മധുരമായ കുട്ടികളേ -
സത്യമായ ബാബ നിങ്ങളെ എല്ലാം സത്യമാണ് കേള്‍പ്പിക്കുന്നത്, ഇങ്ങനെയുള്ള സത്യമായ
ബാബയോട് സദാ സത്യമായി കഴിയണം, ഉള്ളില്‍ യാതൊരു കാപട്യമോ അസത്യമോ വയ്ക്കരുത്
ചോദ്യം :-
സംഗമയുഗത്തില്‍ നിങ്ങള്‍ കുട്ടികള്‍ക്ക് ഏത് വ്യത്യാസത്തെ നല്ല രീതിയില്‍ അറിയാം?
ഉത്തരം :-
ബ്രാഹ്മണര്‍
എന്താണ് ചെയ്യുന്നത് ശൂദ്രര്‍ എന്താണ് ചെയ്യുന്നത്, ജ്ഞാനമാര്‍ഗ്ഗം എന്താണ് ഭക്തി
മാര്‍ഗ്ഗം എന്താണ്, ആ ഭൗതീക സൈന്യത്തിനായുള്ള യുദ്ധ മൈതാനം ഏതാണ് നമ്മുടെ യുദ്ധ
മൈതാനം ഏതാണ് - ഈ എല്ലാ വ്യത്യാസങ്ങളും നിങ്ങള്‍ കുട്ടികള്‍ക്ക് മാത്രമാണറിയുന്നത്.
സത്യയുഗത്തിലോ കലിയുഗത്തിലോ ഈ അന്തരത്തെ ആരും അറിയുന്നില്ല.
ഗീതം -
മാതാ ഓ മാതാ.....
ഓംശാന്തി.
ഏതുപോലെയാണോ പരംപിതാ പരമാത്മാ ശിവന് മഹിമയുള്ളത് അതുപോലെ ഇതാണ് ഭാരത മാതാക്കളുടെ
മഹിമ. കേവലം ഒരു മാതാവിന്റെ മഹിമയല്ല. തീര്‍ച്ചയായും സൈന്യം തന്നെ ആവശ്യമാണ്.
സൈന്യമില്ലാതെ എങ്ങനെ കാര്യം നടക്കും. ശിവബാബ ഏകനാണ്. ആ ഒരാളില്ലെങ്കില്‍
മാതാക്കളുമില്ല. കുട്ടികളുമില്ല, ബ്രഹ്മാകുമാരന്മാരും, കുമാരികളുമില്ല.
ഭൂരിപക്ഷം മാതാക്കളുടേതാണ്, അതുകൊണ്ടാണ് മാതാക്കളുടെ മഹിമ നല്‍കിയിരിക്കുന്നത്.
ഭാരത മാതാക്കള്‍ ശിവശക്തി സൈനികരും അഹിംസകരുമാണ്. ഒരു പ്രകാരത്തിലുള്ള ഹിംസയും
ചെയ്യുന്നില്ല. ഹിംസ രണ്ട് പ്രകാരത്തിലുണ്ട്. ഒന്നാണ് കാമ വികാരം
പ്രവര്‍ത്തിക്കുക, രണ്ടാമതാണ് വെടിവയ്ക്കുക, ക്രോധിക്കുക, അടിക്കുക മുതലായവ. ഈ
സമയം ഏതെല്ലാം ഭൗതീക സൈന്യങ്ങളുണ്ടോ, അവര്‍ രണ്ട് ഹിംസകളും ചെയ്യുന്നു. ഇന്ന്
വെടി വയ്ക്കാനെല്ലാം മാതാക്കളെയും പഠിപ്പിക്കുന്നുണ്ട്. അത് ഭൗതീക സൈന്യത്തിലെ
മാതാക്കളാണ് ഇതാണ് ആത്മീയ സൈന്യത്തിലെ ദൈവീക സമ്പ്രദായികളായ മാതാക്കള്‍. അവര്‍
ഏന്തെല്ലാം അഭ്യാസങ്ങളാണ് പഠിക്കുന്നത്. നിങ്ങള്‍ ഒരു പക്ഷേ ഒരിക്കലും
മൈതാനത്തില്‍ പോലും പോയിട്ടുണ്ടായിരിക്കില്ല. അവര്‍ വളരെയധികം അധ്വാനിക്കുന്നുണ്ട്.
കാമവികാരത്തിലേക്കും പോകുന്നുണ്ട്, വിവാഹം കഴിക്കാത്തവരായി വളരെ വിരളം പേരേ
ഉണ്ടായിരിക്കൂ. ആ സൈന്യത്തിലും ധാരാളം പഠിച്ചുകൊണ്ടിരിക്കുന്നുണ്ട്. ചെറിയ-
ചെറിയ കുട്ടികളെ പോലും പഠിപ്പിക്കുന്നുണ്ട്. അതും സൈന്യമാണ് ഇതും സൈന്യമാണ്.
സൈന്യത്തെക്കുറിച്ച് ഗീതയില്‍ നല്ല രീതിയില്‍ വിസ്തരിച്ച് തന്നെ എഴുതിയിട്ടുണ്ട്.
എന്നാല്പ്രയോഗത്തില് എന്താണ് - ഇത് നിങ്ങള്‍ക്ക് മാത്രമേ അറിയൂ, നമ്മള് എത്ര
ഗുപ്തമാണ്. ശിവ ശക്തി സൈന്യം എന്താണ് ചെയ്യുന്നത്? വിശ്വത്തിന്റെ
അധികാരിയാകുന്നതെങ്ങനെയാണ്? ഇതിനെ യുദ്ധ സ്ഥലമെന്നാണ് പറയുന്നത്. നിങ്ങളുടെ
യുദ്ധ മൈതാനവും ഗുപ്തമാണ്. മൈതാനമെന്ന് ഈ ഭൂമിയെയാണ് പറയുന്നത്. മുന്‍പ്
മാതാക്കള്‍ യുദ്ധ മൈതാനത്തിലേക്ക് പോയിരുന്നില്ല. ഇപ്പോള്‍ ഇവിടെ പൂര്‍ണ്ണമായ
താരതമ്യമുണ്ടാകുന്നു. രണ്ട് സൈന്യത്തിലും മാതാക്കളുണ്ട്. അവരുടെ സൈന്യത്തില്‍
ഭൂരിപക്ഷം പുരുഷന്മാരുടേതാണ്, ഇവിടെ ഭൂരിപക്ഷം മാതാക്കളുടേതാണ്. വ്യത്യാസമല്ലേ.
ജ്ഞാന മാര്ഗ്ഗവത്തിന്റെയും ഭക്തി മാര്‍ഗ്ഗത്തിന്റെയും. ഇതാണ് അന്തിമ വ്യത്യാസം.
സത്യയുഗത്തില്‍ അന്തരത്തിന്റെ കാര്യം ഉണ്ടായിരിക്കില്ല. ബാബ വന്ന് അന്തരം പറഞ്ഞ്
തരുന്നു. ബ്രാഹ്മണര്‍ എന്താണ് ചെയ്യുന്നത് ശൂദ്രര്‍ എന്താണ് ചെയ്യുന്നത്? രണ്ട്
പേരും ഇവിടെ യുദ്ധ മൈതാനത്തിലുണ്ട്. സത്യയുഗത്തിന്റെയോ കലിയുഗത്തിന്റെയോ
കാര്യമല്ല. ഇത് സംഗമയുഗത്തിന്റെ കാര്യമാണ്. നിങ്ങള്‍ പാണ്ഢവര് സംഗമയുഗികളാണ്.
കൗരവരാണ് കലിയുഗി. അവര്‍ കലിയുഗത്തിന്റെ സമയം വളരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. ആ
കാരണത്താല്‍ അവര്‍ക്ക് സംഗമത്തെക്കുറിച്ചുള്ള അറിവേയില്ല. പതുക്കെ-പതുക്കെ ഈ
ജ്ഞാനവും നിങ്ങളിലൂടെ മനസ്സിലാക്കും. അപ്പോള്‍ ഒരു മാതാവിന്റെ മഹിമയല്ല. ഇതാണ്
ശക്തി സേന. ഉയര്‍ന്നതിലും ഉയര്‍ന്നത് ഒരു ഭഗവാനാണ്, നിങ്ങള്‍ കല്പം മുന്‍പത്തെ അതേ
സൈന്യമാണ്. ഈ ഭാരതത്തെ ദൈവീക രാജാക്കന്മാരുടെ ഭൂമിയാക്കുക, ഇത് നിങ്ങളുടെ തന്നെ
കര്‍ത്തവ്യമാണ്.
