02.08.20    Avyakt Bapdada     Malayalam Murli     01.03.86     Om Shanti     Madhuban


ഹോളിഹംസബുദ്ധി, വൃത്തി, ദൃഷ്ടിയുംമുഖവും


ഇന്ന് ബാപ്ദാദ സര്വ്വ ഹോളി ഹംസങ്ങളുടെ സഭയെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഇത് സാധാരണ സഭയല്ല. എന്നാല് ആത്മീയ ഹോളീ ഹംസങ്ങളുടെ സഭയാണ്. ബാപ്ദാദ ഓരോ ഹോളീ ഹംസങ്ങള കണ്ടു കൊണ്ടിരിക്കുകയായിരുന്നു- സര്വ്വരും എത്രത്തോളം ഹോളീ ഹംസങ്ങളായി തീര്ന്നുവെന്ന്. ഹംസങ്ങളുടെ വിശേഷതയെന്തെന്ന് നല്ല രീതിയിലൂടെ അറിയാമോ? ഏറ്റവും ആദ്യം ഹംസ ബുദ്ധി അര്ത്ഥം സദാ ഓരോ ആത്മാവിനെ പ്രതി ശ്രേഷ്ഠവും ശുഭവുമായി ചിന്തിക്കുന്നവര്. ഹോളീ ഹംസം അര്ത്ഥം കക്കയും രത്നവും നല്ല രീതിയില് തിരിച്ചറിയുന്നവര്, പിന്നെ ധാരണ ചെയ്യുന്നവര്. ആദ്യം ഓരോ ആത്മാവിന്റെ ഭാവത്തെ തിരിച്ചറിയുന്നവര് പിന്നീട് ധാരണ ചെയ്യുന്നവര്. ഒരിക്കലും ബുദ്ധിയില് ഒരു ആത്മാവിനെയും പ്രതി അശുഭം അഥവാ സാധാരണ ഭാവം ധാരണ ചെയ്യുന്നവരാകരുത്. സദാ ശുഭ ഭാവവും ശുഭ ഭാവനയും ധാരണ ചെയ്യണം. ഭാവത്തെ മനസ്സിലാക്കുന്നതിലൂടെ ഒരിക്കലും ആരുടെയും സാധാരണ സ്വഭാവം അഥവാ വ്യര്ത്ഥമായ സ്വഭാവത്തിന്റെ പ്രഭാവം ഉണ്ടാകില്ല. ശുഭ ഭാവം, ശുഭ ഭാവന, ഏതൊന്നിനെയാണൊ ഭാവ സ്വഭാവം, വ്യര്ത്ഥം എന്ന് പറയുന്നത് അതിനെ പരിവര്ത്തനപ്പെടുത്തണം. ബാപ്ദാദ കണ്ടു കൊണ്ടിരിക്കുകയാണ്- അങ്ങനെയുള്ള ഹംസ ബുദ്ധി എത്രത്തോളമായി? അതേപോലെ ഹംസ വൃത്തി അര്ത്ഥം സദാ ഓരോ ആത്മാവിനെ പ്രതി ശ്രേഷ്ഠമായ മംഗളത്തിന്റെ വൃത്തി. ഓരോ ആത്മാവിന്റെ അമംഗളത്തന്റെ കാര്യം കേട്ടിട്ടും, കണ്ടിട്ടും അമംഗളത്തെ മംഗളത്തിന്റെ വൃത്തിയിലൂടെ പരിവര്ത്തനപ്പെടുത്തണം- ഇതിനെയാണ് പറയുന്നത് ഹോളി ഹംസ വൃത്തി. തന്റെ മംഗളത്തിന്റെ വൃത്തിയിലൂടെ മറ്റുള്ളവരെയും പരിവര്ത്തനപ്പെടുത്താം. അവരുടെ അമംഗളത്തിന്റെ വൃത്തിയെ തന്റെ മംഗളത്തിന്റെ വൃത്തിയിലൂടെ പരിവര്ത്തനപ്പെടുത്തണം- ഇത് തന്നെയാണ് ഹോളീ ഹംസത്തിന്റെ കര്ത്തവ്യം. ഇതേ രീതിയില് ദൃഷ്ടിയില് സദാ ഓരോ ആത്മാവിനെ പ്രതി ശ്രേഷ്ഠവും ശുദ്ധവുമായ സ്നേഹത്തിന്റെ ദൃഷ്ടിയുണ്ടാകണം. എങ്ങനെയുള്ളവരാകട്ടെ സര്വ്വരെ പ്രതി തന്റെ ഭാഗത്ത് നിന്നും സ്നേഹത്തിന്റെ ദൃഷ്ടി ധാരണ ചെയ്യണം. ഇതിനെയാണ് പറയുന്നത് ഹോളി ഹംസ ദൃഷ്ടി. ഇതേപോലെ വാക്കിലും ആദ്യം കേള്പ്പിച്ചല്ലോ- മോശമായ വാക്ക് അത് വേറെയാണ്. ബ്രാഹ്മണര്ക്ക് ആ പരിവര്ത്തനം ഉണ്ടായി എന്നാല് വ്യര്ത്ഥമായ വാക്കുകളെ പോലും ഹോളി ഹംസ മുഖം എന്ന് പറയില്ല. മുഖവും ഹോളി ഹംസ മുഖമായിരിക്കണം. മുഖത്തിലൂടെ ഒരിക്കലും വ്യര്ത്ഥം വരരുത്, അതിനെയാണ് ഹംസ മുഖ സ്ഥിതിയെന്ന് പറയുന്നത്. അതിനാല് ഹോളി ഹംസ ബുദ്ധി, വൃത്തി, ദൃഷ്ടി, മുഖം. ഇത് പവിത്രം അര്ത്ഥം ശ്രേഷ്ഠമാകുമ്പോള് സ്വതവേ തന്നെ ഹോളി ഹം,സ സ്ഥിതിയുടെ പ്രത്യക്ഷ പ്രഭാവം കാണപ്പെടുന്നു. അതിനാല് സര്വ്വരും സ്വയത്തെ കാണൂ- നടക്കുമ്പോഴും കറങ്ങുമ്പോഴും എത്രത്തോളം സദാ ഹോളി ഹംസമായി എന്ന്. കാരണം സ്വഉന്നതിയുടെ സമയം ഇനി അധികമില്ല, അതിനാല് സ്വയത്തെ ചെക്ക് ചെയ്യൂ, പരിവര്ത്തനപ്പെടുത്തൂ.

ഈ സമയത്തെ പരിവര്ത്തനം വളരെ കാലത്തെ പരിവര്ത്തനം ചെയ്യുന്ന സ്വര്ണ്ണിമ ലോകത്തിന്റെ ആദികാരിയാക്കും. ഈ സൂചന ബാപ്ദാദ നേരത്തെ തന്നെ നല്കിയിട്ടുണ്ട്. സ്വയത്തിന്റെ നേര്ക്ക് ഡബിള് അടിവരയിട്ട് സര്വ്വര്ക്കും ശ്രദ്ധയുണ്ടോ? കുറച്ച് സമയത്തെ ശ്രദ്ധയുണ്ട്, വളരെ കാലത്തെ ശ്രദ്ധയുടെ ഫല സ്വരൂപമായി ശ്രേഷ്ഠ പ്രാപ്തി ലഭിക്കുന്നു, അതിനാല് ഈ കുറച്ച് സമയം വളരെ ശ്രേഷ്ഠമാണ്. പരിശ്രമവും ഇല്ല കേവലം ബാബയെന്ത് പറഞ്ഞുവൊ അത് ധാരണ ചെയ്തു. ധാരണ ചെയ്യുന്നതിലൂടെ പ്രാക്ടിക്കലില് സ്വതവേ നട്കകും. ഹോളീ ഹംസങ്ങളുടെ കര്ത്തവ്യമാണ് ധാരണ ചെയ്യുക. അതിനാല് അങ്ങനെയുള്ള ഹോളി ഹംസങ്ങളുടെ സഭയല്ലേയിത്. നോളേജേഫുള് ആയി. വ്യര്ത്ഥം അഥവാ സാധാരണതയെ നല്ല രീതിയില് മനസ്സിലാക്കി. അതിനാല് മനസ്സിലാക്കിയതിന് ശേഷം കര്മ്മത്തില് സ്വതവേ വരുന്നു. സാധാരണ ഭാഷയില് പറയാറില്ലേ- ഇപ്പോള് എനിക്ക് മനസ്സിലായി എന്ന്. പിന്നെ ചെയ്യാതിരിക്കാന് സാധിക്കില്ല. അതിനാല് ആദ്യം