02.03.19           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - പൂര് ണ്ണ നിശ്ശബ്ദതയിലേയ്ക്ക് പോകുന്നതിനുള്ള അഭ്യാസം ചെയ്യൂ , ബുദ്ധി അച്ഛന് റെ നേര് ക്കാണെങ്കില് അച്ഛനും നിങ്ങള് ക്ക് അശരീരിയായി മാറുന്നതിനുള്ള ശക്തി നല് കും .

ചോദ്യം :-
നിങ്ങള് കുട്ടികള്ക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിക്കുമ്പോള് ഉണ്ടാകുന്ന സാക്ഷാത്ക്കാരം എന്താണ്?

ഉത്തരം :-
സത്യയുഗത്തിന്റെ ആരംഭം മുതല് കലിയുഗത്തിന്റെ അന്ത്യം വരെ നമ്മള് എങ്ങനെ എങ്ങനെയെല്ലാം പാര്ട്ട് അഭിനയിച്ചു- ഇതിന്റെ മുഴുവന് സാക്ഷാത്ക്കാരവുമുണ്ടാകുന്നു. നിങ്ങള് മുഴുവന് വിശ്വത്തിന്റേയും ആദി മുതല് അന്ത്യം വരെയുള്ള എല്ലാ കാര്യങ്ങളും അറിയുന്നു. അറിയുന്നതിനെത്തന്നെയാണ് സാക്ഷാത്ക്കാരം എന്നു പറയുന്നത്. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമ്മള് ദൈവീക ഗുണങ്ങളുള്ള ദേവതകളായിരുന്നു. ആസുരീയ ഗുണങ്ങളുള്ളവരായി മാറിയിരിക്കുന്നു. ഇപ്പോള് വീണ്ടും ദൈവീക ഗുണങ്ങളുള്ള ദേവതയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള് നമ്മള് പുതിയ ലോകം, പുതിയ വീട്ടിലേയ്ക്ക് പോകും.

ഓംശാന്തി.
കുട്ടികള് ഓര്മ്മയുടെ യാത്രയില് ഇരിക്കുകയാണ്. പരിധിയില്ലാത്ത അച്ഛന് യാത്രയിലിരിക്കുന്നില്ല, ബാബ കുട്ടികള്ക്ക് സകാശ് (ശക്തി)നല്കി സഹായിക്കുകയാണ് അര്ത്ഥം ഈ ശരീരത്തെ മറപ്പിക്കുകയാണ്. കുട്ടികള് ശരീരത്തെ മറക്കട്ടെ എന്നു കരുതി അച്ഛന് സഹായിക്കുന്നു. സകാശ് നല്കുന്നത് ആത്മാവിനാണ് കാരണം ബാബ നോക്കുന്നത് തന്നെ ആത്മാക്കളെയാണ്. നിങ്ങള് എല്ലാവരുടേയും ബുദ്ധി അച്ഛന്റെ അടുത്തേയ്ക്ക് പോകുന്നു. അച്ഛന്റെ ബുദ്ധി അഥവാ ദൃഷ്ടി കുട്ടികളുടെ നേരെയും പോകുന്നു. വ്യത്യാസമില്ലേ. ഡെഡ് സൈലന്സിന്റെ അഭ്യാസം ചെയ്യുന്നു. ശരീരത്തെ ഉപേക്ഷിച്ച് അതില് നിന്നും വേര്പെടാന് ആഗ്രഹിക്കുന്നു. ആത്മാവ് മനസ്സിലാക്കുന്നു എത്രത്തോളം ഓര്മ്മിക്കുന്നുവോ അത്രത്തോളം ഈ ശരീരത്തില് നിന്നും വേര്പെടും. എങ്ങനെയാണോ സര്പ്പത്തിന്റെ ഉദാഹരണം കാണിക്കുന്നത്, എന്തിനെയാണോ ഉദാഹരണമായി കാണിക്കുന്നത് അതിന് തീര്ച്ചയായും എന്തെങ്കിലും പ്രത്യേകതയുണ്ടാകും. നിങ്ങള്ക്ക് അറിയാം നമ്മള് ഈ ശരീരം ഉപേക്ഷിച്ച് തിരിച്ച് പോകും എന്നിട്ട് വീണ്ടും വരും. ഈ കാര്യങ്ങള് മറ്റാര്ക്കും അറിയില്ല. ഈ ഡ്രാമയെ ആരും അറിയുന്നില്ല. ഇന്നത് ഓര്മ്മിച്ചാല് നിങ്ങളുടെ വികര്മ്മം വിനാശമാകും എന്ന് ആരും ഉറപ്പ് നല്കുന്നില്ല. ഇങ്ങനെയുള്ള കാര്യങ്ങള് ആരും കേള്പ്പിക്കുന്നില്ല. നിങ്ങള്ക്ക് അറിയാം ഇത് നമ്മുടെ തിരിച്ചുപോക്കാണ്. ആത്മാവിന്റെ ബുദ്ധിയോഗം ആ ഭാഗത്തേയ്ക്കാണ്. ഇപ്പോള് നാടകം പൂര്ത്തിയായിരിക്കുന്നു, ഇപ്പോള് തിരിച്ച് പോകണം. അച്ഛനെത്തന്നെ ഓര്മ്മിക്കണം. ബാബയാണ് പതിത പാവനന്. ഗംഗാജലത്തിന് മുക്തിദായകനോ വഴികാട്ടിയോ ആവാന് സാധിക്കില്ല. ഇത് വളരെ നന്നായി മനസ്സിലാക്കുകയും മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യേണ്ട കാര്യങ്ങളാണ്. അത് ഭക്തിയാണ്. അതിലൂടെ മംഗളം ഉണ്ടാകില്ല. കുട്ടികള്ക്ക് അറിയാം ജലം സ്നാനം ചെയ്യാനുള്ളതാണ്. ജലത്തിന് പാവനമാക്കാന് ഒരിയ്ക്കലും കഴിയില്ല. ഭാവനയുണ്ടെങ്കില് അതിന് ഫലം ലഭിക്കും എന്നതും ശരിയല്ല. ഭക്തിമാര്ഗ്ഗത്തില് അതിന് മഹത്വം നല്കിയിട്ടുണ്ട്. ഈ മുഴുവന് കാര്യങ്ങളേയും അന്ധവിശ്വാസം എന്നാണ് പറയുന്നത്. ഇങ്ങനെയുള്ള ശ്രദ്ധ വെച്ച്- വെച്ച് മനുഷ്യന് ടൈറ്റില് ലഭിച്ചു- അന്ധന്മാരുടെ മക്കള് അന്ധന്മാര്. ഭഗവാന്റെ വാക്കുകളല്ലേ. അന്ധന്മാര് ആരാണ് അലങ്കരിതര് ആരാണ്- ഇതും നിങ്ങള്ക്ക് അറിയാം. ഇപ്പോള് മുഴുവന് സൃഷ്ടിയുടേയും ആദി മദ്ധ്യ അന്ത്യത്തെ അച്ഛനിലൂടെ അറിഞ്ഞു. നിങ്ങള് അച്ഛനെ തിരിച്ചറിഞ്ഞു അതിനാല് സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തേയും അതിന്റെ കാലാവധിയേയും മനസ്സിലായി. ഓരോ ഓരോ കാര്യത്തിലും വിചാര സാഗര മഥനം ചെയ്ത് സ്വയം തന്നത്താന് തീരുമാനം എടുക്കണം. ഭക്തിയും ജ്ഞാനവും തമ്മില് വ്യത്യാസമുണ്ട്. ജ്ഞാനം വളരെ വേറിട്ട വസ്തുവാണ്. ഈ ജ്ഞാനം വളരെ പ്രശസ്തമാണ്. രാജയോഗത്തിന്റെ പഠിപ്പല്ലേ. കുട്ടികള്ക്ക് ഇതും മനസ്സിലായി- ദേവതകള് സമ്പൂര്ണ്ണ നിര്വ്വികാരിയായിരുന്നു. രചയിതാവായ അച്ഛന് ഇരുന്ന് തന്റെ പരിചയവും നല്കുന്നു. ബാബ പരമാത്മാവാണ്. പരമമായ ആത്മാവിനെയാണ് പരമാത്മാവ് എന്നു വിളിക്കുന്നത്. ഇംഗ്ലീഷില് സുപ്രീം സോള് എന്നു വിളിക്കുന്നു. സോള് അര്ത്ഥം ആത്മാവ്. അച്ഛന്റെ ആത്മാവ് രൂപത്തില് വലുതൊന്നുമല്ല. നിങ്ങള് കുട്ടികളുടെ ആത്മാവ് എങ്ങനെയാണോ അതുപോലെത്തന്നെയാണ് അച്ഛന്റെ ആത്മാവും. കുട്ടികള് ചെറുത്, അച്ഛന് വലുത് അങ്ങനെയൊന്നുമില്ല. പരമമായ നോളേജ്ഫുള് അച്ഛന് വളരെ സ്നേഹത്തോടെ കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു. പാര്ട്ട് അഭിനയിക്കുന്നത് ആത്മാവാണ്. തീര്ച്ചയായും ശരീരം ധാരണ ചെയ്താണ് പാര്ട്ട് അഭിനയിക്കുന്നത്. ആത്മാവിന്റെ വാസസ്ഥാനം ശാന്തിധാമമാണ്. കുട്ടികള്ക്ക് അറിയാം ആത്മാവ് ബ്രഹ്മമഹാതത്വത്തിലാണ് വസിക്കുന്നത്. എങ്ങനെയാണോ ഹിന്ദുസ്ഥാനില് വസിക്കുന്നവര് ഹിന്ദുക്കളാണ് എന്ന് പറയുന്നത് അതുപോലെ ബ്രഹ്മാണ്ഢത്തില് വസിക്കുന്നവര് പിന്നീട് ബ്രഹ്മത്തെ ഈശ്വരന് എന്നു കരുതി. ഡ്രാമയില് അധ:പതിക്കുന്നതിനുള്ള ഉപായവും അടങ്ങിയിട്ടുള്ളതാണ്. ആര് എത്ര തന്നെ പരിശ്രമിച്ചാലും ശരി തിരിച്ച് പോകാന് സാധിക്കില്ല. നാടകം പൂര്ത്തിയാകുമ്പോള് എല്ലാ അഭിനേതാക്കളും വന്ന് ഒരുമിച്ചുകൂടും. നിര്മ്മാതാവും, മുഖ്യ അഭിനേതാവും എല്ലാവരും വന്നു നില്ക്കും. കുട്ടികള്ക്ക് അറിയാം ഇപ്പോള് ഈ നാടകം പൂര്ത്തിയാവുകയാണ്. ഈ കാര്യം ഒരു സാധു സന്യാസിയ്ക്കും അറിയില്ല. ആത്മജ്ഞാനം ആരിലുമില്ല. പരമാത്മാവായ ബാബ ഇവിടേയ്ക്ക് ഒരേഒരു തവണയാണ് വരുന്നത്. ബാക്കി എല്ലാവര്ക്കും ഇവിടെ പാര്ട്ട് അഭിനയിക്കുകതന്നെ വേണം. വൃദ്ധി ഉണ്ടായിക്കൊണ്ടിരിക്കും. ആത്മാക്കള് എവിടെ നിന്നാണ് വരുന്നത്? അഥവാ ആരെങ്കിലും തിരിച്ച് പോവുകയാണെങ്കില് പിന്നെ അത് ഒരു ആചാരമാകുമായിരുന്നു. ഒന്ന് വരും, അടുത്തത് പോകും. പിന്നെ അതിനെ പുനര്ജന്മം എന്നു പറയാന് സാധിക്കില്ല. പുനര്ജന്മം തുടക്കത്തില്ത്തന്നെ ആരംഭിക്കുന്നു. ആദ്യ നമ്പറിലുള്ളത് ഈ ലക്ഷ്മീ നാരായണന്മാരാണ്. അച്ഛന് മനസ്സിലാക്കിത്തന്നിട്ടുണ്ട് പുനര്ജന്മം എടുത്ത് എടുത്ത് അവസാനമാകുമ്പോള് വീണ്ടും ആദ്യ നമ്പറിലേയ്ക്ക് വരേണ്ടി വരും. ഇതില് സംശയിക്കേണ്ട കാര്യമൊന്നുമില്ല. ആത്മാക്കള്ക്ക് അച്ഛന് സ്വയം വന്ന് മനസ്സിലാക്കിത്തരുന്നു. എന്താണ് മനസ്സിലാക്കിത്തരുന്നത്? തന്റേയും പരിചയം നല്കുന്നു. പരമാത്മാവ് ആരാണ് എന്നത് മുമ്പ് അറിയുമായിരുന്നോ? ശിവക്ഷേത്രത്തിലേക്ക് പോകുന്നുവെന്നു മാത്രം. ഇവിടെയാണെങ്കില് അനേകം ക്ഷേത്രങ്ങളുണ്ട്. സത്യയുഗത്തില് ക്ഷേത്രം, പൂജ ഇവയൊന്നും ഉണ്ടാകില്ല. അവിടെ നിങ്ങള് പൂജ്യ ദേവീ ദേവതയായി മാറുന്നു. പിന്നീട് അരകല്പത്തിനുശേഷം പൂജാരിയായി മാറുമ്പോള് അവരെ ദേവീ ദേവതാ എന്നു വിളിക്കാന് സാധിക്കില്ല. പിന്നീട് അച്ഛന് വന്ന് പൂജ്യരാക്കി മാറ്റുന്നു. മറ്റ് ഒരു ദേശത്തിലും ഈ മഹിമയില്ല. രാമരാജ്യം, രാവണരാജ്യം- എല്ലാം നിങ്ങള് ഇപ്പോള് മനസ്സിലാക്കി. രാമരാജ്യത്തിന്റെ കാലാവധി എത്രയാണ്- ഇത് സിദ്ധമാക്കിക്കൊടുക്കണം. ഇത് നാടകമാണ്, ഇതിനെ മനസ്സിലാക്കണം. ഉയര്ന്നതിലും ഉയര്ന്നത് അച്ഛനാണ്, ബാബ ജ്ഞാനസാഗരനുമാണ്. നമ്മള് അച്ഛനിലൂടെ ഉയര്ന്നതിലും ഉയര്ന്നതായി മാറുന്നു. ഉയര്ന്നതിലും ഉയര്ന്ന പദവി ലഭിക്കുന്നു. അച്ഛന് നമ്മളെ പഠിപ്പിക്കുകയാണ്, ദൈവീക ഗുണവും ധാരണ ചെയ്യണം.

