06.05.2022           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - നിങ്ങള് ബ്രാഹ്മണര്ക്ക് ഈശ്വരന്റെ മടിത്തട്ട് ലഭിച്ചിരിക്കുന്നു, നിങ്ങള്ക്ക് ലഹരിയുണ്ടായിരിക്കണം ബാബ ഈ ശരീരത്തിലൂടെ നമ്മളെ തന്റേതാക്കി മാറ്റിയിരിക്കുന്നു.

ചോദ്യം :-
ബാബ ഏതൊരു ദിവ്യകര്ത്തവ്യം ചെയ്തതിനാലാണ് ബാബയുടെ മഹിമ ഇത്രയും പാടപ്പെടുന്നത്?

ഉത്തരം :-
പതിതരെ പാവനമാക്കല്. എല്ലാ മനുഷ്യരെയും മായാ രാവണന്റെ ചങ്ങലയില് നിന്ന് മോചിപ്പിക്കല് - ഈ ദിവ്യ കര്ത്തവ്യം ബാബ മാത്രമാണ് ചെയ്യുന്നത്. പരിധിയില്ലാത്ത ബാബയില് നിന്ന് മാത്രമാണ് പരിധിയില്ലാത്ത സുഖത്തിന്റെ സമ്പത്ത് ലഭിക്കുന്നത്, അത് പിന്നീട് പകുതി കല്പം വരെ നിലനില്ക്കുന്നു. സത്യയുഗത്തില് ഗോള്ഡന് ജൂബിലിയാണ്, ത്രേതായില് സില്വര് ജൂബിലി. അത് സതോപ്രധാനം, മറ്റേത് സതോ. രണ്ടിനെയും തന്നെയാണ് സുഖധാമം എന്ന് പറയുന്നത്. ബാബ അങ്ങനെയുള്ള സുഖധാമത്തിന്റെ സ്ഥാപന ചെയ്തിട്ടുണ്ട്, അതിനാലാണ് ബാബയുടെ മഹിമ പാടപ്പെടുന്നത്.

ഗീതം :-
ഇത് നീതിയുടെ ക്ഷേത്രമാണ്.....

ഓംശാന്തി.  
ബാബയും ദാദയും ഒരുമിച്ച് ചേര്ന്ന് കുട്ടികള്ക്ക് മനസ്സിലാക്കി കൊടുക്കുന്നു. ഇടക്ക് ബാബ മനസ്സിലാക്കി കൊടുക്കുന്നു, ഇടക്ക് ദാദയും മനസ്സിലാക്കി കൊടുക്കുന്നു, എന്തുകൊണ്ടെന്നാല് ഈ ശരീരം ദാദയുടെയും കൂടി വീടാണ്. പരംപിതാ പരമാത്മാവാണെങ്കില് പരംധാമത്തിലാണ് വസിക്കുന്നത്. തീര്ച്ചയായും ഏതെങ്കിലും സമയത്ത് ഈ ഭാരതം തന്നെ ബാബയുടെ വീടാകുന്നു അപ്പോഴാണല്ലോ ശിവരാത്രി ആഘോഷിക്കപ്പെടുന്നത്. ശിവന് അനേകം ക്ഷേത്രങ്ങളുമുണ്ട്. അതിനാല് ഭാരത ഖണ്ഡത്തില് തന്നെയാണ് ബാബ വരുന്നതെന്ന് തെളിയുന്നു, പതിതരെ പാവനമാക്കി മാറ്റാന് അഥവാ എല്ലാ മനുഷ്യരെയും മായാരാവണന്റെ ചങ്ങലയില് നിന്ന് മോചിപ്പിക്കാന്, എന്തുകൊണ്ടെന്നാല് ഇപ്പോള് രാവണന്റെ രാജ്യമാണ്. രാവണനെ കത്തിക്കുന്നതും ഭാരതത്തിലാണ്. ശിവരാത്രിയും കൃഷ്ണ ജയന്തിയും ഭാരതത്തില് തന്നെയാണ് ആഘോഷിക്കുന്നത്. രാവണന്റെ രാജ്യവും പകുതി കല്പം നടക്കുന്നു. പിന്നീട് ബാബ പതിതരെ പാവനമാക്കാന് വരുന്നു. അത്രമാത്രം ഒരു തവണ മാത്രമാണ് പാവനമാക്കി മാറ്റുന്നത് പിന്നീട് വരുന്നതേയില്ല. ബാബയുടെ പേര് ഭാരതത്തില് പ്രസിദ്ധമാണ്. തീര്ച്ചയായും ഏതോ ദിവ്യമായ കര്ത്തവ്യം ചെയ്തിട്ടുണ്ട് അതുകൊണ്ടാണ് ബാബയ്ക്ക് മഹിമയുള്ളത്. മനുഷ്യന്, മനുഷ്യനെ പാവനമാക്കാന് സാധിക്കില്ല. പതിത പാവനനെന്ന് ഒരു ബാബയെ മാത്രമാണ് പറയുന്നത്. സ്വര്ഗ്ഗം, നരകം ഈ പേരും ഭാരതത്തില് തന്നെയാണ്. ഭാരതം 5000 വര്ഷങ്ങള്ക്ക് മുമ്പ് സ്വര്ഗ്ഗമായിരുന്നു, അതിനെ പരിസ്ഥാന് എന്നും പറയുന്നു, അതിനാല് തീര്ച്ചയായും ബാബയില് നിന്നാണ് സമ്പത്ത് ലഭിച്ചിരിക്കുന്നത്. ബാബ എന്ന അക്ഷരം വളരെ മധുരമായി അനുഭവപ്പെടുന്നു. ബാബയില് നിന്ന് തന്നെയാണ് സുഖത്തിന്റെ സമ്പത്ത് ലഭിക്കുന്നത് ആ സുഖം പകുതി കല്പമുണ്ടാകുന്നു. അതിന്റെയാണ് ഗോള്ഡന് ജൂബിലി, സില്വര് ജൂബിലി ആഘോഷിക്കുന്നത്. സത്യയുഗത്തെ ഗോള്ഡന് ജൂബിലി, ത്രേതായെ സില്വര് ജൂബിലി എന്ന് പറയുന്നു. ആ സതോപ്രധാനം, സതോ, രണ്ടും ചേര്ത്ത് സുഖധാമമെന്ന് പറയപ്പെടുന്നു. നമ്പര്വണ് ആണ് സൂര്യവംശീ, സെക്കന്റ് നമ്പര് ചന്ദ്രവംശീ. ബാബ എപ്പോഴാണോ ഈ ഭാരത ഖണ്ഡത്തില് വരുന്നത് അപ്പോള് ഭാരതത്തെ പാവനമാക്കുന്നു പിന്നീട് എപ്പോഴാണോ ഭക്തി ആരംഭിക്കുന്നത് അപ്പോള് കലകള് കുറയുന്നു. വൃക്ഷം ജീര്ണ്ണിച്ച് തമോപ്രധാനമായി മാറുന്നു. എല്ലാവരും ഭക്തരായി മാറുന്നു. സന്യാസിയും സാധന ചെയ്യുന്നു ബാബയെ നേടുന്നതിന് വേണ്ടി അതായത് മുക്തി ജീവന്മുക്തിയില് പോകുന്നതിന് വേണ്ടി. ബാബയെ ലഭിക്കുന്നതിന് വേണ്ടി അരകല്പം ഭക്തി ചെയ്യുന്നു. എപ്പോഴാണോ ആ സമയം പൂര്ത്തിയാവുന്നത് അപ്പോള് വീണ്ടും ഭക്തരെ സുഖിയാക്കുന്നതിന് ബാബ വരുന്നു. സത്യയുഗത്തിലാണെങ്കില് സുഖ-ശാന്തി, സമ്പത്ത് എല്ലാമുണ്ട്. അവിടെ ഒരിക്കലും അകാല മൃത്യൂ ഉണ്ടാവുന്നില്ല. ഒരിക്കലും കരയുകയോ വിഷമിക്കുകയോ ചെയ്യുന്നില്ല. ഇത് ആരാണ് മനസ്സിലാക്കി തരുന്നത്? പരിധിയില്ലാത്ത ബാബ, അവരുടെ പേരും വേണമല്ലോ. കലിയുഗത്തില് അന്ധകാരമാണ്. ഭക്തിമാര്ഗ്ഗത്തിന്റെ ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരിക്കുന്നു. സ്വര്ഗ്ഗത്തിലാണെങ്കില് ദു:ഖത്തിന്റെ കാര്യമില്ല, എല്ലാവരും