03.01.21    Avyakt Bapdada     Malayalam Murli     05.10.87     Om Shanti     Madhuban


ബ്രാഹ്മണജീവിതത്തിന്റെസുഖം - സന്തുഷ്ടതഅഥവാപ്രസന്നത


ഇന്ന് ബാപ്ദാദ നാല് ഭാഗത്തുമുള്ള തന്റെ വളരെ പ്രിയപ്പെട്ട, സിക്കിലധേ ബ്രാഹ്മണ കുട്ടികളില് വിശേഷ ബ്രാഹ്മണ ജീവിതത്തിന്റെ വിശേഷതകള് കൊണ്ട് സമ്പന്നരായ കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഇന്ന് അമൃതവേളയില് ബാപ്ദാദ സര്വ്വ ബ്രാഹ്മണകുലത്തിലെ കുട്ടികളില് നിന്ന് അങ്ങനെയുള്ള വിശേഷ ആത്മാക്കളെ തിരഞ്ഞെടുക്കികയായിരുന്നു ആരാണൊ സദാ സന്തുഷ്ടതയിലൂടെ സ്വയവും സന്തുഷ്ടരായിട്ടിരിക്കുന്നത്, മറ്റുള്ളവരെയും തന്റെ ദൃഷ്ടി, വൃത്തി, വാക്ക്, കര്മ്മത്തിലൂടെ സന്തുഷ്ടതയുടെ അനുഭവം ചെയ്യിക്കുന്നത്. അതിനാല് ഇന്ന് അങ്ങനെയുള്ള സന്തുഷ്ടമണികളുടെ മാല കോര്ത്തു കൊണ്ടിരിക്കുകയായിരുന്നു- ആരാണൊ സദാ സങ്കല്പത്തില് ,വാക്കില്, സംഘഠനയുടെ സംബന്ധ സമ്പര്ക്കത്തില്, കര്മ്മത്തില് സന്തുഷ്ടതയുടെ ഗോള്ഡന് പുഷ്പം ബാപ്ദാദായിലൂടെ തന്റെ മേല് വര്ഷിക്കുന്നതിന്റെ അനുഭവം ചെയ്യുന്നത്, സര്വ്വരെ പ്രതി സന്തുഷ്ടതയുടെ ഗോള്ഡന് പുഷ്പങ്ങളുടെ വര്ഷ സദാ ചെയ്തു കൊണ്ടിരിക്കുന്നത്. നാല് ഭാഗത്തും അങ്ങനെയുള്ള ചില സന്തുഷ്ടരായ ആത്മാക്കള് കാണപ്പെട്ടു. മാല വലുതായിരുന്നില്ല, ചെറുതായിരുന്നു. ബാപ്ദാദ അടിക്കടി സന്തുഷ്ടമണികളുടെ മാലയെ കണ്ട് ഹര്ഷിതമായി കൊണ്ടിരിക്കുകയായിരുന്നു കാരണം ഇങ്ങനെയുള്ള സന്തുഷ്ടമണികള് തന്നെയാണ് ബാപ്ദാദായുടെ കഴുത്തിലെ മാലയിലെ മുത്തായി മാറുന്നത്, രാജ്യ അധികാരിയായി മാറുന്നത്, ഭക്തരുടെ സ്മരണയുടെ മാലയായി മാറുന്നത്.

