07.01.2019           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - മനുഷ്യര് ശരീരത്തിന് റെ ഉന്നതിയുടെ പദ്ധതിയാണ് രചിക്കുന്നത് , ആത്മാവിന് റെ ഉന്നതിയുടെ അഥവാ കയറ്റത്തിന് റെ മാര് ഗ്ഗം ബാബ മാത്രമാണ് പറഞ്ഞ് തരുന്നത് - ഇത് ബാബയുടെ മാത്രം ഉത്തരവാദിത്വമാണ്

ചോദ്യം :-
കുട്ടികളുടെ ഉന്നതി സദാ ഉണ്ടാകുന്നതിന് വേണ്ടി ബാബ ഏതൊരു ശ്രീമത്താണ് നല്കുന്നത്?

ഉത്തരം :-
കുട്ടികളെ തന്റെ ഉന്നതിക്ക് വേണ്ടി 1- സദാ ഓര്മ്മയുടെ യാത്രയിലിരിക്കൂ. ഓര്മ്മയിലൂടെ മാത്രമാണ് ആത്മാവിന്റെ കറ പോകുന്നത്. 2- ഒരിക്കലും കഴിഞ്ഞതിനെക്കുറിച്ച് ചിന്തിക്കാതിരിയ്ക്കൂ വരാനിരിക്കുന്നതിനെക്കുറിച്ച് ആശ വയ്ക്കാതിരിയ്ക്കൂ.3- ശരീര നിര്വ്വാഹാര്ത്ഥം കര്മ്മം ചെയ്യൂ എന്നാല് എപ്പോള് സമയം ലഭിച്ചാലും പാഴാക്കരുത്. 4- കുറഞ്ഞത് 8 മണിക്കൂര് ഈശ്വരീയ സേവനം ചെയ്യുകയാണെങ്കില് നിങ്ങളുടെ ഉന്നതി ഉണ്ടായിക്കൊണ്ടിരിക്കും.

ഓംശാന്തി.
ആത്മീയ അച്ഛനിരുന്ന് ആത്മീയ കുട്ടികള്ക്ക് അഥവാ ആത്മാക്കള്ക്ക് മനസ്സിലാക്കിത്തരികയാണ്, മനുഷ്യര് പറയുന്നു ആത്മാവിന്റെ ഉത്തരവാദിത്വം പരമാത്മാവിനാണ്. അവര്ക്കാണ് എല്ലാ ആത്മാക്കളുടെയും ഉന്നതിക്കും മനസ്സിന്റെ ശാന്തിക്കും വേണ്ടിയുമുള്ള വഴി പറഞ്ഞ് തരാന് സാധിക്കുന്നത്. ആത്മാവിരിക്കുന്നത് ഭൃകുടിയില് എല്ലാത്തില് നിന്നും വേറിട്ടാണ്. പൊതുവെ രോഗമുണ്ടാകുന്നത് ശരീരത്തിലാണ്. ഭൃകുടിയിലല്ല. ഇനി തലയില് വേദനയുണ്ടാകാം എന്നാലും ആത്മാവിന്റെ ഇരിപ്പിടം ഏതാണോ അവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല കാരണം ആ ഇരിപ്പിടത്തിലാണ് ആത്മാവ് വിരാജിതമായിരിയ്ക്കുന്നത്.ഇപ്പോള് ആത്മാവിന് ഉന്നതി അഥവാ ശാന്തി നല്കുന്ന സര്ജന് ഒരു പരമാത്മാവ് മാത്രമാണ്. ആത്മാവിന്റെ ഉന്നതി ഉണ്ടാകുമ്പോഴാണ് ആത്മാവിന് ആരോഗ്യവും സമ്പത്തും ലഭിക്കുന്നത്. ശരീരത്തെ എന്തെല്ലാം ചെയ്താലും അതിലൂടെ ഒരു ഉന്നതിയും ഉണ്ടാകില്ല. ശരീരത്തിനാണെങ്കില് എന്തെങ്കിലും പ്രശ്നം ഉണ്ടായിരിക്കും. ആത്മാവിന്റെ ഉന്നതി ബാബയ്ക്കല്ലാതെ ആര്ക്കും ചെയ്യാന് സാധിക്കില്ല. മറ്റെല്ലാവരും ലോകത്തില് ശരീരത്തിന്റെ ഉന്നതിക്കുള്ള പദ്ധതിയാണ് രചിക്കുന്നത്, അല്ലാതെ ആത്മാവിന്റെ ഉയരുന്ന കല അഥവാ ഉന്നതി ഉണ്ടാകുന്നതേയില്ല. അത് ബാബ മാത്രമാണ് പഠിപ്പിക്കുന്നത്. മുഴുവന് ആധാരവും ആത്മാവിലാണ്. ആത്മാവ് തന്നെയാണ് 16 കലയുള്ളതാകുന്നതും പിന്നീട് ആത്മാവ് തന്നെയാണ് കലാ രഹിതമാകുന്നതും. 16 കലകളുള്ളതാകുന്നു പിന്നീട് കലകള് എങ്ങനെയാണ് കുറയുന്നത്, ഇതും ബാബ തന്നെയാണ് മനസ്സിലാക്കിത്തരുന്നത്. ബാബ പറയുന്നു സത്യയുഗത്തില് നിങ്ങള്ക്ക് വളരെ സുഖമായിരുന്നു. ആത്മാവ് ഉയര്ന്ന കലയിലായിരുന്നു മറ്റ് സത്സംഗങ്ങളില് ആത്മാവിന്റെ ഉന്നതി എങ്ങനെ ഉണ്ടാകും- ഈ കാര്യം മനസ്സിലാക്കിത്തരുന്നില്ല. അവര് ഭൗതീക ലഹരിയിലാണ് കഴിയുന്നത്. ദേഹാഭിമാനമാണ്, ബാബ നിങ്ങളെ ദേഹീ-അഭിമാനിയാക്കുന്നു. ആത്മാവ് തമോപ്രധാനമായി ഇനി അതിനെ സതോപ്രധാനമാക്കണം. ഇവിടെ എല്ലാം ആത്മീയ കാര്യങ്ങളാണ്. അവിടെ ഭൗതീക കാര്യങ്ങളാണ്. ഡോക്ടര്മാര് ഒരു ഹൃദയമെടുത്ത് മാറ്റി അടുത്തത് വെച്ചുകൊടുക്കാറുണ്ട്. അതിന് ആത്മാവുമായി ഒരു ബന്ധവുമില്ല. ആത്മാവ് ഭൃകുടിയിലാണ് ഇരിക്കുന്നത്, അതിന്റെ ഓപ്പറേഷന് മുതലായവയൊന്നും ഉണ്ടാകുന്നില്ല.

