07.02.19           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - പാവനമായി മാറുന്നതിനുവേണ്ടി ഒന്ന് ഓര് മ്മയുടെ ബലം മറ്റൊന്ന് ശിക്ഷകളുടെ ബലം , നിങ്ങള് ക്ക് ഓര് മ്മയുടെ ബലത്തിലൂടെ പാവനമായി ഉയര് ന്ന പദവി നേടണം .

ചോദ്യം :-
ബാബ ആത്മീയ സര്ജനാണ്, നിങ്ങള്ക്ക് ഏതൊരുകാര്യത്തില് ക്ഷമ നല്കാനാണ് ബാബ വന്നിരിക്കുന്നത്?

ഉത്തരം :-
എങ്ങനെയാണോ മറ്റു സര്ജന്, ഇപ്പോള് തന്നെ അസുഖം ഭേദമാകുമെന്ന് പറഞ്ഞ് രോഗികളെ ആശ്വസിപ്പിക്കുന്നത്, അതുപോലെ ആത്മീയ സര്ജനും നിങ്ങള് കുട്ടികളെ ആശ്വസിപ്പിക്കുന്നു- കുട്ടികളേ, നിങ്ങള് മായയുടെ അസുഖത്തെക്കണ്ട് പരിഭ്രമിക്കരുത്, സര്ജന് മരുന്ന് നല്കുമ്പോള് ഈ അസുഖങ്ങളെല്ലാം ആദ്യം പുറത്തേക്കു വരും, അജ്ഞാനകാലത്ത് പോലും വന്നിട്ടില്ലാത്ത ചിന്തകള് വരും. പക്ഷേ നിങ്ങള്ക്ക് എല്ലാം സഹിക്കണം. കുറച്ച് പരിശ്രമിക്കു, നിങ്ങളുടെ സുഖങ്ങളുടെ ദിനം വന്നുകഴിഞ്ഞു.

ഓംശാന്തി.
പരിധിയില്ലാത്ത അച്ഛന് എല്ലാ കുട്ടികള്ക്കും മനസ്സിലാക്കിത്തരുകയാണ്- നിങ്ങള് എല്ലാവര്ക്കും സന്ദേശം എത്തിക്കണം ഇപ്പോള് അച്ഛന് വന്നിരിക്കുന്നു. അച്ഛന് ക്ഷമ നല്കുകയാണ് എന്തുകൊണ്ടെന്നാല്, കുട്ടികള് ബാബയെ വിളിച്ചിരുന്നു- ബാബാ വന്നാലും, മുക്തി നല്കൂ, ദുഃഖത്തില് നിന്നും മോചിപ്പിക്കു എന്ന് പറഞ്ഞ് ഭക്തി മാര്ഗ്ഗത്തില് വിളിച്ചിരുന്നു. അതിനാല് ബാബ ക്ഷമ നല്കുകയാണ്, ഇനി കുറച്ച് ദിവസങ്ങളേ ബാക്കിയുള്ളു. ആരുടേയെങ്കിലും അസുഖം ഭേദമാകാറായാല് പറയാറുണ്ട് ഇപ്പോള് എല്ലാം ശരിയാകും എന്ന്. കുട്ടികളും മനസ്സിലാക്കുന്നുണ്ട് ഈ മോശമായ ലോകത്തില് ഇനി കുറച്ച് ദിവസങ്ങളേ ബാക്കിയുള്ളു പിന്നീട് നമ്മള് പുതിയ ലോകത്തിലേയ്ക്ക് പോകും. അതിനായി നിങ്ങള്ക്ക് യോഗ്യരായി മാറണം പിന്നീട് ഒരു രോഗവും നിങ്ങളെ ബുദ്ധിമുട്ടിക്കില്ല. ബാബ ക്ഷമിക്കുവാന് പറയുന്നു- കുറച്ച് പരിശ്രമിക്കു. ഇങ്ങനെ ധൈര്യം നല്കാന് മറ്റാരുമില്ല. നിങ്ങള് തന്നെ തമോപ്രധാനമായിരിക്കുന്നു. ഇപ്പോള് അച്ഛന് വന്നിരിക്കുകയാണ് നിങ്ങളെ വീണ്ടും സതോപ്രധാനമാക്കി മാറ്റാന്. ഇപ്പോള് സര്വ്വാത്മാക്കളും പാവനമായി മാറും- ചിലര് യോഗബലത്തിലൂടെയും ചിലര് ശിക്ഷകളുടെ ബലത്തിലൂടെയും. ശിക്ഷകള്ക്കും ബലമുണ്ടല്ലോ. ശിക്ഷകളിലൂടെ ആരാണോ പവിത്രമായി മാറുന്നത് അവര്ക്ക് പദവി കുറയും. നിങ്ങള് കുട്ടികള്ക്ക് ശ്രീമതം ലഭിച്ചുകൊണ്ടിരിക്കുന്നു. അച്ഛന് പറയുന്നു എന്നെ മാത്രം ഓര്മ്മിക്കു, നിങ്ങളുടെ സര്വ്വപാപങ്ങളും ഭസ്മമാകും. അഥവാ ഓര്മ്മിക്കുന്നില്ലെങ്കില് പാപം നൂറുമടങ്ങാകും എന്തുകൊണ്ടെന്നാല് പാപാത്മാവായി മാറി നിങ്ങള് എന്റെ നിന്ദ ചെയ്യിക്കുകയാണ്. മനുഷ്യര് പറയും ഇവര്ക്ക് ഈശ്വരീയ മതം ലഭിച്ചിട്ടും ഇവരില് നിന്നും ആസുരീയ പെരുമാറ്റങ്ങള് ഉണ്ടാകുന്നു! കയറ്റവും ഇറക്കവും ഉണ്ടാകുമല്ലോ. കുട്ടികള് തോറ്റുപോകുന്നുമുണ്ട്. നല്ല നല്ല കുട്ടികള് പോലും തോറ്റുപോകുന്നു. അതിനാല് പാപം ഭസ്മമാകുന്നേയില്ല. പിന്നീട് അനുഭവിക്കേണ്ടതായും വരുന്നു. ഇത് വളരെ മോശമായ ലോകമാണ്, ഇതില് എല്ലാം സംഭവിച്ചുകൊണ്ടിരിക്കും. ബാബയെ വിളിക്കുന്നതുതന്നെ ഇങ്ങനെയാണ്, ബാബാ വന്ന് ഞങ്ങള്ക്ക് ഭാവിയിലെ പുതിയ ലോകത്തിലേയ്ക്കുള്ള വഴി പറഞ്ഞുതരൂ. ബാബയ്ക്ക് അറിയാം- ആ ഭാഗത്ത് പഴയലോകമാണ്, ഈ ഭാഗത്ത് പുതിയ ലോകമാണ്. നിങ്ങള് തോണിയാണ്. ഇപ്പോള് നിങ്ങള് പുരുഷോത്തമനായി മാറാന് മുന്നേറിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ നങ്കൂരം ഇപ്പോള് പഴയലോകത്തില് നിന്നും എടുത്തുകഴിഞ്ഞു. അതിനാല് എവിടേയ്ക്കാണോ പോകുന്നത് ആ വീടിനെത്തന്നെ ഓര്മ്മിക്കണം. ബാബ പറഞ്ഞിട്ടുണ്ട് എന്നെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങളിലെ കറ ഇല്ലാതാകും. ഒന്നില്ലെങ്കില് യോഗബലം അല്ലെങ്കില് ശിക്ഷകള്. ഓരോ ആത്മാവും തീര്ച്ചയായും പവിത്രമായി മാറും. പവിത്രമായി മാറാതെ ആര്ക്കും തിരിച്ച് പോകാന് പറ്റില്ല. എല്ലാവര്ക്കും തന്റേതായി പാര്ട്ട് ലഭിച്ചിട്ടുണ്ട്. ബാബ പറയുന്നു ഇതാണ് നിങ്ങളുടെ അന്തിമ ജന്മം. മനുഷ്യര് പറയുന്നത് കലിയുഗം ഇപ്പോഴും പിഞ്ചുകുഞ്ഞാണെന്നാണ്. അങ്ങനെയാണെങ്കില് മനുഷ്യര് ഇപ്പോഴുള്ളതിലും കൂടുതല് ദുഃഖികളായി മാറും. നിങ്ങള് സംഗമയുഗീ ബ്രാഹ്മണര് മനസ്സിലാക്കുന്നുണ്ട് ഈ ദുഃഖധാമം ഇപ്പോള് വിനാശമാകാനുള്ളതാണ്. അച്ഛന് ധൈര്യം നല്കുകയാണ്. കല്പം മുമ്പും അച്ഛന് പറഞ്ഞിരുന്നു എന്നെ മാത്രം ഓര്മ്മിക്കു, എന്നെ ഓര്മ്മിക്കുകയാണെങ്കില് പാപത്തിന്റെ ഭാരം ഇറങ്ങും. ഇത് ഞാന് ഉറപ്പു