ചെയ്യുന്നവന്റെയും
ചെയ്യിക്കുന്നവന്റെയും സ്മൃതിയിലൂടെ കര്മാതീതസ്ഥിതിയുടെ അനുഭവം
ഇന്ന് മംഗളകാരി ബാബയുടെ
തന്റെ സാഥി മംഗളകാരി കുട്ടികളെ കാണുകയാണ്. എല്ലാ കുട്ടികളും വളരെ ലഹരിയോടെ
സ്നേഹത്തോടെ വിശ്വമംഗളത്തിന്റെ കാര്യം ചെയ്യുന്നതില് മുഴുകിയിരിക്കുന്നു.
ഇങ്ങനെയുള്ള കൂട്ടുകാരെ കണ്ട് ബാപ്ദാദ സദാ ആഹാ സാഥി കുട്ടികളേ ആഹാ! ഈ ഗീതം
പാടിക്കൊണ്ടിരിക്കുകയാണ്. താങ്കളെല്ലാവരും ആഹാ ആഹാ ഗീതം
പാടിക്കൊണ്ടിരിക്കുകയല്ലേ? ഇന്ന് ബാപ്ദാദ നാനാഭാഗത്തെയും സേവനത്തിന്റെ ഗതി കണ്ടു.
ഒപ്പം പുരുഷാര്ഥത്തിന്റെയും ഗതി കണ്ടു. അപ്പോള് സേവനവും സ്വപുരുഷാര്ഥവും
രണ്ടിന്റെയും ഗതിയില് എന്തു കണ്ടിട്ടുണ്ടാവും? താങ്കള്ക്കറിയാമോ? സേവനത്തിന്റെ
ഗതി തീവ്രമാണോ അതോ സ്വപുരുഷാര്ഥത്തിന്റെ ഗതി തീവ്രമാണോ? ഏതാണ്? രണ്ടിന്റെയും
ബാലന്സ് ഉണ്ടോ? ഇല്ലേ? അപ്പോള് വിശ്വപരിപര്ത്തനത്തിന് ആത്മാക്കളുടെയും പ്രകൃതിയും
ആശീര്വാദം എപ്പോള് ലഭിക്കും? എന്തെന്നാല് ബാലന്സിലൂടെയാണ് താങ്കളേവര്ക്കും
ലഭിച്ച ആശീര്വാദം മറ്റുള്ളവര്ക്കും ലഭിക്കുക. അപ്പോള് വ്യത്യാസം എന്താണ്?
പറയുന്നതെന്താണ്? കര്മയോഗിയോ വെറും യോഗിയോ? കര്മയോഗിയല്ലേ! പക്കയല്ലേ? അപ്പോള്
സേവനവും കര്മമല്ലേ! കര്മത്തിലേക്ക് വരുന്നത്, സംസാരിക്കുന്നത്, അല്ലെങ്കില്
ദൃഷ്ടി നല്കുന്നത്, കോഴ്സെടുക്കുന്നത്, മ്യൂസിയത്തില് മനസിലാക്കിക്കൊടുക്കുന്നത്-
ഇവയെല്ലാം ശ്രേഷ്ഠകര്മം അതായത് സേവനമാണ്. അപ്പോള് കര്മയോഗി അര്ഥം കര്മത്തിന്റെ
സമയത്തും യോഗത്തിന്റെ സന്തുലനം. എന്നാല് താങ്കള് സ്വയം തന്നെ
പറഞ്ഞുകൊണ്ടിരിക്കുന്നു സന്തുലനം കുറഞ്ഞുപോകുന്നു. ഇതിന്റെ കാരണമെന്താണ്? നല്ല
രീതിയില് അറിയുകയും ചെയ്യാം, പുതിയ കാര്യമല്ല. വളരെ പഴയ കാര്യമാണ്. ബാപ്ദാദ
കണ്ടു സേവനം അതായത് കര്മവും സ്വപുരുഷാര്ഥം അതായത് യോഗയുക്തം. അപ്പോള്
രണ്ടിന്റെയും ബാലന്സ് വെക്കുന്നതിനായി വിശേഷിച്ച് ഒരേ വാക്ക് ഓര്മിക്കൂ- അത്
ഏതാണ്? ബാബ ചെയ്യിക്കുന്നയാളാണ്, ഞാന് ആത്മാവ് (ഞാന് ഇന്നയാളല്ല), ആത്മാവ്
ചെയ്യുന്നയാളാണ്. അപ്പോള് ചെയ്യുന്നവനും ചെയ്യിക്കുന്നവനും- ഈ ഒരു വാക്ക്
താങ്കളുടെ സന്തുലനം വളരെ സഹജമാക്കും. സ്വപുരുഷാര്ഥത്തിന്റെ ബാലന്സ് അഥവാ ഗതി
എപ്പോഴെങ്കിലും കുറയുന്നുവെങ്കില്, അതിന്റെ കാരണമെന്താണ്? ചെയ്യുന്നയാള്ക്കു
പകരം ഞാന് തന്നെ ചെയ്യേണ്ടവള് അഥവാ ചെയ്യേണ്ടവന്, ചെയ്യുന്നയാള്ക്കു പകരം സ്വയം
ചെയ്യിക്കുന്നയാളായി മനസിലാക്കുന്നു. ഞാന് ചെയ്തുകൊണ്ടിരിക്കുന്നു, ഏത് എന്ത്
പ്രകാരത്തിലെ മായ വരികയാണെങ്കിലും അതിന്റെ ഗേറ്റ് ഏതാണ്? മായയുടെ ഏറ്റവും നല്ല
സഹജമായ ഗേറ്റ് അറിയാം- ഞാന്. അപ്പോള് ഈ ഗേറ്റ് ഇപ്പോള് പൂര്ണമായും
അടഞ്ഞിട്ടില്ല. ഇങ്ങനെ അടയ്ക്കുന്നു മായ സഹജമായും തുറക്കുകയും വരികയും
ചെയ്യുന്ന തരത്തില്. അഥവാ ചെയ്യുന്നയാള് എങ്കില് ചെയ്യിക്കുന്നയാളെ അവശ്യം
ഓര്മയുണ്ടാകും. ചെയ്തുകൊണ്ടിരിക്കുകയാണ്, എന്നാല് ചെയ്യിക്കുന്നയാള് ബാബയാണ്.
ചെയ്യിക്കുന്നയാളില്ലാതെ ചെയ്യുന്നയാളാകാന് കഴിയില്ല. ഡബിള് രൂപത്തില്
ചെയ്യിക്കുന്നയാളുടെ സ്മൃതി വേണം. ഒന്ന് ബാബ ചെയ്യിക്കുന്നയാളാണ്, രണ്ടാമത് ഞാന്
ആത്മാവും ഈ കര്മേന്ദ്രിയങ്ങളിലൂടെ കര്മം ചെയ്യിക്കുന്നയാളാണ്. ഇതിലൂടെ
എന്തുണ്ടാകും- കര്മം ചെയ്തുകൊണ്ടും കര്മത്തിന്റെ നല്ലതോ ചീത്തയോ ആയ പ്രഭാവത്തില്
വരികയില്ല. ഇതിനെയാണ് പറയുന്നത്- കര്മാതീതഅവസ്ഥ.
താങ്കളേവരുടെയും
ലക്ഷ്യമെന്താണ്? കര്മാതീതമാകേണ്ടേ? അതോ അല്പാല്പം കര്മബന്ധനമുണ്ടായാല്
കുഴപ്പമൊന്നുമില്ല? ഉണ്ടാകാന് പാടുണ്ടോ അതോ ഉണ്ടാകാന് പാടില്ലേ?
കര്മാതീതമാകേണ്ടേ? ബാബയോടുള്ള സ്നേഹത്തിന്റെ ലക്ഷണമാണ്- കര്മാതീതമാകുക. അപ്പോള്
ചെയ്യിക്കുന്നയാളായി കര്മം ചെയ്യൂ, ചെയ്യിക്കൂ, കര്മേന്ദ്രിയങ്ങള്
താങ്കളെക്കൊണ്ട് ചെയ്യിക്കുകയല്ല, എന്നാല് താങ്കള് കര്മേന്ദ്രിയങ്ങളെക്കൊണ്ട്
ചെയ്യിക്കുക. തീര്ത്തും അവനവനെ വേറിട്ടതായി കരുതി കര്മം ചെയ്യിക്കുക- ഈ
കോണ്ഷ്യസ്നെസ് എമര്ജ് രൂപത്തില് ഉണ്ടാകട്ടെ. മര്ജ് രൂപത്തിലല്ല. മര്ജ് രൂപത്തില്
ഒരിക്കലും ചെയ്യിക്കുന്നയാള്ക്കു പകരം കര്മേന്ദ്രിയങ്ങള്ക്കു അതായത് മനസിന്,
ബുദ്ധിക്ക്, സംസ്കാരത്തിന് വശപ്പെടുന്നു. കാരണം? ചെയ്യിക്കുന്നയാളായ ആത്മാവാണ്.