ശരി ബാബ മനസ്സിലാക്കിത്തരികയാണ് ആത്മാവിന്റെ ഉന്നതി ഒരു പ്രാവശ്യം മാത്രമാണ് ഉണ്ടാകുന്നത്. ആത്മാവ് എപ്പോഴാണോ തമോപ്രധാനമാകുന്നത് അപ്പോഴാണ് ആത്മാവിന്റെ ഉന്നതി ചെയ്യുന്ന ബാബ വരുന്നത്. ബാബയെ കൂടാതെ ഒരാത്മാവിന്റെയും ഉയരുന്ന കല ഉണ്ടാകുകയില്ല. ബാബ പറയുകയാണ് ഈ അപവിത്ര ആത്മാക്കള്ക്ക് എന്റെ അടുത്ത് വരാന് സാധിക്കില്ല. നിങ്ങളുടെ അടുത്തേയ്ക്ക് ആരെങ്കിലും വരുമ്പോള് ശാന്തി എങ്ങനെ ലഭിക്കും അഥവ ഉന്നതി എങ്ങനെ ഉണ്ടാകും എന്നു ചോദിക്കുന്നു. അതായത് ഉന്നതിക്ക് ശേഷം നമ്മളെങ്ങോട്ട് പോകും എന്ന് അറിയുന്നില്ല, എന്ത് സംഭവിക്കും? വിളിക്കുന്നുണ്ട് പതിതത്തില് നിന്ന് പാവനമാക്കൂ. ജീവന് മുക്തിധാമത്തിലേക്ക് കൊണ്ട് പോകൂ. അപ്പോള് ആത്മാവിനെ തന്നെയല്ലേ കൊണ്ട് പോകുക. ശരീരം അതിവിടെ അവസാനിക്കും. എന്നാല് ഈ കാര്യങ്ങള് ആരുടെയും ബുദ്ധിയിലില്ല. ഇതാണ് ഈശ്വരീയ മതം. ബാക്കി അതെല്ലാം മനുഷ്യ മതമാണ്. ഈശ്വരീയ മതത്തിലൂടെ ഒറ്റയടിക്ക് ആകാശത്തിലേക്ക് ഉയരുന്നു- ശാന്തിധാമത്തിലേക്കും സുഖധാമത്തിലേക്കും. പിന്നീട് ഡ്രാമയനുസരിച്ച് താഴേക്കും ഇറങ്ങുക തന്നെ വേണം. ആത്മാവിന്റെ ഉന്നതിക്കായി ബാബയല്ലാതെ വേറൊരു സര്ജനുമില്ല. സര്ജന് പിന്നീട് നിങ്ങളെയും തനിക്ക് സമാനമാക്കുന്നു. ചിലര് വളരെ പേരുടെ ഉന്നതി ചെയ്യുന്നുണ്ട്, ചിലര് മീഡിയം, ചിലര് മൂന്നാം തരമായി മറ്റുള്ളവരുടെ ഉന്നതി ചെയ്യുന്നുണ്ട്. ആത്മാക്കളുടെ ഉന്നതിയുടെ ഉത്തരവാദി ഒരേ ഒരു ബാബയാണ്. ലോകത്തില് ഒരാള്ക്കും ഇതറിയില്ല. ബാബ പറയുന്നു ഈ സന്യാസി മുതലായവരെ പോലും ഉദ്ദരിക്കാന് വേണ്ടിയാണ് ഞാന് വരുന്നത്. ആദ്യം ആത്മാവ് വരുന്ന സമയത്ത് പവിത്രമായി തന്നെയാണ് വരുന്നത്. ഇപ്പോള് ബാബ എല്ലാവരുടെയും ഉന്നതി ചെയ്യുന്നതിന് വന്നിരിക്കയാണ്. നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച് നോക്കൂ നിങ്ങളുടെ എത്ര ഉന്നതിയാണ് ഉണ്ടാകുന്നത്. അവിടെ നിങ്ങള്ക്ക് ശരീരവും ഫസ്റ്റ്ക്ലാസ്സാണ് ലഭിക്കുന്നത്. ബാബ തന്നെയാണ് അവിനാശി സര്ജന്. ബാബ വന്ന് നിങ്ങളുടെ ഉന്നതി ചെയ്യുന്നു. അങ്ങനെ നിങ്ങള് ഉയര്ന്നതിലും ഉയര്ന്ന തന്റെ മധുരമായ വീട്ടിലേക്ക് പോകും. അവര് ചന്ദ്രനിലേക്കാണ് പോകുന്നത്. അവിനാശി സര്ജന് നിങ്ങള്ക്ക് ഉന്നതി പ്രാപ്തമാക്കിത്തരുന്നതിന് വേണ്ടി പറയുകയാണ് എന്നെ മാത്രം ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും. ബാബ വിശ്വത്തിലെ കുട്ടികളെ മുക്തമാക്കുകയാണ്. നിങ്ങള് സ്വര്ഗ്ഗത്തിലേക്ക് പോകുമ്പോള് എല്ലാവരും ശാന്തി ധാമത്തിലായിരിക്കും. ബാബ എത്ര അദ്ഭുതകരമായ കാര്യമാണ് ചെയ്യുന്നത്. അദ്ഭുതമാണ് ബാബയുടേത്! അപ്പോഴാണ് പറയുന്നത് നിന്റെ ഗതിയും മതവും നിനക്ക് മാത്രമേ അറിയൂ. ആത്മാവില് തന്നെയാണ് മതമുള്ളത്. ആത്മാവ് വേറിടുകയാണെങ്കില് മതം ലഭിക്കുക സാധ്യമല്ല. ഈശ്വരീയ മതത്തിലൂടെ കയറുന്ന കല, മനുഷ്യ മതത്തിലൂടെ ഇറങ്ങുന്ന കല- ഇതും ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. അവര് മനസ്സിലാക്കുന്നത് ഇപ്പോള് ഇത് സ്വര്ഗ്ഗമാണ് എന്നാണ്. മുന്നോട്ട് പോകുമ്പോള് മനസ്സിലാകും ഇത് നരകമാണോ അതോ സ്വര്ഗ്ഗമാണോ എന്ന്. ഭാഷയുടെ പേരില് എത്ര ബഹളങ്ങളാണ് ഉണ്ടാക്കുന്നത്. ദുഃഖമല്ലേ. സ്വര്ഗ്ഗത്തില് ദുഃഖം ഉണ്ടാകില്ല. ഭൂകമ്പവും ഉണ്ടാകില്ല. ഇപ്പോള് പഴയ ലോകത്തിന്റെ വിനാശം ഉണ്ടാകണം പിന്നീട് സ്വര്ഗ്ഗമായിത്തീരും. പിന്നീട് അരകല്പത്തിനുശേഷം അതും അപ്രത്യക്ഷമാകുന്നു. പറയുന്നുണ്ട് ദ്വാരക സമുദ്രത്തിന് അടിയിലേക്ക് പോയി. സ്വര്ണ്ണത്തിന്റെ സാധനങ്ങള് താഴേക്ക് ആഴ്ന്ന് പോയി. അത് തീര്ച്ചയായും ഭൂകമ്പത്തിലൂടെയാണ് താഴേക്ക് പോകുക. സമുദ്രത്തെ ഖനനം ചെയ്തല്ല കണ്ടെത്തുന്നത്. ഭൂമിയെയാണ് ഖനനം ചെയ്യുന്നത്, അവിടെ നിന്നാണ് സാധനങ്ങള് കണ്ടെത്തുന്നത്.

