06.12.18           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - തന് റെ സൗഭാഗ്യത്തെ ഉണ്ടാക്കണമെങ്കില് ഈശ്വരീയസേവനത്തില് മുഴുകൂ , മാതാക്കള് ക്കും കന്യകമാര് ക്കും ബാബയില് സമര് പ്പണമായിത്തീരുന്നതിനുളള ലഹരി വേണം . ശിവശക്തികള് ക്ക് ബാബയുടെ പേരിനെ പ്രശസ്തമാക്കാന് സാധിക്കുന്നു .

ചോദ്യം :-
എല്ലാ കന്യകമാര്ക്കും ബാബ ഏതൊരു ശുഭമായ നിര്ദ്ദേശമാണ് നല്കുന്നത്?

ഉത്തരം :-
അല്ലയോ കന്യകമാരേ - നിങ്ങള് ഇപ്പോള് അത്ഭുതം ചെയ്ത് കാണിക്കൂ. നിങ്ങള്ക്കു മമ്മയ്ക്കു സമാനമായിത്തീരണം. ഇപ്പോള് നിങ്ങള് ലോകമര്യാദകളെ ഉപേക്ഷിക്കൂ. നഷ്ടോമോഹയാകൂ. അഥവാ അദര് കന്യക ആവുകയാണെങ്കില് കറ പുരളും.നിങ്ങള്ക്കു നിറപ്പകിട്ടാര്ന്ന മായയില് നിന്ന് സുരക്ഷിതരായിരിക്കണം. നിങ്ങള് ഈശ്വരീയ സേവനം ചെയ്യുകയാണെങ്കില് ആയിരക്കണക്കിനു ആളുകള് നിങ്ങളുടെ ചരണങ്ങളില് വന്നു വീഴും.

ഓംശാന്തി. നിങ്ങള് ശിവശക്തികള് കുതിക്കുന്നവരാണ്. ബാബയ്ക്കുമേല് സമര്പ്പണമാകുന്നതിനുളള കുതിപ്പ് ആവശ്യമാണ്. ഇതിനെയാണ് ഈശ്വരീയ ലഹരി എന്നു പറയുന്നത്. ബാബയ്ക്ക് മുന്നിലിരിക്കുന്നവര് ആരെല്ലാമാണെന്ന് നോക്കേണ്ടതായുണ്ട്. വാസ്തവത്തില് ടീച്ചറുടെ ദൃഷ്ടി ഓരോരുത്തരിലും പതിയുന്ന വിധത്തിലായിരിക്കണം ക്ലാസ്സില് ഇരിക്കേണ്ടത്. സത്സംഗത്തിലുളളതുപോലെ. പക്ഷേ എന്തുചെയ്യാനാണ് ഡ്രാമയിലെ ഭാവി ഇങ്ങനെയാണ്. ക്ലാസ്സില് നമ്പര്വൈസായി ഇരുത്താന് സാധിക്കില്ല. കുട്ടികള് ബാബയുടെ മുഖം കാണാന് ദാഹിച്ചിരിക്കുകയാണല്ലോ, അതുപോലെ ബാബയും ദാഹിച്ചിരിക്കുകയാണ്. കുട്ടികളെക്കൂടാതെ വീട്ടില് അന്ധകാരമാണെന്നു മനസ്സിലാക്കുന്നു. നിങ്ങള് കുട്ടികള് പ്രകാശത്തെക്കൊണ്ടുവരുന്നവരാണ്. ഭാരതത്തില് മാത്രമല്ല മുഴുവന് ലോകത്തിലും പ്രകാശത്തെ കൊണ്ടുവരുന്നവരാണ്.

ഗീതം :-
മാതാ ഓ മാതാ നീയാണ് എല്ലാവരുടെയും ഭാഗ്യവിധാതാവ്.....

