02.11.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ഇത് പുരുഷോത്തമ സംഗമയുഗമാണ്, പഴയ ലോകം ഇപ്പോള്പുതിയതായി മാറുകയാണ്, നിങ്ങള്ക്കിപ്പോള് പുരുഷാര്ത്ഥം ചെയ്ത്ഉത്ത മദേവ പദവി പ്രാപ്തമാക്കണം.

ചോദ്യം :-
സേവാധാരികളായ കുട്ടികളുടെ ബുദ്ധിയില് ഏതൊരു കാര്യമാണ് സദാ ഓര്മ്മയുണ്ടാകുന്നത് ?

ഉത്തരം :-
അവര്ക്ക് ഓര്മ്മയുണ്ടാകും, ധനം നല്കാതെ ധനം വര്ദ്ധിക്കില്ല.....അതിനാല് അവര് രാത്രിയും പകലും ഉറക്കത്തെപ്പോലും ത്യാഗം ചെയ്ത് ജ്ഞാന ധനത്തിന്റെ ദാനം ചെയ്തുകൊണ്ടിരിക്കുന്നു, ക്ഷീണിക്കില്ല. എന്നാല് അഥവാ സ്വയത്തില് എന്തെങ്കിലും അവഗുണങ്ങളുണ്ടെങ്കില് സേവനം ചെയ്യാനുമുള്ള ഉന്മേഷമുണ്ടാകില്ല.

ഓംശാന്തി.
മധുര- മധുരമായ ആത്മീയ കുട്ടികളെ പ്രതി ബാബ ഇരുന്ന് മനസ്സിലാക്കിതരുന്നു. കുട്ടികള്ക്കറിയാം പരംപിതാവ് ദിവസേന മനസ്സിലാക്കിതരുന്നു, എങ്ങനെയാണോ ദിവസേന ടീച്ചര് പഠിപ്പിക്കുന്നത്. അച്ഛന് കേവലം ശിക്ഷണങ്ങള് നല്കും, സംരക്ഷിക്കും എന്തുകൊണ്ടെന്നാല് അച്ഛന്റെ വീട്ടില് തന്നെയാണ് കുട്ടികള് വസിക്കുക. മാതാപിതാക്കളോടൊപ്പമാണ് വസിക്കുക. ഇവിടെ ഇത് അല്ഭുതകരമായ കാര്യമാണ്. ആത്മീയ അച്ഛന്റെ അടുത്താണ് നിങ്ങള് വസിക്കുന്നത്. ഒന്ന് ആത്മീയ അച്ഛന്റെ അടുത്ത് മൂലവതനത്തില് വസിക്കുന്നു. പിന്നീട് കല്പത്തില് ഒരു തവണ തന്നെയാണ് ബാബ വരുന്നത് - കുട്ടികള്ക്ക് സമ്പത്തു നല്കാനും പാവനമാക്കി മാറ്റാനും, സുഖ ശാന്തി നല്കാനും. അപ്പോള് തീര്ച്ചയായും താഴെ വന്ന് വസിച്ചിരിക്കും. ഇതില് തന്നെയാണ് മനുഷ്യര്ക്ക് ആശയക്കുഴപ്പമുള്ളത്. മഹിമയുമുണ്ട് - സാധാരണ ശരീരത്തില് പ്രവേശിക്കുന്നു എന്ന്. ഇനി സാധാരണ ശരീരം എവിടുന്നും പറന്നൊന്നും വരില്ല. തീര്ച്ചയായും മനുഷ്യന്റെ ശരീരത്തില് തന്നെയാണ് വരുന്നത്. അതേപോലെ ബാബയും പറയുന്നു-ഞാന് ഈ ശരീരത്തിലാണ് പ്രവേശിക്കുന്നത്. നിങ്ങള് കുട്ടികളും ഇപ്പോള് മനസ്സിലാക്കുന്നുണ്ട്- ബാബ നമുക്ക് സ്വര്ഗ്ഗത്തിന്റെ സമ്പത്തു നല്കാന് വന്നിരിക്കുകയാണ്. തീര്ച്ചയായും നമ്മള് യോഗ്യരല്ല, പതിതമായി മാറിയിരിക്കുന്നു. എല്ലാവരും പറയുന്നുമുണ്ട് - അല്ലയോ പതിതപാവനാ വരൂ എന്ന്, വന്ന് നമ്മള് പതിതരെ പാവനമാക്കി മാറ്റൂ. ബാബ പറയുന്നു എനിക്ക് കല്പ- കല്പം പതിതരെ പാവനമാക്കി മാറ്റാനുള്ള