01.11.20    Avyakt Bapdada     Malayalam Murli     11.04.86     Om Shanti     Madhuban


ശ്രേഷ്ഠമായഭാഗ്യത്തിന്റെചിത്രംഉണ്ടാക്കുന്നതിനുള്ളയുക്തി


ഇന്ന് ഭാഗ്യത്തെ നിര്മ്മിക്കുന്ന ബാപ്ദാദ എല്ലാ കുട്ടികളുടേയും ശ്രേഷ്ഠമായ ഭാഗ്യത്തിന്റെ , ചിത്രത്തെ നോക്കുകയാണ്. എല്ലാവരും ഭാഗ്യശാലി ആയിട്ടുണ്ട്, പക്ഷെ ഓരോരുത്തരുടേയും ഭാഗ്യരേഖയുടെ, ചിത്രത്തിന്റെ തിളക്കം അവനവന്റെതാണ്. ചിത്രകാരന്മാര് ചിത്രങ്ങളുണ്ടാക്കുമ്പോള് ചില ചിത്രങ്ങള്ക്ക് ആയിരക്കണക്കിന് രൂപയുടെ വിലയുണ്ടാകും എന്നാല് ചിലത് സാധാരണവുമായിരിക്കും. ഇവിടെ ബാപ്ദാദയിലൂടെ ലഭിച്ച ഭാഗ്യത്തെ, ഭാഗ്യത്തിന്റെ ചിത്രം വരക്കുക അര്ത്ഥം പ്രായോഗിക ജീവിതത്തിലേക്ക് കൊണ്ടു വരണം എന്നതാണ്. ഇതില് വ്യത്യാസം കാണപ്പെടുന്നുണ്ട്. ഭാഗ്യത്തെ നിര്മ്മിക്കുന്ന ശക്തി സര്വ്വര്ക്കും ഒരേ സമയത്ത് ഒരേ ആള് തന്നെയാണ് ഭാഗ്യത്തെ വിതരണം ചെയ്തത്. പക്ഷെ ഭാഗ്യത്തെ ചിത്രമാക്കി മാറ്റുന്ന ഓരോ ആത്മാവും വ്യത്യസ്തരായതു കാരണം നിര്മ്മിച്ച ചിത്രത്തില് നമ്പര്വാറായി കാണപ്പെടുന്നു. ഏതൊരു ചിത്രത്തിന്റെയും വിശേഷത നേത്രങ്ങളും പുഞ്ചിരിയുമാണ്. ഈ രണ്ട് വിശേഷതകളിലൂടെയാണ് ചിത്രങ്ങളുടെ വില ഉറപ്പിക്കുന്നത്. അതിനാല് ഇവിടേയും ഭാഗ്യത്തിന്റെ ചിത്രത്തില് ഈ രണ്ടു വിശേഷതകളാണ് കണ്ടത്. നേത്രങ്ങള് അര്ത്ഥം ആത്മീയ വിശ്വമംഗളകാരി, ദയാമനസ്കന്, പരോപകാരി ദൃഷ്ടി എന്നതാണ്. അഥവാ ദൃഷ്ടിയില് ഈ വിശേഷതകള് ഉണ്ടെങ്കില് ഭാഗ്യത്തിന്റെ രേഖ അഥവാ ചിത്രം ശ്രേഷ്ഠമാണ്. മുഖ്യമായ കാര്യമാണ് ദൃഷ്ടിയും പുഞ്ചിരിയും, മുഖത്തിലെ തിളക്കവും. ഇത് സദാ സന്തുഷ്ടമായി ഇരിക്കുന്നതിന്റെ, സന്തുഷ്ടതയുടേയും പ്രസന്നതയുടേയും തിളക്കമാണ്. ഈ വിശേഷതകളിലൂടെ സദാ മുഖത്തില് ആത്മീയ തിളക്കം കാണപ്പെടുന്നു. ആത്മീയ പുഞ്ചിരിയുടെ അനുഭവം ഉണ്ടാകുന്നു. ഈ രണ്ടു വിശേഷതകളാണ് ചിത്രത്തിന്റെ മൂല്യത്തെ വര്ദ്ധിപ്പിക്കുന്നത്. അതിനാല് ഇന്ന് ഇത് നോക്കുകയായിരുന്നു. ഭാഗ്യത്തിന്റെ ചിത്രം എല്ലാവരും നിര്മ്മിച്ചിട്ടുണ്ട്. ഭാഗ്യരേഖ വരക്കുന്നതിനുള്ള പേന ബാബ സര്വ്വര്ക്കും നല്കിയിട്ടുണ്ട്. ആ പേനയാണ് - ശ്രേഷ്ഠമായ സ്മൃതി, ശ്രേഷ്ഠമായ കര്മ്മത്തിന്റെ ജ്ഞാനം. ശ്രേഷ്ഠമായ കര്മ്മം അതോടൊപ്പം ശ്രേഷ്ഠമായ സങ്കല്പം അര്ത്ഥം സ്മൃതി. ഈ ജ്ഞാനമാകുന്ന പേനയിലൂടെ ഓരോ ആത്മാവും തന്റെ ഭാഗ്യത്തിന്റെ ചിത്രം വരക്കുകയാണ്, നിര്മ്മിച്ചിട്ടുമുണ്ട്. ചിത്രം തയ്യാറായി കഴിഞ്ഞു. ശാന്തമായ സന്തോഷം നിറഞ്ഞ മുഖവും തയ്യാറായി. ഇനി അവസാനത്തെ ടച്ചിങ്ങ് ഉണ്ട് - അതാണ് സമ്പൂര്ണ്ണത. ബാപ്സമാനാകണം. ഡബിള് വിദേശികള്ക്ക് ചിത്രങ്ങള് ഉണ്ടാക്കാന് വളരെ ഇഷ്ടമാണ്. അതിനാല് ഇന്ന് ബാപ്ദാദ എല്ലാവരുടേയും ചിത്രം നോക്കുകയാണ്. ഓരോരുത്തര്ക്കും തന്റെ ചിത്രം കാണാന് കഴിയുന്നില്ലേ അതായത് എത്രത്തോളം ചിത്രം മൂല്യവാനായി. സദാ തന്റെ ഈ ആത്മീയ ചിത്രത്തെ കണ്ട് ഇതില് സമ്പൂര്ണ്ണത കൊണ്ടു വന്നു കൊണ്ടിരിക്കൂ. വിശ്വത്തിലെ ആത്മാക്കളില് വെച്ച് ശ്രേഷ്ഠ ഭാഗ്യശാലികളായ കോടിയില് ചിലര്, ആ ചിലരിലും ചിലരായ അമൂല്യമായ, ശ്രേഷ്ഠ ഭാഗ്യവാന് തന്നെയാണ് പക്ഷെ ഒന്നാണ് ശ്രേഷ്ഠമായവര്, രണ്ടാമത്തേതാണ് ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായവര്. അതിനാല് ശ്രേഷ്ഠമായോ അതോ ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായോ. ഇത് പരിശോധിക്കണം. ശരി.

ഇപ്പോള് ഡബിള് വിദേശികള് പന്തയം നടത്തില്ലേ. മുന്നിലെ നമ്പറിലേക്ക് പോകണമോ അതോ മുന്നിലെ നമ്പറില് എത്തിയവരെ കണ്ട് സന്തോഷിക്കണമോ. നോക്കി കൊണ്ട് സന്തോഷിക്കുന്നതും ആവശ്യമാണ്, പക്ഷെ സ്വയം പിന്നിലായി നോക്കരുത്. ഒപ്പമൊപ്പം നടന്ന് മറ്റുള്ളവരെ നോക്കി ഹര്ഷിതമായി നടക്കൂ. സ്വയം മുന്നോട്ട് പോകൂ അതോടൊപ്പം പിന്നില് ഉള്ളവരേയും മുന്നിലേക്ക് കൊണ്ടു വരൂ. ഇതിനെയാണ് പരോപകാരം എന്ന് പറയുന്നത്. പരോപകാരി ആകുന്നതിലൂടെയുള്ള വിശേഷതയാണ് - സ്വാര്ത്ഥ ഭാവത്തില് നിന്നും സദാ മുക്തമായിരിക്കണം. ഓരോ പരിതസ്ഥിതിയിലും , ഓരോ കാര്യത്തിലും ഓരോ സഹയോഗി സംഘടനയിലും എത്രത്തോളം നിസ്വാര്ത്ഥ ഭാവം വരുന്നോ, അത്രത്തോളം പരോപകാരിയാകും. സദാ സ്വയത്തെ നിറഞ്ഞിരിക്കുന്നതായി അനുഭവം ചെയ്യും. സദാ പ്രാപ്തി സ്വരൂപത്തിന്റെ സ്ഥിതിയിലിരിക്കും. അപ്പോഴാണ് പരോപകാരിയുടെ അവസാന സ്റ്റേജിനെ സ്വയം അനുഭവം ചെയ്ത് മറ്റുള്ളവര്ക്ക് അനുഭവം നല്കാനും സാധിക്കൂ. ഏതുപോലെയാണോ ബ്രഹ്മാ ബാബയെ കണ്ടു അവസാന സമയത്തെ സ്ഥിതി ഉപരാമവും പരോപകാരിയും ആയിരുന്നു ഈ വിശേഷത എപ്പോഴും കാണപ്പെട്ടു. സ്വയത്തിനു വേണ്ടി ഒന്നും സ്വീകരിച്ചിരുന്നില്ല. മഹിമയും സ്വീകരിച്ചില്ല, വസ്തുക്കളും സ്വീകരിച്ചില്ല, താമസിക്കുന്നതിനുള്ള കെട്ടിടം