മധുരമായ കുട്ടികളേ,
നിശ്ചയമാണ് ജ്ഞാനത്തിന്റെ ആധാരം, നിശ്ചയബുദ്ധിയായി പുരുഷാര്‍ത്ഥം ചെയ്യു എങ്കില്‍
ലക്ഷ്യത്തിലേക്ക് എത്തിച്ചേരും.
ചോദ്യം :-
വളരെയധികം മനസിലാക്കേണ്ടതും നിശ്ചയം ഉണ്ടാകേണ്ടതുമായ കാര്യമേതാണ്?
ഉത്തരം :-
ഇപ്പോള്‍
സര്‍വ്വ ആത്മാക്കളുടെയും കണക്കുകള്‍ അവസാനിക്കുവാന്‍ പോകുകയാണ്. സര്‍വ്വരും കൊതുകിന്
കൂട്ടത്തെപ്പോലെ തന്റെ മധുരമായ വീട്ടിലേക്ക് പോകും, പിന്നെ പുതിയ ലോകത്തില്‍
കുറച്ച് ആത്മാക്കള്‍ വരും. ഇത് വളരെയധികം മനസിലാക്കേണ്ടതും
നിശ്ചയമുണ്ടാകേണ്ടതുമായ കാര്യമാണ്.
ചോദ്യം :-
ബാബ ഏത് കുട്ടികളെ കണ്ടാണ് സന്തോഷിക്കാറുള്ളത്?
ഉത്തരം :-
ഏത് കുട്ടികളാണോ ബാബയുടെമേല് പൂര്‍ണ്ണമായും ബലിയാകുന്നത്, മായയ്ക്ക് ഇളക്കാന്‍
സാധിക്കാത്തത് അതായത് അംഗദനെ പോലെ അചഞ്ചലവും ദൃഢവുമായിരിക്കുന്നത് അങ്ങനെയുള്ള
കുട്ടികളെ കണ്ടാണ് ബാബയും സന്തോഷിക്കുന്നത്.
ഗീതം -
ക്ഷമയോടെയിരിക്കൂ മനുഷ്യാ......
ഓംശാന്തി.
കുട്ടികള്‍ എന്താണ് കേട്ടത്? ഇത് ബാബയ്ക്കല്ലെ പറയാന്‍ സാധിക്കൂ.
സന്ന്യാസിമാര്‍ക്കോ മുനിമാര്ക്കോ ആര്‍ക്കും പറയാന്‍ സാധിക്കില്ല. പാര്ലൗകീക
പരിധിയില്ലാത്ത അച്ഛനാണ് കുട്ടികളോട് പറയുന്നത് കാരണം ആത്മാവിലാണ് മനസും
ബുദ്ധിയും ഉള്ളത്. ആത്മാക്കളോട് പറയുന്നു- ഇപ്പോള്‍ ധൈര്യവാനാകൂ. കുട്ടികള്‍ക്കേ
അറിയാവൂ- ഈ പരിധിയില്ലാത്ത അച്ഛന് മുഴുവന്‍ ലോകത്തോടും പറയുന്നു ക്ഷമയോടെയിരിക്കൂ
എന്ന്. ഇപ്പോള്‍ നിങ്ങളുടെ സുഖ, ശാന്തിയുടെ ദിവസം വരാന്‍ പോകുകയാണ്. ഇത്
ദുഃഖധാമമാണ് ഇതിനു ശേഷം പിന്നെ സുഖധാമം വരിക തന്നെ ചെയ്യും. സുഖധാമത്തിന്റെ
സ്ഥാപന ബാബതന്നെയല്ലേ ചെയ്യുക. കുട്ടികള്‍ക്ക് അച്ഛനാണ് ധൈര്യം നല്‍കുന്നത്. ആദ്യം
നിശ്ചയം വേണ്ടേ. ബ്രഹ്മാമുഖവംശാവലി ബ്രാഹ്മണര്‍ക്കാണ് നിശ്ചയം ഉണ്ടാകുന്നത്.
അല്ലെങ്കില്‍ ഇത്രയും ബ്രാഹ്മണര്‍ എവിടെ നിന്ന് വന്നു? ബ്രഹ്മാകുമാര്‍ കുമാരിമാര്‍
അര്‍ത്ഥം പുത്രന്മാരും പുത്രിമാരും. ഇത്രയും പേരെ ബ്രഹ്മാകുമാര്‍ കുമാരികള് എന്ന്
വിളിക്കുന്നു അപ്പോള്‍ തീര്‍ച്ചയായും പ്രജാപിതാബ്രഹ്മാവും ഉണ്ടാകില്ലേ! ഇത്രയും
പേര്‍ക്ക് ഒരേഒരു അമ്മയും അച്ഛനുമാണ,് മറ്റുള്ളവര്‍ക്കെല്ലാം വേറെ വേറെ അമ്മയും
അച്ഛനുമാണ്. ഇവിടെ നിങ്ങള്‍ക്കെല്ലാം ഒരേഒരു അമ്മയും അച്ഛനുമാണ്. പുതിയ
കാര്യമല്ലേ. നിങ്ങള്‍ ബ്രാഹ്മണരായിരുന്നില്ല, ഇപ്പോളായിരിക്കുന്നു. ആ ബ്രാഹ്മണര്‍
ശരീരവംശാവലികളാണ്, നിങ്ങള്‍ മുഖവംശാവലികളാണ്. ആരാണ് നമുക്ക് മനസിലാക്കി
തരുന്നതെന്ന് ഓരോ കാര്യത്തിലും ആദ്യം നിശ്ചയമുണ്ടായിരിക്കണം. ഇപ്പോള്‍
കലിയുഗത്തിന്റെ അന്ത്യമാണ്, യുദ്ധം മുന്നില്‍ ഉണ്ട്. യൂറോപ്പ്വാസി യാദവരും ഉണ്ട്,
അവരാണ് ബോംബ് തുടങ്ങിയവയുടെ കണ്ടുപിടുത്തം നടത്തിയത്. വയറില്‍നിന്ന് ഉലക്ക വന്നു,
അതിലൂടെ തന്റെതന്നെ കുലത്തിന്റെ വിനാശം ചെയ്തു. അതുപോലെ കുലത്തിന്റെ വിനാശം
തീര്‍ച്ചയായും ചെയ്യും. ഒരേ കുലത്തിലേത് തന്നെയാണ് എന്നാല്‍ ഞങ്ങള്‍ വിനാശം
ചെയ്യുമെന്ന് പരസ്പരം പറഞ്ഞുകൊണ്ടിരിക്കുന്നു. ഇതും എഴുതിയിട്ടുണ്ട്. അതുകൊണ്ട്
ക്ഷമയോടെയിരിക്കൂ എന്ന് ബാബ ഇപ്പോള്‍ മനസിലാക്കി തരുന്നു.
ഇപ്പോള്‍ ഈ പഴയ ലോകം നശിക്കുവാന്‍ പോകുകയാണ്. കലിയുഗം നശിച്ചാലല്ലേ സത്യയുഗം വരൂ.
വിനാശത്തിനു മുന്‍പ് തീര്‍ച്ചയായും സ്ഥാപന നടക്കണം. ബ്രഹ്മാവിലൂടെ സ്ഥാപന,
ശങ്കരനിലൂടെ വിനാശം
എന്ന് മഹിമ പാടുന്നു. ആദ്യം സ്ഥാപന ചെയ്യും പിന്നെ സ്ഥാപന പൂര്‍ണ്ണമായി
കഴിയുമ്പോള്‍ വിനാശം
ഉണ്ടാകും. സ്ഥാപന നടന്നുകൊണ്ടിരിക്കുന്നു. ഇത് വേറിട്ട മാര്‍ഗ്ഗമാണ് എന്ന് ആരും
മനസിലാക്കുന്നില്ല.
ആരും മുന്‍പ് കേട്ടിട്ടില്ല അതുകൊണ്ട് മറ്റ് മഠങ്ങള്‍ മാര്‍ഗ്ഗങ്ങള്‍ ഉള്ളതുപോലെ ഇത്
ബ്രഹ്മാകുമാരി കളുടേതാണെന്ന് കരുതുന്നു. ആ പാവങ്ങളുടെ ദോഷമല്ല. കല്പം മുന്‍പും
ഇങ്ങനെ തന്നെ വിഘ്നങ്ങള്‍ ഇട്ടിരുന്നു. ഇത് രുദ്ര ജ്ഞാന യജ്ഞമാണ്. ശിവനെയാണ്
രുദ്രനെന്ന് പറയുന്നത്. ശിവനാണ് രാജയോഗം പഠിപ്പിക്കുന്നത്, അതിനെ പ്രാചീന
സഹജരാജയോഗം എന്ന് പറയുന്നു. പ്രാചീനമെന്നതിന്റെ അര്‍ത്ഥവും അറിയില്ല. ഈ
സംഗമയുഗത്തിന്റെ കാര്യമാണ്, പതീതവും പാവനവും അപ്പോള്‍ സംഗമമല്ലേ. സത്യയുഗ ആദിയില്‍
ഒരു ധര്‍മ്മമാണ്. നിങ്ങള്‍ ദൈവീക സമ്പ്രദായക്കാരാണ്. അവര്‍ ആസുരീയ
സമ്പ്രദായക്കാരാണ്, യുദ്ധത്തിന്റെയൊന്നും കാര്യമേയില്ല. ഇതും തെറ്റാണ്. നിങ്ങള്‍
സഹോദര സഹോദരന്മാര്ക്ക് എങ്ങനെ വഴക്ക് കൂടാന്‍ സാധിക്കും.
