മധുരമായ കുട്ടികളെ -
ഓരോ ചുവടും ബാബയുട െശ്രീമതപ്രകാരം നടന്നുകൊ ണ്ടിരിക്കൂ,
ഒരു ബാബയി ല്‍നിന്നു തന്നെക േള്ക്കൂ എങ്കില്‍ മായയുട െയുദ്ധം ഉണ്ടാവുകയില്ല.
ചോദ്യം :-
ഉയര്‍ന്ന പദവി പ്രാപ്തമാക്കാനുള്ള ആധാരം എന്താണ്?
ഉത്തരം :-
ഉയര്‍ന്ന പദവി പ്രാപ്തമാക്കുന്നതിനുവേണ്ടി ബാബയുടെ ഓരോ നിര്‍ദ്ദേശവും അനുസരിച്ചു
നടക്കൂ. ബാബ നിര്‍ദ്ദേശം നല്കി കുട്ടികള്‍ അത് അംഗീകരിച്ചു, മറ്റൊരു സങ്കല്‍പ്പവും
വരരുത്. ഈ ആത്മീയ സേവനത്തില്‍ ഏര്‍പ്പെടൂ. നിങ്ങള്‍ക്ക് മറ്റൊരാളുടെയും ഓര്‍മ്മ
വരരുത്. താങ്കള്‍ മരിച്ചാല്‍ ലോകവും മരിച്ചു, (താങ്കള്‍ പരിവര്‍ത്തനപ്പെട്ടാല്‍ ലോകവും
പരിവര്‍ത്തനപ്പെടും) അപ്പോള്‍ ഉയര്‍ന്ന പദവിനേടാന്‍ സാധിക്കും.
ഗീതം :-
അങ്ങയെ നേടിയ ഞങ്ങള്‍.................
ഓംശാന്തി.
മധുര-മധുരമായ ആത്മീയ കുട്ടികള്‍ ഈ ഗീതം കേട്ടുവല്ലോ. അത് ഭക്തിമാര്‍ഗ്ഗത്തില്‍
പാടാറുള്ളതാണ്. ഈ സമയം ബാബ ഇതിന്റെ രഹസ്യം മനസ്സിലാക്കി തരികയാണ്. കുട്ടികളും
മനസ്സിലാക്കുന്നുണ്ട്, നമ്മള് ഇപ്പോള്‍ ബാബയില്‍ നിന്നും പരിധിയില്ലാത്ത സമ്പത്ത്
നേടിക്കൊണ്ടി രിക്കുകയാണ്. ആ രാജ്യം നമ്മളില്‍ നിന്നും ആര്‍ക്കും തട്ടിയെടുക്കാന്‍
സാധിക്കുകയില്ല. ഭാരത രാജ്യം വളരെ പേര് പിടിച്ചെടുത്തില്ലേ. മുസ്ലീങ്ങള്‍
പിടിച്ചെടുത്തു, ബ്രിട്ടീഷുകാര്‍ തട്ടിയെടുത്തു. വാസ്തവത്തില്‍ ആസുരീയ മതത്തിലൂടെ
ആദ്യം രാവണനാണ് തട്ടിയെടുത്തത്. ഈ കുരങ്ങന്മാരുടെ ചിത്രമുണ്ടാക്കിയിട്ടുള്ളത് -
മോശമായത് കാണരുത്, മോശമായത് കേള്‍ക്കരുത്.... ഇതിലും എന്തെങ്കിലും രഹസ്യം
ഉണ്ടായിരിക്കും. ബാബ മനസ്സിലാക്കി തരികയാണ്, ഒരു വശത്ത് രാവണന്റെ ആസുരീയ
സമ്പ്രദായങ്ങളാണ്. അവര്‍ക്ക് ബാബയെ അറിയുകയില്ല. മറുവശത്ത് നിങ്ങള്‍ കുട്ടികളും.
ബാബ ഇദ്ദേഹത്തിലൂടെയാണ് കേള്‍പ്പിക്കുന്നതെന്ന് ആദ്യം നിങ്ങള്‍ക്കും
അറിയില്ലായിരുന്നു. ഇദ്ദേഹം വളരെയധികം ഭക്തി ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഇത്
വളരെ ജന്മങ്ങളുടെ അന്തിമജന്മമാണ്. ഇദ്ദേഹം ആദ്യം പാവനമായിരുന്നു പിന്നീട്
പതീതമായിമാറി. ഇദ്ദേഹത്തെ എനിക്ക് അറിയാം. ഇപ്പോള്‍ നിങ്ങള്‍ മറ്റൊരാളില്‍ നിന്നും
കേള്‍ക്കാതിരിക്കൂ. ബാബ പറയുകയാണ് ഞാന്‍ നിങ്ങള്‍ കുട്ടികളോടാണ് സംസാരിക്കുന്നത്.
