മധുരമായ കുട്ടികളേ -
ഓര്മ്മയാകുന്ന ഔഷധത്തിലൂടെ സ്വയത്തെ സദാ നിരോഗിയാക്കൂ, ഓര്മ്മയുടേയും
സ്വദര്ശനചക്രം കറക്കുന്നതിന്റേയും ശീലം വെക്കൂ, എങ്കില് വികര്മ്മാജീത്തായി മാറും.
ചോദ്യം :-
തന്റെ ഉന്നതിയുടെ ചിന്ത സദാ ഉണ്ടായിരിക്കുന്ന കുട്ടികളുടെ അടയാളമെന്തായിരിക്കും
?
ഉത്തരം :-
അവരുടെ ഓരോ
പ്രവര്ത്തിയും സദാ ശ്രീമതത്തിന്റെ ആധാരത്തിലായിരിക്കും. ബാബയുടെ ശ്രീമതമാണ് -
കുട്ടികളേ, ദേഹാഭിമാനത്തില് വരരുത്, ഓര്മ്മയുടെ യാത്രയുടെ ചാര്ട്ട് വെക്കൂ.
തന്റെ കണക്ക് പുസ്തകത്തില് കണക്ക് വെക്കൂ.എത്ര സമയം ഞാന് ബാബയുടെ ഓര്മ്മയില്
ഇരുന്നു, എത്ര സമയം ആര്ക്കെല്ലാം പറഞ്ഞ് കൊടുത്തു എന്ന് ചെക്ക് ചെയ്യൂ.
ഗീതം :-
അങ്ങ്
സ്നേഹസാഗരനാണ്..........
ഓംശാന്തി.
ഇവിടെ ഇരിക്കുമ്പോള് ബാബയുടെ ഓര്മ്മയില് ഇരിക്കണം. മായ വളരെ പേരെ ഓര്മ്മിക്കാന്
അനുവദിക്കുന്നില്ല കാരണം ദേഹാഭിമാനിയാണ്. ചിലര്ക്ക് മിത്ര സംബന്ധികള്, ചിലര്ക്ക്
ഭക്ഷണ പാനീയങ്ങള് എല്ലാം ഓര്മ്മയില് വന്ന് കൊണ്ടിരിക്കും. ഇവിടെ വരുമ്പോള് ബാബയെ
ആഹ്വാനം ചെയ്ത് കൊണ്ടിരിക്കണം. ലക്ഷ്മിയുടെ പൂജ ചെയ്യുമ്പോള് ലക്ഷ്മിയെ ആഹ്വാനം
ചെയ്യുന്നത് പോലെ, പക്ഷെ ലക്ഷ്മി വരുന്നൊന്നുമില്ല. അത് വെറുതെ പറയുക മാത്രമേ
ചെയ്യുന്നുള്ളൂ, നിങ്ങളും ബാബയെ ഓര്മ്മിക്കൂ അഥവാ ആഹ്വാനം ചെയ്യൂ, കാര്യം ഒന്ന്
തന്നേയാണ്. ഓര്മ്മയിലൂടെ തന്നേയാണ് വികര്മ്മം വിനാശമാകുന്നത്. വികര്മ്മം ധാരാളം
ചെയ്തത് കാരണം ധാരണ ഉണ്ടാകുന്നില്ല, അത് കാരണം ബാബയേയും ഓര്മ്മിക്കാന്
കഴിയുന്നില്ല. എത്ര മാത്രം ബാബയേ ഓര്മ്മിക്കുന്നുവോ അത്രയും വികര്മ്മാജീത്താകും,
ആരോഗ്യം ലഭിക്കും. വളരെ എളുപ്പമാണ്, എന്നാല് മായ അഥവാ കഴിഞ്ഞ കാലത്തെ
വികര്മ്മങ്ങള് തടസ്സം ഉണ്ടാക്കുന്നു. ബാബ പറയുന്നു നിങ്ങള് അരകല്പ്പം
അയഥാര്ത്ഥമായ ഓര്മ്മ ചെയ്തൂ. ബാബ വരുന്നുണ്ട്, മുരളി കേള്പ്പിക്കുന്നുണ്ട്
എന്നെല്ലാം മനസിലാക്കിയത് കാരണം ഇപ്പോള് പ്രാക്റ്റിക്കലായി ആഹ്വാനം ചെയ്തു
കൊണ്ടിരിക്കുന്നു. എന്നാല് ഈ ഓര്മ്മയുടെ ശീലം ഉണ്ടാക്കണം. സദാ നിരോഗിയാകുന്നതിന്