സുഖികളായിരിക്കുന്നു അതിനാല് ഭഗവാനെ വിളിക്കുന്നില്ല. സത്യയുഗത്തെ സുഖധാമമെന്നും കലിയുഗത്തെ ദു:ഖധാമമെന്നും പറയുന്നു. വല്ലഭാചാരികളായ വൈഷ്ണവര് മനസ്സിലാക്കുന്നു സത്യയുഗത്തില് ലക്ഷ്മീ നാരായണന്റെ രാജ്യമായിരുന്നുവെന്ന്. രാജാവിനെയും റാണിയേയും പോലെ തന്നെ പ്രജകളും സുഖികളായിരുന്നു, അതിനെ സ്വര്ണ്ണിമയുഗം എന്ന് പറയുന്നു. സത്യയുഗം മുതല് ആരാണോ ചക്രത്തില് വരുന്നത് അവര് തന്നെയാണ് 84 ജന്മം എടുക്കുക. കുട്ടികള്ക്ക് മനസ്സിലായി ഇത് വൃക്ഷമാണ്. എല്ലാ ഇലകളും ഒരുമിച്ച് വരുകയില്ല. സത്യയുഗത്തില് ഒരേയൊരു ദേവീ ദേവതാ ധര്മ്മം മാത്രമായിരുന്നു, അതിനെ ഹിന്ദു എന്ന് പറയുകയില്ല. ദേവീ ദേവതകളാണെങ്കില് സര്വ്വഗുണ സമ്പന്നര്, 16 കലാ സമ്പൂര്ണ്ണര് എന്ന് പാടപ്പെടുന്നു.. ആരാണോ അവരുടെ പൂജാരികള് അവര് തീര്ച്ചയായും അതേ ധര്മ്മത്തിലുള്ളവരായിരിക്കണം. ക്രിസ്ത്യാനികള് ക്രിസ്തുവിനെ ഓര്മ്മിക്കുന്നു അപ്പോള് ആ ധര്മ്മത്തിലേതാണല്ലോ. പിന്നീട് ഭാരതവാസികള് തങ്ങളുടെ ദേവീ ദേവതാധര്മ്മത്തെ അപ്രത്യക്ഷ മാക്കിയത് എന്തുകൊണ്ടാണ്?

നിങ്ങള്ക്കറിയാം നമ്മള് തന്നെയായിരുന്നു ദേവത. നമ്മള് തന്നെയാണ് ജനന-മരണത്തില് വരുന്നത്. നമ്മള് തന്നെയാണ് ദേവതാ, ക്ഷത്രിയരാകുന്നത്. 84 ജന്മങ്ങളെടുത്തെടുത്ത് അവസാനം വന്ന് ശൂദ്രരാകുന്നു. ശൂദ്രന് പിന്നെ ബ്രാഹ്മണനാകേണ്ടതുണ്ട്. ബ്രാഹ്മണര് ബ്രഹ്മാവിന്റെ സന്താനങ്ങളാകുന്നു. എല്ലാ ആത്മാക്കളും വാസ്തവത്തില് ശിവന്റെ സന്താനങ്ങള് തന്നെയാണ്. അതാണ് പരിധിയില്ലാത്ത ബാബ. അവരെ പരംപിതാ പരമാത്മാവ്, അല്ലയോ ഗോഡ് ഫാദര് അഥവാ ഹെവന്ലി ഗോഡ് ഫാദര് എന്ന് പറയുന്നു. അവരാണ് സ്വര്ഗ്ഗത്തിന്റെ രചയിതാവ്. ഇപ്പോള് കുട്ടികള്ക്ക് ബുദ്ധികൊണ്ട് മനസ്സിലാക്കണം. എപ്പോഴാണോ ബാബ സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത് അപ്പോള് എന്തുകൊണ്ട് നമുക്ക് പുതിയ ലോകത്തിന്റെ അവകാശിയായി മാറിക്കൂടാ. ഇപ്പോള് ആ പുതിയ ലോകം പഴയതായി കഴിഞ്ഞു വീണ്ടും എങ്ങനെ പുതിയ ലോകമായിത്തീരും? ഗാന്ധിജിയും പാടിയിരുന്നല്ലോ പുതിയ രാമ രാജ്യം, പുതിയ ഭാരതം എന്ന്. നമുക്കറിയാം ഇപ്പോള് അത് സ്ഥാപിതമായികൊണ്ടിരിക്കുകയാണ്. ഇപ്പോള് നിങ്ങള് ബ്രാഹ്മണര്ക്ക് ഈശ്വരീയ മടിത്തട്ട് ലഭിച്ചിരിക്കുകയാണ്, പരിധിയില്ലാത്ത ബാബയെ പ്രാക്ക്ടിക്കലായി തങ്ങളുടേതാക്കി മാറ്റി. അല്ലയോ ഗോഡ് ഫാദര് ദയ കാണിക്കൂ-ഇപ്രകാരം എല്ലാവരും പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട് . പക്ഷെ ഈ സമയം ബാബ വന്ന് ഈ ശരീരത്തിലൂടെ നിങ്ങളെ തന്റെതാക്കി മാറ്റിയിരിക്കുകയാണ്. ആ കലിയുഗീ ബ്രാഹ്മണര് ശാരീരിക സന്താനങ്ങളാണ്, നമ്മള് ബ്രഹ്മാ മുഖ വംശാവലീ ബ്രാഹ്മണരാണ്. പ്രജാപിതാ ബ്രഹ്മാവ് ഉണ്ടാവുമ്പോഴാണല്ലോ ഇത്രയും ബ്രാഹ്മണര് ജന്മമെടുക്കുക. അതിനാല് ഇത് മുഖവംശാവലികളാണ്. പരംപിതാ പരമാത്മാവ് ദത്തെടുത്തിരിക്കുകയാണ് - ബ്രഹ്മാമുഖത്തിലൂടെ, അപ്പോള് മാതാവുമായി. അങ്ങ് മാതാവും പിതാവും.... അല്ലയോ ബാബാ അങ്ങ് ഞങ്ങളെ ബ്രഹ്മാ മുഖത്തിലൂടെ അങ്ങയുടെതാക്കി മാറ്റി. ഇതും മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ജ്ഞാന സാഗരന് ഒരു ബാബ മാത്രമാണ്. ജ്ഞാനത്തിലൂടെ തന്നെയാണ് സദ്ഗതി അര്ത്ഥം പകല് ഉണ്ടാകുന്നത്. അജ്ഞാനത്തിലൂടെ രാത്രിയുണ്ടാകുന്നു. കലിയുഗം രാത്രിയാണല്ലോ, ഇതിനെ ഭക്തിമാര്ഗ്ഗമെന്ന് പറയുന്നു. ശാസ്ത്രങ്ങളെല്ലാം ഭക്തിമാര്ഗ്ഗത്തിന്റെയാണ്. അതിലൂടെ ആര്ക്കും ബാബയുടെ അടുത്ത് എത്താനുള്ള വഴി ലഭിക്കുന്നില്ല. ബാബ വരുന്നത് തന്നെ കല്പ-കല്പമാണ്. ശിവരാത്രി ആഘോഷിക്കുന്നുണ്ടെങ്കില് തീര്ച്ചയായും ബാബ വരുന്നുണ്ട്. ബാബക്ക് സ്വന്തം ശരീരമില്ല. ബ്രഹ്മാ, വിഷ്ണു, ശങ്കരനെയും ദേവത എന്ന് പറയുന്നു. ബ്രഹ്മാ ദേവതാ നമ:, വിഷ്ണു ദേവതാ നമ: പിന്നെ ശിവ പരമാത്മാ നമ:. ബ്രഹ്മാവാണ് ഈ സാകാര വൃക്ഷത്തിലെ പ്രധാനി. ഇപ്പോള് പ്രാക്ടിക്കലായി ഉണ്ട്. ബാബ വരുന്നത് തന്നെ സംഗമയുഗത്തിലാണ്. ഇപ്പോള് യാദവരുമുണ്ട് കൗരവരുമുണ്ട് പാണ്ഡവരാണെങ്കില് യോഗബലമുള്ള ശക്തിസേനയാണ്. അതിനാല് ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം ശിവബാബ പ്രാക്ടിക്കലായി ബ്രഹ്മാ ശരീരത്തില് പ്രവേശിച്ചിരിക്കുകയാണെന്ന്. ആ നിരാകാരനായ ശിവന് ക്ഷേത്രവുമുണ്ട്. ശിവരാത്രി ആഘോഷിച്ച് വരുന്നു. പക്ഷെ ഗവണ്മെന്റ് ശിവരാത്രിയുടെ അവധിയും റദ്ദാക്കിയിരിക്കുകയാണ്. എന്നട്ട് മറ്റുള്ളവരുടെ ജയന്തി ആഘോഷിച്ചു കൊണ്ടിരിക്കുന്നു. ധര്മ്മത്തിന്റെ ശക്തിയാണെങ്കില് ഇല്ല അതിനാല് അധാര്മ്മികവും നിയമവിരുദ്ധവും ദരിദ്രവുമായി മാറിയിരിക്കുകയാണ്. പവിത്രതയില്ല,ശാന്തിയില്ല, സമൃദ്ധിയില്ല. ഇതേ ഭാരതത്തില് 5000 വര്ഷങ്ങള്ക്ക് മുമ്പ് ഗോള്ഡന് ജൂബിലിയായിരുന്നപ്പോള് പവിത്രത, ശാന്തി, സമൃദ്ധിയുണ്ടായിരുന്നു. ഒരിക്കലും അകാലമൃത്യു ഉണ്ടായിരുന്നില്ല. ഭാരതത്തെ പോലെ സമ്പന്നമായ വേറെ ഒരു ഖണ്ഡവും ഉണ്ടാവാന് സാധിക്കില്ല. ഭാരത ഖണ്ഡം ഏറ്റവും ഉയര്ന്നതാണ്. ഭാരതത്തിന്റെ ചരിത്രവും ഉണ്ടാക്കപ്പെട്ടിട്ടുണ്ട്. ഈ ഭാരതം തന്നെയാണ് പാവനവും പതിതവുമാകുന്നത്. ആദി സനാതന ദേവീ ദേവതാ ധര്മ്മത്തിലുള്ളവര് തന്നെയാണ് ഈ ചക്രം കറങ്ങി ശൂദ്ര വര്ണ്ണത്തില് വന്നിരിക്കുന്നത്. പിന്നീട് ശൂദ്ര വര്ണ്ണത്തില് നിന്ന് ബ്രാഹ്മണ വര്ണ്ണത്തില് വന്നിരിക്കുന്നു. ദേവതകളെക്കാളും ഉയര്ന്നതാണ് കുടുമീ ബ്രാഹ്മണ വര്ണ്ണം. എന്താണോ സത്യയുഗീ ദേവതകളുടെ മഹിമ, അത് ബാബയുടെ മഹിമയില് നിന്ന് വേറെയാണ്. ബാബയെ ജ്ഞാന സാഗരന്, ആനന്ദ സാഗരന് എന്ന് പറയുന്നു, പിന്നെ ദേവതകളെ സര്വ്വ ഗുണ സമ്പന്നര്... എന്ന് പറയും അവിടെ വികാരത്തിന്റെ കാര്യമില്ല. ശാസ്ത്രങ്ങളില് ഒരുപാട് കിംവദന്തികളാണ് കൃഷ്ണപുരിയില് കംസന്, രാവണന് മുതലായവര് ഉണ്ടായിരുന്നു. വാസ്തവത്തില് ഈ സമയം കംസപുരിയാണ്. പിന്നീട് സത്യയുഗത്തില് കൃഷ്ണപുരിയുണ്ടാകും. ഇത് സംഗമമാണ്, അതിനാല് തന്നെയാണ് അവര് കംസന് ജരാസന്ധന്, രാവണന് എന്നിവരെ സത്യയുഗീ ദേവതകളുമായി ഒരുമിച്ചാക്കിയിരിക്കുന്നത്. ഇത് തന്നെയാണ് ആസൂരീയ രാവണ സമ്പ്രദായം. ഇപ്പോള് നിങ്ങള് ഈശ്വരീയ സമ്പ്രദായത്തിലായിരിക്കുന്നു. ഈശ്വരീയ മടിത്തട്ടില് വന്ന് പവിത്രമായി മാറിയാല് പിന്നെ 21 ജന്മത്തേക്ക് ദൈവീക മടിത്തട്ടില് പോകുന്നു. 8 ജന്മം ദൈവീക മടിത്തട്ട് പിന്നെ 12 ജന്മം ക്ഷത്രിയ മടിത്തട്ട്. ഭാരതത്തില് തന്നെയാണ് പാടപ്പെടുന്നത് കന്യക 21 കുലത്തെ ഉദ്ധരിക്കുന്നുവെന്ന്. അതിനാല് നിങ്ങള് തന്നെയാണ് ആ കുമാരിമാര്.

