മധുരമായ കുട്ടികളേ - ദേഹീ
അഭിമാനിയാകുന്നതില് തന്നെയാണ് നിങ്ങളുടെ സുരക്ഷ, നിങ്ങള് ശ്രീമത്തിലൂടെ ആത്മീയ
സേവനത്തില് മുഴുകൂ, എങ്കില് ദേഹാഭിമാനമാകുന്ന ശത്രു യുദ്ധം ചെയ്യില്ല.
ചോദ്യം :-
വികര്മ്മത്തിന്റെ ഭാരം ശിരസ്സിലുണ്ട്, അതിന്റെ അടയാളം എന്താണ്? അതിനെ
ലഘൂകരിക്കുന്നതിനുള്ള വിധിയെന്താണ്?
ഉത്തരം :-
ഏതുവരെ
വികര്മ്മത്തിന്റെ ഭാരം ഉണ്ടോ അതുവരെ ജ്ഞാനം ധാരണയാകില്ല. അങ്ങനെയുള്ള കര്മ്മം
ചെയ്തിട്ടുണ്ട്, അത് വീണ്ടും വീണ്ടും വിഘ്നം ഇടും, മുന്നോട്ട് പോകുവാനേ
അനുവദിക്കില്ല. ഈ ഭാരത്തെ ലഘൂകരിക്കുന്നതിനു വേണ്ടി നിദ്രയെ ജയിക്കുന്ന
നിദ്രാജീത്താകൂ. രാത്രിയില് ഉണര്ന്ന് ബാബയെ ഓര്മ്മിക്കൂ എങ്കില് ഭാരം ലഘൂകരിക്കും.
ഗീതം :-
മാതാ ഓ മാതാ....
ഓംശാന്തി.
ഇത് ജഗത് അംബയുടെ മഹിമയാണ് എന്തുകൊണ്ടെന്നാല് ഇത് പുതിയ രചനയാണ്. പൂര്ണ്ണമായും
പുതിയ രചന ഉണ്ടാവുകയില്ല. പഴയതില് നിന്നും പുതിയതാകുന്നു. മൃത്യുലോകത്തില്
നിന്നും അമരലോകത്തിലേയ്ക്ക് പോകണം. ഇത് ജീവിക്കുന്നതിന്റേയും,മരിക്കുന്നതിന്റേയും
കാര്യമാണ്, അഥവാ മൃത്യുലോകത്തില് മരിച്ച് ഇല്ലാതാകുക, അഥവാ ജീവിച്ചിരിക്കേ
മരിച്ച് അമരലോകത്തിലേയ്ക്ക് പോകണം. ജഗത്തിന്റെ അമ്മ അര്ത്ഥം ജഗത്തിനെ
രചിക്കുന്നവര്. ഇത് തീര്ച്ചയാണ് ബാബ സ്വര്ഗ്ഗത്തിന്റെ രചയിതാവണ്, ബ്രഹ്മാവിലൂടെ
രചന രചിക്കുന്നു. ബാബ പറയുന്നു, ബാബ സംഗമത്തില് വന്ന് സൂര്യവംശി,ചന്ദ്രവംശി
രാജധാനി സ്ഥാപിക്കുന്നു. പറയുന്നു, കല്പത്തിന്റെ സംഗമയുഗത്തില്,ഓരോ
സംഗമയുഗത്തിലും വരുന്നു. വളരെ സ്പഷ്ടമായ ജ്ഞാനമാണ്, പക്ഷേ കേവലം മനുഷ്യന് മറന്ന്
പേര് മാറ്റിയിരിക്കുന്നു. സര്വ്വവ്യാപിയുടെ ജ്ഞാനം ആരാണോ കേള്പ്പിക്കുന്നത്
അവരോട് ചോദിക്കണം ഇത് ആര് പറഞ്ഞു,എപ്പോള് പറഞ്ഞു, എവിടെ എഴുതിയിരിക്കുന്നു? ശരി,
ഗീതയുടെ ഭഗവാന് ആരാണ്, ആരാണ് അങ്ങനെ പറയുന്നത്? ശ്രീകൃഷ്ണനാണെങ്കില് ദേഹധാരിയാണ്,
അപ്പോള് സര്വ്വവ്യാപിയാകുവാനേ കഴിയില്ല. ശ്രീകൃഷ്ണന്റെ പേര് മാറുമ്പോള് ബാബയുടെ