തരുകയാണ്. ഇതും മനസ്സിലാക്കുന്നുണ്ട് കലിയുഗത്തിന്റെ വിനാശം തീര്ച്ചയായും ഉണ്ടാകണം ശേഷം തീര്ച്ചയായും സത്യയുഗം വരണം. ഇവിടെ കുട്ടികള്ക്ക് സത്കരണവും ലഭിക്കുന്നുണ്ട്, കുട്ടികള്ക്ക് നിശ്ചയവുമുണ്ട്. പക്ഷേ ഓര്മ്മ നിലയ്ക്കാത്തതിനാല് എന്തെങ്കിലും വികര്മ്മങ്ങളും ചെയ്യുന്നു. പറയുന്നു ബാബാ ക്രോധം വരുന്നു, ഇതിനെയും ഭൂതം എന്നാണ് പറയുന്നത്. ഈ രാവണരാജ്യത്തില് 5 വികാരങ്ങളും ദുഃഖം നല്കുകയാണ്. ഈ അവസാന സമയത്തെ കണക്കു വഴക്കുകളും അവസാനിപ്പിക്കണം, ആരെയാണോ ഇതുവരെ കാമവികാരം ബുദ്ധിമുട്ടിക്കാതിരുന്നത് അവരിലും ഈ രോഗം പ്രത്യക്ഷമാകും. എന്നിട്ട് പറയും മുമ്പ് ഒരിയ്ക്കലും ഇങ്ങനെയുള്ള വികല്പങ്ങള് ഉണ്ടായിട്ടില്ല, ഇപ്പോള് എന്തുകൊണ്ടാണ് ബുദ്ധിമുട്ടിക്കുന്നത്? ഇത് ജ്ഞാനമല്ലേ. ജ്ഞാനം മുഴുവന് അസുഖങ്ങളേയും പുറത്ത് കൊണ്ടുവരും. ഭക്തി എല്ലാ അസുഖത്തേയും പുറത്താക്കില്ല. ഇത് അശുദ്ധമായ വികാരീ ലോകമാണ്, 100 ശതമാനം അശുദ്ധതയാണ്. 100 ശതമാനം പതിതത്തില് നിന്നും 100 ശതമാനം പാവനമാകണം. 100 ശതമാനം ഭ്രഷ്ഠാചാരിയില് നിന്നും 100 ശതമാനം പാവനമായ ശ്രേഷ്ഠാചാരിയായ ലോകമുണ്ടാകണം.

അച്ഛന് പറയുന്നു ഞാന് വന്നിരിക്കുന്നത് നിങ്ങളെ ശാന്തിധാമം- സുഖധാമത്തിലേയ്ക്ക് കൊണ്ടുപോകുന്നതിനായാണ്. നിങ്ങള് എന്നെ ഓര്മ്മിക്കുകയും സൃഷ്ടി ചക്രം കറക്കുകയും ചെയ്യൂ. ഒരു വികര്മ്മവും ചെയ്യരുത്. എന്തെല്ലാം ഗുണങ്ങള് ഈ ദേവതകളിലുണ്ടോ ആ ഗുണങ്ങളെല്ലാം സ്വയത്തില് ധാരണചെയ്യണം. ബാബ ഒരു ബുദ്ധിമുട്ടും തരുന്നില്ല. ചില വീടുകളില് അശുദ്ധ ആത്മാക്കളുണ്ടെങ്കില് അത് തീക്കൊളുത്തും, നഷ്ടമുണ്ടാക്കിവെയ്ക്കും. ഈ സമയത്ത് എല്ലാ മനുഷ്യരും പിശാചാണല്ലോ. കര്മ്മഭോഗ് സ്ഥൂലരൂപത്തിലും ഉണ്ടാകും. ആത്മാവ് പരസ്പരം ദുഃഖം നല്കുന്നത് ശരീരത്തിലൂടെയാണ്, ഇനി ശരീരം ഇല്ലെങ്കിലും ദുഃഖം നല്കുന്നു. കുട്ടികള്ക്കറിയാം പ്രേതം എന്നു പറയുന്നതിനെ വെളുത്ത നിഴലുപോലെ കാണപ്പെടും. പക്ഷേ അതിനെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല. നിങ്ങള് എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുവോ അത്രത്തോളം ഇതെല്ലാം അവസാനിച്ചുകൊണ്ടിരിക്കും. ഇതും കണക്കനുസരിച്ചാണല്ലോ.

