05.02.19           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ബാബ വന്നിരിക്കുന്നത് മുള്ളുകളെ പുഷ്പമാക്കുന്നതിനാണ് , ബാബയ്ക്ക് സ്നേഹം മുള്ളുകളോടുമുണ്ട് , അതുപോലെ പൂക്കളോടുമുണ്ട് . മുള്ളുകളെ തന്നെയാണ് പുഷ്പമാക്കുന്നതിനുള്ള പരിശ്രമം ചെയ്യുന്നത് .

ചോദ്യം :-
ഏത് കുട്ടികള്ക്കാണ് ജ്ഞാനത്തിന്റെ ധാരണ ഉണ്ടാകുന്നത് അവരുടെ അടയാളം കേള്പ്പിക്കൂ?

ഉത്തരം :-
അവര് അത്ഭുതം ചെയ്ത് കാണിക്കും. അവര്ക്ക് തന്റേയും മറ്റുള്ളവരുടെയും മംഗളം ചെയ്യാതിരിക്കാന് സാധിക്കില്ല. അമ്പ് തറച്ചിട്ടുണ്ടെങ്കില് നഷ്ടോമോഹയായി ആത്മീയ സേവനത്തില് മുഴുകും. അവരുടെ അവസ്ഥ ഏകരസവും അചഞ്ചലവും-ദൃഢതയുളളതുമായിരിക്കും. ഒരിയ്ക്കലും വിവേകശൂന്യമായ കാര്യങ്ങളൊന്നും തന്നെ ചെയ്യില്ല. ആര്ക്കും ദുഃഖം നല്കില്ല. അവഗുണങ്ങളാകുന്ന മുള്ളുകളെ ഇല്ലാതാക്കി മുന്നോട്ട് പോകും.

ഓംശാന്തി.
ഇത് കുട്ടികള്ക്കറിയാം ബാബ വലിയ ലിവര് ക്ലോക്കാണ്. തീര്ത്തും കൃത്യമായ സമയത്തില് മുള്ളുകളെ പൂക്കളാക്കാന് വരുന്നു. സെക്കന്റ് പോലും കുറയുകയോ കൂടുകയോ ഇല്ല. അല്പം പോലും വ്യത്യാസം ഉണ്ടാകുകയില്ല. ഇതും മധുര-മധുരമായ കുട്ടികള്ക്കറിയാം അതായത് ഈ സമയം കലിയുഗീ മുള്ളുകളുടെ കാടാണ്. അതുകൊണ്ട് പുഷ്പമാകുന്നവര്ക്ക് നമ്മള് പുഷ്പമായിക്കൊണ്ടിരിക്കുകയാണെന്ന ചിന്തയുണ്ടാവണം. മുന്പ് നമ്മളെല്ലാവരും മുള്ളുകളായിരുന്നു, ചിലര് ചെറുത് ചിലര് വലുത്. ചിലര് വളരെ ദുഃഖം നല്കിയിരുന്നു, ചിലര് കുറച്ച്. എന്നാല് ബാബയ്ക്ക് സ്നേഹം എല്ലാവരോടുമുണ്ട്. മഹിമയുമുണ്ട് മുള്ളുകളോടും സ്നേഹം, പൂക്കളോടും സ്നേഹം. ആദ്യം ആരോടാണ് സ്നേഹമുള്ളത്? തീര്ച്ചയായും മുള്ളുകളോടാണ് സ്നേഹമുള്ളത്. ഇത്രയും സ്നേഹമുണ്ട്, പരിശ്രമിച്ച് അവരെ മുള്ളില് നിന്ന് പുഷ്പമാക്കുന്നു. ബാബ വരുന്നത് തന്നെ മുള്ളുകളുടെ ലോകത്തിലാണ്. ഇതില് സര്വ്വവ്യാപിയുടെ കാര്യം സാധ്യമല്ല. ഒരാളുടെ മഹിമ തന്നെയാണ് പാടുന്നത്. മഹിമയുള്ളത് ആത്മാവിനാണ്. എപ്പോഴാണോ ആത്മാവ് ശരീരം ധാരണ ചെയ്ത് പാര്ട്ടഭിനയിക്കുന്നത് അപ്പോഴാണ് മഹിമ. ശ്രേഷ്ഠാചാരിയാകുന്നത് ആത്മാവാണെങ്കില് ഭ്രഷ്ടാചാരിയാകുന്നതും ആത്മാവു തന്നെയാണ്. ആത്മാവ് ശരീരം ധാരണ ചെയ്ത് എങ്ങനെയെല്ലാമാണോ പാര്ട്ടഭിനയിക്കുന്നത്, അതനുസരിച്ച് പറയുന്നു ഇത് കുകര്മ്മിയാണ്, ഇത് സുകര്മ്മിയാണ്. ആത്മാവ് തന്നെയാണ് നല്ലതോ, മോശമോ ആയ കര്മ്മം ചെയ്യുന്നത്. സ്വയത്തോട് ചോദിക്കൂ സത്യയുഗീ ദൈവീക പുഷ്പമാണോ അതോ കലിയുഗീ ആസുരീയ മുള്ളാണോ? സത്യയുഗവും കലിയുഗവും! ദൈവീകം ആസുരീയം! ഇവ തമ്മില് വളരെ വലിയ വ്യത്യാസമുണ്ട്. ആരാണോ മുള്ളുകളായിട്ടുള്ളത് അവര്ക്ക് സ്വയത്തെ പൂവെന്ന് പറയാന് സാധിക്കില്ല. പൂക്കളുണ്ടാകുന്നത് സത്യയുഗത്തിലാണ്, കലിയുഗത്തില് ഉണ്ടാകുന്നില്ല. ഇപ്പോള് ഇതാണ് സംഗമയുഗം, ഇവിടെയാണ് നിങ്ങള് മുള്ളില് നിന്ന് പുഷ്പമാകുന്നത്. ടീച്ചര് പാഠം നല്കുന്നു, കുട്ടികളുടെ ജോലിയാണ് അതിനെ വിപുലീകരിച്ച് (മനനം) പറഞ്ഞു കൊടുക്കുക. അതില് ഇതും എഴുതൂ അഥവാ പുഷ്പമാകാന് ആഗ്രഹിക്കുന്നുണ്ടെങ്കില് സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കൂ എന്നിട്ട് പുഷ്പമാക്കിമാറ്റുന്ന പരമപിതാ പരമാത്മാവിനെ ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ അവഗുണം ഇല്ലാതായി നിങ്ങള് സതോപ്രധാനമാകും. ബാബ രൂപ രേഖ നല്കുകയാണ് കുട്ടികളുടെ ജോലിയാണ് ശരിയാക്കി അച്ചടിക്കുക എന്നത്. അപ്പോള് മുഴുവന് മനുഷ്യരുടേയും ചിന്തയില്പ്പെടും. ഇത് പഠിപ്പാണ്. ബാബ നിങ്ങളെ പരിധിയില്ലാത്ത ചരിത്രവും- ഭൂമിശാസ്ത്രവും പഠിപ്പിക്കുകയാണ്. മറ്റു സ്ക്കൂളുകളിലാണെങ്കില് പഴയ ലോകത്തിന്റെ ചരിത്രവും-ഭൂമിശാസ്ത്രവുമാണ് പഠിപ്പിക്കുന്നത്. പുതിയ ലോകത്തിന്റെ ചരിത്രവും-ഭൂമിശാസ്ത്രവും ആര്ക്കും അറിയുക തന്നെയില്ല. അതുകൊണ്ട് ഇത് പഠിപ്പുമാണ്, വിവേകവുമാണ്. എന്തെങ്കിലും മോശമായ കാര്യം ചെയ്യുന്നത് വിവേകമില്ലായ്മയാണ്. വീണ്ടും മനസ്സിലാക്കിത്തരികയാണ് ദുഃഖം നല്കുന്ന വികാരി കര്മ്മങ്ങള് ചെയ്യാന് പാടില്ല. ദുഃഖ ഹര്ത്താവ്, സുഖ കര്ത്താവ് എന്നത് ബാബയുടെ മഹിമയല്ലേ. ആര്ക്കും ദുഃഖം കൊടുക്കാതിരിക്കാന് ഇവിടെ നിങ്ങളും പഠിച്ചുകൊണ്ടിരിക്കുകയാണ്. ബാബ ശിക്ഷണം നല്കുകയാണ്- സദാ സുഖം നല്കിക്കൊണ്ടിരിക്കൂ. ഈ അവസ്ഥ അത്ര പെട്ടന്നൊന്നും ഉണ്ടാകില്ല. ബാബയുടെ സമ്പത്ത് സെക്കന്റിലെടുക്കാന് സാധിക്കും. ബാക്കി യോഗ്യനാകാന് സമയമെടുക്കുന്നു. മനസ്സിലാക്കുന്നുണ്ട് പരിധിയില്ലാത്ത അച്ഛന്റെ സമ്പത്താണ് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തീ പദവി. നിങ്ങള് മനസ്സിലാക്കിക്കൊടുത്തിട്ടുമുണ്ടാകും അതായത് പാരലൗകീക പിതാവില് നിന്ന് ഭാരതത്തിന് വിശ്വത്തിന്റെ ചക്രവര്ത്തീ പദവി ലഭിച്ചിട്ടുണ്ടായിരുന്നു. മനുഷ്യര് പറയുന്നത് ലക്ഷം വര്ഷങ്ങളെന്നാണ്. ഓരോ- ഓരോ യുഗത്തിന്റെയും ആയുസ്സ് ലക്ഷം വര്ഷങ്ങളെന്നുളളതും, മുഴുവന് കല്പ്പത്തിന്റെയും ആയുസ്സ് 5000 വര്ഷങ്ങളുളളതെന്നും തമ്മില് വളരെ വലിയ വ്യത്യാസമുണ്ട്.