നിങ്ങള്‍ക്കറിയാം ആദ്യം നമ്മള് സൂര്യവംശിയായിരുന്നു പിന്നീട് ചന്ദ്രവംശിയും
വൈശ്യ വംശിയുമായി, എന്നാല്‍ സൂര്യവംശിയെ മാത്രമേ മഹിമ ചെയ്യൂ. നമ്മള്
പുരുഷാര്‍ത്ഥവും ചെയ്യുന്നത് ആദ്യ സൂര്യവംശി യാകുന്നതിന് അര്‍ത്ഥം
സ്വര്‍ഗ്ഗത്തിലേക്ക് വരുന്നതിന് വേണ്ടിയാണ്. സത്യയുഗത്തെയാണ് സ്വര്‍ഗ്ഗമെന്ന്
പറയുന്നത്. ത്രേതായെ വാസ്തവത്തില്‍ സ്വര്‍ഗ്ഗമെന്ന് പറയില്ല. ഇന്നയാള് സ്വര്‍ഗ്ഗം
പൂകിയെന്ന് പറയാറുണ്ട്. അല്ലാതെ ഇന്നയാള് ത്രേതായിലെ രാമ-സീതയുടെ
രാജ്യത്തിലേക്ക് പോയെന്ന് പറയാറില്ല. വൈകുണ്ഢത്തില് കൃഷ്ണന്റെ
രാജ്യമായിരുന്നുവെന്ന് ഭാരതവാസിക്കറിയാം. എന്നാല്‍ കൃഷ്ണനെ ദ്വാപരത്തിലേക്ക്
കൊണ്ട് പോയിരിക്കുന്നു. മനുഷ്യര്‍ക്ക് സത്യത്തെക്കുറിച്ചുള്ള അറിവേയില്ല. സത്യം
പറയുന്ന സത്ഗുരുവിനെ അവര്‍ക്ക് ലഭിച്ചിട്ടില്ല, നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു.
ബാബ എല്ലാം സത്യമാണ് പറയുന്നത് അങ്ങനെ സത്യമാക്കി മാറ്റുന്നു. കുട്ടികളോട്
പറയുന്നു, കുട്ടികളേ നിങ്ങളൊരിക്കലും കപടമോ അസത്യമോ ചെയ്യരുത്. നിങ്ങളുടെ ഒന്നും
തന്നെ മറഞ്ഞിരിക്കില്ല, ആര് ഏതുപോലെയുള്ള കര്‍മ്മം ചെയ്യുന്നോ, അതനുസരിച്ച്
നേടുന്നു. ബാബ നല്ല കര്‍മ്മം പഠിപ്പിക്കുന്നു. ഈശ്വരന്റെയടുത്ത് ആരുടെയും
വികര്‍മ്മം മറക്കാന്‍ സാധിക്കില്ല. വികര്മ്മങ്ങളുടെ ഫലവും കടുത്തതാണ്. നിങ്ങളുടേത്
ഇത് അന്തിമ ജന്മമാണെങ്കിലും ശിക്ഷ അനുഭവിക്കേണ്ടി തന്നെ വരും കാരണം അനേക
ജന്മങ്ങളുടെ കണക്കുകള്‍ തീര്‍പ്പാകണം. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് കാശീ
കല്‍വട്ട് നടത്തുമ്പോള്‍ ഏതുവരെ പ്രാണന് പോകുന്നില്ലയോ അത് വരെ അനുഭവിക്കേണ്ടിവരും.
വളരെയധികം കഷ്ടം സഹിക്കേണ്ടി വരുന്നു. കര്മ്മഭോഗുകളില് ഒന്നാണ് രോഗം മുതായവ,
രണ്ടാമത്തേതാണ് വികര്മ്മങ്ങള്ക്കുള്ള ശിക്ഷ. ആ സമയം ഒന്നും പറയാന്‍ സാധിക്കില്ല.
