02.07.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - നിങ്ങള്ക് കിപ്പോള് ഭാവിയിലെ 21 ജന്മത്തേക്ക് ഇവിട െതന്നെ പഠിപ്പ് പഠിക്കണം, മുള്ളില് നിന്ന് സുഗന്ധമുള്ള പുഷ്പമാകണം, ദൈവീക ഗുണങ്ങള് ധാരണച െയ്യണം ചെയ്യിപ് പിക്കണം

ചോദ്യം :-
ഏത് കുട്ടികളുടെ ബുദ്ധിയുടെ പൂട്ടാണ് നമ്പര്വൈസായി തുറക്കപ്പെടുന്നത്?

ഉത്തരം :-
ആരാണോ ശ്രീമത്തിലൂടെ നടന്നുകൊണ്ടിരിക്കുന്നത്, പതിത-പാവനനായ ബാബയുടെ ഓര്മ്മയിലിരിക്കുന്നത്, പഠിപ്പ് പഠിപ്പിക്കുന്ന ആളോടൊപ്പം ആര്ക്കാണോ യോഗമുള്ളത് അവരുടെ ബുദ്ധിയുടെ പൂട്ട് തുറക്കപ്പെടുന്നു. ബാബ പറയുന്നു - കുട്ടികളെ അഭ്യസിക്കൂ നമ്മള് ആത്മാക്കള് സഹോദര-സഹോദന്മാരാണ്, നമ്മള് അച്ഛനില് നിന്ന് കേള്ക്കുകയാണ്. ദേഹീ-അഭിമാനിയായി കേള്ക്കുകയും കേള്പ്പിക്കുകയും ചെയ്യൂ എങ്കില് പൂട്ട് തുറക്കപ്പെടും.

ഓംശാന്തി.
ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു എപ്പോള് ഇവിടെ ഇരിക്കുന്നുവോ അപ്പോള് ബാബയുടെ മാത്രം ഓര്മ്മയിരിക്കണം എന്നല്ല. അതിലൂടെ കേവലം ശാന്തി മാത്രമാണുണ്ടാകുക, എന്നാല് സുഖവും വേണമല്ലോ. നിങ്ങള്ക്ക് ശാന്തിയില് ഇരിക്കണം ഒപ്പം സ്വദര്ശന ചക്രധാരിയായി രാജധാനിയെയും ഓര്മ്മിക്കണം. നിങ്ങള് പുരുഷാര്ത്ഥം ചെയ്യുന്നത് തന്നെ നരനില് നിന്നും നാരായണന് അഥവാ മനുഷ്യനില് നിന്നും ദേവതയാകുന്നതിന് വേണ്ടിയാണ്. ഇവിടെ ആരില് എത്ര തന്നെ ദൈവീക ഗുണമുണ്ടായാലും അവരെ ദേവതയെന്ന് പറയില്ല. ദേവതകളുള്ളത് സ്വര്ഗ്ഗത്തില് മാത്രമാണ്. ലോകത്തിലെ മനുഷ്യര്ക്ക് സ്വര്ഗ്ഗത്തെ അറിയില്ല. നിങ്ങള് കുട്ടികള്ക്കറിയാം പുതിയ ലോകത്തെയാണ് സ്വര്ഗ്ഗം, പഴയ ലോകത്തെയാണ് നരകമെന്ന് പറയുന്നത്. ഇത് ഭാരതവാസികള് മാത്രമാണറിയുന്നത്. ഏത് ദേവതകളാണോ സത്യയുഗത്തില് രാജ്യം ഭരിച്ചിരുന്നത് അവരുടെ ചിത്രവും ഭാരതത്തില് തന്നെയാണുള്ളത്. ഇത് ആദി സനാതന ദേവീ-ദേവതാ ധര്മ്മത്തിന്റേതാണ്. പിന്നീട് പൂജിക്കാന് വേണ്ടി അവരുടെ ചിത്രം വിദേശങ്ങളിലേക്ക് കൊണ്ടുപോകുന്നു. പുറമെ എവിടെ പോയാലും അവിടെ ക്ഷേത്രങ്ങളുണ്ടാക്കുന്നു. ഓരോ ധര്മ്മത്തില് പെട്ടവരും