ജ്ഞാനസാഗരന് ഒരേയൊരു പരിധിയില്ലാത്ത ബാബയാണ്. ബാബയില് നിന്ന് ദൈവീകഗുണം ധാരണ ചെയ്യണം. ഈ ലോകത്തിലെ മനുഷ്യര് ദിനം-പ്രതിദിനം തമോപ്രധാനമായിക്കൊണ്ടിരിക്കുന്നു. കൂടുതല്ക്കൂടുതല് അവഗുണം പഠിച്ചുകൊണ്ടിരിക്കുന്നു. മുന്പ് ഇത്രയും അഴിമതിയും, വ്യഭിചാരവും, ഭ്രഷ്ഠാചാരവും ഇല്ലായിരുന്നു, ഇപ്പോള് വര്ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള് നിങ്ങള് ബാബയുടെ ഓര്മ്മയിലൂടെ സതോപ്രധാനമായിക്കൊണ്ടിരിക്കുന്നു. എങ്ങനെയാണോ ഇറങ്ങിയത്, പിന്നീട് പോകേണ്ടതും അങ്ങനെതന്നെയാണ്. ആദ്യം ബാബയെ ലഭിച്ചു അതിന്റെ സന്തോഷം ഉണ്ടായിരിക്കും, സംബന്ധം യോജിച്ചു, പിന്നീടാണ് ഓര്മ്മയുടെ യാത്ര. ആരാണോ കൂടുതല് ഭക്തി ചെയ്തത് അവര്ക്ക് കൂടുതല് ഓര്മ്മയുടെ യാത്ര ഉണ്ടാകും. വളരെ കുട്ടികള് പറയാറുണ്ട് ബാബാ ഓര്മ്മ നില്ക്കുന്നില്ല. ഭക്തിയിലും ഇങ്ങനെ ഉണ്ടാകുന്നുണ്ട്. കഥ കേള്ക്കാനിരിക്കുകയാണെങ്കില് ബുദ്ധി മറ്റ് പലതിലേയ്ക്കും ഓടിക്കൊണ്ടിരിക്കുന്നു. കേള്പ്പിക്കുന്ന ആള് കാണുന്നുണ്ടായിരിക്കും പിന്നീട് പെട്ടെന്ന് ചോദിക്കുന്നു ഞാനെന്താണ് കേള്പ്പിച്ചത് അപ്പോള് സംശയിക്കുന്നു. ചിലര് പെട്ടെന്ന് തന്നെ പറയും. എല്ലാവരും ഒരുപോലെയായിരിക്കില്ല. ഇനി ഇവിടെ ഇരിക്കുന്നുണ്ട് എന്നാല് ധാരണ ഒന്നും തന്നെയില്ല. അഥവാ ധാരണയായി എങ്കില് അത്ഭുതം ചെയ്ത് കാണിക്കും. അവര്ക്ക് തന്റേയും മറ്റുള്ളവരുടെയും മംഗളം ചെയ്യാതിരിക്കാന് സാധിക്കില്ല. ഇനി ആര്ക്കെങ്കിലും വീട്ടില് വളരെ സുഖസൗകര്യങ്ങളുണ്ട്, കൊട്ടാരവും, വാഹനങ്ങളും തുടങ്ങിയതെല്ലാമുണ്ട് എന്നാല്പോലും ഒരു പ്രാവശ്യം അമ്പേറ്റാല് മതി, പതിയോട് പറയും ഞാന് ഈ ആത്മീയ സേവനം ചെയ്യാന് ആഗ്രഹിക്കുന്നു. എന്നാല് മായ വളരെ ശക്തിശാലിയാണ്, ചെയ്യാന് അനുവദിക്കില്ല. മോഹമില്ലേ. ഈ കൊട്ടാരം, ഇത്രയും സുഖം എങ്ങനെ ഉപേക്ഷിക്കും. നോക്കൂ, ഇത്രയും പേര് അതായത് ആദ്യം ആരാണോ ഓടി വന്നത് അവര് വലിയ-വലിയ ലക്ഷാധിപതികളുടെയും, കോടിപതികളുടെയും വീട്ടിലേതായിരുന്നു, എല്ലാം ഉപേക്ഷിച്ച് വന്നു. ഇത് ഭാഗ്യമാണ് കാണിക്കുന്നത്, ഉപേക്ഷിക്കുന്നതിനുള്ള ഇത്രയും ശക്തിയില്ല. രാവണന്റെ ചങ്ങലകളില് കുടുങ്ങിയിരിക്കുകയാണ്. ഇതാണ് ബുദ്ധിയുടെ ചങ്ങലകള്. ബാബ മനസ്സിലാക്കിത്തരികയാണ്- നോക്കൂ, നിങ്ങള് സ്വര്ഗ്ഗത്തിന്റെ അധികാരി പൂജ്യരായാണ് മാറുന്നത്! ബാബ ഗ്യാരണ്ടി ചെയ്യുകയാണ് 21 ജന്മം നിങ്ങള് ഒരിയ്ക്കലും രോഗിയാകില്ല. സദാ ആരോഗ്യവാനായി 21 ജന്മം ജീവിക്കും. ഇനി നിങ്ങള് പതിയോടൊപ്പം തന്നെ കഴിയൂ കേവലം പവിത്രമാകുന്നതിന്റെയും ആക്കിമാറ്റുന്നതിന്റെയും അനുമതി മാത്രം എടുക്കൂ. ഇത് നിങ്ങളുടെ കര്ത്തവ്യമാണ് ബാബയെ ഓര്മ്മിക്കുക എന്നത്, അതിലൂടെ അപാരമായ സുഖം ലഭിക്കും. ഓര്മ്മിച്ചോര്മ്മിച്ച് തമോപ്രധാനത്തില് നിന്ന് സതോപ്രധാനമായി മാറും. എത്ര അറിവിന്റെ കാര്യമാണ്. ശരീരത്തിന് ഗ്യാരണ്ടിയില്ല. അതുകൊണ്ട് ബാബയുടേതായി മാറൂ. അതുപോലെ പ്രിയപ്പെട്ട ഒരാള് വേറെയില്ല. ബാബ വിശ്വത്തിന്റെ അധികാരിയാക്കുന്നു, പറയുന്നു എത്ര ആഗ്രഹിക്കുന്നോ അത്രയും സതോപ്രധാനമാകൂ. നിങ്ങള് അപാര സുഖം കാണും. ബാബ സ്വര്ഗ്ഗത്തിന്റെ കവാടം ഈ നാരികളിലൂടെ തുറപ്പിക്കുകയാണ്. മാതാക്കളില് തന്നെയാണ് ജ്ഞാനത്തിന്റെ കലശം വെയ്ക്കുന്നത്. ബാബ മാതാക്കളെത്തന്നെയാണ് ട്രസ്റ്റിയാക്കിയത്. എല്ലാം നിങ്ങള് മാതാക്കള് തന്നെ സംരക്ഷിക്കൂ. ബ്രഹ്മാവിലൂടെയല്ലേ കലശം വെച്ചത്. എന്നാല് ഭക്തിമാര്ഗ്ഗത്തിലുളളവര് എഴുതി വെച്ചത്- സാഗരത്തെ മഥിച്ച് കൊണ്ട് അമൃതത്തിന്റെ കലശം ലക്ഷ്മിയ്ക്ക് നല്കി എന്നാണ്. ഇപ്പോള് നിങ്ങള്ക്കറിയാം- ബാബ സ്വര്ഗ്ഗത്തിന്റെ കവാടം തുറന്നുകൊണ്ടിരിക്കുകയാണ്. എങ്കില് എന്തുകൊണ്ട് നമ്മുക്ക് ബാബയുടെ അടുത്ത് നിന്ന് സമ്പത്തെടുത്തുകൂടാ. എന്തുകൊണ്ട് വിജയമാലയില് കോര്ക്കപ്പെട്ടുകൂടാ, മഹാവീരനായിക്കൂടാ. പരിധിയില്ലാത്ത അച്ഛന് കുട്ടികളെ മടിയിലെടുക്കുകയാണ്- എന്തിന് വേണ്ടി? സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കുന്നതിന് വേണ്ടി. തീര്ത്തും മുള്ളുകളായിരുന്നവര്ക്കിരുന്ന് പഠിപ്പ് നല്കുകയാണ്. അപ്പോള് മുള്ളുകളോടും സ്നേഹമില്ലേ അതുകൊണ്ടല്ലേ അവരെ പുഷ്പമാക്കുന്നത്. ബാബയെ വിളിക്കുന്നത് തന്നെ പതിത ലോകത്തിലേയ്ക്ക് പതിത ശരീരത്തിലേക്കാണ്, നിര്വ്വാണധാമം ഉപേക്ഷിച്ച് താഴേക്ക് വരൂ. ബാബ പറയുന്നു ഡ്രാമയനുസരിച്ച് എനിക്ക് മുള്ളുകളുടെ ലോകത്തിലേയ്ക്കു തന്നെയാണ് വരേണ്ടിവരുന്നത്. അപ്പോള് തീര്ച്ചയായും സ്നേഹമില്ലേ. സ്നേഹമില്ലാതെ എങ്ങനെ പുഷ്പമാക്കും? ഇപ്പോള് നിങ്ങള് കലിയുഗീ മുള്ളില് നിന്ന് സത്യയുഗീ ദേവതാ സതോപ്രധാന വിശ്വത്തിന്റെ അധികാരിയാകൂ. എത്ര സ്നേഹത്തോടെയാണ് മനസ്സിലാക്കിത്തരുന്നത്. കുമാരിമാര് പുഷ്പമാണ് അതുകൊണ്ടാണ് എല്ലാവരും അവരുടെ കാലുകളില് വീഴുന്നത്. അവര് എപ്പോഴാണോ മുള്ളാകുന്നത്(പതിതം) അപ്പോള് എല്ലാവരുടെ മുന്നിലും തലകുനിക്കേണ്ടിവരുന്നു. അതുകൊണ്ട് എന്ത് ചെയ്യണം? പുഷ്പത്തിനു സമാന ജീവിതം നയിക്കുകയാണെങ്കില് സദാപുഷ്പമായിരിക്കും. കുമാരിമാര് നിര്വ്വികാരിയല്ലേ, ജന്മം വികാരത്തിലൂടെയാണ് എടുത്തതെങ്കിലും. എങ്ങനെയാണോ സന്യാസി വികാരത്തിലൂടെയല്ലേ ജന്മമെടുക്കുന്നത്. വിവാഹം ചെയ്ത് പിന്നീട് വീടിനേയും-കുടുംബത്തേയും മൊഴി ചൊല്ലുന്നു. അവരെ പിന്നീട് മഹാനാത്മാവെന്ന് പറയുന്നു. സത്യയുഗീ ലോകത്തിലെ മഹാന് ആത്മാവ് വിശ്വത്തിന്റെ അധികാരിയും ഈ കലിയുഗീ ലോകത്തിന്റെ അധികാരിയും തമ്മില് എത്ര വ്യത്യാസമാണ്! അപ്പോഴാണ് ബാബ പറയുന്നത് - ചോദ്യം എഴുതൂ അതായത് കലിയുഗീ മുള്ളാണോ അതോ സത്യയുഗീ പുഷ്പമാണോ? ഭ്രഷ്ഠാചാരിയാണോ അതോ ശ്രേഷ്ഠാചാരിയാണോ?

