04.02.19           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - അന്തര് മുഖിയായി തന് റെ മംഗളത്തെക്കുറിച്ച് ചിന്തിക്കൂ , ചുറ്റിക്കറങ്ങാന് പോകുമ്പോള് ഏകാന്തമായി വിചാരസാഗരമഥനം ചെയ്യൂ , സ്വയത്തോട് ചോദിക്കൂ - ഞാന് സദാ സന്തുഷ്ടമാണോ .

ചോദ്യം :-
ദയാമനസ്കനായ ബാബയുടെ കുട്ടികള്ക്ക് സ്വയത്തിന് മേല് എങ്ങനെയുളള ദയയാണ് കാണിക്കേണ്ടത്?

ഉത്തരം :-
ഏതുപോലെയാണോ ബാബയ്ക്ക് ദയയുണ്ടാകുന്നത് എന്റെ കുട്ടികള് മുളളില് നിന്നും പുഷ്പമായിത്തീരണം, ബാബ കുട്ടികളെ പുഷ്പത്തിനു സമാനമാക്കി മാറ്റുന്നതിനായി എത്രയാണ് പ്രയത്നിക്കുന്നത്. അതുകൊണ്ട് കുട്ടികള്ക്കും തന്റെ മേല് ദയ തോന്നണം. നമ്മള് ബാബയെ വിളിച്ചിരുന്നു - അല്ലയോ പതിതപാവനാ വരൂ, പുഷ്പമാക്കി മാറ്റൂ, ഇപ്പോള് ബാബ വന്നിരിക്കുന്നു എങ്കില് എന്തുകൊണ്ട് നമുക്ക് പുഷ്പമായി മാറിക്കൂടാ! ദയ തോന്നുന്നു എങ്കില് ദേഹി-അഭിമാനിയായിരിക്കും. ബാബ എന്തു കേള്പ്പിക്കുന്നുവോ അത് ധാരണ ചെയ്യും.

ഓംശാന്തി.
ഇത് കുട്ടികള് മനസ്സിലാക്കുന്നു - ബാബ അച്ഛനാണ്, ടീച്ചറാണ്, സദ്ഗുരുവാണ്. ബാബ കുട്ടികളോട് ചോദിക്കുന്നു നിങ്ങള് ഇവിടേക്ക് വരുമ്പോള് ഈ ലക്ഷ്മി-നാരായണന്റെ ചിത്രത്തെയും ഏണിപ്പടിയുടെ ചിത്രത്തെയും കാണുന്നുണ്ടോ? എപ്പോഴാണോ ഈ രണ്ടു ചിത്രത്തെയും കാണുന്നത്, അപ്പോള് ലക്ഷ്യവും മുഴുവന് ചക്രവും ബുദ്ധിയിലേക്ക് വരുന്നു, നമ്മള് ദേവതയായി, മുഴുവന് ഏണിപ്പടിയും താഴേക്ക് ഇറങ്ങി വന്നു. ഈ ജ്ഞാനം നിങ്ങള് കുട്ടികള്ക്ക് മാത്രമാണ് ലഭിക്കുന്നത്. നിങ്ങള് വിദ്യാര്ത്ഥികളാണ്. ലക്ഷ്യം തൊട്ടു മുന്നിലുണ്ട്. ആരു വന്നാലും അവര്ക്ക് മനസ്സിലാക്കി കൊടുക്കൂ - ഇതാണ് ലക്ഷ്യം. ഈ പഠിപ്പിലൂടെയാണ് ദേവതകളായിത്തീരുന്നത്. പിന്നീട് 84 ജന്മത്തിന്റെ ഏണിപ്പടി താഴേക്ക് ഇറങ്ങുന്നു, വീണ്ടും ആവര്ത്തിക്കണം. വളരെയധികം സഹജമായ ജ്ഞാനമാണ് എന്നിട്ടും പഠിച്ച്-പഠിച്ച് എന്തുകൊണ്ട് തോറ്റുപോകുന്നത്. ആ ഭൗതികമായ പഠിപ്പിനേക്കാളും ഈ ആത്മീയ പഠിപ്പ് വളരെ സഹജമാണ്. ലക്ഷ്യവും 84 ജന്മത്തിന്റെ ചക്രവും തൊട്ടു മുന്നിണ്ട്. ഈ രണ്ടു ചിത്രങ്ങളും സ്വീകരണ മുറിയിലുണ്ടായിരിക്കണം. സേവനം ചെയ്യുന്നതിനായി സേവനത്തിനുളള ആയുധവും ആവശ്യമാണ്. മുഴുവന് ജ്ഞാനവും ഇതില് തന്നെയുണ്ട്. ഈ പുരുഷാര്ത്ഥം നമ്മള് ഇപ്പോഴാണ് ചെയ്യുന്നത്. സതോപ്രധാനമായിത്തീരുന്നതിനായി വളരെയധികം പ്രയത്നിക്കണം. ഇതില് അന്തര്മുഖിയായി വിചാരസാഗരമഥനം ചെയ്യണം. ചുറ്റിക്കറങ്ങാനായി പോകുമ്പോഴെല്ലാം ബുദ്ധിയില് ഇതായിരിക്കണം. എല്ലാവരും നമ്പര്വൈസാണെന്ന് ബാബയ്ക്ക് അറിയാം. ആരെങ്കിലും നല്ല രീതിയില് മനസ്സിലാക്കുകയാണെങ്കില് തന്റെ നന്മയ്ക്കായി പുരുഷാര്ത്ഥവും ചെയ്യുന്നു. ഇവര് നന്നായി പഠിക്കുമെന്ന് ഓരോ വിദ്യാര്ത്ഥികളും മനസ്സിലാക്കും. സ്വയം പഠിക്കുന്നില്ലെങ്കില് തനിക്ക് നഷ്ടം വരുത്തിവയ്ക്കുകയാണ്. സ്വയത്തെ യോഗ്യതയുളളവരാക്കി മാറ്റണം. നിങ്ങളും പരിധിയില്ലാത്ത ബാബയുടെ വിദ്യാര്ത്ഥികളാണ്. ഈ ബ്രഹ്മാവും പഠിക്കുകയാണ്. ഈ ലക്ഷ്മി-നാരായണനാണ് പദവി, 84 ജന്മങ്ങളുടെ ചക്രത്തിന്റെയാണ് ഈ ഏണിപ്പടി. ഇതാണ് ആദ്യത്തെ നമ്പറിലെ ജന്മം, ഇതാണ് അവസാന നമ്പറിലെ ജന്മം. നിങ്ങള് ദേവതയായിമാറുന്നു. ഉളളിലേക്ക് വരുമ്പോള് തന്നെ മുന്നിലുളള ലക്ഷ്യത്തെക്കുറിച്ചും ഏണിപ്പടിയെക്കുറിച്ചും മനസ്സിലാക്കി കൊടുക്കൂ. ദിവസേന വന്ന് ഇതിനു മുന്നില് ഇരിക്കുകയാണെങ്കില് സ്മൃതിയുണ്ടാവും. നിങ്ങളുടെ ബുദ്ധിയിലുണ്ട് പരിധിയില്ലാത്ത ബാബയാണ് നിങ്ങള്ക്ക് മനസ്സിലാക്കിത്തരുന്നത്. മുഴുവന് ചക്രത്തിന്റെയും ജ്ഞാനം നിങ്ങളുടെ ബുദ്ധിയില് നിറഞ്ഞിരിക്കുന്നുണ്ട്, അപ്പോള് എത്ര സന്തോഷത്തോടെയിരിക്കണം. സ്വയത്തോട് ചോദിക്കണം എന്തുകൊണ്ട് എനിക്ക് ആ അവസ്ഥയുണ്ടാകുന്നില്ല? എന്ത് കാരണം കൊണ്ടാണ് സന്തോഷത്തോടെയിരിക്കുന്നതില് വിഘ്നം സംഭവിക്കുന്നത്? ആരാണോ ചിത്രങ്ങള് ഉണ്ടാക്കുന്നത് അവരുടെ ബുദ്ധിയിലുമുണ്ടായിരിക്കും ഇത് നമ്മുടെ ഭാവിയിലെ പദവിയാണ്. ഇതാണ് നമ്മുടെ ലക്ഷ്യം, ഇത് 84 ജന്മങ്ങളുടെ ചക്രമാണ്. സഹജ രാജയോഗം എന്ന മഹിമയുമുണ്ട്. ഇതാണ് ബാബ ദിവസേന മനസ്സിലാക്കിത്തരുന്നത്, നിങ്ങള് പരിധിയില്ലാത്ത ബാബയുടെ കുട്ടികളാണെങ്കില് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് തീര്ച്ചയായും നേടണം. മുഴുവന് ചക്രത്തിന്റെ രഹസ്യത്തെയും മനസ്സിലാക്കിയെങ്കില് തീര്ച്ചയായും ഓര്മ്മിക്കണം, പിന്നീട് സംസാര രീതിയും വളരെ നല്ലതായിരിക്കണം. പെരുമാറ്റം വളരെ നല്ലതായിരിക്കണം. നടക്കുമ്പോഴും കര്മ്മങ്ങള് ചെയ്തുകൊണ്ടും ബുദ്ധിയില് ഇതു മാത്രമായിരിക്കണം നമ്മള് ബാബയുടെ അടുത്ത് പഠിക്കുന്നതിനുവേണ്ടിയാണ് വന്നിരിക്കുന്നത്. ഈ ജ്ഞാനം തന്നെയാണ് നിങ്ങള്ക്ക് കൂടെ കൊണ്ടു പോകേണ്ടത്. പഠിപ്പ് സഹജമാണ്. എന്നാല് പൂര്ണ്ണമായി പഠിക്കുന്നില്ലെങ്കില് ടീച്ചര്ക്ക് തീര്ച്ചയായും ഈ ചിന്ത ഉണ്ടായിരിക്കും, അഥവാ ക്ലാസ്സില് വളരെയധികം കുട്ടികള് അസമര്ത്ഥരാണെങ്കില് എന്റെ പേര് മോശമാകും. പ്രതിഫലം ലഭിക്കുകയില്ല. ഗവണ്മെന്റ് ഒന്നും തന്നെ നല്കില്ല. ഇതും സ്കൂളല്ലേ. ഇവിടെ പ്രതിഫത്തിന്റെ കാര്യമില്ല. എങ്കിലും പുരുഷാര്ത്ഥം ചെയ്യിപ്പിക്കുകയല്ലേ. സ്വഭാവത്തെ ശ്രേഷ്ഠമാക്കൂ, ദൈവീകഗുണത്തെ ധാരണ ചെയ്യൂ. വ്യക്തിത്വം വളരെ നല്ലതായിരിക്കണം. ബാബ നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് വന്നിരിക്കുന്നത്. പക്ഷേ ബാബയുടെ ശ്രീമത്തനുസരിച്ച് മുന്നോട്ടു പോകാന് സാധിക്കുന്നില്ല. ശ്രീമതം പറയുന്നു ഇവിടേക്ക് പോകൂ എന്നാല് പോകുന്നില്ല. പറയുന്നു ഇവിടെ ചൂടാണ്, ഇവിടെ തണുപ്പാണ്. ബാബയെ തിരിച്ചറിയുന്നില്ല ആരാണ് നമ്മളോട് പറയുന്നതെന്ന് മനസ്സിലാക്കുന്നില്ല. ബുദ്ധിയില് ഈ സാധാരണ രഥമാണ് വരുന്നത്. ആ ബാബ (ശിവബാബ) ബുദ്ധിയിലേക്ക് വരുന്നില്ല. വലിയ വലിയ രാജാക്കന്മാരെ എല്ലാവരും എത്രത്തോളം പേടിക്കുന്നു. ഉയര്ന്ന അധികാരമുണ്ട്. ഇവിടെ ബാബ പറയുന്നു ഞാന് ഏഴകളുടെനാഥനാണ്. രചയിതാവായ എന്നെയും രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തെക്കുറിച്ചും ആര്ക്കും തന്നെ അറിയില്ല. എത്രയധികം മനുഷ്യരാണ്. എങ്ങനെയെല്ലാമുളള കാര്യങ്ങളാണ് പറയുന്നത്, എന്തെല്ലാമാണ് ചെയ്യുന്നത്. ഭഗവാന് ആരാണ് എന്നതു പോലും അറിയുന്നില്ല. അത്ഭുതമല്ലേ. ബാബ പറയുന്നു ഞാന് സാധാരണ ശരീരത്തില് പ്രവേശിച്ച് സ്വയത്തിന്റെയും രചനയുടേയും ആദി-മദ്ധ്യ-അന്ത്യത്തിന്റെയും പരിചയം നല്കുന്നു. 84 ജന്മങ്ങളുടെ ഈ ഏണിപ്പടി എത്ര വ്യക്തമാണ്.