ഓംശാന്തി.
ഈ ഗീതവും നിങ്ങളുടെ ശാസ്ത്രമാണ്. സര്വ്വശാസ്ത്രങ്ങള്ക്കും മാതാവ് ശിരോമണി ഭഗവത്ഗീതയാണ്. ബാക്കി എല്ലാ ശാസ്ത്രങ്ങളും മഹാഭാരതം, രാമായണം, ശിവപുരാണം, വേദം, ഉപനിഷത്ത് ഇവയെല്ലാം തന്നെ ഇതില് നിന്നാണ് ഉണ്ടായത്. അത്ഭുതമല്ലേ. മനുഷ്യര് പറയുന്നു നാടകത്തിലെ ഒരു റിക്കോര്ഡാണ്(പാട്ട്) പാടിച്ചതെന്ന്. ശാസ്ത്രങ്ങളൊന്നും തന്നെ ഇവരുടെ കൈവശമില്ല. ബാബ പറയുന്നു ഈ റെക്കോര്ഡിലുളള അര്ത്ഥമെന്താണോ വരുന്നത്, അതില് നിന്നെല്ലാം തന്നെ സര്വ്വവേദ ഗ്രന്ഥങ്ങളുടെയും സാരം ലഭിക്കുന്നു. (ഗീതം പാടിച്ചു) ഇത് മമ്മയുടെ മഹിമയാണ്. മാതാക്കള് ധാരാളമുണ്ട്. പക്ഷേ മുഖ്യമായും ജഗദംബയാണ്. ഈ ജഗദംബയാണ് സ്വര്ഗ്ഗത്തിലെ വാതില് തുറക്കുന്നത്. പിന്നീട് ആദ്യം തന്നെ സ്വയം വിശ്വത്തിന്റെ അധികാരിയായിത്തീരുന്നു എങ്കില് അമ്മയോടൊപ്പം നിങ്ങള് കുട്ടികളുമുണ്ടാവും. അവരുടെ തന്നെ മഹിമയാണ് അങ്ങ് മാതാപിതാവാണെന്ന്........ ശിവബാബയെതന്നെയാണ് മാതാപിതാവെന്നു പറയുന്നത്. ഭാരതത്തില് ജഗദംബയുമുണ്ട് ജഗദ്പിതാവുമുണ്ട്. പക്ഷേ ബ്രഹ്മാവിന് ഇത്രയ്ക്കും പേരുകളും ക്ഷേത്രങ്ങളുമില്ല. കേവലം അജ്മീറില് ബ്രഹ്മാവിന്റെ ക്ഷേത്രം പ്രശസ്തമാണ്. അവിടെ ബ്രാഹ്മണരും വസിക്കുന്നുണ്ട്. രണ്ടുപ്രകാരത്തിലുളള ബ്രാഹ്മണരുണ്ട് - സാരസിദ്ധരും പുഷ്ക്കരണിയും. പുഷ്കറില് വസിക്കുന്നവരെ പുഷ്ക്കരണി എന്നു പറയും. പക്ഷേ ആ ബ്രാഹ്മണര്ക്കൊന്നും ഇതിനെക്കുറിച്ച് അറിയുന്നില്ല. ഞങ്ങള് ബ്രഹ്മാമുഖവംശാവലികളാണെന്നു പറയുന്നുണ്ട്. ജഗദംബയുടെ പേര് വളരെ പ്രശസ്തമാണ്. ബ്രഹ്മാവിനെ ഇത്രയ്ക്ക് അറിയുന്നില്ല. ചിലര്ക്ക് ധാരാളം ധനം ലഭിക്കുന്നുണ്ടെങ്കില് പറയും സന്യാസിമാരുടെ കൃപയാണെന്ന്. ഈശ്വരന്റെ കൃപയാണെന്ന് മനസ്സിലാക്കുന്നില്ല. ബാബ പറയുന്നു എനിക്കല്ലാതെ മറ്റാര്ക്കും കൃപ കാണിക്കാന് സാധിക്കില്ല. ഞാന് സന്യാസിമാരുടെയും മഹിമ ചെയ്യുന്നുണ്ട്. സന്യാസിമാരുടെ പവിത്രതയില്ലെങ്കില് ഭാരതം എന്നോ കത്തി നശിച്ചിട്ടുണ്ടാവും. പക്ഷേ സദ്ഗതിദാതാവ് ഒരേയൊരു ബാബയാണ്. ഒരു മനുഷ്യന് ഒരിക്കലും മറ്റുളള മനുഷ്യരുടെ സദ്ഗതി ചെയ്യാന് സാധിക്കില്ല.