മേല് കാര്യങ്ങള് വരും. ബാബയ്ക്ക് സമ്പത്ത് നല്കണം. സൂര്യവംശി,ചന്ദ്രവംശിയുടെ
സമ്പത്ത് നല്കുന്നതിന് ബാബ രാജയോഗം പഠിപ്പിക്കുന്നു. ഇല്ലായെങ്കില് 21 -ജന്മത്തെ
സമ്പത്ത് അവര്ക്ക് ആര് നല്കി? ഇങ്ങനെയും എഴുതുന്നു, ബ്രഹ്മാവിന്റെ മുഖത്തിലൂടെ
ബ്രാഹ്മണരെ രചിച്ചു. പിന്നീട് സൃഷ്ടിയുടെ ആദി- മദ്ധ്യ- അന്ത്യത്തിന്റെ ജ്ഞാനം
ബ്രാഹ്മണരെ കേള്പ്പിച്ചു. അപ്പോള് ആരാണോ ജ്ഞാനം നല്കുന്നയാള് തീര്ച്ചയായും
മനസിലാക്കിതരുന്നതിന് ചിത്രവും ഉണ്ടാക്കും. വാസ്തവത്തില് ഇതില്
എഴുതേണ്ടതിന്റേയോ,പഠിക്കേണ്ടതിന്റേയോ ആവശ്യമില്ല. പക്ഷേ ഇത് സഹജമായി മനസിലാക്കി
കൊടുക്കുവാന് ഈ ചിത്രങ്ങള് ഉണ്ടാക്കിയിരിക്കുന്നു. ഇതിലൂടെ വളരെയധികം പ്രയോജനം
ഉണ്ടാകും. ജഗദംബയുടേയും മഹിമയുണ്ട്. ശിവശക്തിയെന്നും പറയുന്നു. ശക്തി ആരില്
നിന്നും ലഭിക്കുന്നു? വേള്ഡ് ആള്മൈറ്റി ബാബയില് നിന്ന് ലഭിക്കുന്നു. څവേള്ഡ്
ആള്മൈറ്റി അതോറിറ്റിچ മഹിമയില് ഈ വാക്കും കൊടുക്കണം. അതോറിറ്റി അര്ത്ഥം ഏതെല്ലാം
ശാസ്ത്രങ്ങളുടെ അറിവ് ഉണ്ടോ അതെല്ലാം അറിയുന്നവന്. മനസിലാക്കി കൊടുക്കുവനുള്ള
അതോറിറ്റിയുണ്ട്. ബ്രഹ്മാവിന്റെ കൈയില് ശാസ്ത്രവും കാണിക്കുന്നു,പിന്നീട്
പറയുന്നു ബ്രഹ്മാമുഖ കമലത്തിലൂടെ എല്ലാ വേദ - ശാസ്ത്രങ്ങളുടേയും രഹസ്യം
മനസിലാക്കി തരുന്നു. അപ്പോള് അതോറിറ്റിയായില്ലേ. നിങ്ങള് കുട്ടികള്ക്ക് എല്ലാ
വേദ - ശാസ്ത്രങ്ങളുടെ രഹസ്യവും മനസിലാക്കി തരുന്നു, ലോകത്തുള്ളവര്
അറിയുന്നതേയില്ല ധര്മ്മശാസ്ത്രമെന്ന് എന്തിനെ പറയുന്നു. പറയുന്നുണ്ട് നാല്
ധര്മ്മം. അതിലും ഒരു ധര്മ്മമാണ് മുഖ്യം. ഇത് ഫൗണ്ടേഷനാണ്. ആല്വൃക്ഷത്തിന്റെ
ഉദാഹരണവും കാണിക്കുന്നു. ഇതിന്റെ ഫൗണ്ടേഷന് ജീര്ണ്ണിച്ചുപോയി. ബാക്കി ശിഖരം
ഉണ്ട് , ഇത് ഉദാഹരണമാണ്. ലോകത്ത് വൃക്ഷം വളരെയധികം ഉണ്ട്. സത്യയുഗത്തിലും വൃക്ഷം
ഉണ്ടല്ലോ. കാടല്ല, പൂന്തോട്ടമാണ്. ജോലി കാര്യങ്ങള്ക്ക് വേണ്ടി വനവും ഉണ്ട്.
തടിയും മറ്റും വേണമല്ലോ. വനത്തിലാണ് പക്ഷി - മൃഗാദികള് വളെരയുള്ളത്. പക്ഷേ അവിടെ
എല്ലാ വസ്തുക്കളും നല്ല ഫലദായകമായിരിക്കും. പക്ഷി - മൃഗാദികള് പോലും
ഭംഗിയുള്ളതാണ്, വൃത്തികേടാക്കുന്ന ഒന്നും തന്നെയില്ല. ഈ പക്ഷി - മൃഗാദികള്
സൗന്ദര്യമുള്ളതാണല്ലോ. സൃഷ്ടിപോലും സതോപ്രധാനമായതിനാല് എല്ലാ വസ്തുക്കളും
സതോപ്രധാനമായിരിക്കും. സ്വര്ഗ്ഗം എന്ന് പറഞ്ഞാല് പിന്നെ എന്താ!. ആദ്യമാദ്യം
മുഖ്യകാര്യമിതാണ് - ബാബയില് നിന്ന് സമ്പത്ത് എടുക്കണം. ചിത്രം
ഉണ്ടാക്കികൊണ്ടിരിക്കണം, അതില് എഴുതുകയും വേണം ബ്രഹ്മാവിലൂടെ സ്ഥാപന,
വിഷ്ണുവിലൂടെ പാലന,.................... ഈ അക്ഷരം മനുഷ്യന്
മനസ്സിലാക്കുന്നതേയില്ല അതിനാല് വിഷ്ണുവിന്റെ രണ്ട് രൂപം, ലക്ഷ്മി - നാരായണനാണ്
പാലന ചെയ്യുന്നത്. അതും മനസ്സിലാക്കുന്നുണ്ട്, കോടിയിലും ചിലര് മാത്രമേ
മനസ്സിലാക്കുകയുള്ളൂ.പിന്നീട് ഇതും എഴുതിയിട്ടുണ്ട്, ആശ്ചര്യത്തോടെ കേട്ടു,
പറഞ്ഞുകൊടുത്തു............... നമ്പര്വാര് പുരുഷാര്ത്ഥം അനുസരിച്ച് തന്റെ പദവി
പ്രാപ്തമാക്കുന്നു. എവിടെയെല്ലാം ഈ കാര്യങ്ങള് എഴുതിയിരിക്കുന്നു. ഭഗവാനുവാച
അക്ഷരവും ശരിയാണ്. ഭഗവാന്റെ ജീവചരിത്രം വികലമാക്കിയാല് മറ്റ് എല്ലാ ശാസ്ത്രങ്ങളും
ഖണ്ഡിക്കപ്പെടും. ബാബ ദിനംപ്രതിദിനം നല്ല നല്ല പോയിന്റ് നല്കുന്നു. ആദ്യമാദ്യം
ഇത് ഉറപ്പിക്കണം അതായത് ഭഗവാന് ജ്ഞാനസാഗരനാണ്, മനുഷ്യ സൃഷ്ടിയുടെ ബീജമാണ്.
ചൈതന്യ ബീജത്തില് ഏതിന്റെ ജ്ഞാനം ഉണ്ടായിരിക്കും? തീര്ച്ചയായും
വൃക്ഷത്തിന്റേതായിരിക്കും. അപ്പോള് ബാബ വന്ന് ബ്രഹ്മാവിലൂടെ ജ്ഞാനം മനസ്സിലാക്കി
തരുന്നു. ബ്രഹ്മാകുമാര് - ബ്രഹ്മാകുമാരി പേര് എത്ര നല്ലതാണ്. പ്രജാപിതാ
ബ്രഹ്മാവിന്റെ കുമാര് - കുമാരിമാര് വളരെയുണ്ട്. ഇതില് അന്ധവിശ്വാസത്തിന്റെ
കാര്യമൊന്നുമില്ല. ഇത് രചനയാണല്ലോ. നിങ്ങള് ബാബ - മമ്മ അഥവാ മാതാ- പിതാവെന്ന്
എല്ലാവരും പറയുന്നു. ജഗദംബ സരസ്വതി ബ്രഹ്മാവിന്റെ പുത്രിയാകുന്നു. ഇവരും
പ്രാക്ടിക്കലില് ബി കെ യാണ്. കല്പം മുന്പും ബ്രഹ്മാവിലൂടെ പുതിയ സൃഷ്ടി
രചിച്ചിരുന്നു, ഇപ്പോള് വീണ്ടും തീര്ച്ചയായും ബ്രഹ്മാവിലൂടെ രചിക്കും.
