06.04.19           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ,ബാബ21
ജന്മത്തേയ്ക്ക്വേണ്ടിനിങ്ങളു
ടെമനസ്സിനെഅത്രയുംആനന്ദിപ്പിക്കുന്നു,
അതിലൂടെനിങ്ങള്ക്ക്മനസ്സിന്റെവി
നോദത്തിനുവേണ്ടിമേളകളിലുംഉല്സ
വങ്ങളിലുംമറ്റുംപോകേണ്ടതിന്റെആവശ്യമില്ല.

ചോദ്യം :-
ഏത് കുട്ടികളാണോ ഇപ്പോള് ബാബയുടെ സഹായിയാകുന്നത് അവര്ക്ക് എന്ത് ഗ്യാരന്റിയാണുള്ളത്?

ഉത്തരം :-
ശ്രീമത്തിലൂടെ രാജധാനി സ്ഥാപിക്കുന്നതിന് സഹായിക്കുന്ന കുട്ടികള്ക്കുള്ള ഗ്യാരന്റിയിതാണ് അവര്ക്ക് ഒരിക്കലും അകാലമൃത്യു ഉണ്ടാകില്ല. സത്യയുഗീ രാജധാനിയില് ഒരിക്കലും അകാല മൃത്യു ഉണ്ടാകില്ല. സഹായി കുട്ടികള്ക്ക് ബാബയിലൂടെ അങ്ങനെയുള്ള പ്രൈസ് ലഭിക്കുകയാണ് അതായത് 21 തലമുറവരെ അമരന്മാരായിരിക്കും.

ഓംശാന്തി.
ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ സൃഷ്ടി ചക്രമനുസരിച്ച് കല്പം മുന്പ് എന്ന പോലെ ശിവഭഗവാനുവാച. ഇപ്പോള് തന്റെ പരിചയം കുട്ടികള്ക്ക് ലഭിച്ചു. ബാബയുടേയും പരിചയം ലഭിച്ചു. പരിധിയില്ലാത്ത ബാബയേയും പരിധിയില്ലാത്ത സൃഷ്ടിയുടെ ആദി - മദ്ധ്യ - അന്ത്യത്തേയും അറിഞ്ഞു. നമ്പര്വാര് പുരുഷാര്ത്ഥം അനുസരിച്ച് ചിലര് നല്ല രീതിയില് അറിഞ്ഞ് പിന്നീട് മനസിലാക്കി കൊടുക്കുന്നു. ചിലര് പകുതി, ചിലര് അതിലും കുറവ്. ഏതുപോലെയാണോ യുദ്ധത്തില് ചിലര് കമാന്റര് ചീഫ്, ചിലര് ക്യാപ്റ്റന്, ചിലര് ആരൊക്കെയോ ആകുന്നു. രാജധാനിയുടെ മാലയിലും ചിലര് സമ്പന്നനായ പ്രജ, ചിലര് ദരിദ്ര പ്രജ, നമ്പര്വാറാണ്. കുട്ടികള് അറിയുന്നുണ്ട് തീര്ച്ചയായും നമ്മള് സ്വയം ശ്രീമത്തിലൂടെ സൃഷ്ടിയില് ശേഷ്ഠ രാജധാനി സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. ആരാര് എത്ര പരിശ്രമിക്കുന്നുവോ അത്രയും ബാബയില് നിന്ന് പ്രൈസും ലഭിക്കുന്നു. ഇന്നത്തെ കാലത്ത് ശാന്തിയ്ക്ക് വേണ്ടി നിര്ദ്ദേശം നല്കുന്നവര്ക്കു പോലും ബഹുമതി ലഭിക്കുന്നു. നിങ്ങള് കുട്ടികള്ക്കും പ്രൈസ് ലഭിക്കുന്നു. അത് അവര്ക്ക് ലഭിക്കില്ല. അവര്ക്ക് ഓരോ വസ്തുവും അല്പകാലത്തേയ്ക്കാണ് ലഭിക്കുന്നത്. നിങ്ങള് ബാബയുടെ ശ്രീമത്തിലൂടെ തന്റെ രാജധാനി സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. അതും 21 ജന്മം, 21 തലമുറ ഗ്യാരന്റിയാണ്. അവിടെ ബാല്യത്തിലോ, യൗവ്വനത്തിലോ കാലന് വിഴുങ്ങില്ല. ഇതും അറിയുന്നുണ്ട് മനസ്സിലോ, ചിത്തത്തിലോ ഉണ്ടായിരുന്നില്ല, നമ്മള് അങ്ങനെയുള്ള സ്ഥാനത്ത് വന്ന് ഇരിക്കുകയാണ്, അവിടെ നമ്മുടെ ഓര്മ്മ ചിഹ്നവും നില്പ്പുണ്ട്. ഇവിടെ 5000 - വര്ഷം മുന്പും സേവനം ചെയ്തു. ദില്വാടാ ക്ഷേത്രം, അചല് ഘര്, ഗുരുശിഖര് എല്ലാം ഉണ്ട്. സത്ഗുരുവും നിങ്ങള്ക്ക് ഉയര്ന്നതിലും ഉയര്ന്നത് ലഭിച്ചു, അതിന്റെ ഓര്മ്മ ചിഹ്നവും ഉണ്ട്. അചല്ഘര് ഇതിന്റെ രഹസ്യവും നിങ്ങള് മനസിലാക്കി. അത് നമ്മുടെ വീടിന്റെ മഹിമയാകുന്നു. നിങ്ങള് തന്റെ പുരുഷാര്ത്ഥത്തിലൂടെ ഉയര്ന്നതിലും ഉയര്ന്ന പദവി നേടുന്നു. ഇത് നിങ്ങളുടെ അതിശയകരമായ സ്മാരകമാകുന്നു. അവിടേയും നിങ്ങള് ചൈതന്യത്തില് വന്നിരുന്നു. ഇതെല്ലാം ആത്മീയ കാര്യങ്ങളാണ്, അത് കല്പം മുന്പും നടന്നിരുന്നു. അതിന്റെ സമ്പൂര്ണ്ണ ഓര്മ്മ ചിഹ്നം ഇവിടെ ഉണ്ട്. നമ്പര് വണ് ഓര്മ്മ ചിഹ്നമാകുന്നു. ഏതുപോലെ ആരെങ്കിലും വളരെ വലിയ പരീക്ഷ പാസാകുമ്പോള് അവരുടെ ഉള്ളില് സന്തോഷം, കാന്തി വരുന്നു. ഫര്ണീച്ചര്, വസ്ത്രം എത്ര നല്ലതായിരിക്കും. നിങ്ങള് വിശ്വത്തിന്റെ അധികാരിയാകുന്നവരാണ്. നിങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുവാനേ കഴിയില്ല. ഇതും സ്കൂളാണ്. പഠിപ്പിക്കുന്ന ആളിനേയും നിങ്ങള് അറിഞ്ഞു. ഭഗവനുവാച, ഭക്തി മാര്ഗ്ഗത്തില് ആരെ ഓര്മ്മിച്ചിരുന്നു, പൂജ ചെയ്തിരുന്നു, ഒന്നും അറിയില്ലായിരുന്നു. ബാബ സന്മുഖത്ത് വന്ന് എല്ലാ രഹസ്യവും മനസിലാക്കി തന്നു, അതായത് ഈ ഓര്മ്മ ചിഹ്നങ്ങള് എല്ലാം നിങ്ങളുടെ അന്തിമ അവസ്ഥയുടേതാണ്. ഇപ്പോള് റിസള്ട്ട് റെഡിയായിട്ടില്ല. എപ്പോള് നിങ്ങളുടെ അവസ്ഥ സമ്പൂര്ണ്ണമാകുന്നുവോ, അതിന്റെ സ്മാരകം ഭക്തി മാര്ഗ്ഗത്തില് സ്ഥാപിക്കുന്നു. രക്ഷാബന്ധനത്തിന്റെ ഉല്സവം ആഘോഷിക്കുന്നത് പോലെ. എപ്പോഴാണോ പൂര്ണ്ണമായും പക്കാ രാഖി ബന്ധിച്ച് നമ്മള് നമ്മുടെ രാജ്യഭാഗ്യം എടുക്കുന്നത്, അപ്പോള് പിന്നീട് ഉല്സവവും ആഘോഷിക്കുന്നില്ല. ഈ സമയം നിങ്ങള്ക്ക് എല്ലാ മന്ത്രങ്ങളുടേയും അര്ത്ഥം മനസിലാക്കി തരുന്നു. ഓം ഇതിന്റെ അര്ത്ഥവും മനസിലാക്കി തന്നു. ഓം ഇതിന്റെ അര്ത്ഥം വളരെ വലുതൊന്നുമല്ല. ഓം-ന്റെ അര്ത്ഥം ഞാന് ആത്മാവ്, ഇതെന്റെ ശരീരം. അജ്ഞാനകാലത്ത് നിങ്ങള് ദേഹാഭിമാനത്തില് ഇരുന്നത് കാരണം സ്വയത്തെ ശരീരമെന്ന് മനസിലാക്കിയിരുന്നു. ദിനം-പ്രതിദിനം ഭക്തിമാര്ഗ്ഗത്തില് താഴേയ്ക്ക് വീണു. തമോപ്രധാനമായി മാറികൊണ്ടിരുന്നു. എല്ലാ വസ്തുവും ആദ്യം സതോപ്രധാനമായിരിക്കും. ഭക്തിയും ആദ്യം സതോപ്രധാനമായിരുന്നു. അപ്പോള് ഒരേഒരു ശിവബാബയെ ഓര്മ്മിച്ചിരുന്നു. വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. ദിനം-പ്രതിദിനം വര്ദ്ധനവ് ഉണ്ടാകുന്നു. വിദേശത്ത് അധികം കുട്ടികള് ജന്മം എടുക്കുമ്പോള് അവര്ക്കു് സമ്മാനം ലഭിക്കുന്നു. ബാബ പറയുന്നു കാമ വികാരം മഹാശത്രുവാണ്. സൃഷ്ടി വളരെ വര്ദ്ധിച്ചിരിക്കുകയാണ്, ഇപ്പോള് പവിത്രമാക്കൂ.

നിങ്ങള് കുട്ടികള് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തെ കുറിച്ച് ഇപ്പോള് ബാബയിലൂടെ അറിഞ്ഞിരിക്കുന്നു. സത്യയുഗത്തില് ഭക്തിയുടെ പേരോ, അടയാളമോ ഇല്ല. ഇപ്പോള് എത്ര ആര്ഭാടത്തോടെ, ഉല്സവവും, മറ്റും ആഘോഷിക്കുന്നു, മനുഷ്യര് അവിടെ പോയി മനസ്സിനെ വിനോദിപ്പിക്കുന്നു. നിങ്ങളുടെ ഹൃദയത്തെ ബാബ വന്ന് 21 ജന്മത്തേയ്ക്ക് സന്തോഷിപ്പിക്കുന്നു. നിങ്ങള് സദാ സന്തോഷത്തില് ഇരിക്കൂ. നിങ്ങള്ക്ക് ഒരിക്കലും ഉല്സവം, മേള എന്നിവിടെ പോകുന്നതിന്റെ ചിന്തപോലും വരില്ല. സുഖത്തിന് വേണ്ടി മനുഷ്യര് എവിടെയെല്ലാം പോകുന്നു. നിങ്ങള്ക്ക് മലമുകളില് പോകേണ്ട ആവശ്യമില്ല. ഇവിടെ നോക്കൂ മനുഷ്യര് മരിക്കുന്നതും എങ്ങനെയാണ് ? മനുഷ്യര് സത്യയുഗം-കലിയുഗം, സ്വര്ഗ്ഗം-നരകം ഇതിനെ കുറിച്ച് അറിയുന്നതേയില്ല. നിങ്ങള് കുട്ടികള്ക്ക് പൂര്ണ്ണമായും ജ്ഞാനം ലഭിച്ചു. നിങ്ങള്ക്ക് ബാബയോടൊപ്പം ഇരിക്കണം. നിങ്ങള്ക്ക് വീടും സംരക്ഷിക്കണം. എപ്പോഴെങ്കിലും ഏതെങ്കിലും പ്രശ്നം