01.03.19           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ബാബയുടെയും കുട്ടികളുടെയും കര് ത്തവ്യത്തില് എന്ത് വ്യത്യാസമാണോ ഉള്ളത് അതിനെ തിരിച്ചറിയൂ , ബാബയ്ക്ക് നിങ്ങള് കുട്ടികളോടൊപ്പം കളിക്കാന് സാധിക്കും , കഴിക്കാന് സാധിക്കില്ല .

ചോദ്യം :-
സത്സംഗം ഉയര്ത്തും, കുസംഗം മുക്കും - ഇതിന്റെ ഭാവാര്ത്ഥം എന്താണ്?

ഉത്തരം :-
നിങ്ങള് ഇപ്പോള് സത്യമായ കൂട്ട്കെട്ട് നടത്തുന്നു അര്ത്ഥം ബാബയില് ബുദ്ധിയോഗം വെയ്ക്കുന്നു അതിനാല് ലക്ഷ്യം നേടുന്നു. പിന്നീട് പതുക്കെ-പതുക്കെ കുസംഗം അര്ത്ഥം ദേഹത്തിന്റെ കൂട്ടുകെട്ടിലേക്ക് വരുന്നു, അതിനാല് ഇറങ്ങിക്കൊണ്ടിരിക്കുന്നു എന്തുകൊണ്ടെന്നാല് കൂട്ടുകെട്ടിന്റെ നിറം ബാധിക്കുന്നു. അതുകൊണ്ടാണ് പറയുന്നത് സത്യത്തിന്റെ സംഗം ഉയര്ത്തും, കുസംഗം മുക്കും. നിങ്ങള് ദേഹസഹിതം ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളെയും മറന്ന് ബാബയുമായി കൂട്ടുകൂടൂ അര്ത്ഥം ബാബയെ ഓര്മ്മിക്കൂ, എങ്കില് ബാബയ്ക്കുസമാനം പാവനമായി തീരും.

ഓംശാന്തി.
ഇപ്പോള് കുട്ടികള്ക്ക് രണ്ട് ക്ലാസ്സായി. ഇത് നല്ലതാണ്, ഒന്ന് ഓര്മ്മയുടെ യാത്ര, അതിലൂടെ പാപം മുറിഞ്ഞ് പോകുന്നു, ആത്മാവ് പാവനമാകുന്നു. രണ്ടാമത്തെ ക്ലാസ്സ് ജ്ഞാനത്തിന്റേതാണ്. ജ്ഞാനവും സഹജമാണ്. ഒരു ബുദ്ധിമുട്ടുമില്ല. നിങ്ങളുടെ സെന്ററിലും ഇവിടെയും വ്യത്യാസമുണ്ടായിരിക്കും. ഇവിടെയാണെങ്കില് ബാബയാണിരിക്കുന്നത് കുട്ടികളുമുണ്ട്. ഇത് അച്ഛന്റെയും മക്കളുടെയും മേളയാണ്. നിങ്ങളുട സെന്ററില് കുട്ടികള് പരസ്പരം കൂടുന്ന മേളയാണ്, അതുകൊണ്ടാണ് കുട്ടികള് സന്മുഖത്ത് വരുന്നത്. ഓര്മ്മിക്കുന്നതിനോടൊപ്പം നിങ്ങള് സന്മുഖത്ത് കാണുകയും ചെയ്യുന്നു - നിന്റെ കൂടെ ഇരിക്കും, നിന്നോടൊപ്പം സംസാരിക്കും. . . . ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ബാബയുടെയും കുട്ടികളുടെയും കര്ത്തവ്യത്തില് വ്യത്യാസമുണ്ട്. ചിന്തിക്കൂ, ഇതില് ബാബയുടെ പാര്ട്ടെന്താണ്, രഥത്തിന്റെ പാര്ട്ടെന്താണ്? എന്താ ബാബയ്ക്ക് രഥത്തിലൂടെ കളിക്കാന് സാധിക്കുമോ? അതെ, കളിക്കാന് സാധിക്കും. പറയുന്നത്, നിന്നോടൊപ്പം ഇരിക്കും, അതുപോലെ നിന്നോടൊപ്പം കഴിക്കും. . . . എന്തെന്നാല് സ്വയം ബാബ കഴിക്കുന്നില്ല. കുട്ടികളോടൊപ്പം കളിക്കുകയും തുള്ളിച്ചാടുന്നതും, അത് സ്വയം ബാബ അറിയുന്നുണ്ട്, രണ്ടുപേരും കളിക്കുന്നുണ്ട്. ചെയ്യുന്നത് എല്ലാം ഇവിടെ തന്നെ നിങ്ങളോടൊപ്പമാണ് കാരണം ബാബ സുപ്രീം ടീച്ചറുമാണ്. ടീച്ചറുടെ ജോലിയാണ് കുട്ടികളെ സന്തോഷിപ്പികുക എന്നത്. അകത്ത് കളിക്കുന്ന കളികളില്ലേ. ഇന്നത്തെകാലത്ത് ഭിന്ന-ഭിന്ന പ്രകാരത്തിലുള്ള കളികളും ധാരാളം വന്നിട്ടുണ്ട.