01.01.2019           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ഇവിടെ നിങ്ങള് വനവാസത്തിലാണ് , നല്ല നല്ല വസ്ത്രം ധരിക്കണം , ഭക്ഷണം കഴിക്കണം ...... എന്നീ ഇച്ഛകള് നിങ്ങള് കുട്ടികളിലുണ്ടാകരുത് , പഠിപ്പിലും സ്വഭാവത്തിലും പരിപൂര് ണ്ണ ശ്രദ്ധ നല് കൂ .

ചോദ്യം :-
ജ്ഞാനരത്നങ്ങളാല് സദാ നിറഞ്ഞിരിക്കുന്നതിനുള്ള മാര്ഗ്ഗം എന്താണ്?

ഉത്തരം :-
ദാനം. എത്രത്തോളം മറ്റുള്ളവര്ക്ക് ദാനം നല്കുന്നുവോ അത്രത്തോളം സ്വയത്തില് നിറയും. ആരാണോ കേട്ട് സ്വയത്തില് ധാരണ ചെയ്ത് പിന്നീട് മറ്റുള്ളവര്ക്ക് ദാനം നല്കുന്നത് അവരാണ് ബുദ്ധിശാലികള്. അഥവാ ബുദ്ധിയാകുന്ന സഞ്ചിയില് ഓട്ടയുണ്ടെങ്കില് അത് പോയിക്കൊണ്ടിരിക്കും, ധാരണയുണ്ടാകില്ല അതിനാല് നിയമാനുസരണം പഠിപ്പ് പഠിക്കണം. 5 വികാരങ്ങളില് നിന്നും ദൂരെയിരിക്കണം. രൂപ്-ബസന്തായി മാറണം.

