മധുരമായ കുട്ടികളെ -
ഈ ഭാരതം സ്വര്ഗ്ഗമായിരുന്നപ്പോള് നിങ്ങള്‍ നല്ലപ് രകാശത്തിലായിരുന്നു,
ഇപ്പോള്‍ അന്ധകാരമാണ്, വീണ്ടും പ്രകാശത്തിലേക്ക് വരൂ.
ചോദ്യം :-
ബാബ തന്റെ കുട്ടികള്‍ക്ക് ഏതൊരു കഥ കേള്‍പ്പിക്കാനാണ് വന്നിരിക്കുന്നത്?
ഉത്തരം :-
ബാബ പറയുന്നു- മധുരമായ കുട്ടികളെ-ഞാന്‍ നിങ്ങളെ 84 ജന്മങ്ങളുടെ കഥ
കേള്‍പ്പിക്കുകയാണ്. നിങ്ങള്‍ ആദ്യത്തെ ജന്മത്തിലായിരുന്നപ്പോള് ഒരേ ഒരു ദൈവീക
ധര്‍മ്മം മാത്രമെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് നിങ്ങള്‍ തന്നെയാണ് രണ്ടു
യുഗങ്ങള്‍ക്കു ശേഷം വലിയ-വലിയ ക്ഷേത്രങ്ങള്‍ ഉണ്ടാക്കിയത്. ഭക്തി തുടങ്ങിയത്. ഇത്
നിങ്ങളുടെ അവസാനത്തേയും അവസാന ജന്മമാണ്. നിങ്ങളാണ് വിളിച്ചത്- ദുഃഖത്തെ ഹരിച്ച്
സുഖം നല്കുന്ന ബാബ വരൂ എന്ന്.... ഇപ്പോള്‍ ഞാന്‍ വന്നിരിക്കുകയാണ്.
ഗീതം :-
ഇന്ന് അന്ധകാരത്തിലാണ് മനുഷ്യന്..............
ഓംശാന്തി.
നിങ്ങള്‍ കുട്ടികള്‍ക്കറിയാം ഇപ്പോള്‍ ഇത് കലിയുഗീ ലോകമാണെന്ന്, എല്ലാവരും
അന്ധകാരത്തിലാണ്. ഭാരതം സ്വര്ഗ്ഗമായിരുന്നപ്പോള് പ്രകാശത്തിലായിരുന്നു. സ്വയത്തെ
ഹിന്ദു എന്ന് പറയുന്ന ഈ ഭാരതവാസികള്‍ വാസ്തവത്തില്‍ ദേവീ-ദേവതകളായിരുന്നു.
ഭാരതത്തില്‍ സ്വര്ഗ്ഗവാസികളായിരുന്നപ്പോള് മറ്റൊരു ധര്മ്മവുമുണ്ടായിരുന്നില്ല.
ഒരേ ഒരു ധര്‍മ്മം മാത്രമെ ഉണ്ടായിരുന്നുള്ളൂ. സ്വര്‍ഗ്ഗം, വൈകുണ്ഠം, ബഹിശ്ത്,
ഹെവന്‍- ഇതെല്ലാം ഈ ഭാരതത്തിന്റെ പേരായിരുന്നു. ഭാരതം പുരാതനവും പവിത്രവും
ധനവാനുമായിരുന്നു. ഇപ്പോള്‍ കലിയുഗമായതിനാല്‍ ഭാരതം ദരിദ്രമായിക്കഴിഞ്ഞു.
നിങ്ങള്‍ക്കറിയാം നമ്മള് അന്ധകാരത്തിലാണെന്ന്. സ്വര്‍ഗ്ഗത്തിലായിരുന്നപ്പോള്‍
പ്രകാശമുണ്ടായിരുന്നു. സ്വര്‍ഗ്ഗത്തിലെ രാജ-രാജേശ്വരനും രാജ-രാജേശ്വരിയും ശ്രീ
ലക്ഷ്മീ-നാരായണനുമായിരുന്നു. അതിനെ സുഖധാമമെന്നാണ് പറയുന്നത്. ബാബയില്‍ നിന്ന്
തന്നെയാണ് നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തിലെ സമ്പത്തെടുക്കേണ്ടത്, അതിനെയാണ്
ജീവന്മുക്തിയെന്നു പറയുന്നത്. ഇപ്പോള്‍ എല്ലാവരും ജീവന്ബന്ധനത്തിലാണ്.
പ്രത്യേകിച്ച് ഭാരതവും മുഴുവന്‍ ലോകവും രാവണന്റെ ജയിലിലാണ്, ശോകവാടികയിലാണ്.
രാവണന് ലങ്കയിലാണ്, രാമന് ഭാരതത്തിലായിരുന്നു, രാവണന് വന്ന് സീതയെ മോഷ്ടിച്ചു,
അങ്ങനെയല്ല. ഇതെല്ലാം അര്‍ത്ഥമില്ലാത്ത കഥകളാണ്. ഗീതയാണ് മുഖ്യം,
സര്വ്വശാസ്ത്രമയീ ശിരോമണീ എന്ന ശ്രീമതം അര്‍ത്ഥം ഭഗവാന് വന്ന് ഭാരതത്തില്‍
പാടിയിട്ടുള്ളത്. മനുഷ്യര്‍ക്ക് ആരുടെയും സദ്ഗതി ചെയ്യാന്‍ സാധിക്കില്ല.
സത്യയുഗത്തില്‍ ജീവന്മുക്തരായ ദേവീ-ദേവതകളായിരുന്നു. അവര്‍ ഈ സമ്പത്ത്
കലിയുഗത്തിലെ അവസാനമാണ് പ്രാപ്തമാക്കിയത്. ഭാരതവാസികള്‍ക്ക് ഇതറിയില്ല, ഒരു
ശാസ്ത്രങ്ങളിലുമില്ല. ശാസ്ത്രങ്ങളില്‍ ഉള്ളത് ഭക്തിമാര്‍ഗ്ഗത്തിലെ ജ്ഞാനമാണ്.
സദ്ഗതി മാര്‍ഗ്ഗത്തിന്റെ ജ്ഞാനം മനുഷ്യരില്‍ അല്പം പോലും ഇല്ല. എല്ലാവരും ഭക്തി
പഠിപ്പിക്കുന്നവരാണ്. പറയും-ശാസ്ത്രം പഠിക്കൂ, ദാന-പുണ്യം ചെയ്യു എന്നെല്ലാം. ഈ
ഭക്തി ദ്വാപരയുഗം മുതലാണ് ആരംഭിച്ചത്. സത്യയുഗത്തിലും ത്രേതായുഗത്തിലും
ജ്ഞാനത്തിന്റെ പ്രാലബ്ധമാണ്. അവിടെയും ഈ ജ്ഞാനമുണ്ടാകില്ല. സംഗമയുഗത്തില്‍
ഭാരതത്തിന് ബാബയില്‍ നിന്ന് ലഭിച്ച സമ്പത്താണ് ഇപ്പോള്‍ നിങ്ങള്‍ക്ക്
ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭാരതവാസികള്‍ തികച്ചും പരിധിയില്ലാത്ത നരകവാസികളും
ദുഃഖികളുമായി മാറുമ്പോഴാണ് വിളിക്കുന്നത്-അല്ലയോ പതിത-പാവന ദുഃഖത്തെ ഹരിച്ച്
സുഖം നല്കുന്ന ബാബാ എന്ന്. ആരുടെ? എല്ലാവരുടെയും. എന്തുകൊണ്ടെന്നാല്‍
പ്രത്യേകിച്ചും ഭാരതത്തിലും മുഴുവന്‍ ലോകത്തിലും എല്ലാവരിലും 5 വികാരങ്ങളുണ്ട്.
ബാബയാണ് പതിത-പാവനന്‍. ബാബ പറയുന്നു-ഞാന്‍ കല്പ-കല്പം, കല്പത്തിലെ സംഗമയുഗത്തിലാണ്
വരുന്നത്. എല്ലാവരുടെയും സദ്ഗതി ദാതാവായി മാറുന്നു. അഹല്യകളുടെയും വേശ്യകളുടെയും
മറ്റു ഗുരുക്കന്മാരുടെയും ഉദ്ധാരണം എനിക്കു തന്നെയാണ് ചെയ്യേണ്ടിവരുന്നത്.
