മധുരമായ കുട്ടികളെ -
നിങ്ങള്‍ ബാബയുടെ ശ്രീമതത്തിലൂടെ നടക്കൂ എങ്കില്‍ ആര്‍ക്കും നിങ്ങള്‍ക്ക് ദുഃഖം
തരാന്‍ സാധിക്കില്ല, ദുഃഖവും ബുദ്ധിമുട്ടും നല്‍കുന്നത് രാവണനാണ,് ആ രാവണന്
നിങ്ങളുടെ രാജ്യത്തില്‍ ഉണ്ടായിരിക്കില്ല
ചോദ്യം :-
ഈ ജ്ഞാന യജ്ഞത്തില്‍ നിങ്ങള്‍ കുട്ടികള്‍ എന്ത് ആഹൂതിയാണ് നല്‍കുന്നത്?
ഉത്തരം :-
ഈ ജ്ഞാന
യജ്ഞത്തില്‍ എള്ളും യവവും അല്ല ആഹൂതി നല്‍കുന്നത്, ഇതില്‍ നിങ്ങള്‍ക്ക് ദേഹ സഹിതം
എന്തെല്ലാമാണോ ഉള്ളത് അതെല്ലാം ആഹൂതി ചെയ്യണം അര്‍ത്ഥം ബുദ്ധി കൊണ്ട് എല്ലാം
മറക്കണം. പവിത്രമായി കഴിയുന്ന ബ്രാഹ്മണര്‍ക്ക് മാത്രമേ ഈ യജ്ഞത്തെ സംരക്ഷിക്കാന്‍
സാധിക്കൂ. ആരാണോ പവിത്ര ബ്രാഹ്മണനാകുന്നത് അവര്‍ പിന്നീട് ബ്രാഹ്മണനില്‍ നിന്ന്
ദേവതയാകുന്നു.
ഗീതം :-
അങ്ങയെ
നേടിയതിലൂടെ ഞങ്ങള്‍ ലോകം തന്നെ നേടി......
ഓംശാന്തി.
കുട്ടികള്‍ അച്ഛന്റെ അടുത്ത് വന്നിരിക്കുന്നു. കുട്ടികള്‍ തീര്‍ച്ചയായും അപ്പോഴാണ്
വരുന്നത്, എപ്പോഴാണോ അച്ഛനെ തിരിച്ചറിഞ്ഞ് അച്ഛനെന്ന് വിളിക്കുന്നത്.
അല്ലെങ്കില്‍ വരികയില്ല. നമ്മള് നിരാകാരനായ ബാബയുടെ അടുത്തേക്കാണ് പോകുന്നതെന്ന്
കുട്ടികള്‍ക്കറിയാം, അവരുടെ പേര് ശിവബാബ എന്നാണ്. ബാബയ്ക്ക് സ്വന്തമായി
ശരീരമില്ല, ബാബയുടെ ശത്രുവാകാന്‍ ആര്‍ക്കും സാധിക്കില്ല. ഇവിടെ
ശത്രുവാകുകയാണെങ്കില് രാജാവിനെ പോലും വധിക്കാറുണ്ട്. ഗാന്ധിയെ വധിച്ചു,
എന്തുകൊണ്ടെന്നാല്‍ അദ്ദേഹത്തിന് ശരീരമുണ്ടായിരുന്നു. ബാബയ്ക്ക് സ്വന്തമായി
ശരീരമില്ല. ആരെങ്കിലും വധിക്കാന്‍ ആഗ്രഹിച്ചാലും അത് പ്രവേശിക്കുന്ന ശരീരത്തെയാണ്.
ആത്മാവിനെ ആര്‍ക്കും വധിക്കാനോ മുറിക്കാനോ സാധിക്കില്ല. അപ്പോള്‍ ആരാണോ എന്നെ
യഥാര്‍ത്ഥ രീതിയില്‍ അറിയുന്നത്, അവര്‍ക്ക് മാത്രമാണ് രാജ്യ- ഭാഗ്യം നല്‍കുന്നത്.
അവരുടെ രാജ്യ ഭാഗ്യത്തെ ആര്‍ക്കും കത്തിക്കാന്‍ സാധിക്കില്ല, ഒരു സാഹചര്യത്തിലും
വെള്ളത്തില്‍ മുക്കാനും സാധിക്കില്ല.
