04.11.2023           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ- പാവനമായി മാറി ഗതി-സദ്ഗതിയ്ക്ക് യോഗ്യരായിത്തീരു. പതിതമായ ആത്മാവ് ഗതി- സദ്ഗതിയ്ക്ക് യോഗ്യരല്ല. പരിധിയില്ലാത്ത അച്ഛന് നിങ്ങളെ പരിധിയില്ലാത്ത യോഗ്യരാക്കുകയാണ്.

ചോദ്യം :-
പിതാവ്രത എന്ന് ആരെയാണ് പറയുക? അവരുടെ ലക്ഷണങ്ങള് കേള്പ്പിക്കൂ?

ഉത്തരം :-
പിതാവ്രത അവരാണ് ആരാണോ അച്ഛന്റെ ശ്രീമത്തിലൂടെ പരിപൂര്ണ്ണമായി നടക്കുന്നത്, അശരീരിയാകുന്നതിനുള്ള അഭ്യാസം ചെയ്യുന്നത്, അവ്യഭിചാരീ ഓര്മ്മയില് ഇരിക്കുന്നത്, ഇങ്ങനെയുള്ള തെളിവുനല്കുന്ന സല്പുത്രര്ക്കേ സര്വ്വകാര്യങ്ങളും ധാരണചെയ്യാന് സാധിക്കു. അവരുടെയുള്ളില് സദാ സര്വ്വീസിനെപ്രതിയുള്ള ചിന്തകളായിരിക്കും നടന്നുകൊണ്ടിരിക്കുക. അവരുടെ ബുദ്ധിയാകുന്ന പാത്രം സദാ പവിത്രമായിക്കൊണ്ടിരിക്കും. അവര്ക്ക് ഒരിയ്ക്കലും ഉപേക്ഷിച്ച് പോകാന് സാധിക്കില്ല.

ഗീതം :-
എനിക്ക് ആശ്രയം നല്കുന്നവനേ.....

ഓംശാന്തി.  
കുട്ടികള് നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച് നന്ദി പറയുകയാണ്. എല്ലാവരും ഒരുപോലെയല്ല നന്ദി പറയുന്നത്, ആരാണോ നല്ലവണ്ണം നിശ്ചയബുദ്ധിയായിട്ടുള്ളത് പിന്നെ ആരാണോ അച്ഛന്റെ സേവനത്തില് ഹൃദയം അഥവാ ജീവന് വെച്ചിട്ടുള്ളത്, വളരെ സ്നേഹത്തോടെയും പ്രേമത്തോടെയും ഇരിക്കുന്നത്, അവര് ഉള്ളില് നിന്നും നന്ദി പ്രകാശിപ്പിക്കുന്നു- ബാബാ അങ്ങ് അത്ഭുതം തന്നെയാണ്, ഞങ്ങള്ക്കാണെങ്കില് ഒന്നും അറിയില്ലായിരുന്നു. ഞങ്ങള്ക്ക് അങ്ങയുമായി കൂടിക്കാഴ്ച നടത്താനുള്ള യോഗ്യതയുണ്ടായിരുന്നില്ല. തീര്ച്ചയായും അങ്ങിനെതന്നെയാണ്, മായ എല്ലാവരേയും അയോഗ്യരാക്കി മാറ്റി. അവര്ക്ക് അറിയുകതന്നെയില്ല സ്വര്ഗ്ഗത്തിന് യോഗ്യരാക്കി മാറ്റുന്നത് ആരാണ് പിന്നീട് നരകത്തിന് യോഗ്യരാക്കി മാറ്റുന്നത് ആരാണ്? അവര് കരുതുന്നു ഗതി-സദ്ഗതി രണ്ടിനും യോഗ്യരാക്കി മാറ്റുന്നത് അച്ഛനാണ്. അല്ലെങ്കില് പിന്നെ അവിടേയ്ക്ക് യോഗ്യരായി ആരുംതന്നെയില്ല. സ്വയം പറയുന്നുമുണ്ട് ഞങ്ങള് പതിതരാണ്. ഈ ലോകം തന്നെ പതിതമാണ്. സാധു സന്യാസിമാര് ആര്ക്കും തന്നെ അച്ഛനെ അറിയില്ല. ഇപ്പോള് അച്ഛന് നിങ്ങള് കുട്ടികള്ക്ക് തന്റെ പരിചയം നല്കി. അച്ഛനുതന്നെ വന്ന് പരിചയം നല്കണം എന്നത് നിയമമാണ്. ഇവിടെ വന്നുതന്നെ യോഗ്യരാക്കി മാറ്റണം, പാവനമാക്കി മാറ്റണം. അവിടെയിരുന്നുകൊണ്ട് തന്നെ പാവനമാക്കി മാറ്റാമായിരുന്നെങ്കില് പിന്നെ ഇത്രയും അയോഗ്യരായി എങ്ങനെ മാറി?

നിങ്ങള് കുട്ടികള് നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ചാണ് നിശ്ചയബുദ്ധിയാവുന്നത്. അച്ഛന്റെ പരിചയം എങ്ങനെ നല്കണം എന്ന കാര്യത്തിലും ബുദ്ധി വേണം. ശിവായ നമ: എന്നു തീര്ച്ചയായും പറയുന്നുണ്ട്. അവര് തന്നെയാണ് ഉയര്ന്നതിലും ഉയര്ന്ന മാതാപിതാവ്. ബ്രഹ്മാ, വിഷ്ണു, ശങ്കരന്മാര് രചനകളാണ്. അവരെ രചിക്കാന് തീര്ച്ചയായും അച്ഛനുണ്ടാകും, അമ്മയും ഉണ്ടാകണം. എല്ലാവരുടേയും ഈശ്വരീയ പിതാവ് തീര്ച്ചയായും ഒന്ന് തന്നെയാണ്. നിരാകാരനെത്തന്നെയാണ് ഈശ്വരന് എന്ന് പറയുന്നത്. രചയിതാവ് എപ്പോഴും ഒന്നായിരിക്കും. ആദ്യമാദ്യം അല്ലാഹുവിന്റെ പരിചയമാണ് നല്കേണ്ടത്. യുക്തിയുക്തമായി പരിചയം എങ്ങനെ നല്കാന് സാധിക്കും എന്നതും മനസ്സിലാക്കണം. ഭഗവാന് തന്നെയാണ് ജ്ഞാനസാഗരന്, അവര് തന്നെയാണ് വന്ന് രാജയോഗം പഠിപ്പിച്ചത്. ആ ഭഗവാന് ആരാണ്? ആദ്യം അല്ലാഹുവിന്റെ പരിചയം നല്കണം. അച്ഛനും നിരാകാരനാണ്, ആത്മാവും നിരാകാരനാണ്. ആ നിരാകാരനായ അച്ഛന് വന്ന് കുട്ടികള്ക്ക് സമ്പത്ത് നല്കുന്നു. ആരിലൂടെയെങ്കിലും മനസ്സിലാക്കിത്തരുമല്ലോ. അല്ലെങ്കില് പിന്നെങ്ങിനെ രാജാക്കന്മാരുടേയും രാജാവാക്കി മാറ്റി? സത്യയുഗീ രാജ്യം ആരാണ് സ്ഥാപിച്ചത്? സ്വര്ഗ്ഗത്തിന്റെ രചയിതാവ് ആരാണ്? തീര്ച്ചയായും സ്വര്ഗ്ഗസ്ഥനായ ഈശ്വരീയ പിതാവായിരിക്കും. അവര് നിരാകാരനായിരിക്കണം. ആദ്യമാദ്യം അച്ഛന്റെ പരിചയം നല്കേണ്ടിവരുന്നു. കൃഷ്ണനേയോ ബ്രഹ്മാ, വിഷ്ണു, ശങ്കരന്മാരെയോ അച്ഛന് എന്ന് വിളിക്കില്ല. അവരെയും രചിക്കുകയാണ് ചെയ്യുന്നത്. സൂക്ഷ്മവതനത്തിലുള്ളവരെത്തന്നെ രചിക്കുകയാണെങ്കില് അവരും രചനകളായിരിക്കും, പിന്നെ സ്ഥൂലവതനത്തിലുള്ളവരെ എങ്ങനെയാണ് ഭഗവാന് എന്ന് വിളിക്കുക. അവരെ ദേവതായെ നമ: എന്നും ശിവനെ ശിവായ നമ: എന്നുമാണ് പാടുന്നത്, ഇത് മുഖ്യമായ കാര്യമാണ്. പ്രദര്ശിനികളില് മിനിറ്റിന് മിനിറ്റിന് ഒരു കാര്യം തന്നെ മനസ്സിലാക്കിക്കൊടുക്കുക സാധ്യമല്ല. എന്നാല് ഇത് ഓരോരുത്തര്ക്കും വളരെ നല്ലരീതിയില് മനസ്സിലാക്കിക്കൊടുക്കേണ്ടിവരും. നിശ്ചയം ചെയ്യിക്കണം. ആര് വന്നാലും അവരോട് ആദ്യം പറയണം വരൂ നിങ്ങള്ക്ക് അച്ഛന്റെ സാക്ഷാത്ക്കാരം ചെയ്യിക്കാം. അച്ഛനില് നിന്നുതന്നെയാണ് നിങ്ങള്ക്ക് സമ്പത്ത് ലഭിക്കുന്നത്. അച്ഛന് തന്നെയാണ് ഗീതയില് രാജയോഗം