03.11.2023           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ, ജ്ഞാനയോഗത്തിന്റെ ശക്തിയിലൂടെ അന്തരീക്ഷത്തെ ശുദ്ധമാക്കി മാറ്റണം, സ്വദര്ശനചക്രത്തിലൂടെ മായയുടെ മേല് വിജയം പ്രാപിക്കണം.

ചോദ്യം :-
ആത്മാവ് ഒരിക്കലും ജ്യോതിയില് ലയിച്ചുചേരുന്നില്ല എന്ന് ഏതൊരു കാര്യത്തിലൂടെ തെളിയിക്കപ്പെടുന്നു ?

ഉത്തരം :-
പറയാറുണ്ട്, ഉണ്ടായതും ഉണ്ടാക്കപ്പെട്ടതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമാണ്...... തീര്ച്ചയായും ആത്മാവ് തന്റേതായ പാര്ട്ട് ആവര്ത്തിക്കുന്നുണ്ട്. അഥവാ ജ്യോതി ജ്യോതിയില് ലയിക്കുകയാണെങ്കില് പാര്ട്ട് സമാപ്തമാകും പിന്നെ അനാദിയായ ഡ്രാമ എന്ന് പറയുന്നത് തെറ്റാകും. ആത്മാവ് ഒരു പഴയ വസ്ത്രം ഉപേക്ഷിച്ച് പുതിയത് ധരിക്കും, ലയിക്കുന്നില്ല.

ഗീതം :-
ഓ ദൂരയാത്രക്കാരാ...

ഓംശാന്തി.  
ആരാണോ ഇപ്പോള് മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കുന്ന യോഗീ ജ്ഞാനികളായ കുട്ടികള്, അവര്ക്ക് ഈ ഗീതത്തിന്റെ അര്ത്ഥം യഥാര്ത്ഥരീതിയില് മനസ്സിലാക്കാന് സാധിക്കും. ഏതെല്ലാം മനുഷ്യരുണ്ടോ അവരെല്ലാം ഇന്ന് ശ്മശാനത്തിലാണ്. ആരുടെ ജ്യോതിയാണോ അണഞ്ഞുപോയിരിക്കുന്നത്, ആരാണോ തമോപ്രധാനം അവരെയാണ് ശ്മശാനത്തില് പ്രവേശിച്ചവരെന്ന് പറയുന്നത്. ആര് സ്ഥാപന ചെയ്തുവോ അവര് എല്ലാ ജന്മങ്ങളിലും പാലനക്ക് നിമിത്തമായി മാറും. എല്ലാ ജന്മങ്ങളും പൂര്ത്തിയാക്കും. ആദ്യം മുതല് അവസാനം വരേക്കും ഏതേതെല്ലാം ധര്മ്മത്തിന്റെ സ്ഥാപനയുണ്ടായി - കണക്കെടുക്കാന് സാധിക്കും. പരിധിയുള്ള നാടകത്തില് ആരാണോ മുഖ്യമായ ക്രിയേറ്റര്, ഡയറക്ടര്, ആക്ടര് ആയിരിക്കുന്നത്, അവര്ക്കാണ് ആദരവ് ലഭിക്കുക. എത്ര പ്രൈസാണ് ലഭിക്കുക. നിങ്ങളുടേത് ജ്ഞാനയോഗമാണ്. ഇപ്പോള് മനുഷ്യര്ക്ക് അറിയുന്നില്ല മരണം മുന്നിലാണ്, നമ്മള് ഈ ഡ്രാമയില് എത്ര ജന്മങ്ങളെടുത്തു, എവിടെ നിന്നാണ് വന്നത്, വിശദമായി എല്ലാ ജന്മങ്ങളുടേതും അറിയാന് സാധിക്കില്ല. ബാക്കി ഈ സമയം ഭാവിയിലേക്കുവേണ്ടി പുരുഷാര്ത്ഥം നടന്നുകൊണ്ടിരിക്കുകയാണ്. ദേവതയായി മാറും. പക്ഷേ ഏത് പദവിയാണ് പ്രാപിക്കേണ്ടത്, അതിനുള്ള പുരുഷാര്ത്ഥം ചെയ്യണം. നിങ്ങള്ക്കറിയാം ഈ ലക്ഷ്മീനാരായണനും 84 ജന്മങ്ങളെടുത്തു. അവര് തീര്ച്ചയായും രാജാ റാണിയായി മാറും. ചിത്രത്തേയും മനസ്സിലാക്കി. സാക്ഷാത്കാരം ചെയ്യിക്കുകയാണ്. ഭക്തിമാര്ഗ്ഗത്തിലും സാക്ഷാത്കാരമുണ്ട്. ആരെയാണോ കൂടുതല് ധ്യാനിക്കുന്നത്, അവരുടെ സാക്ഷാത്കാരം ലഭിക്കും. ചിത്രത്തില് കൃഷ്ണനെ കറുത്തതായി കാണിക്കുന്നു, കൃഷ്ണനെ ധ്യാനിക്കുമ്പോള് ആ രീതിയില് സാക്ഷാത്കാരം ലഭിക്കും. കൃഷ്ണന് ഒരിക്കലും കറുത്തതല്ല. മനുഷ്യര്ക്ക് ഈ കാര്യത്തെക്കുറിച്ചുള്ള ജ്ഞാനം ഒന്നുമില്ല. ഇപ്പോള് നിങ്ങള് പ്രായോഗികത്തിലാണ്. നിങ്ങള്ക്ക് സൂക്ഷമവതനത്തേയും കാണാം വൈകുണ്ഠത്തേയും കാണാം. ആത്മാ പരമാത്മാവിന്റെ ജ്ഞാനമുണ്ട്. ആത്മ സാക്ഷാത്കാരമാണ് ഉണ്ടാകുന്നത്. ഇവിടെ നിങ്ങള്ക്ക് എന്ത് സാക്ഷാത്കാരം ലഭിക്കുന്നോ അതിനെക്കുറിച്ചുള്ള നോളേജും നിങ്ങളിലുണ്ട്. പുറത്തുള്ളവര്ക്ക് ആത്മാവിന്റെ സാക്ഷാത്കാരം കിട്ടുന്നുണ്ടാകാം. പക്ഷേ ജ്ഞാനമില്ല. അവര് ആത്മാവും പരമാത്മാവും ഒന്നാണെന്ന് പറയുന്നു. ആത്മാവ് നക്ഷത്രം പോലെയാണല്ലോ. അത് വളരെയധികം കാണുന്നുണ്ട്. എത്ര മനുഷ്യരുണ്ടോ അത്രയും ആത്മാക്കളാണ്. മനുഷ്യശരീരം ഈ കണ്ണുകള് കൊണ്ട് കാണാന് സാധിക്കുന്നതാണ്. ആത്മാവിനെ ദിവ്യദൃഷ്ടിയിലൂടെ കാണാന് സാധിക്കും. മനുഷ്യന്റെ നിറം, രൂപം, എല്ലാം വ്യത്യസ്തമാണ്, ആത്മാക്കള് രൂപത്തില് വ്യത്യാസമില്ല, എല്ലാവരും ഒരുപോലെയാണ്. കേവലം പാര്ട്ട് ഓരോ ആത്മാവിന്റേയും വ്യത്യസ്തമാണ്. എങ്ങിനെയാണോ മനുഷ്യന് ചെറുതും വലുതുമാകുന്നത്, അതുപോലെ ആത്മാവ് ചെറുതോ വലുതോ ആകുന്നില്ല. ആത്മാവിന്റെ വലിപ്പം ഒരുപോലെയാണ്. അഥവാ ആത്മ ജ്യോതിയില് ലയിച്ചുചേരുകയാണെങ്കില് പാര്ട്ട് എങ്ങനെ ആവര്ത്തിക്കപ്പെടും? പാടാറുണ്ട്, ഉണ്ടായതും ഉണ്ടാക്കപ്പെട്ടതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമാണ്... ഇത് അനാദിയായ സൃഷ്ടിനാടകം ചക്രം പോലെ കറങ്ങും. ഇതും നിങ്ങള് കുട്ടികള്ക്കറിയാം. കൊതുകിന്കൂട്ടം പോലെ ആത്മാക്കള് തിരിച്ചുപോകും. കൊതുകുകളെ ഈ കണ്ണുകള് കൊണ്ട് കാണാന് കഴിയും. ആത്മാവിനെ ദിവ്യദൃഷ്ടി കൂടാതെ കാണാന് സാധിക്കില്ല. സത്യയുഗത്തില് ആത്മാവിന്റെ സാക്ഷാത്കാരത്തിന്റെ ആവശ്യമില്ല. അറിയാം ആത്മാവ് ഒരു പഴയ ശരീരത്തെ ഉപേക്ഷിച്ച് പുതിയത് സ്വീകരിക്കുന്നു. പരമാത്മാവിനെ അറിയുന്നില്ല. അഥവാ അവിടെ പരമാത്മാവിനെ അറിഞ്ഞാല് കാലചക്രത്തിനേയും അറിയേണ്ടതല്ലേ?

ഗീതത്തില് പറയുന്നു - ഞങ്ങളെ കൂടെക്കൊണ്ടുപോകൂ അവസാനം വളരെ പശ്ചാത്തപിക്കും. എല്ലാവര്ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. എത്ര യുക്തികളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്, എല്ലാവരേയും ക്ഷണിക്കാന്.

ശാന്തി, ശാന്തി എന്ന് എല്ലാവരും പറയുന്നു എന്നാല് ശാന്തിയുടെ അര്ത്ഥം ആരും മനസ്സിലാക്കുന്നില്ല. ശാന്തി എങ്ങിനെയാണ് ഉണ്ടാവുക, അത് നിങ്ങള്ക്കറിയാം. എങ്ങനെയാണോ കടുക് അരക്കുന്നത് അതുപോലെ എല്ലാവരുടേയും ശരീരം വിനാശത്തില് ഇല്ലാതാകും. ആത്മാക്കള് ഒരിക്കലും നശിക്കുന്നില്ല. അത് ശരീരത്തില് നിന്ന് വിട്ടുപോകും. എഴുതിവെച്ചിട്ടുണ്ട് ആത്മാക്കള് കൊതുകിന്കൂട്ടം പോലെ പറന്നുപോകും. എല്ലാ പരമാത്മാക്കളും പറക്കും എന്നല്ല. മനുഷ്യര് ഒന്നും മനസ്സിലാക്കുന്നില്ല. ആത്മാവും പരമാത്മാവും തമ്മിലുള്ള വ്യത്യാസമെന്താണ്, ഇതും അറിയുന്നില്ല. പറയാറുണ്ട് ഞങ്ങളെല്ലാവരും സഹോദരങ്ങളാണ് എങ്കില് സഹോദരങ്ങളായി ജീവിക്കണം. അവരറിയുന്നില്ല സത്യയുഗത്തില് സഹോദരങ്ങള് അഥവാ സഹോദരീ-സഹോദരന് പാല്ക്കടല് പോലെയാണ് പരസ്പരം ജീവിക്കുന്നത്. അവിടെ ഉപ്പുവെള്ളത്തിന്റെ കാര്യം തന്നെയില്ല. ഇവിടെ നോക്കൂ, ഇപ്പോള് ഇപ്പോള്പാല്ക്കടല്, ഇപ്പോള് ഇപ്പോള് ഉപ്പുവെള്ളം. ഒരു ഭാഗത്തു പറയും ചൈനക്കാരും ഹിന്ദുക്കളും സഹോദരങ്ങളാണ്. മറുഭാഗത്ത് കോലമുണ്ടാക്കി കത്തിക്കുകയും ചെയ്യും. ലൗകിക സഹോദരങ്ങളുടെ ഈ അവസ്ഥ കണ്ടോ? ആത്മീയ സംബന്ധത്തെക്കുറിച്ച് അറിയുന്നില്ല. നിങ്ങള്ക്ക് ബാബ മനസ്സിലാക്കിത്തരികയാണ് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കണം. ദേഹാഭിമാനത്തില് കുരുങ്ങരുത്. ചിലര് ദേഹാഭിമാനത്തില് കുരുങ്ങുന്നു. ബാബ പറയുന്നു ദേഹസഹിതം ദേഹത്തിന്റെ എന്തെല്ലാം സംബന്ധങ്ങളുണ്ടോ എല്ലാം ഉപേക്ഷിക്കണം. ഈ വീടും എല്ലാം മറക്കൂ. വാസ്തവത്തില് നിങ്ങള് പരംധാം നിവാസിയാണ്. ഇപ്പോള് വീണ്ടും അവിടേക്ക് പോകണം, എവിടെനിന്നാണോ പാര്ട്ട് അഭിനയിക്കാന് വന്നത്, വീണ്ടും ഞാന് നിങ്ങളെ സുഖത്തിലേക്ക് പറഞ്ഞയക്കും. എന്നാല് ബാബ പറയുന്നു അതിന് യോഗ്യരായി മാറണം. ഈശ്വരന് രാജ്യത്തിന്റെ സ്ഥാപന ചെയ്യുന്നു. ഇവിടെനിന്ന് പെട്ടെന്ന് സത്യയുഗീ രാജ്യം ഉണ്ടാകും. എത്ര സഹജമായ കാര്യമാണ്. ഭഗവാന് വന്ന് സ്ഥാപന ചെയ്യുന്നു. കൃഷ്ണന്റെ പേര് വന്നതോടെ മുഴുവനും തകരാറായി. ഗീതയില് പ്രാചീനരാജയോഗവും ജ്ഞാനവും പറയുന്നുണ്ട്. അതിന് പ്രായലോപം സംഭവിച്ചു. ഇംഗ്ളീഷ് അക്ഷരം വളരെ നല്ലതാണ്. നിങ്ങള് പറയും ബാബക്ക് ഇംഗ്ളീഷ് അറിയില്ല. ബാബ പറയുകയാണ് എനിക്കെങ്ങനെ എല്ലാ ഭാഷകളും പറയാന് പറ്റും? മുഖ്യമായത് ഹിന്ദിയാണ് ഞാന് ഹിന്ദിയിലാണ് മുരളി പറയുന്നത്. ഏത് ശരീരത്തിനെയാണോ ഞാന് സ്വീകരിച്ചത്, ആ ആള്ക്ക് ഹിന്ദിയാണ് അറിയുക. ഇദ്ദേഹത്തിന് എന്ത് ഭാഷയാണ് അറിയുക അത് തന്നെയാണ് സംസാരിക്കുന്നത്. മറ്റ് ഭാഷയില് പഠിപ്പിക്കുന്നില്ല. ഞാന് ഫ്രഞ്ച് പറഞ്ഞാല് നിങ്ങള്ക്കെങ്ങനെ മനസ്സിലാകും? മുഖ്യമായത് ഈ ബ്രഹ്മാവിന്റെ കാര്യമാണ്. ബ്രഹ്മാവിന് ആദ്യം മനസ്സിലാകണമല്ലോ. മറ്റൊരാളുടേയും ശരീരം എടുക്കുന്നില്ല.