വേണ്ടി സര്ജന് എന്നെ ഓര്മ്മിക്കൂ എന്ന മരുന്ന് നല്കുന്നു. പിന്നീട് നിങ്ങള്
വന്ന് എന്നെ കൂടിക്കാഴ്ച നടത്തും. എന്നെ ഓര്മ്മിക്കുന്നതിലൂടെ തന്നേയാണ്
സമ്പത്ത് ലഭിക്കുന്നത്. ബാബയേയും മധുരമായ വീടിനേയും ഓര്മ്മിക്കണം. എവിടെ പോയാലും
അത് ബുദ്ധിയില് വെക്കണം. ബാബ തന്നേയാണ് ഇവിടെ വന്ന് സത്യമായ സന്ദേശം നല്കുന്നത്,
മറ്റാര്ക്കും ഈശ്വരന്റെ സന്ദേശം നല്കാന് സാധിക്കില്ല. അവര് ഇവിടെ സ്റ്റേജില്
പാര്ട്ടഭിനയിക്കാന് വരുന്നു, ഈശ്വരനെ മറക്കുകയും ചെയ്യുന്നു. ഈശ്വരനെ
അറിയുന്നില്ല. ഇശ്വരനെ യഥാര്ത്ഥത്തില് പ്രവാചകന്, സന്ദേശി എന്നൊന്നും പറയാന്
കഴിയില്ല. ഇത് മനുഷ്യര് വെച്ച പേരാണ്. അവര് അവരുടെ പാര്ട്ടഭിയിക്കുന്നതിന് ഇവിടെ
വരുന്നു. പിന്നെ എങ്ങിനെ ഓര്മ്മിക്കും? പാര്ട്ടഭിനയിച്ച് പതിതമാകുക തന്നെ വേണം.
പിന്നീട് അന്തിമത്തില് പാവനമാകണം. ബാബ തന്നേയാണ് വന്ന് പാവനമാക്കുന്നത്. ബാബയുടെ
ഓര്മ്മയിലൂടെ തന്നേയാണ് പാവനമാകുന്നത്. ബാബ പറയുന്നു പാവനമാകാന് ഒരേയൊരു
ഉപായമാണുള്ളത് - ദേഹസഹിതം ദേഹത്തിന്റെ എന്തെല്ലാം സംബന്ധങ്ങളുണ്ടോ അവയെല്ലാം
മറക്കണം.
നിങ്ങള്ക്കറിയാം ആത്മാവാകുന്ന എന്നെ ഓര്മ്മിക്കാനുള്ള ആജ്ഞ ലഭിച്ചിട്ടുണ്ട്
എന്ന്. അതനുസരിച്ച് നടക്കുന്നതിലൂടെ തന്നേയാണ് ആജ്ഞാകാരീ എന്ന് പറയുക. ആര് എത്ര
പുരുഷാര്ത്ഥം ചെയ്യുന്നുവോ അത്രയും ആജ്ഞാകാരിയാണ്. ഓര്മ്മ കുറവാണെങ്കില് കുറഞ്ഞ
ആജ്ഞാകാരിയാണ്. ആജ്ഞാകാരി പദവിയും ഉയര്ന്നത് നേടും. ബാബയുടെ ആജ്ഞയാണ് - ഒന്ന്
അച്ഛനാകുന്ന എന്നെ ഓര്മ്മിക്കൂ, രണ്ട് ജ്ഞാനം ധാരണ ചെയ്യൂ. ഓര്മ്മിക്കുന്നില്ല
എങ്കില് ശിക്ഷയും വളരെ അനുഭവിക്കേണ്ടി വരും. സ്വദര്ശന ചക്രം കറക്കി
കൊണ്ടിരിക്കുകയാണെങ്കില് ധാരാളം സമ്പത്ത് ലഭിക്കും. ഭഗവാന് ഉവാച - എന്നെ
ഓര്മ്മിക്കൂ സ്വദര്ശന ചക്രം കറക്കൂ അതായത് ഡ്രാമയുടെ ആദി മദ്ധ്യ അന്ത്യത്തെ
മനസിലാക്കൂ. എന്നിലൂടെ എന്നേയും ഓര്മ്മിക്കൂ സൃഷ്ടിയുടെ ആദി മദ്ധ്യ
അന്ത്യത്തിന്റെ ചക്രവും അറിയൂ. രണ്ട് കാര്യങ്ങള് മുഖ്യമാണ്. ഇവയില് ശ്രദ്ധിക്കണം.