അതെ, ഏതെങ്കിലും മിത്രസംബന്ധികളെ കൊണ്ടുവരുകയാണെങ്കില്‍ കുറച്ചെന്തെങ്കിലും
സംസാരിക്കാം. പവിത്രമായി മാറണം. ആദ്യത്തെ കാര്യം ഇതുതന്നെയാണ്. അപ്പോഴെ
ബുദ്ധിയില്‍ ധാരണയുണ്ടാവുകയുള്ളൂ. ഇവിടത്തെ നിയമങ്ങള്‍ വളരെ കടുത്തതാണ്. 7
ദിവസത്തെ ഭട്ടിയില്‍ ഇരിക്കണമെന്ന് ആദ്യം പറയുമായിരുന്നു. ഒരാളുടെയും ഓര്‍മ്മ
വരരുത്. കത്തും അയയ്ക്കരുത്. എവിടെ വേണമെങ്കിലും ഇരുന്നോളൂ, പക്ഷെ മുഴുവന്‍
ദിവസവും ഭട്ടിയില്‍ ഇരിക്കണം. ഇപ്പോള്‍ നിങ്ങള്‍ ഭട്ടിയില്‍ ഇരുന്ന് പിന്നെ
പുറത്തുപോകും. ചിലര്‍ ആശ്ചര്യത്തോടുകൂടി കേള്‍ക്കും, പറഞ്ഞുകൊടുക്കും, അഹോ മായ
പിന്നീട് ഓടിപ്പോകും. ഇത് വളരെ ഉയര്‍ന്ന ലക്ഷ്യമാണ്. ബാബ പറയുന്നത്
അംഗീകരിക്കുകയില്ല. ബാബ പറയുന്നു നിങ്ങള്‍ വാനപ്രസ്ഥിയാണ്. പിന്നെ എന്തുകൊണ്ടാണ്
വെറുതെ കുടുങ്ങിപ്പോകുന്നത്. നിങ്ങള്‍ ഈ ആത്മീയ സേവനത്തില്‍ മുഴുകിയിരിക്കൂ.
നിങ്ങള്‍ക്ക് മറ്റൊരാളുടെയും ഓര്‍മ്മ വരരുത്. നിങ്ങള്‍ മരിച്ചാല്‍ ലോകവും മരിച്ചു.
അപ്പോഴെ ഉയര്‍ന്ന പദവി ലഭിക്കുകയുള്ളൂ. നരനില്‍ നിന്നും നാരായണനാവുക, ഇതാണ്
നിങ്ങളുടെ പുരുഷാര്‍ത്ഥം. ഓരോ ചുവടും ബാബയുടെ നിര്‍ദ്ദേശമനുസരിച്ച് നടക്കണം. പക്ഷെ
ഇതിലും ധൈര്യം ഉണ്ടായിരിക്കണം. കേവലം പറയാന്‍ മാത്രമുള്ള കാര്യമല്ല. മോഹത്തിന്റെ
ചരട് ചെറുതുമല്ല. നഷ്ടോമോഹയായി മാറണം. എനിക്ക് ഒരേ ഒരു ശിവബാബ രണ്ടാമതൊരാളില്ല.