കുട്ടികള് വര്ണ്ണിക്കുന്നു അങ്ങ് ഇങ്ങനെയാണ്, ഞങ്ങള് ഇങ്ങനെയാണ്. ഈ സമയത്ത് നിങ്ങള്ക്ക് അറിയാം- നമുക്ക് ഇവരെപ്പോലെ സമ്പൂര്ണ്ണ നിര്വ്വികാരിയായി മാറണം. അച്ഛനെ ഓര്മ്മിക്കുന്നതല്ലാതെ മറ്റൊരു ഉപായവുമില്ല. അഥവാ ആര്ക്കെങ്കിലും അറിയുമായിരുന്നെങ്കില് പറഞ്ഞുതരുമായിരുന്നു. ബ്രഹ്മം അഥവാ തത്വം നിര്വ്വികാരിയാണ് എന്ന് ആരെങ്കിലും പറയുമോ. ഇല്ല, ആത്മാവാണ് നിര്വ്വികാരിയായി മാറുന്നത്. ബ്രഹ്മം അഥവാ തത്വത്തെ നിര്വ്വികാരി എന്നു പറയാന് കഴിയില്ല. അത് വസിക്കുന്നതിനുള്ള സ്ഥാനമാണ്. കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ് ആത്മാവില്ത്തന്നെയാണ് ബുദ്ധി. ബുദ്ധി എപ്പോള് തമോപ്രധാനമായി മാറുന്നുവോ അപ്പോള് വിവേകശൂന്യരായിത്തീരുന്നു. വിവേകശാലികളും വിവേകശൂന്യരും ഉണ്ടല്ലോ. നിങ്ങളുടെ ബുദ്ധി എത്ര ശുദ്ധമായി മാറുന്നു പിന്നീട് എത്രത്തോളം അശുദ്ധമാകുന്നു. നിങ്ങള്ക്ക് പവിത്രതയും അപവിത്രതയും തമ്മിലുള്ള വ്യത്യാസം അറിയാം. അപവിത്ര ആത്മാവിന് തിരിച്ച് പോകാന് സാധിക്കില്ല. ഇപ്പോള് അപവിത്രത്തില് നിന്ന് പവിത്രമായി എങ്ങനെ മാറും- ഇത് മനസ്സിലാക്കിക്കൊടുക്കാന് വളരെ പരിശ്രമിക്കേണ്ടിവരുന്നു. ഇതും ഡ്രാമയില് അടങ്ങിയതാണ്. ഇപ്പോള് നിങ്ങള്ക്ക് അറിയാം - ഇത് സംഗമയുഗമാണ്. അച്ഛന് കൂട്ടിക്കൊണ്ടുപോകാന് ഒരേ ഒരു തവണയാണ് വരുന്നത്. എല്ലാവരും പുതിയ ലോകത്തിലേയ്ക്ക് പോകില്ല. ആര്ക്കാണോ പാര്ട്ട് ഇല്ലാത്തത് അവര് ശാന്തീധാമത്തില്ത്തന്നെ ഇരിക്കും അതാണ് ചിത്രങ്ങളിലും കാണിച്ചിരിക്കുന്നത്. ബാക്കി ഏതെല്ലാം ചിത്രങ്ങളുണ്ടോ അതെല്ലാം ഭക്തിമാര്ഗ്ഗത്തിലേതാണ്. ഇത് ജ്ഞാനമാര്ഗ്ഗത്തിലേതാണ്, ഇതിലൂടെ മനസ്സിലാക്കിക്കൊടുക്കും- സൃഷ്ടിയുടെ ചക്രം എങ്ങനെയാണ് കറങ്ങുന്നത്. നമ്മള് എങ്ങനെയാണ് താഴേയ്ക്ക് ഇറങ്ങുന്നത്. 14 കലയില് നിന്നും 12 കലയാകുന്നു. ഇപ്പോഴാണെങ്കില് ഒരു കലയും ശേഷിക്കുന്നില്ല. നമ്പര്വൈസാണല്ലോ. അഭിനേതാക്കളും നമ്പര്വൈസായിരിക്കും. ചിലരുടെ പ്രതിഫലം 1000, ചിലരുടേത് 1500 ചിലരുടേതാണെങ്കില് 100 എത്ര വ്യത്യാസമുണ്ട്. പഠിപ്പിലും രാപ്പകലിന്റെ വ്യത്യാസമുണ്ട്. ആ സ്ക്കൂളില് ആരെങ്കിലും തോല്ക്കുകയാണെങ്കില് വീണ്ടും