മധുരമായ കുട്ടികളേ,
ശ്രീമതപ്രകാരം പവിത്രമായി മാറൂ എങ്കില്‍ ധര്‍മ്മരാജന്റെ ശിക്ഷകളില്‍ നിന്ന്
മുക്തമാകും, വജ്രതുല്യമായി മാറണമെങ്കില്‍ ജ്ഞാനാമൃതം കുടിക്കൂ, വികാരമാകുന്ന
വിഷത്തെ ഉപേക്ഷിക്കൂ.
ചോദ്യം :-
സത്യയുഗത്തിലെ പദവിയുടെ മുഴുവന്‍ ആധാരവും എന്തിന്റെ അടിസ്ഥാനത്തിലാണ്?
ഉത്തരം :-
പവിത്രതയുടെ.
നിങ്ങള്‍ക്ക് ഓര്‍മ്മയിലിരുന്ന് തീര്‍ച്ചയായും പവിത്രമായി മാറണം. പവിത്രമായി
മാറിയാല്‍ മാത്രമേ സദ്ഗതി ലഭിക്കുക യുള്ളൂ. ആര് പവിത്രമായി മാറുന്നില്ലയോ അവര്‍
ശിക്ഷകളനുഭവിച്ച് തന്റെ ധര്‍മ്മത്തില്‍ വരും. നിങ്ങള്‍ ഗൃഹസ്ഥത്തിലിരുന്നുകൊള്ളൂ,
പക്ഷെ ഒരു ദേഹധാരിയേയും ഓര്‍മ്മിക്കരുത്, പവിത്രമായിരിക്കൂ എങ്കില്‍ ഉയര്‍ന്ന പദവി
ലഭിക്കും.
ഗീതം :-
അങ്ങയെ
ലഭിച്ച ഞങ്ങള്‍ വിശ്വം നേടി . . .
ഓംശാന്തി.
ശിവഭഗവാനുവാചാ, വേറെ ആരെയും ഭഗവാന് എന്നു പറയാന്‍ കഴിയുകയില്ല, നിരാകാരനായ
പരമാത്മാവിനെ മാത്രമേ ശിവബാബയെന്നു പറയുകയുള്ളൂ. ബാബ സര്‍വ്വരുടേയും പിതാവാണ്.
ആദ്യമാദ്യം ഈ നിശ്ചയം വേണം - നാം തീര്‍ച്ചയായും ശിവബാബയുടെ കുട്ടികളാണ്.
ദുഃഖത്തിന്റെ സമയത്ത് പറയുന്നു പരമാത്മാവേ, സഹായിക്കൂ, ദയ കാണിക്കൂ. ഇതുപോലും
അറിയുന്നില്ല നമ്മുടെ ആത്മാവ് പരമാത്മാവിനെ ഓര്‍മ്മിക്കുകയാണെന്ന്. ബാബ നാം
ആത്മാക്കളുടെ അച്ഛനാണ്. ഈ സമയത്ത് ലോകത്തിലെ മുഴുവന്‍ ആത്മാക്കളും പതിതമാണ്.
പാടുന്നുമുണ്ട്, ഞാന്‍ പാപി-നീചനാണ്, അങ്ങ് സമ്പൂര്‍ണ്ണ നിര്വികാരിയാണ്. എന്നിട്ടും
സ്വയത്തെ മനസ്സിലാക്കുന്നില്ല. ബാബ മനസ്സിലാക്കിത്തരികയാണ് നിങ്ങളെല്ലാവരും
പറയുന്നല്ലോ ഭഗവാനായ അച്ഛന് ഒരാള്‍ മാത്രമേയുള്ളൂ, അപ്പോള്‍ നിങ്ങളെല്ലാം
അന്യോന്യം സഹോദരങ്ങളാണ്. പിന്നെ ശരീരത്തിന്റെ ബന്ധത്തില്‍ വരുമ്പോള്‍
സഹോദരീ-സഹോദരങ്ങളാണ്. ശിവബാബയുടെ കുട്ടികള്‍, പിന്നെ പ്രജാപിതാ ബ്രഹ്മാവിന്റെയും
കുട്ടികളാണ്. ഇത് നിങ്ങളുടെ പരിധിയില്ലാത്ത അച്ഛനും, ടീച്ചറും ഗുരുവുമാണ്.