ഇതാണ് ഭ്രഷ്ടാചാരീ ലോകം. ഏതുവരെയാണോ രാവണ രാജ്യമുള്ളത് അതുവരെ ഇത് നിലനില്ക്കും. പറയുന്നുണ്ട് ആസുരീയ രാജ്യം, രാക്ഷസരാജ്യമെന്ന്. പക്ഷേ അത് ഞാനാണെന്ന് ആരും മനസ്സിലാക്കുന്നില്ല. ഇപ്പോള് നിങ്ങള് കുട്ടികള് വളരെ യുക്തിയോടെ ചോദ്യം ചോദിക്കുന്നു അപ്പോള് അവര് സ്വയം തന്നെ മനസ്സിലാക്കുന്നു നമ്മളും കാമിയും, ക്രോധിയും, ലോഭിയുമാണെന്ന്. പ്രദര്ശിനിയിലും ഇങ്ങനെ എഴുതൂ അപ്പോള് അവര്ക്ക് സ്വയം ഞാന് കലിയുഗീ മുള്ളാണെന്നുളള അനുഭൂതിയുണ്ടാകുന്നു. ഇപ്പോള് നിങ്ങള് പുഷ്പമായിക്കൊണ്ടിരിക്കുകയാണ്. ബാബയാണെങ്കില് സദാ പുഷ്പമാണ്. ബാബ ഒരിയ്ക്കലും മുള്ളാകുന്നതേയില്ല. ബാക്കി എല്ലാവരും മുള്ളാകുന്നു. ബാബയാകുന്ന പുഷ്പം പറയുകയാണ്- നിങ്ങളെയും പുഷ്പമാക്കുകയാണ്. നിങ്ങളെന്നെ ഓര്മ്മിക്കൂ. മായ എത്ര പ്രബലനാണ്. അതുകൊണ്ട് നിങ്ങള്ക്കെന്താ മായയുടേതാകണോ? ബാബ നിങ്ങളെ തന്നിലേയ്ക്ക് ആകര്ഷിക്കുകയാണ്, മായ തന്റെ വശത്തേയ്ക്ക് വലിക്കുകയാണ്. ഈ ശരീരമാണ് പഴയ ചെരുപ്പ്. ആത്മാവിന് ആദ്യം പുതിയ ചെരുപ്പാണ് ലഭിക്കുന്നത് പിന്നീട് പഴയതാകുന്നു. ഈ സമയം എല്ലാ ചെരുപ്പുകളും തമോപ്രധാനമാണ്. ഞാന് നിങ്ങള്ക്ക് പട്ടിന്റേതുണ്ടാക്കിത്തരികയാണ്. അവിടെ ആത്മാവ് പവിത്രമായത് കാരണം ശരീരവും പട്ടിന്റെതായിരിക്കും. ഒരു കുറവുമില്ല. ഇവിടെയാണെങ്കില് വളരെ കുറവുകളുണ്ട്. അവിടുത്തെ ലക്ഷണങ്ങള് നോക്കൂ എത്ര സുന്ദരമാണ്. ആ ലക്ഷണങ്ങളൊന്നും തന്നെ ഇവിടെയുണ്ടാക്കാന് സാധിക്കില്ല. ഇപ്പോള് ബാബയും പറയുന്നു ഞാന് എത്ര ഉയര്ന്നതാക്കിയാണ് മാറ്റുന്നത്. ഗൃഹസ്ഥത്തിലിരുന്നും താമരപുഷ്പത്തിനു സമാനം പവിത്രമാകൂ ഒപ്പം ജന്മ-ജന്മാന്തരമായി പറ്റിപ്പിടിച്ചിരിക്കുന്ന കറയെ ഇല്ലാതാക്കാനാണ് യോഗാഗ്നി. ഇതില് എല്ലാ പാപങ്ങളും ഭസ്മമാകും. നിങ്ങള് പക്കാസ്വര്ണ്ണമാകും. കറയില്ലാതാക്കാനുള്ള വളരെ നല്ല യുക്തി പറയുകയാണ്, എന്നെ മാത്രം ഓര്മ്മിക്കൂ. നിങ്ങളുടെ ബുദ്ധിയില് ഈ ജ്ഞാനമുണ്ട്. ആത്മാവും വളരെ ചെറുതാണ്. വലുതാണെങ്കില് ഇതില് പ്രവേശിക്കാന് സാധിക്കില്ല. എങ്ങനെ സാധിക്കും? ആത്മാവിനെകാണുവാനായി ഡോക്ടര്മാര് വളരെ തലപുകയ്ക്കുന്നുണ്ട്, പക്ഷേ കാണാന് കഴിയുന്നില്ല. സാക്ഷാത്ക്കാരം ഉണ്ടാകും. എന്നാല് സാക്ഷാത്ക്കാരത്തിലൂടെയാണെങ്കില് ഒരു ലാഭവും ഉണ്ടാകുന്നില്ല. മനസ്സിലാക്കൂ നിങ്ങള്ക്ക് വൈകുണ്ഢത്തിന്റെ സാക്ഷാത്ക്കാരമുണ്ടായി എന്നാല് ഇതിലൂടെ പ്രയോജനമെന്താണ്! വൈകുണ്ഢവാസിയാകുന്നത് പഴയ ലോകം അവസാനിക്കുമ്പോഴാണ്. ഇതിന് വേണ്ടി നിങ്ങള് യോഗത്തിന്റെ അഭ്യാസം ചെയ്യൂ.