പഠിപ്പിച്ചത്. കൃഷ്ണനല്ല പഠിപ്പിച്ചത്. അച്ഛന് തന്നെയാണ് ഗീതയുടെ ഭഗവാന്. ഇതാണ് നമ്പര്വണ് കാര്യം. കൃഷ്ണഭഗവാനുവാചാ എന്നല്ല. രുദ്രഭഗവാനുവാചാ അഥവാ സോമനാഥ, ശിവഭഗവാനുവാചാ എന്നാണ് പറയുന്നത്. ഓരോരുത്തരുടേയും ജീവിതകഥ വ്യത്യസ്തമാണ്. ഒന്നിന് മറ്റൊന്നുമായി സാമ്യമുണ്ടാകില്ല. അതിനാല് ആരുവന്നാലും ഈ കാര്യം മനസ്സിലാക്കിക്കൊടുക്കണം. മനസ്സിലാക്കിക്കൊടുക്കേണ്ട പ്രധാനകാര്യമിതാണ്, പരമപിതാ പരമാത്മാവിന്റെ കര്ത്തവ്യമിതാണ്. ഇത് അച്ഛനാണ്, ഇത് കുട്ടിയാണ്. അവര് സ്വര്ഗ്ഗത്തെ സ്ഥാപിക്കുന്ന പിതാവാണ്, ഇത് സ്വര്ഗ്ഗത്തിലെ രാജകുമാരനാണ്. ഇത് വളരെ വ്യക്തമായി മനസ്സിലാക്കിക്കൊടുക്കണം. മുഖ്യമായത് ഗീതയാണ്, അതിന്റെ ആധാരത്തിലാണ് മറ്റു ശാസ്ത്രങ്ങളെല്ലാം. സര്വ്വശാസ്ത്ര ശിരോമണി ഭഗവദ്ഗീതയാണ്. മനുഷ്യര് ചോദിക്കും നിങ്ങള് വേദങ്ങളേയും ശാസ്ത്രങ്ങളേയും അംഗീകരിക്കുന്നുണ്ടോ? തീര്ച്ചയായും ഓരോരുത്തരും തന്റെ ധര്മ്മശാസ്ത്രത്തെ അംഗീകരിക്കും. എല്ലാ ശാസ്ത്രങ്ങളേയും അംഗീകരിക്കില്ലല്ലോ. തീര്ച്ചയായും എല്ലാം ശാസ്ത്രങ്ങള് തന്നെയാണ്. എന്നാല് ശാസ്ത്രങ്ങളെയെല്ലാം അറിയുന്നതിലുമാദ്യം മുഖ്യമായ കാര്യം സമ്പത്ത് നല്കുന്ന അച്ഛനെ അറിയുക എന്നതാണ്. സമ്പത്ത് ലഭിക്കുന്നത് ശാസ്ത്രങ്ങളില് നിന്നല്ല, സമ്പത്ത് ലഭിക്കുന്നത് അച്ഛനില് നിന്നാണ്. അച്ഛന് തരുന്ന ജ്ഞാനം, സമ്പത്ത് ഇവ പുസ്തകമാക്കിയിരിക്കുന്നു. ആദ്യം ഗീതയെ എടുക്കണം. ഗീതയുടെ ഭഗവാന് ആരാണ്? അതിലാണ് രാജയോഗത്തിന്റെ കാര്യം വരുന്നത്. രാജയോഗം തീര്ച്ചയായും പുതിയ ലോകത്തിനുവേണ്ടിയായിരിക്കും. ഭഗവാന് വന്ന് എന്തായാലും പതിതമാക്കില്ലല്ലോ. ബാബയ്ക്ക് പാവനമായ മഹാരാജാവാക്കിയാണ് മാറ്റേണ്ടത്. ആദ്യമാദ്യം അച്ഛന്റെ പരിചയം നല്കണം അതിനുശേഷം ഇത് എഴുതിപ്പിക്കണം- ഇത് നമ്മുടെ അച്ഛനാണ് എന്നത് ഞാന് തീര്ച്ചയായും നിശ്ചയം ചെയ്യുന്നു. ആദ്യം മനസ്സിലാക്കിക്കൊടുക്കണം ശിവായ നമ:, അങ്ങുതന്നെ മാതാപിതാ.......... ഈ മഹിമകള് മുഴുവന് ആ അച്ഛന്റേതുതന്നെയാണ്. ഭഗവാന് ഭക്തിയുടെ ഫലം ഇവിടെവന്നുവേണം നല്കാന്. ഭക്തിയുടെ ഫലം എന്താണ്, എന്നത് നിങ്ങളിപ്പോള് മനസ്സിലാക്കിയിരിക്കുന്നു. ആരാണോ വളരെയധികം