ബാബ പറയുന്നു ഞാന് എല്ലാവരുടേയും ഉപകാരം ചെയ്യുന്നു. എനിക്ക് പിന്നീട് എല്ലാവരും അപകാരം ചെയ്യുന്നു, ഗ്ലാനി നല്കുന്നു. ഞാനാണെങ്കില് അപകാരിയുടെ പോലും ഉപകാരം ചെയ്യുന്നു, അതുകൊണ്ട് എന്റെ മഹിമയാണ് തീര്ച്ചയായും ഉണ്ടായിരിക്കേണ്ടത്. ഭക്തി മാര്ഗ്ഗത്തില് നോക്കൂ എത്ര ആദരവാണുള്ളത്. നിങ്ങള് കുട്ടികളും ബാബയുടെ എത്ര മഹിമയാണ് ചെയ്യുന്നത്. ചിത്രത്തില് 32 ഗുണങ്ങള് കാണിച്ചിട്ടുണ്ട്. ഇപ്പോള് നിങ്ങളും ബാബയെപ്പോലെ ഗുണവാനായി മാറിക്കൊണ്ടിരിക്കുകയാണ് അപ്പോള് എത്ര പുരുഷാര്ത്ഥം ചെയ്യേണ്ടതായുണ്ട്. സമയം വേസ്റ്റാക്കരുത്. ഉയര്ന്നതിലും ഉയര്ന്ന ബാബയാണ് പഠിപ്പിക്കുന്നത് അതുകൊണ്ട് ദിവസവും തീര്ച്ചയായും പഠിക്കണം. ഇത് അവിനാശിയായ അച്ഛനുമാണ്, ടീച്ചറുമാണ്, അന്തിമത്തില് വരുന്നവര് പഴയവരെക്കാളും വേഗത്തില് പൊയ്ക്കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോള് മുഴുവന് ലോകത്തിന്റെയും ഉന്നതി ബാബയിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ശ്രീകൃഷ്ണനെപ്പോലും ഗുണവാനാക്കി മാറ്റുന്നത് ബാബയാണ്, എല്ലാവര്ക്കും നല്കുന്നവനാണ്. ബാക്കി എല്ലാവരും എടുക്കുകയാണ്. ഇവിടെ നമ്പര്വൈസ് പുരുഷാര്ത്ഥത്തിലൂടെ കുലം ഉണ്ടായിക്കൊണ്ടിരിക്കുകയാണ് . പരിധിയില്ലാത്ത ബാബയെ നോക്കൂ എത്ര മധുരവും സ്നേഹിയുമാണ്. ഉയര്ന്നതിലും ഉയര്ന്ന ബാബയിലൂടെ എല്ലാവരുടെയും ഉന്നതി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ബാക്കി എല്ലാവര്ക്കും ഏണിപ്പടി ഇറങ്ങണം. അദ്ഭുതമാണ് ബാബയുടേത്. കഴിക്കൂ, കുടിക്കൂ എല്ലാം ചെയ്യൂ കേവലം ബാബയുടെ ഗുണം പാടൂ. ഇങ്ങനെയല്ല, ബാബയുടെ ഓര്മ്മയിലിരുന്ന് ഭക്ഷണം കഴിക്കാന് സാധിക്കില്ല. രാത്രിയില് വളരെയധികം സമയം ലഭിക്കുന്നുണ്ട്. 8 മണിക്കൂര് എന്തായാലും സമയമുണ്ട്. ബാബ പറയുന്നു ഏറ്റവും കുറഞ്ഞത് 8 മണിക്കൂര് ഈ ഗവണ്മെന്റിന്റെ സേവനം ചെയ്യൂ. ആര് വന്നാലും അവര്ക്ക് ആത്മാവിന്റെ ഉന്നതിക്ക് വേണ്ടിയുള്ള വഴി പറഞ്ഞ് കൊടുക്കൂ. ജീവന്മുക്തിയെന്നാല് വിശ്വത്തിന്റെ അധികാരി, മുക്തിയെന്നാല് ബ്രഹ്മാണ്ഢത്തിന്റെ അധികാരി. ഇത് മനസ്സിലാക്കിക്കൊടുക്കുക വളരെ സഹജമല്ലേ. എന്നാല് ഭാഗ്യത്തിലില്ലെങ്കില് എന്ത് ചെയ്യാന് സാധിക്കും.

