03.05.20    Avyakt Bapdada     Malayalam Murli     06.01.86     Om Shanti     Madhuban


സംഗമയുഗം- ശേഖരിക്കുന്ന തിനുള്ളയുഗം


ഇന്ന് സര്വ്വ കുട്ടികളുടേയും മൂന്ന് കാലങ്ങളെയും അറിയുന്ന ത്രികാലദര്ശി ബാപ്ദാദ സര്വ്വ കുട്ടികളുടെയും ശേഖരണത്തിന്റെ കണക്കിനെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. മുഴുവന് കല്പത്തിലും ശ്രേഷ്ഠമായ സമ്പാദ്യത്തിനുള്ള സമയം ഈ സംഗമയുഗം തന്നെയാണെന്ന് സര്വ്വര്ക്കും അറിയാം. ചെറിയ യുഗം, ചെറിയ ജീവിതം. എന്നാല് ഈ യുഗം, ഈ ജീവിതത്തിന്റെ വിശേഷതയാണ്- ഇപ്പോള് എത്രത്തോളം സമ്പാദിക്കണമോ അത്രയും സമ്പാദിക്കാം. ഈ സമയത്തെ ശ്രേഷ്ഠമായ സമ്പാദ്യത്തിനനുസരിച്ച് പൂജനീയ പദവിയും പ്രാപ്തമാക്കുന്നു, പിന്നീട് പൂജനീയരില് നിന്നും പൂജാരിയുമായി തീരുന്നു. ഈ സമയത്തെ ശ്രേഷ്ഠ കര്മ്മത്തിന്റെ, ശ്രേഷ്ഠമായ ജ്ഞാനത്തിന്റെ, ശ്രേഷ്ഠമായ സംബന്ധത്തിന്റെ, ശ്രേഷ്ഠമായ ശക്തികളുടെ, ശ്രേഷ്ഠമായ ഗുണങ്ങളുടെ സര്വ്വ ശ്രേഷ്ഠമായ സമ്പാദ്യവും ഇപ്പോഴാണ് ശേഖരിക്കുന്നത്. ദ്വാപരയുഗം മുതല് ഭക്തിയുടെ സമ്പാദ്യം ഇപ്പോളിപ്പോള് ചെയ്തു, ഇപ്പോളിപ്പോള് ഫലം നേടി, സമാപ്തമായി. ഭക്തിയുടെ സമ്പാദ്യം അല്പക്കാലത്തേക്കുള്ളതാണ് കാരണം ഇപ്പോള് സമ്പാദിച്ചു, ഇപ്പോള് തന്നെ അനുഭവിച്ചു. സമ്പാദിക്കേണ്ട അവിനാശി സമ്പാദ്യം ജന്മ ജന്മാന്തരം ഉണ്ടായിരിക്കും, ആ അവിനാശി സമ്പാദ്യം ശേഖരിക്കേണ്ട സമയമാണിത് അതിനാല് ഈ ശ്രേഷ്ഠ സമയത്തെ പുരുഷോത്തമ യുഗം ദാന ധര്മ്മം ചെയ്യുന്നതിന്റെ യുഗം എന്നു പറയുന്നു. പരമാത്മ അവതരണ യുഗം എന്നും പറയുന്നു. ഡയറക്ട് ബാബയിലൂടെ പ്രാപ്തമായിട്ടുള്ള ശക്തികളുടെ യുഗം എന്നും പറയുന്നു. ഈ യുഗത്തില് തന്നെയാണ് ബാബ വിദാതാവ്, വരദാതാവിന്റെ പാര്ട്ടഭിനയിക്കുന്നത്, അതിനാല് ഈ യുഗത്തെ വരദാനി യുഗമെന്നും പറയുന്നു. ഈ യുഗത്തില് സ്നേഹം കാരണം ബാബ ഭോലാ ഭണ്ഡാരിയായി തീരുന്നു. ഒന്നിന് കോടി മടങ്ങ് ഫലം നല്കുന്നു. ഒന്നിന് കോടി മടങ്ങ് സമ്പാദിക്കുന്നതിനുള്ള വിശേഷ ഭാഗ്യം ഇപ്പോഴാണ് പ്രാപ്തമാകുന്നത്. മറ്റ് യുഗങ്ങളില് എത്ര ചെയ്യുന്നുവൊ അത്രയും ലഭിക്കുന്നു എന്ന കണക്കാണ്. വ്യത്യാസമായില്ലേ കാരണം ഡയറക്ട് ബാബ വരദാനം, സമ്പത്ത് രണ്ട് രൂപത്തിലൂടെയും പ്രാപ്തി ചെയിക്കുന്നതിന് നിമിത്തമാണ്. ഭക്തിയില് ഭാവനയുടെ ഫലമാണ്, ഇപ്പോള് സമ്പത്തിന്റെയും വരദാനത്തിന്റെയും ഫലമാണ് അതിനാല് ഈ സമയത്തെ മഹത്വത്തെ മനസ്സിലാക്കി, പ്രാപ്തികളെ മനസ്സിലാക്കി, സമ്പാദ്യത്തിന്റെ കണക്കിനെ മനസ്സിലാക്കി, ത്രികാലദര്ശിയായി ഓരോ ചുവടും വയ്ക്കുന്നുണ്ടോ? ഈ സമയത്തെ ഒരു സെക്കന്റ് സാധാരണ സമയത്തേക്കാള് എത്ര വലുതാണെന്ന് അറിയാമോ? സെക്കന്റില് എത്ര സമ്പാദിക്കാന് സാധിക്കും, സെക്കന്റില് എത്ര നഷ്ടപ്പെടുത്തുന്നു? ഈ കണക്ക് നല്ല രീതിയില് അറിയാമല്ലോ? അതോ സാധാരണ രീതിയിലൂടെ കുറച്ച് സമ്പാദിച്ചു, കുറച്ച് നഷ്ടപ്പെടുത്തി. അങ്ങനെ അമൂല്യമായ സമയത്തെ നഷ്ടിപ്പെടുത്തി കൊണ്ടിരിക്കുന്നില്ലല്ലോ? ബ്രഹ്മാകുമാര്, കുമാരിമാരായി എന്നാല് അവിനാശി സമ്പത്തിന്റെയും വിശേഷ വരദാനങ്ങളുടെയും അധികാരിയായോ? കാരണം ഈ സമയത്തെ അധികാരി ജന്മ ജന്മാന്തരങ്ങളിലെ അധികാരികളായി മാറുന്നു. ഈ സമയത്തെ ഏതെങ്കിലും സ്വഭാവം അഥവാ സംസ്ക്കാരം അഥവാ ഏതെങ്കിലും സംബന്ധത്തിന് അധീനമായിരിക്കുന്ന ആത്മാവ് ജന്മ ജന്മാന്തരങ്ങളില് അധികാരിയാകുന്നതിന് പകരം പ്രജാ പദവിയുടെ അധികാരിയായി തീരുന്നു. രാജ്യ അധികാരിയാകുന്നില്ല, പ്രജാ പദവിയുടെ അധികാരിയായി മാറുന്നു. രാജയോഗി, രാജ്യ അധികാരിയാകാനാണ് വന്നത്, എന്നാല് അധീനതയുടെ സംസ്ക്കാരം കാരണം വിദാതാവിന്റെ കുട്ടിയായിട്ടും രാജ്യ അധികാരിയാകാന് സാധിക്കുന്നില്ല, അതിനാല് സദാ ചെക്ക് ചെയ്യൂ- എത്രത്തോളം സ്വരാജ്യ അധികാരിയായി തീര്ന്നു? സ്വ അധികാരം പ്രാപ്തമാക്കാന് സാധിക്കാത്തവര്ക്ക് എങ്ങനെ വിശ്വരാജ്യം പ്രാപ്തമാക്കാന് സാധിക്കും? വിശ്വത്തിന്റെ രാജ്യ അധികാരിയാകുന്നതിന്റെ ചൈതന്യ മോഡല് ഇപ്പോള് സ്വരാജ്യ അധികാരിയാകുന്നതിലൂടെ തയ്യാറാക്കുന്നു. ഏതൊരു വസ്തുവിന്റെയും ആദ്യം മോഡല് തയ്യാറാക്കുന്നില്ലേ. അതിനാല് ആദ്യം ഈ മോഡല് നോക്കൂ.

സ്വരാജ്യ അധികാരി അര്ത്ഥം സര്വ്വ കര്മ്മേന്ദ്രിയങ്ങളാകുന്ന പ്രജകളുടെ രാജാവാകുക. പ്രജകളുടെ രാജ്യമാണോ അതോ രാജാവിന്റെ രാജ്യമാണോ? ഇത് അറിയാമല്ലോ! പ്രജകളുടെ രാജ്യമാണെങ്കില് രാജാവെന്ന് പറയപ്പെടില്ല. പ്രജകളുടെ രാജ്യത്തില് രാജ്യ വംശം സമാപ്തമാകുന്നു. ഏതെങ്കിലും ഒരു കര്മ്മേന്ദ്രിയമെങ്കിലും ചതിക്കുന്നുവെങ്കില് സ്വരാജ്യ അധികാരി എന്ന് പറയപ്പെടില്ല. സമ്പൂര്ണ്ണമാകേണ്ടത് അവസാനമല്ലേ, ഒന്ന് രണ്ട് കുറവുകളൊക്കെ ഉണ്ടാകും എന്ന് പോലും ചിന്തിക്കരുത്. എന്നാല് വളരെ കാലത്തെ ഒരു കുറവ് പോലും സമയത്ത് ചതിക്കുന്നു. വളരെ കാലത്തെ അധീനമാകുന്ന സംസ്ക്കാരം അധികാരിയാകാന് സമ്മതിക്കില്ല അതിനാല് അധികാരി അര്ത്ഥം സ്വഅധികാരി. അന്ത്യത്തില് സമ്പൂര്ണ്ണമായി തീരും ഈ ചതിവില് പോലും പെടരുത്. വളരെ കാലത്തെ സ്വഅധികാരത്തിന്റെ സംസ്ക്കാരം വളരെ കാലത്തെ വിശ്വരാജ്യ അധികാരിയാക്കുന്നു. ബാബയുടെ സമാനതയുടെ ആജ്ഞയനുസരിച്ച് ബാബയുടെ ഹൃദയ സിംഹാസനസ്തരായി തീരുന്നവര് തന്നെയാണ് രാജ്യ സിംഹാസനസ്തരായി മാറുന്നത്. ബാബയ്ക്ക് സമാനമാകുക അര്ത്ഥം ബാബയുടെ ഹൃദയസിംഹാസനസ്തരാകുക. ബ്രഹ്മാബാബ സമ്പന്നവും സമാനവുമായത് പോലെ സമ്പൂര്ണ്ണവും സമാനവുമാകൂ. രാജ്യ സിംഹാസനത്തിനധികാരിയാകൂ. ഒരു പ്രകാരത്തിലുമുള്ള അലസതയില് തന്റെ അധികാരത്തിന്റെ സമ്പത്ത് അഥവാ വരദാനം ഇതിന്റെ പ്രാപ്തി കുറയരുത്. അതിനാല് ശേഖരണത്തിന്റെ കണക്ക് ചെക്ക് ചെയ്യൂ. പുതു വര്ഷം ആരംഭിച്ചില്ലേ. കഴിഞ്ഞ കണക്ക് ചെക്ക് ചെയ്യൂ, ബാബയുടെ വരദാനത്തിലൂടെയും സമയത്തിലൂടെയും പുതിയ കണക്ക് കൂടുതല് ശേഖരിക്കൂ. കേവലം സമ്പാദിച്ചു, കഴിച്ചു, അങ്ങനെയുള്ള കണക്ക് ഉണ്ടാക്കാതിരിക്കൂ. അമൃതവേള യോഗ ചെയ്തു, സമ്പാദിച്ചു. ക്ലാസ്സില് പഠിച്ചു സമ്പാദിച്ചു. പിന്നെ മുഴുവന് ദിവസം പരിതസ്ഥിതികള്ക്ക് വശപ്പെട്ട് അഥവാ മായയുടെ യുദ്ധത്തിന് വശപ്പെട്ട് അഥവാ തന്റെ സംസ്ക്കാരങ്ങള്ക്ക് വശപ്പെട്ട് സമ്പാദിച്ചത് യുദ്ധം ചെയ്ത് വിജയിയാകുന്നതില് ചിലവഴിച്ചു. അപ്പോള് ഫലം എന്തായിരിക്കും? സമ്പാദിച്ചു, കഴിച്ചു, ശേഖരണം എന്തായി? അതിനാല് സമ്പാദ്യത്തിന്റെ കണക്ക് സദാ ചെക്ക് ചെയ്യൂ, വര്ദ്ധിപ്പിക്കൂ. അതേപോലെ ചാര്ട്ടില് ചെയ്തു