03.04.2021           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - നിങ്ങള് ബാബയുടെ ഓര്മ്മയില് കൃത്യതയോടെയിരിക്കൂ എങ്കില് നിങ്ങളുടെ മുഖം സദാ മനോഹരമായി തിളങ്ങികൊണ്ടിരിക്കും.

ചോദ്യം :-
ഓര്മ്മയിലിരിക്കുന്നതിന്റെ വിധിയെന്താണ,് അതിലൂടെ എന്തെല്ലാം ലാഭമുണ്ടാകുന്നു?

ഉത്തരം :-
ഓര്മ്മയിലിരിക്കുമ്പോള് എല്ലാ ഉത്തരവാദിത്വങ്ങളുടെയും പഞ്ചായത്തിനെ മറന്ന് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. ദേഹവും ദേഹത്തിന്റെ സംബന്ധങ്ങളും വലിയ വലയാണ്, ആ വലയെ വിഴുങ്ങി ദേഹാഭിമാനത്തില് നിന്ന് ഉപരിയായി പോകൂ, അര്ത്ഥം താങ്കള് മരിച്ചാല് ലോകം മരിച്ചു. ജീവിച്ചിരിക്കെ എല്ലാത്തിനെയും മറന്ന് ഒരു ബാബയുടെ ഓര്മ്മയിലിരിക്കൂ, ഇതാണ് അശരീരി അവസ്ഥ, ഇതിലൂടെ ആത്മാവിന്റെ കറ ഇറങ്ങി പോകും.

ഗീതം :-
രാത്രിയിലെ യാത്രക്കാരാ......

ഓംശാന്തി.
കുട്ടികള് ഓര്മ്മയുടെ യാത്രയിലിരിക്കുകയാണ്, അതിനെ ധ്യാനത്തില് അഥവാ ശാന്തിയിലിരിക്കുന്നുവെന്ന് പറയുന്നു. കേവലം ശാന്തിയിലിരിക്കുകയല്ല, എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുകയാണ്. സ്വധര്മ്മത്തില് സ്ഥിതി ചെയ്യുകയാണ്. പക്ഷേ യാത്രയിലുമാണ്. ഈ യാത്ര പഠിപ്പിക്കുന്ന ബാബ കൂടെ കൂട്ടികൊണ്ട് പോവുകയും ചെയ്യുന്നു. കൂടെ കൊണ്ട് പോകുന്ന അവര് ഭൗതിക ബ്രാഹ്മണരാണ്, നിങ്ങള് ആത്മീയ ബ്രാഹ്മണരാണ്, ബ്രാഹ്മണരുടെ വര്ണ്ണം അഥവാ കുലമെന്ന് പറയും. ഇപ്പോള് കുട്ടികള് ഓര്മ്മയുടെ യാത്രയിലിരിക്കുകയാണ് സത്സംഗത്തിലിരിക്കുമ്പോള് ഗുരുവിന്റെ ഓര്മ്മ വരും. ഗുരു വന്ന് പ്രവചനം കേള്പ്പിക്കും. അതെല്ലാം തന്നെ ഭക്തി മാര്ഗ്ഗമാണ്. ഇത് ഓര്മ്മയുടെ യാത്രയാണ്, ഏതിലൂടെയാണോ വികര്മ്മം വിനാശമാകുന്നത്. നിങ്ങള് ഓര്മ്മയിലിരിക്കുകയാണ്, ചെളി അര്ത്ഥം കറ ഇളക്കി കളയുന്നതിന് വേണ്ടി. ബാബയുടെ നിര്ദ്ദേശമാണ് ഓര്മ്മയിലൂടെ കറയിളകും, എന്തുകൊണ്ടെന്നാല് പതിത പാവനന് ഞാന് തന്നെയാണ്. ഞാന് ആരുടെയും ഓര്മ്മയിലിരിക്കുന്നില്ല. എന്റെ വരവും ഡ്രാമയിലടങ്ങിയിട്ടുള്ളതാണ്. എപ്പോള് പതിത ലോകത്തെ മാറ്റി പാവന