05.01.2021           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, നിങ്ങളുട െമുഖത്തില് നിന്നും ഒരിക്കലും അല്ലയോ ഈശ്വരാ, അല്ലയോ ബാബാ എന്ന ശബ്ദം വരരുത്, ഇതെല്ലാം ഭക്തിമാര്ഗ്ഗത്തില െശീലങ്ങളാണ്.

ചോദ്യം :-
നിങ്ങള് കുട്ടികള് വെളുത്ത വസ്ത്രത്തെ എന്തുകൊണ്ടാണ് ഇഷ്ടപ്പെടുന്നത്? ഇത് ഏത് കാര്യത്തിന്റെ പ്രതീകമാണ്?

ഉത്തരം :-
ഇപ്പോള് നിങ്ങള് ഈ പഴയ ലോകത്തില് നിന്നും ജീവിച്ചിരിക്കെ മരിച്ചിരിക്കുകയാണ് അതിനാല് നിങ്ങള്ക്ക് വെളുത്ത വസ്ത്രം ഇഷ്ടമാണ്. ഈ വെളുത്ത വസ്ത്രം മരിച്ചതിന്റെ തെളിവാണ്. ആരെങ്കിലും മരിച്ചാല് ആ ശരീരത്തിന്റെ മുകളില് വെളുത്ത വസ്ത്രം ഇടാറുണ്ട്, നിങ്ങള് കുട്ടികളും ഇപ്പോള് ജീവിച്ചിരിക്കേ മരിച്ചിരിക്കുകയാണ്.

ഓംശാന്തി.
ആത്മീയ അച്ഛനിരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ്, ആത്മീയം എന്ന വാക്കില്ലാതെ അച്ഛനെന്ന് മാത്രം പറയുകയാണെങ്കിലും ശരിയാണ്. ബാബയിരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ്. എല്ലാവരും സ്വയത്തെ സഹോദര-സഹോദരങ്ങളാണെന്ന് പറയുന്നുതന്നെയുണ്ടല്ലോ. ബാബയിരുന്ന് എല്ലാവര്ക്കുമൊന്നും മനസ്സിലാക്കി കൊടുക്കുന്നുമില്ല. എല്ലാവരും ഞങ്ങള് സഹോദര-സഹോദരങ്ങളാണെന്നും പറയുന്നുണ്ടല്ലോ. ഗീതയില് എഴുതിയിട്ടുണ്ട് - ഭഗവാനുവാചാ. ഭഗവാനുവാചാ ആരെ ആരെക്കുറിച്ചാണ്? എല്ലാവരും ഭഗവാന്റെ മക്കളാണ്. ഭഗവാനായ അച്ഛന്റെ കുട്ടികള് പരസ്പരം സഹോദരങ്ങളാണ്. ഭഗവാന് തന്നെയാണ് മനസ്സിലാക്കി തരുന്നത്, രാജയോഗം അഭ്യസിപ്പിക്കുന്നതും. ഇപ്പോള് നിങ്ങളുടെ ബുദ്ധിയുടെ പൂട്ട് തുറക്കപ്പെട്ടിരിക്കുകയാണ്. ലോകത്തില് മറ്റാരുടെ ഉള്ളിലും ഇങ്ങനെയുള്ള ചിന്തകള് നടക്കില്ല. ആര്ക്കെല്ലാം സന്ദേശം ലഭിക്കുന്നുവോ അവര് ഈ വിദ്യാലയത്തില് പഠിക്കാന് വന്നുകൊണ്ടിരിക്കും. അവര് ചിന്തിക്കും ഞങ്ങള് പ്രദര്ശിനിയെല്ലാം കണ്ടു എങ്കിലും അവിടെ പോയി കൂടുതല് കേള്ക്കണം. ആദ്യമാദ്യത്തെ മുഖ്യമായ കാര്യമാണ് ജ്ഞാന സാഗരന്, പതിതപാവനന്, ഗീതാജ്ഞാന ദാതാവായ ശിവഭഗവാനുവാചയാണ് - നിങ്ങള്ക്ക് ആരാണ് മനസ്സിലാക്കി തരുന്നത്, നിങ്ങളെ അഭ്യസിപ്പിച്ചു കൊണ്ടിരിക്കുന്നത്.......