നമ്മള് ബാബയുടെ ശരണത്തിലേക്ക് വന്നിരിക്കുകയാണ്. ഞങ്ങള്‍ ഒരിക്കലും വിഷം
നല്‍കില്ല. നിങ്ങള്‍ ഈശ്വരന്റെ അടുത്തേക്കു വരുമ്പോള്‍ മായയും നിങ്ങളെ വിടുകയില്ല,
വളരെ ശല്യപ്പെടുത്തും. വൈദ്യന്മാര് പറയാറുണ്ട്- ഈ മരുന്നിലൂടെ ആദ്യം എല്ലാ രോഗവും
പുറത്തുവരും, പേടിക്കരുത്. ഇവിടെയും അതുപോലെയാണ്. മായ വളരെയധികം
ബുദ്ധിമുട്ടിക്കും. വാനപ്രസ്ഥ അവസ്ഥയില്‍ പോലും വികാരങ്ങളുടെ സങ്കല്‍പ്പങ്ങളെ
കൊണ്ടുവരും. മോഹം ഉല്പന്നമാകും. ബാബ ആദ്യമേ പറഞ്ഞിട്ടുണ്ടായിരുന്നു, ഇതെല്ലാം
ഉണ്ടാകും. ഏതുവരെ ജീവിച്ചിരിക്കുന്നുണ്ടോ അതുവരെ മായയുമായി ബോക്സിംഗ്
നടന്നുകൊണ്ടിരിക്കും. മായയും യോദ്ധാവായിമാറി നിങ്ങളെ വിടുകയേയില്ല. ഇതും
ഡ്രാമയില്‍ അടങ്ങിയിട്ടുള്ളതാണ്. വികല്‍പ്പങ്ങളെ കൊണ്ടുവരാതിരിക്കൂ, ഇങ്ങനെ ഞാന്‍
മായയോടു പറയുകയേയില്ല. ബാബാ കൃപ കാണിക്കൂ, എന്നു വളരെ പേര് എഴുതാറുണ്ട്. ഞാന്‍
ആരിലും കൃപ കാണിക്കുകയില്ല, ഇവിടെ നിങ്ങള്‍ക്ക് ശ്രീമതപ്രകാരം നടക്കണം. കൃപ
ചെയ്താല്‍ എല്ലാവരും മഹാരാജാക്കന്മാരായി മാറും. ഡ്രാമയില്‍ ഇങ്ങനെയില്ല.
എല്ലാധര്മ്മത്തില് ഉള്ളവരും വരും. ആരെല്ലാമാണോ മറ്റുള്ള ധര്‍മ്മത്തിലേക്ക്
മാറിപ്പോയിട്ടുള്ളത്, അവര്‍ വരും. ഇവിടെ തൈ നട്ടുകൊണ്ടിരിക്കുകയാണ്, ഇതിലാണ്
പരിശ്രമം. ആരെല്ലാമാണോ പുതുതായി വരുന്നത് അവരോടു പറയണം, ബാബയെ ഓര്‍മ്മിക്കൂ. ശിവ
ഭഗവാന്റെ മഹാവാക്യമാണ്. കൃഷ്ണന് ഭഗവാനൊന്നുമല്ല. കൃഷ്ണന് 84 ജന്മങ്ങളില്
വരുന്നുണ്ട്. അനേകമതങ്ങള്‍, അനേകകാര്യങ്ങള്‍. ഇത് ബുദ്ധിയില്‍ പൂര്‍ണ്ണമായും ധാരണ
ചെയ്യണം. നമ്മള് പതീതരായിരുന്നു. ഇപ്പോള്‍ ബാബ പറയുന്നു നിങ്ങള്‍ എങ്ങനെയെങ്കിലും
പാവനമായിമാറൂ. കല്‍പ്പം മുമ്പും പറഞ്ഞിട്ടുണ്ടായിരുന്നു - എന്നെ മാത്രം
ഓര്‍മ്മിക്കൂ, ഞാന്‍ സര്‍വ്വരുടെയും സദ്ഗതി ചെയ്യാന്‍ വന്നിരിക്കുകയാണ്. ഭാരതവാസികള്‍
തന്നെയാണ് ഉയര്ന്നവരായിമാറുന്നത്. പിന്നീട് 84 ജന്മങ്ങള് എടുത്ത് താഴെക്ക്
ഇറങ്ങി വന്നു. പറയൂ, നിങ്ങള്‍ ഭാരതവാസികള്‍ തന്നെയാണ് ദേവീദേവതകളുടെ പൂജ
ചെയ്യുന്നത്. ഇവര്‍ ആരാണ്? അവര്‍ സ്വര്‍ഗത്തിന്റെ അധികാരിയായിരുന്നല്ലോ? ഇപ്പോള്‍
എവിടെയാണ്? ആരാണ് 84 ജന്മം എടുക്കുന്നത്? സത്യയുഗത്തിലും ഈ ദേവീദേവതകള്‍
ആയിരുന്നോ? ഇപ്പോള്‍ വീണ്ടും മഹാഭാരത യുദ്ധത്തിലൂടെ എല്ലാവരുടെയും വിനാശം
ഉണ്ടാകണം. ഇപ്പോള്‍ എല്ലാവരും പതീത തമോപ്രധാനമാണ്. ഞാനും ഇവരുടെ
അന്തിമജന്മത്തിലാണ് വന്ന് പ്രവേശിക്കുന്നത്. ഇവര്‍ പൂര്‍ണ്ണ ഭക്തനായിരുന്നു.
