മധുരമായ കുട്ടികളെ- ജ്ഞാന
സാഗരനായ ബാബ വന്നിരിക്കുകയാണ് നിങ്ങള്‍ കുട്ടികളുടെ സന്മുഖത്ത് ജ്ഞാന നൃത്തം
ചെയ്യാന്‍, നിങ്ങള്‍ സമര്‍ത്ഥരായ സേവാധാരികളായി മാറൂ എങ്കില്‍ ജ്ഞാനത്തിന്റെ നൃത്തവും
നന്നായിരിക്കും.
ചോദ്യം :-
സംഗമയുഗത്തില്‍ നിങ്ങള്‍ കുട്ടികള്‍ സ്വയത്തില്‍ ഏതൊരു ശീലമാണ് (ഹോബി)
ഉണ്ടാക്കിയെടുക്കുന്നത്?
ഉത്തരം :-
ഓര്‍മ്മയില്‍ ഇരിക്കുന്നതിന്റെ ശീലം. ഇതു തന്നെയാണ് ആത്മീയ ഹോബി. ഈ ഹോബിയോടൊപ്പം
നിങ്ങള്‍ക്ക് ദിവ്യവും അലൗകീകവുമായ കര്‍മ്മവും ചെയ്യണം. നിങ്ങള്‍ ബ്രാഹ്മണരാണ്,
നിങ്ങള്‍ എല്ലാവര്ക്കും സത്യം-സത്യമായ കഥ തീര്‍ച്ചയായും കേള്‍പ്പിക്കണം. സേവനം
ചെയ്യാനുള്ള ഹോബിയും നിങ്ങള്‍ കുട്ടികള്‍ക്കുണ്ടായിരിക്കണം.
ഗീതം :-
ക്ഷമയോടെയിരിക്കൂ മനുഷ്യാ.....
ഓംശാന്തി.
ആശുപത്രിയില്‍ അസുഖം ബാധിച്ച് കിടക്കുന്ന രോഗി ദുഃഖത്തില്‍ നിന്ന് മുക്തമാകാനുള്ള
ആഗ്രഹമാണ് വെക്കുന്നത്. ഡോക്ടറോട് ചോദിക്കുന്നു-എന്താണ് അവസ്ഥ, ഈ രോഗത്തില്‍
നിന്ന് എപ്പോഴാണ് മുക്തമാവുക? അതെല്ലാം പരിധിയുള്ള കാര്യങ്ങളാണ്. ഇത്
പരിധിയില്ലാത്ത കാര്യമാണ്. ബാബ വന്ന് കുട്ടികള്‍ക്ക് നിര്‍ദേശം നല്കുന്നു.
വാസ്തവത്തില്‍ ഇത് സുഖത്തിന്റേയും ദുഃഖത്തിന്റെയും കളിയാണെന്ന് കുട്ടികള്‍
മനസ്സിലാക്കിക്കഴിഞ്ഞു. വാസ്തവത്തില്‍ നിങ്ങള്‍ കുട്ടികള്‍ക്ക് സത്യയുഗത്തേക്കാളും
പ്രയോജനം ഇവിടെയാണ്. എന്തുകൊണ്ടെന്നാല്‍ ഈ സമയം നമ്മള് ഈശ്വരീയ മടിത്തട്ടിലെ
ഈശ്വരീയ സന്താനങ്ങളാണെന്ന് അറിയാം. ഈ സമയം നമ്മുടെ വളരെ ഉയര്‍ന്നതിലും ഉയര്‍ന്ന
ഗുപ്തമായ മഹിമയാണ്. മനുഷ്യരെല്ലാവരും ബാബയെ ശിവനെന്നും, ഈശ്വരനെന്നും ഭഗവാനെന്നും
പറയുന്നു, എന്നാല്‍ അറിയുന്നില്ല. വിളിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം
ഡ്രാമയനുസരിച്ചാണ് ഉണ്ടാകുന്നത്. ജ്ഞാനവും അജ്ഞാനവും, രാത്രിയും പകലും. ഇങ്ങനെ
പാടിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും ബുദ്ധി അത്രയും തമോപ്രധാനമായതിനാല് സ്വയം
തമോപ്രധാനമാണെന്ന് മനസ്സിലാക്കുന്നില്ല. അവരുടെ ഭാഗ്യത്തില്‍ അച്ഛന്റെ
സമ്പത്തുണ്ടെങ്കില്‍ മാത്രമെ ബുദ്ധിയില്‍ ഇരിക്കുകയുള്ളൂ. കുട്ടികള്‍ക്കറിയാം
നമ്മള് തികച്ചും ഘോരാന്ധകാരത്തിലായിരുന്നു. ഇപ്പോള്‍ ബാബ വന്നപ്പോള്‍ എത്ര പ്രകാശം
ലഭിച്ചു. ബാബ മനസ്സിലാക്കിതരുന്ന ജ്ഞാനം, വേദങ്ങളിലോ ഗ്രന്ഥങ്ങളിലോ
ശാസ്ത്രങ്ങളിലോ ഇല്ല. അതും ബാബ തെളിയിച്ച് പറഞ്ഞു തരുന്നുണ്ട്. നിങ്ങള്‍
കുട്ടികള്‍ക്ക് രചയിതാവിന്റെയും രചനയുടേയും ആദി- മദ്ധ്യ-അന്ത്യത്തിന്റെ വെളിച്ചം
നല്കുന്നു. അത് പിന്നീട് പ്രായേണ ലോപിച്ചു പോകുന്നു. ബാബക്കല്ലാതെ മറ്റാര്‍ക്കും
ഈ ജ്ഞാനം ലഭിക്കില്ല. പിന്നീട് ഈ ജ്ഞാനം പ്രായേണ ലോപിച്ചു പോകും. കലിയുഗം
കഴിഞ്ഞുപോയി പിന്നീട് 5000 വര്‍ഷങ്ങള്‍ക്കു ശേഷം ആവര്‍ത്തിക്കും എന്ന്
മനസ്സിലാക്കുന്നു. ഇത് പുതിയ കാര്യമാണ്. ഇതൊന്നും ശാസ്ത്രങ്ങളിലില്ല.