സ്വീകരിച്ചില്ല, സ്ഥൂലത്തിലും സൂക്ഷ്മത്തിലും സദാ ആദ്യം കുട്ടികള് എന്നായിരുന്നു. ഇതിനെയാണ് പരോപകാരി എന്ന് പറയുന്നത്. ഇതാണ് സമ്പന്നതയുടേയും സമ്പൂര്ണ്ണതയുടേയും അടയാളം. മനസ്സിലായോ. ധാരാളം മുരളികള് കേട്ടു. ഇനി മുരളീധരനായി മാറി സദാ നൃത്തം ചെയ്തുകൊണ്ടും, നൃത്തം ചെയ്യിപ്പിച്ചു കൊണ്ടും ഇരിക്കൂ. മുരളിയിലൂടെ സര്പ്പത്തിന്റെ വിഷത്തെ പോലും ഇല്ലാതാക്കുന്നുണ്ടല്ലോ. അതിനാല് അങ്ങനെയുള്ള മുരളീധരനാകണം അതായത് ആരുടെ സംസ്കാരം സ്വഭാവം എത്ര തന്നെ കടുത്തതാണെങ്കിലും അവരെയും തന്റെ വശത്തേക്ക് കൊണ്ടു വരാന് സാധിക്കും അതായത് അവരെ അതില് നിന്നും മുക്തരാക്കി നൃത്തം ചെയ്യിപ്പിക്കൂ. ഹര്ഷിതരാക്കൂ. ഇപ്പോള് ഈ അന്തിമ റിസള്റ്റ് നോക്കും അതായത് ആരെല്ലാമാണ് ഇങ്ങനെ യോഗ്യരായ മുരളീധരനായി മാറുന്നത് എന്ന്. മുരളിയോടും സ്നേഹമുണ്ട്, മുരളീധരനോടും സ്നേഹമുണ്ട് പക്ഷെ സ്നേഹത്തിന്റെ തെളിവാണ്, മുരളീധരന് മക്കളെ പ്രതി എന്ത് ശുഭ ആശയാണോ ഉള്ളത്, അത് പ്രാക്ടിക്കലില് കാണിക്കണം. സ്നേഹത്തിന്റെ അടയാളമാണ് എന്ത് പറഞ്ഞോ അത് ചെയ്ത് കാണിക്കും.ഇങ്ങനെയുള്ള മാസ്റ്റര് മുരളീധരനല്ലേ. ആകണം, ഇപ്പോള് ആയിട്ടില്ലെങ്കില് പിന്നെ എപ്പോള് ആകും. ചെയ്യും, ഇങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കരുത്. ചെയ്യുക തന്നെ വേണം. ഓരോരുത്തരും ചിന്തിക്കണം ഞാന് ചെയ്തിട്ടില്ലെങ്കില് പിന്നെ ആരാണ് ചെയ്യുക. നമ്മുക്ക് ചെയ്യുക തന്നെ വേണം. ആയി തീരണം. കല്പത്തിലുള്ള ഈ കളിയില് ജയിക്കണം. മുഴുവന് കല്പത്തിന്റേയും കാര്യമാണ്. അതിനാല് ഫസ്റ്റ് ഡിവിഷനിലേക്ക് വരണം, ഈ ദൃഢത ധാരണ ചെയ്യണം. ഏതെങ്കിലും പുതിയ കാര്യമാണോ ചെയ്യുന്നത്. എത്ര പ്രാവശ്യം നടന്ന കാര്യമാണ്, കേവലം ഉള്ള വരയ്ക്ക് മുകളിലൂടെ വരക്കണം അത്രയേ ഉള്ളൂ. ഡ്രാമയുടെ രേഖ വരക്കപ്പെട്ടതാണ്. പുതിയ രേഖയൊന്നും വരക്കുന്നില്ലല്ലോ അതിനാല് വര ശരിയാകുമോ അതോ ചെരിഞ്ഞു പോകുമോ എന്നും ചിന്തയില്ല, . കല്പ കല്പം ഉണ്ടാക്കിയ കര്മ്മത്തെ നിര്മ്മിക്കുകയാണ് എന്തെന്നാല് കര്മ്മത്തിന്റെ ഫലത്തിന് കണക്കുണ്ട്. ബാക്കി എന്ത് പുതിയ കാര്യമാണ് ഉള്ളത്. ഇത് വളരെ പഴയതാണ്, നടന്നതാണ്. ഇതാണ് ഇളകാത്ത നിശ്ചയം. ഇതിനെയാണ് ദൃഢത എന്ന് പറയുന്നത് , അവരെ തപസ്വി മൂര്ത്തിയെന്നും പറയുന്നു. ഓരോ സങ്കല്പത്തിലും ദൃഢത അര്ത്ഥം തപസ്സ് എന്നാണ്. ശരി.