ലോകമാക്കേണ്ടതുണ്ടോ, പ്രായലോപമായിപ്പോയ ആദി സനാതന ദേവീ ദേവതാ ധര്മ്മത്തിന്റെ സ്ഥാപന വീണ്ടും ബ്രഹ്മാവിലൂടെ ചെയ്യുന്നു. ബ്രഹ്മാവിനെക്കുറിച്ച് തന്നെയാണ് മനസ്സിലാക്കി തന്നിട്ടുള്ളത് - ബ്രഹ്മാവില് നിന്ന് വിഷ്ണു, സെക്കന്റില് ആകുന്നു. പിന്നീട് വിഷ്ണുവില് നിന്ന് ബ്രഹ്മാവാകാന് 5000 വര്ഷമെടുക്കുന്നു. ഇതും ബുദ്ധികൊണ്ട് മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. നിങ്ങള് ശൂദ്രരായിരുന്നു, ഇപ്പോള് ബ്രാഹ്മണ വര്ണ്ണത്തില് വന്നിരിക്കുകയാണ്. നിങ്ങള് ബ്രാഹ്മണരായി മാറിയെങ്കില് ശിവബാബ ബ്രഹ്മാവിലൂടെ നിങ്ങള്ക്ക് ഈ ഓര്മ്മയുടെ യാത്ര പഠിപ്പിക്കുന്നു, അഴുക്ക് ഇളക്കികളയുന്നതിന് വേണ്ടി. ഈ രചനയുടെ ചക്രം എങ്ങനെയാണ് കറങ്ങുന്നത് അത് മനസ്സിലായി. ഇതില് അധികം കാലതാമസവുമില്ല. ഇപ്പോള് കലിയുഗമാണ്. അവര് കേവലം പറയുന്നു - കലിയുഗം ഇപ്പോഴും ആരംഭത്തിലാണ,് ബാബ പറയുന്നു കലിയുഗത്തിന്റെ അവസാനമാണ്. ഘോര അന്ധകാരമാണ്. ബാബ പറയുന്നു, നിങ്ങള്ക്ക് ഈ എല്ലാ വേദ ശാസ്ത്രത്തിന്റെയും സാരം മനസ്സിലാക്കി തരുകയാണ്.

നിങ്ങള് കുട്ടികള് അതിരാവിലെ ഇവിടെ ഇരിക്കുമ്പോള് ഓര്മ്മയിലിരിക്കണം. ഇല്ലായെങ്കില് മായയുടെ കൊടുങ്കാറ്റ് വരും. ബുദ്ധിയോഗം ജോലിക്കാര്യങ്ങള്ക്ക് നേരെ പോകും. ഇതെല്ലാം ബാഹ്യമായ പഞ്ചായത്താണല്ലോ. ചിലന്തി ഇത്രയും വലയുണ്ടാക്കുന്നത് പോലെ, മുഴുവന് പെട്ടെന്ന് വിഴുങ്ങുകയും ചെയ്യുന്നു. ദേഹത്തിന്റെ എത്ര ബന്ധങ്ങളാണ്. മുത്തശ്ശന്, ചെറിയച്ഛന്, അമ്മാവന്, ഗുരു........... എത്ര വലയാണ് കാണപ്പെടുന്നത്. അതെല്ലാം ദേഹ സഹിതം വിഴുങ്ങി കളയണം. ദേഹി ഒറ്റയ്ക്കാകണം. മനുഷ്യര് ശരീരം വിടുന്നു - അപ്പോള് എല്ലാം മറന്നു പോകുന്നു. താങ്കള് മരിച്ചാല് ലോകവും മരിച്ചു(താങ്കള് മാറിയാല് ലോകവും മാറും). ഇതാണെങ്കിലോ ബുദ്ധിയില് ജ്ഞാനമുണ്ട് ഈ ലോകം അവസാനിക്കുന്നതാണ്. ബാബ മനസ്സിലാക്കി തരുന്നു - ആരുടെ മുഖമാണോ വിടരാത്തത് എങ്കില് കേവലം ഓര്മ്മിക്കൂ, ഈ ബ്രഹ്മാവ് ബാബയെ ഓര്മ്മിക്കുന്നത് പോലെ. കന്യക, പതിയെ ഓര്മ്മിക്കുന്നു