ജോലി ലഭിച്ചിരിക്കുകയാണ്. അല്ലയോ കുട്ടികളെ ഇപ്പോള് ഈ പതിതമായ ലോകത്തെ പാവനമാക്കി മാറ്റണം. പഴയ ലോകത്തെ പതിതമെന്നും പുതിയ ലോകത്തെ പാവനമെന്നും പറയുന്നു. അതിനാല് പഴയ ലോകത്തെ പുതിയതാക്കി മാറ്റാനാണ് ബാബ വരുന്നത്. കലിയുഗത്തെ ആരും പുതിയ ലോകമെന്ന് പറയില്ല. ഇത് മനസ്സിലാക്കേണ്ട കാര്യമാണല്ലോ. കലിയുഗമാണ് പഴയ ലോകം. ബാബയും തീര്ച്ചയായും വരും- പഴയതിന്റെയും പുതിയതിന്റെയും സംഗമത്തില്. എവിടെയെങ്കിലും നിങ്ങള് ഇത് മനസ്സിലാക്കികൊടുക്കുമ്പോള് പറയൂ ഇത് പുരുഷോത്തമ സംഗമയുഗമാണെന്ന്, അച്ഛന് വന്നിരിക്കുകയാണ്. മുഴുവന് ലോകത്തിലും ഇത് പുരുഷോത്തമ സംഗമയുഗമാണെന്നറിയുന്ന ഒരു മനുഷ്യരുമില്ല. തീര്ച്ചയായും നിങ്ങള് സംഗമത്തിലാണ് അതുകൊണ്ടല്ലെ മനസ്സിലാക്കുന്നത്. മുഖ്യമായ കാര്യം തന്നെ സംഗമയുഗത്തിന്റേതാണ്. അതിനാല് പോയിന്റുകളും വളരെ അത്യാവശ്യമാണ്. ഏതൊരു കാര്യമാണോ ആര്ക്കുമറിയാത്തത് അത് മനസ്സിലാക്കികൊടുക്കുക തന്നെ വേണം അതുകൊണ്ട് ബാബ പറഞ്ഞിരുന്നു തീര്ച്ചയായും എഴുതണം ഇത് പുരുഷോത്തമ സംഗമയുഗമാണെന്ന്. പുതിയ യുഗത്തിന്റെ അര്ത്ഥം സത്യയുഗത്തിന്റെ ചിത്രങ്ങളുമുണ്ട് എങ്ങനെ മനുഷ്യര് മനസ്സിലാക്കും ഈ ലക്ഷ്മീ നാരായണന്മാര് സത്യയുഗത്തിലെ അധികാരികളായിരുന്നുവെന്ന്. അവരുടെ ചിത്രത്തിനു മുകളില് തീര്ച്ചയായും അക്ഷരം വേണം-പുരുഷോത്തമ സംഗമയുഗം. ഇത് തീര്ച്ചയായും എഴുതണം എന്തുകൊണ്ടെന്നാല് ഇതാണ് മുഖ്യമായ കാര്യം. മനുഷ്യര് മനസ്സിലാക്കുന്നു കലിയുഗത്തില് ഇനി ഒരുപാടു വര്ഷങ്ങളുണ്ട്. തികച്ചും ഘോരമായ അന്ധകാരത്തിലാണ്. അപ്പോള് മനസ്സിലാക്കികൊടുക്കണം ഈ ലക്ഷ്മീ നാരായണനാണ് പുതിയ ലോകത്തിലെ അധികാരി എന്ന്. ഇതാണ് പൂര്ണ്ണമായ അടയാളം. നിങ്ങള് പറയുന്നു ഈ രാജ്യത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ഗീതവുമുണ്ട് നവയുഗം വന്നുകഴിഞ്ഞു , അജ്ഞതയാകുന്ന നിദ്രയില് നിന്ന് ഉണരൂ. ഇത് നിങ്ങള്ക്കറിയാം ഇപ്പോള് സംഗമയുഗമാണെന്ന്, ഇതിനെ നവയുഗമെന്നു പറയില്ല. സംഗമത്തെ സംഗമയുഗം എന്നു തന്നെയാണ് പറയുന്നത്. ഇതാണ് പുരുഷോത്തമ സംഗമയുഗം, എപ്പോഴാണോ പഴയ ലോകം ഇല്ലാതായി പുതിയ ലോകത്തിന്റെ സ്ഥാപനയുണ്ടാകുന്നത്. മനുഷ്യനില് നിന്ന് ദേവതയായി മാറിക്കൊണ്ടിരിക്കുന്നു, രാജയോഗം പഠിക്കുന്നു. ദേവതകളിലും