് ഏറ്റവും പ്രസിദ്ധമായത് പകിടകളിയാണ്,മഹാഭാരതത്തില് അതിന്റെ വര്ണ്ണനയുണ്ട്. എന്നാല് അത് ചൂതുകളിയുടെ രൂപത്തിലാണ്. ചൂതുകളിക്കാരെ പിടിക്കുന്നു. ഇതെല്ലാം ഭക്തി മാര്ഗ്ഗത്തിലെ പുസ്തകങ്ങളില് നിന്ന് വന്ന കാര്യങ്ങളാണ്.

നിങ്ങള്ക്കറിയാം ഈ വ്രതം, നോല്മ്പ് തുടങ്ങിയവയെല്ലാം ഭക്തി മാര്ഗ്ഗത്തിലെ കാര്യങ്ങളാണ്. ജലപാനമില്ലാതെ ഇരിക്കുന്നു, ഭക്ഷണവും കഴിക്കില്ല വെള്ളവും കുടിക്കില്ല. ഇനി ഭക്തി മാര്ഗ്ഗത്തില് പ്രാപ്തി ഉണ്ടെങ്കിലും അത് അല്പ കാലത്തിന്റേതാണ്. ഇവിടെയാണെങ്കില് നിങ്ങള് കുട്ടികള്ക്ക് എല്ലാം മനസ്സിലാക്കി തരുന്നു. ഭക്തി മാര്ഗ്ഗത്തില് വളരെ പാടുപെടുന്നു. ജ്ഞാനമാര്ഗ്ഗമാണ് സുഖത്തിന്റെ മാര്ഗ്ഗം. നിങ്ങള് അറിഞ്ഞിരിക്കുന്നു നമ്മള് ബാബയില് നിന്ന് സുഖത്തിന്റെ സമ്പത്ത് എടുത്തുകൊണ്ടിരിക്കുകയാണ്. ഭക്തിമാര്ഗ്ഗത്തിലും ഏതെങ്കിലും ഒരാളെ ഓര്മ്മിക്കേണ്ടതായുണ്ട്. ഒന്നിന്റെ പൂജയാണെങ്കിലും അവ്യഭിചാരി പൂജയാണ്, അതും നല്ലതാണ്. ഭക്തിയും സതോ-രജോ-തമോ അവസ്ഥയിലുള്ളതുണ്ട്. ഏറ്റവും ഉയര്ന്നതിലും ഉയര്ന്ന സതോഗുണിയായുള്ളത് ശിവബാബയുടെ ഭക്തിയാണ്. ശിവബാബ തന്നെയാണ് വന്ന് എല്ലാകുട്ടികളെയും സുഖധാമത്തിലേക്ക് കൊണ്ട് പോകുന്നത്. ആരാണോ ഏറ്റവും കൂടുതല് കുട്ടിളുടെ സേവനം ചെയ്യുന്നത് , പാവനമാക്കുന്നത് അവരെ വിളിക്കുന്നുമുണ്ട് പിന്നീട് പറയുന്നു കല്ലിലും മുള്ളിലുമുണ്ടെന്ന്, ഇത് നിന്ദയായില്ലേ. നിങ്ങള് കുട്ടികള്ക്ക് പരിധിയില്ലാത്ത ബാബയിലൂടെ രാജ്യ ഭാഗ്യം ലഭിച്ചിട്ടുണ്ടായിരുന്നു, വീണ്ടും തീര്ച്ചയായും ലഭിക്കണം. നിങ്ങള് ജ്ഞാനത്തെയും, ഭക്തിയെയും വേറെയെന്ന് മനസ്സിലാക്കുന്നു. രാമ രാജ്യവും രാവണ രാജ്യവും എങ്ങനെയാണ് നടക്കുന്നത് - ഇതും നിങ്ങള് കുട്ടികള് നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച് അറിയുന്നു അതിനാല് നോട്ടീസ് മുതലായവയും അടിച്ചുകൊണ്ടിരിക്കുന്നു എന്തുകൊണ്ടെന്നാല് മനുഷ്യര്ക്ക് സത്യമായ അറിവും വേണ്ടേ. നിങ്ങളുടേത് എല്ലാം തന്നെ സത്യമാണ്.

കുട്ടികള്ക്ക് സേവനം ചെയ്യണം. സേവനമാണെങ്കില് ധാരാളമുണ്ട്. ഈ ബാഡ്ജ് തന്നെ എത്ര നല്ലതാണ്

സേവനത്തിന്. എല്ലാത്തിലും വലിയ ശാസ്ത്രമാണ് ഈ ബാഡ്ജ്. ഇപ്പോള് ഇത് ജ്ഞാനത്തിന്റെ കാര്യങ്ങളാണ്. ഇതില് മനസ്സിലാക്കി കൊടുക്കേണ്ടതായുണ്ട്, ഈ ഓര്മ്മയുടെ യാത്ര വേറെയാണ്. ഇതിനെയാണ് പറയുന്നത് അജപാജപം. ഒന്നും ജപിക്കേണ്ടതില്ല. ഉള്ളില് പോലും ശിവ-ശിവ എന്ന് പറയേണ്ടതില്ല. കേവലം ബാബയെ ഓര്മ്മിക്കണം. ഇതാണെങ്കില് അറിയാം ശിവബാബ അച്ഛനാണ്, നമ്മള് ആത്മാക്കള് ബാബയുടെ മക്കളാണ്. ആ ബാബയാണ് സന്മുഖത്ത് വന്ന് പറയുന്നത് - ഞാന് പതിത പാവനനാണ്, കല്പ-കല്പം വരുന്നു പാവനമാക്കുന്നതിന്. ദേഹസഹിതം ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളെയും ഉപേക്ഷിച്ച് സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കൂ. തന്റെ പിതാവായ എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് പാവനമായിതീരും. എന്റെ പാര്ട്ട് തന്നെ പതിതരെ പാവനമാക്കുന്നതിന്റേതാണ്. ഇതാണ് ബുദ്ധിയുടെ യോഗം അഥവാ ബാബയോടൊപ്പമുള്ള സംഗം. സംഗത്തിലൂടെ നിറം പകരുന്നു. പറയാറുണ്ട് സത്സംഗം ഉയര്ത്തുന്നു കുസംഗം മുക്കും. . . . ബാബയോട് ബുദ്ധിയോഗം വെയ്ക്കുന്നതിലൂടെ നിങ്ങള് ലക്ഷ്യത്തിലെത്തുന്നു. പിന്നീട് ഇറങ്ങാന് ആരംഭിക്കുന്നു. ബാബയെ പ്രതിയാണ് മഹിമ പാടിയിട്ടുള്ളത് സത്യത്തിന്റെ സംഗം ഉയര്ത്തും. . . . അതിന്റെ അര്ത്ഥം പോലും ഭക്തി മാര്ഗ്ഗത്തിലുള്ളവര് അറിയുന്നില്ല. നിങ്ങള് അറിയുന്നുണ്ട് നമ്മുടെ ആത്മാവ് പതിതമാണ്, ആ പാവനനോടൊപ്പം ബുദ്ധിയോഗം വെയ്ക്കുന്നിലൂടെ പാവനമാകുന്നു. ആത്മാവിന് പരമാത്മാവായ പിതാവിനെ ഓര്മ്മിക്കേണ്ടതായുണ്ട്. എപ്പോഴാണോ ആത്മാവ് പവിത്രമാകുന്നത് അപ്പോള് ശരീരവും പവിത്രമാകും, സത്യമായ സ്വര്ണ്ണമാകും. ഇതാണ് ഓര്മ്മയുടെ യാത്ര. യോഗ അഗ്നിയിലൂടെ വികര്മ്മം ഭസ്മമാകുന്നു, കറ ഇല്ലാതാകുന്നു. നിങ്ങള്ക്കറിയാം സത്യയുഗീ പുതിയ ലോകത്തില് നമ്മള് പവിത്ര സമ്പൂര്ണ്ണ നിര്വ്വികാരിയായിരുന്നു, 16 കലാ സമ്പൂര്ണ്ണവുമായിരുന്നു. ഇപ്പോള് ഒരു കലയും അവശേഷിക്കുന്നില്ല, ഇതിനെയാണ് പറയുന്നത് രാഹുവിന്റെ ഗ്രഹണം. മുഴുവന് ലോകത്തില്, വിശേഷിച്ചും ഭാരതത്തില് രാഹുവിന്റെ ഗ്രഹണം ബാധിച്ചിരിക്കുകയാണ്. ശരീരവും കറുത്തതാണ്, എന്തെല്ലാം നിങ്ങള് ഈ കണ്ണുകളിലൂടെ കാണുന്നുവോ എല്ലാം കറുത്തതാണ്. ഏതുപോലെയാണോ രാജാ റാണി അതുപോലെ തന്നെ പ്രജകളും. ശ്യാമസുന്ദരന്റെ അര്ത്ഥം പോലും ആരും അറിയുന്നില്ല. എത്ര പേരുകളാണ് മനുഷ്യരാല് വെച്ചിട്ടുള്ളത്. ഇപ്പോള് ബാബ വന്ന് അര്ത്ഥം മനസ്സിലാക്കി തന്നു. നിങ്ങള് തന്നെയാണ് ആദ്യം സുന്ദരനും പിന്നീട് ശ്യാമനുമാകുന്നത്. ജ്ഞാന ചിതയിലിരിക്കുന്നതിലൂടെ നിങ്ങള് സുന്ദരനാകുന്നു വീണ്ടും ഇതാകണം - ശ്യാമനില് നിന്ന് സുന്ദരന്, സുന്ദരനില് നിന്ന് ശ്യാമന്. അതിന്റെ അര്ത്ഥം ബാബ ആത്മാക്കള്ക്ക് മനസ്സിലാക്കി തന്നിട്ടുണ്ട്. നമ്മള് ആത്മാക്കള് ഒരു ബാബയെ തന്നെയാണ് ഓര്മ്മിക്കുന്നത്. ബുദ്ധിയില് വന്നിരിക്കുന്നു നമ്മള് ബിന്ദുവാണ്. ഇതിനെയാണ് പറയുന്നത് ആത്മാവിന്റെ സാക്ഷാത്കാരം. പിന്നെ കാണാനുള്ളതാണ് ഉള്ക്കണ്ണ്. ഇതെല്ലാമാണ് മനസ്സിലാക്കേണ്ട കാര്യങ്ങള്. ആത്മാവിനെ മനസ്സിലാക്കണം. ഞാന് ആത്മാവാണ്, ഇതെന്റെ ശരീരമാണ്. നമ്മള് ഇവിടെ ശരീരത്തില് വന്ന് വേഷം അഭിനയിക്കുന്നു. ഏറ്റവും ആദ്യം നമ്മളാണ് വരുന്നത്, ഡ്രാമയുടെ പ്ലാനനുസരിച്ച്. എല്ലാവരും ആത്മാക്കളാണ്- ചിലരില് പാര്ട്ട് എത്രയാണ്, ചിലരിലെത്രയാണ്. ഇത് വളരെ വലിയ പരിധിയില്ലാത്ത നാടകമാണ്. ഇതില് നമ്പര് അനുസരിച്ച് എങ്ങനെയാണ് വരുന്നത്, പാര്ട്ടഭിനയിക്കുന്നത്- ഇത് നിങ്ങള്ക്കറിയാം. ഏറ്റവും ആദ്യം ദേവീ-ദേവതാ കുലമാണ്. ഈ ജ്ഞാനവും നിങ്ങള്ക്ക് ഇപ്പോള് ഈ പുരുഷോത്തമ സംഗമയുഗത്തിലാണ് ഉള്ളത്. ശേഷം പിന്നീട് ഒന്നും തന്നെ ഓര്മ്മ ഉണ്ടായിരിക്കില്ല. ബാബ പറയുകയാണ് ഈ ജ്ഞാനം പ്രായഃ ലോപമായി പോകുന്നു. ആര്ക്കും ഇതറിയില്ല ദേവീ-ദേവതാ ധര്മ്മത്തിന്റെ സ്ഥാപന എങ്ങനെയാണ് ഉണ്ടായത്. ചിത്രമുണ്ട് എന്നാല് അത് എങ്ങനെയാണ് സ്ഥാപിക്കപ്പെട്ടത്, ഇതാര്ക്കും