01.01.2021           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ- നിങ്ങള്ക്ക് പാവനമായല ോകത്തിലേക്കു പോകണം അതിനാല് കാമമാകുന്ന മഹാശത്രുവിന്റെമ േല്വിജയം പ്രാപ്തമാക്കണം, കാമജീത്, ജഗത്ജീത്തായി മാറണം.

ചോദ്യം :-
ഓരോരുത്തര്ക്കും അവരവരുടെ പ്രവൃത്തിയിലൂടെ ഏതൊരു സാക്ഷാത്കാരമാണ് എല്ലാവരെയും ചെയ്യിപ്പിക്കാന് സാധിക്കുന്നത്?

ഉത്തരം :-
ഞാന് ഹംസമാണോ അതോ കൊറ്റിയാണോ? ഇത് ഓരോരുത്തര്ക്കും തന്റെ പ്രവൃത്തിയിലൂടെ സാക്ഷാത്കാരം ചെയ്യിപ്പിക്കാന് സാധിക്കും. എന്തുകൊണ്ടെന്നാല് ഹംസം ഒരിക്കലും ആര്ക്കും ദുഃഖം നല്കില്ല. കൊറ്റികള് ദുഃഖം നല്കുന്നു, അവര് വികാരികളായിരിക്കും. നിങ്ങള് കുട്ടികള് ഇപ്പോള് കൊറ്റിയില് നിന്നും ഹംസമായി മാറിയിരിക്കുകയാണ്. നിങ്ങള് പവിഴബുദ്ധികളായി മാറുന്ന കുട്ടികളുടെ കര്ത്തവ്യമാണ് എല്ലാവരെയും പവിഴബുദ്ധികളായി മാറ്റുക.

ഓംശാന്തി.
ഓം ശാന്തിയെന്നു പറയുമ്പോള് തന്റെ സ്വധര്മ്മം ഓര്മ്മവരുന്നു. വീടിനെയും ഓര്മ്മ വരുന്നു. എന്നാല് വീട്ടില് തന്നെ ഇരിക്കരുത്. ബാബയുടെ കുട്ടികളാണെങ്കില് തീര്ച്ചയായും തന്റെ സ്വര്ഗ്ഗത്തെയും ഓര്മ്മിക്കേണ്ടി വരും. അതിനാല് ഓം ശാന്തിയെന്നു പറയുന്നതിലൂടെ ഈ മുഴുവന് ജ്ഞാനവും നിങ്ങളുടെ ബുദ്ധിയില് വരുന്നു. ആത്മാവാകുന്ന ഞാന് ശാന്തസ്വരൂപമാണ്, ശാന്തി സാഗരനായ ബാബയുടെ കുട്ടിയാണ്. സ്വര്ഗ്ഗം സ്ഥാപിക്കുന്ന ബാബ തന്നെയാണ് നമ്മളെ പവിത്രവും ശാന്തസ്വരൂപവുമാക്കി മാറ്റുന്നത്. മുഖ്യമായ കാര്യം പവിത്രതയുടെയാണ്. ലോകം തന്നെയാണ് പവിത്രവും അപവിത്രവുമായി മാറുന്നത്. പവിത്രമായ ലോകത്തില് ഒരു വികാരിയുമില്ല. അപവിത്രമായ ലോകത്തില് 5 വികാരങ്ങളുണ്ട്, അതുകൊണ്ടാണ് വികാരിലോകമെന്നു പറയുന്നത്. സത്യയുഗമാണ് നിര്വ്വികാരിയായ ലോകം. നിര്വ്വികാരിയായ ലോകത്തില് നിന്ന് ഏണിപ്പടി ഇറങ്ങി - ഇറങ്ങി താഴെ വികാരി ലോകത്തിലേക്ക് വരുന്നു. സത്യയുഗമാണ് പാവനമായ ലോകം, കലിയുഗം പതിതമായ ലോകം. സത്യയുഗമാണ് പകല്, സുഖം. കലിയുഗമാണ് അലയുന്നതിന്റെ രാത്രി. വാസ്തവത്തില് രാത്രിയില് ആരും അലയുന്നില്ല. എന്നാല് ഭക്തിയെ അലയുക എന്നാണ് പറയുന്നത്.