ഉത്തമമായ പദവി ഈ ലക്ഷ്മീ -നാരായണന്റെയാണ്. ഇവരും മനുഷ്യരാണ്, ഇവരില് ദൈവീകമായ ഗുണങ്ങളുണ്ട് അതുകൊണ്ടാണ് ദേവീ-ദേവത എന്നു പറയുന്നത്. ഏറ്റവും ഉത്തമമായ ഗുണമാണ് പവിത്രത, അതുകൊണ്ടല്ലെ മനുഷ്യര് ദേവതകളുടെ മുന്നില് ചെന്ന് തല കുനിക്കുന്നത്. ഈ പോയിന്റുകളെല്ലാം അവരുടെ ബുദ്ധിയിലെ ധാരണയാവുകയുള്ളൂ ആരാണോ സേവനം ചെയ്തുകൊണ്ടിരിക്കുന്നത്. പറയാറുണ്ട് ധനം നല്കാതെ ധനത്തിന്റെ വര്ദ്ധനവുണ്ടാവില്ല എന്ന്. ഒരുപാട് മനസ്സിലാക്കി തരുന്നുണ്ട്. ജ്ഞാനം വളരെ സഹജമാണ്. എന്നാല് ചിലരില് വളരെ നല്ല ധാരണയുണ്ടാകുന്നു, ചിലരില് ഉണ്ടാകുന്നില്ല. ആരിലാണോ അവഗുണങ്ങള് ഉള്ളത് അവര്ക്ക് സെന്റര് സംരക്ഷിക്കാന് പോലും സാധിക്കില്ല. അതിനാല് ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ് പ്രദര്ശിനികളിലും ശരിയായ വാക്കുകള് കൊടുക്കണം. പുരുഷോത്തമ സംഗമയുഗത്തെക്കുറിച്ച് മുഖ്യമായി മനസ്സിലാക്കികൊടുക്കണം. ഈ സംഗമത്തില് ആദി- സനാതന-ദേവീ-ദേവത ധര്മ്മത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ഈ ധര്മ്മമുണ്ടായിരുന്ന പ്പോള് മറ്റൊരു ധര്മ്മവും ഉണ്ടായിരുന്നില്ല. ഈ മഹാഭാരതയുദ്ധവും ഡ്രാമയില് അടങ്ങിയിട്ടുണ്ട്. ഇതും ഇപ്പോള് നടക്കുന്നതാണ്. മുമ്പുണ്ടായിരുന്നില്ല. 100 വര്ഷത്തിനുള്ളില് എല്ലാം ഇല്ലാതാകുന്നു. സംഗമയുഗത്തിന് ചുരുങ്ങിയത് 100വര്ഷമെങ്കിലും വേണമല്ലോ. മുഴുവനും പുതിയ ലോകമാകണം. പുതിയ ന്യൂഡല്ഹിയുണ്ടാക്കാന് എത്ര വര്ഷമെടുത്തൂ.

നിങ്ങള് മനസ്സിലാക്കുന്നു ഭാരതത്തില് തന്നെയാണ് പുതിയ ലോകമുണ്ടാകുന്നത്, പിന്നീട് പഴയത് ഇല്ലാതാകും. കുറച്ചൊക്കെ ബാക്കിയുണ്ടാകുമല്ലോ. പ്രളയമുണ്ടാകുന്നില്ല. ഈ കാര്യങ്ങളെല്ലാം ബുദ്ധിയിലുണ്ട്. ഇപ്പോള് സംഗമയുഗമാണ്. പുതിയ ലോകത്തില് തീര്ച്ചയായും ഈ ദേവീ- ദേവതകളായിരുന്നു, പിന്നീട് ഇവര് തന്നെയായിരിക്കും. ഇതാണ് രാജയോഗത്തിന്റെ പഠിപ്പ്. അഥവാ ആര്ക്കെങ്കിലും വിസ്താരത്തില് മനസ്സിലാക്കികൊടുക്കാന് സാധിക്കുന്നില്ല എങ്കില് ഒരു കാര്യം മാത്രം പറയൂ - പരംപിതാപരമാത്മാ ആരോണോ എല്ലാവരുടെയും അച്ഛന്, അവരെ എല്ലാവരും ഓര്മ്മിക്കുന്നു. പരമാത്മാ നമ്മള് എല്ലാ കുട്ടികളോടും പറയുകയാണ്- നിങ്ങള് പതിതരായിരിക്കുകയാണ്. വിളിക്കുന്നുമുണ്ട് അല്ലയോ പതിതപാവനാ വരൂ എന്ന്. വാസ്തവത്തില് കലിയുഗത്തിലുള്ളവര് പതിതരാണ്, സത്യയുഗത്തില് പാവനരായിരിക്കും. ഇപ്പോള് പരംപിതാ പരമാത്മാവ് പറയുന്നു ദേഹ- സഹിതം ഈ പതിതമായ സംബന്ധമെല്ലാം ഉപേക്ഷിച്ച് എന്നെ മാത്രം ഓര്മ്മിക്കൂ എന്നാല് പാവനമായി മാറും. ഇത് ഗീതയിലെ തന്നെ വാക്കുകളാണ്. ഗീതയുടെ യുഗം തന്നെയാണ്. ഗീത സംഗമയുഗത്തില് തന്നെയാണ് പാടപ്പെട്ടിട്ടുള്ളത് പിന്നെയാണ് വിനാശമുണ്ടായത്. ബാബ രാജയോഗം പഠിപ്പിച്ചിരുന്നു. രാജ്യം സ്ഥാപിച്ചിട്ടുണ്ടായിരുന്നു വീണ്ടും തീര്ച്ചയായും ഉണ്ടാകും. ഇതെല്ലാം ആത്മീയ അച്ഛനാണല്ലോ മനസ്സിലാക്കി തരുന്നത്. ഈ ശരീരത്തിലല്ലെങ്കിലും വേറെ ആരില് വന്നാലും, മനസ്സിലാക്കിതരുന്നത് ബാബയല്ലെ. നമ്മള് ഇവരുടെ( ബ്രഹ്മാവിന്റെ) പേരു പറയുന്നില്ല. നമ്മള് ഇത്രമാത്രമെ പറയുന്നുള്ളൂ - ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് പാവനമായി മാറി എന്റെ അടുത്തേക്ക് വന്നുചേരും. എത്ര സഹജമാണ്. വെറും എന്നെ മാത്രം ഓര്മ്മിക്കൂ ഒപ്പം 84ന്റെ ചക്രത്തിന്റെ ജ്ഞാനവും ബുദ്ധിയിലുണ്ടായിരിക്കണം. ആര് ധാരണ ചെയ്യുന്നുവോ അവര് ചക്രവര്ത്തി രാജാവായി മാറും. ഈ സന്ദേശം എല്ലാ ധര്മ്മത്തിലുള്ളവര്ക്കും വേണ്ടിയാണ്. എല്ലാവര്ക്കും വീട്ടിലേക്കു പോകണം. നമ്മളും വീട്ടിലേക്കുള്ള വഴിയാണ് പറഞ്ഞു തരുന്നത്. പള്ളിയിലെ അച്ഛനോ ആരെങ്കിലുമായിക്കോട്ടെ നിങ്ങള്ക്ക് അവര്ക്ക് ബാബയുടെ സന്ദേശം നല്കാന് സാധിക്കും. നിങ്ങള്ക്ക് സന്തോഷത്തിന്റെ നല്ല ലഹരിയുണ്ടായിരിക്കണം-പരംപിതാ പരമാത്മാ പറയുന്നു എന്നെ ഓര്മ്മിക്കൂ എന്നാല് നിങ്ങളുടെ വികര്മ്മങ്ങള് വിനാശമാകും. എല്ലാവരെയും ഇതു തന്നെ ഓര്മ്മിപ്പിക്കൂ. ബാബയുടെ സന്ദേശം കേള്പ്പിക്കുക തന്നെയാണ് നമ്പര്വണ് സേവനം. ഇപ്പോഴാണ് ഗീതയുടെ യുഗവും. ബാബ വന്നിരിക്കുകയാണ് അതുകൊണ്ട് അതേ ചിത്രം തന്നെ തുടക്കത്തില് വെക്കണം. നമുക്ക് ബാബയുടെ സന്ദേശം കൊടുക്കാന് സാധിക്കുമെന്ന് ആരാണോ മനസ്സിലാക്കുന്നത്, എങ്കില് തയ്യാറായി ഇരിക്കണം. നമ്മള്ക്കും അന്ധരുടെ ഊന്നുവടിയാകണം എന്ന് മനസ്സില് തോന്നണം. ഈ സന്ദേശം ആര്ക്കു വേണമെങ്കിലും കൊടുക്കാന് സാധിക്കും. ബി.കെ എന്ന പേര് കേള്ക്കുമ്പോള് തന്നെ പേടിക്കുന്നു. പറയൂ നമ്മള് വെറും ബാബയുടെ സന്ദേശമാണ് നല്കുന്നത്. പരംപിതാ പരമാത്മാവ് പറയുകയാണ് - എന്നെ ഓര്മ്മിക്കൂ അത്രമാത്രം. നമ്മള് ആരുടെയും ഗ്ലാനി ചെയ്യുന്നില്ല. ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ. ഞാന് ഉയര്ന്നതിലും ഉയര്ന്ന പതിത- പാവനനാണ്. എന്നെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങളുടെ വികര്മ്മങ്ങള് വിനാശമാകും. ഇത് കുറിച്ചു വെക്കൂ. ഇത് വളരെ പ്രയോജനമുള്ള കാര്യമാണ്. കൈയ്യില് അഥവാ തോളില് എഴുതിക്കാറില്ലെ. ഇതും എഴുതൂ. ഇത്രയും പറഞ്ഞുകൊടുത്തൂ എന്നാല് തന്നെ ദയാമനസ്കരും മംഗളകാരിയുമായി മാറി. സ്വയത്തോട് പ്രതിജ്ഞ ചെയ്യണം. സേവനം തീര്ച്ചയായും ചെയ്യണം പിന്നീട് ശീലമായി മാറും. ഇവിടെയും നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കാന് സാധിക്കും. ചിത്രം കൊടുക്കാന് സാധിക്കും. ഇതാണ് സന്ദേശം നല്കാനുള്ള സാധനം. ലക്ഷക്കണക്കിനായി മാറും. വീട് -വീടുകളില് ചെന്ന് സന്ദേശം നല്കണം. പൈസ തന്നാലും ഇല്ലെങ്കിലും, പറയൂ- ബാബയും പാവപ്പെട്ടവന്റെ നാഥനാണ്. നമ്മളുടെ ഉത്തരവാദിത്വമാണ് - വീട്-വീടുകളില് സന്ദേശം നല്കുക. ഇത് ബാപ്ദാദയാണ്, ഇവരില് നിന്ന് ഈ സമ്പത്ത് ലഭിക്കുന്നു. ഇവരാണ് 84 ജന്മങ്ങള് എടുക്കുന്നത്. ഇവരുടെ ഇത് അന്തിമമായ ജന്മമാണ്. നമ്മള് ബ്രാഹ്മണര് തന്നെയാണ് ദേവതകളായി മാറുന്നത്. ബ്രഹ്മാവും ബ്രാഹ്മണനാണ്. പ്രജാപിതാ ബ്രഹ്മാവ് ഒറ്റക്കായിയിരിക്കില്ലല്ലോ. തീര്ച്ചയായും ബ്രാഹ്മണരുടെ വംശാവലികളുമുണ്ടായിരിക്കുമല്ലോ. ബ്രഹ്മാവു തന്നെയാണ് വിഷ്ണുവായി മാറുന്ന ദേവത, ബ്രാഹ്മണനാണ് കുടുമ. അവര് തന്നെയാണ് ദേവത, ക്ഷത്രിയര്, വൈശ്യരും, ശൂദ്രരുമായി മാറുന്നത്. ആരെങ്കിലും വന്ന് നിങ്ങളുടെ കാര്യങ്ങളെ മനസ്സിലാക്കും. പുരുഷന്മാര്ക്കും സേവനം ചെയ്യാന് സാധിക്കും. മനുഷ്യര് അതിരാവിലെ എഴുന്നേറ്റ് കട തുറക്കുമ്പോള് പറയാറുണ്ട് പ്രഭാതത്തില് ഈശ്വരനെ ഓര്മ്മിക്കൂ എന്ന്......നിങ്ങളും അതിരാവിലെ ചെന്ന് ബാബയുടെ സന്ദേശം കേള്പ്പിക്കൂ. പറയൂ നിങ്ങളുടെ കച്ചവടം വളരെ നല്ലതായിരിക്കും. നിങ്ങളും ഈശ്വരനാകുന്ന സ്വാമിയെ(ബാബയെ)ഓര്മ്മിക്കൂ എന്നാല് 21 ജന്മത്തേക്കുള്ള സമ്പത്ത് ലഭിക്കും. അമൃതവേളയുടെ സമയം വളരെ നല്ലതാണ്. ഇന്നത്തെ കാലത്ത് വ്യവസായശാലകളില് മാതാക്കളും ഇരുന്ന് ജോലി ചെയ്യുന്നുണ്ട്. ഈ ബേഡ്ജ് ഉണ്ടാക്കാനും വളരെ സഹജമാണ്.

നിങ്ങള് കുട്ടികള്ക്ക് രാത്രിയും -പകലും സേവനത്തില് മുഴുകണം, ഉറക്കത്തെ ത്യജിക്കണം. ബാബയുടെ പരിചയം ലഭിക്കുന്നതിലൂടെ മനുഷ്യര് സനാഥരായി മാറുന്നു. നിങ്ങള്ക്ക് ആര്ക്കുവേണമെങ്കിലും സന്ദേശം നല്കാന് സാധിക്കും. നിങ്ങളുടെ ജ്ഞാനം വളരെ ഉയര്ന്നതാണ്. പറയൂ, നമ്മള് ഒന്നിനെ മാത്രമാണ് ഓര്മ്മിക്കുന്നത്. ക്രിസ്തുവിന്റെ ആത്മാവും ബാബയുടെ കുട്ടിയായിരുന്നു. ആത്മാക്കളെല്ലാവരും ബാബയുടെ കുട്ടികളാണ്. അതേ ഈശ്വരനാകുന്ന പിതാവു തന്നെയാണ് പറയുന്നത് മറ്റൊരു ദേഹധാരികളെയും ഓര്മ്മിക്കരുത്. നിങ്ങള് സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി എന്നെ മാത്രം ഓര്മ്മിക്കൂ എന്നാല് വികര്മ്മങ്ങളെല്ലാം വിനാശമാകും. എന്റെ അടുത്തേക്ക് വന്നുചേരും. വീട്ടിലേക്കു പോകാനാണ് പുരുഷാര്ത്ഥം ചെയ്യുന്നത്. എന്നാല് ആരും പോകുന്നില്ല. കുട്ടികള് ഇപ്പോള് ഒരുപാട് തണുത്ത മട്ടായിട്ടാണ് കാണപ്പെടുന്നത്. ഇത്രയും പരിശ്രമം നടക്കുന്നില്ല, ഒഴിവുകഴിവുകള് പറഞ്ഞുകൊണ്ടേയിരിക്കുന്നു, ഇതില് ഒരുപാട് സഹിക്കേണ്ടതായും വരുന്നു. ധര്മ്മം സ്ഥാപിക്കുന്നവര്ക്ക് എത്രയാണ് സഹിക്കേണ്ടി വരുന്നത്. ക്രിസ്തുവിനെക്കുറിച്ചും പറയാറുണ്ട് കുരിശില് തറച്ചു എന്ന്. എല്ലാവര്ക്കും സന്ദേശം നല്കുക എന്നതാണ് നിങ്ങളുടെ കര്ത്തവ്യം. അതിനുവേണ്ടി ബാബ യുക്തികള് പറഞ്ഞു തന്നുകൊണ്ടേയിരിക്കുന്നു. ഒരു സേവനവും ചെയ്യുന്നില്ല എങ്കില് ബാബ മനസ്സിലാക്കും ധാരണയില്ല എന്ന്. ബാബ നിര്ദേശം നല്കുന്നു എങ്ങനെ സന്ദേശം നല്കണം. ട്രെയിനിലും നിങ്ങള് ഈ സന്ദേശം നല്കിക്കൊണ്ടേയിരിക്കൂ. നിങ്ങള്ക്കറിയാം നമ്മള് സ്വര്ഗ്ഗത്തിലേക്കാണ് പോകുന്നത്. ചിലര് ശാന്തിധാമത്തിലേക്കും പോകുമല്ലോ. വഴി നിങ്ങള്ക്കു മാത്രമെ മനസ്സിലാക്കികൊടുക്കാന് സാധിക്കുകയുള്ളൂ. നിങ്ങള് ബ്രാഹ്മണര്ക്കു തന്നെവേണം പോകാന്. ബ്രാഹ്മണരാണെങ്കില് ഒരുപാടുണ്ട്. ബ്രാഹ്മണരെ എവിടെയെങ്കിലും വെക്കുമല്ലോ. ബ്രാഹ്മണര്, ക്ഷത്രിയര്, ദേവത. തീര്ച്ചയായും പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനങ്ങളുണ്ടായിരിക്കുമല്ലോ. ആദിയില്( തുടക്കത്തില്) ഉള്ളത് ബ്രാഹ്മണര് തന്നെയാണ്. നിങ്ങള് ബ്രാഹ്മണര് ഉയര്ന്നതിലും വെച്ച് ഉയര്ന്നവരാണ്. മറ്റു