ശിവബാബ പറയുകയാണ് ഞാന്‍ നിങ്ങളെ പതിതമാക്കി മാറ്റുന്നില്ല. ഞാന്‍ വന്നിരിക്കുന്നത്
നിങ്ങളെ പാവനമാക്കി മാറ്റാനാണ്, എന്റെ മതപ്രകാരം നടക്കുകയാണെങ്കില്‍. ഇവിടെ എല്ലാ
മനുഷ്യരും രാവണമതത്തിലാണ്. എല്ലാവരിലും 5 വികാരങ്ങളുണ്ട്. ബാബ പറയുകയാണ്
കുട്ടികളേ, ഇപ്പോള്‍ നിര്‍വികാരിയായി മാറൂ, ശ്രീമതപ്രകാരം നടക്കൂ. എന്നാല്‍
വികാരങ്ങളെ ഉപേക്ഷിക്കുന്നേയില്ല. അങ്ങിനെയാണെങ്കില്‍ സ്വര്‍ഗ്ഗത്തിന്റെ
അധികാരികളുമാകുകയില്ല. എല്ലാവരും അജാമിലനെപ്പോലെ പാപികളായി മാറിയിരിക്കുകയാണ്.
രാവണ സമ്പ്രദായമാണ്, ഇത് ശോകവാടികയാണ്, എത്ര ദുഃഖിതരാണ്. ബാബ വന്ന്
രാമരാജ്യമാക്കിമാറ്റുന്നു. കുട്ടികള്‍ക്കറിയാം ഇത് സത്യം സത്യമായ യുദ്ധക്കളമാണ്.
ഗീതയില്‍ ഭഗവാന് പറയുന്നു കാമം മഹാശത്രുവാണ്, അതിനുമുകളില്‍ വിജയം പ്രാപ്തമാക്കൂ.
എന്നാല്‍ അതിന് കഴിയുന്നില്ല. ഇപ്പോള്‍ ബാബയിരുന്ന് മനസ്സിലാക്കിത്തരികയാണ്.
നിങ്ങളുടെ ആത്മാക്കള്‍ ഈ അവയവങ്ങളിലൂടെ കേള്‍ക്കുന്നു, പിന്നെ കേള്‍പ്പിക്കുന്നു,
എല്ലാം ആത്മാവാണ് ചെയ്യുന്നത്. നാം ആത്മാക്കള്‍ ശരീരം ധാരണ ചെയ്ത്
പാര്ട്ടഭിനയിക്കുന്നു. എന്നാല്‍ മനുഷ്യര്‍ ആത്മാഭിമാനികളാകുന്നതിനു പകരം
ദേഹാഭിമാനികളായിരിക്കുകയാണ്. ഇപ്പോള്‍ ബാബ പറയുകയാണ് ദേഹീയഭിമാനിയായിമാറൂ.
സത്യയുഗത്തില്‍ ആത്മാഭിമാനികളായിരുന്നു. പരമാത്മാവിനെ അറിയുമായിരുന്നില്ല. ഇവിടെ
നിങ്ങള്ദേഹാഭിമാനികളാണ്, പരമാത്മാവിനെയും അറിയുന്നില്ല, അതുകൊണ്ടാണ് നിങ്ങളുടെ
ഇങ്ങിനെയുള്ള ദുര്ഗ്ഗതിയായത്. ദുര്ഗ്ഗതിയേയും മനസ്സിലാക്കുന്നില്ല. ആര്‍ക്കാണോ
ധാരാളം ധനമുള്ളത് അവര്‍ കരുതുകയാണ് സ്വര്ഗ്ഗത്തിലിരിക്കുകയാണെന്ന്. ബാബ പറയുകയാണ്
ഇവരെല്ലാവരും ദരിദ്രരായി മാറുന്നു എന്തുകൊണ്ടെന്നാല്‍ വിനാശം നടക്കേണ്ടതുണ്ട്.
വിനാശം സംഭവിക്കുകയെന്നത് നല്ലതല്ലേ. നമ്മളെല്ലാവരും മുക്തിധാമത്തില് പോകും,
ഇതില്‍ സന്തോഷിക്കേണ്ടതല്ലേ. നിങ്ങള്‍ മരിക്കാന്‍ തയ്യാറെടുപ്പു
നടത്തിക്കൊണ്ടിരിക്കുകയാണ്. മനുഷ്യര്‍ മരിക്കാന്‍ പേടിക്കുന്നു. ബാബ നിങ്ങളെ
വൈകുണ്ഠത്തിലേക്ക് കൊണ്ടുപോകാന്‍ വേണ്ടി യോഗ്യരാക്കിമാറ്റിക്കൊണ്ടിരിക്കുകയാണ്.
പതിതര്‍ പതിത ലോകത്തില്‍ തന്നെ ജന്മമെടുത്തുകൊണ്ടിരിക്കുന്നു. ആരും
സ്വര്ഗ്ഗവാസിയാകുന്നില്ല. മുഖ്യമായ കാര്യം ബാബ പറയുകയാണ് പവിത്രമായിമാറൂ.
