06.09.2021           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ-നിങ്ങള് പതിത-പാവനനായ ബാബയുടെ ശ്രീമതമനുസരിച്ചാണ് പാവനമായി മാറുന്നത്, അതുകൊണ്ടാണ് നിങ്ങള്ക്ക് പാവനമായ ലോകത്തിന്റെ രാജ്യപദവി ലഭിക്കുന്നത്. തന്നിഷ്ടമനുസരിച്ച് പാവനമായി മാറുന്നവര്ക്ക് ഒരു പ്രാപ്തിയുമില്ല.

ചോദ്യം :-
കുട്ടികള്ക്ക് സേവനത്തില് വിശേഷിച്ചും ഏതൊരു കാര്യത്തെക്കുറിച്ചാണ് ശ്രദ്ധിക്കേണ്ടത്?

ഉത്തരം :-
സേവനത്തിന് പോകുമ്പോള് ഒരിക്കലും ചെറിയതോ വലുതോ ആയ കാര്യങ്ങള്ക്ക് പിണങ്ങരുത,് അര്ത്ഥം ദ്വേഷ്യപ്പെടരുത്. അഥവാ പരസ്പരം മുഖം ചുളിപ്പിച്ച് സംസാരിക്കാതിരിക്കയാണെങ്കില് ഡിസ്സര്വ്വീസിന് നിമിത്തമായി മാറും. പല കുട്ടികളും ബാബയോട് പോലും പിണങ്ങി തല തിരിഞ്ഞ കര്മ്മങ്ങള് ചെയ്യാന് ആരംഭിക്കുന്നു. പിന്നെ അങ്ങനെയുള്ള കുട്ടികളെ ദത്തെടുക്കുന്നതു തന്നെ അവസാനിപ്പിക്കും.

ഓംശാന്തി.
പതിത-പാവനനായ ബാബ പാവനമായി മാറുന്ന കുട്ടികള്ക്കാണ് മനസ്സിലാക്കിതരുന്നത്. പതിതമായ കുട്ടികളാണ് പാവനമാക്കി മാറ്റുന്ന ബാബയെ വിളിക്കുന്നത്. ഡ്രാമയുടെ പദ്ധതിയാണെന്നും പറയുന്നു, രാവണ രാജ്യമായതു കാരണം എല്ലാ മനുഷ്യരും പതിതരാണ്. വികാരത്തില് പോകുന്നവരെയാണ് പതിതരെന്ന് പറയുന്നത്. വികാരത്തില് പോകാത്തവരും ഒരുപാട് പേരുണ്ട്. ബ്രഹ്മചാരികളായിട്ടാണ് കഴിയുന്നത്. അവര് നിര്വ്വികാരികളാണെന്ന് മനസ്സിലാക്കുന്നു. പാതിരിമാര്, മുല്ലാഹാജിമാര്, ബുദ്ധന്റെ അനുയായികളിലും ഉണ്ട് പവിത്രമായി കഴിയുന്നവര്. അവരെ ആരാണ് പവിത്രമാക്കി മാറ്റിയത്? അവര് സ്വയം പവിത്രമായി മാറിയതാണ്. ലോകത്തിലെ പല ധര്മ്മങ്ങളിലുള്ളവരിലുമുണ്ട് വികാരത്തിലേക്ക് പോകാത്തവര്. എന്നാല് അവരെയെല്ലാം പാവനമാക്കി മാറ്റുന്നത് പതിത-പാവനനായ ബാബയല്ലല്ലോ. അതിനാല് അവര്ക്കൊന്നും പാവനമായ ലോകത്തിന്റെ അധികാരികളായി മാറാന് സാധിക്കില്ല. പാവനമായ ലോകത്തിലേക്ക് പോകാന് സാധിക്കില്ല. സന്യാസിമാരും 5 വികാരങ്ങളെ ഉപേക്ഷിക്കുന്നുണ്ട്. പക്ഷെ, അവരെ സന്യാസം പഠിപ്പിച്ചത് ആരാണ്? പരമപിതാ പരമാത്മാവല്ലല്ലോ സന്യാസം ചെയ്യിപ്പിച്ചത്? പതിത-പാവനനായ ബാബയില്ലാതെ സഫലതയുണ്ടാകുക സാധിക്കില്ല. പാവന ലോകമാകുന്ന ശാന്തിധാമത്തിലേക്ക് പോകാന് സാധിക്കില്ല. ബാബ സംഗമത്തില് വന്നാണ് നിങ്ങള്ക്ക് പാവനമായി മാറാനുള്ള ശ്രീമതം നല്കുന്നത്. സത്യയുഗത്തെ നിര്വ്വികാരി ലോകമെന്നാണ് പറയുന്നത്. സത്യയുഗത്തില് വരുന്നവരെല്ലാം തീര്ച്ചയായും പവിത്രമായിരിക്കുമെന്ന് ഇതിലൂടെ തെളിയിക്കപ്പെട്ടു കഴിഞ്ഞു. സത്യയുഗത്തിലും