നിങ്ങള്‍ കുട്ടികള്‍ ബാബയില്‍ നിന്ന് അവിനാശീ രാജധാനിയുടെ സമ്പത്തെടുക്കുന്നതിന്
വന്നിരിക്കുന്നു. അവര്‍ക്ക് ദുഃഖമോ ബുദ്ധിമുട്ടോ നല്കാന് ആര്‍ക്കും സാധിക്കില്ല.
അവിടെ ബുദ്ധിമുട്ടുണ്ടാക്കുന്ന ആരും ഉണ്ടായിരിക്കില്ല. ബുദ്ധിമുട്ട് നല്‍കുന്നത്
രാവണനാണ്. രാവണന് 10 തലയും കാണിക്കാറുണ്ട്. കേവലം രാവണനെയാണ് കാണിക്കുന്നത്,
മണ്ഢോദരിയെ കാണിക്കുന്നില്ല. കേവലം രാവണന്റെ ഭാര്യ ഉണ്ടായിരുന്നു എന്ന തരത്തില്‍
പേര് വച്ചിരിക്കുന്നു . അപ്പോള്‍ ഇവിടെ രാവണ രാജ്യത്തില്‍ നിങ്ങള്‍ക്ക്
ബുദ്ധിമുട്ട് ഉണ്ടായേക്കാം. അവിടെ രാവണന് ഉണ്ടായിരിക്കില്ല. ബാബ നിരാകാരനാണ്,
ബാബയെ ആര്‍ക്കും വധിക്കാനോ മുറിക്കാനോ സാധിക്കില്ല. നിങ്ങളെയും
ഇതുപോലെയാണാക്കുന്നത് അതിലൂടെ ശരീരത്തിലിരുന്നു കൊണ്ടും നിങ്ങള്‍ക്ക് യാതൊരു
ദുഃഖവും ഉണ്ടാകില്ല. എങ്കില്‍ ഇങ്ങനെയുള്ള ബാബയുടെ നിര്‍ദ്ദേശത്തിലൂടെ നടക്കണം.
ബാബ മാത്രമാണ് ജ്ഞാനത്തിന്റെ സാഗരന്, മറ്റാര്‍ക്കും ഈ ജ്ഞാനം നല്കാന്
സാധിക്കില്ല. ബ്രഹ്മാവിലൂടെ എല്ലാ ശാസ്ത്രങ്ങളുടെയും സാരം മനസ്സിലാക്കി തരുന്നു.
ബ്രഹ്മാവാണ് ശിവബാബയുടെ മകന്. അല്ലാതെ വിഷ്ണുവിന്റെ നാഭിയില്‍ നിന്ന് ബ്രഹ്മാവ്
വന്നു എന്നല്ല. അഥവാ നാഭിയെന്ന് പറയുകയാണെങ്കില്‍ ശിവബാബയുടെ നാഭി കമലത്തില്‍
നിന്നാണ് വന്നത്. നിങ്ങളും ശിവന്റെ നാഭി കമലത്തില്‍ നിന്നാണ് വന്നത്. ബാക്കി
എല്ലാ ചിത്രങ്ങളും തെറ്റാണ്. ഒരേ ഒരു ബാബ മാത്രമാണ് സത്യമായിട്ടുള്ളത്. രാവണന്
അസത്യമാക്കി മാറ്റുന്നു. ഇത് കളിയാണ്. ഈ കളിയെ നിങ്ങള്‍ മാത്രമാണ് അറിയുന്നത്.
എപ്പോള്‍ മുതലാണ് രാവണരാജ്യം ആരംഭിച്ചത്, എങ്ങനെയാണ് മനുഷ്യര്‍ വീണ്- വീണ്
തീര്‍ത്തും തന്നെ വീണു പോയത്, മുകളിലേക്ക് കയറാന്‍ ആര്‍ക്കും സാധിച്ചില്ല. ബാബയുടെ
അടുത്തേക്ക് പോകുന്നതിനുള്ള വഴി ആരാണോ പറഞ്ഞ് തരുന്നത് അവര്‍ കൂടുതല്‍ കാട്ടില്‍
അകപ്പെടുത്തുകയാണ് ചെയ്യുന്നത് എന്തുകൊണ്ടെന്നാല്‍ ബാബയുടെ വീട്ടിലേക്കും
സ്വര്‍ഗ്ഗത്തിലേക്കും പോകുന്നതിനുള്ള വഴി അറിയുകയില്ല. ഗുരുക്കന്മാര് തുടങ്ങി
ആരെല്ലാമാണോ ഉള്ളത്, എല്ലാവരും ഹഠയോഗികളാണ്. വീടും കുടുംബവും ഉപേക്ഷിക്കുന്നു.