ബാബ എല്ലാവര്ക്കും ഈ ജ്ഞാനം ഒരുപോലെയാണ് പഠിപ്പിക്കുന്നത്. എന്നാല്‍ ധാരണയുടെ
കാര്യത്തില്‍ സംഖ്യാക്രമമനുസരിച്ചാണ്. ചില നല്ല സേവാധാരികളായ കുട്ടികള്‍ വരുമ്പോള്‍
ബാബയുടെ ജ്ഞാനത്തിന്റെ നൃത്തവും അതിനനുസരിച്ചായിരിക്കും. നൃത്തമാടുന്ന
പെണ്‍കുട്ടിക്കു മുന്നില്‍ കാണികളെല്ലാം വളരെ താല്പര്യത്തോടെ ആസ്വദിക്കുമ്പോള്‍
അവരും വളരെ സന്തോഷത്തോടെ നന്നായി നൃത്തമാടുന്നു. കുറച്ചുപേര്‍ താല്പ്പര്യമില്ലാതെ
ഇരിക്കുന്നുവെങ്കില് സാധാരണ രീതിയില്‍ കുറച്ച് നൃത്തം ചെയ്യും. ആഹാ! ആഹാ! എന്ന്
പറയുന്നവര്‍ ഒരുപാടുണ്ടെങ്കില്‍ കളിക്കുന്നവരുടെയും ഉന്മേഷം വര്‍ദ്ധിക്കും. ഇവിടെയും
അങ്ങനെയാണ്. മുരളി എല്ലാ കുട്ടികളും കേള്‍ക്കുന്നുണ്ട്. എന്നാല്‍ സന്മുഖത്ത്
കേള്‍ക്കുന്ന കാര്യം ഒന്ന് വേറെ തന്നെയാണ്. കൃഷ്ണന് നൃത്തമാടുന്നതായി
കാണിക്കാറുണ്ട്. എന്നാല്‍ സ്ഥൂലത്തിലുള്ള നൃത്തമല്ല. വാസ്തവത്തില്‍ ജ്ഞാനത്തിന്റെ
നൃത്തമാണ്. ശിവബാബ സ്വയം പറയുന്നു-ഞാന്‍ ജ്ഞാനത്തിന്റെ നൃത്തമാടാനാണ് വരുന്നത്,
ഞാന്‍ ജ്ഞാന സാഗരനാണ്. നല്ല-നല്ല പോയിന്റുകളാണ് വരുന്നത്. ഇതാണ് ജ്ഞാനത്തിന്റെ
മുരളി. സാധാരണ മരത്തിന്റെ ഓടക്കുഴലല്ല. പതിത-പാവനനായ ബാബ വന്ന് സഹജമായ രാജയോഗം
പഠിപ്പിക്കുമോ അതോ മരത്തിന്റെ ഓടക്കുഴല്‍ വായിക്കുമോ? ബാബ വന്ന് ഇങ്ങനെയുള്ള
രാജയോഗം പഠിപ്പിക്കുമെന്ന് ഒരാളുടേയും ബുദ്ധിയിലുണ്ടായിരിക്കില്ല. ഇപ്പോള്‍ ഇത്
നിങ്ങള്‍ക്കറിയാം. പിന്നീട് ഒരു മനുഷ്യരുടെയും ബുദ്ധിയില്‍ ഇത് വരികയില്ല.
