മധുരമായ കുട്ടികളെ -
നിങ്ങള്‍ക്ക് ബാബയ്ക്ക് സമാനം മധുരമാകണം, ആര്‍ക്കും ദുഃഖം നല്‍കരുത്, ഒരിക്കലും
ക്രോധിക്കരുത്
ചോദ്യം :-
കര്‍മ്മങ്ങളുടെ ഗുഹ്യഗതിയെ അറിഞ്ഞ് കൊണ്ട് നിങ്ങള്‍ കുട്ടികള്‍ക്ക് ഏതൊരു പാപ
കര്‍മ്മം
ഉത്തരം :-
ഇന്നുവരെയ്ക്കും ദാനത്തെ പുണ്യ കര്‍മ്മമായാണ് മനസ്സിലാക്കിയിരുന്നത്, എന്നാല്‍
ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ട് ദാനം ചെയ്യുന്നതിലൂടെയും പലപ്പോഴും
പാപമുണ്ടാകുന്നുണ്ട് എന്തുകൊണ്ടെന്നാല്‍ ആര്‍ക്കെങ്കിലും പണം കൊടുത്തു, ആ പണം
കൊണ്ട് പാപം ചെയ്താല്‍ അതിന്റെ പ്രഭാവവും നിങ്ങളുടെ അവസ്ഥയില്‍ അവശ്യം ബാധിക്കും,
അതുകൊണ്ട് ദാനവും മനസ്സിലാക്കി ചെയ്യണം.
ഗീതം :-
ഈ
പാപത്തിന്റെ ലോകത്ത് നിന്ന്.....
ഓംശാന്തി.
ഇപ്പോള്‍ നിങ്ങള്‍ കുട്ടികള്‍ മുന്നിലിരിക്കുന്നുണ്ടല്ലോ. ബാബ പറയുന്നു അല്ലയോ
ജീവാത്മാക്കളേ കേള്‍ക്കുന്നുണ്ടോ. ആത്മാക്കളോടാണ് സംസാരിക്കുന്നത്.
ആത്മാക്കള്‍ക്കറിയാം - നമ്മുടെ പരിധിയില്ലാത്ത പിതാവ് നമ്മളെ കൊണ്ട് പോകുകയാണ്,
ദുഃഖത്തിന്റെ പേരു പോലുമില്ലാത്ത സ്ഥലത്തേക്ക്. ഗീതത്തിലുമുണ്ട് ഈ പാപത്തിന്റെ
ലോകത്ത് നിന്ന് പാവന ലോകത്തിലേക്ക് കൊണ്ട് പോകൂ എന്ന്. പതിത ലോകമെന്ന് ഏതിനെയാണ്
പറയുന്നതെന്ന് ലോകര്ക്കറിയില്ല. നോക്കൂ, ഇന്നത്തെ കാലത്ത് മനുഷ്യരില്‍ കാമവും,
ക്രോധവും എത്ര തീവ്രമാണ്. കോധത്തിന് വശപ്പെട്ട് ഞാന്ഇവരുടെ ദേശത്തെ തന്നെ
നശിപ്പിക്കുമെന്ന് പറയുന്നു. അല്ലയോ ഭഗവാന് ഞങ്ങളെ ഘോരമായ അന്ധകാരത്തില്‍ നിന്ന്
അതി പ്രകാശത്തിലേക്ക് കൊണ്ടുപോകൂ എന്നും പറയുന്നു എന്തുകൊണ്ടെന്നാല്‍ പഴയ ലോകമാണ്.
കലിയുഗത്തെ പഴയ യുഗമെന്നും, സത്യയുഗത്തെ പുതിയ യുഗമെന്നും പറയുന്നു.
ബാബക്കല്ലാതെ പുതിയ യുഗമുണ്ടാക്കാന് ആര്‍ക്കും സാധിക്കില്ല. നമ്മുടെ മധുരമായ ബാബ
നമ്മളെയിപ്പോള് ദുഃഖധാമത്തില് നിന്ന് സുഖധാമത്തിലേക്ക് കൊണ്ടുപോകുന്നു. ബാബാ
അങ്ങേയ്ക്കല്ലാതെ ഞങ്ങളെ മറ്റാര്‍ക്കും സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോകാന്‍
സാധിക്കില്ല. ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്. എന്നിട്ടും
ആരുടെയും ബുദ്ധിയിലിരിക്കുന്നില്ല. ഈ സമയം ബാബയുടെ ശ്രേഷ്ഠ മതം ലഭിക്കുന്നു.