സൃഷ്ടിയുടെ ആദി - മദ്ധ്യ - അന്ത്യത്തിന്റെ രഹസ്യം ബാബ മനസ്സിലാക്കി തരുന്നു,
അതിനാല് ബാബയെ നോളജ്ഫുള് എന്ന് പറയുന്നു. ബീജത്തില് തീര്ച്ചയായും
സൃഷ്ടിചക്രത്തിന്റെ ജ്ഞാനം ഉണ്ടായിരിക്കും. അതിന്റെ രചന ചൈതന്യ മനുഷ്യ
സൃഷ്ടിയാണ്. ബാബ രാജയോഗവും പഠിപ്പിക്കുന്നു. പരംപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ
ബ്രാഹ്മണരെ പഠിപ്പിക്കുന്നു, ആ ബ്രാഹ്മണര് പിന്നീട് ദേവതയാകുന്നു. കേള്ക്കുന്ന
സമയത്ത് എല്ലാവര്ക്കും വളരെ ലഹരി വരുന്നു, പക്ഷേ ദേഹ-അഭിമാനം കാരണം
ധാരാണയാകുന്നില്ല. ഇവിടുന്ന് പുറത്തുപോയി എല്ലാം അവസാനിച്ചു. അനേക
പ്രകാരത്തിലുള്ള ദേഹാഭിമാനം ഉണ്ട്. ഇതില് വളരെ പരിശ്രമം വേണം.
ബാബ പറയുന്നു നിന്ദ്രയെ ജയിക്കുന്നവരാകൂ. ദേഹാഭിമാനം ഉപേക്ഷിച്ച്
ദേഹീയഭിമാനിയാകൂ. രാത്രിയില് ഉണര്ന്നിരുന്ന് ഓര്മ്മിക്കണം, എന്തുകൊണ്ടെന്നാല്
നിങ്ങളുടെ ശിരസ്സില് ജന്മ-ജന്മാന്തരത്തെ വികര്മ്മത്തിന്റെ ഭാരം വളരെ ഉണ്ട് അത്
നിങ്ങളെ ധാരണ ചെയ്യുവാന് അനുവദിക്കില്ല. അങ്ങനെയുള്ള കര്മ്മം ചെയ്തിട്ടുള്ളത്
കാരണം ദേഹീയഭിമാനിയാകുവാനേ കഴിയുന്നില്ല. പൊങ്ങച്ചം വളരെയധികം പറയുന്നു,
പൊങ്ങച്ചത്തിന്റെ വലിയ -വലിയ ചാര്ട്ട് എഴുതി അയക്കുന്നു അതായത് ഞങ്ങള് 75%
ഓര്മ്മയില് ഇരിക്കുന്നു. പക്ഷേ ബാബ പറയുന്നു - ഇത് അസാധ്യമാണ്. ഏറ്റവും ആദ്യം
പോകുന്ന ആളും സ്വയം പറയുന്നു - ഓര്മ്മയില് ഇരിക്കുന്നതിന് എത്രമാത്രം
പരിശ്രമിക്കുന്നു,പക്ഷേ മായ മറവിപ്പിക്കുന്നു. സത്യമായ ചാര്ട്ട് എഴുതണം. ബാബ
പറഞ്ഞു മനസ്സിലാക്കി തരുകയാണല്ലോ അപ്പോള് കുട്ടികള്ക്ക് ഫോളോ ചെയ്യണം.ഫോളോ
ചെയ്യുന്നില്ലായെങ്കില് ചാര്ട്ടും അയക്കുവാന് കഴിയില്ല. പുരുഷാര്ത്ഥത്തിന് സമയം
ലഭിക്കുന്നുണ്ട്. ഇത് ധാരണ ചെയ്യുക ചിറ്റമ്മയുടെ വീട്ടില് പോകുന്നതുപോലെ