അറിയില്ല. നിങ്ങള് കുട്ടികള്ക്കറിയാം നിങ്ങള് പിന്നീട് മറ്റുള്ളവരെ തനിക്ക് സമാനമാക്കുന്നു. വളരെ പേരുണ്ടെങ്കില് പിന്നീട് തീര്ച്ചയായും ലൗഡ് സ്പീക്കര് വെയ്ക്കേണ്ടി വരും. എന്തെങ്കിലും യുക്തി തീര്ച്ചയായും വരും. വളരെ വലിയ ഹാളിന്റെയും ആവശ്യം വരും. ഏതുപോലെയാണോ കല്പം മുന്പ് എന്തെല്ലാം കാര്യങ്ങളാണോ ചെയ്തിട്ടുണ്ടായിരുന്നത് അത് വീണ്ടും ഉണ്ടാകും. ഇത് മനസ്സിലാകുന്നു. കുട്ടികള് വര്ദ്ധിച്ചുകൊണ്ടിരിക്കും. ബാബ മനസ്സിലാക്കി തന്നിരുന്നു വിവാഹത്തിനെല്ലാം ഹാളുകളെല്ലാം ഉണ്ടാക്കുന്നവരോടും മനസ്സിലാക്കി കൊടുക്കൂ. ഇവിടെയും കല്യാണത്തിന് വേണ്ടി ധര്മ്മശാല മുതയായവ ഉണ്ടാക്കിക്കൊണ്ടിരിക്കുകയല്ലേ. ആരെങ്കിലും തന്റെ കുലത്തിലേതാണെങ്കില് പെട്ടെന്ന് മനസ്സിലാക്കുന്നു, ആര് ഈ കുത്തിലേതല്ലയോ അവര് വിഘ്നമിടും. ആര് ഈ കുലത്തിലേതാണോ അവര് പെട്ടെന്ന് അംഗീകരിക്കും അതായത് ഇവര് സത്യമാണ് പറയുന്നത്, ആര് ഈ ധര്മ്മത്തിലേതല്ലയോ അവര് തര്ക്കിക്കും, പറയും ഈ സമ്പ്രദായങ്ങളെല്ലാം നടന്ന് വരുന്നതാണ്. ഇപ്പോള് അപവിത്ര പ്രവര്ത്തീ മാര്ഗ്ഗമാണ്, വീണ്ടും ബാബ വന്നിരിക്കുന്നു പാവനമാക്കുന്നതിന്. നിങ്ങള് പവിത്രതയുടെ മേല് ഊന്നല് നല്കുന്നത് കാരണം എത്ര വിഘ്നമാണ് ഉണ്ടാകുന്നത്. നേതാക്കന്മാരുണ്ട്, അവര്ക്കെത്ര ആദരവാണ്. പോപ്പിനും ആദരവുണ്ട്. നിങ്ങള്ക്കറിയാം പോപ്പ് എന്താണ് വന്ന് ചെയ്യുന്നതെന്ന്. ലക്ഷം-കോടി വിവാഹം ചെയ്യിക്കുന്നു, വളരെ വിവാഹങ്ങള് നടക്കുന്നുണ്ട്. പോപ്പ് വന്ന് പാണിഗ്രഹണം നടത്തിക്കുന്നു. ഇതില് അവര് വളരെ മഹത്വമായി കരുതുന്നു. മഹാത്മാക്കളെയും വിവാഹത്തിന് വിളിക്കാറുണ്ട്. ഇന്നത്തെകാലത്ത് വിവാഹനിശ്ചയവും ചെയ്യിക്കാറുണ്ട്. ബാബ പറയുന്നു കാമം മഹാശത്രുവാണ്. ഈ ആജ്ഞ ഇറക്കുക അത്ര എളുപ്പമുള്ള കാര്യമല്ല, ഇതില് മനസ്സിലാക്കികൊടുക്കുന്നതിന്റെ വലിയ യുക്തി വേണം. മുന്നോട്ട് പോകെ പതുക്കെ-പതുക്കെ മനസ്സിലാക്കും. ആദി സനാതന ഹിന്ദു ധര്മ്മത്തിലുള്ളവര് ആരാണോ അവര്ക്ക് മനസ്സിലാക്കി കൊടുക്കൂ. അവര്ക്ക് പെട്ടെന്ന് മനസ്സിലാക്കാന് സാധിക്കും