ഗീതത്തിലും പറയുന്നുണ്ട് എന്നെ കൂടെക്കൊണ്ടുപോകൂ, കാരണം ബാബയേയും ബാബയുടെ വീടിനേയും ആരും അറിയുന്നില്ല. തോന്നിയത് പറയുന്നു. അനേക മനുഷ്യര്ക്ക് അനേക മതങ്ങളാണ്, അതിനാല് ആശയക്കുഴപ്പത്തിലാകുന്നു. ബാബ നോക്കൂ എങ്ങിനെയാണ് ഇരിക്കുന്നത്. ഈ കാലുകള് ആരുടേതാണ്? (ശിവബാബയുടേതാണ്) അത് എന്റേതല്ലേ? ഞാന് ലോണെടുത്തതാണ്. ശിവബാബ തല്ക്കാലത്തേക്ക് ഉപയോഗിക്കുന്നു. അതേപോലെ ഈ പാദം എന്റേതല്ലേ? ശിവന്റെ ക്ഷേത്രത്തില് പാദം കാണിക്കാറില്ല. ചരണങ്ങള് കൃഷ്ണന്റെതാണ് വെക്കാറുള്ളത്. ശിവന് ഉയര്ന്നതിലും ഉയര്ന്നതാണ്, ബാബക്ക് എവിടെനിന്ന് കാലുകള് ഉണ്ടാകും. അതെ, ശിവബാബ ആധാരം എടുത്തിരിക്കുന്നതാണ്, പാദം ബ്രഹ്മാവിന്റേത് തന്നെയാണ്, ക്ഷേത്രങ്ങളില് കാളയെ കാണിച്ചിരിക്കുന്നു. കാളയില് എങ്ങനെയാണ് സവാരി ചെയ്യുക? കാളയുടെ പുറത്ത് ശിവബാബ എങ്ങനെ കയറും? സാലിഗ്രാം ആത്മാവ് സവാരി ചെയ്യുന്നു മനുഷ്യശരീരത്തില്. ബാബ പറയുകയാണ് ഞാന് നിങ്ങള്ക്ക് എന്ത് ജ്ഞാനമാണോ നല്കുന്നത് അത് പ്രായലോപമായിരിക്കുന്നു. ആട്ടയില് ഉപ്പു പോലെ അവശേഷിക്കുന്നു. അത് ആര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. ഞാന് വന്ന് സാരം മനസ്സിലാക്കിത്തരികയാണ്. ഞാനാണ് ശ്രീമത്ത് നല്കി സൃഷ്ടിചക്രത്തിന്റെ രഹസ്യം മനസ്സിലാക്കിത്തരുന്നത്, പിന്നീട് ദേവതകളുടെ കൈയ്യില് സ്വദര്ശനചക്രം കാണിച്ചിരിക്കുന്നു. ദേവതകള്ക്ക് ജ്ഞാനമേയില്ല. ഇതാണ് മുഴുവന് ജ്ഞാനത്തിന്റേയും കാര്യം. ആത്മാവിന് സൃഷ്ടിചക്രത്തിന്റെ നോളേജ് ലഭിച്ചിരിക്കുന്നു. ഇതിലൂടെ മായയുടെ ശിരസ്സിനെ അറുത്തുമാറ്റണം. എന്നാല് ഭക്തര് സ്വദര്ശനചക്രത്തെ അസുരന്മാര്ക്കു നേരെ എറിഞ്ഞതായി കാണിച്ചിരിക്കുന്നു. ഈ സ്വദര്ശനചക്രത്തിലൂടെ നിങ്ങള് മായയുടെ മേല് വിജയം പ്രാപിച്ചു. എവിടുത്തെ കാര്യം എവിടെ കൊണ്ടുവന്നെത്തിച്ചു. നിങ്ങളിലും വിരളം പേരെ ഈ കാര്യം ധാരണ ചെയ്ത് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കൂ. ഈ ജ്ഞാനം ഉയര്ന്നതാണ്. സമയമെടുക്കും. അവസാനം നിങ്ങളില് ജ്ഞാനയോഗത്തിന്റെ ശക്തിയുണ്ടായിരിക്കും. ഇതും ഡ്രാമയില് അടങ്ങിയതാണ് . അവരുടെ ബുദ്ധി ലോലമാണ്. നിങ്ങള് അന്തരീക്ഷത്തെ ശുദ്ധമാക്കുന്നു. എത്ര ഗുപ്തമായ ജ്ഞാനമാണ്. എഴുതിവച്ചിട്ടുണ്ട് അജാമില് പോലെയുള്ള പാപികളേയും ഉദ്ധരിച്ചു. പക്ഷേ അതിന്റെ അര്ത്ഥം മനസ്സിലാക്കുന്നില്ല. അവര് മനസ്സിലാക്കുന്നത് ജ്യോതി ജ്യോതിയില് ലയിച്ചു എന്നാണ്. സാഗരത്തില് ലയിച്ചു. പഞ്ചപാണ്ഡവര് ഹിമാലയത്തില് പോയി മറഞ്ഞു. പ്രളയം സംഭവിച്ചു. ഒരു ഭാഗത്ത് കാണിക്കുന്നുണ്ട് അവര് രാജയോഗം പഠിച്ചതായി. മറ്റൊരു ഭാഗത്ത് പ്രളയവും കാണിക്കുന്നുണ്ട്. പിന്നെ കാണിക്കുന്നു കൃഷ്ണന് വിരല് കുടിച്ച് ആലിലയില് വരുന്നതായി. അതിന്റെ അര്ത്ഥം മനസ്സിലാക്കുന്നില്ല. കൃഷ്ണന് ഗര്ഭ കൊട്ടാരത്തിലായിരുന്നു. വിരല് കുടിക്കുന്നത് കുട്ടികളാണ്. എവിടെയുള്ള കാര്യം എവിടെക്കൊണ്ടുചെന്നെത്തിച്ചു. മനുഷ്യര് എന്തു കേള്ക്കുന്നുവോ അതിനെ സത്യം സത്യമെന്ന് പറയുന്നു.