എന്ന് മാത്രമല്ല എഴുതേണ്ടത്. ക്ലാസ്സ് കേട്ടൊ? കേട്ടു. യോഗ ചെയ്തോ? ചെയ്തു. എന്നാല് സമയത്തിനനുസരിച്ച് ശക്തിശാലി യോഗയായിരുന്നോ? സമയം കഴിഞ്ഞു, വളരെ ആനന്ദം അനുഭവിച്ചു, വര്ത്തമാനം ശ്രേഷ്ഠമായി എന്നാല് വര്ത്തമാനത്തിനോടൊപ്പം സമ്പാദ്യവും ഉണ്ടായോ? അത്രയും ശക്തിശാലി അനുഭവം ചെയ്തോ? പൊയ്ക്കൊണ്ടിരിക്കുന്നു, കേവലം ഇത് മാത്രം ചെക്ക് ചെയ്യരുത്. വേറൊരാളോട് നിങ്ങള് എങ്ങനെ പോകുന്നുവെന്ന് ചോദിച്ചാല് വളരെ നന്നായി പൊയ്ക്കൊണ്ടിരിക്കുന്നുവെന്ന് പറയും. എന്നാല് എത്ര തീവ്രതയില് പൊയ്ക്കൊണ്ടിരിക്കുന്നുവെന്ന് ചെക്ക് ചെയ്യൂ. ഉറുമ്പിനെ പോലെയാണോ അതോ റോക്കറ്റിനെ പോലെയാണോ പൊയ്ക്കൊണ്ടിരിക്കുന്നത്. ഈ വര്ഷം സര്വ്വ കാര്യങ്ങളില് ശക്തിശാലിയാകുന്നതിന്റെ തീവ്രതയെയും ശതമാനത്തെയും ചെക്ക് ചെയ്യൂ. എത്ര ശതമാനം സമ്പാദിച്ചു കൊണ്ടിരിക്കുന്നു? 5 രൂപയാണെങ്കിലും 500 രൂപയാണെങ്കിലും ശേഖരിച്ചുവെന്ന് പറയും. ശേഖരിച്ചു, എന്നാല് എത്ര ശേഖരിച്ചു? എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലായോ?

ഗോള്ഡന് ജൂബിലിയിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്-ഈ വര്ഷം മുഴുവനും ഗോള്ഡന് ജൂബിലിയുടേതല്ലേ. അതിനാല് ചെക്ക് ചെയ്യൂ- ഓരോ കാര്യത്തിലും ഗോള്ഡന് ഏജ്ഡ് അര്ത്ഥം സതോപ്രദാന സ്ഥിതിയാണോ? അതോ സതോ അര്ത്ഥം സില്വര് ഏജ്ഡ് സ്ഥിതിയാണോ? പുരുഷാര്ത്ഥവും സതോപ്രദാനം ഗോള്ഡന് ഏജ്ഡ് ആയിരിക്കണം. സേവനവും ഗോള്ഡന് ഏജ്ഡ് ആയിരിക്കണം. ലേശം പോലും പഴയ സംസ്ക്കാരത്തിന്റെ അഴുക്ക് പാടില്ല. ഇന്നത്തെ കാലത്ത് സ്വര്ണ്ണത്തിന്റെ മേല് പോലും വെള്ളി പൂശുന്നുണ്ട്, പുറമേ കാണുമ്പോള് സ്വര്ണ്ണമായി തോന്നും, എന്നാല് ഉള്ളിലെന്തായിരിക്കും? മിക്സ് എന്നല്ലേ പറയൂ. അതിനാല് സേവനത്തിലും അഭിമാനത്തിന്റേയോ അപമാനത്തിന്റേയോ അഴുക്ക് കലരാന് പാടില്ല. ഇതിനെയാണ് ഗോള്ഡന് ഏജ്ഡ് സേവനം എന്നു പറയുന്നത്. സ്വഭാവത്തില് പോലും ഈര്ഷ്യ, വാശി എന്നീ സ്വഭാവങ്ങള് ഉണ്ടാകരുത്. ഈ അഴുക്കിനെ സമാപ്തമാക്കി ഗോല്ഡന് ഏജ്ഡ് സ്വഭാവമുള്ളവരാകൂ. സംസ്ക്കാരത്തില് സദാ ഹാം ജി. എങ്ങനെയുള്ള സമയമാണൊ, എങ്ങനെയുള്ള സേവനമാണൊ അതിനനുസരിച്ച് സ്വയത്തെ മോള്ഡാക്കുക