ഇത് അവര്ക്ക് മനസ്സിലാകണം. പരമാത്മാവ് ജ്ഞാനസാഗരനും നിരാകാരനുമാണ്. ബാബ സത്യമാണ്. ബാബ സത്യം മാത്രമേ പറയുകയുള്ളു. പിന്നെ അവരില് ഒരു ചോദ്യവും ഉണ്ടാകില്ല. പരമപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ ഞങ്ങളെ രാജയോഗം അഭ്യസിപ്പിച്ചു കൊണ്ടിരിക്കുകയാണ് ആദ്യമാദ്യം ഇത് മനസ്സിലാക്കി കൊടുക്കു. ഇതിലൂടെയാണ് രാജ്യപദവി കിട്ടുന്നത്. സര്വ്വരുടേയും പിതാവായ പാരലൗകിക പിതാവാണ് നിങ്ങള്ക്ക് ജ്ഞാനം മനസ്സിലാക്കി തരുന്നത്, ഏറ്റവും വലിയ അധികാരിയും ആ പിതാവ് തന്നെയാണെന്ന കാര്യം മനസ്സിലാക്കിയാല് വേറെ ഒരു ചോദ്യവും ചോദിക്കില്ല. പതിത പാവനനായ ബാബ തീര്ച്ചയായും തന്റെ സമയത്ത് തന്നെയാണ് അവതരിക്കുക. നിങ്ങള് കാണുന്നുമുണ്ട് - ഇത് അതേ മഹാഭാരത യുദ്ധമാണ്. വിനാശത്തിനു ശേഷം തീര്ച്ചയായും നിര്വ്വികാരി ലോകം വരും. ഇത് വികാരി ലോകമാണ്. ഭാരതം തന്നെയായിരുന്നു നിര്വ്വികാരിയായിരുന്നത് എന്ന് മനുഷ്യര്ക്ക് അറിയില്ല. കുറച്ച് പോലും ബുദ്ധി പ്രവര്ത്തിക്കുന്നില്ല. ഗോദ്റേജിന്റെ പൂട്ട് കൊണ്ടാണ് പൂട്ടപ്പെട്ടിരിക്കുന്നത്. ഇതിന്റെ താക്കോലും കേവലം ബാബയുടെ അടുത്താണ് ഉള്ളത് അതുകൊണ്ടാണ് ജ്ഞാന ദാതാവ്, ദിവ്യനേത്രത്തിന്റെ വിധാതാവ് എന്നെല്ലാം പറയപ്പെടുന്നത്. ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം നല്കുന്നതും ബാബയാണ്. നിങ്ങളെ ആരാണ് പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്നതും ആര്ക്കും അറിയില്ല. ഈ ദാദയാണ് എന്ന് ചിന്തിക്കുന്നത് കൊണ്ടാണ് ചോദ്യങ്ങള് ചോദിക്കുന്നത്. എന്തെങ്കിലും പറയും - അതിനാല് ആദ്യമാദ്യം ഈ കാര്യം തന്നെ മനസ്സിലാക്കി കൊടുക്കു. ഇതില് എഴുതിയിട്ടുമുണ്ട് - ശിവഭഗവാനുവാച. ബാബയാണെങ്കില് സത്യമാണ്.

ബാബ മനസ്സിലാക്കി തരികയാണ് ഞാന് പതിത പാവനനായ ശിവനാണ്. ഞാന് പരംധാമത്തില് നിന്നാണ് വന്നിരിക്കുന്നത്, ഈ സാലിഗ്രാമുകളെ പഠിപ്പിക്കാന് വേണ്ടി. ബാബ ജ്ഞാനസാഗരനാണ്. സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യമാണ് മനസ്സിലാക്കി തരുന്നത്. ഈ പഠിപ്പ് ഇപ്പോള് പരിധിയില്ലാത്ത ബാബയില് നിന്ന് കിട്ടിക്കൊണ്ടിരിക്കുകയാണ്. സൃഷ്ടിയുടെ രചയിതാവാണ് ബാബ. പതിതമായ സൃഷ്ടിയെ പാവനമാക്കുന്നതും ബാബയാണ്. പതിത പാവനാ വരൂ എന്ന് വിളിക്കുന്നുണ്ടല്ലോ അതിനാല് ആദ്യം ബാബയുടെ പരിചയം എല്ലാവര്ക്കും കൊടുക്കു. ആ പരംപിതാ പരമാത്മാവിന്റെ കൂടെ നമുക്കെല്ലാം എന്ത് സംബന്ധമാണ് ഉള്ളത്? ബാബ സത്യമാണ്. നരനില് നിന്നും നാരായണനാകുന്നതിനുള്ള സത്യമായ ജ്ഞാനമാണ് നല്കുന്നത്. കുട്ടികള്ക്കറിയാം ബാബ സത്യമാണ്, ബാബയാണ് സത്യഖണ്ഡത്തിന്റെ സ്ഥാപന ചെയ്യുന്നത്. നിങ്ങള് നരനില് നിന്നും നാരായണനാകുന്നതിനാണ് ഇവിടെ വരുന്നത്. വക്കീലാകുന്നതിനുള്ള പരീക്ഷ പാസ്സാകുമ്പോള് ആ വിദ്യാര്ത്ഥിക്ക് അറിയും ഞാന് വക്കീലാകാന് പോവുകയാണ്. ഇപ്പോള് നിങ്ങള്ക്ക് ഭഗവാനാണ് പഠിപ്പിക്കുന്നത് എന്ന