തപസ്യയുടെ അടിത്തറയാണ്
പരിധിയില്ലാത്ത വൈരാഗ്യം
ഇന്ന് ബാപ്ദാദ സര്‍വ്വ
സ്നേഹി കുട്ടികള്‍ക്ക് സ്നേഹത്തിന്റെ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നതായി കണ്ടു
കൊണ്ടിരിക്കുന്നു. ദേശ വിദേശത്തുള്ള സര്‍വ്വ കുട്ടികളുടെ ഹൃദയത്തില്‍ നിന്നും
സ്നേഹത്തിന്റെ പുഷ്പങ്ങള്‍ ചൊരിയുന്നതായി കണ്ടു കൊണ്ടിരിക്കുന്നു. സര്‍വ്വ
കുട്ടികളുടെയും മനസ്സിന്റെ ഒരേയൊരു നാദം അഥവാ ഗീതം കേട്ടു കൊണ്ടിരിക്കുന്നു.
ഒരേയൊരു ഗീതമാണ്- എന്റെ ബാബ. നാല് ഭാഗത്തും മിലനം ആഘോഷിക്കുന്നതിന്റെ ശുഭമായ
ആശകളുടെ ദീപം തിളങ്ങി കൊണ്ടിരിക്കുകയായിരുന്നു. ഈ ദിവ്യമായ ദൃശ്യം മുഴുവന്‍
കല്പത്തില് ബാപ്ദാദായ്ക്കും കുട്ടികള്ക്കുമല്ലാതെ മറ്റാര്‍ക്കും കാണാന്‍
സാധിക്കില്ല. ഈ വിചിത്രമായ സ്നേഹത്തിന്റെ പുഷ്പം ഇവിടെ ഈ പഴയ ലോകത്തിലെ കോഹിനൂര്‍
വജ്രത്തേക്കാള്‍ അമൂല്യമാണ്. ഈ ഹൃദയത്തിന്റെ ഗീതം കുട്ടികള്‍ക്കല്ലാതെ മറ്റാര്‍ക്കും
പാടാന്‍ സാധിക്കില്ല. ഇങ്ങനെയുള്ള ദീപാവലി മറ്റാര്‍ക്കും ആഘോഷിക്കാന്‍ സാധിക്കില്ല.
ബാപ്ദാദായുടെ മുന്നില്‍ സര്‍വ്വ കുട്ടികളും പ്രത്യക്ഷമാണ്. സര്‍വ്വരുടെയും സ്നേഹ
സ്മരണയും സ്നേഹവും നിറഞ്ഞ അധികാരത്തിന്റെ പരാതികള്‍ കേട്ടു കൊണ്ടിരിക്കുന്നു,
അതോടൊപ്പം ഓരോ കുട്ടിക്കും റിട്ടേണായി കോടിമടങ്ങ് സ്നേഹ സ്മരണ നല്കി
കൊണ്ടിരിക്കുന്നു. കുട്ടികള്‍ അധികാരത്തോടെ പറയുന്നു- നമ്മുക്കേവര്‍ക്കും സാകാര
രൂപത്തിലൂടെ മിലനം ആഘോഷിക്കാം. ബാബയും ആഗ്രഹിക്കുന്നു, കുട്ടികളും
ആഗ്രഹിക്കുന്നുണ്ട്. എന്നാലും സമയത്തിനനുസരിച്ച് ബ്രഹ്മാബാബ അവ്യക്ത ഫരിസ്ഥാ
രൂപത്തില്‍ സാകാര രൂപത്തിലൂടെ അനേകമിരട്ടി തീവ്രതയോടെ സേവനം ചെയ്ത് കുട്ടികളെ
തനിക്ക് സമാനമാക്കി കൊണ്ടിരിക്കുന്നു. ഒന്നോ രണ്ടോ വര്‍ഷത്തേക്ക് മാത്രമല്ല,
എന്നാല്‍ അനേക വര്‍ഷം അവ്യക്ത മിലനം, അവ്യക്ത രൂപത്തില്‍ സേവനത്തിന്റെ അനുഭവം
ചെയ്യിച്ചു. ചെയ്യിച്ചു കൊണ്ടിരിക്കുന്നു. അതിനാല്‍ ബ്രഹ്മാബാബ അവ്യക്തമായിട്ടും
വ്യക്തത്തില്എന്തിന് പാര്ട്ടഭിനയിച്ചു? സമാനമാക്കുന്നതിന്. ബ്രഹ്മാബാബ
അവ്യക്തത്തില്‍ നിന്നും വ്യക്തത്തിലേക്ക് വന്നു, അപ്പോള്‍ കുട്ടികള്‍ റിട്ടേണായി
എന്ത് ചെയ്യണം? വ്യക്തത്തില്‍ നിന്നും അവ്യക്തമാകണം. സമയത്തിനനുസരിച്ച് അവ്യക്ത
മിലനം, അവ്യക്ത രൂപത്തിലൂടെയുള്ള സേവനം വളരെ അത്യാവശ്യമാണ്. അതു കൊണ്ട്
സമയത്തിനനുസരിച്ച് ബാപ്ദാദ അവ്യക്ത മിലനത്തിന്റെ അനുഭവത്തിന്റെ സൂചന നല്കി
കൊണ്ടിരിക്കുന്നു. ഇതിന് വേണ്ടി തപസ്യാ വര്‍ഷവും ആഘോഷിച്ചു കൊണ്ടിരിക്കുകയാണല്ലോ.