അപ്പോള് ബാബ മനസ്സിലാക്കിത്തരികയാണ് കുട്ടികളെ, ആദ്യം മുള്ളുകളോടാണ് സ്നേഹമുള്ളത്. ഏറ്റവും ഉയര്ന്ന സ്നേഹസാഗരന് ബാബയാണ്. നിങ്ങള് കുട്ടികളും മധുരമാകുകയാണ്. ബാബ പറയുന്നു സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ആത്മീയ സഹോദരനെ നോക്കൂ എങ്കില് വികാരി ചിന്ത തീര്ത്തും ഇല്ലാതാകും. സഹോദരന്-സഹോദരിയുടെ സംബന്ധത്തില് പോലും ബുദ്ധി ചഞ്ചലപ്പെടുന്നുണ്ട് അതുകൊണ്ട് സഹോദരനെ നോക്കൂ. നിരാകാര ലോകത്തിലാണെങ്കില് ബോധം വരാനോ മോഹം പോകാനോ ശരീരം തന്നെയില്ല. ബാബ ആത്മാക്കളെത്തന്നെയാണ് പഠിപ്പിക്കുന്നത്. അതുകൊണ്ട് നിങ്ങളും സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. ഈ ശരീരം വിനാശിയാണ്. ഇതിനോട് അല്പം പോലും പ്രീതി വെയ്ക്കരുത്. സത്യയുഗത്തില് ഇതിനോട് പ്രീതി ഉണ്ടായിരിക്കില്ല. മോഹാജീത്ത് രാജാവിന്റെ കഥ കേട്ടിട്ടില്ലേ. അവര് പറഞ്ഞു ആത്മാവ് ഒരു ശരീരം വിട്ട് പോയി അടുത്തതെടുക്കും. ലഭിച്ചിട്ടുള്ള പാര്ട്ടാണ്, മോഹമെന്തിന് വെയ്ക്കണം? അതുകൊണ്ടാണ് ബാബയും പറയുന്നത് ജാഗ്രതയോടെ കഴിയണം. അമ്മ മരിച്ചാലും, ഭാര്യ മരിച്ചാലും ഹല്വ കഴിക്കണം. ഈ പ്രതിജ്ഞ ചെയ്യൂ ആര് മരിച്ചാലും ഞാന് കരയില്ല. നിങ്ങള് നിങ്ങളുടെ അച്ഛനെ ഓര്മ്മിക്കൂ, സതോപ്രധാനമാകൂ. വേറൊരു വഴിയുമില്ല സതോപ്രധാനമാകുന്നതിന്. പുരുഷാര്ത്ഥത്തിലൂടെ മാത്രമാണ് വിജയമാലയിലെ മുത്താകുന്നത്. പുരുഷാര്ത്ഥത്തിലൂടെ എന്ത് ആഗ്രഹിക്കുന്നോ അതാകാന് സാധിക്കും. ബാബ മനസ്സിലാക്കുന്നുണ്ട് എത്രത്തോളം പുരുഷാര്ത്ഥമാണോ കല്പം മുന്പ് ചെയ്തിട്ടുണ്ടാകുക അത് തന്നെ ചെയ്യും. ബാബ ദരിദ്രരുടെ നാഥനാണ്. ദാനവും ദരിദ്രര്ക്കാണ് നല്കുക. ബാബ സ്വയം പറയുകയാണ് ഞാന് സ്വയം സാധാരണ ശരീരത്തിലാണ് വരുന്നത്. ബ്രഹ്മാവ് ദരിദ്രനുമല്ല, ധനവാനുമല്ല. നിങ്ങള് കുട്ടികള് മാത്രമാണ് ബാബയെ അറിയുന്നത് ബാക്കി മുഴുവന് ലോകവും സര്വ്വവ്യാപിയെന്ന് പറയുന്നു. ബാബ സ്ഥാപിക്കുന്ന ധര്മ്മത്തിന്റെ ലോകത്തില് ദുഃഖത്തിന്റെ പേരുപോലും ഉണ്ടായിരിക്കില്ല.

