01.07.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- പ്രധാനപ്പെട്ട സ്ഥലങ്ങ ളില്വലിയ വലിയകടകള്(സെന്റര്) തുറക്കൂ, സേവനത്ത െവര്ദ്ധിപ്പി ക്കുന്നതിനുള്ള പ്ലാനുകള്ഉ ണ്ടാക്കൂ, മീറ്റിങ് ങ്നടത്തൂ, ആലോചന ചെയ്യൂ.

ചോദ്യം :-
സ്ഥൂലത്തിലുള്ള അത്ഭുതങ്ങള് എല്ലാവര്ക്കും അറിയാം, പക്ഷേ നിങ്ങള് കുട്ടികള്ക്ക് മാത്രം അറിയാവുന്ന ഏറ്റവും വലിയ അത്ഭുതമെന്താണ്?

ഉത്തരം :-
ഏറ്റവും വലിയ അത്ഭുതം ഇതാണ് അതായത് സര്വ്വരുടേയും സദ്ഗതി ദാതാവായ ബാബ സ്വയം വന്ന് പഠിപ്പിക്കുന്നു. ഇത് പറഞ്ഞുകൊടുക്കുന്നതിനായി നിങ്ങള്ക്ക് നിങ്ങള് ഓരോരുത്തരുടേയും കടകളില് ഷോ ചെയ്യേണ്ടിവരുന്നു എന്തുകൊണ്ടെന്നാല് മനുഷ്യര് ഷോ കാണുമ്പോഴേ വരൂ. അതിനാല്ഏറ്റവും വലിയതും ഏറ്റവും നല്ലതുമായ കട തലസ്ഥാനത്തുണ്ടായിരിക്കണം, എങ്കില് എല്ലാവരും വന്ന് മനസ്സിലാക്കും.

ഗീതം :-
മരിക്കുന്നതും നിന്റെ വഴിയില്...........

ഓംശാന്തി.
ശിവഭഗവാനുവാചാ. രുദ്രഭഗവാനുവാചാ എന്നും പറയാറുണ്ട് എന്തുകൊണ്ടെന്നാല് ശിവമാല എന്നല്ല പാടുന്നത്. ഭക്തിമാര്ഗ്ഗത്തില് വളരെ പേര് മാല കറക്കുന്നു, അതിന്റെ പേരാണ് രുദ്രമാല എന്ന് വെച്ചിരിക്കുന്നത്. കാര്യം ഒന്നുതന്നെയാണ് പക്ഷേ ശരിയായ രീതിയില് ശിവബാബയാണ് പഠിപ്പിക്കുന്നത്. ആ പേരുതന്നെയാണ് പറയേണ്ടത് പക്ഷേ രുദ്രമാല എന്ന പേരാണ് നടന്നുവരുന്നത്. അതിനാല് ഇതും മനസ്സിലാക്കിക്കൊടുക്കണം. ശിവനും രുദ്രനും തമ്മില് ഒരു വ്യത്യാസവുമില്ല. കുട്ടികളുടെ ബുദ്ധിയിലുണ്ട് നമുക്ക് നല്ലരീതിയില് പുരുഷാര്ത്ഥം ചെയ്ത് ബാബയുടെ മാലയില് അടുത്ത് വരണം. ഈ ദൃഷ്ടാന്തവും പറയാറുണ്ട്. എങ്ങനെയാണോ കുട്ടികള് ഓട്ടപ്പന്തയം നടത്തുന്നത്, അടയാളം വരെ പോയി തിരിച്ചുവന്ന് ടീച്ചറുടെ അടുത്ത് നില്ക്കും. നിങ്ങള് കുട്ടികള്ക്കും അറിയാം നമ്മള് 84 ന്റെ ചക്രം പൂര്ത്തിയാക്കി. ഇപ്പോള് ആദ്യമാദ്യം പോയി മാലയില് കോര്ക്കപ്പെടണം. അത് മനുഷ്യരായ വിദ്യാര്ത്ഥികളുടെ ഓട്ടമത്സരമാണ്. ഇത് ആത്മീയ ഓട്ടമത്സരമാണ്. ആ ഓട്ടമത്സരം നിങ്ങള്ക്ക് നടത്താന് കഴിയില്ല. ഇത് ആത്മാക്കളുടെ കാര്യമാണ്. ആത്മാവ് വൃദ്ധനോ യുവാവോ വലുതോ ചെറുതോ ആവുന്നില്ല. ആത്മാവ് ഒരുപോലെത്തന്നെയാണ്. ആത്മാവിനുതന്നെയാണ് തന്റെ അച്ഛനെ ഓര്മ്മിക്കേണ്ടത് ഇതില് ബുദ്ധിമുട്ടിന്റെ ഒരു കാര്യവുമില്ല. ചിലപ്പോള് പഠിപ്പില് തണുപ്പനായിരിക്കും പക്ഷെ ഇതില് എന്തുബുദ്ധിമുട്ടാണുള്ളത്, ഒന്നുമില്ല. എല്ലാ ആത്മാക്കളും സഹോദരങ്ങളാണ്. ആ ഓട്ടമത്സരത്തില് യുവാക്കളാണ് മുന്നിലെത്തുക. ഇവിടെയാണെങ്കില് ആ കാര്യമില്ല. നിങ്ങള് കുട്ടികള് മത്സരിക്കുന്നത് രുദ്രമാലയില് കോര്ക്കപ്പെടാന് വേണ്ടിയാണ്. ബുദ്ധിയിലുണ്ട് നമ്മള് ആത്മാക്കള്ക്കും വൃക്ഷമുണ്ട്. അതാണ് ശിവബാബയുടെ, മുഴുവന് മനുഷ്യരുടേയും മാല. കേവലം 108 ന്റെയോ 16108 ന്റെയോ മാത്രം മാലയല്ല, എത്രയും മനുഷ്യരുണ്ടോ അവരെല്ലാവരുടെയും മാലയാണ്. കുട്ടികള് മനസ്സിലാക്കുന്നുണ്ട് നമ്പര്വൈസ് ആയി എല്ലാവരും അവരവരുടെ ധര്മ്മത്തില് ചെന്നിരിക്കും, പിന്നീട് അവര് കല്പ കല്പം ആ സ്ഥലത്തുതന്നെയാണ് വരുക. ഇതും അത്ഭുതമല്ലേ. ലോകത്തിന് ഈ കാര്യമൊന്നും അറിയില്ല. നിങ്ങള് കുട്ടികളിലും ആര്ക്കാണോ വിശാലബുദ്ധിയുള്ളത് അവര്ക്ക് ഇത് മനസ്സിലാക്കാന് സാധിക്കും. നമുക്ക് എങ്ങനെ എല്ലാവര്ക്കും വഴി പറഞ്ഞുകൊടുക്കാന് സാധിക്കും എന്ന ചിന്ത കുട്ടികളില് ഉണ്ടായിരിക്കണം. ഇത് വിഷ്ണുവിന്റെ മാലയാണ്. ആരംഭം മുതല് ശാഖകള് ഉണ്ടാകുന്നു, കൊമ്പും ചില്ലയും എല്ലാം ഉണ്ടല്ലോ. അവിടെയും ചെറിയ ചെറിയ ആത്മാക്കള് വസിക്കുന്നു. ഇവിടെയുള്ളത് മനുഷ്യരാണ്. പിന്നീട് എല്ലാ ആത്മാക്കളും കൃത്യമായി അവിടെ നിലയുറപ്പിക്കും. ഇത് അത്ഭുതകരമായ കാര്യമാണ്. മനുഷ്യര് സ്ഥൂലത്തിലുള്ള അത്ഭുതങ്ങള് കാണുന്നു പക്ഷേ അതൊന്നും ഒന്നുമല്ല. സര്വ്വരുടേയും സദ്ഗതി ദാതാവായ പരമപിതാ പരമാത്മാവ് വന്ന് പഠിപ്പിക്കുന്നു അത് എത്ര വലിയ അത്ഭുതമാണ്. കൃഷ്ണനെ സര്വ്വരുടേയും സദ്ഗതി ദാതാവ് എന്ന് പറയുകയേയില്ല. നിങ്ങള്ക്ക് ഈ പോയിന്റ്സ് എല്ലാം ധാരണ ചെയ്യണം. പ്രധാന കാര്യം ഗീതയുടെ ഭഗവാന് ആരാണ് എന്നതാണ്. ഇതില് വിജയിച്ചാല് അതുമതി. ഗീത സര്വ്വശാസ്ത്ര ശിരോമണിയാണ്, ഭഗവാന് പറഞ്ഞതാണ്. ആദ്യമാദ്യം ഈ പരിശ്രമം ചെയ്യണം. ഇക്കാലത്ത് വളരെ അധികം ഷോ വേണം, ഏത് കടയിലാണോ കൂടുതല് ഷോ ഉള്ളത് ആളുകള് ആ കടയിലാണ് കയറുന്നത്. ഇവിടെ നല്ല വസ്തുവുണ്ടാകും എന്ന് കരുതുന്നു. കുട്ടികള് പേടിക്കുന്നു, ഇത്രയും വലിയ വലിയ സെന്ററുകള് തുറക്കുകയാണെങ്കില് ഒന്ന് രണ്ട് ലക്ഷം ചെലവ് ചെയ്യണം, അപ്പോഴേ ഇഷ്ടപ്പെട്ട കെട്ടിടം ലഭിക്കൂ. രാജകീയമായ വലിയ വീടായിരിക്കണം, വലിയ കടകള് വലിയ വലിയ നഗരങ്ങളിലാണ് ഉണ്ടാവുക. നിങ്ങളുടെ ഏറ്റവും വലിയ കട തലസ്ഥാനത്തായിരിക്കണം. സര്വ്വീസ് എങ്ങനെ വര്ദ്ധിപ്പിക്കണം എന്നതില് കുട്ടികള് വിചാര സാഗര മനനം ചെയ്യണം. വലിയ കടയുണ്ടെങ്കില് വലിയ വലിയ ആളുകള് വരും. വലിയ ആളുകളുടെ ശബ്ദം പെട്ടെന്ന് പരക്കും. ആദ്യമാദ്യം ഈ കാര്യത്തില് പരിശ്രമിക്കണം. സേവനത്തിനായി വലിയ വലിയ സ്ഥാനങ്ങള് ഇങ്ങനെയുള്ളത് ഉണ്ടാക്കണം അവിടെ വലിയ വലിയ ആളുകള് വന്ന് അത്ഭുതപ്പെടണം അവിടെ മനസ്സിലാക്കിക്കൊടുക്കുന്നവരും ഒന്നാന്തരമായിരിക്കണം. സാധാരണ ബി. കെ മനസ്സിലാക്കിക്കൊടുത്താല് എല്ലാ ബി.കേസും ഇങ്ങനെയാണ് എന്ന് കരുതും അതിനാല് കടയിലെ സെയില്സ് മാനും വളരെ ഒന്നാന്തരമായിരിക്കണം. ഇതും ജോലിയാണല്ലോ. ബാബ പറയുന്നു കുട്ടികളേ ധൈര്യം കാണിക്കൂ സഹായിക്കാന് അച്ഛനുണ്ട്. ആ വിനാശിയായ ധനം ഒന്നിനും ഉപകാരപ്പെടില്ല. നമുക്ക് നമ്മുടെ അവിനാശിയായ സമ്പാദ്യം ഉണ്ടാക്കണം, ഇതിലൂടെ വളരെ പേരുടെ മംഗളമുണ്ടാകും, ഈ ബ്രഹ്മാവ് ചെയ്തത് പോലെ. പിന്നീട് ആരും വിശന്ന് മരിക്കുകയൊന്നുമില്ല. നിങ്ങളും കഴിക്കുന്നുണ്ട്, ഇവരും കഴിക്കുന്നുണ്ട്. ഇവിടെ കഴിക്കാനും കുടിക്കാനും എന്താണോ ലഭിക്കുന്നത് അത് വേറെ എവിടെയും ലഭിക്കുകയില്ല. ഇത് എല്ലാം കുട്ടികളുടേത് തന്നെയല്ലേ. കുട്ടികള്ക്ക് തന്റെ രാജധാനി സ്ഥാപിക്കണം, ഇതില് വളരെ വിശാലമായ ബുദ്ധിവേണം. തലസ്ഥാനത്ത് പേരുവന്നാല് പിന്നെ എല്ലാവരും മനസ്സിലാക്കും. പറയും ശരിക്കും ഇവര് സത്യമാണ് പറയുന്നത്, ഭഗവാന് തന്നെയാണ് വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നത്. മനുഷ്യന് മനുഷ്യനെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റാന് സാധിക്കില്ല. ബാബ സേവനത്തിന്റെ വൃദ്ധിക്കായി നിര്ദ്ദേശം നല്കിക്കൊണ്ടിരിക്കുന്നു.

കുട്ടികള് വിശാലമനസ്ക്കരായാലേ സേവനത്തിന്റെ വൃദ്ധിയുണ്ടാകൂ. എന്ത് കാര്യം ചെയ്യുമ്പോഴും വിശാലമനസ്സോടെ ചെയ്യൂ. ഏതൊരു ശുഭ കാര്യവും സ്വയം മുന്കൈ എടുത്ത് ചെയ്യുക എന്നത് വളരെ നല്ലകാര്യമാണ്. പറയാറുമുണ്ട് സ്വയം ചെയ്താല് ദേവത, പറയുന്നതിലൂടെ ചെയ്യുന്നവര് മനുഷ്യര്, പറഞ്ഞിട്ടും ചെയ്യുന്നില്ലെങ്കില്.......... ബാബ ദാതാവാണ്, ബാബ ആരോടെങ്കിലും ഇന്നത് ചെയ്യൂ, ഈ കാര്യത്തില് ഇത്ര ഉപയോഗിക്കൂ എന്ന് പറയുമോ. ഇല്ല. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് വലിയ വലിയ രാജാക്കന്മാരുടെ കൈകള് ഒരിയ്ക്കലും വെറുതേയിരിക്കില്ല. രാജാക്കന്മാര് എപ്പോഴും ദാതാവായിരിക്കും. ബാബ വഴി പറഞ്ഞുതരുന്നു- പോയി എന്ത് എന്തെല്ലാം ചെയ്യണം. ശ്രദ്ധയും വളരെ അധികം വേണം. മായയുടെ മേല് വിജയം നേടണം, വളരെ ഉയര്ന്ന പദവിയാണ്. അവസാനം റിസള്ട്ട് വരും പിന്നീട് ആരാണോ ഉയര്ന്ന മാര്ക്കോടെ പാസായവര് അവര്ക്ക് സന്തോഷമാകും. അവസാനം സാക്ഷാത്ക്കാരം എല്ലാവര്ക്കും ഉണ്ടാകുമല്ലോ, പക്ഷേ ആ സമയത്ത് എന്ത് ചെയ്യാന് പറ്റും. ഭാഗ്യത്തില് എന്താണോ ഉള്ളത് അത് ലഭിക്കും. പുരുഷാര്ത്ഥത്തിന്റെ കാര്യം വേറെയാണ്. ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു വിശാലബുദ്ധിയുള്ളവരായി മാറൂ. ഇപ്പോള് നിങ്ങള് ധര്മ്മാത്മാക്കളാവുകയാണ്. ലോകത്തില് ധര്മ്മാത്മാക്കള് അനേകംപേര് വന്ന് പോയിട്ടുണ്ടല്ലോ. വളരെ അധികം പ്രശസ്ഥിയുണ്ട് അവര്ക്ക്. ഇന്നയാള് വളരെ ധാര്മ്മികനായ മനുഷ്യനായിരുന്നു എന്ന് പറയാറുണ്ട്. ചിലരാണെങ്കില് പണം കൂട്ടിവെച്ച്-വെച്ച് പെട്ടെന്ന് മരണപ്പെടുന്നു. പിന്നീട് ട്രസ്റ്റുണ്ടാക്കുന്നു. ചിലരുടെ കുട്ടികള് അയോഗ്യരായാല് ട്രസ്റ്റുണ്ടാക്കുന്നു. ഈ സമയത്ത് ഇത് പാപാത്മാക്കളുടെ ലോകകം തന്നെയാണ്. വലിയ വലിയ ഗുരുക്കന്മാര്ക്ക് ദാനം നല്കുന്നു. കാശ്മീരിലെ രാജാവ് ചെയ്തത് പോലെ, ആര്യസമാജക്കാര്ക്ക് നല്കൂ എന്ന് വില് എഴുതിവെച്ചിട്ടുപോയി. അവരുടെ ധര്മ്മം വൃദ്ധി നേടി. ഇപ്പോള് നിങ്ങള് എന്തുചെയ്യണം, ഏതു ധര്മ്മത്തിന്റെ വൃദ്ധിയാണ് ചെയ്യേണ്ടത്? ആദി സനാതന ദേവീദേവതാ ധര്മ്മത്തിന്റെ. ഇതും ആര്ക്കും അറിയില്ല. ഇപ്പോള് നിങ്ങള് വീണ്ടും സ്ഥാപന ചെയ്യുകയാണ്. ബ്രഹ്മാവിലൂടെ സ്ഥാപന. ഇപ്പോള് കുട്ടികള് ഒന്നിന്റെ ഓര്മ്മയില് ഇരിക്കണം. നിങ്ങള് ഓര്മ്മയിലൂടെ തന്നെയാണ് മുഴുവന് സൃഷ്ടിയേയും പാവനമാക്കി മാറ്റുന്നത് എന്തുകൊണ്ടെന്നാല് നിങ്ങള്ക്കായി പവിത്രമായ സൃഷ്ടി ആവശ്യമാണ്. ഇതിന് തീ പിടിക്കുമ്പോള് പവിത്രമാകും. അഴുക്കായ വസ്തുക്കളെ അഗ്നി പവിത്രമാക്കുന്നു. ഇതില് എല്ലാ മോശമായ വസ്തുക്കളും പെട്ട് പിന്നീട് നല്ലതായി മാറും. നിങ്ങള്ക്ക് അറിയാം ഇത് വളരെ മോശമായ തമോപ്രധാന ലോകമാണ്. വീണ്ടും സതോപ്രധാനമാകണം. ഇത് ജ്ഞാനയജ്ഞമല്ലേ. നിങ്ങള് ബ്രാഹ്മണരാണ്. ഇതും നിങ്ങള്ക്ക് അറിയാം ശാസ്ത്രങ്ങളില് അനേകം കാര്യങ്ങള് എഴുതിയിട്ടുണ്ട്, യജ്ഞത്തില് പിന്നെ ദക്ഷപ്രജാപതിയുടെ പേര് എഴുതിയിരിക്കുന്നു. എങ്കില് രുദ്രജ്ഞാനയജ്ഞം എവിടെപ്പോയി. ഇതിനെക്കുറിച്ചും എന്ത് എന്തെല്ലാം കഥകള് ഇരുന്ന് എഴുതിയിരിക്കുന്നു. പക്ഷേ യജ്ഞത്തിന്റെ വര്ണ്ണന നിയമാനുസരണമല്ല. ബാബ തന്നെയാണ് വന്ന് എല്ലാം മനസ്സിലാക്കിത്തരുന്നത്. ഇപ്പോള് നിങ്ങള് കുട്ടികള് ശ്രീമതത്തിലൂടെ ജ്ഞാനയജ്ഞം രചിച്ചിരിക്കുകയാണ്. ഇത് ജ്ഞാനയജ്ഞമാണ് മാത്രമല്ല വിദ്യാലയവും ആണ്. ജ്ഞാനം-യജ്ഞം ഇവ രണ്ടും വേറെ വേറെയാണ്. യജ്ഞത്തില് ആഹൂതി ഇടുന്നു. ജ്ഞാനസാഗരനായ ബാബ തന്നെയാണ് വന്ന് യജ്ഞം രചിക്കുന്നത്. ഇത് വളരെ വലിയ യജ്ഞമാണ്, ഇതില് മുഴുവന് പഴയ ലോകവും സ്വാഹാ ആകണം.

എങ്കില് കുട്ടികള്ക്ക് സര്വ്വീസിനുള്ള പ്ലാന് തയ്യാറാക്കണം. ഗ്രാമങ്ങളില് ചെന്നും സേവനം ചെയ്യൂ. നിങ്ങളോട് ഒരുപാട് പേര് പറയുന്നു പാവങ്ങള്ക്ക് ഈ ജ്ഞാനം നല്കണം. കേവലം ഉപദേശം നല്കുന്നു, സ്വയം ഒരു ജോലിയും ചെയ്യുന്നില്ല. സേവനം ചെയ്യുന്നില്ല കേവലം ഉപദേശം മാത്രം നല്കുന്നു ഇങ്ങനെ ചെയ്യൂ, വളരെ നല്ലതാണ്. പക്ഷേ ഞങ്ങള്ക്ക് സമയമില്ല. ജ്ഞാനം വളരെ നല്ലതാണ്. എല്ലാവര്ക്കും ഈ ജ്ഞാനം ലഭിക്കണം. സ്വയം വലിയ ആളാണെന്നും നിങ്ങള് ചെറുതാണെന്നും കരുതുന്നു. നിങ്ങള് വളരെ ശ്രദ്ധയോടെ ഇരിക്കണം. ആ പഠിപ്പിനോടൊപ്പം പിന്നീട് ഈ പഠിപ്പും ലഭിക്കുന്നു. പഠിപ്പിലൂടെ സംസാരിക്കുന്നതിനുള്ള വിവേകം ലഭിക്കുന്നു. പെരുമാറ്റം നല്ലതാകുന്നു. പഠിപ്പില്ലാത്തവര് ബുദ്ധുവായിരിക്കും. എങ്ങനെ സംസാരിക്കണം എന്ന അറിവില്ല. വലിയ ആളുകളെ എപ്പോഴും څതാങ്കള്چ എന്ന് പറഞ്ഞ് സംസാരിക്കണം. ഇവിടെ ചിലര് ഇങ്ങനെയാണ് അവര് പതിയെപ്പോലും നിങ്ങള് നിങ്ങള് എന്ന് പറയുന്നു. താങ്കള് എന്ന പദം രാജകീയമാണ്. വലിയ ആളുകളെ താങ്കള് എന്ന് വിളിക്കണം. അതിനാല് ബാബ ആദ്യമാദ്യം നിര്ദ്ദേശം നല്കുകയാണ് പരിസ്ഥാനായിരുന്ന ഡല്ഹിയെ വീണ്ടും പരിസ്ഥാനാക്കി മാറ്റണം. അതിനാല് ഡല്ഹിയിലെ എല്ലാവര്ക്കും സന്ദേശം നല്കണം, വളരെ നന്നായി പരസ്യം നല്കണം. ടോപ്പിക്കുകളും പറഞ്ഞുതന്നുകൊണ്ടിരിക്കുന്നു, ടോപ്പിക്കുകളുടെ ലിസ്റ്റ് ഉണ്ടാക്കൂ പിന്നീട് എഴുതിയുണ്ടാക്കൂ. വിശ്വത്തില് ശാന്തി എങ്ങനെയുണ്ടാകും വന്ന് മനസ്സിലാക്കൂ, 21 ജന്മങ്ങളിലേയ്ക്ക് എങ്ങനെ നിരോഗിയായി മാറാം വന്ന് മനസ്സിലാക്കൂ. ഇങ്ങനെയുള്ള സന്തോഷിപ്പിക്കുന്ന കാര്യങ്ങള് എഴുതിയിട്ടുണ്ടാവണം. 21 ജന്മങ്ങളിലേയ്ക്ക് നിരോഗി, സത്യയുഗത്തിലെ ഇരട്ടക്കിരീടധാരിയായി മാറു. സത്യയുഗം എന്ന വാക്ക് എല്ലാത്തിലും ഉപയോഗിക്കൂ. നല്ല നല്ല വാക്കുകളായിരിക്കണം എങ്കില് ആളുകള് കണ്ട് സന്തോഷിക്കും. വീട്ടിലും ഇങ്ങനെയുള്ള ചിത്രങ്ങളോ ബോര്ഡോ ഉണ്ടായിരിക്കണം. തന്റെ ജോലി എല്ലാം നന്നായി ചെയ്യൂ. ഒപ്പം തന്നെ സേവനവും ചെയ്തുകൊണ്ടിരിക്കണം. മുഴുവന് സമയവും ജോലിയില് ആയിരിക്കില്ലല്ലോ. മുകളില് നിന്ന് നോക്കിയാല് മതിയാവും. ബാക്കി കാര്യങ്ങളെല്ലാം അസിസ്റ്റന്റ് മാനേജറാണ് ചെയ്യുക. ചില കച്ചവടക്കാര് വളരെ വിശാലഹൃദയമുള്ളവരായിരിക്കും അവര് അസിസ്റ്റന്റ് മാനേജര്ക്ക് നല്ല ശമ്പളം നല്കി സീറ്റില് ഇരുത്തും. ഇതാണെങ്കില് പരിധിയില്ലാത്ത സേവനമാണ്. ബാക്കി എല്ലാം പരിധിയുള്ള സേവനമാണ്. ഈ പരിധിയില്ലാത്ത സേവനത്തില് എത്ര വിശാലബുദ്ധിയായിരിക്കണം. നമ്മള് വിശ്വത്തിനുമേലാണ് വിജയം നേടുന്നത്. കാലനുമേലും വിജയം നേടി നമ്മള് അമരന്മാരായി മാറുന്നു. ഇങ്ങനെ ഇങ്ങനെയുള്ള കാര്യങ്ങള് കണ്ട് ആളുകള് വരും പിന്നെ മനസ്സിലാക്കാന് ശ്രമിക്കും. അമരലോകത്തിന്റെ അധികാരിയാവാന് നിങ്ങള്ക്ക് എങ്ങനെ സാധിക്കും വന്ന് മനസ്സിലാക്കൂ, വളരെ അധികം ടോപ്പിക്കുകള് ഉണ്ടാക്കാന് കഴിയും. നിങ്ങള്ക്ക് ആരെയും വിശ്വത്തിന്റെ അധികാരിയാക്കാന് സാധിക്കും. അവിടെ ദുഃഖത്തിന്റെ പേരോ അടയാളമോ ഉണ്ടാകില്ല. കുട്ടികള്ക്ക് എത്ര സന്തോഷമുണ്ടാകണം. ബാബ വീണ്ടും നമ്മളെ എന്താക്കി മാറ്റാനായി വന്നിരിക്കുന്നു! കുട്ടികള്ക്ക് അറിയാം പഴയ സൃഷ്ടിയില് നിന്നും പുതിയതാവണം, മരണവും മുന്നില് നില്ക്കുന്നുണ്ട്. യുദ്ധം