ബാബ പറയുന്നു ഞാന് നിങ്ങളെ ഇതുപോലെയാക്കി മാറ്റിയിരുന്നു, ഇപ്പോള് വീണ്ടും അതുപോലെ ആക്കുകയാണ്. നിങ്ങള് പവിഴബുദ്ധികളായിരുന്നു പിന്നീട് നിങ്ങളെ ആരാണ് കല്ലുബുദ്ധികളാക്കി മാറ്റിയത്? അരക്കല്പമായി രാവണരാജ്യത്തില് നിങ്ങള് താഴേക്കു വീണുകൊണ്ടിരുന്നു. ഇപ്പോള് നിങ്ങള്ക്ക് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി തീര്ച്ചയായും മാറണം. വിവേകം പറയുന്നുണ്ട് ബാബയാണ് സത്യം. ബാബ തീര്ച്ചയായും സത്യം മാത്രമേ പറയൂ. ഈ ബ്രഹ്മാവും പഠിക്കുകയാണ്, നിങ്ങളും പഠിക്കുകയാണ്. ഇദ്ദേഹം പറയുന്നു ഞാനും വിദ്യാര്ത്ഥിയാണ്. പഠനത്തില് ശ്രദ്ധ നല്കുന്നു. കൃത്യമായ കര്മ്മാതീത അവസ്ഥ ഇപ്പോള് ഉണ്ടായിട്ടില്ല. ഇത്രയും ഉയര്ന്ന പദവി നേടുന്നതിനായി പഠിത്തത്തില് ശ്രദ്ധ നല്കാത്തവരായി ആരുണ്ടാകും. ഇങ്ങനെയുളള പദവി തീര്ച്ചയായും നേടണമെന്ന് എല്ലാവരും പറയും. ബാബയുടെ കുട്ടികളാണ് നമ്മള് അതുകൊണ്ട് തീര്ച്ചയായും അധികാരികളായിരിക്കണം. ബാക്കി പഠിത്തത്തില് തീര്ച്ചയായും ഉയര്ച്ചയും താഴ്ചയും ഉണ്ടായിക്കൊണ്ടിരിക്കും. ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനത്തിന്റെ പൂര്ണ്ണമായ സാരമാണ് ലഭിച്ചിരിക്കുന്നത്. തുടക്കത്തില് പഴയ ജ്ഞാനം തന്നെയായിരുന്നു. പതുക്കെ-പതുക്കെ നിങ്ങള് മനസ്സിലാക്കി വന്നു. സത്യമായ ജ്ഞാനമാണ് നമുക്ക് ലഭിക്കുന്നതെന്ന് ഇപ്പോള് മനസ്സിലാക്കുന്നുണ്ട്. ബാബയും പറയുന്നു ഇന്ന് ഞാന് നിങ്ങള്ക്ക് ഗുഹ്യമായ കാര്യങ്ങളാണ് കേള്പ്പിക്കുന്നത്. പെട്ടെന്നു തന്നെ ആര്ക്കും ജീവന്മുക്തി നേടാന് സാധിക്കില്ല. മുഴുവന് ജ്ഞാനത്തെയും എടുക്കാന് സാധിക്കില്ല. ആദ്യം ഈ ഏണിപ്പടിയുടെ ചിത്രം ഉണ്ടായിരുന്നില്ല. നമ്മള് ഇങ്ങനെയെല്ലാമാണ് ചക്രം കറങ്ങിയെന്ന് ഇപ്പോള് മനസ്സിലാക്കുന്നുണ്ട്. നമ്മള് തന്നെയാണ് സ്വദര്ശനചക്രധാരി. ബാബ നമ്മള് ആത്മാക്കള്ക്ക് മുഴുവന് ചക്രത്തിന്റെയും രഹസ്യത്തെക്കുറിച്ച് മനസ്സിലാക്കി തന്നു. ബാബ പറയുന്നു നിങ്ങളുടെ ധര്മ്മം വളരെയധികം സുഖം നല്കുന്നതാണ്. ബാബ തന്നെയാണ് വന്ന് നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നത്. മരണം തൊട്ട് മുന്നില് നില്ക്കുമ്പോഴാണ് മറ്റുളളവരുടെ സുഖത്തിന്റെ സമയം വന്നിരിക്കുന്നത്. ഈ വിമാനവും