സത്യയുഗത്തെ ആരും അറിയുന്നില്ല. ഏത് വസ്തു ഇല്ലയോ അത് അസത്യമാണ്. ചിലര് പറയാറുണ്ടല്ലോ പരമാത്മാവിന് നാമവും രൂപവുമില്ലായെന്ന്. പക്ഷേ പരമാത്മാവിനെ പൂജിക്കുകയും ചെയ്യുന്നു. പരമാത്മാ അതിസൂക്ഷ്മമാണ്. ഇതുപോലെ അതിസൂക്ഷ്മമായ വസ്തു മറ്റൊന്നില്ല. സൂക്ഷ്മമായതുകാരണം ആരും അറിയുന്നില്ല. ആകാശം സൂക്ഷ്മമാണെങ്കിലും അതും ഒരു തത്വമാണ്. അഞ്ചു തത്വമാണല്ലോ? അഞ്ചു തത്വങ്ങള് കൊണ്ടാണ് ശരീരം നിര്മ്മിക്കുന്നത്. എത്ര സൂക്ഷ്മമായ വസ്തുവാണ്. നക്ഷത്രം എത്ര ചെറുതാണ്. ഇവിടെ പരമാത്മാവാകുന്ന നക്ഷത്രം ബ്രഹ്മാവിന്റെ ശരീരത്തില് വളരെ സമീപത്ത് വന്നിരിക്കുന്നു. അപ്പോഴാണ് സംസാരിക്കാന് സാധിക്കുന്നത്. എത്ര സൂക്ഷ്മമായ കാര്യം. പൊണ്ണ ബുദ്ധിയുള്ളവര്ക്ക് ഇത്തിരിപോലും മനസ്സിലാക്കാന് സാധിക്കില്ല. ബാബ എത്ര നല്ല നല്ല കാര്യം മനസ്സിലാക്കിത്തരുന്നു. ഡ്രാമയനുസരിച്ച് കഴിഞ്ഞ കല്പ്പത്തിലും ആര് പാര്ട്ട് അഭിനയിച്ചോ, അവരേ ഈ കല്പ്പത്തിലും അഭിനയിക്കൂ. കുട്ടികള് മനസ്സിലാക്കണം ബാബ ദിവസവും പുതിയ കാര്യങ്ങള് കേള്പ്പിക്കുന്നു, പുതിയ ജ്ഞാനമല്ലേ? ദിവസവും പഠിക്കണം. ചിലര് ദിവസവും വരുന്നില്ലെങ്കില് കൂട്ടുകാരോടു ചോദിക്കും ഇന്ന് ക്ലാസ്സില് എന്താണ് എടുത്തത്? ഇവിടെ ചിലര് പഠിപ്പേ ഉപേക്ഷിക്കും. മതി, പറയും അവിനാശി ജ്ഞാനരത്നങ്ങളുടെ സമ്പത്ത് വേണ്ട. ഏയ്, പഠിപ്പ് ഉപേക്ഷിച്ചാല് നിങ്ങളുടെ അവസ്ഥയെന്താകും? ബാബയില് നിന്ന് സമ്പത്ത് എടുക്കണ്ടേ? മതി, ഭാഗ്യത്തിലില്ല. ഇവിടെ സ്ഥൂലമായ സമ്പത്തിന്റെ കാര്യമേയില്ല, ജ്ഞാനത്തിന്റെ ഖജനാവ് ബാബയില് നിന്നാണ് ലഭിക്കുന്നത്. ഭൗതികമായ സമ്പത്തെല്ലാം വിനാശമാകാനുള്ളതാണ്, അതിന്റെ ലഹരി വെക്കരുത്. ബാബയില് നിന്നും സമ്പത്തെടുക്കണം. നിങ്ങളുടെയടുക്കല് കോടികളുടെ സമ്പത്ത് ഉണ്ടായിക്കോട്ടെ, അതും മണ്ണില് പോകാനുള്ളതാണ്. ഈ സമയത്തെ കാര്യം തന്നെയാണ്. എഴുതിവച്ചിട്ടുണ്ടല്ലോ. ചിലരുടെത് മണ്ണില് പോകും, ചിലരുടെത് കത്തിപ്പോകും......... ഈ സമയത്തെ കാര്യങ്ങള് അവസാനം സംഭവിക്കാനുള്ളതാണ്. വിനാശം ഇപ്പോഴുണ്ടാകും. വിനാശത്തിനുശേഷം വീണ്ടും സ്ഥാപന. ഇപ്പോള് സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. അതാണ് തന്റെ രാജധാനി. നിങ്ങള് മറ്റുള്ളവര്ക്കുവേണ്ടി ചെയ്യുന്നവരല്ല, എന്തു ചെയ്യുന്നുവോ തനിക്കുവേണ്ടിയാണ്. ആരു ശ്രീമത്ത് അനുസരിച്ച് നടക്കുന്നു അവര് അധികാരിയായി മാറും. നിങ്ങള് പുതിയ വിശ്വത്തില് പുതിയ ഭാരതത്തിന്റെ അധികാരിയായി മാറും. പുതിയ വിശ്വത്തില് സത്യയുഗത്തില് നിങ്ങളായിരുന്നു അധികാരി. ഇപ്പോഴിത് പഴയ യുഗമാണ്. നിങ്ങളെക്കൊണ്ട് പുരുഷാര്ത്ഥം ചെയ്യിക്കുകയാണ് പുതിയ ലോകത്തിലേക്കുവേണ്ടി. എത്രനല്ല കാര്യങ്ങളാണ് മനസ്സിലാക്കാന്. ആത്മാ പരമാത്മാ ജ്ഞാനം, സ്വയത്തിന്റെ തിരിച്ചറിവ്, സ്വയത്തിന്റെ പിതാവ് ആരാണ്, ബാബ പറയുന്നു ഞാന് വന്നിരിക്കുകയാണ് നിങ്ങള് ആത്മാക്കളെ പഠിപ്പിക്കാന്. ഇപ്പോള് അച്ഛനിലൂടെത്തന്നെ അച്ഛനെ തിരിച്ചറിഞ്ഞു. ബാബ മനസ്സിലാക്കിത്തരികയാണ്. നിങ്ങളെന്റെ കളഞ്ഞുപോയി തിരികെക്കിട്ടിയ കുട്ടികളാണ്. കല്പ്പത്തിനുശേഷം വീണ്ടും വന്ന് കണ്ടുമുട്ടിയിരിക്കുന്നു സമ്പത്ത് എടുക്കുന്നതിനുവേണ്ടി. പുരുഷാര്ത്ഥം ചെയ്യണം അല്ലായെങ്കില് പശ്ചാത്തപിക്കേണ്ടതായി വരും. വളരെ ശിക്ഷകളും അനുഭവിക്കേണ്ടിവരും. ആരാണോ ബാബയുടെ കുട്ടിയായി മാറി കുകര്മ്മം ചെയ്യുന്നത്, അവരുടെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. ഡ്രാമയില് നോക്കൂ ബാബയുടെ പാര്ട്ട് എത്രയാണ്. എല്ലാം കൊടുത്തു. പിന്നെ ബാബ പറയുന്നു ഭാവിയില് 21 ജന്മത്തേക്ക് ഇതെല്ലാം റിട്ടേണ് നല്കും. ആദ്യം നിങ്ങള് നേരിട്ടല്ലാതെ കൊടുത്തിരുന്നു. അപ്പോള് ഭാവിയില് 