ശ്രേഷ്ഠ മതത്തിലൂടെ നമ്മള് ശ്രേഷ്ഠമാകുന്നു. ഇവിടെ ശ്രേഷ്ഠമാകുകയാണെങ്കില്
ശ്രേഷ്ഠ ലോകത്തില്‍ ഉയര്‍ന്ന പദവി നേടും. ഇത് ഭ്രഷ്ടാചാരീ രാവണന്റെ ലോകമാണ്. തന്റെ
മതത്തിലൂടെ നടക്കുന്നതിനെയാണ് മന്മത്തെന്ന് പറയുന്നത്. ബാബ പറയുന്നു
ശ്രീമത്തിലൂടെ നടക്കൂ. നിങ്ങളെ പിന്നീട് അടിക്കടി ആസുരീയ മതം നരകത്തിലേക്ക്
തള്ളിയിടുന്നു. ക്രോധിക്കുന്നത് ആസുരീയ മതമാണ്. ബാബ പറയുന്നു ആരോടും
ക്രോധിക്കരുത്. സ്നേഹത്തോടെ പോകൂ. ഓരോരുത്തര്‍ക്കും അവരവര്‍ക്ക് വേണ്ടി
നിര്ദ്ദേശമെടുക്കണം. ബാബ പറയുന്നു കുട്ടികളെ എന്തിനാണ് പാപം ചെയ്യുന്നത്,
പുണ്യത്തോടെ കാര്യം നടത്തൂ. തന്റെ ചിലവ് കുറയ്ക്കൂ. തീര്‍ത്ഥ സ്ഥലങ്ങളില്‍ അലയുക,
സന്യാസികളുടെ അടുത്ത് അലയുക, ഈ എല്ലാ കര്‍മ്മ കാണ്ഢങ്ങളിലും എത്ര ചിലവാണ്
ചെയ്യുന്നത്. അതില്‍ നിന്നെല്ലാം മോചിപ്പിക്കുന്നു. വിവാഹത്തില്‍ മനുഷ്യര്‍
എത്രയാണ് ആഘോഷിക്കുന്നത്, കടം വാങ്ങിയും വിവാഹം കഴിപ്പിക്കുന്നു. ഒന്ന്
കടമെടുക്കുന്നു, രണ്ട് പതിതമാകുന്നു. ആര് പതിതമാകാന് ആഗ്രഹിക്കുന്നോ അവര്‍ പോയി
പതിതമാകട്ടെ. എന്നാല്‍ ആര് ശ്രീമതത്തിലൂടെ നടന്ന് പവിത്രമാകുന്നോ അവരെ എന്തിനാണ്
തടയുന്നത്. മിത്ര സംബന്ധികള്‍ മുതലായവര്‍ ലഹള ഉണ്ടാക്കുകയാണെങ്കില്‍ സഹിക്കേണ്ടി
തന്നെ വരും. മീരയും എല്ലാം സഹിച്ചില്ലേ. പരിധിയില്ലാത്ത ബാബ വന്നിരിക്കുന്നു,
രാജയോഗം പഠിപ്പിച്ച് ഭഗവാന് ഭഗവതി പദവി പ്രാപ്തമാക്കിക്കുന്നു. ലക്ഷ്മീ
ഭഗവതിയെന്നും, നാരായണ ഭഗവാനെന്നും പറയുന്നു. കലിയുഗ അന്തിമത്തില്‍ എല്ലാവരും
പതിതമാണ് പിന്നീട് അവരെ ആരാണ് പരിവര്‍ത്തനപ്പെടുത്തിയത്. ഇപ്പോള്‍ ബാബ എങ്ങനെയാണ്
വന്ന് സ്വര്‍ഗ്ഗം അഥവാ രാമരാജ്യത്തിന്റെ സ്ഥാപന ചെയ്യിക്കുന്നതെന്ന്
നിങ്ങള്‍ക്കറിയാം. നമ്മള് സൂര്യവംശീ അഥവാ ചന്ദ്രവംശീ പദവി നേടുന്നതിന് വേണ്ടി
ഇവിടെ വന്നിരിക്കുന്നു. ആര് സൂര്യവംശീ സത്പുത്രരായ കുട്ടികളാണോ അവര്‍ നല്ല
രീതിയില്‍ പഠിത്തം പഠിക്കും.