ഭക്തിമാര്ഗ്ഗത്തില് മനുഷ്യര് ആശീര്വ്വാദം ചോദിക്കാറുണ്ട്. ഇവിടെയാണെങ്കില് കൃപയുടെ ഒരു കാര്യവുമില്ല. ഇവിടെ ആരുടെ മുന്നില് ശിരസ്സ് നമിക്കും? ബാബ ബിന്ദുവല്ലേ. വലിയ വസ്തുവാണെങ്കില് തല കുനിക്കാം ചെറിയ വസ്തുവിനു മുന്നില് തലകുനിക്കാനും സാധിക്കില്ല. ആരെ കൈകൂപ്പും. ഇവിടെ ഭക്തിമാര്ഗ്ഗത്തിന്റെ അടയാളങ്ങളെല്ലാം തന്നെ അപ്രത്യക്ഷമാകുന്നു. കൈകൂപ്പുന്നത് ഭക്തിമാര്ഗ്ഗത്തിലാണ്. സഹോദരിയും-സഹോദരനും വീട്ടിലെന്താ കൈകൂപ്പുമോ? കുട്ടിയെ ചോദിക്കുന്നതുതന്നെ അവകാശിയാക്കാന് വേണ്ടിയാണ്. കുട്ടി അധികാരിയല്ലേ അതുകൊണ്ടാണ് ബാബ കുട്ടികള്ക്ക് നമസ്ക്കാരം പറയുന്നത്. അച്ഛന് കുട്ടികളുടെ സേവകനാണ്. ശരി !

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. വിനാശീ ശരീരത്തില് പ്രീതി വെയ്ക്കരുത്. മോഹാജീത്താകണം, പ്രതിജ്ഞ ചെയ്യൂ ആര് ശരീരം ഉപേക്ഷിച്ചാലും, നമ്മള് കരയില്ല.

2. ബാബയ്ക്കു സമാനം മധുരമാകണം, എല്ലാവര്ക്കും സുഖം നല്കണം. ആര്ക്കും ദുഃഖം നല്കരുത്. മുള്ളുകളെ പൂക്കളാക്കുന്നതിനുള്ള സേവനം ചെയ്യണം. തന്റെയും മറ്റുള്ളവരുടെയും മംഗളം ചെയ്യണം.

വരദാനം :-
ദേഹീകഭാരത്തില് നിന്നും വേറിട്ടിരുന്നുകൊണ്ട് പരമാത്മാ സ്നേഹത്തിന്റെ അനുഭവം ചെയ്യുന്ന കമലാസനധാരിയായി ഭവിയ്ക്കട്ടെ.

കമലാസനം ബ്രാഹ്മണാത്മാക്കളുടെ ശ്രേഷ്ഠ സ്ഥിതിയുടെ ആസനമാണ്. ഇങ്ങനെയുളള കമലാസനധാരി ആത്മാക്കള്, ഈ ദേഹഭാരത്തില് നിന്നും സ്വതവേ വേറിട്ടിരിക്കുന്നു. ശരീരഭാരം ഒരിക്കലും അവരിലേക്ക് ആകര്ഷിക്കില്ല. എങ്ങനെയാണോ ബ്രഹ്മാബാബയ്ക്ക് നടക്കുമ്പോഴും കറങ്ങുമ്പോഴും ഫരിസ്താ സ്വരൂപവും ദേവതാരൂപവും സദാ സ്മൃതിയിലുണ്ടായിരുന്നത്, അതുപോലെ സ്വാഭാവികമായും ദേഹി അഭിമാനി സ്ഥിതി സദാ ഉണ്ടായിരിക്കണം, ഇതിനെയാണ് ദേഹീക ഭാരത്തില് നിന്നും വേറിട്ടതെന്ന് പറയുന്നത്. ഇങ്ങനെ ദേഹഭാരത്തില് നിന്നും വേറിട്ടിരിക്കുന്നവര് തന്നെയാണ് പരമാത്മാ സ്നേഹിയാകുന്നത്.

സ്ലോഗന് :-
താങ്കളുടെ വിശേഷതകള് അഥവാ ഗുണം പ്രഭു പ്രസാദമാണ്, അതിനെ എന്റെതാണെന്ന് അംഗീകരിക്കുന്നത് ദേഹാഭിമാനമാണ്.