01.12.2018           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - എല്ലാവര് ക്കും ജീവന്മുക്തിയുടെ മന്ത്രം നല് കുന്ന സദ്ഗുരുവിന് റെ കുട്ടികളായ നിങ്ങള് ഗുരുവാണ് , നിങ്ങള് ക്ക് ഈശ്വരനേ കുറിച്ച് ഒരിക്കലും അസത്യം പറയാന് കഴിയില്ല .

ചോദ്യം :-
സെക്കന്റില് ജീവന്മുക്തി പ്രാപ്തമാക്കുന്നതിന്റെ വിധിയും അതിന്റെ മഹിമയും എന്താണ് ?

ഉത്തരം :-
സെക്കന്റില് ജീവന്മുക്തി പ്രാപ്തമാക്കുന്നതിന് പ്രവര്ത്തിമാര്ഗത്തിലിരുന്നും കമലപുഷ്പസമാനം പവിത്രമായി ഇരിക്കൂ. ഈ ഒരേയൊരു ജന്മത്തില് പവിത്രതയുടെ പ്രതിജ്ഞ ചെയ്യുകയാണെങ്കില് ജീവന്മുക്തി നേടും. ഇതിനേ കുറിച്ച് തന്നേയാണ് ജനക മഹാരാജാവിനെ ഉദാഹരണമാക്കി ഇങ്ങിനെ പാടുന്നത് ഗൃഹസ്ഥവ്യവഹാരത്തിലിരുന്ന് ഒരു സെക്കന്റിന്റെ പ്രതിജ്ഞയുടെ ആധാരത്തില് ജീവന്മുക്തി നേടി എന്ന്.

ഗീതം :-
ഈ സമയം പോയി കൊണ്ടിരിക്കുന്നു

ഓംശാന്തി.
ബാബ വന്നിരിക്കുകയാണ് എല്ലാവര്ക്കും സെക്കന്റില് ജീവന്മുക്തി നല്കുന്നതിനായി. എല്ലാവരുടേയും സദ്ഗതിദാതാവും, ജീവന്മുക്തിദാതാവും ഒന്ന് തന്നെ എന്ന് മഹിമ പാടാറുണ്ട്. എന്ത് കൊണ്ടാണ് ഒരു സെക്കന്റില് ജീവന്മുക്തി എന്ന് പറയുന്നത് ?ജനക രാജാവിന്റെ ഉദാഹരണം പോലെ. അദ്ദേഹത്തിന്റെ പേര് ജനകന് എന്നായിരുന്നു എന്നാല് ഭാവിയില് അദ്ദേഹം തന്നേയാണ് അനുജനകനാകുന്നത് (ഭാവിയില് വീണ്ടും ജനകനാകുന്നത്). ജനകന് സെക്കന്റില് ജീവന്മുക്തി ലഭിച്ചു എന്ന് പറയാറുണ്ട്, എന്നാല് ജീവന്മുക്തി സത്യ ത്രേതായുഗത്തിലാണ് പറയുക. ഗുരുക്കന്മാര് ചെവിയില് മന്ത്രം പറയാറുണ്ട്, അതിനെ വശീകരണ മന്ത്രം എന്നും പറയാറുണ്ട്. അവരെല്ലാം മന്ത്രങ്ങള് നല്കാറുണ്ട് എന്നാല് നിങ്ങള്ക്ക് മഹാമന്ത്രമാണ് ലഭിക്കുന്നത്, ജീവന്മുക്തിയുടെ മന്ത്രം. ഈ മന്ത്രം ആരാണ് നല്കുന്നത് ?ബ്രഹ്മാകുമാര് -കുമാരിമാര്. അവര്ക്കീ മന്ത്രം എവിടേ നിന്നാണ് ലഭിക്കുന്നത് ?ആ സദ്ഗുരുവില് നിന്ന്. ഒരേയൊരു ബാബയാണ് സര്വ്വോത്തമന്. പിന്നീട് നിങ്ങള് കുട്ടികള് സര്വ്വോത്തമരാകുന്നു. അവരില് സര്വ്വോത്തമ ഗുരുവുമുണ്ടാകും. സദ്ഗുരുവിന്റെ കുട്ടികളായ നിങ്ങളും ഗുരുവാണ്. ഗീത കേള്പ്പിക്കുന്നവരേയും ഗുരു എന്ന് പറയാറുണ്ട്. നമ്പര് ക്രമം ഉണ്ടാകുക തന്നെ ചെയ്യും. നിങ്ങളും സത്യം പറയുന്ന ഗുരുവാണ്. നിങ്ങളൊരിക്കലും ഈശ്വരനേ കുറിച്ച് കളവ് പറയാറില്ല. ഏറ്റവും ആദ്യം നിങ്ങള് പവിത്രതയുടെ കാര്യമാണ് മനസിലാക്കി കൊടുക്കുന്നത് അതായത് ഞങ്ങളൊരിക്കലും വികാരത്തില് പോകില്ല എന്ന് പ്രതിജ്ഞ ചെയ്യൂ. കളവ് പറയുന്നതും മറ്റും ഒരു സാധാരണ കാര്യമായിരിക്കുന്നു. കള്ളത്തരങ്ങള് വളരെ പേരില് നിന്ന് വന്ന് കൊണ്ടിരിക്കുന്നു. എന്നാല് ഇവിടെ ആ കാര്യമില്ല. ഇവിടെ പവിത്രതയുടെ കാര്യമാണ്. ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നും ഈ അന്തിമ ജന്മത്തില് ഞങ്ങള് കമല പുഷ്പ സമാനം പവിത്രമായിരിക്കും എന്ന് ബാബയോട് പ്രതിജ്ഞ ചെയ്യുന്നു.ഇവിടെ പവിത്രമായിരിക്കുക എന്നതാണ് കാര്യം. ഇത് വളരെ വലിയ ലക്ഷ്യമാണ് , ഇത് അസാധ്യമാണ് എന്ന് അവര് പറയും. എന്ത് കൊണ്ട് സാധിക്കില്ല എന്ന് നിങ്ങള് ചോദിക്കും. കമല പുഷ്പസമാനം............ എന്ന് പാടിയിട്ടുമുണ്ട് ഇത് ശാസ്ത്രങ്ങളില് എഴുതി വെച്ചിരിക്കുന്നു. തീര്ച്ചയായും ബാബ തന്നേയാണ് ഈ ശിക്ഷണം നല്കുന്നത്. ഭഗവാന് ഉച്ചരിച്ചത് തന്നെയാണ്, ബ്രാഹ്മണരുടെ വാക്കുമാണ്. ഭഗവാന് എല്ലാവരേയും കേള്പ്പിക്കുന്നില്ല. ബ്രാഹ്മണ കുട്ടികള് തന്നേയാണ് കേള്ക്കുന്നത്. ഈ കാര്യങ്ങള് നിങ്ങള് എല്ലാവര്ക്കും മനസിലാക്കി കൊടുക്കണം. പ്രധാന കാര്യം പവിത്രതയാണ്. ജനകനേപോലെ കമല പുഷ്പസമാനം പവിത്രമാകണം. അതേ ജനകനാണ് പിന്നീട് അനുജനകനാകുന്നത്.രാധ അനുരാധയാകുന്നത് പോലെ. ആരുടേയെങ്കിലും പേര് നാരായണന് എന്നാണെങ്കില് ഭാവിയില് അനുനാരായണനാകുന്നു. ഇത് കൃത്യമായ കാര്യമാണ്. ആര് വരികയാണെങ്കിലും അവര്ക്ക് മനസിലാക്കി കൊടുക്കണം. സെക്കന്റില് ജീവന്മുക്തി എന്ന് കേട്ടിട്ടുണ്ട്. ഗൃഹസ്ഥവ്യവഹാരത്തിലിരുന്ന് ഉയര്ന്ന പദവി നേടുന്നു. ഞങ്ങള് അനുഭവത്തില് നിന്ന് പറയുകയാണ്, വെടി പറയുകയല്ല. ഭഗവാനുവാച - മുഖ്യ കാര്യം മനസിലാക്കി കൊടുക്കണം - ഭഗവാന് എല്ലാവരുടേയും അച്ഛനാണ്. തീര്ച്ചയായും ജീവന്മുക്തി ദാതാവും ആ ഭഗവാന് തന്നേയാണ്. ഇത് പ്രവൃത്തി മാര്ഗമാണ്. സന്യാസിമാരുടേത് നിവൃത്തി മാര്ഗമാണ്. അവര്ക്കൊരിക്കലും രാജയോഗം പഠിപ്പിക്കാന് സാധിക്കില്ല. അവര് വീടും കുടുംബവും ഉപേക്ഷിച്ച് ഓടി പോകുന്നവരാണ്. അവര്ക്ക് ജ്ഞാനം നല്കാന് സാധിക്കില്ല, ഇത് രാജയോഗമാണ്. ഗൃഹസ്ഥവ്യവഹാരത്തിലിരുന്നും കമല പുഷ്പ സമാനം പവിത്രമായിരിക്കണം. സത്യയുഗത്തില് ഭാരതം പവിത്ര പ്രവൃത്തി മാര്ഗത്തിലായിരുന്നു, നിര്വികാരി ലോകമായിരുന്നു. രാജ്യപദവിയില് സ്ത്രീയും പുരുഷനും വേണം. അതിനാല് ഞങ്ങള് അനുഭവികളാണ് എന്ന് മനസിലാക്കി കൊടുക്കണം. ഗൃഹസ്ഥവ്യവഹാരത്തിലിരുന്ന് കമലപുഷ്പസമാനം പവിത്രമായിരിക്കാന് സാധിക്കും. പവിത്രമായി ബാബയിലൂടെ പവിത്ര ലോകത്തിന്റെ അധികാരിയാകുന്നു എന്ന് ഞങ്ങള്ക്കറിയാം. പവിത്ര പ്രവര്ത്തി മാര്ഗമായിരുന്നു. ഇപ്പോള് അപവിത്ര പ്രവര്ത്തി മാര്ഗമാണ്. ഈ ലോകം ഭ്രഷ്ടാചാരിയാണ്. അത് ശ്രേഷ്ഠാചാരീ ലോകമായിരുന്നു. രാവണന് ഭ്രഷ്ടാചാരിയാക്കുന്നു, രാമന് ശ്രേഷ്ഠാചാരിയാക്കുന്നു.