വൈദ്യുതിയുമൊന്നും മുന്പ് ഉണ്ടായിരുന്നില്ല. അവര്ക്ക് ഇവിടം സ്വര്ഗ്ഗം പോലെയാണ്. എത്ര വലിയ വലിയ കൊട്ടാരമാണ് ഉണ്ടാക്കുന്നത്. ഞങ്ങള്ക്ക് വളരെ വലിയ സുഖമാണെന്ന് കരുതുന്നു. ലണ്ടനിലേക്കെല്ലാം എത്ര പെട്ടെന്നാണ് എത്തിച്ചേരുന്നത്. ഇതുതന്നെയാണ് സ്വര്ഗ്ഗമെന്നു കരുതിയിരിക്കുന്നു. ഏതുവരെ ആരെങ്കിലും അവര്ക്ക് സ്വര്ഗ്ഗം സത്യയുഗമാണെന്നും, കലിയുഗത്തെ ഒരിക്കലും സ്വര്ഗ്ഗമെന്നു പറയില്ല എന്നും മനസ്സിലാക്കി കൊടുക്കുന്നോ. നരകത്തില് ആരെങ്കിലും ശരീരം ഉപേക്ഷിക്കുകയാണെങ്കില് തീര്ച്ചയായും പുനര്ജന്മവും നരകത്തില് തന്നെയായിരിക്കും എടുക്കുക. മുന്പ് നിങ്ങളും ഈ കാര്യം മനസ്സിലാക്കിയിരുന്നില്ല. ഇപ്പോള് മനസ്സിലാക്കുന്നു. രാവണരാജ്യം വരുമ്പോള് നമ്മള് താഴേക്ക് അധഃപതിക്കാന് ആരംഭിക്കുന്നു. എല്ലാ ദുര്വികാരങ്ങളും വരുന്നു. ഇപ്പോള് നിങ്ങള്ക്ക് മുഴുവന് ജ്ഞാനം ലഭിച്ചു അതുകൊണ്ട് പെരുമാറ്റവും വളരെ രാജകീയമായിരിക്കണം. ഇപ്പോള് നിങ്ങള് സത്യയുഗത്തിലുളളതിനെക്കാളും മൂല്യമുള്ളവരാണ്. ജ്ഞാന സാഗരനായ ബാബ മുഴുവന് ജ്ഞാനവും ഇപ്പോഴാണ് നല്കുന്നത്. മറ്റൊരു മനുഷ്യനും ജ്ഞാനത്തെക്കുറിച്ചും ഭക്തിയെക്കുറിച്ചും മനസ്സിലാക്കാന് സാധിക്കില്ല. കൂട്ടിക്കലര്ത്തി. ശാസ്ത്രങ്ങള് പഠിക്കുന്നതാണ് ജ്ഞാനമെന്നും, പൂജകള് ചെയ്യുന്നതാണ് ഭക്തിയെന്നുമാണ് മനസ്സിലാക്കുന്നത്. ഇപ്പോള് ബാബ പുഷ്പമാക്കി മാറ്റാന് എത്രയാണ് പ്രയത്നിക്കുന്നത്. കുട്ടികള്ക്കും ദയ തോന്നണം, നമ്മള് ബാബയെ വിളിച്ചിരുന്നു പതിതരെ വന്ന് പാവനമാക്കൂ, പുഷ്പ സമാനമാക്കൂ....... ഇപ്പോള് ബാബ വന്നുവെങ്കില് സ്വയവും ദയ കാണിക്കണം. എന്താ നമുക്ക് ഇങ്ങനെയുളള പുഷ്പമായിമാറാന് സാധിക്കില്ലേ! ഇതുവരെയ്ക്കും എന്തുകൊണ്ട് ഞാന് ബാബയുടെ ഹൃദയ സിംഹാസനത്തില് ഇരുന്നില്ല! ശ്രദ്ധ നല്കുന്നില്ല. ബാബ എത്ര ദയാമനസ്കനാണ്. വന്ന് പാവനമാക്കൂ എന്നു പറഞ്ഞ് ബാബയെ വിളിക്കുന്നതു തന്നെ പതിതലോകത്തിലേക്കാണ്. അപ്പോള് എങ്ങനെയാണോ ബാബയ്ക്ക് ദയ തോന്നുന്നത്, അതുപോലെ കുട്ടികള്ക്കും ദയ തോന്നണം. ഇല്ലെങ്കില് സദ്ഗുരുവിന്റെ നിന്ദകന് ഒരിക്കലും ഗതി പ്രാപിക്കാന് സാധിക്കില്ല. ആരുടെയും സ്വപ്നത്തില്പ്പോലും ഉണ്ടായിരിക്കില്ല, സദ്ഗുരു