ഈ സ്മൃതി അധികാരിയുടെ സ്മൃതി തരുന്നു. ഇല്ലെങ്കില് മനസ് ഇടയ്ക്ക് താങ്കളെ
നടത്തുന്നു, ഇടയ്ക്ക് താങ്കള് മനസിനെ നടത്തുന്നു, അതിനാല് സദാ സ്വാഭാവികമായ
മന്മനാഭവ സ്ഥിതി ഉണ്ടാകുന്നില്ല. ഞാന് തീര്ത്തും വേറിട്ടതാണ്, വെറും
വേറിട്ടതല്ല എന്നാല് അധികാരിയാണ്, ബാബയെ ഓര്മിക്കുന്നതിലൂടെ ഞാന് ബാലകനാണ്, ,
ഞാന് ആത്മാവ് ചെയ്യിക്കുന്നയാളാണ് അതിനാല്അധികാരിയാണ്. ഇപ്പോള് ഈ അഭ്യാസത്തില്
ശ്രദ്ധയുടെ കുറവുണ്ട്. സേവനത്തില് വളരെ നല്ലതായി തോന്നുന്നു, എന്നാല്
ലക്ഷ്യമെന്താണ്? സേവാധാരിയാകുന്നതിന്റെയോ കര്മാതീതമാകുന്നതിന്റെയോ? അതോ രണ്ടും
ഒപ്പമൊപ്പമാകുമോ? ഈ അഭ്യാസം പക്കയാണോ? ഇപ്പോഴിപ്പോള് അല്പസമയത്തേക്ക് ഈ അഭ്യാസം
ചെയ്യാനാകുമോ? വേറെയാകാന് സാധിക്കുമോ? അതോ ഇങ്ങനെ അറ്റാച്ചായിരിക്കുന്നുവോ,
ഡിറ്റാച്ചാകാന് സമയമെടുക്കുന്ന തരത്തില്? എത്ര സമയത്തേക്ക് വേറിടാന് സാധിക്കുമോ?
5 മിനിറ്റു വേണമോ, 1 മിനിറ്റ് വെണമോ അതോ ഒരു സെക്കന്റ് വേണമോ? ഒരു സെക്കന്റില്
സാധിക്കുമോ?
പാണ്ഡവര്ക്ക് ഒരു
സെക്കന്റില് തീര്ത്തും വേറിടാന് സാധിക്കുമോ? ആത്മാവ് വേറിട്ട അധികാരിയും
കര്മേന്ദ്രിയങ്ങള് കര്മചാരി വേറെയും, ഈ അഭ്യാസം എപ്പോള് വേണമോ അപ്പോള് ഉണ്ടാകണം.
ശരി ഇപ്പോഴിപ്പോള് ഒരു സെക്കന്റില് വേറിട്ടതും ബാബയുടെ സ്നേഹിയുമാകൂ, ശക്തിശാലി
അഭ്യാസം ചെയ്യൂ ഞാന് വേറിട്ടതു തന്നെയാണ്. ഈ കര്മേന്ദ്രിയങ്ങള് ഞങ്ങളുടെ
സാഥിയാണ്, കര്മത്തിന്റെ സാഥിയാണ്, എന്നാല് ഞാന് വേറിട്ടതും സ്നേഹിയുമാണ്.
ഇപ്പോള് ഒരു സെക്കന്റില് ഈ അഭ്യാസം ചെയ്യൂ.(ഡ്രില്)സഹജമായി തോന്നുന്നുവോ അതോ
ബുദ്ധിമുട്ടാണോ? സഹജമാണെങ്കില് മുഴുവന് ദിവസത്തില് കര്മത്തിന്റെ സമയത്ത് ഈ
സ്മൃതി എമര്ജ് ചെയ്യൂ, അപ്പോള് കര്മാതീതസ്ഥിതിയുടെ അനുഭവം സഹജമായി ചെയ്യും.