ഉണ്ടാകുമ്പോള് കുട്ടികള് ബാബയില് നിന്ന് അകന്നു പോകുന്നു. പിന്നീട് നിങ്ങള്ക്ക് ബാബയുടെ കൂട്ട്കെട്ടില് ഇരിക്കുവാനേ കഴിയില്ല. എല്ലാവരും സതോപ്രധാനമാകില്ല. ചിലര് സതോ, ചിലര് രജോ, ചിലര് തമോ അവസ്ഥയിലും ആയിരിക്കും. എല്ലാവര്ക്കും സമാനമാകുവാന് കഴിയില്ല. ഇവിടെ രാജധാനി സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. ആര് എത്രയും ബാബയെ ഓര്മ്മിക്കുന്നുവോ, അതിനനുസരിച്ച് രാജധാനിയില് പദവി നേടും. ബാബയെ ഓര്മ്മിക്കുന്നതാണ് മുഖ്യ കാര്യം. ബാബ സ്വയം കുട്ടികളെ ഡ്രില് പഠിപ്പിക്കുന്നു. ഇതാണ് ഡെഡ് സൈലന്സ്. ഇവിടെ എന്താണോ നിങ്ങള് കാണുന്നത്, അതിനെ നോക്കരുത്. ദേഹ സഹിതം എല്ലാം ത്യാഗം ചെയ്യണം. നിങ്ങള് എന്താണ് കാണുന്നത് ? ഒന്ന് തന്റെ വീട്, പിന്നീട് പഠിത്തം അനുസരിച്ച് ഏതൊരു പദവിയാണോ നേടുന്നത്, ആ സത്യയുഗീ രാജ്യത്തേയും നിങ്ങള് അറിയുന്നു, എപ്പോള് സത്യയുഗമാകുന്നുവോ അപ്പോള് ത്രേതായുഗമില്ല, ത്രേതയാകുമ്പോള് ദ്വാപരമില്ല, ദ്വാപരമാകുമ്പോള് കലിയുഗമില്ല. ഇപ്പോള് കലിയുഗവുമാണ്, സംഗമയുഗവുമാണ്. നിങ്ങള് ഇരിക്കുന്നത് പഴയ ലോകത്തിലാണ്, പക്ഷേ ബുദ്ധി കൊണ്ട് മനസിലാക്കുന്നു നമ്മള് സംഗമയുഗിയാണ്. സംഗമ യുഗം എന്തിനെയാണ് പറയുന്നത് - ഇതും നിങ്ങള് അറിയുന്നുണ്ട്. പുരുഷോത്തമ വര്ഷം, പുരുഷോത്തമ മാസം, പുരുഷോത്തമ ദിവസം എല്ലാം ഈ പുരുഷോത്തമ സംഗമത്തിലാണ് ഉണ്ടാകുന്നത്. പുരുഷോത്തമനാകുന്ന സമയവും ഈ പുരുഷോത്തമ യുഗം തന്നെയാണ്. ഇത് വളരെ ചെറിയ അധി യുഗമാണ്. നിങ്ങള് കുട്ടികള് കരണം മറിച്ചില് നടത്തുന്നു, അതിലൂടെ നിങ്ങള് സ്വര്ഗ്ഗത്തില് പോകുന്നു. എങ്ങനെയാണ് സാധു - സന്യാസിമാര് അഥവാ തീര്ത്ഥ യാത്രക്കാര് കരണം മറിച്ചില് കളിച്ച്-കളിച്ച് യാത്ര പോകുന്നത് ബ്രഹ്മാബാബയും കണ്ടിട്ടുണ്ട്. എത്ര കഠിനമാണത്. ഇവിടെ യോഗബലത്തിന്റെ കാര്യമാണ്. എന്താ ഓര്മ്മയുടെ യാത്രയില് നിങ്ങള് കുട്ടികള്ക്ക് കഠിനത അനുഭവപ്പെടുന്നുണ്ടോ? പേര് തന്നെ വളരെ സഹജമെന്ന് വെച്ചിരിക്കുന്നു. ഇത് കേട്ട് നിങ്ങള് ഭയക്കരുത്. പറയുന്നുണ്ട് ബാബാ ഞങ്ങള്ക്ക് യോഗത്തില് ഇരിക്കുവാനേ കഴിയുന്നില്ല. ബാബ പിന്നീട് ഭാരരഹിതമാക്കുന്നു. ഇത് ബാബയുടെ ഓര്മ്മയാകുന്നു. എല്ലാ വസ്തുവിനേയും ഓര്മിക്കുകയാണ് ചെയ്യുന്നത്. ബാബ പറയുന്നു സ്വയത്തെ ആത്മാവ് എന്ന് മനസിലാക്കൂ. നിങ്ങള് കുട്ടികളല്ലേ. ഇത് നിങ്ങളുടെ അച്ഛനുമാണ്, പ്രിയതമനുമാണ്. എല്ലാ പ്രിയതമകളും ആ പ്രിയതമനെ ഓര്മ്മിക്കുന്നു, ഒരു ബാബ എന്ന അക്ഷരം തന്നെ ധാരാളമാണ്. ഭക്തി മാര്ഗ്ഗത്തില് നിങ്ങള് മിത്ര-സംബന്ധികളെ ഓര്മ്മിച്ചിരുന്നു, എന്നിട്ടും അല്ലയോ പ്രഭു, അല്ലയോ ഈശ്വരാ എന്ന് തീര്ച്ചയായും പറയുന്നു. പക്ഷേ അറിയുവാന് കഴിയുന്നില്ല അതാരാണ്? ആത്മാക്കളുടെ അച്ഛനാണ് പരമാത്മാവ്. ഈ ശരീരത്തിന്റെ അച്ഛന് ദേഹധാരിയാണ്. ആത്മാക്കളുടെ അച്ഛന് അശരീരിയാകുന്നു. അച്ഛന് ഒരിക്കലും പുനര്ജന്മത്തില് വരുന്നതേയില്ല. ബാക്കി എല്ലാവരും പുനര്ജന്മത്തില് വരുന്നു, അതിനാല് ബാബയെ ഓര്മ്മിക്കുന്നു. തീര്ച്ചയായും എപ്പോഴോ സുഖം നല്കി. ആ ബാബയെ പറയുന്നത് ദു:ഖം ഹരിച്ച് സുഖം നല്കുന്നവന്, പക്ഷേ ആ ബാബയുടെ നാമ, രൂപ, ദേശ, കാലം ആരും അറിയുന്നില്ല. എത്ര മനുഷ്യരുണ്ടോ അത്രയും കാര്യങ്ങളും, അനേക അഭിപ്രായമായിരിക്കുന്നു.

ബാബ എത്ര സ്നേഹത്തോടെ പഠിപ്പിക്കുന്നു. അത് ശാന്തി നല്കുന്ന ഈശ്വരനാകുന്നു. എത്ര സുഖമാണ് ബാബയില് നിന്ന് ലഭിക്കുന്നത്. ഒരേയൊരു ഗീത കേള്പ്പിച്ച് പതീതരെ പാവനമാക്കുന്നു. കുടുംബ മാര്ഗ്ഗവും വേണമല്ലോ. മനുഷ്യരാണെങ്കില് കല്പത്തിന്റെ ആയുസ്സ് പോലും ലക്ഷക്കണക്കിന് വര്ഷമെന്ന് പറയുന്നു, അങ്ങനെയാണെങ്കില് എണ്ണിയാല് ഒടുങ്ങാത്ത മനുഷ്യരുണ്ടാകും. എത്ര പിശക് സംഭവിച്ചിരിക്കുന്നു. ഈ ജ്ഞാനം ഇപ്പോള് നിങ്ങള്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു, പിന്നീട് ഇതും പ്രായലോപപ്പെടും. ചിത്രവും ഉണ്ട്, അവരുടെ പൂജയും ചെയ്യുന്നു. പക്ഷേ സ്വയത്തെ ദേവത ധര്മ്മത്തിലേതാണ് എന്ന് മനസിലാക്കുന്നില്ല. ആര് എന്തിന്റെ പൂജ ചെയ്യുന്നുവോ അവര് ആ ധര്മ്മത്തിലേതാണല്ലോ. പക്ഷേ ഇത് മനസിലാക്കുന്നതേയില്ല നമ്മള് ആദി സനാതന ധര്മ്മത്തിലേതാണ്. അതിന്റെ വംശാവലികളാണ്. ഇത് ബാബ മനസിലാക്കി