ബാപ്ദാദായ്ക്ക് സന്തോഷമുണ്ട് ഭൂരിപക്ഷം കുട്ടികള്‍ക്കും വളരെ നല്ല ഉണര്‍വ്വും
ഉത്സാഹവുമുണ്ട്. ഭൂരിപക്ഷം പേരും, പ്രോഗ്രാമിനനുസരിച്ച് ചെയ്യുക തന്നെ വേണം
എന്ന് ചിന്തിക്കുന്നു. ഒന്നുണ്ട് പ്രോഗ്രാം അനുസരിച്ച് ചെയ്യുക, രണ്ടാമത്തേത്
ഹൃദയത്തിന്റെ ഉണര്‍വ്വും ഉത്സാഹത്തോടെയും ചെയ്യുക. ഓരോരുത്തരും സ്വയത്തോട്
ചോദിക്കൂ- ഞാന്‍ ഏതിലാണ്?
സമയത്തിന്റെ
പരിതസ്ഥിതിക്കനുസരിച്ച്, സ്വ ഉന്നതിക്കനുസരിച്ച്, തീവ്രഗതിയുടെ
സേവനത്തിനനുസരിച്ച്, ബാപ്ദാദായുടെ സ്നേഹത്തിന്റെ റിട്ടേണ്‍ നല്‍കുന്നതിനനുസരിച്ച്
തപസ്യ വളരെ ആവശ്യമാണ്. സ്നേഹിക്കുക എന്നത് വളരെ സഹജമാണ്, സര്‍വ്വരും
ചെയ്യുന്നുമുണ്ട്- ഇതും ബാബയ്ക്കറിയാം എന്നാല്‍ റിട്ടേണായി സ്വരൂപത്തില്‍
ബാപ്ദാദായ്ക്ക് സമാനമാകണം. ഈ സമയത്ത് ബാപ്ദാദ ഇത് കാണാനാണ് ആഗ്രഹിക്കുന്നത്. ഇത്
ചിലര്‍ ചെയ്യുന്നുണ്ട്. ആഗ്രഹം സര്വ്വര്ക്കുമുണ്ട് എന്നാല്‍ ആഗ്രഹിക്കുന്നവരും
ചെയ്യുന്നവരും- ഇതില്‍ വ്യത്യാസമുണ്ട് കാരണം തപസ്യയുടെ സദാ സഹജമായ അടിത്തറയാണ്-
പരിധിയില്ലാത്ത വൈരാഗ്യം. പരിധിയില്ലാത്ത വൈരാഗ്യം അര്‍ത്ഥം നാല് ഭാഗത്തുമുള്ള
തീരങ്ങളെ ഉപേക്ഷിക്കുക കാരണം തീരങ്ങളെ ആശ്രയമാക്കിയിരിക്കുന്നു.
സമയത്തിനനുസരിച്ച് പ്രിയപ്പെട്ടവരായി, സമയത്തിനനുസരിച്ച് നിമിത്തമായ
ആത്മാക്കളുടെ സൂചനയനുസരിച്ച് സെക്കന്റില്‍ സ്നേഹിയാകുന്നുവോ അത്രത്തോളം ബുദ്ധി
അതില്‍ നിന്നും നിര്മ്മോഹിയാകണം, അത് സംഭവിക്കുന്നില്ല. എത്രത്തോളം വേഗം
സ്നേഹിയായി മാറുന്നുവൊ, അത്രത്തോളം നിര്മ്മോഹിയാകുന്നില്ല. സ്നേഹിയാകുന്നതില്
സമര്‍ത്ഥരാണ്, നിര്മ്മോഹിയാകുന്നതില് ചിന്തിക്കുന്നു, ധൈര്യം ഉണ്ടായിരിക്കണം.
നിര്മ്മോഹിയാകുക എന്നതിനെ തന്നെയാണ് തീരങ്ങളെ ഉപേക്ഷിക്കുക എന്ന് പറയുന്നത്.
തീരങ്ങളെ ഉപേക്ഷിക്കുക തന്നെയാണ് പരിധിയില്ലാത്ത വൈരാഗ്യ വൃത്തി. തീരങ്ങളെ
ആശ്രയമാക്കാന്‍ അറിയാം എന്നാല്‍ ഉപേക്ഷിക്കുന്നതിനായി എന്ത് ചെയ്യുന്നു? വലിയ
ചോദ്യ ചിഹ്നം വരുന്നു. സേവനത്തിന്റെ ഇന്‍ചാര്‍ജ്ജ് ആകാന്‍ അറിയാം എന്നാല്‍
ഇന്ചാര്ജ്ജിനോടൊപ്പം സ്വയത്തിന്റെയും മറ്റുള്ളവരുടെയും ബാറ്ററി ചാര്‍ജ്ജ്
ചെയ്യുന്നതില്‍ പ്രായസം അനുഭവപ്പെടുന്നു അതിനാല്‍ വര്‍ത്തമാന സമയത്ത് തപസ്യയിലൂടെ
വൈരാഗ്യ വൃത്തി വളരെ ആവശ്യമാണ്.
തപസ്യയുടെ സഫലതയുടെ
വിശേഷമായ ആധാരം അഥവാ സഹജമായ സാധനം- ഒന്ന് എന്ന ശബ്ദത്തിന്റെ പാഠം പക്കായാക്കൂ.
രണ്ടും മൂന്നുമൊക്കെയെഴുതാന് പ്രയാസമാണ്. ഒന്ന് എന്നെഴുതാന്‍ വളരെ സഹജമാണ്.