അതായത് ശരിക്കും ആദി സനാതന ദേവീ-ദേവതാ ധര്മ്മമായിരുന്നു ഉണ്ടായിരുന്നത്, അല്ലാതെ ഹിന്ദു ധര്മ്മമല്ല. ഏതുപോലെയാണോ നിങ്ങള് ബാബയിലൂടെ അറിഞ്ഞത് അതുപോലെ മറ്റുള്ളവരും മനസ്സിലാക്കി വൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കും. ഇതും പക്കാ നിശ്ചയമുണ്ട്, ഈ തൈ പിടിച്ചുകൊണ്ടിരിക്കും. നിങ്ങള് ബാബയുടെ ശ്രീമത്തിലൂടെ ദേവതയാകുന്നു. ഇവരാണ് പുതിയ ലോകത്തില് കഴിയുന്നവര്. മുന്പ് നിങ്ങള്ക്ക് ഇത് തീര്ത്തും അറിയില്ലായിരുന്നു അതായത് ബാബ സംഗമത്തില് വന്ന് നമ്മളെ ട്രാന്സ്ഫറാക്കുമെന്ന.് അല്പം പോലും അറിയില്ലായിരുന്നു. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് സത്യം-സത്യമായ പുരുഷോത്തമ സംഗമയുഗമെന്ന് ഇതിനെയാണ് പറയുന്നത്. നമ്മള് പുരുഷോത്തമനായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള് എത്രത്തോളം പുരുഷാര്ത്ഥം ചെയ്യുന്നോ അത്രത്തോളം ആയിമാറും.

ഓരോരുത്തര്ക്കും തന്റെ ഹൃദയത്തോട് ചോദിക്കണം. സ്കൂളില് ഏത് വിഷയത്തിലാണോ ദുര്ബലനായിട്ടുള്ളത് അപ്പോള് മനസ്സിലാക്കും ഞാന് ഇതില് തോല്ക്കും. ഇതും പാഠശാലയാണ്, സ്കൂളാണ്. ഗീതാ പാഠശാല അത് പ്രസിദ്ധമാണ്. പിന്നീട് അതിന്റെ പേര് അല്പം മാറ്റിയിട്ടുണ്ട്. നിങ്ങള് എഴുതുന്നു സത്യമായ ഗീത, അസത്യമായ ഗീത, അപ്പോഴും വഴക്കുണ്ടാക്കുന്നു. തീര്ച്ചയായും പ്രശ്നമുണ്ടാകും, ഇതില് പേടിക്കേണ്ട കാര്യമില്ല. ഇന്നത്തെകാലത്ത് ഇത് ഫാഷനായിരിക്കുകയാണ് ബസ്സുകള് മുതലാവ കത്തിക്കുന്നു, തീ വച്ചുകൊണ്ടേയിരിക്കുന്നു. ആര് എന്ത് പഠിപ്പിച്ചോ, അത് തന്നെ പഠിക്കുന്നു. മുന്പത്തേക്കാളും കൂടുതല് ഇപ്പോള് പഠിച്ചിരിക്കുന്നു. എല്ലാവരും പിക്കറ്റിംങ് മുതലായവ ചെയ്തുകൊണ്ടിരിക്കുന്നു. ഗവണ്മെന്റിനും ഓരോ വര്ഷവും നഷ്ടമുണ്ടായിക്കൊണ്ടിരിക്കുന്നു പിന്നീട് ടാക്സ് വര്ദ്ധിപ്പിക്കുന്നു. ഒരു ദിവസം ബാങ്ക് മുതലായ എല്ലാവരുടെയും നിലവറ തുറക്കും. ധാന്യം മുതലായവയ്ക്ക് പോലും പരിശോധിക്കുന്നുണ്ട് - എവിടെയും കൂടുതലായി