വീട്ടില് പെണ്കുട്ടികള് പറയും- ഞങ്ങള് പവിത്രമായിരിക്കാന് ആഗ്രഹിക്കുന്നു. ഇത് ആത്മാവാണ് പറയുന്നത്. പക്ഷേ ആരിലാണോ ജ്ഞാനമില്ലാത്തത്, അവര് പറയും പവിത്രമായിരിക്കരുത്. പിന്നീട് വഴക്കുണ്ടാകുന്നു. എത്ര ബഹളമാണുണ്ടാകുന്നത്. ഇപ്പോള് നിങ്ങള് പവിത്രാത്മാവായി മാറുകയാണ്. മറ്റുളളവര് അപവിത്രമാണ്, അതിനാലാണ് ദുഃഖം നല്കുന്നത്. എങ്കിലും ആത്മാവുതന്നെയല്ലേ. അവരെയാണ് പറയുന്നത് അശുദ്ധ ആത്മാവ്. ശരീരംകൊണ്ടും, ശരീരം ഇല്ലാതെയും ദുഃഖം നല്കുന്നു. ജ്ഞാനം സഹജമാണ്. സ്വദര്ശനചക്രധാരിയായി മാറണം. ബാക്കി മുഖ്യമായ കാര്യം പവിത്രതയാണ്. ഇതിനായി അച്ഛനെ സന്തോഷത്തോടെ ഓര്മ്മിക്കണം. രാവണനെ പിശാച് എന്നല്ലേ പറയാറ്. ഈ സമയത്ത് ഈ ലോകം തന്നെ പൈശാചികമാണ്. പരസ്പരം അനേക പ്രകാരത്തിലുള്ള ദുഃഖങ്ങള് നല്കിക്കൊണ്ടിരിക്കുന്നു. പിശാച് എന്ന് അപവിത്രമായവരെയാണ് പറയുന്നത്. പതിത ആത്മാവില് 5 വികാരങ്ങളും വിവിധ പ്രകാരങ്ങളിലുണ്ടാകും. ചിലരില് കാമവികാരത്തിന്റെ ശീലമാണെങ്കില് ചിലരില് ക്രോധിക്കുന്ന ശീലമായിരിക്കും, ചിലരില് ബുദ്ധിമുട്ടിക്കുന്ന ശീലമായിരിക്കും, ചിലരിലാണെങ്കില് നഷ്ടമുണ്ടാക്കുന്ന ശീലമായിരിക്കും. ചിലരില് കാമവികാരത്തിന്റെ ശീലമുണ്ടെങ്കില് വികാരം ലഭിക്കാതെ വരുമ്പോള് ക്രോധിച്ചുകൊണ്ട് ഒരുപാട് ഉപദ്രവിക്കാറുമുണ്ട്. ഈ ലോകം തന്നെ ഇങ്ങനെയാണ്. അതിനാല് ബാബ വന്ന് ധൈര്യം നല്കുകയാണ്- അല്ലയോ ആത്മാക്കളേ, മക്കളേ ധൈര്യമായിരിക്കൂ, എന്നെ ഓര്മ്മിച്ചുകൊണ്ടിരിക്കു ഒപ്പം ദൈവീകഗുണങ്ങളും ധാരണ ചെയ്യൂ. ജോലിയൊന്നും ചെയ്യേണ്ട എന്നൊന്നും പറയുന്നില്ല. എങ്ങനെയാണോ പട്ടാളക്കാര്ക്ക് യുദ്ധം ചെയ്യാന് പോകേണ്ടതായി വരുമ്പോള് അവരോടും പറയും ശിവബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കു. ഗീതയിലെ വരികള് എടുത്ത് അവര് മനസ്സിലാക്കുന്നത് യുദ്ധമൈതാനത്തില് അഥവാ ഞാന് മരിക്കുകയാണെങ്കില് സ്വര്ഗ്ഗത്തിലെത്തും എന്നാണ് അതിനാല് അവര് സന്തോഷത്തോടെ യുദ്ധമൈതാനത്തിലേയ്ക്ക് പോകുന്നു. പക്ഷേ ആ കാര്യം സത്യമല്ല. ഇപ്പോള് ബാബ പറയുന്നു നിങ്ങള്ക്ക് സ്വര്ഗ്ഗത്തിലേയ്ക്ക് പോകാന് സാധിക്കും എന്നാല് കേവലം ശിവബാബയെ ഓര്മ്മിക്കു. ഓര്മ്മിക്കേണ്ടത് ഒരേ ഒരു ശിവബാബയെത്തന്നെയാണ് എങ്കില് തീര്ച്ചയായും സ്വര്ഗ്ഗത്തിലേയ്ക്ക് പോകും. ആരെല്ലാം ഇവിടെക്ക് വന്നശേഷം പോയി പതിതമാകുന്നുവോ അവരും തീര്ച്ചയായും സ്വര്ഗ്ഗത്തിലേയ്ക്ക് വരും. ശിക്ഷകള് അനുഭവിച്ച്, പാവനമായാലും തീര്ച്ചയായും വരും. ബാബ ദയാഹൃദയനല്ലേ. ബാബ മനസ്സിലാക്കിത്തരുന്നു ഒരു വികര്മ്മവും ചെയ്യരുത് എങ്കില് വികര്മ്മാജീത്തായി മാറും. ഈ ലക്ഷ്മീ നാരായണന്മാര് വികര്മ്മാജീത്തല്ലേ. പിന്നീട് രാവണരാജ്യത്തില് വികര്മ്മിയായി മാറുന്നു. വിക്രമ സംവത്സരം ആരംഭിക്കുമല്ലോ. മനുഷ്യര്ക്കാണെങ്കില് ഒന്നും അറിയില്ല. