06.01.2021           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ-നിങ്ങള് ഏതൊരു കര്മ്മം ചെയ്യുകയാണെങ്കിലും അതിന്റെ ഫലം തീര്ച്ചയായും ലഭിക്കുന്നു, നിഷ്കാമസേവനം ഒരു ബാബ മാത്രമാണ്ച െയ്യുന്നത്.

ചോദ്യം :-
ഈ ക്ലാസ്സ് വളരെ അത്ഭുതകരമാണ് എങ്ങനെ? ഇവിടെ ഏതൊരു മുഖ്യമായ പരിശ്രമമാണ് ചെയ്യേണ്ടത്?

ഉത്തരം :-
ചെറിയ കുട്ടികളും വൃദ്ധരും ഒരുമിച്ചിരിക്കുന്ന ക്ലാസ്സ് ഇതൊന്നു മാത്രമെയുള്ളൂ. ഇതില് അഹല്യകളും, കൂനികളും സാധുസന്യാസിമാര് പോലും ഒരു ദിവസം വന്നിരിക്കും-അങ്ങനെയുള്ള അത്ഭുതകരമായ ക്ലാസ്സാണ്. ഇവിടെ മുഖ്യമായത് ഓര്മ്മയുടെ പരിശ്രമമാണ്. ഓര്മ്മയിലൂടെ തന്നെയാണ് ആത്മാവിന്റെയും ശരീരത്തിന്റെയും സ്വാഭാവിക ചികില്സ നടക്കുന്നത്. എന്നാല് ഓര്മ്മിക്കുന്നതിനും ജ്ഞാനം ആവശ്യമാണ്.

ഗീതം :-
രാത്രിയിലെ യാത്രക്കാരാ ക്ഷീണിക്കരുതേ.......

ഓംശാന്തി.
മധുര-മധുരമായ ആത്മീയ കുട്ടികള് ഗീതം കേട്ടു. ആത്മീയ അച്ഛന് കുട്ടികള്ക്ക് ഇതിന്റെ അര്ത്ഥവും മനസ്സിലാക്കി തരുന്നു. ഗീത അല്ലെങ്കില് ശാസ്ത്രങ്ങള് മുതലായവ ഉണ്ടാക്കുന്നവര്ക്ക് ഇതിന്റെ അര്ത്ഥം അറിയില്ല, ഇതാണ് അത്ഭുതം. ഒരു കാര്യത്തിന്റേയും യഥാര്ത്ഥ അര്ത്ഥമറിയുന്നില്ല. ജ്ഞാനസാഗരനും പതിത-പാവനനുമായ ആത്മീയ അച്ഛന് ഇരുന്ന് ഇതിന്റെ അര്ത്ഥം മനസ്സിലാക്കി തരുകയാണ്. രാജയോഗവും ബാബ തന്നെയാണ് പഠിപ്പിക്കുന്നത്. നിങ്ങള് കുട്ടികള്ക്കറിയാം ഇപ്പോള് വീണ്ടും രാജാക്കന്മാരുടെയും രാജാവായി മാറുകയാണ്. മറ്റു വിദ്യാലയങ്ങളില് ആരും ഇങ്ങനെയൊന്നും പറയില്ലല്ലോ നമ്മള് വീണ്ടും വക്കീലായി മാറാന് പോവുകയാണെന്ന്. څവീണ്ടുംچ എന്ന അക്ഷരം ആര്ക്കും പറയാന് കഴിയില്ല. നിങ്ങള് പറയുന്നു നമ്മള് അയ്യായിരം വര്ഷം മുമ്പത്തെതുപ്പോലെ വീണ്ടും പരിധിയില്ലാത്ത അച്ഛനില് നിന്ന് പഠിക്കുകയാണ്. ഈ വിനാശവും വീണ്ടും തീര്ച്ചയായും ഉണ്ടാവുക തന്നെ വേണം. എത്ര വലിയ-വലിയ ബോംബുകളാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. വളരെ ശക്തിശാലിയായതാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. ഇതൊന്നും എടുത്തു വെക്കാന് വേണ്ടിയല്ലല്ലോ ഉണ്ടാക്കുന്നത്! ഈ വിനാശവും ശുഭമായ കാര്യത്തിനു വേണ്ടിയായിരിക്കുമല്ലോ! നിങ്ങള് കുട്ടികള്ക്ക് പേടിക്കേണ്ട ഒരു ആവശ്യവുമില്ല. ഈ യുദ്ധവും മംഗളകാരിയാണ്. ബാബ വരുന്നതു തന്നെ മംഗളത്തിനു വേണ്ടിയാണ്. പറയാറുണ്ട് ബാബ വന്ന് ബ്രഹ്മാവിലൂടെ സ്ഥാപനയും ശങ്കരനിലൂടെ വിനാശത്തിന്റെ കര്ത്തവ്യവും ചെയ്യിപ്പിക്കുന്നു. അതിനാല് ഈ ബോംബുകളെല്ലാം വിനാശത്തിനു വേണ്ടിയാണ് ഉള്ളത്. വിനാശത്തിനായി ഇതിലും കൂടുതലായി മറ്റൊരു വസ്തുവുമില്ല. ഒപ്പം തന്നെ പ്രകൃതി ക്ഷോഭങ്ങളും ഉണ്ടാകുന്നുണ്ട്. അവയെ ഒരിക്കലും ഈശ്വരന് ചെയ്യിപ്പിക്കുന്നത് എന്ന് പറയാന് സാധിക്കില്ല. ഈ പ്രകൃതിയിയുള്ള ആപത്തുകള് ഡ്രാമയില് അടങ്ങിയിട്ടുണ്ട്. ഇത് പുതിയ കാര്യമൊന്നുമല്ല. എത്ര വലിയ-വലിയ ബോംബുകളാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. പറയുന്നു-ഞങ്ങള് പട്ടണങ്ങളായ പട്ടണങ്ങളെല്ലാം ഇല്ലാതാക്കുമെന്ന്. ജപ്പാനിലെ യുദ്ധത്തില് ഉപയോഗിച്ച ബോംബുകളെല്ലാം വളരെ ചെറുതായിരുന്നു. ഇപ്പോള് വലിയ-വലിയ ബോംബുകളാണ് ഉണ്ടാക്കിയിട്ടുള്ളത്. എപ്പോഴാണോ കൂടുതല് ബുദ്ധിമുട്ട് അനുഭവിക്കുന്നത് സഹിക്കാന് കഴിയാതെ വരുമ്പോള് വീണ്ടും ബോംബുകള് പ്രയോഗിക്കുവാന് തുടങ്ങും. എത്ര നഷ്ടമാണ് ഉണ്ടാവുക. അതും പരീക്ഷിച്ചു നോക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് ചിലവാക്കുന്നത്. ഈ ബോംബുകളെല്ലാം ഉണ്ടാക്കുന്നവര്ക്കും നല്ല വേതനമുണ്ടായിരിക്കും. അതിനാല് നിങ്ങള് കുട്ടികള്ക്ക് സന്തോഷമുണ്ടായിരിക്കണം. പഴയ ലോകത്തിന്റെ വിനാശമാണ് ഉണ്ടാകുന്നത്. നിങ്ങള് കുട്ടികള് പുതിയ ലോകത്തിലേക്കുവേണ്ടി പുരുഷാര്ത്ഥം ചെയ്യുകയാണ്. പഴയ ലോകം തീര്ച്ചയായും ഇല്ലാതാകണമെന്ന് വിവേകവും പറയുന്നുണ്ട്. സത്യയുഗത്തില് എന്തായിരിക്കുമെന്നും, കലിയുഗത്തില് എന്തായിരിക്കുമെന്നും കുട്ടികള്ക്കറിയാം. നിങ്ങള് ഇപ്പോള് സംഗമയുഗത്തിലാണ്. സത്യയുഗത്തില് ഇത്രയും മനുഷ്യരൊന്നും ഉണ്ടായിരിക്കില്ല എന്ന് അറിയാം. ഇവരുടെയെല്ലാം വിനാശമുണ്ടാകുമെന്നറിയാം. ഈ പ്രകൃതി ക്ഷോഭങ്ങളും കല്പം മുമ്പും ഉണ്ടായിട്ടുണ്ട്. പഴയ ലോകം ഇല്ലാതാവുക തന്നെ വേണം. ഇങ്ങനെയുള്ള പ്രകൃതി ക്ഷോഭങ്ങള് മുമ്പും ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാല് അതെല്ലാം വളരെ കുറഞ്ഞ തോതില് മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള് ഈ മുഴുവന് പഴയ ലോകവും ഇല്ലാതാകണം. നിങ്ങള് കുട്ടികള്ക്കാണെങ്കില് വളരെ സന്തോഷമുണ്ടായിരിക്കണം. നമ്മള് ആത്മീയ കുട്ടികള്ക്ക് പരംപിതാപരമാത്മാവായ അച്ഛനിരുന്നാണ് മനസ്സിലാക്കി തരുന്നത്. ഈ വിനാശം നിങ്ങള്ക്കു വേണ്ടിയാണ് ഉണ്ടാകുന്നത്. രുദ്ര ജ്ഞാന യജ്ഞത്തില് നിന്നും വിനാശത്തിന്റെ ജ്വാല പ്രജ്വലിതമായി എന്ന് മഹിമയുമുണ്ട്. പല കാര്യങ്ങള് ഗീതയിലുമുണ്ട്, അതിന്റെ അര്ത്ഥം വളരെ നല്ലതാണ്, എന്നാല് ആരും തന്നെ മനസ്സിലാക്കുന്നില്ലല്ലോ! മനുഷ്യര് ശാന്തി യാചിച്ചു കൊണ്ടിരിക്കുന്നു. നിങ്ങള് പറയുന്നു പെട്ടെന്നു വിനാശമുണ്ടാവുകയാണെങ്കില് നമ്മള്ക്ക് ചെന്ന് സുഖിയായി ജീവിക്കാം. ബാബ പറയുന്നു സതോപ്രധാനമാകുമ്പോഴാണ് സുഖിയായി മാറുന്നത്. ബാബ ഒരുപാട് പ്രകാരത്തിലുള്ള പോയിന്റുകള് നല്കുന്നു. എന്നാല് ചിലരുടെ ബുദ്ധിയില് നല്ല രീതിയില് ഇരിക്കും, ചിലരുടെ ബുദ്ധിയില് കുറച്ച്. വൃദ്ധരായ അമ്മമാര് മനസ്സിലാക്കുന്നു ശിവബാബയെ മാത്രം ഓര്മ്മിച്ചാല് മതി. അമ്മമാര്ക്കു വേണ്ടി ബാബ മനസ്സിലാക്കി കൊടുക്കുന്നു- സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. എന്നാലും സമ്പത്ത് പ്രാപ്തമാക്കുന്നുണ്ട്. ബാബയുടെ കൂടെയാണ് കഴിയുന്നത്. പ്രദര്ശിനിയില് എല്ലാവരും വരും. അജാമിലിനെപ്പോലെയുളള പാപാത്മാക്കളുടെയും വേശ്യകളുടെയുമെല്ലാം ഉദ്ധാരണം സംഭവിക്കണം. കൂലി പണിക്കാര് പോലും നല്ല വസ്ത്രം ധരിച്ച് വരുന്നു. ഗാന്ധിജി അയിത്തക്കാരെ സ്വതന്ത്രരാക്കി. അവരുടെ കൂടെ കഴിക്കുകയും ചെയ്തു. ബാബ ഇതിനെയൊന്നും വിലക്കുന്നില്ല. ഇവരെയും ഉദ്ധരിക്കണമെന്ന് മനസ്സിലാക്കുന്നു. ഇവിടെ ചെയ്യുന്ന ജോലിയുമായി യാതൊരു ബന്ധവുമില്ല. ബാബയുമായി ബുദ്ധിയോഗം വെക്കുന്നതിലാണ് മുഴുവന് ആധാരവുമുള്ളത്. ബാബയെ ഓര്മ്മിക്കണം. ആത്മാവാണ് പറയുന്നത് ഞാന് തൊട്ടുകൂടാത്ത ആളാണെന്ന്. നമ്മള് സതോപ്രധാനമായ ദേവീ-ദേവതകളായിരുന്നു എന്ന് ഇപ്പോള് മനസ്സിലാക്കുന്നു. പിന്നീട് പുനര്ജന്മങ്ങള് എടുത്താണ് അവസാനം പതിതമായി മാറിയത്. ഇപ്പോള് വീണ്ടും ആത്മാവായ നിക്ക് പാവനമായി മാറണം. നിങ്ങള്ക്കറിയാം- സിന്ധില് ഒരു ആദിവാസി സ്ത്രീ വരുമായിരുന്നു, ധ്യാനത്തില് പോകുമായിരുന്നു. ഓടി വന്ന് ബാബയെ കാണുമായിരുന്നു. ഇങ്ങനെയുളളവരുടെ ആത്മാക്കള്ക്കും സമ്പത്തെടുക്കുവാനുളള അവകാശമുണ്ട്. തന്റെ പിതാവില് നിന്ന് സമ്പത്തെടുക്കുക എന്നത് ഓരോ ആത്മാവിന്റെയും അവകാശമാണ്. ഇവരെ ജ്ഞാനം എടുക്കാന് അനുവദിക്കൂ എന്ന് അവരുടെ വീട്ടുകാരോട് പറഞ്ഞു. അപ്പോള് പറഞ്ഞു, ഞങ്ങളുടെ കുലത്തില് ബഹളമുണ്ടാവുമെന്ന്. കൊല്ലുമെന്ന പേടികൊണ്ട് അവരെ തിരിച്ചു കൊണ്ടുപോയി. അതിനാല് ആര് നിങ്ങളുടെ അടുത്തേക്ക് വരുകയാണെങ്കിലും നിങ്ങള്ക്ക് അവരെ വിലക്കുകയില്ല. അബലകള്, വേശ്യകള്, ആദിവാസി സന്യാസിമാര് തുടങ്ങി എല്ലാവരുടെയും ഉദ്ധാരണമാണ് ചെയ്യുന്നത്. സന്യാസിമാര് മുതല് ആദിവാസികള് വരെ.