എന്തുകൊണ്ടെന്നാല് പതി, പരമേശ്വരനാണ് അതിനാല് ബാബയില് നിന്ന് ബുദ്ധി മാറി പതിയിലേയ്ക്ക് പോകുന്നു. ഇതാണെങ്കിലോ പതികളുടെയും പതിയാണ്, വരനാണല്ലോ. നിങ്ങളെല്ലാവരും വധുക്കളാണ്, എല്ലാവരും ഭഗവാന്റെ ഭക്തി ചെയ്യുന്നു. എല്ലാ ഭക്തകളും രാവണന്റെ കാവലില് തടവിലാണ്, അതിനാല് ബാബയ്ക്ക് തീര്ച്ചയായും ദയയുണ്ടാകുമല്ലോ. ബാബ ദയാഹൃദയനാണ്, ബാബയെ തന്നെയാണ് ദയാഹൃദയനെന്ന് പറയുന്നത്. ഈ സമയം ഗുരുക്കന്മാരാണെങ്കില് അനേക പ്രകാരത്തിലുണ്ട്. എന്തെല്ലാം പഠിപ്പാണോ നല്കുന്നത്, അവരെ ഗുരുവെന്ന് പറയുന്നു. ഇവിടെയാണെങ്കില് ബാബ പ്രായോഗികമായി രാജയോഗം പഠിപ്പിക്കുകയാണ്. ഈ രാജയോഗം ആര്ക്കും പഠിപ്പിച്ച് തരാന് അറിയുകയേയില്ല, പരമാത്മാവിനല്ലാതെ. പരമാത്മാവ് തന്നെയാണ് വന്ന് രാജയോഗം പഠിപ്പിച്ചിരുന്നത്. പിന്നീട് അതിലൂടെ എന്തു സംഭവിച്ചു? ഇത് ആര്ക്കും തന്നെ അറിയുകയില്ല. ഗീതയുടെ പ്രമാണങ്ങള് ഒരുപാട് നല്കുന്നു, ചെറിയ കുമാരിമാര് പോലും ഗീതയുടെ പാരായണം ചെയ്യുന്നു, അതിനാല് എന്തെങ്കിലുമൊക്കെ മഹിമയുണ്ടാകുന്നു. ഗീത അദൃശ്യമായിട്ടൊന്നുമില്ല. ഗീതയ്ക്ക് വളരെയധികം മഹിമയുണ്ട്. ഗീതാ ജ്ഞാനത്തിലൂടെ തന്നെയാണ് ബാബ മുഴുവന് ലോകത്തിന്റെ പുനരുത്ഥാനം ചെയ്യുന്നത്. നിങ്ങളുടെ ശരീരം കല്പതരു, കല്പവൃക്ഷത്തിന് സമാനം അഥവാ അമരമാക്കി മാറ്റുന്നു.

നിങ്ങള് കുട്ടികള് ബാബയുടെ ഓര്മ്മയിലിരിക്കുകയാണോ, ബാബയെ ആഹ്വാനം ചെയ്യുന്നില്ലേ. നിങ്ങള് ബാബയുടെ ഓര്മ്മയിലിരുന്ന് തന്റെ ഉന്നതി ചെയ്യുകയാണോ. ബാബയുടെ നിര്ദ്ദേശത്തിലൂടെ നടക്കുന്നതിന്റെയും താല്പര്യമുണ്ടാവണം. ഞങ്ങള് ശിവബാബയുടെ ഓര്മ്മയില് തന്നെ ഭോജനം കഴിക്കും. ശിവബാബയോടൊപ്പം കഴിക്കുന്നു. ഓഫീസിലും കുറച്ചൊക്കെ സമയം ലഭിക്കുന്നു. ബാബയ്ക്ക് എഴുതുന്നു, കസേരയിലിരിക്കുമ്പോള് ഓര്മ്മയിലിരിക്കുന്നു. ഓഫീസര് വന്ന് നോക്കുന്നു, അവര് ഇരുന്നിരുന്ന് അപ്രത്യക്ഷമാകുന്നു അര്ത്ഥം അശരീരിയായി മാറുന്നു. ചിലരുടെ കണ്ണ് അടഞ്ഞ് പോകുന്നു, ചിലരുടെ തുറന്നിരിക്കുന്നു. ചിലര് ഇങ്ങനെ ഇരിക്കും - ഒന്നും തന്നെ നോക്കുന്നില്ല, അദൃശ്യമായിരിക്കുന്നത് പോലെ. അങ്ങനെയങ്ങനെയെല്ലാം