04.12.18           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങളുടേത് ആത്മീയ യോഗമാണ് സദാ പവിത്രമാകുന്നതിന് വേണ്ടി , എന്തുകൊണ്ടെന്നാല് നിങ്ങള് പവിത്രതയുടെ സാഗരനുമായി യോഗം വെയ്ക്കുന്നു , പവിത്ര ലോകം സ്ഥാപിക്കുന്നു .

ചോദ്യം :-
നിശ്ചയ ബുദ്ധി കുട്ടികള്ക്ക് ആദ്യമാദ്യം ഏതില് പക്കാ നിശ്ചയം വേണം?

ഉത്തരം :-
നമ്മള് ഒരു അച്ഛന്റെ മക്കളാണ്, അച്ഛനില് നിന്ന് നമ്മള്ക്ക് ദേവീക സ്വരാജ്യം ലഭിക്കുന്നു, ഇതില് ആദ്യമാദ്യം പക്കാ നിശ്ചയം വേണം. നിശ്ചയം വന്നുവെങ്കില് വളരെ പെട്ടെന്ന് ബുദ്ധിയില് വരും അതായത് നമ്മള് ഭക്തി ചെയ്തിരുന്നത് ഇപ്പോള് പൂര്ത്തിയായി, ഇപ്പോള് സ്വയം ഭഗവാനെ നമ്മള്ക്ക് ലഭിച്ചിരിക്കുന്നു. നിശ്ചയബുദ്ധി കുട്ടികള് തന്നെയാണ് അവകാശികളാകുന്നത്.

ഗീതം :-
ഓ ദൂരദേശത്തേ വഴിയാത്രക്കാരാ

ഓംശാന്തി.
ബാബ കുട്ടികള്ക്ക് മനസിലാക്കിതരുന്നു എല്ലാവരും ദൂരദേശത്തേയ്ക്കുള്ള യാത്രക്കാരാണ്. എല്ലാ ആത്മാക്കളും ഏറ്റവും ദൂരെ പരധാമില് വസിക്കുന്നവരാണ്. ഇതും ശാസ്ത്രങ്ങളില് കാണിക്കുന്നുണ്ട്. സൂര്യ- ചന്ദ്രന്മാരുടെ പ്രകാശമില്ലാത്തത്ര ദൂരെ ആത്മാവ് വസിക്കുന്നു. മൂലവതനത്തിലും, സൂക്ഷ്മവതനത്തിലും യാതൊരു ഡ്രാമയും ഇല്ല. ഡ്രാമ ഈ സ്ഥൂല വതനത്തിലാണ്, ഇതിനെ തന്നെയാണ് മനുഷ്യസൃഷ്ടിയെന്ന് പറയുന്നത്. മൂലവതനത്തിലും, സൂക്ഷമവതനത്തിലും 84 ജന്മത്തിന്റെ യാതൊരു ചക്രവും ഇല്ല. മനുഷ്യസൃഷ്ടിയിലാണ് ചക്രം കാണിക്കുന്നത്. മനുഷ്യസൃഷ്ടി എന്ത് വസ്തുവാണ്, മനുഷ്യന് ആരാല് സൃഷ്ടിക്കപ്പെട്ടവനാണ് ? മനുഷ്യനില് ആത്മാവ്, ശരീരം ഇവ ഉണ്ട് . 