നിങ്ങള് കുട്ടികള് ഇവിടെ വന്നിരിക്കുകയാണ് സദ്ഗതി പ്രാപ്തമാക്കാന്. നിങ്ങളുടെ ആത്മാവില് എല്ലാ പാപങ്ങളുമുണ്ട്, 5 വികാരങ്ങളുമുണ്ടായിരുന്നു. അതിലും മുഖ്യമായത് കാമമാകുന്ന വികാരമാണ്, അതിലൂടെയാണ് മനുഷ്യാത്മാവ് പാപാത്മാവായി മാറുന്നത്. നമ്മള് പതിതരാണെന്നും പാപാത്മാക്കളാണെന്നും ഓരോരുത്തര്ക്കും അറിയാം. ഒരു കാമമാകുന്ന വികാരം കാരണം എല്ലാ കര്ത്തവ്യങ്ങളും മോശമായി മാറുന്നു. അതിനാല് ബാബ പറയുന്നു കാമമാകുന്ന വികാരത്തെ ജയിക്കൂ, എന്നാല് നിങ്ങള് വിശ്വത്തെ ജയിച്ചവര് അര്ത്ഥം പുതിയ വിശ്വത്തിന്റെ അധികാരിയായി മാറും. അതിനാല് ഉള്ളിന്റെ ഉള്ളില് ഇത്രയും സന്തോഷമുണ്ടായിരിക്കണം. മനുഷ്യര് പതിതമായി മാറുമ്പോള് ഒന്നും മനസ്സിലാക്കുന്നില്ല. ബാബ മനസ്സിലാക്കി തരുന്നു - ഒരു വികാരവുമുണ്ടാകരുത്. മുഖ്യമായത് കാമ വികാരമാണ്, ഇതിന്റെ പേരില് എത്ര ബഹളമാണ് ഉണ്ടാകുന്നത്. വീടുതോറും എത്ര അശാന്തിയും നിലവിളിയുമാണ് ഉണ്ടാകുന്നത്. ഈ സമയം ലോകത്തില് എന്തുകൊണ്ടാണ് നിലവിളി? എന്തുകൊണ്ടെന്നാല് പാപാത്മാക്കളാണ്. വികാരങ്ങള് കാരണമാണ് അസുരനെന്നു പറയുന്നത്. ഈ സമയം നിങ്ങള് മനസ്സിലാക്കുന്നുണ്ട് ഈ ലോകത്തില് ഒന്നിനെക്കൊണ്ടും ഒരു പ്രയോജനവുമില്ല. ഈ വൈക്കോല് കൂനക്ക് തീപിടിക്കണം. എന്തെല്ലാമാണോ ഈ കണ്ണുകള് കൊണ്ട് കാണുന്നത് അതെല്ലാം തീ പിടിക്കും. ആത്മാവിന് തീ പിടിക്കുന്നില്ല. ആത്മാവ് സദാ ഇന്ഷ്വര് ചെയ്യപ്പെട്ടതാണ്, സദാ ജീവനോടെയിരിക്കുന്നു. ആത്മാവിനെ എപ്പോഴെങ്കിലും ഇന്ഷ്വര് ചെയ്യാറുണ്ടോ? ശരീരത്തെയാണ് ഇന്ഷ്വര് ചെയ്യുന്നത്. ആത്മാവ് അവിനാശിയാണ്. കുട്ടികള്ക്ക് മനസ്സിലാക്കികൊടുക്കാറുണ്ട് - ഇത് കളിയാണ്. ആത്മാവ് മുകളില് വസിക്കുന്നതാണ്, 5 തത്വങ്ങളില് നിന്നും തികച്ചും വേറിട്ടതാണ്. 5 തത്വങ്ങള് കൊണ്ടാണ് എല്ലാ സാമഗ്രികളും ഉണ്ടാക്കുന്നത്. എന്നാല് ആത്മാവുണ്ടാകുന്നില്ല. ആത്മാവ് സദാ ഉണ്ട്. കേവലം പുണ്യാത്മാവും പാപാത്മാവുമായി മാറുന്നു. ആത്മാവിനെ തന്നെയാണ് പുണ്യാത്മാവെന്നും പാപാത്മാവെന്നും പറയുന്നത്. 