06.11.2020           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, നിങ്ങ ള്ഇപ്പോള് ഈശ്വരീയ സേവനത്തിലാണ്, നിങ്ങള് എല്ലാ വര്ക്കും സുഖത്തിന്റെ വഴി പറഞ്ഞു കൊടുക്കണം, സ്കോളര്ഷിപ്പ്ന േടാനുള്ള പുരുഷാര്ത്ഥം ചെയ്യണം.

ചോദ്യം :-
നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ജ്ഞാനത്തിന്റെ നല്ല ധാരണയുണ്ടാകുമ്പോള് ഏതൊരു ഭയം ഇല്ലാതാകും?

ഉത്തരം :-
ഭക്തിയില് ഭയമുണ്ടാകും അതായത് ഗുരു എനിക്ക് ശാപം തരരുത്, ഈ ഭയം ജ്ഞാനത്തില് വരുന്നതിലൂടെ, ജ്ഞാനത്തിന്റെ ധാരണയിലൂടെ ഇല്ലാതാകും, എന്തുകൊണ്ടെന്നാല് ജ്ഞാന മാര്ഗ്ഗത്തില് ആര്ക്കും ശാപം തരാന് കഴിയില്ല. ശാപം തരുന്നത് രാവണനാണ്, ബാബ സമ്പത്തും തരുന്നു. ചെപ്പടി വിദ്യകള് പഠിക്കുന്നവര് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നതും, ദുഖം തരുന്നതുമായ കര്മ്മങ്ങള് ചെയ്യും, ജ്ഞാന മാര്ഗ്ഗത്തിലാണെങ്കില് നിങ്ങള് കുട്ടികള് എല്ലാവര്ക്കും സുഖമാണ് കൊടുക്കുന്നത്.

ഓംശാന്തി.
മധുരമധുരമായ ആത്മീയ കുട്ടികള്ക്ക് ആത്മീയ അച്ഛന് ഇരുന്ന് മനസ്സിലാക്കി തരുകയാണ്. നിങ്ങള് എല്ലാവരും ആത്മാക്കളാണ് ആദ്യം ഈ പക്കാ നിശ്ചയമാണ് വേണ്ടത്. കുട്ടികള്ക്കറിയാം നമ്മള് ആത്മാക്കള് പരംധാമത്തില് നിന്ന് വന്ന് ശരീരം എടുത്ത് പാര്ട്ട് അഭിനയിക്കുകയാണ്. ആത്മാവാണ് പാര്ട്ട് അഭിനയിക്കുന്നത്. പാര്ട്ട് അഭിനയിക്കുന്നത് ശരീരമാണ് എന്നാണ് മനുഷ്യര് മനസ്സിലാക്കുന്നത്. ഇതാണ് ഏറ്റും വലിയ തെറ്റ്. ഈ കാരണത്താലാണ് ആരും ആത്മാവിനെ അറിയാത്തത്. ഈ വരുന്നതിന്റെയും പോകുന്നതിന്റെയും കളിയില് നമ്മള് ആത്മാക്കള് വരുകയും പോവുകയും ചെയ്യുന്നു - ഈ കാര്യമെല്ലാം മറക്കുകയാണ് അതുകൊണ്ടാണ് ബാബയ്ക്ക് തന്നെ വന്ന് നിങ്ങളെ ആത്മാഭിമാനിയാക്കി മാറ്റേണ്ടി വരുന്നത്. ഈ കാര്യവും ആര്ക്കും അറിയില്ല. ആത്മാവ് എങ്ങനെയാണ് പാര്ട്ട് അഭിനയിക്കുന്നത് ഇത് മനസ്സിലാക്കി തരുന്നത് ബാബയാണ്. കൂടിയത് 84 ജന്മങ്ങളും കുറഞ്ഞത് ഒന്നോ രണ്ടോ ജന്മമെങ്കിലും എടുക്കും. ആത്മാവിന് പുനര്ജന്മം എടുത്തുകൊണ്ടിരിക്കണം. ഇതിലൂടെ തെളിയിക്കപ്പെടുകയാണ് ആര്ക്കാണോ കൂടുതല് ജന്മങ്ങള് ഉള്ളത് അവര് കൂടുതല് പുനര്ജന്മങ്ങള് എടുക്കും. കുറച്ച് ജന്മങ്ങള് ഉള്ളവര്ക്ക് പുനര്ജന്മങ്ങളും കുറവായിരിക്കും. ഏതുപോലെയാണോ ചിലര്ക്ക് നാടകത്തില് ആദ്യം മുതല് അവസാനം വരെ പാര്ട്ട് ഉണ്ടാകും, ചിലര്ക്ക് പാര്ട്ട് കുറച്ചെ ഉണ്ടാകൂ. ഇതൊന്നും മനുഷ്യര്ക്കറിയില്ല. ആത്മാവിന് സ്വയത്തെ തന്നെ അറിയില്ലെങ്കില് പിന്നെ തന്റെ അച്ഛനെ എങ്ങനെ അറിയും. ഇതെല്ലാം ആത്മാവിന്റെ കാര്യങ്ങളാണ്. ബാബ ആത്മാക്കളുടെ അച്ഛനാണ്. കൃഷ്ണന് ആത്മാക്കളുടെ അച്ഛനൊന്നുമല്ല. കൃഷ്ണനെ നിരാകാരന് എന്നും പറയില്ല. സാകാരത്തില് തന്നെയാണ് കൃഷ്ണന് എന്നത് തിരിച്ചറിയേണ്ടതാണ്. എല്ലാവരിലും ആത്മാവുണ്ടല്ലോ. ഓരോ ആത്മാവിലും പാര്ട്ട് അടങ്ങിയിട്ടുണ്ട്. നമ്പര്വാര് പുരുഷാര്ത്ഥം അനുസരിച്ച് മാത്രമെ നിങ്ങള്ക്കും മനസ്സിലാക്കി കൊടുക്കാന് പറ്റു. എങ്ങനെയാണ് നിങ്ങള് 84 ജന്മങ്ങള് എടുത്തത് എന്നതും തിരിച്ചറിഞ്ഞു. ആത്മാവ് തന്നെയാണ് പരമാത്മാവ് എന്നൊന്നുമല്ല. ബാബ മനസ്സിലാക്കി തരുകയാണ് നിങ്ങള് ആദ്യത്തേതു പോലെ വീണ്ടും ദേവതകളായി മാറും. ഇപ്പോള് പതിതവും തമോപ്രധാനവുമാണ് പിന്നീട് പാവന സതോപ്രധാനമായി മാറണം. എപ്പോഴാണോ സൃഷ്ടി പഴയതാകുന്നത് അപ്പോഴാണ് ബാബ വരുന്നത്. ബാബ വന്ന് പഴയതിനെ പുതിയതാക്കി മാറ്റുന്നു. പുതിയ സൃഷ്ടിയുടെ സ്ഥാപന ചെയ്യുന്നു. പുതിയ ലോകത്തിലുള്ളത് ആദി സനാതന ദേവി ദേവതാധര്മ്മമാണ്. ആദ്യം കലിയുഗി ശൂദ്രന്മാരായിരുന്നതും അവരാണ്. ഇപ്പോള് പ്രജാപിതാ ബ്രഹ്മാവിന്റെ മുഖവംശാവലി ബ്രാഹ്മണരായി മാറിയിരിക്കുന്നു. ബ്രാഹ്മണ കുലത്തിന്റെ രാജധാനിയൊന്നുമില്ല, ഈ സമയത്ത് ഭാരതത്തില് ബ്രാഹ്മണ കുലവും രാജ്യം ഭരിക്കുന്നില്ല, ശൂദ്ര കുലവും രാജ്യം ഭരിക്കുന്നില്ല. രണ്ടു പേര്ക്കും രാജ്യാധികാരമൊന്നും ഇല്ല. എന്നാലും പ്രജ പ്രജയെ ഭരിക്കുന്നുണ്ടല്ലോ. നിങ്ങള് ബ്രാഹ്മണര്ക്ക് രാജ്യമൊന്നുമില്ല. നിങ്ങള് വിദ്യാര്ത്ഥികള് പഠിക്കുകയാണ്. ബാബ നിങ്ങള്ക്കാണ് മനസ്സിലാക്കി തരുന്നത്. എങ്ങനെയാണ് 84 ജന്മങ്ങളുടെ ചക്രം കറങ്ങുന്നത്. സത്യ,ത്രേതാ.....പിന്നീട് വരുന്നതാണ് സംഗമയുഗം. സത്യയുഗത്തില് നിന്നും ത്രേതയിലേക്ക് വരുന്നു, രണ്ട് കല കുറഞ്ഞാല് അവര്ക്ക് എന്ത് മഹിമയാണ് പാടുക. അധ:പതിക്കുന്നവരുടെ മഹിമ ആരും പാടില്ല. കലിയുഗത്തെയാണ് പഴയ ലോകം എന്ന് പറയുന്നത്. ഇപ്പോള് പുതിയ ലോകത്തിന്റെ സ്ഥാപന നടക്കണം, അവിടെ ദേവി ദേവതകളുടെ രാജ്യം ഉണ്ടാകും. അവര് പുരുഷോത്തമരായിരുന്നു. പിന്നെ കല കുറഞ്ഞ് ശൂദ്ര ബുദ്ധികളാകുന്നു. അവരെയാണ് കല്ലുബുദ്ധികള് എന്ന് പറയുന്നത്. ആരുടെ പൂജയാണോ ചെയ്യുന്നത് അവരുടെ ജീവചരിത്രം പോലും ആര്ക്കും അറിയില്ല, അങ്ങനെയുള്ള കല്ലുബുദ്ധികളായി തീരും. കുട്ടികള്ക്ക് അച്ഛന്റെ ജീവിത കഥ അറിയില്ലെങ്കില് സമ്പത്ത് എങ്ങനെ കിട്ടും. ഇപ്പോള് നിങ്ങള്ക്ക് ബാബയുടെ ജീവിത കഥ അറിയാം. ബാബയിലൂടെയാണ് നിങ്ങള്ക്ക് സമ്പത്ത് കിട്ടുന്നത്. പരിധിയില്ലാത്ത ബാബയെ ആണ് നിങ്ങള് ഓര്മ്മിച്ചു കൊണ്ടിരിക്കുന്നത്. അങ്ങ് തന്നെയാണ് മാതാവും പിതാവും എന്ന് പറയാറില്ലേ എങ്കില് തീര്ച്ചയായും ബാബ വരികയും അളവില്ലാത്ത സുഖവും നല്കിയിട്ടുണ്ടാകും. ബാബ പറയുകയാണ് - ഞാന് വന്നു കഴിഞ്ഞു, നിങ്ങള് കുട്ടികള്ക്ക് അളവില്ലാത്ത സുഖം തരും. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ഈ ജ്ഞാനം വളരെ നല്ല രീതീയില് നില്ക്കണം, ഇതിലൂടെയാണ് നിങ്ങള് സ്വദര്ശനചക്രധാരികളാകുന്നത്. ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം കിട്ടി കഴിഞ്ഞു. നിങ്ങള്ക്കറിയാം നമ്മള് വീണ്ടും ദേവതയാവുകയാണ്. ഇപ്പോള് ശൂദ്രനില് നിന്നും ദേവതയായി കഴിഞ്ഞു. കലിയുഗി ബ്രാഹ്മണരും ഉണ്ടല്ലോ. അവര്ക്കൊരിക്കലും അവരുടെ ധര്മ്മം അഥവാ കുലത്തിന്റെ സ്ഥാപന എന്നാണ് നടന്നത് എന്നത് പോലും അറിയില്ല കാരണം അവര് കലിയുഗികളാണ്. നിങ്ങള് ഇപ്പോള് നേരിട്ട് പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനങ്ങളായി അതോടൊപ്പം ഏറ്റവും ഉയര്ന്നവരുമാണ്. നിങ്ങളെ പഠിപ്പിക്കുന്നതിന്റെയും, സംരക്ഷിക്കുന്നതിന്റെയും, അലങ്കരിക്കുന്നതിന്റെയും സേവനമാണ് ബാബ ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങളും ഈശ്വരീയ സേവനത്തില് തന്നെയായിരിക്കണം. ഗോഡ് ഫാദറാണ് പറയുന്നത്-നിങ്ങള് കുട്ടികളുടെ സേവനത്തിന് വേണ്ടിയാണ് ഞാന് വന്നിരിക്കുന്നത്. കുട്ടികള്ക്ക് സുഖത്തിലേക്കുള്ള വഴി പറഞ്ഞു തരുകയാണ്. ബാബ പറയുകയാണ് ഇപ്പോള് വീട്ടിലേക്ക് പോകണം. മുക്തി