ചെക്ക് ചെയ്യൂ- സാധാരണ അഥവാ വ്യര്ത്ഥം എന്താണ് എന്ന്. ഒരിക്കലും വ്യര്ത്ഥം അഥവാ സാധാരണതയെ ശ്രേഷ്ഠമാണെന്ന് മനസ്സിലാക്കുന്നില്ലല്ലോ? അതിനാല് ആദ്യം മുഖ്യമായത് ഹോലി ഹംസ ബുദ്ധിയാണ്. അതില് തിരിച്ചറിയാനുള്ള ശക്തി സ്വതവേ ഉണ്ടാകുന്നു. കാരണം തെറ്റാണൊ ശരിയാണൊ എന്ന് തിരിച്ചറിയാന് പറ്റാതാകുമ്പോഴാണ് സമയവും സങ്കല്പവും വ്യര്ത്ഥമാകുന്നത.് തന്റെ വ്യര്ത്ഥത്തെ, തെറ്റിനെ ശരിയാണെന്ന് മനസ്സിലാക്കുന്നു, അപ്പോഴാണ് സമയം കൂടുതല് വ്യര്ത്ഥമാകുന്നത്. വ്യര്ത്ഥമാണ് എന്നാല് ഞാന് സമര്ത്ഥനാണ്, ശരിയായി ചിന്തിച്ചു കൊണ്ടിരിക്കുന്നു, ഞാന് പറഞ്ഞതാണ് ശരി. ഇതില് തിരിച്ചറിയാനുള്ള ശക്തിയില്ലാത്തത് കാരണം മനസ്സിന്റെ ശക്തി, സമയത്തിന്റെ ശക്തി, വാക്കുകളുടെ ശക്തി സര്വ്വതും വ്യര്ത്ഥമാകുന്നു. മറ്റുള്ളവരുടെ പരിശ്രമം എടുക്കുന്നതിന്റെ ഭാരവും വര്ദ്ധിക്കുന്നു. കാരണമെന്ത്? കാരണം ഹോളി ഹംസ ബുദ്ധിയിട്ടില്ല. അതിനാല് ബാപ്ദാദ സര്വ്വ ഹോളി ഹംസങ്ങള്ക്ക് വീണ്ടും സൂചന നല്കി കൊണ്ടിരിക്കുകയാണ്- തല തലകീഴായിട്ടുള്ളവരെ നേരെയാക്കൂ. ഇവര് മോശമാണ്, ഇങ്ങനെ ചിന്തിക്കരുത് എന്നാല് മോശമായവരെ എങ്ങനെ നേരെയാക്കാം എന്ന് ചിന്തിക്കൂ. ഇതിനെയാണ് മംഗളത്തിന്റെ ഭാവന എന്ന് പറയുന്നത്. ശ്രേഷ്ഠമായ ഭാവം, ശുഭ ഭാവനയിലൂടെ തന്റെ വ്യര്ത്ഥ ഭാവ- സ്വഭാവത്തെ, മറ്റുള്ളവരുടെ ഭാവ-സ്വഭാവത്തെ പരിവര്ത്തനപ്പെടുത്തുന്നതിന്റെ വിജയം പ്രാപ്തമാക്കും. മനസ്സിലായോ! ആദ്യം സ്വയത്തിന്റെ മേല് വിജയി, പിന്നെ സര്വ്വരുടെയും മേല് വിജയി, പിന്നെ പ്രകൃതിയുടെ മേല് വിജയിയാകും. ഈ മൂന്ന് വിജയം നിങ്ങളെ വിജയ മാലയിലെ മുത്താക്കും. പ്രകൃതിയില് വായുമണ്ഡലം, വൈബ്രേഷന് അഥവാ സ്ഥൂലമായ പ്രകൃതിയുടെ പ്രശ്നങ്ങല് സര്വ്വതും വരുന്നു. അപ്പോള് മുന്നിന്റെയും മേല് വിജയിയായോ? ഈ ആധാരത്തിലൂടെയാണ് വിജ മാലയിലെ തന്റെ നമ്പര് അറിയാന് സാധിക്കൂ. അതിനാല് പേര് തന്നെ വൈജയന്തി മാല എന്നാണ് വച്ചിരിക്കുന്നത്. സര്വ്വരും വിജയിയല്ലേ? ശരി!