ബാബ നിങ്ങള്ക്ക് മനസ്സിലാക്കിത്തന്നു നിങ്ങള് എല്ലാ സീതമാരും ശോകവാടികയിലാണ്. അതായത് ദുഖത്തിലാണ്. അസുഖമുണ്ടാകുമ്പോള് ദുഖിക്കുമല്ലോ. അസുഖമുണ്ടായാല് തീര്ച്ചയായും ചിന്തയുണ്ടാവും - എപ്പോള് ഭേദമാകുമെന്ന്? അല്ലാതെ ഇങ്ങനെ ഒരിക്കലും ചിന്തിക്കില്ല അസുഖത്തില് തന്നെയിരിക്കട്ടെ എന്ന്. പരിശ്രമിക്കുന്നത് ഭേദമാകാനാണ്. അല്ലെങ്കില് മരുന്നുകളൊക്കെ കഴിക്കുന്നതെന്തിനാണ്? ഇപ്പോള് ബാബ പറയുന്നു ഞാന് നിങ്ങള് കുട്ടികളെ ഈ ദുഖങ്ങളില് നിന്നും രോഗങ്ങളില് നിന്നുമെല്ലാം മുക്തമാക്കി സുഖപ്പെടുത്തുന്നു. മായാരാവണന് നിങ്ങള്ക്ക് ദുഖത്തെ നല്കി. എന്നെ സൃഷ്ടിയുടെ രചയിതാവെന്നു പറയുന്നു. എല്ലാവരും ചോദിക്കുന്നു ഭഗവാന് ദുഖത്തെ നല്കുന്നതിനാണോ സൃഷ്ടിയെ രചിച്ചത്? സ്വര്ഗ്ഗത്തില് ഇങ്ങനെ ഒരിക്കലും പറയുകയില്ല. ഇവിടെ ദുഖമായതുകൊണ്ടാണ് മനുഷ്യര് പറയുന്നത്, ഭഗവാന് എന്തിനാണ് ഈ ദുഖത്തിന്റെ സൃഷ്ടി രചിച്ചതെന്ന്, മറ്റൊരു ജോലിയുമുണ്ടായിരുന്നില്ലേ? പക്ഷേ ബാബ പറയുന്നു ഇത് സുഖ-ദുഖത്തിന്റെയും ജയ-പരാജയത്തിന്റെയും കളിയാണ് ഉണ്ടാക്കപ്പെട്ടിട്ടുളളത്. ഭാരതത്തില് തന്നെയാണ് രാമന്റെയും രാവണന്റെയും കളി. ഭാരതം രാവണനില് നിന്നും തോറ്റു പോയി പിന്നീട് രാവണനുമേല് വിജയം പ്രാപ്തമാക്കി രാമന്റെതായിത്തീരുന്നു. രാമന് എന്നു പറയുന്നത് ശിവബാബയെയാണ്. രാമന്റെയും പിന്നീട് ശിവന്റെയും പേരു പറയണം മനസ്സിലാക്കി കൊടുക്കുന്നതിനുവേണ്ടി. ശിവബാബ കുട്ടികളുടെ അധികാരി അഥവാ നാഥനാണ്. ബാബ നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കുകയാണ്. ബാബയുടെ സമ്പത്താണ് സ്വര്ഗ്ഗത്തിന്റെ പ്രാപ്തി, പിന്നീട് അതിലും പദവിയുണ്ട്. സ്വര്ഗ്ഗത്തില് ദേവതകളാണ് വസിക്കുന്നത്. ശരി സ്വര്ഗ്ഗത്തെ സ്ഥാപിക്കുന്നവരുടെ മഹിമ കേള്ക്കൂ.