തരുന്നു. ബാബ പറയുന്നു നിങ്ങള് പാവനമായിരുന്നു, പിന്നീട് തമോപ്രധാനമായി, ഇപ്പോള് പാവന സതോപ്രധാനമാകണം. എന്താ ഗംഗാ സ്നാനത്തിലൂടെ ആകുമോ? പതീത-പാവനന് ബാബയാണ്. ആ ബാബ എപ്പോള് വന്ന് വഴി പറഞ്ഞു തരുന്നുവോ അപ്പോള് പാവനമാകും. വിളിക്കുന്നു, പക്ഷേ ഒന്നും അറിയുന്നില്ല. ആത്മാവ് ഈ ശരീരത്തിലൂടെ വിളിക്കുന്നു അല്ലയോ പതീത-പാവനന് ബാബാ, നമ്മളെ വന്ന് പാവനമാക്കൂ. എല്ലാവരും പതീതമാണ്, കാമവികാരത്തിന്റെ അഗ്നിയില് കത്തി കൊണ്ടിരിക്കുന്നു. ഈ കളിയും അങ്ങനെ ഉണ്ടാക്കപ്പെട്ടിരിക്കുന്നു. വീണ്ടും ബാബ വന്ന് എല്ലാവരേയും പാവനമാക്കുന്നു. ഇത് ബാബ സംഗമത്തിലാണ് മനസിലാക്കിതരുന്നത്. സത്യയുഗത്തില് ഒരേയൊരു ധര്മ്മം മാത്രമേയുള്ളൂ, ബാക്കി എല്ലാവരും തിരിച്ച് പോകും. നിങ്ങള് ഡ്രാമയെ മനസിലാക്കിയിരിക്കുന്നു, വേറെയാരും ഇത് അറിയുന്നതേയില്ല. ഈ രചനയുടെ ആദി-മദ്ധ്യ-അന്ത്യം എന്താണ്, ഇതിന്റെ ദൈര്ഘ്യം എത്രയാണ് - ഇത് നിങ്ങള് മാത്രമാണ് അറിയുന്നത്. അവര് എല്ലാവരും ശൂദ്രരും, നിങ്ങള് ബ്രാഹ്മണരും ആകുന്നു. നമ്പര്വാര് പുരുഷാര്ത്ഥം അനുസരിച്ച് നിങ്ങളും ഇത് അറിയുന്നു. ഏതെങ്കിലും തെറ്റ് ചെയ്യുന്നുവെങ്കില് രജിസ്റ്ററിലൂടെ കാണുവാന് കഴിയും അതായത് പഠിത്തത്തില് മോശമാണ്. സ്വഭാവ സര്ട്ടിഫിക്കറ്റ് ഉണ്ട്. ഇവിടേയും രജിസ്റ്റര് (സര്ട്ടിഫിക്കറ്റ്) വേണം. ഇത് ഓര്മ്മയുടെ യാത്രയാണ്, പക്ഷേ ഇതിനെ ആരും അറിയുന്നില്ല. ഓര്മ്മയുടെ യാത്രയാണ് ഏറ്റവും മുഖ്യ വിഷയം. സ്വയത്തെ ആത്മാവ് എന്ന് മനസിലാക്കി ബാബയെ ഓര്മ്മിക്കണം. ആത്മാവ് ഈ മുഖത്തിലൂടെ പറയുന്നു ഞാന് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കുന്നു. ഈ കാര്യങ്ങള് ഒന്നും ബ്രഹ്മാബാബ മനസില്ലാക്കി തരുന്നില്ല. പക്ഷേ ജ്ഞാന സാഗരന് പരമപിതാ പരമാത്മാവ് ഈ രഥത്തില് ഇരുന്ന് കേള്പ്പിക്കുന്നു. ഗോമുഖമെന്ന് പറയുന്നുണ്ടല്ലോ. എവിടെ നിങ്ങള് ഇരിക്കുന്നുവോ അവിടെയാണ് ക്ഷേത്രവും ഉണ്ടാക്കുന്നത്. ഏതുപോലെ നിങ്ങളുടെ ഏണിപ്പടി അതുപോലെ അവിടേയും പടിയുണ്ട്, പക്ഷേ നിങ്ങള്ക്ക് കയറുന്നതില് ക്ഷീണം ഉണ്ടാകില്ല.

