സിദ്ധിയുടെ ആധാരം - ശ്രേഷ്ഠ വൃത്തി
ഇന്ന് ബാപ്ദാദ നാനാ
ഭാഗുമുള്ള തന്റെ ഹോളി ഹംസങ്ങളുടെ സഭയെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഓരോ ഹോളി
ഹംസവും തന്റെ ശ്രേഷ്ഠ സ്ഥിതിയുടെ ഇരിപ്പിടത്തില്‍ സ്ഥിതി ചെയ്തിരിക്കുന്നു.
ഇങ്ങനെ സിംഹാസനത്തിലിരിക്കുന്ന സര്‍വ്വ ഹോളി ഹംസങ്ങളുടെ സഭ മുഴുവന്‍ കല്പത്തിലും
വച്ച് അലൗകീകവും വേറിട്ടതുമാണ്. ഓരോ ഹോളിഹംസവും തന്റെ വിശേഷതകള്‍ കൊണ്ട് അതി
സുന്ദരമായി അലങ്കരിക്കപ്പെട്ടിരിക്കുന്നു. വിശേഷതകള്‍ ശ്രേഷ്ഠമായ അലങ്കാരമാണ്.
അലങ്കരിക്കപ്പെട്ട ഹോളിഹംസങ്ങള് എത്രയോ പ്രിയപ്പെട്ടതാണ്. ബാപ്ദാദ
ഓരോരുത്തരുടെയും വിശേഷതകളുടെ അലങ്കാരത്തെ കണ്ട് ഹര്‍ഷിതമാകുന്നു. സര്‍വ്വരും
അലങ്കരിക്കപ്പെട്ടിരിക്കുന്നു കാരണം ബാപ്ദാദ ബ്രാഹ്മണ ജന്മം നല്കിയപ്പോള് തന്നെ
കുട്ടിക്കാലം മുതലേ വിശേഷ ആത്മാവായി ഭവിക്കട്ടെ എന്ന വരദാനം നല്കിയിരിക്കുന്നു.
നമ്പര്വാറായിട്ടും അവസാനത്തെ നമ്പറിലുള്ളതും വിശേഷ ആത്മാവാണ്. ബ്രാഹ്മണ
ജന്മമെടുക്കുക അര്‍ത്ഥം വിശേഷ ആത്മാക്കളില്‍ വന്നു. ബ്രാഹ്മണ പരിവാരത്തില്‍
ലാസ്റ്റ് നമ്പറിലുള്ളവരാകട്ടെ എന്നാല്‍ വിശ്വത്തിലെ അനേക ആത്മാക്കളുമായി
താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ വിശേഷ ആത്മാക്കളായി അതിനാല്‍ കോടിയില്‍ ചിലര്‍,
ചിലരിലും ചിലര്‍ എന്ന് മഹിമ പാടുന്നു. അതിനാല്‍ ബ്രാഹ്മണരുടെ സഭ അര്‍ത്ഥം വിശേഷ
ആത്മാക്കളുടെ സഭ.
ഇന്ന് ബാപ്ദാദ കണ്ടു കൊണ്ടിരിക്കുകയായിരുന്നു- വിശേഷതകളുടെ അലങ്കാരം
സര്‍വ്വര്‍ക്കും ബാബ ഒരേപോലെയാണ് നല്‍കിയിരിക്കുന്നത്, എന്നാല്‍ ചിലര്‍ ആ അലങ്കാരത്തെ
ധാരണ ചെയ്ത് സമയത്തിനനുസരിച്ച് കാര്യത്തില്‍ ഉപയോഗിക്കുന്നു, ചിലര്‍ക്ക് ധാരണ
ചെയ്യാന്‍ സാധിക്കുന്നില്ല അഥവാ സമയത്തിനനുസരിച്ച് കാര്യത്തില്‍ പ്രയോഗിക്കാന്‍
സാധിക്കുന്നില്ല. ഇന്നത്തെ കാലത്തെ റോയല്‍ കുടുംബത്തിലുള്ളവര്‍
കാര്യത്തിനനുസരിച്ച് അലങ്കരിമ്പോള് എത്ര നല്ലതായി കാണുന്നു. സമയത്തിനുസരിച്ച്
അലങ്കാരം. ഇതിനെയാണ് നോളേജ്ഫുള്‍ എന്ന് പറയുന്നത്. ഇന്നത്തെ കാലത്ത്
അലങ്കാരത്തിനായി ആഭരണങ്ങളുടെ വ്യത്യസ്ഥ സെറ്റ് വയ്ക്കുന്നുണ്ട്, അതിനാല്‍