ഇന്ന് ആസ്ട്രേലിയക്കാരുടെ ഊഴമാണ്. ആസ്ട്രേലിയക്കാര്ക്ക് മധുബനില് നിന്ന് തന്നെ ഗോള്ഡന് ചാന്സലാറാകാനുള്ള അവസരം ലഭിക്കുന്നു കാരണം സര്വ്വരെയും മുന്നില് വയ്ക്കുന്നതിനുള്ള അവസരം നല്കുന്നു, ഇതും വിശേഷതയാണ്. മറ്റുള്ളവരെ മുന്നില് വയ്ക്കുക, ഈ അവസരം നല്കുക അര്ത്ഥം ചാന്സലാറുക. ചാന്സ് എടുക്കുന്നവരെയും, ചാന്സ് നല്കുന്നവരെയും രണ്ട് പേരെയും ചാന്സലര് എന്നാണ് പറയുന്നത്. ബാപ്ദാദ സദാ ഓരോ കുട്ടിയുടെയും വിശേഷത കാണുന്നു, വര്ണ്ണിക്കുന്നു. ഓസ്ട്രേലിയയില് പാണ്വര്ക്ക് സേവനത്തിന്റെ വിശേഷ ചാന്സ് ലഭിച്ചിട്ടുണ്ട്. കൂടുതല് സേവാ കേന്ദ്രങ്ങളും പാണ്ഡവരാണ് സംരക്ഷിക്കുന്നത്. ശക്തികള് പാണ്ഡവര്ക്ക് ചാന്സ് നല്കി. മുന്നില് വയ്ക്കുന്നവര് സദാ മുന്നില് തന്നെയായിരിക്കും. ഇതും ശക്തികളുടെ വിശാലതയാണ്. എന്നാല് പാണ്ഡവര് സ്വയത്തെ സദാ നിമിത്തമാണെന്ന് മനസ്സിലാക്കി സേവനത്തില് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയല്ലേ. സേവനത്തില് നിമിത്ത ഭാവം തന്നെയാണ് സേവനത്തിന്രെ സഫലതയുടെ ആധാരം. ബാപ്ദാദ മൂന്ന് ശബ്ദം പറയാറില്ലേ, സാകാരത്തിലൂടെയും അവസാനം ഉച്ഛരിച്ചു. നിരാകാരി, നിര്വ്വികാരി, നിരഹങ്കാരി. ഈ മൂന്ന് വിശേഷതകള് നിമിത്ത ഭാവത്തിലൂടെ സ്വതവേ ഉണ്ടാകുന്നു. നിമിത്ത ഭാവമില്ലായെങ്കില് ഈ മൂന്ന് വിശേഷതകളുടെ അനുഭവം ഉണ്ടാകില്ല. നിമിത്ത ഭാവം അനേക പ്രകാരത്തിലുള്ള ഞാന്, എന്റെ എന്ന ബോധത്തെ സഹജമായി തന്നെയില്ലാതാക്കുന്നു. ഞാനുമില്ല, എന്റേയുമില്ല. ഇവയിലേതിന്റേയെങ്കിലും കുറവുണ്ടാകുമ്പോഴാണ് സ്ഥിതി ചഞ്ചലമാകുന്നത്. സേവനത്തിലും പരിശ്രമിക്കേണ്ടി വരുന്നു, തന്റെ പറക്കുന്ന കലയുടെ സ്ഥിതിയിലും പരിശ്രമിക്കേണ്ടി വരുന്നു. നിമിത്തമാണ് അര്ത്തം നിമിത്തമാക്കുന്നവന്റെ ഓര്മ്മ സദാ ഉണ്ടായിരിക്കണം. അതിനാല് ഈ വിശേഷതയിലൂടെ സദാ സേവനത്തിന്റെ അഭിവൃദ്ധി ചെയ്ത് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയല്ലേ. സേവനത്തിന്റെ വിസ്താരം ഉണ്ടാകുക, ഇതും സേവനത്തിന്രെ സഫലതയുടെ ലക്ഷണമാണ്. ഇപ്പോള് അചഞ്ചലവും. സുദൃഢവുമായ സ്ഥിതിയുടെ ശ്രേഷ്ഠമായ അനുഭവികളായി. മനസ്സിലായോ- ഓസ്ട്രേലിയ അര്ത്ഥം മറ്റുള്ളവരിലില്ലാത്ത എന്തോ എക്സ്ട്രാ ഉണ്ട്. ഓസ്ട്രേലിയയില് മറ്റ് വ്യത്യസ്ഥമായ ഗുജറാത്തികളില്ല. ഔദാര്യം വീട്ടില് നിന്ന് തുടങ്ങണം എന്നത് ചെയ്ത് കാണിച്ചു. സമപ്രായക്കാരം ഉണര്ത്തി. കുമാര് കുമാരിമാരുടെ മല്ല മംഗളം ഉണ്ടായി കൊണ്ടിരിക്കുന്നു. ഈ ജീവിതത്തില് തന്റെ ജീവിതത്തിന്റെ ശ്രേഷ്ഠമായ തീരുമാനം എടുക്കേണ്ടി വരുന്നു. തന്റെ ജീവിതത്തെ ശ്രേഷ്ഠമാക്കി അതിനാല് സദാ ശ്രേഷ്ഠമായി തീര്ന്നു. വിപരീതമായി പടി കയറുന്നതില് നിന്നും മുക്തമായി. ബാപ്ദാദയ്ക്ക് സന്തോഷമുണ്ട്- ഒരാളില് നിന്നും അനേകം ദീപങ്ങള് തെളിഞ്ഞ് ദീപമാല ഉണ്ടായി കൊണ്ടിരിക്കുന്നു. നല്ല ഉണര്വ്വും ഉത്സാഹവുമുണ്ട്. സേവനത്തില് ബിസിയായിട്ടിരിക്കുന്നതിലൂടെ നല്ല ഉന്നതി ചെയ്തു കൊണ്ടിരിക്കുന്നു.

