05.11.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ബാബ വന്നിരിക്കുകയാണ് നിങ്ങള് കുട്ടികള്ക്ക് ശാന്തിയു ടെയും സുഖത്തിന്റെയും സമ്പത്ത് നല്കുന്നതിന്, നിങ്ങളുട െസ്വധര്മ്മം തന്ന െശാന്തി യാണ്, അതിനാല് നിങ്ങള് ശാന്തിക്ക്വ േണ്ടി അലയുകയില്ല.

ചോദ്യം :-
ഇപ്പോള് നിങ്ങള് കുട്ടികള് 21 ജന്മത്തേയ്ക്ക് അളവറ്റ ഖജനാവുകളാല് തുലാഭാരം നടത്തുന്നതിന് യോഗ്യരായി മാറുന്നു - എന്തുകൊണ്ട്?

ഉത്തരം :-
എന്തുകൊണ്ടെന്നാല് ബാബ എപ്പോഴാണോ പുതിയ സൃഷ്ടി രചിക്കുന്നത്, അപ്പോള് നിങ്ങള് കുട്ടികള് സഹായികളായി മാറുന്നു. തന്റെ എല്ലാം ബാബയുടെ കാര്യത്തില് സഫലമാക്കുന്നു അതുകൊണ്ട് ബാബ അതിന്റെ റിട്ടേണായി 21 ജന്മത്തേയ്ക്ക് നിങ്ങളെ അളവറ്റ ഖജനാവുകളാല് ഇങ്ങനെ തുലാഭാരം നടത്തുന്നു, അതിലൂടെ പിന്നീടൊരിക്കലും ധനവും നഷ്ടപ്പെടില്ല, ദുഃഖവും വരില്ല, അകാല മൃത്യുവും ഉണ്ടാകില്ല.

ഗീതം :-
എനിക്ക് അഭയം നല്കുന്നവനേ..............

ഓംശാന്തി.
മധുര-മധുരമായ ആത്മീയ കുട്ടികള്ക്ക് څഓംچ ന്റെ അര്ത്ഥം കേള്പ്പിക്കുകയാണ്. ചിലര് കേവലം ഓം എന്ന് പറയുന്നു, പക്ഷെ പറയേണ്ടത് ഓം ശാന്തി എന്നായിരിക്കണം. വെറും ഓം ന്റെ അര്ത്ഥം വരുന്നത് ഓം ഭഗവാന് എന്നാണ്. ഓം ശാന്തിയുടെ അര്ത്ഥമാണ്, ഞാന് ആത്മാവ് ശാന്ത സ്വരൂപമാണ്. നമ്മള് ആത്മാക്കളാണ്, ഇത് നമ്മുടെ ശരീരമാണ്. ആദ്യം ആത്മാവാണ്, പിന്നീട് ശരീരം. ആത്മാവ് ശാന്ത സ്വരൂപമാണ്, ആത്മാവിന്റെ നിവാസ സ്ഥാനമാണ് ശാന്തിധാമം. ബാക്കി ഏതെങ്കിലും കാട്ടിലേയ്ക്ക് പോകുന്നതിലൂടെ സത്യമായ ശാന്തി ലഭിക്കുന്നില്ല. സത്യമായ ശാന്തി ലഭിക്കേണ്ടത് തന്നെ അപ്പോഴാണ് എപ്പോഴാണോ വീട്ടിലേയ്ക്ക് പോകുന്നത്. ചിലര് ശാന്തി ആഗ്രഹിക്കുന്നു എവിടെയാണോ അശാന്തിയുള്ളത് . ഈ അശാന്തിയുടെ ദുഖധാമം വിനാശമാകും പിന്നീട് ശാന്തിയുണ്ടാകും. നിങ്ങള് കുട്ടികള്ക്ക് ശാന്തിയുടെ സമ്പത്ത് ലഭിക്കും. അവിടെ വീട്ടിലും പുറത്തും രാജധാനിയിലും അശാന്തിയുണ്ടാവില്ല. അതിനെയാണ് പറയുന്നത് ശാന്തിയുടെ രാജ്യം, ഇവിടെ അശാന്തിയുടെ രാജ്യമാണ് എന്തുകൊണ്ടെന്നാല് രാവണ രാജ്യമാണ്. അത് ഈശ്വരനാല് സ്ഥാപിക്കപ്പെട്ട രാജ്യമാണ്. പിന്നീട് ദ്വാപരത്തിന് ശേഷം ആസുരീയ രാജ്യമുണ്ടാകുന്നു, അസുരന്മാര്ക്ക് ഒരിക്കലും ശാന്തിയുണ്ടാവില്ല. വീട്ടില്, കടയില് എല്ലായിടത്തും അശാന്തി തന്നെ അശാന്തിയായിരിക്കും. 