എളുപ്പമല്ല. ഇതില് തളര്ന്നുപോകരുത്. ചില കാര്യങ്ങള് മനസ്സിലാക്കുന്നതില്
സമയമെടുക്കും, ഇന്നല്ലെങ്കില് നാളെ മനസ്സിലാകും. ബാബ പറഞ്ഞുതരുന്നു ആരാണോ ദേവീ
- ദേവതാ ധര്മ്മത്തില് നിന്നും മറ്റ് ധര്മ്മത്തിലേക്ക് കണ്വര്ട്ട് ചെയ്ത് പോയത്
അവരും വരും. ഒരു ദിവസം ആഫ്രിക്കക്കാരുടെ പോലും കോണ്ഫെറന്സ് ഉണ്ടാകും. ഭാരത
ഖണ്ഡത്തില് വന്നുകൊണ്ടിരിക്കും. മുന്പ് ആരും വന്നിരുന്നില്ല. ഇപ്പോള് എല്ലാ
ഉന്നതരും വന്നുകൊണ്ടിരിക്കുന്നു. ജര്മ്മനിയിലെ രാജകുമാരനും മറ്റും ഒരിക്കലും
പുറത്ത് പോകില്ലായിരുന്നു. നേപ്പാളിലെ രാജാവ് ട്രെയിന് കണ്ടിട്ടില്ലായിരുന്നു,
തന്റെ പരിധിക്കുപുറത്ത് പോകുവാനുള്ള ആജ്ഞ ഉണ്ടായിരുന്നില്ല, പോപ്പ് ഒരിക്കലും
പുറത്ത് പോയിട്ടില്ല, ഇപ്പോള് വന്നു. എല്ലാവരും വരും എന്തുകൊണ്ടെന്നാല് ഭാരതം
എല്ലാ ധര്മ്മത്തിലുള്ളവരുടേയും ഏറ്റവും വലിയ തീര്ത്ഥ സ്ഥലമാണ്, അതിനാല് ഇതിന്
ശക്തമായ പരസ്യം ഉണ്ടാകും. നിങ്ങള്ക്ക് എല്ലാ ധര്മ്മത്തിലുള്ളവരോടും പറയണം,
ക്ഷണക്കത്ത് നല്കണം. ആരാണോ ദേവീ - ദേവതാ ധര്മ്മത്തില് നിന്ന് കണ്വര്ട്ട് ചെയ്തത്
അവര് ജ്ഞാനം എടുക്കും, ഇതിലൂടെ മനസിലാക്കുവാന് കഴിയും.മനസ്സിലാക്കുന്നുവെങ്കില്
ശംഖധ്വനി നടത്തും. നമ്മള് ബ്രാഹ്മണരാണല്ലോ, അപ്പോള് നമ്മള്ക്ക് ഗീതയും
കേള്പ്പിക്കണം. വളരെ സഹജമാണ്, പരിധിയില്ലാത്ത ബാബ സ്വര്ഗ്ഗത്തിന്റെ രചയിതാവാണ്.
ബാബയില് നിന്നും സമ്പത്ത് എടുക്കുക നമ്മുടെ അധികാരമാണ്, തന്റെ അച്ഛന്റെ വീട്ടില്
(മുക്തി ധാം ) പോകുക എല്ലാവരുടേയും അവകാശമാണ്. മുക്തി - ജീവന്മുക്തിയുടെ
അവകാശമുണ്ട്. ജീവന്മുക്തി എല്ലാവര്ക്കും ലഭിക്കണം. ജീവന്ബന്ധനത്തില് നിന്നും
മുക്തമായി ശാന്തിയിലേക്ക് പോകുന്നു, പിന്നീട് എപ്പോഴാണോ വരുന്നത് അപ്പോള് ജീവന്
മുക്തമാണ്. പക്ഷേ എല്ലാവര്ക്കും സത്യയുഗത്തിലെ ജീവന്മുക്തി ലഭിക്കില്ല.
