03.11.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ- നിങ്ങള് തന്നെയാണ് സത്യമായ അലൗകീക മായാജാലക്കാര്, നിങ്ങള്ക്ക് മനുഷ്യരെദ േവതയാക്കി മാറ്റുന്നതിനുള്ള മായാജാലം കാണിക്കണം.

ചോദ്യം :-
നല്ല പുരുഷാര്ത്ഥിയായ വിദ്യാര്ത്ഥിയുടെ അടയാളം എന്തായിരിക്കും ?

ഉത്തരം :-
അവര് പദവിയോടുകൂടി പാസാകുന്നതിനുള്ള, അതായത് വിജയമാലയില് വരുന്നതിനുള്ള ലക്ഷ്യം വെക്കും. അവരുടെ ബുദ്ധിയില് ഒരു ബാബയുടെ മാത്രം ഓര്മ്മയായിരിക്കും. ദേഹസഹിതം ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളില് നിന്നും ബുദ്ധിയോഗത്തെ വേര്പ്പെടുത്തി ഒന്നിനോട് പ്രീതി വെക്കും. അങ്ങനെയുള്ള പുരുഷാര്ത്ഥികള് തന്നെയാണ് മാലയിലെ മുത്തായി മാറുന്നത്.

ഓംശാന്തി.
ആത്മീയ കുട്ടികള്ക്ക് വേണ്ടി ആത്മീയ അച്ഛന് മനസ്സിലാക്കി തരികയാണ്. ഇപ്പോള് നിങ്ങള് ആത്മീയ കുട്ടികള് മായാജാലക്കാരും- മായാജാലക്കാരികളുമായി മാറിയിരിക്കുകയാണ് അതുകൊണ്ടാണ് ബാബയെയും മായാജാലക്കാരനെന്ന് പറയുന്നത്. മനുഷ്യനെ ദേവതയാക്കി മാറ്റുന്ന ഒരു മായാജാലക്കാരനുമുണ്ടായിരിക്കുകയില്ല. ഇത് മായാജാലമല്ലെ. എത്ര വലിയ സമ്പാദ്യം സമ്പാദിക്കാനുള്ള വഴിയാണ് നിങ്ങള് പറഞ്ഞു കൊടുക്കുന്നത്. സ്കൂളിലും ടീച്ചറും സമ്പാദിക്കാനാണ് പഠിപ്പിക്കുന്നത്. പഠിപ്പ് സമ്പാദ്യമല്ലെ. ഭക്തിമാര്ഗ്ഗത്തിലെ കഥകളും, ശാസ്ത്രങ്ങളും കേള്ക്കുക, അതിനെ പഠിപ്പെന്ന് പറയില്ല. അതിലൊരു നേട്ടവുമില്ല കേവലം പണം ചിലവാകുന്നു. ബാബയും മനസ്സിലാക്കി തരുന്നു- ഭക്തിമാര്ഗ്ഗത്തില് ചിത്രങ്ങള് ഉണ്ടാക്കുന്നു, ക്ഷേത്രങ്ങള് മുതലായവയെല്ലാം ഉണ്ടാക്കുന്നു, ഭക്തി ചെയ്ത്- ചെയ്ത് നിങ്ങള് എത്ര പൈസ ചിലവാക്കിക്കഴിഞ്ഞു. ടീച്ചറാണെങ്കില് സമ്പാദിക്കാനാണ് പഠിപ്പിക്കുന്നത്. ഉപജീവനം നടന്നുപോകുന്നു. നിങ്ങള് കുട്ടികളുടെ പഠിപ്പ് എത്ര ഉയര്ന്നതാണ്. എല്ലാവര്ക്കും പഠിക്കുകയും വേണം. നിങ്ങള് കുട്ടികള് മനുഷ്യനില് നിന്ന് ദേവതയാക്കി മാറ്റുന്നവരാണ്. ആ പഠിപ്പിലൂടെയാണെങ്കില് വക്കീല് മുതലായവയാണ് ആയി മാറുന്നത്, അതും ഒരു ജന്മത്തേക്കു വേണ്ടി. എത്ര രാത്രിയും പകലും പോലെയുള്ള വ്യത്യാസമാണ,് അതുകൊണ്ട് നിങ്ങള് ആത്മാക്കള്ക്ക് ശുദ്ധമായ ലഹരി വേണം. ഇതാണ് ഗുപ്തമായ ലഹരി. പരിധിയില്ലാത്ത ബാബയുടെ കാര്യം തന്നെ അല്ഭുതകരമാണ്. എങ്ങനെയുള്ള ആത്മീയ മായാജാലമാണ്. ആത്മാവിന് ഓര്മ്മിച്ചോര്മ്മിച്ച് സതോപ്രധാനമായി മാറണം. ഏതുപോലെയാണോ സന്യാസിമാര് പറയാറുണ്ടല്ലോ - നിങ്ങള് പോത്താണെന്ന് കരുതൂ എന്ന്....