ബ്രാഹ്മണരാണ് കുഖ വംശാവലികള്. ബ്രാഹ്മണര് തീര്ച്ചയായും വേണമല്ലോ. ഇല്ലായെന്നുണ്ടെങ്കില് പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികളായ ബ്രാഹ്മണര് എവിടെ പോയി. നിങ്ങള് ബ്രാഹ്മണര്ക്ക് ഇരുന്ന് മനസ്സിലാക്കിക്കൊടുക്കൂ, എന്നാല് അവര് പെട്ടെന്ന് മനസ്സിലാക്കും. പറയൂ, നിങ്ങളും ബ്രാഹ്മണരാണ്, നമ്മളും സ്വയത്തെ ബ്രാഹ്മണരെന്നു പറയുന്നു. ഇപ്പോള് പറയൂ നിങ്ങളുടെ ധര്മ്മം സ്ഥാപിക്കുന്നത് ആരാണ് ? ബ്രഹ്മാവിന്റെ പേരല്ലാതെ മറ്റൊരു പേരു പോലും പറയില്ല. നിങ്ങള് പരീക്ഷിച്ചു നോക്കൂ. ബ്രാഹ്മണര്ക്കും ഒരുപാട് വലിയ -വലിയ കുലങ്ങളുണ്ട്. പൂജാരിമാരായ ബ്രാഹ്മണര് ഒരുപാടുണ്ട്. അജമീറില് ഒരുപാട് കുട്ടികള് പോകാറുണ്ട്, ഒരിക്കലും ആരും വിവരം അറിയിച്ചിട്ടില്ല, ഞങ്ങള് ബ്രാഹ്മണരെ കണ്ടു, അവരോട് ചോദിച്ചു -നിങ്ങളുടെ ധര്മ്മസ്ഥാപകന് ആരാണ് ? ബ്രാഹ്മണ ധര്മ്മം ആരാണ് സ്ഥാപിച്ചത് ? നിങ്ങള്ക്കറിയാം , സത്യമായ ബ്രാഹ്മണര് ആരാണ്. നിങ്ങള്ക്ക് അനേകരുടെ മംഗളം ചെയ്യാന് സാധിക്കും. ഭക്തര് തന്നെയാണ് യാത്രകള്ക്ക് പോകുന്നത്. ഈ ചിത്രം വളരെ നല്ലതാണ്- ലക്ഷ്മീ-നാരായണന്റെ. നിങ്ങള്ക്കറിയാം ജഗദംബ ആരാണെന്ന് ? ലക്ഷ്മീ ആരാണ് എന്ന് ? ഇങ്ങനെയിങ്ങനെ നിങ്ങള്ക്ക് വേലക്കാര്ക്കും, ആദിവാസികള് മുതലായവര്ക്കും മനസ്സിലാക്കികൊടുക്കാന് സാധിക്കും. അവര്ക്ക് കേള്പ്പിച്ചുകൊടുക്കാന് നിങ്ങളല്ലാതെ മറ്റാരുമില്ല. വളരെ ദയാമനസ്കരായി മാറണം. പറയൂ, നിങ്ങള്ക്കും പാവനമായി മാറി പാവനലോകത്തേക്കു പോകാന് സാധിക്കും. സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കൂ, ശിവബാബയെ ഓര്മ്മിക്കൂ. ആര്ക്കും വഴി പറഞ്ഞുകൊടുക്കാനുള്ള താല്പര്യം വളരെയധികം ഉണ്ടായിരിക്കണം. ആരാണോ സ്വയം ഓര്മ്മയിലിരിക്കുന്നത് അവരേ മറ്റുള്ളവര്ക്കും ഓര്മ്മിപ്പിക്കാനുമുള്ള പുരുഷാര്ത്ഥം ചെയ്യുകയുള്ളൂ. ബാബക്കൊന്നും ചെന്ന് സംസാരിക്കാന് സാധിക്കില്ല. ഇത് നിങ്ങള്കുട്ടികളുടെ കര്ത്തവ്യമാണ്. പാവപ്പെട്ടവരുടെയും മംഗളം ചെയ്യണം. പാവങ്ങള് വളരെ സുഖികളായി മാറും. കുറച്ച് ഓര്മ്മിക്കുന്നതിലൂടെ പ്രജയിലേക്കും വരും. അതും നല്ലതാണ്. ഈ ധര്മ്മം വളരെയധികം സുഖം നല്കുന്നതാണ്. ദിവസന്തോറും നിങ്ങളുടെ ശബ്ദം