02.09.2021           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ, നിങ്ങള് സ്വന്തം ഭാഗ്യം ഭാവിയിലെ പുതിയ ലോകത്തേക്കായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു, നിങ്ങളുടെ ഈ രാജയോഗം തന്നെ പുതിയ ലോകത്തേക്ക് വേണ്ടിയുള്ളതാണ്.

ചോദ്യം :-
ഭാഗ്യശാലി കുട്ടികളുടെ മുഖ്യ ലക്ഷണങ്ങള് എന്തെല്ലാമായിരിക്കും?

ഉത്തരം :-
1. ഭാഗ്യശാലികളായ കുട്ടികള് നിയമാനുസരണം ശ്രീമതത്തിലൂടെ നടക്കും. നിയമവിരുദ്ധമായ ഒരു കാര്യവും ചെയ്ത് തന്നെയോ ബാബയെയോ വഞ്ചിക്കില്ല. 2. അവര്ക്ക് പഠനത്തോട് പരിപൂര്ണ്ണ താല്പര്യം ഉണ്ടായിരിക്കും. മനസ്സിലാക്കിക്കൊടുക്കുവാനും താല്പര്യം ഉണ്ടായിരിക്കും. 3. പദവിയോടെ വിജയിച്ച് സ്കോളര്ഷിപ്പ് നേടുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യും. 4. ഒരിക്കലും ആര്ക്കും ദുഃഖം നല്കില്ല. ഒരിക്കലും ഒരു തലതിരിഞ്ഞ കര്മ്മവും ചെയ്യില്ല.

ഗീതം :-
ഭാഗ്യം ഉണര്ത്തി വന്നിരിക്കുന്നു.......

ഓംശാന്തി.
മധുര-മധുരമായ ആത്മീയ കുട്ടികള് ഗീതം കേട്ടു. പുതിയവരും കേട്ടു പഴയവരും കേട്ടു, കുമാരിമാരും കേട്ടു. ഇത് പാഠശാലയാണ്. പാഠശാലയില് എന്തെങ്കിലുമെന്തെങ്കിലും ഭാഗ്യമുണ്ടാക്കാനാണ് പോകുന്നത്. ലൗകീക പാഠശാലകളില് അനേക പ്രകാരത്തിലുള്ള ഭാഗ്യങ്ങളുണ്ട്, ചിലര് ഡോക്ടറാകുന്നതിന്റെ, ചിലര് വക്കീലാകുന്നതിന്റെ ഭാഗ്യമുണ്ടാക്കുന്നു. ഭാഗ്യത്തെയാണ് ലക്ഷ്യമെന്ന് പറയുന്നത്. ഭാഗ്യമുണ്ടാക്കുന്നതിനല്ലെങ്കില് പിന്നെന്തിന് പാഠശാലയില് പഠിക്കണം. ഇപ്പോള് ഇവിടെ കുട്ടികള്ക്കറിയാം നമ്മളും ഭാഗ്യമുണ്ടാക്കാന് വന്നിരിക്കുകയാണ്- പുതിയ ലോകത്തിലേക്കായി തന്റെ രാജ്യഭാഗ്യമെടുക്കാന്. ഇത് പുതിയ ലോകത്തേക്കുള്ള രാജയോഗമാണ്. അവര് പഴയ ലോകത്തേക്കുള്ള വക്കീലും, ഡോക്ടറും, എഞ്ചിനീയറുമെല്ലാമാകുന്നു. അതെല്ലാം പലതവണ ആയി തീര്ന്നിട്ടുണ്ട്, ഇപ്പോള് പഴയ ലോകത്തിന്റെ സമയം തീരാറായിരിക്കുന്നു. അതെല്ലാം ഇല്ലാതാകും. ആ ഭാഗ്യം ഈ മൃത്യു ലോകത്തേക്കുള്ളതാണ്, ഈ ജന്മത്തേക്ക് വേണ്ടി. നിങ്ങളുടെ പഠനം പുതിയ ലോകത്തേക്ക് വേണ്ടിയുള്ളതാണ്. നിങ്ങള് പുതിയ ലോകത്തേക്ക് ഭാഗ്യമുണ്ടാക്കുന്നതിനായി വന്നിരിക്കുന്നു. പുതിയ ലോകത്തില് നിങ്ങള്ക്ക് രാജ്യഭാഗ്യം ലഭിക്കും. ആരാണ് പഠിപ്പിക്കുന്നത്? പരിധിയില്ലാത്ത