ബാബ എല്ലാവര്ക്കും മനസ്സിലാക്കി തരുന്നു - പുരുഷാര്‍ത്ഥം ചെയ്ത് നിങ്ങള്‍
മാതാ-പിതാവിനെ പിന്തുടരൂ. ഇവരുടെ അവകാശിയായി കാണിക്കൂ അങ്ങനെയുള്ള പുരുഷാര്‍ത്ഥം
ചെയ്യൂ. മമ്മാ ബാബയെന്ന് പറയുന്നുണ്ടെങ്കില്‍ ഭാവിയിലെ സിംഹാസനധാരികളായി കാണിക്കൂ.
ബാബ പറയുന്നു എന്നെക്കാളും മുന്നില്‍ പോകുന്ന രീതിയില്‍ പഠിക്കൂ. ഇങ്ങനെയുള്ള
ധാരാളം കുട്ടികളുണ്ട് അവര്‍ അച്ഛ നെക്കാളും മുകളില്‍ പോകുന്നു. പരിധിയില്ലാത്ത
ബാബ പറയുന്നു ഞാന്‍ നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കുന്നു. ഞാനാകുന്നില്ല.
എത്ര മധുരമായ ബാബയാണ്. ബാബയുടെ ശ്രീമതം പ്രസിദ്ധമാണ്. നിങ്ങള്‍ ശ്രേഷ്ഠ
ദേവീ-ദേവതകളായിരുന്നു പിന്നീട് 84 ജന്മങ്ങളെടുത്തെടുത്ത് ഇപ്പോള്‍
പതിതമായിരിക്കുന്നു. പരാജയത്തിന്റയും ജയത്തിന്റെയും കളിയാണ്. മായയോട് പൂര്‍ണ്ണ
പരാജയം, അതേ മായയില്‍ സമ്പൂര്‍ണ്ണ വിജയം. മനസ്സെന്ന വാക്ക് പറയുന്നത് തെറ്റാണ്,
മനസ്സൊരിക്കലും നിശ്ചലമാകുകയില്ല. മനസ്സ് തീര്‍ച്ചയായും സങ്കല്പങ്ങള് നടത്തും.
നമ്മല് ആഗ്രഹിക്കുകയാണ് സങ്കല്പങ്ങളില്ലാതെ ഇരിക്കാം എന്നാല്‍ ഏതുവരെ? കര്‍മ്മം
ചെയ്യുക തന്നെ വേണമല്ലോ. അവര്‍ മനസ്സിലാക്കുന്നത് ഗൃഹസ്ഥ ധര്‍മ്മത്തില്‍ ജീവിക്കുക,
ഈ കര്‍മ്മം ചെയ്യരുതെന്നാണ്. ഈ ഹഠയോഗികളുടെയും പാര്‍ട്ടുണ്ട്. അവരുടേതും നിവര്‍ത്തി
മാര്‍ഗ്ഗത്തില്‍ പെട്ടവരുടെ ഒരു ധര്‍മ്മമാണ് മറ്റൊരു ധര്‍മ്മത്തിലും വീടും-കുടുംബവും
ഉപേക്ഷിച്ച് കാട്ടിലേക്ക് പോകുന്നില്ല. അഥവാ ആരെങ്കിലും ഉപേക്ഷിട്ടുണ്ടെങ്കില്
അതും സന്യാസിമാരെ കണ്ടിട്ടാണ്. ബാബ ആര്‍ക്കും വീടിനോട് വൈരാഗ്യം
തോന്നിപ്പിക്കുന്നില്ല. ബാബ പറയുന്നു വീട്ടില്‍ തന്നെ കഴിയൂ എന്നാല്‍ പവിത്രമാകൂ.