ഓംശാന്തി.
ആത്മീയ അച്ഛന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ്. ആത്മീയ അച്ഛന് കര്മ്മേന്ദ്രിയങ്ങളിലൂടെ സംസാരിക്കുകയാണ്, ആത്മീയ കുട്ടികളും കര്മ്മേന്ദ്രിയങ്ങളിലൂടെയാണ് കേള്ക്കുന്നത്. ഇത് പുതിയ കാര്യമാണ്. ലോകത്തിലെ ഒരു മനുഷ്യനും ഇങ്ങനെ പറയാന് സാധിക്കില്ല. നിങ്ങളിലും നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ചാണ് മനസ്സിലാക്കുന്നത്. ടീച്ചര് പഠിപ്പിക്കുമ്പോള് വിദ്യാര്ത്ഥികളുടെ റജിസ്റ്റര് അവരുടെ നിലവാരത്തെ സൂചിപ്പിയ്ക്കുന്നു. റജിസ്റ്ററില് നിന്നും അവരുടെ പഠനവും സ്വഭാവവും മനസ്സിലാകും. പഠിപ്പും സ്വഭാവവുമാണ് ആധാരം, ഇത് ഈശ്വരീയ പഠിപ്പാണ് മറ്റാര്ക്കും പഠിപ്പിക്കാന് സാധിക്കില്ല. രചയിതാവിന്റേയും രചനയുടെ ആദി മദ്ധ്യ അന്ത്യത്തിന്റേയും, സൃഷ്ടി ചക്രത്തിന്റേയും ജ്ഞാനമാണ്, ഇത് മുഴുവന് ലോകത്തിലെ ഒരാള്ക്കുപോലും അറിയില്ല. ഋഷി മുനിമാര് വളരെ പഠിപ്പും അറിവും അഥോറിറ്റിയുമുള്ളവരാണ്, ആ പ്രാചീന ഋഷി മുനിമാര് സ്വയം പറയുമായിരുന്നു ഞങ്ങള്ക്ക് രചയിതാവിനേയും രചനയേയും അറിയില്ല. അച്ഛന് തന്നെയാണ് വന്ന് പരിചയം നല്കിയത്. ഇത് മുള്ക്കാടാണ് എന്ന് പാടുന്നുണ്ട്. കാടിന് തീര്ച്ചയായും തീ പിടിക്കണം. പൂക്കളുടെ പൂന്തോട്ടത്തിന് ഒരിയ്ക്കലും തീ പിടിക്കില്ല. എന്തുകൊണ്ടെന്നാല് കാട് മുഴുവന് ഉണങ്ങിയിരിക്കുന്നു. പൂന്തോട്ടം പച്ചപ്പുള്ളതായിരിക്കും. പച്ചപ്പുള്ള പുന്തോട്ടത്തിന് തീ പിടിക്കില്ല. ഉണങ്ങിയതില് തീ പെട്ടെന്ന് പിടിക്കും. ഇത് പരിധിയില്ലാത്ത കാടാണ്, ഇതിനും തീ പിടിച്ചിരുന്നു. പൂന്തോട്ടത്തിന്റെ സ്ഥാപന ഉണ്ടായിരുന്നു. നിങ്ങളുടെ പുന്തോട്ടം ഇപ്പോള് ഗുപ്തമായി സ്ഥാപിതമായിക്കൊണ്ടിരിയ്ക്കുകയാണ്.നിങ്ങള്ക്കറിയാം നമ്മള് ഇപ്പോള് പൂന്തോട്ടത്തിലെ സുഗന്ധ പുഷ്പം ദേവതയായി മാറിക്കൊണ്ടിരിയ്ക്കുകയാണ്, അതിന്റെ പേരാണ് സ്വര്ഗ്ഗം. ഇപ്പോള് സ്വര്ഗ്ഗം സ്ഥാപിക്കുകയാണ്. അത്ഭുതമാണ്, നിങ്ങള് എത്ര തന്നെ മനുഷ്യര്ക്ക് മനസ്സിലാക്കിക്കൊടുത്താലും ഇത് ആരുടേയും ബുദ്ധിയില് കയറുന്നില്ല, ആരാണോ ഈ ധര്മ്മത്തിലില്ലാത്തത് അവരുടെ ബുദ്ധിയില് കയറുകയുമില്ല. ഒരു കാതിലൂടെ കേള്ക്കും മറുകാതിലൂടെ പുറത്ത് കളയും. സത്യ ത്രേതായുഗങ്ങളില് ഭാരതവാസികള് എത്ര കുറവായിരിക്കും. പിന്നീട് ദ്വാപര കലിയുഗങ്ങളില് എത്ര വൃദ്ധി നേടുന്നു. അവിടെ ഒന്നോ രണ്ടോ കുട്ടികള് ഇവിടെ 4-5 കുട്ടികള് എങ്കില് തീര്ച്ചയായും വൃദ്ധിയാവില്ലേ. ഭാരതവാസികള് തന്നെയാണ് ഇപ്പോള് ഹിന്ദു എന്ന് പറയപ്പെടുന്നത്. വാസ്തവത്തില് ദേവതാധര്മ്മത്തിലുള്ളവരായിരുന്നു