മധുരമായ കുട്ടികളെ-ഈ
സൃഷ്ടി അഥവാ ലോകം ദുഃഖത്തിന്റേതാണ്, ഇതില്‍ നിന്നും നഷ്ടോമോഹാ ആകൂ, പുതിയ ലോകത്തെ
ഓര്‍മ്മിക്കൂ, ബുദ്ധിയോഗം ഈ ലോകത്തില്‍ നിന്നും വിടുവിച്ച് പുതിയ ലോകത്തില്‍
വെയ്ക്കൂ.
ചോദ്യം :-
കൃഷ്ണപുരിയിലേക്ക് പോകുന്നതിന് നിങ്ങള്‍ കുട്ടികള്‍ ഏതൊരു തയ്യാറെടുപ്പ്
ചെയ്യുന്നു, ചെയ്യിക്കുന്നു?
ഉത്തരം :-
കൃഷ്ണപുരിയിലേക്ക് പോകുന്നതിന് കേവലം ഈ അന്തിമ ജന്മത്തില് സര്‍വ്വ വികാരങ്ങളെയും
ഉപേക്ഷിച്ച് പാവനമാകണം മറ്റുള്ളവരെയും പാവനമാക്കണം. പാവനമാകുക തന്നെയാണ്
ദുഃഖധാമില് നിന്നും സുഖധാമിലേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പ്. നിങ്ങള്‍
സര്‍വ്വര്‍ക്കും ഇതേ സന്ദേശം നല്‍കൂ- ഇത് മോശമായ ലോകമാണ്, ഇതില്‍ നിന്നും
ബുദ്ധിയോഗത്തെ വിടുവിക്കൂ എങ്കില്‍ പുതിയ സത്യയുഗീ ലോകത്തിലേക്ക് പോകാന്‍ സാധിക്കും.
ഗീതം :-
എനിക്ക്
ആശ്രയം നല്കുന്നവനേ....
ഓംശാന്തി.
ഈ ഗീതത്തില്‍ കുട്ടികള്‍ ബാബാ എന്ന് വിളിക്കുന്നു. കുട്ടികളുടെ ബുദ്ധി പോകുന്നത്
പരിധിയില്ലാത്ത അച്ഛന്റെ നേര്‍ക്കാണ്. ഏത് കുട്ടികള്ക്കാണൊ ഇപ്പോള്‍ സുഖം ലഭിച്ചു
കൊണ്ടിരിക്കുന്നത് അഥവാ സുഖധാമിലേക്കുള്ള മാര്‍ഗ്ഗം ലഭിച്ചു കൊണ്ടിരിക്കുന്നത്,
മനസ്സിലാക്കുന്നു ശരിക്കും ബാബ സ്വര്‍ഗ്ഗത്തിലെ 21 ജന്മത്തിന്റെ സുഖം നല്കാന്
വന്നിരിക്കുന്നു. ഈ സുഖത്തിന്റെ പ്രാപ്തിക്കു വേണ്ടി സ്വയം ബാബ വന്ന് ശിക്ഷണം
നല്കികൊണ്ടിരിക്കുന്നു. മനസ്സിലാക്കി തരുന്നു ഈ ലോകം അര്‍ത്ഥം ഇവിടെയുള്ള
മനുഷ്യര്‍ക്ക് ഒന്നും നല്കാന് സാധിക്കില്ല. ഇതെല്ലാം രചനയല്ലേ. പരസ്പരം ഭായി ബഹന്‍
ആണ്. അപ്പോള്‍ രചനയ്ക്ക് പരസ്പരം സുഖത്തിന്റെ സമ്പത്ത് എങ്ങനെ നല്കാന് സാധിക്കും!
സുഖത്തിന്റെ സമ്പത്ത് നല്‍കുന്നത് തീര്‍ച്ചയായും ഒരേയൊരു രചയിതാവായ ബാബ
തന്നെയായിരിക്കും. ഈ ലോകത്തില്‍ അങ്ങനെ സുഖം നല്കുന്ന മനുഷ്യര്‍ ആരും തന്നെയില്ല.