പവിത്രമായി മാറാതെ പവിത്രമായ ലേകത്തിലേയ്ക്ക് പോകാന്‍ കഴിയുകയില്ല. പവിത്രതയുടെ
കാരണം തന്നെയാണ് അബലകള്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നത്. വിഷത്തെ അമൃതമെന്നു
കരുതുകയാണ്. ബാബ പറയുകയാണ് ഞാന്‍ നിങ്ങളെ ജ്ഞാനാമൃതം കൊണ്ട് വജ്രതുല്യമാക്കി
മാറ്റുന്നു, പിന്നെ നിങ്ങളെന്തിനാണ് വിഷം കഴിച്ച് കക്കയ്ക്കു സമാനമാകുന്നത്.
അരക്കല്പം നിങ്ങള്‍ വിഷം കഴിച്ചു, ഇപ്പോള്‍ എന്റെ ആജ്ഞയെ മാനിക്കൂ. ഇല്ലെങ്കില്‍
ധര്‍മ്മരാജന്റെ ശിക്ഷ അനുഭവിക്കേണ്ടിവരും. ലൗകിക പിതാവും പറയാറുണ്ട് കുട്ടികളേ
കുലത്തിന്റെ പേരു ദോഷം വരുത്തിവെക്കരുത്. പരിധിയില്ലാത്ത അച്ഛന് പറയുകയാണ്
ശ്രീമത പ്രകാരം നടക്കൂ, പവിത്രമായിമാറൂ. കാമചിതയില് പോകുകയാണെങ്കില്‍ നിങ്ങളുടെ
കറുത്തമുഖം കൂടുതല്‍ കറുത്തതായിമാറും. ഇപ്പോള്‍ നിങ്ങളെ ജ്ഞാനചിതയിലിരുത്തി
വെളുത്തവരാക്കി മാറ്റുകയാണ്. കാമചിതയിലിരിക്കുകയാണെങ്കില് സ്വര്‍ഗ്ഗത്തിന്റെ മുഖം
പോലും കാണാന്‍ കഴിയുകയില്ല, അതുകൊണ്ട് ബാബ പറയുകയാണ് ഇപ്പോള്‍ ശ്രീമതപ്രകാരം
നടക്കൂ. അച്ഛന് മക്കളോടല്ലേ പറയൂ. മക്കള്‍ക്കു മാത്രമേ അറിയുകയുള്ളൂ- അച്ഛന്
നമുക്ക് സ്വര്‍ഗ്ഗത്തിന്റെ സമ്പത്ത് നല്കാന് വേണ്ടി വന്നിരിക്കുകയാണ്. കലിയുഗം
ഇപ്പോള്‍ അവസാനിക്കാന്‍ പോകുകയാണ്. ആരാണോ ബാബയുടെ ശ്രീമതപ്രകാരം നടക്കുന്നത്
അവരുടെ മാത്രമേ സദ്ഗതിയുണ്ടാകുകയുള്ളൂ. പവിത്രമായി മാറുന്നില്ലായെങ്കില്‍
ശിക്ഷകളനുഭവിച്ച് തന്റെ ധര്‍മ്മത്തില്‍ വരും. ഭാരതവാസികള്‍ തന്നെയായിരുന്നു
സ്വര്ഗ്ഗവാസികള്. ഇപ്പോള്‍ പതിതമായി മാറിയിരിക്കുകയാണ്. സ്വര്‍ഗ്ഗത്തിന്റെ
അറിവുപോലുമില്ല. അതുകൊണ്ട് ബാബ പറയുകയാണ് നിങ്ങള്‍ എന്റെ ശ്രീമതപ്രകാരം നടക്കാതെ
മറ്റുള്ളവരുടെ മതപ്രകാരം നടന്ന് വികാരത്തില്‍ പോകുകയാണെങ്കില്‍ മരിച്ചതിനു
തുല്യമാണ്, പിന്നെ അവസാനം സ്വര്‍ഗ്ഗത്തില്‍ വരും എന്നാല്‍ വളരെ താഴ്ന്ന
പദവിയായിരിക്കും ലഭിക്കുക. ഇപ്പോള്‍ ആരാണോ സമ്പന്നര്‍ അവര്‍ ദരിദ്രരായിമാറുന്നു.
ഇവിടെ ആരാണോ ദരിദ്രര്‍ അവര്‍ സമ്പന്നരായി മാറുന്നു. ബാബ ദരിദ്രരുടെ കൂടെയാണ്.