ബാക്കി ഒരു ധര്മ്മത്തിലുള്ളവരും തന്റെ ധര്മ്മത്തെ മറക്കുന്നില്ല. ഭാരതവാസികളാണ് മറന്ന് പോകുന്നത്. നോക്കൂ ഈ സമയത്ത് എത്രയധികം മനുഷ്യരാണ്. ഇത്രയും പേരൊന്നും ജ്ഞാനമെടുക്കില്ല. ഓരോരുത്തര്ക്കും തന്റെ ജന്മങ്ങളെക്കുറിച്ചും മനസ്സിലാക്കാന് സാധിക്കും. പൂര്ണ്ണമായും 84 ജന്മങ്ങള് എടുക്കുന്നവര് തീര്ച്ചയായും പഴയ ഭക്തരായിരിക്കും. നമ്മള് എത്ര ഭക്തി ചെയ്തിട്ടുണ്ട് എന്നത് നിങ്ങള്ക്ക് മനസ്സിലാക്കാന് സാധിക്കും. കുറച്ചേ ചെയ്തിട്ടുള്ളുവെങ്കില് ജ്ഞാനവും കുറച്ചേ എടുക്കു പിന്നെ മനസ്സിലാക്കിക്കൊടുക്കുന്നതും കുറച്ച് പേര്ക്കായിരിക്കും. വളരെ അധികം ഭക്തി ചെയ്തിട്ടുണ്ടെങ്കില് കൂടുതല് ജ്ഞാനവും എടുക്കും വളരെയധികം പേര്ക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യും. ജ്ഞാനം എടുക്കുന്നില്ലെങ്കില് കുറച്ചേ മനസ്സിലാക്കിക്കൊടുക്കാന് കഴിയൂ അതിനാല് അവര്ക്ക് ലഭിക്കുന്ന ഫലവും കുറവായിരിക്കും. കണക്കുണ്ടല്ലോ. ബാബയ്ക്ക് ഒരു കുട്ടി കണക്കെടുത്ത് അയച്ചു- ഇസ്ലാമികള്ക്ക് ഇത്ര ജന്മം, ബൗദ്ധികള്ക്ക് ഇത്ര ജന്മമായിരിക്കും ഉണ്ടാവുക. ബുദ്ധനും ധര്മ്മസ്ഥാപകനാണ്. അവര്ക്ക് മുമ്പ് ബുദ്ധധര്മ്മത്തിലെ ആരും ഉണ്ടായിരുന്നില്ല. ബുദ്ധന്റെ ആത്മാവ് വന്ന് പ്രവേശിച്ചു. അവര് ബുദ്ധധര്മ്മം സ്ഥാപിച്ചു. പിന്നീട് ഒരാളില് നിന്നും വൃദ്ധിയുണ്ടാകുന്നു. ബുദ്ധനും ഒരു പ്രജാപിതാവാണ്. ഒരാളില് നിന്ന് എത്ര വൃദ്ധിയുണ്ടാകുന്നു. നിങ്ങള്ക്കാണെങ്കില് രാജാവാകണം- അതും പുതിയലോകത്തില്. ഇവിടെ വനവാസത്തിലാണ്. ഏതൊരു വസ്തുവിന്റെയും ലഹരിയുണ്ടാകരുത്. നമുക്ക് നല്ല നല്ല വസ്ത്രങ്ങള് ധരിക്കണം- ഈ ചിന്തയും ദേഹാഭിമാനമാണ്. എന്ത് കിട്ടിയോ അത് നല്ലത്. ഈ ലോകംതന്നെ കുറച്ച് സമയത്തേയ്ക്കാണ്. ഇവിടെ നല്ല വസ്ത്രങ്ങള് ധരിച്ചാല് അവിടെ കുറവ് വരും. ഇതിനോടുള്ള താല്പര്യത്തേയും ഉപേക്ഷിക്കണം. മുന്നോട്ട് പോകവേ നിങ്ങള് കുട്ടികള്ക്ക് തന്നെ സാക്ഷാത്ക്കാരങ്ങള് ലഭിച്ചുകൊണ്ടിരിക്കും. നിങ്ങള് സ്വയം പറയും ഇവര് നന്നായി സേവനം ചെയ്യുന്നുണ്ട്, അത്ഭുതമാണ്. ഇവര് തീര്ച്ചയായും ഉയര്ന്ന നമ്പര് നേടും. പിന്നീട് തനിക്കു സമാനമാക്കി മാറ്റിക്കൊണ്ടിരിക്കും. ദിനംപ്രതി ദിനം പുന്തോട്ടം വൃദ്ധി നേടിക്കൊണ്ടിരിക്കും. എത്ര ദേവീ ദേവന്മാര് സത്യയുഗത്തിലും ത്രേതായുഗത്തിലുമുണ്ടോ അവര് എല്ലാവരും ഗുപ്തത്തില് ഇവിടെത്തന്നെ ഇരിക്കുന്നുണ്ട് പിന്നീട് പ്രത്യക്ഷമാകും. ഇപ്പോള് നിങ്ങള് ഗുപ്തമായി പദവി നേടിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്ക്ക് അറിയാം