പഠിക്കേണ്ടി വരുന്നു. ഇവിടെയാണെങ്കില് വീണ്ടും പഠിക്കുക എന്ന കാര്യമേയില്ല. പദവി കുറഞ്ഞുപോകും. പിന്നീട് ഒരിയ്ക്കലും പഠിക്കാനേ പറ്റില്ല. ഒരു തവണ മാത്രമാണ് പഠിക്കുന്നത്. അച്ഛനും ഒരു തവണയാണ് വരുന്നത്. കുട്ടികള്ക്കും അറിയാം ആദ്യമാദ്യം ഒരു രാജധാനി മാത്രമാണുണ്ടായിരുന്നത്. ഇത് നിങ്ങള് ആര്ക്ക് മനസ്സിലാക്കിക്കൊടുത്താലും അവര് അംഗീകരിക്കും. ക്രിസ്ത്യന്സ് ശാസ്ത്രത്തില് വളരെ പുരോഗതിയിലാണ് അവരെ നോക്കിയാണ് ബാക്കിയുള്ളവര് എല്ലാം പഠിക്കുന്നത്. അവരുടെ ബുദ്ധി ഇത്രത്തോളം പവിഴവുമല്ല, അത്രത്തോളം കല്ലുമല്ല. ഈ സമയത്ത് അവരുടെ ബുദ്ധി അത്ഭുതം കാണിക്കുന്നു. ശാസ്ത്രത്തിന് ഇത്രയും പ്രചാരം നല്കിയത് അവര് തന്നെയാണ്. അതും സുഖത്തിനു വേണ്ടിത്തന്നെയാണ്. നിങ്ങള്ക്ക് അറിയാം ഈ പഴയ ലോകത്തിന്റെ വിനാശം തീര്ച്ചയായും ഉണ്ടാവുക തന്നെ വേണം. പിന്നീട് നിങ്ങള് ശാന്തീധാമം സുഖധാമത്തിലേയ്ക്ക് പോകും. ഇല്ലെങ്കില് ഈ മുഴുവന് മനുഷ്യ ആത്മാക്കളും എങ്ങനെ തിരിച്ച് വീട്ടിലേയ്ക്ക് പോകും? സയന്സിലൂടെ വിനാശമുണ്ടാകുന്നു. എല്ലാ ആത്മാക്കളും ശരീരം ഉപേക്ഷിച്ച് വീട്ടിലേയ്ക്ക് പോകും. ഈ വിനാശത്തിനുള്ളില് മുക്തി ഒളിഞ്ഞുകിടപ്പുണ്ട്. അര കല്പമായി നിങ്ങള് മുക്തിയ്ക്കുവേണ്ടിയല്ലേ പരിശ്രമിച്ചു വന്നത്. അതിനാല് സയന്സും, പ്രകൃതിക്ഷോഭങ്ങളും, ഇതിനെ പ്രകൃതിയുടെ ആപത്തുകള് എന്നാണ് പറയുന്നത് ഇത് സംഭവിക്കണം. മനസ്സിലാക്കണം ഈ യുദ്ധം മുക്തിധാമത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നതിന് നിമിത്തമായി മാറുന്നു. എല്ലാവര്ക്കും മുക്തിധാമത്തിലേയ്ക്ക് പോകണം. നിങ്ങള് എത്ര പരിശ്രമിച്ചു, ഗുരുവില് ശരണം തേടി, ഹഠയോഗങ്ങള് അഭ്യസിച്ചു. ആര്ക്കും മുക്തിധാമത്തിലേയ്ക്ക് പോകാന് കഴിഞ്ഞില്ല. സയന്സിന്റെ എത്ര യന്ത്രങ്ങള് തയ്യാറായിരിക്കുന്നു, മനസ്സിലാക്കണം വിനാശം തീര്ച്ചയായും ഉണ്ടാകും. പുതിയ ലോകത്തില് എന്തായാലും കുറച്ചുപേരേ ഉണ്ടാകൂ. ബാക്കി എല്ലാവരും മുക്തിധാമത്തിലേയ്ക്ക് പോകും. ജീവന്മുക്തിയിലേയ്ക്ക് വരുന്നത് പഠിപ്പിന്റെ ശക്തികൊണ്ടാണ്. നിങ്ങള് അചഞ്ചലവും ദൃഢവും അഖണ്ഢവുമായ രാജ്യമാണ് ഭരിക്കുന്നത്. ഇവിടെയാണെങ്കില് നോക്കൂ ഓരോ ഖണ്ഢത്തേയും കഷ്ണങ്ങളാക്കിയിരിക്കുന്നു. ബാബ നിങ്ങളെ അചഞ്ചലവും അഖണ്ഢവുമായ മുഴുവന് വിശ്വത്തിന്റേയും രാജധാനിയുടെ അധികാരിയാക്കുന്നു. പരിധിയില്ലാത്ത അച്ഛന്റെ സമ്പത്ത് പരിധിയില്ലാത്ത ചക്രവര്ത്തീപദവിയാണ്. ഈ സമ്പത്ത് ആര് എപ്പോള് നല്കി? ഇത് ആരുടേയും ബുദ്ധിയില് വരുന്നില്ല. നിങ്ങള് മാത്രമാണ് അറിയുന്നത്. ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ആത്മാവിന് ലഭിച്ചിരിക്കുന്നു. ആത്മാവ് ജ്ഞാനസ്വരൂപമായി മാറുന്നു. അതും ജ്ഞാനസാഗരനായ അച്ഛനിലൂടെ തന്നെ വേണം ആകാന്. അച്ഛന് തന്നെ വന്ന് രചയിതാവിന്റേയും രചനയുടെ ആദി മദ്ധ്യ അന്ത്യത്തിന്റേയും ജ്ഞാനം നല്കിക്കൊണ്ടിരിക്കുകയാണ്. ഒരു സെക്കന്റിന്റെ കാര്യമാണ്. സെക്കന്റില് ജീവന്മുക്തി. ബാക്കി എല്ലാവര്ക്കും മുക്തി ലഭിക്കുന്നു. ഇതും ഡ്രാമയില് ഉള്ളതാണ്. രാവണന്റെ ബന്ധനത്തില് നിന്നും എല്ലാവരും മുക്തമാകുന്നു. ലോകര് വിശ്വത്തില് ശാന്തിയുണ്ടാക്കാന് എന്തെല്ലാം പരിശ്രമങ്ങള് ചെയ്യുന്നു. ഇതും നിങ്ങള് മാത്രമേ അറിയുന്നുള്ളു, അതായത് വിശ്വത്തിലും ബ്രഹ്മാണ്ഢത്തിലും ശാന്തി എപ്പോഴാണ് ഉണ്ടാകുന്നത്. ബ്രഹ്മാണ്ഢത്തില് ശാന്തി എന്നു പറയും പിന്നീട് വിശ്വത്തില് ശാന്തി, സുഖം രണ്ടുമുണ്ടാകും. വിശ്വം വേറെയാണ് ബ്രഹ്മാണ്ഢം വേറെയാണ്. സൂര്യ ചന്ദ്രന്മാര്ക്കും ഉപരിയാണ് ബ്രഹ്മാണ്ഢം. അവിടെ ഇതൊന്നും ഉണ്ടാകില്ല. അതിനെ സൈലന്സിന്റെ ലോകം എന്നാണ് പറയുന്നത്. ശരീരം ഉപേക്ഷിച്ച് സൈലന്സിലേയ്ക്ക് പോകും. നിങ്ങള് കുട്ടികള്ക്ക് അതും ഓര്മ്മയുണ്ട്. നിങ്ങള് ഈ സമയത്ത് അവിടേയ്ക്ക് പോകാന് തയ്യാറെടുപ്പുകള് നടത്തുകയാണ്. ബാക്കി ആര്ക്കും അറിയില്ല. നിങ്ങളെക്കൊണ്ട് തയ്യാറെടുപ്പുകള് നടത്തിക്കുകയാണ്. ബാക്കി ഈ യുദ്ധം മംഗളകാരിയാണ്, എല്ലാവരുടേയും കണക്കു വഴക്കുകള് ഇല്ലാതാകണം. എല്ലാവരും പവിത്രമായി മാറും. അഗ്നിയിലൂടെ സര്വ്വ വസ്തുക്കളും പാവനമായി മാറും. എങ്ങനെ ബാബയ്ക്ക് ഡ്രാമയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ അറിവുണ്ടോ അതുപോലെ നിങ്ങള് അഭിനേതാക്കള്ക്കും ഈ ഡ്രാമയുടെ ആദി മദ്ധ്യ അന്ത്യത്തെ അറിയാം. അറിയുന്നതിനെത്തന്നെയാണ് സാക്ഷാത്ക്കാരം എന്നു പറയുന്നത്.