ഇപ്പോള് നിങ്ങള് ഈശ്വരീയ കുലത്തിലെയാണ്. മുത്തശ്ശന് ശിവബാബയും അച്ഛന് ബ്രഹ്മാവും. നിങ്ങള് ബ്രഹ്മാകുമാരനും കുമാരിയും. സമ്പത്ത് ആ പരിധിയില്ലാത്ത ബാബയില് നിന്നാണ് ലഭിക്കുന്നത്. നല്കുന്നയാള് ബാബയാണ്. ബാബയാണെങ്കില് നിരാകാരനാണ്. ഇപ്പോള് ബാബ എങ്ങനെ രാജയോഗം പഠിപ്പിക്കും. നരനില് നാരായണനാക്കാന് തീര്ച്ചയായും സാകാര ശരീരം വേണം. അതിനാല് 84 ജന്മമെടുത്ത ഈ പതിത ശരീരത്തില് വരുന്നു. ഇത് വലുതിലും വലിയ യൂണിവേഴ്സിറ്റിയാണ്. ഇവിടെ സ്വയം ഈശ്വരനിരുന്ന് രാജയോഗം പഠിപ്പിക്കുന്നു, രാജാക്കന്മാരുടെയും രാജാവാക്കാന്. ഗീതയുടെ രചയിതാവ് കൃഷ്ണനല്ല. ഗീതാമാതാവ് കൃഷ്ണന് ജന്മം നല്കിയിരിക്കുകയാണ്. ആരാണോ ദേവതയാവുന്നത് അവര്ക്ക് ശിവബാബയില് നിന്ന് ജന്മം ലഭിക്കുന്നു. ക്രിസ്ത്യന്സിന് ബൈബിളിലൂടെ ക്രിസ്തു മുഖേന ജന്മം ലഭിച്ചു. നിങ്ങളെയും ആരാണ് ബ്രാഹ്മണനില് ദേവതയാക്കിയത്? ശിവബാബ ബ്രഹ്മാമുഖത്തിലൂടെ. ഇത് നിങ്ങളുടെ പരിധിയില്ലാത്ത സന്യാസമാണ്. അത് പരിധിയുള്ള രജോഗുണീ സന്യാസമാണ്. അത് നിവൃത്തി മാര്ഗ്ഗത്തിന്റെ സന്യാസമാണ്. നിങ്ങള്ക്ക് ഈ പഴയ മോശമായ ലോകത്തോട് വൈരാഗ്യം വന്നിരിക്കുകയാണ്. നിങ്ങള്ക്കറിയാം ഇതാണെങ്കില് ഇപ്പോള് നശിക്കാന് പോകുന്നതാണ്. എന്തുകൊണ്ട് ഇതില് നിന്നും നമ്മള് സ്വര്ഗ്ഗത്തിന്റെ രചയിതാവിനെ ഓര്മ്മിച്ചുകൂടാ. ബാബ പറയുന്നു അരുമ സന്താനങ്ങളെ, നിങ്ങള് അനേകം ജന്മങ്ങള്ക്ക് ശേഷം വന്ന് കണ്ടു മുട്ടിയിരിക്കുകയാണ്. നിങ്ങള് പൂര്ണ്ണമായി 84 ജന്മമെടുത്തിരിക്കുകയാണ്. ഇപ്പോള് നിങ്ങള്ക്ക് വീണ്ടും ദേവതാ വര്ണ്ണത്തില് പോകണം. ഇതില് ഒരുപാട് പത്ഥ്യവുമുണ്ട്, അശുദ്ധമായ വസ്തു കഴിക്കാന് പാടില്ല. ബാബ പറയുന്നു ഞാന് സംഗമത്തില് വരുന്നത് തന്നെ മുഷിഞ്ഞ വസ്ത്രങ്ങളെ പാവനമാക്കാനാണ്. ഇപ്പോള് മരണം മുന്നില് നില്ക്കുകയാണ്. യാദവരും കൗരവരും