നമ്മള് മൃത്യുലോകത്തില് പഠിയ്ക്കുന്നു, പദവി അമരലോകത്തില് നേടും. ഇങ്ങനെയൊരു പഠിപ്പ് മുമ്പ് കണ്ടിട്ടുണ്ടോ. ഇത് അത്ഭുതമാണ്. പഠിക്കുന്നത് പഴയലോകത്തില്,പദവി നേടുന്നത് പുതിയ ലോകത്തില്. അമരലോകത്തിന്റെ സ്ഥാപനയും മൃത്യുലോകത്തിന്റെ വിനാശവും ചെയ്യിപ്പിയ്ക്കുന്ന ആള് തന്നെയാണ് പഠിപ്പിക്കുന്നതും. നിങ്ങളുടെ ഈ പുരുഷോത്തമ സംഗമയുഗം വളരെ ചെറുതാണ്, ഇതില് തന്നെയാണ് അച്ഛന് പഠിപ്പിക്കാനായി വരുന്നത്. വരുമ്പോള് മാത്രമാണ് പഠിപ്പ് തുടങ്ങുന്നത്. അപ്പോഴാണ് ബാബ പറയുന്നത് എഴുതൂ- ശിവജയന്തി അര്ത്ഥം ഗീതാജയന്തി. ഇവരെ മനുഷ്യര്ക്ക് അറിയില്ല. അവര് കൃഷ്ണന്റെ പേര് വെച്ചു. ഇപ്പോള് ഈ തെറ്റ് ആളുകള് മനസ്സിലാക്കണം. എത്ര വലിയ വലിയ ആളുകളാണ് മ്യൂസിയത്തിലേയ്ക്ക് വരുന്നത്, അവര്ക്ക് ബാബയെ അറിയാം എന്നല്ല, ഒന്നും അറിയില്ല.അതിനാലാണ് ഫോം പൂരിപ്പിക്കാന് പറയുന്നത് അവര് എന്തെങ്കിലും പഠിച്ചിട്ടുണ്ടോ എന്ന് ഇതിലൂടെ മനസ്സിലാക്കാം. അല്ലാതെ അവിടെ വന്ന് വേറെന്ത് ചെയ്യാനാണ്. സാധു സന്യാസി മഹാത്മാക്കളുടെ അടുത്തേയ്ക്ക് പോകുന്നത് പോലെയല്ല ഇവിടെ. ഇവരുടേത് അതേ സാധാരണ രൂപമാണ്. വസ്ത്രത്തിലും ഒരു വ്യത്യാസവുമില്ലാത്തതിനാല് ആര്ക്കും മനസ്സിലാക്കാനും സാധിക്കില്ല. ഇവര് രത്നവ്യാപാരിയായിരുന്നു എന്നു മാത്രമാണ് മനസ്സിലാക്കുന്നത്. ആദ്യം വിനാശി രത്നങ്ങളുടെ വ്യാപാരിയായിരുന്നു.ഇപ്പോള് അവിനാശിയായ രത്നങ്ങളുടെ വ്യാപാരിയായിരിക്കുന്നു. നിങ്ങള് പരിധിയില്ലാത്ത അച്ഛനുമായി വ്യാപാരം ചെയ്യുന്നു. ബാബ എറ്റവും വലിയ കച്ചവടക്കാരനും,ഇന്ദ്രജാലക്കാരനും, രത്നാകരനുമാണ്.അതിനാല് എല്ലാവരും സ്വയം മനസ്സിലാക്കണം ഞാന് രൂപ് ബസന്താണ്. നമ്മുടെയുള്ളില് ലക്ഷക്കണക്കിന് വിലയുള്ള ജ്ഞാനരത്നങ്ങളാണുള്ളത്. ഈ ജ്ഞാനരത്നങ്ങളിലൂടെ നിങ്ങള് പവിഴബുദ്ധിയായി മാറുന്നു. ഇതും മനസ്സിലാക്കേണ്ട കാര്യമാണ്. ഈ കാര്യങ്ങള് മനസ്സിലാക്കി ധാരണചെയ്യുന്ന നല്ല ബുദ്ധിശാലി കുട്ടികളുണ്ട്. അഥവാ ധാരണയുണ്ടാകുന്നില്ലെങ്കില് പിന്നെ ഒന്നിനും കൊള്ളില്ല. മനസ്സിലാക്കണം അവരുടെ സഞ്ചിയില് ഓട്ടയുണ്ട്, ചോര്ന്നുപോകുന്നുണ്ട്. അച്ഛന് പറയുന്നു ഞാന് നിങ്ങള്ക്ക് അവിനാശീ ജ്ഞാനരത്നങ്ങളുടെ ദാനം നല്കുന്നു. അഥവാ നിങ്ങള് ദാനം നല്കിക്കൊണ്ടിരുന്നാല് നിറഞ്ഞുകൊണ്ടിരിക്കും. ഇല്ലെങ്കില് ഒന്നുമില്ല, കാലിയാണ്. പഠിക്കുന്നില്ല, നിയമപ്രകാരം നടക്കുന്നില്ല. ഇവിടെ വിഷയങ്ങള് വളരെ നല്ലതാണ്. 5 വികാരങ്ങളില് നിന്ന് നിങ്ങള്ക്ക് തീര്ത്തും ദൂരെപ്പോകണം.