നാരായണന്റെ പൂജ ചെയ്യുമായിരുന്നു. ഇതില്‍ തന്നെ പ്രവേശിച്ച് പിന്നെ ഇവരെ
നാരായണനാക്കി മാറ്റുന്നു. ഇപ്പോള്‍ നിങ്ങള്‍ക്കു തന്നെ പുരുഷാര്‍ത്ഥം ചെയ്യണം. ഈ
ദൈവീകരാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. മാലയുണ്ടാക്കുന്നുണ്ടല്ലോ? മുകളില്‍
നിരാകാരനായ പൂവും താഴെ ജോടികളായ യുഗള്‍. ശിവബാബയ്ക്ക് തൊട്ടു താഴെ ഇവരാണ്
ഇരിക്കുന്നത്. ജഗത്പിതാവായ ബ്രഹ്മാവും , ജഗത് മാതാവായ സരസ്വതിയും. ഇപ്പോള്‍
നിങ്ങള്‍ പുരുഷാര്‍ത്ഥത്തിലൂടെ വിഷ്ണു പുരിയുടെ അധികാരിയായിമാറുകയാണ്. ഭാരതം
എന്റെതെന്ന് പ്രജകളും പറയുന്നുണ്ടല്ലോ? ഞങ്ങള്‍ വിശ്വത്തിന്റെ അധികാരികളാണെന്ന്
നിങ്ങളും പറയുന്നുണ്ട്. നമ്മള് രാജ്യം ഭരിക്കും, മറ്റൊരു ധര്‍മ്മവും അപ്പോള്‍
ഉണ്ടായിരുന്നില്ല. ഇങ്ങനെ പറയുകയില്ല- ഇതു ഞങ്ങളുടെ രാജധാനിയാണ്, മറ്റൊരാളുടെയും
രാജധാനിയല്ല. ഇവിടെയാണെങ്കില്‍ എല്ലാവരും എന്റെ നിന്റെ എന്നു പറയുന്നവരാണ്. അവിടെ
ഇങ്ങനെയുള്ള കാര്യമേയില്ല. അതിനാല്‍ ബാബ ഇപ്പോള്‍ മനസ്സിലാക്കി തരികയാണ്,
കുട്ടികളെ മറ്റെല്ലാകാര്യങ്ങളെയും വിട്ട് എന്നെ മാത്രം ഓര്‍മ്മിക്കുകയാണെങ്കില്‍
വികര്‍മ്മം വിനാശമാകും. ആരെങ്കിലും മുന്നില്‍ ഇരുന്ന് യോഗം ചെയ്യിപ്പിക്കുക,
ദൃഷ്ടി നല്‍കുക ഇങ്ങനെയല്ല. ബാബ പറയുന്നതിതാണ്, നടക്കുമ്പോഴും കറങ്ങുമ്പോഴും
ബാബയുടെ ഓര്‍മ്മയില്‍ ഇരിക്കണം. തന്റെ ചാര്‍ട്ട് വെയ്ക്കൂ. മുഴുവന്‍ ദിവസത്തിലും
എത്ര ഓര്‍മ്മിച്ചു? രാവിലെ എഴുന്നേറ്റ് എത്ര സമയം ബാബയോടു സംസാരിച്ചു? ഇന്ന്
ബാബയുടെ ഓര്‍മ്മയില്‍ ഇരുന്നോ? ഇങ്ങനെ ഇങ്ങനെ സ്വയം തനിക്കുവേണ്ടി പരിശ്രമിക്കണം.
ജ്ഞാനം ബുദ്ധിയിലാണ് ഉള്ളത്, പിന്നെ മറ്റുള്ളവര്‍ക്കും മനസ്സിലാക്കി കൊടുക്കണം.
കാമം മഹാ ശത്രുവാണെന്ന് ഒരാളുടെയും ബുദ്ധിയില്‍ വരുന്നില്ല. 2-4 വര്‍ഷം വരെ
ഇരുന്ന് പിന്നീട് മായയുടെ ശക്തിയായ അടി ഏല്ക്കുമ്പോള് വീണു പോകുന്നു. പിന്നീട്
എഴുതും ബാബാ ഞാന്‍ മുഖം കറുപ്പിച്ചു. ബാബയും എഴുതാറുണ്ട്, മുഖം കറുപ്പിച്ചവര്ക്ക്
12 മാസം ഇവിടെ വരാന്‍ അനുവാദമില്ല. നിങ്ങള്‍ ബാബയോട് പ്രതിജ്ഞ ചെയ്ത് വീണ്ടും
വികാരത്തിലേക്ക് വീണു, എന്റെ അടുത്തേക്ക് ഒരിക്കലും വരരുത്. ലക്ഷ്യം ഉയര്‍ന്നതാണ്.