ബാബ മനസ്സിലാക്കിത്തരികയാണ് ബാബയുടെ ഓര്മ്മയെകൂടാതെ ആത്മാവിന്റെ കറ പോകില്ല. ഇനി ജ്ഞാനം മുഴുവന് ദിവസം കേട്ടാലും ആത്മാവിന്റെ ഉന്നതിയുടെ ഉപായം ഓര്മ്മയെ കൂടാതെ മറ്റൊന്നുമില്ല. ബാബ കുട്ടികള്ക്ക് വളരെ സ്നേഹത്തോടെ ഓരോ ദിവസവും മനസ്സിലാക്കിത്തരുന്നുണ്ട് എന്നാല് തന്റെ ഉന്നതി ചെയ്യുന്നുണ്ടോ ഇല്ലയോ, അത് ഓരോരുത്തര്ക്കും സ്വയം മനസ്സിലാക്കാന് സാധിക്കും. ഇത് കേവലം നിങ്ങള് മാത്രമല്ല കേള്ക്കുന്നത് എന്നാല് മുഴുവന് സെന്ററിലുള്ള കുട്ടികളും കേള്ക്കുന്നുണ്ട്. ഈ ടേപ്പ് വച്ചിട്ടുണ്ട്. ഇതും തന്നില് ശബ്ദം നിറച്ചുപോകുന്നു- സേവനത്തിന്. ഇത് വളരെ സേവനം നല്കുന്നുണ്ട്. കുട്ടികള് മനസ്സിലാക്കുന്നു ശിവബാബയുടെ മുരളിയാണ് നമ്മള് കേള്ക്കുന്നത്. നിങ്ങളിലൂടെ കേള്ക്കുമ്പോള് നേരിട്ടല്ലാതെയാകുന്നു. പിന്നീട് നേരിട്ട് കേള്ക്കുന്നതിന് വേണ്ടി ഇവിടെ വരുന്നു. വീണ്ടും ബാബ ബ്രഹ്മാ മുഖത്തിലൂടെ കേള്പ്പിക്കുകയാണ് അഥവാ മുഖത്തിലൂടെ ജ്ഞാനാമൃതം നല്കുകയാണ്. ഈ സമയം ലോകം തമോപ്രധാനമായിരിക്കുന്നു അതുകൊണ്ട് അതിന് മേല് ജ്ഞാനത്തിന്റെ മഴ ആവശ്യമാണ്. ഈ വെള്ളത്തിന്റെ മഴ വളരെ ഉണ്ടാകുന്നുണ്ട്. ആ വെള്ളത്തിലൂടെ ആര്ക്കും പാവനമാകാന് സാധിക്കില്ല. ഇത് മുഴുവന് ജ്ഞാനത്തിന്റെ കാര്യമാണ്.