1 ജന്മത്തേക്കുള്ളത് തന്നു. ഇപ്പോള് നേരിട്ട് കൊടുക്കുകയാണെങ്കില് ഭാവിയിലെ 21 ജന്മങ്ങളിലേക്ക് ഇന്ഷ്വര് ചെയ്യാം. ഡയറക്ടും ഇന്ഡയറക്ടും തമ്മില് എന്തൊരു വ്യത്യാസം. ഭക്തര് ദ്വാപര-കലിയുഗത്തിലേക്കു വേണ്ടി ഇന്ഷുര് ചെയ്യുന്നു. നിങ്ങള് സത്യത്രേതായുഗത്തിലേക്കു വേണ്ടി ഇന്ഷുര് ചെയ്യുന്നു. ഡയറക്ട് ആയതുകാരണം 21 ജന്മങ്ങളിലേക്ക് ലഭിക്കുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. അവിനാശി ബാബയിലൂടെ അവിനാശി ജ്ഞാനരത്നങ്ങളുടെ ഖജനാവെടുത്ത് ഭാഗ്യശാലിയായി മാറണണം. പുതിയ ജ്ഞാനം, പുതിയ പഠിപ്പ് ദിവസവും പഠിക്കണം. അന്തരീക്ഷത്തെ ശുദ്ധമാക്കാനുള്ള സേവ ചെയ്യണം.

2. ഭാവിയില് 21 ജന്മത്തേക്കു വേണ്ടി തന്റെ സര്വ്വസ്വവും ഇന്ഷ്വര് ചെയ്യണം. ബാബയുടേതായി മാറിയതിനുശേഷം ഒരു കുകര്മ്മവും ചെയ്യരുത്.

വരദാനം :-
സ്വ-ഉന്നതിയാകുന്ന യഥാര്ത്ഥ കണ്ണട ധരിച്ച് മാതൃക കാണിക്കുന്ന അലസതയില് നിന്ന് മുക്തരായി ഭവിക്കട്ടെ.

സ്വയത്തെ കേവലം വിശാല ബുദ്ധിയുടെ ദൃഷ്ടിയിലൂടെ പരിശോധിക്കുന്ന കുട്ടികളുടെ കണ്ണട അലസതയുടേതായിരിക്കും. ഞാന് എത്രയും ചെയ്തുവോ അത് വളരെ കൂടുതലാണ് , ഞാന് ഇന്നയിന്ന ആത്മാക്കളെക്കാള് നല്ലതാണ്, അല്പ-സ്വല്പം കുറവുകള് മഹാന്മാരിലുമുണ്ട് എന്നുതന്നെയായിരിക്കും അവര്ക്ക് കാണപ്പെടുക. എന്നാല് ആര് സത്യമായ ഹൃദയത്തോടെ സ്വയത്തെ പരിശോധിക്കുന്നുവോ അവരുടെ കണ്ണട യഥാര്ത്ഥ സ്വഉന്നതിയുടേതായിരിക്കും കാരണം, കേവലം ബാബയെയും സ്വയത്തെയും മാത്രമേ നോക്കൂ, മറ്റുള്ളവര് എന്താണ് ചെയ്യുന്നത്- ഇത് നോക്കുകയില്ല. എനിക്ക് പരിവര്ത്തനപ്പെടണം അതുമതി, ഈ ചിന്തയില് മാത്രമിരിക്കും, അവര് മറ്റുള്ളവര്ക്ക് മാതൃകയായി മാറും.

സ്ലോഗന് :-
പരിധിയുള്ളവയെ സര്വ്വ വംശസഹിതം സമാപ്തമാക്കൂ എങ്കില് പരിധിയില്ലാത്ത ചക്രവര്ത്തിയുടെ ലഹരിയിലിരിക്കാം.