പവിത്രമായിരുന്നു. ശാന്തിധാമത്തിലും ആത്മാക്കളെല്ലാം പവിത്രമാണ്. ഈ രാവണ രാജ്യത്തില് എല്ലാവരും പതിതരാണ്. തീര്ച്ചയായും പുനര്ജന്മമെടുക്കുക തന്നെ വേണം. സത്യയുഗത്തിലും പുനര്ജന്മമെടുക്കുന്നു, എന്നാല് വികാരത്തിലൂടെയല്ല. സത്യയുഗം സമ്പൂര്ണ്ണ നിര്വ്വികാരിയായ ലോകമാണ്. ത്രേതായുഗത്തില് 2 കല കുറവാണെങ്കിലും വികാരിയെന്ന് പറയാന് സാധിക്കില്ല. ഭഗവാന് ശ്രീ രാമനെന്നും, ഭഗവതി ശ്രീ സീത എന്നും പറയാറുണ്ടല്ലോ. 16 കലയില് നിന്നും 14 കലയുള്ളവരെന്ന് പറയും. പൂര്ണ്ണ ചന്ദ്രനും ഇങ്ങനെയാണല്ലോ. പതിത-പാവനനായ ബാബ വന്ന് പാവനമാക്കി മാറ്റാതെ ആര്ക്കും ജീവന്മുക്തിയിലേക്ക് പോകാന് സാധിക്കില്ല എന്ന് തെളിയുന്നു. ബാബയാണ് വഴികാട്ടി. ഈ ലോകത്തില് പവിത്രമായി ജീവിക്കുന്നവര് ഒരുപാട് പേരുണ്ട്. സന്യാസിമാരും പവിത്രമായി ജീവിക്കുന്നതു കാരണമാണ് അവര്ക്ക് അംഗീകാരമുള്ളത്. എന്നാല് അവര് ബാബയിലൂടെയല്ല പവിത്രമായി മാറുന്നത്. നമ്മളെ പാവനമാക്കി മാറ്റുന്നത് നിരാകാരനായ പരമപിതാ പരമാത്മാവാണെന്ന് നിങ്ങള് കുട്ടികള്ക്കറിയാം. അവരെല്ലാം അവനവന്റെ മതമനുസരിച്ചാണ് പവിത്രമായി മാറുന്നത്. നിങ്ങള് ബാബയിലൂടെയാണ് പവിത്രമായി മാറുന്നത്. പതിത-പാവനനായ ബാബയിലൂടെയാണ് പാവനമായ ലോകത്തിന്റെ സമ്പത്ത് ലഭിക്കുന്നത്. ബാബ പറയുന്നു-അല്ലയോ കുട്ടികളെ, കാമം നിങ്ങളുടെ മഹാ ശത്രുവാണ്. ഇതിനുമേല് നിങ്ങള് വിജയം പ്രാപ്തമാക്കൂ. തോല്ക്കുന്നതും ഈ വികാരത്തിലാണ്. ഞങ്ങള് ക്രോധിച്ച് കറുത്ത മുഖമാക്കി എന്ന് ഒരിക്കലും എഴുതില്ല. കാമത്തെക്കുറിച്ചാണ് പറയുന്നത്-ഞങ്ങള് കറുത്ത മുഖമാക്കി മാറ്റി താഴേക്ക് വീണുപോയി എന്ന്. ഈ കാര്യങ്ങളെ നിങ്ങള് കുട്ടികളാണ് അറിയുന്നത്. ലോകത്തിലുള്ളവര്ക്ക് അറിയില്ല. ഡ്രാമയനുസരിച്ച് ബ്രാഹ്മണരായി മാറേണ്ടവര് വന്നുകൊണ്ടേയിരിക്കും. മറ്റു സത്സംഗങ്ങളിലൊന്നും ലക്ഷ്യമില്ല. ശിവാനന്ദന്റെ അനുയായികള് ഒരുപാട് പേരുണ്ട്. എന്നാല് അതിലും ചിലരെല്ലാം സന്യാസം സ്വീകരിക്കുന്നവരുണ്ടായിരിക്കും. ഗൃഹസ്ഥികളൊന്നും സ്വീകരിക്കുന്നില്ല. എന്നാല് വീടെല്ലാം ഉപേക്ഷിച്ചു പോകുന്നവര് വളരെ കുറച്ചു പേരാണ്. സന്യാസിയായി മാറിയാലും പുനര്ജന്മമെടുക്കുക തന്നെ വേണം. ശിവാനന്ദനെക്കുറിച്ച് പറയില്ലല്ലോ, അവരുടെ ജ്യോതി പരമാത്മാവാകുന്ന ജ്യോതിയില് പോയി ലയിച്ചു എന്ന്. എല്ലാവരുടെയും സദ്ഗതി ദാതാവ് ഒരു ബാബയാണെന്ന് നിങ്ങള് മനസ്ലിലാക്കുന്നു. ബാബയാണ് വഴികാട്ടി. വഴികാട്ടിയില്ലാതെ ആര്ക്കും തിരിച്ചു പോകാന് സാധിക്കില്ല. നമ്മുടെ ബാബ അച്ഛനുമാണ്, നോളേജ്ഫുള്ളുമാണ്. മനുഷ്യ സൃഷ്ടിയുടെ ബീജരൂപനാണ്. മുഴുവന് മനുഷ്യ സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം ബീജത്തിലായിരി ക്കുമല്ലോ ഉണ്ടായിരിക്കുക. എല്ലാവരും അച്ഛനാണെന്ന് പറയുന്നുണ്ടല്ലോ. ഗോഡ് ഫാദര് ഒന്നാണെന്ന് കുട്ടികള്ക്കറിയാം. അപ്പോള് എല്ലാവരോടും ദയ തോന്നുന്നത് അച്ഛനാണല്ലോ. ഈ ലോകത്തില് എത്ര മനുഷ്യരാണ്, ജീവ-ജന്തുക്കളാണ്. സത്യയുഗത്തില് കുറച്ചു മനുഷ്യരും ജീവ ജന്തുക്കളുമാണു ണ്ടായിരിക്കുക. സത്യയുഗത്തില് ഈ ലോകത്തിലെ പോലെ അഴുക്കൊന്നും ഉണ്ടായിരിക്കില്ല. ഈ ലോകത്തില് അനേക പ്രകാരത്തിലുള്ള രോഗങ്ങളെല്ലാം ഉണ്ടാകുന്നു. അതിനുവേണ്ടി പുതിയ മരുന്നുകളെല്ലാം കണ്ടുപിടിക്കുന്നു. ഡ്രാമയുടെ പദ്ധതിയനുസരിച്ച് മനുഷ്യനിലെ അനേക പ്രകാരത്തിലുള്ള കലകളെല്ലാം കാണിക്കുന്നു. അതെല്ലാം മനുഷ്യരുടെ കലകളാണ്. പാരലൗകീക ബാബയുടെ കല ഏതാണ്? ബാബയെ വിളിക്കുന്നത്- അല്ലയോ പതിത-പാവനാ വന്ന് നമ്മുടെ ആത്മാവിനെ പാവനമാക്കി മാറ്റൂ. ശരീരവും പാവനമാകുന്നു. പറയുന്നു- പതിത പാവനാ, ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്ന ബാബാ എന്ന് ഒരാളെയാണല്ലോ വിളിക്കുന്നത്. എല്ലാവരും തീര്ച്ചയായും അവനവന്റെ ഭാഷയില് ഓര്മ്മിക്കുന്നുണ്ട്. മനുഷ്യര് മരിക്കുന്ന സമയത്ത് ഭഗവാനെ ഓര്മ്മിക്കുന്നു. ഭഗവാനല്ലാതെ മറ്റൊരു ആശ്രയവുമില്ല എന്ന് മനുഷ്യര് മനസ്സിലാക്കുന്നു. അതുകൊണ്ടാണ് ഗോഡ് ഫാദറിനെ ഓര്മ്മിക്കൂ എന്ന് പറയുന്നത്. ക്രിസ്ത്യാനികളും പറയുന്നു- ഗോഡ് ഫാദറിനെ ഓര്മ്മിക്കൂ എന്ന്. ക്രിസ്തുവിനെ ഓര്മ്മിക്കൂ എന്ന് പറയില്ല. ക്രിസ്തുവിന്റെ മുകളിലാണ് ഗോഡ് ഫാദറെന്ന് അറിയാം. എല്ലാവര്ക്കും ഗോഡ് ഒന്നായിരിക്കുമല്ലോ. മൃത്യുലോകമെന്താണെന്നും, അമരലോകമെന്താണെന്നും നിങ്ങള് കുട്ടികള്ക്കറിയാം. എന്നാല് ഇതൊന്നും ലോകത്തിലുള്ളവര്ക്കറിയില്ല. അവരെല്ലാം പറയുന്നു- സ്വര്ഗ്ഗവും നരകവുമെല്ലാം ഇവിടെയാണെന്ന്. സത്യയുഗമുണ്ടായിരുന്നു, ദേവീ-ദേവതകളുടെ രാജ്യമുണ്ടായിരുന്നു എന്ന് ചിലരെല്ലാം മനസ്സിലാക്കുന്നു. ഇപ്പോഴും എത്ര പുതിയ-പുതിയ ക്ഷേത്രങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഒരു ബാബക്കല്ലാതെ മറ്റാര്ക്കും നമ്മളെ പാവനമാക്കി മാറ്റി തിരിച്ചു വീട്ടിലേക്ക് കൊണ്ടുപോകാന് സാധിക്കില്ല എന്ന് നിങ്ങള് കുട്ടികള്ക്കറിയാം. നമ്മള് നമ്മുടെ മധുരമായ വീട്ടിലേക്ക് പോവുകയാണെന്ന് ബുദ്ധിയിലുണ്ട്. ബാബ നമ്മളെ തിരിച്ച് വീട്ടിലേക്ക് കൊണ്ടു പോകുന്നതിനു വേണ്ടി യോഗ്യരാക്കി മാറ്റുകയാണ്. ഈ സ്മൃതിയില് കഴിയണം.