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് അറിയാം ഈ ലക്ഷ്മീ നാരായണന്മാര് വികര്മ്മാജീത്ത് ആയിട്ടുണ്ട്. പറയും വികര്മ്മാജീത്ത് നമ്പര് വണ് ആയിരുന്നു പിന്നീട് 2500 വര്ഷങ്ങള്ക്ക് ശേഷം വിക്രമ സംവത്സരം ആരംഭിച്ചു. മോഹജീത്ത് രാജാവിന്റെ കഥയില്ലേ. ബാബ പറയുന്നു നഷ്ടോമോഹയായി മാറു. എന്നെമാത്രം ഓര്മ്മിക്കുകയാണെങ്കില് പാപം ഇല്ലാതാകും. 2500 വര്ഷങ്ങളില് ചെയ്ത പാപങ്ങളെ ഇല്ലാതാക്കി 50-60 വര്ഷങ്ങള്ക്കുള്ളില് നിങ്ങള്ക്ക് സ്വയത്തെ സതോപ്രധാനമാക്കാന് സാധിക്കും. അഥവാ യോഗബലമില്ലെങ്കില് നമ്പര് പിന്നിലായിപ്പോകും. മാല വളരെ വലുതാണ്. ഭാരതീയരുടെ മാല വളരെ പ്രധാനപ്പെട്ടതാണ്. അതിനുമേലാണ് മുഴുവന് കളിയും ഉണ്ടാക്കിയിരിക്കുന്നത്. ഇതില് മുഖ്യം ഓര്മ്മയുടെ യാത്രയാണ്, ബാക്കി ഒരു ബുദ്ധിമുട്ടുമില്ല. ഭക്തിയിലാണെങ്കില് ബുദ്ധിയോഗം അനേകം പേരിലായിരിക്കും. ഇതെല്ലാം രചനകളാണ്. അവരുടെ ഓര്മ്മയിലൂടെ ആരുടേയും മംഗളം ഉണ്ടാകില്ല. ബാബ പറയും ആരെയും ഓര്മ്മിക്കരുത്. എങ്ങനെയാണോ ഭക്തിമാര്ഗ്ഗത്തിന്റെ തുടക്കത്തില് നിങ്ങള് ഭക്തി മാത്രം ചെയ്തത് അതുപോലെ ഇപ്പോള് അവസാന സമയത്ത് എന്നെമാത്രം ഓര്മ്മിക്കു. ബാബ എത്ര വ്യക്തമായാണ് മനസ്സിലാക്കിത്തരുന്നത്. മുമ്പ് ഇതെല്ലാം അറിയുമായിരുന്നോ. ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനം ലഭിച്ചിരിക്കുന്നു. ബാബ പറയുന്നു മറ്റു സംഗങ്ങളെല്ലാം വെടിഞ്ഞ് ഒരു സംഗത്തിലിരിക്കു എങ്കില് യോഗാഗ്നിയിലൂടെ നിങ്ങളുടെ പാപങ്ങള് ഭസ്മമാകും. ഒരുപാട് പാപങ്ങള് ചെയ്തിട്ടുണ്ട്. കാമകഠാരി ഉപയോഗിച്ചിരുന്നു. പരസ്പരം ആദി മദ്ധ്യ അന്ത്യം ദുഃഖം നല്കിവന്നു. കാമകഠാരി എന്നത് പ്രധാന കാര്യമാണ്. ഇതും ഡ്രാമയല്ലേ. എന്തിനാണ് ഡ്രാമ ഇങ്ങനെ ഉണ്ടാക്കിയത്? എന്നും ചോദിക്കാന് കഴിയില്ല. ഇത് ആനാദിയായ കളിയാണ്. ഇതില് എനിക്കും പാര്ട്ടുണ്ട്. ഡ്രാമ എപ്പോള് ഉണ്ടാക്കി, എപ്പോള് പൂര്ത്തിയാകും- ഇതും പറയാന് സാധിക്കില്ല. ഇത് ആത്മാവില് പാര്ട്ട് നിറഞ്ഞിരിക്കുകയാണ്. ആത്മാവിന്റെ പ്ലേറ്റ് ഒരിയ്ക്കലും മായുകയോ തേയുകയോ ഇല്ല. ആത്മാവ് അവിനാശിയാണ്, അതിലുള്ള പാര്ട്ടും അവിനാശിയാണ്. ഡ്രാമയും അവിനാശിയാണ് എന്നാണ് പറയാറ്. പുനര്ജന്മത്തില് വരാത്ത ബാബയാണ് വന്ന് എല്ലാ രഹസ്യങ്ങളും മനസ്സിലാക്കിത്തരുന്നത്. സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യം മനസ്സിലാക്കിത്തരാന് മറ്റാര്ക്കും സാധിക്കില്ല. ആര്ക്കും അച്ഛന്റെ കര്ത്തവ്യവും അറിയില്ല, ആത്മാവിന്റെ കര്ത്തവ്യവും അറിയില്ല, ഒന്നും അറിയുന്നില്ല. ഈ സൃഷ്ടിയുടെ ചക്രം കറങ്ങിക്കൊണ്ടേയിരിക്കും.

ഇപ്പോള് പുരുഷോത്തമ സംഗമയുഗമാണ്, ഇപ്പോഴാണ് സര്വ്വാത്മാക്കളും ഉത്തമ പുരുഷന്മാരായി മാറുന്നത്. ശാന്തീധാമത്തില് എല്ലാ ആത്മാക്കളും പവിത്രവും ഉത്തമവുമായിരിക്കും. ശാന്തിധാമം പാവനമല്ലേ. പുതിയലോകവും പവിത്രമാണ്. അവിടെ ശാന്തി തീര്ച്ചയായുമുണ്ട്, പിന്നീട് ശരീരം ലഭിക്കുന്നതിലൂടെ പാര്ട്ട് അഭിനയിക്കുന്നു. ഇതും നമ്മുക്ക് അറിയാം, ഓരോരുത്തര്ക്കും അവരവരുടെ പാര്ട്ട് ലഭിച്ചിട്ടുണ്ട്. ശാന്തിധാമം നമ്മുടെ വീടാണ്, അവിടെ ശാന്തമായിരിക്കും. ഇവിടെയാണെങ്കില് പാര്ട്ട് അഭിനയിക്കണം. ഇപ്പോള് അച്ഛന് പറയുന്നു ഭക്തിമാര്ഗ്ഗത്തില് നിങ്ങള് എന്റെ അവ്യപിചാരീ പൂജ ചെയ്തിരുന്നു. ദുഃഖികളായിരുന്നില്ല. ഇപ്പോള് വ്യപിചാരീ ഭക്തിയിലേയ്ക്ക് വന്നതിനാല് നിങ്ങള് ദുഃഖിയായി മാറിയിരിക്കുന്നു. ഇപ്പോള് അച്ഛന് ദൈവീക ഗുണങ്ങള് ധാരണചെയ്യാന് പറയുന്നു എന്നിട്ടും എന്തിന് ആസുരീയ ഗുണങ്ങള് എടുക്കുന്നു? ബാബയെ വിളിച്ചതുതന്നെ പാവനമാക്കാന് വരൂ എന്നല്ലേ. എന്നിട്ടും എന്തിനാണ് പതിതമായി മാറുന്നത്? അതിലും പ്രധാനമായി കാമത്തെ ജയിക്കണം എങ്കില് നിങ്ങള് ജഗദ്ജീത്തായി മാറും. മനുഷ്യരാണെങ്കില് ഭഗവാനെക്കുറിച്ച് പറയുന്നത് അങ്ങുതന്നെ പൂജ്യന് അങ്ങുതന്നെ പൂജാരി എന്നാണ്. ഭഗവാനെപ്പോലും താഴേയ്ക്ക് കൊണ്ടുവരുന്നു. ഇങ്ങനെ പാപങ്ങള് ചെയ്ത് ചെയ്ത് മഹാവികാരീ ലോകമായി മാറി. ഗരുഢപുരാണത്തിലും അതിഘോരനരകത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്, അവിടെ തേളും പഴുതാരയും എല്ലാം കടിക്കും. ശാസ്ത്രങ്ങളില് എന്തെല്ലാമാണ് ഇരുന്ന് എഴുതിയിരിക്കുന്നത്. ഇതും ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് ഈ ശാസ്ത്രങ്ങളെല്ലാം ഭക്തിമാര്ഗ്ഗത്തിന്റേതാണ്. അതിലൂടെ ആര്ക്കും എന്റെ അടുത്ത് എത്താന് സാധിക്കില്ല. പിന്നെയും കൂടുതല് തമോപ്രധാനമായി