ശ്രീമതത്തില് പൂര്ണ്ണ ശ്രദ്ധ നല്കുകയാണെങ്കില് ഉയര്ന്ന പദവി ലഭിക്കും.
ദയാഹൃദയരാകണം, എല്ലാവര്ക്കും വഴി പറഞ്ഞ് കൊടുക്കണം, മംഗളം ചെയ്യണം. മിത്ര
സംബന്ധികളേയെല്ലാം സത്യമായ യാത്ര കൊണ്ട് പോകുന്നതിന് യുക്തി രചിക്കണം. അത്
സ്ഥൂലമായ യാത്രയാണ്, ഇത് ആത്മീയ യാത്രയാണ്. ഈ ആത്മീയ ജ്ഞാനം ആരുടെ പക്കലുമില്ല.
അത് എല്ലാ ശാസ്ത്രങ്ങളുടേയും തത്വജ്ഞാനമാണ്. ഇത് ആത്മീയ ജ്ഞാനമാണ്. പരമാത്മാവ്
ആത്മാക്കള്ക്ക് മനസിലാക്കി കൊടുത്ത് തിരികെ കൊണ്ട് പോകുന്നതിന് വേണ്ടി ഈ ജ്ഞാനം
നല്കുന്നു.
ചില കുട്ടികള് ഇവിടെ വന്ന് നിര്ബന്ധിതരായി ഇരിക്കുന്നത് പോലേയാണ് ഇരിക്കുന്നത്.
സ്വന്തം ഉന്നതിയുടെ യാതൊരു ചിന്തയും ഇല്ല. ദേഹാഭിമാനം വളരെ ഉണ്ട്. ദേഹീ
അഭിമാനിയാണെങ്കില് ദയാഹൃദയരാകും, ശ്രീമതമനുസരിച്ച് നടക്കും. ആജ്ഞാകരിയല്ല. ബാബ
പറയുന്നു തന്റെ ചാര്ട്ട് എഴുതൂ - എത്ര സമയം ഓര്മ്മിച്ചൂ എന്ന്. ഏതേതെല്ലാം
സമയത്ത് ഓര്മ്മിക്കുന്നു ? മുമ്പ് ചാര്ട്ട് വെച്ചിരുന്നു. ശരി ബാബയ്ക്കയക്കേണ്ട,
ചാര്ട്ട് തന്റെ കൈയ്യില് വെക്കൂ. തന്റെ മുഖം നോക്കണം - ഞാന് ലക്ഷ്മിയേ വരിക്കാന്
യോഗ്യമാണോ ?വ്യാപാരികള് അവരുടെ കണക്ക് കൈവശം വെക്കാറുണ്ട്, ചിലര് അവരുടെ മുഴുവന്
ദിവസത്തേയും ദിനചര്യ എഴുതാറുണ്ട്. എഴുതുന്നത് ഒരു ഹോബിയാക്കാറുണ്ട്. ഞങ്ങള്
എത്ര സമയം ബാബയുടെ ഓര്മ്മയില് ഇരുന്നു എന്ന് കണക്കു വെക്കുന്നത് വളരെ നല്ല
കാര്യമാണ്. എത്ര സമയം ആര്ക്കെല്ലാം മനസിലാക്കി കൊടുത്തൂ? ഇങ്ങിനെ ചാര്ട്ട്
വെക്കുകയാണെങ്കില് വളരെ ഉന്നതിയുണ്ടാകും. ഇങ്ങിനെ ഇങ്ങിനെ ചെയ്യൂ എന്ന് ബാബ വഴി
പറഞ്ഞ് തരുന്നു. കുട്ടികള് സ്വയത്തിന്റെ ഉന്നതി ചെയ്യണം. മാലയിലെ മണിയാകുന്നവര്
വളരെ പുരുഷാര്ത്ഥം ചെയ്യണം. ബാബ പറഞ്ഞിരുന്നു - ബ്രാഹ്മണരുടെ മാല ഇപ്പോള്
ഉണ്ടാക്കാന് സാധിക്കില്ല, രുദ്രമാല അന്തിമത്തില് ഉണ്ടാക്കപ്പെടും. ബ്രാഹ്മണരുടെ
മാലയിലെ മണികള് മാറി കൊണ്ടിരിക്കും. ഇന്ന് 3-4 നമ്പറില് വരുന്നവര് നാളെ
അവസാനത്തിലേക്ക് പോകും. എത്ര വ്യത്യാസമുണ്ട്. ചിലര് വീണ് പോകുന്നു ദുര്ഗതി
പ്രാപിക്കുന്നു. മാലയില് നിന്ന് പോയി, പ്രജയിലും തികച്ചും ചണ്ഡാലനായി പോകുന്നു.
മാലയില് കോര്ക്കപെടണമെങ്കില് വളരെ പരിശ്രമിക്കണം. ബാബ വളരെ നല്ല വഴി പറഞ്ഞ്
തരുന്നു - നിങ്ങളുടെ ഉന്നതി എങ്ങിനെ ഉണ്ടാകുന്നു ?എല്ലാവര്ക്കും വേണ്ടി പറഞ്ഞ്
തരുന്നു. ഇനി ചിലര് ഊമയാണെങ്കില് പോലും ആംഗ്യങ്ങളിലൂടെ ബാബയുടെ
ഓര്മ്മയുണര്ത്താന് സാധിക്കും. സംസാരിക്കുന്നവരേക്കാള് ഉയര്ന്ന് പോകാന് സാധിക്കും.
അന്ധനോ വികലാംഗനോ ആരുമായിക്കോട്ടെ ആരോഗ്യവാനേക്കാള് കൂടുതല് പദവി നേടാന്
സാധിക്കും. സെക്കന്റില് അടയാളം കാണിക്കും. സെക്കന്റില് ജീവന്മുക്തി എന്ന്
പാടിയിട്ടില്ലേ. ബാബയുടേതായി സമ്പത്ത് ലഭിക്കുക തന്നെ ചെയ്യും. അതിലും നമ്പര്
ക്രമത്തിലുള്ള പദവി തീര്ച്ചയായും ഉണ്ടാകും. കുട്ടി ജനിക്കുമ്പോള് സമ്പത്തിന്
അവകാശിയാകുന്നു. ഇവിടെ നിങ്ങള് ആത്മാക്കള് പുരുഷന്മാരാണ്. അച്ഛനില് നിന്ന്
സമ്പത്തിന്റെ അവകാശം എടുക്കണം. എല്ലാം പുരുഷാര്ത്ഥത്തിന്റെ ആധാരത്തിലാണ്.
കല്പ്പം മുമ്പും ഇങ്ങിനെയുള്ള പുരുഷാര്ത്ഥമാണ് ചെയ്തിരുന്നത് എന്ന് പറയുകയും
ചെയ്യും. മായയോട് മല്ലയുദ്ധം നടത്തുകയാണ്. പാണ്ഡവര്ക്ക് തന്നേയാണ് മായാരാവണനോട്
യുദ്ധം. ചിലര് പുരുഷാര്ത്ഥം ചെയ്ത് വിശ്വത്തിന്റെ അധികാരിയായി ഡബിള്
കിരീടധാരിയാകുന്നു, ചിലര് പ്രജയില് വേലക്കാരാകുന്നു. എല്ലാവരും ഇവിടെ
പുരുഷാര്ത്ഥം ചെയ്ത് കൊണ്ടിരിക്കുന്നു. രാജധാനി സ്ഥാപിതമായി കൊണ്ടിരിക്കുന്നു,
തീര്ച്ചയായും ശ്രദ്ധ മുന്നിലുള്ള 8 മണികളിലായിരിക്കും. 8 മണികള് എങ്ങിനെ
മുന്നേറുന്നു എന്ന് പുരുഷാര്ത്ഥത്തില് നിന്ന് മനസിലാക്കാം. അന്തര്യാമിയാണ്,
എല്ലാവരുടെ മനസും വായിക്കാന് കഴിയും എന്നല്ല. അന്തര്യാമീ എന്നാല് എല്ലാം
അറിയുന്നവന്. എന്നുവെച്ചാല് ഓരോരുത്തരുടെ മനസിലും ഇരുന്ന് എല്ലാം അറിയുക
എന്നല്ല. എല്ലാം അറിയുന്നവന് എന്നാല് നോളജ്ഫുള് എന്നര്ത്ഥം. സൃഷ്ടിയുടെ ആദി -
മദ്ധ്യ - അന്ത്യം അറിയുന്നു. ഓരോരുത്തരുടെ മനസിലും ഇരുന്ന് വായിക്കുകയൊന്നും
ചെയ്യുന്നില്ല. ഞാന് മനസുവായിക്കുന്നവനാണ് എന്നാണോ മനസിലാക്കിയിരിക്കുന്നത്.