പഴയ ലോകത്തെ മറന്ന് കൊണ്ട് പോകൂ. നിങ്ങള്‍ക്കായി പുതിയ ലോകം
ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്കായി പുതിയ ലോകം ഉണ്ടാക്കുകയാണെന്ന്
ശങ്കരാചാര്യര്‍ സന്യാസിമാരോട് പറഞ്ഞിട്ടില്ല, അവരുടേത് പരിധിയുള്ള സന്യാസമാണ്,
അതിലൂടെ അല്പകാല സുഖമാണ് ലഭിക്കുന്നത്. അപവിത്രരായ മനുഷ്യര്‍ പോയി തല
കുനിക്കുന്നു. പവിത്രതക്ക് നോക്കൂ എത്ര ആദരവാണ്. ഇപ്പോള്‍ നോക്കൂ എത്ര വലിയ-വലിയ
ഫ്ളാറ്റുകള്‍ മുതലായവയാണ് ഉണ്ടാക്കുന്നത്. മനുഷ്യര്‍ ദാനം ചെയ്യുന്നു ഇപ്പോള്‍
അതില്‍ പുണ്യം ഒന്നും തന്നെ ഉണ്ടായിട്ടില്ല. മനുഷ്യര്‍ കരുതുന്നത് നമ്മള് എന്താണോ
ഈശ്വരാര്ത്ഥം ചെയ്യുന്നത് അത് പുണ്യമാണെന്നാണ്. ബാബ പറയുന്നു എനിക്കായി നിങ്ങള്‍
ഏതേതെല്ലാം കാര്യങ്ങളിലാണ് നല്‍കുന്നത്! ദാനം അവര്‍ക്കാണ് നല്‍കേണ്ടത് - ആരാണോ പാപം
ചെയ്യാത്തത്. അഥവാ പാപം ചെയ്താല്‍ നിങ്ങളുടെ മേല്‍ അതിന്റെ പ്രഭാവം വരും കാരണം
നിങ്ങളാണ് പണം നല്‍കിയത്. പതിതര്‍ക്ക് കൊടുത്ത്- കൊടുത്താണ് നിങ്ങള്‍ ദരിദ്രരായി
മാറിയത്. മുഴുവന്‍ പണവും തന്നെ വ്യര്‍ത്ഥമായി. കൂടിവന്നാല്‍ അല്പ സമയ സുഖം
ലഭിക്കുന്നു, അതും ഡ്രാമയാണ്. ഇപ്പോള്‍ നിങ്ങള്‍ ബാബയുടെ ശ്രീമതത്തിലൂടെ
പാവനമായിക്കൊണ്ടിരിക്കുന്നു - അവിടെ നിങ്ങളുടെ അടുത്ത് പണവും ധാരാളം
ഉണ്ടായിരിക്കും. ഒരു പതിതനും അവിടെ ഉണ്ടായിരിക്കില്ല. ഇത് വളരെയധികം
മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. നിങ്ങള്‍ ഈശ്വരീയ സന്താനങ്ങളാണ്. നിങ്ങളില്‍
വളരെയധികം കുലീനതയുണ്ടായിരി ക്കണം. ഗുരുവിന്റെ നിന്ദകര്‍ ഗതി പ്രാപിക്കല്ല എന്ന്
പറയാറുണ്ട്. അവരെ സംബന്ധിച്ച് അച്ഛനും, ടീച്ചറും, ഗുരുവും വേറെ വേറെയാണ്.
ഇവിടെയാണെങ്കില്‍ അച്ഛനും, ടീച്ചറും, ഗുരുവും ഒന്നുതന്നെയാണ്. അഥവാ
നിങ്ങളെന്തെങ്കിലും തെറ്റായി ചെയ്യുകയാണെങ്കില്‍ മൂന്ന് പേരുടെയും തന്നെ
നിന്ദകരായി മാറും. സത്യമായ അച്ഛന്, സത്യമായ ടീച്ചര്‍, സത്യ ഗുരുവിന്റെ മതത്തിലൂടെ
നടക്കുന്നതിലൂടെ തന്നെ നിങ്ങള്‍ ശ്രേഷ്ഠരായി മാറുന്നു. ശരീരം തീര്‍ച്ചയായും
ഉപേക്ഷിക്കുക തന്നെ വേണം എങ്കില്‍ എന്തുകൊണ്ട് ഇതിനെ ഈശ്വരീയ, അലൗകിക സേവനത്തില്‍
ഉപയോഗിച്ച് ബാബയില്‍ നിന്ന് സമ്പത്തെടുത്തുകൂടാ. ബാബ പറയുന്നു ഞാനിതെടുത്ത് എന്ത്
ചെയ്യാനാണ്. ഞാന്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തിന്റെ ചക്രവര്‍ത്തീ പദവി നല്കുന്നു.