ബാബ ഉപേക്ഷിപ്പിക്കുന്നില്ല. പറയുന്നു പവിത്രമാകൂ. കുമാരനും കുമാരിയും
പവിത്രമാണ്. ദ്രൗപദി എന്നെ രക്ഷിക്കൂ ബാബാ എന്ന് പറഞ്ഞ് വിളിക്കുന്നു. ഞാന്‍
പവിത്രമായി കൃഷ്ണപുരിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു. കന്യകമാരും വിളിക്കുന്നു,
മാതാ-പിതാക്കള്‍ ബുദ്ധിമുട്ടിക്കുന്നു, വിവാഹം കഴിക്കുക തന്നെ വേണമെന്ന് പറഞ്ഞ്
മര്‍ദ്ദിക്കുന്നു. ആദ്യം മാതാ-പിതാക്കള്‍ കന്യകയുടെ കാല് പിടിക്കുന്നു,
എന്തുകൊണ്ടെന്നാല്‍ സ്വയം പതിതവും കന്യക പാവനമെന്നും മനസ്സിലാക്കുന്നു. അല്ലയോ
പതിത-പാവനാ വരൂ എന്നു പറഞ്ഞും വിളിക്കുന്നുണ്ട്. ഇപ്പോള്‍ ബാബ പറയുന്നു
കുമാരിമാര്‍ പതിതമാകരുത്. അല്ലെങ്കില്‍ പിന്നീട് നിലവിളിക്കേണ്ടി വരും.
നിങ്ങള്‍ക്ക് സ്വയത്തെ രക്ഷിക്കണം. ബാബ വന്നിരിക്കുന്നത് തന്നെ
പാവനമാക്കുന്നതിനാണ്. പറയുന്നു സ്വര്‍ഗ്ഗത്തിന്റെ ചക്രവര്‍ത്തീ പദവിയുടെ സമ്പത്ത്
നല്‍കുന്നതിന് വന്നിരിക്കുന്നു അതുകൊണ്ട് പവിത്രമാകേണ്ടതുണ്ട്.
പതിതമാകുകയാണെങ്കില് പതിതനായി മരിക്കും. സ്വര്‍ഗ്ഗത്തിന്റെ സുഖം കാണാന്‍
സാധിക്കില്ല. സ്വര്‍ഗ്ഗത്തില്‍ വളരെയധികം ആനന്ദമുണ്ട്. വജ്ര രത്നങ്ങളുടെ
കൊട്ടാരങ്ങളുണ്ട്. അതേ രാധയും കൃഷ്ണനും തന്നെയാണ് ലക്ഷ്മിയും നാരായണനുമാകുന്നത്.
അതുകൊണ്ട് ലക്ഷ്മീ-നാരായണനെയും വളരെയധികം സ്നേഹിക്കണം. കൃഷ്ണനെ
സ്നേഹിക്കുന്നുണ്ട് ശരി, പിന്നീട് രാധയെ എന്തുകൊണ്ട് അപ്രത്യക്ഷമാക്കി? കൃഷ്ണ
ജന്മാഷ്ടമിക്ക് കൃഷ്ണനെ ഊഞ്ഞാലാട്ടുന്നു. മാതാക്കള്‍ കൃഷ്ണനെ വളരെയധികം
സ്നേഹിക്കുന്നു, രാധയെ ഇല്ല. അതുപോലെ പിന്നീട് കൃഷ്ണനാകുന്ന ബ്രഹ്മാവിനും ഇത്രയും
പൂജയില്ല. ജഗദംബയ്ക്ക് വളരെയധികം പൂജയുണ്ട്, ആ സരസ്വതി ബ്രഹ്മാവിന്റെ പുത്രിയാണ്.
ആദി ദേവനായ ബ്രഹ്മാവിന് കേവലം അജ്മീറില്‍ മാത്രമാണ് ക്ഷേത്രമുള്ളത്. ഇപ്പോള്‍
മമ്മയാണ് ജ്ഞാന ജ്ഞാനേശ്വരി. നിങ്ങള്‍ക്കറിയാം മമ്മ ഒരു ബ്രാഹ്മണിയാണ്,
സ്വര്‍ഗ്ഗത്തിലെ ആദി ദേവിയൊന്നുമല്ല. 8 കൈകളുമില്ല. ക്ഷേത്രത്തില്‍ 8 കൈകള്‍
കാണിച്ചിട്ടുണ്ട്. ബാബ പറയുന്നു മായയുടെ രാജ്യത്തില്‍ അസത്യം തന്നെ അസത്യമാണ്.
ഒരു ബാബ മാത്രമാണ് സത്യം ആ ബാബ സത്യം പറയുന്നു, മനുഷ്യനില്‍ നിന്ന്
ദേവതയാക്കുന്നതിന് വേണ്ടി. ആ ലൗകീക ബ്രാഹ്മണരില്‍ നിന്ന് കഥകളെല്ലാം
കേട്ട്-കേട്ടാണ് നിങ്ങള്‍ ഈ അവസ്ഥയിലെത്തിയത്. ഇപ്പോള്‍ മരണം മുന്നില്‍
നില്‍ക്കുന്നുണ്ട്. ബാബ പറയുന്നു എപ്പോഴാണോ വൃക്ഷത്തിന്റെ ജീര്‍ണ്ണിച്ച
അവസ്ഥയുണ്ടാകുന്നത് അപ്പോള്‍ കലിയുഗത്തിന്റെ അന്ത്യത്തില്‍ കല്പത്തിന്റെ
സംഗമയുഗത്തില്‍ ഞാന്‍ വരുന്നു. ഞാന്‍ യുഗ-യുഗങ്ങളില്‍ വരുന്നില്ല. ഞാന്‍ മത്സ്യ
കൂര്‍മ്മ അവതാരമോ, വരാഹ അവതാരമോ എടുക്കുന്നില്ല. ഞാന്‍ കണ-കണങ്ങളില്‍
വസിക്കുന്നില്ല. നിങ്ങള്‍ ആത്മാക്കള്‍ പോലും കണ-കണങ്ങളിലേക്ക് പോകുന്നില്ല പിന്നെ
ഞാനെങ്ങനെ പോകും. മനുഷ്യനെക്കുറിച്ച് മൃഗമായി ജനിക്കുമെന്നും പറയാറുണ്ട്.
അങ്ങനെയാണെങ്കില്‍ ധാരാളം ജന്മങ്ങളുണ്ട്, തിട്ടപ്പെടുത്താന്‍ പോലും സാധിക്കില്ല.
ബാബ പറയുന്നു ശരിയായ കാര്യം ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കി തരുന്നു. ഇപ്പോള്‍
നിര്‍ണ്ണയിക്കൂ 84 ലക്ഷം ജന്മം സത്യമാണോ അതോ അസത്യമാണോ? ഈ അസത്യ ലോകത്ത് സത്യം
എവിടെ നിന്ന് വരാനാണ്? സത്യം ഒന്നുമാത്രമാണ്. ബാബ തന്നെയാണ് വന്ന്
സത്യത്തിന്റെയും അസത്യത്തിന്റെയും നിര്‍ണ്ണയം നടത്തുന്നത്. മായ എല്ലാവരെയും
അസത്യമാക്കിയിരിക്കുന്നു. ബാബ വന്ന് എല്ലാവരെയും സത്യമാക്കുന്നു. ഇപ്പോള്‍
തീരുമാനിക്കൂ - ആരാണ് സത്യം? നിങ്ങളുടെ ഇത്രയും ഗുരുക്കന്മാരും പണ്ഢിതരുമാണോ
സത്യം അതോ ഒരു ബാബയാണോ സത്യം? ഒരു സത്യമായ ബാബ തന്നെയാണ് സത്യമായ ലോകത്തിന്റെ
സ്ഥാപന ചെയ്യുന്നത്. അവിടെ നിയമ വിരുദ്ധമായ ഒരു കര്‍മ്മവും തന്നെ
ഉണ്ടായിരിക്കില്ല. അവിടെ ആര്‍ക്കും വിഷം ലഭിക്കില്ല.
നിങ്ങള്‍ക്കറിയാം നമ്മള് ഭരതവാസികള് യഥാര്‍ത്ഥത്തില്‍ ദേവീ-ദേവതകളായിരുന്നു.