ബാബ വരുന്നതു തന്നെ പതീതത്തില് നിന്നും പാവനമാക്കി മാറ്റാനാണ്. ധാരാളം കുട്ടികള്‍
വിവാഹം ചെയ്ത് പവിത്രമായി ജീവിക്കുന്നുണ്ട്. അതെ, ഏതെങ്കിലും പെണ്‍കുട്ടികളെ
അടിക്കുകയാണെങ്കില്‍ അവരെ രക്ഷിക്കുന്നതിനുവേണ്ടി ഗാന്ധര്‍വ്വ വിവാഹം കഴിപ്പിച്ച്
പവിത്രമായിരുത്തും. അവരിലും ചിലരെ മായ മൂക്കിനു പിടിച്ച് ചുഴറ്റി
എറിഞ്ഞിട്ടുണ്ട്. തോറ്റു പോകുന്നു. സ്ത്രീകള്‍ തന്നെയാണ് കൂടുതലും
തോറ്റുപോകുന്നത്. ബാബ പറയുന്നു, നിങ്ങള്‍ ശൂര്‍പ്പണഖയാണ്, ഈ പേരെല്ലാം ഈ സമയത്തെത്
തന്നെയാണ്. ഇവിടെ ബാബ ഒരു വികാരിയേയും ഇരുത്താന്‍ അനുവദിക്കുകയില്ല. ചുവടു
ചുവടുകളില്‍ ബാബയില്‍ നിന്നും നിര്ദ്ദേശമെടുത്തുകൊണ്ടിരിക്കണം.
സമര്പ്പണമാവുകയാണെങ്കല് ബാബ പറയും ഇപ്പോള്‍ സൂക്ഷിപ്പുകാരനായിമാറൂ.
നിര്‍ദ്ദേശമനുസരിച്ച് നടന്നുകൊണ്ടിരിക്കൂ. കണക്കുകള്‍ പറയുകയാണെങ്കല് നിര്‍ദ്ദേശം
നല്‍കാം. ഇത് വളരെയധികം മനസ്സിലാക്കാനുള്ള കാര്യമാണ്. നിങ്ങള്‍ ഭോഗെല്ലാം
സമര്‍പ്പിച്ചോളൂ, പക്ഷെ ഞാന്‍ കഴിക്കുകയില്ല. ഞാന്‍ ദാതാവാണ്. ശരി.
രാത്രി ക്ലാസ്- 15-06-1968
എന്താണോ കഴിഞ്ഞു പോയത് അതിനെ പുന:പരിശോധിക്കുന്നതിലൂടെ ദുര്‍ബലമനസ്കര്‍ക്ക് ,
അവരുടെ ദുര്‍ബലതയും ഓര്‍മ്മയില്‍ വരും. അതിനാല്‍ കുട്ടികള്‍ക്ക് ഡ്രാമയുടെ പാളത്തില്‍
തന്നെ ഉറച്ചിരിക്കണം. മുഖ്യമായും ഓര്‍മ്മയില്‍ തന്നെയാണ് പ്രയോജനമുള്ളത്.
ഓര്‍മ്മയിലൂടെ തന്നെയാണ് ആയുസ്സും വര്‍ദ്ധിക്കുക. ഡ്രാമയെ കുറിച്ച ് കുട്ടികള്‍
മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ ചിന്തയേ ഉണ്ടാവുകയില്ല. ഡ്രാമയില്‍ ഇപ്പോള്‍ ജ്ഞാനം
പഠിക്കുകയും പഠിപ്പിക്കുകയുമാണ് നടന്നുകൊണ്ടിരിക്കുന്നത്. പിന്നീട് ഈ പാര്‍ട്ടും
അവസാനിക്കും. നമ്മുടെ പാര്‍ട്ടും ഉണ്ടാവുകയില്ല, ബാബയുടെ പാര്‍ട്ടും
ഉണ്ടാവുകയില്ല. ബാബയുടെ നല്കുന്ന പാര്‍ട്ടും ഉണ്ടാവുകയില്ല നമ്മുടെ എടുക്കുന്ന
പാര്‍ട്ടും ഉണ്ടാവുകയില്ല. അപ്പോള്‍ ഒരുപോലെയായിത്തീരുമല്ലോ. നമ്മുടെ പാര്‍ട്ട്
പുതിയ ലോകത്തില്‍ ആയിരിക്കും. ബാബയുടെ പാര്‍ട്ട് ശാന്തിധാമത്തിലും ആയിരിക്കും.
പാര്‍ട്ടിന്റെ റീല്‍ നിറഞ്ഞിരിക്കുകയാണല്ലോ. നമ്മുടേത് പ്രാപ്തിയുടെ പാര്‍ട്ടും
ബാബയുടേത് ശാന്തിധാമത്തിലെ പാര്‍ട്ടും . കൊടുക്കുന്നതിന്റെയും എടുക്കുന്നതിന്റെയും
പാര്‍ട്ട് പൂര്‍ത്തിയായി, ഡ്രാമയും പൂര്‍ത്തിയായി. പിന്നീട് നമ്മള് രാജ്യം
ഭരിക്കാന്‍ വരും. ആ പാര്‍ട്ട് തന്നെ മാറിപ്പോകും. ജ്ഞാനം നിലയ്ക്കുകയും നമ്മള്
അതായിത്തീരുകയും ചെയ്യും. പാര്ട്ടുതന്നെ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ബാക്കി
വ്യത്യാസമൊന്നും ഉണ്ടാവുകയില്ല. ബാബയുടെയും കുട്ടികളുടെയും പാര്‍ട്ട്
ഉണ്ടാവുകയില്ല. ഇവരും ജ്ഞാനം പൂര്‍ണ്ണമായും എടുത്തിരിക്കും. ബാബയുടെ കൈവശവും
മറ്റൊന്നും തന്നെ ഉണ്ടായിരിക്കുകയില്ല. നല്കുന്ന ആളിന്റെ കൈവശം ബാക്കിയൊന്നും
ഉണ്ടാവുകയില്ല, എടുക്കുന്ന ആളില്‍ ഒരു കുറവും ഉണ്ടാവുകയില്ല, അതിനാല്‍ തന്നെ
രണ്ടുപേരും സമാനമായിക്കഴിഞ്ഞു. ഇതില്‍ വിചാരസാഗരമഥനം ചെയ്യാനുള്ള ബുദ്ധി
ആവശ്യമാണ്. പ്രത്യേകിച്ച് പുരുഷാര്‍ത്ഥം ചെയ്യേണ്ടത് ഓര്‍മ്മയുടെ യാത്രയിലാണ്.
ബാബയാണ് മനസ്സിലാക്കി തരുന്നത.് കേള്‍പ്പിക്കുമ്പോള്‍ അത് വിസ്താരത്തിലുള്ള
കാര്യമായിരിക്കും, ബുദ്ധിയില്‍ അത് സൂക്ഷ്മമാണ്. ശിവബാബയൂടെ രൂപം എന്താണെന്ന്
ഉള്ളുകൊണ്ട് നിങ്ങള്‍ക്കറിയാം. മനസ്സിലാക്കികൊടുക്കുന്നതിന് വലുതാക്കി
കാണിക്കുന്നു. ഭക്തിമാര്‍ഗത്തിലും വലിയ ലിംഗങ്ങള്‍ ഉണ്ടാക്കാറുണ്ട്. ആത്മാവ്
ചെറുതു തന്നെയാണല്ലോ. ഇത് സ്വാഭാവികമാണ്. അവസാനമേയില്ല, പിന്നെ പരിധിയില്ലാത്തത്
എന്നു പറയും. ബാബ മനസ്സിലാക്കി തരികയാണ് മുഴുവന്‍ പാര്‍ട്ടും ആത്മാവില്‍
അടങ്ങിയിട്ടുള്ളതാണ്. ഇത് സ്വാഭാവികമാണ്. അവസാനം കണ്ടെത്താന്‍ സാധിക്കില്ല.