ഒന്ന് നിമിത്തമായ ബാവത്തിന്റെ കാര്യം കേള്പ്പിച്ചു, രണ്ട് സേവനത്തിന് നിമിത്തമാകുന്നവര്ക്ക് സ്വ ഉന്നതി അഥവാ സേവനത്തിന്റെ ഉന്നതിയെ പ്രതി വിശേഷ സ്ലോഗന് സുരക്ഷയുടെ സാധനമാണ്. നിമിത്തമായ നമ്മള് എന്ത് ചെയ്യുന്നുവൊ അത് കണ്ട് സര്വ്വരും ചെയ്യുന്നു കാരണം സേവനത്തിന് നിമിത്തമാകുക അര്ത്ഥം സ്റ്റേജില് വരിക. പാര്ട്ടഭിനയിക്കുന്നവര് സ്റ്റേജില് വരുമ്പോള് എത്രമാത്രം ശ്രദ്ധിക്കുന്നു. അതിനാല് സേവനത്തിന് നിമിത്തമാകുക അര്ത്ഥം സ്റ്റേജില് പാര്ട്ടഭിനയിക്കുക. സ്റ്റേജിലേക്ക് സര്വ്വരുടെയും ദൃഷ്ടി പോകുന്നു. ആര് എത്രത്തോളം ഹീറോ ആക്ടറാണൊ അവരിലായിരിക്കും കൂടുതല് ദൃഷ്ടി പോകുന്നത്. അതിനാല് ഈ സ്ലോഗന് സുരക്ഷയുടെ സാധനമാണ്, ഇതിലൂടെ സ്വതവേ പറക്കുന്ന കലയുടെ അനുഭവം ചെയ്യാനാകും. സെന്ററിലാകട്ടെ എവിടെയിരുന്നും സേവനം ചെയ്താലും സര്വ്വരും സേവാധാരികളാണ്. ചിലര് തന്റെ നിമിത്തമായ സ്ഥലങ്ങളിലിരുന്ന് സേവനത്തിന്റെ ചാന്സ് എടുക്കുന്നു, അവരും സേവനത്തിന്റെ സ്റ്റേജിലാണ്. സേവനമില്ലാതെ തന്റെ സമയത്തെ വ്യര്ത്ഥമാക്കി കളയരുത്. സേവനത്തിന്റെയും കണക്ക് വളരെ ശേഖരിക്കപ്പെടുന്നു. സത്യമായ ഹൃദയത്തോടെ സേവനം ചെയ്യുന്നവര്ക്ക് വളരെ നന്നായി സമ്പാദിക്കാന് സാധിക്കും. ബാപ്ദാദായുടെയടുത്ത് ഓരോ കുട്ടിയുടെയും ആദി മുതല് അന്ത്യം വരെയുള്ള സേവനത്തിന്റെ കണക്കുണ്ട്, സ്വതവേ അതില് ശേഖരിക്കപ്പെടുന്നു. ഒരോരുത്തരുടെ കണക്ക് വയ്ക്കേണ്ടി വരുന്നില്ല. കണക്ക് വയ്ക്കുന്നവരുടെയടുത്ത് നിറയേ ഫൈലുകള് ഉണ്ടായിരിക്കും. ബാബയുടെയടുത്ത് സ്ഥുലമായ ഫൈലുകളില്ല. ഒരു സെക്കന്റില് ഓരോരുത്തരുടെയും ആദി മുതല് ഇപ്പോള് വരെയുള്ള റജിസ്ടര് സെക്കന്റില് പ്രത്യക്ഷപ്പെടുന്നു. സ്വതവേ ശേഖരിക്കപ്പെടുന്നു. എന്നെ ആരും കാണുന്നില്ല, എന്ന് ഒരിക്കലും മനസ്സിലാക്കരുത്. ബാപ്ദാദയുടെയടുത്ത് ആര് എങ്ങനെ ചെയ്യുന്നു, എത്ര ചെയ്യുന്നു, ഏത് സ്ഥിതിയിലൂടെ ചെയ്യുന്നു സര്വ്വതും ശേഖരിക്കപ്പെടുന്നു. ഫൈലുകലില്ല എന്നാല് ഫൈനലാണ്. ഓസ്ട്രേലിയയില് ശക്തികള് ബാബയുടേതാകുന്നതിന്റെ, ബാബയെ തിരിച്ചറിഞ്ഞ് ബാബയോടുള്ള സ്നേഹം നിറവേറ്റുന്നതില് വളരെ നല്ല ധൈര്യം കാണിച്ചു. ചഞ്ചലതയുടെ തെറ്റുണ്ടാകുകയാണെങ്കില് അത് ചില സ്ഥലത്തിന്റെ, ഭൂമിയുടെ അഥവാ മുന് ജന്മത്തിലെ ജീവിതത്തിന്റെ സംസ്ക്കാരം കാരണമാണ് ഉണ്ടാകുന്നത്. അതിനെയും