തപസ്യ അര്‍ത്ഥം ഒന്നിന്റേതാകുക. അതിനെയാണ് ബാപ്ദാദ ഏകനാമിയെന്ന് പറയുന്നത്.
തപസ്യ അര്‍ത്ഥം മനസ്സിനെയും ബുദ്ധിയെയും ഏകാഗ്രമാക്കുക, തപസ്യ അര്‍ത്ഥം ഏകാന്ത
പ്രിയരായിരിക്കുക, തപസ്യ അര്‍ത്ഥം സ്ഥിതിയെ ഏകരസമാക്കുക, തപസ്യ അര്‍ത്ഥം
പ്രാപ്തമായിട്ടുള്ള സര്‍വ്വ ഖജനാക്കളെ വ്യര്‍ത്ഥത്തില്‍ നിന്നും സംരക്ഷിക്കുക
അര്‍ത്ഥം മിതവ്യയത്തിലൂടെ കൊണ്ടു പോകുക. അതിനാല്ഒന്നിന്റെ പാഠം പക്കായായില്ലേ-
ഒന്നിന്റെ പാഠം പ്രയാസമാണോ അതോ സഹജമാണോ? സഹജമാണ് എന്നാല്‍ - ഇങ്ങനെയുള്ള ഭാഷ
പറയില്ലല്ലോ.
വളരെ വളരെ ഭാഗ്യവാന്മാരാണ്.
അനേക പ്രകാരത്തിലുള്ള പരിശ്രമത്തില്‍ നിന്നും മുക്തമായി. ലോകത്തിലുള്ളവരെ കൊണ്ട്
സമയം ചെയ്യിക്കും, സമയത്ത് ഗത്യന്തരമില്ലാതെ ചെയ്യും. കുട്ടികളെ ബാബ സമയത്തിന്
മുമ്പേ തയ്യാറാക്കുന്നു, ബാബയുടെ സ്നേഹത്തിലൂടെ ചെയ്യുന്നു. സ്നേഹത്തോടെ
ചെയ്തില്ല അഥവാ കുറച്ചേ ചെയ്തുള്ളൂവെങ്കില്‍ എന്ത് സംഭവിക്കും? ഗത്യന്തരമില്ലാതെ
ചെയ്യേണ്ടി തന്നെ വരും. പരിധിയില്ലാത്ത വൈരാഗ്യ ഭാവന ധാരണ ചെയ്യുക തന്നെ വേണം
എന്നാല്‍ ഗത്യന്തരമില്ലാതെ ചെയ്യുന്നതിന്റെ ഫലം ലഭിക്കുകയില്ല. സ്നേഹത്തിന്റെ
പ്രത്യക്ഷ ഫലമായി ഭാവിയിലെ ഫലം ലഭിക്കുന്നു.ഗത്യന്തരമില്ലാതെ ചെയ്യുന്നവര്‍ക്ക്
എല്ലാത്തിനെയും ക്രോസ്( മറിക്കടക്കുക) ചെയ്യേണ്ടി വരുന്നു. ക്രോസ് ചെയ്യുക
എന്നത് ക്രോസില്‍ കയറുന്നതിന് സമാനമാണ്. അപ്പോള്‍ എന്താണ് ഇഷ്ടം? സ്നേഹത്തോടെ
ചെയ്യില്ലേ. ബാപ്ദാദ പിന്നീടൊരിക്കല്‍ തീരങ്ങളുടെ ലിസ്റ്റ് കേള്‍പ്പിക്കാം.
ഇതൊക്കെ അറിയുന്നതില്‍ സമര്‍ത്ഥരല്ലേ. റിവൈസ് ചെയ്യിക്കാം കാരണം ബാപ്ദാദായ്ക്ക്
കുട്ടികളുടെ ദിവസേനയുള്ള ദിനചര്യ ആഗ്രഹിക്കുന്ന സമയത്ത് കാണാന്‍ സാധിക്കും.
ഓരോരുത്തരുടെയും കാണാനുള്ള പരിശ്രമം മുഴുവന്‍ ദിനം ചെയ്യുന്നില്ല. സാകാര
ബ്രഹ്മാബാബയെ കണ്ടു, ബാബയുടെ ദൃഷ്ടി സ്വതവേ എവിടെയായിരുന്നു? എവിടെയെല്ലാം
നിര്‍ദ്ദേശം നല്‍കണമോ, എവിടെയെല്ലാം ആവശ്യമുണ്ടോ അവിടെ. ബാപ്ദാദ സര്‍വ്വതും
കാണുന്നുണ്ട്, എന്നാല്‍ കാണാതിരിക്കുന്നുമുണ്ട്. അറിയുന്നുമുണ്ട്, എന്നാല്‍
അറിയുന്നുമില്ല. ആവശ്യമില്ലാത്തത് കാണുന്നില്ല, അറിയുന്നില്ല. നല്ല കളികള്‍
കാണുന്നുണ്ട്, അത് പിന്നീടൊരിക്കല്‍ കേള്‍പ്പിക്കാം. ശരി. തപസ്യ ചെയ്യുക,
പരിധിയില്ലാത്ത വൈരാഗ്യ ഭാവനയിലിരിക്കുക സഹജമല്ലേ. ഉപേക്ഷിക്കാന്‍ പ്രയാസമാണോ?