എന്തെന്നാല് സേവനം അഥവാ കര്മത്തെ വെടിയാനാകുമോ? വിട്ടുകളയുമോ? ചെയ്യുക തന്നെ
വേണം. തപസ്യയിലിരിക്കുക ഇതും കര്മമാണ്. അപ്പോള് കര്മം കൂടാതെ അല്ലെങ്കില് സേവനം
കൂടാതെ കഴിയാനാവില്ല. കഴിയേണ്ടതുമില്ല എന്തെന്നാല് സമയം കുറവാണ് സേവനം ഇനിയും
വളരെയാണ്. സേവനത്തിന്റെ രൂപരേഖ മാറിയിരിക്കുന്നു. എന്നാല് ഇപ്പോഴും പല
ആത്മാക്കള്ക്കും പരാതിയുണ്ട്, അതിനാല് സേവനവും സ്വപുരുഷാര്ഥവും- രണ്ടിന്റെയും
ബാലന്സ് വെക്കൂ. ഇങ്ങനെയല്ല, സേവനത്തില് വളരെ ബിസിയായിരുന്നില്ലേ അതിനാല്
സ്വപുരുഷാര്ഥം കുറഞ്ഞുപോയി. ഇല്ല. ഇനിയും സേവനത്തില് സ്വപുരുഷാര്ഥത്തിന്രെ
ശ്രദ്ധ കൂടുതല് വേണം. എന്തെന്നാല് മായയ്ക്ക് വരാനുള്ള മാര്ജിന് സേവനത്തില് വളരെ
പ്രകാരത്തിലുണ്ടാകുന്നു. പേര് സേവനം, എന്നാല് സംഭവിക്കുന്നത് സ്വാര്ഥത. സ്വയം
മുന്നേറണം എന്നാല് മുന്നേറിക്കൊണ്ടും ബാലന്സ് മറക്കരുത്. എന്തെന്നാല് സേവനത്തില്
തന്നെയാണ് സ്വഭാവം, സംബന്ധത്തിന്റെ വിസ്താരമുണ്ടാകുന്നത്. മായ
അവസരവുമെടുക്കുന്നു. അല്പം ബാലന്സ് കുറഞ്ഞു, മായ പുതിയ പുതിയ രൂപം ധാരണ
ചെയ്യുന്നു, പഴയ രൂപത്തില് വരികയില്ല. പുതിയ പുതിയ രൂപത്തില്, പുതിയ പുതിയ
പരിതസ്ഥിതിയുടെ രൂപത്തില്, സമ്പര്ക്കത്തിന്റെ രൂപത്തില് വരുന്നു. അപ്പോള്
വേറെയായി സേവനം വിട്ട് അഥവാ ബാപ്ദാദയെ ഇരുത്തി, ഒരു മാസം ഇരുത്തി, 15 ദിവസം
ഇരുത്തി എങ്കില് കര്മാതീതമാകുമോ? ഒരു മാസം നല്കൂ ഒന്നും ചെയ്യാതിരിക്കൂ,
ഇരുന്നോളൂ, തപസ്യ ചെയ്യൂ, ഭക്ഷണവും ഒരിക്കല് ഉണ്ടാക്കൂ അത്ര മാത്രം. പിന്നീട്
കര്മാതീതമാകുമോ? ആകുകയില്ലേ?
അഥവാ ബാലന്സിന്റെ
അഭ്യാസമില്ലെങ്കില് എത്ര തന്നെയായാലും ഒരു മാസമായാലും രണ്ടു മാസമിരുന്നാലും മനസ്
ഇരിക്കുകയില്ല, ശരീരം ഇരിക്കും. ഇരുത്തേണ്ടത് മനസിനെയാണ്, വെറും ശരീരത്തെയല്ല.
ശരീരത്തിനൊപ്പം മനസിനെയും ഇരുത്തണം, ഇരിക്കണം ബാബയും ഞാനും മാത്രം,
രണ്ടാമതൊരാളില്ല. പ്പോള് ഒരു മാസം ഇങ്ങനെ തപസ്യ ചെയ്യാന് സാധിക്കുമോ അതോ സേവനം
ഓര്മ വരുമോ? ബാപ്ദാദ അഥവാ ഡ്രാമ കാണിച്ചുകൊണ്ടിരിക്കുന്നു, ദിനം പ്രതി ദിനം
സേവനം വര്ധിക്കുക തന്നെ വേണം. അപ്പോള് എങ്ങനെ ഇരിക്കാന് കഴിയും? ഒരു വര്ഷം
മുമ്പത്തെ താങ്കളുടെ സേവനം, ഈ വര്ഷം സേവനം ചെയ്തപ്പോള് വര്ധിച്ചുവോ അതോ
കുറഞ്ഞുവോ? വര്ധിച്ചില്ലേ! ആഗ്രഹിക്കാതെ തന്നെ സേവനത്തിന്റെ ബന്ധനത്തില്
ബന്ധിക്കപ്പെട്ടിരിക്കുന്നു, എന്നാല് ബാലന്സിലൂടെ സേവനത്തിന്റെ ബന്ധനം
ബന്ധനമല്ല, സംബന്ധമാകും. ലൗകികസംബന്ധത്തില് മനസിലാക്കുന്നു- ഒന്ന് കര്മബന്ധനം,
ഒന്ന് സേവനത്തിന്റെ സംബന്ധം. അപ്പോള് ബന്ധനത്തിന്രെ അനുഭവമുണ്ടാകുകയില്ല,
സേവനത്തിന്റെ മധുരസംബന്ധമാണ്. അപ്പോള് എന്തേ ശ്രദ്ധ വെക്കുമോ? സേവനവും
സ്വപുരുഷാര്ഥത്തിന്റെയും ബാലന്സ്. സേവനത്തിന്റെ അതിയില് പോകാതിരിക്കൂ. എനിക്കു
തന്നെ ചെയ്യണം, എനിക്കേ ചെയ്യാനാവൂ, അരുത്. ചെയ്യിക്കുന്നയാള് ചെയ്യിക്കുകയാണ്.