(ഗീതം) ഭാരതത്തിന്റെ സൗഭാഗ്യവിധാതാവ് ഈ ജഗദംബയാണ്. അവരെ ആര്ക്കും തന്നെ അറിയുന്നില്ല. അംബാജിയില് ധാരാളം പേര് പോകുന്നുണ്ടാവും. ഈ ബാബയും ഒരുപാടു തവണ പോയിട്ടുണ്ട്. ബബുള്നാഥന്റെ ക്ഷേത്രത്തില്, ലക്ഷ്മി-നാരായണന്റെ ക്ഷേത്രത്തില് അനേകതവണ പോയിട്ടുണ്ട്. പക്ഷേ ഒന്നും തന്നെ അറിഞ്ഞിരുന്നില്ല, എത്ര വിവേകഹീനരായിരുന്നു. ഇപ്പോള് ഞാന് ഇവരെ എത്ര വിവേകശാലിയാക്കിമാറ്റി. ജഗദംബയുടെ ടൈറ്റില് എത്ര വലുതാണ് - ഭാരതത്തിന്റെ സൗഭാഗ്യവിധാതാവ്. ഇനി നിങ്ങള്ക്ക് അംബാജിയുടെ ക്ഷേത്രത്തില് പോയി സേവനം ചെയ്യണം. ജഗദംബയുടെ 84 ജന്മങ്ങളുടെ കഥയെക്കുറിച്ച് മനസ്സിലാക്കി കൊടുക്കണം. ഇങ്ങനെയുളള ക്ഷേത്രങ്ങള് ധാരാളമുണ്ട്. മമ്മയുടെ ഇപ്പോഴത്തെ ചിത്രം കാണിച്ചു കൊടുത്താല് അംഗീകരിക്കുകയില്ല. ശരി, അംബാജിയുടെ മൂര്ത്തിയെക്കുറിച്ചു തന്നെ മനസ്സിലാക്കി കൊടുക്കൂ. അതിനോടൊപ്പം ഈ പാട്ടും കൊണ്ടുപോകൂ. സേവനം ധാരാളമുണ്ടല്ലോ. പക്ഷേ സേവനം ചെയ്യുന്ന കുട്ടികളില് സത്യത ആവശ്യമാണ്. നിങ്ങള് ഈ പാട്ട് ജഗദംബയുടെ ക്ഷേത്രത്തില് കൊണ്ടുപോയി മനസ്സിലാക്കി കൊടുക്കൂ. ജഗദംബയും കന്യകയാണ് ബ്രാഹ്മണിയാണ്. ജഗദംബയ്ക്ക് എന്തിനാണ് ഇത്രയ്ക്കും ഭുജങ്ങള് നല്കിയിരിക്കുന്നത്? കാരണം അവരുടെ സഹയോഗികളായ കുട്ടികള് ധാരാളമുണ്ട്. ശക്തിസൈന്യമല്ലേ. ചിത്രങ്ങളില് അവര്ക്ക് അനേക കൈകള് കാണിച്ചുകൊടുത്തിട്ടുണ്ട്. ശരീരത്തെ എങ്ങനെയാണ് കാണിക്കുന്നത്? കൈകളുടെ അടയാളം സഹജമാണ്, ശോഭനീയമാണ്. കാലുകളും അത്രയ്ക്കും നല്കുകയാണെങ്കില് അറിയില്ല രൂപം തന്നെ എന്തായിത്തീരുമെന്ന്. ബ്രഹ്മാവിനും ധാരാളം കൈകള് കാണിക്കുന്നുണ്ട്. നിങ്ങള് എല്ലാവരും അവരുടെ കുട്ടികളാണ് പക്ഷേ ഇത്രയ്ക്കും കൈകള് കാണിക്കേണ്ടിയിരുന്നില്ല. അപ്പോള് നിങ്ങള് കന്യകമാര്ക്കും അമ്മമാര്ക്കും സേവനത്തിനായിറങ്ങണം. തന്റെ സൗഭാഗ്യത്തെ ഉണ്ടാക്കൂ. അംബയുടെ ക്ഷേത്രത്തില് നിങ്ങള് ഈ ഗീതത്തെക്കുറിച്ചുളള മഹിമ പാടുകയാണെങ്കില് ധാരാളം പേര് വരും. നിങ്ങള്ക്ക് വളരെ നല്ല പേരെടുക്കാന് സാധിക്കും, പഴയ ബ്രഹ്മാകുമാരിമാര് എടുത്തതിനേക്കാളും. ഈ ചെറിയ ചെറിയ കന്യകമാര്ക്ക് അത്ഭുതം കാണിക്കാന് സാധിക്കും. ബാബ കേവലം ഒരാളെയല്ല പറയുന്നത് എല്ലാ കന്യകമാരെയും കുറിച്ചാണ്. ആയിരക്കണക്കിനു ആളുകള് നിങ്ങളുടെ ചരണങ്ങളില് വന്ന് വീഴും. നിങ്ങളുടെ ചരണങ്ങളില് വന്ന് വീഴുന്ന പോലെ മറ്റുളളവരുടെ ചരണങ്ങളില് വീഴില്ല. പക്ഷേ ഇതില് ലോകമര്യാദയെ ഉപേക്ഷിക്കണം. തീര്ത്തും നഷ്ടോമോഹയായിത്തീരണം. പറയണം എനിക്ക് വിവാഹം കഴിക്കണ്ട, ഞങ്ങള് പവിത്രമായിരുന്നുകൊണ്ട് ഭാരതത്തെ സ്വര്ഗ്ഗമാക്കിമാറ്റാനുളള സേവനം ചെയ്യണം. അധര്കുമാരിമാര്ക്ക്(മാതാക്കള്ക്ക്) പിന്നെയും കറപറ്റിയിട്ടുണ്ടാവും. കുമാരിമാര് വിവാഹം കഴിക്കുന്നതോടെ കറ പുരളാന് ആരംഭിക്കുന്നു. മായ പല നിറങ്ങള് പതിക്കുന്നു. മനുഷ്യന് ഈ ജന്മത്തില് എന്തില് നിന്നും എന്തായിത്തീരുന്നു. മമ്മയും ഈ ജന്മത്തിലാണ് മമ്മയായിത്തീര്ന്നത്. മറ്റുളളവര്ക്ക് അല്പകാലത്തേക്കുളള പദവി ലഭിക്കുന്നു. മമ്മയ്ക്ക് 21 ജന്മത്തേക്കുളളത് ലഭിക്കുന്നു. നിങ്ങളും നരനില് നിന്നും നാരായണനും നാരിയില് നിന്നും ലക്ഷ്മിയുമായിത്തീരുന്നു. സമ്പൂര്ണ്ണമായും പാസ്സാവുകയാണെങ്കില് ദൈവീക ജന്മം ലഭിക്കുന്നു. മറ്റുളളവര്ക്ക് അല്പകാലത്തേക്കുളള സുഖമാണ് അതിലും എത്ര ചിന്തകളാണ് ഉണ്ടാവുക. നമ്മള് ഗുപ്തമാണ്. നമുക്ക് പുറമെ ഷോ കാണിക്കേണ്ട ആവശ്യമില്ല. മറ്റുളളവര് ഷോ ചെയ്യും, ഈ പഴയലോകം മൃഗതൃഷ്ണയ്ക്കു സമാനമാണ്. ശാസ്ത്രങ്ങളില് ദ്രൗപദി പറഞ്ഞിട്ടുണ്ട് - അന്ധന്റെ സന്താനങ്ങളെല്ലാം തന്നെ അന്ധന്മാരെന്ന്. ഇവര് എന്തിനെയാണോ രാജ്യം എന്നു മനസ്സിലാക്കിയിട്ടുളളത് അത് ഇപ്പോള് നശിച്ചുകഴിഞ്ഞു. രക്തപ്പുഴ ഒഴുകും. എപ്പോഴാണോ പാകിസ്താന്റെ വിഭജനം ഉണ്ടായത് അപ്പോള് ഓരോ വീട്ടിലും എത്ര അടിപിടികളായിരുന്നു നടന്നിരുന്നത്. ഇപ്പോഴാണെങ്കില് പുറത്തുപോകുമ്പോള് വഴിയില് വെച്ചു തന്നെ അടിപിടി നടത്തുന്നുണ്ട്. എത്ര രക്തമാണ് ഒഴുകുന്നത്? എന്താ ഇതിനെ സ്വര്ഗ്ഗമെന്നു പറയുമോ? എന്താ ഇതാണോ പുതിയ ദില്ലി അഥവാ പുതിയ ഭാരതം? പുതിയ ഭാരതം സ്വര്ഗ്ഗമായിരുന്നു. ഇപ്പോള് വികാരങ്ങള് പ്രവേശിച്ചിട്ടുണ്ട്, ഇത് വളരെ വലിയ ശത്രുക്കളാണ്. രാമന്റെയും രാവണന്റെയും ജന്മം ഭാരതത്തിലാണ് കാണിക്കുന്നത്. ശിവജയന്തി വിദേശത്ത് ആഘോഷിക്കുന്നില്ല. ഇവിടെയാണ് ആഘോഷിക്കുന്നത്. രാവണന് എപ്പോഴാണ് വരുന്നതെന്ന് നിങ്ങള്ക്ക് അറിയാം. എപ്പോഴാണോ പകല് പൂര്ത്തിയായി രാത്രി വരുന്നത് അപ്പോഴാണ് രാവണന് വരുന്നത്. ഈ സമയത്തെയാണ് വാമമാര്ഗ്ഗം എന്നു പറയുന്നത്. വാമമാര്ഗ്ഗത്തിലേക്കു പോകുന്നതിലൂടെ ദേവതകളുടെ അവസ്ഥ എന്തായിത്തീര്ന്നു എന്ന് കാണിക്കുന്നുണ്ട്.