5 വികാരങ്ങളാല് എത്ര അഴുക്കുള്ളവരായി മാറുന്നു. ഇപ്പോള് ബാബ വന്നിരിക്കുകയാണ് പാപങ്ങളില് നിന്ന് മുക്തമാക്കാന്. വികാരങ്ങള് തന്നെയാണ് മുഴുവന് സ്വഭാവത്തെയും കേടുവരുത്തുന്നത്. സ്വഭാവമെന്ന് എന്തിനെയാണ് പറയുന്നതെന്ന് പോലും മനസ്സിലാക്കുന്നില്ല. ഇതാണ് ഉയര്ന്നതിലും വെച്ച് ഉയര്ന്ന ആത്മീയ ഗവണ്മെന്റ്. പാണ്ഡവ ഗവണ്മെന്റ് എന്ന് പറയാതെ നിങ്ങളെ ഈശ്വരീയ ഗവണ്മെന്റ് എന്ന് പറയാം. നിങ്ങള് മനസ്സിലാക്കുന്നുണ്ട്, നമ്മള് ഈശ്വരീയ ഗവണ്മെന്റാണെന്ന്. ഈശ്വരീയ ഗവണ്മെന്റ് എന്താണ് ചെയ്യുന്നത്? ആത്മാക്കളെ പവിത്രമാക്കി ദേവതയാക്കി മാറ്റുന്നു. ഇല്ലായെന്നുണ്ടെങ്കില് ദേവതകള് എവിടെ നിന്നു വരും? ഇത് ആര്ക്കും അറിയില്ല. അവരും മനുഷ്യരാണ്, എന്നാല് ദേവതകള് എങ്ങനെയാണ് ഇങ്ങനെയായി മാറിയത്, ആരാണ് ആക്കി മാറ്റിയത്? ദേവതകള് സ്വര്ഗ്ഗത്തിലാണ് ഉണ്ടാകുന്നത്. അതിനാല് അവരെ സ്വര്ഗ്ഗവാസിയാക്കി മാറ്റിയതാരാണ്? സ്വര്ഗ്ഗവാസികള് തീര്ച്ചയായും നരകവാസികളായി മാറുന്നു പിന്നെ വീണ്ടും സ്വര്ഗ്ഗവാസി. ഇത് നിങ്ങള്ക്ക് പോലും മനസ്സിലാകുന്നില്ലെങ്കില് പിന്നെ എങ്ങനെ മറ്റുള്ളവര് മനസ്സിലാക്കും? ഇപ്പോള് നിങ്ങള്ക്കറിയാം ഈ ഡ്രാമ ഉണ്ടാക്കിയിട്ടുള്ളതാണ്, ഇവരെല്ലാം അഭിനേതാക്കളാണ്. ഈ കാര്യങ്ങളെല്ലാം ബുദ്ധിയിലുണ്ടായിരിക്കണം. പഠിപ്പ് ബുദ്ധിയില് ഉണ്ടായിരിക്കണമല്ലോ! പിന്നീട് തീര്ച്ചയായും പവിത്രമായി മാറണം. പതിതമായി മാറുക എന്നത് വളരെ മോശമായ കാര്യമാണ്. ആത്മാവ് തന്നെയാണ് പതിതമായി മാറുന്നത്. പരസ്പരം പതിതമായി മാറുന്നു. പതിതരെ പാവനമാക്കി മാറ്റുക എന്നത് നിങ്ങളുടെ ജോലിയാണ്. പാവനമായി മാറൂ എങ്കില് പാവനലോകത്തിലേക്കു പോകാം. ഇത് ആത്മാവ് മനസ്സിലാക്കുന്നുണ്ട്. ആത്മാവില്ലെങ്കില് ശരീരത്തിനും നിലനില്ക്കാന് സാധിക്കില്ല. മറുപടിയും ലഭിക്കുകയില്ല. ആത്മാവിന് അറിയാം നമ്മള് വാസ്തവത്തില് പാവനമായ ലോകത്തില് വസിക്കുന്നവരാണ്. ഇപ്പോള് ബാബ മനസ്സിലാക്കി തന്നു, നിങ്ങള് തികച്ചും വിവേകശൂന്യരായിരുന്നു. അതിനാലാണ് പതിതമായ ലോകത്തിന് യോഗ്യരായി മാറിയത്. ഇനി ഏതു വരെ പാവനമായി മാറുന്നില്ലയോ അതുവരെ സ്വര്ഗ്ഗത്തിലേക്ക് യോഗ്യരായി മാറാന് സാധിക്കില്ല. സ്വര്ഗ്ഗത്തെയും ഈ സംഗമത്തിലാണ് താരതമ്യപ്പെടുത്തുന്നത്. സത്യയുഗത്തില് ഒരിക്കലും താരതമ്യപ്പെടുത്താന് സാധിക്കില്ല. ഈ സംഗമയുഗത്തില് തന്നെയാണ് നിങ്ങള്ക്ക് മുഴുവന് ജ്ഞാനവും ലഭിക്കുന്നത്. പവിത്രമായി മാറാനുള്ള ആയുധം ലഭിക്കുന്നത്. ഒരു ബാബയെ മാത്രമാണ് പതിത-പാവനന് എന്നു പറയുന്നത്, ഞങ്ങളെയും അങ്ങനെ പാവനമാക്കി