ബാപ്ദാദ മറ്റ് കുട്ടികളെയും കണ്ടു കൊണ്ടിരിക്കുകയായിരുന്നു- ഇവര് ഇടയ്ക്ക് സന്തുഷ്ടം, ഇടയ്ക്ക് അസന്തുഷ്ടതയുടെ നിഴലിനുള്ളിലേക്ക് വരുന്നു, പിന്നീട് മുക്തരാകുന്നു, കുടുങ്ങുന്നില്ല. മൂന്നാമത്തെ കുട്ടികള്- ഇടയ്ക്ക് സങ്കല്പത്തിന്റെ അസന്തുഷ്ടത, ഇടയ്ക്ക് സ്വയം സ്വയത്തിനോട് അസന്തുഷ്ടത, ഇടയ്ക്ക് പരിതസ്ഥിതികളിലൂടെ അസന്തുഷ്ടത, ഇടയ്ക്ക് സ്വയത്തിന്റെ ചഞ്ചലതയിലൂടെ അസന്തുഷ്ടത, ഇടയ്ക്ക് ചെറിയ ചെറിയ കാര്യങ്ങളില് അസന്തുഷ്ടത- ഈ ചക്രത്തില് പോകുന്നു, വരുന്നു, കുടുങ്ങുന്നു. ഇങ്ങനെയുള്ള മാലയും കണ്ടു. അതിനാല് 3 മാലകള് തയ്യാറായി. സര്വ്വരും മണികളാണ് എന്നാല് സന്തുഷ്ട മണികളുടെ തിളക്കം, മറ്റ് രണ്ട് പ്രകാരത്തിലുള്ള മണികളുടെ തിളക്കം എന്തായിരിക്കും, ഇത് നിങ്ങള്ക്കും അറിയാന് സാധിക്കും. ബ്രഹ്മാബാബ അടിക്കടി മൂന്ന് മാലകളെയും കണ്ട് ഹര്ഷിതമായി കൊണ്ടിരിക്കുന്നു, അതോടൊപ്പം രണ്ടാമത്തെ നമ്പറിലെ മാലയിലെ മണികള് ആദ്യത്തെ മാലയില് വരുന്നതിന് പ്രയത്നിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആത്മീയ സംഭാഷണം നടന്നു കൊണ്ടിരിക്കുകയായിരുന്നു കാരണം രണ്ടാമത്തെ മാലയിലെ ചില മണികള് ചെറിയ അസന്തുഷ്ടതയുടെ നിഴല് കാരണം ആദ്യം മാലയില് നിന്നും വഞ്ചിക്കപ്പെട്ടു, ഇവരെ പരിവര്ത്തനപ്പെടുത്തി എങ്ങനെയെങ്കിലും ആദ്യത്തെ മാലയില് കൊണ്ടു വരണം. ഒരോരുത്തരുടെയും ഗുണം, വിശേഷതകള്, സേവനം- സര്വ്വതിനെയും മുന്നില് കൊണ്ടു വന്ന് അടിക്കടി ഇത് തന്നെ പറയുകയായിരുന്നു- ഇവരെ ആദ്യത്തെ മാലയില് കൊണ്ടു വരണം. ഇങ്ങനെയുള്ള 25-30 മണികളുണ്ടായിരുന്നു, ഇവരുടെ കുറിച്ച് ബ്രഹ്മാബാബ വിശേഷ ആത്മീയ സംഭാഷണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ബ്രഹ്മാബാബ പറഞ്ഞു- ആദ്യത്തെ നമ്പറിലെ മാലയില് ഈ മണികളെയും ഉള്പ്പെടുത്തണം എന്ന്. എന്നാല് പിന്നീട് സ്വയം പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു- ബാബ ഇവരെ തീര്ച്ചയായും ആദ്യത്തെ മാലയില് കൊണ്ടു വന്ന് കാണിക്കും എന്ന്. അതിനാല് ഇങ്ങനെയുള്ള വിശേഷ മണികളും ഉണ്ടായിരുന്നു.