ബാബ മനസ്സിലാക്കി തരുന്നു-കുട്ടികളെ, നിങ്ങള് ഇത്ര ജന്മങ്ങളെല്ലാം എടുത്തിട്ടുണ്ട്. ഇപ്പോള് നമ്മള് ശൂദ്രനില് നിന്നും ബ്രാഹ്മണനായി മാറി. വീണ്ടും നമുക്ക് ബ്രാഹ്മണനില് നിന്നും ദേവതയായി മാറണം, സ്വര്ഗ്ഗത്തിലേക്ക് പോകണം. ഇപ്പോള് സംഗമമാണ്. വിരാടരൂപത്തില് ബ്രാഹ്മണരുടെ കുടുമി പ്രസിദ്ധമാണ്. ഹിന്ദുക്കളിലും കുടുമി അടയാളമാണ്. മനുഷ്യരെന്നാല് മനുഷ്യരാണ്. ഖല്സെ, മുസ്ലീം എല്ലാമുണ്ട്, എന്നാല് നിങ്ങള്ക്ക് അവരെല്ലാം ആരാണെന്ന് അറിയില്ല. ബാക്കി ചൈനക്കാരെയും, ആഫ്രിക്കക്കാരെയും നിങ്ങള്ക്കറിയാം. അവരുടെ മുഖം വേറെയാണ്. ക്രിസ്ത്യാനികള്ക്ക് ഭാരതത്തിനോട് ബന്ധമുള്ളതുകൊണ്ടാണ് ഇതെല്ലാം പഠിച്ചത്. എത്ര വ്യത്യസ്തമായ ധര്മ്മങ്ങളാണ്. അവരുടെ ആചാര-രീതികളും, വേഷങ്ങളുമെല്ലാം വേറെയാണ്. ഇപ്പോള് നമുക്ക് ജ്ഞാനം ലഭിച്ചു കഴിഞ്ഞു. നമ്മള് സത്യയുഗത്തിന്റെ സ്ഥാപന ചെയ്യുകയാണ്. സത്യയുഗത്തില് മറ്റൊരു ധര്മ്മവുമില്ല. ഇപ്പോള് എല്ലാ വ്യത്യസ്ത ധര്മ്മത്തിലുള്ളവരും ഉപസ്ഥിതരാണ്. അവസാനം ഏത് ധര്മ്മത്തിന്റെ സ്ഥാപന ചെയ്യാനാണ്? ശരിയാണ്, പുതിയ ആത്മാക്കള് സൃഷ്ടിയിലേക്ക് വരുമ്പോള് അവര് പാവനമായിരിക്കും. അതിനാല് അവരുടെ മഹിമയുണ്ടായി കൊണ്ടേയിരിക്കും. വിവേകം പറയുന്നു-അവസാനം വരുന്ന ആത്മാക്കള്ക്ക് ആദ്യം സുഖമാണ് ലഭിക്കുന്നത്. മഹിമയുമുണ്ടാകും പിന്നീട് ദുഃഖവുമുണ്ടാകും. അവര്ക്ക് ഒരു ജന്മം മാത്രമാണ് ഉള്ളത്. എന്നാല് നിങ്ങള് സുഖധാമത്തില് ഒരുപാട് സമയം കഴിയുന്നു. പക്ഷെ, അവസാനം വരുന്ന മറ്റാത്മാക്കള് ഒരുപാട് സമയം ശാന്തിധാമത്തില് കഴിയുന്നു. അവസാനം വരെ ഒരുപാട് വൃദ്ധിയുണ്ടായിക്കൊണ്ടിരിക്കും. വൃക്ഷം വലുതല്ലേ. ഈ സമയം എത്രയാണ് മനുഷ്യരുടെ വൃദ്ധിയുണ്ടാകുന്നത്. അതുകൊണ്ടാണ് ജനസംഖ്യയെ കുറക്കാന് ശ്രമിക്കുന്നത്. പക്ഷെ, ഇതിലൂടെ ഒന്നും സംഭവിക്കില്ല. ഡ്രാമയനുസരിച്ച് തീര്ച്ചയായും വൃദ്ധിയുണ്ടാവുക തന്നെ വേണം എന്ന് നിങ്ങള്ക്കറിയാം. പുതിയ ഇലകള് വന്നു കൊണ്ടേയിരിക്കും. പിന്നീട് ശാഖകളെല്ലാം വന്നുകൊണ്ടേയിരിക്കും. എത്ര പ്രകാരത്തിലാണ് ഉണ്ടായിരിക്കുക. നമുക്ക് മറ്റൊരു സംബന്ധവുമില്ല എന്ന് കുട്ടികള്ക്കറിയാം. ബാബയാണ് നമ്മളെ പാവനമാക്കി മാറ്റി സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെയും വാര്ത്ത കേള്പ്പിക്കുന്നത്. നിങ്ങളും ബാബയെ മാത്രമാണ് വിളിക്കുന്നത്- അല്ലയോ പതിത-പാവനാ വന്ന് നമ്മളെ പാവനമാക്കി മാറ്റൂ. അതിനാല് തീര്ച്ചയായും പതിതമായ ലോകം വിനാശമാവുക തന്നെ ചെയ്യും. ഇതും കണക്കാണ്. സത്യയുഗത്തില് കുറച്ച് മനുഷ്യരാണ് ഉള്ളത്. കലിയുഗത്തില് എത്രയധികം മനുഷ്യരാണ്. നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കികൊടുക്കുകയും വേണം. ബാബ നമ്മളെ പഠിപ്പിക്കുന്നു. ഈ പഴയ ലോകത്തിന്റെ വിനാശമുണ്ടാകാന് പോവുകയാണ്. ബാബയാണ് സ്ഥാപന ചെയ്യുന്നത്. ഭഗവാനുവാചയാണ്-ഞാനാണ് സ്ഥാപന ചെയ്യിപ്പിക്കുന്നത്. ഡ്രാമയനുസരിച്ചാണ് വിനാശമുണ്ടാകുന്നത്. ഭാരതത്തിലാണ് ചിത്രങ്ങളുള്ളത്. ബ്രഹ്മാവിലൂടെ ബ്രഹ്മാമുഖവംശാവലിയായ ബ്രാഹ്മണര് നോക്കൂ എത്രയാണെന്ന്! ലോകത്തിലുള്ളവര് കുഖ വംശാവലിയായ ബ്രാഹ്മണരാണ്. അവര്ക്ക് ബാബയെ അറിയില്ല. നിങ്ങള്ക്ക് ഇപ്പോള് ധൈര്യം വന്നുകഴിഞ്ഞു. ഇപ്പോള് കലിയുഗം വിനാശമായി സത്യയുഗം വരണമെന്ന് നിങ്ങള്ക്കറിയാം. ഇത് രാജസ്വ അശ്വമേധ അവിനാശി രുദ്ര ജ്ഞാന യജ്ഞമാണ്. ഈ യജ്ഞത്തിലാണ് പഴയ ലോകം ആഹുതിയാകേണ്ടത്. മറ്റൊരു ബലിയര്പ്പണത്തിന്റെ കാര്യവുമില്ല. ബാബ പറയുന്നു- ഞാന് മുഴുവന് സൃഷ്ടിയിലും രാജസ്വ അശ്വമേധ യജ്ഞം രചിച്ചിരിക്കുകയാണ്. മുഴുവന് ഭൂമിയിലും രചിച്ചിരിക്കുകയാണ്. യജ്ഞ കുണ്ഡമുണ്ടല്ലോ. ഈ യജ്ഞത്തില് മുഴുവന് ലോകവും സ്വാഹയാകും. യജ്ഞകുണ്ഡമുണ്ടാക്കാറില്ലേ. ഈ മുഴുവന് സൃഷ്ടിയും യജ്ഞ കുണ്ഡമായി മാറിയിരിക്കുകയാണ്. ഈ യജ്ഞ കുണ്ഡത്തില് എന്താണ് സംഭവിക്കുക? എല്ലാം ഈ യജ്ഞത്തില് സ്വാഹായാകും. ഈ യജ്ഞ കുണ്ഡം പവിത്രവും പുതിയതുമായി മാറും. ഈ സൃഷ്ടിയില് പിന്നീട് ദേവതകള് വരും. നാല് ഭാഗത്തും സമുദ്രമാണ് ഒപ്പം ലോകം പുതിയതായി മാറും. ഒരുപാട് കീഴ്മേല് മറിയും. സത്യയുഗത്തില് ആരുടേതുമല്ലാത്ത ഒരു സ്ഥലവുമുണ്ടായിരിക്കില്ല. എല്ലാവരും പറയുന്നു-ഈ സ്ഥലം എന്റേതാണെന്ന്. എന്റെ-എന്റെ എന്ന് പറയുന്ന മനുഷ്യരെല്ലാം ഇല്ലാതാവുക തന്നെ ചെയ്യും. അല്ലാതെ ബാബ പവിത്രമാക്കി മാറ്റുന്നവരൊന്നും മുഴുവന് ലോകത്തിലും രാജ്യം ഭരിക്കില്ലല്ലോ. ആദ്യം ആദി സനാതന