മുഴുവന്‍ കാര്യവും പവിത്രതയുടെ മുകളിലാണ്. ബാബയോടൊപ്പം യോഗം വെക്കുന്നതിലൂടെ
നിങ്ങള്‍ പാവനമായിമാറുന്നു. ബാബ കുട്ടികള്‍ക്ക് പറഞ്ഞു തരികയാണ് - ഞാന്‍ നിങ്ങളെ
രാജയോഗം പഠിപ്പിക്കുകയാണ്. ഞാന്‍ വീടും കുടുംബവും ഉപേക്ഷിക്കാന്‍ പറയുന്നില്ല,
എന്നാല്‍ വികാരത്തില്‍ പോകരുത് മാത്രമല്ല ഒരു ദേഹധാരിയേയും ഓര്‍മ്മിക്കരുത്. ഈ
സമയത്ത് എല്ലാവരും പതിതരാണ്. സത്യയുഗത്തില്‍ പാവന ദേവതകളായിരുന്നു. ഈ സമയത്ത്
അവരും പതിതരായിരിക്കുകയാണ്. പുനര്ജ്ജന്മമെടുത്തെടുത്ത് ഇപ്പോള്‍ അന്തിമ
ജന്മമായിരിക്കുകയാണ്.
നിങ്ങളെല്ലാവരും പാര്വ്വതിമാരാണ്, നിങ്ങള്‍ക്കിപ്പോള്‍ അമരനാഥനായ അച്ഛന് അമരകഥ
കേള്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്, അമരപുരിയുടെ അധികാരിയാക്കി മാറ്റുന്നതിന്.
അതുകൊണ്ട് ഇപ്പോള്‍ അമരനാഥനായ അച്ഛനെ ഓര്‍മ്മിക്കൂ. ഓര്മ്മകൊണ്ടുമാത്രമേ നിങ്ങളുടെ
വികര്‍മ്മ വിനാശം നടക്കുകയുള്ളൂ. അല്ലാതെ ഒരു ശിവനും, ശങ്കരനും പാര്വ്വതിയൊന്നും
മലമുകളിലിരിക്കുന്നില്ല. ഇതെല്ലാം ഭക്തിമാര്‍ഗ്ഗത്തിലെ കഥകളാണ്. അരക്കല്പം
നിങ്ങള്‍ വളരെയധികം ഉന്തും തള്ളും കൊണ്ടു, ഇപ്പോള്‍ ബാബ പറയുകയാണ് ഞാന്‍ നിങ്ങളെ
സ്വര്‍ഗ്ഗത്തിലേയ്ക്ക് കൊണ്ടുപോകും. സത്യയുഗത്തില്‍ സുഖം തന്നെ സുഖമാണ്.
ഉന്തും-തള്ളലോ, വീഴ്ച്ചയോ ഒന്നുമില്ല. മുഖ്യമായ കാര്യമാണ്
പവിത്രമായിരിക്കുന്നതിന്റെ. ഇവിടെ വളരെയധികം പാപം ചെയ്യുമ്പോള്‍ പാപകുടം
നിറയുന്നു, വിനാശവും നടക്കുന്നു. ഇപ്പോള്‍ ഒരു ജന്മം പവിത്രമായിരിക്കുകയാണെങ്കില്
പവിത്രമായ ലോകത്തിന്റെ അധികാരിയായി മാറും, ഇപ്പോള്‍ ആര് ശീമതപ്രകാരം നടക്കുന്നുവോ
അവര്‍. കല്പം മുന്നെ ശ്രീമതപ്രകാരം നടന്നിട്ടില്ലായെങ്കില്‍ ഇപ്പോളും
നടക്കുകയില്ല, പദവിയും പ്രാപ്തമാകുകയില്ല. ഒരച്ഛന്റെ മക്കളാണ് നിങ്ങള്‍.
നിങ്ങളന്യോന്യം സഹോദരീ-സഹോദരന്മാരാണ്. എന്നാല്‍ ബാബയുടേതായി മാറി വികാരത്തിനു
വശപ്പെടുകയാണെങ്കില് വളരെ കുഴപ്പങ്ങളിലേയക്ക് വീണുപോകും, വലിയ പാപാത്മാവായി മാറും.
ഇത് ഈശ്വരീയ ഗവര്‍മ്മേണ്ടാണ്. എന്റെ മതപ്രകാരം പവിത്രമായി മാറിയില്ലായെങ്കില്‍
ധര്‍മ്മരാജനിലൂടെ വളരെ കടുത്ത ശിക്ഷകളനുഭവിക്കേണ്ടി വരും. ജന്മജന്മാന്തരങ്ങളായി
ചെയ്ത എല്ലാപാപങ്ങളുടേയും ശിക്ഷയനുഭവിച്ച് കണക്കുകളവസാനിപ്പിക്കേണ്ടിവരും.