അര്ത്ഥം യഥാര്ത്ഥ ഗോള്ഡാകുക. എനിക്ക് മോള്ഡാകണം. മറ്റുള്ളവര് ചെയ്താല് ഞാന് ചെയ്യാം എന്നത് വാശിയാണ്. ഇത് യഥാര്ത്ഥമായ ഗോള്ഡല്ല. ഈ അഴുക്കിനെ സമാപ്തമാക്കി ഗോള്ഡന് ഏജ്ഡ് ആകൂ. സംബന്ധത്തില് സദാ ഓരോ ആത്മാവിനെ പ്രതി ശുഭ ഭാവന, മംഗളത്തിന്റെ ഭാവന ഉണ്ടാകണം. സ്നേഹത്തിന്റെ ഭാവന, സഹയോഗത്തിന്റെ ഭാവനയുണ്ടാകണം. എങ്ങനെയുള്ള ഭാവ സ്വഭാവമുള്ളവരാകട്ടെ നിങ്ങളുടെ ഭാവം ശ്രേഷ്ഠമാകണം. ഈ കാര്യങ്ങളില്ലെല്ലാം പരിവര്ത്തനം ഉണ്ടാകുക തന്നെയാണ് ഗോള്ഡന് ജൂബിലി ആഘോഷിക്കുക. അഴുക്കിനെ കത്തിക്കുക അര്ത്ഥം ഗോള്ഡന് ജൂബിലി ആഘോഷിക്കുക. മനസ്സിലായോ- വര്ഷത്തിന്റെ ആരംഭം ഗോള്ഡന് ഏജ്ഡ് സ്ഥിതിയിലൂടെ ചെയ്യൂ. സഹജമല്ലേ. കേള്ക്കുന്ന സമയത്ത് ചെയ്യണം എന്ന് സര്വ്വരും ആഗ്രഹിക്കുന്നുണ്ട്, എന്നാല് പ്രശ്നം മുന്നില് വരുമ്പോള് പ്രയാസമാണെന്ന് ചിന്തിക്കുന്നു. പ്രശ്നം വരുന്ന സമയം സ്വരാജ്യ അധികാരത്തിന്റെ അധികാരം കാണിക്കേണ്ട സമയമാണ്. യുദ്ധ സമയത്താണ് വിജയിയാകേണ്ടത്. പരീക്ഷയുടെ സമയത്താണ് നമ്പര് വണ് ആകേണ്ട സമയം. പ്രശ്നത്തിന്റെ സ്വരൂപമാകരുത് എന്നാല് പരിഹാര സ്വരൂപരാകൂ. ഈ വര്ഷം എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലായോ? എങ്കിലേ ഗോള്ഡന് ജൂബിലിയുടെ സമാപ്തി സമ്പന്നമാകുന്നതിന്റെ ഗോള്ഡന് ജൂബിലി എന്നു പറയുകയുള്ളൂ. വേറെയെന്ത് നവീനത കാണിക്കും? ബാപ്ദാദായുടെയടുത്ത് സര്വ്വ കുട്ടികളുടെയും സങ്കല്പങ്ങള് എത്തുന്നുണ്ട്. പ്രോഗ്രാമില് എന്ത് നവീനത കാണിക്കും? സ്വര്ണ്ണിമ ചിന്തകള് കേള്പ്പിക്കുന്നതിന്റെ ടോപിക്ക് വച്ചിട്ടില്ലേ. ശരി- ഇന്ന് വതനത്തില് ഈ വിഷയത്തെ കുറിച്ച് ആത്മീയ സംഭാഷണം ഉണ്ടായി, അത് പിന്നീടൊരിക്കല് കേള്പ്പിക്കാം. ശരി.

സര്വ്വ സമ്പത്തിന്റെയും വരദാനങ്ങളുടെയും ഡബിള് അധികാരി ഭാഗ്യവാനായ ആത്മാക്കള്ക്ക്, സദാ സ്വരാജ്യ അധികാരി ശ്രേഷ്ഠ ആത്മാക്കള്ക്ക്, സദാ സ്വയത്തെ ഗോള്ഡന് ഏജ്ഡ് സ്ഥതിയില് സ്ഥിതി ചെയ്യുന്ന റിയല് ഗോള്ഡായ കുട്ടികള്ക്ക,് സദാ സ്വപരിവര്ത്തനത്തിന്റെ താല്പര്യത്തിലൂടെ വിശ്വ പരിവര്ത്തനത്തില് മുന്നോട്ടുയരുന്ന വിശേഷ ആത്മാക്കള്ക്ക്, ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.