ഇങ്ങനെ ആത്മീയ സംഭാഷണം നടന്ന് നടന്ന് അസന്തുഷ്ടതയുടെ കാരണമെന്ത് എന്ന ചോദ്യം വന്നു. സംഗമയുഗത്തിന്റെ വിശേഷ വരദാനമാണ് സന്തുഷ്ടത എന്നാലും വരദാതാവില് നിന്നും വരദാനം പ്രാപ്തമാക്കിയ ആത്മാക്കള് രണ്ടാമത്തെ നമ്പറിലെ മാലയില് എന്ത് കൊണ്ട് വരുന്നു? സന്തുഷ്തയുടെ ബീജം സര്വ്വ പ്രാപ്തികളാണ്, അസന്തുഷ്ടതയുടെ ബീജം സ്ഥൂലം അഥവാ സൂക്ഷ്മ അപ്രാപ്തിയാണ്. ബ്രാഹ്മണരുടെ മഹിമ തന്നെയാണ്- അപ്രാപ്തമായ ഒരു വസ്തുവും ബ്രാഹ്മണരുടെ ഖജനാവില് അഥവാ ജീവിതത്തിലില്ല, പിന്നെ എന്ത് കൊണ്ട് അസന്തുഷ്ടത? വരദാതാവ് വരദാനം നല്കുന്നതില് വ്യത്യാസം കാണിച്ചോ അതോ എടുക്കുന്നവര് വ്യത്യാസം കാണിച്ചോ, എന്ത് സംഭവിച്ചു? വരദാതാവിന്റെ ഭണ്ഡാര അത്രയും നിറഞ്ഞിരിക്കുകയാണ്, നിങ്ങളുടെ അര്ത്ഥം ശ്രേഷ്ഠ നിമിത്ത ആത്മാക്കള്, ആരാണൊ വളരെ കാലമായി ബ്രഹ്മാകുമാര്, ബ്രഹ്മാകുമാരിയായിട്ടുള്ളത്, അവരുടെ 21 ജന്മങ്ങളുടെ വംശാവലി, അവരുടെ ഭക്തര്, ഭക്തരുടെയും വംശാവലി, അവരും ആപ്രാപ്തികളുടെ ആധാരത്തില് മുന്നോട്ട് പോകും. ഇത്രയും വലിയ പ്രാപ്തി എന്നിട്ടും അസന്തുഷ്ടത എന്ത് കൊണ്ട്? അളവറ്റ ഖജനാവ് സര്വ്വര്ക്കും പ്രാപ്തമായി- ഒന്നിലൂടെ, ഒരേപോലെ, ഒരേ സമയത്ത്, ഒരേ വിധിയിലൂടെ. എന്നാല് പ്രാപ്തമായ ഖജനാവിനെ സദാ കാര്യത്തില് ഉപയോഗിക്കുന്നില്ല അര്ത്ഥം സ്മൃതിയില് വയ്ക്കുന്നില്ല. മുഖത്തിലൂടെ സന്തോഷിക്കുന്നു എന്നാല് ഹൃദയം കൊണ്ട് സന്തോഷിക്കുന്നില്ല. ബുദ്ധിയുടെ സന്തോഷമുണ്ട്, ഹൃദയത്തിന്റെ സന്തോഷമില്ല. കാരണം? പ്രാപ്തികളുടെ ഖജനാക്കളെ സ്മൃതി സ്വരൂപരായി കാര്യത്തില് ഉപയോഗിക്കുന്നില്ല. സ്മൃതിയുണ്ട് എന്നാല് സ്മൃതി സ്വരൂപരാകുന്നില്ല. പരിധിയില്ലാത്ത പ്രാപ്തിയാണ് എന്നാല് അതിനെ പലയിടത്തും പരിധിയുള്ള പ്രാപ്തിയിലേക്ക് പരിവര്ത്തനപ്പെടുത്തുന്നു. ഈ കാരണത്താല് പരിധി അര്ത്ഥം അല്പക്കാലത്തെ പ്രാപ്തിയുടെ ഇച്ഛ, പരിധിയില്ലാത്ത പ്രാപ്തിയുടെ ഫലസ്വരൂപമായി സദാ സന്തുഷ്ടതയുടെ അനുഭവം ഉണ്ടാകുന്നില്ല. പരിധിയുള്ള പ്രാപ്തി ഹൃദയങ്ങളില് പരിധി കൊണ്ടു വരുന്നു അതിനാല് അസന്തുഷ്ടതയുടെ അനുഭവമുണ്ടാകുന്നു. സേവനത്തില് പരിധി കൊണ്ടു വരുന്നു കാരണം പരിധിയുള്ള ഇച്ഛയുടെ ഫലമായ മനസ്സ് ഇച്ഛിക്കുന്ന ഫലം ലഭിക്കുന്നില്ല. പരിധിയുള്ള ഇച്ഛകളുടെ ഫലമായി അല്പക്കാലത്തേതെല്ലാം പൂര്ത്തിയാകുന്നു അതിനാല് ഇപ്പോളിപ്പോള് സന്തുഷ്ടത, ഇപ്പോളിപ്പോള് അസന്തുഷ്ടതയുണ്ടാകുന്നു. പരിധി, പരിധിയില്ലാത്ത ലഹരി അനുഭവിക്കാന് അനുവദിക്കുന്നില്ല അതിനാല് വിശേഷിച്ചും ചെക്ക് ചെയ്യൂ മനസ്സിന്റെ അര്ത്ഥം സ്വയത്തിന്റെ സന്തുഷ്ടത, സര്വ്വതിന്റെയും സന്തുഷ്ടത അനുഭവപ്പെടുന്നുണ്ടോ?