ഒന്നുകില്‍ യോഗബലം കൊണ്ട് പാപങ്ങളെ ഭസ്മമാക്കണം അല്ലെങ്കില്‍ വളരെ കടുത്ത
ശിക്ഷകളനുഭവിക്കേണ്ടി വരും. എത്രയധികം ബ്രഹ്മാകുമാരന്മാരും കുമാരികളുമാണ്,
എല്ലാവരും പവിത്രമായിരിക്കുന്നു, ഭാരതത്തെ സ്വര്ഗ്ഗമാക്കിമാറ്റുന്നു. നിങ്ങള്‍
ശിവ ശക്തി പാണ്ഡവ സേനയാണ്, ഗോപ-ഗോപികമാര്‍, ഇതില്‍ രണ്ടുപേരും വരുന്നു. സ്വയം
ഭഗവാന് വന്നാണ് നിങ്ങളെ പഠിപ്പിക്കുന്നത്. ലക്ഷ്മീ-നാരായണന്മാരെ ഭഗവതി
ഭഗവാനെന്നു പറയുന്നു. അവര്‍ക്ക് ഭഗവാന് തന്നെയായിരിക്കും സമ്പത്ത്
നല്‍കിയിരിക്കുന്നത്. സ്വയം ഭഗവാന് വന്നാണ് നിങ്ങളെ ദേവതയാക്കി മാറ്റുന്നത്.
സത്യയുഗത്തില്‍ ഏതുപോലെ രാജാവ് അതുപോലെ പ്രജകളുമായിരിക്കും. എല്ലാവരും
ശ്രേഷ്ഠാചാരികളായിരുന്നു, ഇപ്പോള്‍ രാവണ രാജ്യമാണ്. രാമരാജ്യത്തില്‍ പോകണമെങ്കില്‍
പവിത്രമായി മാറൂ, രാമന്റെ മത പ്രകാരം നടക്കൂ. രാവണന്റെ മത പ്രകാരം നടന്നാണ്
നിങ്ങളുടെ ദുര്‍ഗ്ഗതിയുണ്ടായത്. പാടപ്പെട്ടിട്ടുമുണ്ട് ചിലരുടെ
മണ്ണിനടിയില്‍പ്പോയി . . സ്വര്‍ണ്ണം മുതലായത് മണ്ണില്‍, ചുമരുകളില്‍ ഒളിപ്പിച്ച്
വെക്കുന്നു. പെട്ടെന്ന് മരിക്കുകയാണെങ്കില്‍ എല്ലാം അവിടെത്തന്നെ ഇരുന്നുപോകും.
വിനാശം നടക്കുകതന്നെ വേണം. ഭൂമി കലുക്കങ്ങള് മുതലായവയുണ്ടാകുമ്പോള്
കള്ളന്മാരെല്ലാം പുറത്തു വരുന്നു. ഇപ്പോള്‍ ധനികനായ അച്ഛന് വന്നിരിക്കുകയാണ്,
നിങ്ങളെ തന്റേതാക്കിമാറ്റി വിശ്വത്തിന്റെ അധികാരിയാക്കിമാറ്റുന്നതിന്.
മനുഷ്യര്‍ക്ക് ഇന്ന് വാനപ്രസ്ഥ അവസ്ഥയിലും വികാരത്തില്‍ പോകാതെ ഇരിക്കാന്‍
കഴിയുന്നില്ല, തികച്ചും തമോപ്രധാനമായിരിക്കുകയാണ്. അച്ഛനെ തിരിച്ചറിയുന്നേയില്ല.
ബാബ പറയുകയാണ് ഞാന്‍ പവിത്രമാക്കി മാറ്റാന്‍ വന്നിരിക്കുകയാണ്. വികാരത്തില്‍
പോകുകയാണെങ്കില്‍ വളരെ കടുത്ത ശിക്ഷകളനുഭവിക്കേണ്ടി വരും. ഞാന്‍ പവിത്രമാക്കി
മാറ്റി പവിത്രമായ ലോകത്തിന്റെ സ്ഥാപന ചെയ്യാന്‍ വേണ്ടി വന്നിരിക്കുകയാണ്. നിങ്ങള്‍
പിന്നെ പതിതരായി മാറി വിഘ്നം വരുത്തിവെക്കുകയാണ്. സ്വര്‍ഗ്ഗത്തിന്റെ സ്ഥാപനത്തിന്
തടസ്ഥമാകുന്നു, അങ്ങിനെയാണെങ്കില്‍ വളരെ കടുത്ത ശിക്ഷകളനുഭവിക്കേണ്ടി വരും. ഞാന്‍
നിങ്ങളെ സ്വര്ഗ്ഗവാസിയാക്കി മാറ്റാന്‍ വന്നിരിക്കുകയാണ്. വികാരത്തെ
ഉപേക്ഷിക്കുന്നില്ലായെങ്കില് ധര്‍മ്മരാജനിലൂടെ വളരെ അടി വാങ്ങിക്കും. വളരെ
തേങ്ങി-തേങ്ങി കരയേണ്ടി വരും. ഇത് ഇന്ദ്രസഭയാണ്. കഥയുമുണ്ടല്ലോ - അവിടെ ജ്ഞാന
മാലാഖമാരാണുണ്ടായിരുന്നത്, ആരോ പതിതരെ കൊണ്ടു വന്നപ്പോള്‍ അതിന്റെ
വൈബ്രേഷനുണ്ടാകാന് തുടങ്ങി. ഇവിടെയും സഭയില്‍ ഒരു പതിതരേയും ഇരുത്തുകയില്ല.