വരുന്നവരും നമ്പര്വൈസായാണ് പദവി പ്രാപ്തമാക്കുന്നത്. കല്പം മുമ്പ് ചെയ്തതു
പോലുളള പുരുഷാര്‍ത്ഥമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്കറിയാം കല്പം
മുമ്പത്തെപ്പോലെയാണ് ബാബ വരുന്നത്, വന്ന് കുട്ടികള്‍ക്ക് എല്ലാ രഹസ്യവും തുറന്ന്
മനസ്സിലാക്കി തരുന്നു. ബാബ പറയുന്നു-ഞാനും ബന്ധനത്തില്‍
ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ഓരോരുത്തരും ഈ ഡ്രാമയുടെ ബന്ധനത്തില്‍ ബന്ധിതരാണ്.
സത്യയുഗത്തില്‍ എന്തെല്ലാമാണോ ഉണ്ടായത് അത് മാത്രമെ വീണ്ടും ഉണ്ടാകൂ. എത്ര അനേക
പ്രകാരത്തിലുള്ള ജന്മങ്ങളാണ്. സത്യയുഗത്തില്‍ ഇത്രയും
ജന്മങ്ങളൊന്നുമുണ്ടാകില്ലല്ലോ. സത്യയുഗത്തില്‍ വളരെ കുറച്ച് ഇനം മാത്രമെ
ഉണ്ടായിരിക്കൂ. പിന്നീട് വൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്നു. ധര്‍മ്മങ്ങള്‍ വൃദ്ധി
പ്രാപിക്കുന്നതുപോലെ. സത്യയുഗത്തില്‍ ഇത്രയും ധര്‍മ്മങ്ങളൊന്നുമില്ല. എന്തെല്ലാം
സത്യയുഗത്തില്‍ ഉണ്ടായിരുന്നോ അത് പിന്നീട് സത്യയുഗത്തില്‍ മാത്രമെ കാണുകയുള്ളൂ.
സത്യയുഗത്തില്‍ മോശമായ അഴുക്കാക്കുന്ന വസ്തുക്കള്‍ ഉണ്ടായിരിക്കില്ല. അവിടെയുള്ള
ദേവീ-ദേവതകളെയാണ് ഭഗവാന്-ഭഗവതി എന്ന് പറയുന്നത്. മറ്റൊരു രാജ്യത്തിലും ഒരിക്കലും
മറ്റാരേയും ഭഗവാന്-ഭഗവതി എന്ന് പറയാന്‍ സാധിക്കില്ല. ദേവതകള്‍ തീര്‍ച്ചയായും
സ്വര്‍ഗ്ഗത്തിലായിരുന്നു രാജ്യം ഭരിച്ചിരുന്നത്. അവരുടെ മഹിമ നോക്കൂ എത്രയാണ്.
ഇപ്പോള്‍ നിങ്ങള്‍ കുട്ടികള്‍ക്ക് ആശ്വാസം വന്നുകഴിഞ്ഞു. നമ്മുടെ പദവി എത്രത്തോളം
ഉയര്‍ന്നതാണ് അല്ലെങ്കില്‍ കുറവാണ,് നമ്മള് എത്ര മാര്‍ക്കോടുകൂടി പാസാകും എന്ന്
നിങ്ങള്‍ക്കറിയാം. ഓരോരുത്തര്‍ക്കും അവനവനെക്കുറിച്ച് അറിയാന്‍ സാധിക്കുമല്ലോ,
ഇന്നയാള് നല്ല രീതിയില്‍ സേവനം ചെയ്യുന്നുവെന്ന്. ശരിയാണ്, മുന്നോട്ട് പോകുന്തോറും
കൊടുങ്കാറ്റും വരും. ബാബ പറയുന്നു-കുട്ടികള്‍ക്ക് ഏതൊരു ഗ്രഹപ്പിഴയോ കൊടുങ്കാറ്റോ
ഒന്നും വരരുത്. മായ നല്ല-നല്ല കുട്ടികളെപ്പോലും താഴേക്ക് വീഴ്ത്തുന്നു. അതിനാല്‍
ബാബ നമ്മെ ആശ്വസിപ്പിക്കുന്നു. ഇനി കുറച്ചു സമയം മാത്രമേയുള്ളൂ. നിങ്ങള്‍ക്ക്
സേവനവും ചെയ്യണം. സ്ഥാപന കഴിഞ്ഞാല്‍ പിന്നെ തിരിച്ച് പോവുക തന്നെ വേണം. ഇതില്‍ ഒരു
സെക്കന്റ് പോലും മുന്നോട്ടോ പിന്നോട്ടോ ആകാന്‍ സാധിക്കില്ല. ഈ രഹസ്യം
കുട്ടികള്‍ക്കു മാത്രമെ മനസ്സിലാക്കാന്‍ സാധിക്കൂ. നമ്മള് ഡ്രാമയിലെ
അഭിനേതാക്കളാണ്. ഡ്രാമയില്‍ നമ്മുടെ മുഖ്യമായ പാര്ട്ടാണുള്ളത്. ഭാരതത്തില്‍
തന്നെയാണ് ജയ-പരാജയത്തിന്റെ കളിയുള്ളത്. ഭാരതം തന്നെയായിരുന്നു പാവനമായിരുന്നത്.