എവിടെ പോകുകയാണെങ്കിലും അവരുടെ ധര്മ്മത്തിലെ ചിത്രങ്ങളെ തന്നെയാണ് പൂജിക്കുന്നത്. ഏതേത് ഗ്രാമങ്ങളില് വിജയം നേടുന്നോ അവിടെ പള്ളി മുതലായവ ഉണ്ടാക്കുന്നു. ഓരോ ധര്മ്മത്തിനും പൂജിക്കാന് അവരവരുടേതായ ചിത്രങ്ങളുണ്ട്. മുന്പ് നിങ്ങള്ക്കും അറിയില്ലായിരുന്നു അതായത് നമ്മള് തന്നെയായിരുന്നു ദേവീ-ദേവതകള് എന്നത്. സ്വയം വേറെയെന്ന് കരുതിയാണ് അവരുടെ പൂജ ചെയ്തിരുന്നത്. മറ്റ് ധര്മ്മത്തിലുള്ളവര് പൂജ ചെയ്യുകയാണെങ്കില് അറിയാം അതായത് നമ്മുടെ ധര്മ്മ സ്ഥാപകന് ക്രിസ്തുവാണ്, നമ്മള് ക്രിസ്ത്യാനികളാണ് അല്ലെങ്കില് ബൗദ്ധികളാണ്. ഈ ഹിന്ദുക്കള്ക്ക് തന്റെ ധര്മ്മത്തെ അറിയാത്തതു കാരണം സ്വയത്തെ ഹിന്ദുവെന്ന് പറയുന്നു എന്നിട്ട് പൂജിക്കുന്നതോ ദേവതകളെ. നമ്മള് ആദി സനാതന ദേവി-ദേവതാ ധര്മ്മത്തിന്റേതാണ് ഇത് മനസ്സിലാക്കുന്നില്ല. നമ്മള് നമ്മുടെ പൂര്വ്വികരെയാണ് പൂജിക്കുന്നത്. ക്രിസ്ത്യാനികള് ഒരു ക്രിസ്തുവിനെ പൂജിക്കുന്നു. ഭാതവാസികള്ക്ക് ഇതറിയില്ല നമ്മുടെ ധര്മ്മം ഏതാണ്? അത് ആര്, എപ്പോള് സ്ഥാപിച്ചതാണ്? ബാബ പറയുന്നു ഈ ഭാരതത്തിന്റെ ആദി സനാതന ദേവീ-ദേവതാ ധര്മ്മം എപ്പോഴാണോ പ്രായലോപമാകുന്നത് അപ്പോഴാണ് വീണ്ടും സ്ഥാപിക്കാന് ഞാന് വരുന്നത്. ഈ ജ്ഞാനം ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട്. മുന്പ് ഒന്നും തന്നെ അറിയില്ലായിരുന്നു. ഒന്നും തന്നെ മനസ്സിലാക്കാതെ ഭക്തി മാര്ഗ്ഗത്തില് ചിത്രങ്ങളുടെ പൂജ ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നു. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് ഭക്തി മാര്ഗ്ഗത്തിലല്ല. ഇപ്പോള് നിങ്ങള് ബ്രാഹ്മണ കുല ഭൂഷണരും ശൂദ്ര കുലത്തിലുള്ളവരും തമ്മില് രാത്രിയും പകലിന്റെയും വ്യത്യാസമുണ്ട്. അതും ഈ സമയം നിങ്ങള് മനസ്സിലാക്കുന്നുണ്ട്. സത്യയുഗത്തില് മനസ്സിലാക്കാനാവില്ല. ഈ സമയം മാത്രമാണ് നിങ്ങള്ക്ക് ജ്ഞാനം ലഭിക്കുന്നത്. ബാബ ആത്മാക്കള്ക്ക് ജ്ഞാനം നല്കുകയാണ്. പഴയ ലോകത്തെയും പുതിയ ലോകത്തെയും നിങ്ങള് ബ്രാഹ്മണര്ക്ക് മാത്രമാണ് അറിയുന്നത്. പഴയ ലോകത്തില് ധാരാളം മനുഷ്യരുണ്ട്. ഇവിടെയാണെങ്കില് മനുഷ്യര് എത്രയാണ് വഴക്കടിക്കുന്നത്. ഇത് തന്നെയാണ് മുള്ക്കാട്. നിങ്ങള്ക്കറിയാം നമ്മളും മുള്ളായിരുന്നു. ഇപ്പോള് ബാബ നമ്മളെ പൂവാക്കിക്കൊണ്ടിരിക്കുകയാണ്. മുള്ളുകള് ഈ സുഗന്ധമുള്ള പുഷ്പങ്ങളെ നമസ്ക്കരിക്കുന്നു. ഈ രഹസ്യം ഇപ്പോള് നിങ്ങള് അറിഞ്ഞിരിക്കുന്നു. നമ്മള് തന്നെയായിരുന്നു ദേവതകളായിരുന്നത് ആ നമ്മള് വീണ്ടും വന്ന് ഇപ്പോള് സുഗന്ധമുള്ള പുഷ്പം (ബ്രാഹ്മണന്) ആയിരിക്കുന്നു. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ഇത് ഡ്രാമയാണ്. മുന്പ് ഈ നാടകമോ, സിനിമയോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇതും ഇപ്പോള് ഉണ്ടായതാണ്. എന്തിനാണ് ഉണ്ടായത്? എന്തുകൊണ്ടെന്നാല് ബാബയ്ക്ക് ഉദാഹരണം പറഞ്ഞുതരുന്നതില് എളുപ്പമാകും. കുട്ടികള്ക്കും കാര്യം മനസ്സിലാക്കാന് സാധിക്കും. ഈ സയന്സും നിങ്ങള് കുട്ടികള്ക്ക് പഠിക്കേണ്ടേ. ബുദ്ധിയില് ഈ സയന്സിന്റെ എല്ലാ സംസ്ക്കാരവും കൊണ്ട് പോകും അത് പിന്നീട് അവിടെ പ്രയോജനത്തില് വരും. ലോകം ഒരിക്കലും ഒറ്റയടിക്ക് അവസാനിക്കുന്നില്ല. സംസ്ക്കാരം കൊണ്ട് പോയി വീണ്ടും ജന്മമെടുക്കുന്നു. വിമാനങ്ങളും മറ്റും ഉണ്ടാക്കുന്നു. അവിടെ പ്രയോജനത്തില് വരുന്ന ഏതേതെല്ലാം യോഗ്യമായ സാധനങ്ങളുണ്ടോ അതുണ്ടാക്കുന്നു. കപ്പലുണ്ടാക്കുന്നവരും ഉണ്ട് എന്നാല് കപ്പല് അവിടെ ഉപയോഗത്തില് വരില്ല. ഇനി അങ്ങനെയുള്ള ആരെങ്കിലും ജ്ഞാനം എടുത്താലും എടുക്കാതിരുന്നാലും ശരി, അവരുടെ സംസ്ക്കാരം ഉപയോഗത്തില് വരില്ല. അവിടെ കപ്പല് മുതലായവയുടെ ആവശ്യം തന്നെയില്ല. ഡ്രാമയിലില്ല. ങ്ഹാ, വിമാനങ്ങള്, വൈദ്യുതി മുതലായവയുടെ ആവശ്യം വരും. ആ കണ്ടുപിടുത്തങ്ങള് നടന്നുകൊണ്ടിരിക്കുന്നുണ്ട്. അവിടെ നിന്ന് കുട്ടികള് പഠിച്ച് വരുന്നു. ഈ എല്ലാ കാര്യങ്ങളും നിങ്ങള് കുട്ടികളുടെ ബുദ്ധിയില് മാത്രമാണുള്ളത്.

നിങ്ങള്ക്കറിയാം നമ്മള് പഠിക്കുന്നത് തന്നെ പുതിയ ലോകത്തേക്ക് വേണ്ടിയാണ്. ബാബ നമ്മളെ ഭാവിയിലെ 21 ജന്മത്തേക്ക് വേണ്ടി പഠിപ്പിക്കുന്നു. നമ്മള് സ്വര്ഗ്ഗവാസിയാകുന്നതിന് വേണ്ടി പവിത്രമായിക്കൊണ്ടിരിക്കുന്നു. മുന്പ് നരകവാസിയായിരുന്നു. മനുഷ്യര് പറയാറുമുണ്ട് ഇന്ന ആള് സ്വര്ഗ്ഗവാസിയായി. എന്നാല് നമ്മള് നരകത്തിലാണ് ഇത് മനസ്സിലാക്കുന്നില്ല. ബുദ്ധിയുടെ പൂട്ട് തുറക്കുന്നില്ല. നിങ്ങള് കുട്ടികളുടെ പൂട്ട് ഇപ്പോള് പതുക്കെ-പതുക്കെ തുറക്കുന്നു, നമ്പര്വൈസായി. പൂട്ട് അവരുടേതാണ് തുറക്കുക, ആരാണോ ശ്രീമത്തിലൂടെ നടക്കാന്തുടങ്ങുന്നത് ഒപ്പം പതിത പാവനനായ ബാബയെ ഓര്മ്മിക്കുന്നത്. ബാബ ജ്ഞാനവും നല്കുന്നു കൂടാതെ ഓര്മ്മയും പഠിപ്പിക്കുന്നു. ടീച്ചറല്ലേ. അപ്പോള് ടീച്ചര് തീര്ച്ചയായും പഠിപ്പിക്കും. എത്രത്തോളം ടീച്ചറോടും പഠിത്തത്തോടും യോഗമുണ്ടായിരിക്കുമോ അത്രയും ഉയര്ന്ന പദവി നേടും. ലൗകീക പഠിത്തത്തില് യോഗം ഇരിക്കുന്നുണ്ട്. അറിയാം വക്കീലാണ് പഠിപ്പിക്കുന്നത്. ഇവിടെ പഠിപ്പിക്കുന്നത് അച്ഛനാണ്. ഇതുപോലും മറന്ന് പോകുന്നു എന്തുകൊണ്ടെന്നാല് പുതിയ കാര്യമല്ലേ. ദേഹത്തെ ഓര്മ്മിക്കുക എന്നത് വളരെ എളുപ്പമാണ്. അടിക്കടി ദേഹം ഓര്മ്മ വരുന്നു. നമ്മള് ആത്മാക്കളാണ് ഇത് മറന്ന് പോകുന്നു. നമ്മള് ആത്മാക്കള്ക്ക് അച്ഛന് മനസ്സിലാക്കി തരികയാണ്. നമ്മള് ആത്മാക്കള് സഹോദരന്മാരാണ്. ബാബയ്ക്കറിയാം ഞാന് പരമാത്മാവാണ്, ആത്മാക്കളെ പഠിപ്പിക്കുകയാണ്, അതായത് സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കി മറ്റ് ആത്മാക്കളെയും ഇരുന്ന് പഠിപ്പിക്കൂ. ഇത് ആത്മാവാണ് കാതുകളിലൂടെ കേള്ക്കുന്നത്, കേള്പ്പിക്കുന്നത് പരംപിതാ പരമാത്മാവാണ്. ബാബയെ സുപ്രീം ആത്മാവെന്ന് പറയും. നിങ്ങള് എപ്പോഴെങ്കിലും ആര്ക്കെങ്കിലും മനസ്സിലാക്കി കൊടുക്കുമ്പോള് ഇത് ബുദ്ധിയില് വരണം അതായത് നമ്മുടെ ആത്മാവില് ജ്ഞാനമുണ്ട്, ആത്മാവിനെ ഇത് കേള്പ്പിക്കുകയാണ്. നമ്മള് ബാബയില് നിന്ന് എന്താണോ കേട്ടത് അത് ആത്മാക്കളെ കേള്പ്പിക്കുകയാണ്. ഇത് തീര്ത്തും പുതിയ കാര്യമാണ്. നിങ്ങള് എപ്പോള് മറ്റുള്ളവരെ പഠിപ്പിക്കുന്നോ അപ്പോള് ദേഹീ-അഭിമാനിയായല്ല പഠിപ്പിക്കുന്നത്, മറന്നുപോകുന്നു. ലക്ഷ്യമില്ലേ. ബുദ്ധിയില് ഇത് ഓര്മ്മയുണ്ടായിരിക്കണം - ഞാന് ആത്മാവ് അവിനാശിയാണ്. ഞാന് ആത്മാവ് ഈ കര്മ്മേന്ദ്രിയങ്ങളിലൂടെ പാര്ട്ടഭിനയിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള് ആത്മാവ് ശൂദ്ര കുലത്തിലത്തിലായിരുന്നു, ഇപ്പോള് ബ്രാഹ്മണ കുത്തിലാണ്. പിന്നീട് ദേവതാ കുലത്തിലേക്ക് പോകും. അവിടെ ശരീരവും പവിത്രമായത് ലഭിക്കും. നമ്മള് ആത്മാക്കള് സഹോദരന്മാരാണ്. അച്ഛന് മക്കളെ പഠിപ്പിക്കുകയാണ്. കുട്ടികള് പിന്നീട് പറയും ഞങ്ങള് സഹോദര-സഹോദരങ്ങളാണ,് സഹോദരനെ പഠിപ്പിക്കുകയാണ്. ആത്മാവിന് തന്നെയാണ് മനസ്സിലാക്കി കൊടുക്കുന്നത്. ആത്മാവ് ശരീരത്തിലൂടെ കേള്ക്കുന്നു. ഇത് വളരെ സൂക്ഷ്മമായ കാര്യങ്ങളാണ്. സ്മൃതിയില് വരുന്നില്ല. അരകല്പം നിങ്ങള് ദേഹ-അഭിമാനത്തില് കഴിഞ്ഞു. ഈ സമയം നിങ്ങള്ക്ക് ദേഹീ-അഭിമാനിയായി കഴിയണം. സ്വയത്തെ ആത്മാവെന്ന് നിശ്ചയിക്കണം, ആത്മാവാണെന്ന് ഉറപ്പിച്ചിരിക്കൂ. ആത്മാവാണെന്ന് ഉറപ്പിച്ച് കേള്ക്കൂ. പരംപിതാ പരമാത്മാവ് തന്നെയാണ് കേള്പ്പിക്കുന്നത് അതുകൊണ്ടല്ലേ പറയുന്നത് - ആത്മാവും പരമാത്മാവും വളരെക്കാലം വേര്പെട്ടിരുന്നു. . . . അവിടെയല്ല പഠിപ്പിക്കുന്നത്. ഇവിടെത്തന്നെ വന്നാണ് പഠിപ്പിക്കുന്നത്. മറ്റെല്ലാ ആത്മാക്കള്ക്കും അവരവരുടെ ശരീരമുണ്ട്. ഈ ബാബയാണെങ്കില് സുപ്രീം ആത്മാവാണ്. അങ്ങനെയുള്ള ബാബയ്ക്ക് ശരീരമില്ല. ബാബയുടെ ആത്മാവിന്റെ തന്നെ പേരാണ് ശിവന് എന്നത് . അറിയാം ഈ ശരീരം എന്റേതല്ല. ഞാന് സുപ്രീം ആത്മാവാണ്. എന്റെ മഹിമ വ്യത്യസ്തമാണ്. ഓരോരുത്തരുടെയും മഹിമ അവരവരുടേതല്ലേ. മഹിമയുമില്ലേ - പരംപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ സ്ഥാപന നടത്തുന്നുന്നു. ബാബ ജ്ഞാനത്തിന്റെ സാഗരം, മനുഷ്യ സൃഷ്ടിയുടെ ബീജരൂപനാണ്. സത്യമാണ്, ചൈതന്യമാണ്, ആനന്ദ, സുഖ-ശാന്തിയുടെ സാഗരമാണ്. ഇതാണ് ബാബയുടെ മഹിമ. കുട്ടിക്ക് അച്ഛന്റെ സമ്പത്തിനെക്കുറിച്ച് അറിവുണ്ടായിരിക്കും-എന്റെ അച്ഛന്റെ അടുത്ത് ഈ ഫാക്ടറിയുണ്ട്, ഈ മില്ലുണ്ട്, ലഹരി ഉണ്ടായിരിക്കില്ലേ. കുട്ടി തന്നെയാണ് ആ സമ്പത്തിന്റെ അധികാരിയാകുന്നത്. ഈ സമ്പത്താണെങ്കില് ഒരേ ഒരു പ്രാവശ്യമാണ് ലഭിക്കുന്നത്. ബാബയുടെ അടുത്ത് എന്ത് സമ്പത്താണുള്ളത്, അത് കേട്ടതാണ്.