പവിത്രതയുടെ പതിജ്ഞ ചെയ്യാതെ ഇരുത്തുകയില്ല, ഇല്ലെങ്കില്‍ കൊണ്ടുവരുന്ന ആളിനും
ദോഷമുണ്ടാകും. ബാബയ്ക്ക് എല്ലാം അറിയാം, എന്നാലും കൊണ്ടുവരുന്നു, അപ്പോള്‍ ശിക്ഷ
നല്‍കേണ്ടിവരുന്നു. ശിവബാബയെ ഓര്‍മ്മിക്കുന്നതിലൂടെ ആത്മാവ് ശുദ്ധമായി മാറുന്നു.
വായുമണ്ഡലത്തില്‍ ശാന്തി നിറയുന്നു. ബാബ തന്നെയാണ് തന്റെ പരിചയം നല്‍കുന്നത് -
ഞാന്‍ നിങ്ങളുടെ അച്ഛനാണ്. അയ്യായിരം വര്‍ഷം മുന്നത്തെപ്പോലെ നിങ്ങളെ ദേവതയാക്കി
മാറ്റാന്‍ വന്നിരിക്കുകയാണ്. പരിധിയില്ലാത്ത അച്ഛനില്‍ നിന്ന് സുഖത്തിന്റെ
സമ്പത്തെടുക്കണം. ശരി.
വളരെക്കാലത്തെ വേര്‍പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്‍ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്‍കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
യോഗബലത്തിലൂടെ എല്ലാ കണക്കുകളേയും തീര്‍ത്ത് ആത്മാവിനെ ശുദ്ധവും വായുമണ്ഡലത്തെ
ശാന്തവുമാക്കി മാറ്റണം.
2. ബാബയുടെ ശ്രീമത പ്രകാരം
സമ്പൂര്‍ണ്ണ പാവനമായി മാറുന്നതിന്റെ പ്രതിജ്ഞ ചെയ്യണം. വികാരത്തിന് വശപ്പെട്ട്
സ്വര്‍ഗ്ഗത്തിന്റെ സ്ഥാപനക്ക് തടസ്സമാകരുത്.
വരദാനം :-
മനസ്സിന്റെയും ബുദ്ധിയുടെയും സ്വച്ഛതയിലൂടെ യഥാര്‍ത്ഥ നിര്‍ണ്ണയം ചെയ്യുന്ന സഫലതാ
സമ്പന്നരായി ഭവിക്കട്ടെ.
ഏതൊരു കാര്യത്തിലും സഫലത
പ്രാപ്തമാകുന്നത് സമയത്ത് ബുദ്ധി യഥാര്‍ത്ഥ നിര്‍ണ്ണയം നടത്തുമ്പോഴാണ്. പക്ഷെ
മനസ്സും ബുദ്ധിയും സ്വച്ഛമാകുമ്പോഴേ നിര്‍ണ്ണയ ശക്തി ജോലി ചെയ്യൂ, യാതൊരു
അഴുക്കുകളും ഉണ്ടാകുകയുമരുത്. അതിനാല്‍ യോഗാഗ്നിയിലൂടെ അഴുക്കുകളെ നീക്കി
ബുദ്ധിയെ സ്വച്ഛമാക്കി മാറ്റൂ. ഏത് വിധത്തിലുമുള്ള ദുര്‍ബ്ബലതകള്‍- അഴുക്കാണ്.
അല്പമാത്രം വ്യര്ത്ഥസങ്കല്പം പോലും അഴുക്കാണ്, എപ്പോള്‍ ഈ അഴുക്ക്
ഇല്ലാതാകുന്നുവോ അപ്പോള്‍ ചിന്തയില്ലാതിരിക്കാം മാത്രമല്ല
സ്വച്ഛബുദ്ധിയാകുന്നതിലൂടെ ഓരോ കാര്യത്തിലും സഫലത പ്രാപ്തമാകും.
സ്ലോഗന് :-
സദാ
ശ്രേഷ്ഠവും ശുദ്ധവുമായ സങ്കല്പങ്ങള് പുറത്ത് വന്നുകൊണ്ടിരിക്കുമെങ്കില്
വ്യര്‍ത്ഥം സ്വതവേ ഉള്ളിലൊതുങ്ങും.