ബാപ്ദാദ ഉയര്ന്ന ആതിഥേയനാണ് അതോടൊപ്പം സ്വര്ണ്ണിമമായ അതിഥി കൂടിയാണ്. ആതിഥേയനായും മിലനം നടത്തുന്നു, അതിഥിയായി വരികയും ചെയ്യുന്നു. പക്ഷെ സ്വര്ണ്ണിമമായ അതിഥിയാണ്. തിളക്കമുണ്ടല്ലോ. ധാരാളം അതിഥികളെ കണ്ടിട്ടുണ്ട് എന്നാല് സ്വര്ണ്ണിമമായ അതിഥിയെ കണ്ടിട്ടില്ല. മുഖ്യാതിഥിയെ വിളിച്ചാല് അവര് നന്ദി പറയാറുണ്ടല്ലോ. അതിനാല് ബ്രഹ്മാ ബാബ ആതിഥേയനായി മാറി സൂചനയും നല്കി അതോടൊപ്പം അതിഥിയായി സര്വ്വര്ക്കും ആശംസകളും നല്കുകയാണ്. ആരാണോ മുഴുവന് സീസണിലും സേവനം ചെയ്തത് അവര്ല്ലൊം സ്വര്ണ്ണിമ അതിഥിയുടെ രൂപത്തില് ആശംസകള് നേരുകയാണ്. ഏറ്റവുമാദ്യം ആശംസകള് ആര്ക്കാണ്. നിമിത്തമായ ദാദിമാര്ക്ക്. ബാപ്ദാദ നിര്വ്വിഘ്നമായ സേവനത്തിന്റെ സമാപ്തിക്കുള്ള ആശംസകള് നല്കുകയാണ്. മധുബന് നിവാസികള്ക്കും നിര്വ്വിഘ്നരായി ഹര്ഷിതമായി അതിഥികളുടെ സല്ക്കാരം നടത്തുന്നതിനുള്ള വിശേഷ ആശംസകള് നല്കുകയാണ്. ഭഗവാന് അതിഥിയായി വരുമ്പോള് മക്കളും അതുപോലെയാണ്. ആരുടെ വീട്ടിലേക്കാണോ ഭഗവാന് അതിഥിയായി വരുന്നത് അവര് എത്ര ഭാഗ്യശാലികളായിരിക്കും. രഥത്തിനും ആശംസകള് നല്കുകയാണ് എന്തുകൊണ്ടെന്നാല് ഈ പാര്ട്ട് കളിക്കുന്നതും ചെറിയ കാര്യമൊന്നുമല്ല. ഇത്രയും വലിയ ശക്തി ഇത്രയും സമയം ശരീരത്തിലേക്ക് പ്രവേശിക്കുമ്പോള് അതിനെ ധാരണ ചെയ്യാന് കഴിയുന്നതും വിശേഷ പാര്ട്ടാണ്. എന്നാല് ഈ ഉള്ക്കൊള്ളുന്നതിലൂടെയുള്ള ശക്തിയുടെ ഫലം നിങ്ങള്ക്കാണ് ലഭിക്കുന്നത്. അതിനാല് ഉള്ക്കൊള്ളാനുള്ള ശക്തിയുടെ വിശേഷതയിലൂടെ ബാപ്ദാദയുടെ ശക്തികളെ ഉള്ക്കൊള്ളുന്നു ഇതിനേയും വിശേഷ പാര്ട്ടെന്ന് അഥവാ ഗുണമെന്ന് പറയാം. അതിനാല് എല്ലാ സേവാധാരികളോടുമൊപ്പം ബാബയുടെ രഥവും സേവനത്തിന്റെ പാര്ട്ട് നിര്വ്വിഘ്നമായി കളിച്ചു. അതിന് ആശംസകള് അതോടൊപ്പം കോടികോടി നന്ദിയും. ഡബിള് വിദേശികള്ക്ക് ഡബിള് നന്ദി എന്തുകൊണ്ടെന്നാല് ഡബിള് വിദേശികള് മധുബന്റെ സൗന്ദര്യം വര്ദ്ധിപ്പിച്ചു. ബ്രാഹ്മണ പരിവാരത്തിന്റെ സൗന്ദര്യം ഡബിള് വിദേശികളാണ്. ബ്രാഹ്മണ പരിവാരത്തില് ഭാരതവാസികളോടൊപ്പം ഡബിള് വിദേശി കുട്ടികളും ഉണ്ട് അതിനാല് പുരുഷാര്ത്ഥത്തിനും ആശംസകള് അതോടൊപ്പം ബ്രാഹ്മണ പരിവാരത്തിന്റെ സൗന്ദര്യമായതിനും ആശംസകള്. മധുബന് പരിവാരത്തിനു കിട്ടിയ വിശേഷ സമ്മാനമാണ് അതിനാല് ഡബിള് വിദേശികള്ക്ക് ഡബിള് ആശംസകള് നല്കുകയാണ്. ഇപ്പോള് സമീപത്ത് കുറച്ചു പേരേ ഉള്ളൂ പക്ഷെ നാലു ഭാഗത്തേയും ഭാരതവാസി കുട്ടികള്ക്ക് അതോടൊപ്പം ഡബിള് വിദേശി മക്കള്ക്ക് വിശാലമായ ഹൃദയത്തില് നിന്നും ആശംസകള് നേരുകയാണ്. ഓരോരുത്തരും വളരെ നല്ല രീതിയില് പാര്ട്ട് കളിച്ചു. ഇപ്പോള് കേവലം ഒരു കാര്യമാണ് അവശേഷിച്ചിട്ടുള്ളത് - സമാനരാകണം, സമ്പൂര്ണ്ണത പ്രാപ്തമാക്കണം. ദാദിമാരും വളരെ പ്രയത്നം ചെയ്യുന്നുണ്ട്. ബാപ്ദാദ, രണ്ടു പേരുടേയും പാര്ട്ട് സാകാരത്തില് കളിക്കുന്നുണ്ട് അതിനാല് ഹൃദയത്തില് നിന്നും ബാബ സ്നേഹവും ആശംസകളും നേരുകയാണ്. എല്ലാവരും നല്ല പാര്ട്ട് കളിച്ചു. ആള്റൗണ്ട് സേവാധാരികള് എല്ലാവരും അത് എത്ര ചെറിയ സാധാരണ സേവനം ചെയ്യുന്നവരാണെങ്കിലും അവരും മഹാനാണ്. ഓരോരുത്തരും തന്റെ സമ്പാദ്യവും ഉണ്ടാക്കി അതോടൊപ്പം പുണ്യവും ഉണ്ടാക്കി. എല്ലാ ദേശത്തിലേയും വിദേശത്തിലേയും മക്കള് ഇവിടെ എത്തിച്ചേരുന്നുണ്ടല്ലോ ആ വിശേഷതയും ആശംസക്ക് യോഗ്യമാണ്. എല്ലാ മഹാരഥികളും ഒരുമിച്ച് സേവനത്തിന്റെ ശ്രേഷ്ഠ സങ്കല്പം പ്രാക്ടിക്കലാക്കി അതോടൊപ്പം ഇനിയും ആക്കി കൊണ്ടേയിരിക്കും. സേവനത്തിന് ആരെല്ലാം നിമിത്തമാണോ അവര്ക്ക് ബുദ്ധിമുട്ട് നല്കരുത്. തന്റെ അശ്രദ്ധയുടെ കാരണത്താല് മറ്റ് ആര്ക്കെങ്കിലും ബുദ്ധിമുട്ടേണ്ടി വരരുത്. വസ്തുക്കളെ സംരക്ഷിക്കുക ഇതും ജ്ഞാനമാണ്. ഓര്മ്മയില്ലേ എന്താണ് ബ്രഹ്മാബാബ പറഞ്ഞിരുന്നതെന്ന്. തന്റെ ടവ്വലിനെ കളയുന്നവര് വേണമെങ്കില് ഒരു ദിവസം തന്നെയും നഷ്ടപ്പെടുത്തും. ഓരോ കര്മ്മത്തിലും ശ്രേഷ്ഠരും സഫലത ഉള്ളവരുമായിരിക്കണം അവരെയാണ് നോളേജ്ഫുള് എന്ന് പറയുന്നത്. ശരീരത്തിന്റെ ജ്ഞാനവും വേണം, ആത്മാവിന്റെ ജ്ഞാനവും വേണം. ഈ രണ്ടു ജ്ഞാനവും ഓരോ കര്മ്മം ചെയ്യുമ്പോഴും ഉണ്ടായിരിക്കണം, ശരീരത്തിന്റെ രോഗങ്ങളെക്കുറിച്ചുള്ള ജ്ഞാനവും വേണം. എന്റെ ശരീരം ഏത് വിധിയിലൂടെയാണ് നല്ല രീതിയില് നടക്കുക. ഇങ്ങനേയും ആകരുത് ആത്മാവ് ശക്തിശാലിയാണ്, ശരീരം എങ്ങനെയോ ആയിരിക്കട്ടെ എന്ന്. ശരീരത്തിന്റെ ആരോഗ്യം സുഖകരമല്ലെങ്കില് യോഗം ചെയ്യാന്പോലും സാധിക്കില്ല. പിന്നെ ശരീരം അതിലേക്ക് ആകര്ഷിക്കും അതിനാല് ജ്ഞാനത്തില് ഈ എല്ലാ ജ്ഞാനവും വരും. ശരി.

ചില കുമാരിമാരുടെ സമര്പ്പണത്തിന്റെ ചടങ്ങ് ബാബക്ക് മുന്നില് നടന്നു

ബാപ്ദാദ എല്ലാ വിശേഷ ആത്മാക്കളേയും വളരെ സുന്ദരമായി അലങ്കരിക്കപ്പെട്ട് കാണുകയാണ്. ദിവ്യ ഗുണങ്ങളിലൂടെയുള്ള അലങ്കാരം എത്ര വലുതാണ്, അത് എല്ലാവരേയും ഭംഗിയുള്ളവരാക്കുന്നു. പ്രകാശത്തിന്റെ കിരീടം എത്ര സുന്ദരമായി തിളങ്ങി കൊണ്ടിരിക്കുന്നു. അവിനാശിയായി അലങ്കരിക്കപ്പെട്ട മുഖങ്ങളെ ബാപ്ദാദ നോക്കുകയാണ്. കുട്ടികളുടെ ഉന്മേഷ ഉത്സാഹത്തിന്റെ സങ്കല്പം കണ്ട് ബാപ്ദാദ സന്തോഷിക്കുകയാണ്. ബാപ്ദാദക്ക് എന്നന്നേക്കുമായി എല്ലാവരും പ്രിയപ്പെട്ടവരായി മാറിയിരിക്കുകയാണ്. താങ്കളേയും പക്കയായി പ്രിയപ്പെട്ടവരില് ചേര്ത്തില്ലേ. ദൃഢസങ്കല്പത്തിലൂടെ ബന്ധിക്കപ്പെട്ടിരിക്കുന്നു. ബാപ്ദാദയുടെ അടുത്ത് ഓരോരുത്തരുടേയും ഹൃദയത്തിലെ സ്നേഹത്തിന്റെ സങ്കല്പമാണ് വളരെ വേഗത്തില് എത്തിച്ചേരുന്നത്. ഈ ശ്രേഷ്ഠമായ ബന്ധനം ഇനി സങ്കല്പത്തില് പോലും ഇളകരുത്. അത്രയും ഉറപ്പോടെ ബന്ധിച്ചിട്ടില്ലേ. എത്ര ജന്മങ്ങള്ക്ക് വാക്ക് നല്കിയിട്ടുണ്ട്. ബ്രഹ്മാബാബയോടൊപ്പം സദാ സംബന്ധത്തിലേക്ക് വരുന്നതിന്റെ ഉറപ്പുള്ള വാക്ക് നല്കിയിട്ടില്ലേ അതോടൊപ്പം ഇത് ഗ്യാരന്റിയാണ് അതായത് സദാ ഭിന്ന നാമ രൂപത്തില് സംബന്ധത്തില് 21 ജന്മങ്ങള് ഒരുമിച്ച് ജീവിക്കും. അപ്പോള് എത്ര സന്തോഷമുണ്ട്. അളക്കാന് കഴിയുമോ. ഈ കണക്ക് കണ്ടുപിടിക്കുന്നവര് ആരുമില്ല. അതിനാല് ഇനി എന്നും ഇങ്ങനെ അലങ്കരിക്കപ്പെട്ടവരായി ഇരിക്കൂ, സദാ കിരീടധാരിയായി ഇരിക്കൂ, അതോടൊപ്പം സദാ സന്തോഷത്തില് ചിരിച്ചും പാട്ട് പാടിയും ആത്മീയ ആനന്ദത്തില് കഴിയും. ഇന്ന് എല്ലാവരും ദൃഢ സങ്കല്പം എടുത്തു കഴിഞ്ഞു - ചുവടിന്മേല് ചുവട് വെക്കുന്നവരാകുമെന്ന്. അവര് സ്ഥൂലമായ പാദങ്ങളെ അനുഗമിക്കുകയാണ് ചെയ്യുന്നത്, എന്നാല് താങ്കള് എല്ലാവരും സങ്കല്പമാകുന്ന ചുവടിന്മേല് ചുവട് വെക്കുന്നവരാണ്. എന്താണോ ബാബയുടെ സങ്കല്പം അതായിരിക്കണം കുട്ടികളുടേയും സങ്കല്പം - അങ്ങനെയുള്ള സങ്കല്പം എടുത്തോ. ഒരു ചുവട് പോലും ബാബ വെച്ചതല്ലാതെ മറ്റേതെങ്കിലും വഴിയിലേക്ക് പോകരുത്. ഓരോ സങ്കല്പവും സമര്ത്ഥമായിരിക്കണം അര്ത്ഥം ബാബക്കു സമാനം ചുവടിന്മേല് ചുവട് വെക്കണം. ശരി

വിദേശി സഹോദരന്മാരോടും സഹോദരിമാരോടും - ഏതുപോലെയാണോ വിമാനത്തില് പറന്നു പറന്ന് ഇവിടെ എത്തിച്ചേര്ന്നത് അതുപോലെ ബുദ്ധിയാകുന്ന വിമാനവും ഇത്രയും വേഗതയില് മുകളിലേക്ക് പറക്കുന്നുണ്ടോ. എന്തുകൊണ്ടെന്നാല് സാഹചര്യങ്ങളുടെ കാരണത്താല് വിമാനം കിട്ടിയിട്ടില്ലെങ്കിലും ബുദ്ധിയാകുന്ന വിമാനം സദാ കൂടെയുണ്ട് അതോടൊപ്പം സദാ ശക്തിശാലിയാണ് അതിനാല് സെക്കന്റില് എവിടെ എത്തിച്ചേരാന് ആഗ്രഹിക്കുന്നോ അവിടെ എത്താന് കഴിയും. അതിനാല് ഈ വിമാനത്തിന്റെ അധികാരിയല്ലേ. സദാ ഈ ബുദ്ധിയുടെ വിമാനം എവര്റെഡിയായിരിക്കണം അര്ത്ഥം സദാ ബുദ്ധിയുടെ ലൈന് ക്ലിയറായിരിക്കണം. ബുദ്ധി സദാ ബാബയോടൊപ്പം ശക്തിശാലിയായി ഇരുന്നാല് എപ്പോള് ആഗ്രഹിക്കുന്നോ അപ്പോള് സെക്കന്റില് എത്തിച്ചേരാന് സാധിക്കും. ആരുടേയാണോ ബുദ്ധിയുടെ വിമാനം എത്തിച്ചേരുന്നത് അവരുടെ ആ വിമാനവും എത്തും. ബുദ്ധിയുടെ വിമാനം ശരിയല്ലെങ്കില് ആ വിമാനവും പ്രവര്ത്തിക്കില്ല. ശരി.