എന്തുകൊണ്ടെന്നാല്‍ ഇത് പതിതമായ ലോകം തന്നെയാണ്. പാവനമായ ലോകമെന്ന്
സത്യയുഗത്തെയാണ് പറയുന്നത്. ഭാരതത്തില്‍ ഈ ലക്ഷ്മീ-നാരായണന്റെ
രാജ്യമുണ്ടായിരുന്നു. ഇവര്‍ സ്വര്‍ഗ്ഗത്തിലെ അധികാരികളായിരുന്നെന്ന്
ഭാരതവാസികള്‍ക്ക് അറിയില്ല. പതിതമായ രാജ്യമെന്നാല്‍ അസത്യമായ രാജ്യം, പാവനമായ
രാജ്യമെന്നാല്‍ സത്യമായ രാജ്യം. ഭാരതം പാവനമായ രാജ്യമായിരുന്നു, അവിനാശി
രാജ്യമായ ഈ ഭാരതം ഒരിക്കലും വിനാശമാകുന്നില്ല. ഇവരുടെ രാജ്യമുണ്ടായിരുന്നപ്പോള്
(ലക്ഷ്മീ-നാരായണന്റെ) മറ്റൊരു രാജ്യവുമുണ്ടായിരുന്നില്ല. മറ്റെല്ലാ രാജ്യങ്ങളും
പിന്നീടാണ് വരുന്നത്. മനുഷ്യര്‍ കല്പത്തിനെ ലക്ഷക്കണക്കിന് വര്‍ഷങ്ങളാണെന്ന്
എഴുതിവെച്ചിരിക്കുന്നു. ബാബ പറയുന്നു, കല്പത്തിന്റെ ആയുസ്സ് അയ്യായിരം
വര്‍ഷത്തിന്റേതാണ്. പിന്നീട് മറ്റുള്ളവര്‍ പറയുന്നു,മനുഷ്യര്‍ 84 ലക്ഷം ജന്മങ്ങള്
എടുക്കുന്നു എന്ന്. മനുഷ്യനെ പട്ടിയും പൂച്ചയും കഴുതയും എല്ലാമാക്കി
മാറ്റിയിരിക്കുന്നു. എന്നാല്‍ പട്ടിയുടെയും പൂച്ചയുടെയും ജന്മം വേറെയാണ്, 84
ലക്ഷം എന്നത് വ്യത്യസ്തമാണ്. മനുഷ്യരുടേത് ഒരേ വെറൈറ്റിയാണ്. മനുഷ്യര്‍ക്ക്
തന്നെയാണ് 84 ജന്മമുള്ളത്. ബാബ പറയുന്നു ഭാരതവാസികള്‍ ഡ്രാമയുടെ പ്ലാനനുസരിച്ച്
തന്റെ ധര്‍മ്മത്തെ മറന്നിരിക്കുകയാണ്. കലിയുഗാവസാനം തികച്ചും പതിതമായി
മാറിയിരിക്കുകയാണ്. പിന്നീട് ബാബ സംഗമയുഗത്തില്‍ വന്ന് പാവനമാക്കി മാറ്റുന്നു.
ഇതിനെ പറയുന്നത് ദുഃഖധാമം എന്നാണ്. പിന്നീട് ഭാരതം സുഖധാമമായിരിക്കും. ബാബ
പറയുന്നു- അല്ലയോ കുട്ടികളെ, നിങ്ങള്‍ ഭാരതവാസികള്‍ സ്വര്ഗ്ഗവാസികളായിരുന്നു.
പിന്നീട് നിങ്ങള്‍ 84 ജന്മങ്ങളുടെ ഏണിപ്പടി ഇറങ്ങുന്നു. സതോ അവസ്ഥയില്‍ നിന്ന് രജോ,
തമോയിലേക്ക് തീര്‍ച്ചയായും വരണം. നിങ്ങള്‍ ദേവതകളെപ്പോലെ സദാ ധനവാനും, സദാ
സന്തോഷമുള്ളവരും, സദാ ആരോഗ്യമുള്ളവരും, സദാ സമ്പന്നരുമായി
മറ്റാരുമുണ്ടാകുന്നില്ല. ഭാരതം എത്ര ധനവാനായിരുന്നു. വജ്രങ്ങളും വൈഢൂര്യങ്ങളും
കല്ലുകള്‍ക്കു സമാനമായിരുന്നു. രണ്ടു യുഗങ്ങള്‍ക്കു ശേഷം ഭക്തിമാര്‍ഗ്ഗത്തില്‍
ഇത്രയും വലിയ-വലിയ ക്ഷേത്രങ്ങള്‍ ഉണ്ടാക്കുന്നു. അതും എത്ര പ്രസിദ്ധമായ
ക്ഷേത്രങ്ങളാണ് ഉണ്ടാക്കുന്നത്. സോമനാഥ ക്ഷേത്രം വലുതിലും വലുതായിരുന്നു. ഒരു
ക്ഷേത്രം മാത്രമായിരിക്കില്ലല്ലോ! ഒരുപാട് രാജാക്കന്മാരുടെയും
ക്ഷേത്രങ്ങളുണ്ടായിരുന്നു. എത്രയാണ് കൊള്ളയടിച്ചു കൊണ്ട് പോയത്. ബാബ നിങ്ങള്‍
കുട്ടികള്‍ക്ക് സ്മൃതിയുണര്‍ത്തി തരുന്നു. നിങ്ങളെ എത്ര ധനവാനായി മാറ്റിയിരുന്നു.
നിങ്ങള്‍ മഹാരാജാവിനെയും മഹാറാണിയെയും പോലെ സര്‍വ്വഗുണ സമ്പന്നരും 16 കലാ
സമ്പൂര്‍ണ്ണരുമായിരുന്നു. മഹാരാജാവിനെയും മഹാറാണിയെയും ഭഗവാന്-ഭഗവതിയെന്നും പറയാം.