നിശ്ചയമുണ്ട്. ചിലര്ക്ക് നിശ്ചയമുണ്ടാകുന്നുണ്ട് പിന്നെ സംശയബുദ്ധിയായി മാറുന്നു അപ്പോള് അവരോട് മനുഷ്യര് ചോദിക്കും-നിങ്ങളല്ലേ ഈശ്വരനാണ് ഞങ്ങളെ പഠിപ്പിക്കുന്നത് എന്നെല്ലാം പറഞ്ഞിരുന്നത്, ഭഗവാനെ ഉപേക്ഷിച്ച് വന്നത് എന്തിനാണ്? സംശയം വരുന്നതിലൂടെ ഉപേക്ഷിച്ച് പോകുന്നു. എന്തെങ്കിലും വികര്മ്മം ചെയ്യും. ഭഗവാനുവാചയാണ് കാമം മഹാശത്രുവാണ്, ഇതിനെ ജയിക്കുന്നതിലൂടെ നിങ്ങള്ജഗത്ജീത്താകും. ആരാണോ പാവനമാകുന്നത് അവര്ക്കെ പാവന ലോകത്തിലേക്ക് പോകാന് കഴിയുകയുള്ളു. ഇവിടെയുള്ളത് രാജയോഗത്തിന്റെ കാര്യമാണ്. നിങ്ങളാണ് പാവന ലോകത്തില് പോയി രാജ്യം ഭരിക്കുക. ബാക്കിയുള്ള ആത്മാക്കളെല്ലാം തന്റെ കര്മ്മക്കണക്കുകള് ഇല്ലാതാക്കി തിരിച്ച് വീട്ടിലേക്ക് പോകും. ഇത് കണക്കെടുപ്പിന്റെ സമയമാണ്. ഇപ്പോള് നിങ്ങളുടെ ബുദ്ധി പറയുന്നുണ്ട് സത്യയുഗത്തിന്റെ സ്ഥാപന തീര്ച്ചയായും നടക്കണം. പാവനമായ ലോകം എന്ന് സത്യയുഗത്തിനെയാണ് പറയുന്നത്. ബാക്കി എല്ലാവരും മുക്തിധാമത്തിലേക്ക് പോകും. അവര്ക്ക് വീണ്ടും തന്റെ പാര്ട്ട് ആവര്ത്തിക്കേണ്ടി വരും. നിങ്ങളും തന്റെ പുരുഷാര്ത്ഥം ചെയ്യുന്നുണ്ടല്ലോ. പാവന ലോകത്തില് പോയി പാവന ലോകത്തിന്റെ അധികാരിയാകുന്നതിനാണ് പരിശ്രമം ചെയ്യുന്നത്. പാവന ലോകത്തില് അധികാരിയാണെന്ന് എല്ലാവരും മനസ്സിലാക്കും. പാവന ലോകത്തില് പ്രജയും അധികാരിയായിരിക്കും. ഇപ്പോള് പ്രജകള് എന്റെ ഭാരതം എന്ന് പറയുന്നില്ലേ. നിങ്ങള് മനസ്സിലാക്കി കഴിഞ്ഞു ഈ സമയത്ത് എല്ലാ ഭാരതവാസികളും നരകവാസികളാണ്. ഇപ്പോള് സ്വര്ഗ്ഗവാസിയാകുന്നതിനാണ് നിങ്ങള് രാജയോഗം അഭ്യസിച്ചു കൊണ്ടിരിക്കുന്നത്. എല്ലാവര്ക്കും സ്വര്ഗ്ഗവാസിയാകാന് സാധിക്കില്ലല്ലോ. ഈ ജ്ഞാനം ഇപ്പോഴല്ലേ കിട്ടിയത്. മനുഷ്യര് ശാസ്ത്രങ്ങളിലെ കാര്യങ്ങളാണ് കേള്പ്പിക്കുന്നത്. അവര് ശാസ്ത്രങ്ങളുടെ അധികാരികളാണ്. ബാബ പറയുകയാണ് ഭക്തി മാര്ഗ്ഗത്തിലെ വേദ-ശാസ്ത്രങ്ങള് പഠിച്ചിട്ടും നിങ്ങള് ഏണിപ്പടി താഴേക്കാണ് ഇറങ്ങിയത്. ഇതെല്ലാം ഭക്തി മാര്ഗ്ഗമാണ്. ബാബ പറയുകയാണ് എപ്പോഴാണോ ഭക്തിമാര്ഗ്ഗവും പൂര്ത്തിയാകുന്നത് അപ്പോഴാണ് ഞാന് വരുന്നത്. എനിക്ക് എല്ലാ ഭക്തര്ക്കും അവരുടെ ഭക്തിയുടെ ഫലം കൊടുക്കണം. ഇപ്പോള് കൂടുതല് ഭക്തരാണ് ഉള്ളത്. ഓ ഗോഡ് ഫാദര് എന്ന് എല്ലാവരും വിളിച്ചു കൊണ്ടിരിക്കുകയാണ്. ഓ ഗോഡ് ഫാദര്, ഹേ ഭഗവാനെ ഈ ശബ്ദങ്ങളെല്ലാം ഭക്തരുടെ മുഖത്തില് നിന്നും വരും. ഇപ്പോള് ഭക്തിയും ജ്ഞാനവും തമ്മില് വ്യത്യാസമുണ്ട്. നിങ്ങളുടെ മുഖത്തില് നിന്നും ഹേ ഈശ്വരാ, ഹേ ഭഗവാനെ എന്ന ശബ്ദങ്ങളൊന്നും വരില്ല. അരകല്പം കൊണ്ട് ഇങ്ങനെ വിളിക്കുന്ന അഭ്യാസം മനുഷ്യര്ക്കുണ്ട്. നിങ്ങള്ക്കറിയാം ഭഗവാന് നിങ്ങളുടെ അച്ഛനാണ്, അതിനാല് അല്ലയോ ബാബാ എന്നും നിങ്ങള്ക്ക് വിളിക്കേണ്ട. ബാബയില് നിന്നും നിങ്ങള്ക്ക് സമ്പത്ത് നേടണം. ആദ്യം നിശ്ചയം വേണം എനിക്ക് ബാബയില് നിന്നും സമ്പത്ത് എടുക്കണം. കുട്ടികളെ സമ്പത്ത് പ്രാപ്തമാക്കുന്നതിന് ബാബ അധികാരിയാക്കുകയാണ്. ഇതാണ് സത്യമായ അച്ഛന്. ബാബക്കറിയാം - ഇതെല്ലാം എന്റെ കുട്ടികളാണ്, ഇവരെ ജ്ഞാനാമൃതം കുടിപ്പിച്ച്, ജ്ഞാന ചിതയിലിരുത്തി ഘോരാന്ധകാരത്തില് നിന്ന് ഉണര്ത്തി സ്വര്ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോകണം. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് - ആത്മാക്കള്ശാന്തിധാമത്തിലും സുഖധാമത്തിലും വസിച്ചവരായിരുന്നു. സുഖധാമത്തെയാണ് നിര്വ്വികാരി ലോകമെന്ന് പറയുന്നത്. സമ്പൂര്ണ്ണ നിര്വ്വികാരികള് ദേവതകളാണല്ലോ. അതോടൊപ്പം ആത്മാക്കളുടെ വീടാണ് മധുരമായ വീട്. നിങ്ങള് മനസ്സിലാക്കി കഴിഞ്ഞു ഞങ്ങള് ശാന്തിധാമത്തിലെ നിവാസികളായിരുന്നു, നമ്മള് അവിടെ നിന്നും പാര്ട്ടഭ് അഭിനയിക്കാന് വന്നിരിക്കുകയാണ്. നമ്മള് ആത്മാക്കള് ഇവിടുത്തെ നിവാസികളല്ല. സാധാരണ അഭിനേതാക്കള് ഇവിടുത്തെ നിവാസികളാണ്. കേവലം വീട്ടില് നിന്ന് വന്ന് തന്റെ വസ്ത്രം മാറി പാര്ട്ട് അഭിനയിക്കും. ഇതും നിങ്ങള് മനസ്സിലാക്കി നമ്മുടെ വീട് ശാന്തിധാമം ആണ്, അവിടേക്ക് നമുക്ക് തിരിച്ച് പോവുകയും വേണം. എപ്പോഴാണോ എല്ലാ അഭിനേതാക്കളും സ്റ്റേജില് വരുന്നത് അപ്പോഴാണ് ബാബ വന്ന് എല്ലാവരേയും തിരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത,് അതുകൊണ്ടാണ് ബാബയെ മുക്തി ദാതാവെന്നും വഴികാട്ടിയെന്നെല്ലാം പറയുന്നത്. ദു:ഖഹര്ത്താവും സുഖകര്ത്താവുമാണെന്ന് പറയുന്നുണ്ട് എങ്കില് ഇത്രയും മനുഷ്യര് എങ്ങോട്ട് പോകും? ചിന്തിച്ചു നോക്കു - പതിത പാവനനെയാണ് വിളിക്കുന്നതും. എന്തിനു വേണ്ടിയാണ്? തന്റെ മരണത്തിനു വേണ്ടി, ദുഖത്തിന്റെ ലോകത്തില് ഇരിക്കാന് ആഗ്രഹിക്കുന്നില്ല, അതുകൊണ്ടാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകു എന്ന് പറയുന്നത്. എല്ലാവരും മുക്തി കിട്ടുമെന്ന് അംഗീകരിക്കുന്നവരാണ്. ഭാരതത്തിന്റെ പ്രാചീന യോഗവും എത്ര പ്രശസ്ഥമാണ്. പ്രാചീന രാജയോഗം പഠിപ്പിച്ചു കൊടുക്കുന്നതിന് വിദേശത്തിലേക്കും പോകുന്നുണ്ട്. വാസ്തവത്തില് ഹഠയോഗികള്ക്ക് രാജയോഗം അറിയില്ല. അവര് പഠിപ്പിക്കുന്ന