നിലവിളിച്ചുകൊണ്ടിരിക്കും. അയ്യോ-അയ്യോ എന്ന് പറയും. പാപാത്മാക്കള്ക്ക് ഇവിടെയും
ശിക്ഷ ലഭിക്കുന്നു അവിടെയും ശിക്ഷ ലഭിക്കുന്നു. സത്യയുഗത്തില്‍ പാപം
സംഭവിക്കുന്നില്ല. കോടതിയില്ല, ജഡ്ജിയില്ല, ഗര്‍ഭ ജയിലിലെ ശിക്ഷയുമില്ല.
കാണിക്കുന്നുമുണ്ട് ആലിലയില്‍ കൃഷ്ണന് പെരുവിരല്‍ കുടിച്ചുകൊണ്ട് വന്നു. അത് ഗര്‍ഭ
കൊട്ടാരത്തിന്റെ കാര്യമാണ്. സത്യയുഗത്തില്‍ കുട്ടികള്‍ വളരെ സുഖകരമായാണ്
ജന്മമെടുക്കുന്നത്. ആദി-മദ്ധ്യ-അന്ത്യം സുഖം തന്നെ സുഖമാണ്. ഈ ലോകത്തില്‍ ആദി-
മദ്ധ്യ-അന്ത്യം ദുഃഖം തന്നെ ദുഃഖമാണ്. ഇപ്പോള്‍ നിങ്ങള്‍ സുഖത്തിന്റെ ലോത്തിലേക്ക്
പോകുന്നതിന് വേണ്ടി പഠിച്ചുകൊണ്ടിരിക്കുന്നു. ഈ ഗുപ്ത സൈന്യം വൃദ്ധി
പ്രാപിച്ചുകൊണ്ടിരിക്കും. ആര് എത്രത്തോളം വഴി പറഞ്ഞ് കൊടുക്കുന്നോ, അവര്‍
ഉയര്‍ന്ന പദവി നേടും. ഓര്‍മ്മയുടെ യാത്രയുടെ പരിശ്രമം നടത്തണം. പരിധിയില്ലാത്ത
ഏതൊരു സമ്പത്താണോ ലഭിച്ചിരുന്നത് അതിപ്പോള്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍
വീണ്ടും നേടിക്കൊണ്ടിരിക്കുന്നു. ലൗകിക പിതാവിനെയും പാരലൗകിക പിതാവിനെയും രണ്ട്
പേരെയും ഓര്‍മ്മിക്കാറുണ്ട്. സത്യയുത്തില് ഒരു ലൗകിക പിതാവിനെയാണ്
ഓര്‍മ്മിക്കുന്നത്, പാരലൗകിക പിതാവിനെ ഓര്‍മ്മിക്കേണ്ട ആവശ്യം തന്നെയില്ല. അവിടെ
സുഖം തന്നെ സുഖമാണ്. ഈ ജ്ഞാനവും ഭാരതവാസികള്ക്കുള്ളതാണ്, മറ്റു
ധര്മ്മത്തിലുള്ളവര്ക്കല്ല. എന്നാല്‍ ആര് മറ്റ് ധര്‍മ്മങ്ങളിലേക്ക് മാറി
പോയിട്ടുണ്ടോ അവര്‍ തിരിച്ച് വരും. വന്ന് യോഗം പഠിക്കും. യോഗത്തെക്കുറിച്ച്
മനസ്സിലാക്കി കൊടുക്കുന്നതിന് നിങ്ങള്‍ക്ക് ക്ഷണം ലഭിക്കുകയാണെങ്കില്‍
തയ്യാറെടുപ്പ് നടത്തണം. മനസ്സിലാക്കി കൊടുക്കണം എന്താ നിങ്ങള്‍ ഭാരതത്തിന്റെ
പ്രാചീന യോഗം മറന്ന് പോയോ? ഭഗവാന് പറയുന്നു മന്മനാഭവ. പരംപിതാ പരമാത്മാവ്
നിരാകാരീ കുട്ടികളോട് പറയുന്നു എന്നെ ഓര്‍ക്കൂ എങ്കില്‍ നിങ്ങള്‍ എന്റെയടുത്തെത്തും.