എന്നാല്‍ ആകേണ്ടതും നിങ്ങള്‍ തന്നെയാണ്. കല്പ കല്പത്തെ പ്രാപ്തിയുടെ അധികാരിയായി,
തീര്‍ച്ചയായും ആകും. ശരി. ഈ വര്‍ഷം കഴിഞ്ഞ കല്പത്തെ, അനേക കല്പങ്ങള്ക്ക്
മുമ്പുള്ള പഴയ, ഈ കല്പത്തിലെ പുതിയ കുട്ടികള്‍ക്ക് അവസരം ലഭിച്ചിരിക്കുന്നു.
അതിനാല്‍ അവസരം ലഭിച്ചതിന്റെ സന്തോഷമില്ലേ? ഭൂരിപക്ഷം പേരും പുതിയവരാണ്,
ടീച്ചേഴ്സ് പഴയവരാണ്. അതിനാല്‍ ടീച്ചര്‍ എന്ത് ചെയ്യും? വൈരാഗ്യ ഭാവന ധാരണ
ചെയ്യില്ലേ? തീരങ്ങളെയൊക്കെ ഉപേക്ഷിക്കില്ലേ? അതോ ആ സമയത്ത് പറയുമോ- ചെയ്യാന്‍
ആഗ്രഹിച്ചിരുന്നു എന്നാല്‍ എങ്ങനെ ചെയ്യും? ചെയ്ത് കാണിക്കുന്നവരാണോ അതോ
കേള്പ്പിക്കുന്നവരാണോ? നാല് ഭാഗത്ത് നിന്ന് വന്നിട്ടുള്ള സര്‍വ്വ കുട്ടികളെ
ബാപ്ദാദ സാകാര രൂപത്തില്‍ കണ്ടപ്പോള്‍ ഹര്‍ഷിതമായി കൊണ്ടിരിക്കുന്നു. ധൈര്യം വച്ചു,
ബാബയുടെ സഹായം സദായുണ്ട്, അതിനാല്‍ സദാ ധൈര്യത്തോടെ സഹായത്തിന്റെ അധികാരത്തെ
അനുഭവം ചെയ്ത് സഹജമായി പറക്കൂ. ബാബ സഹായം നല്‍കുന്നുണ്ട് എന്നാല്‍ എടുക്കുന്നവര്‍
എടുക്കണമല്ലോ. ദാതാവ് നല്‍കുന്നുണ്ട് എന്നാല്‍ എടുക്കുന്നവര്‍
യഥാശക്തിക്കനുസരിച്ചാണ്. അതിനാല്‍ യഥാശക്തിയനുസരിച്ചാകരുത്. സദാ
സര്വ്വശക്തിവാനാകണം. അപ്പോള്‍ പിന്നിലുള്ളവരും മുന്നിലെ നമ്പര്‍ എടുക്കും.
മനസ്സിലായോ. സര്‍വ്വശക്തികളുടെ അധികാരം പൂര്‍ണ്ണമായും പ്രാപ്തമാക്കൂ. ശരി.
നാനാ ഭാഗത്തുമുള്ള സര്‍വ്വ
സ്നേഹി ആത്മാക്കള്‍, സദാ ബാബയുടെ സ്നേഹത്തിന്റെ റിട്ടേണ്‍ നല്കുന്ന, അനന്യരായ
ആത്മാക്കള്‍, സദാ തപസ്വീ മൂര്‍ത്ത് സ്ഥിതിയില്‍ സ്ഥിതി ചെയ്യുന്ന, ബാബയുടെ
സമീപത്തുള്ള ആത്മാക്കള്‍, സദാ ബാബയ്ക്ക് സമാനമാകുന്നതിന്റെ ലക്ഷ്യത്തെ
ലക്ഷണത്തിന്റെ രൂപത്തില്‍ കൊണ്ടു വരുന്ന, ദേശ വിദേശത്തെ സര്‍വ്വ കുട്ടികള്‍ക്ക്
ദിലാരാമനായ ബാബയുടെ ഹൃദയത്തില്‍ നിന്നുള്ള, സ്നേഹം നിറഞ്ഞ സ്നേഹ സ്മരണയും നമസ്തേ.
ദാദീമാരുമായുള്ള അവ്യക്ത
ബാപ്ദാദായുടെ സംഭാഷണം- അഷ്ട ശക്തിധാരി, ഇഷ്ട ദേവന്മാരും അഷ്ട ദേവന്മാരുമല്ലേ.
അഷ്ടരുടെ ലക്ഷണമെന്താണ്, അറിയാമോ? സദാ കര്‍മ്മത്തില്‍ സമയത്തിനനുസരിച്ച്,
പരിതസ്ഥിതിക്കനുസരിച്ച്, ഓരോ ശക്തിയെയും കാര്യത്തില്‍ കൊണ്ടു വരുന്നവര്‍. അഷ്ട
ശക്തികള്ഇഷ്ടരുമാക്കുന്നു, അഷ്ടരുമാക്കുന്നു. അഷ്ട ശക്തിധാരികളാണ് അതിനാല്‍ എട്ട്
ഭുജങ്ങള്‍ കാണിക്കുന്നു, വിശേഷിച്ചും അഷ്ട ശക്തികളാണ്. വളരെയധികമുണ്ട്, എന്നാല്‍
എട്ടില്‍ മിക്കതും ഉള്‍പ്പെടുന്നു. വിശേഷ ശക്തികളെ സമയത്ത് കാര്യത്തില്‍ കൊണ്ടു
വരണം. എങ്ങനെയുള്ള സമയം, പരിതസ്ഥിതി അതേ പോലെ സ്ഥിതിയാകണം. അവരെയാണ് ഇഷ്ട ദേവന്
അഥവാ അഷ്ട ദേവന് എന്ന് പറയുന്നത്. അതിനാല്‍ അങ്ങനെയുള്ള ഗ്രൂപ്പ് തയ്യാറായില്ലേ?
വിദേശത്ത് എത്ര മാത്രം തയ്യാറായി? അഷ്ട ദേവന്മാരില് വരുന്നവരല്ലേ? ശരി.
(അതിരാവിലെ
ബ്രഹ്മമുഹൂര്‍ത്തത്തിന്റെ സമയത്ത് സന്തരീ ദാദി ശരീരം വെടിഞ്ഞു)
നല്ലത്, സര്‍വ്വര്‍ക്കും
പോകുക തന്നെ വേണം. എവര്‍ റെഡിയായോ അതോ ഓര്‍മ്മ വരുമോ- എന്റെ സെന്റര്‍,
വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് സംഭവിക്കും? എന്റെ എന്റെ എന്നത് ഓര്‍മ്മ വരില്ലല്ലോ.
സര്‍വ്വര്‍ക്കും പോകുക തന്നെ വേണം എന്നാല്‍ ഓരോരുത്തരുടെയും കണക്ക് വ്യത്യസ്ഥമാണ്.
കര്‍മ്മ കണക്ക് സമാപ്തമാക്കാതെ ആര്‍ക്കും പോകാന്‍ സാധിക്കില്ല, അതിനാല്‍ സര്‍വ്വരും
സന്തോഷത്തോടെ വിട പറഞ്ഞു.സര്‍വ്വര്‍ക്കും ഇഷ്ടമായില്ലേ. ഇങ്ങനെ പോകുന്നത്
നല്ലതല്ലേ, അതിനാല്‍ നിങ്ങളും എവര്‍ റെഡിയാകണം. ശരി.
പാര്‍ട്ടികളുമായുള്ള
അവ്യക്ത ബാപ്ദാദായുടെ സംഭാഷണം-
1) ദില്ലിയും പഞ്ചാബും
സേവനത്തിന്റെ ആദി മുതലുള്ള സ്ഥലങ്ങളാണ്. സ്ഥാപനയുടെ സ്ഥാനം സദാ
മഹത്വമുള്ളതെന്നാണ് പറയപ്പെടുന്നത്. സേവനത്തില്‍ ആദി സ്ഥാനമാണ്, അതേപോലെ
സ്ഥിതിയില്‍ ആദി രത്നമല്ലേ? സ്ഥാനത്തിനോടൊപ്പം സ്ഥിതിയ്ക്കും മഹിമയുണ്ടല്ലോ. ആദി
രത്നം അര്‍ത്ഥം ഓരോ ശ്രീമത്തിനെയും ജീവിതത്തില്‍ കൊണ്ടു വരുന്നവര്‍. കേവലം
കേള്‍ക്കുക കേള്‍പ്പിക്കുക മാത്രം ചെയ്യുന്നവരല്ല, ചെയ്യുന്നവരാണ് കാരണം
കേള്‍ക്കുന്നവരും കേള്‍പ്പിക്കുന്നവരും അനേകമുണ്ട് എന്നാല്‍ ചെയ്യുന്നവര്‍ കോടിയില്‍
ചിലര്‍ മാത്രമാണ്. ഞാന്‍ കോടിയിലെ ചിലരില്പ്പെട്ടതാണ് എന്ന ലഹരിയുണ്ടോ? ഈ ആത്മീയ
ലഹരി, മായയുടെ ലഹരിയെ വിടുവിക്കുന്നു. ഈ ആത്മീയ ലഹരി സുരക്ഷയുടെ സാധനമാണ്. ഏതൊരു
മായയുടെ ലഹരി- വസ്ത്രം ധരിക്കുന്നതിന്റെ, കഴിക്കുന്നതിന്റെ, കാണുന്നതിന്റെ....
തന്റെ നേര്‍ക്ക് ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ല. അങ്ങനെയുള്ള ലഹരിയില്‍
ഇരിക്കുകയാണോ അതോ മായ കുറച്ച് കുറച്ച് ആകര്‍ഷിക്കുന്നുണ്ടോ? ഇപ്പോള്‍
വിവേകശാലികളായില്ലേ. മായയെ കുറിച്ചുള്ള അറിവുമുണ്ട്. വിവേകശാലികള്‍ ഒരിക്കലും
ചതിവില്പ്പെടില്ല. വിവേകശാലികള്‍ ചതിവില്പ്പെടുകയാണെങ്കില് സര്‍വ്വരും അവരെയെന്ത്
പറയും? വിവേകശാലികള്‍, എന്നിട്ട് ചതിവില്പ്പെട്ടു. ചതിവില്പ്പെടുക അര്‍ത്ഥം
ദുഃഖത്തെ ആഹ്വാനം ചെയ്യുക. ചതിവില്പ്പെടുമ്പോള് അതിലൂടെ ദുഃഖമുണ്ടാകുന്നുണ്ടല്ലോ.
അപ്പോള്‍ ദുഃഖം ആരെങ്കിലും എടുക്കാന്‍ ആഗ്രഹിക്കുമോ? അതിനാല്‍ സദാ ആദി രത്നമാണ്
അര്‍ത്ഥം ഓരോ ശ്രീമത്തിനെയും ജീവിതത്തില്‍ പാലിക്കുന്നവര്‍. അങ്ങനെയല്ലേ? അതോ
കാണുന്നുവോ- ആദ്യം മറ്റുള്ളവര്‍ ചെയ്യട്ടെ, പിന്നെ ഞാന്‍ ചെയ്യാം? അവര്‍
ചെയ്യുന്നില്ലായെങ്കില്‍ പിന്നെ ഞാനെങ്ങനെ ചെയ്യും? ചെയ്യുന്നതില്‍ ആദ്യം ഞാന്‍.