സംഭവിക്കുന്നു. ബാബ ചരട് വലിച്ചു, ആനന്ദത്തിലിരിക്കുന്നു. അവരോട് ചോദിക്കും നിങ്ങള്ക്ക് എന്ത് പറ്റി? പറയും - ഞങ്ങള്ബാബയുടെ ഓര്മ്മയിലിരിക്കുകയായിരുന്നു. ബാബയുടെയടുത്തേയ്ക്ക് പോകണമെന്നാണ് ബുദ്ധിയിലുള്ളത്. ബാബ പറയുന്നു, ആത്മബോധമുണ്ടാവുകുന്നതിലൂടെ നിങ്ങള് എന്റെയടുത്തേയ്ക്ക് വന്നെത്തും. അവിടെ പവിത്രമാകാതെ പോകാന് സാധിക്കില്ല. ഇപ്പോള് എങ്ങനെ പവിത്രമാകും? അത് ബാബയ്ക്ക് മാത്രമേ പറയാന് സാധിക്കൂ. മനുഷ്യര്ക്ക് പറയാന് സാധിക്കില്ല. നിങ്ങള് എന്തെങ്കിലുമൊക്കെ മനസ്സിലാക്കിയാല് മറ്റുള്ളവര്ക്കും മംഗളം ചെയ്യും. നിങ്ങള്ക്ക് ആരുടെയെങ്കിലും മംഗളം ചെയ്യുന്നതിന്റെ, ബാബയുടെ പരിചയം നല്കുന്നതിന്റെ പുരുഷാര്ത്ഥം തീര്ച്ചയായും ചെയ്യണം. ഭക്തിമാര്ഗ്ഗത്തിലും അല്ലയോ പരമ പിതാവേ എന്ന് പറഞ്ഞാണ് ഓര്മ്മിക്കുന്നത്. പരമ പിതാവേ ദയ കാണിക്കൂ, വിളിക്കുന്നതിന്റെ ഒരു ശീലമായിരിക്കുകയാണ്. ബാബ നിങ്ങള് കുട്ടികളെ തനിക്കു സമാനം മംഗളകാരിയാക്കി മാറ്റുന്നു. മായ എല്ലാവരെയും എത്ര വിവേകശൂന്യരാക്കി മാറ്റിയിരിക്കുന്നു. ലൗകിക അച്ഛനും കുട്ടികളുടെ പെരുമാറ്റം ശരിയല്ലെങ്കില് പറയുന്നു നിനക്കെന്താ ബുദ്ധിയില്ലേ. ഒരു വര്ഷത്തിനുള്ളില് അച്ഛന്റെ സമ്പാദ്യം മുഴുവന് നശിപ്പിക്കും. അതിനാല് പരിധിയില്ലാത്ത ബാബയും പറയുന്നു, നിങ്ങളെ എന്താക്കി മാറ്റിയതാണ്, ഇപ്പോള് നിങ്ങളുടെ പെരുമാറ്റമാണെങ്കില് നോക്കൂ. ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുകയാണ് എത്ര അത്ഭുതകരമായ കളിയാണ്. ഭാരതത്തിന്റെ എത്ര അധ:പതനമാണുണ്ടായിരിക്കുന്നത്. ഡൗണ് ഫാള് ഓഫ് ഭാരതവാസി(ഭാരതവാസികളുടെ അധ:പതനം). അവര് സ്വയം അധ:പതിച്ചുവെന്നും കലിയുഗീ തമോപ്രധാനമായി മാറിയിരിക്കുകയാണെന്നും മനസ്സിലാക്കുന്നില്ല. ഭാരതം സ്വര്ഗ്ഗമായിരുന്നു അര്ത്ഥം സ്വര്ഗ്ഗവാസിയായിരുന്നു, അതേ മനുഷ്യര് ഇപ്പോള് നരകവാസിയായിരിക്കുകയാണ്. ഈ ജ്ഞാനം ആരിലും ഇല്ല. ഈ ബാബയ്ക്കും അറിയുമായിരുന്നില്ല. ഇപ്പോള് ബുദ്ധിയില് ആശ്ചര്യമുണ്ടായിരിക്കുന്നു. 