അരകല്പ്പം രാവണരാജ്യമാണ് നടക്കുന്നത്. ഭ്രഷ്ടാചാരീ ലോകത്ത് ഭക്തിമാര്ഗമാണ്. ദാനപുണ്യങ്ങളും മറ്റും ധാരാളം നടത്തി കൊണ്ടിരിക്കുന്നു കാരണം ഭ്രഷ്ടാചാരമാണ്. മനുഷ്യന് ഭക്തി, ദാനപുണ്യങ്ങള് ചെയ്യുകയാണെങ്കില് ഭഗവാനെ ലഭിക്കും എന്ന് മനസിലാക്കുന്നു. ഭഗവാന്റെ ഭക്തി ചെയ്യുന്നു. വന്ന് ഞങ്ങളെ ശ്രേഷ്ഠരാക്കൂ എന്ന് പറയുന്നു. ഭാരതം ശ്രേഷ്ഠാചാരിയായിരുന്നു. ഇപ്പോഴല്ല.

ഭ്രഷ്ടാചാരികള് തന്നേയാണ് ശ്രേഷ്ഠാചാരിയാകുന്നത്. ഭാരതത്തിന്റെ പുതിയ രചനയുടെ കഥ ആര്ക്കും അറിയില്ല. ചിത്രങ്ങളിലൂടെ വളരെ നന്നായി മനസിലാക്കി കൊടുക്കാന് സാധിക്കും. അങ്ങിനേയുള്ള ചിത്രങ്ങള് ഉണ്ടാക്കേണ്ടതുണ്ട്. ഓരോ സെന്ററിലും പ്രദര്ശിനിയുടെ ചിത്രം ഉണ്ടാകണം. ബാബ നിര്ദ്ദേശം നല്കുന്നു ഞങ്ങളുടെ കൈയ്യില് ചിത്രമില്ല എന്ന് എഴുതൂ, അപ്പോള് ബാബ ഇത് ഉണ്ടാക്കൂ എന്ന് നിര്ദ്ദേശിക്കും പിന്നീട് എല്ലാവര്ക്കും അയക്കുകയാണെങ്കില് എല്ലാവരുടെ പക്കലും പ്രദര്ശിനി ഉണ്ടാകും. ഈ ചിത്രം വളരെ അര്ത്ഥമുള്ളതാണ്. ഏറ്റവും ആദ്യം ഞങ്ങള് ബാബയുടെ കുട്ടികളാണ് എന്ന് ബുദ്ധിയില് ഉണ്ടാകണം. സ്വര്ഗം രചിക്കുന്നവന് ഭഗവാനാണ്. നരകത്തിന്റെ രചയിതാവ് രാവണനാണ്. ഗോളത്തിന് മുകളില് 10 തലയുള്ള രാവണന്റെ ചിത്രം ഉണ്ടാക്കൂ. സ്വര്ഗത്തിന്റെ ഗോളത്തില് ചതുര്ഭുജനും. ഇത് രാവണരാജ്യം, ഇത് രാമരാജ്യം എന്ന് എഴുതുകയും ചെയ്യാം. ഈ സമയം രാവണന് സര്വ്വവ്യാപിയാണ്. അവിടെ നമ്മള് രാമനെ സര്വ്വവ്യാപി എന്ന് പറയില്ല. മഹിമ പാടാറുണ്ട് - ആത്മാവും പരമാത്മാവും വളരെ കാലം വേറിട്ടിരുന്നു പിന്നെ സദ്ഗുരുവിനെ ദല്ലാളായി ലഭിച്ചു സുന്ദര മേള നടത്തി. എങ്കില് തീര്ച്ചയായും വരിക തന്നെ ചെയ്യും. ഈ കണക്ക് ആര്ക്കും അറിയില്ല. ഏറ്റവും ആദ്യം വേറിട്ട് പോകുന്നത് ദേവീ ദേവതമാരുടെ ആത്മാവാണ്. ഇത് ജ്ഞാനമാണ്, ആര്ക്കും മനസിലാക്കി കൊടുക്കാം. ആത്മാക്കളുടെ അച്ഛനല്ലേ. ഇപ്പോള് ആത്മാക്കളേ, തങ്ങളുടെ പരമപിതാപരമാത്മാവിന്റെ കര്ത്തവ്യം പറയൂ. എന്താ അറിയില്ലേ ?