5 വികാരമാകുന്ന രാവണന് അശാന്തി പരത്തുന്നു. രാവണന് എന്ത് വസ്തുവാണ്, ഇത് ഒരു വിദ്വാനും പണ്ഡിതനും അറിയുകയില്ല. വര്ഷാ വര്ഷം നമ്മളെന്തിനാണ് രാവണനെ കൊല്ലുന്നതെന്ന് മനസ്സിലാക്കുന്നില്ല. സത്യ-ത്രേതായുഗത്തില് ഈ രാവണന് ഉണ്ടായിരിക്കില്ല. അത് ദൈവീക രാജ്യമാണ്. ഈശ്വരനായ ബാബ നിങ്ങളിലൂടെ ദൈവീക രാജ്യത്തിന്റെ സ്ഥാപന ചെയ്യുന്നു. ഒറ്റയ്ക്കൊന്നും ചെയ്യുന്നില്ല. നിങ്ങള് മധുര മധുരമായ കുട്ടികള് ഈശ്വരന്റെ സഹായികളാണ്. മുമ്പ് രാവണന്റെ സഹായികളായിരുന്നു. ഇപ്പോള് ഈശ്വരന് വന്ന് സര്വ്വരുടെയും സദ്ഗതി ചെയ്തുകൊണ്ടിരിക്കുന്നു. പവിത്രത, സുഖം, ശാന്തിയുടെ സ്ഥാപന ചെയ്യുന്നു. നിങ്ങള് കുട്ടികള്ക്കിപ്പോള് ജ്ഞാനത്തിന്റെ മുന്നാമത്തെ നേത്രം ലഭിച്ചിരിക്കുന്നു. സത്യ-ത്രേതാ യുഗത്തില് ദുഖത്തിന്റെ കാര്യമില്ല. ആരും ഗ്ലാനി മുതലായവ ചെയ്യുന്നില്ല, മോശമായത് ഭക്ഷിക്കില്ല. ഇവിടെയാണെങ്കില് നോക്കൂ എത്ര മോശമായതാണ് കഴിക്കുന്നത്. കൃഷ്ണന് പശുക്കളെ വളരെ ഇഷ്ടമായിരുന്നുവെന്ന് കാണിച്ചിരിക്കുന്നു. കൃഷ്ണന് ഒരു ഗ്രാമീണനായിരുന്നു, പശുക്കളെ പാലിച്ചിരുന്നു എന്നത് ശരിയല്ല. ഇല്ല, അവിടുത്തെ പശുവും ഇവിടുത്തെ പശുവും തമ്മില് വളരെ വളരെ വ്യാത്യാസമുണ്ട്. അവിടുത്തെ പശുക്കള് സതോപ്രധാനവും വളരെ സുന്ദരവുമാണ്. എങ്ങനെയാണോ മനോഹരമായ ദേവതകള്, അതുപോലെയാണ് പശുക്കളും. കാണുമ്പോള് തന്നെ മനസ്സ് സന്തോഷിക്കും. അത് സ്വര്ഗ്ഗം തന്നെയാണ്. ഇതാണ് നരകം. എല്ലാവരും സ്വര്ഗ്ഗത്തെയാണ് ഓര്മ്മിക്കുന്നത്. സ്വര്ഗ്ഗവും നരകവും തമ്മില് രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ട്. രാത്രി അന്ധകാരമാണ്, പകല് വെളിച്ചവും. ബ്രഹ്മാവിന്റെ പകലാണെങ്കില് ബ്രഹ്മാവംശികളുടെയും പകലുണ്ടാകുന്നു. ആദ്യം നിങ്ങളും ഘോര അന്ധകാര രാത്രിയിലായിരുന്നു. ഈ സമയം ഭക്തിയുടെ ബലം എത്രയാണ്, മഹാത്മാ മുതലായവര്ക്ക് സ്വര്ണ്ണം കൊണ്ട് തുലാഭാരം നടത്തുന്നു, എന്തുകൊണ്ടെന്നാല് അവര് ശാസ്ത്രങ്ങളില് വലിയ വിദ്വാന്മാരാണ്. എന്തുകൊണ്ടാണ് അവര്ക്കിത്രയും പ്രഭാവം? ഇതും ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്. വൃക്ഷത്തില് പുതിയ പുതിയ ഇലകള് വരുമ്പോള് സതോപ്രധാനമാണ്. മുകളില് നിന്ന് പുതിയ ആത്മാക്കള് വരുമ്പോള് അല്പകാലത്തേയ്ക്ക് അവരുടെ പ്രഭാവമുണ്ടാകുമല്ലോ. സ്വര്ണ്ണം കൊണ്ട് അല്ലെങ്കില് വജ്രം കൊണ്ട് തുലാഭാരം നടത്തുന്നു, പക്ഷെ ഇതെല്ലാം അവസാനിക്കാനുള്ളതാണ്. മനുഷ്യരുടെയടുത്ത് എത്ര ലക്ഷത്തിന്റെ വീടുകളാണ്, ഞങ്ങള് വളരെ സമ്പന്നരാണെന്ന് മനസ്സിലാക്കുന്നു. നിങ്ങള് കുട്ടികള്ക്കറിയാം ഈ സമ്പന്നത അല്പകാലത്തേയ്ക്കാണെന്ന്. ഇതെല്ലാം മണ്ണിലേയ്ക്ക് ലയിക്കും. ചിലരുടേത് മണ്ണില് പൂണ്ടുപോകും.......ബാബ സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നു, അതില് ആരെല്ലാമാണോ സഹയോഗികള് അവര്ക്ക് 21 ജന്മത്തേയ്ക്ക് വജ്രത്തിന്റെയും വൈഡൂര്യത്തിന്റെയും കൊട്ടാരം ലഭിക്കും. ഇവിടെയാണെങ്കില് ഒരു ജന്മത്തേയ്ക്കാണ് ലഭിക്കുക. അവിടെ നിങ്ങള്ക്ക് 21 ജന്മത്തേക്ക് ഉണ്ടാകും. ഈ കണ്ണുകള് കൊണ്ട് എന്തെല്ലാം കാണുന്നുണ്ടോ ശരീര സഹിതം എല്ലാം ഭസ്മമാകും. നിങ്ങള് കുട്ടികള്ക്ക് ദിവ്യ ദൃഷ്ടിയിലൂടെ സാക്ഷാത്ക്കാരവും ഉണ്ടാകുന്നു. വിനാശമുണ്ടാകും പിന്നീട് ഈ ലക്ഷ്മീ നാരായണന്റെ രാജ്യമുണ്ടാകും. നിങ്ങള്ക്കറിയാം നമ്മള് നമ്മുടെ രാജ്യഭാഗ്യം വീണ്ടും സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. 21 തലമുറ രാജ്യം ഭരിച്ചു പിന്നീട് രാവണ രാജ്യം വന്നു. ഇപ്പോള് വീണ്ടും ബാബ വന്നിരിക്കുകയാണ്. ഭക്തി മാര്ഗ്ഗത്തില് എല്ലാവരും ബാബയെ തന്നെയാണ് ഓര്മ്മിക്കുന്നത്. പാട്ടുമുണ്ട് ദുഖത്തില് എല്ലാവരും ഓര്മ്മിക്കും..... ബാബ സുഖത്തിന്റെ സമ്പത്ത് തരുന്നു, പിന്നീട് ഓര്മ്മിക്കേണ്ടതിന്റെ ആവശ്യമില്ല. അങ്ങ് തന്നെയാണ് മാതാവും പിതാവും....... ഇവരാണെങ്കില് തന്റെ കുട്ടികളുടെ അമ്മയും അച്ഛനുമേ ആകൂ. ഇത് പാരലൗകിക അമ്മയുടെയും അച്ഛന്റെയും കാര്യമാണ്. ഇപ്പോള് നിങ്ങള് ഈ ലക്ഷ്മീ നാരായണനായി മാറുന്നതിന് വേണ്ടി പഠിക്കുകയാണ്. സ്ക്കൂളില് കുട്ടികള് നന്നായി പാസാവുകയാണെങ്കില് പിന്നീട് ടീച്ചര്ക്ക് സമ്മാനം നല്കുന്നു. ഇപ്പോള് നിങ്ങള് ബാബക്ക് എന്ത് സമ്മാനം നല്കും! നിങ്ങളാണെങ്കില് ബാബയെ തന്റെ കുട്ടിയാക്കി മാറ്റിയിരിക്കുന്നു, ജാലവിദ്യയിലൂടെ. കാണിക്കുകയാണ്- കൃഷ്ണന്റെ വായില് അമ്മ വെണ്ണയുടെ ഗോളം കണ്ടു. ഇപ്പോള് കൃഷ്ണനാണെങ്കില് സത്യയുഗത്തിലാണ് ജന്മമെടുക്കുന്നത്. കൃഷ്ണനാണെങ്കില് വെണ്ണ മുതലായവയൊന്നും കഴിക്കുകയില്ല. കൃഷ്ണന് വിശ്വത്തിന്റെ അധികാരിയാണ്. അതിനാല് ഇത് ഏത് സമയത്തെ കാര്യമാണ്? ഇത് ഇപ്പോള് സംഗമത്തിന്റെ കാര്യമാണ്. നിങ്ങള്ക്കറിയാം നമ്മള് ഈ ശരീരം ഉപേക്ഷിച്ച് കുട്ടിയായി മാറും. വിശ്വത്തിന്റെ അധികാരിയാവും. രണ്ടു ക്രിസ്ത്യന് വിഭാഗക്കാര് പരസ്പരം വഴക്കടിക്കുന്നു, വെണ്ണ നിങ്ങള് കുട്ടികള്ക്ക് ലഭിക്കുന്നു. രാജ്യഭാഗ്യം ലഭിക്കുന്നുണ്ടല്ലോ. എങ്ങനെയാണോ അവര് ഭാരതത്തെ യുദ്ധം ചെയ്യിച്ച് സ്വയം വെണ്ണ കഴിച്ചത്. ക്രിസ്ത്യന്സിന്റെ രാജധാനി മുക്കാല് ഭാഗത്തിലായിരുന്നു. പിന്നീട് പതുക്കെ പതുക്കെ കുറഞ്ഞു വന്നു. മുഴുവന് വിശ്വത്തിലും നിങ്ങള്ക്കല്ലാതെ വേറെയാര്ക്കും രാജ്യം ഭരിക്കാന് സാധിക്കില്ല. നിങ്ങള് ഇപ്പോള് ഈശ്വരീയ സന്താനമായിരിക്കുകയാണ്. ഇപ്പോള് നിങ്ങള് ബ്രഹ്മാണ്ഡത്തിന്റെ അധികാരിയും വിശ്വത്തിന്റെ അധികാരിയുമാറുകയാണ്. വിശ്വത്തില് ബ്രഹ്മാണ്ഡം വരുന്നില്ല. സൂക്ഷ്മ വതനത്തിലും രാജ്യം ഭരിക്കുന്നില്ല. സത്യ-ത്രേതായുഗം...... ഈ ചക്രം ഇവിടെ സ്ഥൂല വതനത്തിലാണുണ്ടാവുന്നത്. ധ്യാനത്തില് ആത്മാവ് എവിടെയ്ക്കും പോകുന്നില്ല. ആത്മാവ് പോയാല് ശരീരം നശിക്കും. ഇതെല്ലാം സാക്ഷാത്ക്കാരമാണ്, രിദ്ധി സിദ്ധിയിലൂടെ ഇങ്ങനെയും സാക്ഷാത്ക്കാരമുണ്ടാകുന്നു, അവര്ക്ക് ഇവിടെ ഇരുന്നുകൊണ്ടും വിദേശത്തെ പാര്ലമെന്റ് മുതലായവ കാണാന് സാധിക്കുന്നു. ബാബയുടെ കൈയ്യില് ദിവ്യ ദൃഷ്ടിയുടെ താക്കോലുണ്ട്. നിങ്ങള്ക്ക് ഇവിടെയിരുന്ന് ലണ്ടന് കാണാന് സാധിക്കുന്നു. ഉപകരണങ്ങളൊന്നുമല്ല കുറച്ച് വാങ്ങാന്. ഡ്രാമയനുസരിച്ച് ആ സമയം ആ സാക്ഷാത്ക്കാരമുണ്ടാകുന്നു, അത് ഡ്രാമയില് ആദ്യം തന്നെ ഉള്ളതാണ്. അര്ജുനന് ഭഗവാന് സാക്ഷാത്ക്കാരം ചെയ്യിച്ചത് കാണിച്ചത് പോലെ. ഡ്രാമയനുസരിച്ച് അദ്ദേഹത്തിന് സാക്ഷാത്ക്കാരം ഉണ്ടാവേണ്ടത് തന്നെയാണ്. ഇതും അടങ്ങിയിട്ടുണ്ട്. ആരുടെയും മഹത്വമല്ല. ഇതെല്ലാം ഡ്രാമയനുസരിച്ച് നടക്കുന്നതാണ്. കൃഷ്ണന് വിശ്വത്തിന്റെ രാജകുമാരനാകുന്നു, എന്നുവെച്ചാല് വെണ്ണ ലഭിക്കുന്നു. ഇതും ആര്ക്കും അറിയുകയില്ല