5 തത്വങ്ങളുടെ കോലം ഉണ്ടാക്കിയിരിക്കുന്നു, അതില് ആത്മാവ് പ്രവേശിച്ച് പാര്ട്ട് അഭിനയിക്കുന്നു. അപ്പോള് എല്ലാവരും ദൂരെ വസിക്കുന്നവരാകുന്നു. പക്ഷേ നിങ്ങള്ക്ക് നിശ്ചയം ഉണ്ടല്ലോ. മനുഷ്യരില് നിശ്ചയം ഇല്ല. ബാബ മനസിലാക്കിതരുന്നു അതായത് ബാബയെ ദൂര ദേശത്ത് വസിക്കുന്നവനെന്ന് പറയുന്നു പക്ഷേ നിങ്ങള് എല്ലാ ആത്മാക്കളുടേയും നിവാസസ്ഥാനം ഒന്നാണ്. ഈ നാടകത്തിലും ആര് ഏത് പാര്ട്ട് അഭിനയിക്കുന്നുവോ അവര്ക്ക് ഓരോരുത്തര്ക്കും തന്റെ തന്നെ വീട് ഉണ്ടല്ലോ. അവിടുന്ന് വന്ന് പാര്ട്ട് അഭിനയിക്കുന്നു. ഇവിടെ നിങ്ങള് കുട്ടികള് മനസിലാക്കുന്നുണ്ട് നമ്മള് എല്ലാവരും ഒരു ബാബയുടെ കുട്ടികളാണ്, ഒരേയൊരു വീട് പരംധാമില് വസിക്കുന്നവരാണ്. അത് ബ്രഹ്മ മഹതത്വം, ഇത് ആകാശ തത്വം. ഇവിടെ പാര്ട്ട് അഭിനയിക്കുന്നു, രാത്രിയും പകലും വരുന്നു അതിനാല് സൂര്യ - ചന്ദ്രനും ഉണ്ട്. മൂലവതനത്തില് പകലും - രാത്രിയുമില്ല. ഈ സൂര്യ - ചന്ദ്രന് ദേവതയുമല്ല. അവ ഈ സ്റ്റേജിന് പ്രകാശം പരത്തുന്ന വിളക്കുകളാണ്. പകല് സൂര്യന് പ്രകാശം നല്കുന്നു, രാത്രി ചന്ദ്രന്റെ പ്രകാശം ലഭിക്കുന്നു. ഇപ്പോള് എല്ലാ മനുഷ്യരും മുക്തിധാമിലേക്ക് പോകുവാന് ആഗ്രഹിക്കുന്നു. മനസിലാക്കുന്നു - ഭഗവാന് മുകളില് വസിക്കുന്നു. ഭഗവാനെ ഓര്മ്മിക്കുന്നു - അല്ലയോ പരംപിതാ പരമാത്മാവേ! അപ്പോള് ബുദ്ധി മുകളിലേയ്ക്ക് പോകുന്നു. ആത്മാവെന്ന് മനസിലാക്കുന്നു പക്ഷേ അജ്ഞാനത്തിന്റെ നിഴല് വീണിരിക്കുന്നു. ഇതും അറിയുന്നുണ്ട് നമ്മള് ഇവിടെ വസിക്കുന്നവരല്ല. നമ്മുടെ അച്ഛന് അതാണ്. മുഖത്തിലൂടെ അല്ലയോ ഭഗവാനെന്ന് പറയുന്നുമുണ്ട്. പക്ഷേ പിന്നീട് പറയുന്നു എല്ലാം അച്ഛനാണ്, ഈശ്വരന് സര്വ്വവ്യാപിയാണ്. കുട്ടികള്ക്ക് മനസിലാക്കി തരുകയാണ് എല്ലാവരും അച്ഛനല്ല. എല്ലാ ആത്മാക്കളും പരസ്പരം സഹോദരങ്ങളാണ്. ഇത് അറിയാത്തതു കാരണം വഴക്ക് - ലഹള ഉണ്ടാക്കുന്നു. നിങ്ങള് ആത്മാക്കളും സഹോദരങ്ങളാണ്, ഒരു ബാബയുടെ കുട്ടികളാണ്. നിശ്ചയ ബുദ്ധിയിലും നമ്പര് വാറാണ്. ലൗകിക സംബന്ധത്തിലും നിശ്ചയം ഉണ്ട് അതായത് അച്ഛനില് നിന്നും സമ്പത്ത് നേടണം. ഇവിടെ ബാബയില് നിന്ന് മായ ഇടയ്ക്ക് - ഇടയ്ക്ക് മുഖം