എന്നാല്‍ ബാബ മനസ്സിലാക്കി തന്നു- ഭഗവാന് ഒന്നാണ്, അച്ഛനാണ്. ഈശ്വരന് അഥവാ പ്രഭു
എന്നു പറയുന്നതിലൂടെ എല്ലാ ആത്മാക്കളുടെയും പിതാവാണെന്ന് ഓര്‍മ്മ വരുകയില്ല. ബാബ
ഇരുന്ന് കഥ കേള്‍പ്പിക്കുന്നു. ഇപ്പോള്‍ നിങ്ങളുടെ ഒരുപാട് ജന്മങ്ങളുടെയും
അവസാനത്തെ ജന്മമാണ്. ഒരാളുടെ കാര്യമല്ല, ഒരു യുദ്ധത്തിന്റെ മൈതാനവുമില്ല.
ഭാരതവാസികളുടെ രാജ്യമുണ്ടായിരുന്നത് അവര്‍ മറന്നുപോയിരിക്കുന്നു. സത്യയുഗത്തിന്റെ
ആയുസ്സ് വളരെയധികം നീട്ടി കാണിച്ചതു കാരണം അതില്‍ നിന്നും ഒരുപാട് ദൂരേക്ക് പോയി.
ബാബ വന്ന് മനസ്സിലാക്കി തരുന്നു-മനുഷ്യനെ ഭഗവാന് എന്നു പറയാന്‍ സാധിക്കില്ല.
മനുഷ്യര്‍ക്ക് ആരുടെയും സദ്ഗതി ചെയ്യാന്‍ സാധിക്കില്ല.
പഴഞ്ചൊല്ലുമുണ്ടല്ലോ-സര്‍വ്വരുടെയും സദ്ഗതി ദാതാവെന്നും, പതിതരെ പാവനമാക്കി
മാറ്റുന്ന കര്‍ത്തവ്യം ചെയ്യുന്നത് ഒരു ബാബയാണെന്ന്. സത്യമായ രാജ്യത്തിന്റെ
സ്ഥാപന ചെയ്യുന്നത് സത്യമായ ഒരേ ഒരു ബാബയാണ്. പൂജയും ചെയ്യുന്നുണ്ട് എന്നാല്‍
നിങ്ങള്‍ ആരുടെ പൂജയാണോ ഭക്തിമാര്‍ഗ്ഗത്തില്‍ ചെയ്തുവന്നത്, ആരുടെയും ജീവചരിത്രത്തെ
അറിയില്ല. അതിനാല്‍ ബാബ മനസ്സിലാക്കി തരുന്നു, നിങ്ങള്‍ ശിവജയന്തി ആഘോഷിക്കാറില്ലേ!
ബാബ, സ്വര്‍ഗ്ഗസ്ഥനായ പിതാവ്, പരിധിയില്ലാത്ത സുഖദാതാവും പുതിയ ലോകത്തിന്റെ
രചയിതാവുമാണ്. സത്യയുഗത്തില്‍ ഒരുപാട് സുഖമുണ്ടായിരുന്നു. സത്യയുഗത്തെ ആര്,എങ്ങനെ
സ്ഥാപിച്ചു? ഇത് ബാബ ഇരുന്ന് മനസ്സിലാക്കി തരുന്നു. നരകവാസികളെ വന്ന്
സ്വര്‍ഗ്ഗവാസികളാക്കി മാറ്റുക അഥവാ ഭ്രഷ്ടാചാരികളെ വന്ന് ശ്രേഷ്ഠാചാരികളാക്കി
മാറ്റുക എന്നത് ബാബയുടെ മാത്രം കര്‍ത്തവ്യമാണ്. ബാബ പറയുന്നു-ഞാന്‍ നിങ്ങളെ
പാവനമാക്കി മാറ്റുന്നു. നിങ്ങള്‍ സ്വര്‍ഗ്ഗത്തിലെ അധികാരികളായി മാറുന്നു. നിങ്ങളെ
ആരാണ് പതിതമാക്കി മാറ്റുന്നത്? ഈ രാവണന്. മനുഷ്യര്‍ പറയും, ദുഃഖം ഈശ്വരനാണ്
നല്‍കുന്നതെന്ന്. ബാബ പറയുന്നു- ഞാന്‍ എല്ലാവര്ക്കും ഇത്രയും സുഖം നല്കുന്നു,
പിന്നീട് പകുതി കല്പത്തിലേക്ക് നിങ്ങള്‍ ബാബയെ ഓര്‍മ്മിക്കുകയില്ല. പിന്നീട്
രാവണരാജ്യമാവുമ്പോള് എല്ലാവരുടെയും പൂജ ചെയ്യാന്‍ ആരംഭിക്കുന്നു. ഇത് നിങ്ങളുടെ
അന്തിമത്തിലും അന്തിമ ജന്മമാണ്. പറയാറുണ്ട് ബാബാ, ഞങ്ങള്‍ എത്ര ജന്മങ്ങളാണ്
എടുത്തിട്ടുള്ളത്? ബാബ പറയുന്നു, മധുര-മധുരമായ ഭാരതവാസികളെ, അല്ലയോ ആത്മാക്കളേ,
ഇപ്പോള്‍ നിങ്ങള്‍ക്ക് പരിധിയില്ലാത്ത സമ്പത്ത് നല്കുന്നു. കുട്ടികളെ, നിങ്ങളാണ്
84 ജന്മങ്ങള് എടുത്തിട്ടുള്ളത്. ഇപ്പോള്‍ നിങ്ങള്‍ 21 ജന്മത്തേക്കു വേണ്ടി ബാബയില്‍
നിന്ന് സമ്പത്തെടുക്കാന് വന്നിരിക്കുകയാണ്. എല്ലാവരും ഒരുമിച്ചൊന്നും വരില്ല.