മാറ്റൂ. ദേവതകള് സ്വര്ഗ്ഗത്തിലെ അധികാരികളല്ലേ! നിങ്ങള്ക്കറിയാം നമ്മള് തന്നെയാണ് സ്വര്ഗ്ഗത്തിലെ അധികാരികളായിരുന്നത്. പിന്നീട് 84 ജന്മങ്ങളെടുത്ത് പതിതമായി മാറി. ശ്യാമനും-സുന്ദരനും, എന്നാണ് ഈ കൃഷ്ണന്റെ പേരുപോലും ഇട്ടിരിക്കുന്നത്. കൃഷ്ണന്റെ ചിത്രത്തെ കറുത്തതാക്കി ഉണ്ടാക്കുന്നു എന്നാല് അര്ത്ഥമൊന്നും മനസ്സിലാക്കുന്നില്ല. കൃഷ്ണനെക്കുറിച്ചും നിങ്ങള്ക്ക് എത്ര വ്യക്തമായിട്ടാണ് മനസ്സിലാക്കി തരുന്നത്. ഇതില് രണ്ടു ലോകമാക്കി മാറ്റിയിരിക്കുന്നു. വാസ്തവത്തില് രണ്ട് ലോകമൊന്നുമില്ല. ലോകം ഒന്നുമാത്രമെ ഉള്ളൂ. ആ ലോകം തന്നെയാണ് പഴയതും പുതിയതുമായി മാറുന്നത്. ആദ്യം ചെറിയ കുട്ടികള് പുതിയതായിരിക്കും പിന്നീട് വളര്ന്ന് വൃദ്ധരായി മാറും. അതിനാല് നിങ്ങള് എത്രയാണ് മനസ്സിലാക്കികൊടുക്കാന് തലയിട്ടുടക്കുന്നത്, തങ്ങളുടെ രാജധാനിയല്ലേ സ്ഥാപിക്കുന്നത്! വിവേകത്താല് എത്ര മധുരമുള്ളവരായി മാറിക്കഴിഞ്ഞു. ആരാണ് മനസ്സിലാക്കി തന്നത്? ഭഗവാന്. യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. ഭഗവാന് എത്ര വിവേകശാലിയും നോളേജ്ഫുള്ളുമാണ്. എത്ര പവിത്രമാണ്. ശിവന്റെ ചിത്രത്തിനു മുന്നില് എല്ലാ മനുഷ്യരും നമിക്കുന്നു, എന്നാല് ആരാണ്, എന്താണ് ചെയ്യുന്നത്, എന്നൊന്നും അറിയില്ല. ശിവ കാശി വിശ്വനാഥ ഗംഗ......എന്ന് വെറുതെ പറഞ്ഞുകൊണ്ടേ യിരിക്കുന്നു. അര്ത്ഥത്തെ അല്പം പോലും മനസ്സിലാക്കുന്നില്ല. മനസ്സിലാക്കികൊടുക്കുകയാണെങ്കില് പറയും നിങ്ങള് ഞങ്ങള്ക്ക് എന്ത് മനസ്സിലാക്കിതരും ഞങ്ങള് വേദങ്ങളും ശാസ്ത്രങ്ങളെല്ലാം പഠിച്ചിട്ടുണ്ട് എന്ന്. എന്നാല് രാമരാജ്യം എന്ന് എന്തിനെയാണ് പറയുന്നത്, ഇതും ആര്ക്കും അറിയില്ല. രാമരാജ്യം, സത്യയുഗം എന്നെല്ലാം പുതിയ ലോകത്തെയാണ് പറയുന്നത്. നിങ്ങളിലും നമ്പര്വൈസായിട്ടാണ് ധാരണയുണ്ടാകുന്നത്. ചിലര് മറന്നുപോകുന്നു, കാരണം കല്ലുബുദ്ധികളായി മാറിക്കഴിഞ്ഞു. അതിനാല് ഇപ്പോള് പവിഴബുദ്ധികളായവരുടെ ജോലിയാണ് മറ്റുള്ളവരെയും പവിഴബുദ്ധികളാക്കി മാറ്റുക എന്നത്. കല്ലുബുദ്ധികളുടെ കര്മ്മം പഴയതുപോലെ തന്നെ നടന്നുകൊണ്ടിരിക്കും എന്തുകൊണ്ടെന്നാല് ഹംസവും കൊറ്റികളായി മാറിയില്ലേ! ഹംസമായവര് ആര്ക്കും ഒരിക്കലും ദുഃഖം കൊടുക്കില്ല. കൊറ്റികളായവര് ദുഃഖം നല്കുന്നു. പലരുടെയും പെരുമാറ്റം തന്നെ കൊറ്റികളെപ്പോലെയായിരിക്കും, അവരില് എല്ലാ വികാരങ്ങളുമുണ്ടാകും. ഇവിടെയും ഒരുപാട് വികാരികള് വരാറുണ്ട്, അവരെ അസുരന് എന്നാണ് പറയുന്നത്. തിരിച്ചറിയാന് സാധിക്കുന്നില്ല. ഒരുപാട് സെന്ററുകളിലേക്ക് വികാരികളെല്ലാം വരുന്നുണ്ട്, ഒഴിവുകഴിവുകളെല്ലാം പറയും - നമ്മള് ബ്രാഹ്മണരാണ് എന്ന്, എന്നാല് നുണയാണ്. ഇതിനെ പറയുന്നത് തന്നെ അസത്യമായ ലോകമെന്നാണ്. സത്യയുഗമാകുന്ന പുതിയ ലോകം സത്യമായ ലോകമാണ്. ഇപ്പോള് സംഗമമാണ്. എത്ര വ്യത്യാസമുണ്ട്. അസത്യം പറയുന്നവരും, അസത്യമായ കര്മ്മം ചെയ്യുന്നവരുമെല്ലാം മൂന്നാം തരക്കാരായി മാറുന്നു. ഒന്നാം തരം, രണ്ടാം തരം എന്നെല്ലാം ഉണ്ടല്ലോ!

ബാബ പറയുന്നു - പവിത്രതയുടെയും പൂര്ണ്ണമായ തെളിവു നല്കണം. പലരും പറയാറുണ്ട്, ഇവര് ഒരുമിച്ചിരുന്ന് പവിത്രമായി കഴിയുന്നത് സാധ്യമല്ല എന്ന്. അപ്പോള് കുട്ടികള്ക്ക് മനസ്സിലാക്കികൊടുക്കണം. യോഗബലമില്ലാത്തതുകാരണം ഇത്രയും സഹജമായ കാര്യം പോലും മനസ്സിലാക്കികൊടുക്കാന് സാധിക്കുന്നില്ല. അവര്ക്ക് ഈ കാര്യം ആരും തന്നെ മനസ്സിലാക്കികൊടുക്കുന്നില്ല- നമ്മളെ ഭഗവാനാണ് പഠിപ്പിക്കുന്നതെന്ന്. ബാബ പറയുന്നു പവിത്രമായി മാറുന്നതിലൂടെ നിങ്ങള് 21 ജന്മത്തേക്ക് സ്വര്ഗ്ഗത്തിലെ അധികാരികളായി മാറും. അതാണ് പവിത്രമായ ലോകം. പവിത്രമായ ലോകത്തില് ആരും പതിതമായവര് ഉണ്ടായിരിക്കുകയില്ല. 5 വികാരങ്ങള് തന്നെയില്ല. അതാണ് നിര്വ്വികാരിയായ ലോകം. ഇതാണ് വികാരിയായ ലോകം. നമുക്ക് സത്യയുഗത്തിലെ ചക്രവര്ത്തി പദവി ലഭിക്കുന്നു. അപ്പോള് നമ്മള് ഒരു ജന്മത്തേക്കു വേണ്ടി എന്തുകൊണ്ട് പാവനമായി മാറില്ല! നമുക്ക് ഒന്നാന്തരമായ ലോട്ടറിയാണ് ലഭിക്കുന്നത്. അതിനാല് സന്തോഷമുണ്ടാകുന്നു. ദേവീ-ദേവതകള് പവിത്രരല്ലേ! അപവിത്രമായതില് നിന്ന് പവിത്രമാക്കി മാറ്റുന്നതും ബാബ തന്നെയാണ്. അതിനാല് പറഞ്ഞുകൊടുക്കണം നമുക്ക് പവിത്രമാകാനുള്ള ആഗ്രഹമാണുള്ളതെന്ന്. ബാബ തന്നെയാണ് ഇങ്ങനെയാക്കി മാറ്റുന്നത്. ബാബക്കല്ലാതെ മറ്റാര്ക്കും പുതിയ ലോകമുണ്ടാക്കാന് സാധിക്കില്ല. മനുഷ്യനില് നിന്ന് ദേവതയാക്കി മാറ്റാന് ഭഗവാന് തന്നെയാണ് വരുന്നത്, ആരുടെ രാത്രിയുടെ മഹിമയാണോ പാടുന്നത്. ജ്ഞാനം, ഭക്തി, വൈരാഗ്യം എന്നതിനെക്കുറിച്ചും നിങ്ങള്ക്ക് മനസ്സിലാക്കിതന്നിട്ടുണ്ട്. ജ്ഞാനവും ഭക്തിയും