തിരിപ്പിക്കുന്നു. സര്വ്വശക്തിമാന് ബാബയുടേതാകുമ്പോള് മായയും സര്വ്വശക്തിമാനായി യുദ്ധം ചെയ്യും. അഞ്ച് വികാരങ്ങളുടെ മേല് വിജയം നേടുന്നതിനുള്ള യുദ്ധമാണ്. യുദ്ധം വളരെ പ്രസിദ്ധമാണ്. ബാക്കി ശാസ്ത്രങ്ങളില് ഏതൊരു പാണ്ഡവ - കൗരവ യുദ്ധമാണോ കാണിക്കുന്നത് അതൊന്നും തന്നെയില്ല. ഇത് രാവണനോടുള്ള വളരെ വലിയ യുദ്ധമാണ്. നമ്മള് ആഗ്രഹിക്കുന്നു അതായത് ബാബയുടെ ഓര്മ്മയില് ഇരുന്ന് നമ്മള് സമ്പൂര്ണ്ണമാകും, ആത്മാവ് പവിത്രമാകും. യോഗമല്ലാതെ വേറെ യാതൊരു വഴിയുമില്ല. ആരെല്ലാം യോഗം പഠിക്കുന്നുവോ അവരാരും പവിത്രതയ്ക്ക് വേണ്ടിയല്ല. അതെല്ലാം സ്ഥൂല യോഗം, അല്പകാലത്തേയ്ക്ക് വേണ്ടിയും,ഇത് ആത്മീയ യോഗം സദാ പവിത്രമാകുന്നതിനും. പവിത്രതയുടെ സാഗരനോട് യോഗം വച്ച് നമ്മള് പവിത്രമാകുന്നു. ബാബ പറയുന്നു ഈ യോഗാഗ്നിയിലൂടെ നിങ്ങളുടെ ജന്മ - ജന്മാന്തരത്തെ പാപം ഭസ്മമാകുന്നു. ബുദ്ധിയും പറയുന്നു ഇത് പതീത ലോകമാണ്. ആരോട് വേണമെങ്കിലും ചോദിക്കൂ - ഇത് സത്യയുഗമാണോ അതോ കലിയുഗമാണോ ? ഇതിനെ സത്യയുഗമെന്ന് ഒരിക്കലും പറയില്ല. സത്യയുഗം പുതിയ ലോകമായിരുന്നു. അതിനെ ഗോള്ഡന് ഏജ് ഇതിനെ അയണ് ഏജെന്നു പറയുന്നു. പഴയ ലോകം കലിയുഗം, പുതിയ ലോകം സത്യയുഗം. ഇങ്ങനെ ഒരിക്കലും പറയുവാനേ കഴിയില്ല അതായത് ഇപ്പോള് സത്യയുഗവുമാണ്, കലിയുഗവുമാണ്. അല്ല. നരകവാസി അര്ത്ഥം നരകവാസി. പഴയ ലോകം പതീതം, പുതിയ ലോകം പാവനം. മനുഷ്യര്ക്ക് മനസിലാക്കിതരുകയാണ്, മൃഗങ്ങള് ഒരിക്കലും പതീത - പാവനാ വരൂ എന്ന് പാടുന്നില്ല. ആരോട് ചോദിച്ചാലും പറയും ഇത് നരകമാണ്. ഭാരതം തന്നെയാണ് പുതിയ ലോകം സ്വര്ഗ്ഗമായിരുന്നത്, അതേ ഭാരതം തന്നെ പഴയ ലോകം നരകമായി. ഭാരതത്തിനു തന്നെ ഊന്നല് കൊടുക്കൂ. മറ്റുള്ളവരെല്ലാം ഇടയ്ക്ക് വന്നവരാണ്. അവരുമായി നമ്മള്ക്ക് യാതൊരു ബന്ധവുമില്ല. നമ്മുടെ ധര്മ്മം വേറെയാണ്, അത് ഇപ്പോള് ഇല്ലാതായിരിക്കുന്നു.