മറി കടന്ന് സ്നേഹത്തന്റെ ബന്ധനത്തില് മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു അതിനാല് ബാപ്ദാദ ശക്തികളുടെ ധൈര്യം കണ്ട് ആശംസകള് നല്കുന്നു. ഒരു ബലം ഒരു വിശ്വാസം സദാ മുന്നോട്ടുയര്ത്തി കൊണ്ടിരിക്കുന്നു. അതിനാല് ശക്തികളുടെ ധൈര്യവും പാണ്ഡവരുടെ സേവനത്തിന്റെ ഉണര്വ്വും രണ്ട് ചിറകുകളും പക്കാ ആയി. സേവനത്തിന്റെ ക്ഷേത്രത്തില് പാണ്ഡവരും മഹാവീരരായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. ചഞ്ചലതയെ മറി കടക്കുന്നതില് സമര്ത്ഥരായി. സര്വ്വരുടെയും ചിത്രം അത് തന്നെയാണ്. പാണ്ഡവരെ വണ്ണവും, പൊക്കവും ഉള്ളതായാണ് കാണിക്കുന്നത് കാരണം സ്ഥിതി അത്രയും ഉയര്ന്നതും ശക്തവുമാണ് അതിനാല് പാണ്ഡവര് ഉയര്ന്നതും സാമര്ത്ഥക്കാരുമായി കാണിച്ചിരിക്കുന്നു. ഓസ്ടേലിയക്കാര് കൂടുതല് ദയാമനസ്ക്കരാണ്, അലയുന്ന ആത്മാക്കള്ക്കളുടെ മേല് ദയാമനസ്ക്കരായി സേവനത്തില് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. അവര്ക്ക് ഒരിക്കലും സേവനമില്ലാതെയിരിക്കാന് സാധിക്കില്ല. കുട്ടികളുടെ മുന്നോട്ടുയരുന്നതിന്റെ വിശേഷതയില് ബാബയ്ക്ക് സദാ സന്തോഷമുണ്ട്. നിശേഷിച്ചും സൗഭാഗ്യശാലികളാണ്. ഓരോ കുട്ടിയുടെയും ഉണര്വ്വും ഉത്സാഹവും കണ്ട് ബാബ ഹര്ഷിതമാകുന്നു. എങ്ങനെ ഓരോരുത്തരും ശ്രേഷ്ഠമായ ലക്ഷ്യത്തോടെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു, മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കും. ബാപ്ദാദ സദാ വിശേഷതയെ തന്നെയാണ് കാണുന്നത്. ഓരോരുത്തരും വളരെ പ്രിയപ്പെട്ടതാണ്. നിങ്ങളും പരസ്പരം കാണുമ്പോള് ഈ വിധിയിലൂടെയല്ലേ കാണുന്നത്! ആരെ കാണുമ്പോഴും പ്രിയപ്പെട്ടവരായി കാണണം കാരണം 5000 വര്ഷങ്ങള്ക്ക് ശേഷം കാണാതെ പോയവര് പരസ്പരം മിലനം ചെയ്തിരിക്കുന്നു അപ്പോള് എത്രയോ പ്രിയപ്പെട്ടവരാണ്. ബാബയോടുള്ള സ്നേഹത്തിന്റെ ലക്ഷണമാണ്- സര്വ്വ ബ്രാഹ്മണ ആത്മാക്കളും പ്രിയപ്പെട്ടവരായി അനുഭവപ്പെടും. ഓരോ ബ്രാഹ്മണനും പ്രിയപ്പെട്ടതാകുക അര്ത്ഥം ബാബയോടുള്ള സ്നേഹമാണ്. മാലയില് പരസ്പരം സംബന്ധത്തില് ബ്രാഹ്മണര് തന്നെയാണ് വരുന്നത്. ബാബ വിരമിച്ചിരുന്ന് കാണും അതിനാല് ബാബയോടുള്ള സ്നേഹത്തിന്റെ ലക്ഷണത്തെ സദാ അനുഭവം ചെയ്യൂ. സര്വ്വരും ബാബയുടെ പ്രിയപ്പെട്ടവരാണ് അപ്പോള് നമ്മുക്കും പ്രിയപ്പെട്ടവരാണ്. ശരി.