പകുതി-പകുതിയാണ്. ഭക്തിക്കുശേഷമാണ് വൈരാഗ്യം. ഇപ്പോള് വീട്ടിലേക്കു പോകണം, അതിനാല് ഈ ശരീരമാകുന്ന വസ്ത്രം അഴിച്ചുവെയ്ക്കണം. ഈ അഴുക്കുപിടിച്ച ലോകത്തില് ജീവിക്കേണ്ട. 84ന്റെ ചക്രം ഇപ്പോള് പൂര്ത്തിയായി. ഇപ്പോള് ശാന്തിധാമത്തിലേക്കു പോകണം. ആദ്യമാദ്യം അല്ലാഹുവിന്റെ കാര്യം മറക്കരുത്. ഇതും മനസ്സിലാക്കുന്നുണ്ട് ഈ പഴയ ലോകം നശിക്കാന് പോവുകയാണ്. ബാബ പുതിയ ലോകം സ്ഥാപിക്കുന്നു. ബാബ ഒരുപാട് തവണ സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യാന് വന്നിട്ടുണ്ട്. നരകത്തിന്റെ വിനാശമുണ്ടാകണം. നരകം എത്ര വലുതാണ്, സ്വര്ഗ്ഗം എത്ര ചെറുതാണ്. പുതിയ ലോകത്തില് ഒരു ധര്മ്മം മാത്രമെയുള്ളൂ. ഇവിടെ അനേക ധര്മ്മങ്ങളാണ്. ഒരു ധര്മ്മം ആരാണ് സ്ഥാപിച്ചത്? ബ്രഹ്മാവല്ലല്ലോ ചെയ്തത്. ബ്രഹ്മാവുതന്നെ പതിതത്തില് നിന്ന് പാവനമായി മാറുന്നുണ്ട്. എന്നെക്കുറിച്ച് പറയില്ലല്ലോ-പതിതത്തില് നിന്ന് പാവനമാകുന്നു എന്ന്. പാവനമായവര് ലക്ഷ്മീ-നാരായണനാണ്. ബ്രഹ്മാവിന്റെ രാത്രി, ബ്രഹ്മാവിന്റെ പകല്. ഈ ബ്രഹ്മാവ് പ്രജകളുടെ പിതാവല്ലേ! ശിവബാബയെ അനാദിയായ രചയിതാവെന്നാണ് പറയുന്നത്. അനാദി എന്ന അക്ഷരം ബാബയെക്കുറിച്ചു മാത്രമാണ്. ബാബ അനാദിയാണ്, അതിനാല് ആത്മാക്കളും അനാദിയാണ്. കളിയും അനാദിയാണ്. ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്. ആത്മാവാകുന്ന സ്വയത്തിനാണ് സൃഷ്ടിചക്രത്തിന്റെ ആദി-മദ്ധ്യ-അന്ത്യത്തിന്റെയും, കാലാവധിയുടെയും ജ്ഞാനം ലഭിക്കുന്നത്. ഈ ജ്ഞാനം ആരാണ് നല്കിയത്? ബാബ. നിങ്ങള് 21 ജന്മത്തേക്ക് ധനവാനായി മാറുന്നു. പിന്നീട് രാവണരാജ്യത്തില് നിങ്ങള് ദരിദ്രരായി മാറുന്നു. രാവണരാജ്യത്തില് നിന്നു തന്നെയാണ് സ്വഭാവം മോശമാകാന് തുടങ്ങുന്നത്, വികാരങ്ങളാണല്ലോ! ബാക്കി രണ്ടു ലോകങ്ങളൊന്നുമില്ല. മനുഷ്യര് മനസ്സിലാക്കുന്നു, നരകവും സ്വര്ഗ്ഗവും രണ്ടും ഒരുമിച്ചാണ് നടക്കുന്നത് എന്ന്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് എത്ര കൃത്യമായിട്ടാണ് മനസ്സിലാക്കി തരുന്നത്. ഇപ്പോള് നിങ്ങള് ഗുപ്തമാണ്. ശാസ്ത്രങ്ങളില് എന്തെല്ലാമാണ് എഴുതിയിട്ടുള്ളത്. കുട്ടികള് എത്ര ആശയക്കുഴപ്പത്തിലാണ്. ബാബക്കല്ലാതെ മറ്റാര്ക്കും ഇത് പരിഹരിക്കാന് സാധിക്കില്ല. ബാബയെ തന്നെയാണ് വിളിക്കുന്നത്- ബാബാ ഞങ്ങള് ഒന്നിനും കൊള്ളാത്തവരായി