84 ജന്മങ്ങളെടുത്തെടുത്ത് തീര്ച്ചയായും പടിയിറങ്ങേണ്ടി വരും, മുകളിലേയ്ക്ക് കയറാനുള്ള സ്ഥലം പോലുമില്ല. ഇറങ്ങിയിറങ്ങി പതിതമായി മാറണം. ഈ കാര്യം ആരുടെ ബുദ്ധിയിലുമില്ല. ബാബ നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി തന്നിട്ടുണ്ട്, നിങ്ങള് വീണ്ടും ഭാരതവാസികള്ക്ക് മനസ്സിലാക്കി കൊടുക്കണം നിങ്ങള് സ്വര്ഗ്ഗവാസിയായിരുന്നു ഇപ്പോള് നരകവാസിയായി മാറിയിരിക്കുകയാണ്. 84 ജന്മവും നിങ്ങളെടുത്തിരിക്കുകയാണ്. പുനര്ജന്മത്തെ അംഗീകരിക്കുന്നുണ്ടല്ലോ. അതിനാല് തീര്ച്ചയായും താഴെയ്ക്കിറങ്ങണം. എത്ര പുനര്ജന്മങ്ങളെടുത്തു, അതും ബാബ മനസ്സിലാക്കി തരുന്നു. ഈ സമയം നിങ്ങള് അനുഭവം ചെയ്യുകയാണ്, നമ്മള് പവിത്ര ദേവീ ദേവതകളായിരുന്നു പിന്നീട് രാവണന് പതിതമാക്കി മാറ്റി. ബാബയ്ക്ക് വന്ന് പഠിപ്പിക്കേണ്ടി വരുന്നു, ശൂദ്രനില് നിന്ന് ദേവതയാക്കി മാറ്റുന്നതിന്. ബാബയെ ലിബറേറ്റര്, ഗൈഡ് എന്ന് പറയുന്നു, പക്ഷെ അര്ത്ഥം മനസ്സിലാക്കുന്നില്ല. ഇപ്പോള് എല്ലാവര്ക്കും അറിയാന് പറ്റുന്ന ആ സമയം പെട്ടെന്ന് വന്ന് ചേരും, നോക്കൂ എന്തില് നിന്ന് എന്തായി മാറിയിരിക്കുന്നു. ഡ്രാമ എങ്ങനെ ഉണ്ടാക്കപ്പെട്ടിരിക്കുന്നു, ആരുടെയും സ്വപ്നത്തില് പോലും ഉണ്ടായിരുന്നില്ല നമുക്ക് ലക്ഷ്മീ നാരായണനെ പോലെയായി മാറാന് സാധിക്കുമെന്ന്. ബാബ എത്ര സ്മൃതിയുണര്ത്തിത്തന്നിരിക്കുന്നു. ഇപ്പോള് ബാബയില് നിന്ന് സമ്പത്തെടുക്കണമെങ്കില് ശ്രീമതത്തിലൂടെ നടക്കണം. ഓര്മ്മയുടെ യാത്രയുടെ പ്രാക്ടീസ് ചെയ്യണം. നിങ്ങള്ക്കറിയാം പാതിരിമാര് കാല്നട യാത്ര ചെയ്യുന്നു, എത്ര ശാന്തിയിലാണ് അങ്ങനെ നടക്കുന്നത്. അവര് ക്രിസ്തുവിന്റെ ഓര്മ്മയിലിരിക്കുകയാണ്. അവര്ക്ക് ക്രിസ്തുവിനോട് സ്നേഹമാണ്. നിങ്ങള് ആത്മീയ വഴികാട്ടികളുടെ പ്രീത ബുദ്ധിയാണ് പരമ പ്രിയ പരംപിതാ പരമാത്മാവിനോട്. കുട്ടികള്ക്കറിയാം, നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച് എത്ര പുരുഷാര്ത്ഥം ശ്രീമതത്തിലൂടെ നടക്കുന്നുവോ കല്പം മുമ്പെന്ന പോലെ രാജധാനി തീര്ച്ചയായും സ്ഥാപിതമാകും. ബാബയാണെങ്കിലോ വളരെ നല്ല-നല്ല നിര്ദ്ദേശം നല്കുന്നു. എന്നിട്ടും ഗ്രഹപിഴ ഇങ്ങനെയിരിക്കുകയാണ് ശ്രീമതത്തിലൂടെ നടക്കുന്നേയില്ല. നിങ്ങള്ക്കറിയാം ശ്രീമതത്തിലൂടെ നടക്കുന്നത് തന്നെയാണ് വിജയം. നിശ്ചയത്തില് തന്നെയാണ് വിജയം. ബാബ പറയുന്നു, നിങ്ങള് എന്റെ നിര്ദ്ദേശത്തിലൂടെ നടക്കൂ. ഈ ബ്രഹ്മാവാണ് നിര്ദ്ദേശം നല്കുന്നത് എന്ന് എന്തുകൊണ്ടാണ് മനസ്സിലാക്കുന്നത് ? സദാ മനസ്സിലാക്കൂ ശിവബാബ നിര്ദ്ദേശം നല്കുകയാണ്. ബാബയാണെങ്കില് സേവനത്തിന്റെ തന്നെയാണ് നിര്ദ്ദേശം നല്കുക. ചിലര് പറയും, ബാബാ ഈ വ്യാപരത്തിന്റെ തൊഴില് ചെയ്യട്ടെ? ബാബ ഒരിക്കലും ഈ കാര്യങ്ങള്ക്ക് നിര്ദ്ദേശം നല്കുകയില്ല. ബാബ പറയുന്നു, ഞാന് വന്നിരിക്കുന്നത് പതിതത്തില് നിന്ന് പാവനമാക്കുന്നതിന്റെ യുക്തി പറഞ്ഞുതരാനാണ് ഇക്കാര്യത്തിനല്ല. എന്നെ വിളിക്കുന്നുമുണ്ട്- ഹേ പതീതപാവനാ വന്ന് ഞങ്ങളെ പാവനമാക്കിമാറ്റൂ, അപ്പോള് ആ യുക്തി പറഞ്ഞുതരുന്നു, വളരെ സഹജമാണ്. നിങ്ങളുടെ പേര് തന്നെ രഹസ്യ സേനയെന്നാണ്. അവര് പിന്നെ ആയുധങ്ങളും അമ്പുമെല്ലാം കാണിച്ചിരിക്കുകയാണ്. പക്ഷെ ഇതില് ബാണം മുതലായവയുടെ ഒരു കാര്യവുമില്ല. ഇതെല്ലാം ഭക്തി മാര്ഗ്ഗത്തിലേതാണ്.

ബാബ വന്ന് സത്യമായ മാര്ഗ്ഗം പറഞ്ഞു തരുകയാണ് - അതിലൂടെ നിങ്ങള് പകുതി കല്പം സത്യമായ ഖണ്ഡത്തിലേയ്ക്ക് പോകുന്നു. അവിടെ വേറെ ഒരു ഖണ്ഡവുമുണ്ടായിരിക്കില്ല. ആര്ക്കെങ്കിലും മനസ്സിലാക്കി കൊടുക്കുകയാണെങ്കില് പോലും അംഗീകരിക്കുകയില്ല കേവലം ഭാരതം മാത്രമേ ഉണ്ടായിരിക്കുവെന്നത് എങ്ങനെ സാധ്യമാകാനാണ്. ക്രിസ്തുവിന് 3000 വര്ഷം മുമ്പ് ഭാരതം സ്വര്ഗ്ഗമായിരുന്നല്ലോ, അപ്പോള് വേറെ ഒരു ധര്മ്മവുമുണ്ടായിരുന്നില്ല. പിന്നീട് വൃക്ഷം വൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള് കേവലം തന്റെ ബാബയെ, തന്റെ ധര്മ്മം, കര്മ്മത്തെ മറന്ന് പോയിരിക്കുകയാണ്. ദേവീ ദേവതാ ധര്മ്മത്തിലുള്ളവര് മനസ്സിലാക്കുന്നു മോശമായ വസ്തുക്കളൊന്നും കഴിക്കുകയില്ലെന്ന്. പക്ഷെ കഴിക്കുന്നു - എന്തുകൊണ്ടെന്നാല് ആ ഗുണമില്ല അതിനാല് സ്വയത്തെ ഹിന്ദുവെന്ന് പറയുന്നു. ഇല്ലായെങ്കില് ലജ്ജ വരണം, നമ്മുടെ മുതിര്ന്നവര് അങ്ങനെ പവിത്രവും