സുഖദാതാവ് സത്ഗതി ദാതാവ് ഒരേയൊരു സത്ഗുരുവാണ്. ഇപ്പോള്‍ എങ്ങനെയുള്ള സുഖമാണ്
യാചിക്കുന്നത്? ഇതെല്ലാവരും മറന്നു- സ്വര്‍ഗ്ഗത്തില്‍ വളരെ സുഖമുണ്ടായിരുന്നു,
ഇപ്പോള്‍ നരകത്തില്‍ വളരെ ദുഃഖമുണ്ട് എന്ന്. അപ്പോള്‍ തീര്‍ച്ചയായും സര്‍വ്വ
കുട്ടികളുടെയും മേല്അധികാരിക്ക് ദയ തോന്നും. വളരെ പേര് സൃഷ്ടിയുടെ അധികാരിയെ
അംഗീകരിക്കുന്നു. എന്നാല്‍ അതാരാണ്, അവരില്‍ നിന്നും എന്ത് ലഭിക്കുന്നു എന്ന്
അറിയുന്നില്ല. അധികാരിയില്‍ നിന്നും ദുഃഖം ലഭിച്ചുവെന്ന് പറയില്ല. ബാബയെ
ഓര്‍മ്മിക്കുന്നത് തന്നെ സുഖത്തിനും ശാന്തിക്കും വേണ്ടിയാണ്. ഭക്തര്‍ തീര്‍ച്ചയായും
പ്രാപ്തിക്ക് വേണ്ടിയാണ് ഭഗവാനെ ഓര്‍മ്മിക്കുന്നത്. ദുഃഖിതരാണ് അതിനാല്‍ സുഖത്തിനും
ശാന്തിക്കും വേണ്ടി ഓര്‍മ്മിക്കുന്നു. പരിധിയില്ലാത്ത സുഖം നല്‍കുന്നത് ബാബയാണ്,
ബാക്കി പരിധിയുള്ള അല്പകാല സുഖം പരസ്പരം നല്കി കൊണ്ടിരിക്കുന്നു. അത് വലിയ
കാര്യമല്ല. സര്‍വ്വ ഭക്തരും വിളിക്കുന്നത് ഒരു ഭഗവാനെയാണ്, തീര്‍ച്ചയായും ഭഗവാന്
ഏറ്റവും വലുതാണ്, ബാബയുടെ മഹിമയും വലുതാണ്. അപ്പോള്‍ തീര്‍ച്ചയായും വളരെ സുഖം
നല്കുന്നവനായിരിക്കും. ബാബയ്ക്ക് ഒരിക്കലും മക്കള്‍ക്കോ ലോകത്തിനോ ദുഃഖം നല്കാന്
സാധിക്കില്ല. ബാബ മനസ്സിലാക്കി തരുന്നു നിങ്ങള്‍ ചിന്തിക്കൂ- ഞാന്‍ സൃഷ്ടി
രചിക്കുന്നത് ദുഃഖം നല്‍കുന്നതിന് വേണ്ടിയാണൊ? ഞാന്‍ രചിക്കുന്നത് സുഖം
നല്‍കുന്നതിനാണ്. എന്നാല്‍ ഈ സുഖ ദുഃഖത്തിന്റെ ഡ്രാമ ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്.
മനുഷ്യര്‍ എത്ര ദുഃഖിതരാണ്. ബാബ മനസ്സിലാക്കി തരുന്നു പുതിയ ലോകമായിരുന്നു,
പുതിയ സൃഷ്ടിയായിരുന്നു, അവിടെ സുഖമായിരുന്നു. ദുഃഖമുള്ളത് പഴയ സൃഷ്ടിയിലാണ്.
സര്‍വ്വതും പഴയതും ജീര്‍ണ്ണിച്ച അവസ്ഥയിലുമെത്തുന്നു. ആദ്യം ഞാന്‍ രചിക്കുന്ന
സൃഷ്ടിയെ സതോപ്രധാനമെന്നു പറയുന്നു. ആ സമയത്ത് സര്‍വ്വ മനുഷ്യരും എത്രയോ
സുഖിയായിട്ടിരിക്കുന്നു. ആ ധര്‍മ്മം ഇപ്പോള്‍ പ്രായേണ ലോപിച്ചത് കാരണം ആരുടെയും
ബുദ്ധിയില്‍ ഇല്ല.
നിങ്ങള്‍ കുട്ടികള്‍ക്കറിയാം പുതിയ ലോകം സത്യയുഗമായിരുന്നു. ഇപ്പോള്‍ പഴയതായി
അപ്പോള്‍ ആഗ്രഹിക്കുന്നുണ്ട് ബാബ പുതിയ ലോകം സ്ഥാപിക്കണമെന്ന്. ആദ്യം പുതിയ
സൃഷ്ടിയില്‍ പുതിയ ലോകത്തില്‍ വളരെ കുറച്ച് പേരേ ഉണ്ടായിരുന്നുള്ളൂ, വളരെ
സുഖിയായിരുന്നു, ആ സുഖത്തിന് പരിധിയില്ലായിരുന്നു. പേര് തന്നെ സ്വര്‍ഗ്ഗം,
വൈകുണ്ഠം, പുതിയ ലോകം എന്നാണ്. അപ്പോള്‍ തീര്‍ച്ചയായും അവിടെ പുതിയ
മനുഷ്യരായിരിക്കും. തീര്‍ച്ചയായും ആ ദേവീദേവതമാരുടെ രാജധാനി ഞാനാണ് സ്ഥാപിച്ചത്.