മാതേശ്വരിജിയുടെ മധുര
മഹാവാക്യങ്ങള്‍
ഈ കലിയുഗീ ലോകത്തെ അസാര
സംസാരം എന്ന് എന്തുകൊണ്ടാണ് പറയുന്നത്? എന്തുകൊണ്ടെന്നാല്‍ ഈ സംസാരത്തില്‍ യാതൊരു
സാരവുമില്ല, എന്നുവെച്ചാല്‍ യാതൊരു വസ്തുവിലും ആ ശക്തിയോ സുഖമോ, ശാന്തിയോ
പവിത്രതയോ ഇല്ല. ഈ സൃഷ്ടിയില്‍ ഏതോ കാലത്ത് സുഖ ശാന്തി പവിത്രത ഉണ്ടായിരുന്നു,
ഇപ്പോഴില്ല എന്തുകൊണ്ടെന്നാല്‍ ഇപ്പോള്‍ ഓരോരുത്തരിലും അഞ്ച് വികാരങ്ങളാകുന്ന ഭൂതം
പ്രവേശിച്ചിരിക്കയാണ്. അതിനാല്‍ തന്നെയാണ് ഈ സൃഷ്ടിയെ ഭയത്തിന്റെ സാഗരം അഥവാ
കര്‍മ്മ ബന്ധനത്തിന്റെ സാഗരം എന്ന് പറയുന്നത്. ഇവിടെ ഓരോരുത്തരും ദു:ഖികളായി
പരമാത്മാവിനെ വിളിച്ചുകൊണ്ടിരിക്കുകയാണ്, പരമാത്മാവേ ഞങ്ങളെ ഭവസാഗരത്തില്‍ നിന്നും
അക്കരെയെത്തിക്കൂ. ഇതിലൂടെ തെളിയുന്നതെന്തെന്നാല്‍ തീര്‍ച്ചയായും ഏതോ അഭയം അഥവാ
നിര്‍ഭയതയുടെയും ലോകമുണ്ടായിരുന്നു, അവവിടേക്ക് പോകാനാഗ്രഹിക്കുന്നു. അതിനാലാണ്
ഈ ലോകത്തെ പാപങ്ങളുടെ സാഗരമെന്ന് പറയുന്നത്, അതിന്റെ അക്കരെ കടന്ന്
പുണ്യാത്മാക്കളുടെ ലോകത്തിലേക്ക് പോകാനാഗ്രഹിക്കുന്നു. അപ്പോള്‍ ലോകം രണ്ടുണ്ട്,
ഒന്ന് സത്യയുഗീ സാരമുള്ള ലോകം, രണ്ടാമത്തേത് കലിയുഗീ അസാര ലോകം. രണ്ട് ലോകങ്ങളും
ഈ സൃഷ്ടിയിലാണുള്ളത്.
മനുഷ്യര്‍ പറയുന്നു, ഹേ
പ്രഭൂ ഞങ്ങളെ ഈ ഭവസാഗരത്തില്‍ നിന്ന് അക്കരെക്ക് കൊണ്ടുപോകൂ, അക്കരെ
എന്നുവെച്ചാലെന്താണ്? മനുഷ്യര്‍ മനസ്സിലാക്കുന്നത് അക്കരെ എന്നാല്‍ ജനന മരണ
ചക്രത്തില്‍ വരാതിരിക്കുക അഥവാ മുക്തി ലഭിക്കുക എന്നാണ്. ഇത് മനുഷ്യരുടെ
പറച്ചിലാണ്, പക്ഷെ പരമാത്മാവ് പറയുന്നു, കുട്ടികളേ, എവിടെയാണോ യഥാര്‍ത്ഥ സുഖ
ശാന്തിയുളളത്, ദു:ഖ-അശാന്തിക്കും ദൂരെയുള്ളത് ആ ലോകത്തിലേക്ക് ഞാന്‍ നിങ്ങളെ
കൊണ്ടുപോകും. നിങ്ങള്‍ സുഖം ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ഈ
ജീവിതത്തില്‍ വേണ്ടതാണ്. അതാണെങ്കില്‍ സത്യയുഗീ വൈകുണ്ഠത്തിലെ ദേവതകളുടെ
ലോകത്തിലായിരുന്നു, അവിടെ സര്‍വ്വദാ സുഖീജീവിതമായിരുന്നു, ആ ദേവതകളെ
അമരന്മാരെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ അമരന്മാര് എന്നതിനും യാതൊരു
അര്‍ത്ഥവുമില്ല. ദേവതകളുടെ ആയുസ്സ് ഇത്രയും വലുതാണ് , അവര്‍ ഒരിക്കലും
