06.09.20    Avyakt Bapdada     Malayalam Murli     16.03.86     Om Shanti     Madhuban


ആത്മീയഡ്രില്


ബാപ്ദാദ സര്വ്വ കുട്ടികളുടെ സ്വീറ്റ് സൈലന്സിന്റെ സ്ഥിതിയെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഒരു സെക്കന്റില് സൈലന്സിന്റെ സ്ഥിതിയില് സ്ഥിതി ചെയ്യണം- ഈ അഭ്യാസം എത്രത്തോളം ചെയ്തു? ഈ സ്ഥിതിയില് ആഗ്രഹിക്കുന്ന സമയത്ത് സ്ഥിതി ചെയ്യാന് സാധിക്കുന്നുണ്ടോ അതോ സമയം എടുക്കുന്നോ? കാരണം അനാദി സ്വരൂപം സ്വീറ്റ് സൈലന്സാണ്. ആദി സ്വരൂപം ശബ്ദത്തിലേക്ക് വരുക എന്നതാണ്. എന്നാല് അനാദി അവിനാശി സംസ്ക്കാരം സൈലന്സാണ്. അതിനാല് തന്റെ അനാദി സംസ്ക്കാരം, അനാദി സ്വരൂപത്തെ, അനാദി സ്വഭാവത്തെ അറിഞ്ഞിട്ടും ആഗ്രഹിക്കുന്ന സമയത്ത് ആ സ്വരൂപത്തില് സ്ഥിതി ചെയ്യാന് സാധിക്കുമോ? 84 ജന്മം ശബ്ദത്തില് വരിക എന്നതാണ് അതിനാല് സദാ ശബ്ദത്തില് വരുന്നതിന്റെ അഭ്യാസമാണ്. എന്നാല് അനാദി സ്വരൂപം, പിന്നെ ഈ സമയത്ത് ചക്രം പൂര്ത്തിയായത് കാരണം തിരികെ സയലന്സ് ഹോമിലേക്ക് പോകണം. ഇപ്പോള് വീട്ടിലേക്ക് പോകുന്നതിനുള്ള സമയം സമീപത്താണ്. ഇപ്പോള് ആദി മദ്ധ്യം അന്ത്യം മൂന്ന് കാലങ്ങളുടെയും പാര്ട്ട് സമാപ്തമാക്കി, തന്റെ അനാദി സ്വരൂപം, അനാദി സ്ഥിതിയില് സ്ഥിതി ചെയ്യുന്നതിനുള്ള സമയമാണ് അതിനാല് ഈ സമയത്ത് ഈ അഭ്യാസം കൂടുതല് ആവശ്യമാണ്. സ്വയം സ്വയത്തെ ചെക്ക് ചെയ്യൂ- കര്മ്മേന്ദ്രിയ ജീത്ത് ആയോ? ശബ്ദത്തില് വരാന് ആഗ്രഹിക്കുന്നില്ലായെങ്കില് ഈ മുഖത്തിന്റെ ശബ്ദം തന്റേ നേര്ക്ക് ആകര്ഷിക്കുന്നില്ലല്ലോ? ഇതിനെ തന്നെയാണ് ആത്മീയ ഡ്രില് എന്ന് പറയുന്നത്.