ബാബ പറയുന്നു ഇപ്പോള് ഉണരൂ, ഞാന് നിങ്ങളെ ശാന്തിധാമത്തിലേക്ക് കൊണ്ട് പോകുകയാണ്. ആത്മാവിന്റെ ഉന്നതിയും ഇതിലുണ്ട്, ബാക്കി എല്ലാം ഭൗതീക കാര്യങ്ങളാണ്. ആത്മീയ കാര്യങ്ങള് കേവലം നിങ്ങള് മാത്രമാണ് കേള്ക്കുന്നത്. കോടിപതിയും, ഭാഗ്യശാലിയുമായി കേവലം നിങ്ങള് മാത്രമാണാകുന്നത്. ബാബയാണ് ദരിദ്രരുടെ നാഥന്. ദരിദ്രര് തന്നെയാണ് കേള്ക്കുന്നത്, അപ്പോഴാണ് ബാബ പറയുന്നത് അഹല്യകള്ക്കും, വേശ്യകള്ക്കും മനസ്സിലാക്കിക്കൊടുക്കൂ. സത്യയുഗത്തില് ഇങ്ങനെയുള്ള കാര്യങ്ങള് ഉണ്ടാകില്ല. അതാണ് പരിധിയില്ലാത്ത ശിവാലയം. ഇപ്പോളിത് പരിധിയില്ലാത്ത വേശ്യാലയം, തീര്ത്തും തമോപ്രധാനമാണ്. ഇതിനെക്കാളും കൂടിയ മാര്ജിന് ഇല്ല. ഇപ്പോള് ഈ പഴയ ലോകത്തിന് പരിവര്ത്തനം ഉണ്ടാകണം. ഭാരതത്തിലാണ് രാമ രാജ്യവും രാവണ രാജ്യവും ഉണ്ടാകുന്നത്. അനേകം ധര്മ്മങ്ങളുണ്ടാകുമ്പോഴാണ് അശാന്തി ഉണ്ടാകുന്നത്. യുദ്ധം ഉണ്ടായിക്കൊണ്ടേയിരിക്കുന്നുണ്ട്. ഇപ്പോഴാണെങ്കില് കൂടുതല് ശക്തിയോടെ യുദ്ധമുണ്ടാകും. കടുത്ത യുദ്ധം ആരംഭിച്ച് പിന്നീട് തടസ്സപ്പെടും എന്തുകൊണ്ടെന്നാല് രാജധാനിയും സ്ഥാപിക്കണം, കര്മ്മാതീത അവസ്ഥയുമാകണം. ഇപ്പോഴാണെങ്കില് ആര്ക്കും പറയാന് സാധിക്കില്ല. ആ അവസ്ഥ വരുമ്പോള് പഠിത്തം പൂര്ത്തിയാകും. പിന്നീട് തന്റെ പുരുഷാര്ത്ഥമനുസരിച്ച് ട്രാന്സ്ഫറാകും. ഈ വൈക്കോല് കൂനയ്ക്ക് തീ പിടിക്കുകതന്നെ വേണം. വളരെ പെട്ടന്ന് വിനാശം സംഭവിക്കും. അതിനെയാണ് രക്തച്ചൊരിച്ചിലിന്റെ കളിയെന്ന് പറയുന്നത്. കളിക്കാരെല്ലാം മരിക്കും. രക്തത്തിന്റെ നദികള് ഒഴുകും. പിന്നീട് നെയ്യിന്റെയും പാലിന്റെയും നദികള് ഒഴുകും. നിലവിളിക്ക് ശേഷം ജയജയാരവമായിരിക്കും. ബാക്കി എല്ലാവരും അജ്ഞാനത്തിന്റെ നിദ്രയില് ഉറങ്ങി -ഉറങ്ങിത്തന്നെ അവസാനിക്കും. വളരെ യുക്തിയോടെയാണ് സ്ഥാപന ഉണ്ടാകുന്നത്. വിഘ്നവും ഉണ്ടാകും, അത്യാചാരവും ഉണ്ടാകും. ഇപ്പോള് മാതാക്കളിലൂടെ സ്വര്ഗ്ഗത്തിന്റെ വാതില് തുറക്കുകയാണ്. പുരുഷന്മാരും വളരെയുണ്ട് എന്നാല് മാതാവ് ജന്മം നല്കുന്നതുകൊണ്ട് അവര്ക്ക് പുരുഷനെക്കാളും മാര്ക്ക് കൂടുതല് ലഭിക്കുന്നു. സ്വര്ഗ്ഗത്തില് നമ്പര്വൈസ് എല്ലാവരും പോകും ചിലര്ക്ക് 2 ജന്മം പുരുഷന്റേതും എടുക്കാന് സാധിക്കും, കണക്കെന്താണോ ഡ്രാമയിലുള്ളത് അതുണ്ടാകും. ആത്മാവിന്റെ ഉന്നതി ഉണ്ടാകുന്നതിലൂടെ എത്ര വ്യത്യാസമാണ് ഉണ്ടാകുന്നത്. ചിലര് തീര്ത്തും ഉയര്ന്നതാകുന്നു ചിലര് തീര്ത്തും താഴ്ന്നതും. രാജാവ് എവിടെക്കിടക്കുന്നു പ്രജ എവിടെക്കിടക്കുന്നു.