ബാപ്ദാദ അനേക വിശേഷതകളുടെ, അനേക ശ്രേഷ്ഠ ഗുണങ്ങളുടെ എത്ര വെറൈറ്റി സെറ്റാണ്
നല്‍കിയിരിക്കുന്നത്. എത്ര തന്നെ അമൂല്യമായ അലങ്കാരമായിക്കോട്ടെ എന്നാല്‍
സമയത്തിനനുസരിച്ചല്ലായെങ്കില് എങ്ങനെയിരിക്കും? അങ്ങനെ വിശേഷതകളുടെ, ഗുണങ്ങളുടെ,
ശക്തികളുടെ, ജ്ഞാന രത്നങ്ങളുടെ അനേക അലങ്കാരങ്ങള്‍ ബാബ കുട്ടികള്‍ക്ക്
നല്‍കിയിട്ടുണ്ട്. പക്ഷെ സമയത്ത് കാര്യത്തില്‍ ഉപയോഗിക്കുന്നതില്‍ നമ്പര്വാറായി
തീരുന്നു. ഈ സര്‍വ്വ അലങ്കാരങ്ങളുണ്ടെങ്കിലും ഓരോ വിശേഷത അഥവാ ഗുണത്തിന്റെ മഹത്വം
സമയത്തുപയോഗിക്കുന്നതിലാണ്. ഉണ്ടായിട്ടും സമയത്ത് കാര്യത്തില്‍
ഉപയോഗിക്കുന്നില്ലായെങ്കില്‍ അമൂല്യമായിട്ടും അതിന് യാതൊരു മൂല്യവുമില്ല. ഏത്
സമയത്ത് ഏത് വിശേഷത ധാരണ ചെയ്യുന്നതിന്റെ കാര്യമാണൊ ആ വിശേഷതയ്ക്ക് തന്നെയാണ്
മൂല്യമുള്ളത്. ഹംസം കല്ലിനെയും രത്നത്തെയും തിരിച്ചറിഞ്ഞ് വേര്‍തിരിച്ച് ധാരണ
ചെയ്യുന്നു. കല്ലിനെ ഉപേക്ഷിക്കുന്നു, ബാക്കി രത്നം ധാരണ ചെയ്യുന്നു. അതേപോലെ
ഹോളിഹംസം അര്‍ത്ഥം സമയത്തിനനുസരിച്ച് വിശേഷത അഥവാ ഗുണത്തെ തിരിച്ചറിഞ്ഞ് ആ
സമയത്ത് തന്നെ ഉപയോഗിക്കുന്നവര്‍. ഇവരെയാണ് തിരിച്ചറിയാനുളള ശക്തിയും
നിര്‍ണ്ണയിക്കാനുളള ശക്തിയുമുളള ഹോളിഹംസം എന്ന് പറയുന്നത്. തിരിച്ചറിയുക,
നിര്‍ണ്ണയിക്കുക ഇതാണ് മുന്‍ നമ്പറിലേക്ക് എത്തിക്കുന്നത്. എപ്പോഴാണോ ഈ രണ്ടു
ശക്തികളും ധാരണ ചെയ്യുന്നത്, അപ്പോള്‍ സമയത്തിനനുസരിച്ച് ആ വിശേഷതയിലൂടെ കാര്യം
നടത്തിക്കുവാന്‍ സാധിക്കുന്നു. അപ്പോള്‍ ഓരോ ഹോളിഹംസവും തന്റെ ഈ രണ്ട് ശക്തികളെയും
പരിശോധിക്കൂ. രണ്ട് ശക്തികളും സമയത്തിനനുസരിച്ച് നിങ്ങളെ ചതിക്കുന്നില്ലല്ലോ.
സമയം കഴിഞ്ഞതിനു ശേഷം അഥവാ തിരിച്ചറിഞ്ഞു, നിര്‍ണ്ണയിച്ചു എങ്കില്‍ സമയം കഴിഞ്ഞു
പോയില്ലേ. ആരാണോ നമ്പര്‍വണ്‍ ഹോളിഹംസം അവരുടെ ഈ രണ്ട് ശക്തികളും സദാ
സമയത്തിനനുസരിച്ച് കാര്യം ചെയ്യുന്നതായിരിക്കും. അഥവാ സമയത്തിനു ശേഷമാണ്
ശക്തികള്‍ കാര്യത്തിലേക്കു വരുന്നതെങ്കില്‍ രണ്ടാം നമ്പറിലേക്കാണ് വരുന്നത്.
മൂന്നാമത്തെ നമ്പറിലുളളവരുടെ കാര്യം തന്നെ വിട്ടേക്കൂ. സദാ പവിത്രമായ
ഹംസങ്ങള്ക്കേ സമയത്ത് കാര്യം ചെയ്യാന്‍ സാധിക്കൂ.