അല്ലായെങ്കില്‍ കലിയുഗത്തില്‍ ഇപ്പോള്‍ ഒരു രാജാവ് പോലുമില്ല, സര്‍വ്വരും ദരിദ്രരാണ്,
പിന്നീട് പെട്ടെന്ന് സത്യയുഗത്തില്‍ ദേവീ ദേവതമാരുടെ രാജധാനി എവിടെ നിന്നുണ്ടായി?
ഈ ലോകം എങ്ങനെ പരിവര്‍ത്തനപ്പെട്ടു? എന്നാല്‍ സര്‍വ്വരുടെയും ബുദ്ധി അത്രയും
പ്രഹരിക്കപ്പെട്ടിരിക്കുന്നു, ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ബാബ വന്ന്
കുട്ടികള്‍ക്ക് മനസ്സിലാക്കി തരുന്നു. മനുഷ്യന് ഈശ്വരന് തന്നെയാണ് സുഖ ദുഃഖം
നല്‍കുന്നുവെന്ന് പറഞ്ഞ് ബാബയെയാണ് കുറ്റപ്പെടുത്തുന്നത്, എന്നാല്‍ ഈശ്വരനെ
ഓര്‍മ്മിക്കുന്നത് തന്നെ വന്ന് സുഖവും ശാന്തിയും നല്‍കൂ, സ്വീറ്റ് ഹോമിലേക്ക്
കൊണ്ടു പോകൂ എന്ന് പറഞ്ഞാണ്. പിന്നീട് പാര്‍ട്ടഭിനയിക്കാന്‍ വേണ്ടി തീര്‍ച്ചയായും
അയക്കുമല്ലോ ! കലിയുഗത്തിന് ശേഷം പിന്നീട് തീര്‍ച്ചയായും സത്യയുഗം വരണം. മനുഷ്യര്‍
രാവണന്റെ നിര്‍ദ്ദേശമനുസരിച്ചാണ്. ശ്രേഷ്ഠ നിര്‍ദ്ദേശമാണ് ശ്രീമത്ത്. ബാബ പറയുന്നു-
ഞാന്‍ സഹജ രാജയോഗമാണ് പഠിപ്പിക്കുന്നത്. ഞാന്‍ ഗീതാ ശ്ലോകങ്ങളല്ല ഉച്ചരിക്കുന്നത്.
ബാബ ഗീത പഠിപ്പിക്കുമോ? ഞാന്‍ സഹജരാജയോഗമാണ് പഠിപ്പിക്കുന്നത്. സ്ക്കൂളില്‍ ഗീതവും
കവിതകളും കേള്‍പ്പിക്കാറുണ്ടോ? സ്ക്കൂളില്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. ബാബയും
പറയുന്നു നിങ്ങള്‍ കുട്ടികളെ ഞാന്‍ രാജയോഗം പഠിപ്പിച്ചു കൊണ്ടിരിക്കുന്നു.
ഞാനുമായി മറ്റാര്‍ക്കും യോഗമില്ല. സര്‍വ്വരും എന്നെ മറന്നു. മറക്കുന്നതും
ഡ്രാമയില്‍ അടങ്ങിയിട്ടുണ്ട്. ഞാന്‍ വന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. ഞാന്‍
നിങ്ങളുടെ അച്ഛനാണ്. ഈശ്വരന് നിരാകാരനാണ് എന്ന് അംഗീകരിക്കുന്നുണ്ട്, നിങ്ങളും
ബാബയുടെ നിരാകാരി കുട്ടിയാണ്. നിരാകാരി ആത്മാക്കളെ, നിങ്ങള്‍ ഇവിടെ വരുന്നത്
പാര്ട്ടഭിനയിക്കാനാണ്. സര്‍വ്വ നിരാകാരി ആത്മാക്കളുടെ നിവാസസ്ഥാനം ഉയര്‍ന്നതിലും
വെച്ച് ഉയര്‍ന്ന നിരാകാരി ലോകമാണ്. ഇത് സാകാരി ലോകമാണ്, പിന്നെ ആകാരി ലോകം, അതാണ്
ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ നിലയിലുള്ള നിരാകാരി ലോകം. ബാബ സന്മുഖത്ത് വന്ന്
മനസ്സിലാക്കി തരുന്നു, നമ്മളും അവിടെ വസിക്കുന്നവരാണ്. പുതിയ ലോകമായിരുന്ന
സമയത്ത് അവിടെ ഒരു ധര്‍മ്മമായിരുന്നു, അതിനെയാണ് സ്വര്‍ഗ്ഗം എന്നു പറയുന്നത്.