നിങ്ങള്‍ തന്നെയാണ് സത്യയുഗത്തിലെ സൂര്യവംശി പദവി വീണ്ടും പ്രാപ്തമാക്കുന്നത.്
അര്‍ത്ഥം സത്യം സത്യമായ ബാബയില്‍ നിന്നും ജ്ഞാനം കേള്‍ക്കുന്നതിലൂടെ നരനില്‍ നിന്നും
സത്യമായ നാരായണനായി മാറുന്നു. ഇത് ജ്ഞാനമാണ്. മറ്റേത് ഭക്തിയാണ്. ശാസ്ത്രങ്ങള്‍
എല്ലാം ഭക്തിമാര്‍ഗ്ഗത്തിലേക്കു വേണ്ടിയാണ്. അതൊന്നും
ജ്ഞാനമാര്ഗ്ഗത്തിലേക്കുള്ളതല്ല. ഇതാണ് ആത്മീയ ജ്ഞാനം. പരമമായ ആത്മാവ് ഇരുന്ന്
ജ്ഞാനം നല്കുന്നു. കുട്ടികള്‍ക്ക് ദേഹീ-അഭിമാനിയായി മാറണം. സ്വയത്തെ
ആത്മാവാണെന്ന് നിശ്ചയിച്ച് എന്നെ ഓര്‍മ്മിക്കൂ. ബാബ മനസ്സിലാക്കി തരുന്നു-
ആത്മാവില്‍ തന്നെയാണ് നല്ലതും മോശവുമായ സംസ്കാരങ്ങളുണ്ടാകുന്നത്. അതിനനുസരിച്ചാണ്
മനുഷ്യര്‍ക്ക് നല്ലതും മോശവുമായ ജന്മം ലഭിക്കുന്നത്. ബാബ മനസ്സിലാക്കി തരുന്നു,
പാവനമായിരുന്ന ഈ ബ്രഹ്മാവ് അന്തിമ ജന്മത്തില് പതിതമാണ്. നിങ്ങളും അങ്ങിനെത്തന്നെ.
അച്ഛനാകുന്ന എനിക്ക് ഈ പഴയ പതിതമായ രാവണന്റെ ലോകത്തേക്ക് വരേണ്ടി വരുന്നു.
ആദ്യത്തെ നമ്പറിലേക്ക് വരേണ്ട ശരീരത്തില്‍ തന്നെയാണ് വരുന്നത്. സൂര്യവംശികള്‍
തന്നെയാണ് പൂര്‍ണ്ണമായും 84 ജന്മങ്ങള് എടുക്കുന്നത്. ഇതാണ് ബ്രഹ്മാവും
ബ്രഹ്മാമുഖവംശികളായ ബ്രാഹ്മണരും. ബാബ ദിവസവും മനസ്സിലാക്കി തരുന്നുണ്ട്.
കല്ലുബുദ്ധിയെ പവിഴബുദ്ധികളാക്കി മാറ്റുക എന്നത് ചിറ്റമ്മയുടെ വീട്ടില്‍ പോകുന്ന
പോലെ അത്ര എളുപ്പമുള്ള കാര്യമല്ല. അല്ലയോ ആത്മാക്കളേ, ഇപ്പോള്‍ ദേഹീ-അഭിമാനികളായി
മാറൂ. അല്ലയോ ആത്മാക്കളേ, ഒരു ബാബയെ മാത്രം ഓര്‍മ്മിക്കൂ ഒപ്പം രാജ്യഭാഗ്യത്തെയും
ഓര്‍മ്മിക്കൂ. ദേഹത്തിന്റെ സംബന്ധങ്ങളെ ഉപേക്ഷിക്കൂ. എല്ലാവര്ക്കും മരിക്കണം.