സന്തുഷ്ടതയുടെ ലക്ഷണമാണ്-മനസ്സ് കൊണ്ട്, ഹൃദയം കൊണ്ട്, സര്വ്വരോട്, ബാബയോട്, ഡ്രാമയോട് സന്തുഷ്ടരായിരിക്കും, അവരുടെ മനസ്സിലും ശരീരത്തിലും സദാ പ്രസന്നതയുടെ തിളക്കം കാണപ്പെടും. ഏതൊരു പരിതസ്ഥിതി വന്നാലും, ശരീരത്തിന്റെ കര്മ്മ കണക്ക് മുന്നില് വന്നാലും, മറ്റൊരാത്മാവ് കര്മ്മകണക്ക് തീര്ക്കാന് മുന്നില് വന്നാലും പരിധിയുള്ള കാമനയില് നിന്നും മുക്തമായ ആത്മാവ് സന്തുഷ്ടത കാരണം സദാ പ്രസന്നതയുടെ തിളക്കത്താല് തിളങ്ങുന്ന നക്ഷത്രമായി കാണപ്പെടും. പ്രസന്നചിത്തരാവര് ഒരിക്കലും ഒരു കാര്യത്തിലും പ്രശ്നചിത്തരായിരിക്കില്ല. പ്രശ്നങ്ങളുള്ളവര് പ്രസന്നരായിരിക്കില്ല. പ്രസന്നചിത്തരുടെ ലക്ഷണമാണ്- അവര് സദാ നിസ്വാര്ത്ഥിയും സദാ സര്വ്വരെയും നിര്ദോഷിയാണെന്ന അനുഭവം ചെയ്യിക്കും, മറ്റുള്ളവരെ കുറ്റപ്പെടുത്തില്ല- എന്റെ ഭാഗ്യം ഇങ്ങനെയാക്കി എന്ന കുറ്റം ഭാഗ്യവിദാതാവില് ആരോപ്പിക്കില്ല, ഡ്രാമയില് എന്റെ പാര്ട്ട് ഇങ്ങനെയായല്ലോ എന്ന് പറഞ്ഞ് ഡ്രാമയെയും കുറ്റപ്പെടുത്തില്ല, ഇന്ന വ്യക്തിയുടെ സ്വഭാവ സംസ്ക്കാരം ഇങ്ങനെയാണ് എന്ന് പറയില്ല, പ്രകൃതിയുടെ വായുമണ്ഡലം ഇങ്ങനെയാണ് എന്ന് പറഞ്ഞ് പ്രകൃതിയെ കുറ്റപ്പെടുത്തില്ല, ശരീരത്തിന്റെ കര്മ്മകണക്ക് വരുമ്പോള് എന്റെ ശരീരം ഇങ്ങനെയാണ് എന്ന് പറയില്ല. പ്രസന്നചിത്തര് അര്ത്ഥം സദാ നിസ്വാര്ത്ഥം, നിര്ദോഷ വൃത്തി-ദൃഷ്ടിയുള്ളവര്. അതിനാല് സംഗമയുഗത്തിന്റെ വിശേഷത സന്തുഷ്ടതയാണ്, സന്തുഷ്ടതയുടെ ലക്ഷണം പ്രസന്നതയാണ്. ഇതാണ് ബ്രാഹ്മണ ജീവിത്തതിന്റെ വിശേഷ പ്രാപ്തി. സന്തുഷ്ടതയില്ല, പ്രസന്നതയില്ലായെങ്കില് ബ്രാഹ്മണനായിട്ടും ലാഭമെടുത്തില്ല. ബ്രാഹ്മണ ജീവിത്തതിന്റെ സുഖം എന്നു പറയുന്നത് തന്നെ സന്തുഷ്ടതയാണ്, പ്രസന്നതയാണ്. ബ്രാഹ്മണ ജീവിതം ലഭിച്ചിട്ടും അതിന്റെ സുഖമെടുത്തില്ലായെങ്കില് പേരിന് മാത്രം ബ്രാഹ്മണനായോ അതോ പ്രാപ്തി സ്വരൂപരായ ബ്രാഹ്മണനായോ? അതിനാല് ബാപ്ദാദ സര്വ്വ ബ്രാഹ്മണ കുട്ടികള്ക്കും ഇതേ സ്മൃതി നല്കി കൊണ്ടിരിക്കുന്നു- ബ്രാഹ്മണനായി, അഹോ ഭാഗ്യമാണ്. എന്നാല് ബ്രാഹ്മണ ജീവിത്തതിന്റെ സമ്പത്ത് സന്തുഷ്ടതയാണ്. ബ്രാഹ്മണ ജീവിത്തതിന്റെ വ്യക്തിത്വം പ്രസന്നതായാണ്. ഈ അനുഭവത്തില് നിന്നും ഒരിക്കലും വഞ്ചിക്കപ്പെടരുത്. അധികാരികളാണ്. ദാതാവ്, വരദാതാവ് തുറന്ന ഹൃദയത്തോടെ പ്രാപ്തികളുടെ ഖജനാവ് നല്കി കൊണ്ടിരിക്കുന്നു, നല്കി കഴിഞ്ഞു അതിനാല് തന്റെ വ്യക്തിത്വത്തെയും, സമ്പത്തിനെയും അനുഭവത്തില് കൊണ്ടു വരൂ, മറ്റുള്ളവരെയും അനുഭവിയാക്കൂ. മനസ്സിലായോ? ഓരോരുത്തരും സ്വയത്തോട് ചോദിക്കൂഞാന് ഏത് നമ്പറിലെ മാലയിലാണ്? മാലയിലുണ്ട് എന്നാല് ഏത് നമ്പറിലെ മാലയിലാണ്. ശരി.

