02.02.2021           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ, ഈശ്വരന് നിങ്ങളുട െകൂട്ടുകാരനാണ്, രാവണന് ശത്രുവും. അതിനാല് നിങ്ങള് ഈശ്വരനെ സ്നേഹിക്കുകയും രാവണന െകത് തിക്കുകയും ചെയ്യുന്നു.

ചോദ്യം :-
ഏതുകുട്ടികള്ക്കാണ് അനേകരുടെ ആശിര്വാദം സ്വതവേ ലഭിച്ചുകൊണ്ടിരിക്കുന്നത്?

ഉത്തരം :-
ഏതു കുട്ടികളാണോ ഓര്മ്മയില് ഇരുന്ന് സ്വയം പവിത്രമായിരിക്കുകയും മറ്റുള്ളവരെയും തനിക്കുസമാനമാക്കുകയും ചെയ്യുന്നത്, അവര്ക്ക് അനേകരുടെ ആശിര്വാദം ലഭിച്ചുകൊണ്ടിരിക്കും, അവര് വളരെ ഉയര്ന്ന പദവി നേടുകയും ചെയ്യും. ബാബ നിങ്ങള് കുട്ടികളെ ശ്രേഷ്ഠമാക്കി മാറ്റുന്നതിനുവേണ്ടി ഒരേ ഒരു ശ്രീമതമാണ് നല്കിയിരിക്കുന്നത്- കുട്ടികളെ, ഒരു ദേഹധാരിയേയും ഓര്മ്മിക്കാതെ എന്നെ ഓര്മ്മിക്കൂ.

ഗീതം :-
അവസാനം ആ ദിവസവും ഇന്ന് വന്നു......

ഓംശാന്തി.
ഓംശാന്തിയുടെ അര്ത്ഥം ആത്മീയ അച്ഛന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ്. ഓം അര്ത്ഥം ഞാന് ആത്മാവാണ്. ഇതെന്റെ ശരീരമാണ്. ആത്മാവിനെ കാണാന് സാധിക്കുകയില്ല. നല്ലതും മോശവുമായ സംസ്ക്കാരം ആത്മാവില് തന്നെയാണുള്ളത്. മനസ്സും ബുദ്ധിയും ആത്മാവില് തന്നെയാണ് ഉള്ളത്. ബുദ്ധി ശരീരത്തിലല്ല. ആത്മാവാണ് മുഖ്യം. എന്റെയാണല്ലോ ശരീരം. ആത്മാവിനെ ആര്ക്കും കാണാന് സാധിക്കുകയില്ല. ശരീരത്തെ കാണുന്നത് ആത്മാവാണ്. ശരീരത്തിന് ആത്മാവിനെ കാണാന് സാധിക്കുകയില്ല. ആത്മാവ് പോയിക്കഴിഞ്ഞാല് ശരീരം ജഢമായി മാറുന്നു. ആത്മാവിനെ കാണാന് സാധിക്കുകയില്ല. ശരീരത്തെ കാണാന് സാധിക്കുന്നതാണ്. അതേപോലെ ആത്മാവിന്റെ അച്ഛനാരാണോ അവരെയാണ് ഗോഡ്ഫാദര് എന്നു പറയുന്നത്. ബാബയേയും കാണാന് സാധിക്കുകയില്ല. ബാബയെ മനസ്സിലാക്കാനും അറിയാനും സാധിക്കും. നമ്മള് ആത്മാക്കളെല്ലാം സഹോദരങ്ങളാണ്. ശരീരത്തിലേക്ക് വരുമ്പോഴാണ് പറയുന്നത്, ഇത് സഹോദര സഹോദരങ്ങളാണ്. ഇത് സഹോദരീ സഹോദരനാണ്. ആത്മാക്കളെല്ലാം സഹോദര സഹോദരങ്ങളാണ്. ആത്മാക്കളുടെ ആച്ഛനാണ് പരം പിതാപരമാത്മാവ്. ഭൗതീക സഹോദരീ സഹോദരന്മാര്ക്ക് പരസ്പരം കാണാന് സാധിക്കും. ആത്മാക്കളുടെ അച്ഛന് ഒരാളാണ്. ബാബയെ കാണാന് സാധിക്കുകയില്ല. അതിനാല് ബാബ വന്നിരിക്കുകയാണ് പഴയലോകത്തെ പുതിയതാക്കി മാറ്റാന്. പുതിയ ലോകം സത്യയുഗമായിരുന്നു. ഇപ്പോള് പഴയ ലോകം കലിയുഗമാണ്. ഇപ്പോള് അതിനുമാറണം. പഴയ ലോകം അവസാനിക്കുക തന്നെ വേണമല്ലോ. പഴയവീട് ഇല്ലാതാകുമ്പോള് പുതിയവീട് ഉണ്ടാക്കുമല്ലോ. അതുപോലെ ഈ പഴയലോകത്തിനും അവസാനിക്കണം. സത്യയുഗത്തിനുശേഷം പിന്നീട് തേത്രാ, ദ്വാപരം, കലിയുഗം. പിന്നീട് സത്യയുഗത്തിനു തീര്ച്ചയായും വരണം. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കണം. ദേവിദേവതകളുടെ രാജ്യമാണ് സത്യയുഗത്തില് ഉള്ളത്. സൂര്യവംശി, ചന്ദ്രവംശി, ഇവരെ തന്നെയാണ് ലക്ഷ്മീനാരായണന്റെ കുലത്തിലുള്ളവര്, രാമന്റെയും സീതയുടെയും കുലത്തിലുള്ളവര് എന്നു പറയുന്നത്. ഇത് സഹജമാണല്ലോ. പിന്നീട് ദ്വാപര കലിയുഗത്തില് മറ്റുള്ള ധര്മ്മങ്ങള് വരുന്നുണ്ട്. പിന്നീട് ആരെല്ലാമാണോ പവിത്രദേവതകളായിരുന്നത് അവര് അപവിത്രമായിമാറി. ഇതിനെയാണ് രാവണരാജ്യമെന്ന് പറയുന്നത്. രാവണനെ വര്ഷം വര്ഷം കത്തിച്ചുവരികയാണ്. എന്നാല് രാവണന് കത്തുകയേയില്ല. പിന്നെയും പിന്നെയും കത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതാണ് എല്ലാവരുടേയും വലിയ ശത്രു. അതിനാലാണ് രാവണനെ കത്തിക്കുന്ന ആചാരം ഉണ്ടാക്കിയിട്ടുള്ളത്. ഭാരതത്തിലെ ഒന്നാമത്തെ ശത്രു ആരാണ്? പിന്നീട് ഒന്നാമത്തെ മിത്രം- സദാ സുഖം നല്കുന്ന ആളാണ് അള്ളാഹു. അള്ളാഹുവിനെ മിത്രം എന്നാണല്ലോ പറയുന്നത്. ഇതിനെക്കുറിച്ച് ഒരു കഥയും ഉണ്ട്. അള്ളാഹുവാണ് കൂട്ടുകാരന്. രാവണനാണ് ശത്രു. അള്ളാഹുവാണ് കൂട്ടുകാരനെങ്കില് ആ കൂട്ടുകാരനെ ആരും കത്തിക്കുകയില്ല. രാവണനാണ് ശത്രു. അതിനാലാണ് 10 തലയുള്ള രാവണനെ ഉണ്ടാക്കി വര്ഷം വര്ഷം കത്തിക്കുന്നത്. ഗാന്ധിജിയും പറഞ്ഞിട്ടുണ്ടായിരുന്നു നമുക്ക് രാമരാജ്യം വേണമെന്ന്. രാമരാജ്യത്തില് സുഖവും രാവണരാജ്യത്തില് ദുഃഖവുമാണുള്ളത്. ഇതിപ്പോള് ആരാണ് മനസ്സിലാക്കി തരുന്നത്. പതിതപാവനനായ ബാബ. ശിവബാബ. ബ്രഹ്മാവാണ് ദാദ. ബാപ്ദാദയാണ്, ബാബ സദാ സത്യം തന്നെയാണ് പറയുന്നത്. പ്രജാപിതാ ബ്രഹ്മാവും എല്ലാവരുടേയുമാണല്ലോ. പ്രജാപിതാ ബ്രഹ്മാവിനെ ആദം എന്നും പറയാറുണ്ട്. ബ്രഹ്മാവിനെ മുതുമുത്തശ്ശന് എന്നാണ് പറയുന്നത്. മനുഷ്യസൃഷ്ടിയില് പ്രജാപിതാവാണ് ഉള്ളത്. പ്രജാപിതാ ബ്രഹ്മാവിലൂടെയാണ് ബ്രാഹ്മണര് രചിക്കപ്പെടുന്നത്. പിന്നീട് ബ്രാഹ്മണരില് നിന്നും ദേവതയായിമാറുന്നു. ദേവതകളാണ് പിന്നീട് വൈശ്യരും ശൂദ്രരുമായി മാറുന്നത്. ബ്രഹ്മാബാബയെയാണ് പറയുന്നത് പ്രജാപിതാ ബ്രഹ്മാവ്. മനുഷ്യസൃഷ്ടിയുടെ മുതിര്ന്ന ആള്. പ്രജാപിതാ ബ്രഹ്മാവിന് എത്രയധികം കുട്ടികളാണ് ഉള്ളത്. ബാബ ബാബ എന്നു പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത് സാകാര ബാബയാണ്, ശിവബാബ നിരാകാരനായ ബാബയാണ്. പ്രജാപിതാ ബ്രഹ്മാവിലൂടെ പുതിയ സൃഷ്ടിയെ രചിച്ചിരിക്കുകയാണ് എന്ന് പാടാറുണ്ട്. ഇത് നിങ്ങളുടെ പഴയ വസ്ത്രമാണ്. ഇതു തന്നെയാണ് പതിതലോകം, രാവണരാജ്യം. ഇപ്പോള് രാവണന്റെ ആസുരീയ ലോകം അവസാനിക്കാന് പോവുകയാണ്. ഇതിനുവേണ്ടിതന്നെയാണ് മഹാഭാരതയുദ്ധം. പിന്നീട് സത്യയുഗത്തില് ഈ രാവണനാകുന്ന ശത്രുവിനെ ഒരാളും കത്തിക്കുക തന്നെയില്ല. രാവണന് ഉണ്ടാവുക തന്നെയില്ല. രാവണന് തന്നെയാണ് ദുഃഖത്തിന്റെ ലോകം ഉണ്ടാക്കിയത്. ആര്ക്കാണോ ധാരാളം പൈസയുള്ളത്, വലിയ വലിയ കൊട്ടാരങ്ങളുള്ളത്, അവര് സ്വര്ഗത്തില് ആണ് എന്നല്ല.

ബാബ മനസ്സിലാക്കി തരികയാണ്, ആരുടെ കൈവശം കോടികള് ഉണ്ടെങ്കിലും പക്ഷെ ഇതെല്ലാം തന്നെ മണ്ണില് ലയിച്ചുചേരാനുള്ളവയാണ്. പുതിയ ലോകത്തില് പിന്നീട് പുതിയ ഖനികള് ഉണ്ടാകുന്നു. അതുപയോഗിച്ച് പുതിയ ലോകത്തില് കെട്ടിടങ്ങള് മുതലായവ ഉണ്ടാക്കപ്പെടും. ഈ പഴയ ലോകത്തിന് ഇപ്പോള് അവസാനിക്കണം. മനുഷ്യര് ഭക്തി ചെയ്യുന്നതു തന്നെ സദ്ഗതിയ്ക്കു വേണ്ടിയാണ്. ഞങ്ങളെ പാവനമാക്കി മാറ്റൂ, ഞങ്ങള് വികാരികളായി മാറിയിരിക്കുകയാണ്. വികാരത്തെയാണ് പതിതം എന്നു പറയുന്നത്. സത്യയുഗത്തില് തന്നെയാണ് നിര്വികാരി. സമ്പൂര്ണ്ണ നിര്വ്വികാരി. സത്യയുഗത്തില് കുട്ടികള് യോഗബലത്തിലൂടെയാണ് ജന്മമെടുക്കുന്നത്. വികാരം അവിടെ ഉണ്ടാകുന്നേയില്ല. ദേഹ അഭിമാനവും ഇല്ല. കാമക്രോധം മുതലായ 5 വികാരങ്ങളൊന്നും തന്നെയില്ല. അതിനാല് അവിടെ ഒരിക്കലും രാവണനെ കത്തിക്കുന്നില്ല. ഇവിടെയാണ് രാവണരാജ്യം. ഇപ്പോള് ബാബ പറയുകയാണ്, നിങ്ങള് പവിത്രമായി മാറൂ. ഈ പതിതലോകം അവസാനിക്കുകയാണ്. ആരാണോ ശ്രീമതപ്രകാരം പവിത്രമായി മാറുന്നത്, അവരാണ് ബാബയുടെ മതപ്രകാരം നടന്ന് വിശ്വത്തിലെ ചക്രവര്ത്തി പദവിയുടെ സമ്പത്ത് നേടിയെടുക്കുന്നത്. ഈ ലക്ഷ്മീനാരായണന്റെ രാജ്യമായിരുന്നല്ലോ. ഇപ്പോള് രാവണ രാജ്യമാണ്. ഇതിന് അവസാനിക്കണം. സത്യയുഗീ രാമരാജ്യത്തിന്റെ സ്ഥാപനയുണ്ടാകണം. സത്യയുഗത്തില് വളരെ കുറച്ചു മനുഷ്യരെ വസിക്കുകയുള്ളൂ. തലസ്ഥാനം ഡല്ഹിയില് തന്നെയായിരിക്കും. അവിടെയാണ് ലക്ഷ്മീനാരായണന്റെ രാജ്യമുണ്ടായിരുന്നത്. ഡല്ഹി സത്യയുഗത്തില് സ്വര്ഗമായിരുന്നു. ഡല്ഹി തന്നെയാണ് രാജ്യസിംഹാസനമായിരുന്നത്. രാവണ രാജ്യത്തിലും ഡല്ഹി തലസ്ഥാനമാണ്. രാമ രാജ്യത്തിലും ഡല്ഹി തലസ്ഥാനം തന്നെയായിരിക്കും. പക്ഷെ രാമരാജ്യത്തില് വജ്രങ്ങളുടെയും വൈഢൂര്യങ്ങളുടെയും കൊട്ടാരം ഉണ്ടായിരുന്നു. അളവില്ലാത്ത സുഖം ഉണ്ടായിരുന്നു. ഇപ്പോള് ബാബ പറയുകയാണ് നിങ്ങള് വിശ്വത്തിലെ രാജ്യം നഷ്ടപ്പെടുത്തി. ഞാന് നിങ്ങള്ക്ക് വീണ്ടും നല്കുകയാണ്. നിങ്ങള് എന്റെ മതപ്രകാരം നടക്കൂ, ശ്രേഷ്ഠമായി മാറണമെങ്കില് കേവലം എന്നെ മാത്രം ഓര്മ്മിക്കൂ. ഒരു ദേഹധാരിയേയും ഓര്മ്മിക്കാതിരിക്കൂ. സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി എന്നെ ഓര്മ്മിക്കുകയാണെങ്കില് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായിമാറും. നിങ്ങള് എന്റെ അടുത്തേക്കു വരും. എന്റെ കഴുത്തിലെ മാലയായിമാറി പിന്നീട് വിഷ്ണുവിന്റെ മാലയായിമാറും. മാലയില് മുകളില് ഞാനാണ്. പിന്നീടുള്ള രണ്ടു പേരാണ് ബ്രഹ്മാ സരസ്വതി. അവരാണ് സത്യയുഗത്തിലെ മഹാരാജാ മഹാറാണിയായി മാറുന്നത്. ബാക്കിയുള്ള മാലകള് നമ്പര്വൈസായി സിംഹാസനത്തില് ഇരിക്കുന്നവരുടെയാണ്. ഞാന് ഈ ഭാരതത്തെ ബ്രഹ്മാസരസ്വതി, ബ്രാഹ്മണരിലൂടെയാണ് സ്വര്ഗമാക്കി മറ്റുന്നത്. ആരാണോ പരിശ്രമിക്കുന്നത് അവരുടെ തന്നെയാണ് ഓര്മ്മ ചിഹ്നമുണ്ടാക്കുന്നത്. അവര് തന്നെയാണ് രുദ്രമാലയും വിഷ്ണുവിന്റെ മാലയും. രുദ്രമാല ആത്മാക്കളുടെയും വിഷ്ണുവിന്റെ മാല മനുഷ്യരുടെയും ആണ്. ആത്മാക്കള്ക്ക് വസിക്കുവാനുള്ള സ്ഥാനം നിരാകാര പരംധാമമാണ്. ഇതിനെയാണ് ബ്രഹ്മാണ്ഡം എന്നു പറയുന്നത്. ആത്മാവ് അണ്ഡം പോലെയല്ല. ആത്മാവ് നക്ഷത്രത്തെ പോലെയാണ്. നമ്മളെല്ലാ ആത്മാക്കളും അവിടെ നക്ഷത്രത്തെ പോലെ ഇരുന്നവരാണ്. ബാബയോടൊപ്പം നമ്മള് ആത്മാക്കളും