എത്ര ശാന്തിയും പവിത്രതയുമായിരുന്നു. ഇത് ഇന്നലത്തെ കാര്യമാണ്. ഇന്നലെ നമ്മള്
തന്നെയാണ് പാര്ട്ടഭിനയിച്ചത്. അയ്യായിരം വര്‍ഷത്തിന്റെ മുഴുവന്‍ പാര്‍ട്ടും
അടങ്ങിയിട്ടുണ്ട്. നമ്മള് ചക്രം കറങ്ങിയാണ് വന്നത്. ഇപ്പോള്‍ വീണ്ടും ബാബയുമായി
യോഗം വെക്കുന്നു. ഇതിലൂടെ മാത്രമെ കറ ഇളകുകയുള്ളൂ. അച്ഛനെ ഓര്‍മ്മ വരുമ്പോള്‍
തീര്‍ച്ചയായും സമ്പത്തും ഓര്‍മ്മ വരും. ആദ്യമാദ്യം അളളാഹുവിനെ അറിയണം. ബാബ
പറയുന്നു- നിങ്ങള്‍ എന്നെ അറിഞ്ഞു എങ്കില്‍ എന്നിലൂടെ സര്‍വ്വതും അറിയുന്നു. ജ്ഞാനം
വളരെ സഹജമാണ്. ഒരു സെക്കന്റിന്റെ കാര്യമാണ്. എന്നാലും
മനസ്സിലാക്കിതന്നുകൊണ്ടേയിരിക്കുന്നു. പോയിന്റുകള്‍ നല്കിക്കൊണ്ടേയിരിക്കുന്നു.
മുഖ്യ പോയിന്റാണ് മന്മനാഭവ. ഇതില്‍ തന്നെയാണ് വിഘ്നങ്ങളുണ്ടാകുന്നത്.
ദേഹാഭിമാനത്തിലേക്ക് വരുന്നതിലൂടെ അനേക പ്രകാരത്തിലുള്ള ബുദ്ധിമുട്ടുകളും
ഉണ്ടാകുന്നു. പിന്നീട് യോഗത്തിലിരിക്കാന്‍ സാധിക്കില്ല. എങ്ങനെയാണോ
ഭക്തിമാര്‍ഗ്ഗത്തില്‍ കൃഷ്ണന്റെ ഓര്മ്മയിലിരിക്കുമ്പോള് ബുദ്ധി അങ്ങോട്ടും
ഇങ്ങോട്ടും അലയുന്നത്. എല്ലാവര്ക്കും ഭക്തിയുടെ അനുഭവമുണ്ടല്ലോ. ഈ ജന്മത്തിലെ
കാര്യമാണ്. ഈ ജന്മത്തെക്കുറിച്ചറിയുന്നതിലൂടെ, അല്പം കഴിഞ്ഞ ജന്മത്തെക്കുറിച്ചും
മനസ്സിലാക്കാന്‍ സാധിക്കും. കുട്ടികള്‍ക്ക് ബാബയെ ഓര്‍മ്മിക്കാനുള്ള
അഭിരുചിയുണ്ടായിരിക്കണം. എത്രത്തോളം നിങ്ങള്‍ ബാബയെ ഓര്‍മ്മിക്കുന്നുവോ അത്രത്തോളം
സന്തോഷം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. ഒപ്പം ദിവ്യവും അലൗകീകവുമായ കര്‍മ്മവും
ചെയ്യണം. നിങ്ങള്‍ ബ്രാഹ്മണരാണ്. നിങ്ങള്‍ സത്യനാരായണന്റെ കഥ, അമരകഥ
കേള്‍പ്പിക്കുന്നു. മുഖ്യമായ കാര്യം തന്നെ ഒന്നാണ്(മന്മനാഭവ). അതില്‍ സര്‍വ്വതും
വരുന്നു. ഓര്‍മ്മയിലൂടെ തന്നെയാണ് വികര്‍മ്മങ്ങള്‍ വിനാശമാകുന്നത്. ഇത് ഒന്ന്
മാത്രമാണ് ആത്മീയ അഭിരുചി. ജ്ഞാനം വളരെ സഹജമാണെന്ന് ബാബ മനസ്സിലാക്കി തരുന്നു.
കന്യകമാര്‍ക്കും മഹിമയുണ്ട്. അധര്കുമാരിയും കുമാരിയും. എന്നാല്‍ കന്യകമാര്ക്കാണ്
ഏറ്റവും പേരുള്ളത്. അവര്‍ക്ക് ഒരു ബന്ധനവുമില്ല. ലൗകിക പതി വികാരിയാക്കി
മാറ്റുന്നു. സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നതിനാണ് ബാബ നമ്മെ അലങ്കരിക്കുന്നത്.