ബാബയെയാണ് ഹെവന്‍ലി ഗോഡ്ഫാദര് എന്നു പറയുന്നത്. കലിയുഗമാണ് കംസപുരി. സത്യയുഗം
കൃഷ്ണപുരിയാണ്. അപ്പോള്‍ ചോദിക്കണം- നിങ്ങള്‍ കൃഷ്ണപുരിയിലേക്ക് പോകില്ലേ?
കൃഷ്ണപുരിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പവിത്രമാകൂ. ഏതു പോലെ ഞങ്ങള്‍
ദുഃഖധാമില് നിന്നും സുഖധാമിലേക്ക് പോകുന്നതിന് തയ്യാറെടുക്കുന്നു, അതേപോലെ
നിങ്ങളും ചെയ്യൂ. അതിന് വേണ്ടി തീര്‍ച്ചയായും വികാരങ്ങളെ ഉപേക്ഷിക്കേണ്ടി വരും.
ഇത് എല്ലവരുടെയും അന്തിമ ജന്മമാണ്. സര്‍വ്വര്‍ക്കും തിരികെ പോകണം. നിങ്ങള്‍ മറന്നു
പോയോ- 5000 വര്‍ഷങ്ങള്‍ക്ക് മുമ്പും ഈ മഹാഭാരത യുദ്ധം നടന്നതല്ലേ. സര്‍വ്വ
ധര്‍മ്മങ്ങളുടെയും വിനാശം നടന്നിരുന്നു, ഒരു ധര്‍മ്മത്തിന്റെ സ്ഥാപന നടന്നിരുന്നു.
സത്യയുഗത്തില്‍ ദേവീ ദേവതമാരായിരുന്നില്ലേ. കലിയുഗത്തിലില്ല. ഇപ്പോള്‍ രാവണ
രാജ്യമാണ്. ആസൂരീയ മനുഷ്യരാണ്. അവരെ ദേവതമാരാക്കണം. അതിന് വേണ്ടി ആസൂരീയ
ലോകത്തില്‍ വരണമോ അതോ ദേവീക ലോകത്തില്‍ വരുമോ? അതോ രണ്ടിന്റേയും സംഗമത്തില്‍ വരുമോ?
പറയാറുണ്ട് കല്പ കല്പം, കല്പത്തിന്റെ സംഗമത്തില്‍ വരുന്നു. ബാബ നമ്മളെ അങ്ങനെയാണ്
മനസ്സിലാക്കി തരുന്നത്, നമ്മള് ബാബയുടെ ശ്രീമത്തനുസരിച്ചാണ്. പറയുന്നു- ഞാന്‍
വഴികാട്ടിയായി നിങ്ങള്‍ കുട്ടികളെ തിരികെ കൊണ്ടു പോകാനാണ് വന്നിരിക്കുന്നത്,
അതിനാല്‍ എന്നെ കാലന്റെയും കാലന് എന്നാണ് വിളിക്കുന്നത്. കഴിഞ്ഞ കല്പത്തിലും
മഹാഭാരത യുദ്ധം നടന്നിരുന്നു, അതിലൂടെ സ്വര്‍ഗ്ഗത്തിന്റെ ഗേറ്റ് തുറക്കപ്പെട്ടു.