നിങ്ങള് കുട്ടികള് യജ്ഞത്തിന്റെ സേവനം ചെയ്യുമ്പോള്, ഈ സേവനത്തിലൂടെ ഒരുപാട് പ്രാപ്തിയുണ്ടാവുന്നു. അനേകരുടെ മംഗളമുണ്ടാകുന്നു. ദിവസന്തോറും പ്രദര്ശിനികളുടെ സേവനം അഭിവൃദ്ധി പ്രാപിക്കുക തന്നെ ചെയ്യും. ബാബ ബാഡ്ജുകളും ഉണ്ടാക്കിപ്പിക്കുന്നു. എവിടെ പോയാലും ഇതിലൂടെ മനസ്സിലാക്കി കൊടുക്കണം. ഇത് അച്ഛന്, ഇത് ദാദാ, ഇത് ബാബയുടെ സമ്പത്ത്. ഇപ്പോള് ബാബ പറയുന്നു- എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങള് പാവനമായി മാറും. ഗീതയിലുമുണ്ട്- എന്നെ മാത്രം ഓര്മ്മിക്കൂ എന്ന്. കേവലം അതില് അച്ഛന്റെ പേരിനെ മാറ്റി കുട്ടിയുടെ പേരിട്ടു. രാധയും കൃഷ്ണനും തമ്മില് പരസ്പരം എന്താണ് ബന്ധം എന്നുള്ളത് ഭാരതവാസികള്ക്കുപോലും അറിയില്ല. അവരുടെ വിവാഹത്തിന്റെയെല്ലാം ചരിത്രം പോലും പറഞ്ഞു തരുന്നില്ല. രണ്ടുപേരും വേറെ-വേറെ രാജധാനിയിലേതാണ്. ഈ കാര്യങ്ങള് ബാബയാണ് ഇരുന്ന് മനസ്സിലാക്കി തരുന്നത്. അഥവാ ഇതെല്ലാം ശിവഭഗവാനുവാചയെന്ന് ഗുരുക്കന്മാര് പറയുകയാണെങ്കില് എല്ലാവരും അവരെ ഓടിച്ചുകളയും. നിങ്ങള് ഇതെല്ലാം എവിടെ നിന്നാണ് പഠിച്ചതെന്ന് അവര് ചോദിക്കും? നിങ്ങളുടെ ഗുരു ആരാണ്? ബി.കെ യാണെന്ന് പറയുകയാണെങ്കില് എല്ലാവരും വഴക്കുണ്ടാക്കും. ഈ ഗുരുക്കന്മാരുടെ രാജപദവിയെല്ലാം ഇല്ലാതാകും. അങ്ങനെ ധാരാളം പേര് വരുന്നുണ്ട്. എഴുതി കൊടുക്കാറുമുണ്ട് എന്നാല് പിന്നീട് അപ്രത്യക്ഷമാകുന്നു.