പാര്ട്ടികളോട്-

1) സര്വ്വരും സ്വയത്തെ വിശേഷ ആത്മാക്കളാണെന്ന് മനസ്സിലാക്കുന്നുണ്ടോ? വിശേഷ ആത്മാവാണ്, വിശേഷ കാര്യത്തിന് നിമിത്തമാണ്, വിശേഷതകളെ കാണിക്കണം- അങ്ങനെ സദാ സ്മൃതിയിലുണ്ടാകണം. വിശേഷ സ്മൃതി സാധാരണ സ്മൃതിയെ പോലും ശക്തിശാലിയാക്കുന്നു. വ്യര്ത്ഥത്തെ പോലും സമാപ്തമാക്കുന്നു. അതിനാല് സദാ ഈ വിശേഷം എന്ന ശബ്ദം ഓര്മ്മയുണ്ടായിരിക്കണം. സംസാരിക്കുന്നതും വിശേഷം, കാണുന്നതും വിശേഷം, ചെയ്യുന്നതും വിശേഷം, ചിന്തിക്കുന്നതും വിശേഷം. ഓരോ കാര്യത്തില് ഈ വിശേഷം എന്ന ശബ്ദം കൊണ്ടു വരുന്നതിലൂടെ സ്വതവേ പരിവര്ത്തനപ്പെടും. ഇതേ സ്മൃതിയിലൂടെ സ്വപരിവര്ത്തനം, വിശ്വപരിവര്ത്തനം സഹജമാകും. ഓരോ കാര്യത്തില് വിശേശം എന്ന ശബ്ദം ചേര്ത്തു കൊണ്ടിരിക്കണം. ഇതിലൂടെ സമ്പൂര്ണ്ണതയുടെ ലക്ഷ്യത്തെ പ്രാപ്തമാക്കാന് സാധിക്കും.

2) സദാ ബാബയുടയും സമ്പത്തിന്റെയും സ്മൃതിയാലാണൊ ഇരിക്കുന്നത്? ശ്രേഷ്ഠ സ്മൃതിയിലൂടെ ശ്രേഷ്ഠമായ സ്ഥിതിയുടെ അനുഭവം ചെയ്യുന്നുണ്ടോ? സ്ഥിതിയുടെ ആധാരമാണ് സ്മൃതി. സ്മൃതി ശക്തിഹീനമാമെങ്കില് സ്ഥിതിയും ശക്തിഹീനമായി തീരുന്നു. സ്മൃതി സദാ ശക്തിശാലിയായിരിക്കണം. ആ ശക്തിശാലി സ്മൃതിയാണ്- ഞാന് ബാബയുടേത്, ബാബ എന്റേത്. ഈ സ്മൃതിയിലൂടെ സ്ഥിതി ശക്തിശാലിയാകും, മറ്റുള്ളവരെയും ശക്തിശാലിയാക്കാന് സാധിക്കും. അതിനാല് സദാ സ്മൃതിയുടെ മേല് വിശേഷ ശ്രദ്ധയുണ്ടായിരിക്കണം. സമ്ര്ത്ഥമായ സ്മൃതി, സമര്ത്ഥ സ്ഥിതി, സമര്ത്ഥ സേവനം സ്വതവേ ഉണ്ടാകും. സ്മൃതി, സ്ഥിതി, സേവനം മൂന്നും സമര്ത്ഥമായിരിക്കണം. ഏതുപോലെ സ്വിച്ച് ഓണ് ചെയ്യുമ്പോള് പ്രകാശം വരുന്നു, ഓഫാക്കുമ്പോള് അന്ധകാരവും, അതേപോലെ ഈ സ്മൃതിയും ഒരു സ്വിച്ചാണ്. സ്മൃതിയുടെ സ്വിച്ച് ശക്തിഹീനമാണെങ്കില് സ്ഥിതിയും ശക്തിഹീനമാണ്. സദാ സ്മൃതിയാകുന്ന സ്വിച്ചില് ശ്രദ്ധയുണ്ടായിരിക്കണം. ഇതിലൂടെ തന്നെയാണ് സ്വയത്തിന്റെയും സര്വ്വരുടെയും മംഗളമുണ്ടാകുന്നത്. പുതു ജന്മമുണ്ടായി അപ്പോള് പുതിയ സ്മൃതിയാകണം. പഴയ സ്മൃതികള് സര്വ്വതും സമാപ്തം. അതിനാല് ഈ വിധിയിലൂടെ സദാ സിദ്ധിയെ പ്രാപ്തമാക്കി മുന്നോട്ട് പോകൂ.