എന്നാല്‍ ദേവീ ദേവതമാരല്ലാതെ മറ്റാരും അവിടെ പോയിട്ടില്ല. ബാക്കി സര്‍വ്വരും
ശാന്തിധാമിലായിരുന്നു. അതിനാല്‍ നിര്വ്വാണധാമിന്റെ അധികാരിയായ ഞാന്‍
വന്നിരിക്കുകയാണ് സര്‍വ്വരെയും നിര്വ്വാണധാമിലേക്ക് കൊണ്ടു പോകുന്നതിന്. നിങ്ങള്‍
രാവണന്റെ വലയില്‍ കുടുങ്ങി കിടക്കുന്ന വികാരി ആസൂരീയ ഗുണങ്ങളുള്ളവരാണ്. കാമമാണ്
നമ്പര്‍ വണ്‍ വികാരം. പിന്നെ ക്രോധം, ലോഭം. അതിനാല്‍ മുഴുവന്‍ ലോകത്തില്‍ നിന്നും
നഷ്ടോമോഹയും ആകണം എന്നാലെ സ്വര്‍ഗ്ഗത്തിലേക്ക് പോകാന്‍ സാധിക്കൂ. ഏതു പോലെ
ഭൗതികത്തില്‍ അച്ഛന് വീട് പണിയുമ്പോള്‍ കുട്ടികളുടെ ബുദ്ധി അതിലേക്ക് തന്നെ
പോകുന്നു, കുട്ടികള്‍ പറയുന്നു, ബാബ ഇവിടെ ഇത് പണിയണം, നല്ല കെട്ടിടം പണിയണം
എന്ന്. അതേപോലെ പരിധിയില്ലാത്ത ബാബ പറയുന്നു ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പുതിയ
ലോകമാകുന്ന ശ്രേഷ്ഠമായ സ്വര്‍ഗ്ഗം സ്ഥാപിക്കുന്നു. അതിനാല്‍ നിങ്ങളുടെ ബുദ്ധിയോഗം
പഴയ ലോകത്തില്‍ നിന്ന് വേറിടണം. ഇവിടെ എന്താണ് ഉള്ളത്? ദേഹവും പഴയത്, ആത്മാവില്‍
അഴുക്ക് നിറഞ്ഞിട്ടുണ്ട്. യോഗത്തിലിരുന്നാലെ അത് ഇല്ലാതാകൂ. ജ്ഞാനത്തിന്റെ
ധാരണയും ഉണ്ടാകും. ഈ ബാബ ഭാഷണം ചെയ്തുകൊണ്ടേയിരിക്കുകയാണ്. ഹേ, കുട്ടികളെ,
നിങ്ങള്‍ സര്‍വ്വ ആത്മാക്കളും എന്റെ രചനകളാണ്. ആത്മ സ്വരൂപത്തില്‍ ഭായി ഭായിയാണ്.
ഇപ്പോള്‍ നിങ്ങള്‍ സര്‍വ്വര്‍ക്കും എന്റെയടുത്തേക്ക് തിരികെ എത്തണം. ഇപ്പോള്‍
സര്‍വ്വരും തമോപ്രധാനമായി. രാവണരാജ്യമല്ലേ. രാവണരാജ്യം എന്നു മുതലാണ്
ആരംഭിച്ചതെന്ന് നേരത്തെ നിങ്ങള്‍ക്കും അറിയില്ലായിരുന്നു. സത്യയുഗത്തില്‍ 16 കല,
പിന്നെ 14 കലയായി മാറുന്നു. ഒറ്റയടിക്ക് രണ്ട് കല കുറയുന്നില്ല. പതുക്കെ
പതുക്കെയാണ് കുറയുന്നത്. ഇപ്പോള്‍ ഒരു കലയുമില്ല. പൂര്‍ണ്ണമായും ഗ്രഹണം
ഏറ്റിരിക്കുന്നു. ഇപ്പോള്‍ ബാബ പറയുന്നു- ദാനം ചെയ്യൂ എങ്കില്‍
ഗ്രഹപ്പിഴയില്ലാതാകും. 5വികാരങ്ങള്‍ ദാനം ചെയ്യൂ, മറ്റൊരു പാപവും ചെയ്യരുത്.
ഭാരതവാസികള്‍ രാവണനെ കത്തിക്കുന്നു, തീര്‍ച്ചയായും രാവണ രാജ്യമാണ്. എന്നാല്‍ രാമ
രാജ്യം ഏതിനെയാണ് പറയുന്നത്, രാവണ രാജ്യം ഏതിനെയാണ് പറയുന്നത് എന്ന് പോലും
അറിയില്ല. പറയുന്നു രാമ രാജ്യം വേണം, പുതിയ ഭാരതം വേണം എന്ന് എന്നാല്‍ ഒരാള്‍ക്ക്
പോലും അറിയില്ല പുതിയ ലോകം പുതിയ ഭാരതം എപ്പോഴാണ് ഉണ്ടാകുന്നത് എന്ന്. സര്‍വ്വരും
ശവകുടീരത്തില്‍ ഉറങ്ങി കിടക്കുകയാണ്.
ഇപ്പോള്‍ നിങ്ങള്‍ കുട്ടികള്‍ക്ക് സത്യയുഗീ വൃക്ഷം കാണാന്‍ സാധിക്കുന്നു. ഇവിടെ
ദേവതമാരായി ആരും തന്നെയില്ല. അതിനാല്‍ ബാബ വന്ന് സര്‍വ്വതും മനസ്സിലാക്കി തരുന്നു.