മധുര-മധുരമായ കുട്ടികള്ക്ക് ബാബ മനസ്സിലാക്കിത്തരികയാണ് ഇപ്പോള് പുരുഷാര്ത്ഥം ചെയ്യൂ. യോഗത്തിലൂടെ പവിത്രമാകൂ അപ്പോള് ധാരണ ഉണ്ടാകും. ലക്ഷ്യം വളരെ ഉയര്ന്നതാണ്. സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കി വളരെ സ്നേഹത്തോടെ ബാബയെ ഓര്മ്മിക്കണം. ആത്മാവിന് പരമാത്മാവിനോട് സ്നേഹമില്ലേ. ഇതാണ് ആത്മീയ സ്നേഹം, അതിലൂടെ ആത്മാവിന്റെ ഉന്നതി ഉണ്ടാകുന്നു. ഭൗതീക സ്നേഹത്തിലൂടെ വീണ് പോകുന്നു. ഭാഗ്യത്തിലില്ലെങ്കില് ഓടിപ്പോകുന്നു. യജ്ഞത്തെ വളരെ സംരക്ഷിക്കണം. മാതാക്കളുടെ ഓരോ അണയിലൂടെയുമാണ് യജ്ഞത്തിന്റെ സേവനം നടന്നുകൊണ്ടിരിക്കുന്നത്. ഇവിടെ ദരിദ്രര് തന്നെയാണ് ധനവാനാകുന്നത്. മുഴുവന് ആധാരവും പഠിത്തത്തിലാണ്. നിങ്ങള് ഇപ്പോള് സദാ സുമംഗലിയാകുന്നു- ഈ ഫീലിങ് എല്ലാവര്ക്കും വരുന്നുണ്ട്. മാലയിലെ മുത്താകുന്നവര്ക്ക് എത്ര നല്ല ഫീലിങ് വേണം. ശിവബാബയെ ഓര്മ്മിച്ചുകൊണ്ട്, സേവനം ചെയ്തുകൊണ്ടിരിക്കുകയാണെങ്കില് വളരെ ഉന്നതി ഉണ്ടാകും. ശിവബാബയുടെ സേവനത്തില് ശരീരവും ബലി നല്കേണ്ടതായുണ്ട്. മുഴുവന് ദിവസവും ലഹരി ഉണ്ടായിരിക്കണം- ഇത് ചിറ്റമ്മയുടെ വീട്ടിലേക്ക് പോകലല്ല. നോക്കണം ഞാന് എത്രത്തോളം എന്റെ ഉന്നതി ചെയ്തിട്ടുണ്ട്. ബാബ പറയുന്നു - കഴിഞ്ഞ് പോയതിനെ ഓര്മ്മിക്കരുത്. മുന്നോട്ടുള്ളതിന്റെ ആശയും വയ്ക്കരുത്. ശരീര നിര്വ്വഹണാര്ത്ഥം കര്മ്മം ചെയ്യണം. എത്ര സമയം ലഭിക്കുന്നോ അതില് ബാബയെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം വിനാശമാകും. ബാബ ബന്ധനസ്തര്ക്കും മനസ്സിലാക്കിത്തരികയാണ് അതായത് നിങ്ങള് പതിക്ക് വളരെ നമ്രതയോടെ മനസ്സിലാക്കി കൊടുക്കണം, ആരെങ്കിലും അടിച്ചാല് അവരില് പുഷ്പ വൃഷ്ടി നടത്തൂ. സ്വയത്തെ രക്ഷിക്കാനുള്ള വളരെ യുക്തി വേണം. കണ്ണുകള് വളരെ ശീതളമായിരിക്കണം. ഒരിക്കലും ഇളകരുത്. ഇതിന്മേലാണ് അംഗദന്റെ ഉദാഹരണമുള്ളത്, തീര്ത്തും അചഞ്ചലനായിരുന്നു. നിങ്ങളെല്ലാവരും മഹാവീരനാണ്, എന്ത് കഴിഞ്ഞ് പോയോ അതിനെ ഓര്മ്മിക്കരുത്. സദാ ഹര്ഷിതമായിരിക്കണം. ഡ്രാമയില് ഉറച്ച് വിശ്വസിക്കണം. ബാബ സ്വയം പറയുകയാണ് ഞാനും ഡ്രാമയുടെ ബന്ധനത്തില് ബന്ധിക്കപ്പെട്ടിരിക്കുന്നു. വേറെ ഒരു കാര്യവുമില്ല. കൃഷ്ണനെക്കുറിച്ച് എഴുതി വച്ചിട്ടുണ്ട് സ്വദര്ശന ചക്രം കൊണ്ട് വധിച്ചു.ഇതെല്ലാം കഥകളാണ്. ബാബയ്ക്ക് ഹിംസ ചെയ്യാന് സാധിക്കില്ല. ബാബ അച്ഛനും ടീച്ചറുമാണ്, കൊല്ലുന്നതിന്റെ കാര്യമില്ല. ഈ കാര്യങ്ങളെല്ലാം ഈ സമയത്തേതാണ്. ഒരു വശത്ത് അനേകം മനുഷ്യരുണ്ട് മറുവശത്ത് നിങ്ങളാണ്, ആര്ക്ക് വരേണ്ടതായുണ്ടോ അവര് വന്നുകൊണ്ടിരിക്കും. കല്പം മുന്പത്തേത് പോലെ പദവി നേടിക്കൊണ്ടിരിക്കും. ഇതില് അദ്ഭുതത്തിന്റെ കാര്യമൊന്നുമില്ല. ബാബ ദയാഹൃദയനാണ്, ദുഃഖ ഹര്ത്താ സുഖ കര്ത്താവാണ്, പിന്നെങ്ങനെ ദുഃഖം നല്കും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ഏറ്റവും കുറഞ്ഞത് 8 മണിക്കൂര് ഈശ്വരീയ ഗവണ്മെന്റിന്റെ സേവനം ചെയ്ത് തന്റെ സമയം സഫ ലമാക്കണം. ബാബയെപ്പോലെ ഗുണവാനാകണം.