നിങ്ങള് ആത്മാക്കള് അമരന്മാരാണ്. ഒരിക്കലും മൃത്യു പ്രാപിക്കുന്നില്ല. പ്രേമത്തിന്റെ സാഗരവുമാകുന്നു. ഈ ലക്ഷ്മീ-നാരായണന് പ്രേമത്തിന്റെ സാഗരമാണ്. ഒരിക്കലും വഴക്കടിക്കില്ല. ഇവിടെയാണെങ്കില് എത്രയാണ് അടികൂടുന്നത്. പ്രേമത്തില് തന്നെ ഏറെ ചതിയാണുള്ളത്. ബാബ വന്ന് വികാരം ബന്ദ് ചെയ്യിപ്പിക്കുമ്പോള് എത്രയാണ് അടി വീഴുന്നത്. ബാബ പറയുന്നു കുട്ടികളെ പാവനമാകുകയാണെങ്കില് പാവന ലോകത്തിന്റെ അധികാരിയാകും. കാമം മഹാശത്രുവാണ് അതുകൊണ്ടാണ് ബാബയുടെ അടുത്ത് വരുമ്പോള് പറയുന്നത് എന്തെല്ലാം വികര്മ്മങ്ങളാണോ ചെയ്തിട്ടുള്ളത്, അത് പറയുകയാണെങ്കില് ഭാരരഹിതരാകും, ഇതില് തന്നെ മുഖ്യമായിട്ടുള്ളത് വികാരത്തിന്റെ കാര്യമാണ്. ബാബ കുട്ടികളുടെ മംഗളാര്ത്ഥം ചോദിക്കുകയാണ്. ബാബയെ തന്നെയാണ് വിളിക്കുന്നത് അല്ലയോ പതിത-പാവനാ വരൂ ഇതില് പതിതമെന്ന് വികാരത്തില് പോകുന്നവരെ തന്നെയാണ് പറയുന്നത്. ഈ ലോകവും പതിതമാണ്, മനുഷ്യരും പതിതരാണ്, 5 തത്വവും പതിതമാണ്. അവിടെ നിങ്ങള്ക്കായി തത്വവും പവിത്രമായത് വേണം. ഈ ആസുരീയ ലോകത്തില് ദേവതകളുടെ നിഴല്പോലും പതിക്കാനാവില്ല. ലക്ഷ്മിയെ ആഹ്വാനം ചെയ്യുന്നുണ്ട് എന്നാല് ഇവിടെ വരാന് ഒരിക്കലും സാധിക്കില്ല. ഈ 5 തത്വവും മാറണം. സത്യയുഗമാണ് പുതിയ ലോകം, ഇതാണ് പഴയ ലോകം. ഇതിന്റെ അവസാനത്തിനുള്ള സമയമാണ്. മനുഷ്യര് മനസ്സിലാക്കുന്നത് ഇപ്പോള് നാല്പ്പതിനായിരം വര്ഷം ഉണ്ടെന്നാണ്. മുഴുവന് കല്പത്തിന്റെ തന്നെ ആയുസ്സ് 5000 വര്ഷത്തിന്റേതാണെങ്കില് പിന്നെങ്ങെനെ കേവലം ഒരു കലിയുഗത്തിന്റെ ആയുസ്സ് നാല്പ്പതിനായിരം വര്ഷമാകും. എത്ര അജ്ഞാനത്തിന്റെ അന്ധകാരമാണ്. ജ്ഞാനമില്ല. ഭക്തിയാണ് ബ്രാഹ്മണരുടെ രാത്രി. ജ്ഞാനമാണ് ബ്രഹ്മാവിന്റെയും ബ്രാഹ്മണരുടെയും പകല്. അതിപ്പോള് യഥാര്ത്ഥത്തില് നടന്നുകൊണ്ടിരിക്കുകയാണ്. ഏണിപ്പടിയില് വളരെ വ്യക്തമായി കാണിച്ചിട്ടുണ്ട്. പുതിയ ലോകവും പഴയ ലോകവും പകുതി-പകുതിയെന്ന് പറയും. പുതിയ ലോകത്തിന് കൂടുതല് സമയവും, പഴയ ലോകത്തിന് കുറച്ചു സമയവും കൊടുക്കും അങ്ങനെയല്ല. പൂര്ണ്ണമായും പകുതി-പകുതി ആയിരിക്കും. അതുകൊണ്ട് കാല്ഭാഗവുമാക്കാന് സാധിക്കും. പകുതിയല്ലെങ്കില് കൃത്യമായി കാല് ഭാഗമാക്കാനും സാധിക്കില്ല. സ്വസ്തികയിലും 4 ഭാഗങ്ങളാണ് നല്കുന്നത്. മനസ്സിലാക്കുന്നത് നമ്മള് ഗണേശനെ ആഘോഷത്തോടെ കൊണ്ടുപോകുന്നുവെന്നാണ്. ഇപ്പോള് കുട്ടികള് മനസ്സിലാക്കുന്നുണ്ട് ഈ പഴയ ലോകം വിനാശമാകണം. നമ്മള് പുതിയ ലോകത്തേക്ക് വേണ്ടി പഠിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള് പുതിയ ലോകത്തേക്കായി നരനില് നിന്ന് നാരായണനാകുന്നു. കൃഷ്ണനും പുതിയ ലോകത്തിന്റേതാണ്. കൃഷ്ണന്റെ മഹിമയുമുണ്ട്, കൃഷ്ണനെ മഹാത്മാവെന്നാണ് പറയുന്നത് എന്തുകൊണ്ടെന്നാല് ചെറിയ കുട്ടിയാണ്. ചെറിയ കുട്ടികള് പ്രിയപ്പെട്ടവരായിരിക്കും. വലിയവരെ ഇത്ര സ്നേഹിക്കില്ല എത്രത്തോളം ചെറിയവരെ സ്നേഹിക്കുമോ എന്തുകൊണ്ടെന്നാല് സതോപ്രധാന അവസ്ഥയാണ്. വികാരത്തിന്റെ ദുര്ഗന്ധമില്ല. വലുതാകുന്നതിലൂടെ വികാരങ്ങളുടെ ദുര്ഗന്ധം ഉണ്ടാകുന്നു. കുട്ടികളുടേത് ഒരിക്കലും ക്രിമിനല് ദൃഷ്ടിയാകില്ല. ഈ കണ്ണുകള് തന്നെയാണ് ചതിക്കുന്നത് അതുകൊണ്ടാണ് ദൃഷ്ടാന്തം കാണിച്ചത് അവര് തന്റെ കണ്ണുകള് ചൂഴ്ന്ന് കളഞ്ഞു. ഇങ്ങനെയൊരു കാര്യമൊന്നുമില്ല. ഇങ്ങനെ ആരും കണ്ണുകളെടുത്ത് കളയുകയൊന്നുമില്ല. ഇത് ഈ സമയം ബാബ ജ്ഞാനത്തിന്റെ കാര്യങ്ങള് മനസ്സിലാക്കി തരുന്നതാണ്. നിങ്ങള്ക്കാണെങ്കില് ഇപ്പോള് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചിട്ടുണ്ട്. ആത്മാവില് തന്നെയാണ് ജ്ഞാനമുള്ളത്. ബാബ പറയുന്നു എനിക്ക് ജ്ഞാനമുണ്ട്. ആത്മാവിനെ നിര്ലേപമെന്ന് പറയാന് സാധിക്കില്ല. ആത്മാവ് തന്നെയാണ് ഒരു ശരീരം ഉപേക്ഷിച്ച് അടുത്തതെടുക്കുന്നത്. ആത്മാവ് അവിനാശിയാണ്. സാധനമെത്ര ചെറുതാണ്. അതില് 84 ജന്മങ്ങളുടെ പാര്ട്ടുണ്ട്. ഇങ്ങനെയുള്ള കാര്യം ആര്ക്കും പറയാന് സാധിക്കില്ല. അവരാണെങ്കില് നിര്ലേപമെന്നാണ് പറയുന്നത് അതുകൊണ്ടാണ് ബാബ പറയുന്നത് ആദ്യം ആത്മാവിനെ തിരിച്ചറിയൂ. ചിലര് ചോദിക്കുന്നു മൃഗങ്ങള് എവിടെ പോകും? നോക്കൂ, മൃഗങ്ങളുടെ കാര്യമേ വിടൂ. ആദ്യം ആത്മാവിനെ തിരിച്ചറിയൂ. ഞാന് ആത്മാവ് എങ്ങനെയാണ്, എന്താണ്. . . . .? ബാബ പറയുന്നു സ്വയം ആത്മാവെന്നതേ അറിയുന്നില്ലെങ്കില്, പിന്നെ എന്നെ എന്തറിയാനാണ്. ഈ എല്ലാ സൂക്ഷ്മ കാര്യങ്ങളും നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട്. ആത്മാവില് 84 ജന്മങ്ങളുടെ പാര്ട്ടുണ്ട്. അത് കളിച്ചുകൊണ്ടേയിരിക്കുന്നു. ചിലര് പിന്നീട് പറയാറുണ്ട് ഡ്രാമയില് എല്ലാമുണ്ട് പിന്നീട് നമ്മള് പുരുഷാര്ത്ഥം എന്തിന് ചെയ്യണം, സഹോദരാ, പുരുഷാര്ത്ഥം കൂടാതെ വെള്ളം പോലും കിട്ടില്ല. ഡ്രാമയനുസരിച്ച് സ്വയം