02.01.2021           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ബാബയുടെ ശ്രീമതത്തിന് ആദരവ് കൊടുക്കുക അര്ത്ഥം മുരളി ഒരിക്കലും മുടക്കാതിരിക്കുക, ഓരോ ആജ്ഞയും പാലിക്കുക.

ചോദ്യം :-
നിങ്ങള് കുട്ടികളോട് ആരെങ്കിലും സുഖമാണോ എന്ന് ചോദിക്കുകയാണെങ്കില് നിങ്ങള് എന്ത് മറുപടി ഉറപ്പോടെ കൊടുക്കണം?

ഉത്തരം :-
പറയൂ - ചിന്തയുണ്ടായിരുന്നു, ദൂരെ ബ്രഹ്മത്തിലിരിക്കുന്നയാളിനെക്കുറിച്ച്, ആ ബാബയെ ലഭിച്ചുകഴിഞ്ഞു, ബാക്കി എന്ത് വേണം. നേടേണ്ടത് നേടിക്കഴിഞ്ഞു....... നിങ്ങള് ഈശ്വരീയ സന്താനങ്ങള്ക്ക് ഒരു കാര്യത്തിലും ചിന്തയുണ്ടായിരിക്കില്ല. നിങ്ങളെ ബാബ തന്റെതാക്കി മാറ്റി, നിങ്ങളില് കീരീടം വെച്ചു തന്നു പിന്നെ ഏത് കാര്യത്തിനാണ് ചിന്ത.

ഓംശാന്തി.
ബാബ മനസ്സിലാക്കി തന്നിരിക്കുന്നു കുട്ടികളുടെ ബുദ്ധിയില് തീര്ച്ചയായും ഉണ്ടാകും ബാബ - അച്ഛനുമാണ്, ടീച്ചറുമാണ്, സുപ്രീം ഗുരുവുമാണ്, ഈ ഓര്മ്മ തീര്ച്ചയായും ഉണ്ടായിരിക്കും. ഈ ഓര്മ്മ ഒരിക്കലും ആര്ക്കും പഠിപ്പിച്ചു തരാനും സാധിക്കില്ല. ബാബ തന്നെയാണ് കല്പ-കല്പം വന്ന് പഠിപ്പിക്കുന്നത്. ബാബ തന്നെയാണ് ജ്ഞാന സാഗരന് പതിത പാവനനും. ബാബ അച്ഛനുമാണ്, ടീച്ചറുമാണ്, ഗുരുവുമാണ്. ഇത് ഇപ്പോള് മനസ്സിലായി, എപ്പോഴാണോ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചത്. കുട്ടികള് മനസ്സിലാക്കിയിട്ടുണ്ടായിരിക്കുമെങ്കിലും ബാബയെ തന്നെ മറന്നു പോയിരിക്കുന്നു അപ്പോള് പിന്നെ ടീച്ചറിനെയും ഗുരുവിനെയും എങ്ങനെ ഓര്മ്മ വരും. മായ വളരെ പ്രബലമാണ്, മൂന്ന് രൂപത്തിലും മഹിമയുണ്ടായിട്ടു പോലും മൂന്നിനെയും മറപ്പിക്കുന്നു, ഇത്രയും സര്വ്വശക്തിവാനാണ്. കുട്ടികളും എഴുതുന്നു, ബാബാ ഞങ്ങള് മറന്നു പോകുന്നു. മായ അത്രയ്ക്ക് പ്രബലമാണ്. ഡ്രാമയനുസരിച്ച് വളരെ സഹജമാണ്. കുട്ടികള് മനസ്സിലാക്കുന്നു ഇങ്ങനെ ഒരിക്കലും ആരും ഉണ്ടാവുക സാധ്യമല്ല. അതേ ബാബ ടീച്ചര്, സദ്ഗുരുവാണ് - സത്യം-സത്യം, ഇതില് കേട്ടുകേള്വിയുടെയൊന്നും ഒരു കാര്യവുമില്ല. ഉള്ള് കൊണ്ട് മനസ്സിലാക്കണമല്ലോ! പക്ഷെ മായ മറപ്പിക്കുന്നു. പറയുന്നു ഞാന് തോറ്റുപോകുന്നു, അപ്പോള് ഓരോ ചുവടിലും എങ്ങനെ താമരയുണ്ടാകും! ദേവതകള്ക്ക് തന്നെയാണ് താമരയുടെ അടയാളം കാണിച്ചിരിക്കുന്നത്. എല്ലാവര്ക്കും നല്കാന് സാധിക്കില്ല. ഈശ്വരന്റെ പഠിപ്പാണിത്, മനുഷ്യന്റെയല്ല. ഒരിക്കലും