ഏതിനെയാണ് വിശ്വം, ഏതിനെയാണ് ബ്രഹ്മാണ്ഡമെന്ന് പറയുന്നതെന്ന്. നിങ്ങള് ആത്മാക്കള് ബ്രഹ്മാണ്ഡത്തിലാണ് വസിക്കുന്നത്. സൂക്ഷ്മ വതനത്തില് വരുന്നതിന്റെയും പോകുന്നതിന്റെയും സാക്ഷാത്ക്കാരം മുതലായവ ഈ സമയത്താണുണ്ടാവുന്നത് പിന്നീട് 5000 വര്ഷം സൂക്ഷ്മവതനത്തിന്റെ പേര് തന്നെ ഉണ്ടാവുന്നില്ല. പറയുകയാണ് ബ്രഹ്മാ ദേവതയേ നമ: പിന്നീട് പറയുന്നു ശിവ പരമാത്മാവായ നമ: അതിനാല് എല്ലാത്തിനേക്കാളും ഉയര്ന്നതായല്ലോ. അവരെ ഭഗവാന് എന്ന് പറയുന്നു. ആ ദേവതകള് മനുഷ്യരാണ്, പക്ഷെ ദൈവീക ഗുണമുള്ളവരാണ്. ബാക്കി 4-8 കൈകളുള്ള മനുഷ്യരൊന്നുമില്ല. അവിടെയും 2 കൈകളുള്ള മനുഷ്യരാണുണ്ടാവുന്നത്, പക്ഷെ സമ്പൂര്ണ്ണ പവിത്രതയാണ്, അപവിത്രതയുടെ കാര്യമില്ല. അകാല മൃത്യൂ ഒരിക്കലും ഉണ്ടാവില്ല. അതിനാല് നിങ്ങള് കുട്ടികള്ക്ക് വളരെയധികം സന്തോഷമുണ്ടാവണം. നമ്മള് ആത്മാവ് ഈ ശരീരത്തിലൂടെ ബാബയെ കാണും. കാണുന്നതില് പിന്നെ ശരീരം വരുന്നു, പരമാത്മാവിനെ അഥവാ ആത്മാവിനെ കാണാന് സാധിക്കില്ല. ആത്മാവിനെയും പരമാത്മാവിനെയും അറിയാന് കഴിയുന്നു. കാണുന്നതിന് വേണ്ടി പിന്നെ ദിവ്യ ദൃഷ്ടി ലഭിക്കുന്നു. ബാക്കി എല്ലാ വസ്തുക്കളും ദിവ്യ ദൃഷ്ടിയിലൂടെ വലുതായി കാണാന് കഴിയും. രാജധാനി വലുതായി കാണാന് കഴിയും. ആത്മാവാണെങ്കില് ബിന്ദു തന്നെയാണ്. ബിന്ദുവിനെ കാണുന്നതിലൂടെ നിങ്ങള്ക്ക് ഒന്നും തന്നെ മനസ്സിലാകില്ല. ആത്മാവാണെങ്കില് വളരെ സൂക്ഷ്മമാണ്. അനേകം ഡോക്ടര്മാര് ആത്മാവിനെ പിടിക്കുന്നതിന് പരിശ്രമം ചെയ്തു, പക്ഷെ ആര്ക്കും അറിയാനേ കഴിഞ്ഞില്ല. ആ ആളുകളാണെങ്കില് സ്വര്ണ്ണത്തിലും വജ്രത്തിലും തുലാഭാരം ചെയ്യുന്നു. നിങ്ങള് ജന്മ-ജന്മാന്തരം കോടിപതിയാകുന്നു. നിങ്ങള്ക്ക് പുറമേയുള്ള ഷോ ഒട്ടും തന്നെയില്ല. സാധാരണ രീതിയില് ഈ രഥത്തിലിരുന്ന് പഠിപ്പിക്കുന്നു. അവരുടെ പേരാണ് ഭാഗീരഥന്. ഇത് പതിത പഴയ രഥമാണ്, ഏതിലാണോ ബാബ വന്ന് ഉയര്ന്നതിലും ഉയര്ന്ന സേവനം ചെയ്യുന്നത്. ബാബ പറയുകയാണ് എനിക്ക് സ്വന്തമായി ശരീരമില്ല. ഞാന് ജ്ഞാനത്തിന്റെ സാഗരന്, പ്രേമത്തിന്റെ സാഗരനാണ്...., അപ്പോള് നിങ്ങള്ക്ക് സമ്പത്തെങ്ങനെ നല്കും! മുകളില് നിന്നൊന്നും നല്കില്ല. എന്താ പ്രേരണയിലൂടെ പഠിപ്പിക്കുമോ? തീര്ച്ചയായും വരേണ്ടി വരുമല്ലോ. ഭക്തിമാര്ഗ്ഗത്തില് എന്നെ പൂജിക്കുന്നു, എല്ലാവരും ഇഷ്ടപ്പെടുന്നു. ഗാന്ധി, നെഹ്റുവിന്റെ ചിത്രം ഇഷ്ടപ്പെടുന്നു, അവരുടെ ശരീരത്തെ ഓര്മ്മിക്കുന്നു. ആത്മാവ് അവിനാശിയാണ് ,പോയി അടുത്ത ജന്മമെടുക്കുന്നു. ബാക്കി വിനാശിയായ ചിത്രത്തെ ഓര്മ്മിക്കുകയാണ്. അത് ഭൂത പൂജയായില്ലേ. സമാധി ഉണ്ടാക്കി അതിന് മേല് പൂവ് മുതലാവ അര്പ്പിക്കുന്നു. ഇതാണ് ഓര്മ്മ ചിഹ്നം. ശിവന്റെ എത്ര ക്ഷേത്രങ്ങളാണ്, ഏറ്റവും വലിയ ഓര്മ്മ ചിഹ്നം ശിവന്റെയാണല്ലോ. സോമനാഥ ക്ഷേത്രത്തിന്റെ മഹിമയുണ്ട്. മുഹമ്മദ് ഗസ്നി വന്ന് കൊള്ളയടിച്ചു. നിങ്ങളുടെയടുത്ത് ഇത്രയും ധനമുണ്ടായിരുന്നു. ബാബ നിങ്ങള് കുട്ടികളെ രത്നം കൊണ്ട് തുലാഭാരം നടത്തുന്നു. സ്വയം തുലാഭാരം നടത്തിക്കുന്നില്ല. ഞാന് ഇത്രയും ധനവാന് ആകുന്നില്ല, നിങ്ങളെ ആക്കുകയാണ്. അവരുടെയാണെങ്കില് ഇന്ന് തുലാഭാരം ചെയ്തു, നാളെ മരിച്ചു പോകും. ധനം ഒന്നിനും പ്രയോജനപ്പെടില്ല. നിങ്ങളെയാണെങ്കില് ബാബ അളവറ്റ ഖജനാവുകളാല് ഇങ്ങനെ തുലാഭാരം നടത്തുന്നു, അത് 21 ജന്മത്തേയ്ക്ക് കൂടെയുണ്ടാകും. അഥവാ ശ്രീമതത്തിലൂടെ നടക്കുകയാണെങ്കില് അവിടെ ദുഖത്തിന്റെ പേര് പോലും ഉണ്ടാവില്ല, ഒരിക്കലും അകാല മൃത്യൂ ഉണ്ടാവില്ല. മരണത്തെ പേടിക്കുകയില്ല. ഇവിടെ വളരെയധികം ഭയക്കുന്നു, കരയുന്നു. അവിടെ വളരെയധികം സന്തോഷമുണ്ടാകുന്നു- പോയി രാജകുമാരനാകും. ഇന്ദ്രജാലക്കാരന്, വ്യാപാരി, രത്നാകരന്, ഇതെല്ലാം ശിവ പരമാത്മാവിനെ തന്നെയാണ് പറയുന്നത്. നിങ്ങള്ക്കും സാക്ഷാത്ക്കാരം ചെയ്യിക്കുന്നു. ഇങ്ങനെത്തെ രാജകുമാരനാകും. ഇന്നത്തെക്കാലത്ത് ബാബ സാക്ഷാത്ക്കാരത്തിന്റെ പാര്ട്ട് നിര്ത്തി വെച്ചിരിക്കുകയാണ്. നഷ്ടമുണ്ടാവുകയാണ്. ഇപ്പോള് ബാബ ജ്ഞാനത്താല് നിങ്ങളുടെ സദ്ഗതി ചെയ്യുകയാണ്. നിങ്ങള് ആദ്യം സുഖധാമത്തില് പോകും. ഇപ്പോഴാണെങ്കില് ദുഖധാമമാണ്. നിങ്ങള്ക്കറിയാം ആത്മാവ് തന്നെയാണ് ജ്ഞാനം ധാരണ ചെയ്യുന്നത്, അതുകൊണ്ട് ബാബ പറയുകയാണ് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. ആത്മാവില് തന്നെയാണ് നല്ലതും മോശവുമായ സംസ്ക്കാരമുണ്ടാകുന്നത്. ശരീരത്തിലാണെങ്കില് ശരീരത്തിനോടൊപ്പം സംസ്ക്കാരവും ഭസ്മമാകും. നിങ്ങള് പറയുകയാണ് ശിവബാബ, നമ്മള് ആത്മാക്കള് ഈ ശരീരത്തിലൂടെ പഠിക്കുകയാണ്. പുതിയ കാര്യമല്ലേ. നമ്മള് ആത്മാക്കളെ ശിവബാബ പഠിപ്പിക്കുകയാണ്. ഇതാണെങ്കില് പക്കാ പക്കാ ഓര്മ്മിക്കൂ. നമ്മള് എല്ലാ ആത്മാക്കളുടെയും അച്ഛനുമാണ്, ടീച്ചറുമാണ്. ബാബ സ്വയം പറയുകയാണ് എനിക്ക് സ്വന്തമായി ശരീരമില്ല. ഞാനും ആത്മാവാണ്, പക്ഷെ എന്നെ പരമാത്മാവെന്ന് പറയുന്നു. ആത്മാവ് തന്നെയാണ് എല്ലാം ചെയ്യുന്നത്. ബാക്കി ശരീരത്തിന്റെ പേരാണ് മാറുന്നത്. ആത്മാവാണെങ്കില് ആത്മാവ് തന്നെയാണ്. ഞാന് പരമാത്മാവ് നിങ്ങളെ പോലെ പുനര്ജന്മമെടുക്കുന്നില്ല. ഡ്രാമയില് എന്റെ പാര്ട്ട് തന്നെ അങ്ങനെയാണ്, ഞാന് ഇതില് പ്രവേശിച്ച് നിങ്ങള്ക്ക് കേള്പ്പിച്ചുകൊണ്ടിരിക്കുകയാണ് അതുകൊണ്ട് ഇദ്ദേഹത്തെ ഭാഗ്യശാലി രഥമെന്ന് പറയുന്നു. ഇദ്ദേഹത്തെ പഴയ ചെരുപ്പെന്നും പറയുന്നു. ശിവബാബയും പഴയ നീളമുള്ള ബൂട്ട് ധരിക്കുന്നു. ബാബ പറയുകയാണ് ഞാന് ഇവരുടെ അനേക ജന്മങ്ങളുടെ അന്തിമ ജന്മത്തില് പ്രവേശിക്കുന്നു. ആദ്യമാദ്യം ഇവരാകുന്നു, അതേപോലെ നിങ്ങളും. ബാബ പറയുകയാണ് നിങ്ങളാണെങ്കില് യുവാക്കളാണ്. എന്നെക്കാള് കൂടുതല് പഠിച്ച് ഉയര്ന്ന പദവി നേടണം, പക്ഷെ എന്നോടൊപ്പം ബാബയുണ്ട് അതിനാല് എനിക്ക് ഇടയ്ക്കിടയ്ക്ക് ബാബയുടെ ഓര്മ്മ വരുന്നു. ബാബ എന്നോടൊപ്പം ഉറങ്ങുന്നുമുണ്ട്, പക്ഷെ ബാബക്ക് എന്നെ പുണരുവാന് കഴിയില്ല. നിങ്ങളെ പുണരുന്നു. നിങ്ങള് ഭാഗ്യശാലികളാണല്ലോ. ശിവബാബ ഏത് ശരീരമാണോ ലോണായി എടുത്തത് നിങ്ങള്ക്ക് അവരെ പുണരാന് സാധിക്കുന്നു. ഞാന് എങ്ങനെ പുണരും! എനിക്കാണെങ്കില് ഈ ഭാഗ്യവുമില്ല അതിനാല് നിങ്ങള് ഭാഗ്യ നക്ഷത്രമെന്ന് പാടപ്പെടുന്നു. കുട്ടികള് സദാ ഭാഗ്യശാലികളാണ്. ബാബ പൈസ കുട്ടികള്ക്കാണ് നല്കുന്നത്, അതിനാല് നിങ്ങള് ഭാഗ്യനക്ഷത്രമായില്ലേ. ശിവബാബയും പറയുകയാണ് ഞാന് നിങ്ങളെക്കാള് ലക്കിയാണ്, നിങ്ങളെ പഠിപ്പിച്ച് വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു, ഞാന് ആകുന്നില്ല. നിങ്ങള് ബ്രഹ്മാണ്ഡത്തിന്റെ തന്നെ അധികാരിയാവുന്നു. ബാക്കി എന്റെയടുത്ത് കൂടുതല് ദിവ്യ ദൃഷ്ടിയുടെ താക്കോലുണ്ട്. ഞാന് ജ്ഞാനത്തിന്റെ സാഗരനാണ്. നിങ്ങളെയും മാസ്റ്റര് ജ്ഞാനസാരമാക്കി മാറ്റുന്നു. നിങ്ങള് ഈ മുഴുവന് ചക്രത്തെയും മനസ്സിലാക്കി ചക്രവര്ത്തി മഹാരാജാവും മഹാറാണിയുമാകുന്നു. ഞാന് ആകുന്നില്ല. വയസ്സാകുമ്പോള് പിന്നെ എല്ലാം മക്കള്ക്ക് കൈമാറി സ്വയം വാനപ്രസ്ഥത്തിലേയ്ക്ക് പോകുന്നു. മുമ്പ് അങ്ങനെ ഉണ്ടായിരുന്നു. ഇന്നത്തെക്കാലത്താണെങ്കില് കുട്ടികളില് മോഹമുണ്ടാവുകയാണ്. പാരലൗകിക അച്ഛന് പറയുകയാണ് ഞാന് ഇതില് പ്രവേശിച്ച് നിങ്ങള് കുട്ടികളെ മുള്ളുകളില് നിന്ന് പൂക്കളാക്കി വിശ്വത്തിന്റെ അധികാരിയാക്കി, പകുതി കല്പത്തേയ്ക്ക് സദാ സുഖിയാക്കി മാറ്റി ഞാന് വാനപ്രസ്ഥത്തിലേയ്ക്ക് പോകുന്നു. ഈ എല്ലാ കാര്യങ്ങളും ശാസ്ത്രങ്ങളിലൊന്നുമില്ല. സന്യാസി, ഉദാസി ശാസ്ത്രങ്ങളുടെ കാര്യങ്ങള് കേള്പ്പിക്കുന്നു. ബാബയാണെങ്കില് ജ്ഞാനത്തിന്റെ സാഗരമാണ്. സ്വയം പറയുകയാണ് ഈ വേദ - ശാസ്ത്രം മുതലായ എല്ലാം ഭക്തി മാര്ഗ്ഗത്തിലെ സാമഗ്രികളാണ്. ജ്ഞാനസാഗരനാണെങ്കില് ഞാന് തന്നെയാണ്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ കണ്ണുകളാല് ശരീര സഹിതം എന്തെല്ലാം കാണുന്നുണ്ടോ, ഇതെല്ലാം ഭസ്മമാകുന്നതാണ് അതിനാല് തന്റെ എല്ലാം സഫലമാക്കണം.

2. ബാബയില് നിന്ന് പൂര്ണ്ണമായ സമ്പത്ത് നേടുന്നതിന് വേണ്ടി പഠിപ്പ് പഠിക്കണം. സദാ തന്റെ ഭാഗ്യത്തെ സ്മൃതിയില് വെച്ച് ബ്രഹ്മാണ്ഡത്തിന്റെ അഥവാ വിശ്വത്തിന്റെ അധികാരിയായി മാറണം.

വരദാനം :-
മായയുടെ റോയല് രൂപത്തിന്റെ ബന്ധനത്തില് നിന്ന് മുക്തരായി വിശ്വജീത്ത്, ജഗത്ജീത്തായി ഭവിക്കട്ടെ.

എന്റെ പുരുഷാര്ത്ഥം, എന്റെ കണ്ടുപിടുത്തം, എന്റെ സേവനം, എന്റെ ടച്ചിങ്ങ്, എന്റെ ഗുണങ്ങള് നല്ലതാണ്, എന്റെ നിര്ണ്ണയശക്തി വളരെ നല്ലതാണ്, ഈ എന്റേതെന്ന ഭാവം തന്നെ മായയുടെ റോയല് രൂപമാണ്. മായ അത്തരം മായാജാലം ചെയ്യിപ്പിക്കും, നിന്റേതിനെയും എന്റേതാക്കി മാറ്റിക്കളയും. അതിനാല് ഇപ്പോള് അങ്ങനെയുള്ള അനേക ബന്ധനങ്ങളില് നിന്ന് മുക്തരായി ഒരു ബാബയുടെ സംബന്ധത്തില് വന്നുചേരൂ എങ്കില് മായാജീത്തായി മാറും. മായാജീത്ത് ആകുന്നവര് തന്നെയാണ് പ്രകൃതീജീത്തും വിശ്വജീത്തും ജഗത്ജീത്തുമായി മാറുന്നത്. അവര്ക്ക് തന്നെയാണ് ഒരു സെക്കന്റിന്റെ അശരീരി ഭവയുടെ നിര്ദ്ദേശത്തെ സഹജവും സ്വതവേയും കാര്യത്തില് പ്രയോഗിക്കാന് സാധിക്കുന്നത്.

സ്ലോഗന് :-
വിശ്വപരിവര്ത്തകര് അവരാണ്, ആരാണോ ആരുടെയും നെഗറ്റിവിനെ പോസിറ്റിവിലേക്ക് പരിവര്ത്തനപ്പെടുത്തുന്നത്.