ആരാണ്? മനുഷ്യര് ഗുരുക്കന്മാരെക്കുറിച്ച് ചിന്തിക്കാറുണ്ട,് ഗുരു ഒരിക്കലും ശപിക്കരുത്, അകൃപ കാണിക്കരുത്.... കുട്ടി ജനിക്കുകയാണെങ്കില് ഗുരുവിന്റെ കൃപ കാരണമാണെന്ന് വിചാരിക്കുന്നു. ഇതെല്ലാം അല്പകാലത്തെ സുഖത്തിന്റെ കാര്യങ്ങളാണ്. ബാബ പറയുന്നു - കുട്ടികളേ, സ്വയത്തിനുമേല് കൃപകാണിക്കൂ. ദേഹീ-അഭിമാനിയാകുകയാണെങ്കല് ധാരണയും ഉണ്ടാകും. എല്ലാം ചെയ്യുന്നത് ആത്മാവ് തന്നെയാണ്. ഞാനും ആത്മാക്കളെയാണ് പഠിപ്പിക്കുന്നത്. സ്വയത്തെ ആത്മാവാണെന്ന് വ്യക്തമായി മനസ്സിലാക്കൂ, ബാബയെ ഓര്മ്മിക്കൂ. ബാബയെ ഓര്മ്മിച്ചില്ലാ എങ്കില് എങ്ങനെ വികര്മ്മം നശിക്കും. അല്ലയോ ഭഗവാനേ ദയ കാണിക്കൂ എന്നു പറഞ്ഞ് ഭക്തിമാര്ഗ്ഗത്തില് പോലും ഓര്മ്മിച്ചിരുന്നു. ബാബ മുക്തിദാതാവുമാണ്, വഴികാട്ടിയുമാണ്. ഇതും ബാബയുടെ ഗുപ്തമായ മഹിമയാണ്. ബാബ വന്ന് എല്ലാം തന്നെ പറഞ്ഞുതരികയാണ് ഭക്തിമാര്ഗ്ഗത്തില് നിങ്ങള് എന്നെ ഓര്മ്മിച്ചിരുന്നു. പക്ഷേ ഞാന് വരുന്നത് എന്റെ സമയത്താണ്. തോന്നുമ്പോള് വരാന് സാധിക്കില്ല. ഡ്രാമയില് എപ്പോഴാണോ വരുന്ന കാര്യം അടങ്ങിയിട്ടുളളത് അപ്പോഴാണ് വരുന്നത്. ബാക്കി അത്തരം ചിന്തകളും ഒരിക്കളും വരുന്നില്ല. നിങ്ങളെ പഠിപ്പിക്കുന്നത് ബാബയാണ്. ബ്രഹ്മാബാബയും ശിവബാബയില് നിന്നാണ് പഠിക്കുന്നത്. ബാബ ഒരിക്കലും തെറ്റു ചെയ്യുന്നില്ല, ആരെയും ദുഃഖിപ്പിക്കുന്നില്ല. ബാക്കി എല്ലാവരും സംഖ്യാക്രമത്തിലുള്ള ടീച്ചേഴ്സാണ്. സത്യമായ ബാബ നിങ്ങള്ക്ക് സത്യമാണ് പഠിപ്പിച്ചു തരുന്നത്. സത്യമായ അച്ഛന്റെ കുട്ടികളും സത്യമാണ്. പിന്നീട് അസത്യത്തിന്റെ കുട്ടികളായിത്തീരുന്നതിലൂടെ അരകല്പം അസത്യരായി മാറുന്നു. സത്യമായ ബാബയെത്തന്നെ മറന്നു പോകുന്നു.

ആദ്യമാദ്യം മനസ്സിലാക്കി കൊടുക്കൂ, ഇത് സത്യയുഗീ പുതിയ ലോകമാണോ അതോ പഴയ ലോകമാണോ? അപ്പോള് മനുഷ്യര് മനസ്സിലാക്കും ഇവര് വളരെ നല്ല ചോദ്യം ചോദിക്കുന്നുണ്ട്. ഈ സമയം എല്ലാവരിലും പഞ്ചവികാരങ്ങള് പ്രവേശിച്ചിട്ടുണ്ട്. അവിടെ 5 വികാരങ്ങള് ഉണ്ടായിരിക്കില്ല. ഇതെല്ലാം തന്നെ മനസ്സിലാക്കുന്നതിനുളള വളരെ സഹജമായ കാര്യങ്ങളാണ്. പക്ഷേ സ്വയം തന്നെ മനസ്സിലാക്കിയിട്ടില്ലെങ്കില് അവര് പ്രദര്ശിനിയില് എന്ത് മനസ്സിലാക്കി കൊടുക്കും? സേവനത്തിനു പകരം അവര് ഡിസ്സര്വ്വീസ് ചെയ്തു