ബാബ ബ്രഹ്മാബാബയിലൂടെയിരുന്ന് സര്‍വ്വ വേദശാസ്ത്രങ്ങളുടേയും സാരം പറഞ്ഞുതരുന്നു.
വാസ്തവത്തില്‍ 4 ധര്‍മ്മങ്ങളാണ് മുഖ്യം. അവയുടെ 4 ധര്‍മ്മ ശാസ്ത്രങ്ങളുമുണ്ട്.
അതില്‍ ആദ്യത്തേതാണ് ആദി സനാതന ദേവീദേവതാ ധര്‍മ്മം, അതിന്റെ ശാസ്ത്രമാണ്
സര്വ്വശാസ്ത്രമയീ ശിരോമണി ഗീത. ഭാരതത്തിന്റെ ആദ്യത്തെ മുഖ്യ ശാസ്ത്രമാണ് ഗീത.
അതിലൂടെയാണ് ആദി സനാതന ദേവീദേവതാ ധര്‍മ്മം അഥവാ സൂര്യവംശീ, ചന്ദ്രവംശീ ധര്‍മ്മം
സ്ഥാപിക്കപ്പെട്ടത്. അപ്പോള്‍ തീര്‍ച്ചയായും സംഗമത്തില്‍ ആയിരിക്കും
നടന്നിട്ടുണ്ടാകുക. അതിനെ കുംഭം എന്നും പറയുന്നു. ഇത് കുംഭ മേളയാണെന്ന്
നിങ്ങള്‍ക്കറിയാം- ആത്മാ പരമാത്മാവിന്റെ മേളയാണ്, ഇത് സന്തോഷകരമായ മംഗളകാരിയാണ്.
കലിയുഗം മാറി സത്യയുഗം വരുകതന്നെ ചെയ്യണം. അതുകൊണ്ട് മംഗളകാരി എന്ന് പറയുന്നു.
സത്യയുഗത്തില്‍ നിന്ന് ത്രേത ആകുന്നു, പിന്നെ ത്രേതായില് നിന്ന് ദ്വാപരം
ആകുമ്പോള്‍ കലകള്‍ കുറഞ്ഞുപോകുന്നു. അമംഗളം ഉണ്ടാകുന്നു. ശേഷം തീര്‍ച്ചയായും മംഗളം
ചെയ്യുന്നവര്‍ വേണം. പൂര്‍ണ്ണമായും അമംഗളം ഉണ്ടാകുമ്പോളാണ് സര്‍വ്വരുടേയും മംഗളം
ചെയ്യുവാന്‍ ബാബ വരുന്നത്. ബുദ്ധി ഉപയോഗിച്ച് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.
തീര്‍ച്ചയായും മംഗളം ചെയ്യുവാന്‍ സംഗമത്തില്‍ ബാബ വരണം. സര്‍വ്വരുടേയും സദ്ഗതി
ദാതാവ് ബാബയാണ്. ദ്വാപരയുഗത്തില്‍ സര്വ്വരുമില്ല. സത്യ ത്രേതായിലും
സര്വ്വരുമില്ല. അന്തിമത്തില്‍ സര്‍വ്വ ആത്മാക്കളും വന്ന് കഴിയുമ്പോള്‍ ബാബ വരുന്നു.
അങ്ങനെ ബാബ തന്നെയാണ് വന്ന് ധൈര്യം നല്‍കുന്നത്. കുട്ടികള്‍ പറയുന്നു: ബാബാ ഈ പഴയ
ലോകത്തില്‍ വളരെ ദു:ഖമാണ്, ബാബാ ഉടന്‍ കൂട്ടികൊണ്ട് പോകൂ. ബാബ പറയുന്നു: ഇല്ല
കുട്ടി, ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്, പെട്ടെന്ന് ഭ്രഷ്ടാചാരിയില് നിന്ന്
ശ്രേഷ്ഠാചാരിയാകില്ല. നിശ്ചയബുദ്ധിയായി പിന്നെ പുരുഷാര്‍ത്ഥം ചെയ്യണം.
സെക്കന്റില്‍ ജീവന് മുക്തി എന്നത് ശരിയാണ്. കുട്ടിയായി എന്നാല്‍ ആസ്തിക്ക്
അധികാരിയായി, എന്നാലും അവിടെയും സംഖ്യാക്രമത്തില് അല്ലേ പദവികള്‍. ഉയര്‍ന്ന പദവി
നേടുന്നതിനായി പഠിത്തത്തില്‍ പുരുഷാര്‍ത്ഥം ചെയ്യണം. കര്‍മ്മാതീത അവസ്ഥ
പെട്ടെന്നുണ്ടാകില്ല. എങ്കില്‍ പിന്നെ ശരീരം പെട്ടെന്ന് ഉപേക്ഷിക്കേണ്ടി വരും.