ഇപ്പോള്‍ പതിതരായിരിക്കുന്നു. വിളിക്കുന്നുമുണ്ട് അല്ലയോ പതിത-പാവനാ വരൂ. യഥാ
രാജാ റാണി തഥാ പ്രജ എല്ലാവരും പതിതരാണ് അതുകൊണ്ടല്ലേ ലക്ഷ്മീ-നാരായണന്
തുടങ്ങിയവരെ പൂജിക്കുന്നത്. ഭാരതത്തില്‍ തന്നെയാണ് പവിത്രമായ രാജാക്കന്മാര്
ഉണ്ടായിരുന്നത്, ഇപ്പോള്‍ അപവിത്രമാണ്. പവിത്രമായവരെയാണ് പൂജിക്കുന്നത്. ഇപ്പോള്‍
ബാബ വന്ന് നിങ്ങളെ മഹാരാജാവും മഹാറാണിയുമാക്കുന്നു. എങ്കില്‍ പുരുഷാര്‍ത്ഥം
ചെയ്യണം. അല്ലാതെ 8 കൈകളുള്ള ആരും തന്നെയില്ല. ലക്ഷ്മീ-നാരായണന് പോലും രണ്ട്
കൈകളാണുള്ളത്. ചിത്രങ്ങളില്‍ പിന്നീട് നാരായണനെ കറുത്തതായും, ലക്ഷ്മിയെ
വെളുത്തതായും കാണിക്കാറുണ്ട്. ഇപ്പോള്‍ ഒരാള്‍ക്ക് പവിത്രവും, ഒരാള്‍ക്ക്
അപവിത്രവുമാകാന് എങ്ങനെ സാധിക്കും, അപ്പോള്‍ ചിത്രം അസത്യമായില്ലേ. ഇപ്പോള്‍ ബാബ
മനസ്സിലാക്കി തരുന്നു രാധയും കൃഷ്ണനും രണ്ട് പേരും വെളുത്തവരായിരുന്നു പിന്നീട്
കാമ ചിതയിലിരുന്ന് രണ്ട് പേരും കറുത്ത് പോയി. ഒരാള്‍ വെളുത്തതും, ഒരാള്‍
കറുത്തതുമാകുക സാധ്യമല്ല. കൃഷ്ണനെ ശ്യാമ സുന്ദരനെന്ന് പറയാറുണ്ട്. രാധയെ ശ്യാമ
സുന്ദരിയെന്ന് എന്തുകൊണ്ടാണ് പറയാത്തത്. ഈ വ്യത്യാസം എന്തുകൊണ്ടാണ്
വെച്ചിട്ടുള്ളത്. ജോടി ഒരുപോലെയായിരിക്കേണ്ടേ. ഇപ്പോള്‍ നിങ്ങള്‍
ജ്ഞാനചിതയിലാണിരിക്കുന്നത്, പിന്നീട് നിങ്ങളെന്തിനാണ് കാമചിതയിലിരിക്കുന്നത്!
കുട്ടികള്‍ക്കും ഈ പുരുഷാര്‍ത്ഥം ചെയ്യിക്കണം. ഞാന്‍ ജ്ഞാന ചിതയിലിരിക്കുന്നു
നിങ്ങള്‍ പിന്നീടെന്തിനാണ് കാമചിതയിലിരിക്കുന്നതിന്റെ ചേഷ്ഠകള്‍
പ്രവര്‍ത്തിക്കുന്നത്. അഥവാ പുരുഷന് ജ്ഞാനമെടുക്കുന്നു, സ്ത്രീ എടുക്കുന്നില്ല
അപ്പോഴും കലഹമുണ്ടാകുന്നു. യജ്ഞത്തില്‍ വിഘ്നങ്ങള്‍ ധാരളമുണ്ടാകുന്നുണ്ട്. ഈ
ജ്ഞാനം എത്ര ദൈര്‍ഘ്യമേറിയതാണ്. എപ്പോഴാണോ ബാബ വന്നത് അപ്പോള്‍ മുതല്‍ രുദ്ര യജ്ഞം
ആരംഭിച്ചു. ഏതുവരെ നിങ്ങള്‍ ബ്രാഹ്മണനാകുന്നില്ലയോ അതുവരെ ദേവതയാകാന്‍
സാധിക്കില്ല. ശൂദ്രപതിതനില് നിന്ന് പാവന ദേവതയാകുന്നതിന് വേണ്ടി
ബ്രാഹ്മണനാകേണ്ടതുണ്ട്. ബ്രാഹ്മണര്‍ മാത്രമാണ് യജ്ഞത്തെ സംരക്ഷിക്കുന്നത്, ഇതില്‍
പവിത്രമാകണം. അല്ലാതെ മനുഷ്യര്‍ ചെയ്യുന്നത് പോലെ എള്ളും യവവും ശേഖരിച്ച്
വയ്ക്കേണ്ടതില്ല. ആപത്ത് സമയത്താണ് യജ്ഞം രചിക്കുന്നത്. ഭഗവാനും ഇങ്ങനെയുള്ള
യജ്ഞം രചിച്ചിട്ടുണ്ടായിരുന്നു എന്നാണ് കരുതുന്നത്. ബാബ പറയുന്നു ഇത് ജഞാന
യജ്ഞമാണ് ഇതിലാണ് നിങ്ങള്‍ ആഹൂതിയര്പ്പിക്കുന്നത്. ദേഹ സഹിതം എന്തെല്ലാമാണോ
ഉള്ളത്, ആഹൂതി നല്‍കണം. പണമൊന്നും ഇടേണ്ടതില്ല, ഇതില്‍ സര്‍വ്വസ്വവും സ്വാഹ ചെയ്യണം.