ഇപ്പോള് നിങ്ങള് നിശ്ചയ ബുദ്ധിയുള്ളവരാകുന്നു. അറിയുന്നു നമ്മള് ഒരു ബാബയുടെ കുട്ടികളാകുന്നു. ബാബയില് നിന്നും നമ്മള്ക്ക് സ്വരാജ്യം ലഭിക്കുന്നു. ആദ്യം ഇതില് പക്കാ നിശ്ചയം വേണം. ജ്ഞാനം കേള്ക്കുന്നു അത് ശരി തന്നെ പക്ഷേ പ്രജയാകുന്നു. ബാക്കി നമ്മള് പരിധിയില്ലാത്ത ബാബയുടെ കുട്ടികളാണ് -ഇതില് നിശ്ചയം ഉണ്ടായിരിക്കണം. ഇപ്പോള് ഭക്തി പൂര്ത്തിയായി. ഇപ്പോള് ഭഗവാന് സ്വയം വന്ന് മിലനം നടത്തുന്നു. ആ ബാബയില് നിന്ന് സൂര്യവംശി രാജപദവി ലഭിക്കുന്നു. നമ്മള് ഇത്രയും ഉയര്ന്ന പദവി നേടുന്നു. എതുപോലെ സമ്പന്നര് കുട്ടികളെ ദത്തെടുക്കാറില്ലേ. അവര് ഒരു കുട്ടിയെ ദത്തെടുക്കുന്നു. ഇവിടെ പരിധിയില്ലാത്ത ബാബയ്ക്ക് അനേകം കുട്ടികളെ വേണം. പറയുന്നു ആരാണോ ബാബയുടെ കുട്ടികളാകുന്നത് അവര്ക്ക് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കും. ആരാണോ ബാബയുടേതാകാത്തത് അവര്ക്ക് സമ്പത്ത് എടുക്കുവാന് കഴിയില്ല. ശ്രീമത് അനുസരിച്ച് നടക്കുന്നില്ല. ആര്ക്കാണോ നിശ്ചയമുള്ളത് അവര് പറയുന്നു ബാബാ താങ്കള് വീണ്ടും വന്നിരിക്കുന്നു, ശരി നമ്മള് താങ്കളുടെ കൈ ഉപേക്ഷിക്കില്ല. ബാബ കുട്ടികള്ക്ക് മനസിലാക്കി തരുന്നു, കുട്ടികള് പിന്നീട് മറ്റുള്ളവര്ക്ക് മനസിലാക്കി കൊടുക്കുന്നു അതായത് നമ്മള് പാരലൗകിക ബാബയുടെ കുട്ടികളാണ്. ബാബയുടെ ശ്രീമതിലൂടെ നമ്മള് നടക്കുന്നു,നമ്മളെ പരംപിതാ പരമാത്മാവ് പഠിപ്പിക്കുന്നു. ഇത്രയും എല്ലാവരും ബി കെ ആയിരിക്കുന്നു, അപ്പോള് തീര്ച്ചയായും നിശ്ചയമുണ്ട്, പിന്നെ എന്തുകൊണ്ട് നമ്മള്ക്കും ആയിക്കൂടാ? എഴുതി അയച്ചു തരൂ അതായത് ഞങ്ങളും ബാബയുടേതായിരിക്കുന്നു. ബാബയും പറയുന്നു ഞാനും ദൂരെയൊന്നുമല്ല ഇവിടെയാണ്. ഇവിടെ പ്രാക്ടിക്കലില് ഇരിക്കുകയാണ്, ഹാജരാണ്. ഏതുപോലെ പ്രസിഡന്റിനെ കുറിച്ച് പറയുന്നു ഈ സൃഷ്ടിയില് ഹാജരാണ്, അതിനര്ത്ഥം പ്രസിഡന്റ് സര്വ്വവ്യാപിയെന്നല്ല. അതുപോലെ പരംപിതാ പരമാത്മാവ്, അതിനെ സുഖ കര്ത്താ ദു:ഖ ഹര്ത്താ എന്ന് പറയുന്നു, അതും സര്വ്വവ്യാപിയല്ല. ബാബയുടെ സാന്നിദ്ധ്യത്തില് മനുഷ്യര് എങ്ങനെ ഇത്രയും ദു:ഖിതരാകും? ബാബയുടെ സ്വര്ഗ്ഗത്തില് ആരും ദു:ഖിതരല്ല.