മറ്റുള്ളവര്‍ മാറട്ടെ, എന്നിട്ട് ഞാന്‍ മാറാം.... ഇവരും മാറട്ടെ എങ്കില്‍ ഞാനും
മാറാം....അങ്ങനെയല്ല, ആര് ചെയ്യുന്നുവൊ അവര്‍ നേടും, എത്ര നേടും? ഒന്നിന് കോടി
മടങ്ങ്. അപ്പോള്‍ ചെയ്യുന്നതില്‍ രസമില്ലേ. ഒന്ന് ചെയ്യൂ കോടിമടങ്ങ് നേടൂ. ഇതില്‍
പ്രാപ്തി തന്നെ പ്രാപ്തി തന്നെയാണ്. അതിനാല്‍ പ്രാക്ടിക്കലില്‍ ശ്രീമത്തിനെ കൊണ്ടു
വരുന്നതില്‍ ആദ്യം ഞാന്‍. മായക്ക് വശപ്പെടുന്നതില് ആദ്യം ഞാനല്ല, എന്നാല്‍ ഈ
പുരുഷാര്‍ത്ഥത്തില്‍ ആദ്യം ഞാന്‍ ആണ്- എങ്കില്‍ ഓരോ ചുവടിലും സഫലത അനുഭവിക്കാന്‍
സാധിക്കും. സഫലത ഉറപ്പായും ലഭിക്കും. കേവലം കുറച്ച് മാര്‍ഗ്ഗം മാറ്റുന്നു,
മാറ്റുമ്പോള്‍ ലക്ഷ്യം ദൂരെയകലുന്നു, സമയമെടുക്കുന്നു. തെറ്റായ മാര്‍ഗ്ഗത്തിലൂടെ
സഞ്ചരിച്ചാല്‍ ലക്ഷ്യം ദൂരെയാകില്ലേ. അങ്ങനെ ചെയ്യരുത്. ലക്ഷ്യം മുന്നില്‍ തന്നെ
നില്ക്കുന്നു. തീര്‍ച്ചയായും സഫലത ലഭിക്കുന്നു. പരിശ്രമിക്കേണ്ടി വരുമ്പോള്‍
സ്നേഹം കുറയുന്നു എന്നര്‍ത്ഥം. സ്നേഹമുണ്ടെങ്കില്‍ ഒരിക്കലും പരിശ്രമിക്കേണ്ടി
വരില്ല കാരണം ബാബ അനേക ഭുജങ്ങള്‍ സഹിതം നിങ്ങളെ സഹായിക്കും. ബാബ തന്റെ
ഭുജങ്ങളിലൂടെ സെക്കന്റില്‍ കാര്യത്തെ സഫലമാക്കും. പുരുഷാര്‍ത്ഥത്തില്‍ സദാ പറന്നു
കൊണ്ടിരിക്കും. പഞ്ചാബിലുള്ളവര്‍ പറക്കുകയാണോ അതോ ഭയക്കുകയാണോ? പക്കാ
അനുഭവികളായില്ലേ? ഭയക്കുന്നവരല്ലല്ലോ? എന്ത് സംഭവിക്കും, എങ്ങനെ സംഭവിക്കും....അല്ല.
അവര്‍ക്കും ശാന്തിയുടെ ദാനം നല്‍കുന്നവരാണ്. ആര് വന്നാലും ശാന്തി ലഭിച്ചിട്ട് വേണം
പോകാന്‍, വെറും കൈയ്യോടെ പോകരുത്. ജ്ഞാനം നല്കിയില്ലായെങ്കിലും, ശാന്തിയുടെ
വൈബ്രേഷനും ശാന്തമാക്കി മാറ്റുന്നു. ശരി.
2) നാനാ ഭാഗത്ത് നിന്നും
വന്നിട്ടുള്ള ശ്രേഷ്ഠാത്മാക്കള്‍ നിങ്ങള്‍ ബ്രാഹ്മണരാണ്, അല്ലാതെ രാജസ്ഥാനികളല്ല,
മദ്ധ്യപ്രേശത്തുള്ളവരുമല്ല...സര്‍വ്വരും ഒന്നാണ്. ഈ സമയത്ത് സര്‍വ്വരും മധുബന്‍
നിവാസികളാണ്. ബ്രാഹ്മണരുടെ യഥാര്‍ത്ഥമായ സ്ഥാനം മധുബനാണ്. സേവനത്തിനായി
വ്യത്യസ്ഥമായ സ്ഥലങ്ങളില്‍ പോയിരിക്കുന്നു. ഒരേ സ്ഥാനത്ത്
തന്നെയിരിക്കുകയാണെങ്കില് നാല് ഭാഗത്തുമുള്ള സേവനം എങ്ങനെ നടക്കും? അതിനാല്‍
സേവനാര്‍ത്ഥം വ്യത്യസ്ഥമായ സ്ഥലങ്ങളില്‍ എത്തിയിരിക്കുന്നു. ലൗകീകത്തില്
ബിസിനസ്സുകാരാണെങ്കിലും ഗവണ്മെന്റ് ജോലിക്കാരാണെങ്കിലും, ഫാക്ടിറിയില്‍ ജോലി
ചെയ്യുന്നവരാണെങ്കിലും.....പക്ഷെ യഥാര്‍ത്ഥമായ തൊഴില്‍ ഈശ്വരീയ സേവാധാരികളാണ്.