അച്ഛന്റെ ജോലി അറിയാത്ത കുട്ടികളുണ്ടാകില്ല. ബാബ ഇരുന്ന് മനസിലാക്കി തരുന്നു നിങ്ങള്ക്ക് നിങ്ങളുടെ ജന്മങ്ങള് അറിയില്ലാ എങ്കില് ഞാനിരുന്ന് മനസിലാക്കി തരാം. ഏറ്റവും ആദ്യം ദേവീ ദേവതമാരായിരുന്നവര് ഇത്ര ജന്മമെടുക്കുന്നു. എങ്കില് മറ്റ് ധര്മ്മത്തില് പെട്ടവര് എത്ര ജന്മമെടുക്കുന്നു എന്ന് കണക്കാക്കൂ. മാക്സിമം ഇത്ര ഉണ്ടാകും എന്ന് കണക്കാക്കി പറയണം. വൃക്ഷം വൃദ്ധി പ്രാപിച്ച് കൊണ്ടിരിക്കുന്നു. ഏറ്റവും ആദ്യം ദേവീ ദേവതമാരായിരുന്നു. അവര്ക്ക് തന്നേയാണ് 84 ജന്മം എന്ന് പറയുന്നത്. ഭാരത്തിന്റെ ജ്ഞാനമല്ലേ. പ്രാചീന ഭാരതത്തിന്റെ ജ്ഞാനം ആരാണ് തന്നത് ?കൃഷ്ണനെ അംഗീകരിക്കില്ല. ഇത് ഭഗവാന് തന്നേയാണ് തന്നത്. ജ്ഞാനസാഗരനായ ഗോഡ്ഫാദറല്ലേ. ബ്രഹ്മാവിനെ ജ്ഞാനസാഗരന് എന്ന് പറയില്ല, കൃഷ്ണനേയും പറയില്ല. കൃഷ്ണന്റെ മഹിമ തന്നെ വേറെയാണ്. ഇത് മനസിലാക്കേണ്ട വ്യക്തമായ ജ്ഞാനമാണ്. എല്ലാവരുടേയും ഭഗവാന് ഒരേയൊരു നിരാകാരനായ പരമപിതാ പരമാത്മാവാണ്. ആ പരമാത്മാവ് തന്നേയാണ് രചയിതാവ്. കൃഷ്ണന് രചനയാണ്. ഉയര്ന്നതിലും ഉയര്ന്ന ഭഗവാന് ഒന്ന് മാത്രമല്ലേ. ആ ഭഗവാനെ സര്വ്വവ്യാപി എന്ന് പറയുക സാധ്യമല്ല. ഭാരതത്തില് ഉയര്ന്നതിലും ഉയര്ന്നത് പ്രസിഡന്റാണ്, പിന്നെ നമ്പര് ക്രമത്തില് മറ്റുള്ളവര്. എല്ലാവരുടെ ജോലിയും പറയും. എല്ലാവരുടേതും ഒന്നല്ല. ഓരോ ആത്മാവിനും അവിനാശീ പാര്ട്ട് ലഭിച്ചിരിക്കുന്നു - ഇത് വ്യക്തമാക്കി കൊടുക്കണം. പരസ്പരം മാര്ഗങ്ങള് പറഞ്ഞ് സേവനത്തിന്റെ പ്ലാന് ഉണ്ടാക്കണം. എന്നാല് ആരുടെ മാര്ഗമാണോ വ്യക്തമല്ലാത്തത്, ഏതെങ്കിലും വികാരമോ നാമരൂപങ്ങളില് പെടുകയോ ചെയ്തിട്ടുണ്ടെങ്കില് ഈ പ്ലാന് നടക്കില്ല. ഇതിന് മാര്ഗം വളരെ വ്യക്തമായിരിക്കണം. റിസള്ട്ട് അന്തിമത്തിലേ പുറത്ത് വരൂ. ഇപ്പോള് എല്ലാവരും നമ്പര് ക്രമമാണ്. ആളുകള് വ്യാസഭഗവാന് ശാസ്ത്രങ്ങള് രചിച്ചു എന്ന് പറയുന്നു, എന്നാല് വ്യാസന് ഭഗവാനല്ല. വാസ്തവത്തില് ധര്മ്മ ശാസ്ത്രങ്ങള് നാലെണ്ണമാണ്. ഭാരതത്തിന്റെ ധര്മ്മ ശാസ്ത്രമാണ് ഒരേയൊരു മാതാ പിതാവായ ഗീത. സമ്പത്ത് അതില് നിന്നാണ് ലഭിക്കുന്നത്. അമ്മയിലൂടെ അച്ഛനില് നിന്ന് സമ്പത്ത് ലഭിക്കുന്നു. ഗീതാ മാതാവിന്റെ അച്ഛന് രചയിതാവാണ്. ഗീതയിലൂടെ തന്നേയാണ് അച്ഛന് പ്രാചീന സഹജരാജയോഗത്തിന്റെ ജ്ഞാനം നല്കുന്നത്. ഗീത ഭാരതഖണ്ഡത്തിന്റെ ശാസ്ത്രമാണ്. പിന്നെ ഇസ്ലാം ധര്മ്മത്തിലുള്ളവര്ക്ക് അവരുടെ ധര്മ്മശാസ്ത്രം, ബുദ്ധധര്മ്മക്കാര്ക്ക് അവരുടേത്, ക്രിസ്തുധര്മ്മക്കാര്ക്ക് അവരുടേത്. ഗീതയാണ് എല്ലാറ്റിന്റേയും മാതാവും പിതാവും, ബാക്കി ശാസ്ത്രങ്ങളെല്ലാം കുട്ടികളാണ്. അവയെല്ലാം പിന്നീടാണ് വരുന്നത്. ബാക്കി ഇത്രയും വേദ ഉപനിഷത്തുകളെല്ലാം ഏത് ധര്മ്മത്തിന്റേതാണ് ?