ഞാന് എല്ലാം അറിയുന്നവനാണ് അര്ത്ഥം ജ്ഞാനസമ്പന്നനാണ്. ഭൂതം, വര്ത്തമാനം, ഭാവിയെ
തന്നേയാണ് സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യം എന്ന് പറയുന്നത്. ഈ ചക്രം എങ്ങിനെ
കറങ്ങുന്നു, അതിന്റെ ആവര്ത്തനം മനസിലാക്കുന്നു. ആ ജ്ഞാനം നിങ്ങള് കുട്ടികളെ
പഠിപ്പിക്കുന്നതിന് വരുന്നു. ആര് എത്ര സേവനം ചെയ്യുന്നു, എത്ര പഠിക്കുന്നു
എന്നെല്ലാം ഓരോരുത്തര്ക്കും മനസിലാക്കാന് സാധിക്കും. ബാബയിരുന്ന് ഓരോരുത്തരേയും
മനസിലാക്കുക എന്നല്ല. ബാബയിരുന്ന് കേവലം ഈ ജോലി ചെയ്യുന്നേയില്ല. ബാബ എല്ലാം
അറിയുന്നവന്, മനുഷ്യസൃഷ്ടിയുടെ ബീജരൂപം, നോളജ്ഫുള്ളാണ്. മനുഷ്യ സൃഷ്ടിയുടെ ആദി,
മദ്ധ്യ, അന്ത്യത്തേയും പ്രധാന അഭിനേതാക്കളെയും അറിയുന്നു. ബാക്കി അളവറ്റ
രചനകളാണ്. ഈ എല്ലാം അറിയുവന് എന്ന വാക്ക് പഴയതാണ്. എനിക്ക് അറിയുന്ന ജ്ഞാനം
നിങ്ങളെ പഠിപ്പിക്കുന്നു. അല്ലാതെ ദിവസം മുഴുവന് നിങ്ങള് ചെയ്യുന്ന കാര്യങ്ങള്
ഇരുന്ന് കാണുകയാണോ ഞാന്? ഞാന് സഹജ രാജയോഗവും ജ്ഞാനവും പഠിപ്പിക്കുന്നതിന്
വരുന്നു. ബാബ പറയുന്നു, കുട്ടികള് ധാരാളമുണ്ട്, ഞാന് കുട്ടികളുടെ മുന്നില്
പ്രത്യക്ഷമാകുന്നു. എല്ലാ വ്യവഹാരങ്ങളും കുട്ടികളുമായാണ്. ആരെല്ലാം എന്റെ
കുട്ടികളാണോ അവരുടേയെല്ലാം അച്ഛനാണ് ഞാന്. പിന്നെ അവര് ഒന്നാനമ്മയുടെ കുട്ടിയാണോ
രണ്ടാനമ്മയുടെ കുട്ടിയാണോ എന്ന് ഞാന് മനസിലാക്കുന്നു. എല്ലാവരും പഠിക്കുകയാണ്.
ശ്രീമതമനുസരിച്ച് പാര്ട്ടഭിനയിച്ച് കല്യാണകാരിയാകണം. ബൃഹസ്പതിയെ വൃക്ഷപതീ ദിനം
എന്ന് പറയും എന്ന് നിങ്ങള്ക്കറിയാം. വൃക്ഷപതിയുമാണ്, ശിവനുമാണ്. ഒന്ന്
തന്നേയാണ്.വ്യാഴാഴ്ച സ്ക്കൂളില് ചേരുന്നു, അപ്പോള് ഗുരുവിന്റെ ശിഷ്യത്വം
സ്വീകരിക്കുന്നു. സോമനാഥന്റെ ദിവസം തിങ്കളാഴ്ചയാണ്, ശിവബാബ സോമരസം(ജ്ഞാനം)
കുടിപ്പിക്കുന്നു. ശിവന് എന്നാണ് പേര് എങ്കിലും പഠിപ്പിക്കുന്നതിനാല് സോമനാഥന്
എന്നും വിളിക്കുന്നു. രുദ്രന് എന്നും സോമനാഥനേയാണ് പറയുന്നത്. രുദ്രജ്ഞാന യജ്ഞം
രചിച്ചതിനാല് ജ്ഞാനം കേള്പ്പിക്കുന്നവനും ആയി. പേരുകള് ധാരാളം വെച്ചിട്ടുണ്ട്.