സൃഷ്ടിചക്രത്തിന്റ അവസാനം കാണാം. രചയിതാവിന്റെയും രചനയുടെയും
ആദി-മധ്യ-അന്ത്യത്തിന്റെ രഹസ്യം നിങ്ങള്‍ക്കു തന്നെയാണ് അറിയുന്നത്. ബാബ
ജ്ഞാനസാഗരനാണ്. പിന്നീട് നമ്മളും നിറഞ്ഞവരാകും. നേടാന്‍ വെറെ ഒന്നും
ഉണ്ടായിരിക്കുകയില്ല. ബാബ ഇതില്‍ പ്രവേശിച്ചിട്ടാണ് പഠിപ്പിക്കുന്നത്. ബാബ
ബിന്ദുവാണ്. ആത്മാവിന്റെയും പരമാത്മാവിന്റെയും സാക്ഷാത്ക്കാരം
ഉണ്ടാകുന്നതിലൂടെയൊന്നും സന്തോഷം ഉണ്ടാവുകയില്ല. പരിശ്രമിച്ച് ബാബയെ
ഓര്‍മ്മിക്കുകയാണെങ്കില്‍ വികര്‍മ്മം വിനാശമാകും. ബാബ പറയുകയാണ് എന്നില്‍ ജ്ഞാനം
അവസാനിക്കുകയാണെങ്കില്‍ നിങ്ങളിലും ജ്ഞാനം അവസാനിക്കും. ജ്ഞാനം സ്വീകരിച്ച്
ഉയര്ന്നവരായിമാറും. എല്ലാം എടുത്തുകഴിഞ്ഞു. എങ്കിലും ബാബ ബാബയാണല്ലോ. നിങ്ങള്‍
ആത്മാക്കള്‍ ആത്മാക്കളായി തന്നെ ഇരിക്കും ബാബയായി ഇരിക്കുകയില്ല. ഇത് ജ്ഞാനമാണ്.
ബാബ , ബാബയാണ്. കുട്ടികള്‍, കുട്ടികളാണ്. ഇത് വിചാരസാഗരമഥനം ചെയ്ത് ആഴത്തിലേക്ക്
പോകേണ്ട കാര്യമാണ്. എല്ലാവര്ക്കും പോകണമെന്ന് അറിയാം. എല്ലാവരും പോകേണ്ടവരാണ്.
ബാക്കി ആത്മാക്കളെല്ലാം പോകും. മുഴുവന്‍ ലോകവും അവസാനിക്കും. ഇതില്‍
നിര്‍ഭയരായിരിക്കണം. നിര്ഭയരായിരിക്കാനുള്ള പുരുഷാര്‍ത്ഥം ചെയ്യണം. ശരീരം
മുതലായവയുടെ ഭാരം പോലും വരരുത്. അതേ അവസ്ഥയില്‍ പോകണം. ബാബ തനിക്കുസമാനമാക്കിയാണ്
മാറ്റുന്നത്, നിങ്ങള്‍ കുട്ടികളും തനിക്കുസമാനമാക്കി മാറ്റിക്കൊണ്ടിരിക്കണം. ഒരു
ബാബയുടെ ഓര്‍മ്മ മാത്രമായിരിക്കാനുള്ള പുരുഷാര്‍ത്ഥം ചെയ്യണം. ഇപ്പോള്‍ സമയമുണ്ട്.
ഈ റിഹേഴ്സല്‍ തീവ്രമായിചെയ്യണം. അഭ്യാസമില്ലെങ്കില് നിന്നുപോകും. കാലുകള്‍ വിറച്ച്
ഹൃദയസ്തംഭനം സംഭവിച്ചുകൊണ്ടിരിക്കും. തമോപ്രധാനശരീരത്തില് ഹൃദയാഘാതം ഉണ്ടാകാന്‍
അധികം സമയമെടുക്കുകയില്ല. എത്രത്തോളം അശരീരിയായിത്തീരുന്നുവോ, ബാബയെ
ഓര്മ്മിച്ചുകൊണ്ടിരി ക്കുന്നുവോ, അത്രയും സമീപത്തേക്ക് വന്നുകൊണ്ടിരിക്കും.
യോഗമുള്ളവര്‍ നിര്‍ഭയരായിരിക്കും. യോഗത്തിലൂടെയാണ് ശക്തി ലഭിക്കുന്നത്.
ജ്ഞാനത്തിലൂടെ ധനവും ലഭിക്കുന്നു. കുട്ടികള്‍ക്ക് ശക്തിയാണ് വേണ്ടത്. അതിനാല്‍
ശക്തി നേടുന്നതിനുവേണ്ടി ബാബയെ ഓര്മ്മിച്ചുകൊണ്ടേയിരിക്കൂ. ബാബയാണ് അവിനാശി
സര്ജന്. ബാബ ഒരിക്കലും രോഗിയാവുകയില്ല. ഇപ്പോള്‍ ബാബ പറയുകയാണ് നിങ്ങള്‍ തന്റെ
അവിനാശി മരുന്ന് കഴിച്ചുകൊണ്ടിരിക്കൂ. ഞാന്‍ ഇങ്ങനെയുള്ള സഞ്ജീവിനി മരുന്നാണ്
നല്‍കുന്നത്, ഒരിക്കലും ഒരു രോഗവും വരുകയില്ല. കേവലം പതീതപാവനനായ ബാബയെ
ഓര്‍മ്മിക്കുന്നതിലൂടെ പാവനമായിത്തീരും. ദേവതകള്‍ സദാ നിരോഗി പാവനമാണല്ലോ.