വര്ത്തമാന സമയത്തിനനുസരിച്ച് ശരീരത്തിന് വേണ്ടി സര്വ്വ രോഗങ്ങളുടെയും ചികില്സയായി വ്യായാമം പഠിപ്പിക്കുന്നു, അതിനാല് ഈ സമയത്ത് ആത്മാവിനെ ശക്തിശാലിയാക്കുന്നതിന് ഈ ആത്മീയ വ്യായാമത്തിന്റെ ആവശ്യമാണുള്ളത്. നാല് ഭാഗത്തും എങ്ങനെയുള്ള അന്തരീക്ഷമായിക്കോട്ടെ, ചഞ്ചലതയായിക്കോട്ടെ എന്നാല് ശബ്ദത്തിലിരുന്നും ശബ്ദത്തിനുപരിയായ സ്ഥിതിയുടെ അഭ്യാസം ഇപ്പോള് വളരെക്കാലത്തെ ഉണ്ടായിരിക്കണം. ശാന്തമായ അന്തരീക്ഷത്തിലും ശാന്തിയുടെ സ്ഥിതിയെയുണ്ടാക്കണം, ഇത് വലിയ കാര്യമല്ല. അശാന്തിയുടെയിടയിലും നിങ്ങള് ശാന്തരായിരിക്കൂ ഈ അഭ്യാസം ഉണ്ടായിരിക്കണം. അങ്ങനെയുള്ള അഭ്യാസം അറിയാമോ? തന്റെ കുറവുകളുടെ ചഞ്ചലതയായിക്കോട്ടെ, സംസ്ക്കാരങ്ങളുടെ വ്യര്ത്ഥ സങ്കല്പങ്ങളുടെ ചഞ്ചലതയാകട്ടെ, അങ്ങനെയുള്ള ചഞ്ചലതയുടെ സമയത്ത് സ്വയത്തെ അചഞ്ചലമാക്കാന് സാധിക്കുന്നുണ്ടോ അതോ സമയമെടുക്കുന്നുണ്ടോ? കാരണം സമയമെടുക്കുകയാണെങ്കില് ചതിവില്പ്പെടാം. സമാപ്തിയുടെ സമയത്ത് കൂടുതല് സമയം ലഭിക്കുകയില്ല. ഫൈനല് റിസള്ട്ടിന്റെ പേപ്പര് കുറച്ച് മിനിറ്റ് അഥവാ കുറച്ച് നിമിഷത്തിന്റേതായിരിക്കും. എന്നാല് നാല് ഭാഗത്തുമുള്ള ചഞ്ചലതയുടെ അന്തരീക്ഷത്തിലും അചഞ്ചലരായിരിക്കുന്നതിലൂടെ തന്നെയാണ് നമ്പര് ലഭിക്കുന്നത്. വളരെക്കാലത്തെ ചഞ്ചലതയുടെ സ്ഥിതിയില് നിന്നും അചഞ്ചലമാകുന്നതില് സമയമെടുക്കുന്നുവെങ്കില് സമാപ്തിയുടെ സമയത്ത് റിസള്ട്ട് എന്തായിരിക്കും? അതിനാല് ഈ ആത്മീയ വ്യായാമത്തിന്റെ അഭ്യാസം ചെയ്യൂ. മനസ്സിനെ എവിടെ എത്ര സമയം സ്ഥിതി ചെയ്യിക്കാന് ആഗ്രഹിക്കുന്നുവൊ അത്രയും സമയം അവിടെ സ്ഥിതി ചെയ്യിക്കാന് സാധിക്കണം. അവസാനത്തെ പരീക്ഷ വളരെ സഹജമാണ്. ഇന്ന പേപ്പറാണ് വരുന്നതെന്ന് ബാബ ആദ്യമേ തന്നെ പറയുന്നു. എന്നാല് വളരെ കുറച്ച് സമയത്തിനുള്ളില് നമ്പര് നേടണം. സ്ഥിതിയും ശക്തിശാലിയായിരിക്കണം.

ദേഹം, ദേഹത്തിന്റെ സംബന്ധം, ദേഹത്തിന്റെ സംസ്ക്കാരം, വ്യക്തി അഥവാ വൈഭവം, അന്തരീക്ഷം സര്വ്വതുമുണ്ടായിട്ടും ആകര്ഷിക്കരുത്. ഇതിനെ തന്നെയാണ് നഷ്ടോമോഹാ സമര്ത്ഥ സ്വരൂപം എന്നു പറയുന്നത്. അതിനാല് അങ്ങനെയുള്ള അഭ്യാസമുണ്ടോ? മനുഷ്യര് നിലവിളിച്ചു കൊണ്ടിരിക്കും, നിങ്ങള് അചഞ്ചലരായിരിക്കൂ. പ്രകൃതിയും, മായയും സര്വ്വതും കാല്ക്കല് വീഴാന്, തന്റെ നേര്ക്ക് എത്ര തന്നെ ആകര്ഷിച്ചാലും നിങ്ങള് നിര്മ്മോഹിയും, ബാബയുടെ പ്രിയപ്പെട്ടവരാകുന്നതിന്റെ സ്ഥിതിയില് മുഴുകിയിരിക്കൂ, ഇതിനെ തന്നെയാണ് പറയുന്നത് കണ്ടിട്ടും കാണാതിരിക്കൂ, കേട്ടിട്ടും കേള്ക്കാതിരിക്കൂ......അങ്ങനെയുള്ള അഭ്യാസമുണ്ടോ. ഇതിനെ തന്നെയാണ് സ്വീറ്റ് സൈലന്സ് സ്വരൂപത്തിന്റെ സ്ഥിതിയെന്നു പറയുന്നത്. എന്നാലും ബാപ്ദാദ സമയം നല്കി കൊണ്ടിരിക്കുന്നു. എന്തെങ്കിലും കുറവുണ്ടെങ്കില് ഇപ്പോഴും അതിനെ ഇല്ലാതാക്കാന് സാധിക്കും കാരണം വളരെക്കാലത്തെ കണക്ക് ബാബ കേള്പ്പിച്ചു. ഇപ്പോള് കുറച്ച് അവസരമുണ്ട്, അതിനാല് ഈ അഭ്യാസത്തിന്റെ നേര്ക്ക് മുഴുവന് ശ്രദ്ധ നല്കൂ. ബഹുമതിയോടെ പാസാകുക അഥവാ പാസാകുക. ഇതിന്റെ ആധാരം ഈ അഭ്യാസമാണ്. അങ്ങനെയുള്ള അഭ്യാസമുണ്ടോ? സമയത്തിന്റെ മണി മുഴങ്ങിയാല് തയ്യാറാകുമോ അതോ തയ്യാറാകാം എന്ന് ചിന്തിക്കുകയാണോ? ഈ അഭ്യാസം കാരണമാണ് അഷ്ട രത്നങ്ങളുടെ മാല വിശേഷിച്ചും ചെറുതായിട്ട് ഉണ്ടാക്കിയിരിക്കുന്നത്. വളരെ കുറച്ച് സമയത്തെയാണ്. നിങ്ങള് പറയാറില്ലേ സെക്കന്റില് മുക്തി അഥവാ ജീവന്മുക്തിയുടെ സമ്പത്ത് എടുക്കുക എന്നത് സര്വ്വരുടെയും അധികാരമാണ്. അതിനാല് സമാപ്തിയുടെ സമയത്തും നമ്പര് ലഭിക്കുക എന്നത് കുറച്ച് സമയത്തെ കാര്യമാണ്. എന്നാല് ലേശം പോലും ചഞ്ചലത പാടില്ല. ബിന്ദുവെന്ന് പറഞ്ഞു, ബിന്ദുവാകണം. ബിന്ദു കുലുങ്ങരുത്. അല്ലാതെ ആ സമയത്ത് അഭ്യസിക്കാന് തുടങ്ങുന്നു- ഞാന് ആത്മാവാണ്, ഞാന്ആത്മാവാണ്....ഇത് നടക്കില്ല കാരണം നാല് ഭാഗത്ത് നിന്നും യുദ്ധം ഉണ്ടാകും എന്ന് കേള്പ്പിച്ചില്ലേ. ലാസ്റ്റ് ട്രയല് സര്വ്വരും ചെയ്യും. പ്രകൃതിയിലും എത്രമാത്രം ശക്തിയുണ്ടോ, മായയയിലും എത്രത്തോളം ശക്തിയുണ്ടോ, ട്രയല് നോക്കും. അവരുടെയും ലാസ്റ്റ് ട്രയല്, നിങ്ങളുടെയും ലാസ്റ്റ് കര്മ്മാതീതം, കര്മ്മ ബന്ധനമുക്തി സ്ഥിതിയായിരിക്കും. രണ്ട് ഭാഗത്തും വളരെ ശക്തിശാലിയായ ദൃശ്യമായിരിക്കും. അതും ഫുള്ശക്തിയില്, ഇതും ഫുള്ശക്തിയില്. എന്നാല് സെക്കന്റിന്റെ വിജയം, വിജയത്തിന്റെ പെരുമ്പറ മുഴങ്ങും. മനസ്സിലായോ അവസാനത്തെ പരീക്ഷയെന്തെന്ന്. നമ്പര്വണ് ആകുക എന്ന ശുഭ സങ്കല്പം സര്വ്വരും വയ്ക്കുന്നുണ്ട്, വയ്ക്കുക തന്ന വേണം. അതിനാല് നാല് ഭാഗത്തുമുള്ള കാര്യങ്ങളില് വിജയിച്ചാലേ വണ് ആകാന് സാധിക്കൂ.ഏതെങ്കിലും ഒരു കാര്യത്തിലെങ്കിലും ലേശമെങ്കിലും വ്യര്ത്ഥസങ്കല്പം, വ്യര്ത്ഥമായി സമയം പോകുന്നുവെങ്കില് നമ്പര് പിന്നിലാകും. അതിനാല് സര്വ്വരും ചെക്ക് ചെയ്യൂ. നാല് ഭാഗത്തും ചെക്ക് ചെയ്യൂ. ഡബിള് വിദേശികള് സര്വ്വതിലും തീവ്രമാകാന് ആഗ്രഹിക്കുന്നില്ലേ അതിനാല് തീവ്ര പുരുഷാര്ത്ഥം അഥവാ ഫുള് ശ്രദ്ധ ഇപ്പോള് മുതലേ ഈ അഭ്യാസത്തില് നല്കൂ. മനസ്സിലായോ. ചോദ്യവും അറിയാം, സമയവും അറിയാം അപ്പോള് സര്വ്വരും പാസാകണം. നേരത്തെ തന്നെ ചോദ്യം അറിയുന്നുവെങ്കില് തയ്യാറെടുക്കില്ലേ. പിന്നെ പാസാകുന്നു. നിങ്ങളെല്ലാവരും പാസാകുന്നവരല്ലേ. ശരി.