വസിച്ചിരുന്നു. അതാണ് മുക്തിധാമം. മനുഷ്യരെല്ലാവരും മുക്തിധാമത്തിലേക്ക് പോകണമെന്ന് ആഗ്രഹിക്കാറുണ്ട്. പക്ഷെ തിരിച്ച് ഒരാള്ക്ക് പോലും പോകാന് സാധിക്കുകയില്ല. എല്ലാവര്ക്കും പാര്ട്ടിലേക്ക് വരുക തന്നെ വേണം. അതു വരെയ്ക്കും ബാബ നിങ്ങളെ തയ്യാറാക്കി കൊണ്ടിരിക്കും. നിങ്ങള് തയ്യാറായി ക്കഴിഞ്ഞാല് പിന്നീട് ഏതെല്ലാം ആത്മാക്കളുണ്ടോ, അവരെല്ലാവരും വരും. പിന്നീട് എല്ലാം അവസാനിച്ചു. നിങ്ങള് പോയി പുതിയ ലോകത്തില് രാജ്യം ഭരിക്കും. പിന്നീട് നമ്പര്വൈസായി ചക്രം കറങ്ങും. ഗീതത്തില് കേട്ടല്ലോ- അവസാനം ആ ദിവസവും ഇന്ന് വന്നെത്തി. നിങ്ങള്ക്കറിയാം ആരെല്ലാമാണോ ഭാരതവാസികള് , ഇപ്പോള് നരകവാസികളാണ്. അവര് പിന്നീട് സ്വര്ഗവാസിയായിമാറും. ബാക്കി എല്ലാ ആത്മാക്കളും ശാന്തി ധാമത്തിലേക്ക് പോകും. മനസ്സിലാക്കി കൊടുക്കാന് വളരെ കുറച്ചെയുള്ളൂ. അള്ളാഹുവായ ബാബയും ചക്രവര്ത്തി പദവിയായ സമ്പത്തും. അള്ളാഹുവിന് ചക്രവര്ത്തി പദവി ലഭിച്ചു. ഇപ്പോള് ബാബ പറയുകയാണ്, ഞാന് അതേ രാജ്യം വീണ്ടും സ്ഥാപിക്കുകയാണ്, നിങ്ങള് 84 ജന്മം അനുഭവിച്ച് ഇപ്പോള് പതിതമായി മാറിക്കഴിഞ്ഞു. രാവണനാണ് നിങ്ങളെ പതിതമാക്കിമാറ്റിയത്. പിന്നീട് ആര് പാവനമാക്കിമാറ്റും. ഭഗവാനെ തന്നെയാണ് പതിതപാവനന് എന്നു പറയുന്നത്. നിങ്ങള് എങ്ങനെയാണ് പതിതത്തില് നിന്നും പാവനവും പാവനത്തില് നിന്നും പതിതവുമായി മാറിയത്. എല്ലാ ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കും. ഇതിനു വേണ്ടി തന്നെയാണ് വിനാശം. ബ്രഹ്മാവിന്റെ ആയുസ്സ് ശാസ്ത്രങ്ങളില് 100 വര്ഷമായാണ് കാണിക്കുന്നത്. ഇവിടെ ബാബ ഇരുന്ന് സമ്പത്ത് നല്കുന്ന ബ്രഹ്മാവിന്റെയും ശരീരം ഇല്ലാതാകും. ആത്മാക്കളെ ഇരുത്തി ആത്മാക്കളുടെ അച്ഛന് മനസ്സിലാക്കി തരികയാണ്, മനുഷ്യന് മനുഷ്യനെ പാവനമാക്കാന് സാധിക്കുകയില്ല. ദേവതകള് ഒരിക്കലും വികാരത്തിലൂടെ ജന്മമെടുക്കുന്നില്ല. പുനര് ജന്മത്തിലേക്ക് എല്ലാവരും വരുന്നുണ്ടല്ലോ. എപ്പോഴെങ്കിലും ഭാഗ്യം ഉണരുന്നതിന് വേണ്ടി ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്. ബാബ വരുന്നത് തന്നെ മനുഷ്യരുടെ ഭാഗ്യത്തെ ഉണര്ത്തുവാന് വേണ്ടിയാണ്. എല്ലാവരും പതിതവും ദുഃഖിയുമാണല്ലോ. വിനാശമുണ്ടാകുമ്പോള് അയ്യോ അയ്യോ എന്നു പറയും. അതിനാല് ബാബ പറയുകയാണ് അയ്യോ അയ്യോ എന്നു പറയുന്നതിനുമുമ്പേ പരിധിയില്ലാത്ത അച്ഛനായ എന്നില് നിന്നും സമ്പത്ത് നേടൂ. ഭാരതത്തിന്റെ പതനവും ഭാരതത്തിന്റെ ഉയര്ച്ചയും. ഭാരതം തന്നെയാണ് ഉയരുന്നതും ഭാരതം തന്നെയാണ് വീഴുന്നതും. ഇതിന്റെ തന്നെ കളിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ലോകത്തിന്റെ ഉയര്ച്ച. സ്വര്ഗത്തില് ആരെല്ലാമാണ് രാജ്യം ഭരിക്കുന്നത്. ഇത് ബാബ തന്നെ ഇരുന്നാണ് മനസ്സിലാക്കി തരുന്നത്. ഭാരതത്തിന്റെ ഉയര്ച്ച ദേവതകളുടെ രാജ്യം, ഭാരതത്തിന്റെ വീഴ്ച രാവണരാജ്യം. ഇപ്പോള് പുതിയലോകം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പുതിയ ലോകത്തിന്റെ സമ്പത്ത് നേടാന് ബാബയില് നിന്നും പഠിച്ചുകൊണ്ടിരിക്കുകയാണ്. എത്ര സഹജമാണ്. ഇത് മനുഷ്യനില് നിന്നും ദേവതയായിമാറുവാനുള്ള പഠിപ്പാണ്. ഇതും നല്ല രീതിയില് മനസ്സിലാക്കണം. ആരാരില് നിന്നും ധര്മ്മം എപ്പോള് വരുന്നു, ദ്വാപരയുഗത്തിനു ശേഷമാണ് മറ്റുള്ള ധര്മ്മങ്ങളെല്ലാം വരുന്നത്. ആദ്യം സുഖം അനുഭവിച്ചു. പിന്നീട് ദുഃഖവും. ഈ മുഴുവന് ചക്രവും ബുദ്ധിയില് ഇരുത്തണമല്ലോ. ഇതിലൂടെയാണ് നിങ്ങള് ചക്രവര്ത്തി മഹാരാജാവും മഹാറാണിയുമായി മാറുന്നത്. കേവലം അള്ളാഹുവിനെയും സമ്പത്തിനെയും മനസ്സിലാക്കണം. ഇപ്പോള് വിനാശം ഉണ്ടാവുക തന്നെ വേണം. യുദ്ധം ഇത്രയും തീവ്രമായി നടക്കും, വിദേശത്തില് നിന്നും വരാന് പോലും സാധിക്കില്ല. അതിനാലാണ് ബാബ മനസ്സിലാക്കി തരുന്നത്, ഭാരതഭൂമി ഏറ്റവും ഉത്തമമാണ്. ശക്തിശാലിയായ യുദ്ധം നടക്കും, അതിലൂടെ അവിടെയുള്ളവര് അവിടെ തന്നെയിരിക്കും. 50-60 ലക്ഷം നല്കിയാലും വളരെ പ്രയാസപ്പെട്ടെ വരാന് സാധിക്കൂ. ഭാരതഭൂമി എറ്റവും ഉത്തമമാണ്. ഇവിടെയാണ് ബാബ വന്ന് അവതാരമെടുക്കുന്നത്. ശിവജയന്തിയും ഇവിടെയാണ് ആഘോഷിക്കുന്നത്. കേവലം കൃഷ്ണന്റെ പേര് വെച്ചതിലൂടെ മുഴുവന് മഹിമയും ഇല്ലാതായി. സര്വ്വ മനുഷ്യരുടെയും മുക്തിദാതാവ് ഇവിടെ വന്നു തന്നെയാണ് അവതാരമെടുക്കുന്നത്. ശിവജയന്തിയും ഇവിടെ തന്നെയാണ് ആഘോഷിക്കുന്നത്. ആരാണോ ഗോഡ്ഫാദര്, ഗോഡ്ഫാദര് തന്നെയാണ് മുക്തമാക്കുന്നത്. ഇങ്ങനെയുള്ള ബാബയെ നമിക്കണം. ബാബയുടെ ജയന്തി ആഘോഷിക്കണം. ബാബ ഇവിടെ ഭാരതത്തില് വന്നാണ് എല്ലാവരെയും പാവനമാക്കി മറ്റുന്നത്. അതിനാല് ഇത് വളരെ വലിയ തീര്ത്ഥാടനകേന്ദ്രമാണ്. എല്ലാവരെയും ദുര്ഗതിയില് നിന്നും മോചിപ്പിച്ച് സദ്ഗതി തരുന്നു. ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ഇപ്പോള് നിങ്ങള് ആത്മാക്കള്ക്കറിയാം നമ്മുടെ ബാബ നമ്മളെ ഈ ശരീരത്തിലൂടെ രഹസ്യം മനസ്സിലാക്കി തന്നുകൊണ്ടിരിക്കുകയാണ്. നമ്മള് ആത്മാക്കല് ഈ ശരീരത്തിലൂടെയാണ് കേള്ക്കുന്നത്. ആത്മ അഭിമാനിയായിമാറണം. സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. അപ്പോള് കറകള് ഇല്ലാതാകും. പാവനമായി ബാബയുടെ അടുത്തുവരും. എത്രത്തോളം ഓര്മ്മിക്കുന്നുണ്ടോ അത്രയും പവിത്രമായിമാറും. മറ്റുള്ളവരെയും തനിക്കു സമാനമാക്കിമാറ്റുകയാണെങ്കില് അനേകരുടെ ആശിര്വാദം ലഭിച്ചുകൊണ്ടിരിക്കും. ഉയര്ന്ന പദവി നേടും. അതിനാല് പാടാറുണ്ട്, സെക്കന്റിലാണ് ജീവന്മുക്തി. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ശ്രീമതത്തിലൂടെ പവിത്രമായിമാറി ഓരോ ചുവടും ബാബയുടെ മതപ്രകാരം നടന്ന് വിശ്വത്തിലെ ചക്രവര്ത്തി പദവി നേടണം. ബാബയ്ക്ക് സമാനം ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്നവരായിമാറണം.

2. മനുഷ്യനില് നിന്നും ദേവതയാകുന്ന ഈ പഠിപ്പ് സദാ പഠിച്ചുകൊണ്ടിരിക്കണം. സര്വ്വരെയും തനിക്കു സമാനമാക്കി മാറ്റുവാനുള്ള സേവനം ചെയ്ത് ആശിര്വാദം പ്രാപ്തമാക്കണം.

വരദാനം :-
അധികാരി സ്ഥിതിയിലൂടെ ബാബയെ തന്റെ കൂട്ടുകാരനാക്കി മാറ്റുന്ന സദാ വിജയിയായി ഭവിക്കട്ടെ.

ബാബയെ കൂട്ടുകാരനാക്കി മാറ്റാനുള്ള സഹജമായ രീതിയാണ്-അധികാരി സ്ഥിതി. അധികാരി സ്ഥിതിയില് സ്ഥിതി ചെയ്യുകയാണെങ്കില് വ്യര്ത്ഥസങ്കല്പങ്ങളുടെയോ അശുദ്ധ സങ്കല്പങ്ങളുടെയോ ചഞ്ചലതകളിലും അനേക രസങ്ങളിലും ബുദ്ധി ചാഞ്ചാടുകയില്ല. ബുദ്ധിയുടെ ഏകാഗ്രതയിലൂടെ നേരിടാനും പരിശോധിക്കാനും നിര്ണ്ണയിക്കാനുമുള്ള ശക്തി വന്നുചേരുന്നു, അത് സഹജമായിത്തന്നെ മായയുടെ അനേക പ്രകാരത്തിലുള്ള യുദ്ധത്തില് വിജയിയാക്കി മാറ്റുന്നു.

സ്ലോഗന് :-
രാജയോഗി അവരാണ് ആരാണോ സെക്കന്റിനുള്ളില് സാരത്തില് നിന്ന് വിസ്താരത്തിലേക്കും വിസ്താരത്തില് നിന്ന് സാരത്തിലേക്കും പോകുന്ന അഭ്യാസി.