ഈ പഠിപ്പ് മനുഷ്യന്റെതാവാന് സാധ്യമല്ല. ദേവതകളുടെ മഹിമ ചെയ്യുന്നുണ്ടാവും പക്ഷെ എന്നാലും ഉയര്ന്നതിലും ഉയര്ന്നത് ഓരേയൊരു ബാബയാണ്. ബാക്കി ദേവതകളുടെ മഹിമയെന്താണ്, ഇന്ന് ഭിക്ഷക്കാരന് നാളെ രാജാവ്. ഇപ്പോള് നിങ്ങള് പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ് ഇങ്ങനെ(ലക്ഷ്മീ നാരായണന്) ആകുന്നതിനുവേണ്ടി. അറിയാം ഈ പുരുഷാര്ത്ഥത്തില് വളരെ പേര് തോറ്റു പോകുന്നു. പഠിക്കുന്നതും പിന്നെ ഇവരാണ് കല്പം മുമ്പ് പാസായിരുന്നവര്. വാസ്തവത്തില് ജ്ഞാനം വളരെ സഹജമാണ് പക്ഷെ മായ മറപ്പിക്കുന്നു. ബാബ പറയുകയാണ് തന്റെ ചാര്ട്ട് എഴുതൂ പക്ഷെ എഴുതുന്നില്ല. എത്രത്തോളം ഇരുന്ന് എഴതും. അഥവാ എഴുതുകയാണെങ്കില് പരിശോധിക്കും - രണ്ട് മണിക്കൂര് ഓര്മ്മയിലിരുന്നോ? പിന്നീട് ഇതും അവര്ക്ക് മനസ്സിലാക്കാന് പറ്റുന്നു, ആരൊക്കെ ബാബയുടെ ശ്രീമതം കാര്യത്തില് ഉപയോഗിക്കുവെന്ന്. ബാബയാണെങ്കില് മനസ്സിലാക്കും ഈ പാവത്തിന് ലജ്ജ വരുന്നുണ്ടാകും. ഇല്ലായെങ്കില് ശ്രീമതത്തെ പ്രയോഗത്തില് കൊണ്ടു വരണം. പക്ഷെ രണ്ട് ശതമാനം ബുദ്ധിമുട്ടി ചാര്ട്ട് എഴുതുന്നു. കുട്ടികള്ക്ക് ശ്രീമതത്തിനോട് ഇത്രയും ആദരവില്ല. മുരളി ലഭിച്ചിട്ടു പോലും പഠിക്കുന്നില്ല. ഹൃദയത്തില് തീര്ച്ചയായും ഉണ്ടാകും - ബാബ പറയുന്നതെല്ലാം സത്യമാണ്, നമ്മള് മുരളി തന്നെ പഠിക്കുന്നില്ലായെങ്കില് ബാക്കി മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുക്കുമോ?

(ഓര്മ്മയുടെ യാത്ര) ഓം ശാന്തി. ആത്മീയ അച്ഛന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു, ഇതാണെങ്കില് കുട്ടികള് മനസ്സിലാക്കുന്നു നമ്മള് ആത്മാവാണ്, നമ്മേ പരംപിതാ പരമാത്മാവ് പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വേറെ എന്താണ് പറയുന്നത്? എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറും. ഇതില് ബാബയും വന്നു, പഠിപ്പും പഠിപ്പിക്കുന്നയാളും വന്നു കഴിഞ്ഞു. സദ്ഗതി ദാതാവും വന്നു കഴിഞ്ഞു. കുറച്ച് വാക്കുകളില് മുഴുവന് ജ്ഞാനവും വന്നു ചേരുന്നു. ഇവിടെ നിങ്ങള് വന്നിരിക്കുന്നത് തന്നെ ഇതിനെ റിവൈസ് ചെയ്യുന്നതിന് വേണ്ടിയാണ്. ബാബയും ഇത് തന്നെയാണ് മനസ്സിലാക്കി തരുന്നത് എന്തുകൊണ്ടെന്നാല് നിങ്ങള് സ്വയം പറയുകയാണ് ഞങ്ങള് മറന്നു പോയിരിക്കുന്നു അതുകൊണ്ട് റിവൈസ് ചെയ്യുന്നതിന് ഇവിടെ വന്നിരിക്കുകയാണ്. ചിലര് ഇവിടെ ഇരുന്നിട്ട് പോലും റിവൈസ് ചെയ്യുന്നില്ല. ഭാഗ്യത്തിലില്ല. പുരുഷാര്ത്ഥമാണെങ്കില് ബാബ ചെയ്യിക്കുകയാണ്. പുരുഷാര്ത്ഥം ചെയ്യിക്കുന്നത് ഒരു ബാബ തന്നെയാണ്. ഇതില് ആര്ക്കും വിശേഷ പരിഗണന കൊടുക്കാന് സാധിക്കില്ല. സ്പെഷ്യല് ക്ലാസ്സുമില്ല. ആ പഠിപ്പില് സ്പെഷ്യലായി പഠിക്കുന്നതിനുവേണ്ടി ടീച്ചറിനെ വെക്കുന്നു. ഇവിടെയാണെങ്കില് ഭാഗ്യം ഉണ്ടാക്കുന്നതിനുവേണ്ടി എല്ലാവരെയും പഠിപ്പിക്കുന്നു. ഓരോരുത്തരെയും ഒറ്റയ്ക്ക് ഏതുവരെ പഠിപ്പിക്കും. എത്രയധികം കുട്ടികളാണ്. ആ പഠിപ്പില് ഏതെങ്കിലും ഉന്നതനായ വ്യക്തിയുടെ കുട്ടികളുണ്ടെങ്കില് അവരെ സ്പെഷ്യലായി പഠിപ്പിക്കുന്നു. ടീച്ചര്ക്കറിയാം ഈ കുട്ടിക്ക് ബുദ്ധി കുറവാണ് അതുകൊണ്ട് അവനെ സ്കോളര്ഷിപ്പിന് യോഗ്യനാക്കി മാറ്റണം. ഈ ബാബ അങ്ങനെ ചെയ്യുന്നില്ല ബാബയാണെങ്കില് ഏകരസമായി എല്ലാവരെയും പഠിപ്പിക്കുന്നു. അവിടെ ടീച്ചര് കൂടുതല് പ്രയത്നം ചെയ്യിക്കുന്നു. ഇവിടെയാണെങ്കില് ആരേയും ഒറ്റക്ക് എക്സ്ട്രാ പ്രയത്നം ചെയ്യിക്കുന്നില്ല. എക്സ്ട്രാ പ്രയത്നം ചെയ്യുന്നു അര്ത്ഥം മാസ്റ്റര് കുറച്ച് കൃപ ചെയ്യുന്നു. അവരാണെങ്കില് പൈസ വാങ്ങുന്നു, പ്രത്യേകം സമയം നല്കി പഠിപ്പിക്കുന്നു അതിലൂടെ അവര് കൂടുതല് പഠിച്ച് സമര്ത്ഥനാകുന്നു. ഇവിടെയാണെങ്കില് കൂടുതല് ഒന്നും പഠിക്കേണ്ട കാര്യം തന്നെയില്ല. ബാബയുടെ കാര്യം തന്നെ പുതിയതാണ്. ഒരേയൊരു മഹാമന്ത്രം നല്കുന്നു - മന്മനാഭവ. ഓര്മ്മയിലൂടെ എന്ത് സംഭവിക്കുന്നു, ഇതാണെങ്കില് മനസ്സിലാക്കുന്നു ബാബ തന്നെയാണ് പതിത പാവനന്. അറിയാം ബാബയെ ഓര്മ്മിക്കുന്നതിലൂടെ മാത്രമേ പാവനമായി മാറൂ.

ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ജ്ഞാനമുണ്ട്, എത്ര ഓര്മ്മിക്കുന്നുവോ അത്രയും പാവനമായി മാറും. കുറച്ച് ഓര്മ്മിക്കുകയാണെങ്കില് കുറച്ച് പാവനമാകും. ഇത് നിങ്ങള് കുട്ടികളുടെ പ്രയത്നമനുസരിച്ചാണ്. പരിധിയില്ലാത്ത ബാബയെ ഓര്മ്മിക്കുന്നതിലൂടെ നമുക്ക് ഇവരെപ്പോലെ (ലക്ഷ്മീ നാരായണന്) ആകണം. അവരുടെ മഹിമയാണെങ്കില് എല്ലാവര്ക്കും അറിയാം. പറയുന്നുമുണ്ട് അങ്ങ് പുണ്യാത്മാവാണ്, ഞങ്ങള് പാപാത്മാക്കളാണ്. അനേകം ക്ഷേത്രങ്ങള് ഉണ്ടാക്കിയിരിക്കുന്നു. അവിടെ എല്ലാവരും എന്ത് ചെയ്യാനാണ് പോകുന്നത്? ദര്ശനത്തിലൂടെ ഫലം ഒന്നും തന്നെയുണ്ടാവില്ല. പരസ്പരം