സത്യയുഗത്തിലെ ജീവന്മുക്തിയില് ദേവീ - ദേവതമാരാണ്. ആരാണോ പിന്നീട് വരുന്നത്
അവര്ക്ക് കുറച്ച് സുഖവും കുറച്ച് ദു:ഖവും മാത്രമേയുള്ളൂ. ഇതും കര്മ്മ- കണക്കാണ്.
ഏറ്റവും ഉയര്ന്ന ഭാരതം തന്നെയാണ് ഏറ്റവും ദരിദ്രവും ആകുന്നത്. ബാബയും പറയുന്നു
- ഈ ദേവീ- ദേവതാ ധര്മ്മം വളരെ സുഖം നല്കുന്നതാണ്. ഇത് ഉണ്ടായതും
ഉണ്ടാക്കപ്പെട്ടതുമാണ്, എല്ലാവരും അവരവരുടെ സമയത്ത് തന്റെ തന്നെ പാര്ട്ട്
അഭിനയിക്കുന്നു. ഹെവന്ലി ഗോഡ്ഫാദര് തന്നെയാണ് സ്വര്ഗ്ഗം
സ്ഥാപിക്കുന്നത്,വേറെയാര്ക്കും സ്ഥാപിക്കുവാനേ കഴിയില്ല. പറയുന്നുണ്ട്
ക്രിസ്തുവിനും 3000 -വര്ഷം മുന്പ് തീര്ച്ചയായും സ്വര്ഗ്ഗമായിരുന്നു, പുതിയ
ലോകമായിരുന്നു. ക്രൈസ്റ്റ് ഒരിക്കലും അവിടെ വരുന്നില്ല. ക്രൈസ്റ്റ് തന്റെ
സമയമാകുമ്പോള് വരും പിന്നീട് തന്റെ പാര്ട്ട് ആവര്ത്തിക്കണം. ശ്രീമതത്തിലൂടെ
നടക്കുന്നുവെങ്കില് ഇതെല്ലാം ബുദ്ധിയില് ഇരിക്കും. എല്ലാവരുടെ ബുദ്ധിയും
ഒരുപോലെയല്ല. ശ്രീമത്തിലൂടെ നടക്കുന്നതിന് ധൈര്യം വേണം. പിന്നീട് ബ്രഹ്മാവ്,
ജഗത് അംബ ഇവരിലൂടെ എന്താണോ കഴിപ്പിക്കുന്നത്,എന്താണോ അണിയിക്കുന്നത്..............ബ്രഹ്മാവിലൂടെയാണല്ലോ
എല്ലാം ചെയ്യുന്നത്. അപ്പോള് രണ്ടുപേരും കംബയിന്റാണ്. ബ്രഹ്മാവിലൂടെ കര്ത്തവ്യം
ചെയ്യും. ശരീരം രണ്ടും ഒന്നല്ല. ഈ ബാബ ചില കംബയിന്റ് ശരീരവും കണ്ടിട്ടുണ്ട്.
ആത്മാവ് രണ്ടിന്റേയും വേറെ വേറെയാണ്. ഇതില് ശിവബാബ പ്രവേശിച്ചിരിക്കുന്നു,അത്
നോളജ്ഫുള് ആണ്. അപ്പോള് ജ്ഞാനം ആരിലൂടെ നല്കി? കൃഷ്ണന്റെ ചിത്രം വേറെയാണ്. ഇവിടെ
ബ്രഹ്മാവ് വേണം. പ്രാക്ടിക്കലില് ബ്രഹ്മാകുമാര് - ബ്രഹ്മാകുമാരിമാര്
എത്രയാണ്.ഇതില് യാതൊരു അന്ധവിശ്വാസത്തിന്റെ കാര്യവും ഇല്ല. ദത്തെടുത്ത കുട്ടികളെ
ഭഗവാന് പഠിപ്പിക്കുന്നു. കല്പം മുന്പ് ആരെ ദത്തെടുത്തുവോ അവര് തന്നെയാണ് ഇപ്പോഴും
ഉള്ളത്. പുറത്ത് ഓഫീസില് ഒരാളും പറയില്ല നമ്മള് ബി കെയാണെന്ന്. ഇത് ഗുപ്തമാണ്.