അച്ഛന് മനസ്സിലാക്കിത്തന്നിട്ടുണ്ട് രക്ഷാബന്ധനം ഈ സമയത്തെ ആഘോഷമാണ്. മനുഷ്യര്ക്ക് പക്ഷേ എന്തിനാണ് രക്ഷാബന്ധന് അണിയുന്നത് എന്ന് അറിയില്ല. അവര് രാഖി അണിഞ്ഞുകൊണ്ടുമിരിക്കുന്നുണ്ട് അപവിത്രമാകുകയും ചെയ്യുന്നുണ്ട്. മുമ്പ് ബ്രാഹ്മണരായിരുന്നു അണിയിച്ചിരുന്നത്. ഇപ്പോള് സഹോദരിമാര് സഹോദരന് ചിലവിന് വേണ്ടി അണിയിക്കുന്നു. അവിടെ പവിത്രതയുടെ കാര്യമില്ല. വളരെ ഫാഷനുള്ള രാഖികള് നിര്മ്മിക്കുന്നു. ഈ ദീപാവലി,ദസറ എല്ലാം സംഗമത്തിലേതാണ്. എന്ത് അഭിനയമാണോ ബാബ ചെയ്തിട്ടുള്ളത് അത് പിന്നീട് ഭക്തിമാര്ഗ്ഗത്തില് നടന്നുവരുന്നു. ബാബ നിങ്ങളെ സത്യമായ ഗീത കേള്പ്പിച്ച് ഈ ലക്ഷ്മീ നാരായണനാക്കി മാറ്റുന്നു. ഇപ്പോള് നിങ്ങള് ഫസ്റ്റ് ഗ്രേഡിലേയ്ക്ക് പോവുകയാണ്. സത്യ നാരായണന്റെ കഥ കേട്ട് നിങ്ങള് നരനില് നിന്നും നാരായണനായി മാറുന്നു. ഇപ്പോള് നിങ്ങള് കുട്ടികള് മുഴുവന് ലോകത്തേയും ഉണര്ത്തണം. അതിന് യോഗത്തിന്റെ എത്ര ശക്തിവേണം. യോഗത്തിന്റെ ശക്തിയിലൂടെയാണ് നിങ്ങള് കല്പ കല്പം സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത്. യോഗബലത്തിലൂടെ സ്ഥാപനയും ബാഹുബലത്തിലൂടെ വിനാശവും സംഭവിയ്ക്കുന്നു.രണ്ട് പദങ്ങളേയുള്ളു- അല്ലാഹുവും സമ്പത്തും. യോഗബലത്തിലൂടെ നിങ്ങള് വിശ്വത്തിന്റെ അധികാരിയാകുന്നു. നിങ്ങളുടെ ജ്ഞാനം തീര്ത്തും ഗുപ്തമാണ്. സതോപ്രധാനമായിരുന്ന നിങ്ങള് ഇപ്പോള് തമോപ്രധാനമായിരിക്കുന്നു. ഇനി വീണ്ടും സതോപ്രധാനമായി മാറണം. ഓരോ വസ്തുവും പുതിയതില് നിന്നും തീര്ച്ചയായും പഴയതാകും. പുതിയലോകത്തില് ഇല്ലാത്തതായി എന്തുണ്ട്. പഴയലോകത്തിലാണെങ്കില് ഒന്നുംതന്നെയില്ല. തീര്ത്തും പൊള്ളയായിരിക്കുന്നു. സ്വര്ഗ്ഗമായിരുന്നപ്പോള് ഭാരതം എങ്ങനെയായിരുന്നു, ഇപ്പോള് നരകമായപ്പോള് എങ്ങനെയായി. രാത്രിയും പകലും തമ്മിലുള്ള വ്യത്യാസമുണ്ട്. രാവണന്റെ രൂപമുണ്ടാക്കി കത്തിക്കുന്നു പക്ഷേ അര്ത്ഥം മനസ്സിലാക്കുന്നില്ല. ഇവര് എന്തൊക്കെയാണീ ചെയ്യുന്നത് എന്ന് നിങ്ങള്ക്ക് ഇപ്പോള് മനസ്സിലാക്കാന് സാധിക്കും. നിങ്ങളിലും ഇന്നലെവരെ അജ്ഞാനമായിരുന്നു. എന്നാല് ഇന്ന് ജ്ഞാനം നിറഞ്ഞിരിയ്ക്കുന്നുണ്ട്. ഇന്നലെ നരകത്തിലായിരുന്നു, ഇന്ന് യഥാര്ത്ഥത്തില് സ്വര്ഗ്ഗത്തിലേയ്ക്ക് പോവുകയാണ്, ലോകത്തിലുള്ളവര് സ്വര്ഗ്ഗവാസിയായി എന്നു പറയുന്നതുപോലെയല്ല. ഇപ്പോള് നിങ്ങള് സ്വര്ഗ്ഗത്തിലേയ്ക്കുപോയാല് പിന്നെ നരകം ഉണ്ടാകില്ല. എത്ര മനസ്സിലാക്കേണ്ട കാര്യമാണ്. പക്ഷേ കാര്യം സെക്കന്റിന്റേതാണ്. അച്ഛനെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം വിനാശമാകും. ഇത് എല്ലാവരോടും പറഞ്ഞുകൊണ്ടിരിക്കു. പറയൂ, നിങ്ങള് ഈ ലക്ഷ്മീ നാരായണനെപ്പോലെയായിരുന്നു പിന്നീട് 84 