നിങ്ങള്‍ ആത്മാക്കള്‍ ഈ അവയവങ്ങളിലൂടെ കേള്‍ക്കുന്നു. ഞാന്‍ ആത്മാവ് ഈ അവയവങ്ങളുടെ
ആധാരത്തിലൂടെ കേള്‍പ്പിക്കുന്നു. ഞാന്‍ എല്ലാവരുടെയും പിതാവാണ്. എന്റെ മഹിമ
എല്ലാവരും പാടാറുണ്ട് സര്‍വ്വശക്തിമാന്‍, ജ്ഞാനത്തിന്റെ സാഗരന്, സുഖത്തന്റെ സാഗരന്
അങ്ങനെയങ്ങനെ. ഈ ടോപ്പിക്കും വളരെ നല്ലതാണ്. ശിവ പരമാത്മാവിന്റെ മഹിമയും
കൃഷ്ണന്റെ മഹിമയും പറഞ്ഞ് കൊടുക്കൂ. ഇനി തീരുമാനിക്കൂ ഗീതയുടെ ഭഗവാന് ആരാണ്? ഇത്
പവര്‍ഫുള്‍ ടോപ്പിക്കാണ്. ഇതില്‍ നിങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കണം. പറയൂ, ഞങ്ങള്‍
കൂടുതല്‍ സമയമെടുക്കില്ല. ഒരു മിനിറ്റ് നല്കിയാലും ശരി. ഭഗവാനുവാചാ മന്മനാഭവ,
എന്നെ മാത്രം ഓര്‍മ്മിക്കൂ എങ്കില്‍ സ്വര്‍ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കും. ഇതാരാണ്
പറഞ്ഞത്? നിരാകാരനായ പരമാത്മാവ് ബ്രഹ്മാ ശരീരത്തിലൂടെ കുട്ടികളോട് പറഞ്ഞു, ഇവരെ
തന്നെയാണ് പാണ്ഢവ സൈന്യമെന്നും പറയുന്നത്. ആത്മീയ യാത്രക്ക് കൊണ്ട് പോകുന്നതിന്
നിങ്ങള്‍ വഴികാട്ടികളാണ്. ബാബ പ്രബന്ധം നല്കുന്നു. അത് പിന്നീടെങ്ങനെ
സംശുദ്ധീകരിച്ച് മനസ്സിലാക്കി കൊടുക്കും, അതിനെക്കുറിച്ച് കുട്ടികള്‍ക്ക്
ചിന്തിക്കണം. ബാബയെ ഓര്‍മ്മിക്കുന്നതിലൂടെ മാത്രമാണ്
മുക്തിയുടെയും-ജീവന്മുക്തിയുടെയും സമ്പത്ത് ലഭിക്കുന്നത്. ഞങ്ങള്‍ ബ്രഹ്മാ
കുമാരന്മാരും കുമാരികളുമാണ്. വാസ്തവത്തില്‍ നിങ്ങളുമാണ് എന്നാല്‍ നിങ്ങള്‍ ബാബയെ
തരിച്ചരിയുന്നില്ല. നിങ്ങള്‍ കുട്ടികള്‍ ഇപ്പോള്‍ പരംപിതാ പരമാത്മാവിലൂടെ
ദേവതയായിക്കൊണ്ടിരിക്കുന്നു. ഭാരതത്തില്‍ ലക്ഷ്മീ- നാരായണന്റെ രാജ്യമായിരുന്നു.
ചെറിയ-ചെറിയ കുട്ടികള്‍ ഉറച്ച ശബ്ദത്തോടെ വലിയ-വലിയ സഭകളില്‍ മനസ്സിലാക്കി
കൊടുക്കുകയാണെങ്കില്‍ എത്ര പ്രഭാവമുണ്ടാകും. ജ്ഞാനം ഇവരിലാണുള്ളതെന്ന്
മനസ്സിലാക്കും. ഭഗവാനിലേക്കുള്ള വഴി ഇവര്‍ പറഞ്ഞു തരുന്നുണ്ട്. അല്ലയോ ആത്മാക്കളേ
എന്നെ ഓര്‍മ്മിക്കുകയാണെങ്കില്‍ നിങ്ങളുടെ വികര്‍മ്മം നശിക്കുമെന്ന് നിരാകാരനായ
പരമാത്മാവ് മാത്രമാണ് പറയുന്നത്. ഗംഗാ സ്നാനവും തീര്ത്ഥയാത്രയുമെല്ലാം
ജന്മ-ജന്മാന്തരം ചെയ്ത്-ചെയ്ത് പതിതമായി മാത്രമാണ് വന്നത്. ഭാരതത്തിന്റെ തന്നെ
ഉയരുന്ന കലയും, താഴുന്ന കലയുമാണുള്ളത്. ബാബ രാജയോഗം പഠിപ്പിച്ച് ഉയരുന്ന കല
അര്‍ത്ഥം സ്വര്‍ഗ്ഗത്തിന്റെ അധികാരിയാക്കുന്നു പിന്നീട് മായാ രാവണന് നരകത്തിന്റെ
അധികാരിയാക്കുന്നു അപ്പോള്‍ ഇറങ്ങുന്ന കലയെന്നല്ലേ പറയുക. ഓരോ ജന്മത്തിലും
അല്പാല്പം ഇറങ്ങുന്ന കല സംഭവിക്കുന്നു. ജ്ഞാനമാണ് ഉയരുന്ന കല. ഭക്തിയാണ്
ഇറങ്ങുന്ന കല. ഭക്തിക്ക് ശേഷം ഭഗവാനെ ലഭിക്കുമെന്ന് പറയാറുണ്ട്. എങ്കില്‍ ഭഗവാന്
തന്നെയല്ലേ ജ്ഞാനം നല്‍കുക. ഭഗവാന് തന്നെയാണ് ജ്ഞാനത്തിന്റെ സാഗരന്. ജ്ഞാനാഞ്ചനം
സദ്ഗുരു നല്കി, അജ്ഞാനാന്ധകാരം നശിച്ചു. സത്ഗുരു ഒരേഒരു പരംപിതാ പരമാത്മാവ്
മാത്രമാണ്. മഹിമ സത്ഗുരുവിന്റേതാണ് അല്ലാതെ ഗുരുവിന്റേതല്ല. ഗുരുക്കന്മാര്
ധാരാളമുണ്ട്. സത്ഗുരു ഒരാള്‍ മാത്രമാണ്. സദ്ഗതി ദാതാവും, പതിത-പാവനനും,
ലിബറേറ്ററും ബാബ തന്നെയാണ്. ഇപ്പോള്‍ നിങ്ങള്‍ കുട്ടികള്‍ ഭഗവാനുവാചാ കേള്‍ക്കുന്നു.
എന്നെ മാത്രം ഓര്‍മ്മിക്കുന്നതിലൂടെ നിങ്ങള്‍ ആത്മാക്കള്‍ ശാന്തിധാമത്തിലേക്ക്
എത്തിച്ചേരും. അതാണ് ശാന്തിധാമം, അടുത്തതാണ് സുഖധാമം, ഇതാണ് ദുഃഖധാമം. എന്താ
ഇതുപോലും മനസ്സിലാകുന്നില്ലേ! ബാബ തന്നെയാണ് വന്ന് പതിത ലോകത്തെ പാവന
ലോകമാക്കുന്നത്.
നിങ്ങള്‍ക്കറിയാം പരിധിയില്ലാത്ത സുഖം നല്‍കുന്നത് പരിധിയില്ലാത്ത ബാബ മാത്രമാണ്.
പരിധിയില്ലാത്ത ദുഃഖം നല്‍കുന്നത് രാവണനാണ്. അതാണ് വലിയ ശത്രു. രാവണ രാജ്യത്തെ
എന്തുകൊണ്ടാണ് പതിത ലോകമെന്ന് പറയുന്നത്, ഇതും ആര്‍ക്കും അറിയില്ല. ഇപ്പോള്‍ ബാബ
മുഴുവന്‍ രഹസ്യവും നമുക്ക് മനസ്സിലാക്കി തന്നിരിക്കുന്നു. ഓരോരുത്തരിലും 5-5
വികാരങ്ങള്‍ പ്രവേശിച്ചിരിക്കുന്നു, അതുകൊണ്ടാണ് 10 തലയുള്ള രാവണനെ
ഉണ്ടാക്കുന്നത്. ഈ കാര്യം വിദ്വാനോ, പണ്ഢിതനോ പോലും അറിയില്ല. ഇപ്പോള്‍ ബാബ
മനസ്സിലാക്കി തന്നിട്ടുണ്ട് രാവണ രാജ്യം എപ്പോള്‍ മുതല്‍ ഏതുവരെയാണ് നടക്കുന്നത്.