പാര്ട്ടിയോട് - സദാ സ്വയത്തെ രാജയോഗി ശ്രേഷ്ഠ ആത്മാവാണെന്ന് അനുഭവം ചെയ്യുന്നുണ്ടോ. രാജയോഗി അര്ത്ഥം സര്വ്വ കര്മ്മേന്ദ്രിയങ്ങളുടേയും രാജാവ് എന്നാണ്. രാജാവായി മാറി കര്മ്മേന്ദ്രിയങ്ങളെ പ്രവര്ത്തിപ്പിക്കുന്നവര്, കര്മ്മേന്ദ്രിയങ്ങള്ക്ക് വശപ്പെട്ട് നടക്കുന്നവരല്ല. ആരാണോ കര്മ്മേന്ദ്രിയങ്ങള്ക്ക് വശപ്പെട്ട് നടക്കുന്നത് അവരെയാണ് പ്രയോഗി എന്ന് പറയുന്നത്, രാജയോഗിയല്ല. എപ്പോഴാണോ ഈ ജ്ഞാനം കിട്ടിയത് അതായത് കര്മ്മേന്ദ്രിയങ്ങള് എന്റെ സേവകരാണ്, ഞാന് അധികാരിയാണ്, അതിനാല് അധികാരി ഒരിക്കലും സേവകരുടെ നിയന്ത്രണത്തിലേക്ക് പോകില്ല. ആരെല്ലാം എത്ര പ്രയത്നിച്ചാലും രാജയോഗി ആത്മാവ് എപ്പോഴും ശ്രേഷ്ഠമായിരിക്കും. സദാ രാജ്യം ഭരിക്കാനുള്ള സംസ്കാരം ഈ രാജയോഗി ജീവിതത്തില് നിറക്കേണ്ടി വരും. എന്തു തന്നെ സംഭവിച്ചാലും സദാ ഈ ടൈറ്റില് ഓര്മ്മയില് വെക്കണം അതായത് ഞാന് രാജയോഗിയാണ് എന്നത്. സര്വ്വശക്തിവാന്റെ ബലം കൂടെയുണ്ട്. വിശ്വാസവും ഉണ്ടെങ്കില് അധികാരത്തിന്റെ രൂപത്തില് സഫലത ഉറപ്പാണ്. സഹജമായും അധികാരം പ്രാപ്തമാകും, അവര്ക്ക് പരിശ്രമം ഉണ്ടാകില്ല. സര്വ്വ ശക്തികളുടേയും അധികാരത്തിലൂടെ ഓരോ കാര്യവും സഫലമായി കഴിഞ്ഞു. സദാ ലഹരി ഉണ്ടായിരിക്കണം ഞാന് ഹൃദയസിംഹാസനധാരി ആത്മാവാണ്. ഈ ലഹരി മറ്റു ചിന്തകളില് നിന്നും നിങ്ങളെ മുക്തമാക്കും. ലഹരി ഇല്ലെങ്കില് ചിന്ത തന്നെ ചിന്തയായിരിക്കും. അതിനാല് സദാ ലഹരിയില് കഴിഞ്ഞ് വരദാനിയായി വരദാനം വിതരണം ചെയ്തു കൊണ്ടിരിക്കൂ. സ്വയം സമ്പന്നമായി മറ്റുള്ളവരേയും സമ്പന്നമാക്കൂ. മറ്റുള്ളവരെ ആക്കി തീര്ക്കുക അര്ത്ഥം സ്വര്ഗ്ഗത്തിലെ സീറ്റിന്റെ സര്ട്ടിഫിക്കറ്റ് കൊടുക്കുന്നു എന്നതാണ്. പേപ്പറിന്റെ സര്ട്ടിഫിക്കറ്റല്ല, അധികാരത്തിന്റേയാണ്. ശരി.

ഓരോ ചുവടിലും കോടിയുടെ സമ്പാദ്യം ഉണ്ടാക്കുന്ന, അളവറ്റ ഖജനാവിന്റെ അധികാരിയായി. അങ്ങനെയുള്ള സന്തോഷത്തിന്റെ അനുഭവം ചെയ്യുന്നുണ്ടോ. എന്തെന്നാല് ഇന്നത്തെ ലോകം തന്നെ ചതിയാല് നിറഞ്ഞതാണ്. ചതിയും വഞ്ചനയും നിറഞ്ഞ ലോകത്തില് നിന്നും തീരത്തേക്ക് മാറ്റിയില്ലേ. ചതി നിറഞ്ഞ ലോകവുമായി മോഹമൊന്നും ഇല്ലല്ലോ. സേവനത്തിനു വേണ്ടി ബന്ധം വെക്കുന്നത് വേറെ കാര്യം പക്ഷെ മനസ്സ് കൊണ്ട് മോഹം ഉണ്ടാകരുത്. അതിനാല് ഒരിക്കലും സ്വയത്തെ വിലയില്ലാത്തവരായി, സാധാരണമാണെന്ന് മനസ്സിലാക്കരുത് പകരം ശ്രേഷ്ഠ ആത്മാവാണ്, സദാ ബാബയുടെ സ്നേഹിയാണ്, ഈ ലഹരിയില് വേണം ജീവിക്കാന്. അച്ഛനെ പോലെയായിരിക്കണം മക്കളും - ചുവടിന്മേല് ചുവട് വെക്കണം അര്ത്ഥം അനുകരിച്ച് മുന്നോട്ട് പോകുന്നുവെങ്കില് ബാപ്സമാനാകും. സമാനമാവുക അര്ത്ഥം സമ്പന്നമാവുക എന്നതാണ്. ബ്രാഹ്മണ ജീവിതത്തില് ചെയ്യാനുള്ളതും ഇതു തന്നെയാണല്ലോ.