3) സര്വ്വരും സ്വയത്തെ ഭാഗ്യവാനാണെന്ന് മനസ്സിലാക്കുന്നുണ്ടോ? വരദാന ഭൂമിയില് വരുക എന്നതും മഹാന് ഭാഗ്യമാണ്. വരദാന ഭൂമിയില് എത്തുന്നതിന്റെ ഒരു ഭാഗ്യം ലഭിച്ചു, ഈ ബാഗ്യത്തെ എത്ര വേണമെങ്കിലും ശ്രേഷ്ഠമാക്കാന് സാധിക്കും. ശ്രേഷ്ഠമായ നിര്ദ്ദേശം തന്നെയാണ് ഭാഗ്യത്തിന്റെ രേഖ വരയ്ക്കുന്നതിനുള്ള പേന. ഇവിടെ എത്രത്തോളം തന്റെ രേഖയെ ശ്രേഷ്ഠമാക്കുന്നുവൊ അത്രത്തോളം ശ്രേഷ്ഠമായി തീരും. മുഴുവന് കല്പത്തിലും ഭാഗ്യത്തിന്റെ രേഖ ഉണ്ടാക്കുന്നതിനുള്ള ശ്രേഷ്ഠമായ സമയമാണിത്. അങ്ങനെയുള്ള സമയത്ത് അങ്ങനെയുള്ള സ്ഥാനത്ത് എത്തി പേര്ന്നു. അതിനാല് ചെറിയ കാര്യത്തില് സന്തോഷിക്കുന്നവരല്ലല്ലോ. നല്കുന്ന ദാതാവ് നല്കി കൊണ്ടിരിക്കുന്നു അപ്പോള് എടുക്കുന്നവര് എന്തിന് ക്ഷീണിക്കുന്നു. ബാബയുടെ ഓര്മ്മ തന്നെയാണ് ശ്രേഷ്ഠമാക്കുന്നത്. ബാബയെ ഓര്മ്മിക്കുക അര്ത്ഥം പാവനമാകുക. ജന്മ ജന്മത്തെ സംബന്ധമാണ് അപ്പോള് ഓര്മ്മ പ്രയാസമാണൊ? കേവലം സംബന്ധത്തിലൂടെ സ്നേഹത്തിലൂടെ ഓര്മ്മിക്കൂ. സ്നേഹമുള്ളയിടത്ത് ഓര്മ്മ വരാതിരിക്കില്ല. മറക്കാന് ശ്രമിച്ചാലും ഓര്മ്മ വരുന്നു. ശരി.

വരദാനം :-
മസ്തകത്തിലൂടെ സന്തുഷ്ടതയുടെ തിളക്കത്തിന്റെ അത്ഭുകം കാണിക്കുന്ന സാക്ഷാത്ക്കാര് മൂര്ത്തായി ഭവിക്കട്ടെ.

സദാ സന്തുഷ്ടരായിരിക്കുന്നവരുടെ മസ്തകത്തിലൂടെ സദാ സന്തുഷ്ടതയുടെ തിളക്കം ഉണ്ടാകും, ഏതെങ്കിലും ഉദാസീനരായ ആത്മാവ് അവരെ കാണുമ്പോള് അവര്ക്കും സന്തോഷമുണ്ടാകുന്നു, അവരുടെ ഉദാസീനതയില്ലാതാകുന്നു. സന്തുഷ്ടതയുടെ സന്തോഷത്തിന്റെ ഖജനാവ് ഉള്ളവരുടെ പിന്നാലെ സ്വതവേ സര്വ്വരും ആകര്ഷിക്കപ്പെടുന്നു. അവരുടെ സന്തോഷത്തിന്റെ മുഖം ചൈതന്യ ബോര്ഡായി മാറുന്നു, അനേക ആത്മാക്കളുടെ രചയിതാവിന്റെ പരിചയം നല്കുന്നു. അതിനാല് അങ്ങനെയുള്ള സന്തുഷ്ടരായിരിക്കുന്നവരും സര്വ്വരെ സന്തുഷ്ടരാക്കുന്ന സന്തുഷ്ട മണികളാകൂ അതിലൂടെ അനേകര്ക്ക് സാക്ഷാത്ക്കാരം ഉണ്ടാകും.

സ്ലോഗന് :-
മുറിവേല്പ്പിക്കുന്നവരുടെ കര്ത്തവ്യമാണ് മുറിവേല്പ്പിക്കുക എന്നത്, നിങ്ങളുടെ കര്ത്തവ്യമാണ് സ്വയത്തെ സംരക്ഷിക്കുക