യോഗം തന്നെ തെറ്റാണ് അതിനാല് നിങ്ങള് പോയി സത്യമായ രാജയോഗം പഠിപ്പിച്ചു കൊടുക്കണം. സന്യാസിമാരുടെ കാവി വസ്ത്രത്തിന് പോലും മനുഷ്യര് എത്ര ബഹുമാനമാണ് നല്കുന്നത്. ബുദ്ധ ധര്മ്മത്തിലും സന്യാസിമാരെ, കാവി വസ്ത്രം ധരിക്കുന്നത് കണ്ട് ബഹുമാനിക്കാറുണ്ട്. ആ വസ്ത്രം സ്വീകരിച്ചതിന് ശേഷമാണ് അവര് സന്യാസികളാകുന്നത്. ബുദ്ധ ധര്മ്മത്തിലും ആദ്യം തന്നെ ആരും സന്യാസിയാകുന്നില്ല. എപ്പോഴാണോ പാപം വര്ദ്ധിക്കുന്നത് അപ്പോഴാണ് ബുദ്ധ ധര്മ്മത്തിലും സന്യാസ ധര്മ്മത്തിന്റെ സ്ഥാപന ഉണ്ടാകുന്നത്. ആദ്യം ബുദ്ധ ധര്മ്മത്തിലെ ആത്മാക്കള് വരും പിന്നീട് അവരുടെ ധര്മ്മത്തിലെ ജനസംഖ്യ കൂടും. ആരംഭത്തില് തന്നെ സന്യാസം അഭ്യസിപ്പിച്ച് എന്ത് ചെയ്യാനാണ്, പിന്നെയും കുറച്ച് സമയങ്ങള്ക്ക് ശേഷമാണ് സന്യാസം വരുന്നത്. അതും ഇവിടെ നിന്നും തന്നെയാണ് അനുകരിക്കുന്നത്. ക്രിസ്ത്യന്സിലും സന്യാസിമാരെ ആദരിക്കുന്നവരുണ്ട്. കാവി വസ്ത്രമെല്ലാം സ്വീകരിക്കുന്നു അത് ഹഠയോഗികളുടേതാണ്. നിങ്ങള്ക്ക് വീടൊന്നും ഉപേക്ഷിക്കേണ്ടതില്ല. വെളുത്ത വസ്ത്രം തന്നെ ധരിക്കണം എന്ന നിബന്ധനയുമില്ല, പക്ഷെ വെള്ള നിറത്തിലുള്ള വസ്ത്രം നല്ലതാണ്. നിങ്ങള് ഭട്ഠിയിലാണല്ലോ അതിനാലാണ് നിങ്ങളുടേത് ഈ വസ്ത്രമായത്. ഇന്നു കാലത്ത് എല്ലാവരും വെളുത്ത വസ്ത്രങ്ങളെ ഇഷ്ടപ്പെടുന്നുണ്ട്. മനുഷ്യര് മരിച്ചാലും ആ ശരീരത്തിന് മുകളിലും വെളുത്ത തുണിയാണല്ലോ വിരിക്കാറുള്ളത്. നിങ്ങളും ഇപ്പോള് മരിച്ച് ജീവിക്കുന്നവരാണ് അതിനാല് നിങ്ങള്ക്കും വെളുത്ത വസ്ത്രം നല്ലതാണ്.

അതിനാല് ആദ്യം ബാബയുടെ പരിചയം കൊടുക്കണം. രണ്ട് അച്ഛന്മാരുണ്ട്, ഇത് മനസ്സിലാക്കാന് സമയമെടുക്കും. പ്രദര്ശിനിയില് ഇത്രയും മനസ്സിലാക്കാന് സാധിക്കില്ല. സത്യയുഗത്തിലാണെങ്കില് ഒരു അച്ഛനെ ഉണ്ടാകു. ഈ സമയത്ത് നിങ്ങള്ക്ക് മൂന്ന് അച്ഛന്മാരാണ് ഉള്ളത് എന്തുകൊണ്ടെന്നാല് ഭഗവാന് വരുന്നത് പ്രജാപിതാ ബ്രഹ്മാവിന്റെ ശരീരത്തിലേക്കാണ്, അതിനാല് ബ്രഹ്മാബാബയും എല്ലാവരുടേയും അച്ഛനല്ലേ. പിന്നെ ലൗകിക അച്ഛനുമുണ്ട്. ശരി, ഈ മൂന്ന് അച്ഛന്മാരിലും വെച്ച് ആര് നല്കുന്ന സമ്പത്താണ് ഉയര്ന്നത്? നിരാകാരനായ അച്ഛന് എങ്ങനെയാണ് സമ്പത്ത് തരുക? ബ്രഹ്മാവിലൂടെയാണ് തരുന്നത്. ഈ ചിത്രത്തിലൂടെ നിങ്ങള്ക്ക് നല്ല രീതിയില് മനസ്സിലാക്കി കൊടുക്കാന് സാധിക്കും. ശിവബാബ നിരാകാരനാണ് അതോടൊപ്പം ഇത് പ്രജാപിതാ ബ്രഹ്മാവാണ്, ആദിദേവനാണ്, മുതുമുത്തച്ഛനാണ്. ബാബ പറയുകയാണ് ശിവനായ എന്നെ നിങ്ങള് മുതുമുത്തച്ഛന് എന്ന് പറയില്ല. ഞാന് എല്ലാവരുടേയും