ഞാന് നിമിത്തമായി ചെയ്യുന്നയാളാണ്. അപ്പോള് ഉത്തരവാദിത്തമുണ്ടായിട്ടും ക്ഷീണം
കുറവാകും. പല കുട്ടികളും പറയുന്നു- ഒരുപാട് സേവനം ചെയ്തില്ലേ അതിനാല് ക്ഷീണിച്ചു,
തല ഭാരിച്ചിരിക്കുന്നു. അപ്പോള് തലയ്ക്കു ഭാരമുണ്ടാകുകയില്ല. അപ്പോഴും
ചെയ്യിക്കുന്ന ബാബ വളരെ നന്നായി തടവിത്തരും. തല ഒന്നുകൂടെ ഉണര്വുള്ളതാകും.
ക്ഷീണമുണ്ടാകുകയില്ല, ഊര്ജം അധികം വരും. സയന്സിന്റെയും മരുന്നുകളിലൂടെ
ശരീരത്തില് ഊര്ജം വരും എങ്കില്, എന്താ ബാബയുടെ ഓര്മയിലൂടെ ഊര്ജം വരികയില്ലേ?
ആത്മാവില് ഊര്ജം വന്നുവെങ്കില് ശരീരത്തില് താനേ പ്രഭാവം വരും. അനുഭവികളുമാണ്,
ഇടയ്ക്കെല്ലാം അനുഭവമുണ്ടാകുന്നു. പിന്നെ പോകെപ്പോകെ ലൈന്
മാറിക്കൊണ്ടിരിക്കുന്നു. അറിയുന്നതേയില്ല. ആരെങ്കിലും ഉദാസീനം, ക്ഷീണിതം,
ഭാരിച്ചവര് ആകുകയാണെങ്കില് പിന്നീട് ബഹളം വരുന്നു- എന്തു സംഭവിച്ചു, എന്തുകൊണ്ട്
സംഭവിച്ചു, എന്നാല് വെറും ഒരു വാക്ക് ചെയ്യുന്നയാള്, ചെയ്യിക്കുന്നയാള്-
ഓര്മിക്കൂ, ബുദ്ധിമുട്ടാണോ എളുപ്പമാണോ? പറയൂ ഹാംജി, ശരി.
ഇപ്പോള് 9 ലക്ഷം പ്രജയെ
ഉണ്ടാക്കിയോ? വിദേശത്ത് എത്ര ഉണ്ടാക്കിയിട്ടുണ്ട്? 9 ലക്ഷം ഉണ്ടാക്കിയോ?
ഭാരതത്തില് ഉണ്ടാക്കിയോ? ഉണ്ടാക്കിയിട്ടില്ല. അപ്പോള് താങ്കള് തന്നെ സമാപ്തിയുടെ
കാണ്ഡത്തെ മുന്നേറാന് അനുവദിക്കുന്നില്ലേ. ബാലന്സ് വെക്കൂ, ഡയമണ്ട് ജൂബിലിയല്ലേ
അപ്പോള് നിറയെ സേവനം ചെയ്യൂ എന്നാല് ബാലന്സ് വെച്ച് സേവനം ചെയ്യൂ എങ്കില് പ്രജ
പെട്ടെന്ന് ഉണ്ടാകും. സമയമെടുക്കില്ല. പ്രകൃതിയും വളരെ ക്ഷീണിച്ചിരിക്കുകയാണ്,
ആത്മാക്കളും നിരാശരായിരിക്കുന്നു. നിരാശരാകുമ്പോള് ആരെയാണ് ഓര്മിക്കുന്നത്?
ഭഗവാന്, ബാബയെ ഓര്മിക്കുന്നു, എന്നാല് ബാബയുടെ പൂര്ണ പരിചയം ഇല്ലാത്ത കാരണത്താല്
താങ്കള് ദേവീദേവതമാരെ കൂടുതല് ഓര്മിക്കുന്നു. അപ്പോള് നിരാശരായ ആത്മാക്കളുടെ
വിളികള് താങ്കള്ക്ക് കേള്ക്കാനാവുന്നില്ലേ? വരുന്നുണ്ടോ അതോ തന്നില് തന്നെ
മുഴുകിയിരിക്കുകയാണോ? ദയാമനസ്കരല്ലേ? ബാബയോടും എന്താണ് വിളിക്കുന്നത്? ദയ
നിറഞ്ഞവന്. എല്ലാ ധര്മത്തിലുള്ളവരും ദയ തീര്ച്ചയായും യാചിക്കുന്നുണ്ട്, സുഖം
യാചിക്കുന്നില്ല, എന്നാല് ദയ തീര്ച്ചയായും യാചിക്കും. അപ്പോള് ആരാണ് നല്കുന്നവര്.