ഇത് പരിധിയില്ലാത്ത ചരിത്രവും ഭൂമിശാസ്ത്രവുമാണ് മനസ്സിലാക്കി തരുന്നത്.
രാവണനാണ് ഭാരതത്തിന്റെ പരിധിയില്ലാത്ത ശത്രു. എത്ര ദുര്‍ഗതിയാണ് വരുത്തിത്. ഭാരതം
തന്നെയാണ് സ്വര്‍ഗ്ഗമായിരുന്നത് അത് മറന്നിരിക്കുന്നു.
ഇപ്പോള്‍ നിങ്ങള്‍ കുട്ടികള്‍ക്ക് ബാബയുടെ ശ്രീമതം ലഭിക്കുന്നു കുട്ടികളേ ബാബയെ
ഓര്‍മ്മിക്കൂ. അള്ളാഹുവും സമ്പത്തും. പരംപിതാ പരമാത്മാവ് സ്വര്‍ഗ്ഗത്തിന്റെ
സ്ഥാപന ചെയ്യുന്നു. രാവണന് പിന്നീട് നരകത്തിന്റെ സ്ഥാപനയും ചെയ്യുന്നു.
നിങ്ങള്‍ക്ക് സ്വര്‍ഗ്ഗം സ്ഥാപിക്കുന്ന ബാബയെയാണ് ഓര്‍മ്മിക്കേണ്ടത്. ഗൃഹസ്ഥ
വ്യവഹാരത്തില്‍ തന്നെ കഴിയൂ, വിവാഹങ്ങള്‍ക്കെല്ലാം പോകൂ. എപ്പോള്‍ സമയം ലഭിക്കുന്നോ
അപ്പോള്‍ ബാബയെ ഓര്‍മ്മിക്കൂ. ശരീര നിര്വ്വഹാര്ത്ഥം കര്‍മ്മം ചെയ്തുകൊണ്ടും
ആരോടൊപ്പമാണോ നിങ്ങളുടെ വിവാഹ നിശ്ചയം നടന്നിരിക്കുന്നത്, അവരെ ഓര്‍മ്മിക്കണം.
ഏതുവരെ വരന്റെ വീട്ടിലെത്തുന്നോ അതുവരെ നിങ്ങള്‍ എല്ലാ കര്‍ത്തവ്യങ്ങളും തന്നെ
ചെയ്തോളൂ, എന്നാല്‍ ബുദ്ധിയില്‍ നിന്ന് ബാബയെ മറക്കരുത്. ശരി-
വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ശിക്ഷകളില്‍ നിന്ന് മുക്തമാകുന്നതിന് വേണ്ടി തന്റെ എല്ലാ കണക്കുകളും
തീര്‍പ്പാക്കണം. സത്യമായ ബാബയില്‍ നിന്ന് ഒന്നും തന്നെ മറക്കരുത്. അസത്യ
കാപട്യത്തിന്റെ ത്യാഗം ചെയ്യണം. ഓര്‍മ്മയുടെ യാത്രയില്‍ കഴിയണം.
2) ഏതുപോലെയാണോ ബാബ
അപകാരികളിലും ഉപകാരം ചെയ്യുന്നത് അതുപോലെ എല്ലാവരിലും ഉപകാരം ചെയ്യണം.
എല്ലാവര്ക്കും ബാബയുടെ സത്യമായ പരിചയം നല്‍കണം.