ഹോളി എന്നതിന്റെ അര്‍ത്ഥം കേള്‍പ്പിച്ചില്ലേ. ഒന്ന് ഹോളി അര്‍ത്ഥം പവിത്രം,
ഹിന്ദിയില്‍ ഹോ ളി അര്‍ത്ഥം കഴിഞ്ഞത് കഴിഞ്ഞു എന്നാണ്. ആരുടെ ബുദ്ധിയാണൊ പവിത്രം
അര്‍ത്ഥം സ്വച്ഛമായിട്ടുള്ളത്, കഴിഞ്ഞ് പോയ ഒരോ പരിതസ്ഥിതിയെയും സെക്കന്റിനെയും
ഫുള്‍ സ്റ്റോപ്പിടുന്നതിന്റെ അഭ്യാസമുള്ളത്, ഇങ്ങനെയുള്ള ബുദ്ധിയുള്ളവര്‍ സദാ ഹോളി
അര്‍ത്ഥം ആത്മീയ നിറത്തില്‍ മുങ്ങിയിരിക്കുന്നു, സദാ ബാബയുടെ കൂട്ട്ക്കെട്ടിന്റെ
പ്രഭാവത്തിലായിരിക്കും. അതിനാല്‍ ഒരു ഹോളി എന്ന ശബ്ദം മൂന്ന് രൂപത്തിലൂടെ
ഉപയോഗിക്കപ്പെടുന്നു. ആരിലാണൊ ഈ മൂന്ന് അര്‍ത്ഥങ്ങളുടെ വിശേഷതകളുള്ളത് അര്‍ത്ഥം
ഏത് ഹംസങ്ങള്ക്കാണൊ ഈ വിധി അറിയുന്നത് അവര്‍ സദാ സിദ്ധി പ്രാപ്തമാക്കുന്നു.
അതിനാല്‍ ബാപ്ദാദ ഇന്ന് ഹോളിഹംസങ്ങളുടെ സഭയില്‍ സര്‍വ്വ ഹോളി ഹംസങ്ങളുടെ ഈ വിശേഷത
കണ്ടു കൊണ്ടിരിക്കുകയായിരുന്നു. സ്ഥൂല കാര്യമായിക്കോട്ടെ ആത്മീയ
കാര്യമായിക്കോട്ടെ രണ്ടിലും സഫലതയുടെ ആധാരം നിര്‍ണ്ണയിക്കാനുള്ള ശക്തിയും
തിരിച്ചറിയാനുള്ള ശക്തിയുമാണ്. മറ്റുള്ളവരുടെ സമ്പര്‍ക്കത്തില്‍ വരുമ്പോള്‍, അവരുടെ
ഭാവത്തെയും ഭാവനയെയും തിരിച്ചറിയാന്‍ സാധിക്കുന്നില്ല, തിരിച്ചറിഞ്ഞതിന് ശേഷം
നിര്‍ണ്ണയിക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ രണ്ട് കാര്യത്തിലും സഫലത
പ്രാപ്തമാകില്ല- വ്യക്തിയാകട്ടെ പരിതസ്ഥിതിയാകട്ടെ കാരണം വ്യക്തികളുടെ
സംബന്ധത്തിലും വരേണ്ടിയിരിക്കുന്നു, പരിതസ്ഥിതികളെയും മറി
കടക്കേണ്ടിയിരിക്കുന്നു. ജീവിതത്തില്‍ ഈ രണ്ട് കാര്യങ്ങള്‍ ഉണ്ടാകുന്നു. അതിനാല്‍
നമ്പര്‍വണ്‍ ഹോളി ഹംസം അര്‍ത്ഥം രണ്ട് വിശേഷതകള്‍ കൊണ്ട് സമ്പന്നം. ഇതാണ് ഇന്നത്തെ
ഈ സഭയിലെ കാര്യങ്ങള്‍. ഈ സഭ അര്‍ത്ഥം കേവലം മുന്നിലിരിക്കുന്നവര്‍ മാത്രമല്ല.
ബാപ്ദാദയുടെ മുന്നില്‍ നിങ്ങളോടൊപ്പം നാനാ ഭാഗത്തുമുള്ള കുട്ടികള്‍
പ്രത്യക്ഷപ്പെടുന്നു. പരിധിയില്ലാത്ത പരിവാരത്തില്‍ ബാപ്ദാദ മിലനം ആഘോഷിക്കുന്നു
അഥവാ ആത്മീയ സംഭാഷണം ചെയ്യുന്നു. സര്‍വ്വ ബ്രാഹ്മണ ആത്മാക്കളും തന്റെ ഓര്‍മ്മയുടെ
ശക്തിയിലൂടെ സ്വയം മധുബനില്‍ ഹാജരാകുന്നു. ബാപ്ദാദ ഈ വിശേഷ കാര്യം കണ്ടു
കൊണ്ടിരിക്കുകയായിരുന്നു- ഓരോ കുട്ടിയുടെ വിധിയുടെ ലൈനും, സിദ്ധിയുടെ ലൈനും ഈ
രണ്ട് രേഖകളും എത്ര സ്പഷ്ടമാണ്. ആദി മുതല്‍ ഇപ്പോള്‍ വരെ വിധി എങ്ങനെയായിരുന്നു,
വിധിയുടെ ഫലമായി എത്രത്തോളം സിദ്ധി പ്രാപ്തമാക്കി, രണ്ട് രേഖകളും എത്ര
സ്പഷ്ടമാണ്, രേഖയുടെ നീളം അര്‍ത്ഥം വിധിയുടെയും സിദ്ധിയുടെയും കണക്ക് യഥാര്‍ത്ഥ
രൂപത്തിലൂടെ എത്രമാത്രം ശേഖരിച്ചു? വിധിയുടെ ആധാരമാണ് ശ്രേഷ്ഠമായ വൃത്തി.