ഇങ്ങനെ നിയമമില്ല. മായയോട് നല്ല രീതിയില്‍ യുദ്ധം ചെയ്യണം. യുദ്ധം 8-10 വര്‍ഷം
വരെയും നടന്നുകൊണ്ടിരിക്കുന്നു എന്ന് നിങ്ങള്‍ കുട്ടികള്‍ക്കറിയാം. നിങ്ങളുടെ
യുദ്ധം മായയോടാണ്. ബാബ ഉള്ളയിടത്തോളം നിങ്ങളുടെ യുദ്ധം നടന്നുകൊണ്ടിരിക്കുന്നു.
ആര് എത്രത്തോളം മായയെ ജയിച്ചു! എത്രത്തോളം കര്‍മ്മാതീത അവസ്ഥയിലേക്ക്
എത്തിച്ചേര്‍ന്നു! എന്ന് അവസാനം ഫലം വരും. ബാബ പറയുന്നു: എത്രത്തോളം
സാധിക്കുന്നുവോ തന്റെ വീടിനെ ഓര്മ്മിക്കു. അതാണ് ശാന്തിധാമം. വാണിക്കുപരിയായ
സ്ഥാനം അതാണ്. ഇപ്പോള്‍ നിങ്ങള്‍ കുട്ടികളുടെ ബുദ്ധിയില്‍ സന്തോഷം ഉണ്ട്. ഈ ഡ്രാമ
എങ്ങനെയാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാം.
നിങ്ങള്‍ക്ക് മൂന്ന് ലോകങ്ങളെക്കുറിച്ചും അറിയാം. മറ്റാരുടേയും ബുദ്ധിയില്‍ ഇല്ല.
ബ്രഹ്മാബാബ ശാസ്ത്രങ്ങളൊക്കെ വളരെ പഠിച്ചിട്ടുണ്ടായിരുന്നു എന്നാല്‍
ഇക്കാര്യങ്ങളൊന്നും ബുദ്ധിയില്‍ ഉണ്ടായിരുന്നില്ല. ഗീതയൊക്കെ
വായിച്ചിട്ടുണ്ടായിരുന്നു എന്നാല്‍ നമ്മള് ദൂരദേശത്ത്, പരംധാമത്തില്
വസിക്കുന്നവരാണെന്ന് ബുദ്ധിയില്‍ ഉണ്ടായിരുന്നില്ല. ഇപ്പോളറിഞ്ഞു നമ്മളുടെ ബാബ,
ആരെയാണോ പരമപിതാ പരമാത്മാവെന്ന് വിളിക്കുന്നത് ആ ബാബ പരംധാമത്തില് ആണ്
വസിക്കുന്നത്. പതീത-പാവനാ വരൂ എന്ന് സര്‍വ്വരും ബാബയെ ഓര്‍മ്മിക്കുന്നു. ആര്‍ക്കും
തിരിച്ച് മടങ്ങാന്‍ സാധിക്കില്ല. ഭൂല്‍ ഭുലൈയ്യാ കളിപോലെയാണ്. എവിടെ നിന്ന് പോയാലും
വാതിലിന്റെ മുന്നില്‍ വരുന്നു. ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ സാധിക്കില്ല.
ആരെങ്കിലും വഴി പറഞ്ഞുതരൂ എന്ന് ക്ഷീണിതരാകുമ്പോള്‍ നിലവിളിക്കുന്നു.
ഇവിടെയാണെങ്കിലും എത്രതന്നെ വേദ ശാസ്ത്രങ്ങള്‍ പഠിക്കുന്നു, തീര്‍ത്ഥയാത്രയ്ക്ക്
പോകുന്നു, എന്നാല്‍ എവിടെയാണ് നമ്മള് പോകുന്നത്! ഒന്നും തന്നെ അറിയില്ല. ഇന്നയാള്
ജ്യോതി ജ്യോതിയില്‍ പോയി ലയിച്ചു എന്ന് കേവലം പറയുന്നു. ബാബ പറയുന്നു: ആര്‍ക്കും
തന്നെ മടങ്ങാന്‍ സാധിക്കില്ല. നാടകം പൂര്ണ്ണമാകാറാകുമ്പോള് സര്‍വ്വ അഭിനേതാക്കളും
സ്റ്റേജിലേക്ക് വരുന്നു. ഇത് നിയമമാണ്. സര്‍വ്വരും ആ വേഷത്തില്‍ വന്ന്
നില്ക്കുന്നു. എല്ലാവരും മുഖം കാണിച്ചിട്ട് പിന്നെ വസ്ത്രങ്ങളൊക്കെ മാറി
വീട്ടിലേക്ക് ഓടി പോകുന്നു. വീണ്ടും അതേ പാര്‍ട്ട് പുനരാവര്‍ത്തിക്കുന്നു.