ഇന്ന് രാജസ്ഥാനും യു പി ഗ്രൂപ്പുമാണ്. രാജസ്ഥാന് അര്ത്ഥം രാജകീയ സംസ്ക്കാരമുള്ളവര്, ഓരോ സങ്കല്പത്തിലും, സ്വരൂപത്തിലും രാജകീയ സംസ്ക്കാരം പ്രാക്ടിക്കലില് കാണിക്കുന്നവര് അര്ത്ഥം പ്രത്യക്ഷത്തില് കാണിക്കുന്നവര്. ഇവരെയാണ് രാജസ്ഥാന് നിവാസി എന്ന് പറയുന്നത്. അങ്ങനെയല്ലേ? ഇട്യ്ക്ക് പ്രജയാകുന്നില്ലല്ലോ? വശപ്പെടുന്നുവെങ്കില് പ്രജയെന്ന് പറയും, അധികാരിയാണെങ്കില് രാജാവാണ്. ഇടയ്ക്ക് രാജാവ് ഇടയ്ക്ക് പ്രജയാകുന്നില്ലല്ലോ. സദാ രാജകീയ സംസ്ക്കാരം സ്വതവേ സ്മൃതി സ്വരൂപത്തില് ഉണ്ടായിരിക്കണം. അങ്ങനെ രാജസ്ഥാന് നിവാസി കുട്ടികള്ക്ക് മഹത്വവുമുണ്ട്. രാജാവിനെ സദാ സര്വ്വരും ഉയര്ന്ന ദൃഷ്ടിയിലൂടെ കാണുന്നു, രാജാവിന് സ്ഥാനവും ഉയര്ന്നത് നല്കുന്നു. രാജാവ് സദാ സിംഹാസനത്തിലാണ് ഇരിക്കുന്നത്, പ്രജ സദാ താഴെയും. അതിനാല് രാജസ്ഥാനിന്റെ രാജകീയ സംസ്ക്കാരമുള്ള ആത്മാക്കള് അര്ത്ഥം സദാ ഉയര്ന്ന സ്ഥിതിയുടെ സ്ഥാനത്ത് ഇരിക്കുന്നവര്. അങ്ങനെയായോ അതോ ആയിക്കൊണ്ടിരിക്കുകയാണൊ? ആയി, സമ്പന്നമാകുക തന്നെ വേണം. രാജസ്ഥാനിന്റെ മഹിമ കുറവൊന്നുമല്ല. സ്ഥാപനയുടെ മുഖ്യാസ്ഥാനം തന്നെ രാജസ്ഥാനിലാണ്. അതിനാല് ഉയര്ന്നതിലും വച്ച് ഉയര്ന്നതായില്ലേ. പേരിലും ഉയര്ന്നത്, കര്മ്മത്തിലും ഉയര്ന്നത്. അങ്ങനെയുള്ള രാജസ്ഥാനിലെ മക്കള് തന്റെ വീട്ടിലെത്തി.മനസ്സിലായോ. യു പിയുടെ ഭൂമിയെ വിശേഷിച്ചും പാവനമായ ഭൂമിയെന്നാണ് മഹിമ പാടുന്നത്. പാവനമാക്കുന്ന ഭക്തി മാര്ഗ്ഗത്തിലെ ഗംഗാ നദിയും അവിടെ തന്നെയാണ്, ഭക്തിയിലെ കണക്കനുസരിച്ച് കൃഷ്ണന്റെ ഭൂമിയും യു പി യില് തന്നെയാണ്. ഭൂമിക്ക് വളരെ മഹിമയുണ്ട്. കൃഷ്ണ ലീല, ജന്മഭൂമി കാണണമെങ്കിലും യു പിയില് തന്നെ പോകണം. അതിനാല് യു പി ക്കാരുടെ വിശേഷതയാണിത്. സദാ പാവനമായി പാവനമാക്കുന്നതിന്റെ വിശേഷത കൊണ്ട് സമ്പന്നമാണ്. ബാബയുടെ മഹിമയാണ് പതിത പാവനന് .....