അങ്ങനെ സങ്കല്പിച്ച് ഇരുട്ടുമുറിയില് ഇരുന്നു. പറയും ഞാന് പോത്താണ്, മുറിയില് നിന്ന് എങ്ങനെയാണ് പുറത്തിറങ്ങുന്നത്? ഇപ്പോള് ബാബ പറയുന്നു നിങ്ങള് പവിത്രമായ ആത്മാവായിരുന്നു, ഇപ്പോള് അപവിത്രമായി മാറിയിരിക്കുകയാണ് പിന്നെ ബാബയെ ഓര്മ്മിച്ചോര്മ്മിച്ച് നിങ്ങള് പവിത്രമായി മാറും. ഈ ജ്ഞാനം കേട്ട് നരനില് നിന്ന് നാരായണനും അഥവാ മനുഷ്യനില് നിന്ന് ദേവതയായി മാറുന്നു. ദേവതകളുടെയും രാജ്യമുണ്ടല്ലോ. നിങ്ങള് കുട്ടികള് ഇപ്പോള് ശ്രീമത്തിലൂടെ ഭാരതത്തില് ദൈവീക രാജ്യം സ്ഥാപിക്കുകയാണ്. ബാബ പറയുന്നു- ഇപ്പോള് ഞാന് നിങ്ങള്ക്ക് ഏതൊരു ശ്രീമത്താണോ നല്കുന്നത് ഇതാണോ ശരി അതോ ശാസ്ത്രങ്ങളുടെ മതമാണോ ശരി? വിലയിരുത്തൂ. ഗീതയാണ് - സര്വ്വശാസ്ത്രമയീ ശിരോമണി ശ്രീമത് ഭഗവദ്ഗീത. ഇതാണ് പ്രത്യേകിച്ചും എഴുതപ്പെട്ടിട്ടുള്ളത്. ഇപ്പോള് ഭഗവാന് എന്നത് ആരെയാണ് പറയേണ്ടത് ? തീര്ച്ചയായും എല്ലാവരും പറയും-നിരാകാരനായ ശിവന്. നമ്മള് ശിവന്റെ കുട്ടികളാകുന്ന ആത്മാക്കള് സഹോദരന്മാരാണ്. ശിവന് ഓരേ ഒരു അച്ഛനാണ്. ബാബ പറയുന്നു നിങ്ങള് എല്ലാവരും പ്രിയതമകളാണ് - പ്രിയതമനാകുന്ന എന്നെ ഓര്മ്മിക്കുന്നു എന്തുകൊണ്ടെന്നാല് ഞാന് തന്നെയാണ് രാജയോഗം പഠിപ്പിച്ചത്, ഏതിലൂടെയാണോ നിങ്ങള് പ്രത്യക്ഷത്തില് നരനില് നിന്ന് നാരായണനായി മാറുന്നത്. അവര് പറയും നമ്മളാണെങ്കില് സത്യനാരായണന്റെ കഥയാണ് കേള്ക്കുന്നത്. ഇതിലൂടെ നമ്മള് നരനില് നിന്ന് നാരായണനായി മാറുമെന്നു മനസ്സിലാക്കുന്നില്ല. ബാബ നിങ്ങള് കുട്ടികള്ക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം നല്കുന്നു, അതിലൂടെ ആത്മാവിന് മനസ്സിലാകുന്നു. ശരീരമില്ലാതെ ആത്മാവിന് സംസാരിക്കാന് സാധിക്കില്ല. ആത്മാക്കള് വസിക്കുന്ന സ്ഥാനത്തെ നിര്വ്വാണധാമമെന്നാണ് പറയുന്നത്. നിങ്ങള് കുട്ടികള്ക്കിപ്പോള് സുഖധാമത്തേയും ശാന്തിധാമത്തെയും ഓര്മ്മിക്കണം. ഈ ദു:ഖധാമത്തെ ബുദ്ധികൊണ്ട് മറക്കണം. ആത്മാവിന് ഇപ്പോള് തെറ്റെന്താണ്, ശരിയെന്താണെന്ന് എന്ന വിവേകം ലഭിച്ചിരിക്കുകയാണ്. കര്മ്മം, അകര്മ്മം, വികര്മ്മത്തിന്റെയും