2. കഴിഞ്ഞത് പോയതിനെ ഓര്മ്മിക്കരുത്. കഴിഞ്ഞതിന് വിട നല്കി സദാ ഹര്ഷിതമായിരിക്കണം. ഡ്രാമയില് ഉറച്ച് കഴിയണം.

വരദാനം :-

നിശ്ചിത വിജയത്തിന്റെ ലഹരിയില് ഇരുന്ന് ബാബയുടെ കോടിമടങ്ങ് സഹായം പ്രാപ്തമാക്കുന്നവരായ മായയെ ജയിക്കുന്നവരായി ഭവിയ്ക്കട്ടെ.

ബാബയുടെ കോടിമടങ്ങ് സഹായത്തിന് പാത്രമായ കുട്ടികള് മായയുടെ യുദ്ധത്തോട് ഇങ്ങനെ വെല്ലുവിളിയ്ക്കുന്നു,താങ്കളുടെ ജോലിയാണ് വരിക,ഞങ്ങളുടെ ജോലിയാണ് വിജയം പ്രാപ്തമാക്കുക.അവര് മായയുടെ സിംഹരൂപത്തെ ഉറുമ്പാണെന്ന് മനസ്സിലാക്കുന്നു.എന്തുകൊണ്ടെന്നാല് ഈ മായയുടെ രാജ്യം ഇപ്പോള് സമാപ്തമാകുമെന്ന് അറിയാം.ഞങ്ങള് അനേക പ്രാവശ്യത്തെ വിജയീ ആത്മാക്കള്ക്ക് വിജയം നൂറു ശതമാനം നിശ്ചിതമാണ്.ഈ നിശ്ചയത്തിന്റെ ലഹരി ബാബയുടെ കോടിമടങ്ങ് സഹായത്തിന്റെ അധികാരം പ്രാപ്തമാക്കിത്തരുന്നു.ഈ ലഹരിയിലൂടെ സഹജമായിത്തന്നെ മായയെ ജയിക്കുന്നവരായി മാറുന്നു.

സ്ലോഗന് :-
സങ്കല്പ ശക്തിയെ ശേഖരിച്ച് സ്വയത്തെ പ്രതിയും വിശ്വത്തെ പ്രതിയും പ്രയോഗിയ്ക്കൂ.
 


ബ്രഹ്മാബാബയ്ക്ക് സമാനമാകുന്നതിനുള്ള വിശേഷ പുരുഷാര്ത്ഥം

ബ്രഹ്മാബാബയ്ക്ക് സമാനം താങ്കളുടെ ഈ കണ്ണുകള് ആത്മീയതയുടെ അനുഭവം ചെയ്യിപ്പിയ്ക്കണം.

പെരുമാറ്റം ബാബയുടെ സ്വഭാവത്തിന്റെ സാക്ഷാത്കാരം ചെയ്യിപ്പിയ്ക്കണം,മസ്തകം മസ്തക മണിയുടെ സാക്ഷാത്കാരം ചെയ്യിപ്പിയ്ക്കണം, ഈ അവ്യക്ത മുഖം ദിവ്യ അലൗകീക സ്ഥിതിയുടെ പ്രത്യക്ഷ രൂപം കാണിയ്ക്കണം,ഇതിനു വേണ്ടി തന്റെ അന്തര്മുഖീ അലൗകീക അല്ലെങ്കില് ആത്മീയ സ്ഥിതിയില് സദാകാലം ഇരിയ്ക്കുന്നതിനുള്ള അനുഭവം ചെയ്യൂ.