ശിവബാബയുടെ സന്താനമണ്. ബാക്കി പുതിയ സൃഷ്ടിയെ രചിക്കുകയാണ്. പഴയത്
പുതിയതാക്കുന്നു. ആത്മാവില് അഴുക്ക് വീഴുന്നതിലൂടെ പഴയതായി. സ്വര്ണ്ണത്തില്
അഴുക്ക് വീഴുന്നതിലൂടെ അത് അസത്യമായി മാറുന്നു. ആത്മാവ് അസത്യമാകുന്നതിലൂടെ
ശരീരവും അസത്യമാകുന്നു. പിന്നെ അത് എങ്ങനെ സത്യമാകും? അസത്യമായ വസ്തുവിനെ
പവിത്രമാക്കുന്നതിന് അഗ്നിയില് ഇടുന്നു. അപ്പോള് എത്ര വലിയ വിനാശം ഉണ്ടാകണം. ഈ
ഉല്സവങ്ങള് എല്ലാം ഭാരതത്തിന്റേതാണ്. ഇത് ആരുടേതാണ്, എപ്പോഴാണ് ആരും
അറിയുന്നതേയില്ല. ജ്ഞാനം വളരെ കുറച്ച് മാത്രമേ എടുക്കുന്നുള്ളൂ. അന്തിമത്തില്
രാജപദവി ലഭിക്കും, അതില് എന്താണ്? വളരെ കുറച്ച് സുഖമല്ലേയുള്ളൂ. ദു:ഖം പതുക്കെ
- പതുക്കെയാണ് ആരംഭിക്കുന്നത് അതിനാല് നല്ല രീതിയില് പുരുഷാര്ത്ഥം ചെയ്യണം.
എത്ര പുതിയ കുട്ടികളാണ് തീവ്രമായി മുന്നേറിയത്. പഴയവര് ശ്രദ്ധ കൊടുക്കുന്നില്ല.
ദേഹാഭിമാനം വളരെയുണ്ട്, സേവനം ചെയ്യുന്നവരാണ് ഹൃദയത്തില് ഇരിക്കുന്നത്.
പറയാറുണ്ടല്ലോ അകത്തൊന്ന്, പുറത്ത് വേറൊന്ന്. ബാബയും ഉള്ളില് നല്ല -നല്ല
കുട്ടികളെ സ്നേഹിക്കും. ചിലര് പുറമേ നല്ലത്,അകം മോശമായിരിക്കും. യാതൊരു സേവനവും
ചെയ്യുന്നില്ല. അന്ധന്മാരുടെ ഊന്ന്വടിയാകുന്നില്ല. ഇപ്പോള് മരിക്കുന്നതിന്റേയും,
ജീവിക്കുന്നതിന്റേയും കാര്യമാണ്. അമരപുരിയില് ഉയര്ന്ന പദവി നേടണം. അറിയുവാന്
കഴിയും ആരാര് കല്പം മുന്പ് പുരുഷാര്ത്ഥം ചെയ്ത് ഉയര്ന്ന പദവി നേടി, അത് കാണുവാന്
കഴിയും. എത്രമാത്രം ദേഹീ - അഭിമാനിയാകുന്നുവോ അത്രയും സുരക്ഷിതമായിരിക്കും.
ദേഹാഭിമാനം പരാജയപ്പെടുത്തുന്നു. ബാബയും പറയുന്നു -ശ്രീമത്തിലൂടെ എത്ര ആത്മീയ
സേവനം ചെയ്യുന്നു അത്രയും നല്ലതാണ്. എല്ലാവര്ക്കും ബാബ മനസിലാക്കി തരുന്നു.
ചിത്രങ്ങളിലൂടെ മനസിലാക്കി കൊടുക്കുക വളരെ സഹജമാണ്. എല്ലാവരും ബ്രഹ്മാകുമാര് -
കുമാരിമാരാണ്, ശിവബാബ മുതിര്ന്ന അച്ഛനാണ്. വീണ്ടും പുതിയ ലോകം സൃഷ്ടിക്കുന്നു.
