06.04.2021           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ, ഇപ്പോള് തിരിച്ചു വീട്ടിലേക്ക് പോകണം, അതിനാല് ദേഹ അഭിമാനത്തെ മറന്ന് സ്വയത്തെ അശരീരി ആത്മാവാണെന്ന് മനസ്സിലാക്കൂ, എല്ലാവരില് നിന്നുമുള്ള മമത്വത്തെ ഇല്ലാതാക്കൂ.

ചോദ്യം :-
സംഗമയുഗത്തില് നിങ്ങള് കുട്ടികള് ബാബയില് നിന്നും ഏതൊരു ബുദ്ധിയാണ് പഠിക്കുന്നത്?

ഉത്തരം :-
ഏങ്ങനെ തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറാം, തന്റെ ഭാഗ്യത്തെ എങ്ങനെ ഉയര്ന്നതാക്കി മാറ്റാം. ഈ ബുദ്ധി ഇപ്പോള് തന്നെയാണ് നിങ്ങള് പഠിക്കുന്നത്. ആര് എത്രത്തോളം യോഗയുക്തവും ജ്ഞാനയുക്തവുമായി മാറിയിട്ടുണ്ടോ, അവരുടെ ഉന്നതി ഉണ്ടായിക്കൊണ്ടിരിക്കും. ഉന്നതി പ്രാപിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്ക്ക് ഒരിക്കലും ഒളിഞ്ഞിരിക്കാന് സാധിക്കുകയില്ല. ഏതു കുട്ടിയാണ് തന്റെ ഉയര്ന്ന ഭാഗ്യം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്ന് ബാബയ്ക്ക് അവരുടെ കര്മ്മത്തിലൂടെ മനസ്സിലാക്കാന് സാധിക്കും.

ഗീതം :-
മരിക്കുന്നതും അങ്ങയുടെ മടിയില് തന്നെ......

ഓംശാന്തി.
എല്ലാ കുട്ടികളും ഈ ഗീതം കേട്ടില്ലേ. കുട്ടികള് എന്നു പറയുന്നതിലൂടെ എല്ലാ സെന്ററിലുമുള്ള കുട്ടികള്ക്കറിയാം ബാബ നമ്മള് ബ്രാഹ്മണര്ക്കു വേണ്ടിയാണ് പറയുന്നത്, കുട്ടികളെ , ഈ ഗീതം കേട്ടില്ലേ.- ജീവിച്ചിരിക്കെ കഴുത്തിലെ മാലയായി മാറുന്നതിനു വേണ്ടി, അര്ത്ഥം മൂല വതനത്തില് പോയി ബാബയുടെ വീട്ടില് ഇരിക്കുന്നതിനു വേണ്ടി. അത് ശിവബാബയുടെ വീടാണല്ലോ , അവിടെയാണ് എല്ലാ സാലിഗ്രാമുകളും ഇരിക്കുന്നത്. കുട്ടികള്, സ്വദര്ശന ചക്രധാരികള്ക്കറിയാം അതേ ബാബ വന്നിരിക്കുകയാണ്. പറയുന്നതിതാണ്- ഇപ്പോള് നിങ്ങള്ക്ക് അശരീരിയായി മാറണം, അതായത് ദേഹബോധത്തെ ഉപേക്ഷിക്കണം. എന്തുകൊണ്ടെന്നാല് ഈ ലോകത്തിനു തന്നെ ഇല്ലാതാകണം. അതിനാല് ഇപ്പോള് തിരിച്ചു വീട്ടിലേക്ക് പോകണം. എല്ലാ കുട്ടികള്ക്കും ഇപ്പോള് വളരെയധികം സന്തോഷമുണ്ട്, എന്തുകൊണ്ടെന്നാല് അര കല്പ്പം വീട്ടിലേക്ക് പോകുന്നതിനു വേണ്ടി വളരെയധികം കഷ്ടം അനുഭവിച്ചിട്ടുണ്ട്. പക്ഷെ വഴി അറിയുമായിരുന്നില്ല. ഭക്തി മാര്ഗ്ഗത്തിലെ പ്രകടനങ്ങള് കണ്ട് മനുഷ്യര് കൂടുതല് കുടുങ്ങിപ്പോയി. ഈ ഭക്തിയുടെ ചതുപ്പില് മുങ്ങി മുങ്ങി മനുഷ്യന് കഴുത്തു വരെ മുങ്ങിപ്പോയി. ഇപ്പോള് കുട്ടികള് പറയുന്നുണ്ട്- ബാബാ ഞങ്ങള് പഴയ ശരീരത്തെ, പഴയ ലോകത്തെ മറക്കുന്നു, ഇപ്പോള് അങ്ങയോടൊപ്പം അശരീരിയായി വീട്ടിലേക്ക് വരും. പരമാത്മാവ് പരംധാമത്തില് നിന്നും വന്നിരിക്കുകയാണ് എല്ലാവരെയും കൂട്ടിക്കൊണ്ടു പോകാന് എന്ന് എല്ലാവരും അറിഞ്ഞു കഴിഞ്ഞു. കേവലം പറയുന്നതിതാണ് നിങ്ങള് പവിത്രമായി മാറി എന്നെ മാത്രം ഓര്മ്മിക്കൂ. ജീവിച്ചിരിക്കെ മരിക്കണം. നിങ്ങള്ക്കറിയാം , അവിടെ വീട്ടില് എല്ലാ ആത്മാക്കളും ഇരിക്കുന്നു. എല്ലാ ആത്മാക്കളും ബിന്ദുക്കളാണ്. എല്ലാ ആത്മാക്കളും നിരാകാരീ ലോകത്തിലേക്ക് പോകും. എത്ര മനുഷ്യര് ഇവിടെയുണ്ടോ അവിടെ അത്രയും ആത്മാക്കളും ഉണ്ടായിരിക്കും. ആത്മാക്കള് ആ മഹതത്വത്തില് എത്ര സ്ഥലമെടുക്കും. ശരീരമാണെങ്കില് എത്ര വലുതാണ്, എത്ര സ്ഥലമെടുക്കുന്നുണ്ട്? ബാക്കി ആത്മാവിന് എത്ര സ്ഥലം ആവശ്യമാണ്. നമ്മള് ആത്മാക്കള് എത്ര കുറച്ചു സ്ഥലമാണ് എടുക്കുന്നത്? വളരെ കുറച്ചു മാത്രം. കുട്ടികള്ക്ക് ഈ കാര്യങ്ങളെല്ലാം ബാബയിലൂടെ കേള്ക്കാനുള്ള സൗഭാഗ്യം ഇപ്പോള് ലഭിച്ചിരിക്കുകയാണ്. ബാബ തന്നെയാണ് പറയുന്നത്, നിങ്ങള് കുട്ടികള് അശരീരിയായാണ് വന്നിരുന്നത്, പിന്നീട് ശരീരം ധാരണ ചെയ്ത് പാര്ട്ട് അഭിനയിച്ചു. ഇപ്പോള് വീണ്ടും ജീവിച്ചിരിക്കെ മരിക്കണം, എല്ലാവരെയും മറക്കണം. ബാബ വന്ന് മരിക്കാനാണ് പഠിപ്പിക്കുന്നത്. തന്റെ അച്ഛനെയും തന്റെ വീടിനെയും ഓര്മ്മിക്കൂ എന്നു പറയുന്നു. സ്വയം പുരുഷാര്ത്ഥം ചെയ്യൂ. യോഗത്തിലിരിക്കുന്നതിലൂടെ പാപം നശിക്കുന്നു. പിന്നീട് ആത്മാവ് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറുന്നു, അതിനാലാണ് ബാബ നിര്ദേശം നല്കുന്നത് -കല്പ്പം മുമ്പും പറഞ്ഞിട്ടുണ്ടായിരുന്നു, ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളെയും മറന്ന് എന്നെ മാത്രം ഓര്മ്മിക്കൂ. എല്ലാവര്ക്കും കൂടിയുള്ള അച്ഛന് ആ ഒരാളാണല്ലോ. നിങ്ങള് പ്രജാപിതാ ബ്രഹ്മാവിന്റെ മുഖവംശാവലി കുട്ടികളാണ്, നിങ്ങളാണ് ജ്ഞാനം നേടിക്കൊണ്ടിരിക്കുന്നത്. ശിവന്റെ കുട്ടികള് തന്നെയാണല്ലോ. ഇത് എല്ലാവര്ക്കും നിശ്ചയമുണ്ട്- നമ്മള് ഭഗവാന്റെ കുട്ടികളാണ്. പക്ഷെ ബാബയുടെ പേര്, രൂപം, കാലം മറന്നതു കാരണം ഭഗവാനുമായി ഒരാള്ക്കും ഇത്രയും സ്നേഹം ഉണ്ടാകുന്നില്ല. ഒരാളെയും ദോഷിയാക്കുന്നില്ല. ഇതും ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്.