ഇതാണെങ്കില്‍ പരിധിയില്ലാത്ത നാടകമാണ്. ഇപ്പോള്‍ നിങ്ങള്‍ ദേഹി-അഭിമാനികളാകുന്നു,
നമ്മള് ആത്മാക്കള്‍ ഈ ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് സ്വീകരിക്കുമെന്ന് അറിയാം.
പുനര്ജന്മം ഉണ്ടാകുന്നുണ്ടല്ലോ. 84 ജന്മങ്ങളില് നാം 84 നാമങ്ങള്‍ ധാരണ
ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഈ നാടകം പൂര്‍ണ്ണമായിരിക്കുന്നു, എല്ലാവരുടേയും ജീര്‍ണ്ണ
അവസ്ഥയാണ്.
ഇനി വീണ്ടും പുനരാവര്ത്തിക്കും. ലോകത്തിന്റെ ഹിസ്റ്ററി ജ്യോഗ്രഫി വീണ്ടും
ആവര്‍ത്തിക്കും. ഇപ്പോള്‍ നമ്മളുടെ പാര്‍ട്ട് പൂര്‍ണ്ണമാകും, പിന്നെ തിരിച്ച് പോകും
എന്ന് നിങ്ങള്‍ക്കറിയാം.
ബാബയുടെ നിര്‍ദ്ദേശവും കുറഞ്ഞതൊന്നുമല്ല. പതീത-പാവനനായ ബാബ ഇരുന്ന്
മനസിലാക്കിതരുന്നു: കുട്ടികളേ, നിങ്ങള്‍ക്ക് വളരെ സഹജമായ ഉപായം പറഞ്ഞുതരുന്നു.
എഴുനേല്ക്കുമ്പോഴും ഇരിക്കുമ്പോഴും നടക്കുമ്പോഴും നമ്മള് അഭിനേതാക്കളാണെന്ന്
മനസില്‍ വയ്ക്കു. 84 ജന്മങ്ങള് ഇപ്പോള്പൂര്ണ്ണമായിരിക്കുന്നു. ഇപ്പോള്‍
പൂക്കളാക്കാന്‍, മനുഷ്യനില്‍ നിന്ന് ദേവതയാക്കാന്‍ ബാബ വന്നിരിക്കുന്നു. പതിതരായ
നമ്മളെ പാവനമാക്കികൊണ്ടിരിക്കുന്നു. നമ്മള് അനേക പ്രാവശ്യം പതിതത്തില് നിന്ന്
പാവനമായിട്ടുണ്ട് വീണ്ടും ആകും. ഹിസ്റ്ററി ജ്യോഗ്രഫി പുനരാവര്ത്തിക്കും. ആദ്യം
ദേവീ- ദേവതാ ധര്മ്മത്തിലുള്ളവരാണ് വരുന്നത്. ഇപ്പോള്‍ തൈകള്‍
നട്ടുകൊണ്ടിരിക്കുന്നു. നമ്മള് ഗുപ്തമാണ്. നമ്മള് ആഘോഷം തുടങ്ങിയവ എന്ത്
നടത്താനാണ്. നമുക്ക് ഉള്ളില്‍ ജ്ഞാനമുണ്ട്, ഉള്ളില്‍ സന്തോഷം ഉണ്ട്. നമ്മളുടെ ദേവീ-
ദേവതാ ധര്‍മ്മം അഥവാ വൃക്ഷത്തിന്റെ ഇലകള്‍ ഏതൊക്കെയാണോ അവയെല്ലാം ഇപ്പോള്‍ ധര്‍മ്മ
ഭ്രഷ്ഠം, കര്‍മ്മ ഭ്രഷ്ഠമായിരിക്കുന്നു. ഇതേ ഭാരതവാസികളുടെ ധര്‍മ്മം, കര്‍മ്മം
ശ്രേഷ്ഠമായിരുന്നു. മായ ഒരിക്കലും പാപം ചെയ്യിപ്പിച്ചിരുന്നില്ല. പുണ്യ
ആത്മാക്കളുടെ ലോകമായിരുന്നു. അവിടെ രാവണന് ഉണ്ടായിരിക്കില്ല, അവിടെ കര്‍മ്മം
അകര്മ്മമായിരിക്കും. പിന്നെ രാവണ രാജ്യത്തില്‍ കര്‍മ്മം വികര്മ്മമാകാന്
തുടങ്ങുന്നു. അവിടെ വികര്മ്മമുണ്ടാകുക അസാധ്യമാണ്. ഭ്രഷ്ഠാചാരികളായി ആരും തന്നെ
ഉണ്ടാകില്ല. നിങ്ങള്‍ കുട്ടികള്‍ ശ്രീമതമനുസരിച്ച് യോഗബലത്തിലൂടെ വിശ്വത്തിന്റെ