അച്ഛനാണ്. എന്റെ കൂടെ ഈ പ്രജാപിതാവും ഉണ്ട്. അപ്പോള് നിങ്ങള് എല്ലാവരും സഹോദരി സഹോദരന്മാരായില്ലേ. സ്ത്രീയും പുരുഷനുമാണെങ്കിലും ബുദ്ധിക്കറിയാം നമ്മള് സഹോദരി സഹോദരന്മാരാണെന്ന്. നിങ്ങള്ക്ക് ബാബയില് നിന്നും സമ്പത്ത് നേടണം. സഹോദരി സഹോദരന്മാര്ക്ക് കുറ്റ കൃത്യങ്ങള് ചെയ്യാന് സാധിക്കില്ല. അഥവാ പരസ്പരം വികാരി ദൃഷ്ടി ആകര്ഷിക്കുന്നുണ്ടെങ്കില് വീണു പോകും. ബാബയെ മറന്നു പോകും. ബാബ പറയുന്നു നിങ്ങള് എന്റെ കുട്ടിയായി മാറിയതിനു ശേഷമാണോ കറുത്ത മുഖമുള്ളവരാകുന്നത്. പരിധിയില്ലാത്ത അച്ഛനിരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ്. നിങ്ങള്ക്ക് ലഹരി ഉയരണം. നിങ്ങള്ക്ക് ഗൃഹസ്ഥത്തില് തന്നെ ജീവിക്കണം. ലൗകിക സംബന്ധികളെയും ശ്രദ്ധിക്കണം, കടമകള് നിറവേറ്റണം. ലൗകിക അച്ഛനേയും നിങ്ങള് അച്ഛന് എന്നു തന്നെയാണല്ലോ വിളിക്കുക. അദ്ദേഹത്തെ സഹോദരാ എന്ന് വിളിക്കാന് സാധിക്കില്ല. സാധാരണ രീതിയില് അച്ഛനെ അച്ഛന് എന്ന് തന്നെയാണ് വിളിക്കുക. ബുദ്ധിയിലുണ്ട് ഇത് ലൗകിക അച്ഛനാണ് എന്നത്. ജ്ഞാനമുണ്ടല്ലോ. ഈ ജ്ഞാനം വളരെ വിചിത്രമാണ്. ഇക്കാലത്ത് പരസ്പരം പേര് പോലും വിളിക്കാറുണ്ട് എന്നാല് പുറത്ത് നിന്നും വന്നിരിക്കുന്ന ഒരാളുടെ മുന്നില് സഹോദരാ എന്ന് വിളിച്ചാല് അവര് ചിന്തിക്കും ഇവരുടെ തല തിരിഞ്ഞിരിക്കുകയാണെന്ന്. ഇതില് വളരെ യുക്തി വേണം. നിങ്ങളുടേത് ഗുപ്തമായ ജ്ഞാനമാണ്, ഗുപ്തമായ സംബന്ധമാണ്. ഇതില് വളരെ യുക്തിയോടെ നടക്കണം. പക്ഷെ പരസ്പരം ബഹുമാനം കൊടുക്കുന്നതും നല്ലതാണ്. ലൗകികത്തിലെ ഉത്തരവാദിത്ത്വങ്ങളും നിറവേറ്റണം. പക്ഷെ ബുദ്ധി മുകളിലായിരിക്കണം. നമുക്ക് ബാബയില് നിന്നും സമ്പത്ത് എടുക്കണം. ബാക്കി ചെറിയച്ഛനെ ചെറിയച്ഛന് എന്നും അച്ഛനെ അച്ഛന് എന്നും വിളിക്കണം. ആരെല്ലാം ബി.കെ ആയിട്ടില്ലയോ അവര്ക്ക് സഹോദരി സഹോദരനാണെന്ന് മനസ്സിലാക്കാന് സാധിക്കില്ല. ആരാണോ ബ്രഹ്മാകുമാരന്മാരും ബ്രഹ്മാകുമാരിമാരുമായത് അവരാണ് ഈ കാര്യങ്ങളെ മനസ്സിലാക്കുക. പുറത്തുള്ളവര് ആദ്യം കേട്ടാല് ആശ്ചര്യപ്പെടും. ഇതില് മനസ്സിലാക്കാന് വളരെ നല്ല ബുദ്ധി വേണം. ബാബ നിങ്ങളെ വിശാല ബുദ്ധിയുള്ളവരാക്കി മാറ്റുകയാണ്. നിങ്ങള് ആദ്യം പരിധിയുള്ള ബുദ്ധിയുള്ളവരായിരുന്നു. ഇപ്പോള് ബുദ്ധി പരിധിയില്ലാത്തതിലാണ്. നമ്മുടെ പരിധിയില്ലാത്ത അച്ഛനാരാണ് എന്നതും അറിയാം. ബാക്കി സംബന്ധത്തില് മരുമകളെ മരുമകളെന്നും അമ്മായിയമ്മയെ അമ്മായിയമ്മ എന്നും തന്നെ വിളിക്കണം, അവരെ സഹോദരി