ശ്രേഷ്ഠ വൃത്തിയാണെങ്കില്‍ യഥാര്‍ത്ഥമായ വിധിയുണ്ട്, വിധി യഥാര്‍ത്ഥമാണെങ്കില്‍
സിദ്ധി ശ്രേഷ്ഠമാണ്. അതിനാല്‍ വിധിയുടെയും സിദ്ധിയുടെയും ബീജം വൃത്തിയാണ്.
ശ്രേഷ്ഠമായ വൃത്തി സദാ ഭായി ഭായി ആത്മീയ വൃത്തിയായിരിക്കണം. ഇതാണ് മുഖ്യാമായ
കാര്യം എന്നാല്സമ്പര്ക്കത്തില് വരുമ്പോള്‍ ഓരോ ആത്മാവിനെ പ്രതി മംഗളത്തിന്റെ,
സ്നേഹത്തിന്റെ, സഹയോഗത്തിന്റെ, നിസ്വാര്‍ത്ഥമായ നിര്വികല്പ വൃത്തിയായിരിക്കണം,
നിര്വ്യര്ത്ഥ-സങ്കല്പ വൃത്തിയായിരിക്കണം. മറ്റൊരാത്മാവിനെ പ്രതി വ്യര്‍ത്ഥ
സങ്ക്ലപം അഥവാ വികല്പത്തിന്റെ വൃത്തിയുണ്ടാകുന്നുവെങ്കില്, എങ്ങനെയാണൊ വൃത്തി,
ദൃഷ്ടി അതിനനുസരിച്ച് ആ ആത്മാവിന്റെ കര്‍ത്തവ്യം, കര്‍മ്മത്തിന്റെ സൃഷ്ടി
കാണപ്പെടും. ഇടയ്ക്കിടയ്ക്ക് കുട്ടികളുടെ കാര്യങ്ങളെല്ലാം തന്നെ
കേള്‍ക്കുന്നുമുണ്ട്, കാണുന്നുമുണ്ട്. വൃത്തിയിലുളളതിനാല് വര്‍ണ്ണിക്കുന്നുമുണ്ട്,
എത്ര തന്നെ നല്ല കാര്യം ചെയ്താലും വൃത്തി വ്യര്‍ത്ഥമായത് കാരണം സദാ ആ ആത്മാവിനെ
പ്രതി ഇങ്ങനെയുള്ള വാക്കുകള്‍ വരും- ഇവര്‍ ഇങ്ങനെ തന്നെയാണ്, ഇങ്ങനെ തന്നെ
സംഭവിക്കുന്നു. അതിനാല്‍ ഈ വൃത്തി അവരുടെ കര്‍മ്മമാകുന്ന സൃഷ്ടിയിലും,
അതേപോലെയുള്ള അനുഭവം ചെയ്യിക്കുന്നു. ഏതു പോലെ നിങ്ങള്‍ ഈ ലോകത്തില്‍ കണ്ണടയുടെ
ഉദാഹരണം പറയാറുണ്ടല്ലോ, ഏത് നിറത്തിലുള്ള കണ്ണട ധരിക്കുന്നുവൊ അതേ നിറത്തില്‍
കാണപ്പെടും എന്ന് പറയുന്നു. അതേപോലെ വൃത്തി ദൃഷ്ടിയെ പരിവര്‍ത്തനപ്പെടുത്തുന്നു,
ദൃഷ്ടി സൃഷ്ടിയെ പരിവര്‍ത്തനപ്പെടുത്തുന്നു. വൃത്തിയുടെ ബീജം സദാ
ശ്രേഷ്ഠമാണെങ്കില്‍ വിധിയിലും സിദ്ധിയിലും സഫലത ലഭ്യമാകും. അതിനാല്‍ ആദ്യം
വൃത്തിയുടെ അടിത്തറയെ ചെക്ക് ചെയ്യൂ. അതിനെയാണ് ശ്രേഷ്ഠ വൃത്തിയെന്ന് പറയുന്നത്.