അധികാരികളാകുന്നു. ബാഹുബലത്തിലൂടെ ആര്‍ക്കും വിശ്വത്തിന്റെ അധികാരികളാകാന്‍
സാധിക്കില്ല. അഥവാ ഇവര്‍ പരസ്പരം യോജിച്ച് പോയിരുന്നുയെങ്കില് വിശ്വത്തിന്റെ
അധികാരികളാകാന്‍ സാധിക്കും. എന്നാല്‍ ഡ്രാമയില്‍ ആ പാര്‍ട്ട് ഇല്ല. കാണിക്കാറുണ്ട്
രണ്ട് പൂച്ചകള്‍ തമ്മില്‍ അടികൂടികൊണ്ടിരുന്നു അപ്പോള്‍ വെണ്ണ ഇടയ്ക്ക് നിന്ന്
കുരങ്ങന് വന്ന് കഴിച്ചിട്ട് പോയി. കൃഷ്ണന്റെ വായില്‍ വെണ്ണയുമായിരി ക്കുന്നത്
സാക്ഷാത്ക്കാരം കിട്ടാറുണ്ട്. ഈ സൃഷ്ടിയുടെ രാജ്യമാകുന്ന വെണ്ണ ലഭിക്കുന്നു.
ബാക്കി യുദ്ധമുണ്ടാകുന്നത് യാദവരുടേയും കൗരവരുടേയും ആണ്. അത് കാണുന്നുണ്ട്,
നടന്നുകൊണ്ടിരിക്കുന്നു. ഇന്നയിടത്ത് ഇത്ര വലിയ ഹിംസയുണ്ടായി എന്ന് പത്രത്തില്‍
വായിച്ചു, അപ്പോള്‍ ഉടന്‍ തന്നെ ആര് ആരെയെങ്കിലും കൊല്ലും. ഭാരതത്തില്‍ ആദ്യം
ഒരേയൊരു ധര്‍മ്മമായിരുന്നു. പിന്നെ മറ്റ് ധര്‍മ്മങ്ങളുടെ രാജ്യം എവിടെ നിന്ന്
വന്നു? ക്രിസ്ത്യന്‍സ് ശക്തിശാലികളായിരുന്നു അതുകൊണ്ടാണ് അവര്‍ രാജ്യം ഭരിച്ചത്.
വാസ്തവത്തില്‍ ഇപ്പോള്‍ ലോകം മുഴുവനും രാവണന് അധികാരം പിടിച്ചെടുത്തിരിക്കുന്നു.
ഇത് പിന്നെ ഗുപ്തമായ കാര്യമാണ്. ശാസ്ത്രങ്ങളില്‍ ഒന്നും തന്നെ ഇക്കാര്യങ്ങളില്ല.
ഈ വികാരം നിങ്ങളുടെ പകുതി കല്‍പ്പത്തെ ശത്രുവാണ്, ഇതിലൂടെയാണ് നിങ്ങള്‍ ആദി
മദ്ധ്യ അന്ത്യം ദു:ഖം അനുഭവിച്ചത് അതുകൊണ്ടാണ് കാകവിഷ്ട സമാന സുഖമാണെന്ന്
സന്ന്യാസിമാരും പറഞ്ഞതെന്ന് ബാബ മനസിലാക്കിതരുന്നു. സ്വര്‍ഗ്ഗത്തില്‍ സദാ സുഖം
തന്നെ സുഖമാണെന്ന് അവര്‍ക്കറിയില്ല. ഭാരതവാസികള്ക്കറിയാം അതുകൊണ്ടാണ് ആരെങ്കിലും
മരിച്ചു കഴിഞ്ഞാല്‍ സ്വര്‍ഗ്ഗത്തിലേക്ക് പോയിയെന്ന് പറയുന്നത്. സ്വര്ഗ്ഗത്തിന്
എത്ര മഹിമയാണ് അപ്പോള്‍ തീര്‍ച്ചയായും ഈ കളിയുണ്ട്, എന്നാല്‍ നിങ്ങള്‍
നരകവാസിയാണെന്ന് ആരോടെങ്കിലും പറഞ്ഞാല്‍ അവര്‍ പ്രശ്നമുണ്ടാക്കും. എത്ര
അതിശയകരമായ കാര്യമാണ്. വായിലൂടെ പറയുന്നു സ്വര്ഗ്ഗവാസിയായി, എങ്കില്‍ തീര്‍ച്ചയായും
നരകത്തില്‍ നിന്നല്ലേ പോയത്. പിന്നെ നിങ്ങള്‍ എന്തിനാണ് അവരെ വിളിച്ച് നരകത്തിലെ
വസ്തുക്കള്‍ കഴിപ്പിക്കുന്നത്? സ്വര്‍ഗ്ഗത്തില്‍ അവര്‍ക്ക് വളരെ നല്ല വൈഭവങ്ങള്
ലഭിക്കുമായിരിക്കില്ലേ! ഇതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് നിശ്ചയം ഇല്ലെന്നല്ലേ.