തന്നെ എല്ലാം ലഭിക്കും, അങ്ങനെയല്ല. കര്മ്മം തീര്ച്ചയായും ചെയ്യുക തന്നെ വേണം. നല്ലതോ മോശമോ ആയ കര്മ്മമുണ്ട്. ഇത് ബുദ്ധിയിലൂടെ മനസ്സിലാക്കാന് സാധിക്കും. ബാബ പറയുന്നു ഇത് രാവണ രാജ്യമാണ്, ഇതില് നിങ്ങളുടെ കര്മ്മം വികര്മ്മമാകുന്നു. അവിടെ വികര്മ്മം സംഭവിക്കാന് രാവണ രാജ്യം തന്നെയില്ല. ഞാന് തന്നെയാണ് നിങ്ങള്ക്ക് കര്മ്മം, അകര്മ്മം, വികര്മ്മത്തിന്റെ ഗതി മനസ്സിലാക്കി തരുന്നത്. അവിടെ നിങ്ങളുടെ കര്മ്മം അകര്മ്മമാകുന്നു, രാവണരാജ്യത്തില് കര്മ്മം വികര്മ്മമാകുന്നു. ഗീതാ ആചാര്യന് പോലും ഒരിക്കലും ഈ അര്ത്ഥം മനസ്സിലാക്കി തരില്ല, അവര് കേവലം വായിച്ച് കേള്പ്പിക്കുകയാണ് ചെയ്യുന്നത്, സംസ്കൃതത്തില് ശ്ലോകം കേള്പ്പിച്ച് പിന്നീട് ഹിന്ദിയില് അര്ത്ഥം പറയുന്നു. ബാബ പറയുന്നു ചില-ചില അക്ഷരങ്ങള് ശരിയാണ്. ഭഗവാനുവാചാ എന്നുണ്ട് എന്നാല് ഭഗവാനെന്ന് ആരെയാണ് പറയുന്നത്, ഇതാര്ക്കും അറിയില്ല. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പരിധിയില്ലാത്ത ബാബയുടെ സമ്പത്തിന് ഞാന് ആത്മാവ് അധികാരിയാണ്, ഏതുപോലെയാണോ ബാബ ശാന്തി, പവിത്രത, ആനന്ദത്തിന്റെ സാഗരമായിട്ടുള്ളത്, അതുപോലെ ആത്മാവായ ഞാനും മാസ്റ്റര് സാഗരമാണ്, ഈ ലഹരിയില് കഴിയണം.

2) ഡ്രാമയെന്ന് പറഞ്ഞ് പുരുഷാര്ത്ഥം ഉപേക്ഷിക്കരുത്, കര്മ്മം തീര്ച്ചയായും ചെയ്യണം. കര്മ്മം-അകര്മ്മം-വികര്മ്മത്തിന്റെ ഗതിയെ മനസ്സിലാക്കി സദാ ശ്രേഷ്ഠ കര്മ്മം തന്നെ ചെയ്യണം.

വരദാനം :-
സദാ ബാബയുടെ അവിനാശിയും നിസ്വാര്ത്ഥവുമായ സ്നേഹത്തില് അലിഞ്ഞിരിക്കുന്നവരായ മായാ പ്രൂഫായി ഭവിക്കട്ടെ.

ഏത് കുട്ടികളാണോ ബാബയുടെ സ്നേഹത്തില് അലിഞ്ഞിരിക്കുന്നത് അവരെ മായ ആകര്ഷിക്കുകയില്ല. വാട്ടര്പ്രൂഫായ വസ്ത്രത്തില് ഒരു വെള്ളത്തുള്ളി പോലും നില്ക്കാത്തത് പോലെ, ആരാണോ ലഹരിയില് മുഴുകിയിരിക്കുന്നത് അവര് മായാ പ്രൂഫായി മാറുന്നു. മായയുടെ ഒരു യുദ്ധവും നടക്കില്ല, എന്തുകൊണ്ടെന്നാല് ബാബയുടെ സ്നേഹം അവിനാശിയും നിസ്വാര്ത്ഥവുമാണ്. ആര് ഇതിന്റെ അനുഭവിയായി മാറിയോ, അവര് അല്പ്പകാല സുഖത്തില് കുടുങ്ങുകയില്ല. ഒന്ന് ബാബ, രണ്ടാമത് ഞാന്, അതിന്നിടക്ക് മൂന്നാമതൊരാള്ക്ക് വരാനേ സാദ്ധ്യമല്ല.

സ്ലോഗന് :-
സ്നേഹിയും നിര്മ്മോഹിയുമായിരുന്ന് കര്മ്മം ചെയ്യുന്നവര്ക്ക് തന്നെയാണ് സെക്കന്റില് ഫുള്സ്റ്റോപ്പിടാന് സാധിക്കുന്നത്.