നിങ്ങളുടെ അതേ മാതാ പിതാവാണ്, സ്ഥൂലത്തില്‍ പിന്നെ ഈ മാതാപിതാവും. നിങ്ങള്‍ മാതാ
പിതാവെന്ന് അവരെയാണ് പറയുന്നത്. സത്യയുഗത്തില്‍ അങ്ങനെ മഹിമ പാടില്ല. അവിടെ
കൃപയുടെ കാര്യമേയില്ല, ഇവിടെ മാതാപിതാവിന്റേതായതിന് ശേഷം യോഗ്യതയുള്ളവരുമാകണം.
ബാബ സ്മൃതി ഉണര്‍ത്തുന്നു- ഹേ ഭാരതവാസികളെ നിങ്ങള്‍ മറന്നു പോയി, നിങ്ങള്‍ ദേവതമാര്‍
എത്ര ധനവാനായിരുന്നു, വിവേകശാലികളായിരുന്നു. ഇപ്പോള്‍ വിവേകശൂന്യരായി
പാപ്പരായിപ്പോയി. മായാ രാവണനാണ് നിങ്ങളെ ഇങ്ങനെയാക്കിയത്, അതിനാലാണ് രാവണനെ
കത്തിക്കുന്നത.് ശത്രുവിന്റെ കോലം ഉണ്ടാക്കി അതിനെ കത്തിക്കുന്നില്ലേ. നിങ്ങള്‍
കുട്ടികള്‍ക്ക് എത്ര അറിവാണ് ലഭിക്കുന്നത്. എന്നാല്‍ വിചാര സാഗരമഥനം
ചെയ്യുന്നില്ല, ബുദ്ധി അലയുന്നു അതിനാല്‍ അങ്ങനെയുള്ള പോയിന്റ്സ് പ്രഭാഷണത്തില്‍
കേള്‍പ്പിക്കാന്‍ മറന്നു പോകുന്നു. പൂര്‍ണ്ണമായും മനസ്സിലാക്കി തരുന്നില്ല. നിങ്ങള്‍
ബാബയുടെ സന്ദേശം നല്‍കണം- ബാബ വന്നിരിക്കുകയാണ് എന്ന്. മഹാഭാരത യുദ്ധം മുന്നില്‍
തന്നെയുണ്ട്. സര്‍വ്വര്‍ക്കും തിരികെ പോകണം. സ്വര്‍ഗ്ഗം
സ്ഥാപിതമായികൊണ്ടിരിക്കുകയാണ്. ബാബ പറയുന്നു ദേഹസഹിതം ദേഹത്തിന്റെ സര്‍വ്വ
സംബന്ധങ്ങളെയും മറന്ന് എന്നെ ഓര്‍മ്മിക്കൂ. ബാക്കി ഇസ്ലാം, ബുദ്ധ
ധര്മ്മത്തിലുള്ളവര് ഭായി ഭായിയാണ് എന്ന് പറയാന്‍ സാധിക്കില്ല. ഇത് സര്‍വ്വതും
ദേഹത്തിന്റെ ധര്മ്മങ്ങളല്ലേ. സര്‍വ്വരുടെയും ആത്മാക്കള്‍ ബാബയുടെ സന്താനങ്ങളാണ്.
ബാബ പറയുന്നു ഈ സര്‍വ്വ ദേഹത്തിന്റെ ധര്‍മ്മങ്ങളെ ഉപേക്ഷിച്ച് എന്നെ മാത്രം
ഓര്‍മ്മിക്കൂ. ബാബയുടെ സന്ദേശം നല്‍കുന്നതിന് നമ്മള് ശിവജയന്തി ആഘോഷിച്ചു
കൊണ്ടിരിക്കുന്നു. നമ്മള് ബ്രഹ്മാകുമാര്‍ കുമാരിമാര്‍ ശിവന്റെ പേരക്കുട്ടികളാണ്.
നമുക്ക് ബാബയില്‍ നിന്നും സ്വര്‍ഗ്ഗത്തിന്റെ രാജധാനിയുടെ സമ്പത്ത് ലഭിച്ചു
കൊണ്ടിരിക്കുന്നു. ബാബ നമുക്ക് നിര്‍ദ്ദേശം നല്കുന്നു- മന്മനാഭവ. ഈ
യോഗാഗ്നിയിലൂടെ നിങ്ങളുടെ വികര്‍മ്മം ഭസ്മമാകും. അശരീരിയാകൂ. ശരി..
വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്‍കാല വന്ദനവും. ആത്മീയ
അച്ഛന്റെ ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
രാത്രി ക്ലാസ്സ്-
ഇപ്പോള്‍ നിങ്ങള്‍ കുട്ടികള്‍ സ്ഥൂല വതനം, സൂക്ഷ്മവതനം
മൂലവതനത്തെ നല്ല രീതിയില്‍ മനസ്സിലാക്കി. കേവലം നിങ്ങള്‍ ബ്രാഹ്മണരേ ഈ ജ്ഞാനം
പ്രാപ്തമാക്കുന്നുള്ളൂ. ദേവതമാര്‍ക്ക് ഇതിന്റെ ആവശ്യമില്ല. നിങ്ങള്‍ക്ക് മുഴുവന്‍
വിശ്വത്തിനെ കുറിച്ചുള്ള അറിവുണ്ട്. നിങ്ങള്‍ ആദ്യം ശൂദ്ര വര്ണ്ണത്തിലേതായിരുന്നു.
പിന്നെ ബ്രഹ്മാകുമാരനാകുമ്പോള് നിങ്ങള്‍ ഈ ജ്ഞാനം നല്കുന്നു, അതിലൂടെ നിങ്ങളുടെ
ദേവതാ ധര്‍മ്മം സ്ഥാപിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ബാബ വന്ന് ബ്രാഹ്മണകുലം,
സൂര്യവംശി, ചന്ദ്രവംശി കുലം സ്ഥാപിക്കുന്നു. അതും ഈ സംഗമത്തില്‍ സ്ഥാപന
ചെയ്യുന്നു. മറ്റ് ധര്മ്മത്തിലുള്ളവര് പെട്ടെന്ന് വംശം സ്ഥാപിക്കുന്നില്ല. അവരെ
ഗുരുവെന്ന് പറയില്ല. ബാബ തന്നെ വന്ന് ധര്‍മ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. ബാബ
പറയുന്നു ഇപ്പോള്‍ ശിരസ്സില്‍ ചിന്തയുണ്ട്- ബാബയെ ഓര്‍മ്മിക്കണം എന്ന്, അത്
അടിക്കടി മറന്നു പോകുന്നു. ആരോഗ്യശാലിയാകുന്നതിന് പുരുഷാര്‍ത്ഥം ചെയ്ത് സ്ഥൂല
ജോലിയും ചെയ്യണം, ഓര്‍മ്മിക്കുകയും വേണം. ബാബ വളരെ ശക്തിശാലീ സമ്പാദ്യം
ചെയ്യിക്കുന്നു, ഇവിടെ സര്‍വ്വതും മറക്കേണ്ടി വരുന്നു. ഞാന്‍ ആത്മാവ്
പൊയ്ക്കൊണ്ടിരിക്കുന്നു എന്ന അഭ്യാസം ചെയ്യണം. ഭക്ഷണം കഴിക്കുമ്പോള്‍ ബാബയെ
ഓര്‍മ്മിക്കാന്‍ സാധിക്കില്ലേ? വസ്ത്രം തുന്നുമ്പോള്‍ ബുദ്ധിയോഗം ബാബയിലായിരിക്കണം,
അഴുക്കിനെയില്ലാതാക്കണം. ബാബ പറയുന്നു ശരീരത്തിന്റെ നിലനില്പിന് വേണ്ടി എന്ത്
കര്‍മ്മം വേണമെങ്കിലും ചെയ്തോളൂ. വളരെ സഹജമാണ്. 84ന്റെ ചക്രം പൂര്‍ത്തിയായി എന്ന്
മനസ്സിലാക്കി. ഇപ്പോള്‍ ബാബ രാജയോഗം പഠിപ്പിക്കാന്‍ വേണ്ടി വന്നിരിക്കുന്നു. ഈ
വിശ്വത്തിന്റെ ചരിത്രവും, ഭൂമിശാസ്ത്രവും ഈ സമയത്ത് ആവര്‍ത്തിച്ചു
കൊണ്ടിരിക്കുന്നു. കഴിഞ്ഞ കല്പത്തിലേത് പോലെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.
ആവര്‍ത്തനത്തിന്റെ രഹസ്യവും ബാബ തന്നെയാണ് മനസ്സിലാക്കി തരുന്നത്. ഒരു ദൈവം, ഒരു
ധര്‍മ്മം എന്ന് പറയാറില്ലേ. അവിടെ മാത്രമേ ശാന്തി ഉണ്ടാകുകയുള്ളൂ. അതാണ് അദ്വൈത
രാജ്യം, ദ്വൈതം അര്‍ത്ഥം ആസൂരീയ രാവണ രാജ്യം. അവര്‍ ദേവതമാര്‍, ഇവരാണ് ദൈത്യര്‍.