വെച്ചിട്ടില്ലല്ലോ. ഈ എല്ലാകാര്യങ്ങളില് നിന്നും നിങ്ങള് മുക്തമായിരിക്കുന്നു. നിങ്ങള്ക്ക് മുഖ്യമായിട്ടുള്ളത് തന്നെ ഓര്മ്മയുടെ യാത്രയാണ്. ബാബ പറയുന്നു എനിക്ക് ഈ കാര്യങ്ങളുമായൊന്നും ബന്ധമില്ല. എന്റെ കര്ത്തവ്യം കേവലം വഴി പറഞ്ഞ് തരിക മാത്രമാണ്. അപ്പോള് നിങ്ങളുടെ എല്ലാ ദുഃഖവും ദൂരെയാകും. ഈ സമയം നിങ്ങളുടെ കര്മ്മങ്ങളുടെ കണക്ക് ഇല്ലാതാകുകയാണ്. അവശേഷിച്ചിട്ടുള്ള രോഗം മുതലായവയെല്ലാം പുറത്ത് വരും. അന്തിമം വരേയ്ക്കും അവശേഷിച്ചിട്ടുള്ള എല്ലാ കണക്കുകളും ഇല്ലാതാകണം. പേടിക്കരുത്. രോഗങ്ങളിലും മനുഷ്യര്ക്ക് ഭഗവാന്റെ ഓര്മ്മ ഉണര്ത്താറില്ലേ. നിങ്ങള് ആശുപത്രിയിലും പോയി ജ്ഞാനം നല്കൂ നിങ്ങള് ബാബയെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ വികര്മ്മം വിനാശമാകും. കേവലം ഈ ജന്മത്തെ കാര്യമല്ല, ഭാവിയിലെ 21 ജന്മത്തേക്ക് ഞങ്ങള് ഗ്യാരണ്ടി നല്കുകയാണ്, ഒരിക്കലും രോഗിയാകില്ല. ഒരു ബാബയെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങളുടെ ആയുസ്സും വര്ദ്ധിക്കും. ഭാരതവാസികളുടെ ആയുസ്സ് വലുതായിരുന്നു, നിരോഗിയായിരുന്നു. ഇപ്പോള് ബാബ നിങ്ങള് കുട്ടികള്ക്ക് ശ്രീമത്ത് നല്കുകയാണ് ശ്രേഷ്ഠമാകുന്നതിന് വേണ്ടി. പുരുഷോത്തമം എന്ന ശബ്ദം ഒരിക്കലും മറക്കരുത്. കല്പ-കല്പം നിങ്ങള് തന്നെയാണാകുന്നത്. ഇങ്ങനെ മറ്റാര്ക്കും പറയാന് സാധിക്കില്ല. അതുകൊണ്ട് ഇങ്ങനെ-ഇങ്ങനെയുള്ള സേവനം വളരെ ചെയ്യാന് സാധിക്കും. ഡോക്ടര്മാര്ക്കാണെങ്കില് ഏതെങ്കിലും സമയം കണ്ടെത്താന് സാധിക്കും. ജോലി ചെയ്യുന്നവര്ക്ക് പോലും വളരെ സേവനം ചെയ്യാന് സാധിക്കും. രോഗികളോട് പറയൂ - ഞങ്ങളുടേതും വലിയ ഡോക്ടറാണ്, അവിനാശി പരിധിയില്ലാത്ത സര്ജനാണ്. ഞങ്ങള് അവരുടേതായിരിക്കുന്നു അതിലൂടെ ഞങ്ങള് 21 ജന്മം നിരോഗിയാകുന്നു. ആരോഗ്യ വകുപ്പ് മന്ത്രിക്കും മനസ്സിലാക്കി കൊടുക്കൂ, ആരോഗ്യത്തിന് വേണ്ടി എന്തിനാണ് ഇത്രയും തലയിട്ടടിക്കുന്നത്. സത്യയുഗത്തില് മനുഷ്യര് വളരെ കുറവായിരുന്നു. ശാന്തി, സുഖം, പവിത്രത എല്ലാമുണ്ടായിരുന്നു.