യു പി ക്കാരുടെ മഹിമയും ബാബയ്ക്ക് സമാനമാണ്. പതിത പാവനി ആത്മാക്കളാണ്. ഭാരതത്തിന്റെ നക്ഷത്രം തിളങ്ങി കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള ഭാഗ്യവാനായ സ്ഥാനവും സ്ഥിതിയും- രണ്ടിനും മഹിമയുണ്ട്. സദാ പാവനം- ഇതാണ് സ്ഥിതിയുടെ മഹിമ. അതിനാല് അങ്ങനെയുള്ള ഭാഗ്യവാനാണ് ഞാന് എന്ന് മനസ്സിലാക്കുന്നുണ്ടോ? സദാ തന്റെ ഭാഗ്യത്തെ കണ്ട് ഹര്ഷിതമായി സ്വയവും സദാ ഹര്ഷിതമായി, മറ്റുള്ളവരെയും ഹര്ഷിതമാക്കി മുന്നോട്ടു പോകൂ കാരണം ഹര്ഷിതമുഖരായിരിക്കുന്നവര് സദാ ആകര്ഷണ മൂര്ത്തായിരിക്കും. സ്ഥൂല നദി തന്റെ നേര്ക്ക് ആകര്ഷിക്കുന്നു, ആകര്ഷിക്കപ്പെട്ട് യാത്രികര് പോകുന്നു. എത്ര തന്നെ കഷ്ടപ്പാട് സഹിക്കേണ്ടി വന്നാലും പാവനമാകുന്നതിന്റെ ആകര്ഷണം ആകര്ഷിക്കുന്നു. ഈ പാവനമാക്കുന്നതിന്റെ കാര്യത്തിന്റെ സ്മരണ യു പി യിലാണ്. അങ്ങനെ ഹര്ഷിതവും ആകര്ഷണ മൂര്ത്തുമാകണം. മനസ്സിലായോ?

മൂന്നാമത്തെ ഗ്രൂപ്പ് ഡബിള് വിദേശികളുടേതാണ്. ഡബിള് വിദേശി അര്ത്ഥം സദാ വിദേശി ബാബയെ ആകര്ഷിക്കുന്നവര്, കാരണം സമാനമല്ലേ. ബാബയും വിദേശി, നിങ്ങളും വിദേശി. സമപ്രായക്കാരെ പ്രിയപ്പെട്ടവരായിരിക്കും. മാതാ പിതാവിനേക്കാളും മിത്രങ്ങള് കൂടുതല് പ്രിയപ്പെട്ടവരായിരിക്കും. അതിനാല് ഡബിള് വിദേശി ബാബയ്ക്ക് സമാനം സദാ ഈ ദേഹം, ദേഹത്തിന്റെ ആകര്ഷണത്തില് നിന്നുപരിയായ വിദേശികളാണ്, അശരീരിയാണ്, അവ്യക്തമാണ്. ബാബ തനിക്ക് സമാനം അശരീരി, അവ്യക്ത സ്ഥിതിയിലിരിക്കുന്ന കുട്ടികളെ കണ്ട് ഹര്ഷിതമാകുന്നു. നന്നായി റേസും ചെയ്യുന്നുണ്ട്. സേവനത്തില് വ്യത്യസ്ഥമായ സാധനം, വ്യത്യസ്ഥമായ വിധിയിലൂടെ മുന്നോട്ടുയരുന്നതിനുള്ള റേസ് വളരെ നന്നായി ചെയ്തു കൊണ്ടിരിക്കുന്നു. വിധിയെയും സ്വന്തമാക്കുന്നു, അഭിവൃദ്ധിയും ചെയ്തു കൊണ്ടിരിക്കുന്നു, അതിനാല് ബാപ്ദാദ നാല് ഭാഗത്തുമുള്ള ഡബിള് വിദേശി കുട്ടികളുടെ സേവനത്തിന് ആശംസകള് നല്കുന്നു, സ്വയത്തിന്റ അഭിവൃദ്ധിയുടെ സ്മൃതിയും നല്കുന്നു. സ്വയത്തിന്റെ ഉന്നതിയില് സദാ പറക്കുന്ന കലയിലൂടെ പറക്കൂ. സ്വഉന്നതിയുടെയും സേവനത്തിന്റെ ഉന്നതിയുടെയും ബാലന്സിലൂടെ സദാ ബാബയുടെ ആശീര്വാദത്തിന്റെ അധികാരിയാണ്, സദാ ആയിരിക്കും. ശരി.