വളരെ ശക്തിയോടെ വ്യാപിക്കും. എല്ലാവര്ക്കും ഈ സന്ദേശം തന്നെ നല്കികൊണ്ടിരിക്കൂ, സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ എന്ന്. നിങ്ങള് മധുര-മധുരമായ കുട്ടികള് കോടിമടങ്ങ് ഭാഗ്യശാലികളാണ്. മഹിമ കേള്ക്കുന്നുണ്ടെങ്കില് മനസ്സിലാക്കുന്നുണ്ട്, പിന്നെ ഏതെങ്കിലും കാര്യത്തില്ചിന്ത വെക്കേണ്ട ആവശ്യമെന്താണ്. ഇതാണ് ഗുപ്തമായ ജ്ഞാനം, ഗുപ്തമായ സന്തോഷം. നിങ്ങളാണ് ഗുപ്തമായ യോദ്ധാക്കള്. നിങ്ങളെ അറിയപ്പെടാത്ത യോദ്ധാക്കളെന്നു പറയും മറ്റാര്ക്കും അറിയപ്പെടാത്ത യോദ്ധാക്കളാകാന് സാധിക്കില്ല. നിങ്ങളുടെ ദില്വാഡാക്ഷേത്രം പൂര്ണ്ണമായ ഓര്മ്മചിഹ്നമാണ്. ഹൃദയം കവരുന്നവരുടെ കുടുംബമാണല്ലോ. ഇത് മഹാവീരനും, മഹാവീരണിയും അവരുടെ സന്താനങ്ങളുടെയും പൂര്ണ്ണമായ തീര്ത്ഥസ്ഥാനമാണ്. കാശിയെക്കാളും ശ്രേഷ്ഠമായ സ്ഥലമാണ്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. വീട്-വീടാന്തരം ചെന്ന് ബാബയുടെ സന്ദേശം നല്കണം. സേവനം ചെയ്യുമെന്ന പ്രതിജ്ഞ ചെയ്യൂ, സേവനത്തിനുവേണ്ടി ഒരു ഒഴിവുകഴിവുകളും പറയരുത്.

2. ഒരു കാര്യത്തെക്കുറിച്ചും വേവലാതിപ്പെടുത്, ഗുപ്തമായ സന്തോഷത്തിലിരിക്കണം. ഒരു ദേഹധാരികളെയും ഓര്മ്മിക്കരുത്. ഒരു ബാബയുടെ ഓര്മ്മയിലിരിക്കണം.

വരദാനം :-
പരിതസ്ഥിതികളെ സൗഭാഗ്യമെന്ന് മനസ്സിലാക്കി തങ്ങളുടെ നിശ്ചയത്തിന്റെ അടിത്തറ ശക്തിശാലിയാക്കി മാറ്റുന്ന അചഞ്ചലരും ദൃഢതയുള്ളവരുമായി ഭവിക്കട്ടെ.

ഏത് പരിതസ്ഥിതി വന്നാലും താങ്കള് ഹൈജമ്പ് ചെയ്യൂ, എന്തുകൊണ്ടെന്നാല് സാഹചര്യങ്ങള് വരുന്നതും സൗഭാഗ്യമാണ്. ഇത് നിശ്ചയത്തിന്റെ ഫൗണ്ടേഷനെ ശക്തിശാലിയാക്കി മാറ്റാനുള്ള മാര്ഗ്ഗമാണ്. താങ്കള് ഒരു തവണ അംഗദന് സമാനം ശക്തിശാലിയാകാമെങ്കില് ഈ പരീക്ഷയും നമസ്കരിക്കും. ആദ്യം വികരാള രൂപത്തില് വരും പിന്നെ ദാസിയായി മാറും. വെല്ലുവിളിക്കൂ, ഞങ്ങള് മഹാവീരന്മാരാണ്. വെള്ളത്തിന് മീതെ വര നില്ക്കുകയില്ല എന്നത് പോലെ മാസ്റ്റര് സാഗരനായ എനിക്കുമേല് പരിതസ്ഥിതിക്ക് യുദ്ധം ചെയ്യാന് സാധിക്കില്ല. സ്വസ്ഥിതിയില് ഇരിക്കുന്നതിലൂടെ അചഞ്ചലരും ദൃഢതയുള്ളവരുമായി മാറും.

സ്ലോഗന് :-
ആരുടെയാണോ ഓരോ കര്മ്മവും ശ്രേഷ്ഠവും സഫലവുമാകുന്നത് അവരാണ് ജ്ഞാനസമ്പന്നര്.