സദാ സ്വയത്തെ ബാബയുടെ ആത്മീയ പൂന്തോട്ടത്തിലെ ആത്മീയ റോസാപുഷ്പമാണെന്ന് മനസ്സിലാക്കുന്നുണ്ടോ. ഏറ്റവും സുഗന്ധം റോസാപുഷ്പത്തിനാണ്. പനിനീര് ജലം എന്തിനെല്ലാം ഉപയോഗിക്കാറുണ്ട്. രൂപത്തിലും നിറത്തിലും എല്ലാവര്ക്കും റോസാപുഷ്പത്തെ വളരെ ഇഷ്ടമാണ്. അതിനാല് നിങ്ങള് സര്വ്വരും ആത്മീയ റോസാപുഷ്പങ്ങളാണ്. താങ്കളുടെ ആത്മീയ സുഗന്ധം സ്വതവെ മറ്റുള്ളവരേയും ആകര്ഷിക്കും. എവിടേയെങ്കിലും സുഗന്ധമുള്ള എന്തെങ്കിലും വസ്തു ഉണ്ടെങ്കില് എല്ലാവര്ക്കും സ്വതവെ അങ്ങോട്ട് ആകര്ഷണം ഉണ്ടാകാറുണ്ട് അപ്പോള് താങ്കള് ആത്മീയ റോസാപുഷ്പങ്ങളുടെ സുഗന്ധം വിശ്വത്തിലെ സര്വ്വരേയും ആകര്ഷിക്കും. എന്തെന്നാല് വിശ്വത്തിന് ഈ ആത്മീയ സുഗന്ധത്തിന്റെ ആവശ്യമാണ് ഉള്ളത് അതിനാല് സദാ സ്മൃതിയിലുണ്ടായിരിക്കണം അവിനാശി പൂന്തോട്ടത്തിലെ അവിനാശിയായ റോസാപുഷ്പമാണ് ഞാന്. ഒരിക്കലും വാടില്ല, സദാ വിടര്ന്നിരിക്കും. ഇങ്ങനെ വിടര്ന്നിരിക്കുന്ന ആത്മീയ റോസാപുഷ്പങ്ങള് സദാ സേവനത്തില് സ്വതവെ നിമിത്തമാകുന്നു. ഓര്മ്മയുടെ, ശക്തികളുടെ, ഗുണങ്ങളുടെ സുഗന്ധത്തെ സര്വ്വര്ക്കും കൊടുത്തു കൊണ്ടിരിക്കൂ. സ്വയം ബാബ വന്ന് താങ്കള് പുഷ്പങ്ങളെ തയ്യാറാക്കിയിരിക്കുകയാണ് അതിനാല് കളഞ്ഞു പോയി തിരികെ കിട്ടിയ കുട്ടികളല്ലേ. ശരി

വരദാനം :-
വേറിട്ടവരും സ്നേഹിയുമായിരിക്കുന്നതിനുള്ള രഹസ്യത്തെ മനസ്സിലാക്കി സദാ തയ്യാറായിരിക്കുന്ന രഹസ്യയുക്തരായി ഭവിക്കട്ടെ.

ഏത് കുട്ടികളാണോ പ്രവൃത്തിയില് കഴിഞ്ഞും വേറിട്ടിരിക്കാനും സ്നേഹിയുമായിരിക്കാനുള്ള രഹസ്യത്തെ അറിയുന്നത് , അവര് സ്വയം സ്വയത്തില് സംതൃപ്തരായിരിക്കും, പ്രവൃത്തി മാര്ഗ്ഗത്തിലുള്ളവരേയും സംതൃപ്തരാക്കും. ഒപ്പമൊപ്പം സത്യമായ ഹൃദയമുള്ളതു കൊണ്ട് ബാബ പ്രഭു ഹാജറായിരിക്കും, ഇങ്ങനെ ഹാജറായിരിക്കുന്ന രഹസ്യയുക്തമായിരിക്കുന്ന കുട്ടികള്ക്ക് സ്വയത്തെ പ്രതി അഥവാ അന്യമായ ആരെയെങ്കിലും പ്രതി മറ്റു ആരെയെങ്കിലും സാക്ഷിയാക്കേണ്ട ആവശ്യമില്ല എന്തെന്നാല് അവര് തന്റെ തീരുമാനം സ്വയം തന്നെ എടുക്കും അതിനാല് അവര്ക്ക് ആരേയും സാക്ഷിയോ വക്കീലോ ജഡ്ജിയോ ആക്കേണ്ട കാര്യമില്ല.

സ്ലോഗന് :-
സേവനത്തിലൂടെ എന്തു ആശീര്വ്വാദമാണോ ലഭിക്കുന്നത് - ആ ആശീര്വ്വാദമാണ് ആരോഗ്യത്തിന്റെ ആധാരമാകുന്നത്.