ബാബ കുട്ടികള്ക്ക് വേണ്ടി കൂട് തയ്യാറാക്കുന്നു. ഏതുപോലെ പക്ഷി അതിന്റെ കുഞ്ഞിന് വേണ്ടി കൂട് തയ്യാറാക്കുന്നു, അതുപോലെ ബാബയും നിങ്ങള്ക്ക് വേണ്ടി നിങ്ങളിലൂടെ കൂട് തയ്യാറാക്കുന്നു. നിങ്ങള്ക്ക് വസിക്കുന്നതിനു വേണ്ടി സ്വര്ഗ്ഗമാകുന്ന കൂട് തയ്യാറാക്കുന്നു. ബാബ പറയുന്നു കുട്ടികളേ നിങ്ങള് ബാബയുടെ ശ്രീമത് അനുസരിച്ച് നടക്കുന്നുവെങ്കില് സ്വര്ഗ്ഗത്തില് രാജ്യം ഭരിക്കും. ഒരുപക്ഷേ നിശ്ചയമുണ്ടെങ്കില് പാടെ കൈക്കലാക്കും. വീട് ഉപേക്ഷിച്ച് ഇവിടെ വന്നിരിക്കണം അങ്ങനെയുമില്ല. സന്യാസിമാര് വീട് ഉപേക്ഷിക്കുന്നു. ഗുരുവിനെ ഭഗവാനെന്ന് മനസിലാക്കുന്നു. അവര് ആരും തന്നെ ജീവിച്ചിരിക്കേ മരിക്കുന്നില്ല. നിങ്ങള്ക്ക് ജീവിച്ചിരിക്കേ മരിച്ച് സത്യയുഗത്തില് ജീവിക്കണം. നിങ്ങള് ബാബയില് നിന്ന് പരിധിയില്ലാത്ത സമ്പത്ത് എടുക്കുന്നു. എപ്പോഴാണോ നിശ്ചയമുള്ളത് അതായത് പരിധിയില്ലാത്ത ബാബ പഠിപ്പിക്കുന്നു, 21 ജന്മത്തേയ്ക്ക് സമ്പത്ത് നല്കുന്നു എങ്കില് ആ ബാബയുടെ ശ്രീമത് അനുസരിച്ച് നടക്കണം. കുട്ടിയാകുന്നു എങ്കില് ബാബ ഡയറക്ഷന് നല്കും. ആദ്യ ഒരാഴ്ച്ച ഭഠ്ടിയില് ഇരിക്കൂ. നിങ്ങള്ക്ക് ദിവസവും ജ്ഞാനം ലഭിച്ചുകൊണ്ടിരിക്കും. എല്ലാവരും ഒരുപോലെ മനസിലാക്കില്ല, ഓരോരുത്തരും അവരുടെ പുരുഷാര്ത്ഥവും, ഭാഗ്യവും അനുസരിച്ച് നേടുന്നു. പരിശ്രമത്തിന്റേയും, ഭാഗ്യത്തിന്റേയും അടിസ്ഥാനത്തിലാണ് നടക്കുന്നത്. അറിയുവാന് കഴിയുമോ ഭാഗ്യത്തില് എന്താണുള്ളത്? എന്ത് പദവി നേടും? ബാബയുടേതായതിന് ശേഷവും ഗൃഹസ്ഥത്തില് ഇരിക്കണം. ഗൃഹസ്ഥം ഇല്ലായെങ്കില് അന്ധന്മാരുടെ ഊന്ന് വടിയാകൂ. സത്യനാരായണന്റെ കഥ കേള്പ്പിക്കുവാന് തീര്ച്ചയായും പോകണം.

ഇപ്പോള് നോക്കൂ, പ്രേമ മോള് സേവനത്തിന് പോയിരിക്കുന്നു. ക്ഷണിച്ച ഒരുപാട് പേരുമായി കൂടികാഴ്ച്ച നടത്തി, പ്രഭാവിതമായി. പക്ഷേ ബാബ പറയുന്നു - നിശ്ചയ ബുദ്ധിയുള്ള ഒരാളും ഇല്ല, അതായത് ഇവരെ പരിധിയിലാത്ത ബാബ പഠിപ്പിക്കുന്നു, അതിലൂടെ 21 ജന്മത്തേയ്ക്ക് സമ്പത്ത് ലഭിക്കുന്നു. പ്രഭാവിതമായി പക്ഷേ ഒരാള്ക്കുപോലും നിശ്ചയമില്ല അതായത് തീര്ച്ചയായും പരിധിയില്ലാത്ത ബാബ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ശരി കേവലം പറയുന്നു വളരെ നല്ലത്. പുറത്ത് പോയി അതോടെ ഇല്ലാതായി. വളരെ കുറച്ച് പേര് പുരുഷാര്ത്ഥം ചെയ്യും. പരസ്പരം സത്സംഗം ചെയ്യുന്നു പക്ഷേ ആരാണോ ചെയ്യുന്നത് അവര് പോലും നിശ്ചയബുദ്ധിയല്ല. ഹാഫ് കാസ്റ്റ് എന്ന് പറയും. നിശ്ചയവും, സംശയവും. ഇപ്പോള് പറയും ബാബ പഠിപ്പിക്കുന്നു, ഇപ്പോള് പറയും ഇത് എങ്ങനെ സംഭവിക്കും. പവിത്രമാകുക വളരെ നല്ലതാണ്, പക്ഷേ പവിത്രമായി ഇരിക്കുക വളരെ പ്രയാസമാണ്. ആദ്യം നിശ്ചയം വേണം. ഗദ്ഗദത്തോടെ എഴുതുന്നു. ഏതുപോലെ ബന്ധനസ്ഥരായ ഗോപികമാര് എഴുതുന്നു, അതുപോലെ ഒരിക്കലും വിട്ടുപോകുന്നവര് എഴുതില്ല. ബാബയും മനസിലാക്കി തരുന്നു ഒരാളെപോലും നിശ്ചയബുദ്ധിയുളളവരാക്കിയില്ല. സാധാരണ പ്രജകളെ തയ്യാറാക്കി, അവകാശികളെ തയ്യാറാക്കിയില്ല. ഒരാളും നിശ്ചയബുദ്ധിയുള്ളവരായില്ല. നിശ്ചയബുദ്ധിയാണ് അവകാശിയാകുന്നത്. ചിലര് നിശ്ചയബുദ്ധിയുള്ളവരാണ്, പക്ഷേ ജ്ഞാനം എടുക്കുന്നില്ലായെങ്കില് അതേ രാജധാനിയ്ക്കുള്ളില് ദാസ - ദാസിയാകും. മുന്നോട്ട് പോകുമ്പോള് കൃത്യമായ സാക്ഷാല്കാരം ഉണ്ടാകും. അറിയുവാന് കഴിയും നമ്മള് ദാസ - ദാസിപോലും ഏത് നമ്പറിലേതാകും? പിന്നീട് വളരെയധികം പശ്ചാത്തപിക്കും. അതായത് നമ്മള് ശ്രീമതിലൂടെ നടന്നതേയില്ല അതിനാല് ഈ അവസ്ഥ ഉണ്ടായി. പിന്നീടും ഓരോ അവസ്ഥയിലും പറയും ഡ്രാമ. ഡ്രാമയില് കല്പ - കല്പം ഇവരുടെ പാര്ട്ട് അതാണ്. സാക്ഷാല്കാരം ഉണ്ടാകും . അന്തിമത്തില് റിസള്ട്ട് വരും. പിന്നീട് പറയും ഡ്രാമ. നമ്മുടെ ഭാഗ്യത്തില് ഇതായിരുന്നു, നിങ്ങളുടെ പഠിത്തത്തിന്റെ റിസള്ട്ട് വരും. ഇത് വളരെ ഉയര്ന്ന സ്കൂളാണ്. പഠിപ്പിക്കുന്നത് ഒരേയൊരു ബാബ, ഒരേയൊരു പഠിത്തം, ഒരേയൊരു