നോക്കി പോകുന്നു. അത്രമാത്രം, ദര്ശനം ചെയ്യാന് പോകുന്നു. ഇന്നയാള് യാത്രയ്ക്ക് പോകുന്നു, നമുക്കും പോകാം. ഇതിലൂടെ എന്ത് കിട്ടും? ഒന്നും തന്നെയില്ല. നിങ്ങള് കുട്ടികളും യാത്രകള് ചെയ്തിട്ടുണ്ട്. എങ്ങനെയാണോ മറ്റുള്ളവര് ഉത്സവം ആഘോഷിക്കുന്നത്, അതുപോലെ യാത്രയും ഒരു ഉത്സവമാണെന്ന് മനസ്സിലാക്കുന്നു. ഇപ്പോള് നിങ്ങള് ഓര്മ്മയുടെ യാത്രയും ഒരു ഉത്സവമാണെന്ന് മനസ്സിലാക്കൂ. നിങ്ങള് ഓര്മ്മയുടെ യാത്രയിലിരിക്കുകയാണ്. വാക്കും ഒന്നുതന്നെയാണ്, മന്മനാഭവ. നിങ്ങളുടെ ഈ യാത്ര അനാദിയാണ്. അവരും പറയുന്നു - ആ യാത്ര ഞങ്ങള് അനാദിയായി ചെയ്തു വന്നതാണ്. പക്ഷെ നിങ്ങള് ഇപ്പോള് ജ്ഞാനസഹിതം പറയൂ ഞങ്ങള് കല്പ-കല്പം ഈ യാത്ര ചെയ്യുന്നു. ബാബ തന്നെയാണ് വന്ന് ഈ യാത്ര പഠിപ്പിക്കുന്നത്. അവര് നാലു ധാമവും ഓരോ ജന്മത്തിലും യാത്ര ചെയ്യുന്നു. ഇതാണെങ്കില് പരിധിയില്ലാത്ത ബാബ പറയുകയാണ് - എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് പാവനമായി മാറും. ഇങ്ങനെ ആരും ഒരിക്കലും പറഞ്ഞിട്ടുണ്ടാവില്ല യാത്രയിലൂടെ നിങ്ങള് പാവനമായി മാറും. മനുഷ്യര് യാത്രയ്ക്ക് പോകുമ്പോള് ആ സമയം പാവനമായിരിക്കുന്നു, ഇന്നത്തെക്കാലത്ത് അവിടെയും മോശമായി മാറിയിരിക്കുകയാണ്, പാവനമായിരിക്കുന്നില്ല. ഈ ആത്മീയ യാത്രയാണെങ്കില് ആര്ക്കും അറിയുകയില്ല. നിങ്ങള്ക്ക് ഇപ്പോള് ബാബ പറഞ്ഞു തന്നു - ഇത് സത്യമായ ഓര്മ്മയുടെ യാത്രയാണ്. ആ യാത്രയുടെ ചക്രം കറങ്ങാന് പോകുന്നു എന്നിട്ടും ഏതു പോലെയാണോ അതുപോലെ തന്നെ ആയി മാറുന്നു. ചക്രം കറങ്ങികൊണ്ടേയിരിക്കുന്നു. എങ്ങനെയാണോ വാസ്ക്കോഡഗാമ ലോകം ചുറ്റിയത്. ഇതും ചക്രം കറങ്ങലാണല്ലോ. ഗീതവുമുണ്ടല്ലോ - നാലു ഭാഗവും ചുറ്റി കറങ്ങി....... എന്നിട്ടും എപ്പോഴും ദൂരെയാണ്. ഭക്തി മാര്ഗ്ഗത്തില് ഒന്നും ലഭിക്കുകയില്ല. ഭഗവാനെ ആര്ക്കും ലഭിക്കുന്നില്ല. ഭഗവാനില് നിന്ന് ദൂരെ തന്നെയിരിക്കും. ചുറ്റി കറങ്ങി വീണ്ടും വീട്ടില് വന്ന് 5 വികാരത്തില് കുടുങ്ങുന്നു. ആ എല്ലാ യാത്രകളും അസത്യമാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ഇത് പുരുഷോത്തമ സംഗമയുഗമാണ്, എപ്പോഴാണോ ബാബ വരുന്നത്. ഒരു ദിവസം എല്ലാവരും അറിയും ബാബ വന്നു കഴിഞ്ഞു. ഭഗവാനെ അവസാനം ലഭിക്കും, എന്നാല് എങ്ങനെ? ഇത് ആര്ക്കും തന്നെ അറിയുകയില്ല. ഇതാണെങ്കില് മധുര മധുരമായ കുട്ടികള്ക്കറിയാം നമ്മള് ശ്രീമതത്തിലൂടെ ഈ ഭാരതത്തെ വീണ്ടും സ്വര്ഗ്ഗമാക്കി മാറ്റി കൊണ്ടിരിക്കുകയാണ്. ഭാരതത്തിന്റെ തന്നെ പേര് നിങ്ങള് നേടും. ആ സമയം വേറെ ഒരു ധര്മ്മവും ഉണ്ടായിരിക്കില്ല. മുഴുവന് വിശ്വവും പവിത്രമായി മാറുന്നു. ഇപ്പോഴാണെങ്കില് അനേകം ധര്മ്മങ്ങളാണ്. ബാബ വന്ന് നിങ്ങള്ക്ക് മുഴുവന് വൃക്ഷത്തിന്റെയും ജ്ഞാനം കേള്പ്പിക്കുന്നു. നിങ്ങള്ക്ക് സ്മൃതി ഉണര്ത്തി തരുന്നു. നിങ്ങള് തന്നെയായിരുന്നു ദേവതകള്, പിന്നീട് ക്ഷത്രിയര്, വൈശ്യര്, ശൂദ്രരായത്. ഇപ്പോള് നിങ്ങള് തന്നെയാണ് ബ്രാഹ്മണരായി മാറിയതും. ഈ ഹം സോയുടെ അര്ത്ഥം ബാബ എത്ര സഹജമായാണ് മനസ്സിലാക്കി തരുന്നത്. ഓം അര്ത്ഥം ഞാന് ആത്മാവ,് പിന്നീട് നമ്മള് ആത്മാക്കള് ഇങ്ങനെ ചക്രം കറങ്ങുന്നു. അവരാണെങ്കില് പറയുകയാണ് നമ്മള് ആത്മാവ് തന്നെയാണ് പരമാത്മാവ്, പരമാത്മാവ് തന്നെയാണ് ആത്മാവ്. ഹം സോയുടെ യഥാര്ത്ഥ അര്ത്ഥം അറിയുന്ന ഒരാള് പോലുമില്ല. അതിനാല് ബാബ പറയുന്നു ഏത് മന്ത്രമാണോ തന്നത് അതിനെ എപ്പോഴും ഓര്മ്മിക്കണം. ചക്രം ബുദ്ധിയിലില്ലായെങ്കില് എങ്ങനെ ചക്രവര്ത്തീ രാജാവായി മാറും? ഇപ്പോള് നമ്മള് ആത്മാവ് ബ്രാഹ്മണനാണ്, പിന്നീട് നമ്മള് തന്നെ ദേവതയായി മാറും. ഇത് നിങ്ങള് ആരോട് വേണമെങ്കിലും പോയി ചോദിക്കൂ, ആരും ഉത്തരം പറയില്ല. അവര്ക്ക് 84 ന്റെ അര്ത്ഥം പോലും അറിയില്ല. ഭാരതത്തിന്റെ ഉത്ഥാനവും പതനവും പാടപ്പെട്ടിട്ടുള്ളതാണ്. ഇത് ശരിയാണ്. സതോപ്രധാനം, സതോ, രജോ, തമോ, സൂര്യവംശീ, ചന്ദ്രവംശീ, വൈശ്യവംശീ...... ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് എല്ലാം മനസ്സിലായി. ബീജരൂപനായ ബാബയെ തന്നെയാണ് ജ്ഞാനത്തിന്റെ സാഗരന് എന്ന് പറയുന്നത്. ബാബ ഈ ചക്രത്തില് വരുന്നില്ല. നമ്മള് ജീവാത്മാവ് തന്നെയാണ് പരമാത്മാവായി മാറുന്നത് ഇങ്ങനെയല്ല. ഇല്ല, ബാബ തനിക്ക് സമാനം നോളേജ് ഫുള് ആക്കി മാറ്റുകയാണ്. തനിക്കു സമാനം ഗോഡ് ആക്കി മാറ്റുന്നില്ല. ഈ കാര്യങ്ങളെല്ലാം നല്ല രീതിയില് മനസ്സിലാക്കണം, അപ്പോള് ബുദ്ധിയില് ചക്രം കറക്കാന് സാധിക്കുന്നു, അതിന്റെ പേരാണ് സ്വദര്ശന ചക്രം. നിങ്ങള്ക്ക് ബുദ്ധിയിലൂടെ മനസ്സിലാക്കാന് സാധിക്കുന്നു - നമ്മള് എങ്ങനെയാണ് ഈ 84 ന്റെ ചക്രത്തില് വരുന്നത്. ഇതില് എല്ലാവരും വന്ന് ചേരുന്നു. സമയവും വരുന്നു, വര്ണ്ണവും വരുന്നു, വംശാവലിയും വരുന്നു.

ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയില് മുഴുവന് ജ്ഞാനവും ഉണ്ടാവണം. ജ്ഞാനത്തിലൂടെ തന്നെയാണ് ഉയര്ന്ന പദവി ലഭിക്കുന്നത്. ജ്ഞാനമുണ്ടെങ്കില് മറ്റുള്ളവര്ക്കും കൊടുക്കും. ഇവിടെ നിങ്ങളോട് ഏതെങ്കിലും ഉത്തരം എഴുതാന് പറയുന്നില്ല. ആ സ്ക്കൂളില് എപ്പോള് പരീക്ഷ ഉണ്ടാകുമ്പോള് വിദേശത്ത് നിന്ന് പേപ്പറുകള് വരുന്നു. വിദേശത്ത് പഠിച്ചുവെങ്കില് അവിടെ നിന്ന് തന്നെ റിസല്റ്റും പുറത്ത് വരും. അവരിലും ഏതെങ്കിലും വലിയ എഡ്യൂക്കേഷന് അതോറിറ്റിയുണെങ്കില് അവര് പേപ്പര് പരിശോധന ചെയ്യുന്നു. നിങ്ങളുടെ പേപ്പറിന്റെ പരിശോധന ആര് ചെയ്യും? നിങ്ങള് സ്വയം തന്നെ ചെയ്യും. സ്വയത്തെ എന്ത് ആഗ്രഹിക്കുന്നുവോ അതാക്കി മാറ്റൂ. പുരുഷാര്ത്ഥത്തിലൂടെ എന്ത് ആഗ്രഹിക്കുന്നുവോ ആ പദവി ബാബയില് നിന്ന് എടുക്കൂ. പ്രദര്ശിനി മുതലായവയില് കുട്ടികള് ചോദിക്കാറുണ്ടല്ലോ - എന്തായി മാറും? ദേവതയാകുമോ, വക്കീലാവുമോ..... എന്താകും? ബാബയെ എത്ര ഓര്മ്മിക്കുന്നുവോ, സേവനം ചെയ്യുന്നുവോ അത്രയും ഫലം ലഭിക്കും. ആരാണോ നല്ല രീതിയില് ബാബയെ ഓര്മ്മിക്കുന്നത് അവര് മനസ്സിലാക്കുന്നു നമുക്ക് സേവനവും ചെയ്യണം. പ്രജയേയും ഉണ്ടാക്കണമല്ലോ! ഈ രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല് അതില് എല്ലാവരും വേണം. അവിടെ മന്ത്രി ഉണ്ടായിരിക്കില്ല. മന്ത്രിയുടെ ആവശ്യം അവര്ക്കാണുണ്ടാവുക ആരിലാണോ ശക്തി കുറവാകുന്നത്. നിങ്ങള്ക്ക് അവിടെ നിര്ദ്ദേശത്തിന്റെ ആവശ്യമുണ്ടാകുന്നില്ല. ബാബയുടെ അടുത്ത് നിര്ദ്ദേശം എടുക്കുന്നതിന് വരുന്നു - സ്ഥൂല കാര്യങ്ങളുടെ അഭിപ്രായം എടുക്കുന്നു, പൈസ എന്തു ചെയ്യും? ജോലി എങ്ങനെ ചെയ്യും? ബാബ പറയുന്നു ഈ ലൗകീക കാര്യങ്ങള് ബാബയുടെ അടുത്ത് കൊണ്ടു വരരുത്. അതെ, എവിടെയെങ്കിലും നൈരാശ്യമുള്ളവരായി മാറാതിരിക്കാന് വേണ്ടി എന്തെങ്കിലുമൊക്കെ കൗശലം പ്രയോഗിച്ച് പറഞ്ഞു തരുന്നു. ഇതൊന്നും എന്റെ ജോലിയല്ല. എന്റെത് ഈശ്വരീയ ഉത്തരവാദിത്വമാണ് നിങ്ങള്ക്ക് വഴി പറഞ്ഞു തരുന്നതിന്റെ. നിങ്ങള് എങ്ങനെ വിശ്വത്തിന്റെ അധികാരിയായി മാറും? നിങ്ങള്ക്ക് ശ്രീമതം ലഭിച്ചിരിക്കുന്നു. ബാക്കിയെല്ലാം ആസൂരീയ മതമാണ്. സത്യയുഗത്തില് പറയും ശ്രീമതം. കലിയുഗത്തില് ആസൂരീയ മതം. അതാണ് സുഖധാമം. അവിടെ ഇങ്ങനെയും പറയില്ല സുഖമാണോ? ആരോഗ്യം നല്ലതാണോ? ഈ ശബ്ദം അവിടെ ഉണ്ടായിരിക്കുകയേയില്ല. ഇത് ഇവിടെയാണ് ചോദിക്കുന്നത്. ഒരു ബുദ്ധിമുട്ടും ഇല്ലല്ലോ? സുഖമാണോ? ഇതില് തന്നെ ഒരുപാട് കാര്യങ്ങള് അറിയാന് കഴിയുന്നു. അവിടെ ദുഖമേയില്ല, ചോദിക്കാന്വേണ്ടി. ഇത് തന്നെയാണ് ദുഖത്തിന്റെ ലോകം. വാസ്തവത്തില് നിങ്ങളോട് ആര്ക്കും ചോദിക്കാന് സാധിക്കില്ല. അഥവാ മായ വീഴ്ത്തുന്നയാളെങ്കിലും ബാബയെ ലഭിച്ചല്ലോ. നിങ്ങള് പറയും - എന്താ നിങ്ങള് സുഖ വിവരം ചോദിക്കുകയാണോ. ഞങ്ങള് ഈശ്വരന്റെ കുട്ടികളാണ്, ഞങ്ങളോട് എന്ത് സുഖ വിവരമാണ് ചോദിക്കാനുള്ളത്. ചിന്തയുണ്ടായിരുന്നു ദൂരെ ബ്രഹ്മത്തില് ഇരിക്കുന്ന ബാബയെക്കുറിച്ച്, ആ ബാബയെ ലഭിച്ചു കഴിഞ്ഞു, പിന്നെ എന്തിന്റെയാണ് ചിന്ത! ഇത് സദാ ഓര്മ്മയുണ്ടാവണം - നമ്മള് ആരുടെ കുട്ടികളാണ്! ഈ ജ്ഞാനവും ബുദ്ധിയിലുണ്ട് - എപ്പോള് നമ്മള് പാവനമായി മാറുന്നുവോ അപ്പോള് യുദ്ധം ആരംഭിക്കും. അതിനാല് എപ്പോള് ആരെങ്കിലും നിങ്ങളോട് ചോദിക്കുകയാണ് സുഖമാണോ? അപ്പോള് പറയൂ ഞങ്ങള് സദാ സന്തോഷത്തിലാണ്. രോഗമുണ്ടെങ്കില് പോലും ബാബയുടെ ഓര്മ്മയിലായിരിക്കും. നിങ്ങള് സ്വര്ഗ്ഗത്തിലെക്കാള് കൂടുതല് ഇവിടെ സന്തോഷത്തിലാണ്. എപ്പോള് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി തരുന്ന ബാബയെ ലഭിച്ചോ, ആ ബാബ നമ്മേ ഇത്രയും യോഗ്യരാക്കി മാറ്റുന്നുവെങ്കില് നമ്മള് എന്ത് ചിന്ത വെയ്ക്കാനാണ്! ഈശ്വരന്റെ കുട്ടികള്ക്ക് എന്ത് ചിന്തയാണ്! അവിടെ ദേവതകള്ക്കും ചിന്തയില്ല. ദേവതകളുടെ മുകളിലാണ് ഈശ്വരന്. അതിനാല് ഈശ്വരന്റെ കുട്ടികള്ക്ക് ഒരു ചിന്തയുമുണ്ടാവാന് സാധിക്കില്ല. ബാബ നമ്മേ പഠിപ്പിക്കുകയാണ്. ബാബ നമ്മുടെ ടീച്ചര്, സദ്ഗുരുവാണ്. ബാബ നമുടെ മുകളില് കിരീടം വെച്ചുകൊണ്ടിരിക്കുകയാണ്, നമ്മള് കിരീടധാരിയായി മാറികൊണ്ടിരിക്കുകയാണ്. നിങ്ങള്ക്കറിയാം നമുക്കെങ്ങനെയാണ് വിശ്വത്തിന്റെ കിരീടം ലഭിക്കുന്നത്. ബാബ കിരീടം വെയ്ക്കുന്നില്ല. ഇതും നിങ്ങള്ക്കറിയാം സത്യയുഗത്തില് ബാബ തന്റെ കിരീടം തന്റെ കുട്ടികള്ക്ക് വെയ്ക്കുന്നു, അതിനെ ഇംഗ്ലീഷില് ക്രൗണ് പ്രിന്സ് എന്ന് പറയുന്നു. ഇവിടെ അച്ഛന്റെ കിരീടം കുട്ടികള്ക്ക് ലഭിക്കുന്നതുവരെ കുട്ടികള്ക്ക് ഉത്കണ്ഠ ഉണ്ടാകും - അച്ഛന് മരിക്കുകയാണെങ്കില് കിരീടം എന്റെ ശിരസ്സില് വരണം. ആശയുണ്ടാകും രാജകുമാരനില് നിന്ന് മഹാരാജാവാകും. അവിടെയാണെങ്കില് ഇങ്ങനെയുള്ള