മുഴുവന് ലോകത്തിലും നിങ്ങള് മാത്രമാണ് എല്ലാവരുടെയും മംഗളം ചെയ്യുന്നവര്. നിങ്ങള് വഴികാട്ടിയല്ലേ. പാണ്ഢവ സമ്പ്രദായിയാണ്. ഇത് ആരുടെയും ബുദ്ധിയില് ഉണ്ടായിരിക്കില്ല. ഭക്ഷ്യ മന്തിക്ക് മനസ്സിലാക്കികൊടുക്കൂ - ഏറ്റവും ആദ്യം ഏറ്റവും വലിയ ഭക്ഷ്യ മന്ത്രി അത് ശിവബാബയാണ്. ഇത്രയും ധാന്യം നല്കുന്നു ആ സ്വര്ഗ്ഗത്തില് ഒരിക്കലും മായം ചേര്ക്കല് ഉണ്ടാകില്ല. ഇപ്പോള് നിങ്ങള് സംഗമയുഗത്തിലാണ്. മുഴുവന് ചക്രവും നിങ്ങളുടെ ബുദ്ധിയിലുണ്ട് അതുകൊണ്ടാണ് നിങ്ങളെ സ്വദര്ശന ചക്രധാരിയെന്ന് പറയുന്നത്. ബാക്കി ഭാരതം പാപ്പരായിരിക്കുന്നു. ബുദ്ധിയുള്ള ആള് വന്ന് ബുദ്ധി ഉപദേശിച്ചുകൊണ്ടിരിക്കുന്നു, ഇതും നിങ്ങള് കുട്ടികള്ക്കറിയാം. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഒരു ബാബയെ കൂട്ടുകാരനാക്കി, നിന്നോടൊപ്പമേ ഇരിക്കൂ, നിന്നില് നിന്നേ കേള്ക്കൂ, നിന്നോടൊപ്പമേ കഴിക്കൂ. . . . . ഈ അനുഭവം ചെയ്യണം. കുസംഗം ഉപേക്ഷിച്ച് സത്യത്തിന്റെ സംഗത്തില് കഴിയണം.

2. കര്മ്മങ്ങളുടെ കണക്ക് ഓര്മ്മയുടെ യാത്രയിലൂടെയും കര്മ്മഭോഗിലൂടെയും ഇല്ലാതാക്കി സമ്പൂര്ണ്ണ പാവനമാകണം. സംഗമയുഗത്തില് സ്വയത്തെ പൂര്ണ്ണമായും ട്രാന്സ്ഫര് ചെയ്യണം.

വരദാനം :-
പോയന്റ് സ്വരൂപത്തില് സ്ഥിതിചെയ്ത് മനസ്സിനെയും ബുദ്ധിയേയും നെഗറ്റിവിന്റെ പ്രഭാവത്തില് നിന്ന് സുരക്ഷിതരാക്കിവെക്കുന്ന വിശേഷാത്മാവായി ഭവിക്കട്ടെ.

ചില കാലാവസ്ഥകളില് സുരക്ഷിതരായിരിക്കുന്നതിന് വേണ്ടി അതിനുവേണ്ട ശ്രദ്ധ കൊടുക്കാറുണ്ട്. മഴ വരുമ്പോള് കുടയോ മഴക്കോട്ടോ കരുതാറുണ്ട്. തണുപ്പാണെങ്കില് ചൂട് തരുന്ന വസ്ത്രങ്ങള് കരുതാറുണ്ട്. അതേപോലെ വര്ത്തമാനസമയത്ത് മനോബുദ്ധിയില് നെഗറ്റിവ് ഭാവനയും ഭാവവും ഉണ്ടാക്കുന്ന വിശേഷ കാര്യം മായ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അതിനാല് വിശേഷ സുരക്ഷക്കുള്ള സാധനങ്ങള് സ്വായത്തമാക്കൂ. ഇതിനുള്ള സഹജമായ മാര്ഗ്ഗമാണ്- ഒരു ബിന്ദു സ്വരൂപത്തില് സ്ഥിതി ചെയ്യുക. ആശ്ചര്യത്തിനും ചോദ്യചിഹ്നത്തിനും പകരം ബിന്ദുവിടുക അര്ത്ഥം വിശേഷാത്മാവാകുക.

സ്ലോഗന് :-
ആജ്ഞാകാരി അവരാണ് ആരാണോ ഓരോ സങ്കല്പ്പത്തിലും വാക്കിലും കര്മ്മത്തിലും വിനയാന്വിതരായിരിക്കുന്നത്.