ഭക്തി ചെയ്തത് അവര്ക്കാണ് ഫലം ലഭിക്കുന്നത്. ഈ കാര്യങ്ങള് ഒരു ശാസ്ത്രത്തിലുമില്ല. നിങ്ങളും സമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ചാണ് അറിയുന്നത്. നിങ്ങളുടെ പരിധിയില്ലാത്ത മാതാപിതാവ് അവരാണ് എന്ന് മനസ്സിലാക്കിത്തരുന്നു. ജഗദംബ, ജഗദ്പിതാവ് എന്നു പാടുന്നുണ്ട്. ആദം, ഈവ് ഇവരെ മനുഷ്യര് മനസ്സിലാക്കുന്നുണ്ട്. ഈവിനേയാണ് മാതാവ് എന്നു പറയുന്നത്. യഥാര്ത്ഥത്തില് ഈവ് ആരാണ് എന്നത് ആര്ക്കും അറിയില്ല. അച്ഛന് ഇരുന്ന് മനസ്സിലാക്കിത്തരുകയാണ്. ങാ, ആരും പെട്ടെന്നൊന്നും മനസ്സിലാക്കില്ല. പഠിപ്പില് സമയം എടുക്കും. പഠിച്ച് പഠിച്ച് അവസാനം വക്കീലായി മാറും. പ്രഥമലക്ഷ്യം തീര്ച്ചയായുമുണ്ട്, ദേവതയായി മാറണമെങ്കില് ആദ്യമാദ്യം അച്ഛന്റെ പരിചയം നല്കണം. പാടുന്നുമുണ്ട് അങ്ങ് തന്നെയാണ് മാതാവും പിതാവും........... എന്നിട്ട് പിന്നീട് രണ്ടാമത് ഇങ്ങനെ പറയുന്നു പതിതപാവനാ വരൂ. എങ്കില് പതിതലോകമെന്നും പാവനലോകമെന്നും എന്തിനേയാണ് പറയുന്നത്, എന്താ കലിയുഗം ഇനിയും 40000 വര്ഷം ഉണ്ടാവുമോ? ശരി, എന്തായാലും പാവനമാക്കി മാറ്റുന്നത് ഒരച്ഛന് തന്നെയല്ലേ. സ്വര്ഗ്ഗം സ്ഥാപിക്കുന്നത് സ്വര്ഗ്ഗസ്ഥനായ പിതാവാണ്. കൃഷ്ണന് സ്ഥാപിക്കാന് കഴിയില്ല. കൃഷ്ണന് സമ്പത്ത് എടുക്കുന്നയാളാണ്. ശ്രീകൃഷ്ണന് സ്വര്ഗ്ഗത്തിലെ രാജകുമാരനും ശിവബാബ സ്വര്ഗ്ഗത്തിന്റെ രചയിതാവുമാണ്. കൃഷ്ണന് രചനയാണ്, ആദ്യത്തെ രാജകുമാരന്. ഇത് വളരെ വ്യക്തമായി വലിയ വലിയ അക്ഷരങ്ങളില് എഴുതിവെയ്ക്കണം, എങ്കില് നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കാന് സഹജമാകും. രചയിതാവിന്റേയും രചനയുടേയും കാര്യം മനസ്സിലാകും. രചയിതാവാണ് ജ്ഞാനസാഗരന്. അവര് തന്നെയാണ് രാജയോഗം പഠിപ്പിക്കുന്നത്. ഭഗവാന് ഒരു രാജാവൊന്നുമല്ല, ബാബ രാജയോഗം പഠിപ്പിച്ച് രാജാക്കന്മാരുടേയും രാജാവാക്കി മാറ്റുന്നു. ഭഗവാന് രാജയോഗം പഠിപ്പിച്ചു, കൃഷ്ണന് രാജ്യപദവി പ്രാപ്തമാക്കി, കൃഷ്ണന് തന്നെയാണ് പിന്നീട് രാജ്യം നഷ്ടപ്പെടുത്തിയതും അതിനാല് അവര്ക്കുതന്നെ വീണ്ടും രാജ്യം നേടണം. ചിത്രങ്ങളിലൂടെ വളരെ സഹജമായി മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. അച്ഛന് തീര്ച്ചയായും കര്ത്തവ്യമുണ്ടാകും. ശ്രീകൃഷ്ണന്റെ പേര് വെച്ചതുകാരണം ഭാരതം കക്കയ്ക്കുതുല്യമായി മാറി. ശിവബാബയെ അറിയുന്നതിലൂടെ ഭാരതം വജ്രതുല്യമായി മാറും. പക്ഷേ ഇത് എന്റെ അച്ഛനാണ് എന്നത് ബുദ്ധിയില് ഇരിക്കണം അപ്പോഴേ ആയിമാറു. അച്ഛന് തന്നെയാണ് ആദ്യമാദ്യം സ്വര്ഗ്ഗം രചിച്ചത്. ഇപ്പോഴാണെങ്കില് പഴയ ലോകമാണ്. രാജയോഗം ഗീതയിലുണ്ട്. വിദേശികള് പോലും രാജയോഗം അഭ്യസിക്കാന് ആഗ്രഹിക്കുന്നു. ഗീതയില് നിന്ന് തന്നെയാണ് പഠിച്ചത്. ഇപ്പോള് നിങ്ങള് അറിഞ്ഞുകഴിഞ്ഞു, അച്ഛന് ആരാണ് എന്നത് മറ്റുള്ളവര്ക്കും മനസ്സിലാക്കിക്കൊടുക്കാന് പരിശ്രമിക്കുകയാണ്. അച്ഛന് സര്വ്വവ്യാപിയല്ല. അഥവാ സര്വ്വവ്യാപിയാണെങ്കില് പിന്നെങ്ങിനെ രാജയോഗം പഠിപ്പിക്കും? ഈ തെറ്റിലേയ്ക്ക് വളരെ ചിന്തിക്കണം. ആരാണോ സേവനത്തില് തല്പരരായിരിക്കുന്നത് അവരുടെ ബുദ്ധിയാണ് പ്രവര്ത്തിക്കുക. അച്ഛന്റെ ശ്രീമതത്തിലൂടെ നടക്കുമ്പോഴേ ധാരണയുണ്ടാകൂ, അശരീരിയാവുമ്പോള്, മന്മനാഭവയാകുമ്പോള്, പതിവ്രത അഥവാ പിതാവ്രതയായിമാറും അര്ത്ഥം സല്പുത്രരായി മാറും.

അച്ഛന് ആജ്ഞ നല്കുകയാണ് എത്രത്തോളം സാധിക്കുമോ അത്രയും ഓര്മ്മയെ വര്ദ്ധിപ്പിക്കു. ദേഹാഭിമാനത്തിലേയ്ക്ക് വരുന്നതിലൂടെ നിങ്ങള് ഓര്മ്മിക്കുന്നില്ല, ബുദ്ധി പവിത്രമാകുന്നുമില്ല. സിംഹിണിയുടെ പാല് സുക്ഷിക്കാന് സ്വര്ണ്ണപാത്രം തന്നെവേണമെന്ന് പറയാറുണ്ട്. ഇവിടെയാണെങ്കില് പിതാവ്രതാ പാത്രംവേണം. അവ്യഭിചാരി പിതാവ്രത വളരെ കുറച്ചുപേരേയുള്ളു. ചിലര്ക്ക് തീര്ത്തും അറിയില്ല. ചെറിയ കുട്ടികളെപ്പോലെയാണ്. ഇരിക്കുന്നത് ഇവിടെത്തന്നെയാണ് എന്നാല് ഒന്നും മനസ്സിലാക്കുന്നില്ല. കുട്ടികളെ ചെറുപ്പത്തില് തന്നെ വിവാഹം കഴിപ്പിക്കാറില്ലേ അതുപോലെ. മടിയില് കുട്ടിയെ ഇരുത്തി കല്ല്യാണം കഴിപ്പിക്കുന്നു. പരസ്പരം നല്ല സുഹൃത്തുക്കളായിരിക്കും. വളരെ പ്രേമമുണ്ടാകും അപ്പോള് പെട്ടെന്ന് കല്ല്യാണം കഴിപ്പിക്കും ഇതും അതുപോലെയാണ്. വിവാഹനിശ്ചയം ചെയ്യണം പക്ഷേ ഒന്നും മനസ്സിലാക്കുന്നില്ല. നമ്മള് മമ്മാ-ബാബയുടേതായി മാറിയിരിക്കുന്നു, അവരില് നിന്നും സമ്പത്ത് എടുക്കണം. ഇതൊന്നും അറിയില്ല. അത്ഭുതമല്ലേ. 5-6 വര്ഷം ഇരുന്നിട്ടും പിന്നീട് അച്ഛനെ അഥവാ പതിയെ ഉപേക്ഷിക്കുന്നു. മായ അത്രയും ബുദ്ധിമുട്ടിക്കുന്നു.