മാതാക്കളും വീട്ടിലിരുന്നു കൊണ്ടും ഈശ്വരീയ സേവനത്തിലാണ്. ജ്ഞാനം ആര് കേട്ടാലും
കേട്ടിലെങ്കിലും ശുഭ ഭാവന ശുഭ കാമനയുടെ വൈബ്രേഷനിലൂടെ തന്നെയാണ്
പരിവര്‍ത്തനപ്പെടുന്നത്. കേവലം വാണിയുടെ സേവനം മാത്രമല്ല സേവനം, ശുഭ ഭാവന
വയ്ക്കുക എന്നതും സേവനമാണ്. അപ്പോള്‍ രണ്ട് സേവനവും ചെയ്യാന്‍ അറിയാമല്ലോ? നിങ്ങളെ
ആര് അപമാനിച്ചാലും നിങ്ങള്‍ ശുഭ ഭാവന, ശുഭ കാമന നല്കാതിരിക്കരുത്. ബ്രാഹ്മണരുടെ
കര്‍ത്തവ്യമാണ്- എന്തെങ്കിലും നല്‍കുക. അതിനാല്‍ ഈ ശുഭ ഭാവന, ശുഭ കാമന വയ്ക്കുന്നതും
ശിക്ഷണം നല്‍കുന്നതിന് സമാനമാണ്. സര്‍വ്വരും വാക്കുകളിലൂടെ പരിവര്ത്തനപ്പെടില്ല.
എങ്ങനെയുള്ളവരാകട്ടെ എന്തെങ്കിലും ദാനം തീര്‍ച്ചയായും നല്‍കൂ. പക്കാ രാവണനായാലും
ശരി. ചില മാതാക്കള്‍ പറയാറില്ലേ- എന്റെ സംബന്ധി പക്കാ രാവണനാണ്,
പരിവര്ത്തനപ്പെടില്ല എന്ന്, ഇങ്ങനെയുള്ള മാതാക്കള്‍ തന്റെ ഖജനാവില്‍ നിന്നും ശുഭ
ഭാവന, ശുഭ കാമന നല്‍കൂ. ആരെങ്കിലും ഗ്ലാനി ചെയ്യുമ്പോള്‍ അവരുടെ
മുഖത്തിലൂടെയെന്താണ് വരുന്നത്? ഇവര്‍ ബ്രഹ്മാകുമാര്‍ കുമാരിമാരാണ്.....അപ്പോള്‍
ബ്രഹ്മാവിനെ ഓര്‍മ്മിക്കുന്നുണ്ട്, ഗ്ലാനി ചെയ്യുകയാണെങ്കിലും ബ്രഹ്മാവ് എന്ന്
പറയുന്നു. എന്നാലും ബാബയുടെ പേര് പറയുന്നുണ്ടല്ലോ. അറിഞ്ഞാണെങ്കിലും
അറിയാതെയാണെങ്കിലും, നിങ്ങള്‍ അവര്‍ക്ക് അനുഗ്രഹം നല്‍കൂ. അങ്ങനെ അനുഗ്രഹം
നല്‍കാറുണ്ടോ അതോ കേള്‍ക്കാത്തവരെ അതേപോലെ തന്നെ ഉപേക്ഷിക്കുകയാണോ ചെയ്യുന്നത്?
ഉപേക്ഷിക്കരുത്, ഇല്ലായെങ്കില്‍ പിന്നീട് നമ്മുടെ ചെവി പിടിക്കും, പരാതി പറയും-
ഞങ്ങള്‍ വിവേകശൂന്യരായിരുന്നു,നിങ്ങള്‍ എന്ത് കൊണ്ട് പറഞ്ഞില്ലായെന്ന്. ചെവിയില്‍
പിടിക്കില്ലേ. നിങ്ങള്‍ നല്കി കൊണ്ടിരിക്കൂ, അവര്‍ എടുത്താലും എടുത്തില്ലെങ്കിലും
ശരി. ബാപ്ദാദ ദിവസവും കുട്ടികള്‍ക്ക് അത്രയും ഖജനാവ് നല്‍കുന്നുണ്ട്, ചിലര്‍
പൂര്‍ണ്ണമായും എടുക്കുന്നു, ചിലര്‍ അവരവരുടെ ശക്തിക്കനുസരിച്ചും. ബാപ്ദാദ
എപ്പോഴെങ്കിലും- ഇനി ഞാന്‍ തരില്ല എന്ന് പറയാറുണ്ടോ? എന്ത് കൊണ്ട്
എടുക്കുന്നില്ല? അതിനാല്‍ ബ്രാഹ്മണരുടെ കര്‍ത്തവ്യമാണ് നല്‍കുക എന്നത്. ദാതാവിന്റെ
മക്കളല്ലേ. അവര്‍ നല്ലത് പറയുന്നു, എന്നിട്ട് നിങ്ങള്‍ നല്കുന്നു, അപ്പോള്‍
എടുക്കുന്നവരായില്ലേ? എടുക്കുന്നവര്‍ക്ക് ദാതാവിന്റെ മക്കളാകാന്‍ സാധിക്കുകയില്ല,
ദേവതയാകാന്‍ സാധിക്കില്ല. നിങ്ങള്‍ ദേവതയാകുന്നവരല്ലേ? ദേവതാ ശരീരം തയ്യാറല്ലേ?