ആസൂരീയ രാജ്യത്തിന്റെയും ദേവീക രാജ്യത്തിന്റെയും കളി ഭാരതത്തിലാണ് നടക്കുന്നത്.
ഭാരതത്തിന്റേത് ആദി സനാതന ധര്‍മ്മമായിരുന്നു, പവിത്ര പ്രവര്‍ത്തി
മാര്‍ഗ്ഗമായിരുന്നു. നമ്മള് ദേവതമാരായിരുന്നു, പിന്നെ കലകള്‍ കുറഞ്ഞു വന്നു.
നമ്മള് തന്നെ ശൂദ്ര കുലത്തില്‍ വന്നു. ടീച്ചര്‍ കുട്ടികളെ പഠിപ്പിക്കുന്നത്
പോലെയാണ് ബാബ നമ്മെ പഠിപ്പിക്കുന്നത്, നമ്മള് കേള്‍ക്കുന്നു. നല്ല
വിദ്യാര്‍ത്ഥികള്‍ പൂര്‍ണ്ണ ശ്രദ്ധ നല്കുന്നു, മുടക്കില്ല. ഈ പഠിത്തം ദിവസേന
പഠിക്കണം. ഇങ്ങനെയുള്ള ഈശ്വരീയ യൂണിവേഴ്സിറ്റിയില്‍ മുടങ്ങാന്‍ പാടില്ല. ബാബ
ഗുഹ്യമായ കാര്യങ്ങളാണ് കേള്‍പ്പിച്ചു കൊണ്ടിരിക്കുന്നത്. ശരി. ഗുഡ്നൈറ്റ്.
ആത്മീയ കുട്ടികള്‍ക്ക് നമസ്തേ.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ദേഹത്തിന്റെ സര്‍വ്വ ധര്‍മ്മങ്ങളെയും ഉപേക്ഷിച്ച്, അശരീരി ആത്മാവാണെന്ന്
മനസ്സിലാക്കി ഒരേയൊരു ബാബയെ ഓര്‍മ്മിക്കണം. യോഗത്തിന്റെയും ജ്ഞാനത്തിന്റെയും
ധാരണയിലൂടെ ആത്മാവിനെ പാവനമാക്കണം.
2. ബാബ നല്കുന്ന ജ്ഞാനത്തെ
വിചാര സാഗരമഥനം ചെയ്ത് സര്‍വ്വര്‍ക്കും ബാബയുടെ സന്ദേശം നല്‍കണം. ബുദ്ധിയെ
അലയിക്കരുത്.
വരദാനം :-
ബാബയുടെ ചുവടിന്മേല് ചുവട് വെച്ചുകൊണ്ട് പരമാത്മാ ആശീര്‍വ്വാദങ്ങള്‍
പ്രാപ്തമാക്കുന്ന ആജ്ഞാകാരിയായി ഭവിക്കട്ടെ.
ആജ്ഞാകാരി അര്‍ത്ഥം
ബാപ്ദാദയുടെ ആജ്ഞയാകുന്ന ചുവടിന്മേല് ചുവട് വെക്കുന്നവര്‍. അങ്ങനെയുള്ള
ആജ്ഞാകാരികള്ക്ക് തന്നെയാണ് സര്‍വ്വ സംബന്ധങ്ങളാലും പരമാത്മാ ആശീര്‍വ്വാദങ്ങള്‍
ലഭിക്കുന്നത്. ഇതും നിയമമാണ്. സാധാരണ രീതിയില്‍ പോലും ആരെങ്കിലും ആരുടെയെങ്കിലും
നിര്‍ദ്ദേശപ്രകാരം ഹാംജി ഞാന്‍ തയ്യാര്‍ എന്ന് പറയുകയാണെങ്കില്‍, ആരുടെ കാര്യം
ചെയ്തുകൊടുക്കുന്നുവോ അവരുടെ ആശീര്‍വ്വാദങ്ങള്‍ തീര്‍ച്ചയായും ലഭിക്കുന്നു.
ഇതാണെങ്കില്‍ പരമാത്മാ ആശീര്വ്വാദങ്ങളാണ്, അത് ആജ്ഞാകാരി ആത്മാക്കളെ സദാ ഡബിള്‍
ലൈറ്റാക്കി മാറ്റുന്നു.
സ്ലോഗന് :-
ദിവ്യതയും
അലൗകികതയും തന്റെ ജീവിതത്തിന്റെ അലങ്കാരമാക്കി മാറ്റൂ എങ്കില്‍ സാധാരണത
സമാപ്തമാകും.