മധുരമായ സാഗരത്തിലേക്കാണ് കൊണ്ടുപോകുന്നത്. ബാബ പറയുന്നു- ഈ പഴയ ലോകത്തെയും പഴയ
ദേഹസഹിതം സര്‍വ്വതും മറക്കൂ. ആത്മാവാണ് പറയുന്നത്-നമ്മള് 84 ജന്മങ്ങള്
പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും നമ്മള് ബാബയില്‍ നിന്നും പൂര്‍ണ്ണ
സമ്പത്തെടുക്കും. ധൈര്യം വെക്കുന്നുണ്ട്. എന്നാലും മായയുമായുള്ള യുദ്ധമുണ്ടല്ലോ.
ഈ ബ്രഹ്മാബാബയാണ് ഏറ്റവും മുന്നില്‍. മായയുടെ കൊടുങ്കാറ്റ് കൂടുതല്‍ ഈ
ബ്രഹ്മാബായുടെ അടുത്തേക്കാണ് വരുന്നത്. ഒരുപാട് പേര് ബ്രഹ്മാബാബയോട്
പറയുന്നുണ്ട്-ബാബാ, ഞങ്ങള്‍ക്ക് ഇങ്ങനെയെല്ലാമുണ്ടാകുന്നു. ബാബ
പറയുന്നു-കുട്ടികളേ, ശരിയാണ്, ഇങ്ങനെയുളള കൊടുങ്കാറ്റ് തീര്‍ച്ചയായും വരും. ആദ്യം
വരുന്നത് ബ്രഹ്മാബാബയുടെ അടുത്തേക്കാണ്. അവസാനം എല്ലാവരും കര്‍മ്മാതീത അവസ്ഥ
പ്രപ്തമാക്കും. ഇത് പുതിയ കാര്യമൊന്നുമല്ല. കല്പം മുമ്പും ഇത് ഉണ്ടായിരുന്നു.
ഡ്രാമയില്‍ പാര്ട്ടഭിനയിച്ചു. ഇപ്പോള്‍ വീണ്ടും തിരിച്ച് വീട്ടിലേക്ക് പോകണം. ഇത്
ചൈതന്യ ഡ്രാമയാണ്. കുട്ടികള്‍ക്കറിയാം ഈ പഴയ ലോകം നരകമാണ്. ലക്ഷ്മീ- നാരായണന്
പാല്‍ക്കടലിലാണ് വസിച്ചിരുന്നതെന്ന് പറയാറുണ്ട്. അവരുടെ ക്ഷേത്രങ്ങള്‍ എത്ര
നല്ലതാക്കിയാണ് ഉണ്ടാക്കുന്നത്. ആദ്യമാദ്യം ക്ഷേത്രമുണ്ടാക്കിയപ്പോള് പാലിന്റെ
കുളമുണ്ടാക്കി യിട്ടായിരിക്കും വിഷ്ണുവിന്റെ മൂര്‍ത്തിയെ അതില്‍ സ്ഥാപിക്കുന്നത്.
വളരെ നല്ല-നല്ല ചിത്രങ്ങളു ണ്ടാക്കിയിട്ടായിരിക്കും പൂജിച്ചിരുന്നത്. ആ സമയം
എല്ലാത്തിനും വളരെ വിലകുറവായിരുന്നു. ബ്രഹ്മാബാബ എല്ലാം കണ്ടിട്ടുണ്ട്.
വാസ്തവത്തില്‍ ഈ ഭാരതം എത്ര പവിത്രവും ക്ഷീര സാഗരവുമായിരുന്നു. പാലിന്റെയും
നെയ്യിന്റെയും നദികളായിരുന്നു എന്ന് സത്യയുഗത്തിന് മഹിമ കൊടുത്തിരിക്കുകയാണ്.
സ്വര്‍ഗ്ഗത്തിന്റെ പേര് പറയുന്നതിലൂടെ വായില്‍ വെള്ളമൂറുന്നു. നിങ്ങള്‍
കുട്ടികള്‍ക്ക് ഇപ്പോള്‍ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചിരിക്കുകയാണ്.
അതിനാല്‍ ബുദ്ധിയില്‍ വിവേകമുണര്‍ന്നു. ബുദ്ധി വീട്ടിലേക്ക് പോകുന്നു, പിന്നീട്
സ്വര്‍ഗ്ഗത്തിലേക്ക് വരുന്നു. സത്യയുഗത്തില്‍ എല്ലാം പുതിയതായിരിക്കും.