അതിനാല് ആദ്യമാദ്യം കേള്പ്പിക്കണം- ശിവായ നമ: ബ്രഹ്മാ, വിഷ്ണു, ശങ്കരന്മാരുടേയും രചയിതാവ് ശിവനാണ്. ജ്ഞാനസാഗരന് ഈ ശിവനാണ്. എങ്കില് ഇപ്പോള് എന്താണ് ചെയ്യേണ്ടത്? ചിത്രത്തില് ത്രിമൂര്ത്തികള്ക്കരികില് കുറച്ച് സ്ഥലമുണ്ട്, അവിടെ എഴുതണം ശിവബാബയുടേയും ശ്രീകൃഷ്ണന്റേയും കര്ത്തവ്യങ്ങള്തന്നെ വ്യത്യസ്തമാണ്. ആദ്യം ഈ കാര്യം മനസ്സിലാക്കുമ്പോഴേ കവാടം തുറക്കൂ. പിന്നെ പഠിപ്പ് ഭാവിയിലേയ്ക്കാണ്. ഇങ്ങനെയുള്ള പഠിപ്പ് മറ്റൊന്നില്ല. ശാസ്ത്രങ്ങളിലൂടെ ഈ അനുഭവം ഉണ്ടാകില്ല. നിങ്ങളുടെ ബുദ്ധിയിലുണ്ട് നമ്മള് പഠിക്കുന്നത് സത്യയുഗത്തിന്റെ ആദിയിലേയ്ക്കായാണ്. സ്ക്കൂള് പൂര്ത്തിയാകും നമ്മുടെ ഫൈനല് പേപ്പറുണ്ടാകും. പോയി രാജ്യം ഭരിക്കും. ഗീത കേള്പ്പിക്കുന്നവര്ക്ക് ഇങ്ങനെയുള്ള കാര്യങ്ങള് മനസ്സിലാക്കിത്തരാന് സാധിക്കില്ല. ആദ്യം അച്ഛനെ അറിയണം. അച്ഛനില് നിന്നും സമ്പത്ത് എടുക്കണം. അച്ഛന് തന്നെയാണ് ത്രികാലദര്ശി. അല്ലാതെ ഈ ലോകത്തില് ത്രികാലദര്ശിയായി ആരുമില്ല. വാസ്തവത്തില് ആരാണോ പൂജ്യരായിരുന്നത് അവര് തന്നെയാണ് പിന്നീട് പൂജാരിയായി മാറുന്നത്. ഭക്തിയും നിങ്ങള് തന്നെയാണ് ചെയ്തത്, ബാക്കി ആര്ക്കും ഇത് അറിയില്ല. ആരാണോ ഭക്തി ചെയ്തത് അവരാണ് ആദ്യ നമ്പറില് ബ്രഹ്മാവും ബ്രഹ്മാമുഖവംശാവലികളുമാകുന്നത്. നിങ്ങള് തന്നെയാണ് പൂജ്യരായി മാറുന്നത്. ആദ്യ നമ്പറിലേ പൂജ്യന് തന്നെയാണ് പിന്നീട് ആദ്യ നമ്പറില് പൂജാരിയായി മാറുന്നത്, എന്നിട്ട് വീണ്ടും പൂജ്യനാകുന്നു. ഭക്തിയുടെ ഫലവും ആദ്യം അവര്ക്കാണ് ലഭിക്കുക. ബ്രാഹ്മണര് തന്നെയാണ് പഠിച്ച് പിന്നീട് ദേവതയായി മാറുന്നത്- ഇത് എവിടെയും എഴുതിവെച്ചിട്ടില്ല. ഭീഷ്മപിതാമഹന് മുതലായവര്ക്ക് മനസ്സിലായിട്ടുണ്ടല്ലോ ഇവരിലൂടെ ജ്ഞാനബാണം എയ്യുന്നത് മറ്റാരോ ആണെന്നത്. തീര്ച്ചയായും മനസ്സിലാക്കും എതോ ശക്തിയുണ്ട്. ഇപ്പോള്തന്നെ പറയുന്നുണ്ട് ഇവരെ പഠിപ്പിക്കുന്ന എന്തോ ഒരു ശക്തിയുണ്ട്.