അവിടെയും കൊട്ടാരങ്ങളില്‍ ഞാന്‍ വസിക്കുന്നില്ല, ഇവിടെയുള്ള കൊട്ടാരങ്ങളിലും ഞാന്‍
വസിക്കുന്നില്ല. പാടാറുണ്ട് ബം ബം മഹാദേവാ... എന്റെ സഞ്ചി നിറച്ച് തരൂ. എന്നാല്‍
അവര്‍ എപ്പോള്‍ എങ്ങനെയാണ് സഞ്ചി നിറച്ച് തരുന്നത്, ഇതറിയില്ല. സഞ്ചി
നിറച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ചൈതന്യത്തിലായിരിക്കും. 21 ജന്മത്തേക്ക്
നിങ്ങള്‍ വളരെ സുഖിയും ധനവാനുമാകുന്നു. ഇങ്ങനെയുള്ള ബാബയുടെ നിര്‍ദ്ദേശത്തിലൂടെ
ഓരോ ചുവടും നടക്കണം. ലക്ഷ്യം വലുതാണ്. അഥവാ ആരെങ്കിലും എനിക്ക് സാധിക്കുന്നില്ല
എന്ന് പറയുകയാണെങ്കില്‍, ബാബ പറയും - പിന്നെ നിങ്ങളെന്തിനാണ് ബാബയെന്ന് പറയുന്നത്!
ശ്രീമത്തിലൂടെ നടക്കുന്നില്ലെങ്കില്‍ വളരെയധികം ശിക്ഷകളനുഭവിക്കും. പദവിയും
ഭ്രഷ്ടമാകും. ഗീതത്തിലും കേട്ടു - പറയുന്നുണ്ട് എന്നെ സുഖവും ശാന്തിയുമുള്ള
ലോകത്തേക്ക് കൊണ്ട് പോകൂ. അത് നല്കാന് ബാബയ്ക്ക് സാധിക്കും. ബാബയുടെ
നിര്‍ദ്ദേശത്തിലൂടെ നടക്കുന്നില്ലെങ്കില്‍ തനിക്ക് തന്നെയാണ് നഷ്ടം വരുത്തുന്നത്.
ഇവിടെ ചിലവിന്റെ കാര്യമൊന്നുമില്ല. ഗുരുവിന്റെ അടുത്ത് തേങ്ങാമിഠായി കൊണ്ടുപോകൂ
എന്നോ അല്ലെങ്കില്‍ സ്കൂളില്‍ ഫീസടക്കൂ എന്നോ നിങ്ങളോട് പറയുന്നില്ല. യാതൊന്നും
തന്നെയില്ല. പണമുണ്ടെങ്കില്‍ നിങ്ങളുടെ കയ്യില്‍ തന്നെ വച്ചോളൂ. നിങ്ങള്‍ കേവലം
ജ്ഞാനം പഠിക്കൂ. ഭാവി ശോഭനമാക്കുന്നില് യാതൊരു നഷ്ടവുമില്ല.. ഇവിടെ തല
കുനിക്കാനും പഠിപ്പിക്കുന്നില്ല. അരകല്പം നിങ്ങള്‍ പണം വച്ച്, തല കുനിച്ച്-
കുനിച്ച് ദരിദ്രരായി മാറിയിരിക്കുന്നു. ഇപ്പോള്‍ ബാബ നിങ്ങളെ വീണ്ടും
ശാന്തിധാമത്തിലേക്ക് കൊണ്ട് പോകുന്നു. അവിടെ നിന്ന് സുഖധാമത്തിലേക്ക് അയക്കും.
ഇപ്പോള്‍ നവയുഗം, പുതിയ ലോകം വരാനിരിക്കുന്നു. നവയുഗമെന്ന് സത്യയുഗത്തെയാണ്
പറയുന്നത് പിന്നീട് കലകള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ബാബ നിങ്ങളെ
യോഗ്യരാക്കിക്കൊണ്ടിരിക്കുന്നു. നാരദന്റെ ഉദാഹരണം.... അഥവാ ഏതെങ്കിലും
ഭൂതമുണ്ടെങ്കില് നിങ്ങള്‍ക്ക് ലക്ഷ്മിയെ വരിക്കാന്‍ സാധിക്കില്ല. ഇവിടെ നിങ്ങള്‍
കുട്ടികള്‍ക്ക് നിങ്ങളുടെ വീടും കുടുംബവും സംരക്ഷിക്കണം ഒപ്പം സേവനവും ചെയ്യണം.