മീറ്റിംഗില് വന്നിട്ടുള്ള ഡോക്ടേഴ്സിനോട്- അവ്യക്ത ബാപ്ദാദായുടെ സംഭാഷണം :

തന്റെ ശ്രേഷ്ഠ ഉണര്വ്വും ഉത്സാഹത്തിലൂടെ അനേക ആത്മാക്കളെ സന്തോഷിപ്പിക്കുന്ന സേവനത്തില് മുഴുകിയിരിക്കുകയല്ലേ. ഡോക്ടേഴ്സിന്റെ വിശേഷ കാര്യമാണ് ഓരോ ആത്മാവിനും സന്തോഷം നല്കുക എന്നത്. ആദ്യത്തെ മരുന്നാണ് സന്തോഷം. സന്തോഷം പകുതി രോഗത്തെയില്ലാതാക്കുന്നു. അതിനാല് ആത്മീയ ഡോക്ടേഴ്സ് അര്ത്ഥം സന്തോഷത്തിന്റെ മരുന്ന് നല്കുന്നവര്. അപ്പോള് അങ്ങനെയുള്ള ഡോക്ടേഴ്സല്ലേ. ഒരു പ്രാവശ്യമെങ്കിലും സന്തോഷത്തിന്റെ തിളക്കം ആത്മാവിന് അനുഭവപ്പെട്ടുവെങ്കില് ആ ആത്മാവ് സന്തോഷത്തിന്റെ തിളക്കം കാരണം സദാ പറന്നു കൊണ്ടിരിക്കും. അതിനാല് സര്വ്വരെയും ഡബിള് ലൈറ്റാക്കി പറത്തുന്ന ഡോക്ടേഴ്സല്ലേ. അവര് കട്ടിലില് നിന്നും എഴുന്നേല്പ്പിക്കുന്നു, കട്ടിലില് കിടക്കുന്ന രോഗിയെ എഴുന്നേല്പ്പിക്കുന്നു, നടത്തിക്കുന്നു. നിങ്ങള് പഴയ ലോകത്തില് നിന്ന് എഴുന്നേല്പ്പിച്ച് പുതിയ ലോകത്തിലിരുത്തുന്നു. അങ്ങനെയുള്ള പ്ലാന് ഉണ്ടാക്കിയിട്ടില്ലേ. ആത്മീയ ഉപകരണങ്ങള് ഉപയോഗിക്കുന്നതിന്റെ പ്ലാന് ഉണ്ടാക്കിയിട്ടില്ലേ. കണ്ടുപിടത്തങ്ങള് എന്ത്, മരുന്നുകള് എന്ത്, രക്തം നല്കുന്നതെന്ത്. ഈ സര്വ്വ ആത്മീയ സാധനങ്ങള് ഉണ്ടാക്കിയിട്ടുണ്ട്. മറ്റുള്ളവര്ക്ക് രക്തം നല്കേണ്ട ആവശ്യം വരുമ്പോള് ഏത് ആത്മീയ രക്തം നല്കണം? ഹൃദയ രോഗിക്ക് ഏത് മരുന്ന് നല്കണം? ഹൃദയ രോഗി അര്ത്ഥം നിരാശയുള്ള രോഗി. അതിനാല് ആത്മീയ സാധനങ്ങള് വേണം. അവര് പുതിയ പുതിയ കണ്ടു പിടിത്തങ്ങള് ചെയ്യുന്നു, അവര് സയന്സിന്റെ സാധനങ്ങളിലൂടെയാണ് കണ്ടു പിടിത്തം ചെയ്യുന്നത്. നിങ്ങള് സയലന്സിന്റെ സാധനങ്ങളിലൂടെ സദാ കാലത്തേക്ക് നിരോഗിയാക്കുന്നു. ഏതു പോലെ അവരുടെയടുത്ത് മുഴുവന് ലിസ്റ്റുണ്ട്- ഇന്ന ഇന്ന ഉപകരണങ്ങളുണ്ട് എന്ന്. അതേപോലെ നിങ്ങളുടെയും ലിസ്റ്റ് വലുതാണ്. അങ്ങനെയുള്ള ഡോക്ടേഴ്സല്ലേ. സദാ നിരോഗിയാകുന്നതിനുള്ള വലിയ സാധനങ്ങളുണ്ടാകണം. അങ്ങനെയുള്ള കര്ത്തവ്യത്തെ സ്വന്തമാക്കിയോ? എല്ലാ ഡോക്ടേഴ്സും അവരവരുടെ സ്ഥാനത്ത് സദാ നിരോഗിയും, സദാ സമ്പന്നവുമാകുന്നതിന്റെ ബോര്ഡ് വച്ചിട്ടുണ്ടോ? സ്ഥൂല ജോലി എഴുതുന്നത് പോലെ ഇതും എഴുതണം- ഉള്ളില് വന്ന് കാണണം എന്ന് മനുഷ്യര്ക്ക് തോന്നണം. ആകര്ഷണമുള്ള ബോര്ഡായിരിക്കണം. എഴുത്തങ്ങനെയായിരിക്കണം- പരിചയം ലഭിക്കാതെ ആരും പോകരുത്. വിളിക്കേണ്ട ആവശ്യം വരരുത്, എന്നാല് സ്വയം ആഗ്രഹിക്കാതെ തന്നെ നിങ്ങളുടെ മുന്നിലെത്തണം, അങ്ങനെയുള്ള ബോര്ഡായിരിക്കണം. അവര് എഴുതുന്നത് എം ബി ബി എ സ്....നിങ്ങള് തന്റെ ബോര്ഡില് ആത്മീയ കര്ത്തവ്യം എഴുതൂ, അവര് മനസ്സിലാക്കണം ഈ സ്ഥാനം വളരെ ആവശ്യമാണ് എന്ന്. അങ്ങനെ തന്റെ ആത്മീയ ഡിഗ്രിയെ ഉണ്ടാക്കിയോ അതോ പഴയ ഡിഗ്രി തന്നെയാണോ എഴുതുന്നത്?

(സേവനത്തിന്റെ ശ്രേഷ്ഠമായ സാധനമെന്തായിരിക്കണം) സേവനത്തിന്റെ ഏറ്റവും തീവ്രമായ സാധനമാണ്- സമര്ത്ഥ സങ്കല്പത്തിലൂടെയുള്ള സേവനം. സങ്കല്പവും, വാക്കും, കര്മ്മവും സമര്ത്ഥമായിരിക്കണം. മൂന്നും ഒപ്പത്തിനൊപ്പം പ്രവര്ത്തിക്കണം. ഇതാണ് ശക്തിശാലി സാധനം. ശബ്ദത്തില് വരുമ്പോള് ശക്തിശാലി സങ്കല്പങ്ങളുടെ ശതമാനം കുറയുന്നു, അപ്പോള് വാചാ ശക്തിയില് വ്യത്യാസം ഉണ്ടാകുന്നു. അങ്ങനെയാകരുത്. മൂന്നും ഒപ്പത്തിനൊപ്പമാകണം. രോഗിക്ക് ഒരേ സമയത്ത് ഒരാള് നാഡി നോക്കുന്നു, മറ്റൊരാള് ശസ്ത്രക്രിയ ചെയ്യുന്നു, ഒപ്പത്തിനൊപ്പം ചെയ്യുന്നു. ശസ്ത്രക്രിയ ചെയ്യുന്ന ആള് ആദ്യം ചെയ്യണം, നാഡി നോക്കുന്ന ആള് പിന്നീടുമാണെങ്കില് എന്ത് സംഭവിക്കും? ഒരേ സമയത്ത് എത്ര കാര്യം നടക്കുന്നു. അതേപോലെ ആത്മീയതയുടെ സേവനത്തിന്റെ സാധനങ്ങള് ഒപ്പത്തിനൊപ്പം നടക്കണം. ബാക്കി സേവനത്തിന്റെ പ്ലാന് ഉണ്ടാക്കിയിട്ടുണ്ട്, വളരെ നല്ലത്. ഈ ആത്മീയ ഡോക്ടേഴ്സ് സദാ കാലത്തേക്ക് നിരോഗിയാക്കുന്നവരാണ് എന്ന് മനുഷ്യര് മനസ്സിലാക്കുന്ന വിധത്തിലുള്ള എന്തെങ്കിലും പ്ലാന് ഉണ്ടാക്കൂ. ശരി.