താങ്കള് നല്കുന്നവരല്ലേ? അതോ എടുക്കുന്നവരോ? എടുത്തിട്ട് നല്കുന്നവര്.
ദാതാവിന്റെ മക്കളല്ലേ! അപ്പോള് തന്റെ സഹോദരീസഹോദരന്മാരുടെ മേല് ദയാഹൃദയരാകൂ.
ദയാഹൃദയരായി സേവനം ചെയ്യുകയാണെങ്കില് അതില് നിമിത്തഭാവം സ്വതവേ വരും. എത്ര തന്നെ
മോശമായാലും ആരോടും താങ്കള്ക്ക് ആ ആത്മാവിനെ പ്രതി ദയയുണ്ടെങ്കില് താങ്കള്ക്ക്
അവരെ പ്രതി ഒരിക്കലും വെറുപ്പോ അസൂയയോ ക്രോധത്തിന്റെ ഭാവനയോ വരികയില്ല. ദയയുടെ
ഭാവന സഹജമായി നിമിത്തഭാവം എമര്ജ് ചെയ്യുന്നു. സ്വാര്ഥതയുടെ ദയയല്ല, സത്യമായ ദയ.
സത്യമായ ദയയില് ഒരു ആകര്ഷണവുമില്ല, ഒരു ദേഹബോധവുമില്ല, ആത്മാവ് ആത്മാവിനോട് ദയ
കാണിക്കുകയാണ്. ദേഹാഭിമാനമോ ദേഹത്തിന്റെ ഒരു ആകര്ഷണത്തിന്റയോ പേരടയാളമില്ല.
ചിലരുടെ ആകര്ഷണം ശരീരത്തോടാണ്, ചിലരുടെ ആകര്ഷണം ഗുണങ്ങളോടാണ്, വിശേഷതകളോടും
ഉണ്ടാകുന്നു. എന്നാല് വിശേഷതയോ ഗുണമോ നല്കുന്നയാള് ആരാണ്? ആത്മാവ് പിന്നെയും
എത്ര വലുതാകട്ടെ എന്നാല് ബാബയോട് ലേവത(എടുക്കുന്നയാള്)യാണ്. തന്റേതല്ല, ബാബ
നല്കിയതാണ്. അപ്പോള് എന്തേ നേരിട്ട് ദാതാവിനോട് ആയിക്കൂടാ. അതിനാല് എവിടെയും
സ്വാര്ഥതയുടെ ദയയരുത്. പല കുട്ടികളും ഇങ്ങനെ അഭിമാനകോപം കാണിക്കുന്നു, ഉള്ളത്
സ്വാര്ഥതയായിരിക്കും പറയും എനിക്ക് ദയ തോന്നുന്നു. മറ്റൊന്നുമില്ല, വെറും ദയയാണ്.
എന്നാല് പരിശോധിക്കൂ- നിസ്വാര്ഥ ദയയാണോ? ആകര്ഷണമുക്തദയയാണോ? എന്തെങ്കിലും
അല്പകാല പ്രാപ്തിക്കു വേണ്ടിയുള്ള ദയയല്ലല്ലോ? പിന്നീട് പറയും വളരെ നല്ലവളല്ലേ,
വളരെ നല്ലയാളല്ലേ, അതുകൊണ്ട് കുറച്ച്... കുറച്ച് എന്നതിന് അനുവാദമില്ല.
കര്മാതീതമാകണമെങ്കില് ഇതെല്ലാം തടസങ്ങളാണ്- ശരീരബോധത്തിലേക്ക് കൊണ്ടുപോകുന്നവ.
നല്ലതാണ്, എന്നാല് ആക്കുന്നയാളാരാണ്? നല്ലതിനെ ധാരണ ചെയ്തോളൂ എന്നാല് നല്ലതില്
പ്രഭാവിതമാകരുത്. വേറിട്ടതും ബാബയ്ക്ക് പ്രിയപ്പെട്ടതും. ആരാണോ ബാബയ്ക്ക്
പ്രിയപ്പെട്ടവര് അവര് സദാ സുരക്ഷിതരാണ്. മനസിലായോ!
അഥവാ സേവനത്തെ
വര്ധിപ്പിക്കുന്നു വര്ധിപ്പിക്കുക തന്നെ വേണം എങ്കില് സ്ഥാപനയെയും സമീപം കൊണ്ടു
വരണമോ വേണ്ടയോ? ആര് കൊണ്ടുവരും? ബാബ കൊണ്ടുവരുമോ? എല്ലാവരും കൊണ്ടുവരും.