ഏതെങ്കിലും സംബന്ധ സമ്പര്‍ക്കത്തില്‍ ശ്രേഷ്ഠ വൃത്തിക്ക് പകരം കലര്‍പ്പുണ്ടെങ്കില്‍
എങ്ങനെയുള്ള വിധിയെ സ്വന്തമാക്കിയാലും സിദ്ധിയുണ്ടാകില്ല കാരണം ബീജമാണ് വൃത്തി,
വൃക്ഷമാണ് വിധി, ഫലമാണ് സിദ്ധി. വിത്ത് ശക്തിഹീനമാണെങ്കില് വൃക്ഷം എത്ര തന്നെ
വിസ്താരമുള്ളതായിക്കോട്ടെ സിദ്ധിയാകുന്ന ഫലം പ്രാപ്തമാകില്ല. ഈ
വൃത്തിയെക്കുറിച്ചും വിധിയെ കുറിച്ചും ബാപ്ദാദ കുട്ടികളുമായി ആത്മീയ സംഭാഷണം
ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
സ്വഉന്നതിയെ പ്രതി അഥവാ സേവനത്തിന്റെ സഫലതയെ പ്രതി ഒരു രമണീക സ്ലോഗന് ആത്മീയ
സംഭാഷണത്തില്‍ ബാബ കേള്‍പ്പിക്കുകയായിരുന്നു. നിങ്ങളെല്ലാവരും ഈ സ്ലോഗന് പരസ്പരം
പറയാറുണ്ട്, ഓരോ കാര്യത്തിലും - ആദ്യം താങ്കള്‍ - ഈ സ്ലോഗന് ഓര്‍മ്മയുണ്ടല്ലോ?
ഒന്നുണ്ട്- ആദ്യം താങ്കള്‍. രണ്ട് - ആദ്യം ഞാന്‍. ഈ രണ്ട് സ്ലോഗനും ആവശ്യമാണ്.
എന്നാല്‍ ബാപ്ദാദ ആതത്മീയ സംഭാഷണം ചെയ്ത് പുഞ്ചിരിക്കുകയായിരുന്നു. എവിടെയാണൊ-
ആദ്യം ഞാന്‍- എന്ന് വേണ്ടത് അവിടെ -ആദ്യം താങ്കള്‍ എന്നാക്കി മാറ്റുന്നു.
എവിടെയാണൊ - ആദ്യം താങ്കള്‍ - എന്ന് വേണ്ടത് അവിടെ- ആദ്യം ഞാന്‍ എന്നാക്കുന്നു.
മാറ്റി കളയുന്നു. സ്വപരിവര്ത്തനത്തിന്റെ കാര്യം വരുമ്പോള്‍ പറയുന്നു- ആദ്യം
താങ്കള്‍, അവര്‍ മാറിയാല്‍ ഞാന്‍ മാറാം. അപ്പോള്‍ ആദ്യം താങ്കളായില്ലേ. ഏതെങ്കിലും
സേവനം അഥവാ ഏതെങ്കിലും പരിതസ്ഥിതിയെ നേരിടേണ്ട അവസരം വരുമ്പോള്‍ പരിശ്രമിക്കുന്നു-
ആദ്യം ഞാന്‍, ഞാനുണ്ടല്ലോ, എനിക്കും എന്തെങ്കിലും ലഭിക്കണം. ആദ്യം താങ്കള്‍ എന്ന്
പറയേണ്ടയിടത്ത് ആദ്യം ഞാന്‍ എന്ന് പറയുന്നു. സദാ സ്വമാനത്തില്‍ സ്ഥിതി ചെയ്ത്
മറ്റുള്ളവരെയും ബഹുമാനിക്കുക അര്‍ത്ഥം ആദ്യം താങ്കള്‍ എന്ന് പറയുക. വായിലൂടെ
പറഞ്ഞ് കര്‍മ്മത്തില്‍ വ്യത്യാസം ഉണ്ടാകാന്‍ പാടില്ല. സ്വമാനത്തില്‍ സ്ഥിതി ചെയ്ത്
സ്വമാനം നല്‍കുക. സ്വമാനം നല്‍കുക അഥവാ സ്വമാനത്തില്‍ സ്ഥിതി ചെയ്യുക, അവരുടെ
ലക്ഷണം എന്തായിരിക്കും? അതില്‍ രണ്ട് കാര്യങ്ങള്‍ സദാ പരിശോധിക്കൂ-
ഒന്ന് അഭിമാനത്തിന്റെ വൃത്തി, രണ്ട് അപമാനത്തിന്റെ വൃത്തി. സ്വമാനത്തില്‍ സ്ഥിതി
ചെയ്യുന്നവര്‍, മറ്റുള്ളവര്‍ക്ക് സ്വമാനം നല്കുന്ന ദാതാവ്, അവരില്‍ ഈ രണ്ട്