അതിന്റെ ജ്ഞാനം തരികയും ചെയ്യുന്നു. ആരംഭത്തില് ഒരേയൊരു യജ്ഞം നടക്കുന്നു,
മുഴുവന് സൃഷ്ടിയുടെ സാമഗ്രികളും ഈ യജ്ഞത്തില് സ്വാഹ ചെയ്യപ്പെടും എന്ന് ആര്ക്കും
അറിയില്ലായിരുന്നു. ഏതെല്ലാം മനുഷ്യരുണ്ടോ, എന്തെല്ലാമുണ്ടോ, തത്വസഹിതം എല്ലാം
പരിവര്ത്തനം ചെയ്യപ്പെടണം. ഇതെല്ലാം കുട്ടികള്ക്ക് കാണേണ്ടതുണ്ട്, കാണുന്നവര്
വലിയ മഹാവീരരായിരിക്കണം. എന്ത് സംഭവിച്ചാലും ബാബയെ മറക്കരുത്. ആളുകള് അയ്യോ
അയ്യോ, രക്ഷിക്കണേ രക്ഷിക്കണേ എന്ന് പറഞ്ഞ് കൊണ്ടിരിക്കും. ഏറ്റവും ആദ്യം
മനസിലാക്കി കൊടുക്കണം - ഒന്നു ശ്രദ്ധിക്കൂ, സത്യയുഗത്തില് ഒരേയൊരു ഭാരതമേ
ഉണ്ടായിരുന്നുള്ളൂ, ആളുകള് വളരെ കുറവായിരുന്നു, ഒരു ധര്മ്മമായിരുന്നു, ഇപ്പോള്
കലിയുഗാന്ത്യത്തില് എത്ര ധര്മ്മങ്ങളാണ് !ഇത് ഏത് വരെ ഉണ്ടാകും ?കലിയുഗത്തിന്
ശേഷം തീര്ച്ചയായും സത്യയുഗമുണ്ടാകും. ഇപ്പോള് ആര് സത്യയുഗ സ്ഥാപന ചെയ്യും ?രചയിതാവ്
ബാബ തന്നേയാണ്. സത്യയുഗത്തിന്റെ സ്ഥാപനയും കലിയുഗത്തിന്റെ വിനാശവും ഉണ്ടാകുന്നു.
ഈ വിനാശം സമീപം തന്നെ ഉണ്ട്. ഇപ്പോള് നിങ്ങള്ക്ക് ബാബയിലൂടെ വര്ത്തമാന സമയത്തേയും,
ഭൂതകാലത്തേയും, ഭാവിയുടേയും ജ്ഞാനം ലഭിച്ചു. ഈ സ്വദര്ശന ചക്രം കറക്കണം. എത്ര
സഹജമായ കാര്യമാണ്.
ഗീതം - അങ്ങ് സ്നേഹസാഗരനാണ്.........ചിത്രങ്ങളില് ജ്ഞാനസാഗരന്, ശാന്തിസാഗരന്
എന്നെല്ലാം എഴുതി വെച്ചിരിക്കുന്നു, അതില് സ്നേഹസാഗരന് എന്ന വാക്ക് തീര്ച്ചയായും
വേണം. ബാബയുടെ മഹിമ തികച്ചും വേറിട്ടതാണ്. സര്വ്വവ്യാപി എന്ന് പറയുന്നതിലൂടെ
മഹിമയും ഇല്ലാതാക്കുന്നു. അതിനാല് സ്നേഹസാഗരന് എന്ന് തീര്ച്ചയായും എഴുതണം, ഇത്
പരിധിയില്ലാത്ത മാതാ-പിതാവിന്റെ സ്നേഹമാണ്, അങ്ങയുടെ കൃപയാല് സുഖസമ്പത്ത് എന്ന്
ആ ബാബയേ തന്നേയാണ് മഹിമ പാടുന്നത്, എന്നാല് മനസിലാക്കുന്നില്ല. ഇപ്പോള് ബാബ
പറയുന്നു നിങ്ങള് എന്നെ അറിഞ്ഞതിലൂടെ എല്ലാം അറിഞ്ഞു. ഞാന് തന്നേയാണ് സൃഷ്ടിയുടെ
ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം മനസിലാക്കി തരുന്നത്. ഒരു ജന്മത്തെ കാര്യമല്ല,
മുഴുവന് സൃഷ്ടിയുടേയും ഭൂതം, വര്ത്തമാനം, ഭാവി അറിയുന്നു, എങ്കില് ബുദ്ധിയില്
എത്ര വരേണ്ടതുണ്ട്. ആരാണോ ദേഹീ അഭിമാനിയാകാത്തത് അവര്ക്ക് ധാരണയും