സാഥിയല്ലേ! ഒറ്റയ്ക്ക് ബാബയ്ക്കും ഒന്നും ചെയ്യാന് കഴിയില്ല, താങ്കള് സാഥി
കുട്ടികളെ കൂടാതെ. നോക്കൂ ബാബയെ അഥവാ മനസിലാക്കിത്തരണമെങ്കില് കൂടി ശരീരത്തിന്റെ
കൂട്ട് എടുക്കണം. ശരീരമില്ലാതെ സംസാരിക്കാനാകുമോ? പഴയ വണ്ടിയാകട്ടെ നല്ലതാകട്ടെ
എന്നാല് ആധാരമെടുക്കേണ്ടി വരുന്നു. ആധാരമില്ലാതെ ചെയ്യാന് സാധിക്കില്ല.
ബ്രഹ്മാബാബയുടെ കൂട്ട് എടുത്തില്ലേ, അപ്പോഴാണ് താങ്കള് ബ്രാഹ്മണരായത്.
ബ്രഹ്മാകുമാരനെന്നു പറയുന്നു, ശിവകുമാരനെന്നു പറയുന്നില്ല എന്തുകൊണ്ടെന്നാല്
നിരാകാര ബാബയ്ക്കും സാകാരആധാരമെടുക്കണം. സാകാരബ്രഹ്മാവിന്റെ ആധാരമെടുത്ത പോലെ,
ഇപ്പോഴും ബ്രഹ്മാവിന്റെ അവ്യക്തമാലാഖയുടെ രൂപത്തില് ആധാരമെടുക്കാതെ താങ്കളുടെ
പാലന ചെയ്യാനാവില്ല. സാകാരത്തില് എടുത്താലും ആകാരരൂപത്തില് എടുത്താലും
ആത്മാവിന്റെ ആധാരം കൂട്ട് എടുക്കുക തന്നെ വേണമല്ലോ. ആള്മൈറ്റി അതോറിറ്റിയാണ്
എങ്കിലും വിനാശിയായ കളി മായാജാലക്കാര്ക്ക് സെക്കന്റില് ചെയ്യാനാകുന്ന പോലെ,
ആള്മൈറ്റി അതോറിറ്റിക്ക് എന്താഗ്രഹിക്കുന്നുവോ അത് സെക്കന്റില് ചെയ്യാനാകില്ലേ?
ചെയ്യാനാകുമോ? ഇപ്പോഴിപ്പോള് വിനാശത്തെ മുന്നിലേക്ക് കൊണ്ടുവരാനാകുമോ?
ഒറ്റയ്ക്ക് കൊണ്ടുവരാനാകുമോ? ഒറ്റയ്ക്ക് ചെയ്യാനാകില്ല. ആള്മൈറ്റി
അതോറിറ്റിയാണെങ്കിലും താങ്കള് കൂട്ടുകാരുടെ സംബന്ധത്തില്
ബന്ധിക്കപ്പെട്ടിരിക്കുന്നു. അപ്പോള് ബാബയ്ക്ക് താങ്കളോട് എത്ര സ്നേഹമാണ്.
ചെയ്യാനാകുമെങ്കിലും ചെയ്യാന് കഴിയില്ല. എന്താ മാന്ത്രികവടിയെടുത്ത്
കറക്കിക്കൂടേ? എന്നാല് ബാബ പറയുന്നു രാജ്യഅധികാരി ആരാകും? ബാബ ആകുമോ? താങ്കള്
ആകും. സ്ഥാപന ചെയ്തോളൂ. , വിനാശവും ചെയ്തോളൂ എന്നാല് രാജ്യം ആര് ഭരിക്കും?