ബാബയില് നിന്ന് പഠിച്ച് റിഫ്രെഷാകുവാന് ഇവിടെ വന്നിരിക്കുന്നു. അവിടെ ജോലി വളരെ കൂടുതലാണ്. ശാന്തിയിലൂടെ കേള്ക്കുവാനേ കഴിയില്ല. സങ്കല്പം ഉണ്ടായിരിക്കും-ആരും കണ്ടില്ലല്ലോ, പെട്ടെന്ന് വീട്ടില് എത്തണം. എത്ര ചിന്തയാണുള്ളത്. ഇവിടെ യാതൊരു ചിന്തയും ഇല്ല, ഏതുപോലെ ഹോസ്റ്റലില് വസിക്കുന്നു. ഇവിടെ ഈശ്വരീയ കുടുംബമാകുന്നു. ശാന്തിധാമില് ആത്മാവ് സഹോദര-സഹോദരനാണ്. ഇവിടെ സഹോദരീ-സഹോദരനാണ്, എന്തുകൊണ്ടെന്നാല് പാര്ട്ട് അഭിനയിക്കുന്നതിന് സഹോദരീ-സഹോദരന് വേണം. സത്യയുഗത്തിലും നമ്മള് പരസ്പരം സഹോദരീ-സഹോദരനായിരുന്നു. അത് അദ്വൈത രാജധാനിയാകുന്നു. അവിടെ യുദ്ധം, ലഹള ഒന്നും തന്നെയില്ല. നിങ്ങള് കുട്ടികള്ക്ക് പൂര്ണ്ണ ജ്ഞാനം ലഭിക്കുന്നു അതായത് നമ്മള് 84 ജന്മം എടുക്കുന്നു. ആരാണോ ഏറ്റവും അധികം ഭക്തി ചെയ്തത് അവരുടെ കണക്കും ബാബ പറഞ്ഞുതരുന്നു. നിങ്ങളാണ് ശിവന്റെ അവ്യഭിചാരി ഭക്തി ചെയ്യുവാന് ആരംഭിച്ചത്. പിന്നീട് വര്ദ്ധനവ് ഉണ്ടാകുന്നു. അതെല്ലാം ഭക്തിയാകുന്നു. ജ്ഞാനം ഒന്നു മാത്രമേയുള്ളൂ. നിങ്ങള് അറിയുന്നുണ്ട് ശിവബാബ നമ്മളെ പഠിപ്പിക്കുന്നു. ഈ ബ്രഹ്മാവിനു പോലും ഒന്നും അറിയില്ലായിരുന്നു. ആരാണോ ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്റ് ഫാദര് ആയിരുന്നത് അദ്ദേഹം ഈ സമയം ഇതായിരിക്കുന്നു, വീണ്ടും അധികാരിയാകുന്നു, നമ്മളും അതേപോലെത്തന്നെ. കേവലം ഒരാളല്ലല്ലോ അധികാരിയാകുന്നത്. നിങ്ങളും പുരുഷാര്ത്ഥം ചെയ്യുന്നു. ഇത് പരിധിയില്ലാത്ത സ്കൂളാണ്. ഇതിന്റെ ബ്രാഞ്ചസ് വളരെ ഉണ്ട്. തെരുവ്-തെരുവ്, വീട്-വീട് തോറും ഉണ്ടാകും. പറയുന്നു നമ്മള് നമ്മുടെ വീട്ടില് ചിത്രങ്ങള് വയ്ക്കും, മിത്ര-സംബന്ധികള് വരുമ്പോള് അവര്ക്ക് മനസിലാക്കിച്ചു