ഉണ്ടാകുന്നില്ല. മുഴുവന് കല്പ്പവും ദേഹാഭിമാനമുണ്ടാകുന്നു. സത്യയുഗത്തിലും
പരമാത്മാവിന്റെ ജ്ഞാനം ഉണ്ടാകുന്നില്ല. ഇവിടെ പാര്ട്ടഭിനയിക്കാന് വരുന്നു,
പരമാത്മാവിന്റെ ജ്ഞാനം മറന്ന് പോകുന്നു. ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച്
മറ്റൊന്ന് എടുക്കുന്നു. എന്നാല് അവിടെ ദു:ഖമുണ്ടാകുന്നില്ല. ജ്ഞാനസാഗരന്,
സ്നേഹസാഗരന് എന്നെല്ലാം ബാബയുടെ മഹിമയാണ്. മന്മനാഭവ, മധ്യാജീഭവ..... എന്നെല്ലാം
ഒരു തുള്ളിയാണ്, അത് കിട്ടിയാല് നമ്മള് വിഷയസാഗരത്തില് നിന്ന് ക്ഷീരസാഗരത്തില്
പോകും. സ്വര്ഗത്തില് പാലിന്റേയും, നെയ്യിന്റേയും നദിയൊഴുകും എന്ന് പറയാറില്ലേ.
ഇവയെല്ലാം മഹിമയാണ്. അല്ലാതെ പാലിന്റേയും നെയ്യിന്റേയും നദിയൊന്നും
ഒഴുകുന്നില്ല. മഴക്കാലത്ത് വെള്ളം വരും. നെയ്യ് എവിടെ നിന്ന് വരാനാണ്. ഇതെല്ലാം
ഒരു മഹത്വം കൊടുത്തതാണ്. ഏതിനേയാണ് സ്വര്ഗം എന്ന് പറയുന്നത് എന്നും ഇപ്പോള്
നിങ്ങള്ക്കറിയാം. അജമീറില് മോഡലുണ്ട് എന്നാല് ഒന്നും മനസിലാക്കുന്നില്ല. നിങ്ങള്
ആര്ക്കെങ്കിലും മനസിലാക്കി കൊടുക്കുകയാണെങ്കില് പെട്ടെന്ന് മനസിലാക്കും. ബാബയില്
ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനമുള്ളത് പോലെ നിങ്ങള് കുട്ടികളുടെ ബുദ്ധിയിലും
ജ്ഞാനം കറങ്ങി കൊണ്ടിരിക്കണം. ബാബയുടെ പരിചയം നല്കണം, കൃത്യമായ മഹിമ
കേള്പ്പിക്കണം, ബാബയുടെ മഹിമ അപരമപാരമാണ്. എല്ലാവരും ഒരുപോലെയാകില്ല.
ഓരോരുത്തര്ക്കും അവരവരുടെ പാര്ട്ട് ലഭിച്ചിരിക്കുന്നു. ദിവ്യ ദൃഷ്ടിയിലൂടെ ബാബ
കാണിച്ച് തന്നതെല്ലാം പ്രാവര്ത്തികമാകുന്നത് മുന്നോട്ട് പോകുമ്പോള്
കാണാന്സാധിക്കും. സ്ഥാപനയുടേയും വിനാശത്തിന്റേയും സാക്ഷാത്കാരം ചെയ്ത്
കൊണ്ടിരിക്കുന്നു. അര്ജുനനും ദിവ്യദൃഷ്ടിയിലൂടെ സാക്ഷാത്ക്കാരം കാണിച്ച്
കൊടുത്തു പിന്നീട് പ്രാവര്ത്തികമായി കണ്ടു. നിങ്ങളും ഈ കണ്ണുകളാല് വിനാശം കാണും.
വൈകുണ്ഡത്തിന്റേയും സാക്ഷാത്ക്കാരം ചെയ്യിച്ചിട്ടുണ്ട്, അതും പ്രാവര്ത്തികമായി
കാണുമ്പോള് സാക്ഷാത്ക്കാരം അവസാനിക്കും. എത്ര നല്ല നല്ല കാര്യങ്ങളാണ്
കേള്പ്പിക്കുന്നത്, അവ പിന്നീട് കുട്ടികള് മറ്റഉള്ളവര്ക്കും മനസിലാക്കി
കൊടുക്കണം - സഹോദരീ സഹോദരരേ വന്ന് ഈ ജ്ഞാന യോഗത്തിലൂടെ ബാബയില് നിന്ന്
സമ്പത്തെടുക്കൂ.