മാറിയിരിക്കുന്നു. അതിനാലാണ് വന്ന് ഞങ്ങളെ പാവനമാക്കിമാറ്റൂ എന്നു പറഞ്ഞ് വിളിക്കുന്നത് എങ്കില് തീര്ച്ചയായും പതിതരല്ലേ. മനുഷ്യരാണെങ്കില് ഒന്നും മനസ്സിലാക്കുന്നില്ല. ആരാണോ നിശ്ചയബുദ്ധികളാവുന്നത് അവര് വിജയിയാവും. രാവണനുമേല് വിജയം നേടി രാമരാജ്യത്തിലേയ്ക്കുവരും. അച്ഛന് പറയുന്നു കാമത്തിനുമേല് വിജയം നേടൂ, ഇതിന്റെ പേരിലാണ് ബഹളമുണ്ടാകുന്നത്. അമൃത് ഉപേക്ഷിച്ച് വിഷം എന്തിന് കുടിക്കുന്നു? എന്ന് മഹിമയുണ്ട്. അമൃത് എന്ന് കേള്ക്കുമ്പോള് ഗൗമുഖത്തില് നിന്നാണ് അമൃത് പുറത്ത് വരുന്നത് എന്ന് കരുതുന്നു. ഗംഗാജലത്തെ അമൃത് എന്ന് പറയാന് സാധിക്കുമോ. ഇത് ജ്ഞാനാമൃതത്തിന്റെ കാര്യമാണ്. പത്നി പതിയുടെ കാലുകള് കഴുകി വെള്ളം കുടിക്കുന്നു, അതിനെയും അമൃത് എന്നാണ് കരുതുന്നത്. അഥവാ അത് അമൃത് ആണെങ്കില് വജ്രതുല്യമായി മാറേണ്ടതല്ലേ. ഇവിടെ അച്ഛന് ജ്ഞാനം നല്കുകയാണ് അതിലൂടെ നിങ്ങള് വജ്രമായി മാറുന്നു. ജലത്തിന്റെ പേരിനെ എത്ര പ്രശസ്തമാക്കിയിരിക്കുന്നു. നിങ്ങള് ജ്ഞാനാമൃതം കുടിപ്പിക്കുന്നു അവര് ജലം കുടിപ്പിക്കുന്നു. നിങ്ങള് ബ്രാഹ്മണരെ ആര്ക്കും അറിയില്ല. അവര് കൗരവര് പാണ്ഢവര് എന്ന് പറയുന്നുണ്ട് പക്ഷേ പാണ്ഢവര് തന്നെയാണ് ബ്രാഹ്മണര് എന്നത് അവര് അറിയുന്നില്ല. പാണ്ഢവര് തന്നെയാണ് ബ്രാഹ്മണര് എന്ന് മനസ്സിലാക്കാന് ഗീതയില് അത്തരത്തിലുള്ള വാക്കുകളൊന്നുമില്ല. അച്ഛന് ഇരുന്ന് മുഴുവന് ശാസ്ത്രങ്ങളുടേയും സാരം മനസ്സിലാക്കിത്തരുന്നു. കുട്ടികളോട് പറയുന്നു ശാസ്ത്രങ്ങളില് നിന്ന് എന്തെല്ലാം പഠിച്ചിട്ടുണ്ടോ അതും പിന്നീട് ഞാന് എന്തെല്ലാം കേള്പ്പിക്കുന്നോ അതും മനസ്സിലാക്കി നിങ്ങള് തന്നെ നിര്ണ്ണയിക്കു. നിങ്ങള്ക്ക് അറിയാം നാം മുമ്പ് എന്തെല്ലാം കേട്ടുവോ അതെല്ലാം തെറ്റായിരുന്നു, ഇപ്പോള് ശരിയായ കാര്യം കേട്ടുകൊണ്ടിരിക്കുകയാണ്.