ബാബ കുട്ടികള്ക്ക് ഒരു ബുദ്ധിമുട്ടും നല്കുന്നില്ല. വളരെ സഹജമായ യുക്തിയാണ് പറഞ്ഞു തരുന്നത്. ആര്ക്കെങ്കിലും കുട്ടികളില്ലെങ്കില് പറയും ഭഗവാനേ എനിക്ക് കുട്ടികളെ തരൂ എന്ന്. പിന്നീട് ലഭിക്കുമ്പോള് വളരെ നല്ല രീതിയില് നോക്കി വളര്ത്തുന്നു. പഠിപ്പിക്കുന്നു. പിന്നീട് വലുതാകുമ്പോള് പറയും ഇനി തന്റെ ജോലി ചെയ്യൂ എന്ന്. അച്ഛന് കുട്ടികളെ പാലിച്ച് അവരെ യോഗ്യരാക്കി മാറ്റുകയാണ്. അതിനാല് കുട്ടികളുടെ സേവാധാരിയായില്ലേ! ഈ ബാബ കുട്ടികളുടെ സേവനം ചെയ്ത് കൂടെ കൊണ്ടുപോകുന്നു. മറ്റു ലൗകിക അച്ഛന് മനസ്സിലാക്കും കുട്ടി വലുതായി ജോലിയില് മുഴുകി പിന്നീട് ഞങ്ങള് വൃദ്ധരാകുമ്പോള് ഞങ്ങളുടെ സേവനം ചെയ്യും എന്ന്. ശിവബാബയാണെങ്കില് നമ്മുടെ അടുത്തു നിന്ന് സേവനം യാചിക്കുന്നില്ല. ബാബ നിഷ്കാമ സേവാധാരിയാണ്. ലൗകിക അച്ഛന് പറയുന്നു-ഏതു വരെ ജീവിക്കുന്നുവോ അതു വരെ നമ്മളെ സംരക്ഷിക്കുക എന്നുള്ളത് കുട്ടികളുടെ ഉത്തരവാദിത്വമാണ.് ഈ പ്രതീക്ഷ വെക്കുന്നു. ശിവബാബ പറയുന്നു ഞാന് നിഷ്കാമ സേവനമാണ് ചെയ്യുന്നത്. ഞാന് രാജ്യഭാഗ്യത്തിലേക്ക് വരുന്നില്ല. ഞാന് എത്ര നിഷ്കാമിയാണ്. ബാക്കിയെല്ലാവരും എന്തെല്ലാം ചെയ്യുകയാണെങ്കിലും അതിന്റെ ഫലവും അവര്ക്ക് തീര്ച്ചയായും ലഭിക്കുന്നു. ബാബ എല്ലാവരുടെയും അച്ഛനാണ്. പറയുകയാണ്-ഞാന് നിങ്ങള് കുട്ടികള്ക്ക് സ്വര്ഗ്ഗത്തിന്റെ രാജ്യഭാഗ്യം നല്കുന്നു. നിങ്ങള് എത്ര ഉയര്ന്ന പദവിയാണ് പ്രാപ്തമാക്കുന്നത്. ഞാന് ബ്രഹ്മാണ്ഡത്തിന്റെ മാത്രം അധികാരിയാണ്. നിങ്ങളും ബ്രഹ്മാണ്ഡത്തിന്റെ അധികാരിയാണ് എന്നാല് നിങ്ങള് രാജ്യഭാഗ്യം നേടുന്നു പിന്നീട് നഷ്ടപ്പെടുത്തുന്നു. ബാബ രാജ്യഭാഗ്യം എടുക്കുന്നുമില്ല, നഷ്ടപ്പെടുത്തുന്നുമില്ല. എനിക്ക് ഡ്രാമയില് ഈ പാര്ട്ടാണ് ഉള്ളത്. നിങ്ങള് കുട്ടികള് സുഖത്തിന്റെ സമ്പത്ത് പ്രാപ്തമാക്കാനുള്ള പുരുഷാര്ത്ഥം ചെയ്യുന്നു.ബാക്കിയെല്ലാവരും വെറും ശാന്തിയാണ് യാചിക്കുന്നത്. മറ്റു ഗുരുക്കന്മാരെല്ലാവരും പറയുന്നു-സുഖം കാഖവിഷ്ട സമാനമാണെന്ന്. അതിനാല് അവര് ശാന്തി തന്നെയാണ് ആഗ്രഹിക്കുന്നത്. അവര്ക്ക് ഈ ജ്ഞാനം എടുക്കാന് സാധിക്കില്ല. അവര്ക്ക് സുഖത്തെക്കുറിച്ച് അറിയുകയില്ല. ബാബ മനസ്സിലാക്കി തരുന്നു ശാന്തിയുടെയും സുഖത്തിന്റെയും സമ്പത്ത് നല്കുന്നത് ഞാന് മാത്രമാണ്. സത്യ- ത്രേതായുഗത്തില് ഗുരുക്കന്മാരില്ല . അവിടെ രാവണന് തന്നെ ഇല്ല. അത് ഈശ്വരീയ രാജ്യമാണ്. ഈ ഡ്രാമ ഇങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ കാര്യങ്ങള് മറ്റാരുടെയും ബുദ്ധിയില് ഇരിക്കുകയില്ല. അതിനാല് കുട്ടികള്ക്ക് നല്ല രീതിയില് ധാരണ ചെയ്ത് ഉയര്ന്ന പദവി പ്രാപ്തമാക്കണം. ഇപ്പോള് നിങ്ങള് സംഗമയുഗത്തിലാണ്. പുതിയ ലോകമാകുന്ന രാജധാനി സ്ഥാപിക്കപ്പെടുകയാണെന്ന് അറിയാം. അതിനാല് നിങ്ങള് സംഗമയുഗത്തില് തന്നെയാണ്. ബാക്കിയെല്ലാവരും കലിയുഗത്തിലാണ്. മനുഷ്യര് കല്പത്തിന്റെ ആയുസ്സ് തന്നെ ലക്ഷക്കണക്കിന് വര്ഷത്തിന്റേതാണെന്ന് പറയുന്നു. ഘോരമായ അന്ധകാരത്തിലല്ലേ! കുംഭകര്ണ്ണന്റെ നിദ്രയില് ഉറങ്ങിക്കിടക്കുകയാണെന്ന ചൊല്ലുണ്ട്. പാണ്ഡവരുടെ വിജയത്തിനാണ് മഹിമ.