ജന്മങ്ങള് എടുത്താണ് ഇങ്ങനെയായി മാറിയത്. സതോപ്രധാനത്തില് നിന്നും തമോപ്രധാനമായിരിക്കുന്നു ഇനി വീണ്ടും സതോപ്രധാനമായി മാറണം. ആത്മാവിന് വിനാശമുണ്ടാകില്ല. ബാക്കി തീര്ച്ചയായും തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറുകതന്നെ വേണം. ബാബ വിവിധ രീതികളില് പറഞ്ഞുതരുകയാണ്. എന്റെ ബാറ്ററി ഒരിയ്ക്കലും പഴയതാകില്ല. ബാബ ഇത്രമാത്രം പറയുന്നു സ്വയത്തെ ബിന്ദു ആത്മാവാണെന്നു മനസ്സിലാക്കു. ഇവരുടെ ആത്മാവ് വേര്പെട്ടു എന്നു പറയാറുണ്ട്. ആത്മാവ് സംസ്ക്കാരത്തിന്റെ ആധാരത്തില് ഒരു ശരീരം ഉപേക്ഷിച്ച് രണ്ടാമത് ഒന്ന് എടുക്കുന്നു. ഇപ്പോള് ആത്മാക്കള്ക്ക് വീട്ടിലേയ്ക്ക് പോകണം. ഇതും ഡ്രാമയാണ്. സൃഷ്ടിചക്രം അവര്ത്തിച്ചുകൊണ്ടേയിരിക്കും. അവസാന സമയത്ത് കണക്ക് എടുത്തുകൊണ്ട് പറയും ലോകത്തില് ഇത്രയും മനുഷ്യരുണ്ട്. ഇത്രയും ആത്മാക്കളുണ്ട് എന്ന് എന്തുകൊണ്ടാണ് പറയാത്തത്. അച്ഛന് പറയുന്നു മക്കളേ നിങ്ങള് എന്നെ എത്രത്തോളം മറന്നുപോയി. വീണ്ടും എനിക്കുതന്നെ എല്ലാവരുടേയും മംഗളം ചെയ്യണം, അതുകൊണ്ടാണ് അച്ഛനെ വിളിക്കുന്നത്. നിങ്ങള് അച്ഛനെ മറക്കുന്നു, അച്ഛന് ഒരിയ്ക്കലും മക്കളെ മറക്കില്ല. അച്ഛന് വരുന്നത് പതിതരെ പാവനമാക്കാനാണ്. ഇതാണ് ഗോമുഖം. ബാക്കി കാളയുടെ കാര്യമൊന്നുമില്ല. ഇത് ഭാഗ്യശാലിയായ രഥമാണ്. ബാബ നിങ്ങള് കുട്ടികളോട് പറയുന്നു ശിവബാബ നമ്മളെ അലങ്കരിക്കുകയാണ്. ഇത് ഉറച്ച ഓര്മ്മവേണം. ശിവബാബയെ ഓര്മ്മിക്കുന്നതിലൂടെ വളരെയധികം ഗുണമുണ്ട്. ബാബ നമ്മളെ ഇദ്ദേഹത്തിലൂടെ(ബ്രഹ്മാവിലൂടെ) പഠിപ്പിക്കുകയാണ്, അതിനാല് ബ്രഹ്മാവിനെ ഓര്മ്മിക്കേണ്ടതില്ല. സദ്ഗുരു ഒരു ശിവബാബയാണ്, ശിവബാബയിലാണ് നിങ്ങള്ക്ക് ബലിയാകേണ്ടത്. ഇദ്ദേഹവും ബാബയില് ബലിയായിരിക്കുകയാണ്. ബാബ പറയുന്നു എന്നെമാത്രം ഓര്മ്മിക്കു. കുട്ടികള് പോകുന്നത് സത്യയുഗീ പുഷ്പങ്ങളുടെ ലോകത്തിലേയ്ക്കാണ്, പിന്നെന്തിനാണ് മുള്ളുകളോട് മോഹം വെയ്ക്കുന്നത്. 63 ജന്മങ്ങള് ഭക്തിമാര്ഗ്ഗത്തില് ശാസ്ത്രങ്ങള് പഠിച്ചും പൂജകള് ചെയ്തും വന്നു. നിങ്ങള് ആദ്യം ചെയ്തത് ശിവബാബയുടെ പൂജയായിരുന്നു അപ്പോഴാണ് സോമനാഥ ക്ഷേത്രം നിര്മ്മിച്ചത്. ക്ഷേത്രങ്ങള് മുഴുവന് രാജാക്കന്മാരുടെ വീടുകളിലായിരുന്നു, എത്ര വജ്രങ്ങളും രത്നങ്ങളുമുണ്ടായിരുന്നു. പിന്നീട് വന്ന് ആക്രമിച്ചു. ഒരു ക്ഷേത്രത്തില് നിന്ന് എത്രയധികം സ്വര്ണ്ണമാണ് കൊണ്ടുപോയത്. നിങ്ങള് ഇപ്രകാരം ധനവാനായ വിശ്വത്തിന്റെ അധികാരി ആകുന്നു.ഇദ്ദേഹം ധനവാനായിരുന്നു, വിശ്വത്തിന്റെ അധികാരിയായിരുന്നു പക്ഷേ ഇവര് രാജ്യം ഭരിച്ചിട്ട് ഇപ്പോള് എത്ര സമയം കഴിഞ്ഞു ഇത് ആര്ക്കും അറിയില്ല. ബാബ പറയുന്നു 5000 വര്ഷം കഴിഞ്ഞിരിക്കുന്നു. 