ബ്രഹ്മാബാബ ശ്രീ നാരായണന്റെ മൂര്‍ത്തി കണ്ട് വളരെ സന്തോഷിക്കുമായിരുന്നു. വളരെ
സ്നേഹത്തോടു കൂടി സൂക്ഷിക്കുമായിരുന്നു. ഞാന്‍ തന്നെയാണ് നാരായണനായി
മാറുന്നതെന്ന് ബ്രഹ്മാവിന് അപ്പോള്‍ അറിയുമായിരുന്നില്ല. ഈ ജ്ഞാനം ഇപ്പോഴാണ്
ശിവബാബയില് നിന്നും ലഭിച്ചത്. നിങ്ങള്‍ക്ക് ബ്രഹ്മാണ്ഡത്തിന്റെയും സൃഷ്ടി
ചക്രത്തിന്റെ ആദി-മദ്ധ്യ-അന്ത്യത്തിന്റെയും ജ്ഞാനമുണ്ട്. നമ്മള് എങ്ങനെയാണ്
ചക്രം കറങ്ങുന്നതെന്ന് അറിയാമല്ലോ. ബാബയാണ് നമുക്ക് രാജയോഗം പഠിപ്പിക്കുന്നത്.
നിങ്ങള്‍ കുട്ടികള്‍ക്ക് വളരെ സന്തോഷമുണ്ടായിരിക്കണം. ബാക്കി കുറച്ചു സമയം
മാത്രമാണ് ഉള്ളത്. ശരീരത്തിന് എന്തെങ്കിലുമൊക്കെ സംഭവിച്ചുകൊണ്ടിരിക്കുക തന്നെ
ചെയ്യും. ഇപ്പോള്‍ നിങ്ങളുടെത് അന്തിമ ജന്മമാണ്. ഡ്രാമയുടെ പദ്ധതിയനുസരിച്ച്
നിങ്ങളുടെ സുഖത്തിന്റെ ദിവസങ്ങള്‍ വരുകയാണ്. വിനാശം മുന്നില്‍ തന്നെ നില്‍ക്കുന്നത്
കാണുന്നുണ്ട്. നിങ്ങള്‍ക്ക് മൂന്നാമത്തെ നേത്രം ലഭിച്ചുകഴിഞ്ഞു. മൂലവതനത്തേയും
സൂക്ഷ്മവതനത്തേയും സ്ഥൂലവതനത്തേയും നല്ല രീതിയില്‍ അറിയാം. ഈ സ്വദര്‍ശന ചക്രം
നിങ്ങളുടെ ബുദ്ധിയില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. സന്തോഷമുണ്ടാകുന്നു. ഈ സമയം
നമ്മെ പരിധിയില്ലാത്ത അച്ഛന് ടീച്ചറായി പഠിപ്പിക്കുന്നു. എന്നാല്‍ ഇത് പുതിയ
കാര്യമായതു കാരണം ഇടയ്ക്കിടെ മറന്നുപോകുന്നു. ഇല്ലായെന്നുണ്ടെങ്കില്‍ ബാബാ എന്ന്
പറയുന്നതിലൂടെ തന്നെ സന്തോഷത്തിന്റെ ലഹരി വര്‍ദ്ധിക്കണം. രാമതീര്‍ത്ഥന്‍
ശ്രീകൃഷ്ണന്റെ ഭക്തനായിരുന്നു. കൃഷ്ണന്റെ ദര്‍ശനത്തിനായി എത്രയാണ്
പ്രയത്നിച്ചിരുന്നത്. രാമതീര്‍ത്ഥന്‍ സാക്ഷാത്കാരമുണ്ടായപ്പോള്‍ സന്തോഷമുണ്ടായി.
പക്ഷെ അതിലൂടെ എന്ത് സംഭവിച്ചു? ഒന്നും ലഭിച്ചില്ലല്ലോ. ഇവിടെ നിങ്ങള്‍
കുട്ടികള്‍ക്ക് സന്തോഷവുമുണ്ട്. കാരണം 21 ജന്മത്തേക്കു വേണ്ടി ഇത്രയും ഉയര്‍ന്ന
പദവി പ്രാപ്തമാക്കുന്നു എന്നറിയാം. മുക്കാല്‍ ഭാഗവും നിങ്ങള്‍ സുഖികളായാണ്
കഴിയുന്നത്. അഥവാ പകുതി-പകുതിയാണെങ്കില്‍ പിന്നെ ഒരു പ്രയോജനവുമില്ല. നിങ്ങള്‍
മുക്കാല്‍ ഭാഗവും സുഖത്തിലാണ് കഴിയുന്നത്. നിങ്ങളുടെ അത്രയും സുഖം മറ്റാര്‍ക്കും
അനുഭവിക്കാന്‍ സാധിക്കില്ല. നിങ്ങളെ സംബന്ധിച്ച് അളവറ്റ സുഖമുണ്ട്. അളവറ്റ
സുഖത്തില്‍ ദു:ഖത്തെക്കുറിച്ച് അറിയാന്‍ പോലും സാധിക്കില്ല. സംഗമയുഗത്തില്‍
നിങ്ങള്‍ക്ക് രണ്ടിനെക്കുറിച്ചും അറിയാന്‍ സാധിക്കും. ഇപ്പോള്‍ നമ്മള് ദുഃഖത്തില്‍
നിന്ന് സുഖത്തിലേക്ക് പോവുകയാണ്. മുഖം പകലിന്റെ ഭാഗത്തേക്കാണ്. തൊഴിക്കുന്ന
ഭാഗം(കാല്) രാത്രിയുടെ ഭാഗത്തേക്കും. ഈ ലോകത്തിനെ കാലുകൊണ്ട് തൊഴിക്കണം അര്‍ത്ഥം
ബുദ്ധികൊണ്ട് മറക്കണം. ആത്മാവിനറിയാം ഇപ്പോള്‍ തിരിച്ച് വീട്ടിലേക്ക് പോകണം,
ഒരുപാട് പാര്ട്ടഭിനയിച്ചു. ഇങ്ങനെയെല്ലാം സ്വയത്തോട് സംസാരിക്കണം. ഇപ്പോള്‍
എത്രത്തോളം ബാബയെ ഓര്‍മ്മിക്കുന്നുവോ അത്രയും കറ ഇല്ലാതാകും. എത്രത്തോളം ബാബയുടെ
സേവനത്തിലൂടെ മറ്റുള്ളവരെ തനിക്ക് സാമാനമാക്കി മാറ്റുന്നോ അത്രയും ബാബയുടെ
പ്രത്യക്ഷതയുണ്ടാകും. ഇപ്പോള്‍ വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് ബുദ്ധിയിലുണ്ട്.