ഈ സീസണ് ബാപ്ദാദ ഓരോരുത്തരുമായി മിലനം ചെയ്യുന്നതിന്റെ ഭണ്ഡാര തുറന്നിരിക്കുന്നു. ഇനിയെന്ത് സംഭവിക്കും എന്നുള്ളത് പിന്നീട് പറയാം. ഇപ്പോള് തുറന്നിരിക്കുന്ന ഭണ്ഡാരയില് നിന്നും ആരെല്ലാം എടുക്കാന് വന്നിരിക്കുന്നുവൊ അവര് എടുക്കുക തന്നെ ചെയ്യും. ഡ്രാമയുടെ ദൃശ്യം സദാ പരിവര്ത്തനപ്പെട്ടു കൊണ്ടിരിക്കുന്നു എന്നാല് ഈ സീസണില് ഭാരതവാസികള്ക്കും, ഡബിള് വിദേശികള്ക്കും സര്വ്വര്ക്കും വിശേഷ വരദാനം ലഭിച്ചിട്ടുണ്ട്. ബാപ്ദാദ നല്കിയിട്ടുള്ള പ്രതിജ്ഞ അത് നിറവേറ്റും. ഈ സീസണിന്റെ ഫലം ഭക്ഷിക്കൂ. ഫലമാണ് മിലനം, വരദാനം. സര്വ്വരും സീസണിന്റെ ഫലം കഴിക്കാനല്ലേ വന്നിരിക്കുന്നത്. ബാപ്ദാദായ്ക്കും കുട്ടികളെ കണ്ട് സന്തോഷം തോന്നുന്നു. എന്നാലും സാകാരി സൃഷ്ടിയില് സര്വ്വതും കാണണം. ഇപ്പോള് സന്തോഷത്തോടെയിരിക്കൂ. ബാക്കി സീസണിന്റെ അവസാനം കേള്പ്പിക്കാം.

സേവനത്തിന്റെ സ്ഥാനം വ്യത്യസ്ഥമാണ് എന്നാല് സേവനത്തിന്റെ ലക്ഷ്യം ഒന്ന് തന്നെയാണ്. ഉണര്വ്വും ഉത്സാഹവും ഒന്ന് തന്നെയാണ് അതിനാല് ബാപ്ദാദ സര്വ്വ സ്ഥാനങ്ങള്ക്കും മഹത്വം നല്കുന്നു. ഒരു സ്ഥാനത്തിന് മഹത്വമുണ്ട്, മറ്റേതിന് കുറവും അങ്ങനെയല്ല. ഏത് ഭൂമിയിലാണൊ കുട്ടികള് എത്തിയിരിക്കുന്നത്, അവയെ എതെങ്കിലും വിശേഷ റിസള്ട്ട് തീര്ച്ചയായും ഉണ്ടാകണം. ചിലരുടേത് പെട്ടെന്ന് കാണപ്പെടും, ചിലരുടേത് സമയത്ത് കാണപ്പെടും. എന്നാല് വിശേഷത സര്വ്വ ഭാഗത്തിനുമുണ്ട്. എത്രയോ നല്ല നല്ല രത്നങ്ങള് വന്നു. ഞാന് സാധാരണമാണ് എന്ന് മനസ്സിലാക്കരുത്. സര്വ്വരും വിശേഷമാണ്.ഒരു വിശേഷതയുമില്ലായെങ്കില് ബാബയുടെ അടുത്തെത്തില്ലായിരുന്നു. വിശേഷതയുണ്ട് എന്നാല് ചിലര് വിശേഷതകളെ സേവനത്തിലുപയോഗിക്കുന്നു, ചിലര് സേവനത്തിലുപയോഗിക്കാന് ഇപ്പോള് തയ്യാറായി കൊണ്ടിരിക്കുന്നു, ബാക്കി സര്വ്വരും വിശേഷ ആത്മാക്കളാണ്. സര്വ്വരും മഹാരഥികളാണ്, മഹാവീരരാണ്. ഓരോരുത്തരുടെയും മഹിമ ചെയ്യാന് ആരംഭിക്കുകയാണെങ്കില് വലിയ മാലയായി തീരും. ശക്തികളെ കാണൂ, ഓരോ ശക്തിയും മഹാനാത്മാവാണ്, വിശ്വമംഗളകാരി ആത്മാവായി കാണപ്പെടും. അങ്ങനെയല്ലേ അതോ കേവലം തന്റെ സഥലത്തെ മാത്രം മംഗളകാരികളാണോ? ശരി.

06.09.20 ഓംശാന്തിഅവ്യക്തബാപ്ദാദമധുബന് 19-03-1986

അമൃതവേള- സര്വ്വശ്രേഷ്ഠമായപ്രാപ്തികളുടെവേള

ഇന്ന് ആത്മീയ പൂന്തോട്ടക്കാരന് തന്റെ ആത്മീയ റോസാ പുഷ്പങ്ങളുടെ പൂന്തോട്ടത്തെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയുള്ള ആത്മീയ റോസാ പുഷ്പങ്ങളുടെ പൂന്തോട്ടം ഇപ്പോള് സംഗമയുഗത്തില് തന്നെയാണ് ബാപ്ദാദായിലൂടെ ഉണ്ടാകുന്നത്. ബാപ്ദാദ ഓരോ ആത്മീയ റോസാ പുഷ്പത്തിന്റെ ആത്മീയതയുടെ സുഗന്ധവും, ആത്മീയതയുടെ വിടര്ന്നിരിക്കുന്ന പുഷ്പങ്ങളുടെ തിളക്കം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. സര്വ്വരും സുഗന്ധമുള്ളവരാണ് എന്നാല് ചിലതിന്റെ സുഗന്ധം സദാകാലത്തേക്ക് നില നില്ക്കുന്നു. ചിലരുടെ കുറച്ച് സമയത്തേക്കും. ചില റോസ് സദാ വിടര്ന്നിരിക്കുന്നു, ചിലത് ഇടയ്ക്ക് വിരിയും, കുറച്ച് വെയില് അഥവാ കാലാവസ്ഥ മാറുന്നതിനനുസരിച്ച് വാടിയും പോകുന്നു. എന്നാലും ആത്മീയ പൂന്തോട്ടക്കാരന്റെ പൂന്തോട്ടത്തിലെ ആത്മീയ റോസാ പുഷ്പമാണ്. ചില റോസാ പുഷ്പങ്ങളില് ജ്ഞാനത്തിന്റെ സുഗന്ധം വിശേഷിച്ചും ഉണ്ട്. ചിലതില് ഓര്മ്മയുടേതും. ചിലതില് ധാരണ, ചിലതില് സേവനത്തിന്റെ സുഗന്ധമുണ്ട്. ചില പുഷ്പങ്ങള് സര്വ്വ സുഗന്ധം കൊണ്ടും സമ്പന്നമാണ്. അതിനാല് പൂന്തോട്ടത്തില് ആദ്യം ദൃഷ്ടി ആരിലായിരിക്കും പതിയുന്നത്? ആരുടെ സുഗന്ധമാണൊ ദൂരെ നിന്ന് തന്നെ ആകര്ഷിക്കുന്നത്. ആ ഭാഗത്ത് തന്നെ സര്വ്വരുടെയും ദൃഷ്ടി ആദ്യം പോകുന്നു. അതിനാല് ആത്മീയ പൂന്തോട്ടക്കാരന് സദാ സര്വ്വ ആത്മീയ റസാ പുഷ്പങ്ങളെ കാണുന്നു. എന്നാല് നമ്പര്വാറാണ്. സര്വ്വരോടും സ്നേഹമുണ്ട് കാരണം ഓരോ റോസാ പുഷ്പത്തിനോട് പൂന്തോട്ടക്കാരന് അതിയായ സ്നേഹമൂണ്ട്. യജമാനനോട് പുഷ്പങ്ങള്ക്കും സ്നേഹമുണ്ട്. എന്നാലും സദാ ഷോക്കേസില് വയ്ക്കുന്ന ആത്മീയ റോസാ പുഷ്പം സദാ സര്വ്വ സുഗന്ധം കൊണ്ടും സമ്പന്നമായിരിക്കും, സദാ വിടര്ന്നിരിക്കും. ഒരിക്കലും വാടില്ല. ദിവസവും അമൃതവേളയില് ബാപ്ദാദ സ്നേഹത്തിന്റെയും ശക്തിയുടെയും വിശേഷ പാലനയിലൂടെ സര്വ്വ ആത്മീയ റോസാ പുഷ്പങ്ങളുമായി മിലനം ആഘോഷിക്കുന്നു.

