05.10.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- ഏകാന്തമ ായിരുന്ന് ഇപ്പോള് ഇങ്ങനെയുള്ള അഭ്യാസം ചെയ്യൂ അതി ലൂട െഞാന് ശരീരത്തില് നിന്നും വേറിട്ട ആത്മാവാണ് എന്ന അനുഭവം ഉണ്ടാകണം, ഇതിനെത്തന് നെയാണ് ജീവിച്ചിരിക്കെ മരിക്കുക എന്ന് പറയുന്നത്.

ചോദ്യം :-
ഏകാന്തം എന്നതിന്റെ അര്ത്ഥം എന്താണ്? ഏകാന്തമായിരുന്ന് നിങ്ങള്ക്ക് ഏതൊരു അനുഭവമാണ് ചെയ്യേണ്ടത്?

ഉത്തരം :-
ഏകാന്തം അര്ത്ഥം ഒരാളുടെ ഓര്മ്മയില് ഈ ശരീരത്തിന്റെ അന്ത്യം ഉണ്ടാകണം അര്ത്ഥം ഏകാന്തമായിരുന്ന് ഇങ്ങനെ അനുഭവം ചെയ്യൂ അതായത് ഞാന് ആത്മാവ് ഈ ശരീരത്തെ ഉപേക്ഷിച്ച് ബാബയുടെ അടുത്തേയ്ക്ക് പോകുന്നു. ആരെയും ഓര്മ്മ വരരുത്. ഇരുന്ന ഇരുപ്പില് അശരീരിയായി മാറൂ. ഞാന് ഈ ശരീരത്തില് നിന്നും മരിച്ചുകഴിഞ്ഞു എന്നു തോന്നണം. ഞാന് ആത്മാവാണ്, ശിവബാബയുടെ കുട്ടിയാണ്, ഈ അഭ്യാസത്തിലൂടെ ദേഹാഭിമാനം മുറിയും.

ഓംശാന്തി.
കുട്ടികള്ക്ക് ബാബ ആദ്യമാദ്യം മനസ്സിലാക്കിത്തരുന്നു മധുര മധുരമായ കുട്ടികളേ എപ്പോള് ഇവിടെ ഇരിക്കുന്നുവോ അപ്പോള് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ ബാക്കി ഒരു ഭാഗത്തേയ്ക്കും ബുദ്ധി പോകരുത്. ഇത് നിങ്ങള് കുട്ടികള്ക്ക് അറിയാം നമ്മള് ആത്മാക്കളാണ്. പാര്ട്ട് നമ്മള് ആത്മാക്കളാണ് ഈ ശരീരത്തിലൂടെ അഭിനയിക്കുന്നത്. ആത്മാവ് അവിനാശിയാണ്, ശരീരം വിനാശിയാണ്. അതിനാല് നിങ്ങള് കുട്ടികള്ക്ക് ദേഹീ അഭിമാനിയായി മാറി ബാബയെ ഓര്മ്മിക്കണം. ഈ കര്മ്മേന്ദ്രിയങ്ങളിലൂടെ കാര്യങ്ങള് ചെയ്താലും ഇല്ലെങ്കിലും നമ്മള് ആത്മാവുതന്നെയാണ്. ഞാന് ശരീരത്തില് നിന്നും വേറിട്ടതാണ് എന്ന് മനസ്സിലാക്കണം. ബാബ പറയുന്നു സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. ദേഹത്തെ മറക്കൂ. ഞാന് ആത്മാവ് സ്വതന്ത്രമാണ്. എനിക്ക് ഒരേയൊരു ശിവബാബയെ അല്ലാതെ മറ്റാരെയും ഓര്മ്മിക്കേണ്ടതില്ല. ജീവിച്ചിരിക്കെത്തന്നെ മരിച്ച അവസ്ഥയില് ഇരിക്കണം. നമ്മള് ആത്മാക്കളുടെ യോഗം ഇപ്പോള് ബാബയുമായിട്ടാവണം. ബാക്കി ലോകത്തില് നിന്നും വീട്ടില് നിന്നും മരിച്ചുകഴിഞ്ഞു. നമ്മള് മരിച്ചാല് ലോകവും മരിച്ചു എന്ന് പറയാറുണ്ടല്ലോ. ഇപ്പോള് ജീവിച്ചിരിക്കെത്തന്നെ നിങ്ങള്ക്ക് മരിക്കണം. നമ്മള് ആത്മാക്കള് ശിവബാബയുടെ കുട്ടികളാണ്. ശരീരത്തിന്റെ അഭിമാനത്തെ ഇല്ലാതാക്കണം. ബാബ പറയുന്നു സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ എന്നിട്ട് എന്നെ ഓര്മ്മിക്കൂ. ശരീരബോധത്തെ ഉപേക്ഷിക്കൂ. ഇത് പഴയ ശരീരമല്ലേ. പഴയ സാധനങ്ങളെ ഉപേക്ഷിക്കാറുണ്ടല്ലോ. സ്വയം അശരീരിയാണെന്ന് മനസ്സിലാക്കൂ. ഇപ്പോള് നിങ്ങള്ക്ക് ബാബയെ ഓര്മ്മിച്ച് ഓര്മ്മിച്ച് ബാബയുടെ അടുത്ത് എത്തണം. ഇങ്ങനെ ചെയ്ത് ചെയ്ത് നിങ്ങള്ക്ക് ശീലമാകും. ഇപ്പോള് നിങ്ങള്ക്ക് വീട്ടിലേയ്ക്ക് പോകണം എങ്കില് പിന്നെന്തിനാണ് ഈ പഴയ ലോകത്തെ ഓര്മ്മിക്കുന്നത്. ഏകാന്തമായിരുന്ന് ഇത്തരത്തില് പരിശ്രമം ചെയ്യണം. ഭക്തിമാര്ഗ്ഗത്തിലും കുടിലിനുള്ളില് ഇരുന്ന് മാല കറക്കുന്നു, പൂജ ചെയ്യുന്നു. നിങ്ങളും ഏകാന്തമായിരുന്ന് ഈ പരിശ്രമം ചെയ്യൂ എങ്കില് ശീലമാകും. നിങ്ങള്ക്ക് വായിലൂടെ ഒന്നും പറയേണ്ടതില്ല. ഇത് ബുദ്ധിയുടെ കാര്യമാണ്. ശിവബാബയാണ് പഠിപ്പിക്കുന്നത്. ബാബയ്ക്ക് പുരുഷാര്ത്ഥം ചെയ്യേണ്ടതില്ല. ഈ ബ്രഹ്മാബാബ പുരുഷാര്ത്ഥം ചെയ്യുന്നുണ്ട്, അവര് പിന്നീട് നിങ്ങള് കുട്ടികള്ക്കും മനസ്സിലാക്കിത്തരുന്നു. എത്ര സാധിക്കുമോ അത്രയും ഇരുന്ന് ഇങ്ങനെ ചിന്തിക്കൂ. ഇപ്പോള് നമുക്ക് നമ്മുടെ വീട്ടിലേയ്ക്ക് പോകണം. ഈ ശരീരത്തെ ഇവിടെ ഉപേക്ഷിക്കണം. ബാബയെ ഓര്മ്മിക്കുന്നതിലൂടെ വികര്മ്മം വിനാശമാകും മാത്രമല്ല ആയുസ്സും വര്ദ്ധിക്കും. ഉള്ളില് ഈ ചിന്തയുണ്ടായിരിക്കണം. പുറമെ ഒന്നും പറയേണ്ടതില്ല. ഭക്തിമാര്ഗ്ഗത്തിലും ബ്രഹ്മ തത്വത്തേയോ ശിവലിംഗത്തേയോ ആണ് ഓര്മ്മിക്കുന്നത്. എന്നാല് ആ ഓര്മ്മ യഥാര്ത്ഥമല്ല. ബാബയെ പരിചയമേയില്ല എങ്കില് പിന്നെ എങ്ങിനെ ഓര്മ്മിക്കും. നിങ്ങള്ക്ക് ഇപ്പോള് ബാബയുടെ പരിചയം ലഭിച്ചു. അതിരാവിലെ ഉണര്ന്ന് ഏകാന്തമായിരുന്ന് തന്നോടുതന്നെ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കൂ. വിചാര സാഗര മഥനം ചെയ്യൂ, ബാബയെ ഓര്മ്മിക്കൂ. ബാബാ ഞങ്ങള് അങ്ങയുടെ സത്യമായ മടിത്തട്ടിലേയ്ക്ക് വന്നുകഴിഞ്ഞു. ഇത് ആത്മീയ മടിത്തട്ടാണ്. അതിനാല് ഇങ്ങനെ ഇങ്ങനെ തന്നോടുതന്നെ സംസാരിച്ചുകൊണ്ടിരിക്കൂ. ബാബ വന്നിരിക്കുന്നു. ബാബ കല്പ കല്പം വന്ന് നമ്മെ രാജയോഗം പഠിപ്പിക്കുന്നു. ബാബ പറയുന്നു- എന്നെ ഓര്മ്മിക്കൂ ഒപ്പം ചക്രത്തേയും ഓര്മ്മിക്കൂ. സ്വദര്ശന ചക്രധാരിയായി മാറണം. ചക്രത്തിന്റെ മുഴുവന് ജ്ഞാനവും ബാബയില് തന്നെയല്ലേയുള്ളത്. അത് പിന്നീട് നിങ്ങള്ക്കും നല്കുന്നു. നിങ്ങളെ ത്രികാലദര്ശിയാക്കി മാറ്റുകയാണ്. മൂന്നു കാലങ്ങളേയും അര്ത്ഥം ആദി മദ്ധ്യ അന്ത്യത്തെ നിങ്ങള് അറിയുന്നു. ബാബ പരമാത്മാവാണ്. ബാബയ്ക്ക് ശരീരമില്ല. ഇപ്പോള് ഈ ശരീരത്തില് ഇരുന്ന് നിങ്ങള്ക്ക് മനസ്സിലാക്കിത്തരുകയാണ്. ഇത് അത്ഭുതകരമായ കാര്യമാണ്. ഭാഗ്യശാലിയായ രഥത്തില് ഇരിക്കുമെങ്കില് തീര്ച്ചയായും അത് രണ്ടാമതൊരു ആത്മാവാണ്. ഇവരുടെ വളരെ അധികം ജന്മങ്ങളുടെ അന്തിമ ജന്മമാണിത്. നമ്പര് വണ് പാവനമായിരുന്നവര് തന്നെയാണ് നമ്പര്വണ് പതിതമായി മാറുന്നത്. ഇദ്ദേഹം ഞാന് ഭഗവാനാണ്, വിഷ്ണുവാണ് എന്നൊന്നും പറയുന്നില്ലല്ലോ. ഇവിടെ ഒരു ആത്മാവ് പോലും പാവനമല്ല, എല്ലാവരും പതിതമാണ്. അതിനാല് ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ്, ഇങ്ങനെ ഇങ്ങനെ വിചാര സാഗര മഥനം ചെയ്യൂ എങ്കില് നിങ്ങള്ക്ക് സന്തോഷമുണ്ടാകും, ഇതില് ഏകാന്തതയും വളരെ അധികം ആവശ്യമാണ്. ഒരാളുടെതന്നെ ഓര്മ്മയില് ശരീരത്തിന്റെ അന്ത്യമുണ്ടാകുന്നു, അതിനെയാണ് ഏകാന്തം എന്നു പറയുന്നത്. ഈ വസ്ത്രം ഊരിപ്പോകും. സന്യാസിമാരും ബ്രഹ്മത്തിന്റേയോ തത്വത്തിന്റേയോ ഓര്മ്മയില് ഇരിക്കുന്നു, ആ ഓര്മ്മയില് ഇരുന്ന് ഇരുന്ന് ശരീരബോധം ഇല്ലാതാകുന്നു. എനിക്ക് ബ്രഹ്മത്തില് ലയിക്കണം ഇതുമാത്രമേയുള്ളു. അങ്ങനെ ഇരിക്കും. തപസ്യയില് ഇരുന്ന ഇരുപ്പില് ശരീരം ഉപേക്ഷിക്കുന്നു. ഭക്തിമാര്ഗ്ഗത്തില് മനുഷ്യര് ഒരുപാട് ക്ഷീണിക്കുന്നു. ഇവിടെയാണെങ്കില് ക്ഷീണിക്കേണ്ട ആവശ്യമില്ല. ഓര്മ്മയില് തന്നെ ഇരിക്കണം. അവസാനം ആരെയും ഓര്മ്മ വരരുത്. വീട്ടില് ഇരിക്കുകതന്നെ വേണം. ബാക്കി സമയം കണ്ടെത്തണം. വിദ്യാര്ത്ഥികള്ക്ക് പഠിപ്പില് ലഹരിയുണ്ടാകുമല്ലോ. ഇത് പഠിപ്പാണ്, സ്വയം ആത്മാവാണ് എന്ന് മനസ്സിലാക്കിയില്ലെങ്കില് അച്ഛന്-ടീച്ചര്-സദ്ഗുരു എല്ലാവരേയും മറന്നുപോകും. ഏകാന്തമായിരുന്ന് ഇങ്ങനെ ഇങ്ങനെ ചിന്തിക്കൂ. വീട്ടിലാണെങ്കില് വൈബ്രേഷന് ശരിയായിരിക്കില്ല. അഥവാ സൗകര്യമുണ്ടെങ്കില് വേറിട്ട ഒരു മുറിയില് ഏകാന്തമായിരിക്കൂ. മാതാക്കള്ക്കാണെങ്കില് പകലും സമയം ലഭിക്കും. കുട്ടികള് എല്ലാവരും സ്ക്കൂളിലേയ്ക്ക് പോകും. എത്ര സമയം ലഭിക്കുന്നോ ഈ പരിശ്രമം ചെയ്തുകൊണ്ടിരിക്കൂ. നിങ്ങള്ക്കാണെങ്കില് ഒരു വീടേയുള്ളു, ബാബയ്ക്കാണെങ്കില് എത്ര അധികം കടകളാണ്, ഇനിയും വൃദ്ധി ഉണ്ടായിക്കൊണ്ടിരിക്കും. മനുഷ്യര്ക്ക് ജോലി കാര്യങ്ങളുടെ ചിന്തയുണ്ടെങ്കില് തന്നെ ഉറക്കം നഷ്ടമാകും. ഇത് വ്യാപാരവും കൂടിയാണല്ലോ. എത്ര വലിയ ആളാണ്. എത്ര വലിയ ലാഭമാണ് ഉണ്ടാകുന്നത്. പഴയ ശരീരം എടുത്ത് പുതിയത് നല്കുന്നു, എല്ലാവര്ക്കും വഴി പറഞ്ഞുതരുന്നു. ഈ ജോലിയും അവര്ക്ക് ചെയ്യണം. ഈ വ്യാപാരം വളരെ വലുതാണ്. വ്യാപാരിയ്ക്ക് വ്യാപാരത്തിന്റെ ചിന്തയുണ്ടാകും. ബാബ ഇങ്ങനെ ഇങ്ങനെ അഭ്യാസം ചെയ്യുന്നു പിന്നീട് പറയുന്നു- ഇങ്ങനെ ഇങ്ങനെ ചെയ്യൂ. എത്രത്തോളം നിങ്ങള് ബാബയുടെ ഓര്മ്മയില് ഇരിക്കുന്നുവോ അതിനനുസരിച്ച് സ്വതവേ ഉറക്കം പോകും. സമ്പാദ്യത്തില് ആത്മാവിന് വളരെ അധികം രസം തോന്നും. സമ്പാദിക്കാനായി മനുഷ്യര് രാത്രിയിലും ഉണര്ന്നിരിക്കുന്നു. സീസണില് രാത്രിയും കട തുറന്നിരിക്കും. നിങ്ങളുടെ സമ്പാദ്യം രാത്രിയിലും പിന്നെ അതിരാവിലെയും നന്നായി നടക്കും. സ്വദര്ശന ചക്രധാരിയായി മാറും, ത്രികാലദര്ശിയായി മാറും. 21 ജന്മങ്ങളിലേയ്ക്കായി ധനം സമ്പാദിക്കുന്നു. മനുഷ്യര് ധനവാനായി മാറുന്നതിനായി പുരുഷാര്ത്ഥം ചെയ്യുന്നു. നിങ്ങളും ബാബയെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം വിനാശമാകും, ബലം ലഭിക്കും. ഓര്മ്മയുടെ യാത്രയില് ഇരിക്കുന്നില്ലെങ്കില് വളരെ അധികം നഷ്ടമുണ്ടാകും എന്തുകൊണ്ടെന്നാല് തലയില് പാപഭാരം ഒരുപാടുണ്ട്. ഇപ്പോള് സമ്പാദിക്കണം, ഒരാളെ മാത്രം ഓര്മ്മിക്കണം, ത്രികാലദര്ശിയായി മാറണം. ഈ അവിനാശിയായ ധനം അരകല്പത്തിലേയ്ക്കായി ശേഖരിക്കണം. ഇത് വളരെ വിലപിടിച്ചതാണ്. വിചാര സാഗര മഥനം ചെയ്ത് രത്നങ്ങള് കണ്ടെത്തണം. ബാബ എങ്ങനെയാണോ സ്വയം ചെയ്യുന്നത് അതുപോലെ കുട്ടികള്ക്കും യുക്തികള് പറഞ്ഞുതരുന്നു. പറയുന്നു, ബാബാ മായയുടെ കൊടുങ്കാറ്റ് ഒരുപാട് വരുന്നു.