മാറിയിരിക്കുകയാണ്, വന്ന് ഞങ്ങളെ പാവനമാക്കി മാറ്റി ഞങ്ങളുടെ സ്വഭാവത്തെ പരിവര്ത്തനപ്പെടുത്തൂ. നിങ്ങളുടെ സ്വഭാവം എത്ര നല്ലതാകുന്നു. ചിലരുടേത് നല്ലതാകുന്നതിനു പകരം ഒന്നുകൂടി മോശമാകുകയാണ്. പെരുമാറ്റത്തിലൂടെയും അറിയാന് സാധിക്കും. ഇന്ന് മഹാരഥി ഹംസമെന്ന് അറിയപ്പെടുന്നു, നാളെ കൊറ്റിയായി മാറുന്നു. സമയമൊന്നുമെടുക്കില്ല. മായയും ഗുപ്തമല്ലേ! ക്രോധത്തെ കാണാന് സാധിക്കില്ല. ക്രോധത്തില് വന്ന് കുരുങ്ങുമ്പോള് അത് പുറത്തുകാണാന് സാധിക്കുന്നു. പിന്നീട് ആശ്ചര്യമായി കേള്ക്കുന്നു..... പറഞ്ഞുകൊടുക്കുന്നു പിന്നെ ഓടിപ്പോകുന്നു. എത്രയാണ് താഴേക്കു വീഴുന്നത്. തികച്ചും കല്ലായി മാറുന്നു. ഇന്ദ്രപ്രസ്ഥത്തിന്റെയും കാര്യമുണ്ടല്ലോ. അറിയാന് സാധിക്കുമല്ലോ. അങ്ങനെയുള്ളവര് സഭയിലേക്ക് വരാന് പാടില്ല. അല്പമെങ്കിലും ജ്ഞാനം കേട്ടിട്ടുണ്ടെങ്കില് സ്വര്ഗ്ഗത്തില് വരുക തന്നെ ചെയ്യും. ജ്ഞാനത്തിന്റെ വിനാശമുണ്ടാകുകയില്ല.

ഇപ്പോള് ബാബ പറയുന്നു- നിങ്ങള്ക്ക് പുരുഷാര്ത്ഥം ചെയ്ത് ഉയര്ന്ന പദവി പ്രാപ്തമാക്കണം. അഥവാ വികാരത്തിലേക്കു പോയെങ്കില് പദവി ഭ്രഷ്ടമായി പോകും. സൂര്യവംശി ചന്ദ്രവംശിയായി മാറും പിന്നീട് വൈശ്യവംശികളും, ശൂദ്രവംശികളുമായി മാറും. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് ഈ ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്ന്. മനുഷ്യര് കലിയുഗത്തിന്റെ ആയുസ്സ് തന്നെ നാല്പ്പതിനായിരം വര്ഷമെന്നാണ് പറയുന്നത്. ഏണിപ്പടി താഴേക്കിറങ്ങുക തന്നെ വേണം. നാല്പ്പതിനായിരം വര്ഷമാണെങ്കില് ഒരുപാട് മനുഷ്യരാകും. അയ്യായിരം വര്ഷത്തില് തന്നെ ഇത്രയും മനുഷ്യരുണ്ട്, അതിനാല് കഴിക്കാനും കൂടി ലഭിക്കുന്നില്ല. അപ്പോള് ഇത്രയും വര്ഷങ്ങളാകുമ്പോള് എത്ര വര്ദ്ധനവുണ്ടാകും. അതിനാല് ബാബ വന്ന് ധൈര്യം തരുന്നു. പതിതമായ മനുഷ്യര്ക്ക് യുദ്ധം ചെയ്യുക തന്നെ വേണം. അവരുടെ ബുദ്ധി ഈ ഭാഗത്തേക്ക് വരുക സാധ്യമല്ല. ഇപ്പോള് നിങ്ങളുടെ ബുദ്ധി നോക്കൂ എത്രയാണ് മാറുന്നത് എന്നാലും മായ തീര്ച്ചയായും ചതിക്കും. ഇച്ഛയെന്താണ് എന്നുള്ളത് അവിദ്യയായിരിക്കണം. എന്തെങ്കിലും ഇച്ഛ വെച്ചു എങ്കില് എല്ലാം പോയി, പിന്നെ കാല്കാശിന് പോലും വിലയില്ലാത്തവരായി മാറും. നല്ല-നല്ല മഹാരഥിമാരെപ്പോലും മായ എന്തെങ്കിലും