അച്ഛന് കാണുകയാണ് ഇതെല്ലാം എന്റെ കുട്ടികളാണ്. ഈ കണ്ണിലൂടെതന്നെയാണ് കാണുക. എപ്പോഴാണോ ശ്രാദ്ധമൂട്ടുന്നത് അപ്പോള് ആത്മാവ് വരുന്നു, വന്ന് നോക്കുന്നു- ഇത് ഇന്നയാളാണ്. കഴിക്കുമ്പോള് കണ്ണുകളെല്ലാം അവരുടേത് പോലെയാവും. തല്ക്കാലത്തേയ്ക്ക് ലോണ് എടുക്കുന്നു. ഇത് ഭാരതത്തില് തന്നെയാണ് സംഭവിക്കുന്നത്. പ്രാചീന ഭാരതത്തില് ആദ്യമാദ്യം രാധാ-കൃഷ്ണന്മാരായിരുന്നു ഉണ്ടായിരുന്നത്. അവര്ക്ക് ജന്മം നല്കിയവരെ ഇത്രയും ശ്രേഷ്ഠരായി അംഗീകരിക്കുന്നില്ല. അവര് കുറഞ്ഞമാര്ക്കിലാണ് പാസായത്. മഹിമ ആരംഭിക്കുന്നത് കൃഷ്ണനില് നിന്നാണ്. രാധാ-കൃഷ്ണന് രണ്ടുപേരും അവരവരുടെ രാജധാനിയിലാണ് ജന്മമെടുക്കുന്നത്. അവരുടെ മാതാപിതാക്കളെക്കാള് പേരും പ്രശസ്തിയും കൂടുതല് അവരുടെ കുട്ടികള്ക്കാണ്. എത്ര അത്ഭുതകരമായ കാര്യമാണ്. ഗുപ്തമായ സന്തോഷം ഉണ്ടാകും. അച്ഛന് പറയുന്നു ഞാന് സാധാരണ ശരീരത്തിലാണ് വരുന്നത്. ഇത്രയും മാതാക്കളെ സംരക്ഷിക്കണം അതിനാല് സാധാരണ ശരീരത്തിലാണ് വരുന്നത്, ഇവരിലൂടെയാണ് ചിലവുകള് നടക്കുന്നത്. ശിവബാബയുടെ ഭണ്ഡാരയാണ്. അവിനാശീ ജ്ഞാനരത്നങ്ങളുടെ നിഷ്കളങ്കനായ ഭണ്ഡാരിയുമാണ് ഒപ്പം ദത്തെടുത്ത കുട്ടികളുടെ സംരക്ഷണവും നടന്നുവരുന്നു. ഇത് കുട്ടികള്ക്കുമാത്രമേ അറിയൂ.