രഹസ്യം മനസ്സിലാക്കി തന്നു. ബാബ കുട്ടികള്ക്കു തന്നെയാണ് മനസ്സിലാക്കി തരുന്നത് പിന്നീട് കുട്ടികള് തന്നെയാണ് അറിയുന്നത്. മറ്റു മനുഷ്യരാണെങ്കില് ബാബയെ തന്നെ അറിയുന്നില്ല. ബാബ പറയുന്നു ഇതും ഡ്രാമ ഉണ്ടാക്കപ്പെ ട്ടിരിക്കുകയാണ്. രാവണ രാജ്യത്തില് എല്ലാവരുടെ കര്മ്മങ്ങളും വികര്മ്മങ്ങളായിരിക്കും. സത്യയുഗത്തില് കര്മ്മം അകര്മ്മമായിരിക്കും. ആരെങ്കിലും ചോദിക്കുകയാണ്, അവിടെ കുട്ടികള് ഒന്നും ഉണ്ടായിരിക്കുകയില്ലെ ? പറയൂ , അതിനെ പറയുന്നതു തന്നെ നിര്വ്വികാരി ലോകമെന്നാണ്, അപ്പോള്അവിടെ ഈ 5 വികാരങ്ങളെല്ലാം എവിടെ നിന്നു വരുന്നു. ഇത് വളരെ നിസ്സാര കാര്യമാണ്. ഇത് ബാബയിരുന്ന് മനസ്സിലാക്കി തരുകയാണ്, ആരാണോ ശരിയായി മനസ്സിലാക്കുന്നത് അവര് പെട്ടെന്നു തന്നെ എഴുന്നേറ്റു നില്ക്കും. ആരെങ്കിലും മനസ്സിലാക്കുന്നില്ലായെങ്കിലും, അവര് മുന്നോട്ടു പോകുമ്പോള് മനസ്സിലാക്കും. പ്രകാശത്തില് പാറ്റകള് വരുന്നു, പോയതിനുശേഷം പിന്നീട് വീണ്ടും വരുന്നു. ഇതും പ്രകാശമാണ്, എല്ലാം കത്തിയെരിഞ്ഞ് ഇല്ലാതാകണം. ഇതും മനസ്സിലാക്കി തരുന്നുണ്ട് - ഇത് സാധാരണ പ്രകാശമല്ല. ആ പ്രകാശം സാധാരണമാണ്. പ്രകാശത്തില് പാറ്റകള് ഒരുപാട് കത്തിയെരിയുന്നു. ദീപാവലി ദിവസം എത്ര ചെറിയ- ചെറിയ കൊതുകുകളാണ് പുറത്തുവരുന്നത് പിന്നീട് നശിക്കുന്നു. ജനിക്കുക പിന്നീട് മരിക്കുക. ബാബയും മനസ്സിലാക്കി തരുന്നു- അവസാനം വന്ന് ജന്മമെടുത്ത് പിന്നീട് മരിക്കുന്നു. അവരാണെങ്കില് കൊതുകുകളെപ്പോലെയായി മാറി. ബാബ സമ്പത്തു തരാന് വന്നിരിക്കുകയാണ് അപ്പോള് പുരുഷാര്ത്ഥം ചെയ്ത് പദവിയോടു കൂടി പാസാകണം. നല്ല വിദ്യാര്ത്ഥികള് നന്നായി പുരുഷാര്ത്ഥം ചെയ്യുന്നു. ഈ മാലയും പദവിയോടു കൂടി പാസായവരുടേതാണ്. എത്രത്തോളം സാധിക്കുന്നുവോ പുരുഷാര്ത്ഥം ചെയ്തുകൊണ്ടെയിരിക്കൂ. വിനാശകാലെ വിപരീത ബുദ്ധിയെന്നു പറയാറുണ്ട്. ഇതിലും നിങ്ങള്ക്ക് മനസ്സിലാക്കികൊടുക്കാന് സാധിക്കും. നമുക്ക് ബാബയോട് പ്രീതബുദ്ധിയാണുള്ളത്. ഒരു ബാബയെ അല്ലാതെ നമ്മള് മറ്റാരെയും ഓര്മ്മിക്കുന്നില്ല. ബാബ പറയുന്നു, ദേഹ സഹിതം ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളെയും ഉപേക്ഷിച്ച് എന്നെ മാത്രം ഓര്മ്മിക്കൂ. ഭക്തിമാര്ഗ്ഗത്തില് ഒരുപാട് ഓര്മ്മിച്ചു വന്നു- അല്ലയോ ദു:ഖത്തെ ഹരിച്ച് സുഖം നല്കുന്നവനേ......... അപ്പോള് തീര്ച്ചയായും ബാബ സുഖം നല്കുന്നവനാണല്ലോ. സ്വര്ഗ്ഗത്തെ പറയുന്നതു തന്നെ സുഖധാമെന്നാണ്. ബാബ മനസ്സിലാക്കി തരുന്നു, ഞാന് വന്നിരിക്കുന്നതു തന്നെ പാവനമാക്കി മാറ്റാനാണ്. ഏത് കുട്ടികളാണോ കാമമാകുന്ന ചിതയിലിരുന്ന് ഭസ്മമായി പോയിരിക്കുന്നത്, അവര്ക്കാണ് വന്ന് ജ്ഞാനത്തിന്റെ മഴ പെയ്യിക്കുന്നത്. നിങ്ങള് കുട്ടികളെ യോഗം പഠിപ്പിക്കുകയാണ് - ബാബയെ ഓര്മ്മിക്കൂ എന്നാല് വികര്മ്മങ്ങള് വിനാശമാകും, പിന്നീട് നിങ്ങള് സ്വര്ഗ്ഗത്തിന്റെ അധികാരികളായി മാറും. നിങ്ങളും മായാജാലക്കാരാണല്ലോ. കുട്ടികള്ക്ക് ലഹരിയുണ്ടായിരിക്കണം. ഇത് നമ്മുടെ സത്യം- സത്യമായ മായാജാലമാണ്. ചിലര് വളരെ സമര്ത്ഥശാലികളായ മായാജാലക്കാര് ഉണ്ടായിരിക്കും. എന്തെല്ലാം വസ്തുക്കളാണ് കണ്ടെത്തുന്നത്. ഇത് അലൗകീകമായ മായാജാലമാണ് അര്ത്ഥം ഒരാള്ക്കല്ലാതെ മറ്റാര്ക്കും പഠിപ്പിക്കാന് സാധിക്കില്ല. നിങ്ങള്ക്കറിയാം നമ്മള് മനുഷ്യനില് നിന്ന് ദേവതയായി മാറുകയാണ്. ഈ ശിക്ഷണം പുതിയ ലോകത്തിലേക്കു വേണ്ടി തന്നെയുള്ളതാണ്. അതിനെ സത്യയുഗം, പുതിയ ലോകമെന്ന് പറയുന്നു. ഇപ്പോള് നിങ്ങള് സംഗമയുഗത്തിലാണ്. ഈ പുരുഷോത്തമ സംഗമയുഗത്തെക്കുറിച്ചാര്ക്കും അറിയില്ല. നിങ്ങള് എത്ര ഉത്തമ പുരുഷന്മാരായി മാറുകയാണ്. ബാബ ആത്മാക്കള്ക്കു തന്നെയാണ് മനസ്സിലാക്കി തരുന്നത്. ക്ലാസിലും എപ്പോഴാണോ നിങ്ങള് ബ്രാഹ്മണിമാര് ഇരിക്കുന്നത് അപ്പോഴും നിങ്ങളുടെ ജോലിയാണ് ആദ്യമാദ്യം മുന്നറിയിപ്പ് കൊടുക്കുക. സഹോദരീ- സഹോദരന്മാരെ, സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി ഇരിക്കൂ. ഞാന് ആത്മാവ് ഈ കര്മ്മേന്ദ്രിയങ്ങളിലൂടെയാണ് കേള്ക്കുന്നത്. 84 ജന്മങ്ങളുടെ രഹസ്യവും ബാബ നമുക്ക് മനസ്സിലാക്കി തന്നു. ഏത് മനുഷ്യരാണ് 84 ജന്മങ്ങളെടുക്കുന്നത്? എല്ലാവരൊന്നും എടുക്കില്ലല്ലോ. ഇതിനെക്കുറിച്ചും ആരുടെയും ചിന്ത പോകുന്നില്ല. എന്തു കേട്ടുവോ അത് സത്യമാണെന്നു പറയും. ഹനുമാന് വായുവില് നിന്നാണ് ഉണ്ടായത്- ഇത് സത്യമാണ് എന്നൊക്കെ. പിന്നീട് മറ്റുള്ളവര്ക്കും ഇങ്ങനെ- ഇങ്ങനെയുള്ള കാര്യങ്ങള് കേള്പ്പിച്ചുകൊണ്ടേയിരിക്കും പിന്നീട് സത്യം- സത്യം എന്നു പറഞ്ഞുകൊണ്ടിരിക്കും.

ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് തെറ്റിനെയും ശരിയെയും മനസ്സിലാക്കാനുള്ള ജ്ഞാനത്തിന്റെ നേത്രം ലഭിച്ചിരിക്കുകയാണ് അതിനാല് ശരിയായ കര്മ്മം തന്നെ ചെയ്യണം. നിങ്ങള് മനസ്സിലാക്കി കൊടുക്കുന്നുമുണ്ട് നമ്മള് പരിധിയില്ലാത്ത ബാബയില് നിന്ന് ഈ സമ്പത്തെടുക്കുകയാണ്. നിങ്ങള് എല്ലാവരും പുരുഷാര്ത്ഥം ചെയ്യൂ. ആ അച്ഛന് എല്ലാ ആത്മാക്കളുടെയും പിതാവാണ്. നിങ്ങള് ആത്മാക്കളോട് ബാബ പറയുകയാണ് ഇപ്പോള് എന്നെ ഓര്മ്മിക്കൂ. സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കൂ. ആത്മാവില് തന്നെയാണ് സംസ്കാരമുള്ളത്. സംസ്കാരം കൊണ്ടുപോകുന്നു, ചിലര് ചെറുപ്പത്തിലെ തന്നെ പേര് സമ്പാദിക്കുന്നു അപ്പോള് മനസ്സിലാക്കാം ഇവര് കഴിഞ്ഞ ജന്മത്തില് അങ്ങനെയുള്ള ഏതോ കര്മ്മം ചെയ്തിട്ടുണ്ട് എന്ന്, ആരെങ്കിലും കോളേജ് മുതലായവ ഉണ്ടാക്കിയിട്ടുണ്ടെങ്കില് അപ്പോള് അടുത്ത ജന്മത്തില് നന്നായി പഠിക്കുന്നു. കര്മ്മത്തിന്റെ കണക്കുകളാണല്ലോ. സത്യയുഗത്തില് വികര്മ്മത്തിന്റെ കാര്യം തന്നെയുണ്ടായിരിക്കുകയില്ല. കര്മ്മം തീര്ച്ചയായും ചെയ്യും. രാജ്യം ഭരിക്കും, കഴിക്കും, എന്നാല് തലതിരിഞ്ഞ കര്മ്മം ചെയ്യില്ല. അതിനെ പറയുന്നതു തന്നെ രാമരാജ്യമെന്നാണ്. ഇതാണ് രാവണരാജ്യം. ഇപ്പോള് നിങ്ങള് ശ്രീമത്തിലൂടെ രാമരാജ്യം സ്ഥാപിക്കുകയാണ്. അതാണ് പുതിയ ലോകം. പഴയ ലേകത്തില് ദേവതകളുടെ നിഴല് പതിക്കുകയില്ല. ലക്ഷ്മിയുടെ ജഡചിത്രമെടുത്ത് വെക്കൂ എന്നാല് നിഴല് പതിക്കും, ചൈതന്യത്തിന്റെത് പതിക്കില്ല. നിങ്ങള് കുട്ടികള്ക്കറിയാം എല്ലാവര്ക്കും പുനര്ജന്മം എടുക്കുക തന്നെ വേണം. കിണറ്റില് നിന്ന് വെള്ളമെടുക്കുന്നതും ഒരു വിധിയിലൂടെയാണല്ലോ, കറങ്ങിക്കൊണ്ടെയിരിക്കുന്നു . ഇവിടെയും നിങ്ങളുടെ ചക്രം അതുപോലെ കറങ്ങിക്കൊണ്ടെയിരിക്കുന്നു. ഇതില് തന്നെയാണ് ഉദാഹരണങ്ങള് നല്കി മനസ്സിലാക്കി തരുന്നത്. പവിത്രത ഏറ്റവും നല്ലതാണ്. കുമാരി പവിത്രമായതു കാരണമാണ് എല്ലാവരും അവരുടെ കാല്ക്കല് വീഴുന്നത്. നിങ്ങളാണ് പ്രജാപിതാ ബ്രഹ്മാകുമാര്- കുമാരിമാര്. കൂടുതലും കുമാരിമാരുടേതാണ് അതുകൊണ്ടാണ് കുമാരിയിലൂടെ അമ്പ് എയ്തു എന്ന മഹിമയുള്ളത്. ഇതാണ് ജ്ഞാനമാകുന്ന അമ്പ്. നിങ്ങള് സ്നേഹത്തോടു കൂടി മനസ്സിലാക്കി കൊടുക്കുന്നു. ബാബയാകുന്ന സത്ഗുരു ഒന്നു തന്നെയാണ്. ബാബ എല്ലാവരുടെയും സദ്ഗതി ദാതാവാണ്. ഭഗവാന്റെ വാക്കുകളാണ്- മന്മനാഭവ. ഇതും മന്ത്രമാണല്ലോ, ഇതില് തന്നെയാണ് പരിശ്രമമുള്ളത്. സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. ഇതാണ് ഗുപ്തമായ പരിശ്രമം. ആത്മാവു തന്നെയാണ് തമോപ്രധാനമായി മാറിയത് പിന്നീട് സതോപ്രധാനമായി മാറണം. ബാബ മനസ്സിലാക്കി തന്നു- ആത്മാക്കളും പരമാത്മാവും ഒരുപാടു കാലം വേറിട്ടിരുന്നു.....ആരാണോ ആദ്യമാദ്യം വേര്പിരിഞ്ഞത്, ആദ്യം ലഭിക്കുന്നതും അവരെ തന്നെയാണ്. അതുകൊണ്ടാണ് ബാബ പറയുന്നത് കളഞ്ഞുപോയി തിരികെ കിട്ടിയ അരുമ സന്താനങ്ങളെ എന്ന്. ബാബക്കറിയാം എപ്പോള് മുതലാണ് ഭക്തി ആരംഭിച്ചത് എന്ന്. പകുതി-പകുതിയാണ്. പകുതി കല്പം ജ്ഞാനം, പകുതി കല്പം ഭക്തി. 24 മണിക്കൂറടങ്ങിയ രാത്രിയും പകലിലും 12 മണിക്കൂര് എ. എം( രാവിലെയും), 12 മണിക്കൂര് പി. എം ( ഉച്ചക്കുശേഷവുമാണ്). കല്പവും പകുതി-പകുതിയാണ്. ബ്രഹ്മാവിന്റെ പകലും, ബ്രഹ്മാവിന്റെ രാത്രിയും പിന്നീടെന്തിനാണ് കല്പത്തിന്റെ ആയുസ്സ് ഇത്രയും നീട്ടിവലിച്ചെഴുതിയത് ? ഇപ്പോള് നിങ്ങള്ക്ക് തെറ്റും ശരിയും പറഞ്ഞു തരാന് സാധിക്കും. ശാസ്ത്രങ്ങളെല്ലാം ഭക്തിമാര്ഗ്ഗത്തിന്റേതാണ്. പിന്നീട് ഭഗവാന് വന്ന് ഭക്തിയുടെ ഫലം നല്കുന്നു. ഭക്തരുടെ രക്ഷകനാണെന്നല്ലെ പറയുന്നത്. മുന്നോട്ട് പോകുമ്പോള് നിങ്ങള് സന്യാസിമാര്ക്കെല്ലാം വളരെ സ്നേഹത്തോടു കൂടി മനസ്സിലാക്കി കൊടുക്കും. നിങ്ങളുടെ ഫോറം അവര് പൂരിപ്പിക്കുകയില്ല. അമ്മയുടെയും അച്ഛന്റെയും പേര് എഴുതുകയില്ല. ചിലരൊക്കെ പറഞ്ഞു തരും. ബാബ ചെന്ന് ചോദിക്കുമായിരുന്നു- എന്തുകൊണ്ടാണ് സന്യാസം സ്വീകരിച്ചത്, കാരണം പറയൂ ? വികാരങ്ങളുടെ സന്യാസം ചെയ്യുന്നു, അതേപോലെ വീടിനെയും സന്യസിക്കുന്നു. ഇപ്പോള് നിങ്ങള് മുഴുവന് പഴയ ലോകത്തെയും സന്യസിക്കുന്നു. പുതിയ ലോകത്തിന്റെ സാക്ഷാത്കാരം നിങ്ങള്ക്ക് ചെയ്തുകാണിച്ചുതന്നു. അതാണ് നിര്വ്വികാരിലോകം. സ്വര്ഗ്ഗസ്ഥനായ പിതാവ് സ്വര്ഗ്ഗം സ്ഥാപിക്കുന്നവനാണ്. പൂക്കളുടെ പൂന്തോട്ടമുണ്ടാക്കുന്നവന്. മുള്ളുകളെ പുഷ്പങ്ങളാക്കി മാറ്റുന്നു. കാമ വികാരം- നമ്പര്വണ് മുള്ളാണ്. കാമത്തെ വാളെന്നും ക്രോധത്തെ ഭൂതമെന്നുമാണ് പറയാറുള്ളത്. ദേവി- ദേവതകള് ഡബിള് അഹിംസകരായിരുന്നു. നിര്വ്വികാരികളായ ദേവതകളുടെ മുന്നില് വികാരികളായ എല്ലാ മനുഷ്യരും തല കുനിക്കുന്നു. ഇപ്പോള് നിങ്ങള്ക്കറിയാം- നമ്മള് ഇവിടെ പഠിക്കാനാണ് വന്നിരിക്കുന്നത്. പിന്നീട് മറ്റു സത്സംഗങ്ങളിള് മുതലായവയിലേക്കു പോവുക എന്നുള്ളത് സാധാരണ കാര്യമാണ്. ഈശ്വരനെ സര്വ്വവ്യാപി എന്നു പറയുന്നു. അച്ഛന് എപ്പോഴെങ്കിലും സര്വ്വവ്യാപിയാകുമോ? ബാബയില് നിന്ന് നിങ്ങള് കുട്ടികള്ക്ക് സമ്പത്ത് ലഭിക്കുന്നു. ബാബ വന്ന് പഴയ ലോകത്തെ പുതിയ ലോകമാകുന്ന സ്വര്ഗ്ഗമാക്കി മാറ്റുന്നു. ചിലരാണെങ്കില് നരകത്തെ നരകമെന്നു പോലും മനസ്സിലാക്കുന്നില്ല. ധനവാന്മാരായ മനുഷ്യര് മനസ്സിലാക്കുന്നു പിന്നീട് സ്വര്ഗ്ഗത്തില് എന്താണുള്ളത്. നമ്മളുടെ അടുത്ത് ധനം, വിമാനം, കൊട്ടാരങ്ങള് മുതലായവ എല്ലാം ഉണ്ട്, നമുക്ക് ഇതു തന്നെയാണ് സ്വര്ഗ്ഗം. നരകം അവര്ക്കാണ് ആരാണോ അഴുക്കില് ജീവിക്കുന്നത് അതുകൊണ്ട് തന്നെ ഭാരതം എത്ര പാവപ്പെട്ടതും ദരിദ്രവുമാണ് പിന്നീട് വീണ്ടും ചരിത്രവും- ഭൂമിശാസ്ത്രവും ആവര്ത്തിക്കപ്പെടണം. നിങ്ങള്ക്ക് ലഹരിയുണ്ടായിരിക്കണം- ബാബ നമ്മളെ വീണ്ടും ഇരട്ട കിരീടധാരികളാക്കി മാറ്റുകയാണ്. കഴിഞ്ഞതിനെയും-വരാന്പോകുന്നതിനെയും- ഭാവിയെയും അറിഞ്ഞിരിക്കുന്നു. സത്യ- ത്രേതായുഗത്തിന്റെ കഥ ബാബ പറഞ്ഞു തന്നുകഴിഞ്ഞു പിന്നീട് ഇടയില് വെച്ച് നമ്മള് താഴേക്കു വീഴുന്നു. വാമമാര്ഗ്ഗമാണ് വികാരിമാര്ഗ്ഗം. ഇപ്പോള് വീണ്ടും ബാബ വന്നിരിക്കുകയാണ്. നിങ്ങള് സ്വയത്തെ സ്വദര്ശന ചക്രധാരികളെന്നു മനസ്സിലാക്കുന്നു. ചക്രം കറക്കുന്നുന്നതിലൂടെ കഴുത്ത് മുറിയുന്നു, അങ്ങനെയല്ല. കൃഷ്ണന്റെ കൈയ്യില് ചക്രം കാണിക്കാറുണ്ട് അസുരന്മാരെ കൊന്നുകൊണ്ടെയിരിക്കുകയാണെന്ന്. അങ്ങനെയുണ്ടാവുക സധ്യമല്ല. നിങ്ങള് മനസ്സിലാക്കുന്നു നമ്മള് ബ്രാഹ്മണര്സ്വദര്ശന