ബാബ മനസ്സിലാക്കി തരികയാണ് നിങ്ങള് ആത്മാക്കള് എത്ര ചെറിയ ബിന്ദുവാണ്. അതില് 84 ജന്മങ്ങളുടെ പാര്ട്ട് അടങ്ങിയിട്ടുണ്ട്. എത്ര അത്ഭുതകരമാണ്. ആത്മാവ് എങ്ങനെയാണ് ശരീരമെടുത്ത് പാര്ട്ട് അഭിനയിക്കുന്നു. ഇപ്പോള് നിങ്ങള്ക്ക് പരിധിയില്ലാത്ത പാര്ട്ടിനെ കുറിച്ച് മനസ്സിലാക്കാന് സാധിച്ചു. ഈ ജ്ഞാനം മറ്റാര്ക്കും ഇല്ല. നിങ്ങളും ദേഹഅഭിമാനത്തിലായിരുന്നു. ഇപ്പോള് എത്രത്തോളം പരിവര്ത്തനപ്പെട്ടു. അതും ഓരോരുത്തരുടെയും ഭാഗ്യത്തിനനുസരിച്ചാണ്. കല്പ്പം മുമ്പേയുള്ള ഭാഗ്യത്തിന്റയും സാക്ഷാത്ക്കാരം ഇപ്പോള് ഉണ്ടായിക്കൊണ്ടിരിക്കുന്നു. ലോകത്തില് എത്രയധികം മനുഷ്യരാണ്, ഓരോരുത്തര്ക്കും അവരവരുടെതായ ഭാഗ്യമാണ്. ആരെല്ലാം എങ്ങനെയുള്ള കര്മ്മമാണോ ചെയ്യുന്നത് അതനുസരിച്ച് ദു:ഖിയും സുഖിയും ധനവാനും ദരിദ്രനുമായി മാറുന്നു. ആയി മാറുന്നതും ആത്മാവാണല്ലോ. ആത്മാവ് എങ്ങനെയാണ് സുഖത്തില് വരുന്നത്, പിന്നീട് എങ്ങനെയാണ് ദുഖത്തില് വരുന്നത്, ഇത് ബാബ മനസ്സിലാക്കി തരുന്നു. കല്പ്പം മുമ്പത്തേതു പോലെ തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറാനുള്ള ബുദ്ധി ബാബ തന്നെയാണ് ഇരുന്ന് പഠിപ്പിക്കുന്നത്. ആര് എത്രത്തോളം ഈ ബുദ്ധി നേടിയിട്ടുണ്ടായിരുന്നോ, അത്ര തന്നെയാണ് ഇപ്പോഴും നേടിക്കൊണ്ടിരിക്കുന്നത്. അവസാനം വരെയ്ക്കും ഓരോരുത്തരുടേയും ഭാഗ്യത്തെ കുറിച്ച് മനസ്സിലാക്കാന് സാധിക്കും. പിന്നീട് പറയും കല്പ്പ കല്പ്പം ഇങ്ങനെ തന്നെയാണ് ഓരോരുത്തരുടേയും ഭാഗ്യം ഉണ്ടാകുന്നത്. ആര് നല്ല യോഗയുക്തവും ജ്ഞാനയുക്തവുമായി മാറിയിട്ടുണ്ടോ, അവര് സേവനവും ചെയ്തു കൊണ്ടിരിക്കും. പഠിപ്പില് സദാ ഉന്നതി ഉണ്ടായിക്കൊണ്ടിരിക്കും. ചില കുട്ടികള് വളരെയധികം ഉന്നതി നേടുന്നു, ചിലര് വളരെയധികം തലയിട്ടുടക്കുന്നുണ്ട്. ഇവിടെയും അതു പോലെ തന്നെയാണ്. കല്പ്പം മുമ്പ് ആരെല്ലാമാണോ ഉന്നതി നേടിയിട്ടുള്ളത്, അവര്ക്ക് ഒളിഞ്ഞിരിക്കാന് സാധിക്കില്ല. ബാബയ്ക്കറിയാമല്ലോ എല്ലാവരുടെയും ബന്ധം ശിവബാബയുമായാണ്. ഇതും കുട്ടികളുടെ അഭിനയം കാണുമ്പോള് മനസ്സിലാക്കാന് സാധിക്കും, ബ്രഹ്മാബാബയും കാണുന്നുണ്ട്. ബ്രഹ്മാബാബയില് നിന്നും എന്തെങ്കിലും ഒളിപ്പിച്ചു വെയ്ക്കാം, എന്നാല് ശിവബാബയില് നിന്നും ഒന്നും ഒളിപ്പിക്കാന് സാധിക്കില്ല. ഭക്തീ മാര്ഗത്തില് പോലും പരമാത്മാവില് നിന്നും ഒന്നും ഒളിപ്പിക്കാന് സാധിക്കില്ല, പിന്നെ ജ്ഞാന മാര്ഗത്തില് എങ്ങനെ ഒളിപ്പിക്കും. ബാബ മനസ്സിലാക്കി തരികയാണ് പഠിപ്പ് വളരെ സഹജമാണ്. കര്മ്മവും ചെയ്യണം. മിത്ര സംബന്ധികളോടൊപ്പം പഴയ ലോകത്തില് തന്നെ വസിക്കണം. അവിടെയിരുന്നു കൊണ്ട് പരിശ്രമിക്കണം. ഇവിടെയിരുന്ന് പുരുഷാര്ത്ഥം ചെയ്യുന്നവരെക്കാള് അവിടെ വീട്ടിലിരുന്ന് പുരുഷാര്ത്ഥം ചെയ്യുന്നവരാണ് തീവ്രമായി പോയിക്കൊണ്ടിരിക്കുന്നത്. അഥവാ ഇതുപോലെയുള്ള ലഹരിയുണ്ടെങ്കില് മാത്രം. ശാസ്ത്രത്തില് അര്ജ്ജുനന്റെയും ഏകലവ്യന്റെയും ഉദാഹരണം കാണിക്കുന്നുണ്ടല്ലോ. ഏകലവ്യന് പുറത്തു ജീവിക്കുന്നവനാണ്, എന്നാല് അഭ്യാസത്തിലൂടെ അമ്പ് തൊടുക്കുന്നതില് സമര്ത്ഥനായി മാറി. അതിനാല് ഗൃഹസ്ഥത്തില് ഇരുന്നു കൊണ്ടും കമലപുഷ്പസമാനം ഇരിക്കണം. ഇതും നിങ്ങളുടെ ഉദാഹരണമായി കാണാം. ഗൃഹസ്ഥ വ്യവഹാരത്തില് ഇരുന്നും നന്നായി സേവനം ചെയ്യാന് സാധിക്കും. അവര് കൂടുതല് അഭിവൃദ്ധി നേടിക്കൊണ്ടിരിക്കും. ഇവിടെ ഇരിക്കുന്നവരെയും മായ വെറുതെ വിടുകയില്ല. ബാബയുടെ അടുത്തു വന്നതിലൂടെ മായ ഉപേക്ഷിച്ചു അങ്ങനെയൊന്നുമില്ല. ഓരോരുത്തര്ക്കും അവരവരുടേതായ പുരുഷാര്ത്ഥമാണുള്ളത്. ഗൃഹസ്ഥ വ്യവഹാരത്തില് ഇരിക്കുന്നവര്ക്ക് ഇവിടെയുള്ളവരെക്കാള് നന്നായി പുരുഷാര്ത്ഥം ചെയ്യാന് സാധിക്കും. വളരെ നല്ല സാമര്ത്ഥ്യം കാണിക്കാന് സാധിക്കും, അവരെ തന്നെയാണ് മഹാവീരന് എന്നു പറയുന്നത്. അവരാണ് ഗൃഹസ്ഥ വ്യവഹാരത്തില് ഇരുന്നു കൊണ്ടും കമലപുഷ്പമായി മാറിക്കാണിക്കുന്നത്. അപ്പോള് പറയും ബാബ അങ്ങല്ലേ വിട്ടത്. ബാബ പറയുന്നു- ഞാന് എവിടെയാണ് വിട്ടത്, എന്നെ വിട്ടല്ലേ പോയത്. ബാബ ഒരാളെയും വിട്ടു വന്നിട്ടില്ല. വീട്ടില് ഇനിയും കുട്ടികള് വരും. ബാക്കി കന്യകകള്ക്കു വേണ്ടിയാണ് ബാബ പറയുന്നത്, നിങ്ങള് ഈ ഈശ്വരീയ സേവനം ചെയ്യൂ. ഇവരും അച്ഛനാണ്, അവരും അച്ഛനാണ്. കുമാരന്മാരും ധാരാളം വരുന്നുണ്ട്, എന്നാല് മുന്നോട്ടു പോകാന് സാധിക്കുന്നില്ല. കന്യകമാര് പിന്നെയും നല്ലതാണ്. കന്യക 100 ബ്രാഹ്മണരെക്കാള് ഉത്തമമാണെന്ന് കണക്കാക്കപ്പെടുന്നു. അതിനാല് കന്യകയ്ക്ക് 21 കുലത്തെ ഉദ്ധരിക്കാം, ജ്ഞാനത്തിന്റെ അമ്പ് എറിയാം. ബാക്കി ആര് ഗൃഹസ്ഥത്തില് ഇരിക്കുന്നുവോ, അവരും ബി.കെ ആയി തന്നെയാണ് ഇരിക്കുന്നത്. മുന്നോട്ടു പോകുന്തോറും അവരുടെയും ബന്ധനം ഇല്ലാതാകും. സേവനം ചെയ്യുക തന്നെ വേണമല്ലോ. ചില സേവനം ചെയ്യുന്ന കുട്ടികള് ബാപ്ദാദയുടെ ഹൃദയത്തില് കയറിയിരിക്കുന്നു. അവര് ആയിരങ്ങളുടെ മംഗളം ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ഇങ്ങനെ സേവനനിരതരായ കുട്ടികളില് ആശിര്വാദവും വന്നു ചേരും. അവര് ഹൃദയത്തില് കയറിയിരിക്കും. ആര് ഹൃദയത്തില് ഇരിക്കുന്നുവോ അവര് സിംഹാസനത്തിലും കയറിയിരിക്കും. ബാബ പറയുന്നു പരസ്പരം കൂടിയിരുന്ന് എല്ലാവര്ക്കും വഴി കാണിച്ചു കൊടുക്കാനുള്ള യുക്തികളെല്ലാം കണ്ടെത്തിക്കൊണ്ടിരിക്കൂ. ചിത്രങ്ങളും ഉണ്ടാക്കി കൊണ്ടിരിക്കുന്നുണ്ട്. ഇതെല്ലാം പ്രാക്ടിക്കലായ കാര്യങ്ങളാണ്.

ഇപ്പോള് നിങ്ങള് മനസ്സിലാക്കി പരംപിതാ പരമാത്മ നിരാകാരനാണ്. ബാബയും ബിന്ദുവാണ്. പക്ഷെ ബാബ ജ്ഞാന സാഗരനും പതിത പാവനനുമാണ്. ആത്മാവും ബിന്ദുവാണ്. കുട്ടികളും പിന്നെയും ചെറുതായിരിക്കുമല്ലോ. അച്ഛനും കുട്ടികളും തമ്മില് വ്യത്യാസം ഉണ്ടായിരിക്കുമല്ലോ. ഇന്നത്തെക്കാലത്ത് 15-16 വയസ്സുള്ളവര് പോലും അച്ഛനാകുന്നുണ്ട്. എങ്കിലും കുട്ടി അവരെക്കാളും ചെറുതു തന്നെ ആയിരിക്കുമല്ലോ. ഇവിടെയുള്ള അത്ഭുതം നോക്കൂ, അച്ഛനും ബിന്ദുവാണ് , കുട്ടികളും ബിന്ദുവാണ്. ബാബ സുപ്രിം ആത്മാവാണ് ജ്ഞാനസാഗരനാണ്. ബാക്കി എല്ലാവരും അവരവരുടെ പഠിപ്പിനനുസരിച്ച ് ഉയര്ന്ന പദവിയും താഴ്ന്ന പദവിയും ഉണ്ടാകുന്നു. മുഴുവന് ആധാരവും പഠിപ്പിലാണ്. നല്ല കര്മ്മം ചെയ്യുന്നതിലൂടെ ഉയര്ന്ന പദവി നേടുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് സൃഷ്ടിയുടെ ആദിമധ്യ അന്ത്യത്തിന്റെ ജ്ഞാനവും ഉണ്ട്. സ്വര്ഗ്ഗത്തില് കേവലം ഭാരതം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റൊരു ഖണ്ഡവും ഉണ്ടായിരുന്നില്ല. അതിനാല് ചെറിയ പുതിയ ഇന്ത്യയില് തന്റെ സ്വര്ഗത്തെ കാണാം. ദ്വാരക എന്ന പേരല്ല, പകരം ലക്ഷ്മീ നാരായണന്റെ രാജ്യം എന്ന് എഴുതണം. ബുദ്ധി പറയുന്നുണ്ട് സത്യയുഗത്തില് ആദ്യം ദൈവീക രാജധാനി ഉണ്ടാകും. അവരുടെ ഗ്രാമമുണ്ടാകും, ചെറിയ ചെറിയ കൊട്ടാരങ്ങള് ഉണ്ടാകും. ഇതും വിചാരസാഗരമഥനം ചെയ്യണം. ഒപ്പമൊപ്പം ശിവബാബയുമായി ബുദ്ധിയോഗവും വെയ്ക്കണം. ഈ ഓര്മ്മയിലൂടെ തന്നെയാണ് ചക്രവര്ത്തി പദവി ലഭിക്കുന്നത്. ഓര്മ്മയിലൂടെ തന്നെയാണ് കറയില്ലാതാകുന്നതും, ഇതില് തന്നെയാണ് മുഴുവന് പരിശ്രമവും. പലരുടെയും ബുദ്ധിയോഗം പുറമേ അലഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഇവിടെയിരിക്കുമ്പോഴും മുഴുവന് സമയവും ഓര്മ്മയില് ഇരിക്കാന് സാധിക്കുന്നില്ല, ബുദ്ധി പല ഭാഗത്തേക്കും പോയിക്കൊണ്ടിരിക്കുകയാണ്. ഭക്തീമാര്ഗത്തിലും ഇങ്ങനെ ഉണ്ടാകാറുണ്ട്. ശ്രീകൃഷ്ണന്റെ ഭക്തി ചെയ്ത് ചെയ്ത് ബുദ്ധി മറ്റു പല ഭാഗങ്ങളിലേക്കും പോയിക്കൊണ്ടിരിക്കുന്നു. തീവ്രഭക്തി ചെയ്യുന്നവര് സാക്ഷാത്ക്കാരത്തിനു വേണ്ടി വളരെയധികം പരിശ്രമിക്കുന്നുണ്ട്. കൃഷ്ണനെയല്ലാതെ മറ്റൊന്നും ഓര്മ്മ വരാതിരിക്കാന് എത്ര മണിക്കൂറാണ് ഇരിക്കാറുള്ളത് , വളരെയധികം പരിശ്രമമാണ്. ഇതില് 8 ന്റെയും 16108 ന്റെയും മാലയാണുണ്ടാകുന്നത്. അവരാണെങ്കില് ലക്ഷക്കണക്കിനു മാലയാണ് കാണിക്കുന്നത്. എന്നാല് ജ്ഞാനമാര്ഗത്തില് വളരെ വിലപ്പെട്ട മാലയാണുള്ളത്. ഭക്തിമാര്ഗ്ഗം മൂല്യം കുറഞ്ഞതാണ്. കാരണം ഇവിടെ ആത്മീയ പരിശ്രമമുണ്ട്. കൃഷ്ണനെ നോക്കൂ , സന്തോഷം കൊണ്ടു നൃത്തം ചെയ്യുന്നു. ഭക്തിയും ജ്ഞാനവും തമ്മില് രാത്രിയും പകലും വ്യത്യാസമുണ്ട്. എന്നാല് ഭക്തിയില് കൃഷ്ണനെ ഓര്മ്മിക്കുന്നതിലൂടെ കറയില്ലാതാകും എന്നു പറയുന്നില്ല. ഇവിടെയാണെങ്കില് മനസ്സിലാക്കി തരുന്നുണ്ട്, എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുവോ അത്രയും പാപം നശിച്ചു കൊണ്ടിരിക്കും.