എല്ലാവരുടെയും വാനപ്രസ്ഥ അവസ്ഥയാണ്. എല്ലാവരുടെയും സദ്ഗുരു ദാതാവ് ഒരു
ബാബയല്ലാതെ മറ്റാരുമാകാന്‍ സാധിക്കില്ല. ബാബ പറയുന്നു-അല്ലയോ ഭാരതവാസികളായ
കുട്ടികളേ, നിങ്ങളാണ് ആദ്യമാദ്യം എന്നില്‍ നിന്ന് വേര്‍പിരിഞ്ഞത്. മഹിമയും
പാടാറുണ്ട്- ആത്മാക്കളും-പരമാത്മാവും ഒരുപാട് കാലം വേര്‍പിരിഞ്ഞിരുന്നു എന്ന്........ആദ്യമാദ്യം
നിങ്ങള്‍ ഭാരതവാസികളായ ദേവീ-ദേവതാ ധര്മ്മത്തിലുള്ളവരാണ് വന്നത്. മുഴുവന്‍ ചക്രം
എങ്ങനെയാണ് കറങ്ങുന്നത് എന്ന് ബാബ ഇരുന്ന് മനസ്സിലാക്കി തരുന്നു. ധാരണ
ചെയ്യിപ്പിക്കാന്‍ സാധിക്കാത്തവര്‍ക്കു പോലും ഇത് വളരെ സഹജമാണ്. ആത്മാക്കളാണ്
ധാരണ ചെയ്യുന്നത്. പുണ്യാത്മാവും പാപാത്മാവുമായി മാറാറുണ്ടല്ലോ! നിങ്ങളുടെ ഇത്
84-ാമത്തെ അവസാനത്തെ ജന്മമാണ്. നിങ്ങള്‍ എല്ലാവരും വാനപ്രസ്ഥ അവസ്ഥയിലാണ്.
വാനപ്രസ്ഥ അവസ്ഥയിലുള്ളവര്‍ മന്ത്രം സ്വീകരിക്കുന്നതിനുവേണ്ടി
ഗുരുക്കന്മാരുടെയടുത്ത് പോകാറുണ്ട്. നിങ്ങള്‍ക്കാണെങ്കില്‍ ഇപ്പോള്‍ ഒരു
ദേഹധാരികളായ ഗുരുക്കന്മാരുടെ അടുത്തേക്കും പോകേണ്ട ആവശ്യമില്ല. ഞാനാണ് നിങ്ങള്‍
എല്ലാവരുടെയും അച്ഛനും, ടീച്ചറും, ഗുരുവും. എന്നെ പറയാറുമുണ്ട്-അല്ലയോ പതിത
പാവന ശിവബാബ എന്ന്. ഇപ്പോഴാണ് സ്മൃതിയുണര്ന്നത്. എല്ലാ ആത്മാക്കളുടെയും അച്ഛന്,
ആത്മാവ് സത്യമാണ്, ചൈതന്യമാണ്. എന്തുകൊണ്ടെന്നാല്‍ അമരനാണ്. എല്ലാ ആത്മാക്കളിലും
പാര്‍ട്ട് അടങ്ങിയിട്ടുണ്ട്. ബാബ സത്യവും ചൈതന്യവുമാണ്. ബാബ മനുഷ്യ സൃഷ്ടിയുടെ
ബീജരൂപമായതു കാരണം പറയുന്നു-ഞാന്‍ മുഴുവന്‍ വൃക്ഷത്തിന്റെയും
ആദി-മദ്ധ്യ-അന്ത്യത്തെ അറിയുന്നു. അതുകൊണ്ട് എന്നെ നോളേജ്ഫുള്‍ എന്നു പറയുന്നു.
നിങ്ങള്‍ക്കും മുഴുവന്‍ ജ്ഞാനവുമുണ്ട്. വിത്തില്‍ നിന്ന് എങ്ങനെയാണ്
വൃക്ഷമുണ്ടാകുന്നത്. വൃക്ഷം വലുതാകാന്‍ സമയമെടുക്കുമല്ലോ! ബാബ പറയുന്നു-ഞാന്‍
ബീജരൂപമാണ്, അവസാനം മുഴുവന്‍ വൃക്ഷവും ജീര്‍ണ്ണിച്ച അവസ്ഥയിലേക്കെത്തുന്നു.
ഇപ്പോള്‍ നോക്കൂ, ദേവീ-ദേവത ധര്‍മ്മത്തിന്റെ അടിത്തറയില്ല. പ്രായേണ
ലോപിച്ചിരിക്കുകയാണ്. ദേവതാ ധര്‍മ്മം ലോപിച്ചുപോകുമ്പോഴാണ് ബാബക്ക് വരേണ്ടി
വരുന്നത്- ഒരു ധര്‍മ്മത്തിന്റെ സ്ഥാപന ചെയ്ത് മറ്റെല്ലാ ധര്‍മ്മത്തിന്റെയും വിനാശം
ചെയ്യിപ്പിക്കുന്നു. പ്രജാപിതാ ബ്രഹ്മാവിലൂടെ ബാബ ആദി സനാതന ദേവി-ദേവതാ
ധര്‍മ്മത്തിന്റെ സ്ഥാപന ചെയ്യിപ്പിക്കുകയാണ്. ഇതും ഡ്രാമയില്‍ അടങ്ങിയിട്ടുള്ളതാണ്.