അമൃതവേള വിശേഷിച്ചും പ്രഭു പാലനയുടെ വേളയാണ്. അമൃതവേള വിശേഷിച്ച് പരമാത്മ മിലനത്തിന്റെ വേളയാണ്. ആത്മീയ സംഭാഷണം ചെയ്യുന്നതിനുള്ള വേളയാണ്. അമൃതവേളയില് ഭോലാ ഭണ്ഡാരിയുടെ വരദാനങ്ങളുടെ ഖജനാവില് നിന്നും സഹജമായി വരദാനങ്ങള് പ്രാപ്തമാക്കുന്നതിനുള്ള വേളയാണ്. മനസ്സ് ഇച്ഛിക്കുന്ന ഫലം പ്രാപ്തമാക്കണം, എന്നത് ആ സമയത്തെ അമൃതവേളയുടെ മഹിമയാണ്. പരിശ്രമം കൂടാതെ തന്നെ തുറന്നിരിക്കുന്ന ഖജനാക്കള് പ്രാപ്തമാക്കുന്നതിനുള്ള വേളയാണ്. അങ്ങനെയുള്ള സമയത്തെ അനുഭവത്തിലൂടെ അറിയുന്നുണ്ടല്ലോ. അനുഭവികള്ക്കേ ഈ ശ്രേഷ്ഠമായ സുഖത്തെ, ശ്രേഷ്ഠമായ പ്രാപ്തികളെ അറിയാന് സാധിക്കൂ. അതിനാല് ബാപ്ദാദ സര്വ്വ ആത്മീയ റോസാ പുഷ്പത്തെയും കണ്ട് കണ്ട് ഹര്ഷിതമാകുന്നു. ബാപ്ദാദായും പറയുന്നു- ആഹാ എന്റെ ആത്മീയ റോസാ പുഷ്പങ്ങളെ...ആഹാ എന്ന്. നിങ്ങള് ആഹാ ആഹാ എന്ന ഗീതം പാടുന്നു, ബാപ്ദാദായും ഇതേ ഗീതമാണ് പാടുന്നത്. മനസ്സിലായോ. വളരെ മുരളികള് കേട്ടു. കേട്ട് കേട്ട് സമ്പന്നമായി. ഇപ്പോള് മഹാദാനിയായി നല്കുന്നതിനുള്ള പ്ലാന് ഉണ്ടാക്കി കൊണ്ടിരിക്കുന്നു. ഈ ഉത്സാഹം വളരെ നല്ലതാണ്. ഇന്ന് യു കെ അര്ത്ഥം ഓ കെ ആയിട്ടിരിക്കുന്നവരുടെ ഊഴമാണ്. ഡബിള് വിദേശികളുടെ ഒരു ശബ്ദം കേട്ട് ബാപ്ദാദ സദാ പുഞ്ചിരിക്കുന്നു. ഏതാണ്? താങ്ക് യൂ(നന്ദി). താങ്ക്യൂ പറയുമ്പോഴും ബാബയെയും ഓര്മ്മിക്കുന്നു കാരണം ഏറ്റവും ആദ്യം നന്ദി ഹൃദയം കൊണ്ട് ബാബയോടാണ് പറയുന്നത്. അതിനാല് ആരോടെങ്കിലും നന്ദി പറയുമ്പോള് ആദ്യം ബാബയുടെ ഓര്മ്മ വരില്ലേ. ബ്രാഹ്മണ ജീവിതത്തില് ആദ്യം നന്ദി സ്വതവേ ബാബയോടാണ് ഉണ്ടാകുന്നത്. ഇരിക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അനേക പ്രാവശ്യം നന്ദി എന്ന് പറയുന്നു. ഇതും ബാബയെ ഓര്മ്മിക്കുന്നതിനുള്ള ഒരു വിധിയാണ്. യു കെയില്ലുള്ളവര് സര്വ്വ വ്യത്യസ്ഥമായ ശക്തികളുള്ളവരെ യോജിപ്പിക്കുനന്തിന് നിമിത്തമായില്ലേ. അനേക പ്രകാരത്തിലുള്ള നോളേജിന്റെ ശക്തികളുണ്ട്. വ്യത്യസ്ഥ ശക്തികളുള്ളവര്, വ്യത്യസ്ഥമായ വര്ഗ്ഗത്തിലുള്ളവര്, വ്യത്യസ്ഥമായ ധര്മ്മത്തിലുള്ളവര്, ഭാഷയുള്ളവര് സര്വ്വരെയും ചേര്ത്ത് ഒരേയൊരു ബ്രാഹ്മണ വര്ണ്ണത്തില് കൊണ്ടു വരിക, ബ്രാഹ്മണ ധര്മ്മത്തില്, ബ്രാഹ്മണ ഭാഷയില്കൊണ്ടു വരിക. ബ്രാഹ്മണരുടെ ഭാഷയും വ്യത്യസ്ഥമാണ്.