അതിനാല്‍ വീടിനെ മാത്രം ഓര്‍മ്മിക്കണം. പഴയ കെട്ടിടം ഇടിഞ്ഞുവീണു കൊണ്ടിരിക്കും.
പഴയ കെട്ടിടവും പുതിയ കെട്ടിടവും തമ്മില്‍ എത്ര വ്യത്യാസമാണ്. രാത്രിയും പകലും
തമ്മിലുള്ള വ്യത്യാസമുണ്ട്. ഈ ലോകം വാസ്തവത്തില്‍ വിഷയ വൈതരിണി നദിയാണ്. പരസ്പരം
അടിപിടിയും ബഹളങ്ങളുമുണ്ടാക്കുന്നു. ബാബ വന്നതോടെ ഒരുപാട് യുദ്ധം
ആരംഭിച്ചുകഴിഞ്ഞു. അഥവാ പത്നി വികാരത്തിന് സമ്മതിക്കുന്നില്ലെങ്കില്‍ അവരെ
എത്രയാണ് ഉപദ്രവിക്കുന്നത്. എത്രയാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. കല്പം മുമ്പും
അത്യാചാരങ്ങളുണ്ടായിരുന്നു. എല്ലാം ഇപ്പോഴത്തെ കാര്യങ്ങളാണ്. നോക്കൂ, എത്രയാണ്
വിളിക്കുന്നതെന്ന്. അതേ ഡ്രാമയിലെ പാര്‍ട്ട് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഇത്
ബാബക്കും കുട്ടികള്‍ക്കും അറിയാം. മറ്റാര്‍ക്കും അറിയില്ല. മുന്നോട്ട് പോകുമ്പോള്‍
എല്ലാവരും മനസ്സിലാക്കണം. പതിത-പാവനനെന്നും സര്‍വ്വരുടെ സദ്ഗതി ദാതാവുമായ ബാബ
എന്ന മഹിമയുണ്ട്. ഭാരതം എങ്ങനെയാണ് സ്വര്‍ഗ്ഗവും നരകവുമായി മാറുന്നത് എന്ന്
നിങ്ങള്‍ക്ക് ആര്‍ക്കും മനസ്സിലാക്കിക്കൊടുക്കാന്‍ സാധിക്കും. വരൂ നമ്മള്
നിങ്ങള്‍ക്ക് മുഴുവന്‍ ലോകത്തിന്റെയും ചരിത്രവും ഭൂമിശാസ്ത്രവും മനസ്സിലാക്കിതരാം.
ഈ പരിധിയില്ലാത്ത ചരിത്രവും ഭൂമിശാസ്ത്രവും ഈശ്വരനും ഈശ്വരന്റെ കുട്ടികളായ
നിങ്ങള്‍ക്കും മാത്രമെ അറിയുകയുള്ളൂ. എങ്ങനെയാണ് പവിത്രതയുടെയും സുഖ-ശാന്തിയുടെയും
രാജ്യത്തിന്റെ സ്ഥാപനയുണ്ടാകുന്നത്, എന്ന ചരിത്രത്തേയും ഭൂമിശാസ്ത്രത്തേയും
അറിയുന്നതിലൂടെ നിങ്ങളെല്ലാം അറിയുന്നു. പരിധിയില്ലാത്ത ബാബയില്‍ നിന്നും നിങ്ങള്‍
തീര്‍ച്ചയായും പരിധിയില്ലാത്ത സമ്പത്താണ് എടുക്കുന്നത്. ഇത് വന്ന് മനസ്സിലാക്കൂ.