ഈ ഡ്രാമയുടെ അവസാനമുണ്ടാകുന്നില്ല. ബാബ വരുന്നത് അവസാനമാണ്. സൃഷ്ടിയുടെ
ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം കേള്‍പ്പിക്കണമെങ്കില്‍ തീര്‍ച്ചയായും സംഗമത്തില്‍
വരണം. നിങ്ങളുടേത് ഒരു അച്ഛനാണ്. ആത്മാക്കളെല്ലാവരും സഹോദരന്മാരാണ്,
മൂലവതനത്തില് വസിക്കുന്നവരാണ്. ഒരു അച്ഛനെയാണ് എല്ലാവരും ഓര്‍മ്മിക്കുന്നത്.
ദുഃഖത്തില്‍ എല്ലാവരും സ്മരിക്കും.....രാവണ രാജ്യത്തില്‍ ദുഃഖമാണല്ലോ! ഈ ലോകത്തില്‍
സ്മരിക്കുന്നു. അതിനാല്‍ എല്ലാവരുടെയും സദ്ഗതി ദാതാവാകുന്ന ബാബ ഒന്നാണ്.
ബാബയ്ക്ക് തന്നെയാണ് മഹിമയുള്ളത്. ബാബ വന്നില്ലെങ്കില്‍ ഭാരതത്തെ ആരാണ്
സ്വര്‍ഗ്ഗമാക്കി മാറ്റുക! ഇസ്ലാമികള്‍ മുതലായവരെല്ലാവരും ഈ സമയം തമോപ്രധാനമാണ്.
എല്ലാവര്ക്കും തീര്‍ച്ചയായും പുനര്ജന്മം എടുക്കുക തന്നെ വേണം. ഇപ്പോള്‍ പുനര്ജന്മം
ലഭിക്കുന്നത് നരകത്തിലാണ്. സ്വര്‍ഗ്ഗത്തിലേക്കു പോകുന്നു എന്നല്ല. ഹിന്ദുക്കള്‍
സ്വര്ഗ്ഗവാസികളായി എന്നു പറയാറുണ്ടല്ലോ. അപ്പോള്‍ തീര്‍ച്ചയായും
നരകത്തിലായിരുന്നല്ലോ! ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലേക്കു പോയി എന്നു തന്നെയിരിക്കട്ടെ,
സ്വര്ഗ്ഗവാസികളായെങ്കില് പിന്നെ എന്തിനാണ് നിങ്ങള്‍ നരകത്തിലെ ആസുരീയമായ
വൈഭവങ്ങള് അവരെ കഴിപ്പിക്കുന്നത്! ബംഗാളില്‍ മല്‍സ്യങ്ങളെ വരെ കഴിപ്പിക്കുന്നു.
നോക്കൂ, അവര്‍ക്ക് ഇതെല്ലാം കഴിക്കുന്നതിന്റെ ആവശ്യം തന്നെ എന്താണ്! പറയാറുണ്ട്,
ഇന്നയാള് നിര്വ്വാണധാമത്തിലേക്കു പോയി എന്ന്. ബാബ പറയുന്നു ഇതെല്ലാം
അന്ധവിശ്വാസമാണ്. തിരിച്ച് ആര്‍ക്കും പോകാന്‍ സാധിക്കില്ല. ആദ്യ നമ്പറില്‍
ഉള്ളവര്‍ക്കു തന്നെയാണ് 84 ജന്മം എടുക്കേണ്ടി വരുന്നത്.
ബാബ മനസ്സിലാക്കി തരുന്നു, ഇതില്‍ ഒരു ബുദ്ധിമുട്ടുമില്ല. ഭക്തിമാര്‍ഗ്ഗത്തില്‍
എത്ര ബുദ്ധിമുട്ടാണ് . രാമ-രാമ എന്ന് ജപിക്കുമ്പോള്‍ തന്നെ രോമാഞ്ചമുണ്ടാകുന്നു.