ഇതാരാണ് ഉച്ചരിച്ചത് എന്നും മനസിലാക്കണം. അവയില് ഏത് ധര്മ്മമാണ് വന്നത്. ഏതൊരു ധര്മ്മവും ഇല്ലേയില്ല. ഗീത ഖണ്ഡിച്ചു എന്ന് ആദ്യം മനസിലാക്കണം. അച്ഛന്റെ പേരിന് പകരം മകന്റെ പേര് വെച്ചു എല്ലാവരുടെ ജീവിത ചരിത്രവും വേറെ വേറെയാണ്. ബാബ പറയുന്നു സര്വ്വധര്മ്മാന് പരിത്യജ്യ.........എന്നെ മാത്രം ഓര്മ്മിക്കൂ. പരമാത്മാവ് ആത്മാക്കളോട് പറയുന്നു - നിങ്ങള് അശരീരിയാകൂ, എന്നെ ഓര്മ്മിക്കൂ. അശരീരീ ബാബയ്ക്ക് മാത്രമേ ഇത് പറയാന് സാധിക്കൂ. സന്യാസിമാര്ക്ക് പറയാന് കഴിയില്ല. ഇത് ഗീതയിലെ അക്ഷരമാണ്. എല്ലാ ധര്മ്മത്തില് പെട്ടവരോടും പറയുന്നു - അശരീരി ഭവ. ഇപ്പോള് നാടകം പൂര്ത്തിയാകുന്നു. ദേഹസഹിതം ദേഹത്തിന്റെ സര്വ്വ സംബന്ധങ്ങളേയും ത്യജിച്ച് എന്നെ മാത്രം ഓര്മ്മിക്കുകയാണെങ്കില് നിങ്ങള് എന്റെ അടുക്കല് വരും എന്ന മന്ത്രം എല്ലാവര്ക്കും ലഭിക്കുന്നു. മുക്തിക്ക് ശേഷം തീര്ച്ചയായും ജീവന്മുക്തിയുണ്ടാകും. മുക്തി വഴി ജീവന്മുക്തി. ആര് വരികയാണെങ്കിലും സതോ, രജോ, തമോ കടന്ന് പോകുന്നു. എത്ര നന്നായി മനസിലാക്കി തരുന്നു. എന്നാല് കുട്ടികള് ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ പുറത്ത് വിടുന്നു. വളരെ ലളിതമെന്ന പോലെ.

നിങ്ങള് ഓരോ സ്ഥലങ്ങളിലും പ്രദര്ശിനി നടത്തൂ, പത്രങ്ങളിലും കൊടുക്കൂ. ചിലവാക്കേണ്ടി വരും എല്ലാവരും കേള്ക്കും. തീര്ച്ചയായും പത്രങ്ങളില് കൊടുക്കണം. കുട്ടികള്ക്ക് വളരെ ലഹരി വേണം. ബാക്കി സമയം വളരെ കുറച്ചാണ് അവശേഷിക്കുന്നത്. അതിന്ദ്രിയ സുഖത്തേ കുറിച്ച് ഗോപ ഗോപികമാരോട് ചോദിക്കൂ. ഇവര് ഗോപീ വല്ലഭന്റെ ഗോപ ഗോപികമാരാണ് എന്ന് മഹിമ പാടിയിട്ടുണ്ട്. ഗോപ ഗോപികമാര് സത്യയുഗത്തിലോ കലിയുഗത്തിലോ അല്ല. അവിടെ ലക്ഷ്മീ ദേവിയും, രാധാ ദേവിയുമാണ്. ഗോപ ഗോപികമാര് ഇപ്പോഴാണ്, ഗോപീ വല്ലഭന്റെ കുട്ടികള് പൗത്ര - പൗത്രിമാരാണ്. തീര്ച്ചയായും ദാദയും ( മുത്തശ്ശന്) ഉണ്ടാകും. ദാദ, ബാബ, മമ്മ - ഈ പുതിയ രചനയുണ്ടാകുന്നത് സംഗമത്തിലാണ്. ബാബ പറയുന്നു ഞാന് കല്പ്പ കല്പ്പം, കല്പ്പത്തിലെ സംഗമയുഗത്തില് പുതിയ ലോകമുണ്ടാക്കുന്നതിന് വരുന്നു. ആസുരീയ സന്താനങ്ങളില് നിന്ന് നിങ്ങള് ഈശ്വരീയ സന്താനങ്ങളാകുന്നു പിന്നെ ദേവിക സന്താനം. വീണ്ടും ക്ഷത്രിയ, വൈശ്യ, ശൂദ്ര സന്താനമാകും - 84 ജന്മങ്ങളില്. പിന്നെ കൂടെ കൂടെ വൃദ്ധിയും ഉണ്ടായി കൊണ്ടിരിക്കുന്നു. വൃക്ഷവും പൂര്ണ്ണമായും പൂര്ത്തിയാകണം. പ്രളയമൊന്നും ഉണ്ടാകുന്നില്ല. ഭാരതം അവിനാശീ ഖണ്ഡമാണ്. ഭാരതത്തിന് വളരെ മഹിമ ചെയ്യണം. ഭാരതം എല്ലാ ഖണ്ഡങ്ങളിലും ശ്രേഷ്ഠമാണ്. ഒരിക്കലും വിനാശമുണ്ടാകുന്നില്ല. ശരി!

വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

രാത്രി ക്ലാസ് - 16-4-68

നിങ്ങള് ബ്രാഹ്മണ കുട്ടികള്ക്കല്ലാതെ മറ്റാര്ക്കും തന്നെ സംഗമയുഗം എപ്പോഴാണെന്ന് അറിയുകയില്ല. ഈ കല്പ്പത്തിലെ സംഗമയുഗത്തിന് വളരെ മഹിമയുണ്ട്. ബാബ വന്ന് രാജയോഗം പഠിപ്പിക്കുന്നു. സത്യയുഗത്തിന് വേണ്ടി തീര്ച്ചയായും സംഗമയുഗം വരിക തന്നെ ചെയ്യും. മനുഷ്യരുമുണ്ടാകും. അവരില് ചിലര് ഉത്തമരും, ചിലര് ചെറിയവരും. അവരുടെ മുന്നില് മഹിമ പാടുന്നു അങ്ങ് പുരുഷോത്തമനാണ്, ഞങ്ങള് അധമരും. സ്വയം ഞാന് ഇങ്ങിനെയാണ്, ഇങ്ങിനേയാണ് എന്ന് പറയുന്നു. ഇപ്പോള് ഈ പുരുഷോത്തമ സംഗമയുഗത്തേ കുറിച്ച് നിങ്ങള് ബ്രാഹ്മണരല്ലാതെ മറ്റാരും മനസിലാക്കുന്നില്ല. മനുഷ്യര്ക്ക് മനസിലാകുന്നതിന് ഇതിന്റെ പരസ്യം എങ്ങിനെ ചെയ്യും. സംഗമയുഗത്തില് ഭഗവാന് തന്നേയാണ് വന്ന് രാജയോഗം പഠിപ്പിക്കുന്നത്. ഞങ്ങള് രാജയോഗം പഠിച്ച് കൊണ്ടിരിക്കുന്നു എന്ന് നിങ്ങള്ക്കറിയാം. മനുഷ്യര്ക്ക് മനസിലാകുന്നതിന് വേണ്ടി ഇപ്പോള് എന്തെങ്കിലും യുക്തി രചിക്കണം. എന്നാല് പതുക്കെയെ ഉണ്ടാകൂ. ഇപ്പോള് സമയമായിരിക്കുന്നു. വളരെ പേര് പോയി കുറച്ച് മാത്രം അവശേഷിക്കും.......നമ്മള് പറയുകയാണെങ്കില് ആളുകള് വേഗം പുരുഷാര്ത്ഥം ചെയ്യും. അല്ലെങ്കില് ജ്ഞാനം സെക്കന്റില് ലഭിക്കുന്നു, അതിലൂടെ നിങ്ങള് ആ സമയം തന്നെ സെക്കന്റില് ജീവന്മുക്തി നേടും. എന്നാല് നിങ്ങളുടെ തലയില് അരകല്പ്പത്തെ പാപമുണ്ട്, അത് ഒരിക്കലും സെക്കന്റില് മുറിഞ്ഞ് പോകില്ല. അതിന് സമയമെടുക്കും. മനുഷ്യര് കരുതുന്നു, ഇനിയും സമയമുണ്ട് , ഇപ്പോള് ഞങ്ങള് എന്തിന് ബ്രഹ്മാകുമാരിമാരുടെ അടുക്കല് പോകണം . ലിറ്ററേച്ചറിലുള്ളതിനെ തലകീഴായും എടുക്കുന്നു. ഭാഗ്യത്തില്ലാ എങ്കില് തലകീഴായി എടുക്കുന്നു. ഇത് പുരുഷോത്തമനാകുന്നതിനുള്ള യുഗമാണെന്ന് നിങ്ങള് മനസിലാക്കിയിരിക്കുന്നു. വജ്ര തുല്യം എന്ന് പാടിയിട്ടില്ലേ. പിന്നെ കുറഞ്ഞ് പോകുന്നു. സ്വര്ണിമ യുഗം, സില്വര് യുഗം. ഈ സംഗമയുഗമാണ് വജ്രയുഗം. സത്യയുഗം സ്വര്ണിമയുഗം. സ്വര്ഗത്തേക്കാള് ഈ സംഗമം നല്ലതാണ് എന്ന് നിങ്ങള്ക്കറിയാം, വജ്ര തുല്യ ജന്മം. അമരലോകത്തേ കുറിച്ച് മഹിമ പാടിയിട്ടില്ലേ. പിന്നെ കുറഞ്ഞ് പോകുന്നു. പുരുഷോത്തമ സംഗമയുഗം വജ്രമാണ്, സത്യയുഗം സ്വര്ണമാണ്, ത്രേത സില്വറും........ഇതും എഴുതിവെക്കാം. ഇതും നിങ്ങള്ക്ക് മനസിലാക്കി കൊടുക്കാം - സംഗമത്തില് തന്നേയാണ് നമ്മള് മനുഷ്യനില് നിന്ന് ദേവതയാകുന്നത്. അഷ്ടരത്നങ്ങള് ഉണ്ടാക്കുന്നില്ലേ. വജ്രത്തെ നടുവില് വെക്കുന്നു. സംഗമത്തിന്റെ പ്രത്യക്ഷത ഉണ്ടാകുന്നു. സംഗമയുഗം തന്നേയാണ് വജ്രം പോലെയുള്ളത്. സംഗമയുഗത്തിനാണ് വജ്രത്തിന്റെ ബഹുമാനം. യോഗങ്ങളും മറ്റും പഠിപ്പിക്കുന്നു, എന്നിട്ട് അതിനെ ആത്മീയയോഗം എന്ന് പറയുന്നു. എന്നാല് അച്ഛന് തന്നെയാണ് ആത്മീയം. ആത്മീയ അച്ഛനേയും ആത്മീയ ജ്ഞാനവും ഈ സംഗമത്തില് തന്നേയാണ് ലഭിക്കുന്നത്. ദേഹാഹങ്കാരമുള്ള മനുഷ്യര് അത്ര പെട്ടെന്ന് എങ്ങിനെ മാനിക്കാനാണ്. ദരിദ്രര്ക്കും മറ്റും മനസിലാക്കി കൊടുക്കുന്നു.എങ്കില് സംഗമയുഗം വജ്രമാണെന്നും എഴുതണം.അതിന്റെ ആയുസ്സ് ഇത്രയാണ്. സത്യയുഗം സ്വര്ണിമയുഗമാണ് അതിന്റെ ആയുസ്സ് ഇത്രയാണ്. ശാസ്ത്രങ്ങളിലും സ്വസ്തിക് ഉണ്ടാക്കി വെക്കുന്നു. നിങ്ങള് കുട്ടികളും ഇത് ഓര്മ്മിക്കുകയാണെങ്കില് എത്ര സന്തോഷമുണ്ടാകും. വിദ്യാര്ത്ഥികള്ക്ക് സന്തോഷമുണ്ടാകില്ലേ. വിദ്യാര്ത്ഥി ജീവിതം ഏറ്റവും നല്ല ജീവിതമാണ്. ഇത് വരുമാനമാര്ഗമാണ്. ഇത് മനുഷ്യനില് നിന്ന് ദേവതയാകുന്നതിനുള്ള പാഠശാലയാണ്. ദേവതമാര് വിശ്വത്തിന്റെ അധികാരികളായിരുന്നു. ഇതും നിങ്ങള്ക്കറിയാം. അതിനാല് അതിയായ സന്തോഷമുണ്ടാകണം, അതു കൊണ്ടാണ് അതീന്ദ്രിയ സുഖം ഗോപ ഗോപികമാരൊട് ചോദിക്കൂ എന്ന് മഹിമ പാടിയിട്ടുള്ളത്. ശിക്ഷകന് അന്തിമം വരെ പഠിപ്പിക്കുന്നു അതിനാല് അന്തിമം വരെ ഓര്മ്മിക്കുകയും വേണം. ഭഗവാന് പഠിപ്പിക്കുന്നു പിന്നെ ഭഗവാന് കൂടെ കൊണ്ട് പോകുകയും ചെയ്യുന്നു. മുക്തിദാതാവേ എന്ന് വിളിക്കുകയും ചെയ്യുന്നുണ്ട്. ദു:ഖത്തില് നിന്ന് മോചിപ്പിക്കൂ. സത്യയുഗത്തില് ദു:ഖം ഉണ്ടാകുകയേ ഇല്ല. വിശ്വത്തില് ശാന്തി വേണം എന്ന് പറയാറുണ്ട്. മുമ്പ് എപ്പോഴുണ്ടായിരുന്നു എന്ന് പറയൂ. അത് ഏത് യുഗമായിരുന്നു ?