നാലാമത്തെ ഗ്രൂപ്പാണ് മധുബന് നിവാസി. അവര് സദാ ആണ്. ബാബയുടെ ഹൃദയത്തിലുള്ളവര് തന്നെയാണ് ഭണ്ഡാരയില് സേവനം ചെയ്യുന്നത്, ഭണ്ഡാരയില് സേവനം ചെയ്യുന്നവര്ക്ക് ബാബ ഹൃദയത്തിലാണ് സ്ഥാനം നല്കിയിരിക്കുന്നത്. ഏറ്റവും കൂടുതല് വിധിപൂര്വ്വമായി ബ്രഹ്മാഭോജനവും മധുബനിലാണ് തയ്യാറാകുന്നത്. ഏറ്റവും സിക്കിലധേയും മധുബന് നിവാസികളാണ്. സര്വ്വ പരിപാടികളും മധുബനിലാണ് നടക്കുന്നത്. ഏറ്റവും കൂടുതല് ഡയറക്ട് മുരളി കേള്ക്കുന്നവരും മധുബന് നിവാസികളാണ്. അതിനാല് മധുബന് നിവാസി സദാ ശ്രേഷ്ഠമായ ഭാഗ്യത്തിന്റെ അധികാരി ആത്മാക്കളാണ്. സേവനവും ഹൃദയം കൊണ്ട് ചെയ്യുന്നു അതിനാല് മധുബന് നിവാസികളെ ബാപ്ദാദയുടെയും സര്വ്വ ബ്രാഹ്മണരുടെ മനസ്സില് നിന്ന് ആശീര്വാദം പ്രാപ്തമാകുന്നു. ശരി.

നാല് ഭാഗത്തുമുള്ള സര്വ്വ ബാപ്ദാദയുടെ വിശേഷ സന്തുഷ്ടമണികള്ക്ക് ബാപ്ദാദയുടെ വിശേഷ സ്നേഹസ്മരണ. അതോടൊപ്പം സര്വ്വ ഭാഗ്യശാലി ബ്രാഹ്മണ ജീവിതം പ്രാപ്തമാക്കുന്ന കോടിയില് ചിലര്, ചിലരിലും ചിലരായ സിക്കിലധേ ആത്മാക്കള്ക്ക്, ബാപ്ദാദയുടെ ശുഭ സങ്കല്പത്തെ സമ്പന്നമാക്കുന്ന ആത്മാക്കള്ക്ക്, സംഗമയുഗീ ബ്രാഹ്മണ ജീവിതത്തിന്റെ സമ്പത്തിന്റെ സമ്പൂര്ണ്ണ അധികാരത്തെ പ്രാപ്തമാക്കുന്ന ആത്മാക്കള്ക്ക് വിദാതാവ്, വരദാതാവായ ബാപ്ദാദായുടെ വളരെ-വളരെ സ്നേഹസ്മരണ സ്വീകരിച്ചാലും.

ദാദി ജാനകിജിയും ദാദി ചന്ദ്രമണിജിയും സേവനത്തിന് പോകുന്നതിന് ബാപ്ദാദായോട് അനുവാദം ചോദിക്കുന്നു-
പൊയ്ക്കൊണ്ടിരിക്കുകയാണൊ അതോ മുഴുകി കൊണ്ടിരിക്കുകയാണൊ? പോകൂ അഥവാ വരൂ എന്നാല് സദാ മുഴുകി കൊണ്ടിരിക്കണം. ബാപ്ദാദ അനന്യരായ കുട്ടികളെ ഒരിക്കലും വേറെയായി കാണുന്നില്ല, ആകാരത്തിലാകട്ടെ, സാകാരത്തിലാകട്ടെ സദാ കൂടെയുണ്ട് കാരണം കേവലം മഹാവീരരായ കുട്ടികളാണ് -ഞാന് സദാ കൂടെയിരിക്കും, കൂടെ നടക്കും എന്ന വാക്ക് നിറവേറ്റുന്നത്. വളരെ കുറച്ച് പേരെ വാക്ക് നിറവേറ്റുന്നുള്ളൂ അതിനാല് ഇങ്ങനെയുള്ള മഹാവീരരായ കുട്ടികള്, അനന്യരായ കുട്ടികള് എവിടെ പോയാലും ബാബയെ കൂടെ കൊണ്ടു പോകുന്നു, ബാബ സദാ വതനത്തില്ലും കൂടെയിരിക്കുന്നു. ഓരോ ചുവടിലും കൂട്ട് നല്കുന്നു അതിനാല് പോകുകയാണോ, വരുകയാണോ- എന്ത് പറയും? അതിനാലാണ് പറഞ്ഞത് പോകുകയാണോ അതോ മുഴുകി കൊണ്ടിരിക്കുകയാണൊ എന്ന്. അങ്ങനെ കൂടെയിരുന്ന് സമാനമായി ലയിച്ച് ചേരും. വീട്ടില് കുറച്ച് സമയത്തേക്ക് മാത്രം കൂടെയിരിക്കും, വിശ്രമിക്കും. പിന്നീട് നിങ്ങള് രാജ്യം ഭരിക്കണം, ബാബ മുകളിലിരുന്ന് കാണും. പക്ഷെ കൂടെയുള്ള കുറച്ച് സമയത്തിന്റെ അനുഭവം ചെയ്യണം. ശരി.