വിഷയങ്ങള്‍ ഒരുപാടുണ്ട്. നിങ്ങള്‍ കുട്ടികളുടെ ബുദ്ധി ഇപ്പോള്‍ നിറഞ്ഞിരിക്കുന്നു.
സന്തോഷത്തിന്റെ ലഹരി എത്രയാണ് വര്‍ദ്ധിക്കുന്നത്. മുഴുവന്‍ ജ്ഞാനവും നിങ്ങളുടെ
പക്കലാണുള്ളത്. നോളേജ്ഫുള്ളായ ബാബയില്‍ നിന്നും ജ്ഞാനം ലഭിക്കുന്നു. പിന്നീട്
നമ്മള് തന്നെയാണ് ലക്ഷ്മീ-നാരായണനായി മാറുന്നത്. സത്യയുഗത്തില്‍ ഈ ജ്ഞാനമൊന്നും
ഉണ്ടാവില്ല. എത്ര ഗുഹ്യമായ കാര്യങ്ങളാണ് മനസ്സിലാക്കാനുള്ളത്. കുട്ടികള്‍
ഏണിപ്പടിയെക്കുറിച്ച് നല്ല രീതിയില്‍ മനസ്സിലാക്കിയല്ലോ. അതിനാല്‍ ഇത് 84
ജന്മത്തിന്റെ ചക്രമാണ്. ഇത് മനുഷ്യര്‍ക്കും വ്യക്തമായി മനസ്സിലാക്കിക്കൊടുക്കണം.
ഈ ലോകത്തെ ഇപ്പോള്‍ സ്വര്‍ഗ്ഗം അഥവാ പാവനമായ ലോകമെന്നൊന്നും പറയില്ല. സത്യയുഗവും
കലിയുഗവും വേറെ-വേറെയാണ്. ഈ ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്ന്
മനസ്സിലാക്കിക്കൊടുക്കാന്‍ സഹജമാണ്. മനസ്സിലാക്കി കൊടുക്കുന്നത് വളരെ നല്ലതായി
തോന്നുന്നു. എന്നാല്‍ പുരുഷാര്‍ത്ഥം ചെയ്ത് ഓര്‍മ്മയുടെ യാത്രയില്‍ ഇരിക്കുക എന്നത്
ഒരുപാട് പേര്‍ക്ക് ബുദ്ധിമുട്ടാണ്. ശരി.
വളരെക്കാലത്തെ വേര്‍പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്‍ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്‍കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ പഴയ
ലോകത്തേയും ദേഹത്തേയും ബുദ്ധികൊണ്ട് മറന്ന് ബാബയേയും വീടിനേയും ഓര്‍മ്മിക്കണം.
ഇപ്പോള്‍ നമ്മുടെ സുഖത്തിന്റെ ദിനങ്ങള്‍ ഇതാ വരികയായി എന്ന സന്തോഷത്തില്‍ സദാ
കഴിയണം.
2. നോളേജ്ഫുള്ളായ ബാബയില്‍ നിന്നും ലഭിച്ച ജ്ഞാനത്തെ സ്മരിച്ച് ബുദ്ധിയെ
സമ്പന്നമാക്കി വെക്കണം. ദേഹാഭിമാനത്തില്‍ വന്ന് ഒരിക്കലും ഒരു പ്രകാരത്തിലുമുള്ള
പ്രശ്നങ്ങളുണ്ടാക്കരുത്.
വരദാനം :-
ഈശ്വരീയ ഭാഗ്യത്തില്‍ പ്രകാശത്തിന്റെ കിരീടം പ്രാപ്തമാക്കുന്നവരായ സര്‍വ്വ
പ്രാപ്തി സ്വരൂപരായി ഭവിക്കട്ടെ.
ലോകത്തില്‍ ഭാഗ്യത്തിന്റെ
അടയാളം രാജപദവിയും രാജപദവിയുടെ അടയാളം കിരീടവുമാണ്. അതേപോലെ ഈശ്വരീയ
ഭാഗ്യത്തിന്റെ അടയാളം പ്രകാശ കിരീടമാണ്, ഈ കിരീടത്തിന്റെ പ്രാപ്തിയുടെ അടയാളം
പവിത്രതയുമാണ്. സമ്പൂര്‍ണ്ണ പവിത്ര ആത്മാക്കള്‍ പ്രകാശകിരീടധാരിയാകുന്നതിനോടൊപ്പം
സര്‍വ്വ പ്രാപ്തികളാലും സമ്പന്നരായിരിക്കും. അഥവാ എന്തെങ്കിലും പ്രാപ്തികളുടെ
കുറവുണ്ടെങ്കില്‍ പ്രകാശത്തിന്റെ കിരീടം സ്പഷ്ടമായി കാണപ്പെടുകയില്ല.
സ്ലോഗന് :-
തങ്ങളുടെ ആത്മീയ സ്ഥിതിയില്‍ സ്ഥിതി ചെയ്യുന്നവര്‍ തന്നെയാണ് മനസാ മഹാദാനികള്.