കാര്യങ്ങള് ഉണ്ടായിരിക്കില്ല. കുട്ടികള്ക്ക് കിരീടം കൊടുത്ത് മാറിനില്ക്കുന്നു, അവിടെ വാനപ്രസ്ഥത്തെക്കുറിച്ചുള്ള സംസാരമേ ഉണ്ടാകില്ല. മക്കള്ക്ക് കൊട്ടാരങ്ങളെല്ലാം നിര്മ്മിച്ച് കൊടുക്കുന്നു, ആശകളെല്ലാം പൂര്ത്തീകരിക്കപ്പെടുന്നു. നിങ്ങള്ക്ക് അറിയാന് കഴിയും സത്യയുഗത്തില് സുഖം തന്നെ സുഖമാണ്. പ്രായോഗികമായി എല്ലാ സുഖവും അവിടെ പോകുമ്പോഴേ ലഭിക്കൂ. അതെല്ലാം നിങ്ങള് തന്നെ അറിയും, സ്വര്ഗ്ഗത്തില് എന്തായിരിക്കും? ഒരു ശരീരം ഉപേക്ഷിച്ച് പിന്നീട് എവിടെയ്ക്ക് പോകും? ഇപ്പോള് നിങ്ങളെ പ്രാക്ടിക്കലായി ബാബ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്ക്കറിയാം നമ്മള് സത്യം സത്യമായ സ്വര്ഗ്ഗത്തില് പോകും. അവരാണെങ്കില് പറയുന്നു ഞങ്ങള് സ്വര്ഗ്ഗത്തില് പോകുന്നു, സ്വര്ഗ്ഗമെന്ന് എന്തിനെയാണ് പറയുന്നതെന്ന് അറിയുക പോലുമില്ല. ജന്മ-ജന്മാന്തരം ഈ അജ്ഞാനത്തിന്റെ കാര്യങ്ങള് കേട്ടുകൊണ്ട് വന്നു, ഇപ്പോള് ബാബ നിങ്ങള്ക്ക് സത്യമായ കാര്യങ്ങള് കേള്പ്പിക്കുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സദാ സന്തോഷത്തിലിരിക്കുന്നതിന് വേണ്ടി ബാബയുടെ ഓര്മ്മയിലിരിക്കണം. പഠിപ്പിലൂടെ തനിക്ക് രാജകിരീടം വെയ്ക്കണം.

2. ശ്രീമതത്തിലൂടെ ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുന്നതിന്റെ സേവനം ചെയ്യണം. സദാ ശ്രീമതത്തിന് ആദരവ് കൊടുക്കണം.

വരദാനം :-
ബന്ധവും സംബന്ധവും(കണക്ഷനും റിലേഷനും) ഇവയിലൂടെ മനസാ ശക്തിയുടെ പ്രത്യക്ഷ തെളിവ് കാണുന്നവരായ സൂക്ഷ്മ സേവാധാരിയായി ഭവിക്കട്ടെ.

വാണിയുടെ ശക്തിയുടെയും കര്മ്മത്തിന്റെ ശക്തിയുടെയും പ്രത്യക്ഷ തെളിവ് കാണപ്പെടുന്നത് പോലെ ഏറ്റവും ശക്തിശാലിയായ സൈലന്സ് ശക്തിയുടെ പ്രത്യക്ഷ പ്രമാണം കാണുന്നതിന് വേണ്ടി ബാപ്ദാദയോടൊപ്പം നിരന്തരം ക്ലിയര് കണക്ഷനും റിലേഷനും വേണം, ഇതിനെത്തന്നെയാണ് യോഗബലം എന്ന് പറയുന്നത്. അങ്ങനെയുള്ള യോഗബലമുള്ള ആത്മാക്കള്ക്ക് സ്ഥൂലത്തില് ദൂരെയിരിക്കുന്ന ആത്മാക്കളെ സമ്മുഖത്താണെന്ന അനുഭവം ചെയ്യിപ്പിക്കാന് കഴിയുന്നു. ആത്മാക്കളെ ആഹ്വാനം ചെയ്ത് അവരെ പരിവര്ത്തനം ചെയ്യിപ്പിക്കാന് സാധിക്കുന്നു. ഇത് തന്നെയാണ് സൂക്ഷ്മസേവനം, ഇതിന് വേണ്ടി ഏകാഗ്രതയുടെ ശക്തിയെ വര്ദ്ധിപ്പിക്കൂ.

സ്ലോഗന് :-
തങ്ങളുടെ സര്വ്വ ഖജനാവുകളും സഫലമാക്കുന്നവര് തന്നെയാണ് മഹാദാനി ആത്മാവ്.