ആദ്യം ഇദ്ദേഹമാണ് ഓടി വന്നത് അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന് വളരെയധികം അടിയും
കൊണ്ടു. വളരെ അത്യാചാരങ്ങള്‍ ഉണ്ടായി. അടിയുടെ വിഷമവും ഇദ്ദേഹത്തിനില്ലായിരുന്നു.
ഭട്ഠിയില് ചിലര്‍ പാകപ്പെട്ടു, ചിലര്‍ പാകപ്പെടാതെ പോയി. ഡ്രാമയുടെ ഭാവി
അങ്ങനെയായിരുന്നു. എന്ത് സംഭവിച്ചോ അത് വീണ്ടും സംഭവിക്കും. നിന്ദകളും നല്‍കും.
ഏറ്റവും വലിയ നിന്ദയനുഭവിക്കുന്നത് പരംപിതാ പരമാത്മാ ശിവനാണ്. പറയുന്നു
പരമാത്മാവ് സര്‍വ്വവ്യാപിയാണ്, പട്ടിയിലും, പൂച്ചയിലും, മത്സ്യത്തിലും,
കൂര്മ്മത്തിലും എല്ലാത്തിലുമുണ്ട്. ബാബ പറയുന്നു ഞാന്‍ പരോപകാരിയാണ്. നിങ്ങളെ
വിശ്വത്തിന്റെ അധികാരിയാക്കുന്നു. ശ്രീകൃഷ്ണന് സ്വര്‍ഗ്ഗത്തിന്റെ രാജകുമാരനല്ലേ.
ആ കൃഷ്ണനെക്കുറിച്ച് പിന്നീട് പറയുന്നു, പാമ്പ് കടിച്ചു, കറുത്തുപോയി. ഇപ്പോള്‍
അവിടെ സര്പ്പമെങ്ങനെ കടിക്കും. കൃഷ്ണപുരിയില്‍ കംസന് എവിടെ നിന്ന് വന്നു? ഇതെല്ലാം
കെട്ടുകഥകളാണ്. ഇത് ഭക്തി മാര്‍ഗ്ഗത്തിന്റെ സാമഗ്രിയാണ്, ഇതിലൂടെ നിങ്ങള്‍
താഴേക്ക് ഇറങ്ങി വന്നു. ബാബ നിങ്ങളെ പുഷ്പ സമാനമാക്കി മാറ്റുന്നു. ചിലരാണെങ്കില്‍
വളരെ വലിയ മുള്ളുകളാണ്. ഓ ഗോഡ് ഫാദറെന്ന് പറയാറുണ്ട്, എന്നാല്‍ ഒന്നും തന്നെ
അറിയില്ല. അച്ഛന് തന്നെയാണ് എന്നാല്‍ അച്ഛനില്‍ നിന്ന് എന്ത് സമ്പത്താണ്
ലഭിക്കുന്നത്, ഒന്നും തന്നെ അറിയില്ല. പരിധിയില്ലാത്ത ബാബ പറയുന്നു ഞാന്‍
നിങ്ങള്‍ക്ക് പരിധിയില്ലാത്ത സമ്പത്ത് നല്കാന് വന്നിരിക്കുന്നു. നിങ്ങളുടെ
ഒരച്ഛനാണ് ലൗകിക പിതാവ്, രണ്ടാമത്തേതാണ് അലൗകിക പ്രജാപിതാ ബ്രഹ്മാവ്,
മൂന്നാമത്തേതാണ് പാരലൗകിക ശിവന്. നിങ്ങള്‍ക്ക് 3 അച്ഛന്മാരായി. നിങ്ങള്‍ക്കറിയാം
നമ്മള് മുത്തച്ഛനില്‍ നിന്ന് ബ്രഹ്മാവിലൂടെ സമ്പത്തെടുക്കുകയാണ്, അപ്പോള്‍
ശ്രീമതത്തിലൂടെ നടക്കണം, എങ്കില്‍ മാത്രമേ ശ്രേഷ്ഠമാകൂ. സത്യയുഗത്തില്‍ നിങ്ങള്‍
പ്രാലബ്ധം അനുഭവിക്കുകയാണ് ചെയ്യുന്നത്. അവിടെ പ്രജാപിതാ ബ്രഹ്മാവിനെയും
അറിയില്ല, ശിവനെയും അറിയില്ല. അവിടെ കേവലം ലൗകിക പിതാവിനെ മാത്രമേ അറിയൂ.
