01.02.19           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - നിങ്ങളുടെ മോഹത്തിന് റെ ചരടുകള് ഇപ്പോള് മുറിയണം എന്തുകൊണ്ടെന്നാല് ഈ മുഴുവന് ലോകവും നശിക്കാനുള്ളതാണ് , ഈ പഴയ ലോകത്തിലെ ഓരു വസ്തുവിലും താത്പര്യമുണ്ടായിരിക്കരുത്

ചോദ്യം :-
ഏത് കുട്ടികള്ക്കാണോ ആത്മീയ ലഹരി ഉയര്ന്നിരിക്കുന്നത്, അവരുടെ ടൈറ്റില് എന്തായിരിക്കും? ഏത് കുട്ടികള്ക്കാണ് ലഹരി ഉയരുന്നത്?

ഉത്തരം :-
ആത്മീയ ലഹരിയില് ഇരിക്കുന്ന കുട്ടികളെയാണ് - മസ്ത് കലന്ദര് (ആനന്ദ രാജാവ്) എന്ന് പറയുന്നത്, അവര് തന്നെയാണ് പൊന്തൂവല് ചൂടിയ കിരീടധാരിയായി മാറുന്നത്. അവര്ക്ക് രാജ്യം നേടുന്നതിന്റെ ലഹരി ഉയര്ന്നിരിക്കും. ബുദ്ധിയില് ഉണ്ടാകും- ഇപ്പോള് നമ്മള് യാചകനില് നിന്നും ധനവാനായി മാറുകയാണ്. രുദ്രമാലയില് ആരാണോ കോര്ക്കപ്പെടുന്നത് അവര്ക്കാണ് ലഹരി ഉയരുന്നത്. നമ്മുക്ക് ഇപ്പോള് വീട്ടിലേയ്ക്ക് പോകണം പിന്നീട് പുതിയ ലോകത്തിലേയ്ക്ക് വരണം എന്ന നിശ്ചയം ഏത് കുട്ടികള്ക്കാണോ ഉള്ളത് അവര്ക്കാണ് ലഹരി ഉണ്ടായിരിക്കുക.

ഓംശാന്തി.
ആത്മീയ അച്ഛന് ആത്മീയ കുട്ടികളുമായി ആത്മീയ സംഭാഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ആത്മാക്കള്ക്കുള്ള ആത്മീയ ജ്ഞാനം എന്നാണ് ഇതിനെപ്പറയുന്നത്. പരമാത്മാവാണ് ജ്ഞാനസാഗരം. മനുഷ്യന് ഒരിയ്ക്കലും ജ്ഞാനസാഗരനാകാന് സാധിക്കില്ല. മനുഷ്യര് ഭക്തിയുടെ സാഗരമാണ്. എല്ലാവരും മനുഷ്യര് തന്നെയാണ്. ആരാണോ ബ്രാഹ്മണനാകുന്നത് അവര് ജ്ഞാനസാഗരനില് നിന്നും ജ്ഞാനമെടുത്ത് മാസ്റ്റര് ജ്ഞാനസാഗരമാകുന്നു. പിന്നീട് ദേവതകളില് ഭക്തിയുമുണ്ടാകില്ല, ജ്ഞാനവുമുണ്ടാകില്ല. ദേവതകള്ക്ക് ഈ ജ്ഞാനം അറിയില്ല. ജ്ഞാനസാഗരന് ഒരേ ഒരു പരമപിതാ പരമാത്മാവ് മാത്രമാണ് അതിനാല് പരമാത്മാവിനെ തന്നെയാണ് വജ്രതുല്യം എന്നു പറയുന്നത്. ബാബ തന്നെയാണ് വന്ന് കക്കയില് നിന്നും വജ്രം അഥവാ കല്ലുബുദ്ധിയില് നിന്നും പവിഴബുദ്ധിയാക്കി മാറ്റുന്നത്. മനുഷ്യര്ക്ക് ഇതൊന്നും അറിയില്ല. ദേവതകള് തന്നെയാണ് പിന്നീട് വന്ന് മനുഷ്യരാകുന്നത്. ദേവതയായി മാറിയത് ശ്രീമതത്തിലൂടെയാണ്. അരക്കല്പത്തിലേയ്ക്ക് അവിടെ ആരുടേയും മതത്തിന്റെ ആവശ്യമുണ്ടാകില്ല. ഇവിടെയാണെങ്കില് അനേകം ഗുരുക്കന്മാരുടെ മതം എടുത്തുകൊണ്ടിരിക്കുന്നു. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് ഇപ്പോള് സദ്ഗുരുവിന്റെ ശ്രീമതമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിക്കുകാര് പറയാറുണ്ട് സദ്ഗുരു അകാലമൂര്ത്തിയാണ്. അതിന്റെ അര്ത്ഥം മനസ്സിലാക്കുന്നില്ല. വിളിക്കുന്നുമുണ്ട് സദ്ഗുരു അകാലമൂര്ത്തിയാണ്, അതിനര്ത്ഥം സദ്ഗതി ചെയ്യുന്നത് അകാലമൂര്ത്തിയാണ് എന്നാണ്. അകാലമൂര്ത്തിയെന്ന് പരമപിതാ പരമാത്മാവിനെയാണ് പറയുന്നത്. സദ്ഗുരുവും ഗുരുവും തമ്മില് രാത്രിയും പകലിന്റേയും വ്യത്യാസമുണ്ട്. അതിനാല് അവര് ബ്രഹ്മാവിന്റെ പകലും, ബ്രഹ്മാവിന്റെ രാത്രിയെന്നും പറയുന്നു. ബ്രഹ്മാവിന്റെ രാത്രി, ബ്രഹ്മാവിന്റെ പകല്, അപ്പോള് തീര്ച്ചയായും ബ്രഹ്മാവ് പുനര്ജന്മമെടുക്കുന്നുണ്ടെന്ന് പറയും. ബ്രഹ്മാവുതന്നെയാണ് ദേവതയായ വിഷ്ണുവായി മാറുന്നത്. നിങ്ങള് ശിവബാബയുടെ മഹിമ ചെയ്യുന്നു. ബാബയുടേത് വജ്രതുല്യമായ ജന്മമാണ്.

ഇപ്പോള് നിങ്ങള് കുട്ടികള് ഗൃഹസ്ഥവ്യവഹാരത്തില് കഴിഞ്ഞുകൊണ്ടും പാവനമായി മാറുന്നു. നിങ്ങള്ക്ക് പവിത്രമായി മാറി പിന്നീട് ഈ ജ്ഞാനത്തെ ധാരണ ചെയ്യണം. കുമാരിമാര്ക്ക് യാതൊരു ബന്ധനവുമില്ല. അവര്ക്ക് കേവലം മാതാ-പിതാവിന്റെ അല്ലെങ്കില് സഹോദരീ സഹോദരന്റെ ചിന്തയുണ്ടായിരിക്കും. പിന്നീട് ഭര്ത്തൃപിതാവിന്റെ വീട്ടിലേയ്ക്ക് പോകുമ്പോള് രണ്ട് കുടുംബമാകുന്നു. ഇപ്പോള് ബാബ നിങ്ങളോട് പറയുന്നു അശരീരിയായിത്തീരൂ. ഇപ്പോള് നിങ്ങള് എല്ലാവര്ക്കും തിരിച്ച് പോകണം. നിങ്ങള്ക്ക് പവിത്രമായി മാറുന്നതിനുള്ള യുക്തിയും പറഞ്ഞുതരുന്നു. പതിതപാവനന് ഞാന് തന്നെയാണ്. ഞാന് നിങ്ങള്ക്ക് ഉറപ്പ് തരുന്നു അഥവാ നിങ്ങള് എന്നെ ഓര്മ്മിക്കുകയാണെങ്കില് ഈ യോഗാഗ്നിയിലൂടെ നിങ്ങളുടെ ജന്മ ജന്മാന്തരങ്ങളിലെ പാപം ഭസ്മമാകും. എതുപോലെയാണോ പഴയ സ്വര്ണ്ണത്തെ അഗ്നിയില് ഇടുന്നതിലൂടെ അതില് നിന്ന് അഴുക്ക് ഇല്ലാതാകുന്നത്, ശുദ്ധ സ്വര്ണ്ണം മാത്രം അവശേഷിക്കും. അതുപോലെ ഇതും യോഗാഗ്നിയാണ്. ഈ സംഗമത്തില് തന്നെയാണ് ബാബ ഈ രാജയോഗം പഠിപ്പിക്കുന്നത്, അതിനാലാണ് ബാബയ്ക്ക് വളരെയധികം മഹിമയുള്ളത്. ഭഗവാന് പഠിപ്പിച്ചുതന്ന രാജയോഗം എതൊന്നാണോ അത് പഠിക്കാന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. സന്യാസിമാര് വിദേശത്തു നിന്നും പോലും അനേകം പേരെ കൊണ്ടു വരുന്നുണ്ട്. ഇവര് സന്യാസം സ്വീകരിച്ചിരിക്കുന്നു എന്ന് അവര് മനസ്സിലക്കുന്നു. ഇപ്പോള് നിങ്ങളും സന്യാസിമാര് തന്നെയാണ്. പക്ഷേ പരിധിയില്ലാത്ത സന്യാസത്തെ ആരും തന്നെ അറിയുന്നില്ല. പരിധിയില്ലാത്ത സന്യാസം ഒരേ ഒരു ബാബ മാത്രമാണ് പഠിപ്പിക്കുന്നത്. നിങ്ങള്ക്കറിയാം ഈ പഴയ ലോകം നശിക്കാനുള്ളതാണ്. ഈ ലോകത്തിലെ ഒരു വസ്തുവിലും നമ്മള് താത്പര്യം വെയ്ക്കുന്നില്ല. ഇന്നയാള് ശരീരം ഉപേക്ഷിച്ചു, പാര്ട്ട് അഭിനയിക്കുന്നതിനായി പോയി അടുത്ത ശരീരം എടുത്തു, അതില് പിന്നീട് കരയുന്നത് എന്തിനാണ്! മോഹത്തിന്റെ ചരട് വേര്പെടുന്നു. ഇപ്പോള് നമ്മുടെ സംബന്ധം പുതിയ ലോകവുമായി യോജിച്ചിരിക്കുന്നു. ഇങ്ങനെയുള്ള കുട്ടികള് ആനന്ദ നൃത്തം ചവിട്ടുന്ന പൊന്തൂവല് ചൂടിയ പക്കാ രാജാക്കന്മാരായിരിക്കും. നിങ്ങള്ക്ക് രാജധാനിയുടെ ലഹരിയുണ്ട്. ബാബയിലും ലഹരിയില്ലേ - ഞാന് പോയി ഇതുപോലെ പൊന്തൂവല് ചൂടിയ രാജാവാകും, യാചകനില് നിന്നും ധനവാനായി മാറും. ഉള്ളില് ലഹരി ഉയര്ന്നിട്ടുണ്ട് അതിനാലാണ് ആനന്ദനൃത്തം ചവിട്ടുന്ന രാജാവെന്ന് പറയുന്നത്. ഇതിന്റെ സാക്ഷാത്ക്കാരവും ചെയ്യുന്നുണ്ട്. അതുകൊണ്ട് എങ്ങനെയാണോ ബ്രഹ്മാബാബയ്ക്ക് ലഹരി ഉയര്ന്നിട്ടുള്ളത് അതുപോലെ നിങ്ങള്ക്കും ഉയരണം. നിങ്ങളും രുദ്രമാലയില് കോര്ക്കപ്പെടുന്നവരാണ്. ആര്ക്കാണോ പക്കാ നിശ്ചയം ഉണ്ടാകുന്നത് അവര്ക്ക് ലഹരിയുണ്ടാകും. ഇപ്പോള് നമ്മള് ആത്മാക്കള്ക്ക് വീട്ടിലേയ്ക്ക് പോകണം. പിന്നീട് പുതിയ ലോകത്തിലേയ്ക്ക് വരും. ഈ നിശ്ചയത്തോടെ ആര് ബ്രഹ്മാവിനെ നോക്കുന്നോ അവര്ക്ക് ശ്രീകൃഷ്ണനെയായിരിക്കും കാണപ്പെടുക. എത്ര ശോഭനീയമാണ്. കൃഷ്ണന് ഇപ്പോള് ഇവിടെയില്ല. എന്നിട്ടും കൃഷ്ണന് പിറകെ എത്ര സ്നേഹികളാണ്. ഊഞ്ഞാലാട്ടുന്നു, പാല് കുടിപ്പിക്കുന്നു. അത് ജഢചിത്രമാണ്, എന്നാല് ഇത് യഥാര്ത്ഥമല്ലേ. ഞാന് കൃഷ്ണനായി മാറുമെന്ന നിശ്ചയം ബ്രഹ്മാവിനുമുണ്ട്. നിങ്ങള് കുട്ടികളും ദിവ്യ ദൃഷ്ടിയില് ചെറിയ കുട്ടിയെ കാണാറുണ്ട്. ഈ കണ്ണുകള് കൊണ്ട് കാണാന് കഴിയില്ല. ആത്മാവിന് എപ്പോഴാണോ ദിവ്യ ദൃഷ്ടി