അതെല്ലാം ഭക്തിമാര്‍ഗ്ഗമാണ്. നിങ്ങള്‍ക്കറിയാം ഈ സൂര്യനും ചന്ദ്രനും വെളിച്ചം
നല്‍കുന്നതാണെന്ന്. ഇവരൊന്നും ദേവതകളൊന്നുമല്ലല്ലോ! വാസ്തവത്തില്‍ ജ്ഞാന സൂര്യനും,
ജ്ഞാന ചന്ദ്രനും, ജ്ഞാന നക്ഷത്രങ്ങളുമാണ്. അവരുടെ മഹിമയാണ് ഉള്ളത്. മനുഷ്യര്‍
പിന്നീട് സൂര്യ ദേവതായ നമ: എന്നു പറയുന്നു. സൂര്യനെ ദേവതയാണെന്നു മനസ്സിലാക്കി
വെള്ളം നല്കുന്നു. അതിനാല്‍ ബാബ മനസ്സിലാക്കി തരുന്നു, ഇതെല്ലാം ഭക്തിമാര്‍ഗ്ഗമാണ്.
ഇത് വീണ്ടും ആവര്‍ത്തിക്കും. ആദ്യം ഉണ്ടാകുന്നത് ഒരു ശിവബാബയുടെ അവ്യഭിചാരിയായ
ഭക്തിയാണ്. പിന്നീട് ദേവതകളുടെ, അതിനുശേഷം ഇറങ്ങിയിറങ്ങി ഇപ്പോള്‍ നോക്കൂ, മൂന്നും
കൂടിയ വഴിയില്‍ പോലും മണ്‍വിളക്കു കത്തിച്ച്, എണ്ണയെല്ലാം ഒഴിച്ച് അവരുടെയും പൂജ
ചെയ്യുന്നു. തത്ത്വങ്ങളുടെ പൂജ ചെയ്യുന്നു. മനുഷ്യരുടെയും ചിത്രങ്ങളുണ്ടാക്കി
പൂജ ചെയ്യുന്നു. ഇപ്പോള്‍ ഇതില്‍ നിന്ന് ഒരു പ്രാപ്തിയുമുണ്ടാകുന്നില്ല, ഈ
കാര്യങ്ങള്‍ നിങ്ങള്‍ കുട്ടികള്‍ക്കേ അറിയൂ. ശരി.
വളരെക്കാലത്തെ വേര്‍പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്‍ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്‍കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ആത്മാവില്‍ നിന്ന് മോശമായ സംസ്കാരങ്ങളെ കളയുന്നതിനുവേണ്ടി ദേഹീ
അഭിമാനിയായിരിക്കാനുള്ള അഭ്യാസം ചെയ്യണം. ഇത് അവസാന 84-ാമത്തെ ജന്മമാണ്,
വാനപ്രസ്ഥ അവസ്ഥയാണ്. അതിനാല്‍ പുണ്യാത്മാവായി മാറാനുള്ള പരിശ്രമം ചെയ്യണം.
2. ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളെയും ഉപേക്ഷിച്ച് ഒരു ബാബയേയും രാജ്യഭാഗ്യത്തെയും
ഓര്‍മ്മിക്കണം, വിത്തിന്റെയും വൃക്ഷത്തിന്റെയും ജ്ഞാനത്തെ സ്മരിച്ച് സദാ
ഹര്ഷിതമായിരിക്കണം.
വരദാനം :-
വിശ്വ പരിവര്ത്തനമാകുന്ന ശ്രേഷ്ഠ കാര്യത്തിന്റെ ഉത്തരവാദിത്വം നിറവേറ്റി കൊണ്ടും
ഡബിള്‍ ലൈറ്റായിരിക്കുന്ന ആധാരമൂര്ത്തിയായി ഭവിക്കട്ടെ.
ആരാണോ
ആധാരമൂര്ത്തികളാകുന്നത് അവരുടെ മുകളിലാണ് മുഴുവന്‍ ഉത്തരവാദിത്വവും ഉള്ളത്.
ഇപ്പോള്‍ താങ്കള്‍ ഏത് രൂപത്തിലൂടെ, എവിടെ ചുവട് വെക്കുകയാണെങ്കിലും താങ്കളെ
അനേകര്‍ അനുകരിക്കും, ഈ ഉത്തരവാദിത്വം ഉണ്ട്. എന്നാല്‍ ഈ ഉത്തരവാദിത്വം സ്ഥിതി
നിര്‍മ്മിക്കുന്നതില്‍ വളരെ സഹായിക്കും എന്തുകൊണ്ടെന്നാല്‍ ഇതിലൂടെ അനേകം
ആത്മാക്കളുടെ ആശീര്‍വ്വാദം ലഭിക്കും, ഈ കാരണത്താല്‍ ഉത്തരവാദിത്വം ഭാരരഹിതമായി
തോന്നും, ഈ ഉത്തരവാദിത്വം ക്ഷീണമകറ്റും.
സ്ലോഗന് :-
ഹൃദയത്തിന്റേയും ബുദ്ധിയുടേയും സന്തുലനത്തിലൂടെ സേവനം ചെയ്യുന്നതിലൂടെ സഫലത
കിട്ടും