ഇതില്‍ ഒരു കഥയുമുണ്ട്. ദക്ഷ പ്രജാ പതി യജ്ഞം രചിച്ചു, ഇപ്പോള്‍ പ്രജാപിതാവ്
ഒരാളാണ്. പ്രജാപിതാവ് ബ്രഹ്മാവാണ് പിന്നീട് ദക്ഷപ്രജാപതി എവിടെ നിന്ന് വന്നു?
ബാബ പ്രജാപിതാ ബ്രഹ്മാവിലൂടെയാണ് യജ്ഞം രചിക്കുന്നത്. നിങ്ങളെല്ലാവരും
ബ്രാഹ്മണരാണ.് നിങ്ങള്‍ക്ക് മുത്തച്ഛന്റെ സമ്പത്താണ് ലഭിക്കുന്നത്. നിങ്ങള്‍
പറയുന്നത് തന്നെ ഞങ്ങള്‍ ശിവബാബയുടെ അടുത്ത് വന്നിരിക്കുന്നു ത്രൂ ബ്രഹ്മാ
എന്നാണ്. ഇത് ശിവബാബയുടെ പോസ്റ്റ് ഓഫീസാണ്. കത്തെഴുതുകയാണെങ്കിലും ശിവബാബ ത്രൂ
ബ്രഹ്മാ എന്നാണ്. ഇതിലാണ് ബാബയുടെ നിവാസം. ഈ എല്ലാ ബ്രാഹ്മണരും പാവനമാകുന്നതിന്
വേണ്ടി ജ്ഞാന യോഗം പഠിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങള്‍ പതിതരല്ല എന്ന് നിങ്ങള്‍
പറയില്ല. ഞങ്ങള്‍ പതിതരാണ് എന്നാല്‍ പതിത-പാവനന്‍ ഞങ്ങളെ പാവനമാക്കി
കൊണ്ടിരിക്കുന്നു, മറ്റാരും തന്നെ പാവനമല്ല അതുകൊണ്ടാണ് ഗംഗാ സ്നാനം നടത്താന്‍
പോകുന്നത്. ഇപ്പോള്‍ നിങ്ങള്‍ക്കറിയാം ഒരു സത്ഗുരുവായ ബാബ മാത്രമാണ് നമ്മളെ
പാവനമാക്കുന്നത്. ആ ബാബയുടെ ശ്രീമതമാണ് കുട്ടികളേ നിങ്ങള്‍ ഞാനൊരാളുമായി
നിങ്ങളുടെ ബുദ്ധിയോഗം യോജിപ്പിക്കൂ. തീരുമാനമെടുക്കൂ. വേണമെങ്കില്‍ ആ
ഗുരുക്കന്മാരുടെ അടുത്തേക്ക് പോകാം, വേണമെങ്കില്‍ എന്റെ നിര്‍ദ്ദേശത്തിലൂടെ നടക്കാം.
നിങ്ങളുടെ അച്ഛനും, ടീച്ചറും, ഗുരുവും ഒരാളാണ്. പരിധിയില്ലാത്ത ബാബ മുഴുവന്‍
മാനവരാശിയോടും പറയുകയാണ് ആത്മ-അഭിമാനിയാകൂ. ദേവതകള്‍ ആത്മ-അഭിമാനികളാണ്.
ഇവിടെയാണെങ്കില്‍ ഈ ജ്ഞാനം ആരിലും തന്നെയില്ല. സന്യാസിമാര്‍ പറയുന്നു, ആത്മാവ്
തന്നെയാണ് പരമാത്മാവെന്ന്. ആത്മാവ് പോയി ബ്രഹ്മ തത്വത്തില്‍ ലയിക്കും.