ബാബ പറയുന്നു എത്ര സാധിക്കുമോ അത്രയും സമ്പാദ്യം ഉണ്ടാക്കണം, ഈ ജോലിയാണ് ചെയ്യേണ്ടത്. ഏകാന്തമായിരുന്ന് ബാബയെ ഓര്മ്മിക്കണം. സമയം ലഭിക്കുകയാണെങ്കില് ക്ഷേത്രങ്ങളില് ചെന്ന് സേവനവും ചെയ്യണം. ബാഡ്ജ് തീര്ച്ചയായും ധരിക്കണം. ഇത് ആത്മീയ മിലിറ്ററിയാണ് എന്നത് എല്ലാവര്ക്കും മനസ്സിലാകണം. നിങ്ങള് എഴുതുന്നുമുണ്ട്- ഞങ്ങള് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുകയാണ്. ആദി സനാതന ദേവീദേവതാ ധര്മ്മമുണ്ടായിരുന്നു, ഇപ്പോള് ഇല്ല അത് വീണ്ടും സ്ഥാപിക്കുകയാണ്. ഈ ലക്ഷ്മീ നാരായണനല്ലേ പ്രധാനലക്ഷ്യം. ട്രാന്സ് ലൈറ്റിന്റെ ഈ ചിത്രം ബാറ്ററിയോടൊപ്പം എടുത്ത് ചുറ്റിക്കറങ്ങണം എന്നിട്ട് പറയണം, ഈ രാജ്യം ഞങ്ങള് സ്ഥാപിക്കുകയാണ്. ഈ ചിത്രം ഏറ്റവും നല്ലതാണ്. ഈ ചിത്രം വളരെ പ്രശസ്തമാണ്. ലക്ഷ്മീ നാരായണന്മാര് മാത്രമല്ല ഉണ്ടായിരുന്നത്, അവരുടെ രാജധാനി ഉണ്ടായിരുന്നല്ലോ. ഈ സ്വരാജ്യം സ്ഥാപിക്കുകയാണ്. ഇപ്പോള് ബാബ മന്മനാഭവ എന്ന് പറയുന്നു. ബാബയെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും. ഞങ്ങള് ഗീതയുടെ സപ്താഹം ആഘോഷിക്കും എന്ന് പറയുന്നു. ഈ മുഴുവന് പദ്ധതികളും കല്പം മുമ്പത്തേതുപോലെ ഉണ്ടാവുകയാണ്. ചുറ്റിക്കറങ്ങുമ്പോള് ഈ ചിത്രം ഉപയോഗിക്കണം. ഇത് കണ്ട് എല്ലാവരും സന്തോഷിക്കും. നിങ്ങള് പറയും ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കൂ, മന്മനാഭവ. ഇത് ഗീതയിലെ വാക്കുകളല്ലേ. ഭഗവാന് ശിവബാബയാണ്, ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും. 84 ന്റെ ചക്രത്തെ ഓര്മ്മിക്കൂ എങ്കില് ഇതുപോലെയായി മാറും. പുസ്തകങ്ങളും നിങ്ങള് നല്കിക്കൊണ്ടിരിക്കൂ. ശിവബാബയുടെ ഭണ്ഢാര സദാ നിറഞ്ഞിരിക്കുന്നതാണ്. മുന്നോട്ട് പോകവേ വളരെ അധികം സേവനം നടക്കും. പ്രധാനലക്ഷ്യം എത്ര വ്യക്തമാണ്. ഒരു രാജ്യം, ഒരു ധര്മ്മം ഉണ്ടായിരുന്നു, വളരെ സമ്പന്നമായിരുന്നു. ഒരു രാജ്യം, ഒരു ധര്മ്മം ഉണ്ടാകണം എന്ന് മനുഷ്യര് ആഗ്രഹിക്കുന്നു. മനുഷ്യര് എന്താണോ ആഗ്രഹിക്കുന്നത് അത് വാസ്തവത്തില് സംഭവിക്കുകയാണ് പിന്നീട് ഇവര് പറയുന്നത് ശരിയാണ് എന്ന് മനസ്സിലാക്കും. 