ബാബ ക്ഷണപത്രം തെറ്റ് തിരുത്തിക്കൊണ്ടിരിക്കുന്നു. താഴെ ഒപ്പിടുന്നു, ഈ
കാര്യത്തിന് വേണ്ടി ശരീരം മനസ് ധനം കൊണ്ട് ഈശ്വരീയ സേവയില് ഉപസ്ഥിതരാണ് എന്ന്.
മുന്നോട്ട് പോകുമ്പോള് മഹിമയുണ്ടാകും. കല്പ്പം മുമ്പ് ആരെല്ലാം സമ്പത്തെടുത്തോ
അവരെല്ലാം വരിക തന്നെ ചെയ്യും. പരിശ്രമിക്കണം. പിന്നീട് സന്തോഷത്തിന്റെ
ഉന്നതിയിലേക്ക് കയറി കയറി സ്ഥായിയാകും. പിന്നീട് ഇടയ്ക്കിടെ വാടുകയില്ല.
കൊടുങ്കാറ്റുകള് ധാരാളം വരും അവയെല്ലാം തരണം ചെയ്യണം. ശ്രീമതമനുസരിച്ച് നടന്ന്
കൊണ്ടിരിക്കൂ. വ്യവഹാരങ്ങളെല്ലാം ചെയ്യണം. സേവനത്തിന്റെ തെളിവ് നല്കാത്തത് വരെ
ബാബ ഈ സേവനത്തില് ഏര്പ്പെടുത്തുകയില്ല. ശരി !
വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന
സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും.
ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ശ്രീമതത്തില് പൂര്ണമായ ശ്രദ്ധ നല്കി തന്റേയും മറ്റുള്ളവരുടേയും മംഗളം ചെയ്യണം.
എല്ലാവരേയും സത്യമായ യാത്ര ചെയ്യിക്കണം, ദയാലുവാകണം.
2. ബാബയുടെ ഓരോ ആജ്ഞയും
പാലിക്കണം. ഓര്മ്മയുടെ അഥവാ സേവയുടെ ചാര്ട്ട് തീര്ച്ചയായും വെക്കണം. സ്വദര്ശന
ചക്രം കറക്കണം.
വരദാനം :-
സത്യമായ ഹൃദയത്തിലൂടെ സാഹേബിനെ പ്രീതിപ്പെടുത്തുന്ന രഹസ്യയുക്തരും യുക്തിയുക്തരും
യോഗയുക്തരുമായി ഭവിക്കട്ടെ.
ബാപ്ദാദയുടെ ടൈറ്റിലാണ്
ദില്വാലാ, മനസ്സിനെ രമിപ്പിക്കുന്നവന് എന്ന്. ആരാണോ സത്യമായ ദില്വാലാ കുട്ടികള്,
അവരില് സാഹേബ് പ്രീതിപ്പെടുന്നു. ഹൃദയം കൊണ്ട് ബാബയെ ഓര്മ്മിക്കുന്നവര്ക്ക്
സഹജമായിത്തന്നെ ബിന്ദുരൂപമാകാന് സാധിക്കുന്നു. അവര് ബാബയുടെ വിശേഷ
ആശീര്വാദങ്ങള്ക്ക് പാത്രീഭൂതരാകുന്നു. സത്യതയുടെ ശക്തിയിലൂടെ സമയപ്രമാണം അവരുടെ
ബുദ്ധി യുക്തിയുക്തവും യഥാര്ത്ഥവുമായ കാര്യം സ്വതവേ തന്നെ ചെയ്യുന്നു. ഭഗവാനെ
പ്രീതിപ്പെടുത്തിയതാണ് അതിനാല് ഓരോ സങ്കല്പ്പവും വാക്കും കര്മ്മവും
യഥാര്ത്ഥമാകുന്നു. അവര് രഹസ്യയുക്തരും യുക്തിയുക്തരും യോഗയുക്തരുമായി മാറുന്നു.
സ്ലോഗന് :-
ബാബയോട്
സ്നേഹത്തില് സദാ ലയിച്ചിരിക്കുകയാണെങ്കില് അനേക വിധത്തിലുള്ള ദു:ഖങ്ങളില് നിന്നും
ചതിവുകളില് നിന്നും രക്ഷപ്പെടാം.