കിട്ടുന്നതിനാണ് ഭക്തര് ഭക്തി ചെയ്യുന്നത്. തീര്ച്ചയായും ജീവിതം ബന്ധനത്തിലാണ്. എല്ലാ ദുഖത്തില് നിന്നും ബാബ നിങ്ങളെ മോചിപ്പിക്കുകയാണ്. അയ്യോ അയ്യോ എന്ന നിലവിളി ഉണ്ടാകും എന്നതും നിങ്ങള്ക്കറിയാം. നിലവിളിക്ക് ശേഷമെ ജയാരവം മുഴങ്ങുകയുള്ളു. ഇപ്പോള് നിങ്ങളുടെ ബുദ്ധിയിലുണ്ട്- പ്രകൃതി ക്ഷോഭങ്ങള് വന്നാല് എത്ര നിലവിളിയായിരിക്കും. യൂറോപ്യന്മാരില് യാദവരുമുണ്ട്, ബാബ മനസ്സിലാക്കി തരുന്നു - യൂറോപ്പിലുള്ളവരാണ് യാദവര്. ശാപം കിട്ടുന്നതും ഉദരത്തില് നിന്നും ഇരുമ്പിന്റെ ഉലക്ക വരുന്നതെല്ലാം കാണിക്കുന്നുണ്ടല്ലോ. ഇപ്പോള് അങ്ങനെയുള്ള ശാപത്തിന്റെ കാര്യമൊന്നുമില്ല. ഇത് ഡ്രാമയാണ്. സമ്പത്താണ് ബാബ തരുന്നത്, ശാപം തരുന്നത് രാവണനുമാണ്. ഇത് ഇങ്ങനെയുള്ള കളിയാണ്, ബാക്കി ശാപം തരുന്നതെല്ലാം വേറെ മനുഷ്യരാണ്. അപ്പോള് ആ ശാപത്തെ ഇല്ലാതാക്കുന്ന ആളും ഉണ്ടാകുമല്ലോ. മനുഷ്യര് ഗുരുക്കന്മാരുടെ അടുത്ത് പോകുമ്പോഴും ഭയക്കാറുണ്ട് അവര് ശപിക്കരുതേ എന്നെല്ലാം. വാസ്തവത്തില് ജ്ഞാന മാര്ഗ്ഗത്തില് ആര്ക്കും ശപിക്കാന് സാധിക്കില്ല. ജ്ഞാന മാര്ഗ്ഗത്തിലും ഭക്തി മാര്ഗ്ഗത്തിലും ശാപത്തിന്റെ കാര്യമൊന്നുമില്ല. ആര്ക്കാണോ ചെപ്പടി വിദ്യകളെല്ലാം അറിയുന്നത് അവരാണ് ശപിക്കുന്നത്, മനുഷ്യരെ വളരെ ദുഖികളാക്കി മാറ്റും, ധാരാളം പൈസയും സമ്പാദിക്കും. ഭക്തര് ഒരിക്കലും ഈ പണിയൊന്നും ചെയ്യില്ല.

ബാബ ഇതും മനസ്സിലാക്കി തന്നു - സംഗമത്തിന്റെ കൂടെ പുരുഷോത്തമം എന്ന വാക്ക് തീര്ച്ചയായും എഴുതണം. ത്രിമൂര്ത്തി അക്ഷരവും പ്രജാപിതാ എന്ന ശബ്ദവും അത്യാവശ്യമാണ് എന്തുകൊണ്ടെന്നാല് ധാരാളം പേര്ക്ക് ബ്രഹ്മാവ് എന്ന പേരുണ്ട്. സാകാരത്തിലാണ് പ്രജാപിതാവുള്ളത് എന്നത് ഈ ശബ്ദം എഴുതുന്നതിലൂടെ മനസ്സിലാക്കും. കേവലം ബ്രഹ്മാവ് എന്ന് എഴുതുന്നതിലൂടെ സൂക്ഷ്മവതനവാസിയാണെന്ന് മനസ്സിലാക്കും. ബ്രഹ്മാവ്- വിഷ്ണു-ശങ്കരന് എന്നിവരെയും ഭഗവാനായിട്ടാണ് കാണുന്നത്. പ്രജാപിതാവ് എന്ന് പറയുന്നതിലൂടെ മനസ്സിലാക്കി കൊടുക്കാന് കഴിയും- പ്രജാപിതാവ് ഇവിടെയാണ് ഉണ്ടാവുക എന്ന്. സൂക്ഷ്മ വതനത്തില് എങ്ങനെയാണ് ഉണ്ടാവുക. കാണിക്കാറുണ്ട് വിഷ്ണുവിന്റെ നാഭിയില് നിന്നും ബ്രഹ്മാവ് ഉണ്ടായി എന്നെല്ലാം. നിങ്ങള് കുട്ടികള്ക്ക് ജ്ഞാനം കിട്ടി കഴിഞ്ഞു. നാഭിയുടെ കാര്യമൊന്നും ഇവിടെയില്ല. ബ്രഹ്മാവ് എങ്ങനെ വിഷ്ണുവായി, വിഷ്ണു എങ്ങനെ ബ്രഹ്മാവായി ഈ മുഴുവന് ചക്രത്തിന്റെ ജ്ഞാനവും നിങ്ങള്ക്ക് ഈ ചിത്രത്തിലൂടെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാന് സാധിക്കും. ചിത്രങ്ങളില്ലാതെ മനസ്സിലാക്കി കൊടുക്കാന് പരിശ്രമമുണ്ട്. ലക്ഷ്മി നാരായണന് 84 ജന്മങ്ങളുടെ ചക്രം കറങ്ങി വീണ്ടും ബ്രഹ്മാവും സരസ്വതിയാകും. ബാബ ആദ്യം തന്നെ പേരെല്ലാം കൊടുത്തു, ഭഠ്ടിയിലാണ് പേര് കൊടുത്തത്. പിന്നീട് എത്ര പേര് വിട്ട് പോയി അതുകൊണ്ടാണ് ബ്രാഹ്മണരുടെ മാല ഉണ്ടാക്കാന് കഴിയില്ല എന്ന് പറയുന്നത് എന്തുകൊണ്ടെന്നാല് ബ്രാഹ്മണര് പുരുഷാര്ത്ഥികളാണ്. ചിലപ്പോള് മുകളില്, ചിലപ്പോള് താഴെയായിരിക്കും. ഗ്രഹപ്പിഴയുണ്ട്. ബാബ വജ്രവ്യാപാരി ആയിരുന്നു. മുത്തുകള് കൊണ്ട് എങ്ങനെയാണ് മാല ഉണ്ടാക്കുന്നത് എന്നതിന്റെ അനുഭവിയാണ്. അവസാനമാണ് ബ്രാഹ്മണരുടെ മാല ഉണ്ടാക്കുക. നമ്മള് ബ്രാഹ്മണര് തന്നെയാണ് ദിവ്യ ഗുണങ്ങളുടെ ധാരണ ചെയ്ത് ദേവതകളാകുന്നത്. പിന്നെയും ഏണിപ്പടി ഇറങ്ങണം. ഇല്ലെങ്കില് 84 ജന്മങ്ങള് എങ്ങനെയാണ് എടുക്കുക. 84 ജന്മങ്ങളുടെ കണക്കില് നിന്നും ഇത് കണ്ടു പിടിക്കാന് പറ്റും. എപ്പോഴാണോ ചക്രത്തില് നിങ്ങള് പകുതി സമയം ജീവിച്ചു കഴിയുന്നത് അപ്പോഴാണ് മറ്റു ധര്മ്മങ്ങള് വന്ന് ചേരുന്നത്. മാല ഉണ്ടാക്കാന് വളരെ പരിശ്രമമുണ്ട്. വളരെ ശ്രദ്ധയോടെ മുത്തുകളെയെല്ലാം ടേബിളില് അടുക്കി വെക്കണം അത് ഇളകാതെ ശ്രദ്ധിക്കുകയും വേണം പിന്നെ സൂചി കൊണ്ട് അതിനെ കൂട്ടിച്ചേര്ക്കണം. അഥവാ ശരിയായിട്ടില്ലെങ്കില് മാല പൊട്ടിക്കേണ്ടി വരും. ഇതാണെങ്കില് വളരെ വലിയ മാലയാണ്. നിങ്ങള് കുട്ടികള്ക്കറിയാം നിങ്ങള് പുതിയ ലോകത്തിലേക്ക് വേണ്ടിയാണ് പഠിക്കുന്നത്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് - നമ്മള് എങ്ങനെയാണ് ശൂദ്രനില് നിന്നും ബ്രാഹ്മണനാകുന്നത്, ബ്രാഹ്മണനില് നിന്നും ദേവതയാകുന്നത്, വരൂ മനസ്സിലാക്കു എന്നെല്ലാം എഴുതിയ സ്ലോഗന് ഉണ്ടാക്കണം. ഈ ചക്രത്തെ അറിയുന്നതിലൂടെ നിങ്ങള് ചക്രവര്ത്തി രാജാവാകും. സ്വര്ഗ്ഗത്തിന്റെ അധികാരിയാകും. ഇങ്ങനെയുള്ള സ്ലോഗന് ഉണ്ടാക്കി കുട്ടികള്ക്ക് പഠിപ്പിച്ചു കൊടുക്കു. ബാബ എത്ര യുക്തികളാണ് കുട്ടികള്ക്ക് പറഞ്ഞു തരുന്നത്. വാസ്തവത്തില് മൂല്യം നിങ്ങള്ക്കാണ്. നിങ്ങള്ക്കാണ് ഹീറോ ഹീറോയിന്റെ പാര്ട്ട് കിട്ടുന്നത്. വജ്ര സമാനമാകുന്നതും നിങ്ങളാണ് പിന്നീട് 84 ജന്മങ്ങളുടെ ചക്രം കറങ്ങി കക്കക്കു സമാനവുമാകും. ഇപ്പോള് നിങ്ങള്ക്ക് വജ്രസമാനമായ ജന്മം കിട്ടുന്നുണ്ടെങ്കില് കക്കക്കു പിന്നില് എന്തിനാണ് പോകുന്നത്. അതിന്റെ അര്ത്ഥം വീട് ഉപേക്ഷിക്കണം എന്നും അല്ലല്ലോ. ബാബ പറയുന്നത് ഇവിടെ ഗൃഹസ്ഥ വ്യവഹാരത്തില് കമല പുഷ്പത്തെ പോലെ പവിത്രമായി ജീവിക്കണം അതോടൊപ്പം സൃഷ്ടി ചക്രത്തിന്റെ ജ്ഞാനത്തെ മനസ്സിലാക്കി ദൈവീക ഗുണങ്ങളെയും ധാരണ ചെയ്യു എങ്കില് നിങ്ങള്ക്ക് വജ്ര സമാനമാകാം. തീര്ച്ചയായും 5000 വര്ഷങ്ങള്ക്ക് മുമ്പ് ഭാരതം വജ്രസമാനമായിരുന്നു. ഇതാണ് ലക്ഷ്യം. ലക്ഷ്മി നാരായണന്റെ ചിത്രത്തിന് വളരെ മഹത്വമുണ്ട്. പ്രദര്ശിനി, മ്യൂസിയങ്ങളില് നിങ്ങള് കുട്ടികള് വളരെ സേവനം ചെയ്യണം. തീവ്രഗതിയിലുള്ള സേവനം ചെയ്തിട്ടില്ലെങ്കില് നിങ്ങള് പ്രജകളെ എങ്ങനെയാണ് ഉണ്ടാക്കുക? ജ്ഞാനമെല്ലാം കേള്ക്കുന്നുണ്ട് പക്ഷെ വിരളം ചിലരേ ഉയര്ന്ന പദവി പ്രാപ്തമാക്കുന്നുള്ളു. അവരെക്കുറിച്ചാണ് കോടിയില് ചിലര് എന്ന് പറയുന്നത്. സ്കോളര്ഷിപ്പും ചിലര്ക്കല്ലേ കിട്ടുക. സ്കൂളില് 40-50 കുട്ടികളുണ്ടെങ്കില് അതില് ഒരാളല്ലേ സ്കോളര്ഷിപ്പ് നേടുക, വേറെ ഏതെങ്കിലും കുട്ടിക്കും കൂടി കൂടുതല് മാര്ക്ക് ഉണ്ടെങ്കില് അവര്ക്കും കൊടുക്കാറുണ്ട്. ഇതും അങ്ങനെ തന്നെയാണ്. പ്ലസ്സ് വാങ്ങിക്കുന്നവര് ധാരാളമുണ്ട്. 8 മുത്തുകളിലും നമ്പര്വാറല്ലേ. അവരാണ് ആദ്യമാദ്യം രാജ്യസിംഹാസനത്തില് ഇരിക്കുക. പിന്നീട് കല കുറഞ്ഞ് വരും, നമ്പര് വണ് ചിത്രം ലക്ഷ്മി നാരായണന്റേതാണ്. അവരുടെ രാജധാനിയുണ്ടാകും പക്ഷെ ലക്ഷ്മി നാരായണന്റെ ചിത്രമായിരിക്കും കാണിക്കുക. നിങ്ങള്ക്കറിയാം ഇവിടെയാണെങ്കില് ചിത്രങ്ങള് മാറിക്കൊണ്ടിരിക്കും. ചിത്രത്തിലൂടെയും എന്താണ് പ്രയോജനം? നാമവും രൂപവും ദേശവും കാലവുമെല്ലാം മാറും.