ലഭിക്കുന്നത് അപ്പോള് ശരീരത്തിന്റെ ബോധം ഉണ്ടായിരിക്കില്ല. ആ സമയത്ത് സ്വയം മഹാറാണിയെന്നും ഇദ്ദേഹത്തെ ബാലകനുമായി (കൃഷ്ണന്) മനസ്സിലാക്കും. ഈ സാക്ഷാത്ക്കാരവും ഈ സമയത്ത് ധാരാളം പേര്ക്ക് ഉണ്ടാകുന്നുണ്ട്. വെള്ള വസ്ത്രധാരിയുടെ സാക്ഷാത്ക്കാരവും ധാരാളം പേര്ക്ക് ഉണ്ടാകുന്നുണ്ട്. അപ്പോള് അവരോട് പറയുന്നു നിങ്ങള് ഇദ്ദേഹത്തിന്റെ അടുത്തേയ്ക്ക് പോകു, ജ്ഞാനം സ്വീകരിക്കു എങ്കില് ഇങ്ങനെയുള്ള രാജകുമാരനായി മാറും. ഇത് ഇന്ദ്രജാലമല്ലേ. വ്യാപാരവും വളരെ നല്ലതാണ് ചെയ്യുന്നത്. കരിക്കട്ട സ്വീകരിച്ച് മുത്തും- വജ്രങ്ങളും നല്കുന്നു. വജ്രതുല്യമായി നിങ്ങള് മാറുന്നു. നിങ്ങളെ ശിവബാബയാണ് വജ്രതുല്യമാക്കി മാറ്റുന്നത്, അതിനാല് സമര്പ്പണം ബാബയുടേതാണ്. മനുഷ്യര് മനസ്സിലാക്കാത്തത് കാരണത്താല് മാന്ത്രികം-മാന്ത്രികം എന്നു പറയുന്നു. ആരാണോ ആശ്ചര്യപ്പെട്ട് ഓടിപ്പോകുന്നത് അവര് പോയി തല തിരിച്ച് കേള്പ്പിക്കുന്നു. ഇങ്ങനെ ധാരാളം പേര് കുലദ്രോഹികളായി തീരുന്നുണ്ട്. ഇങ്ങനെ കുലദ്രോഹികളാകുന്നവര്ക്ക് ഉയര്ന്ന പദവി നേടാന് സാധിക്കില്ല. അവരെക്കുറിച്ചാണ് ഗുരു നിന്ദകര്ക്ക് ഗതി ലഭിക്കില്ലയെന്ന് പറയുന്നത്. ഇവിടെയാണെങ്കില് സത്യമായ പിതാവല്ലേ. ഇതും ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട്. മനുഷ്യരാണെങ്കില് പറയുന്നത് ഭഗവാന് യുഗ-യുഗങ്ങളില് വരുന്നുവെന്നാണ്. എങ്കില് ശരി, നാലു യുഗങ്ങളാണുള്ളത്, പിന്നീടെങ്ങനെ 24 അവതാരങ്ങളെന്ന് പറയാന് സാധിക്കും? അതും കഴിഞ്ഞ് കല്ലിലും-മുള്ളിലും കണ-കണങ്ങളിലും പരമാത്മാവുണ്ടെന്ന് പറയുന്നു, അപ്പോള് എല്ലാം പരമാത്മാവായി. ബാബ പറയുന്നു ഞാന് കക്കയില് നിന്നും വജ്രമാക്കി മാറ്റുന്നവനാണ്, എന്നെ പിന്നീട് കല്ലിലും-മുള്ളിലും വലിച്ചെറിഞ്ഞിരിക്കുന്നു. സര്വ്വവ്യാപിയെന്നാല് എല്ലാവരിലും ഉണ്ട് എന്നാണ് പിന്നീട് യാതൊരു മൂല്യവും ഉണ്ടായിരിക്കില്ല. എങ്ങനെയുള്ള അപകാരമാണ് എനിക്ക് ചെയ്യുന്നത്. ബാബ പറയുന്നു ഇതും ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. എപ്പോഴാണോ ഇങ്ങനെയായി മാറുന്നത് അപ്പോഴാണ് വീണ്ടും ബാബ വന്ന് ഉപകാരം ചെയ്യുന്നത് അര്ത്ഥം മനുഷ്യനെ ദേവതയാക്കി മാറ്റുന്നത്.

വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും വീണ്ടും ആവര്ത്തിക്കും. സത്യയുഗത്തില് വീണ്ടും ഈ ലക്ഷ്മീ നാരായണന്മാര് തന്നെ വരും. അവിടെ കേവലം ഭാരതം മാത്രമേ ഉണ്ടായിരിക്കൂ. തുടക്കത്തില് വളരെ കുറച്ച് ദേവതകളേ ഉണ്ടായിരിക്കൂ പിന്നീട് വൃദ്ധി പ്രാപിച്ച് പ്രാപിച്ച് 5000 വര്ഷങ്ങള്ക്കുള്ളില് എത്രപേരായിരിക്കുന്നു. ഇപ്പോള് ഈ ജ്ഞാനം മറ്റാരുടേയും ബുദ്ധിയില് ഇല്ല. ബാക്കി ഉള്ളത് ഭക്തിയാണ്. ദേവതകളുടെ ചിത്രത്തിന്റെ മഹിമ പാടുന്നു. ഇവര് ചൈതന്യത്തില് ഉണ്ടായിരുന്നു എന്നത് മനസ്സിലാക്കുന്നില്ല, പിന്നീട് എവിടെപ്പോയി? ചിത്രങ്ങളുടെ പൂജചെയ്യുന്നു പക്ഷേ അവര് എവിടെയാണ്? അവര്ക്കും തമോപ്രധാനമായി മാറി പിന്നീട് സതോപ്രധാനമാകണം. ഇത് ആരുടെ ബുദ്ധിയിലും വരുന്നില്ല. ഇങ്ങനെയുള്ള തമോപ്രധാന ബുദ്ധിയെ വീണ്ടും സതോപ്രധാനമാക്കി മാറ്റുക എന്നത് ബാബയുടെ മാത്രം കര്ത്തവ്യമാണ്. ഈ ലക്ഷ്മീ നാരായണന്മാര് കടന്ന് പോയവരാണ് അതിനാലാണ് അവര്ക്ക് ഇത്രയും മഹിമ. ഉയര്ന്നതിലും ഉയര്ന്നത് ഒരേഒരു ഭഗവാന് മാത്രമാണ്. ബാക്കി എല്ലാവരും പുനര്ജന്മങ്ങള് എടുത്തുകൊണ്ടിരിക്കുന്നു. ഉയര്ന്നതിലും ഉയര്ന്ന ബാബ തന്നെയാണ് എല്ലാവര്ക്കും മുക്തിയും ജീവന്മുക്തിയും നല്കുന്നത്. ബാബ വന്നില്ലായിരുന്നെങ്കില് തീര്ത്തും നയാപൈസയിലും വിലയില്ലാത്തവരായി തമോപ്രധാനമായി മാറും. എപ്പോള് ഇവര് രാജ്യം ഭരിച്ചിരുന്നോ അപ്പോള് മൂല്യമുള്ള പൗണ്ടായിരുന്നു. അവിടെ പൂജ മുതലായവയൊന്നും ചെയ്തിരുന്നില്ല. പൂജ്യരായ ദേവീ ദേവതകള് തന്നെയാണ് പൂജാരിയായിത്തീര്ന്നത്, വാമമാര്ഗ്ഗത്തില് വികാരികളായിത്തീര്ന്നു. ഇവര് സമ്പൂര്ണ്ണ നിര്വ്വികാരികളായിരുന്നു എന്ന കാര്യം ആര്ക്കും അറിയില്ല. നിങ്ങള് ബ്രാഹ്മണരും ഈ കാര്യങ്ങള് നമ്പര്വൈസായാണ് മനസ്സിലാക്കുന്നത്. സ്വയം പൂര്ണ്ണമായി മനസ്സിലാക്കുന്നില്ലെങ്കില് പിന്നെ മറ്റുള്ളവര്ക്ക് എന്ത് മനസ്സിലാക്കിക്കൊടുക്കും. പേര് ബ്രഹ്മാകുമാരന്-കുമാരി എന്നാണ്, പക്ഷേ മനസ്സിലാക്കി കൊടുക്കാന് സാധിച്ചില്ലെങ്കില് നഷ്ടമുണ്ടാക്കിത്തീര്ക്കും. അതുകൊണ്ട് പറയണം ഞങ്ങള് മുതിര്ന്ന സഹോദരിയെ വിളിക്കാം, അവര് നിങ്ങള്ക്ക് മനസ്സിലാക്കിത്തരും. ഭാരതം തന്നെയാണ് വജ്രതുല്യമായിരുന്നത്, ഇപ്പോള് കക്കയ്ക്ക് സമാനമാണ്. യാചകനായ ഭാരതത്തെ കിരീടധാരിയാക്കി മാറ്റിയത് ആരാണ്? ലക്ഷ്മീ നാരായണന്മാര് ഇപ്പോള് എവിടെയാണ്, കണക്ക് സഹിതം പറയൂ? പറയാന് കഴിയില്ല. അവര് ഭക്തിയുടെ സാഗരമാണ്. ആ ലഹരിയാണ് കയറിയിരിക്കുന്നത്. നിങ്ങളാണ് ജ്ഞാന സാഗരം. അവര് ശാസ്ത്രങ്ങളെ തന്നെയാണ് ജ്ഞാനമെന്നു കരുതുന്നത്. ബാബ പറയുന്നു ശാസ്ത്രങ്ങളില് ഭക്തിയുടെ ആചാര അനുഷ്ഠാനങ്ങളാണുള്ളത്. നിങ്ങളില് ജ്ഞാനത്തിന്റെ ശക്തി വര്ദ്ധിച്ചുവരുതോറും നിങ്ങള് കാന്തമായി മാറും. പിന്നീട് എല്ലാവര്ക്കും ആകര്ഷണം തോന്നും. പക്ഷേ ഇപ്പോള് ആയിട്ടില്ല. എന്നിട്ടും സാധിക്കുന്നരീതിയില്, ശക്തിയ്ക്ക് അനുസരിച്ച് ബാബയെ ഓര്മ്മിക്കുന്നുണ്ട്. സദാസമയം ബാബയെ ഓര്മ്മിക്കുന്നുണ്ട് എന്നല്ല. എങ്കില് പിന്നെ ഈ ശരീരവും ഉണ്ടായിരിക്കില്ല. ഇപ്പോള് വളരെ അധികം പേര്ക്ക് സന്ദേശം നല്കണം, സന്ദേശവാഹകരാവണം. നിങ്ങള് കുട്ടികള് തന്നെയാണ് സന്ദേശവാഹകരാകുന്നത് മറ്റാരും ആകുന്നില്ല. ക്രിസ്തു മുതലായവര് വന്ന് ധര്മ്മം സ്ഥാപിക്കുന്നു, അവരെ സന്ദേശവാഹകര് എന്ന് പറയില്ല. ക്രിസ്തു ധര്മ്മത്തിന്റെ സ്ഥാപന ചെയ്തു അല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ക്രിസ്തു ഒരാളുടെ ശരീരത്തില് വന്നു പിന്നീട് അദ്ദേഹത്തിന് പിറകെ മറ്റുള്ളവരും വന്നു. ഇവിടെയാണെങ്കില് രാജധാനി സ്ഥാപിക്കുകയാണ്. മുന്നോട്ട് പോകവേ നിങ്ങള്ക്ക് എല്ലാം സാക്ഷാത്ക്കാരം ചെയ്യാന് കഴിയും- നമ്മള് എന്തായി മാറും, നമ്മള് ഇന്ന ഇന്ന വികര്മ്മങ്ങള് ചെയ്തു എന്നെല്ലാം. സാക്ഷാത്ക്കാരമുണ്ടാകുന്നതിന് സമയം എടുക്കില്ല. കാശിയില് ചെന്ന് മരണം വരിക്കുമായിരുന്നു, നിവര്ന്ന് നിന്ന് കിണറിലേയ്ക്ക് ചാടുമായിരുന്നു. ഇപ്പോള് ഗവണ്മെന്റ് അത് നിരോധിച്ചിരിക്കുന്നു. അവര് കരുതുന്നത് ഞങ്ങള്ക്ക് മുക്തി ലഭിക്കും എന്നാണ്. ബാബ പറയുന്നു ആര്ക്കും മുക്തി നേടാന് സാധിക്കില്ല. കുറഞ്ഞ സമയത്തിനുള്ളില് മുഴുവന് ജന്മങ്ങളുടേയും ശിക്ഷ ലഭിക്കുന്നു. പിന്നീട് പുതിയതായി കണക്കുകള് തുടങ്ങും. ആര്ക്കും തിരിച്ചുപോകാന് സാധിക്കില്ല. എവിടെപ്പോയിരിക്കും? ആത്മാക്കളുടെ വൃക്ഷം തന്നെ കേടുവരും. നമ്പര്വൈസായി വരും പിന്നീട് അതുപോലെ പോകും. കുട്ടികള്ക്ക് സാക്ഷാത്ക്കാരങ്ങള് ഉണ്ടാകുന്നുണ്ട് അപ്പോഴാണ് ഈ ചിത്രങ്ങളെല്ലാം ഉണ്ടാക്കുന്നത്. 