ദേവീ-ദേവത ധര്മ്മമായിരിക്കും. അവരുടെ രാജ്യം യമുനാ നദീ തീരത്തായിരിക്കും. ഈ കാര്യങ്ങളെല്ലാം നിങ്ങളുടെ ബുദ്ധിയിലുണ്ടായിരിക്കണം ഒപ്പം സന്തോഷവുമുണ്ടായിരിക്കണം. മനുഷ്യരെല്ലാം പരസ്പരം കഥകളാണല്ലോ കേള്പ്പിക്കുന്നത്. ഇതും പരിധിയില്ലാത്ത സത്യനാരായണന്റെ കഥയാണ്. ഈ കാര്യങ്ങളെല്ലാം നിങ്ങളുടെ ബുദ്ധിയിലാണ് ഉള്ളത്. അതിലും നല്ല-നല്ല സേവാധാരികളായവരുടെ ബുദ്ധിയിലാണ് ധാരണയാകുന്നത്. അവരുടെ ബുദ്ധിയാകുന്ന സഞ്ചിയെ നിറച്ച് ദാനം കൊടുത്തു കൊണ്ടേയിരിക്കും. അതുകൊണ്ടാണ് പറയുന്നത്- ജ്ഞാന ധനം കൊടുത്താല് ധനം കുറയില്ല എന്ന്. ദാനം കൊടുക്കുന്നതിലൂടെ അത് വര്ദ്ധിക്കുമെന്ന് മനസ്സിലാക്കുന്നു. നിങ്ങളുടേത് അവിനാശിയായ ധനമാണ്. ഈ ധനം കൊടുത്താല് കുറയില്ല. ദാനം കൊടുക്കുന്തോറും സന്തോഷമുണ്ടായിരിക്കും. കേള്ക്കുന്ന സമയം ചിലര് തല ആട്ടിക്കോണ്ടിരിക്കും, ചിലരാണെങ്കില് ചൂടുളള ദോശക്കല്ലില് വെള്ളമൊഴിച്ചതുപോലെയാണ് ഇരിക്കുന്നത്. ബാബ ഇത്രയും നല്ല-നല്ല പോയിന്റുകളാണ് കേള്പ്പിക്കുന്നത്. അപ്പോള് സ്വതവെ തന്നെ കേള്ക്കുന്ന സമയം തല ആടിക്കൊണ്ടേയിരിക്കും. ഇവിടെ കുട്ടികള് സന്മുഖത്ത് വരുന്നത് റിഫ്രഷാകാനാണ്. ബാബ യുക്തിയോടു കൂടി എങ്ങനെയാണ് പോയിന്റുകള് കേള്പ്പിക്കുന്നത്. ഭാരതത്തില് ദേവീ-ദേവതകളുടെ രാജ്യമുണ്ടായിരുന്നു എന്നറിയാം. ഭാരതത്തെ സ്വര്ഗ്ഗമെന്നാണ് പറയുന്നത്. എന്നാല് ഇപ്പോള് നരകമാണ്. നരകം മാറി സ്വര്ഗ്ഗം വരും. ബാക്കിയെല്ലാവരുടെയും വിനാശമുണ്ടാകും. നിങ്ങളെ സംബന്ധിച്ച് സ്വര്ഗ്ഗം ഇന്നലത്തെ കാര്യമാണ്. ഇന്നലെ രാജ്യം ഭരിച്ചിരുന്നു. മറ്റാര്ക്കും ഇങ്ങനെ പറയാന് സാധിക്കില്ല. പറയുന്നുണ്ട്-ക്രിസ്തുവിന്റെ ഇത്രയും വര്ഷങ്ങള്ക്കു മുമ്പ് സ്വര്ഗ്ഗമുണ്ടായിരുന്നു എന്ന്. അപ്പോള് മറ്റൊരു ധര്മ്മവുമുണ്ടായിരുന്നില്ല. ദ്വാപരയുഗം മുതലാണ് എല്ലാ ധര്മ്മത്തിലുള്ളവരും വരുന്നത്. ഇത് വളരെ സഹജമായ കാര്യമാണ്. എന്നാല് ഇതൊന്നും മനസ്സിലാക്കാന് മനുഷ്യരുടെ ബുദ്ധി ബാബയുടെ അടുത്തേക്കല്ല. അല്ലയോ പതിത-പാവനാ വരൂ എന്ന് പറഞ്ഞ് വിളിക്കുന്നുമുണ്ട്. അതിനാല് തീര്ച്ചയായും വന്ന് പതിതത്തില് നിന്നും പാവനമാക്കി മാറ്റില്ലേ! ഈ ലോകത്തില് ആരും