പരീക്ഷ. ടീച്ചറിനും അറിയുവാന് കഴിയും ഈ സ്റ്റുഡന്റ് എങ്ങനെയാണ്, എല്ലാം ഗ്യാലപ്പ് ചെയ്യുന്നു. മുന്നോട്ട് പോകുമ്പോള് വളരെ അറിയുവാന് കഴിയും. ഇടയ്ക്ക് - ഇടയ്ക്ക് നിങ്ങള് ധ്യാനത്തില് പോകും. ഏതുപോലെ ആരംഭത്തിലും പോയിരുന്നു. താങ്കളും മനസിലാക്കുന്നു, ബാബയും മനസിലാക്കിതന്നുകൊണ്ടിരിക്കുന്നു. നിങ്ങള് തെറ്റ് ചെയ്യുന്നു, ശ്രീമത് അനുസരിച്ച് നടക്കുന്നില്ല. അങ്ങനെ പോക - പോകെ അത് ശീലമാകുന്നു. നിങ്ങളും ചോദിക്കൂ - ശിവബാബാ ഞങ്ങള് താങ്കളുടെ ശ്രീമതിലൂടെ നടക്കുന്നുവോ? ബാബയും പറയും നിങ്ങള് നടക്കുന്നില്ലായെങ്കില് നിങ്ങളുടെ ഭാഗ്യം അങ്ങനെ കാണപ്പെടും. മനസിലാക്കുന്നു ഇപ്പോള് ദശ മോശമാണ്,മുന്നോട്ട് പോകുമ്പോള് രഹസ്യം വെളിപ്പെടും. ചിലര് കാമവികാരത്തിന്റെ ചെറിയ ലഹരിയില് പോലും വീണു പോകുന്നു. ഭാരതം പാവനമായിരുന്നു, ശ്രേഷ്ഠാചാരിയായിരുന്നു, അത് ഇപ്പോള് ഭ്രഷ്ടാചാരിയായി. ആ ശ്രേഷ്ഠ ദേവതമാര്ക്ക് മഹിമയും ഉണ്ടല്ലോ. ബാബ പറയുന്നു ഇത് ആസുരീയ സമ്പ്രദായമാണ്, ബാബ ദേവീക സമ്പ്രദായം സ്ഥാപിക്കുവാന് വരുന്നു. ഈ ദേവീ - ദേവതാ ധര്മ്മം ഉയര്ന്നതിലും ഉയര്ന്നതാണ്. ബാബ പതീത - പാവനനാകുന്നു. പക്ഷേ മനുഷ്യര് ഒന്നും മനസിലാക്കുന്നില്ല. ആരെല്ലാം ധര്മ്മം സ്ഥാപിക്കുവാന് വരുന്നുവോ അവരെല്ലാം തീര്ച്ചയായും പവിത്രമാകുന്നു. ഓരോ കാര്യത്തിലും നല്ലതും, ചീത്തയും ഉണ്ട് .കുറഞ്ഞ ഭാഗ്യമുള്ളവരും, ഉയര്ന്ന ഭാഗ്യമുള്ളവരും ഉണ്ട്. ഇപ്പോള് ഈ രാവണ രാജ്യം അവസാനിക്കണം. ഈ രാവണ നഗരിക്ക് തീ പിടിക്കും. നിങ്ങള് രാമസേന ഇരിക്കുകയാണ്. ആരാണോ ഈ ധര്മ്മത്തില് ഉള്ളത് അവര് മനസിലാക്കും. മനസിലാക്കുന്നതും നമ്പര്വാറാണ്. ചിലര്ക്ക് ഒരേയൊരു അമ്പ് ജനകനെ പോലെ ഏല്ക്കുന്നതിലൂടെ സറണ്ടറാകും. അവര് യാതൊരു ഒഴിവ് കഴിവും പറയില്ല.ഒഴിവ് കഴിവ് ഇവിടെ നടക്കില്ല. പക്ഷേ മായയുടെ കൊടുംകാറ്റും വളരെ വരും. നമ്മള് ഈശ്വരീയ സന്താനമാണെന്നുള്ളതുപോലും മറപ്പിക്കും. അപ്പോള് കുട്ടികള്ക്ക് വളരെ മധുരമുള്ളവരാകണം.കാമ വികാരത്തിന്റെ അല്പം പോലും ലഹരി വരരുത്. കാമ വികാരം വലിയ മഹാ ശത്രുവാണ്.