84 ജന്മങ്ങളുള്ള മുഴുവന് ചക്രത്തിന്റെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ രഹസ്യം നിങ്ങള്ക്ക് ഇപ്പോള് ലഭിച്ചിരിക്കുന്നു. പിന്നീട് നിങ്ങളിലും നമ്പര്വൈസാണ്. ചിലര് ഉയര്ന്ന മാര്ക്കോടുകൂടി പാസാകും ചിലര്ക്ക് കുറവ് മാര്ക്കായിരിക്കും. 100 മാര്ക്ക് ആര്ക്കും ഉണ്ടാകില്ല. 100 ഉള്ളത് ഒരേ ഒരു ബാബയ്ക്ക് മാത്രമാണ്. അങ്ങനെയാകാന് ആര്ക്കും സാധിക്കില്ല. ചെറിയ-ചെറിയ വ്യത്യാസങ്ങള് ഉണ്ടാകും. ഒരുപോലെയാകാനും സാധിക്കില്ല. എത്രയധികം മനുഷ്യരുണ്ട് ഓരോരുത്തരുടേയും സ്വഭാവം വ്യത്യസ്തമാണ്. ആത്മാക്കളെല്ലാം എത്ര ചെറിയ ബിന്ദുവാണ്. മനുഷ്യര് എത്ര വലുതാണ് എന്നിട്ടും ഒരാളുടെ സവിശേഷതകള്ക്ക് മറ്റൊരാളുടേതുമായി സാമ്യമില്ല. എത്ര ആത്മാക്കളാണ്, അത്രയും പേര് വീണ്ടും വരും അതിനല്ലേ അവിടെ വീട്ടില് ഇരിക്കുന്നത്. ഇതും ഡ്രാമയില് ഉള്ളതാണ്. ഇതില് ഒരു വ്യത്യാസവും ഉണ്ടാകില്ല. ഒരു പ്രാവശ്യം എന്താണോ ഷൂട്ട് ആയത് അതുതന്നെയാണ് വീണ്ടും കാണുക. നിങ്ങള് പറയും 5000 വര്ഷങ്ങള്ക്ക് മുമ്പും നമ്മള് ഇങ്ങനെ കണ്ടുമുട്ടിയിരുന്നു. ഒരു സെക്കന്റിന്റെ കുറവോ കൂടുതലോ ഉണ്ടാവുക സാധ്യമല്ല. കാരണം ഡ്രാമയല്ലേ. ആരുടെ ബുദ്ധിയിലാണോ രചയിതാവിന്റേയും രചനയുടേയും ജ്ഞാനമുള്ളത് അവരെയാണ് സ്വദര്ശന ചക്രധാരി എന്നു പറയുന്നത്. ബാബയില് നിന്നാണ് ഈ ജ്ഞാനം ലഭിക്കുന്നത്. മനുഷ്യനാല് ഈ ജ്ഞാനം മനുഷ്യര്ക്ക് നല്കാന് സാധിക്കില്ല. ഭക്തി പഠിപ്പിക്കുന്നത് മനുഷ്യരാണ്, എന്നാല് ജ്ഞാനം പഠിപ്പിക്കുന്നത് ഒരേഒരു ബാബയാണ്. ജ്ഞാനസാഗരന് ഒരേഒരു ബാബയാണ്. പിന്നീട് നിങ്ങള് ജ്ഞാനനദികള് ഉണ്ടാകുന്നു. ജ്ഞാനസാഗരനിലൂടെയും ജ്ഞാന നദികളിലൂടെയുമാണ് മുക്തിയും ജീവന്മുക്തിയും ലഭിക്കുന്നത്. അത് കേവലം ജലംകൊണ്ടുള്ള നദികളാണ്. ജലം സദാ തന്നെ ഉള്ളതാണ്. ജ്ഞാനം ലഭിക്കുന്നത് സംഗമത്തില് മാത്രമാണ്. ജലം കൊണ്ടുള്ള നദികള് ഭാരതത്തില് ഒഴുകുന്നുണ്ട്, ബാക്കി ഇത്രയും നഗരങ്ങളുള്ളത് ഇല്ലാതാകും. ഭൂഖണ്ഢങ്ങള് പോലും ഉണ്ടായിരിക്കില്ല. മഴ തീര്ച്ചയായും പെയ്തിരിക്കും. ജലം ജലത്തില് ചെന്നുചേരും. ഇതേ ഭാരതമാണുണ്ടായിരിക്കുക.