ഇതെന്തെന്ന്, ഇവരെന്ത് പറയുന്നു എന്ന് പുതിയവര്ക്ക് മനസ്സിലാകില്ല. അതിനാല് ബ്രാഹ്മണരുടെ ഭാഷ, ബ്രാഹ്മണരുടെ നിഘണ്ടുവും വ്യത്യസ്ഥമാണ്. അതിനാല് യു കെ യിലുള്ളവര് സര്വ്വരെയും ഒന്നാക്കുന്നതില് ബിസിയായിരിക്കുകയല്ലേ. നല്ല സംഖ്യയുമുണ്ട്, സ്നേഹവും നല്ലതാണ്, ഓരോ സ്ഥലത്തിനും അവരവരുടെ വിശേഷതയാണ് എന്നാല് ഇന്ന് യു കെ യിലുള്ളവരെ കേള്പ്പിച്ചു കൊണ്ടിരിക്കുന്നു. യജ്ഞ സ്നേഹി, യജ്ഞ സഹയോഗി ഈ വിശേഷത നന്നായി കാണപ്പെടുന്നു. ഓരോ ചുവടിലും ആദ്യം യജ്ഞം അര്ത്ഥം മധുബന്റെ പങ്ക് നിറവേറ്റി മുന്നിലുള്ള നമ്പറില് വന്നു കൊണ്ടിരിക്കുന്നു. ഡയറക്ട് മധുബന്റെ ഓര്മ്മ ഒരു സ്പെഷ്യല് ഉപഹാരമായി മാറുന്നു. ഓരോ കാര്യത്തില്, ഓരോ ചുവടില് മധുബന് അര്ത്ഥം ബാബയുടെ ഓര്മ്മയുണ്ട് അഥവാ ബാബയുടെ പഠിത്തമുണ്ട് അഥവാ ബാബയുടെ ബ്രഹ്മാഭോജനമുണ്ട് അഥവാ ബാബയുമായി മിലനമുണ്ട്. എവിടെ വസിക്കുമ്പോഴും മധുബന്റെ ഓര്മ്മ വരിക അര്ത്ഥം വിശേഷ സ്നേഹം, ലിഫ്റ്റായി മാറുന്നു. കയറുന്നതിന്റെ പരിശ്രമത്തില് നിന്നും മുക്തമാകുന്നു. സെക്കന്റില് സ്വിച്ച് ഓണ് ചെയ്തു, എത്തി ചേര്ന്നു.