അവിടെ എന്തൊക്കെയുണ്ടെന്ന് കുട്ടികള്‍ കണ്ടിട്ടുണ്ട്. നരകത്തില്‍ നോക്കൂ
എന്തൊക്കെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കുട്ടികള്‍ അച്ഛനെ കൊല്ലാനും
താമസിക്കില്ല. പത്നിയ്ക്ക് മറ്റ് ആരോടെങ്കിലും മനസ് വന്നാല്‍ പതിയെയും കൊന്ന്
കളയുന്നു. ഭാരതത്തില്‍ ഒരു പാട്ടുണ്ടാക്കിയിട്ടുണ്ട് - ഒരു വശത്ത് പറയുന്നു:
ഇന്നത്തെ യുവാക്കള്‍ക്ക് എന്താണ് സംഭവിച്ചിരിക്കുന്നത്... പിന്നെ പറയുന്നു:
നമ്മുടെ ഭാരതം ഏറ്റവും നല്ലത്, സ്വര്‍ണ്ണത്തിന്റേതാണ്. അല്ലയോ കുട്ടികളേ, ഭാരതം
ഏറ്റവും നല്ലതായിരുന്നു, ഇപ്പോളല്ല. ഇപ്പോള്‍ നിര്ദ്ധനമാണ്, ഒരു സുരക്ഷിതത്വവും
ഇല്ല. നമ്മളും ആസുരീയ സമ്പ്രദായത്തി ലേതായിരുന്നു. ഇപ്പോള്‍ ബാബ നമ്മളെ ഈശ്വരീയ
സമ്പ്രദായത്തിലേതാക്കാന് പുരുഷാര്‍ത്ഥം ചെയ്യിപ്പിക്കുന്നു. പുതിയ കാര്യമല്ല.
കല്പ-കല്പം, കല്പത്തിന്റെ സംഗമത്തില്‍ നാം വീണ്ടും നമ്മളുടെ ആസ്തിയെടുക്കുന്നു.
ബാബ ആസ്തി തരാന്‍ വരുന്നു. മായ പിന്നെ ശപിക്കുന്നു. എത്ര സാമര്‍ത്ഥ്യമാണ്. ബാബ
പറയുന്നു: മായേ നീ എത്ര ക്രൂരയാണ്, വളരെ നല്ലവരെ പോലും വീഴ്ത്തുന്നു. ആ സേനയില്‍
മരിക്കുവാനും കൊല്ലുവാനുമുള്ള വിഷമം വരില്ല. മുറിവേറ്റാലും പിന്നെയും
മൈതാനത്തില്‍ വരുന്നു, അവരുടെ ജോലി തന്നെ ഇതാണ്, പ്രൊഫഷണല്‍ ആണ്. അവര്‍ക്ക്
പിന്നീട് സമ്മാനവും ലഭിക്കുന്നു. ഇവിടെ നിങ്ങള്‍ കുട്ടികള്‍ ശിവബാബയില് നിന്ന്
ശക്തിയെടുക്കുന്നു, മായയുടെമേല് ജയിക്കുന്നു. ബാബ വക്കീലാണ്, ബാബ നിങ്ങളെ
മായയില്‍ നിന്ന് മോചിപ്പിക്കുന്നു. നിങ്ങള്‍ ശിവശക്തീ സേനയാണ്, മാതാക്കളെ മുന്നില്‍
വച്ചിരിക്കുന്നു, വന്ദേ മാതരം. ഇതാരാണ് പറഞ്ഞത്? ബാബയാണ്, കാരണം നിങ്ങള്‍
ബാബയുടെമേല് ബലിയാകുന്നു. ബാബയ്ക്ക് സന്തോഷം ഉണ്ടാകുന്നു- ഇവര്‍ നന്നായി
നില്ക്കുന്നു, ഇളകുന്നില്ല. അംഗദന്റെ ഉദാഹരണം ഉണ്ടല്ലോ, അദ്ദേഹത്തെ രാവണന്
ഇളക്കാന്‍ സാധിച്ചില്ല. ഇത് അന്തിമ സമയത്തിലെ കാര്യമാണ്. അന്തിമ സമയത്ത് ആ അവസ്ഥ
ഉണ്ടാകണം. അപ്പോള്‍ നിങ്ങള്‍ക്ക് വളരെ സന്തോഷം ഉണ്ടാകും. വിനാശം ഉണ്ടാകാതെ, ഭൂമി
പവിത്രമാകാതെ ഇരിക്കുന്നിടത്തോളം ദേവതകള്‍ക്ക് വരാന്‍ സാധിക്കില്ല. വൈക്കോല്‍
കൂനക്ക് തീ തീര്‍ച്ചയായും പിടിക്കണം. സര്‍വ്വ ആത്മാക്കള്‍ക്കും കര്‍മ്മ കണക്കുകള്‍
അവസാനിപ്പിച്ച് കൊതുകിന് കൂട്ടത്തെപോലെ മധുരമായ വീട്ടിലേക്ക് തിരിച്ച് മടങ്ങണം.