താങ്കളെക്കൂടാതെ കാര്യം നടക്കുമോ? അതിനാല് ബാബയ്ക്ക് താങ്കളെ ഏവരെയും
കര്മാതീതമാക്കുക തന്നെ വേണം. ആകുക തന്നെ വേണമല്ലോ, അതോ ബാബ നിര്ബന്ധപൂര്വം
ആക്കണോ? ബാബയ്ക്ക് ആക്കണോ അതോ താങ്കള്ക്ക് ഏവര്ക്കും ആകുക തന്നെ വേണമോ. ഇതാണ്
മധുരമായ ഡ്രാമ. ഡ്രാമ നല്ലതായി തോന്നുന്നില്ലേ, അതോ ഇടയ്ക്കിടെ
അസ്വസ്ഥമാകുന്നുവോ, ഇതെന്താണ് ഉണ്ടാക്കിയിരിക്കുന്നത്, ഇത് മാറേണ്ടതാണ്-
ചിന്തിക്കാറുണ്ടോ? ബാബയും പറയുന്നു- ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്
, ഇത് മാറുക സാധ്യമല്ല. ആവര്ത്തിക്കണം, എന്നാല് മാറുക സാധ്യമല്ല. ഡ്രാമയില് ഇത്
താങ്കളുടെ അന്തിമ ജന്മത്തെ ശക്തികളാണ്. ഡ്രാമയാണ്, എന്നാല് ഡ്രാമയില് ഈ ശ്രേഷ്ഠ
ബ്രാഹ്മണജന്മത്തില് വളരെ ശക്തികള് ലഭിച്ചിട്ടുണ്ട്. ബാബ വില് ചെയ്തതാണ് അതിനാല്
വില്പവര് ഉണ്ട്. അപ്പോള് ഏതു വാക്ക് ഓര്മിക്കും? ചെയ്യുന്നവനും ചെയ്യിക്കുന്നവനും.
പക്കയോ അതോ പദ്ധതിയിലേക്ക് പോകെപ്പോകെ മറക്കുമോ? മറക്കരുത്.
ഇപ്പോള് വീണ്ടും സ്വയം
ശരീരത്തിന്റെ ബന്ധനത്തില് നിന്നും വേറിട്ട് കര്മാതീത സ്റ്റേജില് , കര്മം
ചെയ്തുകൊണ്ടിരിക്കുന്നു എന്നാല് വേറിട്ട്, കണ്ടുകൊണ്ടിരിക്കുന്നു എന്നാല്
വേറിട്ട് കണ്ടുകൊണ്ടിരിക്കുന്നു, സംസാരിച്ചുകൊണ്ടിരിക്കുന്നു എന്നാല് വേറിട്ട്
അധികാരിയായി, ബാബയിലൂടെ നിമിത്തആത്മാവാണ്, ഈ സ്മൃതിയില് വീണ്ടും മനസിനെയും
ബുദ്ധിയെയും സ്ഥിതി ചെയ്യിക്കൂ (ഡ്രില്). ശരി.
നാനാഭാഗത്തെയും സദാ
സേവനത്തിന്റെ ഉണര്വുത്സാഹത്തില് കഴിയുന്ന സേവാധാരി ആത്മാക്കള്, സദാ
സ്വപുരുഷാര്ഥവും സേവനവും രണ്ടിന്റെയും ബാലന്സ് വെക്കുന്ന ബ്ലിസ്ഫുള് ആത്മാക്കള്,
സദാ നിസ്വാര്ഥ ദയാമനസ്കരായി സര്വാത്മാക്കളെയും പ്രതി സത്യമായ ദയ വെക്കുന്ന
വിശേഷ ആത്മാക്കള്, സദാ സെക്കന്റില് സ്വയത്തെ കര്മബന്ധനം അഥവാ അനേക റോയല്
ബന്ധനങ്ങളില് നിന്ന് മുക്തമാക്കുന്ന തീവ്രപുരുഷാര്ഥിആത്മാക്കള്ക്ക് ബാപ്ദാദയുടെ
സ്നേഹസ്മരണയും നമസ്തേയും.
വരദാനം :-
ആജ്ഞാകാരിയായി ബാബയുടെ സഹായം അഥവാ ആശീര്വാദങ്ങളുടെ അനുഭവം ചെയ്യുന്ന
സഫലതാമൂര്ത്തിയായി ഭവിക്കട്ടെ
ബാബയുടെ ആജ്ഞയാണ്- എന്നെ
ഒരാളെ ഓര്മിക്കൂ. ഒരു ബാബയാണ് ലോകം അതിനാല് ഹൃദയത്തില് ബാബയല്ലാതെ ഒന്നും തന്നെ
ചേര്ക്കരുത്. ഒരു മതം, ഒരു ബലം, ഒരു വിശ്വാസം..... എവിടെ ആ ഒന്ന് ഉണ്ടോ അവിടെ
ഓരോ കാര്യത്തിലും സഫലതയാണ്. അതിനു വേണ്ടി ഒരു പരിതസ്ഥിതിയെയും മറികടക്കുക
സഹജമാണ്. ആജ്ഞ പാലിക്കുന്ന കുട്ടികള്ക്ക് ബാബയുടെ ആശീര്വാദം ലഭിക്കുന്നു അതിനാല്
ബുദ്ധിമുട്ടും സഹജമായി മാറുന്നു.
സ്ലോഗന് :-
പുതിയ
ബ്രാഹ്മണജീവിതത്തിന്റെ സ്മൃതിയില് കഴിയൂ എങ്കില് ഒരു പഴയ സംസ്കാരവും
എമര്ജാകുകയില്ല.