പാണ്ഡവരുമുണ്ട് അതിനാല് തീര്ച്ചയായും പാണ്ഡവപതിയുമുണ്ടാകും. പാണ്ഡവ പതി/പിതാവ് എന്ന് പരമാത്മാവിനെയാണ് പറയുക. നിങ്ങള് പിന്നെ വഴികാട്ടികളാണ്. സുഖധാമം, ശാന്തിധാമത്തിന്റെ വഴി പറഞ്ഞു കൊടുക്കുന്നു, അതിനാല് നിങ്ങളെ പാണ്ഡവ ശിവശക്തി സേനയെന്ന് പറയുന്നു. യാദവര് യൂറോപ്പ് വാസികളാണെങ്കില് തങ്ങളുടെ തന്നെ കുലത്തിന്റെ നാശം ചെയ്യുന്നു. ഭാരതത്തിലാണ് പാണ്ഡവരും കൗരവരും - അവരെക്കുറിച്ചാണ് പറയുന്നത് അസുരന്മാരും ദേവന്മാരുടെയും യുദ്ധം നടന്നുവെന്ന്. നിങ്ങളിപ്പോള് ദേവതയല്ല, ആകണം. ശ്രീമതത്തിലൂടെ നിങ്ങള് സ്വര്ഗ്ഗത്തിന്റെ അധികാരിയാവുന്നു. ബാക്കി എല്ലാവരുടെയും ആസൂരീയ രാവണ മതമാണ്. അരകല്പം രാവണന്റെ മതം നടക്കുന്നു. ഇപ്പോഴാണെങ്കില് മുഴുവന് ലോകവും തമോപ്രധാനമാണ്. ഇത് രുദ്രജ്ഞാന യജ്ഞമാണ്, ഇവിടെ ബാബയിരുന്ന് രാജയോഗം പഠിപ്പിക്കുന്നു. എപ്പോഴാണോ രാജ്യം സ്ഥാപിക്കപ്പെടുന്നത് അപ്പോള് വിനാശജ്വാല പ്രജ്വലിതമാകുന്നു, ഈ ജ്ഞാനം പ്രായലോപമാകുന്നു. പിന്നീട് ഡ്രാമയനുസരിച്ച് ഭക്തിമാര്ഗ്ഗത്തിന്റെ ഏതെല്ലാം ശാസ്ത്രങ്ങളുണ്ടോ, അത് തന്നെ വരും. സന്യാസിമാര്ക്ക് ഒരുപാട് അനുയായികള് ഉണ്ടാകും. എല്ലാവരും പാപം കഴുകാന് ഗംഗയില് പോകുന്നു. ഇപ്പോള് ഗംഗാനദിക്ക് ആരെയും പാവനമാക്കാന് കഴിയില്ല. അതാണെങ്കില് വെള്ളത്തിന്റെ സാഗരത്തില് നിന്ന് വന്നിട്ടുള്ളതാണ്. നിങ്ങള് ജ്ഞാന ഗംഗകളാണ്, ജ്ഞാന സാഗരത്തില് നിന്ന് വന്നവരാണ്. ബാക്കി ഗംഗ പതിത പാവനിയൊന്നുമല്ല. കുട്ടികള്ക്ക് വീണ്ടും ഭക്തിയുടെ ഫലം പരിധിയില്ലാത്ത സുഖത്തിന്റെ സമ്പത്ത് നല്കാന് വന്നിരിക്കുകയാണ്. ആരാണോ വന്ന് ബാബയില് നിന്ന് പഠിക്കുന്നത് അവരേ സ്വര്ഗ്ഗത്തില് വരൂ, ബാക്കി എല്ലാവരും അവരവരുടെ സെക്ഷനിലേക്ക് പോകും. ഈ ഡ്രാമ-ചക്രത്തെയും മനസ്സിലാക്കണം. ചക്രത്തെ അറിയുന്നതിലൂടെ നിങ്ങള് ചക്രവര്ത്തീ രാജാവായിത്തീരുന്നു. ഗവണ്മെന്റും ചക്രം(അശോകചക്രം) ഉണ്ടാക്കിയിട്ടുണ്ട്. 