നമ്മള് ഇങ്ങനെ പതിതവുമായി മാറിയിരിക്കുന്നു. പക്ഷെ തന്റെ ധര്മ്മത്തെ മറന്നിരിക്കുന്നു. ഇപ്പോള് നിങ്ങള് ഡ്രാമയുടെ ആദി-മധ്യ-അന്ത്യത്തെ നല്ല രീതിയില് മനസ്സിലാക്കിയിരിക്കുന്നു. ആരെങ്കിലും അങ്ങനെയുള്ള കാര്യം പറഞ്ഞാല് നിങ്ങള്ക്ക് പറയാന് സാധിക്കും ഇപ്പോള് ഈ പോയന്റ് ബാബ പറഞ്ഞിട്ടില്ല. അത്രമാത്രം. ഇല്ലായെങ്കില് വെറുതെ ആശയക്കുഴപ്പത്തിലാകുന്നു. പറയൂ, ഞങ്ങള് പഠിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ കാര്യവും ഇപ്പോള് തന്നെ മനസ്സിലാക്കിയാല് പിന്നെ വിനാശമാകും എന്നല്ല. ഇപ്പോഴും സമയമുണ്ട്. നമ്മള് പഠിച്ചുകൊണ്ടിരിക്കുകയാണ്. അവസാനം സമ്പൂര്ണ്ണ പവിത്രമായി മാറും. നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച് കറയിളകി പോകും അപ്പോള് സതോപ്രധാനമായി മാറും. പിന്നീട് ഈ പതിത ലോകത്തിന്റെ വിനാശമുണ്ടാകും. ഇന്നത്തെക്കാലത്ത് പറയുന്നുമുണ്ട് പരമാത്മാവ് തീര്ച്ചയായും എവിടെയോ വന്നിട്ടുണ്ട്. പക്ഷെ ഗുപ്തമാണ്. സമയമാണെങ്കില് ശരിക്കും വിനാശത്തിന്റെയാണ്. ബാബ തന്നെയാണ് തിരിച്ച് കൂട്ടി കൊണ്ട് പോകുന്ന ലിബറേറ്റര്, ഗൈഡ് .കൊതുകിന് കൂട്ടത്തെ പോലെ മരിക്കും. ഇതും അറിയാം, എല്ലാവരും ഒരേപോലെ ഓര്മ്മയിലിരിക്കുന്നില്ല. ചിലര്ക്ക് കൃത്യമായ യോഗമുണ്ടാകുന്നു, ചിലര്ക്ക് അര മണിക്കൂര്, ചിലര്ക്ക് 15 മിനിറ്റ്. ചിലരാണെങ്കില് ഒരു മിനിറ്റ് പോലും ഓര്മ്മയിലിരിക്കുന്നില്ല. ചിലര് പറയുന്നു ഞങ്ങള് മുഴുവന് സമയവും ബാബയുടെ ഓര്മ്മയിലിരിക്കുന്നു, അതിനാല് തീര്ച്ചയായും അവരുടെ മുഖം മനോഹരമായി തിളങ്ങികൊണ്ടിരിക്കും. അങ്ങനെയുള്ള കുട്ടികള്ക്ക് അതീന്ദ്രിയ സുഖമുണ്ടാകുന്നു. എവിടെയ്ക്കും ബുദ്ധി അലയുകയില്ല. അവര് സുഖം അനുഭവിക്കും. ബുദ്ധിയും പറയുന്നു ഒരു പ്രിയതമന്റെ ഓര്മ്മയിലിരിക്കുകയാണെങ്കില് അത്രയും കറയിളകി പോകും. പിന്നീട് ശീലമായി മാറും. ഓര്മ്മയുടെ യാത്രയിലൂടെ നിങ്ങള് സദാ ആരോഗ്യമുള്ളവരും സദാ സമ്പന്നരുമാകുന്നു. ചക്രവും ഓര്മ്മ വരുന്നു. കേവലം ഓര്മ്മയിരിക്കുന്നതിന്റെ പരിശ്രമമുണ്ട്. ബുദ്ധിയില് ചക്രവും കറങ്ങികൊണ്ടിരിക്കും.