അച്ഛന്, അച്ഛനില് നിന്ന് തന്നെയാണ് സമ്പത്ത് നേടേണ്ടത്. ഡോക്ടര്മാര്ക്ക് ഡോക്ടറിയുടെ സമ്പത്ത് തന്റെ പഠിത്തത്തിലൂടെ ലഭിക്കുന്നതു പോലെ. വാര്ദ്ധക്യത്തിലെത്തുമ്പോള് ഗുരുവിന്റെ അടുത്തേക്ക് പോകുന്നു. എന്തു വേണം? പറയുന്നു എനിക്ക് ശാന്തിധാമത്തിലേക്ക് പോകാനുള്ള ശിക്ഷണം നല്കൂ, എനിക്ക് സദ്ഗതി നല്കൂ. ഇവിടെ നിന്ന് ശാന്തിധാമത്തിലേക്ക് കൊണ്ടുപോകൂ. അച്ഛനില് നിന്നും സമ്പത്ത് കിട്ടുന്നു - ഈ ജന്മത്തേക്കായി. ബാക്കി ഗുരുവില് നിന്ന് യാതൊന്നും ലഭിക്കുന്നില്ല. ടീച്ചറില് നിന്ന് എന്തെങ്കിലുമൊക്കെ നേടുന്നു എന്തുകൊണ്ടെന്നാല് ഉപജീവനം ആവശ്യമല്ലേ. അച്ഛന്റെ സമ്പത്തുണ്ടായിട്ടും പഠിക്കുന്നു, എനിക്കും സ്വന്തമായി സമ്പാദ്യം ഉണ്ടാക്കാമല്ലോ. ഗുരുവില് നിന്ന് സമ്പാദ്യം ഒന്നു തന്നെയില്ല. ചിലര് ഗീതയെല്ലാം നല്ല രീതിയില് പഠിച്ച് ഗീതയില് പ്രഭാഷണമെല്ലാം ചെയ്യുന്നു, ഇതെല്ലാം അല്പകാല സുഖത്തിനുള്ളതാണ്. ഇപ്പോള് ഈ മൃത്യുലോകത്തിന്റെ അവസാനമാണ്. നിങ്ങള്ക്കറിയാം നമ്മള് പുതിയ ലോകത്തേക്കുള്ള ഭാഗ്യമുണ്ടാക്കുന്നതിനാണ് വന്നിരിക്കുന്നത്. ഈ പഴയ ലോകം ഇല്ലാതാകണം. തന്റെ സമ്പത്തോ അച്ഛന്റെ സമ്പത്തോ എല്ലാം ഭസ്മായി പോകും. കൈ പിന്നെയും കാലിയാകും. ഇപ്പോള് സമ്പാദിക്കേണ്ടത് പുതിയ ലോകത്തിലേക്ക് വേണ്ടിയാണ്. പഴയ ലോകത്തിലെ മനുഷ്യര്ക്ക് അത് ചെയ്യാന് സാധിക്കില്ല. പുതിയ ലോകത്തിലേക്കുള്ള സമ്പാദ്യം ചെയ്യിപ്പിക്കുന്നത് ശിവബാബ മാത്രമാണ്. ഇവിടെ നിങ്ങള് പുതിയ ലോകത്തേക്കുള്ള ഭാഗ്യം ഉണ്ടാക്കുവാന് വന്നിരിക്കുന്നു. ഈ ബാബ മാത്രം നിങ്ങളുടെ അച്ഛനുമാണ്, ടീച്ചറുമാണ്, ഗുരുവുമാണ്. ഈ അച്ഛന് വരുന്നത് തന്നെ സംഗമത്തിലാണ്, ഭാവിയിലേക്കുള്ള സമ്പാദ്യമുണ്ടാക്കാന് പഠിപ്പിക്കുന്നതിന്. ഇനി ഈ പഴയ ലോകത്തില് കുറച്ച് ദിവസങ്ങളാണുള്ളത്. ഇത് ലോകത്തെ മനുഷ്യര്ക്കറിയില്ല. നിങ്ങള് കുട്ടികള്ക്കറിയാം പുതിയ ലോകത്തിനു വേണ്ടി നമ്മുടെ അച്ഛനും, ടീച്ചറും, സദ്ഗുരുവും ഇതാണ്. ബാബ വരുന്നത് തന്നെ ശാന്തിധാമത്തിലേക്കും സുഖധാമത്തിലേക്കും കൊണ്ട് പോകുന്നതിനാണ്. ചിലര് ഭാഗ്യമുണ്ടാക്കുന്നില്ല, അര്ത്ഥം ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ഒരേ വീട്ടില് തന്നെ ഭാര്യ പഠിക്കുന്നു, ഭര്ത്താവ് പഠിക്കുന്നില്ല, കുട്ടികള് പഠിക്കും, മാതാ-പിതാക്കള് പഠിക്കില്ല. ഇങ്ങനെ നടന്നുകൊണ്ടിരിക്കുന്നു. ആരംഭത്തില് കുടുംബ കുടുംബങ്ങളായി വന്നിരുന്നു. എന്നാല് മായയുടെ കൊടുങ്കാറ്റ് അടിക്കുന്നതിലൂടെ ആശ്ചര്യത്തോടെ കേട്ട്, കേള്പ്പിച്ച് ബാബയെ ഉപേക്ഷിച്ച് പോയി. പാടിയിട്ടുമുണ്ട് ആശ്ചര്യത്തോടെ കേട്ടു, കേള്പ്പിച്ചു, ബാബയുടേതായി, പഠിപ്പു പഠിപ്പിച്ചു എന്നിട്ടും. . . ഹോ ഡ്രാമയുടെ അദ്ഭുതം. ഡ്രാമയുടെ തന്നെയാണല്ലോ കാര്യം. ബാബ സ്വയം പറയുന്നു അഹോ ഡ്രാമ, അഹോ മായ. ആര്ക്കാണു വിട ചൊല്ലിയിരിക്കുന്നത്! ഭാര്യാ-ഭര്ത്താക്കന്മാര് പരസ്പരം ഡൈവോഴ്സ് ചെയ്യാറുണ്ട്. കുട്ടികള് അച്ഛന് വിട പറയുന്നു. ഇവിടെ അതല്ല. ഇവിടെ ഡൈവോഴ്സ് നല്കാന് സാധിക്കില്ല. ബാബ വന്നിരിക്കുകയാണ് കുട്ടികളെക്കൊണ്ട് സത്യമായ സമ്പാദ്യം ചെയ്യിപ്പിക്കുന്നതിന്. ബാബ ഒരിക്കലും ആരെയും കുഴിയില് ചാടിക്കില്ല. ബാബയാണെങ്കില് പതിത-പാവനനും, ദയാഹൃദയനുമാണ്. ബാബ വന്ന് ദുഃഖത്തില് നിന്ന് മുക്തമാക്കുന്നു, കൂടാതെ വഴികാട്ടിയായി കൂടെ കൊണ്ടുപോകുന്നയാളുമാണ്. ഞാന് നിങ്ങളെ കൂടെ കൊണ്ടുപോകുമെന്ന് ഒരു ലൗകീക ഗുരുവും പറയില്ല. ശാസ്ത്രങ്ങളിലുണ്ട് ഭഗവാനുവാച - ഞാന് നിങ്ങളെല്ലാവരെയും കൊണ്ടുപോകും. കൊതുകിന് കൂട്ടത്തെ പോലെ എല്ലാവര്ക്കും പോകണം. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് നല്ലരീതിയില് അറിയാം ഇപ്പോള് നമുക്ക് വീട്ടിലേക്ക് പോകണം. ഈ ശരീരം ഉപേക്ഷിക്കണം. നിങ്ങള് മരിച്ചാല് ലോകവും മരിച്ചു. സ്വയത്തെ കേവലം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം. ഈ പഴയ വസ്ത്രമാണെങ്കില് വളരെ മോശമാണ്. ഈ ലോകവും പഴയതാണ്. പഴയ വീട്ടിലിരുന്ന് പുതിയ വീട് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെങ്കില് അച്ഛനും മനസ്സിലാക്കും ഇത് എനിക്കു വേണ്ടിയാണ്, മക്കളും മനസ്സിലാക്കും ഞങ്ങള്ക്കു വേണ്ടിയാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ബുദ്ധി പുതിയ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കും. അവിടെ ഇതുണ്ടാക്കൂ, ഇങ്ങനെ ചെയ്യൂ. ബുദ്ധി അതില് തന്നെ മുഴുകിയിരിക്കും. പിന്നീട് പഴയത് പൊളിച്ച് കളയുന്നു. എല്ലാ മമത്വവും പഴയതില് നിന്ന് മാറ്റി പുതിയതിലേക്ക് ചേര്ക്കുന്നു. ഇത് പരിധിയില്ലാത്ത