ഇപ്പോള് നിങ്ങള്ക്ക് മുഴുവന് ജ്ഞാനവും ലഭിക്കുന്നു. ഇതാണ് ജ്ഞാനം ബാക്കിയെല്ലാം ഭക്തിയാണ്. വജ്രതുല്യമായി ഒരു ശിവബാബമാത്രമേയുള്ളു, ബാബയുടെ ജയന്തിയാണ് ആഘോഷിക്കുന്നത്. ശിവബാബ എന്താണ് ചെയ്തത്? എന്ന് ചോദിക്കണം. ബാബ വന്ന് പതിതരെ പാവനമാക്കുന്നു. ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം കേള്പ്പിക്കുന്നു. അപ്പോഴാണ് പാടുന്നത് ജ്ഞാനസൂര്യന് പ്രകടമായി..... ജ്ഞാനത്തിലൂടെ പകലും ഭക്തിയിലൂടെ രാത്രിയും ഉണ്ടാകുന്നു. ഇപ്പോള് നിങ്ങള്ക്ക് അറിയാം നമ്മള് 84 ജന്മങ്ങള് പൂര്ത്തിയാക്കി. ഇപ്പോള് ബാബയെ ഓര്മ്മിക്കുന്നതിലൂടെ പാവനമായി മാറാം. പിന്നീട് ശരീരവും പാവനമായത് ലഭിക്കും. നിങ്ങള് എല്ലാവരും നമ്പര്വൈസായി പാവനമായി മാറുകയാണ്. എത്ര സഹജമായ കാര്യമാണ്. മുഖ്യമായ കാര്യം ഓര്മ്മയാണ്. വളരെ അധികം പേര്ക്ക് സ്വയം ആത്മാവാണ് എന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കാന് അറിയുന്നില്ല. എന്നിട്ടും കുട്ടികളായി മാറിയിട്ടുണ്ട് അതിനാല് തീര്ച്ചയായും സ്വര്ഗ്ഗത്തിലേയ്ക്ക് വരും. ഈ സമയത്തെ പുരുഷാര്ത്ഥത്തിന്റെ ആധാരത്തിലാണ് രാജധാനി സ്ഥാപിക്കപ്പെടുന്നത്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സദാ ഈ ലഹരിയില് ഇരിക്കണം നമ്മള് മാസ്റ്റര് ജ്ഞാനസാഗരനാണ്, സ്വയത്തില് ജ്ഞാനത്തിന്റെ ശക്തി നിറച്ച് കാന്തമായി മാറണം, ആത്മീയ സന്ദേശകരായി മാറണം.

2. സദ്ഗുരുവായ ബാബയുടെ പേരിനെ മോശമാക്കുന്ന തരത്തിലുള്ള ഒരു കര്മ്മവും ചെയ്യരുത്. എന്തുതന്നെ സംഭവിച്ചാലും ഒരിയ്ക്കലും കരയരുത്.


വരദാനം :-
ജ്ഞാനത്തോടൊപ്പം ഗുണങ്ങളെയും ഉണര്ത്തി സര്വ്വഗുണ സമ്പന്നരാകുന്ന ഗുണമൂര്ത്തിയായി ഭവിക്കൂ

എല്ലാവരിലും ജ്ഞാനം വളരെയധികമുണ്ട്, എന്നാല് ഇപ്പോള് ഗുണങ്ങളെ ഉണര്ത്തേണ്ടതിന്റെ ആവശ്യകതയാണുള്ളത് അതുകൊണ്ട് വിശേഷിച്ചും കര്മ്മത്തിലൂടെ ഗുണ ദാതാവാകൂ. സങ്കല്പം ചെയ്യൂ എനിക്ക് സദാ ഗുണമൂര്ത്തിയായി സര്വ്വരെയും ഗുണമൂര്ത്തിയാക്കുന്നതിന്റെ കര്ത്തവ്യത്തില് തത്പരനായി കഴിയണം. ഇതിലൂടെ വ്യര്ത്ഥം കാണുന്നതിനോ, കേള്ക്കുന്നതിനോ, പ്രവര്ത്തിക്കുന്നതിനോ ഉള്ള സമയം ഉണ്ടായിരിക്കില്ല. ഈ വിധിയിലൂടെ സ്വയത്തിന്റെ അഥവാ സര്വ്വരുടെയും ദുര്ബലതകള് സഹജമായും സമാപ്തമാകും. അതുകൊണ്ട് ഇതില് സ്വയത്തെ നിമിത്ത ആദ്യ നമ്പറിലാണെന്ന് മനസ്സിലാക്കി സര്വ്വഗുണ സമ്പന്നമാകുന്നതിന്റെയും ആക്കുന്നതിന്റെയും ഉദാഹരണമാകൂ.

സ്ലോഗന് :-
മനസ്സിലൂടെ യോഗ ദാനവും, വാക്കുകളിലൂടെ ജ്ഞാന ദാനവും, കര്മ്മത്തിലൂടെ ഗുണങ്ങളുടെ ദാനവും ചെയ്യൂ.