മരിക്കുകയേയില്ല, ഇത് ശരിയല്ല. ഇങ്ങനെ പറയുന്നത് തെറ്റാണ് എന്തുകൊണ്ടെന്നാല്‍
അങ്ങനെയല്ല. അവരുടെ ആയുസ്സ് സത്യ-ത്രേതാ യുഗം വരെ നിലനില്ക്കുകയില്ല. പക്ഷെ ദേവീ
ദേവതകളുടെ ജന്മം സത്യത്രേതായുഗത്തില് വളരെ ഉണ്ടായിട്ടുണ്ട്, 21 ജന്മം അവര്‍
സദ്ഭരണം നടത്തി, പിന്നീട് 63 ജന്മം ദ്വാപരം മുതല്‍ കലിയുഗാന്തിമം വരെ ആകെ അവരുടെ
ജന്മം കയറുന്ന കലയില്‍ ഇരുപത്തൊന്നും ഇറങ്ങുന്ന കലയില്‍ അറുപത്തിമൂന്നുമായി ആകെ
84 ജന്മങ്ങള് മനുഷ്യരെടുക്കുന്നു. ബാക്കി മനുഷ്യര്‍ ഇങ്ങനെ മനസ്സിലാക്കുന്നത്
അതായത് 84 ലക്ഷം ജന്മങ്ങളെടുക്കുന്നു എന്ന് പറയുന്നത് തെറ്റാണ്. അഥവാ മനുഷ്യന്
തന്റെ ജന്മത്തില് സുഖവും ദു:ഖവും രണ്ട് പാര്‍ട്ടും അനുഭവിക്കാന്‍ സാധിക്കുമെങ്കില്‍
പിന്നെ മൃഗങ്ങളുടെ ശരീരത്തില്‍ക്കൂടി അനുഭവിക്കേണ്ട ആവശ്യകതയെന്താണ്. ബാക്കി,
മുഴുവന്‍ സൃഷ്ടിയിലും പക്ഷി-മൃഗാദികള്‍ 84 ലക്ഷം ഉണ്ടാകാം, എന്തുകൊണ്ടെന്നാല്‍
അനേക വിധത്തിലുള്ള ജീവജാലങ്ങളുണ്ടല്ലോ. പക്ഷെ മനുഷ്യന്
മനുഷ്യശരീരത്തിലൂടെത്തന്നെയാണ് തന്റെ പാപ-പുണ്യങ്ങള്‍ അനുഭവിച്ചു
കൊണ്ടിരിക്കുന്നത്, അതേപോലെ മൃഗങ്ങളും തങ്ങളുടെ ശരീരത്തിലൂടെ അനുഭവിക്കുന്നു.
മനുഷ്യന് മൃഗങ്ങളുടെ ശരീരമെടുക്കുന്നില്ല, മൃഗങ്ങള്‍ മനുഷ്യരുടെ ശരീരവും
സ്വീകരിക്കുന്നില്ല. മനുഷ്യന് തന്റെ ശരീരത്തില്ക്കൂടിത്തന്നെ അനുഭവിക്കേണ്ടി
വരുന്നു, അതുകൊണ്ട് മനുഷ്യന് മനുഷ്യജീവിതത്തില്‍ തന്നെ സുഖ- ദു:ഖങ്ങളുടെ
അനുഭവമുണ്ടാകുന്നു. അതേപോലെ മൃഗങ്ങള്‍ക്കും തങ്ങളുടെ ശരീരത്തില്‍ക്കൂടി
സുഖ-ദു:ഖങ്ങള്‍ അനുഭവിക്കണം. പക്ഷെ അവരുടെ ബുദ്ധിയില്‍ ഇതുണ്ടാകില്ല, അതായത്
ഇതനുഭവിക്കുന്നത് ഏത് കര്‍മ്മം കാരണമാണ്? അവര്‍ അനുഭവിക്കുന്നതും മനുഷ്യര്‍ക്കറിയാം
എന്തുകൊണ്ടെന്നാല്‍ മനുഷ്യന് ബുദ്ധിവാനാണല്ലോ, അല്ലാതെ മനുഷ്യന് 84 ജന്മങ്ങള്
എടുക്കുന്നു എന്നത് ശരിയല്ല. ഇത് മനുഷ്യരെ ഭയപ്പെടുത്തുന്നതിന് വേണ്ടി
പറയുന്നതാണ് അതായത് തെറ്റായ കര്‍മ്മം ചെയ്താല്‍ മൃഗശരീരത്തില്‍ ജന്മമെടുക്കേണ്ടി
വരുമെന്ന്. നമ്മളും ഇപ്പോള്‍ ഈ സംഗമ സമയത്ത് ജീവിതത്തെ പരിവര്‍ത്തനപ്പെടുത്തി
പാപാത്മാവില് നിന്ന് പുണ്യാത്മാവായി മാറിക്കൊണ്ടിരിക്കുകയാണ്. ഓം ശാന്തി.