മധുരമധുരമായ ആത്മീയ കുട്ടികള്ക്ക് ആത്മീയ അച്ഛന് മനസ്സിലാക്കി തരുകയാണ്. കല്പം മുമ്പും ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്. കൃഷ്ണന് ഗോപ ഗോപികമാര്ക്ക് കേള്പ്പിച്ചു എന്നതൊന്നുമല്ല. കൃഷ്ണന്റെ ഗോപ ഗോപികമാരൊന്നുമില്ലല്ലോ. അവര്ക്ക് ജ്ഞാനം പഠിപ്പിച്ചു കൊടുക്കാനും സാധിക്കില്ല. കൃഷ്ണന് സത്യയുഗത്തിലെ രാജകുമാരനാണ്. അവിടെ എങ്ങനെ രാജയോഗം പഠിപ്പിക്കാനും, പതിതത്തില് നിന്നും പാവനമാക്കാനും സാധിക്കും. ഇപ്പോള് നിങ്ങള് ബാബയെ ഓര്മ്മിക്കു. ബാബ അധ്യാപകനുമാണ്. അധ്യാപകനെ വിദ്യാര്ത്ഥി ഒരിക്കലും മറക്കില്ലല്ലോ. കുട്ടിക്ക് തന്റെ അച്ഛനെയും ഗുരുവിനെയും ഓര്മ്മയുണ്ടാകും, മറക്കാന് സാധിക്കില്ല. ജനിച്ചതു മുതല് അച്ഛന് ഉണ്ടല്ലോ. 5 വര്ഷം കഴിയുമ്പോള് അധ്യാപകനെയും കിട്ടും. പിന്നെ വാനപ്രസ്ഥത്തില് ഗുരുവിനെയും കിട്ടും. ജനിച്ചതു മുതല് ഗുരുക്കന്മാരുടെ കൂടെ പോകുന്നതില് പ്രയോജനമൊന്നുമില്ല. ഗുരുവിനെ സ്വീകരിച്ചതിന്റെ അടുത്ത ദിവസം മരിക്കുന്നവരും ഉണ്ട്. ഇപ്പോള് ഗുരു എന്താണ് ചെയ്യുന്നത്? പാടാറുണ്ട് ഗതി സദ്ഗുരുവിലൂടെ മാത്രമെ കിട്ടുകയുള്ളു. സദ്ഗുരുവിനെ ഉപേക്ഷിച്ച് അവര് ഗുരുക്കന്മാരുടെ അടുത്താണ് പോകുന്നത്. ധാരാളം ഗുരുക്കന്മാരുണ്ട്.ബാബ പറയുകയാണ് കുട്ടികളേ, നിങ്ങള്ക്ക് ഒരു മനുഷ്യ ഗുരുക്കന്മാരുടെയും ആവശ്യമില്ല, ആരോടും ഒന്നും യാചിക്കേണ്ടതില്ല. പറയാറുണ്ട്- യാചിക്കുന്നതിനേക്കാള് ഭേദം മരിക്കുന്നതാണ്. എങ്ങനെ സ്വന്തം ധനത്തെ ട്രാന്സ്ഫര് ആക്കാം എന്ന ചിന്തയാണ് എല്ലാവര്ക്കും. അടുത്ത ജന്മത്തേക്ക് ഈശ്വരാര്ത്ഥം ദാന പുണ്യം ചെയ്യുന്നതിലൂടെ അല്പകാലത്തേക്ക് പഴയ സൃഷ്ടിയില് അവര്ക്ക് അത് തിരിച്ച് കിട്ടും. നിങ്ങള് പുതിയ ലോകത്തിലെ 21 ജന്മങ്ങളിലേക്കാണ് ട്രാന്സ്ഫര് ആകുന്നത്. ശരീരം, മനസ്സ്, ധനത്തെ പ്രഭുവിനു മുന്നില് അര്പ്പിക്കണം. അതും അപ്പോഴെ കഴിയൂ എപ്പോഴാണോ പ്രഭു വരുന്നത് . പ്രഭുവിനെ ആര്ക്കും അറിയാത്തതുകൊണ്ടാണ് ഗുരുക്കന്മാരുടെ കൂടെ പോകുന്നത്. ധനമെല്ലാം ഗുരുവിന്റെ മുന്നില് അര്പ്പിക്കാറുണ്ട്. അവകാശികള് ഇല്ലെങ്കില് ഗുരുക്കന്മാര്ക്ക് കൊടുക്കും. ഇന്നുകാലത്ത് നിയമമനുസരിച്ച് ആരും ഈശ്വരാര്പ്പണവും ചെയ്യുന്നില്ല. ബാബ മനസ്സിലാക്കി തരികയാണ് - ഞാന് ദരിദ്രരുടെ നാഥനാണ് , ഞാന് വരുന്നതും ഭാരതത്തിലാണ്. ഞാന് വന്ന് നിങ്ങളെ വിശ്വത്തിന്റെ അധികാരികളാക്കി മാറ്റുകയാണ്. നേരിട്ട് കൊടുക്കുന്നതും അല്ലാതെ കൊടുക്കുന്നതും തമ്മില് എത്ര വ്യത്യാസമുണ്ട്. അവര്ക്ക് ഇതൊന്നുമറിയില്ല. ഈശ്വരാര്പ്പണം ചെയ്യുന്നു എന്ന് മാത്രം പറയും. എന്നാല് അവിവേകികളാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് വിവേകം