ലോകത്തിന്റെ കാര്യമാണ്. പഴയ ലോകത്തില് നിന്ന് മമത്വം അകറ്റണം പിന്നെ പുതിയ ലോകത്തോട് വെയ്ക്കണം. അറിയാം ഈ പഴയ ലോകം ഇല്ലാതാകണം പുതിയ ലോകം സ്വര്ഗ്ഗമാണ്. അവിടെ നാം രാജ പദവി നേടുന്നു. എത്രത്തോളം യോഗത്തിലിരിക്കുന്നോ, ധാരണ ചെയ്യുന്നോ, മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുക്കുന്നോ, അത്രയും സന്തോഷത്തിന്റെ രസം ഉയരും. വളരെ വലിയ പരീക്ഷയാണ്. നമ്മള് 21 ജന്മത്തേക്ക് വേണ്ടി സമ്പത്ത് നേടിക്കൊണ്ടിരിക്കുന്നു. സമ്പന്നനാകുന്നത് നല്ലതല്ലേ. ദീര്ഘായുസ്സ് ലഭിക്കുകയാണെങ്കില് നല്ലതല്ലേ. സൃഷ്ടി ചക്രത്തെ എത്രത്തോളം ഓര്മ്മിക്കുന്നോ, എത്രപേരെ തനിക്ക് സമാനമാക്കുന്നോ അത്രയും നേട്ടമാണ്. രാജാവാകണമെങ്കില് പ്രജകളെയും ഉണ്ടാക്കണം. പ്രദര്ശിനിയില് ഇത്രയും പേര് വരാറുണ്ട്, അവരെല്ലാം പ്രജകളാകും എന്തുകൊണ്ടെന്നാല് ഈ അവിനാശി ജ്ഞാനത്തിന് വിനാശമുണ്ടാകുകയില്ല. ബുദ്ധിയില് വരും - പവിത്രമായി പവിത്ര ലോകത്തിന്റെ അധികാരിയാകണം. രാമരാജ്യത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുന്നു, രാവണ രാജ്യത്തിന്റെ വിനാശവും സംഭവിക്കും. സത്യയുഗത്തില് ദേവതകള് മാത്രമായിരിക്കും ഉണ്ടായിരിക്കുന്നത്.

ബാബ മനസ്സിലാക്കി തന്നിരുന്നു - ലക്ഷ്മീ നാരായണന്റെ ചിത്രമുണ്ടാക്കുമ്പോള് അതില് എഴുതണം പൂര്വ്വജന്മത്തില് ഇവര് തമോപ്രധാന ലോകത്തിലായിരുന്നു പിന്നീട് ഈ പുരുഷാര്ത്ഥത്തിലൂടെ സതോപ്രധാന വിശ്വത്തിന്റെ അധികാരികളാകും. രാജാവും-പ്രജകളും എല്ലാവരും അധികാരികളായിരിക്കില്ലേ. പ്രജയും പറയും എന്റെ ഭാരതം ഏറ്റവും ഉയര്ന്നതാണ്. ശരിക്കും ഭാരതം തന്നെയായിരുന്നു ഏറ്റവും ഉയര്ന്നത്. ഇപ്പോള് അല്ല, ആയിരുന്നു തീര്ച്ചയായും. ഇപ്പോഴാണെങ്കില് തീര്ത്തും ദരിദ്രമായിരിക്കുന്നു. പ്രാചീന ഭാരതം ഏറ്റവും ഉയര്ന്നതായിരുന്നു. നമ്മള് ഭാരതവാസികള് ഏറ്റവും ഉയര്ന്ന ദേവതാകുലത്തിലേതായിരുന്നു. മറ്റാരേയും ദേവീ-ദേവതയെന്ന് പറയില്ല. ഇപ്പോള് നിങ്ങള് കുമാരിമാര് പഠിച്ചുകൊണ്ടിരിക്കുന്നു പിന്നീട് മറ്റുള്ളവര്ക്കും മനസ്സിലാക്കിക്കൊടുക്കേണ്ടേ. ബാബ നിര്ദ്ദേശം നല്കിയിട്ടില്ലേ. പ്രദര്ശിനി മുതലായവയില് എങ്ങനെയാണ് ക്ഷണം നല്കേണ്ടത്, ബാബ അതെഴുതി വരാന് പറയാറുണ്ട്. നിങ്ങളുടെ അടുത്ത് ചിത്രവുമുണ്ട്, നിങ്ങള്ക്ക് തെളിയിച്ച് പറഞ്ഞ് കൊടുക്കാന് സാധിക്കും അവര് എങ്ങനെയാണ് ഈ പദവി നേടിയതെന്ന്. ഇപ്പോള് വീണ്ടും ശിവബാബയില് നിന്ന് ഈ പദവി നേടിക്കൊണ്ടിരിക്കുകയാണ്. ബാബയുടെ ചിത്രവുമുണ്ട്. ശിവനാണ് പരംപിതാ പരമാത്മാവ്. ബ്രഹ്മാ, വിഷ്ണു, ശങ്കരന്റെയും ചിത്രമുണ്ട്. പരംപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ സ്ഥാപന നടത്തിക്കാണ്ടിരിക്കുന്നു. വിഷ്ണുപുരി മുന്നില് നില്ക്കുകയാണ്. വിഷ്ണുവിലൂടെ പുതിയ ലോകത്തിന്റെ പാലന. രാധയും-കൃഷ്ണനും ചേര്ന്ന രൂപമാണ് വിഷ്ണു. ഇനി ഗീതയുടെ ഭഗവാന് ആരാണ്? ആദ്യം ഇതെഴുതൂ ഗീതയുടെ ഭഗവാന് നിരാകാരനായ ശിവനാണ് അല്ലാതെ കൃഷ്ണനല്ല. ബ്രഹ്മാവില് നിന്ന് വിഷ്ണുവും, വിഷ്ണുവില് നിന്ന് ബ്രഹ്മാവും എങ്ങനെയാണാകുന്നത്. ബുദ്ധിയില് കാര്യം ഇരിക്കുന്നതിന് ഒരു ചിത്രത്തില് തന്നെ മനസ്സിലാക്കി കൊടുക്കുന്നതിന് എത്ര സമയമാണെടുക്കുന്നത്. ആദ്യമാദ്യം ഇത് മനസിലാക്കി കൊടുത്ത് പിന്നീട് എഴുതണം. ബാബ പറയുന്നു - ബ്രഹ്മാവിലൂടെ നിങ്ങള്ക്ക് യോഗബലത്താല് 21 ജന്മത്തേക്ക് അധികാരം ലഭിക്കുന്നു. ശിവബാബ ബ്രഹ്മാവിലൂടെ സമ്പത്ത് നല്കിക്കൊണ്ടിരക്കുന്നു. ഏറ്റവും ആദ്യം ബ്രഹ്മാവിന്റെ ആത്മാവാണ് കേള്ക്കുന്നത്. ആത്മാവ് തന്നെയാണ് ധാരണ ചെയ്യുന്നത്. ഇതു തന്നെയാണ് അടിസ്ഥാനകാര്യം. ശിവന്റെ ചിത്രം കാണിക്കുന്നുണ്ട്. ഇതാണ് പരംപിതാ പരമാത്മാ ശിവന് എങ്കില് പിന്നീട് പ്രജാപിതാ ബ്രഹ്മാവും തീര്ച്ചയായും വേണം. ഇവിടെ പ്രജാപിതാ ബ്രഹ്മാവിന്റെ ബ്രഹ്മാകുമാരനും-കുമാരിമാരും ധാരാളമുണ്ട്. ഏതുവരെ ബ്രഹ്മാവിന്റെ കുട്ടിയാകുന്നില്ലയോ, ബ്രാഹ്മണനാകുന്നില്ലയോ, എങ്കില് പിന്നെങ്ങനെ ശിവബാബയില് നിന്നും സമ്പത്തെടുക്കും. ലൗകിക മക്കളാകാന് കഴിയില്ല. മുഖവംശാവലിയെന്നതും പാടിയിട്ടുണ്ട്. നിങ്ങള് പറയും ഞങ്ങള് പ്രജാപിതാ ബ്രഹ്മാവിന്റെ മുഖവംശാവലികളാണ്. അവര് ഗുരുക്കന്മാരുടെ ശിഷ്യരോ അനുയായികളോ ആയിരിക്കും. ഇവിടെ നിങ്ങള് ഒരാളെ തന്നെ അച്ഛനും, ടീച്ചറും, സദ്ഗുരുവെന്നും പറയുന്നു. അതും പറയുന്നത് ആ ജ്ഞാന സാഗരന്, നോളജ്ഫുള്ളായിട്ടുള്ള നിരാകാരനായ ശിവബാബയെയാണ്. സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം നല്കുന്നു. ബാബ ടീച്ചറുമാണ്. നിരാകാരന് വന്ന് സാകാരത്തിലൂടെ കേള്പ്പിക്കുന്നു. ആത്മാവ് തന്നെയല്ലേ സംസാരിക്കുക. ആത്മാവ് പറയുന്നു എന്റെ ശരീരത്തെ കഷ്ടപ്പെടുത്തരുത്. ആത്മാവാണ് ദുഃഖിയാകുന്നത്. ഈ സമയം ആത്മാവ് പതിതമാണ്. പതിതരെ പാവനമാക്കുന്നത് പരംപിതാ പരമാത്മാവാണ്. ആത്മാവാണ് വിളിക്കുന്നത് അല്ലയോ പതിത-പാവനാ, ഓ ഗോഡ് ഫാദര് എന്നെല്ലാം. അച്ഛന് ഒന്നായിട്ടും പിന്നെ ആരെയാണ് ഓര്മ്മിക്കുന്നത്. ആത്മാവ് പറയുന്നു ഇത് എന്റെ ആത്മാവിന്റെ അച്ഛനാണ്. അത് ശരീരത്തിന്റെ അച്ഛനാണ്. മനസ്സിലാക്കിത്തരുകയാണ് ഇപ്പോള് നിരാകാരനായ ആത്മാവിന്റെ അച്ഛനാണോ വലുത് അല്ലെങ്കില് ശരീരത്തിന്റെ അച്ഛനാണോ വലുത്? സാകാര പിതാവും നിരാകാരനയല്ലേ ഓര്മ്മിക്കുന്നത്. വിനാശം മുന്നില് നില്ക്കുന്ന ഈ സമയത്ത് എല്ലാവര്ക്കും മനസിലാക്കി നല്കുകയാണ്. പാരലൗകീക അച്ഛന് വരുന്നത് തന്നെ അന്ത്യത്തിലാണ്, എല്ലാവരെയും തിരിച്ച് കൊണ്ടുപോകുന്നതിന്. ബാക്കി എന്തെല്ലാമാണോ ഉള്ളത് അതെല്ലാം നശിക്കാനുള്ളതാണ്, ഇതിനെ പറയുന്നത് തന്നെ മൃത്യുലോകം എന്നാണ്. എപ്പോള് ആരെങ്കിലും മരിക്കുന്നോ അപ്പോള് പരലോകം പൂകി, ശാന്തിധാമത്തിലേക്ക് പോയി എന്നെല്ലാം പറയുന്നു. മനുഷ്യര്ക്കറിയില്ല പരലോകമെന്ന് പറയുന്നത് സത്യയുഗത്തെയാണോ, ശാന്തിധാമത്തെയാണോ? സത്യയുഗം ഇവിടെ തന്നെയാണുള്ളത്. പരലോകമെന്ന് ശാന്തിധാമത്തെയാണ് പറയുന്നത്. മനസ്സിലാക്കികൊടുക്കുന്നതിന് വളരെ യുക്തി ഉണ്ടായിരിക്കണം. ക്ഷേത്രങ്ങളില് പോയി മനസ്സിലാക്കി കൊടുക്കണം. ഇത് ശിവബാബയുടെ ഓര്മ്മചിഹ്നമാണ്, ആ ബാബ ഞങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ശിവന് വാസ്തവത്തില് ബിന്ദുവാണ്. എന്നാല് ബിന്ദുവിന്റെ പൂജ എങ്ങനെ ചെയ്യും. എങ്ങനെ ഫലങ്ങളും പുഷ്പങ്ങളും അര്പ്പിക്കും, അതുകൊണ്ടാണ് വലിയ രൂപം ഉണ്ടാക്കിയിട്ടുള്ളത്. ഇത്രയും വലുപ്പം ആര്ക്കും ഉണ്ടായിരിക്കില്ല. പാടുന്നുമുണ്ട് ഭൃകുഢി മദ്ധ്യത്തില് തിളങ്ങുന്ന അദ്ഭുത നക്ഷത്രമെന്ന്...വലിയ സാധനമാണെങ്കില് ശാസ്ത്രജ്ഞന്മാര് പെട്ടന്ന് തന്നെ അതിനെ കണ്ടുപിടിക്കും. ബാബ മനസ്സിലാക്കി തരുന്നു അവര്ക്ക് പരംപിതാ പരമാത്മാവിന്റെ പൂര്ണ്ണമായ പരിചയം ലഭിച്ചിട്ടില്ല. ഏതുവരെ ഭാഗ്യം തുറക്കുന്നില്ലയോ, ഇപ്പോള് ഭാഗ്യം ഉണര്ന്നിട്ടില്ല. എതുവരെ ബാബയെ അറിയുന്നില്ലയോ, നമ്മുടെ ആത്മാവ് ബിന്ദുവാണെന്ന് മനസ്സിലാക്കില്ല. ശിവബാബയും ബിന്ദുവാണ്, നമ്മള് ബിന്ദുവിനെ ഓര്മ്മിക്കുന്നു. ഇങ്ങനെ മനസിലാക്കി ഓര്മ്മിക്കണം അപ്പോള് വികര്മ്മം വിനാശമാകും. അല്ലാതെ ഇത് കാണുന്നു, അത് കാണുന്നു....