ബാപ്ദാദായ്ക്ക് രത്നമോ, വജ്രമോ ഒന്നും വേണ്ട. ബാബയ്ക്ക് സ്നേഹത്തിന്റെ ചെറിയ വസ്തു തന്നെ രത്നവും വജ്രവുമാണ് അതിനാല് കുചേലന്റെ അവലിന് മഹിമയുണ്ട്. ഇതിന്റെ ഭാവാര്ത്ഥം ഇതാണ്- സ്നേഹത്തിന്റെ ചെറിയ ഒരു സൂചിയില് പോലും മധുബന്റെ ഓര്മ്മ വരുന്നു. അതിനാല് അതും വളരെ വലിയ അമൂല്യ രത്നമാണ് കാരണം സ്നേഹത്തിന് വിലയുണ്ട്. മൂല്യമുള്ളത് സ്നേഹത്തിനാണ്. വസ്തുവിനല്ല. ആത് എത്ര തന്നെ നല്കിയാലും എന്നാല് സ്നേഹമില്ലായെങ്കില് അവരുടേത് ശേഖരിക്കപ്പെടുന്നില്ല, സ്നേഹത്തോടെ കുറച്ചെങ്കിലും സമ്പാദിക്കുകയാണെങ്കില് അത് കോടിമടങ്ങായി ശേഖരിക്കപ്പെടുന്നു. അതിനാല് ബാബയ്ക്ക് സ്നേഹം ഇഷ്ടമാണ്. യു കെക്കാരുടെ വിശേഷത യജ്ഞ സ്നേഹി, യജ്ഞ സഹയോഗിയിലൂടെ നല്കി കൊണ്ടിരിക്കുന്നു. ഇത് തന്നെയാണ് സഹജ യോഗം. സഹജയോഗം സഹയോഗമാണ്. സഹയോഗത്തിന്റെ സങ്കല്പം വരുന്നതിലൂടെ ബാബയുടെ ഓര്മ്മയുണ്ടാകുന്നു. അതിനാല് സഹയോഗി സ്വതവേ സഹജയോഗിയായി മാറുന്നു. യോഗം ബാബയുമായിട്ടാണ്, മധുബന് അര്ത്ഥം ബാപ്ദാദായുമായി. സഹയോഗിയാകുന്നവരും സഹജയോഗത്തിന്റെ വിഷയത്തില് നല്ല നമ്പര് എടുക്കുന്നു. ഹൃദയത്തിന്റെ സഹയോഗം ബാബയ്ക്ക് പ്രിയപ്പെട്ടതാണ്, അതിനാല് സ്മരണയായി ഇവിടെ ദില്വാലാ ക്ഷേത്രവും പണിതു. ദില്വാലാ ബാബയ്ക്ക് ഹൃദയത്തിന്റെ സ്നേഹം, ഹൃദയത്തിന്റെ സഹയോഗം തന്നെയാണ് പ്രിയം. ചെറിയ ഹൃദയമുള്ളവര് ചെറിയ രീതിയിലുള്ള വ്യാപാരം ചെയ്ത് സന്തോഷിക്കുന്നു, വിശാല ഹൃദയര് പരിധിയില്ലാത്ത വ്യാപാരം ചെയ്യുന്നു. അടിത്തറ വിശാല മനസ്സാണ് അതിനാല് വിസ്താരവും വലുതായി കൊണ്ടിരിക്കുന്നു. ചിലയിടത്ത് വൃക്ഷങ്ങളെ കണ്ടിട്ടുണ്ടാകും, അതിന്റെ ശാഖകള് പോലും തായ്ത്തടിയായി മാറുന്നു. അതിനാല് യു കെയുടെ അടിത്തറയിലൂടെ തായ്ത്തടിയുണ്ടായി, ശാഖകള് വന്നു. ഇപ്പോള് ആ ശാഖകളും തായ്ത്തടിയായി. ആ തടിയില് നിന്നും ശാഖകള് വന്നു കൊണ്ടിരിക്കുന്നു. ഏതു പോലെ ആസ്ട്രേലിയ വന്നു, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക വന്നു. സര്വ്വരും വേരായി. തീര്ന്നു. ഓരോ തടിയില് നിന്നുള്ള ശാഖകളും വളരെ നന്നായി അഭിവൃദ്ധി നേടി കൊണ്ടിരിക്കുന്നു കാരണം അടിത്തറ സ്നേഹത്തിന്റെയും സഹയോഗത്തിന്റെയും ജലത്തിലൂടെ ശക്തിശാലിയാണ്. അതിനാല് വിസ്താരവും നല്ലതാണ് ഫലവും നല്ലതാണ്. ശരി.

വരദാനം :-
ദേഹബോധത്തിന്റെ ത്യാഗം ചെയ്ത് ക്രോധമില്ലാത്തവരായി മാറുന്ന വിനയചിത്തരായി ഭവിക്കട്ടെ.

ദേഹബോധത്തെ ത്യജിക്കുന്ന കുട്ടികള്ക്ക് ഒരിക്കലും ക്രോധമേ വരില്ല കാരണം ക്രോധം വരുന്നതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്- ആരെങ്കിലും തെറ്റായ കാര്യം പറയുമ്പോള്, രണ്ട്- ഗ്ലാനി ചെയ്യുമ്പോള്. ഈ രണ്ട് കാര്യങ്ങള് ക്രോധത്തിന് ജന്മം നല്കുന്നു. അങ്ങനെയുള്ള പരിതസ്ഥിതിയില് വിനയത്തിന്റെ വരദാനത്തിലൂടെ അപകാരികളുടെ മേല് പോലും ഉപകാരം ചെയ്യൂ, ഗ്ലാനി ചെയ്യുന്നവരെ ആലിംഗനം ചെയ്യൂ, നിന്ദിക്കുന്നവരെ സത്യമായ മിത്രമാക്കൂ- അപ്പോള് പറയാം അത്ഭുതം എന്ന്. ഇങ്ങനെയുള്ള പരിവര്ത്തനം കാണിക്കൂ എങ്കില് വിശ്വത്തിന് മുന്നില് പ്രസിദ്ധമാകും.

സ്ലോഗന് :-
ആനന്ദത്തിന്റെ അനുഭവം ചെയ്യുന്നതിന് മായയുടെ അധീനതയെ ഉപേക്ഷിച്ച് സ്വതന്ത്ര്യരാകൂ.