ഇപ്പോള് നിങ്ങളുടെ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം തുറന്നിരിക്കുന്നു. നമ്മള് മുഴുവന് വിശ്വത്തേയും, സത്യയുഗം മുതല് കലിയുഗത്തിന്റെ അന്ത്യം വരെയുള്ള മുഴുവന് കാര്യങ്ങളേയും അറിഞ്ഞിരിക്കുന്നു. ബാക്കി ഒരു മനുഷ്യനും ഇത് അറിയില്ല. നിങ്ങള് മനിസ്സിലാക്കുന്നുണ്ട് നമ്മള് ദൈവീക ഗുണങ്ങളുള്ളവരായിരുന്നു നമ്മള് തന്നെയാണ് ആസുരീയ ഗുണങ്ങളുള്ളവരായി മാറിയത്. പിന്നീട് ബാബ വന്ന് ദൈവീക ഗുണമുള്ളവരാക്കി മാറ്റുന്നു. ബാബ വരുന്നത് തന്നെ പതിതരെ പാവനമാക്കി മാറ്റുന്നതിനാണ്. ലോകത്തിലുള്ള മറ്റാര്ക്കും ഇത് അറിയില്ല ഈ ദേവീ ദേവതാ വംശത്തിലുള്ളവര് തന്നെയാണ് പൂര്ണ്ണമായി 84 ജന്മങ്ങള് എടുക്കുന്നത്. പാവനമായിരുന്നവര് തന്നെ പതിതമായി മാറുന്നു. ഇത് ആരുടേയും ബുദ്ധിയില് ഇല്ല. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് ഇത് ജഢചിത്രങ്ങളാണ്. അവരുടെ കൃത്യമായ ഫോട്ടോ എടുക്കാന് സാധിക്കില്ല. അവര് പ്രകൃതിദത്തമായി വെളുത്തവരാണ്. പ്രകൃതി പവിത്രമായതിനാല് ശരീരവും പവിത്രമായിരിക്കും. ഇവിടെയാണെങ്കില് അപവിത്രമാണ്. ഈ വര്ണ്ണശബളമായ ലോകം സത്യയുഗത്തിലുണ്ടാകില്ല. കൃഷ്ണനെ ശ്യാമസുന്ദരന് എന്നു വിളിക്കുന്നു. സത്യയുഗത്തില് സുന്ദരനും കലിയുഗത്തില് ശ്യാമനും. സത്യയുഗത്തില് നിന്നും കലിയുഗത്തിലെത്തുന്നത് എങ്ങനെയാണ്- നിങ്ങള്ക്ക് നമ്പര് വണ് മുതല് എല്ലാം അറിയാം. കൃഷ്ണന് ഗര്ഭത്തിലൂടെ ജനിച്ചു ഉടന് പേരുവെച്ചു. പേര് എന്തായാലും വേണമല്ലോ. നിങ്ങള് പറയും കൃഷ്ണന്റെ ആത്മാവ് സത്യയുഗത്തില് സുന്ദരനായിരുന്നു പിന്നീട് കറുത്തതായി മാറി അതിനാലാണ് കൃഷ്ണനെ ശ്യാമനെന്നും സുന്ദരനെന്നും വിളിക്കുന്നത്. കൃഷ്ണന്റെ ജാതകം ലഭിക്കുക അര്ത്ഥം മുഴുവന് വിശ്വത്തിന്റേയും ജാതകം ലഭിക്കുക എന്നതാണ്. എത്ര രഹസ്യം നിറഞ്ഞതാണ്, പക്ഷേ ഇത് നിങ്ങള് മാത്രമാണ് അറിയുന്നത് ബാക്കി ആര്ക്കും അറിയില്ല. നിങ്ങള്ക്ക് എല്ലാവര്ക്കും പുതിയ ലോകത്തിലേയ്ക്ക്, പുതിയ വീട്ടിലേയ്ക്ക് പോകണം. ആരാണോ നല്ലരീതിയില് പഠിപ്പ് പഠിക്കുന്നത് അവരാണ് പുതിയ ലോകത്തിലേയ്ക്ക് പോകുന്നത്. ബാബയാണ് പരിധിയില്ലാത്ത മുഴുവന് ലോകത്തിന്റേയും അധികാരി, എല്ലാ ആത്മാക്കളുടേയും അച്ഛന്. അച്ഛനെ ഈ പഠിപ്പിന്റേയും അധികാരി എന്നാണ് വിളിക്കുന്നത്. ഇതില് ഒരു ചോദ്യമോ സംശയമോ ചോദിക്കാന് സാധിക്കില്ല. ഇതില് ശാസ്ത്രവാദം ചെയ്യേണ്ട ആവശ്യമില്ല. ഒരേ ഒരു സര്വ്വ ശ്രേഷ്ഠനായ ടീച്ചര് ഇരുന്ന് പഠിപ്പിക്കുകയാണ്. അവര് തന്നെയാണ് സത്യം. സത്യനാരായണന്റെ സത്യമായ കഥ പഠിപ്പിന്റെ രൂപത്തില് കേള്പ്പിക്കുകയാണ്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. തന്റെ മുഴുവന് കണക്ക് വഴക്കുകളേയും സമാപ്തമാക്കി സൈലന്സിന്റെ ലോകത്തിലേയ്ക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പുകള് നടത്തണം. ഓര്മ്മയുടെ ബലത്തിലൂടെ ആത്മാവിനെ സമ്പൂര്ണ്ണ പാവനമാക്കി മാറ്റണം.

2. ജ്ഞാനസാഗരന്റെ ജ്ഞാനത്തെ സ്വരൂപത്തിലേയ്ക്ക് കൊണ്ടുവരണം. വിചാര സാഗരമഥനം ചെയ്ത് തന്റെ തീരുമാനം സ്വയം എടുക്കണം. സത്യയുഗത്തില് ശ്രേഷ്ഠ പദവി പ്രാപ്തമാക്കുന്നതിനുവേണ്ടി ദൈവീക ഗുണങ്ങള് ധാരണ ചെയ്യണം.

വരദാനം :-
സമയത്തിന്റെ മഹത്വത്തെ അറിഞ്ഞ് തീവ്രതയോടെ ഒന്നാമത് വരുന്നവരായ തീവ്രഗതിയുള്ള പുരുഷാര്ത്ഥിയായി ഭവിക്കട്ടെ.

അവ്യക്ത പാര്ട്ടില് വരുന്ന ആത്മാക്കള്ക്ക് അവസാനം വന്നവരാണെങ്കിലും തീവ്രഗതിയില് പോയാല് ഒന്നാമതെത്താമെന്നുള്ള വരദാനം പ്രാപ്തമാണ്. അതിനാല് സമയത്തിന്റെ മഹത്വത്തെ അറിഞ്ഞ് ലഭിച്ച വരദാനത്തെ സ്വരൂപത്തില് കൊണ്ടുവരൂ. ഈ അവ്യക്തപാലന സഹജമായും ശക്തിശാലിയാക്കി മാറ്റുന്നതാണ്, അതിനാല് എത്രയും മുന്നേറാന് ആഗ്രഹിക്കുന്നുവോ, മുന്നേറാന് കഴിയും. ബാപ്ദാദയുടേയും നിമിത്ത ആത്മാക്കളുടേയും സദാ മുന്നേറാനുള്ള അനുഗ്രഹം സര്വ്വര്ക്കും ഉള്ളത് കാരണം തീവ്രഗതിയുടെ പുരുഷാര്ത്ഥത്തിന്റെ ഭാഗ്യം സഹജമായി ലഭിച്ചിട്ടുണ്ട്.

സ്ലോഗന് :-
ڇനിരാകാരം ഒപ്പം സാകാരംڈ ഈ മഹാമന്ത്രത്തിന്റെ സ്മൃതിയിലൂടെ നിരന്തരയോഗിയാകൂ.