ഇതിനെ മായയുടെ വിഘ്നമെന്നാണ് പറയുന്നത്. ഇപ്പോള് സന്തോഷമുണ്ട് അതായത് നമുക്ക് പരമാത്മാവിനെ ലഭിച്ചിരിക്കുന്നു, എന്നാല് ജ്ഞാനവും വേണ്ടേ. ആര്ക്കെങ്കിലും കൃഷ്ണന്റെ സാക്ഷാത്ക്കാരമുണ്ടാകുകയാണെങ്കില് സന്തുഷ്ടരാകുന്നു. ബാബ പറയുന്നു - കൃഷ്ണന്റെ സാക്ഷാത്ക്കാരം ചെയ്ത് വളരെ സന്തോഷത്തില് ഡാന്സെല്ലാം ചെയ്യുന്നു എന്നാല് അതിലൂടെ സദ്ഗതി ഒന്നും തന്നെ ഉണ്ടാകുന്നില്ല. ഈ സാക്ഷാത്ക്കാരം അനായാസം ഉണ്ടാകുന്നതാണ്. അഥവാ നല്ല രീതിയില് പഠിക്കുന്നില്ലെങ്കില് പ്രജയിലേക്ക് പോകും. അല്പമെങ്കിലും കേട്ടിട്ടുണ്ടെങ്കില് കൃഷ്ണപുരിയില് സാധാരണ പ്രജയും മറ്റുമാകും. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ശിവബാബ നമ്മളെ ഈ ജ്ഞാനം കേള്പ്പിച്ചുകൊണ്ടിരിക്കുകയാണ്. ബാബ സ്വയം നോളജ്ഫുള്ളാണ്.

ബാബയുടെ ആജ്ഞയാണ് തീര്ച്ചയായും പവിത്രമാകണം. എന്നാല് ചിലര്ക്ക് പവിത്രമായും ഇരിക്കാന് സാധിക്കുന്നില്ല. ഇടയ്ക്കിടക്ക് പതിതരും ഇവിടെ ഒളിഞ്ഞ് വന്നിരിക്കുന്നു. അവര് തന്റെ തന്നെ നഷ്ടമാണുണ്ടാക്കുന്നത്. തന്നെ വഞ്ചിക്കുന്നു. ബാബയെ വഞ്ചിക്കുന്നതിന്റെ കാര്യമില്ല. ബാബയെ വഞ്ചിച്ച് പണമെന്തെങ്കിലും എടുക്കാനുണ്ടോ! ശിവബാബയുടെ ശ്രീമതത്തിലൂടെ നിയമാനുസരണം നടന്നിട്ടില്ലെങ്കില് സ്ഥിതി എന്താകും. വളരെ ശിക്ഷകള് അനുഭവിക്കേണ്ടി വരും, രണ്ടാമതായി പിന്നീട് പദവിയും ഭ്രഷ്ടമാകും. നിയമവിരുദ്ധമായ ഒരു കര്മ്മവും ചെയ്യരുത്. അച്ഛന് മനസ്സിലാക്കി തരുമല്ലോ - നിങ്ങളുടെ പോക്ക് ശരിയല്ല. ബാബയാണെങ്കില് സമ്പാദ്യത്തിനുള്ള വഴിയാണ് പറഞ്ഞു തരുന്നത് പിന്നീട് ആര് ചെയ്താലും ചെയ്തില്ലെങ്കിലും അവരുടെ ഭാഗ്യം. ശിക്ഷകള് അനുഭവിച്ചാണെങ്കിലും ശാന്തിധാമത്തിലേക്ക് പോകുക തന്നെ വേണം, പദവി ഭ്രഷ്ടമായാല് പിന്നീട് ഒന്നും തന്നെ ലഭിക്കില്ല. ധാരാളം പേര് വരുന്നുണ്ട്, എന്നാല് ഇവിടെ ബാബയില് നിന്ന് സമ്പത്തടുക്കുന്നതിന്റെ കാര്യമാണ്. ുകുട്ടികള് പറയുന്നു, ഞങ്ങള് ബാബയില് നിന്ന് സ്വര്ഗ്ഗത്തിലെ സൂര്യവംശീ രാജപദവി നേടുക തന്നെ ചെയ്യും. രാജയോഗമല്ലേ. വിദ്യാര്ത്ഥികള് സ്കോളര്ഷിപ്പും