ാര്ട്ടികളോട്

1. അനേക പ്രാവശ്യത്തെ വിജയി ആത്മാക്കളുടെ ലക്ഷണമെന്ത്? അവര്ക്ക് ഓരോ കാര്യവും വളരെ സഹജവും ഭാര രഹിതവുമായി അനുവപ്പെടും. കല്പ കല്പത്തെ വിജയി ആത്മാക്കളല്ലാത്തവര്ക്ക് ചെറിയ കാര്യം പോലും പ്രയാസമായി അനുഭവപ്പെടും. സഹജമായി അനുഭവപ്പെടില്ല. ഓരോ കാര്യം ചെയ്യുന്ന തിനു മുമ്പ്, ഈ കാര്യം നടന്നിട്ടുണ്ട് എന്ന അനുഭവം ചെയ്യും. സംഭവിക്കുമോ ഇല്ലയോേ എന്ന ചോദ്യം ഉണ്ടാകില്ല. സുനിശ്ചിതമാണ് എന്ന തിരിച്ചറിവ് സദാ ഉണ്ടായിരിക്കും. സദാ സഫലത, വിജയം ലഭിക്കും- അങ്ങനെയുള്ള നിശ്ചയ ബുദ്ധിയായിരിക്കും. ഏതൊരു കാര്യവും പുതിയതായി അനുഭവപ്പെടില്ല, വളരെ പഴയ കാര്യമാണ്. ഈ സ്മൃതിയിലൂടെ സ്വയത്തെ മുന്നോട്ടുയര്ത്തി കൊണ്ടിരിക്കും.

2. ഡബിള് ലൈറ്റാകുന്നതിന്റെ ലക്ഷണമെന്തായിരിക്കും? ഡബിള് ലൈറ്റ് ആത്മാക്കള് സദാ സഹജമായി പറക്കുന്ന കലയുടെ അനുഭവം ചെയ്യുന്നു. ഇടയ്ക്ക് നില്ക്കുക ഇടയ്ക്ക് പറക്കുക, അങ്ങനെയല്ല. സദാ പറക്കുന്ന കലയുടെ അനുഭവി, ഡബിള് ലൈറ്റ് ആത്മാക്കള് തന്നെയാണ് ഡബിള് കിരീടത്തിന്റെ അധികാരിയാകുന്നത്. ഡബിള് ലൈറ്റായിട്ടുള്ളവര് സ്വതവേ ഉയര്ന്ന സ്ഥിതിയുടെ അനുഭവം ചെയ്യുന്നു. ഏതൊരു പരിതസ്ഥിതി വന്നാലും, ഡബിള് ലൈറ്റാണ് എന്ന് ഓര്മ്മിക്കണം. കുട്ടിയായി അര്ത്ഥം ഭാരരഹിതമായി. യാതൊരു ഭാരവും എടുക്കാന് സാധിക്കില്ല. ശരി. ഓം ശാന്തി.

വരദാനം :-
ശുഭ ചിന്തനവും, ശുഭ ചിന്തക സ്ഥിതിയുടെ അനുഭവത്തിലൂടെ ബ്രഹ്മാ ബാബയ്ക്ക് സമാനം മാസ്റ്റര് ദാതാവായി ഭവിക്കട്ടെ.

ബ്രഹ്മാ ബാബയ്ക്ക് സമാനം മാസ്റ്റര് ദാതാവാകുന്നതിന് ഈര്ഷ്യ, വെറുപ്പ്, വിമര്ശനം- ഈ മൂന്ന് കാര്യങ്ങളില് നിന്നും മുക്തരായി സര്വ്വരെ പ്രതി ശുഭ ചിന്തകരാകൂ, ശുഭ ചിന്തന സ്ഥിതിയുടെ അനുഭവം ചെയ്യൂ കാരണം ഈര്ഷ്യയുടെ അഗ്നിയുള്ളവര് സ്വയം ജ്വലിക്കുന്നു, മറ്റുള്ളവരെ പരവശരാക്കുന്നു, വെറുപ്പുള്ളവര് സ്വയവും വീഴുന്നു, മറ്റുള്ളവരെയും വീഴ്ത്തുന്നു. തമാശയായി പോലും വിമര്ശിക്കുന്നവര്, ആത്മാവിനെ ധൈര്യഹീനമാക്കി ദുഃഖിയാക്കുന്നു അതിനാല് ഈ 3 കാര്യങ്ങളില് നിന്നും മുക്തമായി ശുഭ ചിന്തക സ്ഥിതിയുടെ അനുഭവത്തിലൂടെ ദാതാവിന്റെ മക്കള് മാസ്റ്റര് ദാതാവാകൂ.

സ്ലോഗന് :-
മനസ്സ്, ബുദ്ധി, സംസ്ക്കാരങ്ങളുടെ മേല് സമ്പൂര്ണ്ണമായി രാജ്യം ഭരിക്കുന്ന സ്വരാജ്യ അധികാരിയാകൂ.