ഇപ്പോള് നിങ്ങള് മാസ്റ്റര് ബീജ രൂപമായി മാറിയിരിക്കുകയാണ്. ഓര്മ്മയോടൊപ്പം സ്വദര്ശന ചക്രവും കറക്കണം. നിങ്ങള് ഭാരതവാസികള് ലൈറ്റ് ഹൗസാണ്. ആത്മീയ ലൈറ്റ് ഹൗസുകള് എല്ലാവര്ക്കും വീട്ടിലേയ്ക്കുള്ള വഴി പറഞ്ഞു കൊടുക്കുകയാണ്. അതും മനസ്സിലാക്കി കൊടുക്കണമല്ലോ. നിങ്ങള് മുക്തി ജീവന്മുക്തിയുടെ വഴി പറഞ്ഞുകൊടുക്കുകയാണ് അതിനാല് നിങ്ങള് ആത്മീയ ലൈറ്റ് ഹൗസാണ്. നിങ്ങളുടെ സ്വദര്ശന ചക്രം കറങ്ങികൊണ്ടിരിക്കുകയാണ്. പേര് എഴുതുകയാണെങ്കില് മനസ്സിലാക്കി കൊടുക്കേണ്ടിയും വരും. ബാബ മനസ്സിലാക്കി തന്നുകൊണ്ടിരിക്കുകയാണ്, നിങ്ങള്സന്മുഖത്തിരിക്കുകയാണ്. ആരാണോ പ്രിയതമനോടൊപ്പം അവര്ക്ക് വേണ്ടി സന്മുഖത്ത് മഴക്കാലമാണ്. ഏറ്റവും കൂടുതല് ആനന്ദം സന്മുഖത്താണ്. പിന്നീട് സെക്കന്റ് നമ്പറാണ് ടേപ്പ്. തെര്ഡ് നമ്പര് മുരളി. ശിവബാബ ബ്രഹ്മാവിലൂടെ എല്ലാം മനസ്സിലാക്കി തരുന്നു. ഇദ്ദേഹവും(ബ്രഹ്മാവ്) അറിയുന്നുണ്ടല്ലോ. എങ്കിലും നിങ്ങള് ഇത് മനസ്സിലാക്കൂ ശിവബാബ പറയുന്നു. ഇത് മനസ്സിലാക്കാത്തതു കാരണം വളരെയധികം അവജ്ഞ ചെയ്യുന്നു. ശിവബാബ എന്താണോ പറയുന്നത്, അത് മംഗളകാരി തന്നെയാണ്. അമംഗളമാണെങ്കിലും, അതും മംഗളത്തിന്റെ രൂപത്തിലായി മാറും. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബയുടെ ഓരോ നിര്ദ്ദേശത്തിലൂടെയും നടന്ന് തന്റെ ഉന്നതി ചെയ്യണം. ഒരു ബാബയോട് സത്യം സത്യമായ പ്രീതി വെയ്ക്കണം.

2. ആത്മീയ ലൈറ്റ് ഹൗസായി മാറി എല്ലാവര്ക്കും മുക്തി ജീവന് മുക്തിയുടെ വഴി പറഞ്ഞു കൊടുക്കണം. തീര്ച്ചയായും ബാബയ്ക്ക് സമാനം മംഗളകാരിയായി മാറണം.

വരദാനം :-
ഒരു ബാബയില് മുഴുവന് ലോകത്തിന്റെയും അനുഭവം ചെയ്യുന്ന പരിധിയില്ലാത്ത വൈരാഗിയായി ഭവിക്കട്ടെ.

പരിധിയില്ലാത്ത വൈരാഗിയായി അവര്ക്കേ മാറാന് സാധിക്കൂ ആരാണോ ബാബ തന്നെയാണ് തങ്ങളുടെ ലോകം എന്ന് കരുതുന്നവര്. ആരുടേതാണോ ബാബ തന്നെ ലോകമായിട്ടുള്ളത്, അവര് തങ്ങളുടെ ലോകത്തില് തന്നെയേ ഇരിക്കൂ, മറ്റുള്ളവരുടേതിലേക്ക് പോവുകയേയില്ല, സ്വതവേ അരിക് ചേര്ന്ന് പോകും. ലോകത്തില് വ്യക്തികളും വൈഭവങ്ങളും എല്ലാം ഉണ്ടാകും. ബാബയുടെ സമ്പത്ത് തന്നെയാണ് തന്റെയും സമ്പത്ത്- ഈ സ്മൃതിയില് ഇരിക്കുന്നതിലൂടെ പരിധിയില്ലാത്ത വൈരാഗിയായിത്തീരും. ആരെയും കണ്ടുകൊണ്ടും കാണുകയില്ല. കാണപ്പെടുകയേയില്ല.

സ്ലോഗന് :-
ശക്തിശാലി സ്ഥിതിയുടെ അനുഭവം ചെയ്യുന്നതിന് വേണ്ടി ഏകാന്തതയുടെയും രമണീകതയുടെയും സന്തുലനം വെക്കൂ.