ചക്രധാരികളാണ്. നമുക്ക് സൃഷ്ടിയുടെ ആദി- മദ്ധ്യ- അന്ത്യത്തിന്റെ ജ്ഞാനമുണ്ട്. അവിടെ ദേവതകള്ക്കാണെങ്കില് ഈ ജ്ഞാനമുണ്ടായിരിക്കുകയില്ല. അവിടെയാണെങ്കില് സദ്ഗതിയാണ് അതുകൊണ്ടാണ് അതിനെ പകല് എന്നു പറയുന്നത്. രാത്രിയില് തന്നെയാണ് ബുദ്ധിമുട്ടുണ്ടാകുന്നത്. ഭക്തിയില് ദര്ശനത്തിനുവേണ്ടി എത്ര ഹഠയോഗങ്ങള് മുതലായവയാണ് ചെയ്യുന്നത്. രാത്രിയും പകലും ഭക്തി ചെയ്യുന്നവര് തന്റെ പ്രാണന് കളയാന് തയ്യാറാകുന്നു അപ്പോഴാണ് അവര്ക്ക് സാക്ഷാത്കാരം ഉണ്ടാകുന്നത്. ഡ്രാമയനുസരിച്ച് അല്പകാലത്തേക്ക് ആഗ്രഹം പൂര്ത്തിയാകുന്നു. ബാക്കി ഈശ്വരന് ഒന്നും തന്നെ ചെയ്യുന്നില്ല. പകുതി കല്പം ഭക്തിയുടെ പാര്ട്ടാണ് നടക്കുന്നത്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ ആത്മീയ ലഹരി തന്നെയുണ്ടാകണം ബാബ നമ്മളെ ഇരട്ട കിരീടധാരികളാക്കി മാറ്റുകയാണ്. നമ്മളാണ് സ്വദര്ശന ചക്രധാരി ബ്രാഹ്മണര്. വര്ത്തമാനം, ഭൂതം, ഭാവിയുടെ ജ്ഞാനത്തെ ബുദ്ധിയില് വെച്ച് മുന്നോട്ടു പോകണം.

2. പദവിയോടു കൂടി പാസാകുന്നതിനുവേണ്ടി ബാബയോട് സത്യ-സത്യമായ പ്രീതി വെക്കണം. ബാബയെ ഓര്മ്മിക്കുന്നതിനുള്ള ഗുപ്തമായ പരിശ്രമം ചെയ്യണം.

വരദാനം :-
സര്വ്വ ഗുണങ്ങളുടെയും അനുഭവത്തിലൂടെ അച്ഛനെ പ്രത്യക്ഷപ്പെടുത്തുന്ന അനുഭവീമൂര്ത്തിയായി ഭവിക്കട്ടെ.

ബാബയുടെ ഏതെല്ലാം ഗുണങ്ങളുടെ മഹിമ പാടുന്നുവോ ആ സര്വ്വ ഗുണങ്ങളുടെയും അനുഭവിയാകൂ, എങ്ങനെയാണോ ബാബ ആനന്ദത്തിന്റെ സാഗരനായിരിക്കുന്നത് അതേ ആനന്ദസാഗരത്തിന്റെ അലകളില് അലയടിച്ചുകൊണ്ടിരിക്കൂ. ആര് തന്നെ സമ്പര്ക്കത്തില് വന്നാലും അവരെ ആനന്ദം, പ്രേമം, സുഖം...ഈ സര്വ്വ ഗുണങ്ങളുടെയും അനുഭൂതി ചെയ്യിപ്പിക്കൂ. അങ്ങിനെയുള്ള സര്വ്വ ഗുണങ്ങളുടെയും അനുഭവി മൂര്ത്തിയാകൂ, എങ്കില് താങ്കള് മുഖേന ബാബയുടെ രൂപം പ്രത്യക്ഷമാകും, എന്തുകൊണ്ടെന്നാല് താങ്കള് മഹാനാത്മാക്കള്ക്ക് തന്നെയാണ് അനുഭവി മൂര്ത്തിയായി പരമാത്മാവിനെ തങ്ങളിലൂടെ പ്രത്യക്ഷപ്പെടുത്താന് കഴിയുക.

സ്ലോഗന് :-
കാരണത്തെ നിവാരണത്തിലേക്ക് പരിവര്ത്തനപ്പെടുത്തി അശുഭ കാര്യങ്ങളെയും ശുഭകാര്യങ്ങളാക്കി മാറ്റൂ.