നിങ്ങള് ബ്രാഹ്മണരാണ്. യജ്ഞം രചിക്കുന്നത് ബ്രാഹ്മണര് തന്നെയാണ്. ഇത് ഏറ്റവും ഉയര്ന്നതും പരിധിയില്ലാത്തതുമായ ഈശ്വരീയ രുദ്ര യജ്ഞമാണ്. പരിധിയുള്ള യജ്ഞം അനേക പ്രകാരത്തിലുണ്ടാകുന്നു. ഈ രുദ്ര യജ്ഞം ഒരു തവണയാണ് ഉണ്ടാകുന്നത്. സത്യയുഗത്തിലും ത്രേതായുഗത്തിലും പിന്നീട് ഒരു യജ്ഞവും ഉണ്ടാകുന്നില്ല, എന്തുകൊണ്ടെന്നാല് അവിടെ ഒരു ആപത്തുകളും സംഭവിക്കുന്നില്ല. അതെല്ലാം പരിധിയുള്ള യജ്ഞമാണ്. ഇതാണ് പരിധിയില്ലാത്തത്. ഇത് പരിധിയില്ലാത്ത ബാബയാല് രചിക്കപ്പെട്ട യജഞമാണ്. ഇതിലാണ് പരിധിയില്ലാത്ത ആഹൂതിയുണ്ടാകേണ്ടത്. പിന്നീട് പകുതി കല്പത്തിലേക്ക് ഒരു യജ്ഞവും ഉണ്ടാകുന്നില്ല. അവിടെ രാവണരാജ്യം തന്നെയില്ല. രാവണരാജ്യം തുടങ്ങുമ്പോള് പിന്നീട് ഇതെല്ലാം തുടങ്ങുന്നു. പരിധിയില്ലാത്ത യജ്ഞം ഒന്നേ ഉള്ളൂ. ഇതില് ഈ മുഴുവന് പഴയ ലോകവും സ്വാഹാ ആകുന്നു. ഇതാണ് പരിധിയില്ലാത്ത രുദ്ര ജ്ഞാന യജ്ഞം. ഇതില് മുഖ്യമായത് ജ്ഞാനത്തിന്റെയും യോഗത്തിന്റെയും കാര്യമാണ്. യോഗം എന്നാല് ഓര്മ്മ. ഓര്മ്മ എന്ന അക്ഷരം വളരെ മധുരമാണ്. യോഗം എന്ന അക്ഷരം സാധാരണമാണ്. യോഗത്തിന്റെ അര്ത്ഥത്തെ ആര്ക്കും അറിയില്ല. നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കാന് സാധിക്കും-യോഗം എന്നാല് ബാബയെ ഓര്മ്മിക്കുക. ബാബാ അങ്ങ് നമുക്ക് പരിധിയില്ലാത്ത സമ്പത്താണ് നല്കുന്നത്. ആത്മാവാണ് സംസാരിക്കുന്നത്- ബാബാ, അങ്ങ് വീണ്ടും വന്നിരിക്കുകയാണ്. നമ്മള് അങ്ങയെ മറന്നിരിക്കുകയായിരുന്നു. അങ്ങ് നമുക്ക് ചക്രവര്ത്തി പദവി നല്കിയിരുന്നു. ഇപ്പോള് വീണ്ടും വന്ന് കണ്ടുമുട്ടിയിരിക്കുകയാണ്. അങ്ങയുടെ ശ്രീമത്തിലൂടെ നമ്മള് എന്തായാലും നടക്കും. ഇങ്ങനെ-ഇങ്ങനെ ഉള്ളിന്റെ ഉള്ളില് സ്വയത്തോട് സംസാരിക്കണം. ബാബാ, അങ്ങ് ഞങ്ങള്ക്ക് വളരെ നല്ല വഴിയാണ് പറഞ്ഞു തരുന്നത്. ഞങ്ങള് കല്പ-കല്പം മറന്നുപോകുന്നു. ഇപ്പോള് ബാബ വീണ്ടും മറവിയില് നിന്നും മുക്തരാക്കി മാറ്റുകയാണ്. അതിനാല് ഇപ്പോള് ബാബയെ മാത്രം ഓര്മ്മിക്കണം. ഓര്മ്മയിലൂടെ മാത്രമെ സമ്പത്ത് ലഭിക്കുകയുള്ളൂ. ഞാന് സന്മുഖത്തേക്ക് വരുമ്പോഴാണ് നിങ്ങള്ക്ക് മനസ്സിലാക്കി തരുന്നത്. അതു വരെ പാടിക്കൊണ്ടേയിരിക്കുന്നു-അങ്ങ് ദുഃഖ ഹര്ത്താവും സുഖകര്ത്താവുമാണെന്ന്. മഹിമ പാടുന്നുണ്ട്- എന്നാല് ആത്മാവിനെയോ പരമാത്മാവിനെയോ അറിയുന്നില്ല. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു-ഇത്രയും ചെറിയ ഒരു ബിന്ദുവില് അവിനാശിയായ പാര്ട്ട് അടങ്ങിയിട്ടുണ്ട്. ഇതും ബാബ മനസ്സിലാക്കി തരുന്നു. ബാബയെ പറയുന്നത് പരംപിതാപരമാത്മാ അര്ത്ഥം ഉയര്ന്ന ആത്മാവ് എന്നാണ്. ബാക്കി ഞാന് ആയിരം സൂര്യനു സമാനമൊന്നും വലുപ്പമില്ല. ഞാന് ടീച്ചറിനു സമാനം പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. എത്രയധികം കുട്ടികളാണ്. ഈ ക്ലാസ്സ് നോക്കൂ എത്ര അത്ഭുതകരമാണെന്ന്! ആരെല്ലാമാണ് ഇതില് പഠിക്കുന്നത്? അബലകളും സന്യാസിമാരും കൂനികളും ഒരു ദിവസം വന്ന് പഠിക്കും. വൃദ്ധരും ചെറിയ കുട്ടികളുമെല്ലാം ഇരിക്കുന്നുണ്ട്. ഇങ്ങനെയുള്ള സ്കൂള് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ! ഇവിടെയുള്ളത് ഓര്മ്മയുടെ പരിശ്രമമാണ്. ഓര്മ്മയില് തന്നെയാണ് സമയമെടുക്കുന്നത്. ഓര്മ്മിക്കാനുള്ള പുരുഷാര്ത്ഥം ചെയ്യുക എന്നതും ജ്ഞാനമാണല്ലോ! ഓര്മ്മിക്കാനാണ് ജ്ഞാനം ആവശ്യമുളളത്. ചക്രത്തെക്കുറിച്ച് മനസ്സിലാക്കി കൊടുക്കാനും ജ്ഞാനം വേണം. സ്വാഭാവികമായ സത്യ-സത്യമായ പ്രകൃതി ചികിത്സ എന്ന് പറയുന്നത് ഇതിനെയാണ്. നിങ്ങള് ആത്മാക്കള് തീര്ത്തും പവിത്രമായി മാറുന്നു. ഒന്ന് ശരീരത്തിന്റെ പരിശുദ്ധി. മറ്റൊന്നാണ് ആത്മാവിന്റെ പരിശുദ്ധി. ആത്മാവില് തന്നെയാണ് അഴുക്ക് പുരളുന്നത്. സത്യമായ സ്വര്ണ്ണത്തിന്റെ ആഭരണവും സത്യമായിരിക്കും. ഇപ്പോള് ഇവിടെ കുട്ടികള്ക്കറിയാം ശിവബാബ സന്മുഖത്ത് വന്നിരിക്കുകയാണെന്ന്. കുട്ടികള്ക്ക് തീര്ച്ചയായും ബാബയെ ഓര്മ്മിക്കണം. നമുക്ക് ഇപ്പോള് തിരിച്ചുപോകണം. ഇക്കരയില് നിന്ന് അക്കരയിലേക്ക് പോകണം. ബാബയെയും, സമ്പത്തിനെയും വീടിനെയും ഓര്മ്മിക്കണം. അതാണ് മധുരമായ ശാന്തിയുടെ വീട്. അശാന്തി കാരണമാണ് ദുഃഖമുണ്ടാകുന്നത്. ശാന്തിയിലൂടെ സുഖമുണ്ടാകുന്നു. സത്യയുഗത്തില് സുഖം, ശാന്തി, സമ്പത്ത് എല്ലാമുണ്ട്. അവിടെ യുദ്ധത്തിന്റെയോ വഴക്കിന്റെയോ കാര്യമില്ല. കുട്ടികള്ക്ക് ഈ ചിന്ത തന്നെയുണ്ടായിരിക്കണം. നമുക്ക് സതോപ്രധാനവും സത്യമായ സ്വര്ണ്ണവുമായി മാറണം, അപ്പോള് മാത്രമെ ഉയര്ന്ന പദവി പ്രാപ്തമാക്കാന് സാധിക്കുകയുള്ളൂ. ഇവിടെ ആത്മീയ ഭോജനമാണ് ലഭിക്കുന്നത്, ഇതിനെ പിന്നീട് അയവിറക്കി കൊണ്ടേയിരിക്കണം. ഇന്ന് ഏതേതെല്ലാം മുഖ്യമായ പോയിന്റുകളാണ് കേട്ടത്! ഇതും മനസ്സിലാക്കി തന്നിട്ടുണ്ട് യാത്രകള് രണ്ടു തരത്തിലുണ്ട്- ആത്മീയവും ഭൗതീകവും. ഈ ആത്മീയ യാത്ര തന്നെയാണ് പ്രയോജനത്തില് വരുന്നത്. ഭഗവാനുവാചയാണ്- മന്മനാഭവ. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെ കിട്ടിയ മധുരമധുരമായ കുട്ടികളെ പ്രതി മാതാപിതാവാ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്ക്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ വിനാശവും ശുഭമായ കാര്യത്തിനു വേണ്ടിയാണ്, അതിനാല് ഭയപ്പെടരുത്. മംഗളകാരിയായ ബാബ സദാ മംഗളത്തിനുള്ള കാര്യം തന്നെയാണ് ചെയ്യിപ്പിക്കുന്നത്. ഈ സ്മൃതിയിലൂടെ സദാ സന്തോഷത്തോടു കൂടി ഇരിക്കണം.

2. സദാ ഒരേയൊരു ചിന്തയുണ്ടായിരിക്കണം-സതോപ്രധാനവും സത്യവുമായ സ്വര്ണ്ണമായി മാറി ഉയര്ന്ന പദവി പ്രാപ്തമാക്കണം. ആത്മീയ ഭോജനത്തെ അയവിറക്കി കൊണ്ടേയിരിക്കണം.

വരദാനം :-
സത്സംഗത്തിലൂടെ ആത്മീയ നിറം ചാര്ത്തി കൊടുക്കുന്ന സദാ ഹര്ഷിതരും ഡബിള് ലൈറ്റുമായി ഭവിക്കട്ടെ.

ഏത് കുട്ടികളാണോ ബാബയെ തന്റെ ഹൃദയത്തിന്റെ സത്യമായ മിത്രമാക്കുന്നത് അവരില് കൂട്ടുകെട്ടിന്റെ ആത്മീയ നിറം സദാ പതിഞ്ഞിട്ടുണ്ടാകും. ബുദ്ധിയിലൂടെ സത്യമായ അച്ഛന്, സത്യമായ ശിക്ഷകന്, സദ്ഗുരുവിന്റെ കൂട്ടുകെട്ടിലിരിക്കണം - ഇതാണ് സത്സംഗം. ആരാണോ ഈ സത്സംഗത്തിലിരിക്കുന്നത് അവര് സദാ ഹര്ഷിതരും ഡബിള് ലൈറ്റുമായിരിക്കും. അവര്ക്ക് ഒരു പ്രകാരത്തിലുമുള്ള ഭാരം അനുഭവപ്പെടില്ല. അവര്ക്ക് നിറവിന്റെ അനുഭവമുണ്ടാകും, സന്തോഷത്തിന്റെ ഖജനാവ് കൈയിലണ്ടെന്നും പിന്നെ ബാബയില് എന്തെല്ലാമുണ്ടോ അതെല്ലാം തന്റെതാണെന്നും അനുഭവമാകും.

സ്ലോഗന് :-
തന്റെ മധുരമായ വാക്കുകളിലൂടേയും ഉന്മേഷ ഉത്സാഹത്തിന്റേയും സഹയോഗത്തിലൂടെ ഹൃദയനൈരാശ്യം സംഭവിച്ചവരെ ശക്തിശാലികളാക്കൂ.