എത്ര കോടികണക്കിന് കൊതുകുകളാണ് മരിക്കുന്നത് അതുകൊണ്ടാണ് രാമന് പോയി, രാവണനും
പോയി.... എന്ന് പാടാറുള്ളത്, തിരിച്ച് പോകണമല്ലോ. നിങ്ങള്‍ പിന്നെ പുതിയ
ലോകത്തില്‍ വരും. അവിടെ വളരെ കുറച്ച് പേരെ കാണുകയുള്ളു. ഇത് മനസിലാക്കേണ്ടതും
നിശ്ചയമുണ്ടാകേണ്ടതുമായ കാര്യമാണ്. ഈ ജ്ഞാനം ബാബയ്ക്കേ നല്കാന് സാധിക്കൂ. ശരി.
വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
എഴുനേല്ക്കുമ്പോഴും ഇരിക്കുമ്പോഴും നടക്കുമ്പോഴും നമ്മള് അഭിനേതാക്കളാണെന്ന്
മനസിലാക്കണം, നമ്മള് 84 ജന്മങ്ങളുടെ പാര്‍ട്ട് പൂര്‍ണ്ണമാക്കി, ഇപ്പോള്‍
വീട്ടിലേക്ക് തിരിച്ച് മടങ്ങണം എന്ന് മനസില്‍ വയ്ക്കണം.
2) നിശ്ചയബുദ്ധിയായി
മുള്ളില്‍ നിന്ന് പുഷ്പമാകാനുള്ള പുരുഷാര്‍ത്ഥം ചെയ്യണം. മായയോട് യുദ്ധം ചെയ്ത്
കര്മ്മാതീതമാകണം. എത്രത്തോളം സാധിക്കുന്നുവോ തന്റെ വീടിനെ ഓര്‍മ്മിക്കണം.
വരദാനം :-
തന്റെ ഭാരരഹിത സ്ഥിതിയിലൂടെ ഓരോ കാര്യത്തെയും ലൈറ്റാക്കി മാറ്റുന്ന ബാബയ്ക്ക്
സമാനം സ്നേഹിയും-വേറിട്ടവരുമായി ഭവിക്കൂ
മനസ്സ്-ബുദ്ധി-സംസ്ക്കാരം
- ആത്മാവിന്റെ ഏത് സൂക്ഷ്മ ശക്തികളാണോ ഉള്ളത്, മൂന്നിലും ഭാരരഹിത അനുഭവം ചെയ്യണം,
ഇതാണ് ബാബയ്ക്ക് സമാനം സ്നേഹിയും-വേറിട്ടതുമാകുക എന്തുകൊണ്ടെന്നാല്‍
സമയമനുസരിച്ച് പുറമെയുള്ള തമോപ്രധാന അന്തരീക്ഷം, മനുഷ്യാത്മാക്കളുടെ വൃത്തിയില്‍
ഭാരമുണ്ടാക്കും. എത്രത്തോളം പുറമെയുള്ള അന്തരീക്ഷം ഭാരമുള്ളതാകുന്നോ അത്രത്തോളം
താങ്കള്‍ കുട്ടികളുടെ സങ്കല്പം, കര്‍മ്മം, സംബന്ധം ലൈറ്റായിക്കൊണ്ടിരിക്കും
ഭാരരഹിതമാകുന്നത് കാരണം മുഴുവന്‍ കാര്യവും ഭാരരഹിതമായി നടന്നുകൊണ്ടിരിക്കും.
കര്‍ത്തവ്യത്തിന്റെ പ്രഭാവം താങ്കളില്‍ പതിയില്ല, ഇതാണ് ബാബയ്ക്ക് സമാനമായ സ്ഥിതി.
സ്ലോഗന് :-
ഈ അലൗകിക
സ്ഥതിതിയില്‍ കഴിയൂ ആഹാ ഞാന്‍ അപ്പോള്‍ ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നും
സ്വഭാവികമായ ഡാന്സുണ്ടാകും.