അതോ ഇപ്പോള്‍ തയ്യാറായി കൊണ്ടിരിക്കുകയാണോ, കഴുകി കൊണ്ടിരിക്കുകയാണോ അതോ
ഇസ്തിരിയിടാന്‍ മാത്രം ബാക്കിയാണോ? ദേവതാ വസ്ത്രം മുന്നില്‍ കാണപ്പെടണം. ഇന്ന്
ഫരിസ്ഥ, നാളെ ദേവത. എത്ര പ്രാവശ്യം ദേവതയായിരിക്കുന്നു? അതിനാല്‍ സദാ സ്വയത്തെ
ദാതാവിന്റെ മക്കള്‍ ദേവതയാകുന്നവരാണ്- ഇത് ഓര്‍മ്മ വയ്ക്കൂ. ദാതാവിന്റെ മക്കള്‍
എടുത്തിട്ട് നല്‍കുന്നില്ല. ബഹുമാനം വേണം, എന്നെ ബഹുമാനിച്ചാല്‍ ഞാനും ബഹുമാനിക്കാം-
അങ്ങനെയാകരുത്. ദാതാവിന്റെ മക്കള്‍ സദാ നല്‍കുന്നവരാണ്. അങ്ങനെയുള്ള ലഹരി
സദായില്ലേ. അതോ ഇടയ്ക്ക് കൂടുകയും കുറയുകയുമാണോ? ഇപ്പോള്‍ മായയോട് വിട പറഞ്ഞില്ലേ?
പതുക്കെ പതുക്കെയല്ല പറയേണ്ടത്- അത്രയും സമയമില്ല. താമസിച്ചാണ് വന്നിട്ടുള്ളത്,
എന്നിട്ട് പതുക്കെ പതുക്കെ പുരുഷാര്‍ത്ഥം ചെയ്യുകയാണെങ്കില്‍ എത്തി ചേരാന്‍
സാധിക്കില്ല. നിശ്ചയമുണ്ടായി,ലഹരി വര്‍ദ്ധിച്ചു, പറന്നു. ഇപ്പോള്‍ പറക്കുന്ന
കലയുടെ സമയമാണ്. പറക്കുന്നത് ഫാസ്റ്റായിരിക്കുമല്ലോ. നിങ്ങള്‍ ഭാഗ്യശാലികളാണ്-
പറക്കുന്ന സമയത്ത് എത്തി ചേര്‍ന്നു. അതിനാല്‍ സദാ സ്വയത്തെ അങ്ങനെ അനുഭവിക്കൂ-
ഞാന്‍ വളരെ വലിയ ഭാഗ്യവാനാണ്. ഇങ്ങനെയുള്ള ഭാഗ്യം മുഴുവന്‍ കല്പത്തിലും
ലഭിക്കുകയില്ല. അതിനാല്‍ ദാതാവിന്റെ മക്കളാകൂ, എടുക്കണം എന്ന സങ്കല്പം വയ്ക്കരുത്.
പൈസ വേണം, വസ്ത്രം വേണം, ഭക്ഷണം വേണം ...വേണം എന്നത് പാടില്ല. ദാതാവിന്റെ
മക്കള്‍ക്ക് സര്‍വ്വതും സ്വതവേ തന്നെ പ്രാപ്തമാകുന്നു. യാചിക്കുന്നവര്‍ക്ക്
ലഭിക്കുന്നില്ല. ദാതാവാകൂ എങ്കില്‍ തനിയേ ലഭിച്ചു കൊണ്ടിരിക്കും. ശരി.
വരദാനം :-
യഥാര്‍ത്ഥമായ ഓര്‍മ്മയിലൂടെ സര്‍വ്വശക്തി സമ്പന്നരായി മാറുന്ന സദാ ശസ്ത്രധാരി,
കര്‍മ്മയോഗിയായി ഭവിക്കട്ടെ.
യഥാര്‍ത്ഥമായ ഓര്‍മ്മയുടെ
അര്‍ത്ഥമാണ് സര്‍വ്വ ശക്തികളാല്‍ സദാ സമ്പന്നരായിരിക്കുക എന്നത്.
പരിതസ്ഥിതിയാകുന്ന ശത്രു വന്നാലും ആയുധം ഉപയോഗപ്പെട്ടില്ലെങ്കില്‍
ശസ്ത്രധാരിയെന്ന് പറയാനാകില്ല. ഓരോ കര്‍മ്മത്തിലും ഓര്‍മ്മയുണ്ടാകണം എങ്കില്‍ സഫലത
ലഭിക്കും. കര്‍മ്മം ചെയ്യാതെ ഒരു സെക്കന്റ് പോലുമിരിക്കാന്‍ സാധിക്കില്ല, അതേ പോലെ
ഏതൊരു കര്‍മ്മവും യോഗമില്ലാതെ ചെയ്യാന്‍ സാധിക്കില്ല, അതിനാല്‍ കര്‍മ്മയോഗി,
ശസ്ത്രധാരിയാകൂ, സമയത്ത് സര്‍വ്വ ശക്തികളെ ഓര്‍ഡര്‍ അനുസരിച്ച് ഉപയോഗിക്കൂ- എങ്കില്‍
പറയാം യഥാര്‍ത്ഥമായ യോഗി.
സ്ലോഗന് :-
സങ്കല്പവും
കര്‍മ്മവും മഹാനായിട്ടുള്ളവര് തന്നെയാണ് മാസ്റ്റര്‍ സര്‍വ്വ ശക്തിവാന്‍.