വൃത്തിയും ഉണ്ടായിരിക്കില്ല- അഭിമാനത്തിന്റെതും, അപമാനത്തിന്റെതും. ഇവര്‍
ഇങ്ങനെയാണ് ചെയ്യുന്നത്, സംഭവിക്കുന്നത് തന്നെ ഇങ്ങനെയാണ്, ഇതും റോയല്‍ രൂപത്തില്‍
ആ ആത്മാവിനെ അപമാനമാനിക്കുകയാണ്. സ്വമാനത്തില്‍ സ്ഥിതി ചെയ്ത് സ്വമാനം നല്‍കുക,
ഇതിനെയാണ് ആദ്യം താങ്കള്‍ എന്ന് പറയുന്നത്. മനസ്സിലായോ? സ്വഉന്നതിയുടെ
കാര്യത്തില്‍ ആദ്യം ഞാന്‍ എന്ന സ്ലോഗന് ഓര്‍മ്മയുണ്ടെങ്കില്‍ റിസള്‍ട്ട്
എന്തായിരിക്കും? ആദ്യം ഞാന്‍ അര്‍ത്ഥം- അര്ജ്ജുനന് സമാനമാണ്. അര്ജ്ജുനന് അര്‍ത്ഥം
വിശേഷ ആത്മാവ്, വേറിട്ട ആത്മാവ്, അലൗകീക ആത്മാവ്, അലൗകീക വിശേഷ ആത്മാവ്.
ബ്രഹ്മാബാബ സദാ ആദ്യം ഞാന്‍ എന്ന സ്ലോഗനിലൂടെ അര്ജ്ജുനന് അര്‍ത്ഥം നമ്പര്‍വണ്‍
ആത്മാവായി. നമ്പര്വണിനെ കുറിച്ച് കേള്‍പ്പിച്ചു- നമ്പര്‍വണ്‍ ഡിവിഷന്. നമ്പര്‍വണ്‍
ഒരാളേ ഉണ്ടായിരിക്കൂ. അതിനാല്‍ രണ്ട് സ്ലോഗനും ആവശ്യമാണ്. എന്നാല്‍ ഏത്
ആധാരത്തിലാണ് നമ്പര്‍ വരുന്നതെന്ന് കേള്‍പ്പിച്ചില്ലേ, സമയത്തിനനുസരിച്ച് ഏതൊരു
വിശേഷതയെയും കാര്യത്തിലുപയോഗിക്കാത്തവരുടെ നമ്പര്‍ പിന്നിലായി പോകുന്നു. സമയത്ത്
കാര്യത്തിലുപയോഗിക്കുന്നവര് വിജയിക്കുന്നു അര്‍ത്ഥം ഒന്നാമതായി വരുന്നു. അതിനാല്‍
ചെക്ക് ചെയ്യൂ കാരണം ഈ വര്‍ഷം സ്വയത്തിന്റെ ചെക്കിംഗിന്റെ കാര്യങ്ങള്‍
കേള്‍പ്പിച്ചു കൊണ്ടിരിക്കുന്നു. വ്യത്യസ്ഥമായ കാര്യങ്ങള്‍ കേള്‍പ്പിച്ചില്ലേ?
അതിനാല്‍ ഇന്ന് ഈ കാര്യങ്ങള്‍ ചെക്ക് ചെയ്യുക- താങ്കള്‍ എന്ന് പറയുന്നതിന് പകരം
ഞാന്‍, ഞാന്‍ എന്ന് പറയുന്നതിന് പകരം താങ്കള്‍ ആകുന്നില്ലല്ലോ? ഇതിനെയാണ്
യഥാര്‍ത്ഥമായ വിധിയെന്ന് പറയുന്നത്. യഥാര്‍ത്ഥമായ വിധിയുള്ളയിടത്ത് സിദ്ധിയുണ്ട്.
ഈ വൃത്തിയുടെ വിധി കേള്‍പ്പിച്ചു- രണ്ട് കാര്യങ്ങള്‍ ചെക്ക് ചെയ്യണം-
അഭിമാനത്തിന്റേയോ അപമാനത്തിന്റേയോ വൃത്തി ഉണ്ടാകരുത്. ഈ രണ്ടിന്റെയും
അപ്രാപ്തിയുള്ളയിടത്ത് സ്വമാനത്തിന്റെ പ്രാപ്തിയുണ്ട്. നിങ്ങള്‍ പറഞ്ഞാലും
പറഞ്ഞില്ലെങ്കിലും, ചിന്തിച്ചാലും ചിന്തിച്ചില്ലെങ്കിലും വ്യക്തിയും, പ്രകൃതിയും
രണ്ടും സദാ സ്വതവേ സ്വമാനം നല്കി കൊണ്ടിരിക്കും. സങ്കല്പത്തില് പോലും
സ്വമാനത്തിന്റെ പ്രാപ്തിയുടെ ഇച്ഛയിലൂടെ സ്വമാനം ലഭിക്കുകയില്ല.