100 ശതമാനം പവിത്രത, സുഖം, ശാന്തി നിറഞ്ഞ രാജ്യം വീണ്ടും സ്ഥാപിക്കുകയാണ് പിന്നീട് നിങ്ങള്ക്ക് സന്തോഷവും ഉണ്ടാകും. ഓര്മ്മയില് ഇരിക്കുന്നതിലൂടെയേ ലക്ഷ്യത്തില് അമ്പ് തറയ്ക്കൂ. ശാന്തിയില് ഇരുന്ന് കുറച്ച് വാക്കുകള് പറഞ്ഞാല് മതി. കൂടുതല് ശബ്ദം വേണ്ട. ഗീതം, കവിത മുതലായ ഒന്നും ബാബ ഇഷ്ടപ്പെടുന്നില്ല. പുറത്തുള്ള മനുഷ്യരോട് മത്സരിക്കേണ്ടതില്ല. നിങ്ങളുടെ കാര്യം തന്നെ വേറെയാണ്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം, അത്രമാത്രം. മനുഷ്യര് വായിച്ച് ഉണരുന്ന രീതിയില് സ്ലോഗനും നല്ലതായിരിക്കണം. കുട്ടികള് വൃദ്ധി നേടിക്കൊണ്ടിരിക്കും. ഖജനാവ് നിറഞ്ഞിരിക്കും. കുട്ടികള് നല്കിയത് കുട്ടികളുടെ ആവശ്യത്തിനായിത്തന്നെയാണ് ഉപയോഗിക്കുന്നത്. ബാബ പൈസ കൊണ്ടുവരുന്നില്ല. നിങ്ങളുടെ സാധനങ്ങള് നിങ്ങളുടെ കാര്യത്തിനാണ് ഉപയോഗിക്കുന്നത്. ഭാരതവാസിയ്ക്ക് അറിയാം നമ്മള് വളരെ അധികം മുന്നോട്ട് വന്നിട്ടുണ്ട്. 5 വര്ഷത്തിനുള്ളില് ഇത്രയും ധാന്യങ്ങളുണ്ടാകും പിന്നെ ധാന്യത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. മാത്രമല്ല നിങ്ങള്ക്ക് അറിയാം- അന്നം കഴിക്കാന് പോലും ലഭിക്കാത്ത തരത്തിലുള്ള സാഹചര്യം ഉണ്ടാകും. അല്ലാതെ ധാന്യം കുറഞ്ഞ വിലയ്ക്ക് ലഭിക്കും എന്നല്ല.

നിങ്ങള് കുട്ടികള്ക്ക് അറിയാം നമ്മള് 21 ജന്മങ്ങളിലേയ്ക്കായി തന്റെ രാജ്യഭാഗ്യം നേടുകയാണ്. കുറച്ച് ബുദ്ധിമുട്ടുകള് സഹിക്കുകതന്നെ വേണം. സന്തോഷം പോലൊരു ടോണിക്കില്ല എന്ന് പറയാറുണ്ട്. ഗോപ ഗോപികമാരുടെ അതീന്ദ്രിയസുഖത്തെക്കുറിച്ചാണ് പാടിയിട്ടുള്ളത്. അനേകം കുട്ടികളാവും. ആരെല്ലാം തൈകളാണോ അവരെല്ലാം വരും. വൃക്ഷം ഇവിടെത്തന്നെയല്ലേ വളരേണ്ടത്. സ്ഥാപന നടക്കുകയാണ്. മറ്റു ധര്മ്മങ്ങളില് ഇങ്ങനെ സംഭവിക്കില്ല. അവര് മുകളില് നിന്നാണ് വരുന്നത്. ഇവിടെ വൃക്ഷം സ്ഥാപിച്ചുകഴിഞ്ഞു. ഇതില് പിന്നീട് നമ്പര്വൈസ് ആയി വരും, വൃദ്ധി നേടും. ഒരു ബുദ്ധിമുട്ടുമില്ല. അവര്ക്ക് മുകളില് നിന്നും വന്ന് പാര്ട്ട് അഭിനയിക്കുകതന്നെ വേണം, ഇതില് മഹിമയ്ക്കുള്ള എന്താണുള്ളത്. ധര്മ്മസ്ഥാപകന്റെ പിറകെ വരുന്നു. അവര് സദ്ഗതിയ്ക്കുള്ള എന്ത് അറിവാണ് നല്കുക? ഒന്നുമില്ല. ഇവിടെയാണെങ്കില് ബാബ ഭാവിയിലെ ദേവീ ദേവതാ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. സത്യയുഗത്തില് പുതിയ തൈകളല്ലേ നടുന്നത്. ആദ്യം ചെടികള് പൂച്ചട്ടിയിലാണ് വെയ്ക്കുക പിന്നീട് താഴെ നടുന്നു. വൃദ്ധി ഉണ്ടായിക്കൊണ്ടിരിക്കും. നിങ്ങളും ഇപ്പോള് ചെടി നട്ടുകൊണ്ടിരിക്കുകയാണ് പിന്നീട് സത്യയുഗത്തില് വൃദ്ധി നേടി രാജ്യഭാഗ്യം പ്രാപ്തമാക്കും. നിങ്ങള് പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുകയാണ്. മനുഷ്യര് കരുതുന്നു- കലിയുഗത്തില് ഇനിയും വര്ഷങ്ങള് ബാക്കിയുണ്ട് എന്തെന്നാല് ശാസ്ത്രങ്ങളില് ലക്ഷക്കണക്കിന് വര്ഷം എന്നാണ് എഴുതിയിരിക്കുന്നത്. കരുതുന്നു കലിയുഗത്തില് ഇനിയും 40 ആയിരം വര്ഷം ബാക്കിയുണ്ട്. ശേഷം ബാബ വന്ന് പുതിയ ലോകം സ്ഥാപിക്കും. ചിലര് കരുതുന്നു ഇത് അതേ മഹാഭാരത യുദ്ധമാണ്. ഗീതയുടെ ഭഗവാനും തീര്ച്ചയായും ഉണ്ടാകും. നിങ്ങള് പറയുന്നു കൃഷ്ണന് ഉണ്ടായിരുന്നില്ല. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്- കൃഷ്ണന് 84 ജന്മങ്ങള് എടുക്കുന്നുണ്ട്. ഒരു രൂപത്തിന് അടുത്തതുമായി സാമ്യമുണ്ടാകില്ല. പിന്നെ എങ്ങനെ കൃഷ്ണന് ഇവിടെ വരും. ആരും ഇതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. നിങ്ങള് മനസ്സിലാക്കുന്നുണ്ട് കൃഷ്ണന് സത്യയുഗത്തിലെ രാജകുമാരനാണ് പിന്നെങ്ങനെ ദ്വാപരത്തില് വരും. ഈ ലക്ഷ്മീ നാരായണന്റെ ചിത്രം കാണുമ്പോള് തന്നെ മനസ്സിലാകും- ശിവബാബ ഈ സമ്പത്ത് നല്കുകയാണ്. സത്യയുഗത്തിന്റെ സ്ഥാപന ചെയ്യുന്നത് ബാബതന്നെയാണ്. ഈ ചക്രത്തിന്റേയും വൃക്ഷത്തിന്റേയും ചിത്രം ചെറുതൊന്നുമല്ല. ഒരു ദിവസം നിങ്ങളുടെ പക്കല് ഈ ചിത്രങ്ങളെല്ലാം ട്രാന്സ് ലൈറ്റില് നിര്മ്മിച്ചത് ഉണ്ടാകും. പിന്നീട് എല്ലാവരും പറയും ഞങ്ങള്ക്ക് ഇങ്ങനെയുള്ള ചിത്രങ്ങളാണ് വേണ്ടത്. ഈ ചിത്രങ്ങളിലൂടെ പിന്നീട് വിഹങ്ക മാര്ഗ്ഗത്തിലുള്ള സേവനവും നടക്കും. നിങ്ങളുടെ അടുത്തേയ്ക്ക് ഇത്രയും കുട്ടികള് വരും പിന്നെ നിങ്ങള്ക്ക് സമയം കിട്ടില്ല. അനേകം പേര് വരും. വളരെ അധികം സന്തോഷമാകും. ദിനം പ്രതിദിനം നിങ്ങളുടെ ശക്തി വര്ദ്ധിക്കും. ഡ്രാമ അനുസരിച്ച് പുഷ്പമായി മാറേണ്ടവര്ക്ക് ടച്ചിംങ് ലഭിക്കും. ബാബ വഴി പറഞ്ഞുതരുമല്ലോ. വളരെ അധികം കുട്ടികള് എഴുതുന്നുണ്ട്- എന്റെ പതിയുടെ ബുദ്ധിയ്ക്ക് ടച്ചിംഗ് നല്കൂ. ഇങ്ങനെ എല്ലാവരുടേയും ബുദ്ധിയെ ടച്ച് ചെയ്താല് എല്ലാവരും സ്വര്ഗ്ഗത്തില് വന്നുചേരും. പഠിക്കുന്ന പരിശ്രമവും ഉണ്ട്. നിങ്ങള് ഭഗവാന്റെ സഹായികളല്ലേ. സത്യം സത്യമായ കാര്യം ബാബ ആദ്യം തന്നെ പറഞ്ഞുതരുന്നു- എന്ത് എന്തെല്ലാം ചെയ്യണം. ഇങ്ങനെയുള്ള ചിത്രങ്ങള് കൊണ്ടുപോകേണ്ടതായി വരും. ഏണിപ്പടിയുടേയും കൊണ്ടുപോകണം. ഡ്രാമ അനുസരിച്ച് സ്ഥാപന നടക്കുകതന്നെ വേണം. ബാബ സേവനത്തിനായി എന്ത് നിര്ദേശമാണോ നല്കുന്നത്, അതില് ശ്രദ്ധ നല്കണം. ബാബ പറയുന്നു വ്യത്യസ്തങ്ങളായ ലക്ഷക്കണക്കിന് ബാഡ്ജുകള് നിര്മ്മിക്കൂ. ട്രയിന് ടിക്കറ്റ് എടുത്ത് 100 മൈലുകള് സേവനം ചെയ്തിട്ടുവരൂ. ഒരു ബോഗിയില് നിന്ന് രണ്ടാമത്തതിലേയ്ക്ക് പിന്നീട് മൂന്നാമത്തേതിലേയ്ക്ക് അങ്ങനെ. കുട്ടികള്ക്ക് സേവനം ചെയ്യുന്നതിനുള്ള ലഹരിയുണ്ടാകണം. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) വിചാര സാഗര മഥനം ചെയ്ത് നല്ല നല്ല പോയന്റ്സ് കണ്ടെത്തണം, സമ്പാദ്യം ശേഖരിക്കണം. ഭഗവാന്റെ സത്യം സത്യമായ സഹായിയായി മാറി സേവനം ചെയ്യണം.

2) പഠിപ്പില് വളരെ അധികം താല്പര്യം ഉണ്ടാകണം. എപ്പോള് സമയം ലഭിച്ചാലും ഏകാന്തതയിലേയ്ക്ക് പോകണം. ജീവിച്ചിരിക്കെ ഈ ശരീരത്തില് നിന്നും മരിച്ചുകഴിഞ്ഞു എന്ന അഭ്യാസം ചെയ്യണം, ഈ സ്റ്റേജിന്റെ അനുഭവം ഉണ്ടായിക്കൊണ്ടിരിക്കണം. ദേഹത്തിന്റെ അഭിമാനത്തേയും മറക്കണം.

വരദാനം :-
ഭിന്നതയെ ഇല്ലാതാക്കി ഏകത കൊണ്ടുവരുന്ന സത്യമായ സേവാധാരിയായി ഭവിക്കൂ

ബ്രാഹ്മണ പരിവാരത്തിന്റെ വിശേഷതയാണ് അനേകരായിട്ടും ഒന്നാണ്. താങ്കളുടെ ഏകതയിലൂട തന്നെയാണ് വിശ്വത്തില് ഒരു ധര്മ്മം, ഒരു രാജ്യത്തിന്റെ സ്ഥാപന ഉണ്ടാകുന്നത് അതുകൊണ്ട് വിശേഷ ശ്രദ്ധ നല്കി ഭിന്നതയെ ഇല്ലാതാക്കൂ ഏകത കൊണ്ടു വരൂ അപ്പോള് പറയും സത്യമായ സേവാധാരി. സ്വയത്തെ പ്രതിയായിരിക്കില്ല സേവാധാരി എന്നാല് സേവനത്തെ പ്രതിയായിരിക്കും. തന്റേതെല്ലാം തന്നെ സേവനത്തിനായി സ്വാഹ ചെയ്യുന്നു. ഏതു പോലെയാണോ സാകാരബാബ സേവനത്തില് അസ്ഥികള് പോലും സമര്പ്പിച്ചത് അതു പോലെ താങ്കളുടെ ഓരോ കര്മ്മേന്ദ്രിയങ്ങളിലൂടെയും സേവനം നടന്നു കൊണ്ടിരിക്കണം.

സ്ലോഗന് :-
പരമാത്മാ സ്നേഹത്തില് മുഴുകൂ എങ്കില് ദുഃഖങ്ങളുടെ ലോകം മറക്കും.