സത്യയുഗത്തില്‍ ഒരച്ഛനാണുള്ളത്. ഭക്തിയിലുള്ളത് രണ്ടച്ഛന്മാരാണ്. ലൗകിക അച്ഛനും
പാരലൗകിക അച്ഛനും. ഈ സംഗമത്തില്‍ 3 അച്ഛന്മാര്. ഈ കാര്യങ്ങള്‍ മറ്റാര്‍ക്കും
മനസ്സിലാക്കി തരാന്‍ സാധിക്കില്ല. അപ്പോള്‍ നിശ്ചയമുണ്ടായിരിക്കണം. ഇപ്പോളിപ്പോള്‍
നിശ്ചയം, കുറച്ച് കഴിയുമ്പോള്‍ സംശയം ഇങ്ങനെയാകരുത്. ഈ നിമിഷം ജനനം അടുത്ത നിമിഷം
മരണം. മരിച്ചുവെങ്കില്‍ സമ്പത്തും നഷ്ടമായി. ഇങ്ങനെയുള്ള ബാബയ്ക്ക് വിട നല്കി
പോകരുത്. എത്രത്തോളം നിരന്തരം ഓര്‍മ്മിക്കുന്നോ, സേവനം ചെയ്യുന്നോ അത്രയും
ഉയര്‍ന്ന പദവി നേടും. എന്റെ നിര്‍ദ്ദേശത്തിലൂടെ നടക്കുകയാണെങ്കില്‍ രക്ഷപ്പെടും ഇതും
ബാബ പറഞ്ഞ് തരുന്നു. അല്ലെങ്കില്‍ വളരെ ശിക്ഷ അനുഭവിക്കേണ്ടി വരും. എല്ലാം
സാക്ഷാത്ക്കാരം ചെയ്യിക്കും, നിങ്ങള്‍ ഇന്ന പാപം ചെയ്തു. ശ്രീമതത്തിലൂടെ
നടന്നില്ല. സൂക്ഷ്മ ശരീരം ധാരണ ചെയ്യിച്ച് ശിക്ഷ നല്കുന്നു. ഗര്‍ഭ ജയിലിലും
സാക്ഷാത്ക്കാരം ചെയ്യിക്കുന്നു. ഇന്ന പാപ കര്‍മ്മം ചെയ്തിട്ടുണ്ട് ഇപ്പോള്‍ ശിക്ഷ
അനുഭവിച്ചോളൂ. വൃക്ഷം വൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കും. ആര് ഈ
ധര്മ്മത്തിലേതായിരുന്നോ, പിന്നീട് മറ്റു ധര്‍മ്മത്തിലേക്ക് പോയിട്ടുണ്ടോ,
അവരെല്ലാം തരിച്ച് വരും. ബാക്കി എല്ലാവരും അവരവരുടെ സെക്ഷനിലേക്ക് പോകും.
വേറെ-വേറെ സെക്ഷനുകളുണ്ട്. വൃക്ഷത്തെ നോക്കൂ എങ്ങനെയാണ് വളരുന്നതെന്ന്.