വിനയമുള്ളവരാകുക അര്‍ത്ഥം ആദ്യം താങ്കള്‍ എന്ന് പറയുക. വിനയത്തിന്റെ സ്ഥിതി സ്വതവേ
സ്വമാനം നേടി തരും. സ്വമാനത്തിന്റെ പരിതസ്ഥിതികളില്‍ ആദ്യം താങ്കള്‍ എന്ന് പറയുക
അര്‍ത്ഥം ബാബയ്ക്ക് സമാനമാകുക. ബ്രഹ്മാബാബ സദാ സ്വമാനം നല്കുന്നതില് ആദ്യം ജഗദംബ
ആദ്യം സരസ്വതി മാതാവ്, പിന്നാലെയായിരുന്നു ബ്രഹ്മാബാബ. ബ്രഹ്മാവാകുന്ന
മാതാവുണ്ടായിട്ടും സ്വമാനം നല്‍കുന്നതിന് ജഗദംബ മാതാവിനെ മുന്നില്‍ വച്ചു. അതിനാല്‍
ഇന്ന് വിധിയുടെയും സിദ്ധിയുടെയും രേഖകള്‍ ചെക്ക് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
മനസ്സിലായോ? അതിനാല്‍ മാറി പോകരുത്. ഇതില്‍ മാറി പോകുക അര്‍ത്ഥം ഭാഗ്യത്തെ
ഇല്ലാതാക്കുക. സദാ ഹോളിഹംസമായി നിര്‍ണ്ണയിക്കാനുള്ള ശക്തി, തിരിച്ചറിയാനുള്ള
ശക്തിയെ കാര്യത്തില്‍ ഉപയോഗിക്കുന്ന വിശാല ബുദ്ധിയുള്ളവരായി മാറൂ, സദാ
വൃത്തിയാകുന്ന ബീജത്തെ ശ്രേഷ്ഠമാക്കി സദാ ശ്രേഷ്ഠമായ വിധിയുടെയും സിദ്ധിയുടെയും
അനുഭവം ചെയ്യൂ.
നേരത്തെയും കേള്‍പ്പിച്ചു- ബാപ്ദാദായ്ക്ക് കുട്ടികളോട് സ്നേഹമുണ്ട്.
സ്നേഹത്തിന്റെ ലക്ഷണമെന്തായിരിക്കും? സ്നേഹമുള്ളവര്‍ക്ക് സ്നേഹിയുടെ കുറവിനെ
കാണാന്‍ സാധിക്കില്ല. സദാ സ്വയത്തെയും സ്നേഹി ആത്മാവിനെയും സമ്പന്നവും സമാനവുമായി
കാണാന്‍ ആഗ്രഹിക്കുന്നു. മനസ്സിലായോ? അതിനാല്‍ അടിക്കടി ശ്രദ്ധിക്കണം, ചെക്കിംഗ്
ചെയ്യണം- ഇത് തന്നെയാണ് സമ്പന്നമാക്കുന്നതിന്റെ സത്യമായ സ്നേഹം. ശരി.
ഇപ്പോള്‍ സര്‍വ്വ ഭാഗത്ത് നിന്നും പഴയ കുട്ടികള്‍ ഭൂരിപക്ഷം പേരുണ്ട്. പഴയവര്‍ എന്ന്
പറയുന്നത് ആരെയെന്ന് അര്‍ത്ഥം അറിയുന്നുണ്ടല്ലോ? ബാപ്ദാദ പഴയവരെ പറ്റി പറയുന്നത്-
സര്‍വ്വ കാര്യങ്ങളിലും പക്കാ എന്നാണ്. പഴയവര്‍ അര്‍ത്ഥം പക്കാ(ഉറച്ചവര്‍). അനുഭവവും
പക്കായാക്കുന്നു. മായയാകുന്ന പൂച്ച വന്ന് ഭയപ്പെടുത്തുന്ന രീതിയില്‍ നിങ്ങള്‍
പാകമാകാത്തവരല്ലല്ലോ. സര്‍വ്വ പഴയ കുട്ടികളും പക്കായല്ലേ? മിലനത്തിന്റെ അവസരം
നേടുന്നതിന് സര്‍വ്വരും ആദ്യം ഞാന്‍ - എന്ന് പറയുകയാണെങ്കില്‍ നല്ലത്. എന്നാല്‍ ഓരോ
കാര്യത്തിലും നിയമവും നേട്ടവുമുണ്ട്. ആദ്യം ഞാന്‍ എന്നതിന്റെ അര്‍ത്ഥം ആയിരം പേര്
വരണം എന്നല്ല. സാകാര സൃഷ്ടിയില്‍ നിയമവുമുണ്ട്, നേട്ടവുമുണ്ട്. അവ്യക്ത വതനത്തില്‍
നിയമത്തിന്റെ കാര്യമേയില്ല, നിയമമുണ്ടാക്കേണ്ടി വരുന്നില്ല. അവ്യക്ത മിലനത്തിന്
പരിശ്രമിക്കേണ്ടി വരുന്നു, സാകാര മിലനം സഹജമാണ്, അതിനാലാണ് ഓടി വരുന്നത്.