ഇത് ഏറ്റവും ഉയര്ന്ന പരീക്ഷയാണ്. ബാബ പറയുന്നു - കുട്ടികളേ, ഒരിമിച്ചിരുന്നും പവിത്രമായി കാണിക്കൂ. ബാബ കുട്ടികളുടെ അവസ്ഥ അറിയുന്നുണ്ട്. നിശ്ചയ ബുദ്ധി കുട്ടികള് ബാബയെ തന്റെ വാര്ത്ത കേള്പ്പിക്കും അതായത് ബാബ ഞാന് താങ്കളെ ഓര്മ്മിക്കുന്നു, ഈ സേവ ചെയ്യുന്നു. സേവനത്തിന്റെ വാര്ത്ത എഴുതൂ, അപ്പോള് വിശ്വാസം വരും. സേവനത്തിന്റെ തെളിവ് കാണിക്കൂ അപ്പോള് ബാബ മനസിലാക്കും ഇവരില് നല്ല പ്രതീക്ഷയുണ്ട് , ഇതും മനസിലാക്കണം അതായത് ബാബ ഏകനാണ് നമ്മള് കുട്ടികള് വളരെ കൂടുതലാണ്. ബാബ ദിവസവും റെസ്പോണ്സ് തരും എന്നല്ല. അല്ല, ബാബ പാവപ്പെട്ടവരുടെ നാഥനാണ്. ഈ ഭാരതം അവിനാശി ഖണ്ഡമാണ്, ഇവിടെ ഭഗവാന് അവതരിക്കുന്നു. ഭാരതം സ്വര്ണ്ണ പക്ഷിയായിരുന്നു,അര്ത്ഥം സര്വ്വ സുഖങ്ങളുടേയും ഭണ്ഡാരമായിരുന്നു. ആ സുഖധാമിലേയ്ക്ക് പോകുന്നതിനു വേണ്ടി നമ്മള് എല്ലാവരും പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. യാതൊരു ഒഴിവുകഴിവും പറയാതെ ബാബയുടെ ശ്രീമതിലൂടെ നടക്കണം. സേവനത്തിന്റെ തെളിവ് നല്കണം.

2. നമ്മള് ഈശ്വരീയ സന്താനങ്ങളാണ്, നമ്മുടേത് ഉയര്ന്നതിലും ഉയര്ന്ന കുലമാണ്, ഇത് മറക്കരുത്. നിശ്ചയബുദ്ധിയുള്ളവരാകണം, ആക്കണം.

വരദാനം :-
ബ്രാഹ്മണ ജന്മത്തിന്റെ വിശേഷതയെയും വിചിത്രതയെയും സ്മൃതിയില് വച്ച് സേവനം ചെയ്യുന്ന സാക്ഷിയായി ഭവിക്കൂ

ഈ ബ്രാഹ്മണ ജന്മം ദിവ്യ ജന്മമാണ്. സാധാരണ ജന്മമെടുത്തിരിക്കുന്ന ആത്മാക്കള് തന്റെ ജന്മ ദിവസം പ്രത്യേകം ആഘോഷിക്കുന്നു, വിവാഹ ദിവസം, സൗഹൃദ ദിവസം ഓരോന്നും വേറെ വേറെ ആഘോഷിക്കുന്നു, എന്നാല് താങ്കളുടെ ജന്മദിവസവും, വിവാഹ ദിവസവും, മാതൃദിവസവും, പിതൃദിവസവും, വിവാഹ നിശ്ചയ ദിവസവും എല്ലാം ഒന്നു തന്നെയാണ് എന്തുകൊണ്ടെന്നാല് താങ്കള് എല്ലാവരുടെയും പ്രതിജ്ഞയാണ് - ഒരു ബാബ രണ്ടാമത് മറ്റൊരാളില്ല. അതുകൊണ്ട് ഈ ജന്മത്തിന്റെ വിശേഷതയെയും വിചിത്രതയെയും സ്മൃതിയില് വച്ച് സേവനത്തിന്റെ പാര്ട്ടഭിനയിക്കൂ. സേവനത്തില് പരസ്പരം കൂട്ടുകാരാകൂ, എന്നാല് സാക്ഷിയായി കൂട്ടുകാരാകൂ. അല്പം പോലും ആരിലും വിശേഷ ചായ്വുണ്ടാകരുത്.

സ്ലോഗന് :-
ചിന്തയില്ലാത്ത ചക്രവര്ത്തി അവരാണ് ആരുടെ ജീവിതത്തിലാണോ വിനയത്തിന്റെയും ആധികാരികതയുടെയും സന്തുലനമുള്ളത്.