തുടക്കത്തില് ആദ്യമാദ്യം പറയൂ, ശിവഭഗവാന്റെ വാക്കുകളാണ്- അവര് സര്വ്വരുടേയും രചയിതാവാണ് പിന്നീട് ജ്ഞാനസാഗരന്, ഈശ്വരീയ പിതാവ് എന്നെല്ലാം കൃഷ്ണനെ എങ്ങനെ പറയാന് സാധിക്കും? എഴുതുന്നത് ഇത്രയും വ്യക്തമായിരിക്കണം അത് വായിക്കുന്നയാളിന്റെ ബുദ്ധിയില് നല്ലരീതിയില് ഇരിക്കണം. ചിലര്ക്ക് രണ്ടാ മൂന്നോ വര്ഷങ്ങളെടുക്കും മനസ്സിലാക്കുന്നതിന്. ഭഗവാന് വന്ന് ഭക്തിയുടെ ഫലം നല്കണം. ബ്രഹ്മാവിലൂടെ അച്ഛന് യജ്ഞം രചിച്ചിരിക്കുകയാണ്. ബ്രാഹ്മണരെ പഠിപ്പിച്ചു, ബ്രാഹ്മണരില് നിന്നും ദേവതയാക്കി മാറ്റി. വീണ്ടും താഴേയ്ക്ക് വരുകതന്നെ വേണം. ഇത് മനസ്സിലാക്കുന്നതിനുള്ള വളരെ നല്ലകാര്യങ്ങളാണ്. ആദ്യം ഈ കാര്യം സിദ്ധമാക്കണം- ശ്രീകൃഷ്ണന് സ്വര്ഗ്ഗത്തിലെ രാജകുമാരനാണ്, സ്വര്ഗ്ഗസ്ഥനായ പിതാവല്ല. സര്വ്വവ്യാപി എന്ന ജ്ഞാനത്തിലൂടെ തീര്ത്തും തമോപ്രധാനമായി മാറി. ആരാണോ ചക്രവര്ത്തീപദം നല്കിയത് അവരെ മറന്നു. കല്പ- കല്പം ബാബ രാജ്യം നല്കുന്നു പിന്നീട് നമ്മള് ബാബയെ മറക്കുന്നു. വളരെ അത്ഭുതം തോന്നുന്നു. മുഴുവന് ദിവസവും സന്തോഷം കൊണ്ട് നൃത്തം ചെയ്യണം. ബാബ നമ്മളെ വിശ്വത്തിന്റെ അധികാരികളാക്കുകയാണ്. ശരി.

വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. അവ്യഭിചാരീ പിതാവ്രതയായിരിക്കണം. ഓര്മ്മയെ വര്ദ്ധിപ്പിച്ച് ബുദ്ധിയെ പവിത്രമാക്കി മാറ്റണം.

2. അച്ഛന്റെ പരിചയം യുക്തിയുക്തമായി നല്കുന്നതിനുള്ള വിധികള് കണ്ടെത്തണം. വിചാരസാഗര മഥനം ചെയ്ത് അല്ലാഹുവിനെ തെളിയിച്ച് കൊടുക്കണം. നിശ്ചയബുദ്ധിയായി മാറി സേവനം ചെയ്യണം.

വരദാനം :-
സ്വ ചിന്തനത്തിലൂടെ വിശ്വ പരിവര്ത്തനത്തിന് നിമിത്തമായി മാറുന്ന ശ്രേഷ്ഠ സേവാധാരിയായി ഭവിക്കട്ടെ.

താങ്കള് കുട്ടികള് സ്വ പരിവര്ത്തനത്തിലൂടെ വിശ്വ പരിവര്ത്തനം നടത്തുന്നതിന്റെ കരാര് എടുത്തിരിക്കുകയാണ്. സ്വ പരിവര്ത്തനം തന്നെയാണ് വിശ്വ പരിവര്ത്തനത്തിന്റെ ആധാരം. സ്വ പരിവര്ത്തനമില്ലാതെ ഏതൊരു ആത്മാവിനെയും പ്രതി എത്ര തന്നെ പ്രയത്നിച്ചാലും പരിവര്ത്തനപ്പെടുകയില്ല, എന്തുകൊണ്ടെന്നാല് ഇക്കാലത്ത് കേവലം കേള്ക്കുന്നതിലൂടെ പരിവര്ത്തനപ്പെടുകയില്ല മറിച്ച്, കാണുന്നതിലൂടെ പരിവര്ത്തനപ്പെടുന്നു. പല ബന്ധനം സൃഷ്ടിക്കുന്നവര് പോലും ജീവിതത്തിന്റെ പരിവര്ത്തനം കണ്ട് പരിവര്ത്തപ്പെടുന്നു. അതിനാല് ചെയ്ത് കാണിക്കൂ, പരിവര്ത്തനം ചെയ്ത് കാണിക്കുക തന്നെയാണ് ശ്രേഷ്ഠ സേവാധാരിയാകുക.

സ്ലോഗന് :-
സമയം, സങ്കല്പം, വാക്ക് ഇവയുടെ ഊര്ജ്ജത്തെ വെയ്സ്റ്റില് നിന്ന് ബെസ്റ്റിലേക്ക് മാറ്റൂ എങ്കില് ശക്തിശാലിയായി മാറും.