നേടാറില്ലേ. വിജയിക്കുന്നവര്ക്ക് സ്കോളര്ഷിപ്പ് ലഭിക്കാറില്ലേ. ഈ ഉണ്ടാക്കിയിട്ടുള്ള മാല അവരുടേതാണ് - ആരാണോ സ്കോളര്ഷിപ്പ് നേടിയിട്ടുള്ളത്. എത്രത്തോളം ഏതുരീതിയില് വിജയിക്കുന്നോ, അതുപോലെയുള്ള സ്കോളര്ഷിപ്പ് ലഭിക്കും, അഭിവൃദ്ധി സംഭവിച്ച് ആയിക്കണക്കിന് പേരാകുന്നു. രാജപദവിയാണ് സ്കോളര്ഷിപ്പ്. ആരാണോ നല്ല രീതിയില് പഠിത്തം പഠിക്കുന്നത്, അവര്ക്ക് മറഞ്ഞിരിക്കാന് സാധിക്കില്ല. ധാരാളം പുതിയ-പുതിയവര് പഴയവരെക്കാളും മുന്നിലേക്കു വരും. വജ്രസമാനമായ ജീവിതമുണ്ടാക്കും. തന്റെ വരുമാനമുണ്ടാക്കി 21 ജന്മത്തേക്ക് സമ്പാദ്യം നേടും, എത്ര സന്തോഷമാണ്. അറിയുന്നുണ്ട് ഈ സമ്പാദ്യം ഇപ്പോഴെടുത്തില്ലെങ്കില് പിന്നീടൊരിക്കലും നേടാന് സാധിക്കില്ല. പഠിക്കുവാന് താത്പര്യം ഉണ്ടായിരിക്കില്ലേ. ചിലര്ക്കാണെങ്കില് അല്പം പോലും മനസ്സിലാക്കി കൊടുക്കുന്നതിനുള്ള താത്പര്യമില്ല. ഡ്രാമയനുസരിച്ച് ഭാഗ്യത്തിലില്ലെങ്കില് ഭഗവാനും എന്ത് ചെയ്യാനാകും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ശ്രീമതത്തിന് വിരുദ്ധമായി ഒരു കാര്യവും ചെയ്യരുത്. പഠിത്തം നല്ല രീതിയില് പഠിച്ച് ഉയര്ന്ന ഭാഗ്യം ഉണ്ടാക്കണം. ആര്ക്കും ദുഃഖം നല്കരുത്.

2) ഈ പഴയ ലോകത്തില് നിന്ന് മമത്വം ഇല്ലാതാക്കണം. ബുദ്ധിയോഗം പുതിയ ലോകത്തില് വയ്ക്കണം. സന്തോഷത്തില് കഴിയുന്നതിന് വേണ്ടി ജ്ഞാനത്തെ ധാരണ ചെയ്ത് മറ്റുള്ളവരെയും ധാരണ ചെയ്യിക്കണം.

വരദാനം :-
ലൈറ്റ്ഹൗസിന്റെ സ്ഥിതിയിലൂടെ പാപകര്മങ്ങളെ ഭസ്മമാക്കുന്ന പുണ്യാത്മാവായി ഭവിക്കട്ടെ.

എവിടെ പ്രകാശമുണ്ടാകുന്നുവോ അവിടെ ഒരു പാപത്തിന്റെ കര്മവുമുണ്ടാകുകയില്ല. അതിനാല് സദാ ലൈറ്റ്ഹൗസിന്റെ സ്ഥിതിയില് കഴിയുന്നതിലൂടെ മായ ഒരു പാപകര്മവും ചെയ്യിക്കുകയില്ല, സദാ പുണ്യാത്മാവായി മാറും. പുണ്യാത്മാവിന് സങ്കല്പത്തില് പോലും ഒരു പാപകര്മവും ചെയ്യാന് സാധിക്കില്ല. എവിടെ പാപമുണ്ടാകുന്നുവോ അവിടെ ബാബയുടെ ഓര്മയുണ്ടാകുന്നില്ല. അതിനാല് ദൃഢസങ്കല്പം ചെയ്യൂ ഞാന് പുണ്യാത്മാവാണ്, പാപത്തിന് എന്റെ മുന്നില് വരാന് സാധിക്കില്ല. സ്വപ്നത്തിലോ സങ്കല്പത്തിലോ പാപത്തെ വരാനനുവദിക്കരുത്.

സ്ലോഗന് :-
ആരാണോ ഓരോ ദൃശ്യത്തെയും സാക്ഷിയായി കാണുന്നത് അവരാണ് സദാ ഹര്ഷിതരായി കഴിയുന്നത്