എന്ന് വിളിക്കാന് സാധിക്കില്ലല്ലോ. രണ്ടു പേരും ജ്ഞാനത്തില് വരുന്നുണ്ടാകും. വീട്ടിലിരിക്കുന്നത് കൊണ്ട് വളരെ യുക്തി വേണം. ലോകത്തിന്റെ മര്യാദകളേയും നോക്കണം. ഇല്ലെങ്കില് അവര് പറയും ഇവര് പതിയെ സഹോദരനാണെന്നും അമ്മായിയമ്മയെ സഹോദരി എന്നുമാണ് വിളിക്കുന്നത്, അവര് അവിടെ പോയി എന്താണ് പഠിക്കുന്നത് എന്ന് അവര് ചിന്തിക്കും. ഈ ജ്ഞാനത്തിന്റെ കാര്യങ്ങളെ നിങ്ങള്ക്ക് മാത്രമേ അറിയുകയുള്ളു വേറെയാര്ക്കും അറിയില്ല. ഇങ്ങനെ പറയാറുണ്ടല്ലോ - അങ്ങയുടെ ഗതിയും വഴിയും അങ്ങേക്ക് തന്നെയാണ് അറിയുക. ഇപ്പോള് നിങ്ങള് ബാബയുടെ കുട്ടികളായി മാറിയിട്ടുണ്ടെങ്കില് നിങ്ങളുടെ ഗതിയും വഴിയും നിങ്ങള്ക്ക് മാത്രമെ അറിയുകയുള്ളു. വളരെ ശ്രദ്ധയോടെ നടക്കണം. എവിടേയും ആശയക്കുഴപ്പത്തില് വരരുത്. അതിനാല് പ്രദര്ശിനിയിലും ആദ്യം നിങ്ങള് കുട്ടികള് പറഞ്ഞു കൊടുക്കണം ഞങ്ങളെ പഠിപ്പിക്കുന്നത് ഭഗവാനാണെന്ന് കാര്യം. ഇനി പറയൂ അത് ആരാണ്? നിരാകാരനായ ശിവനാണോ അതോ ശ്രീകൃഷ്ണനാണോ? ശിവജയന്തിക്കു ശേഷമാണ് കൃഷ്ണ ജയന്തി വരുന്നത് എന്തുകൊണ്ടെന്നാല് ബാബയാണ് രാജയോഗം പഠിപ്പിക്കുന്നത്. കുട്ടികളുടെ ബുദ്ധിയില് ഇതെല്ലാം ഉണ്ടല്ലോ. ഏതു വരെ ശിവ പരമാത്മാവ് വരുന്നില്ലയോ അതു വരെ ശിവജയന്തിയും ആഘോഷിക്കാന് സാധിക്കില്ല. ഏതു വരെ ശിവന് വന്ന് കൃഷ്ണപുരിയുടെ സ്ഥാപന ചെയ്യുന്നില്ലയോ അതുവരെ കൃഷ്ണ ജയന്തിയും എങ്ങനെയാണ് ആഘോഷിക്കുക. കൃഷ്ണന്റെ ജയന്തിയെല്ലാം ആഘോഷിക്കാറുണ്ട് എന്നാല് അതിനെക്കുറിച്ച് മനസ്സിലാക്കുന്നില്ല. കൃഷ്ണന് രാജകുമാരനായിരുന്നുവെങ്കില് സ്വര്ഗ്ഗത്തില് ആയിരിക്കുമല്ലോ. ദേവി ദേവതകളുടെ രാജധാനിയും ഉണ്ടായിട്ടുണ്ടാകും. കേവലം കൃഷ്ണനു മാത്രമായിരിക്കില്ല ചക്രവര്ത്തി പദവി കിട്ടിയത്. തീര്ച്ചയായും കൃഷ്ണപുരി ഉണ്ടാകും. കൃഷ്ണപുരിയെന്നും കംസപുരിയെന്നുമെല്ലാം പറയാറുണ്ടല്ലോ. കംസപുരി കഴിഞ്ഞതിന് ശേഷമാണല്ലോ കൃഷ്ണപുരി വരുക. എന്നാല് ഇതെല്ലാം ഉണ്ടാകാന് പോകുന്നത് ഭാരതത്തില് തന്നെയാണ്. പുതിയ ലോകത്തില് ഈ കംസനൊന്നുമുണ്ടാകില്ല. കലിയുഗത്തിനെയാണ് കംസപുരിയെന്ന് പറയുന്നത്. ഇവിടെ നോക്കു എത്ര മനുഷ്യരാണ് ഉള്ളത്. സത്യയുഗത്തില് വളരെ കുറച്ച് മനുഷ്യരെ ഉണ്ടാകുകയുള്ളു. ദേവതകള് ആരുടെ കൂടെയും യുദ്ധം ചെയ്തിട്ടില്ല. കൃഷ്ണപുരി അഥവാ വിഷ്ണുപുരി എന്ന് പറയു, ദൈവീക സമ്പ്രദായം എന്ന് പറയു, എന്നാല് ഇവിടെയുള്ളത് ആസുരീയ സമ്പ്രദായമാണ്. ബാക്കി ദേവതകളും അസുരന്മാരും തമ്മിലോ പാണ്ഡവരും കൗരവരും തമ്മിലോ യുദ്ധമൊന്നും നടന്നിട്ടില്ല. നിങ്ങള് രാവണന്റെ മുകളില് വിജയം പ്രാപ്തമാക്കാന് പോവുകയാണ്. ബാബ പറയുകയാണ് ഈ അഞ്ച് വികാരങ്ങളെ ജയിക്കു എങ്കില് നിങ്ങള് ജഗത്ജീത്താകും, ഇതില് യുദ്ധത്തിന്റെ കാര്യമില്ല. യുദ്ധത്തിന്റെ പേര് വന്നാല് ഹിംസയാകും. രാവണന്റെ മുകളില് വിജയം നേടണം. പക്ഷെ അഹിംസകരായിരിക്കണം. കേവലം ബാബയെ ഓര്മ്മിക്കുന്നതിലൂടെ നമ്മുടെ വികര്മ്മം വിനാശമാകും. ഇതില് യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. ബാബ പറയുകയാണ് നിങ്ങള് തമോപ്രധാനമായിരിക്കുന്നു ഇപ്പോള് വീണ്ടും നിങ്ങള്ക്ക് സതോപ്രധാനമാകണം. ഭാരതത്തിന്റെ പ്രാചീന രാജയോഗം പ്രശസ്ഥമാണ്. ബാബ പറയുകയാണ് - എന്നില് ബുദ്ധിയോഗം വെക്കു എങ്കില് നിങ്ങളുടെ പാപം ഭസ്മമാകും. ബാബ പതിത പാവനനാണ് അതിനാല് തന്റെ ബുദ്ധിയോഗം ബാബയുടെ കൂടെ വെക്കു അപ്പോള് നിങ്ങള് പതിതത്തില് നിന്നും പാവനമാകും. ഇപ്പോള് പ്രായോഗികമായി നിങ്ങള് യോഗം വെക്കുകയാണ്, ഇതില് യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. ആരാണോ നല്ല രീതിയില് പഠിക്കുന്നത് ഒപ്പം ബാബയുടെ കൂടെ യോഗം വെക്കുന്നത്, അവര്ക്കാണ് ബാബയില് നിന്നും സമ്പത്ത് കിട്ടുന്നത്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സഹോദര - സഹോദര ദൃഷ്ടിയുടെ അഭ്യാസം ചെയ്തുകൊണ്ട് ലൗകിക ബന്ധനങ്ങളില് നിന്നും മോഹത്തെ മുറിക്കണം. വളരെ യുക്തിയോടെ നടക്കണം. വികാരി ദൃഷ്ടിയിലേക്ക് ഒട്ടും വരരുത്. കണക്കെടുപ്പിന്റെ ഈ സമയത്ത് സമ്പൂര്ണ്ണമായും പാവനമാകണം.

2) ബാബയില് നിന്നും പൂര്ണ്ണമായും സമ്പത്ത് നേടുന്നതിന് വേണ്ടി നല്ല രീതിയില് പഠിക്കണം ഒപ്പം പതിത പാവനനായ ബാബയുമായി യോഗം വെച്ച് പാവനമാകണം.

വരദാനം :-
ബലഹീനതകള്ക്ക് ഫുള്സ്റ്റോപ്പിട്ട് തന്റെ സമ്പന്ന സ്വരൂപത്തെ പ്രത്യക്ഷപ്പെടുത്തുന്നവരായ സാക്ഷാത്കാരമൂര്ത്തിയായി ഭവിക്കട്ടെ.

വിശ്വം താങ്കളുടെ കല്പം മുമ്പത്തെ സമ്പന്ന സ്വരൂപം, പൂജ്യസ്വരൂപത്തെ ഓര്മ്മിച്ചുകൊണ്ടിരിക്കുകയാണ്, അതിനാല് ഇപ്പോള് തന്റെ സമ്പന്ന സ്വരൂപത്തെ പ്രായോഗികമായി പ്രത്യക്ഷപ്പെടുത്തൂ. ഭൂതകാല ബലഹീനതകള്ക്ക് ഫുള്സ്റ്റോപ്പിടൂ, ദൃഢസങ്കല്പത്തിലൂടെ പഴയ സ്വഭാവ സംസ്കാരങ്ങളെ സമാപ്തമാക്കൂ, മറ്റുള്ളവരുടെ സംസ്കാരങ്ങളെ കോപ്പിയടിക്കാതിരിക്കൂ, അവഗുണങ്ങള് ധാരണ ചെയ്യുന്ന ബുദ്ധിയെ നശിപ്പിക്കൂ, ദിവ്യഗുണങ്ങള് ധാരണ ചെയ്യുന്ന സതോപ്രധാന ബുദ്ധി ധാരണ ചെയ്യൂ, അപ്പോള് സാക്ഷാത്കാര മൂര്ത്തിയായി മാറും.

സ്ലോഗന് :-
തന്റെ അനാദി, ആദി ഗുണങ്ങളെ സ്മൃതിയില് വെച്ച് അവയെ സ്വരൂപത്തില് കൊണ്ടുവരൂ.