ആര്ക്കും അറിയില്ല. രാമരാജ്യം സത്യയുഗവും, രാവണരാജ്യം കലിയുഗവും. ഇത് അറിയില്ലേ. കുട്ടികളെ അനുഭവം കേള്പ്പിക്കണം. എന്ത് കേള്പ്പിക്കാം ഹൃദയത്തിലെ കാര്യങ്ങള് . വജ്ര തുല്യ ജന്മം. പരിധിയില്ലാത്ത ചക്രവര്ത്തീ പദവി നല്കുന്ന പരിധിയില്ലാത്ത അച്ഛനെ ലഭിച്ചു മറ്റെന്ത് അനുഭവം കേള്പ്പിക്കാനാണ്. വേറേ കാര്യമൊന്നും ഇല്ല. ഇത് പോലൊരു സന്തോഷം വേറൊന്നും ഉണ്ടാകില്ല. വാസ്തവത്തില് ആരും ആരോടും പിണങ്ങി വീട്ടില് ഇരിക്കേണ്ടതില്ല. അത് സ്വന്തം ഭാഗ്യത്തോട് പിണങ്ങുന്ന പോലേയാണ്. പഠിത്തത്തോട് പിണങ്ങിയാല് പിന്നെ എന്ത് പഠിക്കും ?ബാബക്ക് ബ്രഹ്മാവിലൂടെ പഠിപ്പിക്കുക തന്നേ വേണം. അതിനാല് ഒരിക്കലും പരസ്പരം പിണങ്ങരുത്. ഇത് മായയാണ്. യജ്ഞത്തില് അസുരന്മാരുടെ വിഘ്നം ഉണ്ടാകാറില്ലേ. ശരി.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ബാബ എന്താണോ കേള്പ്പിക്കുന്നത് അത് ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ പുറത്ത് കളയരുത്. ജ്ഞാനത്തിന്റെ ലഹരിയിലിരുന്ന് അതീന്ദ്രിയ സുഖത്തിന്റെ അനുഭവം ചെയ്യണം.

2. എല്ലാവര്ക്കും സെക്കന്റില് ജീവന്മുക്തിയുടെ അധികാരം നല്കുന്നതിന് വേണ്ടി ദേഹസഹിതം ദേഹത്തിന്റെ സര്വ്വ സംബന്ധങ്ങളേയും ത്യജിച്ച് ബാബയേ ഓര്മ്മിക്കൂ എന്ന മഹാമന്ത്രം കേള്പ്പിക്കണം.


വരദാനം :-
ബ്രഹ്മാ ബാബയെ ഫോളോ ചെയ്ത് ഫസ്റ്റ് ഗ്രേഡിലേക്ക് വരുന്ന സമാനരായി ഭവിക്കൂ

എല്ലാ കുട്ടികള്ക്കും ബ്രഹ്മാബാബയോട് വളരെ സ്നേഹമുണ്ട്, സ്നേഹത്തിന്റെ അടയാളമാണ് സമാനമാകുക. ഇതില് സദാ ആദ്യം ഞാന് എന്ന ഈ ലക്ഷ്യം വയ്ക്കൂ, അസൂയക്ക് വശപ്പെട്ടുകൊണ്ടുള്ള ഞാനല്ല, അത് നഷ്ടമുണ്ടാക്കുന്നതാണ്. എന്നാല് ഫോളോ ഫാദര് ചെയ്യുന്നതില് ആദ്യം ഞാന്, പറഞ്ഞു, ചെയ്തു അപ്പോള് ഫസ്റ്റിനോടൊപ്പം താങ്കളും ഫസ്റ്റാകും. ഏതുപോലെയാണോ ബ്രഹ്മാബാബ നമ്പര് വണ് ആയത് അതുപോലെ ഫോളോ ഫാദര് ചെയ്യുന്നവരും നമ്പര് വണ് ആകുന്നതിനുള്ള ലക്ഷ്യം വയ്ക്കൂ, ആര് ചെയ്യുന്നോ അവര് അര്ജ്ജുനന്, എല്ലാവര്ക്കും ഫസ്റ്റിലേക്ക് വരുന്നതിനുള്ള അവസരമുണ്ട്. ഫസ്റ്റ് ഗ്രേഡ് പരിധിയില്ലാത്തതാണ് കുറഞ്ഞതല്ല.

സ്ലോഗന് :-
സഫലതാമൂര്ത്തിയാകണമെങ്കില് സ്വ സേവനവും മറ്റുള്ളവരുടെ സേവനവും ഒപ്പം-ഒപ്പം ചെയ്യൂ.