കുട്ടികള്‍ക്ക് ഇത് നിശ്ചയമുണ്ടായി ക്കഴിഞ്ഞു. നമ്മളാണ് കല്പ്പ കല്‍പ്പം
സമ്പത്തെടുക്കുന്നത്. എണ്ണമറ്റ തവണ ബാബ വന്നിരുന്നു. അതുപോലെ ഇപ്പോഴും വന്നു.
ബാബ എന്താണോ പഠിപ്പിക്കുന്നത്, മനസ്സിലാക്കി തരുന്നത് അതാണ് രാജയോഗം. ഗീത
മുതലായവ ഭക്തിമാര്ഗത്തിലേതാണ്. ഈ ജ്ഞാനമാര്‍ഗം ബാബ തന്നെയാണ് പറഞ്ഞുതരുന്നത്.
ബാബ തന്നെ വന്നാണ് താഴെ നിന്നും മുകളിലേക്ക് ഉയര്‍ത്തുന്നത്. ആരാണോ പക്കാ
നിശ്ചയബുദ്ധികള് അവരാണ് മാലയിലെ മുത്തായി മാറുന്നത്. കുട്ടികള്‍
മനസ്സിലാക്കുന്നുണ്ട്, നമ്മള് ഭക്തി ചെയ്ത് ചെയ്ത് താഴെയ്ക്കു വീണു. ഇപ്പോള്‍
ബാബ വന്ന് സത്യമായ സമ്പാദ്യം ചെയ്യിപ്പിക്കുകയാണ്. പാരലൗകീക അച്ഛന് നല്കുന്നത്ര
സമ്പത്ത്, ലൗകീക അച്ഛന് നല്കുകയില്ല. ശരി . കുട്ടികള്‍ക്ക് ശുഭരാത്രി, നമസ്തെ.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. മായ
ഗുസ്തിക്കാരനായി നേരിടാന്‍ വരും. അതില്‍ ഭയപ്പെടരുത്. മായാജീത്തായിമാറണം. ചുവട്-
ചുവട് ശ്രീമതമനുസരിച്ച് നടന്ന് സ്വയം സ്വയത്തോട് കൃപ കാണിക്കണം.
2. ബാബയ്ക്ക് തന്റെ സത്യം-സത്യമായ കണക്കു കാണിക്കണം. സൂക്ഷിപ്പുകാരനായിരിക്കണം.
നടക്കുമ്പോഴും കറങ്ങുമ്പോഴും ഓര്‍മ്മയുടെ അഭ്യാസം ചെയ്യണം.
വരദാനം :-
തന്റെ സ്വരൂപത്തിലൂടെ ഭക്തര്‍ക്ക് പ്രകാശത്തിന്റെ കിരീടത്തിന്റെ സാക്ഷാത്കാരം
ചെയ്യിപ്പിക്കുന്ന ഇഷ്ടദേവനായി ഭവിക്കട്ടെ.
താങ്കള്‍ ബാബയുടെ
കുട്ടിയായത് മുതല്‍ പവിത്രതയുടെ പ്രതിജ്ഞ എടുത്തിട്ടുണ്ടെങ്കില്‍ റിട്ടേണായി
പ്രകാശത്തിന്റെ കിരീടം പ്രാപ്തമായിക്കഴിഞ്ഞു. ഈ പ്രകാശത്തിന്റെ കിരീടത്തിന്
മുന്നില്‍ രത്നം പതിച്ച കിരീടം ഒന്നുമേയല്ല. എത്രത്തോളം സങ്കല്‍പ്പം, വാക്ക്,
കര്‍മ്മത്തില്‍ പവിത്രത ധാരണ ചെയ്തുകൊണ്ടേ പോകുന്നുവോ അത്രയും ഈ പ്രകാശത്തിന്റെ
കിരീടം സ്പഷ്ടമായിരിക്കും മാത്രമല്ല ഇഷ്ടദേവന്റെ രൂപത്തില്‍ ഭക്തരുടെ മുന്നില്‍
പ്രത്യക്ഷമായിക്കൊണ്ടിരിക്കും.
സ്ലോഗന് :-
സദാ
ബാപ്ദാദയുടെ കുടക്കീഴിലിരിക്കൂ എങ്കില്‍ വിഘ്ന വിനാശകരായി മാറും.