പാടുന്നുമുണ്ട് മനുഷ്യനില് നിന്നും ദേവത............ സിഖ് ധര്മ്മത്തിലുള്ളവരും
ആ ഭഗവാന്റെ മഹിമ പാടുന്നു. ഗുരു നാനാക്ക് എന്ന അക്ഷരവും വളരെ നല്ലതാണ്. സാഹേബിനെ
ജപിക്കൂ അപ്പോള് സുഖം ലഭിക്കും. ഇതാണ് സാരം. സത്യമായ സാഹേബിനെ ഓര്മ്മിക്കൂ
എങ്കില് സുഖം ലഭിക്കും അര്ത്ഥം സമ്പത്ത് ലഭിക്കും. മാനിക്കുന്നുമുണ്ട് ഒരെയൊരു
ഓങ്കാരം....... ആത്മാവിനെ യാതൊരു കാലനും വിഴുങ്ങുന്നില്ല. ആത്മാവ് പതീതമാകുന്നു,
ബാക്കി നാശം ഉണ്ടാകുന്നില്ല. അതിനാല് അകാലമൂര്ത്തിയെന്ന് പറയുന്നു. ബാബ
മനസിലാക്കി തരുന്നു ബാബ അകാലമൂര്ത്തിയാണ്, അപ്പോള് ആത്മാവും അവിനാശിയാണ്.
പിന്നീട് പുനര്ജന്മത്തില് വരുന്നു. ബാബ ഏകരസമാണ്. നേരെ പറയുന്നു - ബാബ ജ്ഞാന
സാഗരനാണ്, രൂപ് - ബസന്താണ്. അതിനാല് ഈ കാര്യങ്ങള് മനസിലാക്കി മനസിലാക്കിച്ചു
കൊടുക്കണം. അന്ധന്മാരുടെ ഊന്ന് വടിയാകണം. ജീവദാനം നല്കണം. പിന്നീട് ഒരിക്കലും
അകാലമൃത്യു ഉണ്ടാകില്ല. നിങ്ങള് കാലന്റെ മേല് വിജയം നേടുന്നു. ശരി.
വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന
സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും.
ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ശ്രീമത്തിലൂടെ ആത്മീയ സേവനം ചെയ്യണം. അന്ധന്മാരുടെ ഊന്ന് വടിയാകണം. ശംഖ ധ്വനി
മുഴക്കണം.
2. ദേഹീ -
അഭിമാനിയാകുന്നതിനു വേണ്ടി ഓര്മ്മയുടെ ചാര്ട്ട് വയ്ക്കണം. രാത്രിയില് ഉണര്ന്ന്
ഓര്മ്മയില് ഇരിക്കണം. ഓര്മ്മയില് ക്ഷീണിക്കരുത്.
വരദാനം :-
സദ തന്റെ ശ്രേഷ്ഠ ഭാവത്തിലിരുന്ന് പരവശതകളെ കളയുന്ന മാസ്റ്റര് സര്വ്വശക്തിവാനായി
ഭവിക്കട്ടെ.
സദ ഈ വരദാന
സ്മൃതിയിലിരിക്കൂ അതായത് ഞാന് എന്റെ ശ്രേഷ്ഠ ഭാവത്തിലിരിക്കുന്ന മറ്റുള്ളവരുടെയും
പരവശതകളെ ഇല്ലാതാക്കുന്ന മാസ്റ്റര് സര്വ്വ ശക്തിവാനാണ്. ശക്തിഹീനനല്ല. ശ്രേഷ്ഠ
ഭാവത്തിന്റെ സിംഹാസനധാരിയാണ്. ആരാണോ അകാല സിംഹാസനധാരി, ബാബയുടെ ഹൃദയ സിംഹാസനധാരി
ശ്രേഷ്ഠഭാവത്തിലിരിക്കുന്നവര്, അവര് സ്വപ്നത്തില് പോലും ഒരിക്കലും പരവശതയില്
വരികയില്ല. ആര് എത്രതന്നെ പരവശപ്പെടുത്തിയാലും തന്റെ ശ്രേഷ്ഠ ഭാവത്തില്
തന്നെയിരിക്കും.
സ്ലോഗന് :-
സദാ തന്റെ
സ്വമാനത്തിലിരിക്കൂ എങ്കില് സവ്വരുടെയും ബഹുമാനം ലഭിച്ചുകൊണ്ടിരിക്കും.