നിങ്ങള് കുട്ടികള് ഇപ്പോള് യോഗബലത്തിലൂടെ വിശ്വത്തിന്റെ അധികാരിയായി മാറുന്നു. ഒരാള്ക്കും സ്വപ്നത്തില് പോലും ഈ ചിന്ത ഉണ്ടായിരുന്നില്ല. ലക്ഷ്മീ-നാരായണന് യുദ്ധം മുതലായവയൊന്നും ചെയ്തിട്ടില്ല. പിന്നെ എങ്ങനെ വിശ്വത്തിന്റെ അധികാരിയായി മാറും. ഇതു നിങ്ങള് കുട്ടികള്ക്കു തന്നെയാണ് അറിയുന്നത്. ബാബ പറയുന്നു യോഗബലത്തിലൂടെയാണ് നിങ്ങള്ക്ക് രാജ്യ പദവി, ഭാഗ്യത്തില് ഇല്ലെങ്കില് അനുസരിക്കുകയില്ല. സേവകരായി മാറുകയേയില്ല. ബാബ നിര്ദ്ദേശം നല്കിക്കൊണ്ടേയിരിക്കുന്നുണ്ട്, ഇങ്ങനെ ഇങ്ങനെയെല്ലാം പ്രദര്ശിനികള് നടത്തൂ. ഏറ്റവും കുറഞ്ഞത് 150-200 പ്രദര്ശിനികളെല്ലാം ഒരു ദിവസം ചെയ്യൂ. ഗ്രാമഗ്രാമങ്ങില് ചുറ്റി കറങ്ങൂ. എത്ര സെന്ററുകള് ഉണ്ടോ അത്രയും പ്രദര്ശിനികളും ഉണ്ടായിരിക്കണം. ഓരോരോ സെന്ററുകളിലും പ്രദര്ശിനി നടക്കുന്നതിലൂടെ മനസ്സിലാക്കി കൊടുക്കുന്നത് സഹജമായിരിക്കും. സെന്ററുകള് ഓരോ ദിവസവും വലുതായിക്കൊണ്ടിരിക്കും, അപ്പോള് ചിത്രങ്ങള് പോലും വെയ്ക്കാന് സാധിക്കില്ല. ചിത്രങ്ങളും പുതിയതായി കണ്ടെത്തിക്കൊണ്ടിരിക്കുന്നുണ്ട്. വൈകുണ്ഠത്തിന്റെ മനോഹരമായ കൊട്ടാരങ്ങള് മുതലായവ ഭാരതത്തില് തന്നെ ഉണ്ടാക്കണം. മുന്നോട്ടു പോകുന്തോറും മനസ്സിലാക്കി കൊടുക്കുന്നതിനു വേണ്ടി നല്ല നല്ല ചിത്രങ്ങള് കണ്ടെത്തണം. വാനപ്രസ്ഥ അവസ്ഥയില് ഉള്ളവര് ചുറ്റിക്കറങ്ങി സേവനം ചെയ്തു കൊണ്ടിരിക്കും. ആരുടെ ഭാഗ്യമാണോ ഉണര്ന്നിരിക്കുന്നത് അവര് വരും. പല കുട്ടികളും തെറ്റായ കര്മ്മം ചെയ്ത് തന്റെ മാനം നഷ്ടപ്പെടുത്തുകയാണ് ഒപ്പം യജ്ഞത്തിന്റെ മാനവും നഷ്ടപ്പെടുത്തുന്നു. പെരുമാറ്റം എങ്ങനെയാണോ പദവിയും അതുപോലെ ആയിരിക്കും. ആരാണോ അനേകര്ക്ക് സുഖം നല്കുന്നത് അവരുടെ പേര് പ്രസിദ്ധമായിരിക്കും. ഇപ്പോള് സര്വ്വഗുണ സമ്പന്നരായി മാറിയിട്ടില്ലല്ലോ. ചിലര് വളരെ നന്നായി സേവനം ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ഇങ്ങനെ ഇങ്ങനെ ഉള്ളവരുടെ പേരു കേള്ക്കുമ്പോള് ബാബ വളരെയധികം സന്തോഷിക്കുന്നു. സേവകരായ കുട്ടികളെ കാണുമ്പോള് ബാബയ്ക്ക് വളരെയധികം സന്തോഷം ഉണ്ടാകുമല്ലോ. നന്നായി സേവനത്തില് പരിശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. സെന്ററുകളും തുറന്നു കൊണ്ടിരിക്കുന്നു, ഇതിലൂടെ ആയിരങ്ങളുടെ മംഗളം ഉണ്ടാകണം. അവരിലൂടെ പിന്നീട് ധാരാളം പേര് വന്നു കൊണ്ടിരിക്കും. ആരും തന്നെ സമ്പൂര്ണ്ണമായി മാറിയിട്ടില്ല. ചെറിയ ചെറിയ തെറ്റുകളും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. മായ ഉപേക്ഷിക്കുകയില്ല. എത്രത്തോളം സേവനം ചെയ്ത് തന്റെ ഉന്നതി ചെയ്യുന്നുവോ അത്രയും തന്നെ ഹൃദയത്തില് കയറിയിരിക്കും. അത്രയും