എന്നാല്‍ സമയത്തിനനുസരിച്ച് എത്രത്തോളം നിയമം അത്രത്തോളം നേട്ടമുണ്ടാകുന്നു.
ബാപ്ദാദ കുറച്ച് സൂചന നല്കുമ്പോള് മനസ്സിലാക്കുന്നു- ഇനിയെന്താണ് സംഭവിക്കാന്‍
പോകുന്നതതെന്ന് അറിയില്ലാ? ഇനി സംഭവിക്കുന്നുവെങ്കില്‍ അത് പറഞ്ഞിട്ടല്ല
സംഭവിക്കുന്നത്. സാകാര ബാബ അവ്യക്തമായപ്പോള്‍ പറഞ്ഞിട്ടാണോ പോയത്? പെട്ടെന്ന്
സംഭവിക്കുന്നത് അലൗകീകവും പ്രിയപ്പെട്ടതുമായിരിക്കും, അതിനാല്‍ ബാപ്ദാദ പറയുന്നു
സദാ എവര്റെഡിയായിട്ടിരിക്കൂ. സംഭവിക്കാനിരിക്കുന്നത് നല്ലതിലും വച്ച് നല്ലതിനാണ്.
മനസ്സിലായോ? ശരി.
സര്‍വ്വ ഹോളീ ഹംസങ്ങള്‍ക്ക്, സര്‍വ്വ വിശാല ബുദ്ധി, ശ്രേഷ്ഠ സ്വച്ഛമായ ബുദ്ധി ധാരണ
ചെയ്യുന്ന ബുദ്ധിശാലി കുട്ടികള്‍ക്ക്, സര്‍വ്വ ശക്തികള്‍ക്ക്, സര്‍വ്വ വിശേഷതകളെ
സമയത്തിനനുസരിച്ച് കാര്യത്തില്‍ കൊണ്ടു വരുന്ന ജ്ഞാനീ ആത്മാക്കള്‍ക്ക്, യോഗീ
ആത്മാക്കളായ കുട്ടികള്‍ക്ക്, സദാ ബാബയ്ക്ക് സമാനം സമ്പന്നമാകുന്നതിന്റെ
ഉണര്‍വ്വിലും ഉത്സാഹത്തിലുമിരിക്കുന്ന സമ്പന്നരായ കുട്ടികള്‍ക്ക് ബാപ്ദാദായുടെ
സ്നേഹ സ്മരണയും നമസ്തേ.
വരദാനം :-
അധികാരിയുടെ സ്മൃതിയിലൂടെ ഉയര്‍ന്ന അധികാരത്തിന്റെ അനുഭവം ചെയ്യുന്ന കമ്പയിന്റ്
സ്വരൂപധാരിയായി ഭവിക്കട്ടെ.
ആദ്യം തന്റെ ശരീരത്തിന്റെയും ആത്മാവിന്റെയും കമ്പയിന്റ് രൂപത്തെ സ്മൃതിയില്‍
വയ്ക്കൂ. ശരീരം രചനയാണ്, ആത്മാവ് രചയിതാവാണ്. ഇതിലൂടെ അധികാരിയുടെ സ്മൃതി സ്വതവേ
ഉണ്ടാകും. അധികാരിയുടെ സ്മൃതിയിലൂടെ സ്വയത്തെ ഉയര്‍ന്ന അധകാരിയാണെന്ന അനുഭവം
ചെയ്യും. ശരീരത്തെ ചലിപ്പിക്കുന്നവരാകും. രണ്ട്- ബാബയും കുട്ടി(ശിവശക്തി) യുടെയും
കമ്പയിന്റ് സ്വരൂപത്തിന്റെ സ്മൃതിയിലൂടെ മായയുടെ വിഘ്നങ്ങളെ അധികാരത്തോടെ മറി
കടക്കും.
സ്ലോഗന് :-
വിസ്താരത്തെ സെക്കന്റില്‍ ഉള്‍വലിച്ച് ജ്ഞാനത്തിന്റെ
സാരത്തെ അനുഭവം ചെയ്യൂ, ചെയ്യിക്കൂ.