പാവനമായിട്ടില്ല. സത്യയുഗത്തെ നിര്വ്വികാരി ലോകമെന്നാണ് പറയുന്നത്. ഇപ്പോള് വികാരി ലോകമാണ്. മുഖ്യമായ കാര്യം പവിത്രതയുടേതാണ്. ഇതിനുവേണ്ടി നിങ്ങള്ക്ക് എത്ര പരിശ്രമിക്കേണ്ടി വരുന്നു. ഇന്ന് വരെ എന്തെല്ലാം കഴിഞ്ഞു പോയിട്ടുണ്ടോ അതെല്ലാം ഡ്രാമ എന്നേ പറയാന് സാധിക്കൂ. ഇതില് നമുക്ക് ആരെയും മോശമായിട്ടൊന്നും പറയാന് സാധിക്കില്ല. എന്ത് സംഭവിക്കുന്നുവോ അതെല്ലാം ഡ്രാമയില് അടങ്ങയിട്ടുണ്ട്. ബാബ മുന്നോട്ടേക്ക് പോകുന്നതിനുവേണ്ടി പറഞ്ഞു തരുകയാണ്-സേവനത്തില് നിങ്ങള് ഇങ്ങനെയുള്ള കര്മ്മങ്ങളൊന്നും ചെയ്യരുത്. ഇല്ല എങ്കില് ഡിസ്സര്വ്വീസാകും. ബാബക്കല്ലേ പറയാന് സാധിക്കൂ- നിങ്ങള് പരസ്പരം ഉപ്പുവെള്ളമായി മാറിയിരിക്കുന്നു എന്ന്. നമ്മള് ഉപ്പുവെള്ളമായി മാറിയിരിക്കുന്നു എന്ന് മനസ്സിലാക്കുന്നുണ്ട്, പരസ്പരം കാണുമ്പോള് സംസാരിക്കുന്നില്ല, പിന്നെ ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞാല് അവരുടെ സ്വഭാവം മോശമായി മാറും. ശിവബാബയെ മറക്കുന്നു, അതുകൊണ്ടാണ് പറയുന്നത്-എപ്പോഴും ശിവബാബയെ ഓര്മ്മിക്കൂ എന്ന്. സമ്പത്ത് നല്കുന്ന ശിവബാബയോട് പോലും പിണങ്ങുന്നു. ബ്രാഹ്മണിയോടു പോലും പിണങ്ങുന്നു, ബ്രഹ്മാവിനോടും പിണങ്ങുന്നു. പിന്നീട് ഒരിക്കലും ക്ലാസ്സിലേക്ക് വരില്ല. ശിവബാബയോട് ഒരിക്കലും പിണങ്ങരുതല്ലോ. ബാബയുടെ മുരളി വായിക്കുകയും ഓര്മ്മിക്കുകയും വേണം. ബാബ പറയുന്നുണ്ടല്ലോ- കുട്ടികളെ, സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ എന്നാല് സത്ഗതി ലഭിക്കും. ദേഹാഭിമാനത്തില് വരുന്നതിലൂടെ ദേഹധാരികളോടാണ് പിണങ്ങുന്നത്. സമ്പത്ത് ദാദയില് നിന്നാണ് ലഭിക്കുന്നത്. ബാബയുടെതായി മാറിയാല് മാത്രമെ ദാദയില് നിന്നും സമ്പത്ത് ലഭിക്കുകയുള്ളൂ. ബാബയുടെ കൈ ഉപേക്ഷിച്ചു എങ്കില് പിന്നെ എങ്ങനെ സമ്പത്ത് ലഭിക്കും! ബ്രാഹ്മണ കുലത്തില് നിന്നും ശൂദ്ര കുലത്തിലേക്ക് പോയാല് സമ്പത്ത് മുഴുവന് ഇല്ലാതാകും. ദത്തെടുക്കുന്നത് നിന്നു പോകും. എന്നിട്ടും മനസ്സിലാക്കുന്നില്ല. മായ തികച്ചും ദോശക്കല്ലില് വെള്ളമൊഴിച്ചതുപോലെയാക്കി മാറ്റുന്നു. ബാബയെ എത്ര സ്നേഹത്തോടെ ഓര്മ്മിക്കണം. എന്നാല് ഓര്മ്മിക്കുന്നേയില്ല. വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്ന ശിവബാബയുടെ കുട്ടിയാണ്. തീര്ച്ചയായും ഭാരതത്തിലാണ് ജന്മമെടുക്കുന്നത്. ശിവ ജയന്തി ആഘോഷിക്കുന്നുണ്ടല്ലോ. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കപ്പെടുമെങ്കില് തീര്ച്ചയായും ആദ്യമാദ്യം ശിവബാബയാണ് വന്ന് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത്. നമുക്ക് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി ലഭിക്കുകയാണെന്ന് നിങ്ങള് മനസ്സിലാക്കുന്നു. ബാബയാണ് വന്ന് സ്വര്ഗ്ഗവാസിയാക്കി മാറ്റുന്നത്. ബാബ പുതിയ ലോകത്തിനുവേണ്ടിയുള്ള രാജയോഗമാണ് പഠിപ്പിക്കുന്നത്. നിങ്ങള് പുതിയ ലോകത്തിലേക്ക് പോയിട്ടാണ് രാജ്യം ഭരിക്കുന്നത്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബുദ്ധിയാകുന്ന സഞ്ചിയില് അവിനാശിയായ ജ്ഞാന രത്നങ്ങള് നിറച്ചുവെച്ച് ദാനം ചെയ്യണം. ദാനം ചെയ്യുന്നതിലൂടെ മാത്രമെ സന്തോഷമുണ്ടായിരിക്കുക യുള്ളൂ. ജ്ഞാനമാകുന്ന ധനം വര്ദ്ധിച്ചുകൊണ്ടേയിരിക്കും.

2. ഒരിക്കലും പരസ്പരം പിണങ്ങി ഉപ്പുവെള്ളമായി മാറരുത്. വളരെ സ്നേഹത്തോടു കൂടി ബാബയെ ഓര്മ്മിക്കുകയും മുരളി കേള്ക്കുകയും ചെയ്യണം. കേട്ടത് അപ്പോള് തന്നെ മറക്കരുത്.

വരദാനം :-
സദാ പുണ്യത്തിന്റെ കണക്ക് സമ്പാദിക്കുകയും സമ്പാദ്യം ചെയ്യിപ്പിക്കുകയും ചെയ്യുന്ന മാസ്റ്റര് ശിക്ഷകരായി ഭവിക്കട്ടെ.

നമ്മള് മാസ്റ്റര് ശിക്ഷകരാണ്, മാസ്റ്റര് എന്ന് പറയുമ്പോള് ബാബയെ സ്വതവേ ഓര്മ്മ വരും. ആക്കിമാറ്റുന്നവരുടെ ഓര്മ്മ വരുന്നതിലൂടെ സ്വയം നിമിത്തമാണ്- ഇത് സ്വതവേ സ്മൃതിയില് വന്നുചേരുന്നു. വിശേഷ സ്മൃതിയുണ്ടായിരിക്കണം നാം പുണ്യാത്മാക്കളാണ്, പുണ്യത്തിന്റെ കണക്ക് സമ്പാദിക്കുകയും സമ്പാദ്യം ചെയ്യിപ്പിക്കുകയും ചെയ്യുക- ഇത് തന്നെയാണ് വിശേഷ സേവനം. പുണ്യാത്മാവിന് ഒരിക്കലും പാപത്തിന്റെ ഒരു ശതമാനം സങ്കല്പ മാത്രം പോലും ചെയ്യാന് സാധിക്കുകയില്ല. മാസ്റ്റര് ശിക്ഷകന് എന്നാല് സദാ പുണ്യത്തിന്റെ കണക്ക് സമ്പാദിക്കുകയും സമ്പാദ്യം ചെയ്യിപ്പിക്കുകയും ചെയ്യുന്ന ബാബക്ക് സമാനമായിട്ടുള്ളവര്.

സ്ലോഗന് :-
സംഘടനയുടെ മഹത്വം അറിയുന്നവര് സംഘടനയില് തന്നെ സ്വയത്തിന്റെ സുരക്ഷയുടെ അനുഭവം ചെയ്യുന്നു.