കുട്ടികള്ക്ക് സേവനം ചെയ്യണം. ആരാണോ സ്വയം ഉണര്ന്നിരിക്കുന്നത് അവര്ക്കേ മറ്റുളളവരെ ഉണര്ത്തുവാന് സാധിക്കൂ. ബാബ ശുഭചിന്തകനാണ്. ഇവര്ക്ക് മായയുടെ അടി ഏല്ക്കരുത് എന്ന് ചിന്തിക്കും. കാരണം അസുഖം പിടിപെട്ടാല് സേവനം ചെയ്യാന് സാധിക്കില്ല. ജഗദംബയ്ക്കാണ് ജ്ഞാനകലശം ലഭിക്കുന്നത്, ലക്ഷ്മിയ്ക്കല്ല. ലക്ഷ്മിക്ക് ധനത്തെ നല്കിയിട്ടുണ്ട് ഇതിലൂടെ ദാനം ചെയ്യാന് സാധിക്കുന്നു. പക്ഷേ സത്യയുഗത്തില് ദാനം ഉണ്ടാകുന്നില്ലല്ലോ. ദാനം ചെയ്യുന്നത് എപ്പോഴും പാവപ്പെട്ടവര്ക്കാണ്. അപ്പോള് കന്യകമാര് ഇതുപോലെ ക്ഷേത്രങ്ങളിലെല്ലാം പോയി സേവനം ചെയ്യുകയാണെങ്കില് ധാരാളം പേര് വരും. സബാഷ് നല്കും, ചരണങ്ങളില് വീഴും. മാതാക്കള്ക്കും ബഹുമാനമുണ്ട്. മാതാക്കള് കേള്ക്കുന്നതിലൂടെ അവരുടെ മുഖം വിടരുന്നു. പുരുഷന്മാര്ക്ക് തന്റെതായ ലഹരിയുണ്ടാവുമല്ലോ.

ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ഈ സാകാരി ബ്രഹ്മാവ് ബഹിര്യാമിയാണ്. ഇവരുടെ ഉളളിലിരിക്കുന്ന ഈശ്വരന് ഉയര്ന്നതിലും ഉയര്ന്ന ഈശ്വരനാണ്. കൃഷ്ണനെ ലോര്ഡ് കൃഷ്ണന് എന്നു പറയാറുണ്ട്. നമ്മള് പറയുന്നു കൃഷ്ണന്റെയും ഈശ്വരനാണ് ആ പരമാത്മാവ്. ആ ഈശ്വരന് ഈ ശരീരമാകുന്ന വീട് നല്കിയിരിക്കുകയാണ്. അപ്പോള് ഇവര് ഉടമസ്ഥനും ഉടമസ്ഥയുമാണ്. ഇവര് സ്ത്രീയും പുരുഷനുമാണല്ലോ. അത്ഭുതമല്ലേ.

ഭോഗ് വെച്ചുകൊണ്ടിരിക്കുന്നു. ശരി ബാബയ്ക്ക് എല്ലാവരുടെയും സ്നേഹസ്മരണ നല്കണം. വലിയ ഉസ്താദിന് സന്തോഷത്തോടെയാണ് സലാം കൊടുക്കുന്നത്. ഇത് ഒരു ആചാര രീതിയാണ്. എങ്ങനെയാണോ ആരംഭത്തില് സാക്ഷാത്കാരമുണ്ടായത് അതേപോലെ അന്തിമത്തിലും ബാബ ധാരാളം രസിപ്പിക്കും. ആബുവില് ധാരാളം കുട്ടികള് വരും. ആര് ഉണ്ടാകുമോ അവര് എല്ലാം കാണും. ശരി.