ഇങ്ങനെയുള്ള കാര്യങ്ങള്‍ കേട്ട്- കേട്ട് നിങ്ങള്‍ എത്ര ദുഃഖിയും
പതിതവുമായിരിക്കുന്നു. ആരാണോ വികാരത്തിലൂടെ ജന്മമെടുക്കുന്നത് അവരെയാണ്
ഭ്രഷ്ടാചാരീ പതിതനെന്ന് പറയുന്നത്. അവര്‍ രാവണ രാജ്യത്തില്‍ ഭ്രഷ്ടാചാരീ കര്‍മ്മം
തന്നെയാണ് ചെയ്യുന്നത്. പിന്നീട് പുഷ്പ സമാനമാക്കുന്നതിനായി ബാബയ്ക്ക് വരേണ്ടി
വരുന്നു. ഭാരതത്തില്‍ തന്നെയാണ് വരുന്നത്. ബാബ പറയുന്നു ഞാന്‍ നിങ്ങളെ ജ്ഞാനവും
യോഗവും പഠിപ്പിക്കുന്നു. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പും ഇത് നിങ്ങളെ
പഠിപ്പിച്ച് സ്വര്‍ഗ്ഗത്തിന്റെ അധികാരിയാക്കിട്ടുണ്ടായിരുന്നു വീണ്ടും ആക്കുകയാണ്.
കല്പ-കല്പം ഞാന്‍ വന്നുകൊണ്ടിരിക്കുന്നു. ഇതിന് ആദിയുമില്ല, അന്ത്യവുമില്ല. ചക്രം
കറങ്ങിക്കൊണ്ടേയിരിക്കുന്നു. പ്രളയത്തിന്റെ കാര്യം തന്നെയില്ല. നിങ്ങള്‍
കുട്ടികള്‍ ഈ സമയം ഈ അവിനാശീ ജ്ഞാന രത്നങ്ങളാല്‍ സഞ്ചിനിറക്കുന്നു. ശിവബാബയെ
ബം-ബം മഹാദേവാ എന്ന് പറയാറുണ്ട്. ബം-ബം അര്‍ത്ഥം ശംഖധ്വനി മുഴക്കി ഞങ്ങളുടെ സഞ്ചി
നിറക്കൂ. ജ്ഞാനം ബുദ്ധിയിലല്ലേ ഇരിക്കുന്നത്. ആത്മാവില്‍ തന്നെയാണ്
സംസ്ക്കാരമുള്ളത്. ആത്മാവ് തന്നെയാണ് പഠിച്ച് എഞ്ചിനീയറും,
വക്കീലുമെല്ലാമാകുനന്നത്. ഇപ്പോള്‍ നിങ്ങള്‍ ആത്മാക്കള്‍ എന്താകും? പറയുന്നു
ബാബയില്‍ നിന്ന് സമ്പത്തെടുത്ത് ലക്ഷ്മീ-നാരായണനാകും. ആത്മാവ് തീര്‍ച്ചയായും
പുനര്ജന്മമെടുക്കുന്നുണ്ട്. ഇത് മനസ്സിലാക്കേണ്ട കാര്യങ്ങളല്ലേ. ഏതൊരാള്‍ക്കും
കേവലം ഈ രണ്ടക്ഷരങ്ങള്‍ കാതിലിട്ട് കൊടുക്കൂ - നിങ്ങള്‍ ആത്മാവാണ്, ശിവബാബയെ
ഓര്‍മ്മിക്കുകയാണെങ്കില്‍ സ്വര്‍ഗ്ഗത്തിന്റെ ചക്രവര്‍ത്തീ പദവി ലഭിക്കും. എത്ര
സഹജമാണ്. ഒരേ ഒരു ബാബ മാത്രമാണ് സത്യം പറയുന്നത്, എല്ലാവര്ക്കും സദ്ഗതി
നല്കുന്നു. ബാക്കി എല്ലാവരും അസത്യം പറഞ്ഞ് ദുര്‍ഗതി തന്നെ വരുത്തും. ഈ
ശാസ്ത്രങ്ങളെല്ലാം തന്നെ പിന്നീടുണ്ടാക്കിയിട്ടുള്ളതാണ്. ഭാരതത്തിന്റെ ശാസ്ത്രം
ഒരേഒരു ഗീതയാണ്. പറയുന്നു ഇത് പരമ്പരയായി കൈമാറി വന്നതാണ്. എന്നാല്‍ എപ്പോള്‍
മുതല്‍? സൃഷ്ടിക്ക് ലക്ഷം വര്‍ഷങ്ങളായെന്നാണ് കരുതുന്നത്. ശരി.