പ്രകാരത്തില് ചതിച്ചുകൊണ്ടേയിരിക്കും. പിന്നീട് അവര്ക്ക് ബാബയുടെ ഹൃദയത്തില് കയറാന് സാധിക്കില്ല. ലൗകീക മാതാവിന്റെയും-പിതാവിന്റെയും ഹൃദയത്തില് സ്ഥാനം കിട്ടാന് സാധിക്കാത്തത് പോലെ. ചില കുട്ടികള് അച്ഛനെ വരെ കൊല്ലുന്നു. പരിവാരത്തെ വരെ ഇല്ലാതാക്കുന്നു. മഹാ പാപാത്മാക്കളാണ്. രാവണന് എന്താക്കി മാറ്റുന്നു, വളരെ മോശമായ ലോകമാണ്. ഈ ലോകത്തോട് ഒരു മമത്വവും വെയ്ക്കരുത്. പവിത്രമാകാന് വളരെയധികം ധൈര്യം വേണം. വിശ്വത്തിന്റെ ചക്രവര്ത്തി പദവിയുടെ സമ്മാനം കിട്ടണമെങ്കില് മുഖ്യമായത് പവിത്രതയാണ്. അതുകൊണ്ടാണ് ബാബയോട് പാവനമാക്കി മാറ്റാന് വരൂ എന്ന് പറയുന്നത്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. മായയുടെ ചതിയില് നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി ഇച്ഛയെന്താണ് എന്നുള്ളതില് അവിദ്യരായി മാറണം. ഈ അഴുക്ക് ലോകത്തോട് മമത്വം വെയ്ക്കരുത്.

2. പവിത്രതയുടെ പൂര്ണ്ണമായ തെളിവ് നല്കണം. ഏറ്റവും ഉയര്ന്ന സ്വഭാവം തന്നെ പവിത്രതയാണ്. സ്വയം സ്വയത്തെ തിരുത്തുന്നതിനുവേണ്ടി തീര്ച്ചയായും പവിത്രമായി മാറണം.

വരദാനം :-
തന്റെ ഏകാഗ്ര സ്വരൂപത്തിലൂടെ സൂക്ഷ്മ ശക്തിയുടെ ലീലകളുടെ അനുഭവം ചെയ്യുന്ന അന്തര്മുഖിയായി ഭവിക്കട്ടെ.

ഏകാഗ്രതയുടെ ആധാരം അന്തര്മുഖതയാണ്. ആരാണോ അന്തര്മുഖികള് അവര് ഉള്ളിന്റെയുള്ളില് സൂക്ഷ്മശക്തികളുടെ ലീലകളുടെ അനുഭവം ചെയ്യുന്നു. ആത്മാക്കളെ ആഹ്വാനം ചെയ്യുക, ആത്മാക്കളുമായി ആത്മീയ സംഭാഷണം നടത്തുക, ആത്മാക്കളുടെ സ്വഭാവ സംസ്കാരങ്ങളുടെ പരിവര്ത്തനം ചെയ്യുക, ബാബയുമായി ബന്ധപ്പെടുത്തുക- അങ്ങനെ ആത്മാക്കളുടെ ലോകത്തില് ആത്മീയ സേവനം ചെയ്യുന്നതിന് വേണ്ടി ഏകാഗ്രതയുടെ ശക്തിയെ വര്ദ്ധിപ്പിക്കൂ, ഇതിലൂടെ സര്വ്വ പ്രകാരത്തിലുള്ള വിഘ്നങ്ങളും സ്വതവേ സമാപ്തമാകും.

സ്ലോഗന് :-
സര്വ്വ പ്രാപ്തികളെയും സ്വയത്തില് ധാരണ ചെയ്ത് വിശ്വമാകുന്ന നാടക സ്റ്റേജില് പ്രത്യക്ഷമാകുക തന്നെയാണ് പ്രത്യക്ഷതയുടെ ആധാരം.


പ്രത്യേക അറിയിപ്പ്:- ജനുവരി മാസം മധുരമായ സാകാര ബാബയുടെ സ്മൃതികളുടെ മാസമാണ്, സ്വയത്തെ ശക്തിശാലിയാക്കുന്നതിന് വേണ്ടി വിശേഷ അന്തര്മുഖിയായി മാറി സൂക്ഷ്മശക്തികളുടെ ലീലകളുടെ അനുഭവം ചെയ്യണം. ഈ മാസം മുഴുവനും തന്റെ അവ്യക്ത സ്ഥിതിയിലിരിക്കണം. മനസ്സിന്റെയും മുഖത്തിന്റെയും മൗനം പാലിക്കണം.