മധുരമധുരമായ വളരെക്കാലങ്ങള്ക്കു ശേഷം തിരിച്ചു കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും ആത്മീയ അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം

രാത്രി ക്ലാസ്സ് - 08-04-1968

ഇത് ഈശ്വരീയ ദൗത്യമാണ് നടന്നുകൊണ്ടിരിക്കുന്നത്. ആരാണോ ദേവിദേവതാധര്മ്മത്തിലേത് അവര് മാത്രമാണ് വരുന്നത്. എങ്ങനെയാണോ അവര് തന്റെ മിഷനറിയിലൂടെ ക്രിസ്ത്യാനികളാക്കി മാറ്റുന്നത്. ആരാണോ ക്രിസ്ത്യാനികളാകുന്നത് അവര്ക്ക് ക്രിസ്ത്യന് ധര്മ്മത്തില് സുഖം ലഭിക്കുന്നു. നല്ല പ്രതിഫലം ലഭിക്കുന്നു അതുകൊണ്ട് ധാരാളം പേര് ക്രിസ്ത്യാനികളായിത്തീരുന്നു. ഭാരതവാസികള്ക്ക് ഇത്രയ്ക്കും പ്രതിഫലം നല്കാന് സാധിക്കില്ല. ഇവിടെ ധാരാളം അഴിമതിയുണ്ട്. ഇടയ്ക്ക് കൈക്കൂലി വാങ്ങിച്ചില്ലെങ്കില് ജോലിയില് നിന്നും പിരിച്ചുവിടും. അപ്പോള് കുട്ടികള് ബാബയോട് ചോദിക്കും ബാബാ ഈ അവസ്ഥയില് എന്തു ചെയ്യുമെന്ന്? പറയുന്നു യുക്തിപൂര്വ്വം പെരുമാറൂ, പിന്നീട് അതിനെ ശുഭമായ കാര്യത്തില് ഉപയോഗിക്കൂ.

ഇവിടെ എല്ലാവരും ബാബയെ വിളിക്കുന്നു വന്ന് പതിതത്തില് നിന്നും പാവനമാക്കി മാറ്റൂ, മുക്തമാക്കൂ, വീട്ടിലേക്ക് കൊണ്ടുപോകൂ. അച്ഛന് തീര്ച്ചയായും വീട്ടിലേക്ക് കൊണ്ടുപോകുമല്ലോ. വീട്ടിലേക്ക് പോകുന്നതിനുവേണ്ടി തന്നെയാണ് ഇത്രയ്ക്കും ഭക്തിയെല്ലാം ചെയ്യുന്നതും. പക്ഷേ അച്ഛന് വന്നാല് മാത്രമേ കൊണ്ടുപോകൂ. ഭഗവാന് ഒന്നു മാത്രമാണ്. അല്ലാതെ എല്ലാവരിലും ഭഗവാന് വന്ന് സംസാരിക്കുന്നില്ല. അവര് വരുന്നതു തന്നെ സംഗമത്തിലാണ്. ഇപ്പോള് നിങ്ങള്ക്ക് ഇങ്ങനെയുളള കാര്യങ്ങളൊന്നും തന്നെ അംഗീകരിക്കേണ്ട, ആദ്യം അംഗീകരിച്ചിരുന്നു. ഇപ്പോള് നിങ്ങള് ഭക്തി ചെയ്യുന്നില്ല. നിങ്ങള് പറയുന്നു ആദ്യം ഞങ്ങള് പൂജ ചെയ്യുമായിരുന്നു. ഇപ്പോള് ബാബ വന്നിരിക്കുന്നു നമ്മളെ പൂജ്യ ദേവതയാക്കി മാറ്റാന്. സിക്കുകാര്ക്കും നിങ്ങള് മനസ്സിലാക്കി കൊടുക്കണം. ഇങ്ങനെയൊരു മഹിമയില്ലേ മനുഷ്യനില് നിന്നും ദേവത..... ദേവതകളുടെ മഹിമയാണല്ലോ. ദേവതകള് സത്യയുഗത്തിലാണ് വസിക്കുന്നത്. ഇപ്പോള് കലിയുഗമാണ്. ബാബയും ഈ സംഗമയുഗത്തില് പുരുഷോത്തമനായിത്തീരാനുളള പഠിപ്പാണ് നല്കുന്നത്. ദേവതകളാണ് എല്ലാവരിലും വെച്ച് ഉത്തമം അതുകൊണ്ടാണ് ഇത്രയ്ക്കും പൂജ ലഭിക്കുന്നത്. ആരുടെ പൂജയാണോ ചെയ്യുന്നത് അവര് തീര്ച്ചയായും എപ്പോഴോ ഉണ്ടായിരുന്നു പക്ഷേ ഇപ്പോഴില്ല. മനസ്സിലാക്കുന്നു ഈ രാജധാനി കാലഹരണപ്പെട്ടുപോയെന്ന്. ഇപ്പോള് നിങ്ങള് ഗുപ്തമാണ്. ആര്ക്കും തന്നെ അറിയുന്നില്ല നമ്മള് വിശ്വത്തിന്റെ അധികാരിയായി മാറാന് പോകുന്നു എന്ന്. നിങ്ങള്ക്ക് അറിയാം നമ്മള് പഠിച്ച് ഇതായിത്തീരുന്നു എന്ന്. അപ്പോള് പഠിപ്പിനുമേല് പൂര്ണ്ണ ശ്രദ്ധ നല്കണം. ബാബയെ വളരെ സ്നേഹത്തോടെ ഓര്മ്മിക്കണം. ബാബ നമ്മെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു എങ്കില് എന്തുകൊണ്ട് ഓര്മ്മിച്ചുകൂടാ. പിന്നെ ദൈവീക ഗുണങ്ങളും ആവശ്യമാണ്. ശരി, ആത്മീയ കുട്ടികള്ക്ക് ആത്മീയ അച്ഛന്റെയും ദാദയുടെയും സ്നേഹസ്മരണയും ഗുഡ്നൈറ്റും നമസ്കാരവും.


ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ഈ ലോകത്തില് തന്റെ പുറമെയുളള ഷോ ചെയ്യരുത്. സമ്പൂര്ണ്ണമായും പാസ്സാകുന്നതിനുവേണ്ടി ഗുപ്ത പുരുഷാര്ത്ഥം ചെയ്യണം.

2. ഈ വര്ണ്ണാഭമായ ലോകത്തില് ഒരിക്കലും കുടുങ്ങരുത്. നഷ്ടോമോഹയായിത്തീര്ന്ന് ബാബയുടെ പേരിനെ പ്രശസ്തമാക്കാനുളള സേവനം ചെയ്യണം. എല്ലാവരുടെയും സൗഭാഗ്യത്തെ ഉണര്ത്തണം.

വരദാനം :-
സദാ സന്തോഷത്തിന്റെ ടോണിക്ക് കഴിക്കുകയും കഴിപ്പിക്കുകയും ചെയ്യുന്ന സമ്പന്നനും, ഭാഗ്യവാനുമായി ഭവിക്കൂ

താങ്കള് കുട്ടികളുടെ പക്കല് സത്യമായ അവിനാശീ ധനമുണ്ട് അതുകൊണ്ട് എല്ലാവരെക്കാളും ധനവാന് താങ്കളാണ്. കഴിക്കുന്നത് ഉണങ്ങിയ ചപ്പാത്തിയാണെങ്കിലും അതില് സന്തോഷത്തിന്റെ ടോണിക്ക് നിറഞ്ഞിട്ടുണ്ട്, അതിന് മുന്നില് മറ്റൊരു ടോണിക്കും തന്നെയില്ല. ഏറ്റവും നല്ല ടോണിക്ക് കഴിക്കുന്ന, സുഖത്തിന്റെ ചപ്പാത്തി കഴിക്കുന്നത് താങ്കളാണ് അതുകൊണ്ട് സദാ സമ്പന്നരാണ്. അതുകൊണ്ട് ഇങ്ങനെ സമ്പന്നമായി കഴിയൂ അത് കണ്ട് മറ്റുള്ളവരും സമൃദ്ധരാകണം അപ്പോള് പറയും ഭാഗ്യശാലി ആത്മാക്കള്. 

സ്ലോഗന് :-
നോളജ്ഫുള് അവരാണ് ആരുടെയാണോ ഒരു സങ്കല്പമോ വാക്കോ പോലും വ്യര്ത്ഥമായി പോകാത്തത്.