2500 വര്ഷം രാജ്യം ഭരിച്ചു, ബാക്കി 2500 വര്ഷങ്ങള്ക്കുള്ളില് ഇത്രയധികം മഠങ്ങളും മാര്ഗ്ഗങ്ങളും വൃദ്ധി പ്രാപിച്ചു.നിങ്ങള് കുട്ടികള്ക്ക് വളരെയധികം സന്തോഷം ഉണ്ടായിരിക്കണം നമ്മെ പഠിപ്പിക്കുന്നത് പരിധിയില്ലാത്ത അച്ഛനാണ്. അളവില്ലാത്ത സമ്പത്ത് ലഭിക്കുന്നു. സാഗരത്തില് നിന്നും ദേവത രത്നങ്ങള് നിറച്ച താലവുമായി വന്നതായി കാണിക്കുന്നുണ്ട്. ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനരത്നങ്ങള് നിറച്ച താലങ്ങള് തരുന്നു. അച്ഛന് ജ്ഞാനസാഗരനാണ്. ചിലര് നല്ലരീതിയില് താലം നിറയ്ക്കുന്നു, ചിലരുടേത് ചിലവായിപ്പോകുന്നു. ആരാണോ നല്ലരീതിയില് പഠിക്കുന്നത്, പഠിപ്പിക്കുന്നത് അവര് തീര്ച്ചയായും വലിയ ധനവാനാകും. രാജധാനി സ്ഥാപിക്കുകയാണ്. ഇതും ഡ്രാമയില് അടങ്ങിയതാണ്. ആരാണോ നല്ലരീതിയില് പഠിക്കുന്നത് അവര്ക്കാണ് സ്ക്കോളര്ഷിപ്പ് ലഭിക്കുന്നത്. ഇത് ഈശ്വരീയ സ്കോളര്ഷിപ്പാണ്, അവിനാശിയാണ്. അത് വിനാശിയാണ്. ഏണിപ്പടിയുടെ ചിത്രം വളരെ അത്ഭുതകരമാണ്. 84 ജന്മങ്ങളുടെ കഥയല്ലേ. ബാബ പറയുന്നു ഏണിപ്പടിയുടെ വലിയ പ്രകാശം ചിതറുന്ന ചിത്രം ഉണ്ടാക്കൂ അത് ദൂരെ നിന്നുതന്നെ കാണാന് കഴിയണം. മനുഷ്യര് കണ്ട് ആത്ഭുതപ്പെടും. പിന്നീട് നിങ്ങളുടെ പേരും പ്രശസ്തമാകാന് തുടങ്ങും. ഇപ്പോള് ആരാണോ വന്ന് വട്ടം കറങ്ങി തിരികെപ്പോകുന്നത് അവര് അവസാന സമയത്ത് വരും. രണ്ടോ നാലോ തവണ വട്ടം കറങ്ങി, അഥവാ ഭാഗ്യത്തിലുണ്ടെങ്കില് രക്ഷപ്പെടും. പ്രകാശം ഒന്നേയുള്ളു പിന്നെ എവിടെപ്പോകാനാണ്. കുട്ടികള്ക്ക് വളരെ മധുരമായി മാറണം. എപ്പോള് യോഗത്തിലിരിക്കുന്നോ അപ്പോഴേ മധുരമായി മാറു. യോഗത്തിലൂടെയാണ് ആകര്ഷണം ഉണ്ടാകുന്നത്. ഏതുവരെ കറ ഇളകുന്നില്ലയോ അതുവരെ ആര്ക്കും ആകര്ഷണം ഉണ്ടാകില്ല. ഈ ഏണിപ്പടിയുടെ രഹസ്യം സര്വ്വാത്മാക്കള്ക്കും മനസ്സിലാക്കിക്കൊടുക്കണം. പതുക്കെ പതുക്കെ നമ്പര്വൈസായി എല്ലാവരും അറിയാന് തുടങ്ങും. ഇതാണ് ഡ്രാമ. വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിച്ചുകൊണ്ടിരിക്കും. ഇത് മനസ്സിലാക്കിത്തന്ന ആളെ ഓര്മ്മിക്കേണ്ടേ. ബാബയെ സര്വ്വവ്യാപി എന്നു പറയുന്നു എന്നാല് ഇവിടെ സര്വ്വവ്യാപിയായത് മായയാണ്, ബാബ ഇവിടെയുണ്ട് എന്തെന്നാല് സെക്കന്റില് വരാന് സാധിക്കും. ബാബ ഇദ്ദേഹത്തില് ഇരിക്കുന്നുണ്ട് എന്ന് നിങ്ങള് മനസ്സിലാക്കണം. ചെയ്യുന്നവനും ചെയ്യിപ്പിയ്ക്കുന്നവനുമല്ലേ.ചെയ്യുന്നുമുണ്ട്, ചെയ്യിപ്പിക്കുന്നുമുണ്ട്, കുട്ടികള്ക്ക് നിര്ദേശം നല്കുന്നു. സ്വയം ചെയ്തുകൊണ്ടുമിരിക്കുന്നു. ബാബയ്ക്ക് ഈ ശരീരത്തില് ഇരുന്ന് എന്തെല്ലാം ചെയ്യാന് സാധിക്കും, എന്തെല്ലാം ചെയ്യാന് സാധിക്കില്ല എന്ന് കണക്കാക്കൂ. ബാബ കഴിക്കുന്നില്ല ഭാവന മാത്രം എടുക്കുന്നു. ശരി!

വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം. 

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. രൂപബസന്തായി മാറി തന്റെ ബുദ്ധിയാകുന്ന സഞ്ചിയെ അവിനാശിയായ ജ്ഞാനരത്നങ്ങള് കൊണ്ട് സദാ നിറച്ച് വെയ്ക്കണം. ബുദ്ധിയാകുന്ന സഞ്ചിയില് ഒരു ഓട്ടയും ഉണ്ടാകരുത്. ജ്ഞാനരത്നങ്ങളെ ധാരണ ചെയ്ത് മറ്റുള്ളവര്ക്ക് ദാനം ചെയ്യണം.

2. സ്ക്കോളര്ഷിപ്പ് നേടുന്നതിനുവേണ്ടി പഠിപ്പ് നന്നായി പഠിക്കണം. പൂര്ണ്ണമായും വനവാസത്തില് കഴിയണം. ഒരു പ്രകാരത്തിലുള്ള ഇച്ഛകളും ഉണ്ടാകരുത്. സുഗന്ധമുള്ള പുഷ്പമായി മാറി മറ്റുള്ളവരേയും ആക്കി മാറ്റണം.

വരദാനം :-

ശുഭ ചിന്തക സ്ഥിതിയിലൂടെ സര്വ്വരുടേയും സഹയോഗം പ്രാപ്തമാക്കുന്നവരായ സര്വ്വരുടേയും സ്നേഹിയായി ഭവിയ്ക്കട്ടെ.

ശുഭ ചിന്തക ആത്മാക്കളെ പ്രതി ഓരോരുത്തരുടെയും ഹൃദയത്തില് സ്നേഹം ഉത്പന്നമാകുന്നു.ആ സ്നേഹം തന്നെയാണ് സഹയോഗിയാക്കി മാറ്റുന്നത്.സ്നേഹമുള്ളയിടത്ത് സമയവും, സമ്പത്തും സഹയോഗവും സദാ ബലിയര്പ്പിയ്ക്കുന്നതിന് തയ്യാറാകും. എങ്കില് ശുഭ ചിന്തകരും സ്നേഹിയുമായി മാറും.കൂടാതെ സ്നേഹി എല്ലാ പ്രകാരത്തിലുള്ള സഹയോഗത്തിനും ബലിയാകും.അതിനാല് സദാ ശുഭ ചിന്തനത്തിലൂടെ സമ്പന്നമായിരിയ്ക്കൂ,കൂടാതെ ശുഭ ചിന്തകരായി മാറി സര്വ്വരുടേയും സ്നേഹിയും സഹയോഗിയുമായി മാറൂ.

സ്ലോഗന് :-
ഈ സമയത്ത് ദാതാവായി മാറുകയാണെങ്കില് താങ്കളുടെ രാജ്യത്തില് ജന്മ ജന്മങ്ങളില് ഓരോ ആത്മാവും നിറഞ്ഞിരിയ്ക്കും.

 

സൂചന-ഈ അവ്യക്ത മാസം നമ്മള് എല്ലാ ബ്രഹ്മാ വത്സകര്ക്കും വിശേഷ വരദാനി മാസമാണ്, ഇതില് നമ്മള് ബ്രഹ്മാ ബാബയ്ക്ക് സമാനമായി മാറുന്നതിനുള്ള ലക്ഷ്യം വെച്ച് തീവ്രമായ പുരുഷാര്ത്ഥം ചെയ്യുന്നു,ഇതിനു വേണ്ടി ഈ ജനുവരി മാസത്തില് എല്ലാ ദിവസത്തേയും മുരളിയ്ക്ക് താഴെ വിശേഷ പുരുഷാര്ത്ഥത്തിനുള്ള ഒരു പോയിന്റ് എഴുതുന്നുണ്ട്, ദയവായി എല്ലാവരും ഇതില് ശ്രദ്ധ വെച്ച് മനന ചിന്തനം ചെയ്ത് അവ്യക്ത വതനത്തില് ചുറ്റിക്കറങ്ങൂ.

ബ്രഹ്മാ ബാബയ്ക്ക് സമാനമായി മാറുന്നതിനു വേണ്ടി വിശേഷ പുരുഷാര്ത്ഥം

സമയമനുസരിച്ച് 3 വിശേഷ ശബ്ദങ്ങള് സദാ ഓര്മ്മയില് വെയ്ക്കൂ-അന്തര്മുഖത, അവ്യക്തം, അലൗകീകത.ഇപ്പോഴും കുറച്ച് ലൗകീകത കലരുന്നുണ്ട്, എന്നാല് തികച്ചും അലൗകീക അന്തര്മുഖിയായി മാറുമ്പോള് അവ്യക്ത ഫരിസ്താ പ്രത്യക്ഷമാകും.ആത്മീയം അല്ലെങ്കില് അലൗകീക സ്ഥിതിയില് ഇരിയ്ക്കുന്നതിനു വേണ്ടി അന്തര്മുഖിയായി മാറൂ.