അച്ഛന് മനസ്സിലാക്കിത്തന്നിട്ടുണ്ട് നിങ്ങള് എല്ലാവരും സീതമാരാണ് അഥവാ ഭക്തരാണ്. ഭക്തിയുടെ ഫലം നല്കുന്നത് ഭഗവാനായ രാമനാണ്. പറയുന്നു ഞാന് വരുന്നത് ഫലം നല്കുന്നതിനാണ്. നിങ്ങള്ക്ക് അറിയാം നമ്മള് സ്വര്ഗ്ഗത്തില് അപാരമായ സുഖം അനുഭവിച്ചിരുന്നു. ആ സമയത്ത് ബാക്കി എല്ലാവരും ശാന്തീധാമത്തിലാണ് ഇരുന്നത്. എന്തായാലും ശാന്തി ലഭിക്കുമല്ലോ. അവിടെ പുതിയലോകത്തില് സുഖം-ശാന്തി-പവിത്രത എല്ലാം ഉണ്ടാകും. നിങ്ങള് മനസ്സിലാക്കിക്കൊടുക്കുന്നുണ്ട് വിശ്വത്തില് എപ്പോഴാണോ ഒരു രാജ്യം ഉണ്ടായിരുന്നത് അപ്പോഴാണ് ശാന്തി ഉണ്ടായിരുന്നത്. എന്നിട്ടും മനസ്സിലാക്കുന്നില്ല. സ്ഥിരമായി നില്ക്കുന്നത് വിരളംപേരാണ്. അവസാന സമയത്ത് വളരെ അധികംപേര് വരും. എവിടേയ്ക്ക് പോകാനാണ്! ഈ ഒരു കട മാത്രമേയുള്ളു. കടക്കാരന്റെ സാധനം നല്ലതാണെങ്കില് വില ഒന്നായിരിക്കും. ഇതാണെങ്കില് ശിവബാബയുടെ കടയാണ്, ബാബ നിരാകാരനാണ്. ബ്രഹ്മാവും തീര്ച്ചയായും വേണം. നിങ്ങളെ ബ്രഹ്മാകുമാര്- കുമാരിമാര് എന്നാണ് വിളിക്കുന്നത്. ശിവകുമാരികള് എന്ന് വിളിക്കാന് സാധിക്കില്ല. ബ്രാഹ്മണരും തീര്ച്ചയായും വേണം. ബ്രാഹ്മണരായി മാറാതെ എങ്ങനെ ദേവതയായി മാറും. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ദേവതകളുടേതുപോലുള്ള ഗുണം സ്വയത്തില് ധാരണ ചെയ്യണം, ഉള്ളില് എന്തെല്ലാം പൈശാചിക സംസ്ക്കാരങ്ങളുണ്ടോ, ക്രോധം മുതലായ ശീലങ്ങളുണ്ടോ, അതിനെയെല്ലാം ഉപേക്ഷിക്കണം. വികര്മ്മാജീത്തായി മാറണം അതിനാല് ഇപ്പോള് ഒരു വികര്മ്മവും ചെയ്യരുത്.

2. വജ്രതുല്യം ശ്രേഷ്ഠമായി മാറുന്നതിന് ജ്ഞാനാമൃതം കുടിക്കുകയും കുടിപ്പിക്കുകയും വേണം. കാമവികാരത്തിനുമേല് സമ്പൂര്ണ്ണ വിജയം നേടണം. സ്വയത്തെ സതോപ്രധാനമാക്കി മാറ്റണം. ഓര്മ്മയുടെ ബലത്തിലൂടെ എല്ലാ പഴയ കണക്കുവഴക്കുകളേയും ഇല്ലാതാക്കണം.

വരദാനം :-
സഹജയോഗത്തിന്റെ സാധനയിലൂടെ സാധനങ്ങളുടെമേല് വിജയം പ്രാപ്തമാക്കുന്ന പ്രയോഗീ ആത്മാവായി ഭവിയ്ക്കട്ടെ.

സാധനങ്ങളുണ്ടായിട്ടും സാധനങ്ങളെ ഉപയോഗിച്ചുകൊണ്ടും, സ്ഥിതി ചഞ്ചലപ്പെടരുത്. യോഗിയായിമാറി അതിന്റെ പ്രയോഗം ചെയ്യുക ഇതിനെയാണ് വേറിട്ടതെന്നു പറയുന്നത്. ഉണ്ടായിട്ടും നിമിത്ത മാത്രം അനാസക്ത രൂപത്തില് പ്രയോഗിക്കൂ. അഥവാ ഇച്ഛയുണ്ടെങ്കില് അത് നമ്മളെ നല്ലതാക്കുവാന് അനുവദിക്കില്ല. പിന്നീട് പ്രയത്നത്തില് തന്നെ സമയം വ്യര്ത്ഥമാകുന്നു. ആ സമയത്ത് നിങ്ങള് സാധനയിലിരിക്കുവാന് പ്രയത്നിച്ചാല് പോലും സാധനങ്ങള് നിങ്ങളെ ആകര്ഷിക്കുന്നു. അതിനാല് പ്രയോഗീ ആത്മാവായി മാറി സഹയോഗത്തിന്റെ സാധനയിലൂടെ സാധനങ്ങളുടെ മേല് അതായത് പ്രകൃതിയുടെ മേല് വിജയം പ്രാപ്തമാക്കൂ.

സ്ലോഗന് :-
സ്വയം സന്തുഷ്ടമായിരുന്നുകൊണ്ട് മറ്റുളളവരെയും സന്തുഷ്ടമാക്കുകയാണ് സന്തുഷ്ടമണിയായി മാറുക.