ചെറിയ-ചെറിയ ശാഖകള്‍ വന്നുകൊണ്ടിരിക്കും. നിങ്ങള്‍ക്കറിയാം മധുരമായ ബാബ
വന്നിരിക്കുന്നു നമ്മളെ തിരിച്ച് കൊണ്ടുപോകുന്നതിന്, അതുകൊണ്ടാണ് ബാബയെ
ലിബറേറ്ററെന്ന് പറയുന്നത്. ദുഃഖഹര്ത്താ സുഖ കര്‍ത്താവാണ്. ഗൈഡായി വീണ്ടും
സുഖധാമത്തിലേക്ക് കൊണ്ട് പോകും. പറയുകയും ചെയ്യുന്നു അയ്യായിരം വര്‍ഷങ്ങള്‍ക്ക്
മുന്‍പ് നിങ്ങളെ സുഖത്തിന്റെ സംബന്ധത്തിലേക്ക് അയച്ചിരുന്നു. നിങ്ങള്‍ 84
ജന്മങ്ങളെടുത്തു. ഇപ്പോള്‍ ബാബയില്‍ നിന്ന് സമ്പത്തെടുക്കൂ. ശ്രീകൃഷ്ണനോട്
എല്ലാവര്ക്കും സ്നേഹമുണ്ട്. കൃഷ്ണനോടുള്ളത്രയും ലക്ഷ്മീ-നാരായണനോടില്ല. രാധയും
കൃഷ്ണനും തന്നെയാണ് ലക്ഷ്മിയും-നാരായണനുമാകുന്നതെന്ന കാര്യം മനുഷ്യര്‍ക്കറിയില്ല.
ആര്‍ക്കും തന്നെ ഈ കാര്യത്തെ അറിയില്ല. ഇപ്പോള്‍ നിങ്ങള്‍ക്കറിയാം രാധയും കൃഷ്ണനും
വേറെ-വേറെ രാജധാനിയിലേതായിരുന്നു പിന്നീട് സ്വയംവരത്തിന് ശേഷം ലക്ഷ്മീ-
നാരായണനായി. അവരാണെങ്കില്‍ കൃഷ്ണനെ ദ്വാപരത്തിലേക്ക് കൊണ്ട് പോയി. കൃഷ്ണനെ പതിത-
പാവനനെന്ന് പറയാന്‍ ആര്‍ക്കും സാധിക്കില്ല. ദിവസവും പഠിക്കാതെ ഉയര്‍ന്ന പദവി നേടാന്‍
സാധിക്കില്ല. ശരി.
വളരെക്കാലത്തെ വേര്‍പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്‍ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്‍കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) തന്റെ
പെരുമാറ്റം വളരെ കുലീനമാക്കണം, വളരെ കുറച്ചും മധുരവുമായി സംസാരിക്കണം.
ശിക്ഷകളില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി ഓരോ ചുവടും ബാബയുടെ ശ്രീമതത്തിലൂടെ
നടക്കണം.
2) പഠിത്തം വളരെ
ശ്രദ്ധയോടെ നല്ല രീതിയില്‍ പഠിക്കണം. മാതാ പിതാവിനെ പിന്തുടര്ന്ന് സിംഹാസന ധാരിയും,
അവകാശിയുമാകണം. ക്രോധത്തിന് വശപ്പെട്ട് ദുഃഖം നല്‍കരുത്.
വരദാനം :-
സാധാരണ കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടും ശ്രേഷ്ഠ സ്മൃതിയുടെയും സ്ഥിതിയുടെയും തിളക്കം
കാണിക്കുന്ന പുരുഷോത്തമ സേവാധാരിയായി ഭവിക്കട്ടെ.
യഥാര്‍ത്ഥ രത്നം എത്രതന്നെ
ചെളിയില്‍ ഒളിഞ്ഞുകിടന്നാലും അതിന്റെ തിളക്കം തീര്‍ച്ചയായും കാണിക്കും, അതേപോലെ
താങ്കളുടെ ജീവിതം വജ്രതുല്യമാണ്. അതിനാല്‍ ഏതൊരു സാഹചര്യത്തിലും ഏതൊരു സംഘടനയിലും
താങ്കളുടെ തിളക്കം അതായത് ആ തിളക്കവും സമ്പന്നതയും സര്‍വ്വര്‍ക്കും കാണപ്പെടും.
സാധാരണ കര്‍മ്മമാണ് ചെയ്യുന്നതെങ്കിലും സ്മൃതിയും സ്ഥിതിയും ഇത്രയും
ശ്രേഷ്ഠമായിരിക്കണം ആര് കണ്ടാലും തോന്നണം ഇവര്‍ ഒരു സാധാരണ വ്യക്തിയല്ല, ഇവര്‍
സേവാധാരിയായിരുന്നുകൊണ്ടും പുരുഷോത്തമരാണ്.
സ്ലോഗന് :-
സത്യമായ
രാജഋഷി അവരാണ് ആര്‍ക്കാണോ സങ്കല്പമാത്ര പോലും ഒന്നിനോടും അടുപ്പമില്ലാത്തത്.