നടന്നുകൊണ്ടിരിക്കുന്നത് കാണുന്നുണ്ടല്ലോ. വലിയ യുദ്ധം വന്നാല് കളി അവസാനിക്കും. നിങ്ങള്ക്ക് നന്നായി അറിയാം. ബാബ വളരെ സ്നേഹത്തോടെ പറയുന്നു- മധുരമായ കുട്ടികളേ, വിശ്വത്തിന്റെ ചക്രവര്ത്തീ പദം നിങ്ങള്ക്കുവേണ്ടിയാണ്! നിങ്ങള് വിശ്വത്തിന്റെ അധികാരികളായിരുന്നു, ഭാരതത്തില് നിങ്ങള് അളവില്ലാത്ത സുഖം കണ്ടു. അവിടെ രാവണരാജ്യമേയില്ല. അതിനാല് ഇത്രയും സന്തോഷം വേണം. കുട്ടികള് ഒരുമിച്ച് ഇരുന്ന് അഭിപ്രായം ആരായണം. പത്രങ്ങളില് ഇടണം. ഡല്ഹിയിലും വിമാനത്തിലൂടെ നോട്ടീസ് വിതരണം ചെയ്യൂ. ക്ഷണം നല്കുകയാണ്, ചിലവ് അധികമാവില്ലല്ലോ, വലിയ ഓഫീസര് മനസ്സിലാക്കിയാല് ഫ്രീയായും ചെയ്യൂം. ബാബ നിര്ദ്ദേശം നല്കുന്നു, കല്ക്കത്തയില് ചൗരംഗിയില് ഒരു രാജകീയമായ കടയുണ്ടായിരിക്കണം, എങ്കില് ഒരുപാടുപേര് അവിടെ വരും. മദ്രാസ്, മുംബെ തുടങ്ങിയ വലിയ വലിയ നഗരങ്ങളില് വലിയ കടയായിരിക്കണം. ബാബ ബിസിനസ്സുകാരനുമാണല്ലോ. നിങ്ങളില് നിന്നും കക്കക്കു സമാനമായ പൈ-പൈസ വാങ്ങിയിട്ട് എന്താണ് പകരം നല്കുന്നത്! അതിനാലാണ് ദയാഹൃദയന് എന്ന് പറയുന്നത്. കക്കയില്നിന്നും വജ്രസമാനമാക്കി മാറ്റുന്നയാള്, മനുഷ്യനെ ദേവതയാക്കി മാറ്റുന്നയാള്. ബലിയര്പ്പണം ഒരു ബാബയുടേതാണ്. ബാബ ഇല്ലെങ്കില്, നിങ്ങളുടെ മഹിമ എന്തായിരിക്കും.

ഭഗവാനാണ് നമ്മെ പഠിപ്പിക്കുന്നത് എന്നതില് നിങ്ങള് കുട്ടികള്ക്ക് അഭിമാനം ഉണ്ടാവണം. നരനില് നിന്നും നാരായണനാവുക എന്ന പ്രധാന ലക്ഷ്യവും മുന്നിലുണ്ട്. ആരാണോ ആദ്യമാദ്യം അവ്യഭിചാരീ ഭക്തി ആരംഭിച്ചത്, അവര് തന്നെയാണ് വന്ന് ഉയര്ന്ന പദവി നേടുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യുന്നത്. ബാബ എത്ര നല്ല നല്ല പോയിന്റ്സ് കേള്പ്പിക്കുന്നു. കുട്ടികള് മറന്നുപോകുന്നു അപ്പോഴാണ് ബാബ പറയുന്നത് പോയിന്റ്സ് എഴുതൂ. ടോപ്പിക്കുകള് എഴുതിക്കൊണ്ടിരിക്കൂ. ഡോക്ടേഴ്സും പുസ്തകം പഠിക്കാറുണ്ട്. നിങ്ങള് മാസ്റ്റര് ആത്മീയ സര്ജനാണ്. ആത്മാവിന് എങ്ങനെയാണ് ഇഞ്ചക്ഷന് നല്കേണ്ടത് എന്ന് നിങ്ങളെ പഠിപ്പിക്കുന്നു. ഇത് ജ്ഞാനത്തിന്റെ ഇഞ്ചക്ഷനാണ്. ഇതില് സൂചിയൊന്നുമില്ല. ബാബയാണ് അവിനാശിയായ സര്ജന്, വന്ന് ആത്മാക്കളെ പഠിപ്പിക്കുന്നു. ആത്മാവുതന്നെയാണ് അപവിത്രമായിരിക്കുന്നത്. ഇത് വളരെ സഹജമാണ്. ബാബ നമ്മെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു, എന്നിട്ട് അവരെ ഓര്മ്മിക്കാന് നമുക്ക് സാധിക്കില്ലേ! മായയുടെ എതിര്പ്പ് കൂടുതലായിരിക്കും അതിനാല് ബാബ പറയുന്നു- ചാര്ട്ട് വെയ്ക്കൂ പിന്നെ സേവനത്തെക്കുറിച്ച് ചിന്തിക്കൂ എങ്കില് വളരെ അധികം സന്തോഷമുണ്ടാകും. എത്ര നന്നായി മുരളി കേള്പ്പിച്ചാലും യോഗമില്ല. ബാബയോട് സത്യമായി ഇരിക്കാനും ബുദ്ധിമുട്ടാണ്. അഥവാ ഞാന് വളരെ മുന്നിലാണ് എന്ന് കരുതുകയാണെങ്കില് ബാബയെ ഓര്മ്മിച്ച് ചാര്ട്ട് അയയ്ക്കണം അപ്പോള് ബാബ മനസ്സിലാക്കും എത്രത്തോളം സത്യമുണ്ട് അതോ നുണയാണോ? ശരി, കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നു- സെയില്സ് മാന് ആവണം, അവിനാശീ ജ്ഞാനരത്നങ്ങളുടെ. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പ്രധാനലക്ഷ്യത്തെ മുന്നില് വെച്ച് അഭിമാനത്തോടെ ഇരിക്കണം, മാസ്റ്റര് ആത്മീയ സര്ജനായി മാറി എല്ലാവര്ക്കും ജ്ഞാന ഇഞ്ചക്ഷന് നല്കണം. സേവനത്തോടൊപ്പം ഓര്മ്മയുടെ ചാര്ട്ടും വെയ്ക്കണം എങ്കില് സന്തോഷമുണ്ടാകും.

2) ഇടപഴകുന്നതിലും സംഭാഷണത്തിലും നല്ല മാനേഴ്സ് ഉണ്ടായിരിക്കണം, താങ്കള് എന്ന് പറഞ്ഞ് സംസാരിക്കണം. ഓരോ കാര്യവും വിശാല മനസ്ക്കരായി വേണം ചെയ്യാന്.

വരദാനം :-
സ്വമംഗളത്തിന്റെ പ്രത്യക്ഷതെളിവിലൂടെ വിശ്വമംഗളത്തിന്റെ സേവനത്തില് സദാ സഫലതാമൂര്ത്തിയായി ഭവിക്കട്ടെ.

ഇക്കാലത്ത് ശാരീരിക രോഗത്തില് ഹൃദയസ്തംഭനമാണ് കൂടുതല് എന്നത് പോലെ ആദ്ധ്യാത്മിക ഉന്നതിയില് മാനസിക നൈരാശ്യത്തിന്റെ രോഗം കൂടുതലാണ്. അങ്ങനെയുള്ള നൈരാശ്യം ബാധിച്ച ആത്മാക്കളില് പ്രായോഗിക പരിവര്ത്തനം കാണുന്നതില് തന്നെ ധൈര്യവും ശക്തിയും വന്നുചേരുന്നു. വളരെ കേട്ടുകഴിഞ്ഞു, ഇപ്പോള് കാണാന് ആഗ്രഹിക്കുന്നു. തെളിവിലൂടെ പരിവര്ത്തനം ആഗ്രഹിക്കുന്നു. അതിനാള് വിശ്വ മംഗളത്തിനുവേണ്ടി സ്വമംഗളം ആദ്യമേ തന്നെ സാമ്പിളായി കാണിച്ചു കൊടുക്കൂ. വിശ്വമംഗളത്തിന്റെ സേവനത്തില് സഫലതാമൂര്ത്തിയാകാനുള്ള മാര്ഗ്ഗം തന്നെയാണ് പ്രത്യക്ഷ തെളിവ്, ഇതിലൂടെത്തന്നെയാണ് ബാബയുടെ പ്രത്യക്ഷതയുണ്ടാവുക. എന്ത് പറയുന്നുവോ അത് താങ്കളുടെ സ്വരൂപത്തില് പ്രാക്റ്റിക്കലായി കാണിച്ചുകൊടുക്കൂ, അപ്പോള് അംഗീകരിക്കും.

സ്ലോഗന് :-
മറ്റുള്ളവരുടെ വിചാരങ്ങളെ തന്റെ വിചാരങ്ങളുമായി കൂട്ടിച്ചേര്ക്കൂ- ഇതുതന്നെയാണ് ബഹുമാനം കൊടുക്കല്.