വരും. പുറത്ത് പോയി സേവനം ചെയ്യുക എന്നുളളത് ചിറ്റമ്മയുടെ വീട്ടിലേക്കു പോകുന്ന പോലെ എളുപ്പമുളള കാര്യമല്ല. വളരെയധികം വിവേകം ആവശ്യമാണ്. ബാബയ്ക്ക് ഓരോരുത്തരുടേയും പെരുമാറ്റത്തിലൂടെ മനസ്സിലാക്കാന് സാധിക്കുന്നു. ബാബ നമ്മുടെ അച്ഛന് തന്നെയാണ്, എങ്കിലും ബാബയും പറയുന്നു ഇങ്ങനെയാണ് ഡ്രാമയില് അടങ്ങിയിട്ടുണ്ടായിരുന്നത്. ആര് തന്നെ വരികയാണെങ്കിലും ബ്രഹ്മാകുമാരിയുടെ മനസ്സിലാക്കി കൊടുക്കല് ശരിയാണ്. പേരും ബ്രഹ്മാകുമാരീ ഈശ്വരീയവിശ്വവിദ്യാലയം എന്നാണ്. ബ്രഹ്മാകുമാരിമാരുടെ പേരു തന്നെയാണ് പ്രശസ്തമാകേണ്ടത്. ഈ സമയം എല്ലാവരും 5 വികാരങ്ങളില് വീണിരിക്കുകയാണ്. അവര്ക്ക് പോയി മനസ്സിലാക്കി കൊടുക്കുക എത്ര ശ്രമകരമാണ്. ഒന്നും തന്നെ മനസ്സിലാക്കുന്നില്ല, കേവലം ജ്ഞാനം വളരെ നല്ലതാണെന്ന് മാത്രം പറയുന്നു. സ്വയം മനസ്സിലാക്കുന്നില്ല. വിഘ്നത്തിനു പിറകെ വിഘ്നങ്ങള് വന്നുകൊണ്ടിരിക്കുന്നു. പിന്നീട് യുക്തികളും രചിക്കേണ്ടതായി വരുന്നു. പൊലീസിന്റെ കാവല് ഏര്പ്പെടുത്തൂ, ചിത്രങ്ങള് ഇന്ഷ്വര് ചെയ്യൂ. ഇത് യജ്ഞമാണ് ഇതില് തീര്ച്ചയായും വിഘ്നങ്ങള് ഉണ്ടാകും. മുഴുവന് പഴയ ലോകവും ഇതില് സ്വാഹയാകണം. അല്ലെങ്കില് എന്തിനാണ് യജ്ഞം എന്നുളള പേര് വച്ചിരിക്കുന്നത്. യജ്ഞത്തില് എല്ലാം തന്നെ സ്വാഹയായിത്തീരണം. ഇതിന്റെ പേര് രുദ്ര ജ്ഞാന യജ്ഞം എന്നാണ്. ജ്ഞാനത്തെ പഠിപ്പ് എന്നും പറയുന്നു. ഇത് പാഠശാലയുമാണ് യജ്ഞവുമാണ്. നിങ്ങള് പാഠശാലയില് പഠിച്ച് ദേവതയായിത്തീരുന്നു, പിന്നീട് സര്വ്വതും ഈ യജ്ഞത്തില് സ്വാഹയായിത്തീരുന്നു. ആരാണോ ദിവസേന അഭ്യസിക്കുന്നത് അവര്ക്കേ മനസ്സിലാക്കി കൊടുക്കാന് സാധിക്കൂ. അഥവാ അഭ്യാസം ഇല്ലാ എങ്കില് അവര്ക്ക് എന്ത് മനസ്സിലാക്കി കൊടുക്കാന് സാധിക്കും? ലോകത്തിലുളള മനുഷ്യര്ക്ക് ഇപ്പോഴാണ് സ്വര്ഗ്ഗം, അല്പകാലത്തേക്കുളളതാണ്. നിങ്ങളുടെ സ്വര്ഗ്ഗം അരക്കല്പത്തേക്കാണ്. ഈ ഡ്രാമയും ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്. ചിന്തിക്കുകയാണെങ്കില് വളരെയധികം അത്ഭുതമാണ്. ഇപ്പോള് രാവണരാജ്യം ഇല്ലാതായി രാമരാജ്യത്തിന്റെ സ്ഥാപന നടത്തുന്നു. ഇതില് യുദ്ധത്തിന്റെ കാര്യമൊന്നും തന്നെയില്ല. ഈ ഏണിപ്പടിയുടെ ചിത്രം കണ്ട് മനുഷ്യര് അത്ഭുപ്പെടുന്നു. അപ്പോള് ബാബ എന്തെല്ലാമാണ് മനസ്സിലാക്കിത്തന്നത്, ബ്രഹ്മാവും ശിവബാബയില് നിന്നും പഠിച്ചാണ് നമുക്ക് പറഞ്ഞുതരുന്നത്. പെണ്മക്കളും മനസ്സിലാക്കിത്തരുന്നുണ്ട്. ആരാണോ വളരെയധികം പേരുടെ നന്മ ചെയ്യുന്നത് അവര്ക്ക് തീര്ച്ചയായും വളരെയധികം ഫലം ലഭിക്കുന്നു. പഠിച്ചവരുടെ മുന്നില് പഠിക്കാത്തവര് തലകുനിക്കുന്നു. ബാബ ദിവസേന മനസ്സിലാക്കിത്തരുന്നു - തന്റെ മംഗളം ചെയ്യൂ. ഈ ചിത്രങ്ങളെ മുന്നില് വെക്കുന്നതിലൂടെ തന്നെ ലഹരി വര്ദ്ധിക്കുന്നു. അതുകൊണ്ടാണ് ബാബ തന്റെ മുറിയില് ഈ ചിത്രങ്ങളെ വെച്ചിരിക്കുന്നത്. ലക്ഷ്യം എത്ര സഹജമാണ്. ഇതില് സംസ്കാരം വളരെ നല്ലതായിരിക്കണം. ഹൃദയം ശുദ്ധമാണെങ്കില് പ്രഭു പ്രീതിപ്പെടുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സദാ സ്മൃതിയിലുണ്ടായിരിക്കണം, നമ്മള് പരിധിയില്ലാത്ത ബാബയുടെ വിദ്യാര്ത്ഥികളാണ്, ഭഗവാന് നമ്മെ പഠിപ്പിക്കുന്നു, അതുകൊണ്ട് നല്ല രീതിയില് പഠിച്ച് ബാബയുടെ പേരിനെ പ്രശസ്തമാക്കണം. തന്റെ പെരുമാറ്റം വളരെ കുലീനമായിരിക്കണം.

2. ബാബയ്ക്കു സമാനം ദയാമനസ്കരായിത്തീര്ന്ന് മുള്ളില് നിന്നും പുഷ്പമാകുകയും മറ്റുള്ളവരെയും പുഷ്പമാക്കി മാറ്റുകയും വേണം. അന്തര്മുഖിയായി തന്റെയും മറ്റുളളവരുടെയും മംഗളത്തെക്കുറിച്ച് ചിന്തിക്കണം.

വരദാനം :-
വികാരങ്ങളാകുന്ന വിഷ സര്പ്പങ്ങളെ കഴുത്തിലെ മാലയാക്കുന്ന ശങ്കരന് സമാനം തപസ്വീമൂര്ത്തിയായി ഭവിക്കൂ

ഈ അഞ്ച് വികാരങ്ങള് ഏതൊന്നാണോ മനുഷ്യര്ക്ക് വിഷ സര്പ്പങ്ങളായുള്ളത്, ഈ സര്പ്പം താങ്കള് യോഗി അഥവാ പ്രയോഗീ ആത്മാക്കളുടെ കഴുത്തിലെ മാലയായി തീരുന്നു. താങ്കള് ബ്രാഹ്മണരുടെ അഥവാ ബ്രഹ്മാ ബാബയുടെ അശരീരി തപസ്വീ ശങ്കരന്റെ സ്വരൂപത്തിലുള്ള ഓര്മ്മ ചിഹ്നം ഇന്ന് വരേയ്ക്കും പൂജിക്കുന്നു. രണ്ടാമത് - ഈ സര്പ്പം സന്തോഷത്തില് നൃത്തം ചെയ്യുന്നതിനുള്ള സ്റ്റേജായി മാറുന്നു - ഈ സ്ഥിതിയാണ് സ്റ്റേജിന്റെ രൂപത്തില് കാണിക്കുന്നത്. അതുകൊണ്ട് എപ്പോള് വികാരങ്ങളുടെ മേല് ഇങ്ങനെ വിജയിക്കുന്നോ അപ്പോള് പറയും തപസ്വീമൂര്ത്തി, പ്രയോഗീ ആത്മാവ്.

സ്ലോഗന് :-
ആരുടെ സ്വഭാവമാണോ മധുരമായിട്ടുള്ളത്, ശാന്തചിത്തരായിട്ടുള്ളത് അവരില് ക്രോധത്തിന്റെ ഭൂതത്തിന് യുദ്ധം ചെയ്യാന് സാധിക്കില്ല.