കൊടുക്കും. ആരാണോ ഈ വൃക്ഷത്തിലെ ഇല അവര് വരും. അവരുടെ നന്മയ്ക്ക് വേണ്ടി നമ്മള് ചെയ്യുന്നു. ചിത്രങ്ങളിലൂടെ മനസിലാക്കിച്ചുകൊടുക്കുക സഹജമാണ്. പുരാണങ്ങള് ഒരുപാട് പഠിച്ചു, ഇപ്പോള് അതെല്ലാം മറക്കണം. ബാബ പഠിപ്പിക്കുന്നവനാകുന്നു, ആ ബാബ സത്യമായ ജ്ഞാനം കേള്പ്പിക്കുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഡെഡ് സൈലന്സിന്റെ ഡ്രില് ചെയ്യുന്നതിനു വേണ്ടി ഇവിടെ ഏതൊന്നാണോ ഈ കണ്ണുകള് കൊണ്ട് കാണുന്നത്, അതിനെ നോക്കരുത്. ദേഹ സഹിതം ബുദ്ധികൊണ്ട് എല്ലാം ത്യാഗം ചെയ്ത് തന്റെ വീടിന്റേയും, രാജ്യത്തിന്റേയും സ്മൃതിയില് ഇരിക്കണം.

2. തന്റെ സ്വഭാവത്തിന്റെ രജിസ്റ്റര് വയ്ക്കണം. പഠിത്തത്തില് യാതൊരു അശ്രദ്ധയും കാണിക്കരുത്. ഈ പുരുഷോത്തമ സംഗമ യുഗത്തില് പുരുഷോത്തമനാകണം, ആക്കിമാറ്റണം.

വരദാനം :-

ബാബയുടെ ആജ്ഞാനുസാരം ബുദ്ധിയെ കാലിയാക്കിവെക്കുന്നവരായ വ്യര്ത്ഥസ്വപ്നങ്ങളില് നിന്നും വികാരീസ്വപ്നങ്ങളില് നിന്നുപോലും മുക്തരായി ഭവിക്കട്ടെ:

ബാബയുടെ ആജ്ഞയാണ്, ഉറങ്ങുന്ന സമയത്ത് തന്റെ ബുദ്ധിയെ ശുദ്ധമാക്കിവെക്കൂ, നല്ലതാകട്ടെ, മോശമായതാകട്ടെ, എല്ലാം ബാബക്ക് ഏല്പ്പിച്ച് കൊടുത്ത് ബുദ്ധിയെ കാലിയാക്കി വെക്കൂ. ബാബക്ക് കൊടുത്ത് ബാബയോടൊപ്പം ഉറങ്ങൂ, ഒറ്റക്കല്ല. ഒറ്റക്കുറങ്ങുകയോ വ്യര്ത്ഥകാര്യങ്ങള് വര്ണ്ണിച്ച് വര്ണ്ണിച്ചോ ഉറങ്ങുകയാണെങ്കില് വ്യര്ത്ഥസ്വപ്നങ്ങളോ വികാരിസ്വപ്നങ്ങളോ വരും. ഇതും അലസതയാണ്. ഈ അലസത ഉപേക്ഷിച്ച് ബാബയുടെ ആജ്ഞാനുസരണം നടക്കുകയാണെങ്കില് വ്യര്ത്ഥസ്വപ്നങ്ങളില് നിന്നും വികാരിസ്വപ്നങ്ങളില് നിന്നും മുക്തമാകും.

സ്ലോഗന് :-
ഭാഗ്യശാലീ ആത്മാക്കള് തന്നെയാണ് സത്യമായ സേവനത്തിലൂടെ ആശീര്വാദം പ്രാപ്തമാക്കുന്നത്.