വരദാനം :-
ഈശ്വരീയ സംസ്ക്കാരങ്ങളെ കാര്യത്തില്‍ ഉപയോഗിച്ച് സഫലമാക്കുന്ന സഫലതാ മൂര്‍ത്തിയായി
ഭവിക്കൂ
ഏത് കുട്ടികളാണോ തന്റെ
ഈശ്വരീയ സംസ്ക്കാരങ്ങളെ കാര്യത്തില്‍ ഉപയോഗിക്കുന്നത് അവരുടെ വ്യര്‍ത്ഥ സങ്കല്പം
സ്വതവേ ഇല്ലാതാകുന്നു. സഫലമാക്കുക അര്‍ത്ഥം സംരക്ഷിക്കുക അല്ലെങ്കില്‍
വര്‍ദ്ധിപ്പിക്കുക. പഴയ സംസ്ക്കാരങ്ങള്‍ തന്നെ ഉപയോഗിച്ചുകൊണ്ടേയിരിക്കുക ഈശ്വരീയ
സംസ്ക്കാരങ്ങളെ ബുദ്ധിയുടെ ലോക്കറില്‍ വയ്ക്കുക അങ്ങനെയാകരുത്, ഏതുപോലെയാണോ
പലര്‍ക്കും ശീലമുള്ളത് നല്ല വസ്തുക്കള്‍ അല്ലെങ്കില്‍ പണം ബാങ്ക് അല്ലെങ്കില്‍
അലമാരികളില്‍ വയ്ക്കുന്നതിന്റെ, പഴയ വസ്തുക്കളോടാണ് സ്നേഹം, അത് തന്നെ
ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ അങ്ങനെ ചെയ്യരുത്, ഇവിടെ മനസ്സാ, വാചാ,
ശക്തിശാലി വൃത്തിയിലൂടെ തന്റേതെല്ലാം സഫലമാക്കൂ അപ്പോള്‍ സഫലതാമൂര്ത്തിയാകും.
സ്ലോഗന് :-
ڇബാബയും
ഞാനുംڈ ഈ ഛത്രഛായ കൂടെയുണ്ടെങ്കില്‍ ഒരു വിഘ്നത്തിനും നില്‍ക്കാനാകില്ല.
എല്ലാ ബ്രാഹ്മണ
കുട്ടികള്‍ക്കുമുള്ള വിശേഷ അറ്റന്ഷന് - പരമാത്മാ മഹാവാക്യം
ഒരു ബലം ഒരു വിശ്വാസം
അര്‍ത്ഥം സദാ നിശ്ചയമുണ്ടായിരിക്കണം ഏതൊന്നാണോ സാകാര മുരളി, ആ മുരളി തന്നെയാണ്
മധുബനില്‍ നിന്ന് ലഭിക്കുന്ന ശ്രീമതം അത് തന്നെയാണ് ശ്രീമതം, ബാബയെ മധുബനിലല്ലാതെ
മറ്റെവിടെയും ലഭിക്കുകയില്ല. സദാ ഒരു ബാബയുടെ പഠനത്തില്‍ നിശ്ചയമുണ്ടായിരിക്കണം.
മധുബനില്‍ നിന്ന് പഠിത്തത്തിനായുള്ള ഏതൊരു പാഠമാണോ വരുന്നത് അത് തന്നെയാണ് പഠനം,
രണ്ടാമതായൊരു പഠനമില്ല. അഥവാ മറ്റെവിടെയെങ്കിലും പ്രസാദമര്പ്പിക്കുമ്പോള്
സന്ദേശിയിലൂടെ ബാബയുടെ പാര്‍ട്ട് നടക്കുന്നുണ്ടെങ്കില്‍ അത് തീര്‍ത്തും തെറ്റാണ്,
ഇതും മായയാണ്, ഇതിനെ ഒരു ബലം ഒരു വിശ്വാസം എന്ന് പറയില്ല. മധുബനില്‍ നിന്ന് ഏതൊരു
മുരളിയാണോ വരുന്നത് അതില്‍ ശ്രദ്ധ നല്‍കൂ അല്ലെങ്കില്‍ മറ്റു വഴികളിലേക്ക് പോകും.
മധുബനില്‍ മാത്രമാണ് ബാബയുടെ മുരളി നടക്കുന്നത്, മധുബനില്‍ മാത്രമാണ് ബാബ വരുന്നത്
അതുകൊണ്ട് ഓരോ കുട്ടിയും ഈ ജാഗ്രത വയ്ക്കണം, അല്ലെങ്കില്‍ മായ ചതിവ് നല്‍കും.