ഉയര്ന്ന പദവി നേടുകയും ചെയ്യും. പിന്നീട് കല്പ്പ കല്പ്പം ഇങ്ങനെയുള്ള പദവി തന്നെയാണ് ഉണ്ടാവുക. ശിവബാബയില് നിന്നും ഒന്നും ഒളിപ്പിക്കാന് സാധിക്കുകയില്ല. അവസാനം ഓരോരുത്തര്ക്കും അവരവരുടെ കര്മ്മങ്ങളുടെ സാക്ഷാത്ക്കാരം ഉണ്ടാകും. അപ്പോള് എന്തു ചെയ്യാന് സാധിക്കും. ഉറക്കെ ഉറക്കെ കരയാന് തുടങ്ങും. അതിനാല് ബാബ മനസ്സിലാക്കി തരികയാണ് ഇങ്ങനെയുള്ള ഒരു കര്മ്മവും ചെയ്യാതിരിക്കൂ, അന്തിമത്തില് ശിക്ഷ അനുഭവിക്കാത്ത തരത്തില്, ഇല്ലെങ്കില് പശ്ചാത്തപിക്കേണ്ടി വരും. പക്ഷെ എത്ര തന്നെ മനസ്സിലാക്കി കൊടുത്താലും ഭാഗ്യത്തില് ഇല്ലെങ്കില് അനുസരിക്കുകയേയില്ല. ഇന്നത്തെ കാലത്തെ മനുഷ്യര്ക്ക് ബാബയെ അറിയുക പോലുമില്ല. ഭഗവാനെ ഓര്മ്മിക്കുന്നുണ്ട്, എന്നാല് അറിയുന്നില്ല. ബാബ പറയുന്നത് അംഗീകരിക്കുകയില്ല. ഇപ്പോള് പരിധിയില്ലാത്ത ബാബയില് നിന്നും നിങ്ങള്ക്ക് സെക്കന്റിലാണ് സ്വരാജ്യത്തിന്റെ സമ്പത്ത് ലഭിക്കുന്നത്. ശിവബാബയുടെ പേര് എല്ലാവരും ഇഷ്ടപ്പെടുന്നുണ്ടല്ലോ. കുട്ടികള്ക്കറിയാം പരിധിയില്ലാത്ത ബാബയില് നിന്നും സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിച്ചു കൊണ്ടിരിക്കുകയാണ്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. തന്റെ പെരുമാറ്റത്തിലൂടെ ബാബയുടെയും യജ്ഞത്തിന്റെയും പേര് പ്രസിദ്ധമാക്കണം, ബാബയുടെ ബഹുമാനം നഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു കര്മ്മവും ചെയ്യരുത്. സേവനത്തിലൂടെ അവരവര് അവരവരുടെ ഭാഗ്യത്തെ ഉണ്ടാക്കണം.

2. ബാബയ്ക്ക് സമാനം മംഗളകാരിയായി മാറി സര്വ്വരുടെയും ആശിര്വാദം എടുത്ത് ആദ്യത്തെ നമ്പര് നേടണം. കുടുംബത്തില് ഇരുന്നു കൊണ്ടും കമല പുഷ്പസമാനം ഇരിക്കാനുള്ള സാമര്ത്ഥ്യം കാണിക്കണം.

വരദാനം :-
സഹയോഗത്തിലൂടെ സ്വയത്തെ സഹജയോഗിയാക്കി മാറ്റുന്ന നിരന്തര യോഗിയായി ഭവിക്കട്ടെ.

സംഗമയുഗത്തില് ബാബയുടെ സഹയോഗിയാവുക - ഇതാണ് സഹജയോഗിയാകാനുള്ള വിധി. ആരുടെ ഓരോ സങ്കല്പവും ശബ്ദവും കര്മ്മവും ബാബയുടെ അഥവാ തന്റെ രാജ്യത്തിന്റെ സ്ഥാപനയുടെ കര്ത്തവ്യത്തില് സഹയോഗിയാകുന്നതാണോ അവരെ ജ്ഞാനയുക്ത യോഗയുക്ത ആത്മാവെന്നും നിരന്തര സത്യമായ സേവാധാരിയെന്നും പറയും. മനസ്സു കൊണ്ടല്ലെങ്കില് ശരീരത്തിലൂടെ, ശരീരത്തിലൂടെയില്ലെങ്കില് ധനത്തിലൂടെ, ധനത്തിലൂടെയുമില്ലെങ്കില് എന്തിലാണോ സഹയോഗിയാകാന് സാധിക്കുന്നത് അതില് സഹയോഗിയാകൂ അതും യോഗമാണ്. ബാബയുടേതാണെങ്കില് , ബാബയും താങ്കളും, മൂന്നാമതാരും ഉണ്ടാകരുത്, ഇതിലൂടെ നിരന്തര യോഗിയാകും.

സ്ലോഗന് :-
സംഗമത്തില് സഹിക്കുക അര്ത്ഥം മരിക്കുന്നത് തന്നെയാണ് സ്വര്ഗ്ഗത്തിന്റെ രാജ്യം നേടുക.