3 സിംഹത്തെ കാണിച്ച് പിന്നെ താഴെ സത്യമേവ ജയതേ എന്ന് എഴുതിയിരിക്കുന്നു. ഇപ്പോള് ശിവബാബ വന്ന് നിങ്ങള് എല്ലാ പാര്വ്വതിമാര്ക്കും അമരകഥ കേള്പ്പിച്ചുകൊണ്ടിരിക്കുകയാണ് - അമരപുരിയുടെ അധികാരിയാക്കാന്. ഇതിനെ തന്നെയാണ് സത്യനാരായണന്റെ കഥ അഥവാ അമരകഥയെന്ന് പറയുന്നത്. ഈ കഥ ഒരേഒരു തവണ കേട്ട് നിങ്ങള് സ്വര്ഗ്ഗത്തിന്റെ അധികാരിയായിത്തീരുന്നു. ബാക്കിയെല്ലാം കെട്ടുകഥകളാണ്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ദേവതാ വര്ണ്ണത്തില് പോകുന്നതിന് വേണ്ടി ഭോജനത്തില് വളരെയധികം പത്ഥ്യം പാലിക്കണം. അശുദ്ധമായ ഒരു വസ്തുവും കഴിക്കരുത്.

2. ഈ പഴയ മോശമായ ലോകം ഇപ്പോള് നശിക്കാന് പോകുന്നതാണ്, ഇതില് നിന്നും പരിധിയില്ലാത്ത വൈരാഗ്യം വെച്ച് സ്വര്ഗ്ഗത്തിന്റെ രചയിതാവായ ബാബയെ ഓര്മ്മിക്കണം.

വരദാനം :-
തന്റെ ശക്തികളും ഗുണങ്ങളും കൊണ്ട് നിര്ബ്ബലരെ ശക്തിവാന്മാരാക്കി മാറ്റുന്ന ശ്രേഷ്ഠ ദാനിയും സഹയോഗികളുമായി ഭവിക്കട്ടെ.

ശ്രേഷ്ഠ സ്ഥിതിയുള്ള സല്പുത്രരായ കുട്ടികളുടെ സര്വ്വ ശക്തികളും സര്വ്വ ഗുണങ്ങളും സമയപ്രമാണം സദാ സഹയോഗിയായിരിക്കുന്നു. അവരുടെ സേവയുടെ വിശേഷ സ്വരൂപമാണ്- ബാബ മുഖേന പ്രാപ്തമായ ഗുണങ്ങളും ശക്തികളും അജ്ഞാനീ ആത്മാക്കള്ക്ക് ദാനവും ബ്രാഹ്മണാത്മാക്കള്ക്ക് സഹയോഗവും നല്കുക എന്നത്. നിര്ബ്ബലരെ ശക്തിവാന്മാരാക്കി മാറ്റുക- ഇത് തന്നെയാണ് ശ്രേഷ്ഠദാനം അഥവാ സഹയോഗം. വാചാ സേവനവും മനസാ സേവനവും നടത്തുന്നത് പോലെ, പ്രാപ്തമായ ഗുണങ്ങളുടെയും ശക്തികളുടെയും സഹയോഗം മറ്റുള്ള ആത്മാക്കള്ക്കും കൊടുക്കൂ, പ്രാപ്തി ചെയ്യിപ്പിക്കൂ.

സ്ലോഗന് :-
ആരാണോ ദൃഢനിശ്ചയത്തിലൂടെ ഭാഗ്യത്തെ നിശ്ചിതമാക്കുന്നത് അവര് തന്നെയാണ് സദാ നിശ്ചിന്തരായിരിക്കുന്നത്.