ലഭിക്കുകയാണ് അതിനാല് അവിവേകികളില് നിന്നും വിവേകികളാവുകയാണ്. ബുദ്ധിയില് ജ്ഞാനമുണ്ട്- ബാബ അത്ഭുതങ്ങളാണ് ചെയ്യുന്നത്. തീര്ച്ചയായും പരിധിയില്ലാത്ത അച്ഛനില് നിന്നും പരിധിയില്ലാത്ത സമ്പത്താണല്ലോ കിട്ടുക. ദാദയിലൂടെയാണ് അച്ഛന്റെ സമ്പത്ത് കിട്ടുന്നത്. ദാദയും അച്ഛനില് നിന്ന് സമ്പത്ത് എടുത്തു കൊണ്ടിരിക്കുകയാണ്. സമ്പത്ത് തരുന്നത് ഒരാളാണ്. ആ ഒരാളെ തന്നെ ഓര്മ്മിക്കു. ബാബ പറയുകയാണ് - കുട്ടികളെ, ഞാന് ഇദ്ദേഹത്തിന്റെ അനേകം ജന്മങ്ങളുടെ അന്തിമത്തിലാണ് വരുന്നത്, അദ്ദേഹത്തെയും പാവനമാക്കി മാറ്റി ഫരിസ്തയാക്കുന്നു. ബാഡ്ജ് ഉപയോഗിച്ച് നിങ്ങള്ക്ക് ധാരാളം സേവനങ്ങള് ചെയ്യാന് സാധിക്കും. നിങ്ങളുടെ ബാഡ്ജ് പോലും അര്ത്ഥസഹിതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതില് പ്രാണദാനം കൊടുക്കുന്ന ചിത്രമാണ് ഉള്ളത്. ഇതിന്റെ വില ആര്ക്കും അറിയില്ല. ബാബക്ക് എപ്പോഴും വലിയ വസ്തുക്കളോടാണ് ഇഷ്ടം, കാരണം അതാണ് മനുഷ്യര്ക്ക് ദൂരെ നിന്ന് പോലും വായിക്കാന് സാധിക്കുക. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബയില് നിന്നും പരിധിയില്ലാത്ത സമ്പത്ത് നേടുന്നതിന് വേണ്ടി നേരിട്ട് തന്റെ ശരീരം, മനസ്സ്, ധനത്തെ ഈശ്വരനു മുന്നില് അര്പ്പിക്കുന്നതില് വിവേകശാലികളാകണം. തന്റെതെല്ലാം 21 ജന്മങ്ങളിലേക്ക് ട്രാന്സ്ഫര് ചെയ്യണം.

2) ഏതുപോലെയാണോ ബാബ പഠിപ്പിക്കുന്നതിന്റെയും സംരക്ഷിക്കുന്നതിന്റെയും അലങ്കരിക്കുന്നതിന്റെയും സേവനം ചെയ്യുന്നത്, അതുപോലെ ബാബക്കു സമാനം സേവനം ചെയ്യണം. ജീവന്ബന്ധനത്തില് നിന്നും വിടുവിച്ച് എല്ലാവരെയും ജീവന് മുക്തിയിലേക്ക് കൊണ്ടു പോകണം.

വരദാനം :-
സര്വ്വ ഖജനാവുകളുടെയും മിതവ്യയത്തിന്റെ ബഡ്ജറ്റ് ഉണ്ടാക്കുന്നവരായ സൂക്ഷ്മപുരുഷാര്ത്ഥിയായി ഭവിക്കട്ടെ.

ലൗകിക രീതിയില് അഥവാ മിതവ്യയം ചെയ്യുന്ന വീടല്ലെങ്കില് ശരിയായ രീതിയില് നടന്നുപോകുകയില്ല. അതേപോലെ അഥവാ നിമിത്തമായവര് മിതവ്യയക്കാരല്ലെങ്കില് സെന്റര് ശരിയായി നടക്കുകയില്ല. അത് പരിധിയുള്ള കുടുംബം, ഇത് പരിധിയില്ലാത്ത കുടുംബം. അതിനാല് പരിശോധിക്കണം, അതായത് സങ്കല്പ്പം, വാക്ക്, ശക്തികള് ഇവയില് ഏതേതെല്ലാം അധികച്ചിലവ് ചെയ്തു? ആര് സര്വ്വ ഖജനാവുകളുടെയും മിതവ്യയത്തിന്റെ ബഡ്ജറ്റുണ്ടാക്കി അതനുസരിച്ച് നടത്തുന്നുവോ, അവരെയേ സൂക്ഷ്മ പുരുഷാര്ത്ഥിയെന്ന് പറയൂ. അവരുടെ സങ്കല്പം, വാക്ക്, കര്മ്മം, ജ്ഞാനത്തിന്റെ ശക്തികള് ഇവയൊന്നും തന്നെ വ്യര്ത്ഥമായിപ്പോവുകയില്ല.

സ്ലോഗന് :-
സ്നേഹത്തിന്റെ ഖജനാവുകളിലൂടെ സമ്പന്നരായി മാറി സര്വ്വര്ക്കും സ്നേഹം കൊടുക്കൂ, സ്നേഹം എടുക്കൂ.