(ഇന്ന് ബാബാ അങ്ങ് ഇന്ന് അത്ഭുതമായ മാലയുണ്ടാക്കി) നിങ്ങളും മാലയുണ്ടാക്കാറില്ലേ. മാല ഇപ്പോള് ചെറുതാണ്. ഇനി വലുതാകും. ഇപ്പോള് കുറച്ചൊക്കെ അബോധാവസ്ഥയിലേക്ക് പോകുന്നുണ്ട്, അവരെ കുറച്ച് സമയത്തിനുള്ളില് പ്രകൃതിയുടെ അഥവാ സമയത്തിന്റെ വിളി ഉണര്ത്തും, പിന്നീട് മാല വലുതാകും. ശരി. എവിടെ പോയാലും ബാബയുടെ വരദാനിയാണ്. നിങ്ങളുടെ ഓരോ ചുവടിലൂടെ ബാബയുടെ വരദാനം സര്വ്വര്ക്കും ലഭിച്ചു കൊണ്ടിരിക്കും. കാണുമ്പോഴും ബാബയുടെ വരദാനം ദൃഷ്ടിയിലൂടെയെടുക്കും, സംസാരിക്കുമ്പോഴും വാക്കുകളിലൂടെ വരദാനം എടുക്കും, കര്മ്മത്തിലൂടെയും വരദാനം തന്നെ എടുക്കും. നടക്കുമ്പോഴും കറങ്ങുമ്പോഴും വരദദാനങ്ങളുടെ മഴ പെയ്യിക്കുന്നതിന് പൊയ്ക്കൊണ്ടിരിക്കുന്നു. ഇപ്പോള് വരുന്ന ആത്മാക്കള്ക്ക് വരദാനത്തിന്റെ അഥവാ മഹാദാനത്തിന്റെ ആവശ്യമാണ് ഉള്ളത്. നിങ്ങള് പോകുന്നു അര്ത്ഥം തുറന്ന ഹൃദയത്തോടെ ബാബയുടെ വരദാനം അവര്ക്ക് ലഭിക്കുന്നു. ശരി.

വരദാനം :-
ബുദ്ധിയാകുന്ന പാദത്തിലൂടെ ഈ 5 തത്വങ്ങളുടെ ആകര്ഷണങ്ങളില് നിന്നുപരിയായിരിക്കുന്ന ഫരിസ്ഥ സ്വരൂപമായി ഭവിക്കട്ടെ.

ഫരിസ്ഥകള്ക്ക് സദാ പ്രകാശത്തിന്റെ ശരീരമാണ് കാണിക്കുന്നത്. പ്രകാശത്തിന്റെ ശരീരമുള്ളവര് ഈ ദേഹത്തിന്റെ സ്മൃതിയില് നിന്നുപരിയായിരിക്കുന്നു. അവരുടെ ബുദ്ധിയാകുന്ന പാദം ഈ പഞ്ച തത്വങ്ങളുടെ ആകര്ഷണത്തില് നിന്നുപരിയായിരിക്കും. അങ്ങനെയുള്ള ഫരിസ്ഥകളെ മായക്ക് സ്പര്ശിക്കാന് പോലും സാധിക്കില്ല. എന്നാല് ഒരിക്കലും ആര്ക്കും അധീനമാകാതെയിരുന്നാലേ ഇത് സാധിക്കൂ. ശരീരത്തിന്റെയും അധികാരിയാകണം, മായയുടെയും അധികാരിയാകണം, ലൗകീകം അഥവാ അലൗകീക സംബന്ധത്തിന്റെയും അധീനതയില് വരരുത്.

സ്ലോഗന് :-
ശരീരത്തെ കാണുന്ന ശീലമുണ്ടെങ്കില് പ്രകാശ ശരീരത്തെ കാണൂ, പ്രകാശ സ്വരൂപത്തില് സ്ഥിതി ചെയ്യൂ.