നിങ്ങള്‍ കുട്ടികള്‍ ബാബക്കായി മുന്തിരി കൊണ്ട് വരുന്നു. നിങ്ങള്‍ തന്നെ കൊണ്ട്
വരുന്നു നിങ്ങള്‍ തന്നെ കഴിക്കുന്നു, ഞാന്‍ കഴിക്കുന്നില്ല. ഞാന്‍ അഭോക്താവാണ്.
സത്യയുഗത്തിലും നിങ്ങള്‍ക്കായാണ് കൊട്ടാരമുണ്ടാക്കുന്നത്. ഇവിടെയും നിങ്ങളെ
പുതിയ കെട്ടിടത്തിലാണ് താമസിപ്പിക്കുന്നത്, ഞാന്‍ പഴയതില്‍ തന്നെയാണ് കഴിയുന്നത്.
ഇത് അദ്ഭുതകരമായ അച്ഛനാണ്. ഇത് അച്ഛനുമാണ് അതിഥിയുമാണ്. ബോംബെയിലേക്ക്
പോകുകയാണെങ്കില്‍ അതിഥിയെന്നല്ലേ പറയുക. ഇവിടെ ബാബ മുഴുവന്‍ ലോകത്തിന്റെയും വളരെ
വലിയ അതിഥിയാണ്. ബാബയ്ക്ക് വരുന്നതിനും പോകുന്നതിനും സമയമെടുക്കില്ല. അതിഥിയും
അദ്ഭുതകരമാണ്. ദുരദേശത്ത് വസിക്കുന്നവന് പരദേശത്ത് വന്നിരിക്കുന്നു. അപ്പോള്‍
അതിഥിയായില്ലേ. വരുന്നത് നിങ്ങളെ പുഷ്പ-പുഷ്പമാക്കി സമ്പത്ത് നല്‍കുന്നതിനാണ്.
കക്കയില്‍ നിന്ന് വജ്ര സമാനമാനമാക്കുന്നതിന്. ശരി.
വളരെക്കാലത്തെ വേര്‍പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്‍ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്‍കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) അവിനാശീ
ജ്ഞാന രത്നങ്ങളുടെ ധാരണ ചെയ്ത് ശംഖ-ധ്വനി മുഴക്കണം. എല്ലാവര്ക്കും ഈ ജ്ഞാന
രത്നങ്ങള്‍ നല്‍കണം.
2) സത്യത്തെയും
അസത്യത്തെയും മനസ്സിലാക്കി സത്യമായ നിര്‍ദ്ദേശത്തിലൂടെ നടക്കണം. നിയമവിരുദ്ധമായ
ഒരു കര്‍മ്മവും ചെയ്യരുത്.
വരദാനം :-
ബുദ്ധിയെ ബിസിയാക്കി വെക്കുന്നതിന്റെ വിധിയിലൂടെ വ്യര്‍ത്ഥത്തെ സമാപ്തമാക്കുന്ന
സദാ സമര്‍ത്ഥരായി ഭവിക്കട്ടെ.
സദാ സമര്‍ത്ഥം അതായത്
ശക്തിശാലി അവര്‍ തന്നെയാണ് ആവുക ആരാണോ ബുദ്ധിയെ ബിസിയാക്കി വെക്കാനുള്ള വിധിയെ
സ്വായത്തമാക്കുന്നത്. വ്യര്‍ത്ഥത്തെ സമാപ്തമാക്കി സമര്‍ത്ഥമായി മാറാനുള്ള മാര്‍ഗ്ഗം
തന്നെ ഇതാണ്-സദാ ബിസിയായിരിക്കുക, അതിനാല്‍ ദിവസവും രാവിലെ സ്ഥൂല ദിനചര്യ
ഉണ്ടാക്കുന്നത് പോലെ തന്റെ ബുദ്ധിയെ ബിസിയാക്കി വെക്കുന്നതിനുള്ള ടൈം ടേബിള്‍
ഉണ്ടാക്കൂ, അതായത് ഈ സമയത്ത് ബുദ്ധിയില്‍ ഈ ശക്തിശാലി സങ്കല്പ്പങ്ങളെക്കൊണ്ട്
വ്യര്‍ത്ഥത്തെ സമാപ്തമാക്കും. ബിസിയായിരിക്കാമെങ്കില് മായ ദൂരെ നിന്ന് തന്നെ
തിരികെ പോകും.
സ്ലോഗന് :-
ദു:ഖത്തിന്റെ ലോകത്തെ മറക്കണമെങ്കില്‍ പരമാത്മാ സ്നേഹത്തില്‍ സദാ മുഴുകിയിരിക്കൂ.